ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, June 14, 2008

വൃഷണം മുതുകിലേക്ക്!!

ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്!
വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം.
ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!

വൃഷണം മുതുകിലേക്ക്!!!

പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.

വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:

നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]

മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു:

ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]

മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:

തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]

ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!

ഇതാ ചില സാമ്പിളുകള്‍ :

“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ ‍, പേ.14)

സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!

ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:

“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)

ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക:

“വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)


ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?

ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:

“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”

ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക.
ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!

ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.

28 comments:

ea jabbar said...

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ ഖുര്‍ ആനിലെ ഈ തെറ്റു ശ്രദ്ധയില്‍പ്പെടുകയും അതു സംബന്ധിച്ച സംശയങ്ങള്‍ വിവിധ പണ്ഡിതന്മാരോടു ചോദിക്കുകയും ചെയ്തിരുന്നു. തൃപ്തികരമായ ഒരു മറുപടിയും ഇന്നു വരെ ലഭിച്ചിട്ടില്ല. മനുഷ്യശരീരത്തിന്റെ അനാട്ടമി പോലും അറിയാത്ത ഒരു ദൈവത്തെ ബുദ്ധിയില്‍ പേറാന്‍ അന്നു തൊട്ടേ എനിക്കു കഴിഞ്ഞില്ല.
ഇന്ന് അല്ലാഹു നിന്നു പിഴക്കുന്നത് ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കളുടെ വൈഭവം ഒന്നുകൊണ്ടു മാത്രമാണെന്നു ഞാന്‍ തിരിച്ചറിയുന്നു.
ഈ വ്യാഖ്യാതാക്കള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ പാവം അല്ലാഹുവിന്റെ കാര്യം കട്ടപ്പൊഹ തന്നെ!!

Shabeeribm said...

മുന്‍പത്തെ പോസ്റ്റില്‍ ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി പറയാതെ വീണ്ടും പോസ്റ്റ് ഇടുന്നത് ശരിയാണോ മാഷേ ??സാധാരണക്കാരനായ എന്റെ സംശയങ്ങള്‍ക്ക് പോലും മറുപടി പറയാന്‍ താങ്ങള്‍ക്ക്‌ പറ്റില്ലേ?? പറ്റിലെങ്ങില്‍ ഈ ബ്ലോഗുകള്‍ കൊണ്ടു താങ്ങള്‍ ഉദ്ധേശിക്കുന്നത് എന്താണ് ?? ഇസ്ലാമിനെ പറ്റി അറിയാത്ത അന്യ മതസ്ഥരെ തെട്ടിധരിപ്പിക്കുയാണ് താങ്ങള്‍ ഇവിടെ ...

Shabeeribm said...

"ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു. "


u r also doing the same thing..

Siju | സിജു said...

നല്ല ലേഖനം..

ഷിബു ആണോ അജ്ഞാതന്‍??

പാമരന്‍ said...

വായിച്ചു മാഷെ.

ea jabbar said...

അജ്ഞാതനായ ചങ്ങാതീ താങ്കള്‍ ഇതുവരെയുള്ള എന്റെ കുറിപ്പുകളും ചര്‍ച്ചയും മുഴുവന്‍ വായിച്ചിട്ടുണ്ടോ എന്ന് ആദ്യം പറയൂ. അതില്‍ വന്നകാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ വയ്യാത്തതുകൊണ്ടാണ് താങ്കള്‍ക്കു പ്രത്യേകം മറുപടി പറയാത്തത്. ചോദ്യങ്ങള്‍ ഒരു ലേഖനം കൊണ്ടു മറുപടി പറയാന്‍ പറ്റുന്നതല്ലല്ലോ. ഭ്രൂണ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ നബിക്കറിയാമായിരുന്നില്ല എന്ന വാദത്തിനുള്ള മറുപടി കഴിഞ്ഞ പോസ്റ്റിലെ മൌദൂദിയുടെ ഉദ്ധരണിയില്‍ തന്നെയുണ്ട് . അതു വായിക്കാതെ അതേ ചോദ്യമാണ് വീണ്ടും ഉന്നയിച്ചത്. മറ്റു ചോദ്യങ്ങള്‍ക്കും മറുപടിയായി ഇനിയുള്ള ലേഖനങ്ങള്‍ മുഴുവന്‍ വായിച്ചോളൂ.

ea jabbar said...

ഷിബു said...
HI brother. I have some doubts. Please clear it for me. As I don know much about quran am not going deep into it. we can talk without going much deep ok…



I gone through ur post… u r trying to prove the things said in quran is wrong …first of all quran is not a simple book that given for the study of embryology. its a book for all human being indicating how to lead a life .As describing many things quran is saying about embryological stages too.. u just gone through that topic very deeply and trying to say quran is saying fake..



If u have brain just think of this. as mentioned mohd is not a well known scientist or anything like that to get know about embryological knowledge . he Is jus an ordinary man. Can u say how he came to know about the stages of life in a mothers womb. you said many ‘Kat rabies’ know about the things described in quran(embryological knowledge)…


can I ask u? how that people came to know about the embryological stages inside a women that time ..


is there any modern technique in that time which show the developing stages of womb. even if u are saying that they came to know about examining the stages of child during abortion and all..

is Arabs mad to say mohd as prophet if he is one them..as u said all ‘ kat rabies ‘ know about such things. then y they say that mohd is their prophet??
May 30, 2008 2:19 PM
ഈ കമന്റ് എഴുതിയ സുഹൃത്തേ താങ്കള്‍ എന്റെ ലേഖനം വായിച്ചിട്ടാണോ ഇതെഴുതിയത്? ആ ലേഖനത്തില്‍ ഈ സംശയത്തിനുള്ള മറുപടിയില്ലേ എന്ന് ഒന്നു കൂടി പരിശോധിച്ചു നോക്കൂ.

Anonymous said...

In embryonic stages, the reproductive organs of the
male and female, i.e. the testicles and the ovaries,
begin their development near the kidney between the spinal column and the eleventh and twelfth ribs. Later they descend; the female gonads (ovaries) stop in the pelvis while the male gonads (testicles) continue their descent before birth to reach the scrotum through the inguinal canal. Even in adulthood after the descent of the reproductive organs, these organs receive their nerve supply and blood supply from the Abdominal Aorta, which is in the area between the backbone (spinal column) and the ribs. The lymphatic drainage and the venous return also go to the same area.

Anonymous said...

So the quran's statement is correct..

Shabeeribm said...
This comment has been removed by the author.
Shabeeribm said...

i have a request ...please give answers to ppl asking doubts on ur posts..otherwise please close this comment section and write wat u like.we ppl are writing comments on ur post to get a answer from u.ur putting another post without completing earlier topics....


so please if u want to have a

debate with belivers show ur guts and give replies for the ppl who ask in earlier posts...
then post new topics..

Shabeeribm said...

i didnt ask any extra ordinary questions to u..jus asked some usual questions..am asking to give reply caz then only we can continue talk..giving replies to is not a big deal than posting new post.:)

Shabeeribm said...

quran is not a scientific book to describe everthing in detail.if a man read it with open mind he ll get answer for his questions .u are explaining post with help of books other than quran.

but brother ,this books are man made ,the authors are describing their point of view while explaining the words of quran.there will be errors in it
caz its man made. (there will be definitly errors wen a man say the words of GOD in view of man).we ll get positive answers only if we read quran with a good mind .

Shabeeribm said...
This comment has been removed by the author.
Shabeeribm said...

"കുര്‍ ആന്‍ മനുഷ്യന്റെ ഭാവനയില്‍നിന്നുണ്ടായതാണെന്നാണു എന്റെ സാമാന്യബുദ്ധിക്കു തോന്നുന്നത്. അക്കാര്യം ഞാന്‍ മറ്റുള്ളവരോടും പറയുന്നു എന്നേയുള്ളു." this is ur comment in earlier post

why not u writing a book like quran to challenge the existance of "quran" .if u dare ..do a try to write a book like quran.u have internet connection to search in google,much knowledge about science (which mohd doesnt have ) and have time to keep 4 blogs active against quran n islam .i think u can bring a better book than quran.so every one can follow ur book and avoid quran.with ur extra knowledge in science i think u can write a book better than quran without errors.....if u dont have time do that please search and find a link to a site which says about a book which replace quran??then we muslims can follow that book avoiding the quran.it ll be a great job to save muslims who living under darkness.u can bring them into light..

give a try to write a book to challenge quran.try to do tht,then u find ur foolishness about saying quran is man made....

It is easy to blame prophet and quran ..but no
one can introduce a book who stands against quran…even if u ppl sit ur whole life for making a book like quran u cant make some lines …


When come to blame on quran just keep this in mind..There is no book in ur hand which replaces quran..u people are trying hard to justify quran is fake..u can only talk wit tounge.cant do anything against quran or proh mohd..

ea jabbar said...

ഒരു പുസ്തകത്തിനു പകരം മറ്റൊരു പുസ്തകം എഴുതുക എന്നതുകൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത് .ഒരു ബുക്കിനു തുല്യമായ മറ്റൊരു ബുക്ക് എഴുതാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും ബുക്ക് ദൈവം എഴുതിയതാകുമോ? എങ്കില്‍ ലോകത്തുള്ള എല്ലാ പുസ്തകങ്ങളും ദൈവികം തന്നെ! അല്ലാഹുവിന്റെ കിതാബിനു പകരം മറ്റൊന്ന് എഴുതി എന്നു തന്നെ ഇരിക്കട്ടെ; അതു മറ്റേതിനു തുല്യമാണോ അല്ലേ എന്നു തീരുമാനിക്കാനുള്ള വിധികര്‍ത്താവ് ആരായിരിക്കും . മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാവും ആരാണു മാനദണ്ഡം നിശ്ചയിക്കുക? ഇതൊക്കെ മുന്‍പ് ഒരു പോസ്റ്റില്‍ വിശദമാക്കിയതാണു സുഹൃത്തെ അജ്ഞാതാ! ഒന്നും വായിക്കാതെ ഒരേ കമന്റ് പിന്നെയും പിന്നെയും പേസ്റ്റു ചെയ്യുന്നതെന്തിനാ?

ea jabbar said...

സൃഷ്ടികളെ വെല്ലു വിളിക്കുന്ന സ്രഷ്ടാവ്
ഇതൊന്നുകൂടി വായിച്ചോളൂ!

Shabeeribm said...

വായിച്ചു മാഷേ ...താങ്കളുടെ സ്ഥിരം പരുവാടിയായ കമന്റ് വായിക്കാതെ പുതിയ പോസ്റ്റ് ഇടുക അവിടെയും ചെയ്തത് കൊണ്ടാനാണ് തോന്നുന്നു അവിടെത്ത മറുപടികള്‍ കാണാതെ പോയത് ....ആ പോസ്റ്റിനുള്ള മറുപടി പലരും അവിടെ തന്നെ തന്നിട്ടുണ്ട് ..പിന്നെ ഖുര്‍ ആന്‍ സാഹിത്യ ഗ്രന്ഥമാണെന്ന് അറിഞ്ഞിരുന്നില്ല ...അല്ല മാഷേ അതിന് വല്ല അവാര്‍ഡും കിട്ടിയിട്ടുണ്ടോ? പിന്നെ താങ്ങള്‍ എഴുതിയിട്ടുള്ള ബുക്കുകളുടെ വിധികര്‍ത്താവ് ആരായിരുന്നു ? ഞാന്‍ ഇവിടെ മത്സരങ്ങള്‍ ഒന്നും നടത്താന്‍ പറഞ്ഞിരുന്നില്ല .... ഖുര്‍ ആനെ എതിര്‍ത്ത് ഇത്രയും പോസ്റ്റുകളും ബുക്കുകളും എഴുതുന്ന താങ്ങള്‍ക്ക്‌ തെറ്റുകള്‍ കൂടാതെ ഒരു ബുക്ക് എഴുതി നല്കി ഇരുട്ടിലെ ജനതയെ വെളിച്ചത്തിലേയ്ക്കു നയിചൂടെ എന്നാണ് ഞാന്‍ പറഞ്ഞത് .മതങ്ങളെ എതിര്‍ത്തു പല ബ്ലോഗുകളും വായികുന്നുട് .പക്ഷെ ഇതു പോലെ 'മഹത്തരം' വേറെ ഒന്നും ഈ ബൂലോഗത്തില്‍ ഇല്ല .മതങ്ങളെ പറ്റി ഉള്ള ബ്ലോഗുകളില്‍ നല്ല ചര്‍ച്ചകള്‍ നടകുന്നുണ്ട് ...ഇവിടെ മാത്രം അതും കാണാനില്ല ....

ea jabbar said...

ഏറ്റവും കട്ടിയുള്ള ഇരുട്ട് മതവിശ്വാസം തന്നെ . അതിനെതിരായ പോരാട്ടത്തിലാണു ഞാന്‍ കഴിഞ്ഞ 30 കൊല്ലമായി ഏര്‍പ്പെട്ടിരിക്കുന്നത്. ഇതും അതിന്റെ ഭാഗം തന്നെ.

Shabeeribm said...

വളരെ നല്ലത് ...ഈ വര്ഷം30 കൊണ്ടു താങ്ങള്‍ ഇരുട്ടില്‍ കിടക്കുന്ന മനുഷ്യരെ നേര്‍വഴിക്കു കൊണ്ടു വരാന്‍ എന്തൊക്കെ ചെയ്തു ?എത്രെ പേരെ 'നേര്‍ വഴിയിലാക്കി' ....കാര്യമായിട്ട് തന്നെ ചോദിചതാ.... താങ്ങള്‍ ഒരു മറുപടി തരും എന്ന് പ്രധീക്ഷിക്കുന്നു ...

ea jabbar said...

ഭൂമി ഉരുണ്ടതാണെന്ന് ആദ്യം കണ്ടെത്തിയവര്‍ക്കും അന്ന് ആ സത്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം അന്നാ ശാസ്ത്രജ്ഞരെ പീഡിപ്പിച്ചതിന്റെ പേരില്‍ അവരുടെ കുഴിമാടത്തില്‍ ചെന്ന് മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നതിനും നാം ഈ പതിറ്റാണ്ടില്‍ സാക്ഷ്യം വഹിച്ചു.

മതം പറയുന്ന പൊട്ടക്കഥകളും മരമണ്ടത്തരങ്ങളും തിരിച്ചറിഞ്ഞ് കാലത്തിന്റെ ചവറ്റുകുട്ടയില്‍ അവ നിക്ഷേപിക്കുന്ന ഒരു തലമുറ നാളെ ഇവിടെ ജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഇതിനകം ആയിരക്കണക്കിനാളുകളുടെ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഫലം വിലയിരുത്തേണ്ടത് വരും തലമുറകളാണ്.

Shabeeribm said...

:)

Anonymous said...

സര്‍,
ഒരു ചോദ്യം. ഈ അടുത്ത് ഒരു നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി നിഷ്ടൂരമായി കൊലപ്പെടുത്തിയ ആ fu*** നെ എന്താണ് ചെയ്യേണ്ടത്??
എറിഞ്ഞ് കൊല്ലണോ? തല വെട്ടണോ ??

സ്വന്തം വീട്ടിലെ ആര്‍ക്കെങ്കിലും ഈ അനുഭവം വന്നാല്‍ , താങ്കള്‍ എന്ത് ചെയ്യും മനുഷ്യ സ്നേഹീ...

ഒരു പ്രാവിശ്യം തല വെട്ടിയാല്‍ ഇവന്മാരെ പോലുള്ളവര്‍ ഈ പണിക്ക് നില്‍കില്ല..തീര്‍ച്ച..

മനുഷ്യസ്നേഹിയായ അങ്ങയുടെ അഭിപ്രായം എന്താണ്.?

ea jabbar said...

shafeel said...
ജബ്ബാര്‍ മാഷേ.. താങ്കളുടെ ബ്ലോഗിനെ (വായിച്ചപ്പോള്‍ എനിക്കു തോന്നി)കുറിച്ച് ഈ ലക്കം സ്നേഹസംവാദം മാസീകയില്‍ ഉണ്ട്..ഇതാ ലിങ്ക് വായിച്ച് നോക്കൂ..
ഇവിടെ അമര്‍ത്തൂ..

സ്നേഹസംവാദം മാസികയിലെ മറുപടികള്‍ വായിച്ചു ഷഫീലേ.
അതില്‍ പുതുതായി ഒരു മറുപടിയും കണ്ടില്ല. പണ്ടേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തിരിച്ചും വളച്ചും പിന്നെയും ആവര്‍ത്തിച്ചു കാണുന്നു എന്നു മാത്രം. യുക്തിവാദികള്‍ക്കെതിരെ അതില്‍ നിരത്തിയിരിക്കുന്ന വിമര്‍ശനങ്ങളെല്ലാം ബാലിശമായ ആവര്‍ത്തനങ്ങള്‍ മാത്രം . എന്റെ മുന്‍ പോസ്റ്റുകളില്‍ യുക്തവും വ്യക്തവുമായ മറുപടികള്‍ ഉണ്ട്. ഓരോ ആരോപണത്തിനും അക്കമിട്ട മറുപടികള്‍ ഞാന്‍ വീണ്ടും നലകുന്നതാണ്.
ഭ്രൂണശാസ്ത്രം വിശദീകരിച്ചതു വായിച്ചപ്പോള്‍ സഹതാപം തോന്നി. ഒരു ദൈവത്തിന്റെ ഗതികേട് !
വൃഷണത്തില്‍ നിന്നാണു ശുക്ലം തെറിച്ചു വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നും , അതു തെറ്റാണെന്നും ശുക്ലം മുതുകെല്ലിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നു തന്നെയാണു പുറപ്പെടുന്നതെന്നും വിശദീകരിച്ചുകൊണ്ട് അല്ലാഹുവിനെ രക്ഷിക്കാനുള്ള ശ്രമമാണ് ലേഖകന്‍ നടത്തിയിരിക്കുന്നത്. ഈ വിശദീകരണം സത്യത്തില്‍ എന്റെ വിമര്‍ശനത്തിനു ഒരിക്കല്‍ കൂടി അടിവര ചാര്‍ത്തുകയാണു ചെയ്യുന്നത്. വൃഷണം മുതുകിലെത്തിക്കാനുള്ള ശ്രമം വേണ്ടത്ര ഫലിക്കുന്നില്ല എന്നതിനാലാണു ശുക്ലഗ്രന്ധിയും സെമിനല്‍ വെസിക്കിളുമൊക്കെ മുതുകിലേക്കു വലിച്ചു നീട്ടാന്‍ ശ്രമിക്കുന്നത്. ശുക്ലം വരുന്നത് മുതുകില്‍നിന്നാണെന്നു തെളിയിച്ചാലും അല്ലാഹുവിന്റെ പ്രസ്താവന വിഡ്ഢിത്തം തന്നെ. ശുക്ലം കട്ട പിടിച്ചല്ല കുഞ്ഞുണ്ടാകുന്നത്. വൃഷണത്തില്‍ ഉല്പാദിപ്പിക്കുന്ന ബീജത്തെ അണ്ഡത്തിലെത്തിക്കാനുള്ള ഒരു സഞ്ചാരമാധ്യമം മാത്രമാണു ശുക്ലം. അതു മുതുകില്‍നിന്നു പുറപ്പെട്ടതുകൊണ്ടു മാത്രം അല്ലാഹുവിന്റെ വിവരക്കേടിനു പരിഹാരമാകില്ല. ബീജവും അണ്ഡവും യോജിച്ചാണു ഭ്രൂണമുണ്ടാകുന്നതെന്ന് അല്ലാഹുവിനറിയുമായിരുന്നില്ല എന്നതാണു വാസ്തവം. മുതുകില്‍ നിന്നു തെറിച്ചു വരുന്ന ശുക്ലം കട്ട പിടിച്ചു കുട്ടിയുണ്ടാകുന്നു എന്നാണു ഖുര്‍ ആനില്‍ പറയുന്നത്. അതു തെറ്റാണ് എന്നാണു ഞാന്‍ പറഞ്ഞത്.
ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ വൃഷണം ഭ്രൂണത്തിന്റെ മുതുകിനടുത്തായിരുന്നു കാണപ്പെട്ടിരുന്നത് എന്നു തെളിയിച്ചതുകൊണ്ടും പ്രശ്നം പരിഹരിക്കാനാവുകയില്ല. ഭ്രൂണം ഒരു കോശത്തില്‍നിന്നാണു വളര്‍ന്നു വികസിക്കുന്നത്. ആ ഘട്ടത്തില്‍ വൃഷണം മാത്രമല്ല തലയും കാലുമൊക്കെ ആ കോശത്തിലടങ്ങിയിരുന്നു. അതിനാല്‍ ശുക്ലം തലയില്‍നിന്നു പുറപ്പെടുന്നു എന്നോ കാലിന്നടിയില്‍നിന്നു വരുന്നു എന്നോ അല്ലാഹുവിന്റെ കിതാബില്‍ പറഞ്ഞിരുന്നെങ്കിലും അതും ശാസ്ത്രീയമായേനെ. ഇങ്ങനെയൊക്കെ അഭ്യാസങ്ങള്‍ കാണിച്ചാല്‍ ഏതസംബന്ധവും നമുക്ക് ശാസ്ത്രസത്യമാക്കാം. അതു തന്നെയായിരുന്നു ഞാനും വിശദീകരിക്കാന്‍ ശ്രമിച്ചത്.

..naj said...

If you interpret the things with your own language and understanding, then everything will be upside down. Don't see things with your language. You must know what it is actually conveys. Don't go on surface.

But one thing is so clear. Prophet was an illiterate and he have more sense than you. And that is the reason why the Islam has enormous influence on World and people.

An Explanation of Certain Terminology Used by the Orientalists
Thomas Carlyle in ‘Heroes and Hero Worship and the Heroic in History’
A. S. Tritton in ‘Islam’
De Lacy O'Leary in ‘Islam at the Crossroads’
Edward Gibbon in ‘The Decline and Fall of the Roman Empire’
Edward Gibbon in ‘History of the Saracen Empire’
Lane-Poole in 'Speeches and Table Talk of the Prophet Muhammad'
Annie Besant in 'The Life and Teachings of Mohammad'
W.C. Taylor in 'The History of Muhammadanism and its Sects'
Reverend Bosworth Smith in 'Muhammad and Muhammadanism'
Edward Montet, in 'La Propagande Chretienne et ses Adversaries Musulmans, 1890.
Dr. Gustav Weil in 'History of the Islamic Peoples'
Alphonse de LaMartaine in 'Historie de la Turquie,' 1854.
Mahatma Gandhi, statement published in ‘Young India,’ 1924.
Sir George Bernard Shaw in 'The Genuine Islam,' 1936.
Michael Hart in ‘The 100, A Ranking of the Most Influential Persons In History’
Dr. William Draper in ‘History of Intellectual Development of Europe’
J.W.H. Stab in ‘Islam and its Founder’
Washington Irving in ‘Life of Muhammad’
Arthur Glyn Leonard in ‘Islam, Her Moral and Spiritual Values’
Charles Stuart Mills in ‘History of Mohammadanism’
Philip K. Hitti in ‘History of the Arabs’
Stanley Lane-Poole in ‘Studies in a Mosque’
Rodwell in the Preface to his translation of the Holy Qur’an
W. Montgomery Watt in ‘Muhammad at Mecca’
D. G. Hogarth in ‘Arabia’
Washington Irving ‘Mahomet and His Successors’
James Michener in ‘Islam: The Misunderstood Religion’
Lawrence E. Browne in ‘The Prospects of Islam’
K. S. Ramakrishna Rao in 'Mohammed: The Prophet of Islam'
Jules Masserman in 'Who Were Histories Great Leaders?' in TIME Magazine
Full Article in the Muslim History,


for more Ref, visit site below.

Atheism is one of the man made ideocracy which is based on foolish assumption which emerges from a closed mind. The real religion makes sense of life. Sense of human is the wonderful technology by which people comprehend to disern what is right and what is wrong. That is the only thing which make human to deal with logic. If no sense, they can do anything even it hurts anyone or abuse anyone. They do not bother about what others feel. Conscience will wary in each individual as they will justify with every action as per their interest. Then what is the solution. I leave this logic question for Athiest to bring.

Anyhow, Here is great truth about what is all about, Islam, how it made the civilised society, how it made influence on our ancestors who were great scientists. More details can get for my Athiest friends, Read without bias,

Muslim contribution to humanity and Islamic Civilization. This site is dedicated to those Muslims whose multi-disciplinary contributions sparked the light of learning and productivity and without whom the European Renaissance would not have begun and come to maturity. Their contributions are rarely mentioned in formal education, and if at all mentioned their names are Latinized or changed with the effect of obscuring their identity and origin, and their association with the Islamic Civilization.

http://www.cyberistan.org/islamic/quote1.html
http://www.cyberistan.org/islamic/places1.html
http://www.cyberistan.org/islamic/islam1.html
http://www.cyberistan.org/islamic/latintr1.html
http://www.cyberistan.org/islamic/prophhs.html
http://www.cyberistan.org/islamic/prophhs.html#introhs
http://www.cyberistan.org/islamic/prophhs.html#moreprop

Anonymous said...

Quran is totally scientific. I am sure
നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത്‌ കഴുതയുടെ ശബ്ദമത്രെ.
Prophet (or Allah?)didn't hear the sound of diesel engine auto riksha.Oh it is horrible.Please insert it instead of ass bray.

Munafiq

Saneesh Michael said...
This comment has been removed by the author.
Fazil said...

ഇതടക്കമുള്ള മാഷിന്‍റെ ബ്ലോഗിന് ചില മറുപടികള്‍ തയ്യാറാക്കിയിട്ടുണ്ട്. മറുപടികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് ഭ്രൂണശാസ്ത്രം ഖുര്‍ആനില്‍(ജബ്ബാര്‍ മാഷിനുള്ള മറുപടി) എന്ന എന്‍റെ ബ്ലോഗില്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഏറ്റവും പുതിയതും വിശദവുമായ വിവരണത്തിന് എന്‍റെ ബ്ലോഗിലെ ലിങ്ക് സന്ദര്‍ശിക്കണം എന്നപേക്ഷിക്കുന്നു.