ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Tuesday, December 11, 2007

ലുങ്കിയുടുത്ത ദൈവം!

അല്ലാഹുവിന്റെ വലുപ്പം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഹദീസുകള്‍ കാണുക:-

അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “നമ്മുടെ റബ്ബ് തന്റെ കണങ്കാലുകളില്‍നിന്ന് തുണി പൊക്കിപ്പിടിക്കും. സത്യവിശ്വാസികളായ എല്ലാ സ്ത്രീ പുരുഷന്മാരും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യും. പേരിനും കീര്‍ത്തിക്കും വേണ്ടി സാഷ്ടാംഗം ചെയ്തിരുന്നവരെല്ലാവരും അവശേഷിക്കും. അവര്‍ സുജൂദ് ചെയ്യാനൊരുങ്ങുമ്പോള്‍ മുതുക് വളഞ്ഞു കിട്ടുകയില്ല.[ബുഖാരി]

ഭാര്യമാര്‍ക്കു കക്കൂസില്‍ പോകാന്‍ പോലും അല്ലാഹുവിന്റെ ആയത്ത്!

ഇതാ നോക്കൂ:-

ആയിശ പറയുന്നു: ഹിജാബിന്റെ ആയത്ത് അവതരിച്ച ശേഷം ഒരു ദിവസം തിരുമേനിയുടെ പത്നി സൌദാ വിസര്‍ജ്ജനത്തിനായി പുറത്തേക്കു പോയി. സൌദാ ഒരു തടിച്ച സ്ത്രീയായിരുന്നു. പരിചയമുള്ളവര്‍ക്കാര്‍ക്കും അവരെ കണ്ടാല്‍ മനസ്സിലാകാതിരിക്കുകയില്ല. പുറത്തേക്കു പോയപ്പോള്‍ ഉമര്‍ അവരെ കണ്ടു. അദ്ദേഹം പറഞ്ഞു: “സൌദാ, നിങ്ങളെ എനിക്കു മനസ്സിലായി. ഏതു നിലക്കാണു നിങ്ങള്‍ പുറത്തേക്കു പോകുന്നതെന്നു ചിന്തിച്ചു നോക്കൂ.” ഉടനെ സൌദാ മടങ്ങിപ്പോയി. തിരുമേനി എന്റെ വീട്ടിലിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ കുറകിന്‍ കഷ്ണം ഉണ്ടായിരുന്നു. സൌദാ കടന്നു വന്ന് പറഞ്ഞു: നബിയേ; ഞാന്‍ വിസര്‍ജ്ജനാവശ്യത്തിനായി പുറത്തു പോയപ്പോള്‍ ഉമര്‍ എന്നോട് ഇന്നിന്നതെല്ലാം പറഞ്ഞു.” ആയിശ പറയുന്നു: അപ്പോഴാണ് അല്ലാഹു തിരുമേനിക്ക് സന്ദേശം നല്‍കിയത്. ദിവ്യബോധനം സ്വീകരിച്ച ശേഷവും തിരുമേനി കയ്യിലുണ്ടായിരുന്ന എല്ലിന്‍ കഷ്ണം കയ്യില്‍ തന്നെ പിടിച്ചിരിക്കുകയായിരുന്നു. അവിടുന്നരുളി: “നിങ്ങള്‍ക്കു കക്കൂസില്‍ പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നു.”[ബുഖാരി]

അല്ലാഹുവിനു ദേഷ്യം വന്ന ഒരു സന്ദര്‍ഭം കൂടി കാണുക:-

ജാബിര്‍ പറയുന്നു: ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നിസ്ക്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാര സാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു കച്ചവട സംഘം മദീനയിലെത്തിച്ചേര്‍ന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളി വിട്ട് അങ്ങോട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര്‍ മാത്രമാണ് ‍ തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കണ്ടാല്‍ പിന്നെ പ്രവാചകനെ തനിച്ചാക്കി അവര്‍ അങ്ങോട്ടു പോകും” എന്ന ഖുര്‍ ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്.[ബുഖാരി]
വെളിപാടുകളുടെ ഉറവിടം കണ്ടെത്താന്‍ സഹായകമായിരിക്കുമെന്നു കരുതുന്നതു കൊണ്ടാണ് ഈ ഹദീസുകള്‍ ഉദ്ധരിക്കുന്നത്.

88 comments:

അരവിന്ദ് :: aravind said...
This comment has been removed by a blog administrator.
ea jabbar said...
This comment has been removed by the author.
ea jabbar said...
This comment has been removed by the author.
ea jabbar said...

പ്രിയ സുഹൃത്ത് അരവിന്ദ്,

താങ്കളോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടു തന്നെ അല്‍പ്പം കാര്യങ്ങള്‍ പറയട്ടെ.

മുസ്ലിം സമൂഹത്തിലെ അന്തര്‍നാടകങ്ങളും അടിയൊഴുക്കുകളും ശരിയായി കാണാതെ, താങ്കളെപ്പോലുള്ള ശുദ്ധാത്മാക്കള്‍ക്ക് ഈ വിമര്‍ശനത്തിന്റെ പൊരുള്‍ മനസ്സിലാവുകയില്ല. ഇവരെ പ്രകോപിപ്പിക്കുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശ്യം. വിശ്വാസപരമായ സങ്കുചിതത്വത്തിന്റെ അയുക്തികത ബോധ്യപ്പെടുത്തുക മാത്രമാണു ലക്ഷ്യം.

സ്വന്തം സമുദായത്തിന്റെ സാമൂഹ്യവും ധാര്‍മ്മികവും, വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിച്ച് മുഖ്യധാരയിലെത്താന്‍ ശ്രമിക്കുന്നതിനു പകരം മറ്റു മതങ്ങളുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അതി നിന്ദ്യമായി അപഹസിക്കുകയും , തങ്ങളുടെ മതം മാത്രമാണു ശാസ്ത്രീയവും യുക്തിഭദ്രവുമെന്നു പ്രചരിപ്പിച്ചുകൊണ്ടും അന്യരെ മതം മാറ്റാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടും കേരളത്തിലെ മതേതര സംസ്കാരത്തെ വെല്ലു വിളിക്കുകയാണിവര്‍ .

സ്നേഹസംവാദം എന്ന പേരില്‍ ഇക്കൂട്ടര്‍ കേരളത്തില്‍ കുറെ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന കലാപരിപാടി ഒരിക്കലെങ്കിലും നേരില്‍ കണ്ടിരുന്നുവെങ്കില്‍ താങ്കളെപ്പോലുള്ളവര്‍ ഞങ്ങളെ കുറ്റപ്പെടുത്തുമായിരുന്നില്ല. അന്യ മതത്തില്‍ പെട്ട ഏതെങ്കിലും ശുദ്ധാത്മാക്കളെ അതിഥികളായി വിളിച്ചു വരുത്തി അവഹേളിച്ചു വിടുന്നത് എത്രയോ തവണ ഞാന്‍ നേരി‍ട്ടു കണ്ടിട്ടുണ്ട്. അതിഥികളായി വരുന്നവര്‍ ഇവരെ സന്തോഷിപ്പിക്കാനായി അവരുടെ മതത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രം പറയുകയും സ്വന്തം മതത്തിലെ ജീര്‍ണ്ണതകല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും. അതു സര്‍ട്ടിഫിക്കറ്റായി പൊക്കിപ്പിടിച്ചുകൊണ്ട് അവരുടെ മതവിശ്വാസത്തെ കടന്നാക്രമിച്ച് ഞങ്ങള്‍ സംവാദം ജയിച്ചു എന്നാര്‍ത്തു വിളിച്ച് ആഘോഷിക്കുന്ന മര്യാദ കെട്ട പ്രചാരണമാണിവര്‍ നാടു നീളെ നടത്തുന്നത്.

മതത്തില്‍ കുറെ നന്മകളുണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം എല്ലാ മതങ്ങളിലും ജീര്‍ണ്ണതകളും അശാസ്ത്രീയതകളും യുക്തിക്കു നിരക്കാത്ത വിഡ്ഡിത്തങ്ങളും ഉണ്ടെന്ന പച്ച യാഥാര്‍ത്ഥ്യം ഇവരെ ബോധ്യപ്പെടുത്തുക എന്നതു മാത്രമാണ് ഈ ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.

കഴിയുന്നത്ര സോഫ്റ്റാക്കാന്‍ ശ്രമിക്കാം. നിര്‍ദ്ദേശത്തിനു നന്ദി.

Unknown said...

ജബ്ബാര്‍ മാഷ്,

മുസ്ലീം സമൂഹത്തിന്റെ ബോധവല്‍ക്കരണത്തിനായി താങ്കള്‍ നടത്തുന്ന അക്ഷീണമായ പ്രയത്നത്തിനു് ഞാന്‍ എന്റെ പൂര്‍ണ്ണമായ ധാര്‍മ്മിക പിന്‍‌തുണ നല്‍കുന്നു. അത്രയെങ്കിലും ചെയ്യാനുള്ള‍ ബാദ്ധ്യത തീര്‍ച്ചയായും എനിക്കുണ്ടെന്നു് ഞാന്‍‍ വിശ്വസിക്കുന്നു. താങ്കളുടെ ക്ഷമയെ‍,സഹനശക്തിയെ ഞാന്‍ ബഹുമാനിക്കുന്നു. താങ്കള്‍ക്കു് എല്ലാവിധ നന്മകളും!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ജബ്ബാര്‍ മാഷെ,

താങ്കളെപോലെയുള്ളവര്‍ എല്ലാ മതത്തിലും ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്നു.

"പണ്ടു ചെയ്തോരബദ്ധം

നാളത്തെ ആചാരമായീടുന്നു"

എല്ലാ മതത്തിലേയും അവസ്ഥ ഇത് തന്നെയാണ് മാഷെ.

കിരണ്‍ തോമസ് തോമ്പില്‍ said...

അരവിന്ദിന്റെ ജബ്ബാര്‍ മാഷ് ഡിലീറ്റ് ചെയ്ത കമന്റ് എന്താണ് എന്നറിയാന്‍ താല്പര്യം ഉണ്ട്.

അരവിന്ദിനോട് മുന്നത്തെ പോസ്റ്റില്‍ എഴുറ്റിയ കമന്റിന് മറുപടിയായി എനിക്ക് പറയാനുള്ളത് ഒരു മതവും പൂര്‍ണ്ണമല്ല എന്നാണ്. മതങ്ങളിലെ നന്മ ഉള്‍ക്കൊള്ളുക. തിന്മയെ എതിര്‍ക്കുക. അല്ലാതെ ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയത്ത അചാരങ്ങളോ അനുഷ്ടാനങ്ങളോ അലെനില്‍ ഒരു മത സമൂഹത്തെ പിന്നിലേക്ക് തള്ളാന്‍ സഹായിക്കുന്ന തത്വ സംഹിതകളോ ഉണ്ടെങ്കില്‍ ആ സമുദായത്തില്‍ നിന്ന് തന്നെയുള്ള ഉല്‍പ്പതിഷ്ണുക്കളായ ആള്‍ക്കാര്‍ പ്രതികരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

കേരളത്തിലെ ഹിന്ദു മതത്തില്‍ വന്നിട്ടുള്ള പരിഷ്ക്കാരങ്ങള്‍ മാതൃകയല്ലേ. നമ്പൂരി സമുദായത്തിലും മറ്റും ഉണ്ടായ പുരോഗമനമായ ആശയങ്ങളല്ലെ ആ സ്മുദായ്ത്തിലെ സ്ത്രീകളൌടെ ഉന്നമനത്തിന് സഹായമായത്. മാറ് മറക്കാന്‍ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു കേരളം. അയിത്തവും ക്ഷേത്രപ്രവേവശനം താഴ്ന്ന ജാതിക്കാര്‍ക്ക് നിഷേധവുമൊക്കെ അവസാനിച്ചിട്ട് അധികം നാളായില്ലല്ലോ. അപ്പോള്‍ ഇതൊക്കെ മതത്തിന്റെ ആഭ്യന്തര കാര്യമാണ് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു എങ്കില്‍ സമൂഹത്തിന് പുരോഗതി ഉണ്ടാകുമായിരുന്നോ

Anonymous said...

പ്രിയ സുഹൃത്തുകളായ ജബ്ബാര്‍, വിചാരം, കിരണ്‍,
നിങ്ങളുടെ മുഴുവന്‍ കമന്റുകളും ഡികോഡ്‌ ചെയ്തതില്‍ നിന്നും വിചിത്രമായ ഒരു സത്യം മനസിലാവുന്നു.

ദൈവമുണ്ടെന്നും, അതിനെ അംഗീകരുക്കുന്നുവെന്നും ഉറക്കെ പറയാന്‍ വെമ്പിനില്‍ക്കുന്ന നിങ്ങളുടെ മന്‍സ്സിനെ, വികൃതമായ ചിന്തകള്‍കൊണ്ട്‌ തളച്ചിടുവാനാണ്‌ ബോധപൂര്‍വ്വമായ നിങ്ങളുടെ ശ്രമം.

കിരണ്‍,
യേശു(അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ)വിനെ രക്ഷിക്കുവാനും കൃസ്തുമതത്തെ രക്ഷിക്കുവാനും അബ്ദുല്‍ അലിയുടെ ബ്ലോഗില്‍ നിങ്ങള്‍ വളരെ സമര്‍ത്ഥമായി ശ്രമിക്കുന്നു. വേദങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുന്നു. ഇവിടെ നേരെ തിരിച്ചും.

യുക്തിവാദിയാണോ എന്ന ചോദ്യത്തിന്‌, ഞങ്ങള്‍ വിശ്വാസികളാണെന്നും, വിശ്വാസികളാണോ എന്ന ചോദ്യത്തിന്‌, ഞങ്ങള്‍ അമുസ്ലികളാണെന്നും മറുപടി നല്‍ക്കുന്ന ജബ്ബാറും വിചാരവും, ജീവിക്കുന്ന ചുറ്റുപാടുകളില്‍നിന്നനുഭവിച്ച പ്രഹരത്തിന്റെ ബഹിര്‍സ്പുരണങ്ങളല്ലെ ഈ അബദ്ധജടിലമായ ന്യായവാദങ്ങള്‍. കണ്ണാടി മാളികകള്‍ സൃഷ്ടിച്ച്‌ നിര്‍വൃതിയോടെ ശയിക്കുന്നു ഇവര്‍.

ബാബുവിന്റെ ബ്ലോഗില്‍ വളരെ വ്യക്തമായും ശാന്തമായും കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്‌ നോക്കി പഠിക്കൂ ജബ്ബറെ. അതാണ്‌ ന്യായന്യായങ്ങള്‍ നിരത്താനുള്ള മാര്‍ഗ്ഗം.

കിരണ്‍, സത്യമണന്വേഷിക്കുന്നതെങ്കില്‍, സത്യം പറയട്ടെ, ഇവിടെ വന്ന എന്റെ മുസ്ലിം സഹോദരന്മാരാരും ആധികാരികമായി സംവാദത്തിന്‌ പ്രാപ്തരല്ല. പക്ഷെ, ഈ ബ്ലോഗിലെ കുപ്രചരണങ്ങളെ എതിര്‍ക്കാന്‍, ഖുര്‍ആന്‍ പഠിക്കാത്ത ജബ്ബാറിന്‌ മറുപടി പറയാന്‍ അവര്‍ തന്നെ ധരാളമാണ്‌ താനും. വിദ്വേഷവും വിഷവും തുപ്പുന്നവര്‍ക്ക്‌ മറുപടി, അതെ നാണയത്തില്‍ തന്നെ നല്‍ക്കുവാന്‍ ഇവര്‍ക്ക്‌ കഴിയും, കഴിയുന്നുണ്ട്‌. പഠിക്കുവാനും, മനസ്സിലാക്കുവാനും മറ്റുമാര്‍ഗങ്ങള്‍ അന്വേഷിക്കുക.

ഹദീസുകള്‍ നല്ല സ്റ്റയ്‌ലുണ്ട്‌ വായിക്കന്‍. ഇതും ഹിജ്‌റ 2-3 വര്‍ഷത്തെ തര്‍ജ്ജമയാവും അല്ലെ.

മുസ്ലിം എന്ന് പറഞ്ഞാല്‍ അതിനര്‍ഥം, ഖുര്‍ആന്‍ അരച്ച്‌ കലക്കി കുടിച്ചവന്‍ എന്നല്ലെന്ന്, യുക്തിവാദികള്‍ മന്‍സിലാക്കിയാല്‍ വരും തലമുറയിലെ യുക്തിവാദികളെങ്കിലും രക്ഷപ്പെടും. ഖുര്‍ആന്‍ എന്താണെന്നോ, ഹദീസ്‌ എന്താണെന്നോ, അറിയാത്തവന്‍, അതിനെ വിമര്‍ശിക്കുന്നത്‌ കാണുബോള്‍, സത്യത്തില്‍ അഭിമാനം തോന്നുന്നു. കാരണം, ഇവിടെ വന്ന പല മുസ്ലിം സുഹൃത്തുകളും ഇതോക്കെ അദ്യമായി കാണുകയും കേള്‍ക്കുകയും പഠിക്കുകയും ചെയുന്നുണ്ടെന്നത്‌, വിശ്വാസികള്‍ക്ക്‌ ജബ്ബാറിന്റെ സംഭാവനയായി ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തും.

അല്ലാഹു അക്ബര്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ യേശുവിനെ അബ്ദുള്‍ അലിയുടെ ബ്ലോഗില്‍ രക്ഷിക്കാന്‍ ശ്രമിച്ചു എന്നൊക്കെപ്പറയുന്നത്‌ കാണുമ്പോള്‍ ചിരിവരുന്നു. ഞാന്‍ എന്റെ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വേദങ്ങളിലും ബൈബിളിലും ഖുറാനിലും ഉള്ള നന്മകള്‍ എല്ലാവരും അംഗീകരിക്കുക അതിലുള്ള തെറ്റുകളെ തെറ്റെന്ന് സമ്മതിക്കുക. പ്രചരിപ്പിക്കപ്പെടുന്ന മതം വിമര്‍ശനങ്ങളെ നേരിടാന്‍ തയ്യാറാകണം. അല്ലാതെ നിങ്ങള്‍ പഠിച്ചിട്ട്‌ വരൂ എന്ന് പറയുന്നതില്‍ ന്യായമുണ്ടോ.

ഇനി ഞാന്‍ യുക്തിവാദിയോ വിശ്വാസിയോ എന്ന് നിര്‍ണ്ണയിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ എനിക്ക്‌ മറുപടി നല്‍കാന്‍ കഴിയൂ എന്ന് പറയുന്നതിന്റെ ഗുട്ടന്‍സ്‌ എനിക്ക്‌ മനസ്സിലായി. എന്റ മതത്തില്‍ അങ്ങനെയുണ്ടല്ലോ എന്ന് പറഞ്ഞ്‌ നിങ്ങള്‍ക്ക്‌ പലവാദഗതികളും ഉന്നയിക്കാം. ഇടക്ക്‌ ആദത്തിന്റെ കാര്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത്‌ ഓര്‍ക്കുക. എന്തെ എന്നിലേ ക്രിസ്ത്യാനിയോട്‌ മാത്രമേ നിങ്ങളുടെ മത പ്രചരണം സാധ്യമാകുകയുള്ളോ? ഞാന്‍ എന്ന ഈശ്വര വിശ്വാസിയേ അലെങ്കില്‍ ദൈവാന്വേോഷിയേ കാലാ കാലത്തേക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട ഒരു വിശ്വാസ സംഹിതയേപ്പറ്റി മനസ്സിലാക്കിത്തരാന്‍ എന്തേ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌. കാല കാലത്തേക്ക്‌ തയ്യാറാക്കിയ ഒരു വിശ്വാസ പ്രമാണം ഏത്‌ യുക്തിവാദിയേയും ബോധ്യപ്പെടുത്താനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്‌.

വിചാരം said...

Test

വിചാരം said...

പ്രിയ അരവിന്ദ്
താങ്കള്‍ക്കൊരു കമന്റ് ഞാന്‍ ഇതിന് മുന്‍പത്തെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട് അതിനൊരു മറു കമന്റ് പ്രതീക്ഷിക്കുന്നു ഒരു ചെറിയ കാര്യം ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അതൊന്ന് വിശദീകരിച്ചാല്‍ വളരെ ഉപകാരമായി

absolute_void(); said...

കിരണ്‍, പരമമായ അസഹിഷ്ണുതയുടെ വാക്കുകളാണ് പ്രചാരകന്റേത്. വെറുതെ അതില്‍ ഏറ്റുപിടച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആത്മീയതയും മതാത്മകതയും ഒരുമിച്ച് പോകാന്‍ വലിയ പാടാണ്.

വിചാരം said...

തികച്ചും അസഹിഷ്ണതയുടെ മതം പേറുന്ന പ്രചാരകന്റെ വാക്കുകള്‍ അസഹിഷ്ണപരമായില്ലങ്കിലേ അത്ഭുതമൊള്ളൂ.. പ്രിയ അരവിന്ദ് ഇദ്ദേഹവും താങ്കള്‍ മുന്‍പ് പറഞ്ഞ സ്വാര്‍ത്ഥമാരുടെ സംഘത്തിലെ അംഗമാണ്. അവിടെ മറ്റൊരു പേരില്‍ തെളിഞ്ഞ മുഖം ഇവിടെ മുഖമില്ലാതെ സംസാരിക്കുന്നവന്‍. ആദ്യം പ്രചാരകന്‍ തന്റെ മുഖത്തുള്ള മുഖമൂടി അയിച്ചു വെയ്ക്കൂ എന്നിട്ട് അലിയും. സലാഹുദ്ധീനും പറയും പോലെ സംസാരിക്കൂ. അവര്‍ക്ക് ഇസ്ലാമിനെ കുറിച്ചറിയില്ലാ എന്നുള്ളത് വളരെ വ്യക്തമല്ലേ അതുകൊണ്ടല്ലേ ഞാന്‍ ഇതിന് മുമ്പത്തെ പോസ്റ്റില്‍ ചോദിച്ച ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാനാവാത്തത്.
ഇവിടെ ജബ്ബാര്‍ മാഷ് മറ്റൊരു വിഷയം ഇട്ടിരിക്കുന്നു എന്തേ പ്രചാരകാ അദ്ദേഹത്തിന്റെ വാക്കുകളെ എതിര്‍ക്കാനാവാത്തത് അല്ലാന്റെ കള്ളി തുണിയിലെ കോന്തലയില്‍ പിടിച്ച് തൂങ്ങി മുഹമ്മദിന്റെ കൂടെ കറങ്ങി നടക്കാനുള്ള മോഹം വല്ലാതെ ഉണ്ടല്ലോ. എന്റെ പ്രചാരകോ ... കാലം മാറിയിട്ടും എന്തേ സ്വയം മാറാത്തത്.

Anonymous said...

വിചാരം,
ഈ ഖുര്‍ആനും തര്‍ജ്ജമയും ഹദീസും നിങ്ങളുടെ അറബി പണ്ഡിതനായ ജബ്ബാറിന്റെയും നിന്റെയും കൈയിലല്ലെയുള്ളൂ. അത്‌ നിങ്ങള്‍ വായിച്ച്‌ പഠിക്ക്‌, എന്നിട്ട്‌ പെണ്ണിനോട്‌ നമസ്കരിക്കരുതെന്ന് പറയൂ. നിങ്ങളുടെ ഖുര്‍ആന്റെ അര്‍ഥം മുഴുവന്‍ അവര്‍ക്ക്‌ പറഞ്ഞ്‌കൊടുക്കൂ. പട്ടാമ്പിയിലെ മാര്‍ക്കറ്റില്‍ കറങ്ങുന്ന ദൈവത്തിന്റെ കോലം, ജബ്ബാറിന്റെ ഹദീസും.

കാലം മറുന്നതനുസരിച്ച്‌, നീ പലതും മാറുന്നില്ലെ, മാറിയിട്ടില്ലെ, എനിക്ക്‌ കഴിയില്ല മോനെ. ജന്മം തന്നവരെ തള്ളിപറയുവാന്‍, സ്നേഹിക്കുന്നവരെ ശത്രുക്കളാക്കുവാന്‍ നിന്റെ ജീവിതം ഇനിയും ബാക്കി.

കിരണ്‍,
ദൈവ വിശ്വാസിയവാന്‍, നിരിശ്വാരന്മാരുടെ കിത്താബോ?. എന്റെ ദൈവമേ...

സെബിന്‍,
സത്യം, Its not a word

വിചാരം said...

ഹ ഹ ഹ എന്റെ പ്രചാരകാ
മുഹമ്മദ് 40 വര്‍ഷം ജീവിച്ച .. മതം ഉപേക്ഷിക്കാമെങ്കില്‍ ... ജന്മം തന്നവരെ തള്ളി പറഞ്ഞില്ലേ .സ്നേഹിക്കുന്നവരെ ശത്രുക്കളാക്കിയില്ലേ .. എന്താ ഇതും നിഷേധിക്കുമോ അല്ലെങ്കില്‍ ഭീഷണി മുഴക്കുമോ ? തെറി പറയുമോ .. പറയൂ

Unknown said...

പ്രിയ,
വിചാരം,പ്രചാരകന്‍......
നിങ്ങളോടു സ്നേഹപൂര്‍വ്വം ഒരു അപേക്ഷ.
നിങ്ങള്‍ രണ്ടുപേരും വ്യക്തി പരമായ ആക്ഷേപങ്ങള്‍
ഒഴിവാക്കൂ.......
ആരെങ്കിലും ഒരാള്‍ താഴ്ന്ന് കൊടുക്കൂ.
എന്നിട്ടു വിഷയത്തിലേക്കു മടങ്ങിവരൂ....

ബുദ്ധിമാന്‍ said...

"ബാബുവിന്റെ ബ്ലോഗില്‍ വളരെ വ്യക്തമായും ശാന്തമായും കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്‌ നോക്കി പഠിക്കൂ ജബ്ബറെ. അതാണ്‌ ന്യായന്യായങ്ങള്‍ നിരത്താനുള്ള മാര്‍ഗ്ഗം."

കണ്ടോ കണ്ടോ സെര്‍ടിഫികറ്റ്!!
മറ്റ് മതങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത് “ന്യായന്യായങ്ങള്‍ നിരത്താനുള്ള മാര്‍ഗ്ഗം“!
സ്വന്തം മതത്തെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് “കുപ്രചരണം“, “വളച്ചൊടിക്കല്‍”,”അല്പജ്ഞാനം”....അങ്ങിനെയങ്ങനെ പലതും.
ഈ ബ്ലോഗില്‍ ഇന്ന് വരെ ഇസ്ലാമിനെ വിമര്‍ശിച്ച് കൊണ്ട് ചൂണ്ടിക്കാണിച്ച ഒന്നിനും മറുപടി ലഭിച്ചിട്ടില്ല.
ജബ്ബാറ് മാഷിന്റെ ഏതൊരു പോസ്റ്റും വരുമ്പോഴും, അത് വായിച്ച ഉടനെ അയ്യേ മാഷെ വെറുതെ ഇല്ലാത്തത് പറയല്ലേ എന്ന് പലരും കമന്റാറുണ്ട്. അതിന് കാരണം മാഷ് ചൂണ്ടികാണിക്കുന്ന പലതും ഖുറാനില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ് (അത് കൊണ്ട് ഉണ്ടാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ) എന്ന് തോന്നുകയും മാഷ് വെറുതെ വളച്ചൊടിച്ചതാണ് എന്നുമൊക്കെ പറയും. എന്നാല്‍ പിന്നീട് കൂടുതല്‍ പഠിച്ച ശേഷം ഇതെല്ലാം ഉണ്ടെന്ന് ബോധ്യപ്പെടുമ്പോള്‍;
“സ്രഷ്ടാവിന്റെ യുക്തി സ്രിഷ്ടിക്കറിയില്ല” എന്ന് പറയും.
ബ്ലോഗ് ഡിലീറ്റ് ചെയ്യാം എന്ന് വരെ പറഞ്ഞ് മാഷ് വെല്ലുവിളിച്ചു.
എന്നിട്ടും....
വെറുതെ തെറ്റായി വ്യാഖ്യാനിക്കുന്നു, കുപ്രചാരണം എന്നൊക്കെ പറയുന്ന നേരം, ഇതൊന്നും ഇല്ല എന്നോ അല്ലെങ്കില്‍ അതിന്റെ യഥാര്‍ഥ വ്യാഖ്യാനമോ തരാന്‍ ആരും ശ്രമിക്കുന്നില്ല.

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ അരവിന്ദ്

“സദാചാരമോ ഇല്ലാത്ത മനുഷ്യര്‍ മതത്തിനെ വികലമായി ഉപയോഗിക്കുന്നത് കൊണ്ട്, മതം മോശമാകില്ല. കത്തി കൊണ്ട് ഓപ്പറേഷന്‍ നടത്തി ഒരുത്തന്റെ ജീവന്‍ രക്ഷിക്കാം...അല്ലെങ്കില്‍ കുത്തിക്കൊല്ലാം. പ്രശ്നം കത്തിയുടേതാണോ?”

താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. ഒരു മതവും അടിസ്ഥാന പരമായി അക്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിരോധിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നുമില്ല. വീക്ഷണങ്ങളില്‍ ഒരു പാട് അന്തരങ്ങള്‍ ഉണ്ടെങ്കിലും. ചെന്നായ ആട്ടിന്‍ കുട്ടിയുടെ തോലണിഞ്ഞാല്‍ അതിന് ആട്ടിന്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കൊണ്ട് ഒരു പ്രയോജനമില്ല. അതും വളരെ കുറച്ച് മാത്രമേ അത്തരക്കാര്‍ ഉള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ ഇസ് ലാമിനെ അതിന്റെ വിശ്വാസങ്ങളെയും അതി കഠിനമായി ആക്ഷേപിക്കുകയും, തെറിവിളിക്കുകയും, അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെങ്കിലും ഈ ബ്ലോഗില്‍ ഞാനടക്കം ആരും തന്നെ ഒരു ഭീഷണിയും മുഴക്കിയിട്ടില്ല. നമ്മുടെ പ്രിയ സഹോദരന്‍ അബ്ദുല്‍ അലി ഉദ്ധേശിച്ചത് അവിവേകികളായ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ദയവായികമന്റുകള്‍ എഴുതരത് എന്ന് മാഷെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്നാണ്‍ ഞാന്‍ മനസ്സിലാക്കുന്നത്. അദ്ധേഹത്തിന്റെ ഭാഷാ പരമായ ശൈലിയോ എന്തോ ഒരല്‍പം തെറ്റിദ്ധാരണക്ക് വഴിവെച്ചു.ഏതായാലും അദ്ധേഹം ആ പ്രസ്ഥാവനക്ക് നിരുപാധികം മാപ്പും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് ഒന്ന് കിട്ടിയാല്‍ ജീവിതം സുരഭിലമായി എന്ന് കണ്ട് പ്രകോപനമുണ്ടാക്കാനുള്ള എല്ലാ തരം പ്രസ്ഥാവനകളും ഇവര്‍ നടത്തുന്നുണ്ട്. എന്റെ പ്രിയ സഹോദരന്മാര്‍ ആരും തന്നെ ഇതില്‍ വീണു പോകരുത്. റുഷ്ദി, തസ് ലീമാദികള്‍ ഇത്തരത്തില്‍ അവരുടെ ജീവിതം സുരഭിലമാക്കിയത് നമുക്കെല്ലാവര്‍ക്കും ഒരു പാഠമാകേണ്ടതുണ്ട്.

യഥാര്‍ത്ഥത്തിത്തില്‍ ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം പ്രകോപനമുണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്തുക മാത്രമാണ്.നമ്മുടെ മോഡി, ബുഷ്, സര്‍കോസി, പോപാദികള്‍ മുസ് ലീങ്ങളെ പ്രകോപിക്കാന്‍ ഇതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

സഹോദരന്‍ കിരണ്‍ താങ്കള്‍ താങ്കളുടെ ദൈവ ആരെന്ന് ആദ്യം വ്യക്തമാക്ക്. അതിന് ശേഷമേ താങ്കളുടെ ചോദ്യത്തിന് ഉത്തരമുള്ളൂ എന്ന് ഞാന്‍ പല തവണ വ്യക്തമാക്കിയതാണ്. ഏതായാലു താങ്കളെ പോലെ ഇടക്കേണ്ടി മാറ്റേണ്ടി വരുന്ന ഒരു ദൈവവും ദൈവീക ഗ്രന്ധവും ഞങ്ങള്‍ക്കില്ലാ എന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ.

അബ്ദുല്‍ അലി said...

പ്രചാരകനോട്‌,
ക്ഷമയോടെ സംവാദിക്കുക. പ്രതിപക്ഷ ബഹുമാനം എല്ലാവര്‍ക്കും നല്ലതാണ്‌. വ്യക്തിപരമായ വാക്കുകള്‍ ഉപേക്ഷിക്കുക. അപേക്ഷയാണ്‌, ഉപേക്ഷിക്കരുത്‌.

പതിവ്‌ പോലെ, കള്ളിതുണിയുടുത്ത, അരയില്‍ പച്ച ബെല്‍റ്റ്‌ കെട്ടിയ അല്ലാന്റെ ഹദീസ്‌, ബുഖാരി എന്നെഴുതിയാല്‍ ബുഖാരിയുടെതാവുമോ മാഷെ, നമ്പര്‍ ചോദിച്ചാല്‍ അതോരു നമ്പറാക്കുമെന്നറിയമെന്നത്‌കൊണ്ട്‌... എന്നാലും ഒരു റഫറന്‍സ്‌.

ബുദ്ധിമാന്‍ said...

"തികച്ചും അസഹിഷ്ണതയുടെ മതം പേറുന്ന പ്രചാരകന്റെ വാക്കുകള്‍ അസഹിഷ്ണപരമായില്ലങ്കിലേ അത്ഭുതമൊള്ളൂ.."

പ്രിയ വിചാരം, അതില്‍ അത്ഭുതമൊന്നുമില്ല.
വിഷമം തോന്നരുത്, താങ്കള്‍ക്കും കുറച്ചു കൂടി സഹിഷ്ണുതയോടെ കാര്യങ്ങള്‍ മറ്റുള്ളവരെ മനസിലാക്കിക്കാന്‍ ശ്രമിക്കാവുന്നതാണ്.
മറ്റുള്ളവരെ വികാരപരമായി തട്ടുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് കൊടുത്താല്‍ അവര്‍ അത് മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം സ്വന്തം മനസിനെ തണുപ്പിക്കാന്‍ വേണ്ടി ചൂടാകുകയോ തെറി വിളിക്കുകയോ ഒക്കെ ചെയ്യും. അതാണല്ലോ മനുഷ്യന്റെ പ്രകൃതം.
മറ്റുള്ളവരെ വേദനിപ്പിക്കാതെ ചിന്തിപ്പിക്കുന്നതായിരിക്കും നല്ലത്.
തീര്‍ച്ചയായും അവര്‍ക്ക് തന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരല്പം വേദനയുണ്ടാകും, അത് സാരമില്ല...അവരുടെയും സമൂഹത്തിന്റെയും നന്മക്കാണ്.
എന്നാലും പരമാവധി സോഫ്റ്റാക്കികൊണ്ട് ചെയ്യുന്നതായിരിക്കും നല്ലത്‌.
മാഷ് പറഞ്ഞ പോലെ ഇഞജക്ഷന്‍ നല്ലതിനല്ലേ, പക്ഷെ കുട്ടികളെ വല്ലാതെ നോവിപ്പിക്കാതെ പറ്റുമെങ്കില്‍ അതാണ് നല്ലത്‌.

വേദനിച്ചില്ലല്ലോ അല്ലേ?

ea jabbar said...

പ്രിയപ്പെട്ട അലീ,
സഹീഹുല്‍ ബുഹാരി എന്ന ഹദീസ് ഗ്രന്ഥമെങ്കിലും [അതാണല്ലോ നമ്മുടെ രണ്ടാം പ്രമാണം!]
ഒരാവര്‍ത്തി പൂര്‍ണ്ണമായി ഒന്നു വായിച്ചു നോക്കൂ.
നംബര്‍ എഴുതാതിരുന്നത് ബോധപൂര്‍വ്വം തന്നെയാണ്.
ഞാന്‍ ഹദീസിനു മാത്രമായി ഒരു ബ്ലോഗ് കൂടി ആരംഭിക്കാനുദ്ദേശിക്കുന്നു. ഇസ്ലാം എന്താണെന്ന് ജനങ്ങള്‍ അറിയണമല്ലോ!

ബുദ്ധിമാന്‍ said...

“ചെന്നായ ആട്ടിന്‍ കുട്ടിയുടെ തോലണിഞ്ഞാല്‍ അതിന് ആട്ടിന്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കൊണ്ട് ഒരു പ്രയോജനമില്ല.“

എന്താ സലാഹുദ്ധീനേ എല്ലാ ചെന്നായ്ക്കളും ആടിന്റെ തോല് മാത്രം അണിയുന്നത്?
പൂച്ചേം, മുയലും മാനും അങ്ങിനെ കുറെ ജീവികളില്ലേ?
ഇസ്ലാം മാത്രമല്ലല്ലോ ഈ ലോകത്തുള്ള മതം?
റുഷ്ദീം തസ്ലീമേം ജബ്ബാറും ബുഷും എല്ലാര്‍ക്കും കേറി നിരങ്ങാന്‍ ഒരൊറ്റ മതം!! അതെന്താ അങ്ങിനെ?
ബാബുവിന്റെ ബ്ലോഗില്‍ യേശു പുനര്‍ജനിച്ചില്ല എന്ന് പറഞ്ഞിട്ട് പോലും ഒരൊറ്റ ക്രിസ്ത്യാനിയും അവിടെ ഭീഷണി മുഴക്കിയില്ല.

“ഒരു മതവും അടിസ്ഥാന പരമായി അക്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.“

അങ്ങിനെയെങ്കില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ എല്ലാ മതങ്ങളിലും ഒരേ അനുപാതത്തിലല്ലേ ഉണ്ടാകണ്ടേ?

സലാഹുദ്ദീന്‍ said...

"ബുദ്ധിമാന്‍ said...
ഒന്നാം ക്ലാസിലെ പിള്ളേരെപോലെ...”ഓനാണാദ്യം നുള്ളിയത്”....”ജ്ജ് ന്നെ മാന്തീട്ടല്ലെ”...”ജ്ജ് ന്നോട് ഒക്കുമോ?”
അശേഷം സാമാന്യ ബുദ്ധി പോലുമില്ലാത്ത കുറെ വഷളന്‍മാര്‍ പരസ്പരം ചളിയും തീട്ടവും വാരിയെറിഞ്ഞ്, കൊഞ്ഞനം കുത്തി കളിക്കുന്ന ഒരു ചളിക്കുണ്ടായി മാറിയിരിക്കുന്നു ഈ ബ്ലോഗ്.
ഇവരോ പ്രപഞ്ജരഹസ്യങ്ങളുടെയും ധര്‍മാധര്‍മങ്ങളുടെയും തത്വശാസ്ത്രങ്ങള്‍ മെനയാന്‍ ശ്രമിക്കുന്നത്??"

പ്രിയ സഹോദരന്‍ ബുദ്ധിമാന്‍

താങ്കള്‍ക്ക് കുറച്ച് കൂടി മാന്യത കൈവന്നിരിക്കുന്നു ഇപ്പോള്‍. താങ്കള്‍ക്കെന്റെ അഭിനന്ദനങ്ങള്‍

താങ്കളുടെ അറിവിലേക്ക്

Salahudheen said...
പ്രിയ ജബ്ബാര്‍ മാഷെ.

‘പക്ഷെ‘ എന്ന വാക്കിന് സമാനമായ അറബി പദം രണ്ടാമത്തെ താങ്കളുദ്ധരിച്ച സൂക്തത്തില്‍ എവിടെയാണ് മാഷെയുള്ളത്?
(81:29)

ഇതിന് സമാനമായ മറ്റൊരു സൂക്തം കൂടി ചുവടെ കൊടുക്കാം

“നാമാണ്‌ അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക്‌ തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്‌.

തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.

അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു“
(76:28,29,30)

ഇവിടെയെല്ലാം അര്‍ത്ഥമാക്കുന്നത് ഒരാള്‍ ഉദ്ധേശിക്കുന്നപക്ഷം അയാള്‍ക്ക് നന്മയുടെ പാത സ്വീകരിക്കാം, അല്ലെങ്കില്‍ തിന്മയിലേക്കുള്ള പാത സ്വീകരിക്കാംഎന്നാണ്.

ഇത്തരത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടാണ് നമ്മള്‍ക്ക് സ്വയം ഉദ്ദേശിക്കാന്‍ കഴിയുന്നത് എന്നാണ്
(76:30),(81:29) ഉം വ്യക്തമക്കുന്നത്.
ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ നമ്മള്‍ സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവരാവണമെന്ന് അല്ലാഹു ഉദ്ധേശിച്ചത് കൊണ്ടാണ് നമുക്കങ്ങനെ ചെയ്യാന്‍
സാധിക്കുന്നത് എന്നര്‍ത്ഥം.

എന്നാല്‍ മഷ് സ്വന്തം വക ‘പക്ഷേ‘ കൂട്ടീച്ചേര്‍ത്തപ്പോള്‍ അര്‍ത്ഥം വിപരീതാര്‍ഥമായി.

December 8, 2007 11:04 PM

കിരണ്‍ തോമസ് തോമ്പില്‍ said...

സലാഹൂദീനേ കാലാകാലത്തേക്കുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടി തയ്യാറാക്കിയ പുസ്തകത്തിലേ അലെങ്കില്‍ അത്‌ അവതരിപ്പിച്ച പ്രവാചകനേപ്പറ്റിയുള്ള സംശയം ചോദിച്ചാല്‍ മറുപടി പറയാന്‍ എന്റെ മതം അറിയുന്നതെന്തിനെന്ന് ഞാന്‍ വീണ്ടും ഞാന്‍ ചോദിക്കുന്നു.

ആയിഷയുടെ വിവാഹം ഒഴിച്ചുള്ള കാര്യങ്ങള്‍ക്കൊക്കെ നിങ്ങള്‍ ഒരു മറുപടിയെങ്കിലും പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച്‌ ചോദിച്ച വിചാരത്തെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്‌ നിങ്ങള്‍ ചെയ്തത്‌. ആദത്തിന്റെ മക്കള്‍ പരസ്പരം വിവാഹം കഴിച്ചില്ലേ എന്നാണ്‌ എനിക്ക്‌ ഒരാള്‍ തന്ന മറുപടി. വേറോരാള്‍ ഞാന്‍ കത്തോലിക്ക സഭയുടെ ആളാണ്‌ എന്ന മുന്‍വിധിയില്‍ കന്യാസ്ത്രിമാര്‍ എല്ലാവരും എങ്ങനെ യേശുവിനെ കല്ല്യാണം കഴിക്കും എന്ന് ചോദിച്ചൂ. എന്റെ മതം അലെങ്കില്‍ ഈശ്വര വിശ്വാസം ഇവയില്‍ ഊന്നി ഇത്തരം വാദം ഉന്നയിക്കാം എന്നതിനാണ്‌ ഇവ ആവശ്യപ്പെടുന്നത്‌?

സലാഹുദ്ദീന്‍ said...

“എന്താ സലാഹുദ്ധീനേ എല്ലാ ചെന്നായ്ക്കളും ആടിന്റെ തോല് മാത്രം അണിയുന്നത്?
പൂച്ചേം, മുയലും മാനും അങ്ങിനെ കുറെ ജീവികളില്ലേ?
ഇസ്ലാം മാത്രമല്ലല്ലോ ഈ ലോകത്തുള്ള മതം?
റുഷ്ദീം തസ്ലീമേം ജബ്ബാറും ബുഷും എല്ലാര്‍ക്കും കേറി നിരങ്ങാന്‍ ഒരൊറ്റ മതം!!“

“ഇത് തന്നെയാണ് എന്റെയും ചോദ്യം. പക്ഷെ ഇതിന് നിങ്ങളുടെ കണ്ടെത്തലിന് യാതൊരടിസ്ഥാനവും ഞാന്‍ കാണുന്നില്ല

അതെന്താ അങ്ങിനെ?
ബാബുവിന്റെ ബ്ലോഗില്‍ യേശു പുനര്‍ജനിച്ചില്ല എന്ന് പറഞ്ഞിട്ട് പോലും ഒരൊറ്റ ക്രിസ്ത്യാനിയും അവിടെ ഭീഷണി മുഴക്കിയില്ല.“


ഇത് പോലെ മിണ്ടാതിരുന്നാല്‍ താ‍ങ്കളെ പോലുള്ളവരുടെ പണി എളുപ്പമായി എന്ന് അല്ലേ?

““ഒരു മതവും അടിസ്ഥാന പരമായി അക്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.“

അങ്ങിനെയെങ്കില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ എല്ലാ മതങ്ങളിലും ഒരേ അനുപാതത്തിലല്ലേ ഉണ്ടാകണ്ടേ?“

ചോദ്യം മനസ്സിലായില്ല. ഒന്ന് കൂടി വ്യക്തമാക്കുമെന്ന് കരുതുന്നു.

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ കിരണ്‍ തോമസ്

ഓരോരുത്തരുടെയും ചോദ്യത്തില്‍ അവരുടെ ഉദ്ധേശ ശുദ്ധി കൂടി മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്നത് കൊണ്ടാണ്. എല്ലാവരും ചോദിക്കുന്ന് അത്കൊണ്ട് ഞാനും ചോദിക്കുന്ന് എന്നത് കൊണ്ടാണല്ലോ താങ്കള്‍ വീണ്ടും വീണ്ടും ചോദീച്ചു കൊണ്ടിരിക്കുന്നത്?

ബുദ്ധിമാന്‍ said...

“ഒരാള്‍ ഉദ്ധേശിക്കുന്നപക്ഷം അയാള്‍ക്ക് നന്മയുടെ പാത സ്വീകരിക്കാം, അല്ലെങ്കില്‍ തിന്മയിലേക്കുള്ള പാത സ്വീകരിക്കാംഎന്നാണ്.

ഇത്തരത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടാണ് നമ്മള്‍ക്ക് സ്വയം ഉദ്ദേശിക്കാന്‍ കഴിയുന്നത്“

എന്തൊരു തമാശ!!
താങ്കള്‍ ‘ഇത്തരത്തില്‍’ എന്നും മാഷ് ‘പക്ഷെ’ എന്നും കൂട്ടി ചേര്‍ത്തു അല്ലെ??
മാഷ് ‘പക്ഷെ’ മാത്രമേ കൂട്ടിയുള്ളൂ, താങ്കള്‍ പക്ഷേ വാക്യം തന്നെ ഒന്ന് റീഫ്രൈസ് ചെയ്തു.

കിരണ്‍ തോമസ് തോമ്പില്‍ said...

സലാഹൂദീനേ എന്താണ്‌ ഇതിന്റെ ഇസ്ലാമീക വിശദീകരണം എന്നറിയുക മാത്രമാണ്‌ എന്റെ ലക്ഷ്യം. സൈദിന്റെ കാര്യത്തിലും സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി വരുന്ന സ്ത്രീകളുടെ കാര്യത്തിലും നിങ്ങള്‍ തന്ന വിശദീകരണം ഞാന്‍ സ്വീകരിച്ചല്ലോ. പിന്നെ ഇതില്‍ മാത്രം എന്താണ്‌ ഉത്തരം തരാന്‍ ബുദ്ധിമുട്ട്‌.

ദത്തുപുത്രന്‍ എന്ന സങ്കല്‍പ്പം ഒഴിവാക്കാന്‍ സൈദിന്റെ സംഭവവും അനാഥകളായ സ്ത്രീകള്‍ക്ക്‌ വിവാഹ അഭ്യര്‍ത്ഥന നല്‍കാനാണ്‌ സ്വയം സമര്‍പ്പണമെന്നതും ഒരു വിശദീകരണം എന്ന രീതിയില്‍ ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌. ഈ വിഷയത്തില്‍ മറ്റ്‌ ആള്‍ക്കാര്‍ പറഞ്ഞ ഒരു വാദഗതിയും മറുപടികള്‍ക്ക്‌ ശേഷം ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ ഉദ്ദേശശുദ്ധി മോശമെങ്കില്‍ ഞാനും നിങ്ങളെ അപഹാസ്യരാക്കാന്‍ ശ്രമിക്കുമായിരുന്നല്ലോ. ഇനിയും വിശദീകരണം വേണോ ആയിഷയുടെ വിവാഹത്തില്‍ ഞാന്‍ ഒരു വിശദീകരണം ചോദിച്ചതിന്‌

സലാഹുദ്ദീന്‍ said...

പ്രിയ ജബ്ബാര്‍ മാഷെ

“ഒരാവര്‍ത്തി പൂര്‍ണ്ണമായി ഒന്നു വായിച്ചു നോക്കൂ.
നംബര്‍ എഴുതാതിരുന്നത് ബോധപൂര്‍വ്വം തന്നെയാണ്.


ഞാനും സഹോദരന്‍ അബ്ദുല്‍ അലിയും അതൊക്കെ വായിച്ചു നോക്കിക്കൊള്ളാം എന്നു വെക്കുക..

എന്നാലും മറ്റുള്ളവരുടെ റഫറന്‍സിനെങ്കിലും താങ്കള്‍ക്ക് റഫറന്‍സ് നല്കാവുന്നതാണ്. താങ്കള്‍ ഉദ്ധരിച്ചതിന് റഫറന്‍സ് നല്‍കാനുള്ള ഉത്തരവാദിത്വം താങ്കള്‍ക്ക് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്

പഠിക്കാത്തത് പഠിക്കാനും മനസ്സിലാക്കാനും, തെറ്റിദ്ധാരണകള്‍ ദൂരീകരിപ്പെടാനുമാണ് സംവാദം.
ഇനിയും ഒരുപാട് മനസ്സിലാക്കാനുണ്ട് എന്ന് മനസ്സിലാക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്

absolute_void(); said...

സഹോദരന് കിരണ് താങ്കള് താങ്കളുടെ ദൈവ ആരെന്ന് ആദ്യം വ്യക്തമാക്ക്. അതിന് ശേഷമേ താങ്കളുടെ ചോദ്യത്തിന് ഉത്തരമുള്ളൂ എന്ന് ഞാന് പല തവണ വ്യക്തമാക്കിയതാണ്. ഏതായാലു താങ്കളെ പോലെ ഇടക്കേണ്ടി മാറ്റേണ്ടി വരുന്ന ഒരു ദൈവവും ദൈവീക ഗ്രന്ധവും ഞങ്ങള്ക്കില്ലാ എന്ന് സാന്ദര്ഭികമായി ഓര്മിപ്പിക്കട്ടെ.

സലാഹുദ്ദീന്റെ ഈ വാക്കുകള്‍ വായിക്കുമ്പോള്‍ ചിരിയോ കരച്ചിലോ വരേണ്ടത്? ദൈവം ഒന്നുമാത്രമേയുള്ളൂ എന്ന് - ദൈവമുണ്ടെന്നും - ഉറച്ചുവിശ്വസിക്കുന്ന സലാഹുദ്ദീന്‍ അപ്പോള്‍ പിന്നെ താങ്കളുടെ ദൈവം ഏതാണ് എന്നുചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? കിരണിന് ദൈവമുണ്ടെങ്കില്‍ അത് വേറെ ദൈവമാണെന്ന് സലാഹുദ്ദീന്‍ കരുതുന്നോ? അപ്പോള്‍ ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന 'ബ്ലാസ്ഫെമി' ഇസ്ലാമിനെതിരെ സലാഹുദ്ദീന്‍ ചെയ്ത പാപമായി മാറുന്നില്ലേ?

പിന്നെ കിരണിനെങ്ങനെയാണ് ദൈവത്തെ ഇടയ്ക്കിടക്ക് മാറ്റേണ്ടി വരുന്നതെന്ന് എനിക്കു മനസ്സിലാവുന്നില്ല. കത്തോലിക്കന്‍ എന്ന ഐഡന്റിറ്റി കിരണിന്റെ അനുവാദം കൂടാതെ ചാര്‍ത്തിക്കൊടുത്തെന്നു തന്നെയിരിക്കട്ടെ. അങ്ങനെയെങ്കില്‍ കത്തോലിക്കര്‍ക്കുണ്ടോ ഒന്നിലേറെ ദൈവങ്ങള്‍? ക്രിസ്തുമതവിശ്വാസ പ്രകാരവും ദൈവം ഒന്നേയുള്ളൂ. ജൂതര്‍ക്കും യഹോവ മാത്രമാണ് ദൈവം. ഇനി ഹൈന്ദവര്‍ക്ക് ഒത്തിരി ദൈവങ്ങളുണ്ടെന്നാണോ? ഒരേ ദൈവത്തെ പലഭാവത്തില്‍ അവര്‍ ദര്‍ശിക്കുന്നുവെന്നേയുള്ളൂ.

ഇതൊക്കെ പോകട്ടെ. ഇടയ്ക്കിടക്ക് മാറ്റേണ്ടി വരുന്ന ഗ്രന്ഥം ഏതാണ്? ബൈബിളാണോ? ബൈബിള്‍ പലര്‍ പലകാലത്തെഴുതിയ പുസ്തകങ്ങളുടെ സംഘാതമാണ്. അത് അക്കാലത്തെ അറിവില്‍ പെട്ട കാര്യങ്ങളാണ്. അതില്‍ ഇപ്പോ മാറ്റം വരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അക്കാലത്ത് അവര്‍ക്ക് ശരിയെന്നു തോന്നിയ കാര്യങ്ങള്‍ അവര്‍ രേഖപ്പെടുത്തി വച്ചു. അതിനെ അങ്ങനെ മനസ്സിലാക്കണം.

ബൈബിളിനെ മാത്രം അങ്ങനെ മനസ്സിലാക്കിയാല്‍ പോര. ഖുര്‍ ആനെയും അങ്ങനെ മനസ്സിലാക്കണം. ദൈവം അച്ചടിശ്ശാലയോ അച്ചുകൂടമോ സ്ഥാപിച്ചിട്ടില്ല. 'ദൈവത്തെ അറിഞ്ഞ മനുഷ്യര്‍' പറഞ്ഞതും എഴുതിയതുമാണ് എന്ന നിലയിലേക്കെങ്കിലും താഴ്ന്നുവരണം. ഓലാഫ് ഓള്‍ മൈറ്റി ആന്റ് ഓംനി പൊട്ടന്റ് ആയിട്ടുള്ള ഒരു ദൈവത്തിന് അങ്ങനെ ഒരു പുസ്തകത്തിലൂടെ മനുഷ്യനോട് സംസാരിക്കേണ്ട ആവശ്യമില്ല. ദൈവത്തിന് അവന്‍ വിചാരിക്കുന്ന കാര്യം മനുഷ്യന്റെ മനസ്സില്‍ തോന്നിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യാമല്ലോ.

പിന്നെ ഈ സഹോദരന്‍ വിളി പെന്തിക്കോസ്തുകാര്‍ കാണിക്കുന്ന തട്ടിപ്പുപോലയെ എനിക്കു തോന്നുന്നുള്ളൂ. അതു കൊണ്ട് പ്രിയ സലാഹുദ്ദീന്‍, താങ്കള്‍ ആദ്യം മനുഷ്യനും പിന്നീട് മനുഷ്യസ്നേഹിയും അതിനു ശേഷം മാത്രം മതവാദിയും ആകൂ.

വിചാരം said...

സലാഹുദ്ധീന്‍ താങ്കളുടെ ആരോപണത്തിന് വ്യക്തമായ മറുപടി ഇതിന്റെ മുന്‍പിലെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട് .. ആവശ്യമില്ലാതെ അനാവശ്യമായ കമന്റുകളില്‍ ഞങ്ങളെ അവനെ തല്ലി.. മാന്തി എന്നൊന്നും പറഞ്ഞേക്കല്ലേ. കണ്ണും കാതും കൂര്‍പ്പിച്ചിട്ട് തന്നെയാ ഇവിടെ ഇരിക്കുന്നത്

ബുദ്ധിമാന്‍ said...

““ഒരു മതവും അടിസ്ഥാന പരമായി അക്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.“

അങ്ങിനെയെങ്കില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ എല്ലാ മതങ്ങളിലും ഒരേ അനുപാതത്തിലല്ലേ ഉണ്ടാകണ്ടേ?“

“ചോദ്യം മനസ്സിലായില്ല. ഒന്ന് കൂടി വ്യക്തമാക്കുമെന്ന് കരുതുന്നു.“

എന്ന് വച്ചാല്‍ ഒരു മതവും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കില്‍ പിന്നെ എന്ത് കൊണ്ട് ചില മതങ്ങളുടെ പേരില്‍ കൂടുതല്‍ അക്രമം നടക്കുന്നു?
ഇസ്ലാമിന്റെ പേരില്‍ ഇവിടെ അക്രമങ്ങള്‍ നടക്കുന്നില്ല എന്നും അതൊക്കെ പ്രധിരോധമാണ് എന്നൊന്നൊം പറയല്ലേ, അത് എനിക്ക് സമ്മതിക്കാന്‍ പറ്റില്ല.
നോ അമേരിക അള്‍സോ!!

സലാഹുദ്ദീന്‍ said...

“എന്തൊരു തമാശ!!
താങ്കള്‍ ‘ഇത്തരത്തില്‍’ എന്നും മാഷ് ‘പക്ഷെ’ എന്നും കൂട്ടി ചേര്‍ത്തു അല്ലെ??
മാഷ് ‘പക്ഷെ’ മാത്രമേ കൂട്ടിയുള്ളൂ, താങ്കള്‍ പക്ഷേ വാക്യം തന്നെ ഒന്ന് റീഫ്രൈസ് ചെയ്തു.“

പ്രിയ സഹോദരന്മാര്‍ ഈ ഉരുണ്ട് കളി മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു.

ഇങ്ങനെ തന്നെയാണ് ഇവരുടെ യുക്തി വര്‍ക്ക് ചെയ്യുന്നത്. ഇങ്ങനെ പോയാല്‍ ഇവരുടെ ചോദ്യത്തിനൂത്തരം ഇവര്‍ക്ക് തന്നെയല്ലാതെ മറ്റാര്‍ക്കും നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല

ബുദ്ധിമാന്‍ said...

“ഇത് പോലെ മിണ്ടാതിരുന്നാല്‍ താ‍ങ്കളെ പോലുള്ളവരുടെ പണി എളുപ്പമായി എന്ന് അല്ലേ?“

ആ പേടി എന്തേ ക്രിസ്ത്യാനികള്‍ക്കില്ല?
ആരെങ്കിലും എന്തെങ്കിലും വിളിച്ചുകൂവിയാല്‍ നിങ്ങടെ മതം പൊളിയുമോ?
എന്തിനാ ചേകന്നൂരിനേയും, തസ്ലീമയെയും റുഷ്ദിയെയും ഒക്കെ ഇസ്ലാമിന്റെ ആള്‍ക്കാര്‍ വേട്ടയാടി?
അത് ഇസ്ലാമിന്റെ ആള്‍ക്കാര്‍ അല്ല എന്നുണ്ടോ?

പണ്ട് കേരളത്തില്‍ നവോത്ഥാനം നയിച്ച നായകര്‍ ഹിന്ദുത്വത്തെ എത്ര മാത്രം നവീകരിച്ചു എന്നറിയുമോ?
ക്ഷേത്രപ്രവേശനം, അയിത്തം, സതി ഇതിനൊക്കെ എതിരെ ഇവിടുത്തെ സെകുലര്‍ ബോധമുള്ള (ഹിന്ദുക്കളടക്കം) മനുഷ്യര്‍ ഒന്നായി പ്രതികരിച്ചു.
അവരൊന്നും വധിക്കപ്പെട്ടില്ല മറിച്ച് അവരെയൊക്കെ വലിയ നേതാക്കളായി വാഴിച്ചു; ഇ എം എസിനെ മുഖ്യനാക്കിയില്ലേ?

എന്തേ ഇത്തരം നവോത്ഥാനത്തിന് ഇസ്ലാമില്‍ പ്രസക്തിയില്ല??
നിങ്ങള്‍ ഇപ്പോഴും ‘പര്‍ധ’ പ്രചരണം നടത്തുന്നു.
വിധവകളുടെ പര്‍ധക്കെതിരെ റാം മോഹന്‍ റൊയ് പ്രവര്‍ത്തിച്ചത് സ്കൂളില്‍ പഠിപ്പിക്കുന്നു ഇന്ന്.
നിങ്ങളുടെ മതവും അനുഷ്ടാനങ്ങളും നൂറ് ശതമാനം ശെരിയെന്നും അത് ചോദ്യം ചെയ്യുന്നവരെ “കുട്ടികള്‍ക്ക് ക്വൊട്ടേഷന്‍“ കൊടുത്ത് ശരിയാക്കുകയും ചെയ്യുന്ന അജണ്ടകളല്ലേ ഇസ്ലാമിനുള്ളത്?
നിങ്ങള്‍ മതാനുഷ്ടാനങ്ങള്‍ നിര്‍ബന്ധമാക്കുകയും ജനങ്ങളെ മതബോധമുള്ളവരാക്കുകയും ചെയ്യുന്നതില്‍ മാത്രമാണ് താല്പര്യം കാണിക്കുന്നത്.
മറിച്ച് മാനവീക മൂല്യങ്ങളില്‍ ഊന്നിയ നവോത്ഥാനത്തിന് മുന്നോട്ട് വരുന്നില്ല.
അത് തന്നെയാണ് മറ്റ് മതങ്ങളെ അപേക്ഷിച്ച് ഈ മതം പിന്നോക്കം നില്‍ക്കുന്നതും, ഇത്ര അസഹിഷ്ണമായതും!!

വിചാരം said...

സെബിന്‍ അബ്രഹാം .. താങ്കള്‍ക്കത് മനസ്സിലായി അല്ലേ ..സലാഹുദ്ധീന്‍ ജമാ‍‌അത്ത് ഇസ്ലാമിക്കാരനാണ് അതായത് സുന്നികളുടെ ഭാഷയില്‍ ഇസ്ലാമല്ലാത്ത വഹാബികള്‍ ഇവര്‍ അങ്ങനെയാ സ്വയം ഞാനൊരു നല്ല മനുഷ്യനാണന്ന് ബോദ്ധ്യപ്പെടുത്താന്‍ സഹോദരന്‍ എന്നു വിളിക്കും.
സലാഹുദ്ധീന്‍ .. ഇനി ഞാന്‍ തന്നെ പറയാം എങ്ങനെയാണ് 6 വയസ്സുക്കാരിയെ വിവാഹം ചെയ്യാന്‍ മുഹമദിനെ പ്രേരിപ്പിച്ച ഘടകം എന്ന് . മുഹമദ് തന്റെ ഗോത്രത്തേയും മതത്തേയും എതിര്‍ത്തു കൊണ്ടാണ് മറ്റൊരു മതം സൃഷ്ടിച്ചത് ഇതിനെ അക്കാലത്തെ ഗോത്രവിഭാഗങ്ങള്‍ (ഇന്ന് ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ നില്‍ക്കുന്നത് പോലെ) എതിര്‍ത്തു എന്നാല്‍ ആ വിഭാഗങ്ങളെ എതിര്‍ക്കുന്നവരുമായി മുഹമ്മദ് ചങ്ങാത്തം കൂടി സ്വന്തമായി (കേരള കോണ്‍ഗ്രസ്സ് രൂപീകരിക്കും പോലെ) ഒരു മതം സൃഷ്ടിച്ചു, അന്നവര്‍ വിശ്വസിച്ചിരുന്ന മാലാഖമാരില്‍ ഒരാളായ ഗബ്രിയേല്‍ എനിക്കും ഉദ്ബോദനം തരുന്നുണ്ടന്ന് ആ പാമരരെ പറഞ്ഞു വിശ്വസിപ്പിച്ചു അങ്ങനെ ഈ മാലാഖ വഴി ദൈവം എല്ലാവര്‍ക്കുമായി (അമ്പലങ്ങളിലെ കോമരത്തിന് തുല്യം എന്നു വേണമെങ്കില്‍ പറയാം ഈ മാലഖയെ)സന്ദേശങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു വെന്ന് അവരെ ഇടയ്ക്കിടെ ഓരോ തോന്നലുകളും മറ്റും വെച്ച് പറഞ്ഞു കൊണ്ടിരിന്നു. മുഹമ്മദിന്റെ ഈ മതത്തില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ യാതൊരു വിശ്വാസ കാര്യങ്ങളും മറ്റു പ്രവര്‍ത്തികളും ഉപേക്ഷിക്കേണ്ടി വരില്ല എന്നു ബോദ്ധ്യപ്പെടുത്താന്‍ ആ കാലത്തെ എല്ലാ നീച പ്രവര്‍ത്തികളും മുഹമ്മദ് തന്റെ മാതൃകയക്കി സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്തു അതിലൊന്നാണ് ആ കാലത്ത് നിന്നിരുന്ന ശൈശവ വിവാഹം, (സമ്പ്രദായമൊരിക്കലും ഇസ്ലാമിന്റേത് മാത്രമായിരുന്നില്ല ലോകത്തിന്റെ പല ഭാഗത്തും നില നിന്നിരുന്ന ഒന്നായിരുന്നു, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായി ഈ അടുത്ത കാലം വരെ നില നിന്നിരുന്നു) .. അന്നത്തെ അവരുടെ വിശ്വാസമായ ക്രിസ്തുമത തത്ത്വങ്ങളും ആചാരങ്ങളും (ഹജ്ജ് മുതലായവ) ഇസ്ലാമിന്റേത് സ്വന്തമാക്കി ആദം മുതല്‍ മുഹമ്മദ് വരെ പ്രവാചകരാണന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇന്നും മുസ്ലിങ്ങള്‍ മുഹമ്മദല്ല ഇസ്ലാമതം സൃഷ്ടിച്ചത് എന്നവകാശപ്പെടുന്നത്. അന്നും ഇന്നും ക്രിസ്ത്യാനികളും മറ്റും യഹോവയാണ് ദൈവം എന്നു വിശ്വസിക്കുന്നു ഈ യഹോവയെ അല്ലാഹുവാക്കി എന്നു മാത്രം. കിരണിന്റെ ദൈവത്തെ തേടുന്ന സലാഹുദ്ധീന്‍ യഹോവയെ വേഷം മാറ്റിയതാണ് അല്ലാഹുവെന്ന് തിരിച്ചറിയാതെ പോയത് എന്തുകൊണ്ടാണന്ന് മനസ്സിലായില്ല.

ബുദ്ധിമാന്‍ said...

അത് കലക്കി വിചാരം.
അതുകൊണ്ട് തന്നെയായിരിക്കും അന്ന് നിലനിന്നിരുന്ന അടിമത്വം വേണ്ട എന്ന് പറയുന്നതിന് പകരം അടിമകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നൊക്കെ പറഞ്ഞത്!!

absolute_void(); said...

വിചാരത്തിന്റെ വിശദീകരണം അസ്സലായി.

ഞാന്‍ ഉന്നയിച്ച കാര്യത്തില്‍ സലാഹുദ്ദീന്റെ പ്രതികരണം കണ്ടില്ല.

സലാഹുദ്ദീന്‍ said...

“എന്ന് വച്ചാല്‍ ഒരു മതവും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കില്‍ പിന്നെ എന്ത് കൊണ്ട് ചില മതങ്ങളുടെ പേരില്‍ കൂടുതല്‍ അക്രമം നടക്കുന്നു?
ഇസ്ലാമിന്റെ പേരില്‍ ഇവിടെ അക്രമങ്ങള്‍ നടക്കുന്നില്ല എന്നും അതൊക്കെ പ്രധിരോധമാണ് എന്നൊന്നൊം പറയല്ലേ, അത് എനിക്ക് സമ്മതിക്കാന്‍ പറ്റില്ല.
നോ അമേരിക അള്‍സോ!!“

അക്രമ പ്രവര്‍ത്തനങ്ങള്‍ ആര് എന്തിന്റെ പേരില്‍ നടത്തിയാലും അതിനെ ഞാന്‍ നൂറ് ശതമാനം എതിര്‍ക്കുന്നു.

അത് പോലെ എല്ലാ അക്രമ പ്രവര്‍ത്തനങ്ങളുടെയു മൂലകാരണം മതങ്ങളാണെന്നതും താങ്കളെ പോലുള്ളവരുടെ കണ്ടു പിടിത്തവും സഹോദരന്‍ അരവിന്ദിനെ പോലെ ഞാനും നൂറ് ശതമാനം എതിര്‍ക്കുന്നു.

സലാഹുദ്ദീന്‍ said...

പ്രതികരിക്കൂന്നവര്‍ പേടിയുള്ളവരാണ് എന്നത് പുതിയൊരു അറിവാണ്.സഹോദരന്‍ ബുദ്ധിമാന് നന്ദി

വിചാരം said...

ബുദ്ധിമാന്‍ താങ്കളുടെ സംശയത്തിന് വ്യക്തമായ തെളിവ് ഇവരുടെ ഗ്രന്ഥങ്ങളില്‍ തന്നെയുണ്ട് .... അടിമ വ്യവസ്ഥ:
എനിക്ക് പ്രചാരകന്‍ തന്ന ലിങ്കില്‍ നിന്ന് മുഹമദിന്റെ ഭാര്യമാരില്‍ സൈനബ് ബിന്‍‌ത്ത് ജഹ്‌ഷ് എന്ന ഭാര്യയുടെ ലിങ്കില്‍ രണ്ടാമത്തെ ഖണ്ഡിക .... Zayd ibn Harith, whos back was very different to that of Zainab bint Jahsh. zayd had been taken prisoner while he was still a child during one of the inter-tribal wars that had been common before the coming of Islam. He had been sold as a slave to a nephew of khadijah (wife of Muhammed) who had given Zayd to her as a gift. In turn, Khadija Khadija had given him to the prophet muhammad in the days before the revelation of the quran had begun, and the prophet had given him his freedom and adopted him as own son, at the age of eight .. ഇത് ഞാന്‍ സലാഹുദ്ധീന്‍ ചിലത് വിശദീകരിക്കാന്‍ എഴുതിയതാണ് അത് താങ്കളുടെ സംശയം ശരിയെന്ന് വ്യക്തമാക്കാനും കഴിയും ... മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കുന്നതിന്റെ മുന്‍പ് ഈ ഗ്രോതങ്ങള്‍ തമ്മില്‍ ഉണ്ടാവുന്ന യുദ്ധത്തില്‍ തോറ്റ പാര്‍ട്ടിയില്‍ പെട്ടവരെ അടിമകളാക്കിയിരുന്നു.. കുഞ്ഞുങ്ങള്‍ മുതല്‍ വലിയവര്‍ വരെ അതിലെ സ്ത്രീകളെ ഓരോരുത്തരും ലൈംഗീക ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. മുഹമ്മദ് ഇസ്ലാം രൂപീകരിച്ചതിന് ശേഷവും ആ സമ്പ്രദായം നില നിറുത്തി അതിന് അല്ലാന്റെ സൂക്തവും സാക്ഷിയാക്കി :33: 50. അല്ലയോ നബിയേ! തീര്‍ച്ചയായും നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്നിമാരെ നാം നിനക്ക്‌ അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ (യുദ്ധത്തിലൂടെ)അധീനപ്പെടുത്തിത്തനന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും............................................................എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു).............( ഞാനിവിടെ എല്ലാം ക്വോട്ട് ചെയ്തീട്ടില്ല വിശദമായി കഴിഞ്ഞ പോസ്റ്റില്‍ ഉണ്ട്).
അടിമത്വ പൂര്‍ണ്ണമായും അന്ന് നിരോധിച്ചിട്ടുണ്ടായിരുന്നെങ്കില്‍, ശൈശവ വിവാഹത്തെ എതിര്‍ത്തിരുന്നിവെങ്കില്‍ ഇസ്ലാം ഇന്നുണ്ടാവുമായിരുന്നില്ല (സൌകര്യവും സ്ഥനമാനങ്ങളും കിട്ടാത്ത പാര്‍ട്ടിയില്‍ ആളുണ്ടാവുമോ )

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ സെബിന്‍

ഈ സംഭാഷണമൊന്ന് ശ്രദ്ധിക്കൂ

കിരണ്‍ തോമസ് തോമ്പില്‍ said...
ശരി എന്റെ നിലപാട്‌ ഇതാണ്‌.

ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്തുതികളും ബലികളും ആഗ്രഹിക്കാത്തവനും,സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ ഞാന്‍ വിശ്വസിക്കുന്നു.

November 17, 2007 3:44 AM

Salahudheen said...
സഹോദരന്‍ കിരണ്‍ തോമസ്

ഇത്ര പെട്ടെന്ന് ഇത് സംഭവിക്കുമെന്ന് ഞാന്‍ ധരിച്ചില്ല. ഏതായാലും ഇത് പൂര്‍ണ്ണമായില്ല. ദയവയി അതി ബുദ്ധി പ്രയോഗിക്കരുത്.

‘ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്തുതികളും ബലികളും ആഗ്രഹിക്കാത്തവനും,സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ ഞാന്‍ വിശ്വസിക്കുന്നു‘

എങ്കില്‍ ആ സ്വരൂപം ആരെന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം..

November 17, 2007 4:02 AM

ബുദ്ധിമാന്‍ said...

പേരും അഡ്രസും, വേണമെങ്കില്‍ പാസ്പോര്‍ടിന്റെ ഒരു കോപിയും അയച്ചു കൊടുക്കൂ കിരണേ!!

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്ങനെ ഒരു ദൈവം ഉണ്ട്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. അപ്പോള്‍ ഇപ്പോള്‍ നിലവിലുള്ള മതങ്ങള്‍ എങ്ങനെ ദൈവങ്ങളെ അവതരിപ്പിക്കുന്നു അവയില്‍ ഏതിലാണ്‌ ദൈവത്തിന്റെ അസ്ഥിത്വം ഉള്ളത്‌ എന്നറിയാനുള്ള സ്വതന്ത്ര അന്വേഷണത്തിലാണ്‌ ഞാന്‍. അതിന്‌ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്‌. അന്വേഷണം തുടരുന്നു. മാറ്റങ്ങള്‍ക്ക്‌ ഞാന്‍ എന്നും ഓപ്പണാണ്‌. അതുകൊണ്ട്‌ തന്നെ എനിക്ക്‌ ഒരിടത്തും കടുമ്പിടിത്തം ഇല്ല. ദൈവത്തെ അന്വേഷിച്ച്‌ കണ്ടെത്തണം എന്ന ലക്ഷ്യത്തില്‍ത്തന്നെയാണ്‌ ഞാന്‍ ഉള്ളത്‌.

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ ഫാറൂഖ്

ഞാന്‍ ആളുകളെ സഹോദരന്‍ എന്ന് അഭിസംബോധനം ചെയ്യുന്നതു പോലും താങ്കള്‍ സഹിക്കാനാവിന്നില്ല അല്ലേ
അപ്പോള്‍ താങ്കള്‍ തന്നെയൊന്ന് പറഞ്ഞു തരൂ ഞാന്‍ എങ്ങിനെയാണ് അഭിസംബോധനം ചെയ്യേണ്ടിയിരൂന്നത് എന്ന്.

ഞാന്‍ താ‍ങ്കളോട് നേരെത്തെ സൂചിപ്പിച്ച കാര്യം വീണ്ടും ഉണര്‍ത്തുന്നു. താങ്കളുടെ യുക്തിയും ചിന്തയുമല്ല മറ്റുള്ളവരുടെ യുക്തിക്കും ചിന്തക്കും ആധാരം എന്ന സത്യം.

പ്രിയ സഹോദരന്‍ മനസ്സിലാക്കുക ഇവരുടെ ഉദ്ധേശം പ്രകോപനമുണ്ടാക്കലാണ്. ഇവരിതെല്ലാം പറയുമ്മ്പോള്‍ തിരിച്ച് മാന്യമായി സംസാരിക്കരുതെന്നാണ് ഇവര്‍ യഥാ‍ര്‍ത്തില്‍ ആഗ്രഹിക്കുന്നത്.

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ കിരണ്‍

‘ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്തുതികളും ബലികളും ആഗ്രഹിക്കാത്തവനും,സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ ഞാന്‍ വിശ്വസിക്കുന്നു‘

“ദൈവത്തെ അന്വേഷിച്ച്‌ കണ്ടെത്തണം എന്ന ലക്ഷ്യത്തില്‍ത്തന്നെയാണ്‌ ഞാന്‍ ഉള്ളത്‌.“

‘വിശ്വസിക്കുന്നു‘ എന്ന് പറയുന്നതിലും ‘അന്വേഷിച്ച് കണ്ടെത്തണം‘
എന്നു പറയുന്നതിലും ഒരു വൈരുദ്ധ്യമുണ്ടെന്ന് എനിക്ക് തോന്നിയതാവും അല്ലെ?

കിരണ്‍ തോമസ് തോമ്പില്‍ said...

ദൈവം അങ്ങനെയാണ്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. എന്നാല്‍ അങ്ങനെ അല്ലാ എന്ന് ബോദ്യപ്പെട്ടാല്‍ ആ വിശ്വാസവും മാറ്റാന്‍ തയ്യാറാണ്‌. അതാണ്‌ ഞാന്‍ പറഞ്ഞത്‌ ഞാന്‍ ഓപ്പണാണ്‌ എന്ന് . എനിക്ക്‌ വിശ്വാസകാര്യത്തില്‍ കടുമ്പിടത്തമില്ല എന്നതാണ്‌ അതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. എന്റെ മത വിശ്വാസം എനിക്ക്‌ ജന്മനാ ലഭിച്ചതാണ്‌ അതില്‍ ഞാന്‍ കടുമ്പിടുത്തം നടത്താതെ മറ്റ്‌ മതങ്ങള്‍ എങ്ങനെ ദൈവത്തേക്കാണുന്നൂ എന്ന് അന്വേഷിക്കുന്നു. ഇതിനിടയില്‍ ദൈവം ഇങ്ങനെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു. അങ്ങനെ അല്ലാ എന്ന് ബോധ്യപ്പെടുന്നത്‌ വരെ അങ്ങനെ വിശ്വസിക്കുക എന്നാല്‍ അങ്ങനെ അല്ലാ എന്ന് ബോധ്യപ്പെട്ടാല്‍ അത്‌ മാറ്റുക.

വിചാരം said...

എന്റെ സലാഹുദ്ധീനെ .... ഇത്രയ്ക്ക് വിവരമില്ലാത്ത ആളായി പോയോ താങ്കള്‍ ... വിശ്വാസം എന്നാല്‍ നമ്മുടെ കണ്ണില്‍ കാണാ‍ത്തതും, കാതില്‍ കേള്‍ക്കാത്തതും സ്പര്‍ശിച്ച് അറിയാത്തതുമായ ഒരു കാര്യം ഉണ്ടന്ന് കരുതുക എന്നതാണ് വിശ്വാസം .. കിരണ്‍ അതിനെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു അതവിടെയാണന്ന് .. ഒരു പക്ഷെ അങ്ങനെ ഒന്നിനെ അദ്ദേഹം കണ്ടെത്താം അല്ലെങ്കില്‍ കണ്ടെത്തില്ല.
എന്റെ കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ച് കാസിയോ ആണന്ന് ഒരു സത്യം എന്നാല്‍ അതൊരിക്കലും വിശ്വാസമാകില്ല . എല്ലാ സത്യങ്ങളും വിശ്വാസമല്ല, എല്ലാ വിശ്വാസങ്ങളും സത്യവുമല്ല

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ സെബിന്‍

മനുഷ്യരെല്ലാം ഏകോദര സഹോദരന്മാരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയ ഇസ് ലാം എന്നെ പഠിപ്പിച്ചത്. അതിനാല്‍ ‘സഹോദരന്‘‍ വിളി ആത്മാര്‍ത്ഥമായി തന്നെയാണെന്ന് താങ്കള്‍ക്കുറപ്പിക്കാം. ദയവായി അതിലേക്കും യുക്തി കടത്തി നാശമാക്കാന്‍ ശ്രമിക്കരുത്.

ദൈവം പ്രിന്റിഗ് പ്രസ്സ് തുടങ്ങിയാണ് ഖുര്‍ ആന്‍ തുടങ്ങിയതെന്ന് ആരും അവകാശപ്പെട്ടിട്ടില്ല എന്ന് തന്നെ യാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഏതായാലും അതിന് ഒരു മൂല ഭാഷയ്ണ്ട്. ആ ഭാഷയില്‍ ഇന്ന് ലോകത്തെവിടെയും അത് ലഭ്യമാണ്.
അവ തമ്മില്‍ ഒരു അന്തരവും ചൂണ്ടിക്കാണിക്കാന്‍ താങ്കള്‍ക്ക് കഴിയുമെങ്കില്‍ താങ്കളെ ഞാന്‍ സ്വാഗതം ചെയ്യുന്നു

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍

സത്യമാണെന്നുറപ്പാക്കിതന്നെയാണ് വിശ്വസിക്കേണ്ടത്. അല്ലാത്തതെല്ലാം അന്ധ വിശ്വാസമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

Anonymous said...

വിശ്വാസം എന്നാല്‍ നമ്മുടെ കണ്ണില്‍ കാണാ‍ത്തതും, കാതില്‍ കേള്‍ക്കാത്തതും സ്പര്‍ശിച്ച് അറിയാത്തതുമായ ഒരു കാര്യം ഉണ്ടന്ന് കരുതുക എന്നതാണ് വിശ്വാസം ..

This is what we call ALLAH

വിചാരം said...

അങ്ങനെയെങ്കില്‍ മദര്‍ തെരേസയുടെ വിശ്വാസം, താങ്കളുടെ വിശ്വാസം, മാതാ അമൃതാനന്ദ മയിയുടെ വിശ്വാസം, എം.പി.വിരേന്ദ്ര കുമാറിന്റെ വിശ്വാസം തുടങ്ങി 22 ളം പ്രമുഖ മതങ്ങളുടെ വിശ്വാസത്തില്‍ ഏതാണ് ശരി ഒന്നു പറയാമോ ?

വിചാരം said...

പ്രചാരകാ
അങ്ങനെ മാത്രമാണ് ഇസ്ലാം നിഷ്കര്‍ശിക്കുന്നതെങ്കില്‍ ജബ്ബാര്‍ മാഷ് ഈ പോസ്റ്റ് ഇടേണ്ട ആവശ്യമില്ലാ‍യിരുന്നു. ഒരു കാര്യം പറയാലോ ഒത്തിരി പ്രകോപനപരമായി താങ്കള്‍ സംസാരിച്ചു എന്ന് ഞാനടക്കം അലി പോലും പറഞ്ഞിട്ടും താങ്കളോടെനിക്കെന്തോ ബഹുമാനമുണ്ട് കാരണം താങ്കള്‍ തെറ്റിനെ എതിര്‍ക്കുന്നുണ്ട്, തുറന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. കീപ് ഇറ്റ് അപ്പ്

സലാഹുദ്ദീന്‍ said...

സഹോദരന്‍ കിരണ്‍ തോമസ്

“ദൈവം അങ്ങനെയാണ്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.“


താങ്കള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന ദൈവത്തെ കുറിച്ച് തന്നെയാണ് ‘അങ്ങനെ‘ എന്നുള്ളത് എങ്ങനാ എന്നാണ് ഞാന്‍ ചോദിച്ചത്.

“എന്നാല്‍ അങ്ങനെ അല്ലാ എന്ന് ബോദ്യപ്പെട്ടാല്‍ ആ വിശ്വാസവും മാറ്റാന്‍ തയ്യാറാണ്‌. അതാണ്‌ ഞാന്‍ പറഞ്ഞത്‌ ഞാന്‍ ഓപ്പണാണ്‌ എന്ന് . എനിക്ക്‌ വിശ്വാസകാര്യത്തില്‍ കടുമ്പിടത്തമില്ല എന്നതാണ്‌ അതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. എന്റെ മത വിശ്വാസം എനിക്ക്‌ ജന്മനാ ലഭിച്ചതാണ്‌ അതില്‍ ഞാന്‍ കടുമ്പിടുത്തം നടത്താതെ മറ്റ്‌ മതങ്ങള്‍ എങ്ങനെ ദൈവത്തേക്കാണുന്നൂ എന്ന് അന്വേഷിക്കുന്നു. ഇതിനിടയില്‍ ദൈവം ഇങ്ങനെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു. അങ്ങനെ അല്ലാ എന്ന് ബോധ്യപ്പെടുന്നത്‌ വരെ അങ്ങനെ വിശ്വസിക്കുക എന്നാല്‍ അങ്ങനെ അല്ലാ എന്ന് ബോധ്യപ്പെട്ടാല്‍ അത്‌ മാറ്റുക.“

ഈ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു

വിചാരം said...

സലാഹിദ്ധീന്‍ അംഗികരിച്ചല്ലോ . കിരണിന്റെ പാത സലാഹുദ്ധീനും സ്വീകരിക്കുക എന്ന എളിയ ഉപദേശം എനിക്ക് തരാനുണ്ട് :)

കിരണ്‍ തോമസ് തോമ്പില്‍ said...

അതാണല്ലോ ഞാന്‍ ആദ്യം പറഞ്ഞത്‌. അത്‌ മനസ്സിലാക്കാന്‍ എന്താണ്‌ ബുദ്ധിമുട്ട്‌

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍

വിജ്ഞാനം അത് വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ് അത് എവിടെ കണ്ടാ‍ലും ചാടിയെടുക്കേണ്ടത് എന്റെ ബാധ്യതയാണ്. എന്റെ ചിന്ത ആരുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുമില്ല.

ജന്മനാ എല്ലാവരും ഒരേ പോലെ തന്നെയാണ്. അനുസരിക്കുന്നവരായി മാത്രം ജനിക്കുന്നു.

പിന്നീട് ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സത്യം കണ്ടെത്താന്‍ ശ്രമിക്കേണ്ടത് എന്നും ഞാന്‍ മനസ്സിലാക്കുന്നു.അല്ലാതെ ജനിച്ചു വീണ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലല്ല.
അതിനാല്‍ വിജ്ഞാനം അത് ഏത് വിധേനയും കരസ്ഥമാക്കുക ഇതാണെന്ന് എന്റെ പ്രിയ സഹോദരന്മാരോട് നിങ്ങളെയെല്ലാം നിരുപാധികം സ്നേഹിക്കുന്ന ഈ എളിയ സഹോദരന്റെ അപേക്ഷ.

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്ന് കിരണ്‍

“താങ്കള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന ദൈവത്തെ കുറിച്ച് തന്നെയാണ് ‘അങ്ങനെ‘ എന്നുള്ളത് എങ്ങനാ എന്നാണ് ഞാന്‍ ചോദിച്ചത്?“

ഇതിപ്പോഴും താങ്കള്‍ വ്യക്തമക്കിയില്ല.

സലാഹുദ്ദീന്‍ said...

നിങ്ങള്‍ക്കേവര്‍ക്കും ദൈവത്തിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ എന്നാശംസിക്കുന്നു

ഇനി നാളെകാണാം
ഇന്‍ശാ അല്ലാ

വിചാരം said...

കിരണ്‍ വിശ്വസിക്കുന്നു.. എന്നാലത് കണ്ടെത്തിയിട്ടില്ല അതിനുള്ള ശ്രമം അദ്ദേഹം നടത്തുന്നു അതല്ലാം അറിയാനുള്ള ആഗ്രഹമാണ് ഇവിടെ അദ്ദേഹം സംവദിക്കുന്നത് .. ഇതൊന്ന് പ്രചാരകന്‍ സലാഹുദ്ധീന് മനസ്സിലാക്കി കൊടുക്കാമോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ നയം വ്യക്തമാക്കിയിട്ടുണ്ട്‌. കരുണാമയനും പരമകാരുണ്യവാനുമായ ദൈവം ... അത്‌ തന്നെയാണ്‌ എന്റ്‌ ദൈവ സങ്കല്‍പ്പം. ഈ ചര്‍ച്ചയില്‍ ഇതിന്‌ എന്ത്‌ പ്രസ്ക്തി എന്നും എനിക്ക്‌ മനസ്സിലാകുന്നില്ല.

ഇനിയും മനസ്സിലായില്ലാ എന്ന് പറയല്ലേ പ്ലീസ്‌... നിങ്ങളുടെ മതത്തേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ എന്റെ ദൈവ സങ്കല്‍പ്പം അറിയണം എന്ന് പറയുന്നത്‌ തന്നെ ബാലിശം എന്നാലും ഞാന്‍ അത്‌ പറഞ്ഞ്‌ കഴിഞ്ഞു. ഇതില്‍ക്കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കാവില്ല.

ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ കഴിയുന്നില്ല എങ്കില്‍ അത്‌ പറയുക. വെറുതെ എന്തിന്‌ ഞാന്‍ സമയം കളയണം. സലാഹുദ്ദിന്‍ മറുപടി പറഞ്ഞിലെങ്കില്‍ വിചാരവും ജബ്ബാര്‍ മാഷും പറയുന്നതാണ്‌ ശരി എന്ന് ഞാന്‍ കരുതും. ഉത്തരം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുമായിരുന്നല്ലോ

ബുദ്ധിമാന്‍ said...

മുസ്ലീങ്ങള്‍ സാമൂഹികമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുകയും, അവരില്‍ ഒരു കൂട്ടം സമൂഹത്തില്‍ മറ്റ് മതസ്ഥരെ അപേക്ഷിച്ച് കൂടുതല്‍ അസഹിഷ്ണുത കാണിക്കുകയും അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു എന്നുണ്ടെങ്കില്‍ അതിന് മതം തന്നെയാണ് ഒരു പരിധി വരെ ഉത്തരവാദി.

കാരണം അവരുടെ മതം ഒന്ന് മാത്രമാണ് അവരെ മറ്റു ജനവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.

അതൊന്നും മതത്തിന്റെ കുറ്റമല്ല, വിശ്വാസികളുടെയും, മതനേതാക്കന്മാരുടെയും കുറ്റമാണ് എന്നൊക്കെയാണ് പലരും പറയുന്നത്!
വിശ്വാസികളും മതനേതാക്കന്മാരുമൊക്കെ എല്ലാ മതങ്ങള്‍ക്കുമില്ലേ?
ശരിയായ രീതിയില്‍ മതം പഠിക്കത്തവന്മാരെന്നാണ് ബിന്‍ ലാദനേം കൂട്ടരേം പറയുന്നത്. അങ്ങിനെയെങ്കില്‍ ഇത്തരക്കാര്‍ എല്ലാ മതത്തിലും ഇസ്ലാമിലുള്ള അതേ അനുപാതത്തില്‍ കാണണ്ടേ?

Unknown said...

"മുസ്ലീങ്ങള്‍ സാമൂഹികമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുകയും, അവരില്‍ ഒരു കൂട്ടം സമൂഹത്തില്‍ മറ്റ് മതസ്ഥരെ അപേക്ഷിച്ച് കൂടുതല്‍ അസഹിഷ്ണുത കാണിക്കുകയും അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു എന്നുണ്ടെങ്കില്‍ അതിന് മതം തന്നെയാണ് ഒരു പരിധി വരെ ഉത്തരവാദി."

എടോ ബുദ്ധിയില്ലാത്ത മാനേ, ഇന്ന് മാത്രമല്ല, ലോകത്ത് ഇന്നേ വരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മുസ്ലിംകള്‍ ആണൊ??

ഹിരോഷിമയില്‍ ലക്ഷകണക്കിന് ആളുകളെ കൊന്നത് ക്രിസ്ത്യാനികളായ അമേരിക്കകാര്‍ അല്ലെ?? ഇറാക്കിലെ പാവങ്ങളെ, കൊല്ലുന്നതും ബലാത്സംഘം ചെയ്യുന്നതും ക്രിസ്ത്യാനികളായ അമേരിക്കക്കാര്‍ അല്ലെ? അഫ്ഖാനിസ്താനില്‍ കൂട്ടകൊല ചെയ്യുന്നത് ക്രിസ്ത്യാനികള്‍ അല്ലെ?? വിയറ്റ്മില്‍ കൂട്ടകൊല ചെയ്തത ക്രിസ്ത്യാനികള്‍ ആയ അമേരിക്കക്കാര്‍ അല്ലെ? ജൂതന്മാരെ കൂട്ടകൊല ചെയ്ത ഹിറ്റ്ലര്‍ മുസ്ലിമാണോ?? മുസോളനി മുസ്ലിമാണോ? ബുഷ് മുസ്ലിമാണോ??


ഒരു ഒസാമയെ പിടിച്ച് വന്നിരിക്കുന്നു. ചെറ്റകള്‍.. ശവം തീനികള്‍..

Anonymous said...

ഏടോ ജബ്ബാറെ,

തന്റെ ബ്ലൊഗ് കൊണ്ട് ഒരു ഗുണം ഉണ്ടായി..
ബൂലോഗത്ത് ആകെ വര്‍ഗീയത പടര്‍ന്നു. മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ഹിന്ദു. എന്നിവര്‍ ആകെ തമ്മില്‍ തല്ലായി. ഒരു കൂട്ടര്‍ക്ക് മറ്റവരെ കണ്ടുകൂടാ...

അതു തന്നെയാണല്ലോ തന്റെ ഉദ്ദേശം.

എടോ താടിക്കാരാ..(തന്നെ മാഷ് എന്ന് വിളിച്ചാല്‍ മാഷന്മാര്‍ കേസ് കൊടുക്കും) സംവാദം എന്നാല്‍ ഇങ്ങനെ പുലയാട്ട് പറയല്‍ അല്ല. കക്കൂസില്‍ പോകുന്ന ദൈവം. ഷിറ്റ് ഇടുന്ന ദൈവം.. ലുങ്കി ധരിക്കുന്ന ദൈവം എന്നൊക്കെ എഴുതല്‍ ആണോടോ സംവാദം. സംവാദത്തിന് ഒരു മര്യാദ ഉണ്ട്. അത് കീപ് ചെയ്യുക..

“വിശ്വാസപരമായ സങ്കുചിതത്വത്തിന്റെ അയുക്തികത ബോധ്യപ്പെടുത്തുക മാത്രമാണു ലക്ഷ്യം.“

ഓ.. എന്തൊരു വിനയം.. എന്തൊരു മഹാന്‍..

ആദ്യം സംസ്കാരം പഠിച്ച് വാടോ...

Unknown said...

സുഹൃത്തെ..രാജന്‍,
ഇത്തിരി സംസ്ക്കാരം നിങ്ങള്‍ക്കുമാവാം.

Anonymous said...

താന്‍ തന്റെ കാര്യം നോക്കടോ..
തന്നെപ്പോലുള്ളവരാണ് ഇവിടെ അടിയുണ്ടാക്കുന്നത്.
പിരി കയറ്റുന്നത്..
ഒരു കീഴാറ്റൂര്‍ വന്നിരിക്കുന്നു..ഒന്നു പോടോ..

absolute_void(); said...

ഹിരോഷിമയില് ലക്ഷകണക്കിന് ആളുകളെ കൊന്നത് ക്രിസ്ത്യാനികളായ അമേരിക്കകാര് അല്ലെ?? ഇറാക്കിലെ പാവങ്ങളെ, കൊല്ലുന്നതും ബലാത്സംഘം ചെയ്യുന്നതും ക്രിസ്ത്യാനികളായ അമേരിക്കക്കാര് അല്ലെ? അഫ്ഖാനിസ്താനില് കൂട്ടകൊല ചെയ്യുന്നത് ക്രിസ്ത്യാനികള് അല്ലെ?? വിയറ്റ്മില് കൂട്ടകൊല ചെയ്തത ക്രിസ്ത്യാനികള് ആയ അമേരിക്കക്കാര് അല്ലെ?

ക്രിസ്ത്യാനികള്‍ എന്ന നിലയിലാണ് ഇവര്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഇപ്പറഞ്ഞതിനോട് യോജിക്കാമായിരുന്നു. അതേ സമയം, ലാദനും സവാഹിരിയും മറ്റും ചെയ്യുന്നത് മുസ്ലീം എന്ന ലേബലിലാണ്. താലിബാന്‍കാര്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമകള്‍ നശിപ്പിച്ചത് മുസ്ലീം എന്ന ലേബലിലാണ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല.

പിന്നെ രാജന്റെ ഒക്കെ ഭാഷയുണ്ടല്ലോ, അത് അസഹിഷ്ണുതകൊണ്ട് നാറുകയാണ്. ക്രിസ്തുമതത്തേയും ഹൈന്ദവസങ്കല്‍പ്പങ്ങളേയും ആരൊക്കെ എവിടെയൊക്കെ എതിര്‍ക്കുന്നു. അവിടെയൊക്കെ ആരെങ്കിലും ഇതേപോലെ അസഹിഷ്ണുത കെട്ടഴിച്ചുവിടുന്നുണ്ടോ?

സമാധാനത്തിന്റെ മതമാണ് ഇസ്ലാമെങ്കില്‍ സമാധാനമായിട്ടിരിക്കൂ. അവിശ്വാസികള്‍ തമ്മില്‍ തല്ലി തലകീറിക്കോളും. വെറുതേ എന്തിനാണ് മെക്കിട്ടുകയറുന്നത്? ഇനി അങ്ങനെ അല്ലാന്നുണ്ടെങ്കില്‍ ഞാനോടി.

ബുദ്ധിമാന്‍ said...

"വിയറ്റ്മില്‍ കൂട്ടകൊല ചെയ്തത ക്രിസ്ത്യാനികള്‍ ആയ അമേരിക്കക്കാര്‍ അല്ലെ? ജൂതന്മാരെ കൂട്ടകൊല ചെയ്ത ഹിറ്റ്ലര്‍ മുസ്ലിമാണോ?? മുസോളനി മുസ്ലിമാണോ? ബുഷ് മുസ്ലിമാണോ??"

സുഹൃത്തേ...
ഞാന്‍ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ.
ലോകത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ മുസ്ലീങ്ങളാണെന്നോ, അല്ലെങ്കില്‍ എല്ലാ മുസ്ലീങ്ങളും പ്രശ്നക്കാരാണെന്നോ ഒന്നും ഞാന്‍ പറഞ്ഞില്ല.

താങ്കള്‍ക്ക് വേണ്ടി ഒന്നു കൂടി ആവര്‍ത്തിക്കുന്നു.

മുസ്ലീങ്ങള്‍ എതെങ്കിലും മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് മതവും ഒരു പരിധി വരെ കാരണമാണ്.
കാരണം മറ്റു ജനവിഭാഗങ്ങളില്‍ നിന്നും അവരെ വ്യത്യസ്ഥമാക്കുന്നത് അവരുടെ മതം ഒന്ന് മാത്രമാണ്.

മുസ്ലീങ്ങളില്‍ ഒരു കൂട്ടം മതത്തെ പൊക്കിപിടിച്ച് അക്രമം കാണിക്കുകയും സമൂഹത്തില്‍ മറ്റ് മതസ്ഥരെ അപേക്ഷിച്ച് കൂടുതല്‍ അസഹിഷ്ണുത കാണിക്കുകയും ചെയ്യ്ന്നുണ്ടെങ്കില്‍ അതിനും മതം ഉത്തരവാദിയാകുന്നു.

പിന്നെ സെബിന്‍ പറഞ്ഞപോലെ ബുഷ് ബൈബിള്‍ വചനം പൊക്കി പിടിച്ചായിരുന്നില്ല ഇതൊക്കെ നടത്തിയത്. അത് കൊണ്ട് അതിന്റെ ഉത്തരവാദിത്വം ക്രിസ്ത്യാനികള്‍ക്കില്ല. എന്നിട്ട് പോലും അമേരിക നടത്തുന്ന
യുധത്തിനെതിരെ അമേരിക്കയിലെ തന്നെ ജനലക്ഷങ്ങള്‍ (ക്രിസ്ത്യാനികള്‍ അടക്കം) പ്രതിഷേധം നടത്താറുണ്ട്.
തീവ്രവാദത്തിനെതിരെ മുസ്ലീങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് വരണം അല്ലാണ്ടെ ഖുറാന്‍ പൊക്കി പിടിച്ച് യുദ്ധം ചെയ്യുന്നവരെ സപ്പോര്‍ട് ചെയ്യാന്‍ അമേരിക്കന്‍ വിരോധം വളര്‍ത്തിയാല്‍ പോരാ.

തെറിവിളികളും, വികാരപ്രകടനങ്ങളും ആരും കാര്യമായെടുക്കാതെ ചര്‍ച്ച ആരോഗ്യപരമായി മുന്നോട്ട് പോകട്ടെ.
ഇനി രാജന്‍/സൂപ്പി പറഞ്ഞതില്‍ കേറി പിടിക്കല്ലേ ആരും. അത് സാരമില്ല.

വിചാരം said...

സലാഹുദ്ധീന്‍
കഴിഞ്ഞ പോസ്റ്റില്‍ താങ്കളുടെ ആരോപണത്തിന് വളരെ വ്യക്തമായ മറുപടി തന്നു കഴിഞ്ഞു. താങ്കളത് കാണില്ലാ എന്നെനിക്കറിയാം. സാരല്യ
സംവദിക്കുക എന്നത് സ്വന്തമായ അഭിപ്രായങ്ങള്‍ തനതായ രീതിയില്‍ പറയുക അതിഷ്ടമല്ലാത്തവര്‍ തങ്ങളുടെ കാര്യങ്ങള്‍ ആണ് യുക്തി ഭദ്രമെന്ന് പറയുക.. അതിനെതിരെ ചില അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുക.. പരസ്‌പരം അഭിപ്രായങ്ങള്‍ക്കൊപ്പം അവരവരുടെ അറിവുകളും ഏവരില്‍ കൈമാറ്റം ചെയ്യപ്പെടുന്നു അതിലൂടെ സംശയങ്ങളും അതിന്റെ ദുരീകരണവും ഉണ്ടാവുന്നു. ഇതാണ് നല്ലൊരു സംവാദം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് . ഒരാളുടെ വിശ്വാസം എന്തന്ന് നോക്കി അയാളോടെങ്ങനെ കാര്യങ്ങള്‍ പറയാം എന്നതല്ലം ഒരു മുന്‍‌വിധി യാണ്.. ഹിന്ദുവിനോടിങ്ങനെ, ക്രിസ്ത്യാനിയോടിങ്ങനെ മുസ്ലിമിങ്ങളോടിങ്ങനെ എന്നല്ലാം ഈ ചിന്താഗതി തീര്‍ത്തും ബാലിശമാണ്, ഞങ്ങള്‍ (മത വിശ്വാസി അല്ലാത്തവര്‍) പൊതുവെ എല്ലാവിധ അന്ത:വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരാണ് അതാര് ചെയ്താലും. ലോകത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മുസ്ലിംങ്ങളാണന്ന് ഏകപക്ഷീയമായ ധാരണയൊന്നും ഞങ്ങള്‍ക്കില്ല പക്ഷെ ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടേയും ഉറവിടം സഹിഷ്ണമല്ലാത്ത നിലപാടുകളാണ് ഇതില്‍ മതങ്ങളുടെ പങ്ക് ഏറ്റവും വലുതാണ്, ഞാനൊരു കമ്മ്യൂണിസ്റ്റ് മനോഭാവക്കാരനാണെങ്കിലും സ്റ്റാലിനും മറ്റു കമ്മ്യൂണിസ്റ്റ് നേതൃത്വവും ചെയ്തതിനെ ഒട്ടും അംഗീകരിക്കുന്നില്ല, മനുഷ്യത്വപരമല്ലാത്ത കാര്യങ്ങള്‍ ആര് ചെയ്താലും അതിനെ അംഗീകരിക്കാന്‍ വ്യക്തിപരമായി എനിക്കാവില്ല. ഇവിടെ ചില ബ്ലോഗേര്‍സ്സ് എന്റെ ജോലിയെ വ്യക്തിപരമായി ആക്ഷേപിച്ചു ശരിയാണ് അവരുടെ വാദത്തെ ഞാന്‍ അംഗീകരിക്കുന്നു കാരണം എന്നെ പോലെയുള്ള നിലപാടുകാര്‍ ഒരിക്കലും ഇവിടെ ജോലി ചെയ്യാന്‍ പാടില്ല.സത്യത്തില്‍ നാലു വര്‍ഷത്തെ ജോലിയില്‍ ഒരു ദിവസം പോലും ഞാന്‍ സംതൃപ്തനല്ല പിന്നെ എന്തുകൊണ്ട് ജോലി ഉപേക്ഷിച്ചൂടാ എന്ന ചോദ്യത്തിന് എന്റേതായ ന്യായീകരണമുണ്ട് അതന്റെ നിലപാടുകള്‍ക്കെതിരാണന്ന തിരിച്ചറിവുണ്ടായിട്ടും. അരവിന്ദ് പറഞ്ഞ കാര്യങ്ങളിലും ചില കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു ..പലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ ഗതികേട് തികച്ചും സങ്കടാര്‍ഹമാണ് അവരുടേത്... കുവൈത്തില്‍ ഒരിക്കലൊരു പോസ്റ്റര്‍ കണ്ടിട്ടുണ്ടായിരുന്നു ഒരു പിതാവും മകനും ജീവന്‍ രക്ഷിക്കാന്‍ മതിലുകള്‍ക്കിടയില്‍ ഒളിച്ചിരിന്നിട്ടും പാവം അവര്‍ ഇരിക്കവേ മരിച്ചൂ .. ഒത്തിരി നേരം ആ ചിത്രം നോക്കി സങ്കടപ്പെട്ടിട്ടുണ്ട്. അതുപോലെ ലബനോന്‍ യുദ്ധത്തിന്റെ ചില മെയിലുകളും . സ്വന്തം ഉമ്മയുടെ മരണം കണ്‍‌മുന്‍പില്‍ കാണവേ നിസ്സഹനായ ഒരു പയ്യന്റെ ചിത്രം .ഏതൊരു മിതവാദിയും തീവ്രവാദിയായി പോകും എന്നത് സത്യമാണ്. ആന്തരികമായ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മതമല്ലാതെ മറ്റെന്താണ് ? ഇതിനര്‍ത്ഥം മതങ്ങള്‍ തല്ലൂടാന്‍ പറയുന്നു എന്നല്ല എന്റേതാണ് ശരി മറ്റവന്റേത് തെറ്റ് എന്ന ധാരണ. ഇവിടെയാണ് ഞങ്ങളുടെ വാദത്തിന് പ്രസക്തി .. മതങ്ങള്‍ എന്നത് മനുഷ്യന്റെ ചില സ്വാര്‍ത്ഥ താല്‍‌പര്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണന്ന് ആ താല്‍‌പര്യങ്ങള്‍ ഇന്നും മതത്തിന്റെ അരുപറ്റു മനുഷ്യര്‍ ചെയ്യുന്നു... ഉദാഹരണത്തിന് ബിന്‍‌ലാദന്‍ ഇസ്ലാമിന്റെ ലേബലിലും , ബുഷ് ക്രിസ്ത്യാനിയുടെ ലേബലിലും ചെയ്യുന്നു (രാജന്‍ അസഹിഷ്ണപരമായി പ്രതികരിച്ചതതാണെങ്കിലും ഒരു ശരി ഞാനിവിടെ ഉദ്ധരിക്കുന്നു...) അതേ ഇറാഖ് യുദ്ധവേളയില്‍ ബുഷ് പറഞ്ഞിട്ടുണ്ട് ദൈവത്തിന്റെ ആഗ്രഹം ഞാന്‍ ചെയ്യുന്നുവെന്ന്. അതിന് ചില അമേരിക്കന്‍ ബൈബിള്‍ ചരിത്ര പശ്ചാത്തലത്തെ കൂട്ട് പിടിക്കുന്നുണ്ട് ബൈബിള്‍ ചരിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും മെസപ്പെട്ടോമിയായിലാണല്ലോ .. മെസപ്പെട്ടോമിയ എന്നത് ഇന്നതെ ഇറാഖും ..ഇറാന്റെ പല ഭാഗങ്ങളും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇവ ക്രിസ്ത്യന്‍ ആധിപത്യത്തില്‍ വരണമെന്ന് മതപരമായ ഒരു ചിന്തയാണ് (ഇതിന് വ്യക്തമായ തെളിവ് എന്റെ കൈവശമുണ്ട് .. ഇനി അതാരും എന്നോട് ചോദിക്കല്ലേ സമയമാവുമ്പോള്‍ ഞാന്‍ വെളിപ്പെടുത്താം). ഇതില്‍ തന്നെ സാമ്പത്തികമായ ചിന്തകളുമുണ്ട് ലോകം ആ വഴിക്കാണ് ചിന്തിക്കുക, മതം മനുഷ്യന്റെ വ്യക്തിപരമായ വിശ്വാസവും അതു സ്വകാര്യ വിഷയമാക്കിയാല്‍ ഇന്നത്തെ പ്രശനങ്ങള്‍ക്ക് ഒരു പരിധിവരെ അറുതി വരാം അല്ലാതെ മതങ്ങള്‍ രാഷ്ടങ്ങളേയും വ്യക്തികളേയും സമൂഹത്തേയും കൈക്കുള്ളിലൊതുക്കാനാണ് ശ്രമമെങ്കില്‍ തീര്‍ത്തും ദയനീയമായിരിക്കും നമ്മുടെ ലോകത്തിന്റെ മുന്‍പോട്ടുള്ള ഗതി. ഒരു കാലത്ത് വ്യക്തമല്ലാത്ത ഭരണ ഘടനയില്ലാത്ത രാഷ്ട്രത്തിനും വ്യക്തികള്‍ക്കും സമൂഹത്തിനൂം എതൊരു മതത്തിന്റേയും ചട്ട കൂടും മറ്റും സംരക്ഷണം നല്‍കിയിരുന്നു എന്നാല്‍ ഇന്ന് ലോകത്ത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ആ രാഷ്ടത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് ശക്തമായ ഒരു രാഷ്ട്രീയ നിലപാടുകളും ഭരണ ഘടനയും നിയമ വ്യവസ്ഥയുമുണ്ട്, സലാഹുദ്ധീന്‍ ആരോപിക്കും പോലെ മതങ്ങള്‍ ഇല്ലാതായാല്‍ വ്യക്തികളുടെ സ്വ ഇഛ്കള്‍കനുസരിച്ചുള്ള ജീവിതം അരാകത്വം ഉണ്ടാവുമെന്ന് ആ ധാരണ തികച്ചും തെറ്റാണ് ഇന്നും നമ്മുടെ ഭാരതത്തില്‍ മതങ്ങളുടെ നിയമങ്ങളല്ല ക്രിമിനല്‍ നിയമങ്ങളായി സ്വീകരിച്ചിട്ടുള്ളത്, സിവില്‍ നിയമങ്ങളില്‍ സ്വത്ത് വിവാഹം ഒഴികെ മറ്റെല്ലാം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അനുസരിച്ചാണ്, മതനിയമം ഇല്ലാതായിട്ടും 100 കോടി ജനതയുള്ള നമ്മുടെ രാഷ്ട്രം അതിശീഘ്രം വികസിക്കുന്നു. മതങ്ങളെ ഉന്മുലനം ചെയ്യണമെന്നൊരിക്കലും ഞങ്ങളാരും ആഗ്രഹിക്കുന്നില്ല മറിച്ച് സ്വാശ്രയ വിഷയത്തില്‍ നമ്മുടെ സര്‍ക്കാറുകളെ കൂട്ടമായി ചേര്‍ന്ന് ആക്രമിച്ച മതമേലാധ്യക്ഷ്യമാര്‍ക്ക് ധൈര്യവും മറ്റും നല്‍കിയത് അവരുടെ മതം തന്നെയാണ്, വിശ്വാസികളെ ഇളക്കിവിട്ട് ആലുപ്പുഴ കടപ്പുറത്ത് സമരം നയിച്ചതും (കേരള സര്‍ക്കാറിന്റേതല്ലാത്ത കുറ്റത്തിന്) വിമോചന സമരാ‍ഹ്വാനവും ഇന്നും പള്ളികളില്‍ വായിക്കപ്പെടുന്ന ഇടയലേഖനങ്ങളും.ഡല്‍ഹി ഇമ്മാമിന്റെ, കാഷ്മീര്‍ ഇമ്മാമിന്റെ .ഫത്ത്‌വകളും .. കഷ്മീരില്‍ മുസ്ലിങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ കൊന്ന് കൊലവിളികൂട്ടുന്നുവെന്ന മെക്കാ ഇമ്മാമിന്റെ പ്രസ്ഥാവനകളും പ്രാര്‍ത്ഥനകളും എല്ലാം സംഘടിതമായ മതങ്ങളുടെ അഴിഞ്ഞാട്ടങ്ങളില്‍ ചിലത് മാത്രം. ഹൈന്ദവ തീവ്രവാദികള്‍ എത്ര മറ്റു മതസ്ഥരെ നിഷ്ഠൂരം കൊന്നു കുഴിച്ചു മൂടി നിരപരാധികളായ പാവം സ്ത്രീകളെ തന്റെ ഗര്‍ഭസ്ഥകുഞ്ഞുങ്ങളെ അടക്കം ചുട്ടു കൊന്നു അതിലവരിപ്പോഴും ആനന്ദം കൊള്ളുന്നുവെന്ന് തഹല്‍ക്ക നമ്മെ ബോദ്ധ്യപ്പെടുത്തി.അംഹിസയുടെ വക്താക്കളെന്ന് പറയുന്ന ബുദ്ധ ബിക്ഷുക്കള്‍ പോലും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നതു പോലും മതങ്ങള്‍ക്കൊരിക്കലും സഹിഷ്ണരാവാന്‍ കഴിയില്ല എന്ന് സ്വയം തെളീയീക്കുന്നു.

-----------------
ഇവിടെ രാജന്‍ ഇട്ട കമന്റിന് അദ്ദേഹത്തോട് ആധികാരികമായി സംയമനം പാലിക്കണമെന്ന് പറയാന്‍ എനിക്കാവില്ല കാരണം പല സമയത്തും ഞാനും സംയമനത്തിന്റെ അതിര് വിടാറുണ്ട് ഇവിടെ ചര്‍ച്ച ചെയ്യുന്ന ഏതു വിഷയമായാലും ഞാനടക്കം എല്ലാവരും സംസ്ക്കാരപരവും സഭ്യവുമായ പദങ്ങള്‍ ഉപയോഗിക്കുക, ജബ്ബാര്‍ മാഷ് ഇവിടെ വര്‍ഗ്ഗീയത പരത്തുന്നു എന്ന ആക്ഷേപം ഒട്ടും ശരിയല്ല അതര് ചെയ്യുന്നുവെന്ന് ഞാന്‍ ആരോപിക്കുന്നില്ല.അദ്ദേഹം പറയുന്ന വിഷയം താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരിക്കുക മറിച്ച് അദ്ദേഹത്തെ ചീത്ത പറയുന്നത് ഭൂഷണമല്ല.അദ്ദേഹത്തെ ചീത്ത പറഞ്ഞതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

Unknown said...

വഴിയേ പോണ തെറി ചോദിച്ചു വാങ്ങിയതെന്‍റെ തെറ്റ്. മാപ്പ്.

Anonymous said...

ഈ സംഗതികള്‍ മുഴുവനും മനസിലാവാന്‍ വിചാരത്തിന്‌ ഇത്രെം കാത്തിരിക്കേണ്ടിവന്നൂ. പക്ഷെ ഒരു മുസ്ലിമിന്‌ ഇതോക്കെ 1400 വര്‍ഷം മുന്‍പ്‌ അറിയാം. എണ്ണയുടെ പേരിലല്ല ഈ യുദ്ധമെന്നും, ബുഷല്ല, ഏത്‌ പിശാച്ച്‌ അമേരിക്ക ഭരിച്ചാലും, ഇതോക്കെതന്നെയാവും സംഭവിക്കുക. ഇനിയും ബാക്കിയുണ്ട്‌, കഥകലും, കഥപാത്രങ്ങളും, ഇതോക്കെ നിങ്ങള്‍ വികൃതമായി ചിത്രികരിച്ച പ്രവാചകന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്‌ വിചാരം.

പലസ്ഥിന്റെ മുറിവുണക്കാന്‍ വരുന്നുണ്ട്‌ നായകന്‍. പ്രതിരോധം മുസ്ലിം നാമധാരിയാണെങ്കില്‍ അത്‌ അല്‍ഖൈദയും, മറ്റാരെങ്കിലുമാണെങ്കില്‍ അത്‌ അവകാശ സമരവും. ഇതോക്കെ എല്ലാര്‍ക്കുമറിയാം വിചാരം.

പ്രതിഷേധിക്കുവാനുള്ള അവകാശം പോലെ തന്നെ പ്രതിരോധിക്കുവാനും അവകാശമുണ്ട്‌.

പിന്നെ നിങ്ങള്‍ പറയാതെ തന്നെ അറിയുന്ന ഒന്നാണ്‌ നിരിശ്വര വാദികള്‍ മുഴുവന്‍ കമ്യൂണിസ്റ്റണെന്ന്. അഛനെ കൊന്നാണെങ്കിലും അവകാശം പിടിച്ച്‌ വങ്ങാന്‍, ഡാര്‍വിന്‍ നിങ്ങളെ പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ നിങ്ങളുടെ കണ്ണില്‍ കുരങ്ങല്ലെ, മനുഷ്യത്വം മൃഗങ്ങള്‍ക്കുണ്ടാവില്ലല്ലോ.

പുട്ടിന്‌ തേങ്ങയിടുന്ന പോലെ 10-30 കമന്റിന്‌ ഒരു മറുപടിയെങ്കിലും പറയെന്റെ ജബ്ബറെ.

കിരണ്‍ തോമസ് തോമ്പില്‍ said...

നിരീശ്വരവാദികള്‍ മുഴവന്‍ കമ്യൂണിസ്റ്റുകളാണ്‌ അപ്പോള്‍ ജവഹര്‍ലാല്‍ നെഹൃ ബില്‍ഗേറ്റ്‌സ്‌ ഇവരൊക്കെ കമ്യൂണിസ്റ്റാണല്ലേ. ഭയങ്കര കണ്ടെത്തല്‍ തന്നെ. പിന്നെ നിരീശ്വരവാദികളൊക്കെ ഡാര്‍വിന്റെ അനുയായികളാണ്‌ എന്നതും മറ്റൊരു മഹത്വരമായ കണ്ടെത്തല്‍ . അപ്പോള്‍ ഇവരൊക്കെ ധരിച്ച്‌ വച്ചിരിക്കുന്നത്‌ മത വിശ്വാസികള്‍ വിശുദ്ധ ഗ്രന്ഥവും പ്രവാചനകനും എന്നൊക്കെ കരുതുന്നത്‌ പോലെയാണ്‌ നിരീശ്വരവാദികള്‍ക്ക്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും ഡാര്‍വീനും.

പിന്നെ വീണ്ടും ഈ ചര്‍ച്ച അമേരിക്കയില്‍ എത്തിയ വിവരം സന്തോഷത്തോടുകൂടി ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. അമേരിക്കയുടെ ഓരോ കളികളേ. ജബ്ബാര്‍ മാഷും അമേരിക്കയും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക. സാമ്രാജിത്വം തുലയട്ടേേ. ലാല്‍ സലാം

വിചാരം said...

മി.പ്രചാരക
ലോകത്തില്‍ മതങ്ങളുടെ നിലപാടുകളും അവയുടെ ലക്ഷ്യങ്ങളുമാണ് ഞാന്‍ എഴുതിയത് അല്ലതെ താങ്കളുടെ ഇസ്ലാം ശരിയെന്ന് ഞാന്‍ ഒരു വരിപോലും എഴുതിയിട്ടില്ല. ഇസ്ലാം എന്നത് എന്തന്ന് ഇതിന് മുന്‍പുള്ള എന്റെ കമന്റിലുണ്ട് അതു വായിച്ചിട്ടില്ലെങ്കില്‍ പ്രചാരകാ ഇതാ ഒരിക്കല്‍ കൂടി.മുഹമദ് തന്റെ ഗോത്രത്തേയും മതത്തേയും എതിര്‍ത്തു കൊണ്ടാണ് മറ്റൊരു മതം സൃഷ്ടിച്ചത് ഇതിനെ അക്കാലത്തെ ഗോത്രവിഭാഗങ്ങള്‍ (ഇന്ന് ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ നില്‍ക്കുന്നത് പോലെ) എതിര്‍ത്തു എന്നാല്‍ ആ വിഭാഗങ്ങളെ എതിര്‍ക്കുന്നവരുമായി മുഹമ്മദ് ചങ്ങാത്തം കൂടി സ്വന്തമായി (കേരള കോണ്‍ഗ്രസ്സ് രൂപീകരിക്കും പോലെ) ഒരു മതം സൃഷ്ടിച്ചു, അന്നവര്‍ വിശ്വസിച്ചിരുന്ന മാലാഖമാരില്‍ ഒരാളായ ഗബ്രിയേല്‍ എനിക്കും ഉദ്ബോദനം തരുന്നുണ്ടന്ന് ആ പാമരരെ പറഞ്ഞു വിശ്വസിപ്പിച്ചു അങ്ങനെ ഈ മാലാഖ വഴി ദൈവം എല്ലാവര്‍ക്കുമായി (അമ്പലങ്ങളിലെ കോമരത്തിന് തുല്യം എന്നു വേണമെങ്കില്‍ പറയാം ഈ മാലഖയെ)സന്ദേശങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു വെന്ന് അവരെ ഇടയ്ക്കിടെ ഓരോ തോന്നലുകളും മറ്റും വെച്ച് പറഞ്ഞു കൊണ്ടിരിന്നു. മുഹമ്മദിന്റെ ഈ മതത്തില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ യാതൊരു വിശ്വാസ കാര്യങ്ങളും മറ്റു പ്രവര്‍ത്തികളും ഉപേക്ഷിക്കേണ്ടി വരില്ല എന്നു ബോദ്ധ്യപ്പെടുത്താന്‍ ആ കാലത്തെ എല്ലാ നീച പ്രവര്‍ത്തികളും മുഹമ്മദ് തന്റെ മാതൃകയക്കി.അന്നത്തെ അവരുടെ വിശ്വാസമായ ക്രിസ്തുമത തത്ത്വങ്ങളും ആചാരങ്ങളും (ഹജ്ജ് മുതലായവ) ഇസ്ലാമിന്റേത് സ്വന്തമാക്കി ആദം മുതല്‍ മുഹമ്മദ് വരെ പ്രവാചകരാണന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇന്നും മുസ്ലിങ്ങള്‍ മുഹമ്മദല്ല ഇസ്ലാമതം സൃഷ്ടിച്ചത് എന്നവകാശപ്പെടുന്നത്. അന്നും ഇന്നും ക്രിസ്ത്യാനികളും മറ്റും യഹോവയാണ് ദൈവം എന്നു വിശ്വസിക്കുന്നു ഈ യഹോവയെ അല്ലാഹുവാക്കി എന്നു മാത്രം. ഈ ചിന്തയില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോയിട്ടില്ല പ്രചാരക .. ഞങ്ങള്‍ എന്നും മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്നവരാണ് അതാര് ആരെ ചെയ്യുന്നു എന്നൊന്നും നോക്കാറില്ല . മുസ്ലിം, ക്രിത്യാനിയെ ചെയ്താലും ഹിന്ദു, മുസ്ലിമിനെ ചെയ്താലും ഞങ്ങള്‍ തെറ്റാരാരുടെ ഭാഗത്താണോ അവരെ എതിര്‍ക്കും. ഇതിനര്‍ത്ഥം ആ മതത്തോട് അനുഭാവം ഉണ്ടായി എന്നല്ല . എതൊരു മതത്തില്‍ വിശ്വസിക്കുന്ന വ്യക്തികളും അടിസ്ഥാനപരമായി സാദാ മനുഷ്യരാണ് അവരുടെ അവകാശങ്ങളും മറ്റും സംരക്ഷിക്കപ്പെടണം അത് ലോകത്തിന്റെ ഏതു കോണിയില്‍ ഉള്ള ആളുകള്‍ ആയാല്‍ പോലും, പലസ്ഥീനില്‍ ഇസ്രയേല്‍ ചെയ്യുന്നതിനെ ഒരു മനുഷ്യ സ്നേഹി എന്ന നിലയില്‍ എതിര്‍ക്കുന്നതും, ഇസ്ലാമിനെ മാത്രം എതിര്‍ക്കുന്നു എന്ന തെറ്റായ ധാരണ മാറ്റുക സംശയമുണ്ടെങ്കില്‍ ഞാനെഴുതിയ നേര്‍ച്ച കൊറ്റന്‍ എന്ന കഥ വായിക്കുക. പിന്നെ 1400 വര്‍ഷം മുന്‍പ് എന്തര് സംഗതിയാണ് ഇന്നത്തെ സ്ഥിതിയെ പറ്റി മുഹമ്മദ് എഴുതിയത് എന്നൊന്ന് വിശദമാക്കിയാല്‍ കൊള്ളാം .ആദ്യായിട്ടുള്ള അറിവാ ..എന്റെ കമന്റ് സസൂ‍ക്ഷമം വായിക്കുക പ്രചാരകന് സപ്പോര്‍ട്ടായിട്ടുള്ളവ ചൂണ്ടി കാണിച്ച് ആടിനെ പട്ടിയക്കല്ലേ അതിവിടെ വേവില്ല

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ ഫാറുഖ് ബക്കര്‍

“കഴിഞ്ഞ പോസ്റ്റില്‍ താങ്കളുടെ ആരോപണത്തിന് വളരെ വ്യക്തമായ മറുപടി തന്നു കഴിഞ്ഞു. താങ്കളത് കാണില്ലാ എന്നെനിക്കറിയാം.“

ഞാന്‍ ഇവിടെ തന്നെയുണ്ട്.ദയവായി താങ്കളുടെ ചിന്ത മറ്റുള്ളവരില്‍ ആരോപിക്കാന്‍ ശ്രമിക്കരുത്. എല്ലാത്തിനും വ്യക്തമായി മറുപടി തരാം. ഇന്ന് അല്പം തിര‍ക്കിലാണ്. താങ്കള്‍ ക്ഷമിക്കുക

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്മാര്‍
ഇത്രയൊക്കെ ചര്‍ച്ച ചെയ്തല്ലോ. ഇനി നമുക്കല്‍പം യുക്തി ചിന്തയുമാവാം. മരുഭൂമിയില്‍ അക്ഷര ജ്ഞാനം പോലുമില്ലാത്ത ഒരു മനുഷ്യന്‍ ഒറ്റക്ക്; നമ്മുടെ ജബ്ബാര്‍ മാഷിന്റെ തന്നെ അഭിപ്രായത്തില്‍ അപരിഷ്ക്രിതരും പരസ്പരം പോരടിക്കുകയും ചെയ്ത ഒരു ജനതയെ ഏകീകരിക്കുകയും (ഇന്നത്തെ അവസ്തയില്‍ കാ‍ണുന്ന ഇരുപതില്‍ പരം അറബി രാജ്യങ്ങള്‍),അവരുടെ മനസ്സിനെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴടക്കിയത് എങ്ങനെ എന്നതിന്റെ യുക്തി എന്തായിരിക്കും. ഒരു കര്യം ഉറപ്പാണ് അത് ആ‍യുധം കൊണ്ടാവാന്‍ തരമില്ല. അങ്ങിനെ ആയിരുന്നെങ്കില്‍, അമേരിക്ക ഇറാക്കികളുടെ മനസ്സുകള്‍ എന്നേ തങ്ങള്‍ക്കനുകൂലമാക്കിയേനെ! ലോകത്തിലെ ഒരു അക്രമിക്കും അങ്ങിനെ ഒന്ന് ഇതു വരെ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ആ മനുഷ്യന്റെ ജീവിതത്തിലുള്ള വളരെ നിസ്സാരം എന്നു തോന്നാവുന്ന കര്യങ്ങള്‍ പോലും വളരെ ക്രിത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ മറ്റൊരു വ്യക്തിയും ലോകത്തില്‍ ജീവിച്ചിരുന്നതായി ചരിത്രം ഇത് വരെ രേഖപ്പെടുത്തിയിട്ടുമീല്ല.
MICHAEL H. HART in his book on 'Ratings of Men'
ranked Mohammed first in the list, who contributed towards the benefit and uplift of mankind: "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels."

(M.H. Hart, THE 100: A RANKING OF THE MOST INFLUENTIAL PERSONS IN HISTORY, New York, 1978, p. 33)

താന്‍ പറഞ്ഞത് പരിപൂ‍ര്‍ണമായും ലോകത്തിന്റെ മുന്നില്‍ പ്രയോഗവല്‍ക്കരിച്ചിട്ടല്ലാതെ അദ്ധേഹം മരിച്ച് പോയിട്ടുമില്ല.താന്‍ പറ‍ഞ്ഞത് സ്വന്തം നടപ്പിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് പറയാതിരിക്കുന്നതാണ് നല്ലത്.മാര്‍ക്സും എങ്കല്‍ സും സിദ്ധാന്തം പറയുകല്ലതെ അതൊന്നും പ്രയോഗവല്‍ക്കരിച്ചതയി ആരും രേഖപ്പെടുത്തിയതായി അറീവില്ല.

നഗറ്റീവിസം കൊണ്‍ണ്ട് യുക്തിക്ക് അന്ധത ബാധിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും സാമാന്യ യുക്തി കൊണ്ട് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങളാണ് മേലുദ്ധരിച്ചത്

ബുദ്ധിമാന്‍ said...

"അവരുടെ മനസ്സിനെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴടക്കിയത് എങ്ങനെ എന്നതിന്റെ യുക്തി എന്തായിരിക്കും."

വെറും ഒരു അമരസ്ത്രീ ആയിരുന്ന മാതാ അമൃതാനന്ദമയി ഇതിലും കുറഞ്ഞ സമയം കൊണ്ട് എത്ര ലക്ഷക്കണക്കിന് ജനങ്ങളെ(വിദേശികളടക്കം) അവരുടെ കൈക്കലാക്കി.
അതേ യുക്തി തന്നെ!!
അതിനെ പറ്റി എന്തു പറയുന്നു സലാഹുദ്ധീന്‍??

ea jabbar said...

മക്കയില്‍ 13 കൊല്ലം പ്രബോധനം നടത്തിയിട്ടും ആളെക്കിട്ടാതെ വന്നപ്പോള്‍ ഇരുമ്പ് കൊണ്ട് പ്രബോധനം നടത്തി ലക്ഷ്യം നേടിയതെങ്ങനെ എന്നു മൌദൂദി തന്നെ വളച്ചുകെട്ടില്ലാതെ എഴുതിയിട്ടുണ്ടല്ലോ.
ഇസ്ലാമിന്റെ ഏതെങ്കിലുമൊരു ചരിത്രഗ്രന്ഥം എടുത്ത് ഏതെങ്കിലും രണ്ടു താള്‍ മറിച്ചു നോക്കിയാല്‍ തന്നെ ഇസ്ലാം എങ്ങനെ പ്രചരിച്ചുവെന്ന് ഏതു ശരാശരിക്കാരനും ബോധ്യപ്പെടുമല്ലോ.!
മൌദൂദിയെ ഇനിയും ഉദ്ധരിക്കണോ?

ea jabbar said...

21ആം നൂറ്റാണ്ടിലെ പരിഷ്കൃതരും വിദ്യാസമ്പന്നരുമായ ജനങ്ങളെയാണ് അമൃതാനന്ദമയി യാതൊരധികാരവും വാളിന്റെ സഹായവും കൂടാതെ തന്റെ ആരാധകരാക്കിയത്.

ea jabbar said...

M.H. Hart, THE 100: A RANKING OF THE MOST INFLUENTIAL PERSONS IN HISTORY, New York, 1978, p. 33

ഹിറ്റ്ലറെയും മുസ്സോളിനിയെയുമൊക്കെ കടത്തിവെട്ടി മുഹമ്മദ് ഒന്നാംസ്ഥാനത്തെത്തിയതില്‍ അല്‍ഭുതമില്ല!!!

jinsbond007 said...

ഇവിടെ ഞാന്‍ ഒരു simple ചോദ്യം കണ്ടു. കിരണിനോട് സലാഹുദ്ദീന്റെ വക! ഉത്തരം കിരണ്‍ കൊടുത്തോ എന്നു ഞാന്‍ ശ്രദ്ധിച്ചില്ല. എന്തായാലും എന്തു തരത്തിലുള്ള ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു ചോദിക്കുമ്പോള്‍, മറുപടി പറയാന്‍ എനിക്കൊരാഗ്രഹം.

ഞാന്‍ വിശ്വസിക്കുന്ന ശക്തി എങ്ങനെയുള്ളതാണ് എന്നതിന് എങ്ങനെ ഉത്തരം തരും എന്നു ആലോചിച്ചപ്പോള്‍ തോന്നിയതാണ്. പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തി, പ്രപഞ്ചം മുഴുവന്‍ മാറ്റിമറിക്കാന്‍ കഴിയുന്ന ശക്തി, ഓരോ അണിവിന്റെയും വിന്യാസത്തിലും ഇടപെടാനും നടത്താനും ഇരുത്താനും കഴിയുന്നത്. ഇത്രയും കാലം ഞാന്‍ പഠിച്ചതില്‍ നിന്നും, എല്ലാ മതങ്ങളും എതാണ്ട് ഇതൊക്കെത്തന്നെയാണ് പറയുന്നത്, ഇതിനു കഴിയുന്ന ഒരിക്കലും നശിക്കാത്ത ആ ശക്തിയെ ഊര്‍ജ്ജം എന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ ഒരുപാട് ബഹുമാനിച്ചിരുന്ന ഒരു സംഹിതയായിരുന്നു ഇസ്ലാമിന്റേത്. താരമേന്യ പുതിയ വിശ്വാസസംഹിതയായതിനാല്‍ കലര്‍പ്പുകള്‍ കുറവാകുമെന്നും, മഹാനായ ഒരു മനുഷ്യന്റെ ജീവതത്തിലൂടെ വളര്‍ന്നതായതുകൊണ്ടും ഉള്ള ബഹുമാനം. അതു പോകാന്‍ തക്കവണ്ണം ശക്തമായ ആരോപണങ്ങളുമായി ജബ്ബാര്‍ മാഷ് വന്നപ്പോള്‍ നല്ല വ്യക്തമായ ഭാഷയിലെഴുതിയ ഒരു മറുപടി ഞാന്‍ പ്രതീക്ഷിച്ചു. എഴുതാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടാവും എന്നു തന്നെയാണെന്റെ വിശ്വാസം. അതിനു പകരം ഭീഷണിയും,പരിഹാസവും,അമേരിക്കയും,വ്യക്തിഹത്യയും നിറഞ്ഞപ്പോള്‍ സങ്കടം വന്നു, ഈ പറയുന്നവര്‍ അറിയുന്നില്ലോ അവരെന്തു ചെയ്യുന്നു എന്നോര്‍ത്ത്.

പോയന്റുകളൂം, വിവരങ്ങളും നിരത്തിയുള്ള മറുപടിക്കായി പ്രതീക്ഷിച്ചുകൊണ്ട്.

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍മാര്‍ക്ക്

ആ പുസ്തകത്തില്‍ തന്നെയാണ് മഹാത്മാ ഗാന്ധിയെയും ജീസസ് ക്രൈസ്റ്റിനെയും ഉദ്ധരിച്ചത്. താങ്കള്‍ ഹിറ്റ്ലറെയും മുസ്സോളിനെയും മാത്രമേ കണ്ടുള്ളൂ അല്ലേ മാഷേ. ഓരോരുത്തരും എങ്ങിനെയാണ് സ്വാധീനിച്ചതെന്നും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അമൃതാ‍നന്ദമയിയുമായുള്ള താരതമ്യം ശരിയാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്ക്.

മുഹമ്മദ് നബി(സ)യുടെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഈ മനുഷ്യന്‍ ആരെന്ന് നിങ്ങള്‍ തീരുമാനിക്കു.

> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാറുകള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും
ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
> നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാഷയാകുന്നു.
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.

“ തത്വജ്ഞാനി, വഗ്മി, ദൈവദൂതന്‍, നിയമ നിര്‍മ്മാതാവ്,പോരാളി. ആശയങ്ങളുടെ ജേതാവ്,യുക്തിഭദ്രമായ വിശ്വാസപ്രമാണങ്ങളുടെ പുനസ്ഥാപകന്‍.. അതായിരുന്നു മുഹമ്മദ്. മനുഷ്യമഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ച് പരിഗണിക്കുമ്പോള്‍ നാം ചോദിച്ചേക്കാം: മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ലവ്രുമുണ്ടോ?”
---- ലാ മാര്‍ട്ടിന്‍----

കടവന്‍ said...

മുസ്ലിം സമൂഹത്തിലെ അന്തര്‍നാടകങ്ങളും അടിയൊഴുക്കുകളും ശരിയായി കാണാതെ, താങ്കളെപ്പോലുള്ള ശുദ്ധാത്മാക്കള്‍ക്ക് ഈ വിമര്‍ശനത്തിന്റെ പൊരുള്‍ മനസ്സിലാവുകയില്ല.വരുന്നവര്‍ ഇവരെ സന്തോഷിപ്പിക്കാനായി അവരുടെ മതത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രം പറയുകയും സ്വന്തം മതത്തിലെ ജീര്‍ണ്ണതകല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും. അതു സര്‍ട്ടിഫിക്കറ്റായി പൊക്കിപ്പിടിച്ചുകൊണ്ട് അവരുടെ മതവിശ്വാസത്തെ കടന്നാക്രമിച്ച് ഞങ്ങള്‍ സംവാദം ജയിച്ചു എന്നാര്‍ത്തു വിളിച്ച് ആഘോഷിക്കുന്ന മര്യാദ കെട്ട പ്രചാരണമാണിവര്‍ നാടു നീളെ നടത്തുന്നത്.WELL DONE. corruct.

anzar thevalakkara said...

യുക്തി വാദി കളോട് വാദിച്ചു ജയിക്കാന്‍ പറ്റും എന്ന വിശ്വാസം ഈ പാമരനായ എനിക്കുമില്ല കാരണം വി ദ്യുതി ഉണ്ട് എന്ന് പറഞ്ഞാല്‍ ഇവര്‍ ആ വ്യ്ദ്യുതിയെ കാട്ടി തരാന്‍ പറയും എന്നാല്‍ ആ വ്യ്ദ്യുതി കൊണ്ടു പ്രവര്ത്തിക്കുന്ന വിളക്ക്, ടെലിവിഷന്‍ ,തുടങ്ങിയ ചില ഉപകരണങ്ങള്‍ കാട്ടി കൊടുക്കാനല്ലാതെ ആ വ്യ്ദ്യുതിയെ കാണിച്ചു കൊടുക്കാന്‍ നമുക്കു കഴിയാറില്ല .അതുപോലെയാണ് ഈശ്വരന്റെ കാര്യവും .
അത് കൊണ്ടു തന്നെ നിരീശ്വര വാദത്തോട് സംവദിച്ചു ജയിക്കാന്‍ കഴിയില്ല എന്ന മുന്‍‌കൂര്‍ ജാമ്യമെടുത്തു കൊണ്ടു ചില ചോദ്യങ്ങള്‍ യുക്തി (രഹിത) വാദി കളോട് ചോദിക്കട്ടെ.
>എങ്ങനെയാണു ഈ പ്രപഞ്ചം ഉണ്ടായതു .?

>ഊര്‍ജത്തെ നിര്‍മ്മിക്കാനോ നശിപികനൊ കഴിയില്ലെന്ന് ആധുനിക ഭൌതിക ശാസ്ത്രം പറയുന്നു.അപ്പോള്‍ പിന്നെ ഈശ്വരന്‍ എങ്ങനെ ഉണ്ടായി എന്നതും എന്ന് നശിപിക്കപെടു എന്നതും ബാലിശമായ ചോദ്യങ്ങള്‍ അല്ലെ?

>ഈ കോടാനു കോടി നക്ഷത്രങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന പ്രപഞ്ചത്തിന്റെ കോടിയില്‍ ഒരംശമെങ്കിലും കണ്ടിട്ടില്ലാത്ത എനിക്കും നിങ്ങള്‍ക്കുമൊക്കെ ഈശ്വരന്‍ എവിടെ എന്ന് ചോദിയ്ക്കാന്‍ എന്തവകാശം. ?

>ആരും പറഞ്ഞു കൊടുക്കനില്ലാത്ത അല്ലെങ്കില്‍ അതിനുള്ള ബുദ്ധിയില്ലാത്ത പക്ഷി മൃഗ തികള്‍ക്ക് ഭക്ഷണം കഴിക്കണമെന്നും അത് വായില്‍ കൂടി ആയിരിക്കും എന്നും മറ്റും മറ്റുമുള്ള പ്രോഗ്രാം ഫീഡ് ചെയ്തു കൊടുതതാരന്?

>ഇന്റര്‍ നെടോ , ടെലി വിഷണോ കണ്ടാല്‍ ഒരു പക്ഷെ sex നെ കുറിച്ചും അത് ഇണയില്‍ എങ്ങനെ , ഏത് ഭാഗത്ത് കൂടി പ്രയോഗിക്കാം എന്നും മനുഷ്യരായ നമുക്കു മനസിലാക്കാം .എന്നാല്‍ ഇതൊന്നും ആരും പറഞ്ഞു കൊടുക്കാതെ പക്ഷി മൃഗ തികള്‍ ഇത്ര പെര്‍ഫക്റ്റ് ആയി പ്രയോഗിക്കുന്നത് എങ്ങനെ ?

>നാം മനുഷ്യര്‍ക്ക്‌ തന്‍റെ ഇണയെ കാണുമ്പൊള്‍ വികരമുണ്ടാകുന്നതും അതിന്റെ ഫലമായി ലിന്ഗം ഉധരിക്കുന്നതും ,ഇണയിലും അതെ സമയം ബന്ധപെടല്‍ സുഗമമാക്കാന്‍ ലുബ്രി കേശന്‍ ഉല്പദിപിക്ക പെടുന്നതിലും എത്ര ആലോചിചിട്ടും മനസ്സിലാവാത്ത എന്തൊക്കെയോ അദ്രിശ്യമായ ഇടപെടല്‍ നടക്കുന്നില്ലേ ?

>മനുഷ്യന്റെ ഇന്ന അവയവം ഇന്ന സ്ഥലത്തല്ല വെക്കെണ്ടിയിരുന്നത് എന്ന് തോനുന്നുണ്ടോ ?

>അപ്പോള്‍ ഈ നിര്‍മാണത്തില്‍ കേവല യദ്രിശ്ചികത അല്ലാതെ എന്തോ ഒന്നു പ്രവര്‍ത്തിചിട്ടില്ലേ?

സമയക്കുറവും ഓര്‍മ്മക്കുറവും കാരണം തല്‍കാലം ഇത്രയും ചോദ്യങ്ങളില്‍ നിര്ത്തുന്നു.
ഇത്തരം ചോദ്യങ്ങള്‍ നിസ്സരമാനെന്നറിയാം .പക്ഷെ ഉത്തരം നിസ്സാരമല്ല എന്ന് തോനുന്നു.

ചെറിയ പ്രായം മുതല്‍ അല്പം വായനാ ശീലം ഉണ്ടായിരുന്നു .അന്നൊക്കെ താങ്കളെ പോലുള്ളവരുടെ ആദര്‍ശം ആയിരുന്നു മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍.എന്നാല്‍ ഞാന്‍ ചോദിച്ച പല സംശയങ്ങള്‍ക്കും (എന്റെ ഒരു അധ്യാപകന്‍ ഒരു കടുത്ത യുക്തി വാദി ആയിരുന്നു.)തൃപ്തികരമായ ഉത്തരം നല്കാന്‍ അദേഹത്തിന് സാധിച്ചില്ല. അത്തരം ചോദ്യങ്ങളില്‍ ചിലതാണ് ഞാന്‍ മുകളില്‍ കുറിച്ചത്.
തീര്ച്ചയായും എന്റെ മസ്തിഷ്കം ഞാന്‍ ആര്ക്കും പണയം വച്ചിട്ടില്ല. ഏത് ആദര്‍ശം ശരി എന്ന് തോന്നുന്നുവോ ആ ആദര്‍ശം സ്വീകരിക്കാന്‍ ഉള്ള ഒരു നിക്ഷ് പക്ഷ മനസ്സ് എനിക്ക് ഉണ്ട് (അല്ഹമ്ദുലില്ല)

തീര്‍ച്ചയായും അല്പം ബുദ്ധിമുട്ടുള്ള അഥവാ അഞ്ചു നേരം നമസ്കരിക്കാന്‍ പറയുന്ന ,ഒരു മാസം മുഴുവന്‍ പട്ടിണി കിടക്കാന്‍ ഉപദേശിക്കുന്ന, സമ്പത്തില്‍ നിന്നും നിന്നും കുറച്ചു ദരിദ്രര്‍ക്ക് നല്കാന്‍ നിര്‍ബബധിക്കുന്ന ,കള്ള് കുടിക്കരുതന്നും ,പര സ്ത്രീ ഗമനം നടത്തരുതെന്നും ,അനീതി കണ്ടാല്‍ എതിര്കണമെന്നു , എന്ന് വേണ്ട സകല തിന്മകളില്‍ നിന്നും ഒഴിഞ്ഞു നില്‍കാന്‍ പറയുന്ന ഒരു മത ത്തേക്കാള്‍ എനിക്കിഷ്ടം ഇതൊന്നും ബാധകമല്ലാത്ത യുക്തി വാദം തന്നെ ആണ്.പക്ഷെ ഇത്രയും കഷ്ടപടുള്ള ഈ മതത്തെ ഞാന്‍ സ്വീകരിച്ചത് എന്തിന് എന്ന ചോദ്യം ചിലപ്പോള്‍ പ്രസക്തമാണ്.
ആ ചോദ്യം തന്നെയാണ് എന്റെ ഉത്തരവും .ഈശ്വരന്‍ ഉണ്ടോ എന്ന ചോദ്യം പലപ്പോഴും എന്നെ കൊണ്ടെത്തിച്ചത് ഉണ്ട് എന്ന ഉത്തരതിലാണ്.എന്നിട്ടും എന്റെ സംശയം ചെന്നു നിന്നത് ഏത് മതം ശരി എന്ന ചോദ്യതിലാണ്. അങ്ങനെ മിക്ക മതങ്ങളെ കുറിച്ചും മുന്‍ ധാരണയില്ലാതെ ഞാന്‍ കുറച്ചെങ്കിലും പഠിക്കാന്‍ ശ്രമിച്ചു. ആ പഠനം എന്നെ കൊണ്ടെത്തിച്ചത് എന്റെ മാതാ പിതാക്കള്‍ വിശ്വസിക്കുന്ന ,ആ പഴയ വിശ്വാസത്തില്‍ അഥവാ ഇസ്ലാമില്‍ ആണ്.
എന്നെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ ആന്‍ പൂര്‍ണമായും ഈശ്വരന്റെ വചനങ്ങളാണ്.അതിന് വേണ്ടി എന്റെ മനസ്സിലുള്ള സര്‍വ്വ മനധണ്ടന്കളും ഞാന്‍ ഉപയോഗിക്കുന്നു. അത് ഈശ്വരന്റെ വചനങ്ങള്‍ ആണ് എന്ന് എനിക്കുരപ്പുള്ള കാലത്തോളം ,സൃഷ്ടാവ് പറയുന്ന കാര്യങ്ങള്‍ നിസ്സാര സൃഷ്ടിയായ എന്‍റെ യുക്തിക്കു വഴങ്ങണം എന്ന് ഞാന്‍ വാശി പിടിക്കില്ല ...... കാരണം എല്ലാം തികഞ്ഞവന്‍ അല്ല ഞാന്‍.എന്‍റെ ശരീരത്തെ പോലും പൂര്‍ണമായി നിയന്ധ്രിക്കാന്‍ കഴിവില്ലാത്ത കഴിവ് കെട്ടവന്‍ ആണ് ഞാന്‍.
വിശ്വാസികള്‍ ആദ്യം യുക്തിയും ബുദ്ധിയും ഉപയോഗിച്ചു ഖുര്‍ ആന്‍ പൂര്‍ണമായും ഈശ്വരന്റെ വചനമാണ് എന്ന് വിശ്വസിക്കുന്നു .പിന്നെ അവിടെ ബുദ്ധിക്കും യുക്തിക്കും സ്ഥാനം കൊടുക്കുന്നില്ല .എന്നാല്‍ യുക്തി വാദികള്‍ ആദ്യം യുക്തിയും ബുദ്ധിയും ഉപയോഗിക്കുന്നില്ല. എന്നാല്‍ രണ്ടാമത് അതുപയോഗിക്കുന്നു എന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നു. ഇതില്‍ ഏതാണ്‌ ശാസ്ത്രീയത?
തല തിരിഞ്ഞ ആദര്‍ശമാണ് യുക്തി വാദി കളുടെത് എന്ന് എന്ന് പറയേണ്ടി വരുന്നതു അത് കൊണ്ടാണ്.
അതെ ....യുക്തി വാദികള്‍ രണ്ടാമതും വിശ്വാസികള്‍ ആദ്യവും ചിന്തിക്കുന്നു..

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ
aadil.anzar@gmail.com
my blog
http://anzar-thevalakkara.blogspot.com

anzar thevalakkara said...

പ്രിയ.. കിരണ്‍ തോമസ് ..സെബിന്‍ എബ്രഹാം തോമസ് ...

ഒരു യുക്തി വാദിയോടു സംവദിക്കുന്നതും മത വിശ്വാസിയോട് സംവദിക്കുന്നതും രണ്ടു തരത്തിലാണ് , അത് കൊണ്ടയിരികം സലാഹുദീന്‍ അദ്ദേഹം അങ്ങനെ ചോദിച്ചത്. വിട്ടുകള ...

ബുദ്ധിമാന്‍ said...
''എന്ന് വച്ചാല്‍ ഒരു മതവും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കില്‍ പിന്നെ എന്ത് കൊണ്ട് ചില മതങ്ങളുടെ പേരില്‍ കൂടുതല്‍ അക്രമം നടക്കുന്നു?
ഇസ്ലാമിന്റെ പേരില്‍ ഇവിടെ അക്രമങ്ങള്‍ നടക്കുന്നില്ല എന്നും അതൊക്കെ പ്രധിരോധമാണ് എന്നൊന്നൊം പറയല്ലേ, അത് എനിക്ക് സമ്മതിക്കാന്‍ പറ്റില്ല.
നോ അമേരിക അള്‍സോ!! ''

പ്രിയ ബുദ്ധിമാന്‍ ...
സ്വയം ബുദ്ധിമാന്‍ എന്ന് കരുതുന്നതാണ് പ്രശ്നം.....
(1)
>എല്ലാവരെയും കൊല്ലുക .ഈശ്വരന്‍ കുറ്റവാളികളെ വേര്‍തിരിക്കും എന്ന് പറഞ്ഞു യുദ്ധം നടത്തിയ കുരിശു യുദ്ധക്കാര്‍ കൊന്നവരുടെ ലിസ്റ്റ് എടുക്കുക ..

>ബൈബിളിനു എതിരായ ശാസ്ത്ര സത്യങ്ങള്‍ വിളിച്ചു പറഞ്ഞു എന്നതിന്റെ പേരില്‍ ജീവനോടെ ചുട്ടു കൊല്ല പെട്ട ശാസ്ത്രഞ്ഞന്മാരുടെ എണ്ണം കണക്കാക്കുക..

>സ്വയം രണ്ടാം യേശു എന്ന് വിളിച്ച ക്രിസ്തു മത വിശ്വാസിയായ hitlar കൊന്നവരുടെ കണക്കുകള്‍ എടുക്കുക...

>മറ്റൊരു കുരിശ് യുദ്ധം എന്ന് അവകാശപ്പെട്ടു കൊണ്ടു ബുഷ് നടത്തിയ ഇറാക്ക് ,അഫ്ഗാനിസ്ഥാന്‍(വിയറ്റ് നാം ഉള്‍പെടെയുള്ള രാജ്യങ്ങളെ തല്‍ കാലം ഒഴിവാക്കുന്നു.) യുദ്ധങ്ങളില്‍ മരിച്ചവര്‍ എത്ര എന്നറിയാമെങ്കില്‍ കണക്കാക്കുക /

>ഇതിലെല്ലാം rape ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം അറിയാന്‍ മാര്‍ഗമുണ്ടാന്കില്‍ അത് കൂടി കണക്കാക്കുക,
(2)

>മഹത്തായ ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കാന്‍ എന്ന് അവകാശ പെടുന്നവര്‍ നടത്തിയ മലെഗവിലുമ് ,ഗുജറാത്തിലും ഒരിസയില്‍ും ഭീവണ്ടിയിലും ബോംബയിലും കൊല്ലപെട്ടവരുടെ എണ്ണം കണക്കാക്കുക.
>ഇതിലെല്ലാം rape ചെയ്യപ്പെട്ട കന്യാ സ്ത്രീകളുടെയും മുസ്ലിം സ്ത്രീകളുടെയും എണ്ണം കൂടി എണ്ണി തിട്ടപ്പെടുത്തുക.


(3)
>സോവ്യറ്റ് രാജ്യങ്ങള്‍ ഉള്‍പെടെയുള്ള രാഷ്ട്രങ്ങളില്‍ ഈദ്ധ്വരനും മതവും ഇല്ലാത്തവര്‍ നടത്തിയ കൂട്ടക്കൊലകളില്‍ മരണപെട്ടവര്‍ എത്രയെന്നു എണ്ണുക.
>അവിടങ്ങളില്‍ rape ചെയ്യപെട്ട സ്ത്രീകളുടെ എണ്ണം കൂടി കണക്കാക്കുക.


(4)
>ഇനി മുസ്ലിന്കള്‍ നടത്തിയതായി പറയുന്ന അക്രമങ്ങളില്‍ കൊല്ലപെട്ടവര്‍ എത്രയെന്നു എണ്ണുക.
(മുസ്ലിന്കള്‍ നടത്തിയതായി പറയുന്ന അക്രമങ്ങള്‍ എന്ന് പറയാന്‍ കാരണം വേള്‍ഡ് ട്രേദ് സംഭവത്തില്‍ പോലും ജൂതര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ ആണ്)
>അവര്‍ rape ചെയ്ത സ്ത്രീകളുടെ എണ്ണം എടുക്കുക . ('തീവ്ര വാദി 'കളുടെ കയ്യില്‍ പെടുകയും പിന്നീട് അവരുടെ പെരുമാറ്റത്തില്‍ തൃപ്തയായി മോചന ശേഷം ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ഇവാന്‍ റിട്ളിയെ പോലുള്ളവരുടെ കണക്കുകള്‍ നമുക്കു പിന്നെ എടുക്കാം.)കണക്കു എടുത്തു കഴിഞ്ഞോ ?എന്കില്‍ ഏത് മതത്തിനാണ് first price ? ഏത് ഇസതിനാണ് second price ? ഏത് ദര്‍ശനതിനാണ് third price ?

*ദയവായി സന്കുജിത പക്ഷ പതിത്വം വെടിഞ്ഞു ധര്‍മ്മ പക്ഷ പാതിയാവുക *


ഒത്തിരി സ്നേഹത്തോടെ ....
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

aadil.anzar@gmail.com
my blog
http://anzar-thevalakkara.blogspot.com

anzar thevalakkara said...

ea jabbar said... ''സ്നേഹസംവാദം എന്ന പേരില്‍ ഇക്കൂട്ടര്‍ കേരളത്തില്‍ കുറെ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന കലാപരിപാടി ഒരിക്കലെങ്കിലും നേരില്‍ കണ്ടിരുന്നുവെങ്കില്‍ താങ്കളെപ്പോലുള്ളവര്‍ ഞങ്ങളെ കുറ്റപ്പെടുത്തുമായിരുന്നില്ല. അന്യ മതത്തില്‍ പെട്ട ഏതെങ്കിലും ശുദ്ധാത്മാക്കളെ അതിഥികളായി വിളിച്ചു വരുത്തി അവഹേളിച്ചു വിടുന്നത് എത്രയോ തവണ ഞാന്‍ നേരി‍ട്ടു കണ്ടിട്ടുണ്ട്. അതിഥികളായി വരുന്നവര്‍ ഇവരെ സന്തോഷിപ്പിക്കാനായി അവരുടെ മതത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രം പറയുകയും സ്വന്തം മതത്തിലെ ജീര്‍ണ്ണതകല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും. അതു സര്‍ട്ടിഫിക്കറ്റായി പൊക്കിപ്പിടിച്ചുകൊണ്ട് അവരുടെ മതവിശ്വാസത്തെ കടന്നാക്രമിച്ച് ഞങ്ങള്‍ സംവാദം ജയിച്ചു എന്നാര്‍ത്തു വിളിച്ച് ആഘോഷിക്കുന്ന മര്യാദ കെട്ട പ്രചാരണമാണിവര്‍ നാടു നീളെ നടത്തുന്നത്.''


പ്രിയ ജബ്ബാര്‍ മാഷ്..
താങ്കള്‍ ഇസ്ലാമിന്റെ വിമര്‍ശകനും യുക്തി വാദിയും ആണെന്ന് അറിയാം എന്നാല്‍ ........
എന്നാല്‍ ഇപ്പോള്‍ ഞാന്‍ താങ്കളില്‍, ആടുകളെ തമ്മിലടിപിച്ചു ചോര കുടിക്കാന്‍ കാത്തിരിക്കുന്ന ഒരു അസത്യ വാദിയുടെ മുഖവും കാണുന്നു എന്ന് പറയേണ്ടി വന്നതില്‍ പ്രയാസമുണ്ട്.
താങ്കള്‍ ഉദേശിച്ച സ്നേഹ സംവാദക്കാര്‍ nich of trueth ആണെന്ന് മനസിലായി.ഞാന്‍ അതിന്റെ പ്രവര്‍ത്തകനല്ല.എന്നാല്‍ അവരുടെ സംവാദങ്ങള്‍ നേരിട്ടും കാസറ്റിലൂടെയും അവരുടെ മാസികയായ സ്നേഹ സംവാദത്തില്‍ കൂടിയും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.(അവരുടെ 50 ഇല്‍ അധികം കാസറ്റുകളും മാസികകളും എന്‍റെ കയ്യില്‍ ഉണ്ട്.)
അതില്‍ ഒന്നില്‍ പോലും മറ്റു മതക്കാരെ അവഹെലിക്കുന്നതൊ പരിഹസിക്കുന്നതോ ആയ ഒരു കാര്യവും ഞാന്‍ കണ്ടിട്ടില്ല .ഈ ബ്ലോഗ് വായിക്കുന്നവരില്‍ ചിലപ്പോള്‍ അവരുടെ സംവാദം കണ്ടിട്ടുള്ളവര്‍ ഉണ്ടായിരിക്കുമല്ലോ?
എന്നാല്‍ മറ്റു മതങ്ങളെ വിമര്‍ശിക്കുന്നുണ്ട് അവര്‍ .എന്നാല്‍ അത് കേവലം പരിഹാസതിലേക്ക് വഴി മാറുന്നില്ല .വിമര്‍ശനവും പരിഹാസവും രണ്ടാണെന്ന് ഒരു മാഷ് ആയ നിങ്ങളെ പഠിപ്പിക്കേണ്ടതുണ്ടോ.?ആദ്യത്തേത് ഏത് പരിഷ്കൃത സമൂഹവും അംഗീകരിക്കുന്നു .രണ്ടാമത്തേത് ഏത് പ്രാകൃത സമൂഹവും നിരാകരിക്കുന്നു.
മറ്റു മതങ്ങളിലെ തെറ്റ് ചൂണ്ടി ക്കട്ടുകയും അതിന് മറുപടി നല്‍കാനും തിരിച്ചു വിമര്‍ശിക്കാനും അതെ പ്ലാറ്റ് ഫോം തന്നെ അനുവദിക്കുകയും ചെയ്യുന്നുണ്ട് അവര്‍ .അതായതു മുഖത്തോട് മുഖം നോക്കിയുള്ള തുറന്ന ചര്‍ച്ച. അതില്‍ ആരും ജയിക്കുന്നില്ല.തോല്കുന്നുമില്ല. പരസ്പരമുള്ള ആ വിമര്‍ശനങ്ങളും തിരിച്ചുള്ള മറുപടികളും കേള്‍ക്കുന്നവര്‍ ഒരേ പ്രേക്ഷകരാണ്. ഇതു കേള്‍ക്കുന്ന അവര്‍ തീരുമാനിക്കും ഏത് സത്യം ഏത് മിഥ്യ എന്ന്,,,,അങ്ങനെ അത് ശ്രവിച് മുസ്ലിംകളായി പരിവര്‍ത്തനം ചെയ്യപ്പെട്ട നൂറു കണക്കിന് ആളുകള്‍ ഇന്നു ഈസമൂഹത്തില്‍ ജീവിക്കുന്നു. എന്നാല്‍ കാലങ്ങളായി മതങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും അധര വ്യായാമം നടത്തി ഉപജീവനം നടത്തുന്ന യുക്തി വാദി കള്‍ ഇന്നും തുടങ്ങിയടത് തന്നെ.ഇപ്പോള്‍ ഒരു പഴഞ്ചൊല്ല് ഓര്‍മ വരുന്നു. ''കഴുത കാമം കരഞ്ഞു തീര്‍ക്കും ''

ഞാന്‍ താങ്കളെ വെല്ലു വിളിക്കുകയാണ്‌.അവരുടെ ഏതെങ്കിലും മാസികയോ,കസറ്റോ, ഏക പക്ഷീയമായി ആരെയെന്കിലും തേജോ വധം ചെയ്യുന്നുണ്ട് എങ്കില്‍ താങ്കള്‍ അത് ഹാജരാക്കുക.കൂട്ടത്തില്‍ ''അവരുടെ മതവിശ്വാസത്തെ കടന്നാക്രമിച്ച് ഞങ്ങള്‍ സംവാദം ജയിച്ചു എന്നാര്‍ത്തു വിളിച്ച് ആഘോഷിക്കുന്ന വരുടെ ഒരു ഫോട്ടോയും.''
മി.ജബ്ബാര്‍...
താങ്കളും ഞാനും ആശയപരമായി വിരുദ്ധ ചേരിയില്‍ ആണെന്കിലും താങ്കളോട് എനിക്ക് ബഹുമനവും സ്നേഹവും ഉണ്ടായിരുന്നു.എന്നാല്‍ ഇത്തരം നട്ടാല്‍ മുളക്കാത്ത പെരും നുണകള്‍ വച്ചാണ് താങ്കളുടെ കളിയെന്നു വയ്കി ആണ് മനസിലായത്.

ശരി . മറ്റു മതങ്ങളിലെ തെറ്റുകളെ വിമര്‍ശിക്കുന്നത് തെറ്റ് ആണങ്കില്‍......... ചു വടെ
ചേര്‍ത്തിരിക്കുന്ന ചില ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുക.

>ശബരി മലയില്‍ മകര വിളക്ക് തെളിക്ക്‌ുന്നത് അന്വേഷിക്കണം എന്ന് കോടതിയ്ല്‍ ഹര്‍ജി കൊടുത്തത് ആര്.ഏതെങ്കിലും മുസ്ലിമാണോ?അതോ യുക്തി വാദിയോ?

>യേശു വും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തക മെഴുതിയത് ആര്?മുസ്ലിമോ അതോ ഭൌതിക വാദിയോ?

ദയവായി ഈ തമ്മിലടിപിക്കല്‍ നിര്‍ത്തൂ മിസ്റ്റര്‍ ജബ്ബാര്‍..

അന്‍സാര്‍ തേവലകര
സൌദി അറേബ്യ

ജാതവേദസ് said...

ഈ പ്രപ്രപഞ്ചം സൃഷ്ടിച്ചത് ആരു എന്ന ചോദ്യത്തിന് പ്രസക്തി എല്ലാ ഉണ്ടെങ്കില്‍ തന്നെ,,,,,അത് മതങ്ങള്‍ പറയുന്ന ദൈവം അല്ല,,,,മതങ്ങള്‍ പറയുന്ന ദൈവങ്ങള്‍ ഒക്കെ പരിമിതമായ വ്യക്തിതത്തിനു ഉടമകള്‍ ആണ്,,,,,മത ഗ്രന്ഥങ്ങള്‍ വയിച്ചാല്‍ അത് മനസ്സില്‍ ആകും,,,,,ആ ഗ്രന്ഥങ്ങളില്‍ പറയുന്ന ദൈവത്തിനു ഇതൊന്നും ശ്രുഷ്ടിക്കാന്‍ ആവില്ല എന്ന്,,,മനുഷ്യന്റെ പമിതമായ അറിവ്വില്‍ avan നെയ്തെടുത്ത ഭാവനകള്‍ ആണ് അതെല്ലാം,,,,,

ജാതവേദസ് said...
This comment has been removed by the author.
PAINTER said...

islam oru thattippanannu enikku saudiyil vechu thanne manasilayi

Anveshi said...

A logical explanation about origin of Universe

http://www.physics.princeton.edu/~steinh/vaasrev.pdf