`പ്രപഞ്ചസ്രഷ്ടാവായ` അല്ലാഹു തന്റെ സൃഷ്ടികളായ മനുഷ്യരെ സാഹിത്യരചനക്കു വെല്ലു വിളിക്കുന്നുണ്ട് ഖുര്‍ ആനില്‍ !.
“പറയുക, ഈ ഖുര്‍ ആനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരാന്‍ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേര്‍ന്ന് ശ്രമിച്ചാലും അവര്‍ക്കതിനു കഴിയുകയില്ല.”[17:88]
“ഖുര്‍ ആന്‍ മുഹമ്മെദിന്റെ കൃതിയാണെന്നവര്‍ പറയുന്നുവോ? പറയുക, എങ്കില്‍ ഖുര്‍ ആനിലെ അധ്യായങ്ങള്‍ക്കു സമാനമായ പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടു വരിക; അല്ലാഹുവിനെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്യുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[11:13]
“ഈ ഖുര്‍ ആന്‍ നബി സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ?, എന്നാല്‍ ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടു വരിക എന്നു താങ്കള്‍ പറയുക. അല്ലാഹുവെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[10:38]
“നമ്മുടെ അടിമയ്ക്കു നാം അവതരിപ്പിച്ചിട്ടുള്ളതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ തുല്യമായ ഒരധ്യായം നിങ്ങള്‍ കൊണ്ടു വരിക. അല്ലാഹുവിനെ വിട്ടു നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[2:23]
അല്ലാഹുവിന്റെ വെല്ലുവിളിയില്‍ ഊറ്റം കൊള്ളുന്ന ഒരു പണ്ഡിതന്‍ വ്യഖ്യാനമായി എഴുതുന്നതു കൂടി കാണുക:
“ഈ വെല്ലുവിളിയെല്ലാം നടത്തിയിട്ടും സാഹിത്യകുശലന്മാരായ ശത്രുക്കള്‍ക്ക് ഒരൊറ്റ അധ്യായം പോലും നിര്‍മ്മിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ആ വെല്ലുവിളി ഇന്നും ഖുര്‍ ആനില്‍ സജീവമായി കിടക്കുന്നു. അതിനെ നേരിടുവാന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞിട്ടില്ല. ഇനി ഒരു കാലത്തും കഴിയുകയുമില്ല.”[കെ വി മുഹമ്മദ് മുസ്ലിയാര്‍ ]
ലോകത്തൊരു സാഹിത്യകാരനും തന്റെ കൃതിക്കു തുല്യമായ മറ്റൊരു കൃതി രചിച്ചുകൊണ്ടു വരാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചതായി കേട്ടിട്ടില്ല. അത്തരം വിലകുറഞ്ഞ വെല്ലുവിളികളുമായി വരുന്ന അല്‍പ്പന്മാരെ ആരും ആദരിക്കുമെന്നും തോന്നുന്നില്ല. കലോത്സവങ്ങളിലും മറ്റും രചനാ മത്സരങ്ങള്‍ നടത്താറുണ്ട്. അതാകട്ടെ തുല്യനിലയിലുള്ളവര്‍ തമ്മിലാണു മത്സരം നടക്കുന്നത്. സാഹിത്യകാരനായ കോളേജ് പ്രൊഫസര്‍ നെഴ്സറിക്ലാസിലെ കുട്ടികളെ രചനാ മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ പ്രൊഫസറുടെ സാഹിത്യ വൈഭവം കണ്ട് നാം ഊറ്റം കൊള്ളുകയല്ല , അയാളുടെ അല്‍പ്പത്തരമോര്‍ത്തു സഹതപിക്കുകയായിരിക്കും ചെയ്യുക!
ഇവിടെയാകട്ടെ പ്രപഞ്ചസ്രഷ്ടാവായ ദൈവമാണു തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ സാഹിത്യം രചിക്കാന്‍ വെല്ലു വിളിക്കുന്നത്. അതും ലോകത്തിന്റെ ഒരു മൂലയില്‍ മാത്രം പ്രചാരത്തിലുള്ള ഒരു പ്രാദേശികഭാഷയില്‍ ! ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ തയ്യാറായി വന്നുവെന്നു കരുതുക. മത്സരത്തിനു വേണ്ട നിയമാവലിയും മറ്റും ആരാണു തയ്യാറാക്കുക? അല്ലാഹുവിന്റെ സൂറത്താണോ മത്സരാര്‍ത്ഥിയുടെ രചനയാണോ മികച്ചത് എന്നു പരിശോധിക്കാന്‍ എന്തെല്ലാം മനദണ്ഡങ്ങളായിരിക്കും പരിഗണിക്കപ്പെടുക? മാനദണ്ഡങ്ങള്‍ ആരു നിശ്ചയിക്കും? ആരാണു രചനകളെ മൂല്യനിര്‍ണയം ചെയ്യുക? അന്തിമ വിധികര്‍ത്താവായി ആരെ നിശ്ചയിക്കും? സാധാരണ ഇത്തരം സാഹിത്യ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി വരുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവരെക്കാള്‍ കഴിവും പ്രാഗല്‍ഭ്യവുമുള്ള എഴുത്തുകാരോ നിരൂപകരോ ഒക്കെ ആയിരിക്കും. അല്ലാഹുവും മനുഷ്യരും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ഒരു `അംബയറെ` കണ്ടെത്തുക എന്നതു തന്നെ അപ്രായോഗികമായിരിക്കുമെന്നിരിക്കെ ഇങ്ങനെയൊരു വെല്ലുവിളിക്കു തന്നെ സാംഗത്യമില്ലല്ലോ. ബാലിശവും നിരര്‍ത്ഥകവും അപക്വവുമായ ഇത്തരമൊരു വെല്ലുവിളി ഖുര്‍ ആന്‍ ഉയര്‍ത്തി എന്നതു തന്നെ ആ ഗ്രന്ഥത്തിന്റെ നിലവാരത്തകര്‍ച്ചയെയാണു കാണിക്കുന്നത്. ദൈവം സൃഷ്ടികള്‍ക്കു മുന്നില്‍ പിന്നെയും ചെറുതാവുകയാണു ചെയ്യുന്നതെന്നു പോലും വിശ്വാസിവൃന്ദം മനസ്സിലാക്കുന്നില്ല!
ഇത്തരം വെല്ലുവിളികള്‍ ആര്‍ക്കും ഏതു കൃതിയെ മുന്‍ നിര്‍ത്തിയും ഉന്നയിക്കവുന്നതാണ്. ‘ബാലരമ‘യിലും ‘പൂമ്പാറ്റ’യിലും അച്ചടിച്ചു വരുന്ന ഏതെങ്കിലും കഥയോ കവിതയോ പൊക്കിപ്പിടിച്ചു കൊണ്ട് ഒരാള്‍ ഇതിനു തുല്യമായ ഒന്നു കൊണ്ടു വരിക എന്നു വെല്ലുവിളി നടത്തിയാല്‍ അതിനു തുല്യമായതു രചിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? സാഹിത്യത്തില്‍ ഒന്നും മറ്റൊന്നിനു തുല്യമാകുന്നില്ല.
അവിശ്വാസികള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ വക സമ്മാനം എന്താണെന്നു കൂടി കാണുക:
“നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ -അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്കൊരിക്കലും സാധ്യമല്ല-മനുഷ്യരെയും കല്ലുകളെയും വിറകാക്കി കത്തിക്കപ്പെടുന്ന അഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുക. അത് കാഫറുകള്‍ക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു.”[2:24]
ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് രചന നടത്താന്‍ മുതിരുന്നവര്‍ക്കുള്ള സമ്മാനമെന്തായിരിക്കുമെന്നു കൂടി അറിയണമെങ്കില്‍ ഇസ്ലാമിന്റെ ചരിത്രം ഒന്നു മറിച്ചു നോക്കിയാല്‍ മതി. മക്കയിലും മദീനയിലും പ്രവാചകന്‍ ഇത്തരം വെല്ലുവിളികളുമായി രംഗത്തുള്ളപ്പോള്‍ തന്നെ ഖുര്‍ ആന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിരവധി സാഹിത്യസൃഷ്ടികള്‍ അറേബ്യയില്‍ രൂപം കൊള്ളുകയുണ്ടായി. ഖുര്‍ ആനിലെ പല സൂറത്തുകള്‍ക്കും പാരഡികള്‍ രചിക്കപ്പെട്ടു. അതൊക്കെ പരിശോധിക്കാനും മൂല്യനിര്‍ണയം ചെയ്യാനും ഭാഷാവിദഗ്ധരെ ഏല്‍പ്പിക്കുകയല്ല മുഹമ്മദ് ചെയ്തത്. ചാരന്മാരെയും ചാവേറുകളെയും അയച്ച് ഈ കവികളുടെ കഴുത്തറുക്കുകയും അവരുടെ ശിരസ്സുകള്‍ തന്റെ സന്നിധിയില്‍ ഹാജറാക്കുവാന്‍ കല്‍പ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത്. കഴുത്തറുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ 115 വയസ്സുള്ള വൃദ്ധകവിയും കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന കവയിത്രിയുമൊക്കെ ഉള്‍പ്പെടുന്നു.
നബിയുടെ കാലശേഷവും ഖുര്‍ ആന്റെ നേരെ വെല്ലുവിളികളുയര്‍ത്തുന്ന നിരവധി രചനകള്‍ അറബി സാഹിത്യലോകത്തുണ്ടായിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ അല്‍ മ അര്‍ രി ഖുര്‍ ആനിനു ഏതാണ്ട് സമ്പൂര്‍ണമായ പാരഡി തന്നെ രചിച്ചിട്ടുണ്ട്. ഖുര്‍ ആനിന്റെ മുമ്പുള്ള അറബി കവിതകള്‍ക്കു തന്നെ ഖുറ് ആനിനെക്കാള്‍ സാഹിത്യമികവുണ്ടെന്നു പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വാസത്താല്‍ ബുദ്ധി മരവിച്ചവര്‍ ഇതൊന്നും സമ്മതിച്ചു തരില്ലെങ്കിലും സത്യം അതാണ്.
അലിഗര്‍ സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സ്ലറും അറബി ഭാഷാവിഭാഗം തലവനുമായിരുന്ന ഡോ.അബ്ദുല്‍ അലീം, ബെര്‍ളിന്‍ സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റു നേടിയത് `ഖുര്‍ ആന്‍ മുഹമ്മദിന്റെ കൃതിയാണ്` എന്ന ഗവേഷണപ്രബന്ധത്തിനായിരുന്നു എന്ന കാര്യവും ഇതോടൊപ്പം ഓര്‍മ്മിക്കേണ്ട കാര്യമാണ്.
ജാഹിലിയ്യാ കാലത്തെ ‘മുഅല്ലകാത്ത്’ പോലും ഖുര്‍ ആനിനെക്കാള്‍ മികച്ചതാണത്രേ. അതില്‍ നിന്നുള്ള ചില വരികള്‍ ഖുര്‍ ആനില്‍ കോപ്പിയടിച്ചിട്ടുമുണ്ട്.! ഖുര്‍ ആനിലെ മക്കീ വെളിപാടുകളായ ചെറിയ സൂറത്തുകള്‍ക്കാണു പ്രാസഭംഗിയും താളഭംഗിയുമൊക്കെ അല്‍പ്പമെങ്കിലും ഉള്ളത്. മദീനയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അവതരിക്കപ്പെട്ട വെളിപാടുകള്‍ വെറും സാധാരണ ഗദ്യം മാത്രമാണ്. സര്‍വ്വ ശക്തനായ ഒരു ദൈവമാണ് അവതാരകനെങ്കില്‍ ആദ്യാവസാനം താള വൃത്ത നിബദ്ധമായിത്തന്നെ ഗ്രന്ഥം രചിക്കപ്പെടുമായിരുന്നു.
മഹാ ഇതിഹാസമായ രാമായണ കഥയത്രയും ഒരേ വൃത്തത്തിലും താളത്തിലും ആവിഷ്കരിക്കാന്‍ ഒരു ദൈവത്തിന്റെയും സഹായമില്ലാതെത്തന്നെ എഴുത്തച്ഛനു സാധിച്ചത് എന്തുകൊണ്ട്? എഴുത്തച്ഛന്റെ, `കിളി`യുടെ മുമ്പില്‍ പോലും മുഹമ്മദിന്റെ അല്ലാഹു വെറും വട്ടപ്പൂജ്യം മാത്രമാണ്.
സാഹിത്യമത്സരത്തിനു മാത്രമല്ല, വാളെടുത്തുള്ള യുദ്ധത്തിനും അറബികളെ വെല്ലു വിളിക്കുന്നുണ്ട് ഈ സര്‍വ്വശക്തന്‍ !“ നിങ്ങളുടെ പട്ടാളത്തെയും കൊണ്ട് നിങ്ങള്‍ വന്നോളൂ; എന്റെ പട്ടാളത്തെയും കൊണ്ട് ഞാനും വരാം” എന്നൊക്കെ സ്വന്തം സൃഷ്ടികളുടെ നേരെ ഭീഷണി മുഴക്കുന്ന ഒരു ദൈവത്തെ കുറിച്ച് എന്തു പറയാനാ! പ്രാകൃത മനുഷ്യരുടെ ഭാവനാലോകത്തെ കുട്ടിദൈവങ്ങളെ ഊതി വീര്‍പ്പിച്ച് പ്രപഞ്ച ദൈവമാക്കുമ്പോള്‍ ഇതുപോലുള്ള വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും സ്വാഭാവികമാണ്.
Friday, November 9, 2007
Subscribe to:
Post Comments (Atom)
25 comments:
ജബ്ബാറിക്കാ..
കുറേകാലമായി കാണാനില്ലല്ലോ.
ഇതേ പോസ്റ്റ് വിമര്‍ശകന്‍ എന്ന പേരിലും കാണുന്നു.
അനുവാധത്തോടെയാണൊ?എന്തോ?
ഗള്‍ഫ് രാജ്യങ്ങളില്‍ എന്റെ ബ്ലോഗുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു.
സാങ്കേതിക കാരണങ്ങളാലാണു വൈകിയത്.
read your earlier few posts. good analysis buddy.
I was just wondering why God has come only to middle east. God didn't know about australia/america continents I guess :)
പലപ്പോഴും വിളിച്ചു പറയണമെന്ന് തോന്നിയത് താങ്കളിതാ പറയുന്നു.ഈ ധൈര്യത്തിന് അഭിനന്ദനങ്ങള്‍.
ജബ്ബാര്‍ മഷെ.
ഗള്‍ഫില്‍ നിന്ന് തന്നെയാണ് ഞാന്‍ താങ്കളുടെ ബ്ലോഗ് ചെക്ക് ചെയ്യുന്നതും പോസ്റ്റ് അയക്കുന്നതും. താങ്കള്‍ക്ക് ബുഷിന്റെ അതേ ബുദ്ധിതന്നെ! ആടിനെ
ആടാണെന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും കൊല്ലാന്‍ പറ്റുമോ? അതിനെ പട്ടിയാക്കണം, പട്ടിക്ക് ബ്രാന്താണെന്ന് പറയണം. എന്നാല്‍ സംഗതി വളരെ എളുപ്പം.
താങ്കളള്‍ക്ക് അല്പം കൂടി മാന്യത്യയും, ക്ഷമയും ആകാം. പ്രതിപക്ഷ ബഹുമാനമെന്നത് ഏതൊരു സംവാദത്തിന്റെയും ഏറ്റവും കുറഞ്ഞ
നിബന്ധനയാണ്.ഖുര്‍ ആന്‍ സംവാദ്ത്തില്‍ മാത്രം അത് വേണ്ടെന്ന് വെക്കേണ്ടതില്ല. ഒന്നുമില്ലെങ്കിലും താങ്കളൊരു യുക്തി വാദിയാണെന്ന് ഏറ്റവും കുറഞ്ഞത്
താങ്കളെങ്കിലും വാദിക്കുന്നില്ലേ. ഖുര്‍ ആനെ വിമര്‍ശിക്കുമ്പോള്‍ താങ്കള്‍ക്ക് അല്പം പോലും യുക്തിയില്ലെന്ന് ഏറ്റവും കുറഞ്ഞത് ഒരു തവണയില്ലെങ്കിലും ഖുര്‍
ആനിലെ ഏതെങ്കിലും ഒരധ്യായമെങ്കിലും അര്‍ത്ഥമറിഞ്ഞ് അറബിയില്‍ പാരായണം ചെയ്ത ആര്‍ക്കും അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം പറയാന്‍ കഴിയും.
തീര്‍ച്ചയായും താങ്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഖുര്‍ ആനെ ക്കുറിച്ച് വിമര്‍ശകരില്‍ നിന്ന് മത്രം പഠിക്കാനഗ്രഹിക്കുന്ന ഒരു വിഭാഗത്തെ മാത്രമായിരിക്കും.
ഒരു പക്ഷെ താങ്കള്‍ക്കും ഒരു അവാര്‍ഡോ, ഡോക്റ്ററേറ്റോ, ഒരു സര്‍ പദവിയോ ഒക്കെ കിട്ടാന്‍ വളരെധികം സാധ്യത കാണുന്നുണ്ട്. പ്രത്യേകിച്ചും ബുഷ്
സര്‍ക്കോസ്സിയാദികള്‍ ഇസ് ലാമോ ഫോബിയ പിടിപെട്ട് തലങ്ങും വിലങ്ങും ഓടി നടക്കുമ്പോള്‍. കാരണം മുസ് ലിങ്ങളെ ഭീകരവാദിയായി മുദ്ര കുത്തി
അറുകൊല ചെയ്യാന്‍ ആര്‍ എന്ത് സംഭാവന നല്‍കിയാലും അത് നോബല്‍ സമ്മാനം വരെ ലഭിക്കാന്‍ ചിലപ്പോള്‍ സഹായിച്ചേക്കാം. അത് കൊണ്ട് ഈ
ബ്ലോഗിന്റെ ഇംഗ്ലീഷ് പതിപ്പ് താങ്കളെ ഒരു സമ്പന്നനാക്കാന്‍ സാധ്യത കാണുന്നുണ്ട്. ഒരു കോപ്പി ഹിന്ദിയിലാക്കി മോഡിക്കും അദ്ധേഹത്തിന്റെ അനുയായി
സാരംഗ് ബജ്രംഘിക്കും അയച്ചു കൊടുക്കുക. അമ്പതിനായിരം മുസ് ലീങ്ങളെയെങ്കില്‍ ക്കൂടി കൊന്നിട്ട് മരിച്ചാല്‍ മതിയെന്നാണ് സാരംഗിന്റെ ആഗ്രഹം.
(അത് കൊണ്ട് ‘ഖുര്‍ ആന്‍ മുഹമ്മതിന്റെ കൃതിയാണ്‘ എന്നതിന് ഒരു നോബല്‍ പ്രൈസ് കൂടി കിട്ടിയില്ലെങ്കിലെ അല്‍ഭുതമുള്ളൂ)
ഏതൊരു കൃതിയും അത് മികച്ചതാണ് എന്ന് അളക്കാനുള്ള മാന ദണ്ഡം ആ കൃതി അഭി സംബോധനം ചെയ്യുന്ന സമൂഹത്തിന്റെയും, ജനതതികളുടെയും
ജീവിതത്തിലും സംസ്കാരത്തിലും അത് എന്ത് മാറ്റങ്ങളുണ്ടാക്കി എന്നതനുസരിച്ചാണ്. താങ്കളുടെ പോസ്റ്റില്‍ താങ്കള്‍ സൂചിപ്പിച്ച സര്‍വ്വ കൃതികളെയും ഒരല്പം
യുക്തി എവിടെയെങ്കിലും ബാക്കി ഉണ്ടെങ്കില്‍ ഈ അര്‍ത്ഥത്തില്‍ ഒന്ന് വിലയിരുത്തി നോക്കൂ. അപ്പോള്‍ താങ്കള്‍ക്ക് മന്‍സ്സിലാവും, മഹാാ
കാവ്യങ്ങളുടെയും, കിളിയുടെയും, മുഅല്ലക്കാത്തിന്റെയും ഒക്കെ സ്ഥാനം എവിടെ ആയിരിക്കും എന്ന്.
ഖുര്‍ ആന്‍ ദൈവികമാണെന്നതിന്ന് തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ധേഹത്തിലൂടെ അവതീര്‍ണമയ ഖുര്‍ ആന്റെയും വ്യക്തമായ
ചിത്രവും ചരിത്രവും മനുഷ്യ രാഷിയുടെ മുമ്പിലുണ്ട്. നബി തിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍
കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനിക ലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും
കുറിക്കപ്പെട്ടില്ലെന്നതാണ് വസ്തുത.
അജ്ഞതാന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ്
അദ്ധേഹം വളര്‍ന്നു വന്നത്. ചെറുപ്പത്തില്‍ തന്നെ ഇടയ വൃത്തിയിലേര്‍പ്പെട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമയിരുന്നില്ല. പാഠശാലകളില്‍
പോവുകയോ മത ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്യുമായിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും
കേന്ദ്രമായിരുന്നെങ്കിലും നാല്പത് വയസ്സ് വരെ അദ്ധേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല.
സര്‍ഗ്ഗ സിദ്ധിയുടെ അടയാളമൊന്നും അദ്ധേഹത്തില്‍ ദൃശ്യ മായിരുന്നില്ല.
ആത്മീയതയോട് അതി തീവ്രമായ ആഭിമുഖ്യമായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍ നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ത്ഥനയിലും
വ്യാപൃതനായി. ഏകാന്ത വാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅബയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ഏകാന്ത
വാസമനുഷ്ടിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യ സന്ദേശം ലഭിച്ചു. തുടര്‍ന്നങ്ങോട്ട് ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായി ലഭിച്ച ദിവ്യ ബോധനങ്ങളുടെ
സമാഹാരമാണ് വിശുദ്ധ ഖുര്‍ ആന്‍. അത് സാധാരണ അര്‍ത്ഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ് ഖുര്‍
ആന്റെത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേ വരെ ലോകത്തില്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
അനുയായികള്‍ ദൈവികമെന്നു അവകശപ്പെടുന്ന ഒന്നിലേറെ ഗ്രന്ധങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ധമേ
ലോകത്തുള്ളൂ. ഖുര്‍ ആനാണത്. ഖുര്‍ ആന്‍ ദൈവത്തില്‍ നിന്ന് അവതീര്‍ണമായതാണെന്ന് അത് അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.
അതോടൊപ്പം അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ 114 അധ്യാങ്ങളുള്ള ഖുര്‍ ആനിലെ ഏതെങ്കിലും അധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ട്
വരാന്‍ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏത് സാഹിത്യകാരന്റെയും ബുദ്ധിജീവിയുടെയും പണ്ഡിതന്റെയും സഹായം തേടാമെന്ന്
ഉണര്‍ത്തുകയും ചെയ്തു.
“നാം നമ്മുടെ ദാസന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ധത്തെ കുറിച്ച് അത് നമ്മില്‍ നിന്ന് തന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അത് പോലുള്ള
ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന് ഏകനായ അല്ലാഹുവിനെ കൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍
സത്യവാന്മാരെങ്കില്‍ അത് ചെയ്ത് കാണിക്കുക.” (വി:ഖു 2 :23) ഇതേ ആശയം തന്നെ പല തവണകളിലും, വിവിധ സന്ദര്‍ഭങ്ങളിലുമായി
അവതരിപ്പിച്ചതാണ് നമ്മുടെ മാഷ് വിമര്‍ശിക്കാന്‍ ഉപയോഗിച്ച സൂക്തങ്ങള്‍.
ഈ ഖുര്‍ ആനിലുള്ള എല്ലാ അഭി സംബോധനയും മനുഷ്യരോട് മാത്രമുള്ളതാണ്. അപ്പോള്‍ ഒരു മനുഷ്യ യുക്തിക്ക് മന്‍സ്സിലാവുന്ന, അല്ലെങ്കില്‍
മന്‍സ്സിലകാന്‍ വേണ്ടിയുള്ളതാണ് എല്ലാ വചനങ്ങളും. അതിനാല്‍ ഇത്തരം വെല്ലുവിളികള്‍ മനുഷ്യനെ കൂടുതല്‍ ചിന്തിപ്പിക്കനും അവരെ യാഥാര്‍ഥ്യത്തിലേക്ക്
അടുപ്പിക്കാന്‍ കൂടിയുള്ളതാണ്. ആയതിനാല്‍ തന്നെയാണ് മുഹമ്മതിനെ അതിരറ്റ് സ്നേഹിക്കുന്‍ അനുയായികള്‍ ഉണ്ടായതും.മനുഷ്യനെ ഖുര്‍ ആന്‍
നിസ്സാരനായി കണക്കാക്കിട്ടിയില്ല. മനുഷ്യ സൃഷ്ടിയെ കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ.
"ഞാനിതാ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്‍റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ). അവര്‍
പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്‍റെമഹത്വത്തെ
പ്രകീര്‍ത്തിക്കുകയും, നിന്‍റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്
എനിക്കറിയാം.
അവന്‍ ( അല്ലാഹു ) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു:
നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.
അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും.
അനന്തരം അവന്‍ ( അല്ലാഹു ) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ ( ആദം ) അവര്‍ക്ക് ആ
നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ ( അല്ലാഹു ) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും,
ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ് ലീസ് ഒഴികെ. അവന്‍
വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു" (വി:ഖു 2:31-34). താങ്കള്‍
എന്തടിസ്ഥാനത്തിലാണ് മനുഷ്യനെ നിസ്സാരനാക്കുന്നത്. ദൈവം ഒരിക്കലും മനുഷ്യനെ നിസ്സാരനായി കണ്ടതായി അറിയില്ല. മനുഷ്യനെ മനുഷ്യര്‍ തന്നെയണ്
നിസ്സാര വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്!
പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ് ലാം വിമര്‍ശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാന്‍
ശ്രമിച്ചിട്ട് രണ്ടിലൊരനുഭവമെ അവര്‍ക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുര്‍ ആന്റെ അനുയായികളായി
മാറുകയായിരുന്നു. അവശേഷിക്കുന്നവര്‍ പരാജയം സമ്മതിച്ച് പിന്‍മാറുകയും. നബി തിരുമേനിയുടെ കാലത്തെ ലബീദും ഹസ്സാനും കഅബുബ്നു
സുഹൈറുമെല്ലാം ഖുര്‍ ആന്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍ പെടുന്നു.
യമനില്‍ നിന്നെത്തിയ ത്വുഫൈലിനെ ഖുര്‍ ആന്‍ കേള്‍ക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ വിലക്കി. ഏതോ അന്ത:പ്രചോദനത്താല്‍ അത് കേള്‍ക്കാനിടയായ പ്രമുഖ
കവിയും ഗായകനുമായ അദ്ധേഹം പറഞ്ഞതിങ്ങനെയാണ്: “ദൈവമാണെ! അവന്‍ സര്‍വ്വ ശക്തനും സര്‍വ്വജ്ഞനുമല്ലോ. ഞാനിപ്പോള്‍ ശ്രവിച്ചത് അറബി
സഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ. നിസ്സംശയം, അവ അത്യുല്‍കൃഷ്ടം തന്നെ. മറ്റേതിനെക്കാള്‍ പരിശുദ്ധവും! ഇതുപോലുള്ള ഒന്നും
ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണെ ഇത് മനുഷ്യ വചനമല്ല. സ്വയം കൃതവുമല്ല. ദൈവികം തന്നെ, തീര്‍ച്ച. നിസ്സംശയം ദൈവിക
വാക്യങ്ങളാണിവ”
മുഗീറയുടെ മകന്‍ വലീദ് ഇസ് ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളികളായിരുന്നു. ഖുര്‍ ആന്‍ ഓതിക്കേള്‍ക്കാനിടയായ അയാള്‍ തന്റെ
അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: “ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയ്ണ്ട്. അത്യന്തം ഫല സമൃദ്ധമാണിത്. നിശ്ചയമായും ഇത്
അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പ്പെടുത്തുകയില്ല. ഇതിന് താഴെയുള്ളതിനെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മന്‍ഷ്യനിങ്ങനെ
പറയുക സാധ്യമല്ല.”
ആയതിനാല്‍ വിശ്വാസത്തില്‍ ബുദ്ധി മരവിക്കാത്ത മാഷെ താങ്കള്‍ പറഞ്ഞ ഖുര്‍ ആന്റെ പാരഡിയായി വന്ന ഈ ഗ്രന്ധങ്ങളൊക്കെ എവിടെയാണുള്ളതെന്നും അത്
സമൂഹത്തിനും, ജനതതികള്‍ക്ക് എന്ത് ഉപകാരമാണുണ്ടാക്കിയെതെന്നും അറിഞ്ഞാല്‍ കൊള്ളാം. വേണമെങ്കില്‍ മലയാളത്തിലേക്ക് ഒരു ട്രാന്‍സ് ലേഷന്‍ കൂടി
ആവാം. ആളുകള്‍ക്ക് അതിന്റെ ഉള്ളടക്കവും മാധുര്യവുമൊക്കെ ഒന്നാസ്വദിക്കാമല്ലോ.
പദ്യവും ഗദ്യവുമെല്ലാം ലോകത്ത് ഒരുപാട് പേര്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ ഖുര്‍ ആന്റെതു പോലുള്ള സവിഷേഷമായ ശൈലിയില്‍ രചിക്കപ്പെട്ടത്
വല്ലതുമുണ്ടെങ്കില്‍ താങ്കള്‍ക്കത് താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം.പിന്നെ അറബി ഭാഷയെ കുറിച്ചും, ഖുര്‍ ആന്‍ അറബിയില്‍ അവതരിപ്പിക്കപ്പെട്ടതിനെ
കുറിച്ചുമുളള വിമര്‍ശനങ്ങള്‍ക്ക് ഖുര്‍ ആനില്‍ നിന്ന് തന്നെയുള്ള ധാരാളം സൂക്തങ്ങള്‍ മറുപടിയുണ്ട്.
ഖുര്‍ ആനില്‍ പ്രധാനമായും രണ്ട് തരം അഭി സംബോധനമാണുള്ളത്. അതില്‍ ഒന്ന് മുഴുവന്‍ മനുഷ്യ സമൂഹത്തോടാണെങ്കില്‍ രണ്ടാമത്തേത് സത്യ
വിശ്വാസികളോടോ അല്ലെങ്കില്‍ സത്യ നിഷേധികളോടോ ആണ്.അല്ലാതെ അറബികളോട് മാത്രമായി ഒരു അഭി സംബോധനയും ഖുര്‍ ആനില്‍ എവിടെയും എന്റെ
എളിയ അറിവില്‍ കാണാനില്ല. പിന്നെ അറബി ഭാഷയില്‍ അവതരിച്ചതിനെ കുറിച്ച്: ഒരസുഖം വന്നാല്‍ മരുന്ന് ഇംഗ്ലീഷാണോ, മലയാളമാണോ എന്ന്
നോക്കിയല്ലല്ലോ കഴിക്കുന്നത്. അസുഖം മാറാന്‍ ഏതാണോ ഏറ്റവും നല്ലത് അതാണ് കഴിക്കുന്നത്. ഒരു അന്താരാഷ്ട്ര വാര്‍ത്ത അതിന്റെ ഭാഷ നോക്കിയല്ല
ആരും സ്വീകരിക്കുന്നത്. അതിന്റെ വാര്‍ത്താ പ്രധാന്യം നോക്കിയാണ്. ഖുര്‍ ആന്‍ മനുഷ്യ സമൂഹത്തെ മൊത്തമാണ് ലക്ഷ്യമാക്കുന്നത് എന്നതിന് അറബി
ഭാഷ ഒരു തടസ്സമല്ലെന്നര്‍ത്ഥം.
ടോള്‍സ്റ്റോയ്, വിക്ടര്‍ യൂഗോ, മാക്സിം ഗോര്‍ക്കി, ക്ഷെക്സ്പിയര്‍, ഗൊയ്തെ, ഷെല്ലി,മില്‍ട്ടന്‍ തുടങ്ങി കാലം നിരവധി സഹിത്യകാരന്മാരെ കാണുകയ
അവരുടെ രചനകളുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നൂറ് വര്‍ഷം പിന്നിടുമ്പോഴേക്ക് ലോകത്തിലെ ഏത് മഹദ് ഗ്രന്ധത്തിലെയും പല
പദങ്ങളും ശൈലിയും പ്രയോഗവും കാല ഹരണപ്പെടുകയും പ്രയോഗത്തിലില്ലാതാവുകയും ചെയ്തിട്ടുണ്ട്.
യേശുവിന്റെ ഭാഷയായ അരമായിയില്‍ ഇന്ന് ലോകത്തെവിടെയും ബൈബിളിലില്ല.സുവിശേഷങ്ങള്‍ രചിക്കപ്പെട്ട ഭാഷയിലും ശൈലിയിലും അവ
നിലനില്‍ക്കുന്നില്ല.ഉള്ളവ വിവര്‍ത്തനൊ ചെയ്യപ്പെട്ടതായതിനാല്‍ അവയുടെ ഭാഷയും ശൈലിയും നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.ഇന്ത്യയിലെ വേദ
ഭാഷയും ഇന്ന് ജീവല്‍ ഭാഷയോ അല്ല.
എന്നാല്‍ പതിനാലു നൂറ്റാണ്ടിന് ശേഷവും ഖുര്‍ ആന്റെ ഭാഷയും ശൈലിയും പ്രയോഗങ്ങളും ഇന്നും അറബിയിലെ ഏറ്റവും മികച്ചവയും അതുല്യവും
അനുകരണീയവുമായി നിലകൊള്ളുന്നു. അറബി ഭാഷ അറിയുന്ന ആരെയും അത് അത്യധികം ആകര്‍ഷിക്കുന്നു.ആര്‍ക്കും അതിന്റെ ആശയം അനായാസം
മന്‍സ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.ഇവ്വിധം നിത്യ നൂതനമായ ഒരു ഗ്രന്ധവും ലോകത്തെവിടെയും കാണാനാവില്ല.മാത്രമല്ല മിഡില്‍
ഈസ്റ്റിലെയും,വടക്കനാഫ്രിക്കയിലെയും ജീവല്‍ ഭാഷയാണിത്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം.
പിന്നെ ഏറ്റവും കുറഞ്ഞത് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ മാത്രമേ ഖുര്‍ ആനെ പറ്റി സംവ്ദിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ.കാരണം ഖുര്‍ ആന്‍ ഒരു
ദൈവിക ഗ്രന്ധമാണെന്ന്. അല്ലാത്തവര്‍ അതിലുള്ളത് മുഴുവനും അബദ്ധമാണ് എന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.അത് കൊണ്ട് അത്തരക്കാര്‍ക്ക്
ദൈവത്തെ കുറിച്ച് സംവദിക്കാം.
മറ്റൊരുത്തന്റെ വീട്ടിന്റെ ഓട് ശെരിയല്ല, അവിടെ അടിച്ച പെയിന്റ് മഹാ ബോറാണ്, അല്ലെങ്കില്‍ അതിന്റെ പരിസരം ശെരിയല്ല എന്ന് വീടില്ലാതെ
അലഞ്ഞു തിരിഞ്ഞു നടക്കുന്നവന്‍ പറയുന്നതിലും നല്ലത് അയാള്‍ സ്വയം ഒരു വീട് നിര്‍മ്മിച്ച് വെച്ച് വെക്കുകയും അതിന്റെ പരിസരം മാതൃകാപരമക്കുകയും
ചെയ്യലാണ്.( സാമാന്യ യുക്തി പോലുമില്ലാത്തവരാണ് യുക്തിവാദികള്‍ എന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു) ജബ്ബാര്‍ മാഷിന്
പറഞ്ഞതിന്റെ യുക്തി പിടികിട്ടിക്കാണുമെന്ന് വിശ്വസിക്കട്ടെ.
ജബ്ബാര്‍ മാഷേ,
വളരെ നല്ല നിരീക്ഷണങ്ങള്‍.
ദൈവത്തിന്റെ ഓരോ മനോവിഷമങ്ങളും,വിഢിത്തങ്ങളും!!!
ദൈവത്തെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ യുക്തിവാദം ബ്ലോഗില്‍ !
പ്രിയപ്പെട്ട ജബ്ബാര്‍ മഷെ,
ഈ ചോദ്യത്തിന് ഞാന്‍ എത്രതവണ മറുപടി പറഞ്ഞിരിക്കുന്നു. പിന്നെ ഈ ഒരു ചോദ്യം തന്നെയുള്ളോ?. അല്ലാഹുവിന്റെ സീല്‍വെച്ച് സംരക്ഷിക്കുന്ന ഈ ഗ്രന്ഥത്തില്‍ ദൈവികതയുണ്ടെന്നറിയാന്‍ തലക്കുത്തി നിന്ന് അലോചിക്കെണ്ട ആവശ്യമില്ല. ഖുര്‍ആന്‍ സംവാദിക്കുന്നത് മുഴുവന്‍ 21-അം നുറ്റാണ്ടില്‍ ജീവിക്കുന്ന ഹൈടെക്ക് മനുഷ്യരോടല്ലെന്റെ മഷെ, അത് ഒട്ടകത്തിന്റെ മേച്ചില്‍പുറങ്ങള്‍ക്കപ്പുറം ലോകം കണ്ടിട്ടില്ലാത്ത സാധ ഒന്ന് കൂടി, സാധ ബദുകളോടും, ഇനി വരാനിരിക്കുന്ന മനുഷ്യരോടും (അത് ഏത് രൂപത്തിലാണെന്ന് യുക്തിവാദികള്‍ക്കെ അറിയൂ) കൂടിയാണെന്റെ മാഷെ. അതിലെ ഒന്നോ രണ്ടോ സുക്തങ്ങള്‍ എടുത്ത് ഇത് ഇന്നത്തെ ആളുകളോട് പറയാന്‍ പറ്റിയതാണോ എന്ന് ചോദിച്ചാല്‍, അത് അന്ന് ജീവിച്ചിരുന്ന ജനതയോടാണെന്ന് പലവുരു മറുപടി പറഞ്ഞിട്ടും പിന്നെ എടുത്ത്‌പോക്കികൊണ്ട് വരുന്നത് 4-5 സുക്തങ്ങള്‍ മാത്രം.
നിങ്ങളുടെ ജല്‍പനങ്ങള്‍കൊണ്ട് ഈ വിശുദ്ധ ഗ്രന്ഥത്തെക്കിറിച്ചറിയാത്ത ആളുകളോട്, നിങ്ങള്‍ചെയ്യുന്ന അനീതിയായിട്ടാണ്, അവരെ വഴിതെറ്റിക്കുന്നുവെന്നാണ് എന്റെ എളിയ അഭിപ്രായം.
സുക്തങ്ങള്‍ അവതരിച്ച അവസരവും അതിന്റെ കാരണവും അറിയാതെ ഒരു മലയാളം ഖുര്‍ആന്‍ വായിച്ചശേഷം, ഞാന്‍ ഖുര്‍ആനെ മുഴുവന്‍ പഠിച്ചൂ, അതില്‍ മുഴുവന്‍ തെറ്റാണ് എന്ന് മൈക്ക് കെട്ടി പ്രസംഗിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പലതുമുണ്ടെന്ന് അറിയാം, പക്ഷെ, നിങ്ങളുടെ യുക്തി പണയം വെച്ച് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ക്ക് ഈ ഗ്രന്ഥത്തെ ഉപയോഗിക്കുന്നതില്‍, അത്രക്ക് അധംപതിച്ച നിങ്ങളുടെ മനസ്സിന്റെ അവസ്ഥയോര്‍ത്ത്, സത്യത്തില്‍ വിഷമമുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍കൊണ്ട്, ഉത്തരാധുനികത അവകാശപ്പെടാന്‍ കെല്‍പ്പുള്ള ഒരു ഗ്രന്ഥമായിരുന്നു ഇതെങ്കില്‍, ബു.ജി (ബുദ്ധിയില്ലാത്ത ജീവി) കള്‍ ഇതെടുത്ത് പ്രശംസിക്കും, ബഹുഭൂരിപക്ഷം സാധരണകാര്‍ക്കും അപ്രപ്യമായ ഒന്നായെനെ ഇത്.
വ്യഖ്യാനങ്ങളോക്കെ കലക്കീണ്ട് മാഷെ, അല്ലാഹു ഇല്ലെന്ന് ഘോരഘോരം പ്രസംഗിച്ച് നടന്നോള്ളൂ, പക്ഷെ, ഖുര്‍ആന്‍ സുക്തങ്ങള്‍ വളച്ചോടിക്കരുത്. നിങ്ങള്‍ ഖുര്‍ആന്റെ അര്‍ഥം നിര്‍മ്മിക്കരുത് മാഷെ, അത്‌കൊണ്ട്, അമുസ്ലിങ്ങള്‍ക്ക് പോലും നഷ്ടം വരും.
കാരുണ്യവാനും കരുണവാരിധിയുമായ അല്ലാഹു നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ച് തരട്ടെ. ആമീന്‍.
എന്റെ പ്രിയ സഹോദരന്‍മാര്‍ ഈ ഗ്രന്ധമൊന്ന് നല്ല മനസ്സോട് കൂടി പഠിക്കൂ
ഈ ഗ്രന്ധത്തിലെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കൂ.
1 ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
2 നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
3 എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
4 പരദൂഷണം പറയരുത്. (49:12)
5 മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6 അസൂയ അരുത്. (4:54)
7 ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
8 കള്ളസാക്ഷി പറയരുത്. (2:283)
9 സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
10 സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
11 പരുഷമായി സംസാരിക്കരുത്. (3:159)
12 ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
13 ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
14 നടത്തത്തില്‍ അഹന്ത അരുത്. (31:18)
15 അഹങ്കാരം അരുത്. (7:13)
16 അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
17 മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
18 മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
19 അതിഥികളെ സല്‍ക്കരിക്കണം.(51:26)
20 പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
21 അനാഥകളെ സംരക്ഷിക്കണം. (2:220)
22 ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
23 വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
24 ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25 വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)
26 കരാര്‍ ലംഘിക്കരുത്.(2:177)
27 തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
28 നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
29 തിന്മയില്‍ സഹകരിക്കരുത്.(5:2)
30 നീതി പ്രവര്‍ത്തിക്കണം. (5:8)
31 വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
32 ആരോടും അനീതി ചെയ്യരുത്. (5:8)
33 അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
34 സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
35 വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
36 സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
37 പിശുക്ക് അരുത്. (4:37)
38 അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)
39 അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40 ധനം ധൂര്‍ത്തടിക്കരുത്. (17:29)
41 ലഹരി ഉപയോഗിക്കരുത്. (5:90)
42 മദ്യം കഴിക്കരുത്. (5:90)
43 കൈക്കൂലി അരുത്. (2:188)
44 പലിശ അരുത്. (2:275)
45 വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46 കൊലപാതകം അരുത്. (4:92)
47 ചൂത് കളിക്കരുത്. (5:90)
48 മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49 ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
50 തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
51 ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
52 ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
53 ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)
54 മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
55 നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
56 ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57 ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)
58 കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
59 ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60 യുദ്ധ മര്യാദകള്‍ പലിക്കണം (2:191)
61 യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
62 അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)
63 മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
64 പൌരോഹിത്യം പടില്ല
65 സന്ന്യാസം അരുത്. (57:27)
66 നഗ്നത മറക്കണം (7:31)
67 ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68 കോപം അടക്കി നിര്‍ത്തണം (3:134)
69 സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)
70 രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)
71 മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)
72 മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)
73 മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
74 മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75 കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
76 കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280)
77 ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
78 സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
79 മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)
80 സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)
81 സ്ത്രീ ആയാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
82 കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)
83 ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)
84 പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191)
85 വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)
86 ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
87 ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)
88 മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
89 എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
90 സത്യത്തിലേക്ക് ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
91 ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)
92 മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)
93 ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)
94 കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)
95 അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)
96 വര്‍ഗ്ഗീയത അരുത്. (49 :13)
97 ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)
98 ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
99 ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
100 ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)
ഇതാകുന്നു ഗ്രന്ഥം. ഇതില്‍ സംശയമില്ല.
സൂക്ഷ്മത തേടുന്നവര്‍ക്ക് വഴികാട്ടിയത്രെ ഇത്.
(വി. ഖു: 2 :2)
ഖുര്‍ ആന്‍ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അറബി നാടോടികള്‍ക്കായി അവരിലൊരുത്തന്‍ എഴുതിയുണ്‍ടാക്കിയ കൃതിയാണ്‍ എന്ന കാര്യത്തില്‍ എനിക്കും തര്‍ക്കമില്ല. അത് സര്‍വ്വകാലപ്രസക്തവും ദൈവ വിരചിതവും മാറ്റാന്‍ പാടില്ലാത്തതും മറ്റും മറ്റുമാണെന്നൊക്കെ ചിലര്‍ വാദിക്കുമ്പോഴാണു നമുക്കെതിര്‍ക്കേണ്ടി വരുന്നത്. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്നു വായനക്കാര്‍ തിരുമാനിക്കട്ടെ. ആയിരമായിരം വേദികളിലൂടെ നിങ്ങള്‍ ഖുര്‍ ആനിന്റെ ദിവ്യത്വം പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടു കാലമെത്രയായി? എന്റെ ഒരു ബ്ലോഗ് വായിക്കുമ്പോഴേക്കും അല്ലാഹുവിന്റെ വേദം പാളീസായിപ്പോകുമെന്നു നിങ്ങള്‍ ഭയപ്പെടുന്നതെന്തിന്‍? ഇത്ര ദുര്‍ബ്ബലമാണോ ദൈവത്തിന്റെ മഹാഗ്രന്ഥം??
ജബ്ബാര്‍ മാഷെ
താങ്കളുടെ നിസ്സാഹയവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. ഒരു പരാചിതനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും അവസാനത്തെ കമന്റ്. എന്റെ കമന്റ് താങ്കളുടെ കമന്റ്നിനുള്ള മറുപടി ആയിരുന്നു. എന്റെ കമന്റുകള്‍ക്കുള്ള മറുപടിയാണ് ഞാനും പ്രതീക്ഷിച്ചത്. ഉത്തരം മുട്ടുന്നവര്‍ കൊഞ്ഞനം കുത്തും എന്നത് എത്ര ശരിയാണ് !!!
അത് കൊണ്ട് ബുദ്ധിയും വിവരവുമുള്ളവര്‍ തീരുമാനിക്കട്ടെ.
സ്വയം വിജയിയായി പ്രഖ്യാപിക്കുകയാണോ സലാഹുദ്ദീനേ. ജബ്ബാര്‍ മാഷ് കൊഞ്ഞനം കാട്ടിയാതായി തോന്നിയില്ല എനിക്ക് ബുദ്ധിയും വിവരവും ഇല്ലാത്തതുകൊണ്ട് തോന്നിയതായിരിക്കും അല്ലേ
കുര്‍ ആനെ വിമര്‍ശിക്കുമ്പോള്‍ മാന്യത വേണം; കുര്‍ ആനെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷബഹുമാനം വേണം; കുര്‍ ആനെ വിമര്‍ശിക്കുമ്പോള്‍ യുക്തി വേണം. എന്താ സലാഹുദ്ദീനേ മറ്റൊരു കാര്യത്തിനും ഇപ്പറഞ്ഞതൊന്നും വേണ്ടേ? ആടിനെ പട്ടിയാക്കല്‍ നിങ്ങള്‍ക്കു ഹലാലും യുക്തിവാദികള്‍ക്കു ഹറാമും ആകുന്നതിന്റെ ന്യായം എന്ത്? മോഡിയും ബുഷും സങഘ്പരിവാറും ബജ്രമ്ഗ് ദളും ഒക്കെ ഈ സംവാദത്തില്‍ വലിഞ്ഞു കേറുന്നതിന്റെ ഗുട്ടന്സും അതു തന്നെയല്ലേ സുഹൃത്തേ? ജബ്ബാര്‍മാഷ് കുര്‍ ആനെ വിമര്‍ശിച്ചു പ്രസംഗിക്കാനും എഴുതാനും തുടങ്ങിയിട്ട് ഒരു മുപ്പതു കൊല്ലമെങ്കിലും ആയിട്ടുണ്ടാകും. ബുഷും മോഡിയുമൊക്കെ അന്നു ജനിച്ചിരുന്നോ എന്നുപോലും സംശയമാണ്. പിന്നെ യെന്തിന്‍ ഈ സംവാദത്തിലേക്ക് ഈ വകയൊക്കെ വലിച്ചു കോണ്ടു വരണം? ധനം നേടാനും പ്രശസ്തി നേടാനും ഇക്കാലത്ത് ആരെങ്കിലും യുക്തിവാദം പറയുമെന്നു സാമാന്യബുദ്ധിയുള്ള ആരും കരുതാനിടയില്ല. ജബ്ബാര്‍ മാഷിനു പണവും പ്രസിദ്ധിയും നേടാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഏതെങ്കിലുമൊരു മത സംഘടനയില്‍ചേര്‍ന്ന് ഒരു നിചോഫ് ട്രൂതോ കിമ്മോ രൂപീകരിച്ച് അനായാസം കോടീശ്വരനാകുമായിരുന്നു. അതിനുള്ള കഴിവും അദ്ദേഹത്തിനുണ്ടല്ലോ. ഇപ്പോല്‍ അദ്ദേഹത്തിനു കിട്ടുന്ന പ്രതിഫലം കല്ലേറും കസേരയേറും കൂക്കിവിളീയും ഭ്രഷ്ടുമൊക്കെയാണ്‍. ഇതൊക്കെ സഹിച്ച് ഒരു ലാഭവും മോഹിക്കാതെയും പ്രതീക്ഷിക്കാതെയും തനിക്കു സത്യമെന്നു ബോധ്യപ്പെട്ട കാര്യങ്ങള്‍ ലോകത്തോടു വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരുടെ നന്മയും സത്യസന്ധതയും നിങ്ങളെപ്പോലുള്ളവര്‍ക്കു മനസ്സിലാവുകയില്ല.
ഒരു യുക്തിവാദിയുടെ വിമര്‍ശനക്കുറിപ്പു കാണുംപോഴേക്കും ആളുകള്‍ കുര്‍ ആനെ തെറ്റിദ്ധരിക്കുമെന്നാണല്ലോ നിങ്ങള്‍ വേവലാതിപ്പെടുന്നത്. കുര്‍ ആന്റെ മഹത്വവും ദിവ്യത്വവും അതിലെ ഒരധ്യായം വായിക്കുന്നവര്‍ക്കൊക്കെ ബോധ്യപ്പെടുന്നതാണെങ്കില്‍ എന്തിനീ ബേജാറ്? ഏകപക്ഷീയമായ പ്രചര്‍ണമാണല്ലോ മതപ്രചാരകര്‍ ഇത്രയും കാലം നടത്തി വന്നത്. ഇതിനൊക്കെ ഒരു മറുവശം കൂടിയുണ്ടെന്ന് ആളുകള്‍ മനസ്സിലാക്കട്ടെ. എന്നിട്ട് അവര്‍ രണ്ടു വശവും നിഷ്പക്ഷമായി വിലയിരുത്തട്ടെ. സത്യം ആര്‍ക്കും മറച്ചു വെക്കാനാവില്ലല്ലോ.
കുര്‍ ആനിലെ വെല്ലു വിളികള്‍ മനുഷ്യനെ ചിന്തിപ്പിക്കാനാണെന്നാണല്ലോ വാദം. പ്രപഞ്ച സ്രഷ്ടാവായ ഒരു ദൈവം തന്റെ നിസ്സാര സൃഷ്ടികളെ വെല്ലു വിളിച്ച് പരിഹാസ്യനാകുമോ എന്നതായിരുന്നു മാഷിന്റെ പ്രധാന ചോദ്യം .അതിനുള്ള മറുപടി സലാഹുദീന്റെയോ അബ്ദുല്‍ അലിയുടെയോ കുറിപ്പില്‍ ഇല്ല. ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്കു മറുവാദം ഇല്ലാത്തതുകൊണ്ടല്ലേ ഒരു ബന്ധവുമില്ലാത്ത കുറേ ആയത്തുകളും വാചകങ്ങളും നിരത്തി സ്ഥലം മെനക്കെടുത്തിയിരിക്കുന്നത്? ഇതാണോ സംവാദം?
കുര്‍ ആന്റെ വെല്ലു വിളി സ്വീകരിച്ച്കൊണ്ടു രചിക്കപ്പെട്ട കൃതികളൊക്കെ ഹാജറാക്കാന്‍ മാഷിനേതായാലും കഴിയുമെന്നു തോന്നുന്നില്ല. ഇസ്ലാമിന്റെ ഉയര്‍ന്ന ‘പ്രതിപക്ഷ ബഹുമാനം’ കാരണം അതെല്ലാം അകാലത്തിലേ ഭസ്മമായിക്കാണുമല്ലോ! കവിതചൊല്ലിയതിന്റെ പേരില്‍ കഴുത്തറുക്കപ്പെട്ടവരുടെ നീണ്ട നിര ഇസ്ലാം ചരിത്രത്തില്‍ ഞാനും വായിച്ചിട്ടുണ്ട്.
പ്രിയ സലാഹുദ്ദീന്‍..
നിങ്ങള്‍ അക്കമിട്ടു നിരത്തിയ ഒന്നുമുതല്‍ നൂറുവരെയുള്ള വചനങ്ങള്‍ക്ക് അവ അവതരിച്ച സാഹചര്യവും, സന്ദര്‍ഭങ്ങളുമില്ലേ..?
(യുധം,അടിമ എന്നീകാര്യങ്ങളെ പറ്റി വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതു ആ സന്ദര്‍ഭത്തിലാണെന്ന് സൂചിപ്പിക്കാറുണ്ട് അതുകൊണ്ട് പറഞ്ഞൂന്ന് മാത്രം)
സഹോദരന്‍ കിരണ്‍ തോമസ്
താങ്കള്‍ക്ക് തോന്നുന്നത് എല്ലാം ശരിയാണെന്ന് മറ്റുകള്ളവര്‍ക്ക് തോന്നണമെന്നില്ല. എന്നാല്‍ താങ്കള്‍ക്കുള്ള തോന്നലാണ് താങ്കളുടെ ശരി.
താങ്കള്‍ ആരാണെന്നു പറഞ്ഞാല്‍ താങ്കളെ കുറിച്ചുള്ള എന്റെ തോന്നല്‍ എന്തെന്ന് പറയാം.
സഹോദരന്‍ റഫീക്ക് കിഴാറ്റൂര്‍
തീര്‍ച്ചയായും ഉണ്ട്. യുദ്ധ സന്ദര്‍ഭത്തില്‍ വേണ്ടതല്ല സിവില്‍ ലൈഫില്‍ വേണ്ടത്. ഇതൊക്കെ സാമാന്യമായ അറിവുകള്‍ മാത്രമാണ്. കുടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ തരാം..
അക്കമിട്ടു നിരത്തിയിരിക്കുന്ന കുര്‍ ആന്‍ വചനങ്ങള്‍[?] വായനക്കാര്‍ പരിശോധിക്കണം. അതില്‍ എത്ര വാചകങ്ങളാണു പൂര്‍ണമായി ഉദ്ധരിച്ചിട്ടൂള്ളത്? വാലും തലയും മൂലയും മാത്രം മുറിച്ചു വെച്ച് തങ്ങള്‍ക്കു സൌകര്യമെന്നു തോന്നുന്ന അര്‍ഥം നല്‍കി വികലമാക്കിയവ എത്ര?; സന്ദര്‍ഭത്തില്‍ നിന്നു മുറിച്ചെടുത്ത് തെറ്റിദ്ധരിപ്പിക്കുന്നവ ഏതെല്ലാം? ഇതൊക്കെയൊന്നു പരിശോധിച്ചു നൂക്കുക. അപ്പോള്‍ അറിയാം , ആരാണ് ദൈവത്തെ വിഡ്ഡിയാക്കാനും കള്ളം പറയാനും തെറ്റിദ്ധരിപ്പിക്കാനും ഒക്കെ ശ്രമിക്കുന്നതെന്ന്.!
സലാഹുദ്ധീന്റെ ലിസ്റ്റില്‍ നിന്ന്:
78 സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
പുരുഷന്മാര്‍ക്ക് മാന്യത് വേണ്ട എന്നാണോ? അല്ലെങ്കില്‍ പിന്നെ ‘സ്ത്രീകള്‍‘ എന്നു മാത്രം എന്തിനാ ഇവിടെ?
27 തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
59 ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
61 യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
തിന്മയെ നന്മ കൊണ്ടും യുദ്ധത്തെ യുദ്ധം കൊണ്ടും!! ഭേഷ്....ഭേഷ്!
51 ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
ഈ പന്നികളോടെന്തിനാ ദൈവത്തിന് ഇത്ര അനുകമ്പ??
പ്രിയ കൊട്ടുകാരന്‍
തീര്‍ച്ചയായും രണ്ട് ഭാഗത്തിനും ഇത് ബാധകമാണ്. അത് കൊണ്ട് താങ്കള്‍ പറഞ്ഞ “മറ്റൊരു കര്യം” ചൂണ്ടികാണിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും എന്റെ
ഭാഗത്തു വല്ല വീഴ്ചയും വന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കാം.
ഖുര്‍ ആനെ നിങ്ങളുടെ ഒരു ജബ്ബാര്‍ മാഷ് മാത്രമല്ല ചരിത്രത്തിലുടത്തിലുടനീളം പരശതം ബുദ്ധിജീവികളും സാഹിത്യകാരന്മാരും എന്ന് അവകാശപ്പെടുന്നവര്‍
വിമര്‍ശിച്ചിട്ടുണ്ട്,അധിക്ഷേപിച്ചിട്ടുണ്ട്, അതിന്റെ കോപ്പികളെ ക്ലോസറ്റില്‍ ഇട്ടിട്ടുണ്ട്, എന്തിനേറെ ഇറ്റലിയില്‍ ഇയ്യിടെയായി ഒരു കമ്പനി ഖുര്‍ ആനെ
അധിക്ഷേപിക്കാന്‍ ബാത്ത് റൂമില്‍ വിരിക്കുന്ന കാര്‍പറ്റില്‍ വരെ ഖുര്‍ ആന്‍ ആലേഖനം ചെയ്ത് വില്പന നടത്തുകയുണ്ടായി. എന്നിട്ടൊന്നും ഖുര്‍ ആന്റെ
ഒരു അക്ഷരത്തില്‍ പോലും അവര്‍ക്കാക്കും ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. എന്നിട്ടല്ലെ ഈ ഒരു ജബ്ബാര്‍മാഷ് അധിക്ഷേപിക്കുമ്പോഴേക്ക് നമ്മളങ്ങു പേടിച്ച്
വിറക്കേണ്ടത്. അത്കൊണ്ട് സഹോദരാ കൊട്ടുകാരാ അല്പത്വം പറയാതിരിക്കൂ.
ഖുര്‍ ആനെ അധിക്ഷേപിക്കുകയും,വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനും, പ്രതികരോധിക്കാനുമുള്ള അവകാശം, നൂറ്
ശതമാനവും ഖുര്‍ ആന്റെ അനുയായ, എനിക്ക് വിട്ട് തന്ന് കൂടെ. ദയവായി ഒരു തീവ്ര വാദി ആക്കി കളയരുത്. മുസ് ലിം നാമധാരികളെ പോലും തീവ്ര
വാദികളായി മുദ്രകുത്തപ്പെടുന്നതാണ് കാലം. കാരണം ഫലസ്തീനാവട്ടെ, ഇറാഖാവട്ടെ,അഫ്ഘാനിസ്ഥാനവട്ടെ അവിടെയൊക്കെ ബുഷ് പ്രബൃതികള്‍
പയറ്റുന്നതും ഇതേ തന്ത്രം തന്നെയാണ്. അക്രമി നല്ലവന്‍, ജനാധിപത്യത്തിന്റെ കാവലാള്‍, അക്രമിക്കപ്പെട്ടവന്‍ പ്രതിരോധിക്കാന്‍ പാടില്ല. പ്രതിരൊധിച്ചാല്‍
ഭീകരന്‍.എന്റെ പ്രിയ സഹോദരന്‍ കോടുകാരനും ഇതു തന്നെയല്ലെ ചെയ്യാന്‍ ശ്രമിക്കുന്നത്. വീണ്ടും എന്നെ കൊണ്ട് നിങ്ങള്‍ ബുഷ് പ്രബ്ര്ദ്ധികളെ
ബന്ധപ്പെടുത്തിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക.
‘ഇതിനൊക്കെ ഒരു മറുവശം കൂടിയുണ്ടെന്ന് ആളുകള്‍ മനസ്സിലാക്കട്ടെ. എന്നിട്ട് അവര്‍ രണ്ടു വശവും നിഷ്പക്ഷമായി വിലയിരുത്തട്ടെ’ തീര്‍ച്ചയായും
ആളുകള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. താങ്കളോട് ഞാനും യോജിക്കുന്നു. ഇരുവശവും വ്യക്തമയി, ഓരോരുത്തരുടെയും വശത്ത് നിന്ന്
മനസ്സിലാക്കിയതിന് ശേഷമായാല്‍(ഈ വിലയിരുത്തല്‍) അതായിരിക്കും ഏറ്റവും ഉചിതമായത് എന്നെനിക്ക് തോന്നുന്നു.
പിന്നെ മറ്റൊരു കാര്യം താങ്കളോട് ഉണര്‍ത്തട്ടെ. പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തത് പറയാതിരിക്കാന്‍ ശ്രമിക്കുക.വിമര്‍ശിക്കാനുപയോഗിക്കുന്ന ആരോപണങ്ങള്‍
റഫറന്‍സോടു കുടി അയിരിക്കേണ്ടതാണ്.
‘ ഇസ്ലാമിന്റെ ഉയര്‍ന്ന ‘പ്രതിപക്ഷ ബഹുമാനം’ കാരണം അതെല്ലാം അകാലത്തിലേ ഭസ്മമായിക്കാണുമല്ലോ! കവിതചൊല്ലിയതിന്റെ പേരില്‍
കഴുത്തറുക്കപ്പെട്ടവരുടെ നീണ്ട നിര ഇസ്ലാം ചരിത്രത്തില്‍ ഞാനും വായിച്ചിട്ടുണ്ട്’ താങ്കളുടെ ഈ ആരോപണത്തിന്റെ ഒരു റഫറന്‍സിന് എനിക്ക് തീര്‍ച്ചയായും
അവകാശമുണ്ട്. അത് താങ്കള്‍ നിവര്‍ത്തിക്കുമെന്ന് കരുതട്ടെ.
താങ്കളോട് എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. ഖുര്‍ ആനെ സംബന്ധിച്ച് താങ്കള്‍ക്കെന്നോട് സംവദിക്കാം, വിമര്‍ശിക്കാം. പക്ഷേ അതിനെ പറ്റി പഠിച്ചതിന്
ശേഷമയിരിക്കണം.
പിന്നെ ജബ്ബാര്‍ മാഷ് ഖുര്‍ ആനെ ഇത്ര വക്രമായിട്ടവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷത്തോളമായി എന്നറിയില്ലായിരുന്നു.എന്നിട്ടാണോ ‘അല്ലാഹു’
എന്നാല്‍ മുസ്ലീം ദൈവത്തിന്റെ പേരല്ല,ദൈവം എന്നതിന് അറബിയിലുപയോഗിക്കുന്ന പദമാണെന്ന ഏറ്റവും കുറഞ്ഞ അറിവ് പോലും ഇല്ലാത്തത്.ആര്‍ക്കും
എന്തും എത്രകാലവും വിമര്‍ശിക്കാം. അതിനെ പറ്റി ആധികാരികാമയി പഠിച്ചതിന് ശേഷവും,ഗുണകാംശയോടു കൂടിയും ആയിരിക്കണം. ഇടിച്ച്
താഴ്ത്തുന്നതിനും, അപരനെ കുറിച്ച് ദുരാരോപണം ഉന്നയിക്കുന്നതിനും മാത്രമയിരിക്കരുത്.
പിന്നെ താങ്കളു ടെ മാഷിന്റെ ഏറ്റവും യുക്തിപരമായ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞില്ല എന്ന് വേണ്ട.
ചോദ്യം: പ്രപഞ്ച സ്രഷ്ടാവായ ഒരു ദൈവം തന്റെ നിസ്സാര സൃഷ്ടികളെ വെല്ലു വിളിച്ച് പരിഹാസ്യനാകുമോ ?
ഉത്തരം: നിര്‍മ്മിക്കപ്പെട്ട വസ്തുവിന് നിര്‍മ്മാതാവിന്റെ യുക്തിയറിയില്ലാത്തത് പോലെ സൃഷ്ടിയുടെ യുക്തിക്കപ്പുറമാണ് സൃഷ്ടാവിന്റെ യുക്തി.
വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കാവുന്നതാണ്.
യുക്തിവാദികള്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞാല്‍ കൊള്ളാം.മറ്റുള്ളവരില്‍ നിന്നരിയുന്നതിന് മുമ്പ് നിങ്ങളില്‍ നിന്ന് തന്നെയറിയാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്.
ബുദ്ധിമാന്‍.
ദൈവത്തിന് താങ്കളുടെ അത്ര ബുദ്ധി ഇല്ലാത്തത് കൊണ്ടായിരിക്കും.
1. ഏതൊരു കൃതിയും അത് മികച്ചതാണ് എന്ന് അളക്കാനുള്ള മാനദണ്ഡം ആ കൃതി അഭിസംബോധനം ചെയ്യുന്ന സമൂഹത്തിന്റെയും, ജനതതികളുടെയും ജീവിതത്തിലും സംസ്കാരത്തിലും അത് എന്ത് മാറ്റങ്ങളുണ്ടാക്കി എന്നതനുസരിച്ചാണ് .
(സലാഹുദ്ദീന് November 11, 2007 3:29 AM)
ഇതനുസരിച്ച് കൃസ്ത്യാനികളുടെയും സിക്കുകാരുടെയും വേദ ഗ്രന്ഥങ്ങളും മികച്ചതാണ്. കാരണം ആ കൃതികൾ അഭിസംബൊധനം ചെയ്യുന്ന സമൂഹത്തിൻെയും ജനതികളുടെയും ജീവിതത്തിലും സംസ്കാരത്തിലും അവ ധാരാളം മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
2. മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല.
(സലാഹുദ്ദീന് November 11, 2007 3:29 AM)
പക്ഷെ ഖുറാൻ ഇതിനോട് യോജിക്കുന്നില്ല.
رَسُولٌ مِّنَ اللَّهِ يَتْلُو صُحُفًا مُّطَهَّرَةً 98:2
(അമാനി മൗലവിയുടെ പരിഭാഷ : അതായത് ശുദ്ധമാക്കപ്പെട്ട ഏടുകൾ ഓതിക്കൊടുക്കുന്ന ഒരു റസൂൽ വന്നെത്തുന്നതു വരെ.)
അദ്ദേഹം ഇതു വ്യാഖ്യാനിച്ചിരിക്കുന്നത് ഈ സൂക്തത്തിന്ന് കടക വിരുദ്ധമായി റസൂൽ ഏടു നോക്കി വായിച്ചു കൊടുക്കാറില്ല എന്നാണ്
ആദ്യമായി ദിവ്യ സന്ദേശം ലഭിച്ച സൂക്തം താഴെ കൊടുക്കുന്നു.
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ 96:1
(അമാനി മൗലവിയുടെ പരിഭാഷ:: സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ ഓതുക)
എഴുത്തും വായനയും അറിയാത്ത ആളോട്് വായിക്കാൻ (اقْرَأْ) പറയില്ലല്ലോ.
3. സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ധമേ ലോകത്തുള്ളൂ. ഖുര്‍ ആനാണത്. ഖുര്‍ ആന്‍ ദൈവത്തില്‍ നിന്ന് അവതീര്‍ണമായതാണെന്ന് അത് അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.
(സലാഹുദ്ദീന് November 11, 2007 3:29 AM)
ഒരാൾ താൻ നിരപരാധിയണെന്ന് അനേക തവണ ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിച്ചാലും അയാൾ അങ്ങനെ ആയിക്കൊള്ളണമെന്നില്ലല്ലോ. അതുപോലെ ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതു കൊണ്ട് അങ്ങനെ ആയിക്കൊ ള്ളണമെന്നില്ല..
4. 114 അധ്യായങ്ങളുള്ള ഖുര്‍ ആനിലെ ഏതെങ്കിലും അധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ട് വരാന്‍ അത് വെല്ലുവിളിക്കുന്നു.
(സലാഹുദ്ദീന് November 11, 2007 3:29 AM)
അനുകരിക്കാൻ പറ്റാത്തതെല്ലം ദൈവികമാണെങ്കിൽ ഒരാൾ ഒരു കടലാസ്സിൽ കുറെ കുത്തിവരഞ്ഞാൽ അതും ദൈവികമായിരിക്കും:, കാരണം അതുപോലെ ഒന്നുണ്ടാക്കുവാൻ ആർക്കും സാധ്യമല്ല.
എനി ആരെങ്കിലും ഖുറാന് സമാനമായ ഒരദ്ധ്യായം കൊണ്ടുവന്നാൽ തന്നെ മുസ്ലിംകൾക്ക് അതംഗീകരിക്കുവാൻ സാധ്യമല്ല. കാരണം അംഗീകരിച്ച നിമിഷത്തിൽ തന്നെ അയാൾ മുസ്ലിമല്ലാതായിത്തീരുന്നു. അതുകൊണ്ട് സാധ്യമല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുവാൻ അവർ ബാധ്യസ്ഥരാണ്.. അതവർ ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു.
5. ഈ ഖുര്‍ആനിലുള്ള എല്ലാ അഭി സംബോധനയും മനുഷ്യരോട് മാത്രമുള്ളതാണ്. (സലാഹുദ്ദീന് November 11, 2007 3:29 AM)
താഴെ കൊടുത്ത സൂക്തം കാണുക.. ഇവിടെ സം ബോധന മനുഷ്യരോടും ജിന്നുകളോടുമാണ്.
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا لَا تَنفُذُونَ إِلَّا بِسُلْطَان 55:33
6.. ആര്‍ക്കും അതിന്റെ ആശയം അനായാസം മന്‍സ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു
(സലാഹുദ്ദീന് November 11, 2007 3:29 AM)
ഖുറാന്റെ ആശയം മുസ്ലിംകൾ മനസ്സിലാക്കുന്നത് വ്യാഖ്യാനത്തിൽ നിന്നാണ്. ഈ വ്യാഖ്യാനം പലപ്പോഴും ഒന്നാം കുറിപ്പിൽ പറഞ്ഞപോലെ ഖുറാന് കടക വിരുദ്ധവുമായിരിക്കും.. ഇനി ആരെങ്കിലും ഖുറാനിൽ നിന്ന് ആശയം നേരിട്ടു മനസ്സിലാക്കാൻ ശ്രമിച്ചാൽ അത് മറ്റൊരു ജബ്ബാർ മാഷിന്റെ അരങ്ങേറ്റമാവാൻ സാധ്യതയുണ്ട്
7. അതിലെ ഒന്നോ രണ്ടോ സുക്തങ്ങള്‍ എടുത്ത് ഇത് ഇന്നത്തെ ആളുകളോട് പറയാന്‍ പറ്റിയതാണോ എന്ന് ചോദിച്ചാല്‍, അത് അന്ന് ജീവിച്ചിരുന്ന ജനതയോടാണെന്ന് പലവുരു മറുപടി പറഞ്ഞിട്ടും .......
(അബ്ദുല്‍ അലി November 11, 2007 10:03 PM)
മറുപടി തൃപ്തികരമല്ലാത്തതിനാലായിരിക്കാം ചോദ്യം പിന്നെയും പിന്നെയും ആവർത്തിക്കുന്നത്. ഖുറാൻ അവതരിച്ചത് ലോകാവസാനം വരെയുള്ള മാനവരാശിക്കുവേണ്ടിയാണെങ്കിൽ അന്നു പറയാൻ പറ്റിയതു ഇന്നും പറയാൻ പറ്റണം.
.
8. കൊട്ടുകാരൻ November 14, 2007 4:53 AM പറഞ്ഞതുപോലെ അക്കമിട്ടു നിരത്തിയിട്ടുള്ള ആദ്യത്തെ 2 വചനങ്ങൾ ഞാൻ പരിശോധിച്ചു. ആദ്യത്തേത് നബിക്ക് അല്ലാഹു കൊടുക്കുന്ന നിർദ്ദേശമാണ്. രണ്ടാമത്തേത് ഒരച്ഛൻ മകന് കൊടുക്കുന്ന ഉപദേശവും. അതുകൊണ്ട് തന്നെ ഇവ എല്ലവർക്കും ബാധകമാവേണമെന്നുമില്ല. പിന്നീടുള്ള വചനങ്ങൾ വിശദമായി പരിശോധിക്കാൻ മിനക്കെട്ടതുമില്ല. അക്കമിട്ടു നിരത്തിയിട്ടുള്ള വചനങ്ങളിൽ പലതും എല്ലാവരും പറയുന്നതാണ്. പക്ഷേ, നന്മ, തിന്മ, നീതി, അനാചാരം ഇവക്കെല്ലാം അവരുടേതായ അർത്ഥങ്ങളുമുണ്ട്. ഉദാഹരണത്തിന് ശബരിമല തീർത്ഥടനം ചിലർക്ക് നന്മയാണെങ്കിൽ വേറെ ചിലർക്ക് അത്പൊ റുക്കാനാവാത്ത തിന്മയാണ്.
9. ഇതാകുന്നു ഗ്രന്ഥം. ഇതില്‍ സംശയമില്ല. സൂക്ഷ്മത തേടുന്നവര്‍ക്ക് വഴികാട്ടിയത്രെ ഇത്.
(സലാഹുദ്ദീൻ November 12, 2007 7:27 AM)
ലോകത്തെ ബഹുഭൂരിപക്ഷം ആൾക്കാർക്കും അതിൽ വിശ്വാസമില്ല. ആരാണ് സൂക്ഷ്മതയുള്ളവരെന്ന് അടുത്ത 2 വചനങ്ങളിൽ വിവരിക്കുന്നുണ്ട്. അവർക്കിനി പ്രത്യേകിച്ച് വഴി കാട്ടേണ്ട ആവശ്യമൊന്നുമില്ല. വഴി കാട്ടൽ അത്യാവശ്യമായിട്ടുള്ളത് ആറാം വചനത്തിൽ വിവരിച്ചിട്ടുള്ള അവിശ്വാസികൾക്കാണ്. ഏഴാം വചനപ്രകാരം അവരുടെ ഹൃദയവും, കണ്ണും കാതും അല്ലാഹു സീൽ വെച്ചിരിക്കയാണ്.
10. സലാഹുദ്ദീൻ November 11, 2007 11:17 PM പറയാത്ത പല കാര്യങ്ങളും ഇസ്ലാം മതത്തിലുണ്ട് .ചിലത് താഴെ കൊടുക്കുന്നു.
1. അനാഥ പൗത്രന്റെ അനന്തരാവകാശം
2. കുറവു വരുത്തേണ്ട അനന്തരാവകാശം
3. താത്കാലിക വിവാഹം
4. ശൈശവ വിവാഹം
5. അടിമത്വം
6. മത സ്വാതന്ത്ര്യം
മത പണ്ഡിതന്മാർ ഇവയെയെല്ലാം തലനാരിഴ കീറി പരിശോധിച്ചിട്ടുണ്ട്. പക്ഷെ സംശയങ്ങൾ അതേപടി നിലനിൽക്കുന്നു.
11. സൃഷ്ടിയുടെ യുക്തിക്കപ്പുറമാണ് സൃഷ്ടാവിന്റെ യുക്തി.
(സലാഹുദ്ദീൻ November 14, 2007 5:43 AM)
തീർച്ചയായും ഇതിന് വിശദീകരണം ആവശ്യമുണ്ട്. പക്ഷെ ഇതിന് ജബ്ബാർ മാഷെ ചോദ്യവുമായി യാതൊരു ബന്ധവുമില്ല. സൃഷ്ടികളുടെ യുക്തിയുപയോഗിച്ച് ജബ്ബാർ മാഷെ ചോദ്യത്തിന് ഉത്തരം തരാനാവുമോ എന്നതാണ് പ്രശ്നം..
12. യുക്തിവാദികള്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞാല്‍ കൊള്ളാം.
(സലാഹുദ്ദീൻ November 14, 2007 5:43 AM)
ഞാനീ ചോദ്യം ഒരു യുക്തിവാദിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി താഴെ കൊടുക്കുന്നു.
1. മനസ്സമാധാനത്തോടെയുള്ള മരണം. കാരണം ശിക്ഷിക്കാൻ ദൈവവും പരലോകവും ഇല്ലല്ലോ.
2. നിസ്കാരമില്ലാത്തതുകൊണ്ട് തുടർച്ചയായി ജോലി ചെയ്യുവാനുള്ള അവസരം.. ഉദാഹരണത്തിന് വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിൽ ഒരു മുസ്ലിമിനും ഒരു ജോലിയും തുടർച്ചയായി ചെയ്യുവാൻ സാധ്യമല്ല.
ജബ്ബാർ,
താങ്കൾക്കു സുഖാശംസകൾ നേരുന്നു,എന്തു കൊണ്ടാണല്ലാഹു സ്ര്6ഷ്ടികളെ വെല്ലുവിളിച്ചെതെന്നറിയാൻ താങ്കളഗ്രഹിക്കുന്നതായറിഞ്ഞു, സന്തോഷം,അറിയാനുള്ള താങ്കളുടെ ആഗ്രഹത്തെ ഞാൻ മാനിക്കുന്നു, എല്ലം അറിഅയാമെന്ന അഹംഭാവത്തെ പുച്ചിക്കുകയും ചെയ്യുന്നു, ഖുറാൻ അവതരിക്കുന്ന കാലം ഏകദേശം A.D ആറാം നൂറ്റാണ്ട്, അറബി സാഹിഹ്യത്തിന്റെ സുവർണ്ണകാലമായിട്ടണിന്നു മരിയപ്പെടുന്നത് എന്നുമാത്രമല്ല. അവിടെ വർഷാവർഷം സാഹിത്യവേദികളും കവിയരങ്ങുകളും മത്സരങ്ങ്ലും നടക്കുമായിരുന്നു. ഏറ്റവും മികച്ച കൃതികൾ വിശുദ്ധ കഅബയിൽ തൂക്കിയിടുമായിരുനു. ആ കവിതകൽ മുഅല്ലകാത് എന്നണറിയപ്പെട്ടിരുന്നത്. അത്തരത്തിൽ തൂക്കപ്പെട്ടവയിൽ ഏട്ടവും മികച്ചവയ്ക്കണു സബ് ഉൽ മുഅല്ലകാത് എന്നുപറയുന്നത്.
ഇങ്ങനെയുള്ള ഒരു നാട്ടിലാണു ഖുർആൻ അവതരിച്ചത്.അതു കൊണ്ടുതന്നെ അറബികൽ ഖുറാൻ സുന്ദരമായ ഒരു കാവ്യം മാത്രമാണെന്നു പുച്ചിച്ചു തള്ളീയപ്പോൾ ഖുറൻ തന്നെ അവരെ വെല്ലുവിളിച്ചുഇതൊരു കവിയമല്ല ഇനി കാവ്യമാണെങ്കിൽ നിങ്ങ്ല്ക്കിടയിൽ ധാരാളം കവികളുണ്ടല്ലോ ഇതുപോലൊരു കാവ്യം നിങ്ങൾ നിർമ്മിക്കുക.
ഖുർആൻ ഒരു കേവലമൊരു സാഹിത്യ ശൃഷ്ടിയല്ല ദൈവികവചനമാണെന്നു ബുദ്ധിയുള്ളവരെ ബൊധ്യപ്പെടുത്തുക മാത്രമാണീ വെല്ലുവിളിയുടെ ഉദ്ദേശ്യം. അല്ലാതെ ഒന്നുമറിയാത്ത മനുഷ്യരോട് ഒരു മത്സരം നടത്തുകയല്ല. ആ വെല്ലുവിളിക്കുത്തരമേകുവാനാർക്കുമിതുവരെ കഴിഞ്ഞ്ല്ലെന്നു മാത്രമല്ല ഖുർആനെ കവിവചനമെന്നാക്ഷേപിച്ച അറീബ്യയും സമീപ പ്ര്ദേശങ്ങ്ലുമെല്ലം ഖുർ ആനിന്റെ മാസ്മരിക പ്രഭാവത്തിലകൃഷ്ടരായി. ഇന്നവിടെ ഖുർ ആൻ ഒരു മനുഷ്യവചനമാനെന്നു പറയുന്നവർ വിരളം ഉണ്ടെങ്കിൽ തന്നെ അതെ ജബ്ബരിനെപ്പോലെ ജനങ്ങളുടെ കൈയടിനേടുവാനായി വേഷം കെട്ടുന്നവരയിരിക്കും, അല്ലെങ്കിൽ ഖുർആനിന്റെ ആത്മാവെന്തെന്നറിയാത്ത സധുക്കളായിരിക്കും
ഇതാ കുറേ സൂറത്തുകൾ കുർ ആനിന്റെ അതേ ശൈലിയിൽ !
കുർ ആനിനെക്കാൾ മികച്ചതെന്ന് ഇതിന്റെ കർത്താക്കൾ അവകാശപ്പെടുന്നു. ആരാ വിധി നിർണയിക്കുക?
Dear Salahudheen,
allahu sarvajnaaniyanenkil, enthukondu adheham mattu bahashakalil koodi thante sandesham Nabiyiloode avatharippichilla. allenkil mattu raajyangalil enthukondu thante doothanmare (nabikale) paranjayachilla? bhahubhooripaksham janangalum Inida, China thudangiya rajyangalilalle? oru thulli raktham polum chinthathe thante aashayangal jananglil ethikkan sarvasakthanaaya daivathinenthukondu kazhinjilla?
srishttikale velluvilikkunna srishttavu.thamasha.........thamasha.hahahahaaaaa
Post a Comment