ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, September 22, 2007

ഖുര്‍ആന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ തുടങ്ങുന്നു!

ലോകമെമ്പാടുമുള്ള മുസ്ലിം ജനതയുടെ അടിസ്ഥാന വിശ്വാസപ്രമാണമാണ് ഖുര്‍ ആന്‍ .ദൈവം തന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് മുഖേന മനുഷ്യരാശിക്കെത്തിച്ചു കൊടുത്ത സമ്പൂര്‍ണവേദഗ്രന്ഥം! അതു ലോകാവസാനം വരെ കുത്തോ കോമയോ മാറ്റാതെ പിന്തുടരാന്‍ എല്ലാ മനുഷ്യര്‍ക്കും ബാധ്യതയുണ്ട്. ശുദ്ധമായ അറബിഭാഷയിലാണതു രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും അതൊക്കെത്തന്നെയാണു താനും.

ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6000ത്തില്പരം വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം.അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേറ്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ഇസ്ലാം സമാധാന ത്തിന്റെ മതമോ അതോ അക്രമത്തിന്റെ മതമോ?; ഇക്കാലത്തു ലോകത്താകെയും പ്രത്യേകിച്ചു പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണിത്. സെപ്തംബര്‍ 11 ന്റെ ആക്രമണത്തെ തുടര്‍ന്നു ഇസ്ലാമും അതിന്റെ പ്രവാചകനും ഭീകരവാദമാണു ലോകത്തിനു സംഭാവന ചെയ്തത് എന്ന മട്ടില്‍ വന്‍ തോതിലുള്ള പ്രചാരണമാണു നടക്കുന്നത്. ഇസ്ലാം വിരുദ്ധ പ്രചരണം ലക്ഷ്യമാക്കി നിരവധി വെബ്സൈറ്റുകളും പുസ്തകങ്ങളും അടുത്ത കാലത്തു രംഗത്തു വന്നിട്ടുണ്ട്. അതേ സമയം ഇസ്ലാം സമാധാനമാണു ആഗ്രഹിക്കുന്നതെന്ന് മിതവാദികളായ മുസ്ലിംകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. കൌതുകകരമായ വസ്തുത രണ്ടുവിഭാഗവും മുഖ്യാവലംബമാക്കുന്നത് ഖുര്‍ ആന്‍ തന്നെ എന്നതാണ്!

സമാധാനവാദികള്‍ സാധാരണ ഉദ്ധരിക്കാറുള്ള ചില സൂക്തങ്ങള്‍ ഇവയാണ്:
1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (16:125)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“

മതത്തിനു ഭീകരവാദപരമായ വ്യാഖ്യാനം നല്‍കി അക്രമത്തിനു പ്രോത്സാഹനം കൊടുക്കുന്നവര്‍ക്കും അവലംബം ഖുര്‍ ആന്‍ തന്നെ!
1: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ,സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാത്ത,വേദക്കാരോട് യുദ്ധം ചെയ്യുവീന്‍ ‍. അവര്‍ വിനയപുരസ്സരം കീഴടങ്ങിക്കൊണ്ട് സ്വന്തം കരങ്ങളാല്‍ ജിസ് യ നല്‍കുന്നതു വരെ അവരോട് യുദ്ധം ചെയ്യുവീന്‍ .” (9:29)
2: “ഫിത്ന അവസാനിക്കുകയും ദീന്‍ പൂര്‍ണമായും അല്ലാഹുവിന്റെതാവുകയും ചെയ്യും വരെയും അവിശ്വാസികളോട് യുദ്ധം ചെയ്യുക”.(8:39)
3:“അല്ലയോ വിശ്വാസികളേ നിങ്ങളുടെ അയല്‍ക്കാരായ കാഫിറുകളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ പരുക്കന്‍ സ്വഭാവം കാണട്ടെ”(9:123)
4:“അല്ലയോ വിശ്വാസികളേ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത്.നിങ്ങളിലൊരുവന്‍ അവരെ കൂട്ടുകാരാക്കിയാല്‍ അവനും അവരില്‍ പെട്ടവനായി കണക്കാക്കപ്പെടും.”(5:51)
5:“മുശ്രിക്കുകള്‍ അശുദ്ധരാണ്.”(9:28)
6;സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ വിശ്വാസം സ്വീകരിക്കുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക”(9:23)
ഇവിട` ഫിത്ന` എന്നതിനു കുഴപ്പം, മര്‍ദ്ദനം എന്നൊക്കെയാണ് സമാധാനവാദികള്‍ ഇക്കാലത്ത് അര്‍ഥം കൊടുക്കുന്നത്. എന്നാല്‍ മൌദൂദിയെപ്പോലുള്ള ഭീകരവാദികള്‍ `ഫിത്ന`ക്ക് അനിസ്ലാമിക ഭരണം എന്നും അവിശ്വാസം എന്നുമൊക്കെയാണ് അര്‍ഥം നല്‍കിയിട്ടുള്ളത്. ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം സ്ഥാപിതമാകും വരെ യുദ്ധം മാത്രമാണു മുസ്ലിങ്ങളുടെ കടമ എന്നവര്‍ സിദ്ധാന്തിക്കുന്നു.
ചേകനൂര്‍ മൌലവിയെ പോലുള്ള മനു‍ഷ്യസ്നേഹികള്‍ ഇതേ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വാദിക്കുന്നു!

87 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

താങ്കള്‍ ചൂണ്ടിക്കാണിച്ചത് ഇസ്ലാം മതം അനുഭവൈക്കുന്ന ഒരു പ്രതിസന്ധിയാണ്. ഇത്തരം വിഷയങ്ങളില്‍ ആധികാരികമായ ഒരു അഭിപ്രായം പറയാനുള്ള അതോരിറ്റി ഇസ്ലാമിനില്ലാതെ പോയി എന്നതാണ് സത്യം. കത്തോലിക്ക സഭയില്‍ നമുക്ക് പോപ്പിനോടോ ഓര്‍ത്തഡോക്സ് സഭയില്‍ പാത്രീയക്കീസിനോടോ ഒക്കെ നമുക്ക് ദൈവശാസ്ത്രപരമായ വിശദീകരണം ആവശ്യപ്പെടാം. എന്നാല്‍ ഇസ്ലാമില്‍ അതിനുള്ള ഒരു ബോദി ഇല്ല. അതിനാല്‍ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ പറയുന്നതുമായി ചേര്‍ന്ന് പോകില്ല.

ഇസ്ലാം സമാധാനമാണ് ഓതുന്നതെന്ന് പറയുന്ന അസ്‌ഹര്‍ അലി എഞ്ചിനീയര്‍ പറയുന്നത് പ്രകാരം താങ്കള്‍ മുന്നോട്ട് വച്ച് ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയറ്ട്ടേ

1)ജസിയ നല്‍കേണ്ടി വരുന്നവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ട വരുന്നില്ല. ഇസ്ലാമിക ഭരണത്തിലും ക്രിസ്ത്യാനികളെ അവരുടെ വിഗ്രഹങ്ങള്‍ കൊണ്ടു നടക്കാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ന്യൂനപക്ഷം നല്‍കുന്ന പ്രൊട്ടെക്ഷന്‍ മണിയായി ജസിയ കരുതപ്പെടുന്നു.
2)യഹൂദരെയും ക്രിസ്ത്യാനികളെയും കൂട്ടുകാരക്കരുത് എന്നു പറഞ്ഞ സഭവം ബദര്‍ യുദ്ധകാലത്ത് മുഹമ്മദ്ദുമായി സഹായിക്കാം എന്ന് പറഞ്ഞതിന് ശേഷം കാലുവാരിയതിനേത്തുടര്‍ന്ന് ആ കോണ്ട്സ്റ്റില്‍ പറഞ്ഞത് മാത്രമ്മാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്

മറ്റ് ചോദ്യങ്ങള്‍ക്ക് ബൂലോകത്തുള്ള അറിവുള്ള മുസ്ലിമുകള്‍ പ്രതികരിക്കും എന്ന് വിശ്വസിക്കുന്നു

Anonymous said...

1: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ,സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാത്ത,വേദക്കാരോട് യുദ്ധം ചെയ്യുവീന്‍ ‍. അവര്‍ വിനയപുരസ്സരം കീഴടങ്ങിക്കൊണ്ട് സ്വന്തം കരങ്ങളാല്‍ ജിസ് യ നല്‍കുന്നതു വരെ അവരോട് യുദ്ധം ചെയ്യുവീന്‍ .” (9:29)

6: സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ വിശ്വാസം സ്വീകരിക്കുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക”(9:29)

ഇതെങ്ങിനെ രണ്ടും (9:29) ആകുന്നത് ?? ശരിക്കുള്ള വരികള്‍ കോ‍ട്ടുക അപ്പോള്‍ റഫര്‍ ചെയ്യാന്‍ പറ്റും.

ea jabbar said...

6......(9:23)
തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി രാജന്‍!

Anonymous said...

“അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. “

താങ്കള്‍ വൈരുധ്യങ്ങള്‍ ഏതൊക്കെയാണെന്ന് ഒന്ന് വ്യകതമാക്കാമോ?.

താങ്കള്‍ ഇവിടെ ചെയ്തിരിക്കുന്നത് ചില വരികള്‍ (ആയ്ത്ത്) മാത്രം ക്വോട്ട് ചെയ്തിരിക്കുകയാണ്. ആ ആയ്ത്തുകളുടെ സാഹചര്യമോ, ചരിത്രമോ ഒന്നും മനസ്സിലാക്കാതെ വെറുതെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണ്.

ഉദാ: 2: “ഫിത്ന അവസാനിക്കുകയും ദീന്‍ പൂര്‍ണമായും അല്ലാഹുവിന്റെതാവുകയും ചെയ്യും വരെയും അവിശ്വാസികളോട് യുദ്ധം ചെയ്യുക”.(8:39)

ഇവിടെ സാഹചര്യം നോക്കുക. പ്രവാചകന്‍ (സ) പരസ്യമായി പ്രബോധനം നടത്തുകയും,അത് ശ്രദ്ധിച്ച് കേട്ടവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തപ്പോള്‍ , സത്യനിഷേധികള്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി യുദ്ധം തുടങ്ങുകയാണ് ചെയ്തത്. അതിനെ പ്രതിരോധിക്കുകയും വിശ്വസ സ്വാതന്ത്രം സ്ഥാപിക്കുകയുമായിരുന്നു ഇസ്ലാമിക യുദ്ധത്തിന്റെ ലക്ഷ്യം. ദീന്‍ (മതം) മുഴുവന്‍ അല്ലാഹുവിന്ന് വേണ്ടിയാവുക എന്നതിന്റെ അര്‍ത്ഥം മതവിശ്വസത്തിന്റെ കാര്യം പുരോഹിതന്മാരുടെയും പ്രമാണിമാരുടെയും ബലാല്‍ക്കാരത്തില്‍ നിന്ന് മുക്തമായി ദൈവഭയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആകുക എന്നാണ്.

ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നവര്‍ക്കെതിരെ പ്രതിരോധ യുദ്ധം ചെയ്യുക എന്നത് എങ്ങിനെ സമാധാനത്തിന് എതിരാ‍കും.

താങ്കളുടെ ഒരോ വരികള്‍ക്ക് പിന്നിലും അതിന്റെ സാഹചര്യം ഉണ്ട്.

Anonymous said...

5:“മുശ്രിക്കുകള്‍ അശുദ്ധരാണ്.”(9:28).

ഈ വരികള്‍ ആരു കേട്ടാലും ഒന്ന് ഞെട്ടിപ്പോകും. ഇവിടെ ജബ്ബാര്‍ക്ക തുടര്‍ന്നുള്ള വരി വിഴുങ്ങുകയാണ് ചെയ്തത്.

“മുശ്രിക്കുകള്‍ (സത്യനിഷേധികള്‍) അശുദ്ധരാണ്, അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്”

ഇതാണ് ആ വരികള്‍.

ബഹുദൈവാരാധകരുടെ ശരീരം അശുദ്ധമാണെന്നല്ല ഇതിനര്‍ത്ഥം, അവരോട് തൊട്ട് കൂടായ്മ കൈകൊള്ളണമെന്നും അല്ല. അവിശ്വസവും അധര്‍മ്മവും മൂലം അവരുടെ മനസ്സും ആത്മാവും മലിനപെട്ടിരിക്കുന്നു എന്നാണ്.

ഈ വരികള്‍ ഏക ദൈവാരാധകര്‍ക്ക് മാത്രമായുള്ള മസ്ജിദുല്‍ ഹറാമിനെ ബന്ധപ്പെടുത്തിയാണ് പറഞ്ഞിട്ടുള്ളത്. ഇടക്കാലത്ത് ആ മസ്ജിദില്‍ ബഹുദൈവാരാധകര്‍ വിഗ്രഹാരാധന നടത്തുകയും മലിനപ്പെടുത്തുകയും ചെയ്തു. മക്കാവിജയത്തിന് ശേഷം മസ്ജിദില്‍ നിന്ന് വിഗ്രഹങ്ങള്‍ കളയുകയും. ബഹുദൈവാരാധകര്‍ക്ക് പ്രവേശനം നിശേധിക്കുകയും ചെയ്തു.

ജബ്ബാര്‍ക്ക് ദയവു ചെയ്ത് വരികള്‍ ക്ട്ട് ചെയ്ത് എഴുതരുത്.

അല്ലാഹു അനുഗ്രഹിക്കട്ടെ.

Anonymous said...
This comment has been removed by the author.
Anonymous said...

ഇനി അടുത്തതിനുള്ള മറുപടി.

:“അല്ലയോ വിശ്വാസികളേ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത്.നിങ്ങളിലൊരുവന്‍ അവരെ കൂട്ടുകാരാക്കിയാല്‍ അവനും അവരില്‍ പെട്ടവനായി കണക്കാക്കപ്പെടും.”(5:51)

ആദ്യം പറയാനുള്ളത് പ്രിയ ക്രൈസ്തവ ജൂത സഹോദരന്മാര്‍ ഈ വരികള്‍ വായിച്ച് ദു:ഖിക്കരുത്.
ഇത് ആ സന്ദര്‍ഭത്തില്‍ ഉള്ള ചിലരെ കുറിച്ചാണ്.

ജബ്ബാര്‍ക്കാ, 5:51 ല്‍ ലോകത്തുള്ള മുഴുവന്‍ ജൂത - ക്രസ്ത്യന്‍ സഹോദരന്‍ മാരെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്, മറിച്ച് ആരെ കുറിച്ചാണെന്ന് തുടര്‍ന്നുള്ള 5:57,58 എന്നീ വരികളില്‍ പറയുന്നുണ്ട്.

5:57,58 നോക്കുക.

“സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന്‌ നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീര്‍ത്തവരെയും, സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍.നിങ്ങള്‍ നമസ്കാരത്തിന്നായി വിളിച്ചാല്‍, അവരതിനെ ഒരു തമാശയും വിനോദവിഷയവുമാക്കിത്തീര്‍ക്കുന്നു. അവര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ഒരു ജനവിഭാഗമായത്‌ കൊണ്ടത്രെ അത്‌“

Anonymous said...

ഇനി 9:23

;സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ വിശ്വാസം സ്വീകരിക്കുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക”(9:23)“

ആക്ച്വലി ഇതിന്റെ ശരിക്കുള്ള പരിഭാഷ ശ്രദ്ധിക്കുക:

“സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. (9:23)“

തുടര്‍ന്ന് 9:24 നോക്കുക.

( നബിയേ, ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല. (9:24)

ഭൌതിക ബന്ധങ്ങള്‍ക്കും ഐഹിക നേട്ടങ്ങള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കാള്‍ പ്രാധാന്യം നല്‍കുന്നവര്‍ക്കുള്ളവര്‍ക്കുള്ളതാണ് ഈ വചനങ്ങള്‍.

Anonymous said...

ഇനി, 9:123

“അല്ലയോ വിശ്വാസികളേ നിങ്ങളുടെ അയല്‍ക്കാരായ കാഫിറുകളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ പരുക്കന്‍ സ്വഭാവം കാണട്ടെ”(9:123)

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(9:123)

ഇവിടെയും പ്രവാചകന്‍ (സ) പരസ്യമായി പ്രബോധനം നടത്തുകയും,അത് ശ്രദ്ധിച്ച് കേട്ടവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തപ്പോള്‍ , സത്യനിഷേധികള്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി യുദ്ധം തുടങ്ങുകയാണ് ചെയ്തത്. അതിനെ പ്രതിരോധിക്കുകയും വിശ്വസ സ്വാതന്ത്രം സ്ഥാപിക്കുകയുമായിരുന്നു ഇസ്ലാമിക യുദ്ധത്തിന്റെ ലക്ഷ്യം. അന്ന് പ്രവാചകന് അടുത്ത് താമസിച്ചിരുന്നവര്‍ (ചില സത്യനിഷേധികള്‍) തഞ്ചം കിട്ടുമ്പോള്‍ ശത്രുക്കളോടൊപ്പം ചേര്‍ന്ന് മുസ്ലിംകളെ ആക്രമിക്കുകയും, യുദ്ധം വരുമ്പോള്‍ സഹായിക്കാം എന്ന് പറയുകയും പിന്നീട് ചതിക്കുകയും ചെയ്തവരെ കുറിച്ചാണ് ആ വരികള്‍.

അല്ലാതെ ജബ്ബാര്‍ക്ക പറഞ പോലെ നമ്മുടെ വീടിന് അടുത്തുള്ള അമുസ്ലിം സഹോദരങ്ങാളോട് പോയി യുദ്ധം ചെയ്യാന്‍ അല്ല.

Anonymous said...

സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. (9:28)

ന്റെ പൂര്‍ണ്ണ രൂപം.

ഇതിന്റെ ആദ്യ വരിയുടെ കാല്‍ ഭാഗം മാത്രം ആണ് ജബ്ബാര്‍ക്ക ക്വോട്ടിയത്.

Anonymous said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
Anonymous said...

ഷഫീ‍ല്‍ പറഞ്ഞത് മനസ്സിലാക്കി കൊണ്ട് ചോദിക്കട്ടെ....ഈ പറഞ്ഞതെല്ലാം അന്നത്തെ സമൂഹ രീതിക്ക് അനുസരിച്ച് പ്രവാചകന്‍ അന്നുണ്ടായിരുന്ന ആളുകളോട് പറഞ്ഞതാണല്ലേ... അപ്പോഴും തന്റെ പാതയില്‍ വരാത്തവരോടും തന്നെ എതിര്‍ക്കുന്നവരോടും യുദ്ധം ചെയ്യൂവാനല്ലേ പറഞ്ഞിരിക്കുന്നത്?

“നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന്‌ നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീര്‍ത്തവരെയും, സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.” ... ..... ഖുറാന്‍ അനുസരിച്ച് ഇസ്ലാമില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും സത്യനിഷേധികള്‍ ആണല്ലോ...

അതുപോലെ 47.4-ല്‍ പറയുന്നത് സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ പിടലി അരിയാനാണ് ..അതിലും ഒരു അക്രമ വാസന കാണുന്നല്ലോ....

ചുരുക്കത്തില്‍ അന്നത്തെ (പതിനാലാം നൂ‍റ്റാണ്ടിലെ) അറബിനാട്ടിലെ സാഹചര്യത്തില്‍ അന്നത്തെ ജനങ്ങള്‍ക്കായി നബി എഴുതി ഉണ്ടാക്കിയ ഒരു ‘പീനല്‍ കോഡ്‘ അല്ലേ ഖ്ഹുറാന്‍?

അതിലുള്ള പല കാര്യങ്ങളും ശാസ്ത്രീയമായി തെറ്റാണ് എന്നറിഞ്ഞിട്ടും ഇന്നും അതിലെ ഒരോ വാക്കും ദൈവം പറഞ്ഞതാണെന്നു കരുതി വള്ളിപുള്ളി വിടാതെ വിഴുങ്ങുന്നത് കാണുമ്പോള്‍ ഒരു അന്ധാളിപ്പ് ഉണ്ടാകുന്നു. (ഉദാ:ഭൂമിയെ ഒരു പരവതാനി ആയും പര്‍വതത്തേ അതുറപ്പിക്കുന്ന ആണി ആയും പറയുന്നതിനെ ന്യായീകരിച്ച് കുറെ ഇ-മെയിലുകള്‍ 6-8 മാസം മുന്‍പ് കിട്ടിയിരുന്നു..ഭൂമി പരന്നാണെന്ന് വിശ്വസിച്ച് എഴുതിയ വരികളാണ് ഖുറാനില്‍ ഉള്ളത് എന്ന് സമ്മതിക്കാന്‍ ഈ കാലത്തിലും എന്റെ മുസ്ലിം സഹോദരന്മാര്‍ തയ്യാറല്ല).

ea jabbar said...

സന്തോഷമുണ്ട് ഷഫീല്; പ്രതികരിച്ചതിനു നന്ദി.
എന്റെ ആദ്യ പോസ്റ്റിന്റെ ഉദ്ദേശ്യം ഖുര് ആനിന്റെ പൊതു ഘടനയും പ്രതിപാദനരീതിയും എങ്ങനെയെന്നു വിശദീകരിക്കുക എന്നതായിരുന്നു. ഞാന് ചൂണ്ടിക്കാണിച്ച വൈകല്യം ഖുര് ആനിനുണ്ടെന്നു അടിവരയിട്ടു തെളിയിക്കുന്നതാണു ഷഫീലിന്റെ കുറിപ്പുകള്!
പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്‍പേ തയ്യാറാക്കിവെച്ച ഒരു മഹാഗ്രന്ഥത്തില് നിന്നും ദൈവം അറിയിച്ചു തന്നതും സര്‍വകാലത്തേക്കും പ്രസക്തമായതും വള്ളി പുള്ളി മാറ്റം പാടില്ലാത്തതുമായ വേദഗ്രന്ഥം എന്നാണു മുസ്ലിം വിശ്വാസം. ഈ വിശ്വാസം അടിസ്ഥാനപരമായിത്തന്നെ തെറ്റാണെന്ന് ഷഫീലിന്റെ വിശദീകരണം തന്നെ തെളിയിക്കുന്നു!

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ചേരിയില് ശ്രീ.എം എം അക്ബറും സ്വാമി. ചിദാനന്ദപുരിയും തമ്മില് നടന്ന ഒരു സംവാദം ഓര്‍മ്മ വരുന്നു. അക്ബറ് വിഷയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത് ഖുര് ആനില് സര്‍വകാലത്തേക്കും പ്രസക്തമല്ലാത്ത യാതൊന്നും ഇല്ല എന്നായിരുന്നു. മറുപടി പറയവെ സ്വാമി ഞാനുദ്ധരിച്ച ചില സൂക്തങ്ങള് [അക്രമത്തിനും യുദ്ധത്തിനും പ്രേരിപ്പിക്കുന്നത്] ഓതിക്കേള്‍പ്പിച്ചുകൊണ്ട് അക്ബറിന്റെ വാദത്തെ ഖണ്ധിച്ചു. അതോടേ അദ്ദേഹത്തിനു തന്റെ നിലപാട് മാറ്റേണ്ടി വന്നു. അക്ബര് ശരിക്കും വെള്ളം കുടിക്കുകയും മുജാഹിദ് പ്രവര്‍ത്തകരായ കേള്‍വിക്കാര് സ്വാമിക്കു കയ്യടിക്കുകയും ചെയ്തു.

നബിയുടെ 23 വര്‍ഷത്തെ ജീവിതകാലത്ത് നടന്ന സംഭവങ്ങളും പ്രശ്നങ്ങളും മറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അപ്പപ്പോള് മനസ്സില് തോന്നിയ കാര്യങ്ങളേ ഖുര് ആനിലുള്ളൂ.
സാഹചര്യങ്ങള് മാറിയും മറിഞ്ഞും വരുന്നതനുസരിച്ച് നിലപാടുകള് മാറ്റേണ്ടി വന്നതിനാലാണ് പരസ്പര വിരുദ്ധമായ വെളിപാടുകള് അവതരിപ്പിക്കേണ്ടി വന്നത്.

എന്റെ കുറിപ്പില് ആദ്യം ഉദ്ധരിച്ച വചനങ്ങള് നബി മക്കയിലായിരുന്നപ്പോള് ആളും അധികാരവുമില്ലാതെ; സമാധാന മാര്‍ഗ്ഗത്തില് തൌഹീദ് പ്രബോധനം നടത്തവെ പറഞ്ഞതാണ്.
മദീനയിലെത്തിയതോടെയാണു നബി` വാളേന്തിയ പ്രവാചകനായത്`! അതോടെ സമാധാനത്തിന്റെ വെളിപാടുകളെല്ലാം നസ്ഖ്(റദ്ദാക്കല്) ചെയ്തുവത്രേ! ഇതു ഖുറ് ആന് മുഫസ്സിറുകളുടെ പൊതു‌വായ അഭിപ്രായമാണ്. സഫീറ് പറയുന്നത് ഞാന് ആയത്തുകളുടെ അവതരണ പശ്ചാത്തലം മറച്ചു പിടിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന് ശ്രമിക്കുന്നുവെന്നാണ്. അക്കാര്യം തന്നെയാണു ഞാന് ആദ്യമേ പറഞ്ഞത്.ഖുര് ആനില് ഒരു വാക്യത്തിന്റെയും അവതരണ പശ്ചാത്തലം വിവരിച്ചിട്ടില്ല. അതു കണ്ടെത്താന് നാം വേറെ കിതാബുകള് നോക്കണം. ആ കിതാബുകളിലെ വൈരുദ്ധ്യങ്ങളാണു ഭിന്നിപ്പിനും കലാപങ്ങള്‍ക്കും കാരണമാകുന്നത്.

ഉദാഹരണത്തിന് [8:39] ന്റെ വ്യാഖ്യാനം തന്നെ നോക്കാം: ഫിത്ന അവസാനിച്ച് ദീന് പൂര്‍ണമായി അല്ലഹുവിനാകും വരെ യുദ്ധം ചെയ്യുക എന്ന വാക്യത്തിന് നബി നേരിട്ടു നല്‍കിയ വിശദീകരണം ബുഖാരിയുടെ ഹദീസിലുള്ളത് ഇപ്രകാരമാണ്: “അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും ,നമസ്കാരം ക്ര്ത്യമായി നിര്‍വഹിക്കുകയും,സകാത്ത് നല്‍കുകുകയും ചെയ്യുന്നതു വരെ ജനങ്ങളോടു യുദ്ധം ചെയ്യാന് എനിക്കു കല്പന ലഭിച്ചിരിക്കുന്നു.അത്രയും അവര് ചെയ്തു കഴിഞ്ഞാല് അവരുടെ രക്തവും ധനവും അവര്‍ക്ക് എന്നില് നിന്നും സുരക്ഷിതമായിക്കിട്ടീ”.
ഷഫീറിനെപ്പോലുള്ള ആധുനിക വ്യഖ്യാതാക്കള് നടത്തുന്ന വ്യാഖ്യാനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയും നന്മയും അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ; ഇന്നും പഴയ മൌലിക നിലപാടിനു വേണ്ടി വാദിക്കുന്നവരും അതു നടപ്പിലാക്കാനായി ജിഹാദ് വിളിക്കുന്നവരും ലോകത്തിന്റെ നാനാ ഭാഗത്തും ഉണ്ട്. അതിനവരെ പ്രേരിപ്പിക്കുന്നത് കാലഹരണപ്പെട്ട ഇത്തരം വെളിപാടുകള് തന്നെയാണ്.
മൌദൂദി സഹിബ് ഈ ഖുര് ആന് വാക്യത്തിനു കൊടുത്ത വിശദീകരണം ഒന്നു കൂടി കാണുക:“ദീന്[അനുസരണം] അല്ലാഹുവിനു പകരം മറ്റാര്‍ക്കെങ്കിലും ആവുക എന്ന അവസ്ഥയാണ് ഇവിടെ ‘ഫിത്ന’ കൊണ്ടുള്ള വിവക്ഷ………’ഫിത്ന’യുടെ സ്ഥാനത്ത് മനുഷ്യന് ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാമിക യുദ്ധത്തിന്റെ ലക്ഷ്യമെന്നും ദീനിന്റെ ഈ വിശദീകരണത്തില് നിന്നു വ്യക്തമാകുന്നുണ്ട്.”
ഇങ്ങോട്ട് ആക്രമിച്ചാല് മാത്രമേ യുദ്ധം ചെയ്യാന് പാടുള്ളു എന്ന മിതവാദം മൌദൂദി തള്ളിക്കളയുന്നു. വാളു കോണ്ടാണു മതം പ്രചരിപ്പിക്കേണ്ടതെന്ന് അര്‍ഥശങ്ക കൂടാതെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇത്തരം മൌലിക സിദ്ധാന്തങ്ങളാണ് ലോകത്തെ വാള്‍മുനക്കു കീഴിലാക്കുന്ന ഭീകരവാദത്തിന്റെ അടിത്തറ. അതിനാല് സമാധാനവും നന്മയും ആഗ്രഹിക്കുന്ന വിശ്വാസികള് ചെയ്യേണ്ടതു മതം എന്താണെന്നു ശരിക്കും മനസ്സിലാക്കി ഇന്നത്തെ കാലത്തിന്റെ മൂല്യ സങ്കല്പങ്ങള്‍ക്കനുസരിച്ച് അതില്‍നിന്നും തള്ളിക്കളയേണ്ട ഭാഗങ്ങള് തള്ളുകയും പുതിയ മൂല്യങ്ങള് കൂട്ടിച്ചേര്‍ക്കുകയും അന്ധമായ വിശ്വാസങ്ങളെ ഉപേക്ഷിക്കുകയും ചെയ്യാന് തയ്യാറാവുകയാണ്.

‘ബഹുദൈവാ‍രാധകര് മാലിന്യമാണ്.അതിനാല് അവര് മസ്ജിദുല് ഹറമില് പ്രവേശിക്കരുത്’ എന്ന വാക്യം ഞാന് മുറിച്ചു വെന്നാണ് മറ്റൊരു പരാതി. സുഹ്ര് ത്തേ, ഈ ഖുര് ആന് വാക്യം ഏതു സന്ദര്‍ഭത്തില് വന്നതാണ് എന്നതിനാണോ പ്റാധാന്യം? അതോ ഇക്കാലത്തു പോലും ഇത്തരം സങ്കുചിത ചിന്ത മനുഷ്യ്രില് നില നിര്‍ത്തുന്നതിനോ? മക്കയില് ഇപ്പഴും അന്യ മതക്കാര്‍ക്കു പ്രവേശനമില്ല. സൌദിയില് ഒരിടത്തും അന്യ മതക്കാരുടെ ചിഹ്ന്നങ്ങള് പോലും കാണാന് പാടില്ല. മാത്ര്ഭൂമി ആഴ്ച്ചപ്പതിപ്പില് അമ്മാറിന്റെയും എന്റെയും ഹമീദ് ചേന്നമങലൂരിന്റെയും മറ്റും ലേഖനങ്ങള് വന്നാല് ആ പേജുകള് കീറിയാണത്രേ വായനക്കാര്‍ക്കു കിട്ടുക. ശ്രീക്ര്ഷ്ണജയന്തിനാളില് വരുന്ന പത്രങ്ങളില് ക്രിഷ്ണന്റെ പടം കരി തേക്കും! ഇതൊക്കെ വളരെ മഹത്തായ കാര്യമാണെന്നു കരുതാമോ? ഇതിനൊക്കെ പ്രേരകമാകുന്നത് ഖുര് ആനല്ലേ?
മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു.എതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സൌദിയില് നിന്ന് ഒരു സുഹ്ര്ത്ത് എനിക്കൊരു പേപ്പര് കട്ടിങ് അയച്ചു തന്നു. അതില് ഒരു ഫോട്ടൊയും വാര്‍ത്തയുമായിരുന്നു. ക്രിസ്ത്യാനികളുടെ `മക്ക്`യായ വത്തിക്കാനില് സൌദി അറേബ്യയുടെ ചിലവില് ഒരു മോസ്ക് നിര്‍മ്മിച്ചു.അതിന്റെ ഉദ്ഘാടനച്ചടങിന്റെ വാര്‍ത്തയും ഫോട്ടോയുമായിരുന്നു എനിക്കു കിട്ടിയത്. ഫോട്ടോയില്‘ആശംസയര്‍പ്പിക്കനെത്തിയ ബിഷപ്പുമാരുടെ മാറത്തുള്ള കുരിശിനെ കരി തേച്ചു മറച്ചിരുന്നു. അതു കണ്ടപ്പോള് എനിക്കു മനസ്സില് തോന്നിയ വികാരങ്ങള് പറഞ്ഞറിയിക്കാനാവില്ല! മക്കയില് ഒരു ക്രിസ്ത്യന് പള്ളി പകരം സ്ഥാപിച്ചു മാന്യമായി പ്രത്യുപകാരം ചെയ്യുന്നതിനു പകരം ഇത്തരം ഹീന പ്രവര്‍ത്തികള് തുടരാന് നമ്മളെ ഇന്നും പ്രേരിപ്പിക്കുന്നത് ഈ ഖുര് ആനല്ലേ?

മുസ്ലിം സമൂഹം അല്പം കൂടി യാഥാര്‍ഥ്യ ബോധത്തോടെ വര്‍ത്തമാന കാലത്തെ നോക്കിക്കാണാന് തയ്യാറാകണം എന്നാണ് എനിക്കു പറയാനുള്ളത്. മറ്റു മതക്കാര് മാലിന്യങ്ങളാണ് തുടങ്ങിയ `മാലിന്യങ്ങള്` ഖുര് ആനില്‍നിന്ന് ഒഴിവാക്കാന് ലോക മുസ്ലിം പന്ധിതന്മാര് ചേര്‍ന്നു കൂട്ടായ തീരുമാനം എടുക്കേണ്ട കാലം എന്നോ കഴിഞ്ഞു പോയി!

Anonymous said...

ഇതൊക്കെ കാണാന്‍ എന്തിനു സൌദിയില്‍ പോകണം?... ഇവിടെ യു.എ.ഇ യില്‍ എന്റെ 2-0 ക്ലാസ്സില്‍ പഠിക്കുന്ന മകന്റെ CBSE പാഠപുസ്തകത്തില്‍ ഋഷിയുടെ പടമുള്ള പേജില്ല, റ്റെമ്പിള്‍ എന്ന പടം ഉള്ള പേജില്ല, പള്ളിയുടെ പടമില്ല...എന്തിന് സാന്താക്ലോസിന്റെ പടം പോലുമില്ല. എല്ലാം കീ‍റി മാറ്റിയിരിക്കുന്നു...

ഖുറാന്‍ ദൈവത്തിന്റെ വാക്കുകളുടെ പുസ്തകരൂപമാണെന്ന്‍ വിശ്വസിപ്പിക്കുവാന്‍ നബിക്ക് കഴിഞ്ഞു എന്നതാണ് ഇസ്ലാം മതത്തിന്റെ നിലനില്‍പ്പിന്റെ കാരണം..(ഇതിലെ നല്ല വിചാരങ്ങളെയും ആശയങ്ങളെയും തള്ളിപ്പറയുകയല്ല).

Anonymous said...

man..there is a temple in UAE. Go and see in Burdubai.. ask ur kid who removed those page. ther is BAR, FIlm theatre, dance club etc here. Dont say like this , there are many peoples working here in dubai, if u dnt like to work here..go and work in india..

ividuthe cash venam. kuttam parayukayum venam..

താരാപഥം said...

ഞാനൊരു ഹിന്ദുവദിയൊന്നും അല്ല. എങ്കിലും ഭാരതീയനാണെന്നു പറയാന്‍ അഭിമാനമുണ്ട്‌. മനുഷ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട്‌ ജീവിക്കാനുള്ള സ്വാതന്തൃം ഞങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുന്നു. ദ്വൈദം, അദ്വൈദം,സാംഖ്യം, യോഗം, നാസ്തികം,തുടങ്ങിയ ഏതു വിശ്വാസത്തിലും (ഒന്നിലും വിശ്വാസമില്ലാതെയും) ജീവിക്കാനുള്ള അവകാശമുണ്ട്‌.
സംശയനിവാരണം ഈ ബ്ലോഗിലൂടെകിട്ടുന്നെങ്കില്‍ ചോദ്യം ഒഴിവാക്കാലോ.
ജബ്ബാറിക്ക മുകളിലെഴുതിയ ഒരു വരി വായിച്ചപ്പോള്‍ ചിരി വന്നുപോയി.
ബിഷപ്പുമാരുടെ മാറത്തുള്ള കുരിശ്ശിനെ കരി തേച്ചു മറച്ചിരിക്കുന്നു.- എനിക്ക്‌ ഓര്‍മ്മ വന്നത്‌ "ചെകുത്താന്‍ കുരിശ്ശു കണ്ടപോലെ" എന്ന ഗ്രാമീണ ശൈലിയാണ്‌.
ഒന്നുമാത്രം മനസ്സിലാക്കുന്നു (സമ്മതിക്കുമോ എന്നറിയില്ല) ഓരോ കാലഘട്ടത്തിലും ഓരോ സ്ഥലങ്ങളിലും ഉള്ള ജനങ്ങള്‍ അധപ്പതിച്ചു പോകുമ്പോള്‍ അവിടെ ഒരു അവതാരമോ പ്രവാചകനോ ഒരു നല്ല മനുഷ്യനോ അവരുടെ ആദര്‍ശങ്ങളോ പെരുമാറ്റച്ചിട്ടയോ ഉത്ഭവിക്കുക ലോകത്തിന്റെ ആവശ്യമാണ്‌. ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളം കൃമികീടങ്ങളെ വളര്‍ത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാലാന്തരത്തില്‍ ഗുണത്തിനു പകരം ദോഷത്തെ ചെയ്യുന്നവയായി പരിണമിക്കുന്നു.

Unknown said...

oru vibhagam cheydhu ennu karuthi ellaarum thettu kaar aakumo?

narendra modi and team killed many peoples in gujrat. muzhuvan hindukkalum kuttakkaar aano?

i think saudi oru islamic rajyam alla ennaanu (actually). bcoz thalamura aayi ulla rajya baranam is not in islam.

and maudoodi is also not a final word in islam.

I have seen many islam - yukthivaadi samvadam. and almost all, MM Akbar won. wht happend in jothirgamaya in calicut. Dr Meena becomes muslim. ur old friend mayin kutti methar also now muslim.

Anonymous said...

Mr, Rajan...

I think you are a bachelor here or you are a newcomer.. Go to any one of your relative's home. Take the text book of their kid and see it carefully.. (My son is studiying in our own school. I am a Hindu by birth and I visited the burdubai temble somany times.) So please don't deviate from the matter , it is not related to the salary or money.

Anonymous said...

ഇപ്പോള്‍ വായിച്ച് കൊണ്ടിരിക്കുന്ന ബ്ലോഗിന്റെ ലിങ്ക്... ഈ വിഷയവുമായി ബന്ധമുള്ളതാണെന്നു തോന്നുന്നു..

http://malayalam.usvishakh.net/blog/archives/264

Anonymous said...

"ന്യായാധിപന്‍
Industry: Accounting
Location: യു എ ഇ : United Arab Emirates
About Me
ഞാന്‍ ന്യായാധിപന്‍.... മുഖം നോക്കാതെ നടപടി എടുക്കുന്നവന്‍.."

hahaha.. mukham nokkaadhe natapadi edukkunnavan, if u are so.. why are u not going to our own school and telling the problem.. mukam nokkaadhe marupadi edukkunnavan entha not complainting to UAE gov.. ?? or ur mukham nokkaatha nadapadi ..only in blogs being a anony?????

first act...then only dialogues...

Anonymous said...

ഹ ഹ ഹ ...ചിരി വരുന്നു..രാജന്‍....നിങ്ങള്‍ വായിക്കുന്നത് എന്റെ ചരിത്രമോ അതോ ജബ്ബാറിന്റെ ബ്ലോഗോ?... ഉത്തരം എഴുതുന്നത് എന്റെ കമന്റിനോ അതോ വസ്തുതകള്‍ക്കോ?...കഷ്ടം...

ഒരു ഗവണ്മെന്റിനെതിരെ അതും അന്യരാജ്യത്തെ വ്യവസ്ഥിതിക്കെതിരെ പടവാള്‍ എടുക്കാന്‍ എനിക്കാവില്ല..നിങ്ങള്‍ക്കും.. സദ്ദാമിനെ തൂ‍ക്കിലേറ്റിയത് തെറ്റാണെന്ന് പറഞ്ഞ നിങ്ങളില്‍ ആരും എന്തേ അത് ചെയ്തവര്‍ക്കെതിരെ കേസ് കൊടുത്തില്ലാ???

അതു പോട്ടെ... ജബ്ബാറിന്റെ ലേഖനത്തിനോ അതിന്റെ കമന്റിനോ മറുപടി പറയാനുണ്ടെങ്കില്‍ പറഞ്ഞോളൂ... ദയവായി...വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നിര്‍ത്തീയേക്കൂ‍...

ea jabbar said...

എന്റെ പോസ്റ്റില് ആദ്യം ഉദ്ധരിച്ച `സമാധാനത്തിന്റെ` ആയത്തുകളിലാണ് അല്പം കൃത്രിമം കാണിച്ചിട്ടുള്ളത്. സന്ദര്‍ഭത്തില്നിന്നും അടര്‍ത്തി എടുത്തതും വാക്യങ്ങളുടെ പൂര്ണരൂപം കൊടുക്കാതെ ചുരുക്കി അവതരിപ്പിച്ചതും ബോധപൂര്വ്വമായിരുന്നു. അതില് ഷഫീലിനു പരാതിയില്ല. നല്ല കാര്യം. അതില് ഞാന് അവസാനം ഉദ്ധരിച്ച വാക്യം ചര്ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.


മതമേതായാലും മനുഷ്യന് നന്നായാല് മതി എന്നര്‍ഥം വ്യാഖ്യാനിക്കാവുന്ന ഈ വചനം ചേകനൂര് മൌലവി ഒഴികെ മറ്റാരും എവിടെയും ഇന്നുവരെ ഉദ്ധരിച്ചു കണ്ടിട്ടില്ല. ഞാന് തന്നെ ആ വാക്യം കാര്യമായി ശ്രദ്ധിക്കുന്നത് മൌലവിയുടെ “സര്വമത സത്യവാദം ഖുര് ആനില്” എന്ന പുസ്തകം വായിച്ചതിനു ശേഷമാണ്.


കണ്ണൂരില് ഒരിക്കല് ഒരു സോളിഡാരിറ്റി നേതാവുമായി ഒരു സംവാദവേദി പങ്കിടാന് എനിക്കവസരം കിട്ടി. അവര് മത സൌഹാര്ദ്ധ ക്യാമ്പൈന് നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ഞാന് അദ്ദേഹത്തോട് ഈ ഖുര് ആന് വാക്യത്തെ കുറിച്ചു ചോദിച്ചു.
“ലാ ഇക്രാഹ ഫിദ്ദീന്, ലകും ദീനുകും വലി യദീന്; തുടങ്ങിയ ആയത്തുകള് പ്രചരിപ്പിച്ചു കൊണ്ട് മതസൌഹാ‍ര്ദ്ധപ്രചരണം നടത്തുന്ന നിങ്ങള് എന്തു കൊണ്ടാണ് മതമേതായാലും മനുഷ്യന് നന്നായാല് മതി എന്ന വാക്യം എവിടെയും ഉദ്ധരിക്കാത്തത്?” എന്നായിരുന്നു എന്റെ ചോദ്യം. വളരെ പുഛഭാവത്തില് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു:“ആ വാക്യം ചേകനൂര് വളച്ചൊടിച്ചതാണ്.എല്ലാ മതക്കാര്‍ക്കും സ്വര്ഗ്ഗം കിട്ടും എന്നല്ല അതിന്റെ അര്‍ഥം. ഇസ്ലാമില് വന്നാല് മുന്പു ചെയ്ത നല്ല കാര്യങ്ങള്‍ക്കും പ്രതിഫലം കിട്ടും എന്നാണര്‍ഥം”. തുടര്ന്നു ഞാന് മറ്റൊരു ചോദ്യം കൂടി ചോദിച്ചു: “ എങ്കില് മതത്തില് ബലപ്രയോഗം പാടില്ല എന്നതു പോലുള്ള വാക്യങ്ങള് നബി മക്കയിലായിരുന്നപ്പോള് പറഞ്ഞതും പിന്നീടു റദ്ദാക്കിയതുമാണെന്നറിയാവുന്ന നിങ്ങള് അതു പറഞ്ഞു സൌഹാര്‍ദ്ധം പ്രചരിപ്പിക്കുന്നതും കാപട്യമല്ലേ?” അദ്ദേഹം വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണു ചെയ്തത്.


എല്ലാ മതവും മോക്ഷമാര്‍ഗ്ഗമാണ്.എന്നു വന്നാല് പിന്നെ മതപ്രചാരണം ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ച പതിനായിരക്കണക്കിനാളുകള്ക്കു തൊഴിലില്ലാതാകും. അതു തന്നെയാണു പ്രശ്നം!!!

Anonymous said...
This comment has been removed by a blog administrator.
Anonymous said...

Dear sir,

am now in college
cant write malayalam

will be replying night.

shafeel

Anonymous said...

എനിക്കുള്ള ചോറ് നിങ്ങളുടെ കുടുംബത്തു നിന്നു തരുമോ രാജാ?.....കടുത്ത മുസ്ലിം രാജ്യമായ സൌദിയില്‍ നിന്നും വ്യത്യസ്ഥമല്ല ഇവിടെയും എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

നാട്ടില്‍ തന്നെ ഇഷ്ടം പോലെ അഴിമതിയും അക്രമവും നടക്കുന്നുണ്ടല്ലോ, എന്നിട്ട് ഞാനിവിടുത്തേ ചോറാണെ ഉണ്ണുന്നത് അതിനാല്‍ ഞാന്‍ പ്രതികരിക്കട്ടെ എന്ന് കരുതി ഓടിപ്പുറപ്പെടുന്നവനാണൊ ഈ “രാജന്‍”??? നിങ്ങളാണോ “നവാബ് രാജന്‍?‘ ((നവാബ് രാജേന്ദ്രന്‍ ക്ഷമിക്കണേ...).

ഞാന്‍ ആര്? എന്തു ചെയ്യുന്നു, എന്റെ പ്രൊഫൈലീല്‍ എന്തുണ്ട്, അതെല്ലാം ഞാന്‍ പാലിക്കുന്നുണ്ടോ, തുടങ്ങിയ ബാലിശമായ കാര്യങ്ങള്‍ക്ക് പുറകെ വരാതെ ഇവിടുത്തെ വിഷയത്തെ പറ്റി പറയൂ രാജാ................

ea jabbar said...

ന്യായാധിപന്‍,രാജന്‍,
ഈ സംവാദം വഴി തിരിച്ചു വിടാത
please......!

Unknown said...

(ഉദാ:ഭൂമിയെ ഒരു പരവതാനി ആയും പര്‍വതത്തേ അതുറപ്പിക്കുന്ന ആണി ആയും പറയുന്നതിനെ ന്യായീകരിച്ച് കുറെ ഇ-മെയിലുകള്‍ 6-8 മാസം മുന്‍പ് കിട്ടിയിരുന്നു..ഭൂമി പരന്നാണെന്ന് വിശ്വസിച്ച് എഴുതിയ വരികളാണ് ഖുറാനില്‍ ഉള്ളത് എന്ന് സമ്മതിക്കാന്‍ ഈ കാലത്തിലും എന്റെ മുസ്ലിം സഹോദരന്മാര്‍ തയ്യാറല്ല).

ഭൂമിയെ നിങള്‍ക്ക് വേണ്ടി ഒരു വിരിപ്പാക്കിയിരികുന്നു (71:19)

ഇതാണ് സാധാരണ എല്ലാവരും പറയുന്ന ആയ്ത്ത്.

പക്ഷെ ഖുറാനില്‍ ഭൂമിയെപറ്റി അനേകം സന്ദര്‍ഭങ്ങളില്‍ വൈവിധ്യമാര്‍ന്ന വിശദീകരണങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ ചെറിയൊരു ഭാഗം മത്രമാണ് ഈ വചനങളെന്ന കാര്യം വിമര്‍ശകന്മാര്‍ സൌകര്യപൂര്‍വ്വം മറച്ചു വെക്കുന്നു. ഈ വചനങ്ങള്‍ നൊക്കുക.

അവനാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന്‌ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക്‌ തന്നെയാണ്‌ ഉയിര്‍ത്തെഴുന്നേല്‍പ്‌. (67:15)

ഭൂമിയെ നാം തൊട്ടിലാക്കിത്തന്നില്ലെ? (78:6)

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍ (40:64)

അവനാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ കീഴൊതുങ്ങുന്നതാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന്‌ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക (67:15)

ഈ വചനങ്ങോളൊക്കെ പരന്ന ഭൂമിയെ ആണോ സൂചിപ്പിക്കുന്നതു???

തൊട്ടില്‍ പരന്നതാണോ? കീഴൊതുക്കപ്പെട്ടതിന്റെ ചുമല്‍ പരന്നതാണോ?

ഖുറാനില്‍ ഭൂമിയെയും ആകാശഗോളങ്ങളെയും സംബന്ധിച്ച് പരാമര്‍ശിചിട്ടുള്ളത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനെ ചൂണ്ടിക്കാട്ടാണാണ്.
ഭൂമി ഗോളമാണേലും അതിന്റെ ആപേക്ഷികമായി പരന്ന പ്രതലത്തിന്റെ സൌകര്യങളും സൌഭാഗ്യങ്ങളുമാണല്ലൊ മനുശ്യര്‍ കൂടുതലായി അനുഭവിക്കുന്നത്.

ഇനി, ഭൂമിയുടേ ഗോളാകൃതിയുമായി ബന്ധപെട്ട് എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്ന കാര്യം രാവും പകലും മാറി മാറി വരുന്നതാണ് , ഇതു സംബന്ധിച്ച കുറാനിലെ പരാമര്‍ശം ഗോളാകൃതിയെ സൂചിപ്പിക്കുന്ന വിധത്തില്‍ തന്നെയാണ്.

“ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു.“ (39:5)

പ്രകാശവും ഇരുട്ടും ഒരു ഗോളത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ദൃശ്യ്മാണ് ഈ വചന്ത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഭൂമി പരന്നതാണെന്ന സങ്കല്പമനുസ്സരിച്ച് രാവും പകലും ചുറ്റിക്കറങ്ങി വരുക അസാദ്യമാണെല്ലൊ.

ഉദയാസ്തമയങ്ങളെ കുറിച്ചുള്ള ഖുറാന്റെ പരാമര്‍ശങ്ങളെയും ഗോളാകൃതിയെ സൂചിപ്പിക്കുന്നു.

ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക. (73:9)

രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍. (55:17)

എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌. (70:40)

ഒരു സ്ഥിരമായ സ്ഥാനത്ത് നിന്ന് ഉദയവും അസ്തമനവും നിരീക്ഷിക്കുന്ന വ്യക്തിക്ക് ത്ന്റെ സ്ഥാനത്ത് നിശ്ചിത ദൂരമുള്ള ചക്രവാളങ്ങളാണ് ഉദയാസ്തമയ സ്ഥാനങ്ങളായി അനുഭവപ്പെടുന്നത്. എന്നാല്‍ രണ്ട് അര്‍ദ്ധഗോളങളിലെ രണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിന്ന് നിരീക്ഷിക്കുന്ന വ്യക്തികള്‍ക്ക് രണ്ടു വീതം ഉദയാസ്ഥമന സ്ഥാനങ്ങള്‍ ഉള്ളതായി അനുഭവപ്പെടുന്നു. ഭൂമിയുടേ വിവിധ ഭാഗങ്ങളിലെ വ്യതസഥ സ്ഥാനങ്ങളില്‍ നിന്ന് അനേകം വ്യക്തികള്‍ നിരീക്ഷിക്കുന്ന പക്ഷം അവര്‍ക്ക് അനേകം ഉദയാസ്തമയ സ്ഥാനങ്ങള്‍ ഉള്ളതായി അനുഭവപ്പെടും. ഭൂമി പരന്നതാണെന്ന സങ്കല്പ പ്രകാരം ഈ വിധത്തിലുള്ള വൈവിധ്യത്തിന് പ്രസക്തിയില്ലല്ലോ??

Unknown said...

This is for you MR. Nyayadhipan.

Muslims are not fools, just read the power of kuran.

Modern Science tells how stars, nebulas and planets formed. read below:

"The process by which the stars from is probably a kind of condensation.
The principal force behind the phenomenon is gravity,
operating between the countless molecules of gas and dust motes in
the nebula. As an accumulation of matter builds up in particular region of the nebula the begining of a localised gravitational field emerge and the process a accelerates more material being drawn into the region by the gravitational pull of the increasing build up of dust and
gas''.

( anthony feldman -secret space)

വാതകങ്ങളും സൂക്ഷമ പദാര്‍ത്ഥങ്ങളുമടങ്ങുന്ന ഒരു പുകപടല (നെബ്യൂല) ത്തില്‍ നിന്നാണ് നകഷത്രങ്ങള്‍ പിറവിയെടുത്തതെന്ന് ആധുനിക ശാസ്ത്രം പറയുന്നു.

ഖുറാന്‍ ഇത് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പറഞ്ഞിരിക്കുന്നു.

“അതിനു പുറമെ അവന്‍ ഉപരിലോകത്തിന്റെ സംവിധാനം നടത്തി. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.“(41:11)

ശാസ്ത്രഭ്യാസം പോകട്ടെ , അക്ഷരാഭ്യാസം പോലും ഇല്ലാത്ത മുഹമ്മദ് നബി ഇതെങ്ങ്നെ പറഞ്ഞു.

about orbit in quran:

സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. (36:40)

quran telling about the swimming motion of sun and moon.
These orbital motions of stars and planets are described as "swimming" through space with perfectly smooth motion. Swimming is "the action of propelling oneself by means of the movements of the body." This perfect description of celestial motion by the action of swimming indicates that heavenly objects have two motions: one is moving forward, and a second motion of the body around itself. This second motion is the rotation of the stars and planets about an internal axis. It is quite impossible that someone in the seventh century, even if he had all the knowledge of his time, to use such an expression "swim in orbits" to describe the motion of stars and planets. Who told him that?

Unknown said...

പര്‍വ്വതങ്ങളെ ആണിയാക്കി എന്നതിനെ കുറിച്ച നാളെ പറയാം. ടൈപ്പ് ചെയ്യാനുള്ള സമയക്കുറവാണ് കാരണം. ന്യായധിപന്‍ ചോദിച്ചത് ഒരു നല്ല ചൊദ്യം ആണ്.

Anonymous said...

55:17 ...: ഇതില്‍ രണ്ട്‌ ഉദയസ്ഥാനങ്ങള്‍ എന്ന് പറയുന്നത്‌ മനസ്സിലാക്കാന്‍ ഇത്ര ഒന്നും ചിന്തിക്കേണ്ട സൂപ്പി.. അറേബ്യയില്‍ വേനല്‍ കാലത്തും ശിശിരകാലത്തും ഉദയാസ്തമനങ്ങള്‍ കാണുന്നത്‌ തികചും വ്യത്യസ്ഥമായ സ്ഥലങ്ങളില്‍ ആണ്‍. അതായത്‌ നമ്മുടെ നാട്ടില്‍ തെക്കന്‍ ചായല്‍, വടക്കന്‍ചായല്‍ എന്നോക്കെ പറയുന്നത്‌ അറേബ്യയില്‍ ഇത്തിരി കൂടി കൂടുതലായി അനുഭവപ്പെടും.

36:40... സൂര്യനു ചന്ദ്രനെ പ്രാപിക്കാനാവില്ല. ഓരോന്നും ഒരോ ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

ഇതില്‍ തന്നെ ഉണ്ട്‌ ഒരു ഉത്തരം. സൂര്യനും ചന്ദ്രനും ഇങ്ങനെ നീന്തുന്നു എന്നു പറയുന്നത്‌ എന്തടിസ്ഥാനത്തില്‍ ആണു? സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു എന്നാണു അതില്‍ ഉദ്ദേശിച്ചിരിക്കുന്നത്‌. അല്ലതെ വിവിധ ഇസ്ലാം പണ്ഡിതന്മാര്‍ പറയുന്ന അര്‍ത്ഥങ്ങള്‍ ഒന്നും നബി അതിനു കല്‍പ്പിച്ചിരുന്നില്ല എന്നാണു എനിക്കു തോന്നുന്നത്‌. പിന്നേ, ആര്‍ക്കും എന്തും എങ്ങനെയും വ്യാഖ്യാനിക്കാമല്ലോ.

സൂപ്പി...41:11 നു ശേഷം വരുന്ന 41:12 കൂടി ഒന്നു വിശദീകരിക്കാമോ?

“അങ്ങനെ രണ്ട് ദിവസങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഒരോ ആകാശത്തിലും അതാതിന്റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു.സമീ‍പത്തുള്ള ആകാശത്തെ നാം ചെറിയ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.പ്രതാപശാലിയും സര്‍വജ്ഞനുമായ അള്ളാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്” (41:12)

Unknown said...
This comment has been removed by the author.
aneezone said...

"മൌദൂദിയെപ്പോലുള്ള ഭീകരവാദികള്‍..."
enthenkilum oru thelivu tharumo..

Unknown said...

nyayadhipan,

In 1512, Nicholas Copernicus put forward his Heliocentric Theory of Planetary Motion, which asserted that the sun is motionless at the centre of the solar system with the planets revolving around it.

In 1609, the German scientist Yohannus Keppler published the 'Astronomia Nova'. In this he concluded that not only do the planets move in elliptical orbits around the sun, they also rotate upon their axes at irregular speeds. With this knowledge it became possible for European scientists to explain correctly many of the mechanisms of the solar system including the sequence of night and day.

After these discoveries, it was thought that the Sun was stationary and did not rotate about its axis like the Earth.

I remember having studied this fallacy from Geography books during my school days, I think nyayadhipan also studies sun is stationary in ur shcool days.

സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. (36:40)

This verse mentions an essential fact discovered by modern astronomy, i.e. the existence of the individual orbits of the Sun and the Moon, and their journey through space with their own motion.


ന്യായാധിപന്‍ said...


ഇതില്‍ തന്നെ ഉണ്ട്‌ ഒരു ഉത്തരം. സൂര്യനും ചന്ദ്രനും ഇങ്ങനെ നീന്തുന്നു എന്നു പറയുന്നത്‌ എന്തടിസ്ഥാനത്തില്‍ ആണു? സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു എന്നാണു അതില്‍ ഉദ്ദേശിച്ചിരിക്കുന്നത്‌.

ini chuttunnu ennaanenkilum , how an illetrate like muhammed knows the motion of sun????????????

ea jabbar said...

ഇസ്ലാം പ്രചരിച്ചതു വാളു കൊണ്ടെന്നു മൌദൂദി:-
“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം]
മിസ്ലിങ്ങളുടെ കടമ ജിഹാദ് മാത്രം: -
“മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല.അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടതുമാണ്.”[ഹഖീഖതെ ജിഹാദ്]

“അറേബ്യയില്‍ ആദ്യമായി മുസ്ലിം പാര്‍ടി രൂപവല്‍ക്കരിച്ച് പ്രാവര്‍ത്തികമാക്കിയ സന്ദര്‍ഭത്തില്‍ പ്രവാചകനും ഖലീഫമാരും കൈക്കൊണ്ട നിയമമിതായിരുന്നു. അതിനു ശേഷം പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് എല്ലാ അയല്‍ നാടുകളിലേക്കും സന്ദേശം അയച്ചു. പക്ഷേ ഈ സന്ദേശം സ്വീകരിച്ചുവൊ ,അതോ നിരസിച്ചുവോ എന്നറിയാന്‍ അദ്ദേഹം കാത്തുനിന്നില്ല. ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ചു. പ്രവാചകനു ശേഷം അബൂബക്കറാണ് നേതാവായത്. അദ്ദേഹം പേര്‍ഷ്യയേയും റോമിനേയും ആക്രമിച്ചു. അവസാനം ഉമര്‍ വിജയിക്കുകയും ചെയ്തു.”[ഹഖീഖതെ ജിഹാദ്]

നോമ്പും നമസ്കാരവും ജിഹാദീ സേനക്കുള്ള കായികപരിശീലനമാണെന്നും ബാങ്കുവിളി അന്യ മതക്കാര്‍‍ക്കെതിരെയുള്ള കൊലവിളിയാണെന്നും വരെ ഈ ഭീകരന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.! ഇന്ന് ലോകമാകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകര വാദത്തിന്റെ സൈദ്ധാന്തിക അടിത്തറ പാകിയത് മൌദൂദിയാണ്.

Unknown said...

സമ്പൂര്‍ണ്ണമായ ഒന്നിനെ സമ്പൂര്‍ണ്ണമായി വായിക്കാത്ത കാലത്തോളം അത്‌ നമ്മെ പൂര്‍ണ്ണതയിലെത്തിക്കില്ല.

ഖുറാനെ കുറിച്ച്‌ അടിസ്ഥാനപരമായ ചില അറിവില്ലായ്‌മയാണ്‌ ഈ പോസ്‌റ്റിലും അതിനെ തുടര്‍ന്ന് വന്ന കമന്റുകളിലും കണ്ട തെറ്റിദ്ധാരണകള്‍ക്ക്‌ കാരണമെന്ന് തോന്നുന്നു. എവിടെയാണ്‌ ഖുര്‍ആന്‍ ആരംഭിക്കുന്നത്‌? ദൈവം വന്ന് പ്രവാചകന്‌ പെട്ടെന്നൊരു ദിവസം ഏല്‍പിച്ചു കൊടുത്ത പുസ്‌തകമല്ലല്ലോ ഖുര്‍ആന്‍. 23 വര്‍ഷത്തിനിടയ്‌ക്ക്‌ ഘട്ടം ഘട്ടമായി അവതരിപ്പിക്കപ്പെട്ട വാക്യങ്ങളുടെ ക്രോഡീകരണമാണ്‌ ഇന്ന് കാണുന്ന ഖുര്‍ആന്‍. 6000-ത്തിലധികം വാക്യങ്ങളുള്ള ഖുര്‍ആനില്‍ നിന്നും പത്തോ പതിനഞ്ചോ വാക്യങ്ങള്‍ ശേഖരിച്ചുകൊണ്ടു വന്ന് വിളമ്പുന്നതു കൊണ്ടുള്ള പ്രശ്‌നമാണ്‌ ഈ പോസ്‌റ്റില്‍ കാണുന്നത്‌.

ആദ്യമായി പ്രവാചകന്‌ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ ഇവയാണ്‌. "വായിക്കുക.. സൃഷ്‌ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്‌ടിച്ചിരിക്കുന്നു. വായിക്കുക. നിന്റെ രക്ഷിതാവ്‌ പേന കൊണ്ട്‌ പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു."

പ്രവാചകന്റെ ആദ്യകാലഘട്ടം മക്കയിലായിരുന്നു. പ്രവാചകനും അനുയായികള്‍ക്കും ഏറ്റവും കൂടുതല്‍ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നതും ഈ കാലഘട്ടത്തിലായിരുന്നു. പലപ്പോഴും അവര്‍ക്ക്‌ ഒളിവില്‍ താമസിക്കേണ്ടി വന്നു. ഉമര്‍ (ഖലീഫ ഉമര്‍), ഹംസ തുടങ്ങിയ പ്രമുഖരായ യോദ്ധാക്കള്‍ പ്രവാചകനോടൊപ്പം ഉണ്ടായിട്ടും, ഒരു തിരിച്ചടിക്ക്‌ അവര്‍ പ്രവാചകനോട്‌ അനുമതി ചോദിച്ചിട്ടും പ്രവാചകന്‍ നല്‍കിയ മറുപടി ക്ഷമിക്കാനായിരുന്നു.. തനിക്ക്‌ യുദ്ധത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല എന്നായിരുന്നു. പക്ഷെ, അന്നും അവര്‍ക്ക്‌ ജിഹാദിനുള്ള അനുമതി ലഭിച്ചിരുന്നു. ജിഹാദ്‌ എന്നാല്‍ 'പരമാവധി പരിശ്രമിക്കുക' എന്നര്‍ത്ഥം. (വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ത്ഥം കല്‍പിച്ച്‌ നല്‍കിയത്‌ ആരാണെന്ന് മനസ്സിലാക്കാന്‍ ചരിത്രത്തിന്റെ താളുകള്‍ അധികം മറിക്കേണ്ടി വരില്ല.). മക്കയിലെ മുസ്‌ലിംകളോട്‌ ഖുര്‍ആന്‍ കൊണ്ട്‌ ജിഹാദ്‌ ചെയ്യാന്‍ കല്‍പിച്ചിരുന്നു. ഖുര്‍ആന്‍ കൊണ്ട്‌ ആശയപരമായി സ്വന്തത്തോടും മറ്റുള്ളവരോടും ജിഹാദ്‌ ചെയ്യാന്‍.

പിന്നീട്‌ യുദ്ധത്തിനു അനുമതി ലഭിക്കുന്നതെപ്പോഴാണ്‌? പ്രവാചകനും കൂട്ടരും മക്കയില്‍ നിന്നും മദീനയിലേക്ക്‌ പാലായനം ചെയ്യുകയും അവിടെ പ്രവാചകന്റെ നേതൃത്വത്തില്‍ ഏകദൈവവിശ്വാസികള്‍ അണിനിരക്കുകയും ചെയ്യുന്നു. അന്ന് അവര്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. മക്കയില്‍ നിന്നും ബഹുദൈവാരാധകര്‍ സംഘം ചേര്‍ന്ന് മദീനയിലേക്ക്‌ യുദ്ധപ്പുറപ്പാട്‌ നടത്തുന്നു. അവിടെയാണ്‌ മുസ്‌ലിംകള്‍ക്ക്‌ യുദ്ധത്തിനു അനുമതി നല്‍കിക്കൊണ്ടുള്ള ഖുര്‍ആന്‍ വാക്യങ്ങള്‍ വരുന്നത്‌. അവിടെ ഒരു കലാപമല്ല നടക്കുന്നത്‌. രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്‌. അന്ന് എണ്ണത്തില്‍ കുറവായ മുസ്‌ലിംകള്‍ക്ക്‌ ധൈര്യം പകര്‍ന്ന് കൊണ്ടാണ്‌ യുദ്ധസംബന്ധമായ വാക്യങ്ങള്‍ ഇറങ്ങുന്നത്‌. അവയിലൊന്നാണ്‌ 'പിരടി നോക്കി വെട്ടുക' എന്ന വാക്യവും. ഇനി മദ്യനിരോധനത്തിന്റെ കാര്യം? മൂന്ന് ഘട്ടമായിട്ടാണ്‌ ഖുര്‍ആന്‍ മദ്യം പൂര്‍ണ്ണമായും മുസ്‌ലിംകള്‍ക്ക്‌ നിരോധിക്കുന്നത്‌. മറ്റൊരു ഘട്ടത്തില്‍ വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷ അറിയിച്ചു കൊണ്ടുള്ള വാക്യങ്ങള്‍ അവതരിച്ചു. പറഞ്ഞു വരുന്നത്‌, ഓരോ സന്ദര്‍ഭങ്ങളിലായി 23 വര്‍ഷം കൊണ്ടാണ്‌ ഇന്ന് കാണുന്ന ഖുര്‍ആന്‍ പൂര്‍ണ്ണമാകുന്നത്‌.

അപ്പോള്‍ മനസ്സിലാക്കേണ്ടത്‌, ഖുര്‍ആനില്‍ കാണുന്നത്‌ വൈരുധ്യങ്ങളല്ല; മറിച്ച്‌ വ്യത്യസ്‌തങ്ങളായ സന്ദര്‍ഭങ്ങളില്‍ ഏതെല്ലാം രീതിയില്‍ പെരുമാറണമെന്നുള്ളതിനുള്ള പാഠങ്ങളാണ്‌. അവയ്‌ക്ക്‌ പ്രവാചകന്‍ മുഹമ്മദ്‌ നല്‍കിയ വിശദീകരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിനെ ഹദീസ്‌ എന്ന് അറബിയില്‍ പറയുന്നു. ഇങ്ങനെ, ഖുര്‍ആനെയും ഹദീസിനെയും അടിസ്‌ഥാനമാക്കി കൊണ്ട്‌, ഇസ്‌ലാമിക നേതൃത്വം ചര്‍ച്ചയിലൂടെയാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. ഖുര്‍ആനില്‍, വ്യക്തികള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളുണ്ട്‌. ഭരണാധികാരിയല്ലാതെ, വ്യക്തികള്‍ കൈയിലെടുക്കാന്‍ പാടില്ലാത്ത നിയമങ്ങളുണ്ട്‌. കുടുംബനാഥനെന്ന നിലയില്‍ കുടുംബത്തില്‍ പാലിക്കേണ്ട കടമകളുണ്ട്‌. കച്ചവടത്തില്‍ പാലിക്കേണ്ട ധാര്‍മികമൂല്യങ്ങളുണ്ട്‌. പ്രവാചകന്റെ കാലത്ത്‌, വ്യക്തികള്‍ വാളുമെടുത്ത്‌ സത്യനിഷേധികളെ വധിക്കാന്‍ പോയിട്ടില്ല. മറിച്ച്‌ അവര്‍ ഭരണാധികാരിയുടെ നേതൃത്വത്തില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. യുദ്ധത്തില്‍ സ്വാഭാവികമായും നടക്കുന്ന വധങ്ങള്‍ നടന്നിട്ടുണ്ട്‌. നിര്‍ബന്ധിതാവസ്ഥയിലാണ്‌ പ്രവാചകനും കൂട്ടരും യുദ്ധത്തിനു കോപ്പു കൂട്ടിയത്‌. പ്രവാചകന്റെ കാലഘട്ടത്തില്‍ നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൊത്തം എണ്ണം 1100 കടക്കുന്നില്ല എന്നും മനസ്സിലാക്കുക.

ഇനി എന്താണ്‌ ഇസ്‌ലാം? ഈ ലോകത്തിനു പിന്നില്‍ ഒരു ശക്തിയുണ്ടെന്നും, ആ ശക്തി ഏകമാണെന്നും, മുഴുവന്‍ ലോകവും മനുഷ്യരും ആ ശക്തിയുടെ സൃഷ്‌ടിയാണെന്നും; അതുകൊണ്ട്‌ തന്നെ ആ ശക്തിയെ മാത്രമേ അനുസരിക്കേണ്ടതുള്ളൂവെന്നും ആ ശക്തിയുടെ സൃഷ്‌ടികളിലൊന്നിനെയും ഭയക്കേണ്ടതില്ലെന്നുമാണ്‌ ഇസ്‌ലാം പറയുന്നത്‌. ആ ശക്തി സാമ്രാജ്യത്വമായാലും, മുതലാളിത്തമായാലും അവരുടെ പിന്നണിയാളുകളായ മാധ്യമങ്ങളായാലും ഭരണകൂടഭീകരതയായാലും ശരി! അല്ലാഹു എന്നാല്‍ മുസ്‌ലിംകളുടെ ദൈവത്തിന്റെ പേരല്ല. മറിച്ച്‌, ഒരു അറബി പദമാണ്‌. ആ അറബി പദത്തിനു പുല്ലിംഗമോ സ്‌ത്രീലിംഗമോ ഇല്ല. ആരാധിക്കപ്പെടേണ്ട ഒരു ഏക ശക്തിയെ കുറിക്കുന്ന പദം. ദൈവം എന്ന് വേണമെങ്കില്‍ മലയാളത്തില്‍ പറയാം. മറ്റു മതസ്ഥരായ അറബികള്‍ ദൈവത്തെ കുറിക്കുന്നതിനു അല്ലാഹു ഏന്ന് തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. ഖുര്‍ആനില്‍ 'മുസ്‌ലിംകളേ' എന്ന് അഭിസംബോധന ചെയ്‌തതിനേക്കാള്‍ കൂടുതല്‍ 'മനുഷ്യരേ' എന്നാണ്‌ അഭിസംബോധന ചെയ്‌തത്‌. മനുഷ്യരോടാണ്‌ അതിന്റെ അഭിസംബോധന. മുകളില്‍ പറഞ്ഞ ഏകശക്തി മുസ്‌ലിംകളുടെ കുത്തകയല്ലെന്നര്‍ത്ഥം. ആ ശക്തിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ ജീവിക്കുന്നവന്‍ പ്രഭാകരനായാലും, ജോസഫായാലും, രാമനായാലും ശരി; അവനെ അറബിയില്‍ മുസ്‌ലിം എന്ന് വിളിക്കുന്നു. അതിനെ അനുസരിക്കാത്തവന്‍ ജബ്ബാര്‍ എന്നോ മുഹമ്മദ്‌ എന്നോ പേരുള്ളത്‌ കൊണ്ട്‌ മുസ്‌ലിം എന്ന് വിളിക്കാന്‍ സാധ്യമല്ല. പറഞ്ഞു വരുന്നത്‌, മുസ്‌ലിം കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട്‌ ഒരുത്തന്‍ മുസ്‌ലിമാകുന്നില്ല. അവന്റെ വിശ്വാസവും കര്‍മ്മവുമനുസരിച്ചിരിക്കും.

ഇനി 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ' എന്ന ചോദ്യം. ഇതൊരു തരത്തില്‍, മരുന്നേതായാലും രോഗം മാറിയാല്‍ മതി എന്ന് പറയുന്നത്‌ പോലെയാണ്‌. തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ശരിയായാല്‍ മാത്രമേ മനുഷ്യന്‍ നന്നാകുകയുള്ളൂ. സത്യം എന്നും ഏകമാണ്‌. ആ സത്യമേതെന്ന് മനസ്സിലാക്കുന്നതിലാണ്‌ നാം വിജയിക്കുന്നത്‌.

അബുല്‍ അഅലാ മൗദൂദിയെ കുറിച്ച്‌ എന്തൊക്കെയോ എഴുതിക്കണ്ടു. അതിലേക്കുള്ള ചര്‍ച്ചയിലേക്ക്‌ കടക്കുന്നതിനു മുമ്പ്‌, ഈ ആരോപണങ്ങള്‍ ഉന്നയിച്ച ആളുകളോട്‌ ഒരു കാര്യം ചോദിച്ചറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്‌. മൗദൂദിയുടെ പുസ്‌തകങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടോ; അതോ മറ്റുള്ളവരുടെ പുസ്‌തകങ്ങളില്‍ വന്ന ആരോപണങ്ങള്‍ ഇവിടെ നിരത്തിയതോ???

ea jabbar said...

ഖുറ് ആനിലെ നൂറുകണക്കിനു `കഴുത്തറുപ്പന്‍ ` വെളിപാടുകള്‍ കാണുമ്പോള്‍ മൌദൂദി പറയുന്നത് ശരിയല്ലേ എന്നാരെങ്കിലും ധരിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല!
പ്രപഞ്ച സ്രഷ്ടാവായ സര്‍വശക്തന്‍ സ്വന്തം സൃഷ്ടികളായ നിസ്സാരജീവികളോട് നേരിട്ടു യുദ്ധത്തിനു വരുന്ന രംഗം ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നതാണ്!!

“എന്നാല്‍ അവരെ കൊലപ്പെടുത്തിയത് നിങ്ങളല്ല;അല്ലാഹുവാണു കൊലപ്പെടുത്തിയത്. താങ്കള്‍ അവരെ എറിഞ്ഞപ്പോള്‍ ഏറു കൊള്ളിച്ചത് താങ്കളല്ല;അല്ലാഹുവാണ്‍.”[8:17]

“നിശ്ചയം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.അതുകൊണ്ട് വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക. കാഫറുകളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടു കോടുക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ അവരുടെ കഴുത്തും കൈകാലുകളും വെട്ടി മുറിക്കുക, എന്നു മലക്കുകള്‍ക്കു റബ്ബ് നിര്‍ദേശം നല്‍കി.”[8:12]

“നിങ്ങള്‍ പിടിച്ചെടുക്കുന്ന ധാരാളം കൊള്ളമുതലുകള്‍ അല്ലാഹു നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നു. അങ്ങനെ അവന്‍ അതു നിങ്ങള്‍ക്കു വേഗം കൈവരുത്തി തരുന്നതാണ്..”[48:20]
മക്കയിലെ ജനങ്ങള്‍ ഇസ്ലാം വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നതിനാലാണ് ദൈവം അവരുടെ കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുന്നത്. അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊടുത്ത് തല വെട്ടിക്കുന്നതിനു പകരം ഹൃദയങ്ങളില്‍ അല്പം ഈമാന്‍[സത്യവിശ്വാസം] ഇട്ടു കോടുത്തിരുന്നെങ്കില്‍ ആ പാവങ്ങള്‍ രക്ഷപ്പെടുകയും ലോകത്ത് സമാധാനം നില നില്‍ക്കാന്‍ സാഹചര്യം ഉണ്ടാവുകയും ചെയ്തേനേ!

ഒന്നാംക്ലാസിലെ ഒരു കുട്ടി അടുത്തിരിക്കുന്ന കുട്ടിയുടെ പെന്‍സില്‍ പൊട്ടിച്ചു.വഴക്കു കേട്ട് ഹെഡ്മാസ്റ്റര്‍ ഓടിവരുകയും കുട്ടിയുടെ കയ്യില്‍ ഒരു കത്തി കൊടുത്ത് മറ്റേ കുട്ടിയെ കുത്തിക്കൊല്ലാന്‍ പറയുകയും ചെയ്യുന്നു. കുത്ത് ശരിക്കും കൊള്ളിക്കാന്‍ അദ്ദേഹം തന്നെ സഹായിക്കുകയും കുട്ടി ക്ലാസില്‍ മരിച്ചു വീഴുകയും ചെയ്യുന്നു എന്നു സങ്കല്‍പ്പിക്കുക . ആ ഹെഡ്മാസ്റ്ററോട് നിങ്ങള്‍ക്കു തോന്നുന്ന ബഹുമാനം മാത്രമേ ഈ അല്ലാഹുവിനോട് ഖുര്‍ ആന്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയുള്ളൂ!!!

Unknown said...

യുക്തിവാദീ,

മൌദൂദി, ഒരു ഇസ്ലാമിക നേതാവോന്നുമല്ല. ചിലര്‍ അദ്ദേഹത്തെ നേതാവായി അംഗീകരിക്കുന്നു എന്നു മാത്രം. ഇസ്ലാം എന്ന വാക്കിനര്‍ത്ഥം തന്നെ സമാധാനം എന്നാണ്. ആരെങ്കിലും എന്തെങ്കിലും പറഞു എന്ന് കരുതി വെറുതെ മുഴുവന്‍ മുസ്ലിംകളും അങ്ങനെയാണെന്ന് പറയരുത്.



ഇറാക്കിലുള്ള പാവപെട്ടവരെ കൊന്നുടുക്കുന്നവര്‍ മുസ്ലിംകളാണോ?

അഫ്ഗാനിസ്ഥാനിലെ പാവങ്ങളെ കൊന്നുടുക്കുന്നവര്‍ മുസ്ലീംകളാണോ?

ആരാണ് ഗുജ്രാത്തില്‍ കൂട്ടക്കോല നടത്തിയത്?

ബൊസ്നിയയില്‍ എന്താണ് നടന്നത്? ഹിരോശിമയില്‍ അണുബോംബിട്ട് ലക്ഷക്കണക്കിന് ആളുകളെ കൊന്നത് ഏത് മുസ്ലിം രാജ്യമാണ്????

യുക്തിവാദിക്ക് നാണമില്ലെ?? അമേരിക്ക പോലുള്ള രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്ന നരഹത്യകള്‍ക്കെതിരെ നിങ്ങള്‍ യുക്തിവാതികള്‍ മൌനം പാലിക്കുന്നു.

ഏതെങ്കിലും പേ പിടിച്ച മുസ്ലിംകള്‍ എന്തെങ്കിലും ചെയ്താല്‍ അത് വലിയ പ്രശ്നം.

യുക്തിവാദി ചേട്ടാ.. ഒരു യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും അന്യരെ കൊല്ലില്ല. അക്രമം കാണിക്കില്ല. കളവു പറയില്ല. പക്ഷെ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.

ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ.

കുറച്ച് പേര്‍, കത്തിയും വാളുമായി വന്ന് യുക്തിവാദിയുടെ വീട് ആക്രമിച്ചു. യുക്തിവാദി എന്ത് ചെയ്യും??? കഴുത്ത് കാട്ടിക്കൊടുക്കുമോ??

‘ഇന്നാ..വെട്ടിക്കോ എന്നു പറയുമോ??????’

യുക്തിവാദി പ്രതിരോധിക്കില്ലെ??

സമാധാനം വേണം. പക്ഷെ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ ( മാത്രം) , പ്രതിരോധിക്കണ്ടേ??

Unknown said...

പ്രിയ ജബ്ബാര്‍ക്ക..
വിഷയം മാറുന്നു.. നമ്മുടെ വിഷയം ഖുര്‍‌ആനിലെ വൈരുദ്ധ്യങളുടെ ‘ഘോഷയാത്ര’യായിരുന്നു. താങ്കള്‍ ഇപ്പോള്‍ സംസാരികുന്നത് ദൈവത്തിന്റെ അസ്ഥിത്വത്തെക്കുറിച്ചും. ഒരു വിഷയം തിര്‍ന്നിട്ടു പോരെ നമുക്ക് അടുത്ത വിഷയത്തിന്‍ മേലുള്ള ചര്‍ച്ച. ആദ്യത്തെ വിഷയം കഴിഞു എന്നാണെങ്കില്‍, നമുക്ക് അടുത്ത വിഷയം സംസാരിക്കാം.

ea jabbar said...

ക്ഷോഭിക്കാതെ സുഹൃത്തേ....!
ഖുര്‍ ആനിലെ മുഴുവന്‍ വാക്യങ്ങളും നിരത്തി നമുക്കു ചര്‍ച്ച ചെയ്യാം. എല്ലാംകൂടി ഒരുമിച്ചു നിരത്താന്‍ പറ്റുമോ?
ഞാന്‍ ആദ്യം പറഞ്ഞതു തന്നെയല്ലേ താങ്കളും ആവര്‍ത്തിക്കുന്നത്.?
23 കൊല്ലം കൊണ്ട് പല സന്ദര്‍ഭങ്ങളിലായി പറഞ്ഞ പരസ്പര വിരുദ്ധമായ വാക്യങ്ങള്‍ തന്നെയാണു ഖുര്‍ ആനിലുള്ളത്.
സര്‍വ്വജ്ഞാനിയും സര്‍വ്വ ശക്തനുമായ ഒരു ദൈവം തന്റെ സൃഷ്ടികള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ഉദ്ദേശിച്ച് ഒരു വേദം അയച്ചു കൊടുത്തതാണെങ്കില്‍ അത് ഇങ്ങനെയല്ല അവതരിപ്പിക്കേണ്ടിയിരുന്നത്. വൈരുദ്ധ്യങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി, എല്ലാ കാലത്തേക്കും പ്രസക്തമായ പൊതു നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മൂസാ നബിക്കു കൊടുത്തപോലെ ഒറ്റഗ്രന്ഥമായി കൊടുത്തയച്ചിരുന്നുവെങ്കില്‍ ഇത്രയൊന്നും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അവതരണക്രമത്തിലോ വിഷയാടിസ്ഥാനത്തിലോ ക്രമപ്പെടുത്തി ക്രോഡീകരിക്കാന്‍പോലും കഴിയാതെയാണു ഖുര്‍ ആന്‍ ഗ്രന്ഥരൂപത്തിലാക്കിയത്. അതിനാല്‍ ആ ഗ്രന്ഥത്തില്‍നിന്നും ഒരു വിഷയം തിരഞ്ഞെടുത്ത് ചര്‍ച ചെയ്യാന്‍ ഇങ്ങനെ മാത്രമേ കഴിയൂ. ആര്‍ക്കും.

Unknown said...

പ്രിയ ജബ്ബാര്‍ക്ക,

താങ്കള്‍ പറഞ്ഞ ആയത്തുകള്‍ എല്ലാം തന്നെ യുദ്ധ സമയത്തുള്ള കാര്യങ്ങള്‍ ആണ്.

ഒരു ചോദ്യം, ഉദാഹരണത്തിന്.. രണ്ട് രാജ്യങ്ങളോ ഗോത്രങ്ങളോ തമ്മില്‍ യുദ്ധം ഉണ്ടായാല്‍ , എന്ത് ചെയ്യണം?? കയ്യും കെട്ടി നോക്കി നില്‍ക്കണോ??

ഇസ്ലാം പ്രായോഗികതയുടെ മതമാണ്.

താങ്കള്‍ ഇന്ത്യല്‍ സൈന്യത്തില്‍ ആണെങ്കില്‍, ഒരു യുദ്ധം ഉണ്ടെങ്കില്‍, ശത്രു സൈന്യം വന്നാല്‍ ഉമ്മ (ചുംബനം) കൊടുക്കുമോ?? ?? തോക്കോ വാളോ എടുത്ത് അയാളെ വെടിവെച്ചു കൊല്ലില്ലെ? മിക്കവാറും താങ്കള്‍ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാനാണ് സാധ്യത.

ഇവിടേ നബിയ ആക്രമിക്കാന്‍ വന്നവര്‍ സത്യനിഷേധികള്‍ ആയിരുന്നു. നബിയും കൂട്ടരും പ്രതിരോധ യുദ്ദമാണ് ചെയ്തത്. അല്ലാതെ ഉമ്മ വെക്കല്‍ അല്ല അവിടെ നടന്നത്.

Unknown said...

പ്രിയ സുഹൃത്തെ,
ഒരു വൈരുദ്ധ്യം താങ്കള്‍ പറയൂ... ഒരുപാട് നേരമായല്ലൊ. വൈരുദ്ധ്യം, ആശയകുഴപ്പം എന്ന് പറയുന്നു. താങ്കള്‍ അത് വ്യക്തമാക്കൂ..

Unknown said...

ea jabbar said:
"ഞാന്‍ ആദ്യം പറഞ്ഞതു തന്നെയല്ലേ താങ്കളും ആവര്‍ത്തിക്കുന്നത്.?"

ഇത് ഇവരുടെ സ്ഥിരം ശൈലിയാണ്, ഉത്തരം മുട്ടിയാല്‍ , ഞാന്‍ പറഞ്ഞത് തന്നെയല്ലെ നിങ്ങളും പറഞ്ഞത് എന്ന് പറയും.

ഡ്രിസില്‍ പറഞ്ഞതും നിങള്‍ പറഞതും എത്രയോ വ്യത്യാസം ഉണ്ട്. എന്ന് ആര്‍ക്കും മനസ്സിലാകും.
താങ്കളുടേ വാദം വെറും പൊള്ളയാണ്.

താങ്കള്‍ ഖുറാന്‍ വായ്ക്കുന്നത് എങിനെയാണെന്ന് താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കുരുടന്‍ ആനയെ നോക്കുന്നത് പോലെ.

Saheer Abdullah said...

ജബ്ബാറേട്ടാ...

ഷഫീലിന്റേയും ഡ്രിസിലിന്റേയും ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാതെ ഒഴിഞ്ഞ് മറാനാണ് ഭാവമെങ്കില്‍ ബ്ലോഗ് പൂട്ടി വീട്ടിലിരിക്കുന്നതാവും നല്ലത്...
അല്ലാഹു നേര്‍വഴി കാണിച്ച് തരട്ടെ..

സഹീര്‍ അബ്ദുല്ല.

Anonymous said...

എന്റെ ചോദ്യത്തിനുള്ള ഉത്തരം ആരെങ്കിലും തരൂ..... 41:12 കൂടി ഒന്നു വിശദീകരിക്കാമോ? ഇതില്‍ പറഞ്ഞിരിക്കുന്നത് ശാസ്ത്രീ‍യമായി ശരിയാണോ??... അതോ ദൈവം പറഞ്ഞത് തെറ്റിപ്പോയതാണോ?

ea jabbar said...

ഖുര്‍ ആനിന്റെ ഘടനാപരമായ വൈകല്യം ചൂണ്ടിക്കാണിക്കാനുള്ള ഉദാഹരണം എന്ന നിലക്കാണ് യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ആയത്തുകള്‍ ചര്‍ച്ചക്കിട്ടത്. ഖുര്‍ ആനില്‍ ചിതറിക്കിടക്കുന്ന വാക്യങ്ങള്‍ക്കു പരസ്പര ബന്ധമില്ല. തൊട്ടടുത്തു കിടക്കുന്ന വാചകങ്ങള്‍ പോലും തമ്മില്‍ ബന്ധമില്ല.ഒരു വിഷയത്തെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ ഗ്രന്ഥത്തിലില്ല. തലക്കെട്ടുകള്‍ വിഷയവുമായോ അധ്യായങ്ങളുമായോ പുലബന്ധം പോലുമില്ലാത്തത്. എവിടെനിന്നൊക്കെയോ ശേഖരിച്ചെടുത്ത കുറേ വാചകങ്ങള്‍ യാതൊരു ക്രമവും മാനദണ്ഡവുമില്ലാതെ കൂട്ടിത്തുന്നി ഉണ്ടാക്കിയ ഒരു പുസ്തകമാണ് ഖുര്‍ ആന്‍! അതു വായിച്ചു വിമര്‍ശിക്കുന്നവര്‍ക്കു മാത്രം സമഗ്രത വേണം എന്നു പറയുന്നത് മൌഡ്യമാണ്. ഗ്രന്ഥം തയ്യാറാക്കുമ്പോഴാണു സമഗ്രതാബോധം വേണ്ടിയിരുന്നത്.
ഒരുദാഹരണവും കൂടി പരിശോധിച്ചു കൊണ്ട് ഈ ആമുഖം അവസാനിപ്പിക്കാമെന്നു തോന്നുന്നു. ഇതു ഞാന്‍ തെരഞ്ഞെടുത്ത ഉദാഹരണമല്ല. ഇപ്പോള്‍ എന്റെ മുമ്പില്‍ ഇരിക്കുന്നത് മൌദൂദിതഫ്സീറിന്റെ ആറാം വോള്യമാണ്. അതിലെ ആദ്യത്തെ സൂക്തം തന്നെ നോക്കാം.
“നബിയേ, താങ്കള്‍ക്ക് അല്ലാഹു അനുവദിച്ചത് ഭാര്യമാരുടെ തൃപ്തി കാംക്ഷിച്ച് താങ്കള്‍ നിഷിദ്ധമാക്കുകയോ?”[66:1]
“നിങ്ങള്‍ ചെയ്യുന്ന ശപഥങ്ങളില്‍നിന്നു മുക്തി നേടാനുള്ള വഴി നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നിട്ടുണട്.”[66:2]
ഇതു വായിച്ചിട്ടു വല്ലതും മനസ്സിലായോ? ഖുര്‍ ആന്‍ മുഫസ്സിറുകളായ മഹാ പണ്ഡിതന്മാര്‍ക്കു പിടി കിട്ടിയോ എന്നു നോക്കാം.
“നബി തന്റെ മേല്‍ നിഷിദ്ധമാക്കിയ സംഗതി എന്തായിരുന്നുവെന്ന് ഖുര്‍ ആന്‍ പ്രസ്താവിച്ചിട്ടില്ല. എങ്കിലും ഹദീസ് പണ്ഡിതന്മാരും വ്യാഖ്യാതാക്കളും വ്യത്യസ്തമായ രണ്ടു സംഭവങ്ങളാണു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു സംഭവം മാരിയ്യതുല്‍ ഖിബ്തിയ്യയുമായി ബന്ധപ്പെട്ടതാണ്. നബി തേന്‍ ഉപയോഗിക്കുകയില്ല എന്നു പ്രതിജ്ഞ ചെയ്തതാണ് രണ്ടാമത്തെ സംഭവം.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ ]
കഥയുടെ ചുരുക്കം പറയാം: മാരിയ്യ എന്ന ഈജിപ്ത്യന്‍ സുന്ദരി നബിയുടെ വെപ്പാട്ടിയായിരുന്നു. ഒരുദിവസം ഹഫ്സ എന്ന ഭാര്യയുടെ വീട്ടില്‍ വെച്ച് നബി ഇവളുമായി ബന്ധപ്പെട്ടു. ഹഫ്സ ഇതറിയുകയും ബഹളംവെക്കുകയും ചെയ്തു. തുടര്‍ന്ന് ഇനി താന്‍ അങ്ങനെ ചെയ്യില്ല എന്നു നബി ശപഥം ചെയ്തു. അതല്ലാഹുവിനിഷ്ടപ്പെട്ടില്ല! ഈ ആയത്തിറങ്ങാന്‍ കാരണം അതാണ്.
രണ്ടാമത്തെ കഥ ഇങ്ങനെ: സൈനബ എന്ന മറ്റൊരു ഭാര്യയുമായി നബി ഒരു ദിവസം കുറെ സമയം ചിലവഴിച്ചു.അവള്‍ നബിയെ കുറെ തേന്‍ കുടിപ്പിച്ചു. അസൂയ മൂത്ത ആയിശയും മറ്റു ഭാര്യമാരും കൂടി ഗൂഡാലോചന നടത്തി. നബി വരുമ്പോള്‍ ‘വല്ലാതെ നാറുന്നു’ എന്നു പറയാന്‍ തീരുമാനിച്ചു. അവരെല്ലാവരും നാറ്റം ആരോപിച്ചപ്പോള്‍ നബി ഞാന്‍ ഇനി അങ്ങനെ ചെയ്യില്ല എന്നു ശപഥം ചെയ്തുവത്രേ!
ആയത്തിന്റെ അവതരണപശ്ചാതലം എന്തെങ്കിലുമാകട്ടെ; ഈ വാക്യം കൊണ്ട് ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് എന്തു പ്രയോജനം?
വ്യാഖ്യാതാക്കള്‍ ഇരുട്ടില്‍ തപ്പിത്തടയുന്നതു കൂടി കാണുക:- “ഇവിടെ ഇങ്ങനെയൊരു കര്‍മശാസ്ത്രപ്രശ്നം ഉദ്ഭവിക്കുന്നുണ്ട്: ഈ വിധി അനുവദനീയമായത് നിഷിദ്ധമാക്കിക്കൊണ്ട് ശപഥം ചെയ്യുന്ന അവസ്ഥയെകുറിച്ചാണോ അതല്ല,ശപഥവാക്യം ഉപയോഗിച്ചാലും ഇല്ലെങ്കിലും നിഷിദ്ധമാക്കുക എന്നതു തന്നെ ശപഥത്തിനു സമാനമാകുമോ? ഇതു സംബന്ധിച്ച് ഫുകഹാക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ഒരു വിഭാഗം വാദിച്ചു: കേവലം തഹ് രീം ശപഥമാകില്ല.ഒരാള്‍ തന്റെ ഭാര്യയെയോ അനുവദനീയമായ മറ്റു വല്ലതിനേയോ സത്യമൊന്നും ചെയ്യാതെ തനിക്കു നിഷിദ്ധമാക്കിയാല്‍ അതു പ്രായശ്ചിത്തം ആവശ്യമില്ലാത്ത പാഴ്വാക്കു മാത്രമാകുന്നു.പ്രായശ്ചിത്തമൊന്നും ചെയ്യാതെ വീണ്ടും ഉപയോഗിക്കാം. മസ്രൂഖ് ,ശ അബി,അബൂസലമ,എന്നിവര്‍ ഈ വീക്ഷണക്കാരാണ്. ഇബ്നു ജരീറും ളാഹിരീ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുള്ളതും ഇതാണ്.
മറ്റൊരു വിഭാഗം പറയുന്നു:“ശപഥവാക്യമില്ലാതെ ഒരു സംഗതി തനിക്കു നിഷിദ്ധമാക്കുന്നത് ശപഥമാകുന്നില്ല. പക്ഷേ ഭാര്യയുടെ കാര്യം ഇതിനപവാദമാണ്. മറ്റു കാര്യങ്ങള്‍ ഒരാള്‍ തനിക്കു നിഷിദ്ധമാക്കിയാല്‍ പ്രായശ്ചിത്തമില്ലാതെത്തന്നെ അതുപയോഗിക്കാം. ഭാര്യയെയോ അടിമസ്ത്രീയെയോ ഒരാള്‍ തനിക്കു നിഷിദ്ധമാക്കിയാല്‍ അവള്‍ അയാള്‍ക്കു നിഷിദ്ധയാവുകയില്ലെങ്കിലും വീണ്ടും അവളെ പ്രാപിക്കാന്‍ പ്രായശ്ചിത്തം നിര്‍ബന്ധമാണ്.ശാഫി,മാലികി എന്നിവരുടെ അഭിപ്രായം ഇതാണ്.
തഹ് രീം തന്നെ ശപഥമാണ് എന്നാകുന്നു മൂന്നാമത്തെ വീക്ഷണം. ശപഥവാക്യം ഉപയോഗിച്ചോ എന്നതു പ്രശ്നമല്ല.അബൂബക്കര്‍, ഉമര്‍,അബ്ദുല്ലാഹിബ്നു ഉമര്‍,സെയ്തുബിനു ഥാബിത്,ഇബ്നു അബ്ബാസ് തുടങ്ങിയവരാണ് ഇതിന്റെ വക്താക്കള്‍ ......”
തീരുന്നില്ല! നിരവധി പേജുകള്‍ ഇനിയും ഉദ്ധരിക്കാനുണ്ട്. വിസ്താരം ഭയന്നു ചുരുക്കുന്നു.
നബിയെ അഭിസംബോധന ചെയ്തു പറഞ്ഞതിനാല്‍ ഇത് നബിക്കു മാത്രം ബാധകമാണെന്നു പറയുന്നവരുമുണ്ട്.
നോക്കൂ! ഒരു ദൈവം മനുഷ്യര്‍ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം തരേണ്ടത് ഇങ്ങനെയാണോ? എന്തൊരാശയക്കുഴപ്പം! എന്തൊരവ്യക്തത!! ഖുര്‍ ആന്‍ ആദ്യാവസാനം ഇതു തന്നെയാണവസ്ഥ. സര്‍വ്വത്ര വൈരുദ്ധ്യങ്ങള്‍!!!
IPH പ്രസിദ്ധീകരിച്ച ഫിഖ്ഹുസ്സുന്ന എന്ന ശരീഅത്ത് സമാഹാരത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച് അച്ചടിച്ചിട്ടുള്ള വാക്യം ഇതാണ്:“ഈ കാര്യത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്; ഇതില്‍ പണ്ഡിതന്മാര്‍ക്കു പക്ഷാന്തരമുണ്ട്.”!
ഇതെല്ലാം കൂടി വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു തമാശ, ഈ അല്ലാഹുവിനെ വിളിച്ചു വരുത്തി,ഒരു ട്രെയ്നിങ് കൊടുത്താലോ എന്നാലോചിച്ചു പോയി! മനുഷ്യര്‍ക്കു മനസ്സിലാകുന്ന മട്ടില്‍ ഒരു വാചകം പറയാനോ ഒരു ഗ്രന്ഥം തയ്യാറാക്കാന്‍ വേണ്ട പ്രാഥമികവിവരം ശേഖരിക്കാനോ പോലും കഴിയാത്ത ഒരു ദൈവമോ?
തൊട്ടടുത്തുള്ള വാക്യങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്കു ചിരിച്ചു മണ്ണുകപ്പാം!! ഒരു ദൈവത്തിന്റെ ഗതികേട് നോക്കണേ!!!!!!!!!!

ea jabbar said...

എല്ലാവര്‍ക്കും മറുപടി വരും. ഓരോ വിഷയവും പ്രത്യേക പോസ്റ്റായിത്തന്നെ പ്രസിദ്ധപ്പെടുത്താം.
ധൃതിയുള്ളവര്‍ `ഖുര്‍ ആന്റെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെടുന്നു` എന്ന പുസ്തകം നോക്കുക; [മൈത്രി ബുക്സ് തിരുവനന്തപുരം]

Unknown said...

താങ്കള്‍ ഇങ്ങനെ പച്ച കള്ളങ്ങള്‍ എഴുതെരുത്.

ഇതാ ആ സംഭവത്തിന്റെ ശരിക്കുള്ള വിവരണം. ഒന്നും ശരിക്കും വായിക്കാതെ , യുക്തിവാദികളുടെ പുസ്തകങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന തന്നെപ്പോലുള്ളവര്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും.

“പ്രവാചകപന്തിമാര്‍ ഉന്നതമായ ധര്‍മിക മാനദണ്ടങള്‍ വച്ചു പുലര്‍ത്തുന്നവരായിരുന്നുവെങ്കിലും സ്ത്രീ സഹജമായ ച്ല ദൌര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ടായിരുന്നു. നബിക്ക് മറ്റു പത്നിമാരോടുള്ളതിനേക്കാള്‍ കൂടുതല്‍ സ്നേഹം തങ്ങളോടായിരിക്കണമെന്ന് അവരില്‍ ചിലര്‍ ആഗ്രഹിച്ചു.

ഒരിക്കല്‍ നബി പത്നിയായ സൈനബ് ബിന്തു ജഹ്ശിന്റെ, വീട്ടില്‍ വച്ചു അല്പം തേന്‍ കുടിച്ചു. ഈ വിവരം എങ്ങനെയോ ആയിശയും ഹഫ്സയും അറിഞ്ഞു. അവര്‍ക്കത് ഇഷ്ടമായില്ല. അവരിരുവരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു. നബി തങ്ങളുടെ അടുത്ത് വന്നാല്‍ ‘താങ്കല്‍ മഹാഫിര്‍’ പശ ചവച്ചു അല്ലെ? താങ്കളുടെ വായ നാറുന്നു. എന്ന് അദ്ദേഹത്തോട് പറയണെമെന്നായിരുന്നു തീരുമാനം, താന്‍ അല്പം തേന്‍ കുടിച്ചിട്ടുള്ളൂവെന്ന് നബി അവരോട് വ്യക്തമാക്കുകയും, സഹധര്‍മ്മിണി മാരുടെ അനിഷ്ടം പരിഗണിച്ച് ഇനിമേല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്തു. അല്ലാഹു അനുവദിനീയമാക്കിയ തേന്‍ ഭാര്യമാരുടെ താല്പര്യം പരിഗണിച്ച് വര്‍ജിക്കാല്‍ തീരുമാനിച്ച്ത് ഉചിതമായില്ലെന്ന് ആല്ലാഹു ഈ വചന്ത്തിലൂടെ നബിയെ ഉണര്‍ത്തുകയാണ് ചെയ്തത്.

തുടര്‍ന്നുള്ള വരിയില്‍ പറയുന്നത് ഒരു സല്‍കര്‍മ്മമോ, അനുവദിനീയമായ കാര്യമോ ചെയ്യില്ലെന്ന് അല്ലഹുവിന്റെ പേരില്‍ ശപഥം ചെയ്യാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആ ശപഥം ലംഗിക്കുകയോ പ്രായശ്ചിത്തം ചെയ്യുകയാണ് വേണ്ടത്.

ഇതാണ് പ്രമുഖരായ ഒട്ടുമിക്ക വ്യഖ്യാതാക്കളും നല്‍കുന്ന വിവരണം.

പച്ചക്കള്ളങ്ങള്‍ എഴുതുന്നതിനേക്കാള്‍ നല്ലത് ഇത് നിര്‍ത്തുന്നതാണ്.

ആരുമായും ബന്ധപ്പെടാം , എങിനെയും ജീവിക്കാം എന്നൊക്കെയുള്ളത് നിങള്‍ യുക്തിവാദികള്‍ക്കും ഹിപ്പികള്‍ക്കുമാണ്.

Anonymous said...

സൂപ്പി............41:12 കൂടി ഒന്നു വിശദീകരിക്കാമോ? ഇതില്‍ പറഞ്ഞിരിക്കുന്നത് ശാസ്ത്രീ‍യമായി ശരിയാണോ??...

ea jabbar said...

യുക്തിവാദികളുടെ പുസ്തകങ്ങളില്‍നിന്നല്ല സുഹൃത്തേ ഇതുദ്ധരിച്ചത്. ഖുര്‍ ആന്റെ ആധികാരിക തഫ്സീറുകളിലെല്ലാം ഈ രണ്ടു കഥയും വിവരിച്ചിട്ടുണ്ട്. മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ ആനില്‍ നിന്നാണ് ഞാന്‍ ഇപ്പോള്‍ ഉദ്ധരിച്ചത്. ഒന്നു മറിച്ചു നോക്കൂ... ദേഷ്യപ്പെട്ടിട്ടു കാര്യമില്ല .വസ്തുതകള്‍ ഇങ്ങനെയൊക്കെയാണു സൂപ്പീ.....!

Anonymous said...

ഞാന്‍ ചോദിച്ചതിന്റെ ഉത്തരം പറഞ്ഞു തരാന്‍ ആരുമില്ലേ?

ea jabbar said...

ഖുര്‍ ആന്‍ അവതരിപ്പിക്കുന്ന പ്രപഞ്ചഘടന ഗ്രീക്ക് പുരാണത്തിലെയും ബൈബിളിലെയും കഥകളെ ആസ്പദമാക്കിയുള്ളതാണ്. ഭൂമി പരന്നതു മാത്രമല്ല അതിനു ഏഴു തട്ടുകളുണ്ട്. ആകാശവും ഏഴു തട്ടുകളാണ്. ഓരോ തട്ടൂം തമ്മിലുള്ള അകലം പോലും കൃത്യമായി നബി വിവരിച്ചു തന്നിട്ടുണ്ട്. 500 കൊല്ലം ഒരു ഒട്ടകം നടന്നാല്‍ എത്തുന്ന ദൂരമാണ് ഓരോ തട്ടും തമ്മിലുള്ളത്. 14നെ500കൊണ്ടു ഗുണിച്ചാല്‍‍ 7000 വര്‍ഷം ഒരു ഒട്ടകം നടന്നാലെത്തുന്ന ദൂരമാണ് പ്രപഞ്ചത്തിനുള്ളത്.പരന്ന 7 ഭൂമിയും 7ആകാശവും! ഖുര്‍ ആനും ശാസ്ത്രവും എന്ന വിഷയം പിന്നീട് വിശദമാക്കാം.

myexperimentsandme said...

ഇപ്പോഴത്തെ ഒരു environment-ല്‍ നിന്നുകൊണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെ വിലയിരുത്തുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് തോന്നുന്നു. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന പുരോഗതിയൊന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ആലോചിച്ചിരുന്നുവെന്നും അന്നത്തെ സാഹചര്യങ്ങളും സൌകര്യങ്ങളും വെച്ച് അതിനുത്തരം കാണാന്‍ ശ്രമിച്ചിരുന്നു എന്നുമുള്ള ഒരു കാര്യം കൂടി നമ്മള്‍ പുരാണ ഗ്രന്ഥങ്ങളെ വിലയിരുത്തുമ്പോള്‍ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. പലതും ഇമാജിനേഷന്‍ ആവാം. പക്ഷേ ശാസ്ത്രത്തിലെ പല തിയറികളും കണ്ടുപിടുത്തങ്ങളും വന്നിരിക്കുന്നതും ഇമാജിനേഷനില്‍ കൂടിയല്ലേ? കെക്കുളെ ബെന്‍‌സീനിന്റെ ഘടന നിര്‍ണ്ണയിച്ചത് പാമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നതോ മറ്റോ ആയ സ്വപ്നം കണ്ടതിനു ശേഷമല്ലേ. അതിനെല്ലാം ശാസ്ത്രീയമായ തെളിവുകളുണ്ട്, സമ്മതിച്ചു. പക്ഷേ അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തരം വസ്തുതകളെപ്പറ്റി അന്നത്തെ ആള്‍ക്കാര്‍ ചിന്തിച്ചിരുന്നതെന്നും കൂടി ഓര്‍ക്കണം.

ഒന്നിനെയും അന്ധമായി വിശ്വസിക്കേണ്ട, അന്ധമായി എതിര്‍ക്കുകയും വേണ്ട എന്നതാണ് മധ്യരേഖാ സമീപനം :) എല്ലാം വിലയിരുത്തപ്പെടണം. പക്ഷേ അതിന്റെ തുടക്കം ഒരു തുറന്ന സമീപനത്തില്‍ കൂടിയാണെങ്കില്‍ പലര്‍ക്കും സ്വസ്ഥമായി ചിന്തിക്കാന്‍ കഴിയും.

പലപ്പോഴും എഴുതപ്പെട്ടതല്ല, വ്യാഖ്യാനങ്ങളാണ് പ്രശ്‌നമുണ്ടാക്കുന്നതും. ശരിയല്ലാത്ത വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗ്രന്ഥത്തെ വിലയിരുത്തന്നതിലും കാര്യമില്ലല്ലോ. വ്യാഖ്യാനങ്ങള്‍ നല്‍‌കുമ്പോള്‍ പരിഗണിക്കേണ്ടതായ കാര്യങ്ങള്‍ പലതും പരിഗണിക്കാതെയാണു താനും പലരും വ്യാഖ്യാനിക്കാന്‍ പോകുന്നതും.

Unknown said...

"500 കൊല്ലം ഒരു ഒട്ടകം നടന്നാല്‍ എത്തുന്ന ദൂരമാണ് ഓരോ തട്ടും തമ്മിലുള്ളത്. 14നെ500കൊണ്ടു ഗുണിച്ചാല്‍‍ 7000 വര്‍ഷം ഒരു ഒട്ടകം നടന്നാലെത്തുന്ന ദൂരമാണ് പ്രപഞ്ചത്തിനുള്ളത്.

if u prove this words in quran.. i will giv u what u want..

u have the right to proove this words in quran. other wise we will consider u as the biggest lier in the blog.

Unknown said...

nyayadhipan, dear plz wait am typing..coz its very diff to type in unicode. will giv reply soon.

Unknown said...
This comment has been removed by the author.
Unknown said...

this is for u mr yukthi...

ഉദാ:ഭൂമിയെ ഒരു പരവതാനി ആയും പര്‍വതത്തേ അതുറപ്പിക്കുന്ന ആണി ആയും പറയുന്നതിനെ ന്യായീകരിച്ച് കുറെ ഇ-മെയിലുകള്‍ 6-8 മാസം മുന്‍പ് കിട്ടിയിരുന്നു..ഭൂമി പരന്നാണെന്ന് വിശ്വസിച്ച് എഴുതിയ വരികളാണ് ഖുറാനില്‍ ഉള്ളത് എന്ന് സമ്മതിക്കാന്‍ ഈ കാലത്തിലും എന്റെ മുസ്ലിം സഹോദരന്മാര്‍ തയ്യാറല്ല).

ഭൂമിയെ നിങള്‍ക്ക് വേണ്ടി ഒരു വിരിപ്പാക്കിയിരികുന്നു (71:19)

ഇതാണ് സാധാരണ എല്ലാവരും പറയുന്ന ആയ്ത്ത്.

പക്ഷെ ഖുറാനില്‍ ഭൂമിയെപറ്റി അനേകം സന്ദര്‍ഭങ്ങളില്‍ വൈവിധ്യമാര്‍ന്ന വിശദീകരണങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ ചെറിയൊരു ഭാഗം മത്രമാണ് ഈ വചനങളെന്ന കാര്യം വിമര്‍ശകന്മാര്‍ സൌകര്യപൂര്‍വ്വം മറച്ചു വെക്കുന്നു. ഈ വചനങ്ങള്‍ നൊക്കുക.

അവനാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന്‌ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക്‌ തന്നെയാണ്‌ ഉയിര്‍ത്തെഴുന്നേല്‍പ്‌. (67:15)

ഭൂമിയെ നാം തൊട്ടിലാക്കിത്തന്നില്ലെ? (78:6)

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍ (40:64)

അവനാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ കീഴൊതുങ്ങുന്നതാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന്‌ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക (67:15)

ഈ വചനങ്ങോളൊക്കെ പരന്ന ഭൂമിയെ ആണോ സൂചിപ്പിക്കുന്നതു???

തൊട്ടില്‍ പരന്നതാണോ? കീഴൊതുക്കപ്പെട്ടതിന്റെ ചുമല്‍ പരന്നതാണോ?

ഖുറാനില്‍ ഭൂമിയെയും ആകാശഗോളങ്ങളെയും സംബന്ധിച്ച് പരാമര്‍ശിചിട്ടുള്ളത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനെ ചൂണ്ടിക്കാട്ടാണാണ്.
ഭൂമി ഗോളമാണേലും അതിന്റെ ആപേക്ഷികമായി പരന്ന പ്രതലത്തിന്റെ സൌകര്യങളും സൌഭാഗ്യങ്ങളുമാണല്ലൊ മനുശ്യര്‍ കൂടുതലായി അനുഭവിക്കുന്നത്.

ഇനി, ഭൂമിയുടേ ഗോളാകൃതിയുമായി ബന്ധപെട്ട് എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്ന കാര്യം രാവും പകലും മാറി മാറി വരുന്നതാണ് , ഇതു സംബന്ധിച്ച കുറാനിലെ പരാമര്‍ശം ഗോളാകൃതിയെ സൂചിപ്പിക്കുന്ന വിധത്തില്‍ തന്നെയാണ്.

“ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു.“ (39:5)

പ്രകാശവും ഇരുട്ടും ഒരു ഗോളത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ദൃശ്യ്മാണ് ഈ വചന്ത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഭൂമി പരന്നതാണെന്ന സങ്കല്പമനുസ്സരിച്ച് രാവും പകലും ചുറ്റിക്കറങ്ങി വരുക അസാദ്യമാണെല്ലൊ.

ഉദയാസ്തമയങ്ങളെ കുറിച്ചുള്ള ഖുറാന്റെ പരാമര്‍ശങ്ങളെയും ഗോളാകൃതിയെ സൂചിപ്പിക്കുന്നു.

ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക. (73:9)

രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍. (55:17)

എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌. (70:40)

ഒരു സ്ഥിരമായ സ്ഥാനത്ത് നിന്ന് ഉദയവും അസ്തമനവും നിരീക്ഷിക്കുന്ന വ്യക്തിക്ക് ത്ന്റെ സ്ഥാനത്ത് നിശ്ചിത ദൂരമുള്ള ചക്രവാളങ്ങളാണ് ഉദയാസ്തമയ സ്ഥാനങ്ങളായി അനുഭവപ്പെടുന്നത്. എന്നാല്‍ രണ്ട് അര്‍ദ്ധഗോളങളിലെ രണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിന്ന് നിരീക്ഷിക്കുന്ന വ്യക്തികള്‍ക്ക് രണ്ടു വീതം ഉദയാസ്ഥമന സ്ഥാനങ്ങള്‍ ഉള്ളതായി അനുഭവപ്പെടുന്നു. ഭൂമിയുടേ വിവിധ ഭാഗങ്ങളിലെ വ്യതസഥ സ്ഥാനങ്ങളില്‍ നിന്ന് അനേകം വ്യക്തികള്‍ നിരീക്ഷിക്കുന്ന പക്ഷം അവര്‍ക്ക് അനേകം ഉദയാസ്തമയ സ്ഥാനങ്ങള്‍ ഉള്ളതായി അനുഭവപ്പെടും. ഭൂമി പരന്നതാണെന്ന സങ്കല്പ പ്രകാരം ഈ വിധത്തിലുള്ള വൈവിധ്യത്തിന് പ്രസക്തിയില്ലല്ലോ??

ea jabbar said...

ഭൂമി,ആകാശം, സൂര്യന്‍ , ചന്ദ്രന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഖുര്‍ ആനില്‍ വന്നിട്ടൂള്ള വെളിപാടുകള്‍ക്ക് പ്രവാചകന്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. അതെല്ലാം സൂത്രത്തില്‍ മാറ്റിവെച്ച് ശാസ്ത്രം കണ്ടെത്തിയ വസ്തുതകളുമായി കൂട്ടിക്കെട്ടി പുതിയ വ്യാഖ്യാനങ്ങള്‍ മെനയുകയാണിന്ന് മതവക്താക്കള്‍ ! നബി വിശദീകരണം തന്ന ഒരു ഖുര്‍ ആന്‍ വചനത്തിനും മറ്റൊരു വ്യഖ്യാനം നല്‍കാന്‍ പാടില്ല എന്നു നബി തന്നെ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സദുദ്ദേശ്യത്തോടെയാണെങ്കില്‍ പോലും വല്ലവരും അത്തരം വ്യാഖ്യാനങ്ങള്‍ നടത്തിയാല്‍ അവരുടെ സ്ഥാനം നരകത്തില്‍ പ്രതീക്ഷിച്ചാല്‍ മതി എന്നാണ് അദ്ദേഹം താക്കീതു ചെയ്തിട്ടുള്ളത്!
അല്ലാഹുവിനെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് വെറുതെ നരകത്തിലേക്കു സീറ്റ് ബുക്കു ചെയ്യണ്ട സൂപ്പീ....!
ആകാശത്തിനും ഭൂമിക്കും 7 വീതം തട്ടുകളുണ്ട്[65:12] എന്ന ഖുര്‍ ആന്‍ വാക്യത്തെ വിശദീകരിച്ചു കൊണ്ട് നബി വിവരിച്ച കാര്യങ്ങള്‍ `മുസ്ലിം`,`മിശ്കാത്ത്` മുതലായ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അതാണു ഞാന്‍ സൂചിപ്പിച്ചത്. ഖുര്‍ ആനിലെവിടേ , തെളിയിക്കാമോ എന്നൊക്കെ വെല്ലു വിളിക്കും മുമ്പ് ഖുര്‍ ആനും അതുദ്ദേശിക്കുന്ന അര്‍ഥവും എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇക്കാലത്ത് ഇസ്ലാം വിറ്റു കാശാക്കാന്‍ ഇറങ്ങിത്തിരിച്ച ചിലര്‍ സ്വന്തമായി പടച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങളെ മാത്രം അവലംബിച്ച് പഠിച്ചാല്‍ പോരാ.
`ഖുര്‍ ആനും ശാസ്ത്രവും ` എന്ന പ്രത്യേക പോസ്റ്റ് പ്രതീക്ഷിക്കാം.
ഖുര്‍ ആനിലെ ,യുദ്ധവും സമാധാനവും സംബന്ധിച്ച ആയത്തുകളും വൈരുധ്യവുമായിരുന്നു വിഷയം. അതു വഴി മാറി ആകാശത്തിലേക്കു പോയതാണ്‍.
നബി യും ശത്രുക്കളും യുദ്ധം ചെയ്തിട്ടുണ്ടാകാം. ആ സന്ദര്‍ഭത്തില്‍ തല വെട്ടാന്‍ ആഹ്വാനം ചെയ്തിട്ടുമുണ്ടാകാം. അതൊക്കെ ചരിത്രത്തില്‍ സ്വാഭാവികമാണ്. ഇവിടെ പ്രശ്നം അതല്ല. പ്രപഞ്ചസ്രഷ്ടാവായ ഒരു മഹാശക്തി തന്റെ സൃടികളായ നിസ്സാര ജീവികളോട് യുദ്ധം ചെയ്യാന്‍ ഇറങ്ങി വരുമോ?; അവരോട് പരസ്പരം കഴുത്തു വെട്ടാന്‍ ആക്രോശക്കുമോ?; ഒരു ഞൊടിയിട കൊണ്ട് പ്രപഞ്ചമാകെ ഭസ്മമാക്കാന്‍ കഴിവുള്ള ദൈവം വാളു കൊണ്ട് വെട്ടാനും കുന്തം കൊണ്ട് കുത്താനും കാട്ടറബികളോടൊപ്പം കക്ഷി ചേര്‍‍ന്നോ?; ഈ കഴുത്തറുപ്പന്‍ വചനങ്ങളെല്ലാം ലോകാവസാനം വരെ മനുഷ്യന്‍ ഉരുവിടണോ? ഇതൊക്കെ ഇനിയെങ്കിലും ആ ഗ്രന്ഥത്തില്‍ നിന്ന് ഒഴിവാക്കിക്കൂടേ?; ദൈവം എന്ന സങ്കല്‍പ്പത്തെ കുറച്ചുകൂടി വലുതായി കാണാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്? ഖുര്‍ ആന്‍ മുഹമ്മദ് നബിയുടെ വാക്കുകളാണെന്ന പച്ചപ്പരമാര്‍ഥം അംഗീകരിച്ച് കറച്ചു കൂടി മനുഷ്യത്വ പരമായ നിലപാടുകള്‍ സ്വീകരിച്ചു കൂടേ? മനുഷ്യരെ തമ്മില്‍ കഴുത്തറുപ്പിക്കലാണു ദൈവത്തിന്റെ ജോലിയെങ്കില്‍ ആ ദൈവത്തിന് ഒരു ദൈവമായിരിക്കാനുള്ള യോഗ്യതയില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം!
ഒന്നാം ക്ലാസിലെ കുട്ടിയെ ഹെഡ്മാസ്റ്റര്‍ കുത്തിക്കൊല്ലുന്ന ഉദാഹരണം ഓര്‍ക്കുമല്ലോ!

ea jabbar said...

`യുക്തിവാദം` ബ്ലോഗില്‍ ദൈവത്തെ കുറിച്ചുള്ള പുതിയ ചര്‍ച്ച തുടങ്ങുന്നു....
സഹകരിക്കുമല്ലോ?

കടവന്‍ said...

കിരണ്‍ തൊമസ്, അസ്ഗറലി എന്തു പറഞു എന്നത് അവിടിരിക്കട്ടെ...എനിക്കറിയാവുന്നത് പറയാം, സൌദിയില്‍ നോണ്‍ മുസ്ലിമ്ങ്ങളുടെ നേര്‍ക്ക് നടക്കുന്ന അറപ്പിക്കുന്ന വിഭാഗീയതയെ താങ്കള്‍ എങ്ങനെ കാണൂന്നു? ഒര്‍ മുസ്ളിം ആക്സിഡന്റില്‍ മരിച്ചാല്‍ സംഭവത്തിനുത്തരവാദി(ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്നതാണ്‍ നീതി അതെപ്പറ്റി വഴിയെ)1ലക്ഷം റിയാല്‍ കൊടുക്കണം, ഒട്ടകമാണെങ്കിലും അത് തന്നെ, സൌദിപ്പെണ്ണാണെങ്കില്‍ അനന്തരവകാശി ആവശ്യപ്പെടുന്നത്, എന്നാല്‍ ക്രിസ്ത്യാനിക്ക് അന്പതിനായിരം റിയാല്‍ മതി, ഹിന്ദുവാണെങ്കില്‍ വെറും ആറായിരം റിയാലും എന്ന് വെച്ചാ മനുഷ്യനല്ല, അവന്റെ മതമാണ്‍ അവന്റെ വില നിശ്ചയിക്കുന്നത്. പിന്നെ ഒരാക്സിഡന്റ് നടന്നാല്‍ തെറ്റ് ആരുടെതാണ്‍ എന്ന് തീരുമാനിക്കുന്നത് ആരാണ്‍ മരിച്ചത് എന്നതനുസരിച്ചാണ്‍ അതിന്മേല്‍ പിന്നെ ചോദ്യമില്ല. ഒരു സമ്ഭവം കാണുക: പാര്‍ക്കിങ് ലോട്ടില്‍ നിര്തിയ വണ്ടിയുടെ പുറകില്‍ അതിവേഗം നിയമ തെറ്റിച്ച്(ഹൈവെയില്‍ മഞവരക്കപ്രത്ത് പര്‍കിങ്, അതിലൂടെ വണ്ടീ ഓടിക്കരുത്)വന്ന സൌദിയുടെ വണ്ടി പര്‍ക്ക് ചെയ്ത വണ്ടിയുടെ പിറകില്‍ ഇടിച് വണ്ടി ഓടിച്ച സൌദി മരിചു, പാര്കിങ്ലെ വണ്ടി മലയാളിയുടെതാണ്‍ മലയ്യാളി ഇപ്പൊള്‍ ജയിലിലുമ്. മരിച്ച സൌദിയുടെ അനന്തരാവകാശിക്ക് ആ പാവപ്പെട്ടവന്‍ 1ലക്ഷം കൊടുക്കണമത്രെ. ഈ സമ്ഭവം നേരെ തിരിച്ചായിരുന്നെങ്കിലും കാസ് കൊടുക്കെണ്ടി വരിക ആ മലയാളിയ്യായിരുന്നു കാരണം നിര്തിയതായാലും അല്ലെങ്കിലും പിറകില്‍ വന്നിടിക്കുന്നവന്റെതാണ്‍ തെറ്റ്, ഇത്തരം അസമത്വങ്ങള്‍ സൌദിയില്‍ ഇഷ്ടം പോലെ കാണമ്, അതെപ്പറ്റി ആരും അറിയുന്നില്ല എന്നതാണ്‍ വസ്തവമ്.

കടവന്‍ said...

പഴയ വൈദ്യരുടെ ഒരു കഥയ്ണ്ട്, ആര്‍ രോഗമായിച്ചെന്നാലും, വൈദ്യര്‍കൈ കൊണ്ട് നിസരമെന്നൊ നിഷെധാത്മകമെന്നൊ പറയാന്നവാത്ത ഒരാംഗ്യം(വിരലുകള്‍ കൂറ്പ്പിച്ച് കൈമുട്ട് വളച്ച് ആന വെള്ളം ചീറ്റുമ്പൊളുള്ള തുമ്പിക്കൈ പോലെ വെള്ളം തളിക്കുമ്പൊള്‍ കാട്ടുന്ന അതെ ആംഗ്യം, ആംഗ്യം മാത്രം) കാട്ടും, പിന്നെ ചികില്സതുടങ്ങും, രോഗി രക്ഷപ്പെട്ടാപറയും ഞാനപ്പൊഴെ പറഞില്ലെ ഇതൊക്കെ നിസ്സരമാണെന്ന്, ഇനി അഥവാ രക്ഷപെട്ടില്ലെങ്കില്‍ പറയും ഞാനപ്പൊഴെ പറഞ്ഞില്ലെ കാര്യം പോക്കണെന്ന്, പിന്നെ നിങ്ങ്ള്ക്ക് ഉറപ്പാക്കാന്‍ വെണ്ടി ഒന്നു നോക്കീന്‍ മാത്രം എന്ന്, ഇതെ രീതിയാണ്‍ ഖുര്‍ ആന്‍ വ്യഖ്യാനിക്കുന്നവരും എഴുതാറ്. അതന്നത്തെ മുഷ്രിക്കീങ്ങള്ക്ക് വേണ്ടീ മാത്രം എഴുതിയതല്ലെആ വാചകം എന്നു പറഞ്ഞ് നിര്തും മുമ്പെ സന്ദര്ഭത്തില്‍ യോജിക്കും എന്ന് കണ്ടാല്; അതില്‍ എല്ലാ മനുഷ്യറ്ക്കുമ്വെണ്ടിയുള്ളത് മാത്രമല്ലെ എന്നും പറയും
ചുരുക്കത്തില്‍ അന്നത്തെ (പതിനാലാം നൂ‍റ്റാണ്ടിലെ) അറബിനാട്ടിലെ സാഹചര്യത്തില്‍ അന്നത്തെ ജനങ്ങള്‍ക്കായി നബി എഴുതി ഉണ്ടാക്കിയ ഒരു ‘പീനല്‍ കോഡ്‘ അല്ലേ ഖ്ഹുറാന്‍?

ഇതാ താഴെയെഴുതിയ വരികള്‍ക്ക്‌ ഇതെ സഫീല്‍ തന്നെ മറ്റൊരവസരത്തില്‍ അര്‍ഥം മാറ്റിയെഴുതുന്നത് കാണാം. മൂന്നരത്തരം...
shafeel said...
അന്ന് പ്രവാചകന് അടുത്ത് താമസിച്ചിരുന്നവര്‍ (ചില സത്യനിഷേധികള്‍) തഞ്ചം കിട്ടുമ്പോള്‍ ശത്രുക്കളോടൊപ്പം ചേര്‍ന്ന് മുസ്ലിംകളെ ആക്രമിക്കുകയും, യുദ്ധം വരുമ്പോള്‍ സഹായിക്കാം എന്ന് പറയുകയും പിന്നീട് ചതിക്കുകയും ചെയ്തവരെ കുറിച്ചാണ് ആ വരികള്‍.

ea jabbar said...
സര്‍വകാലത്തേക്കും പ്രസക്തമായതും വള്ളി പുള്ളി മാറ്റം പാടില്ലാത്തതുമായ വേദഗ്രന്ഥം എന്നാണു മുസ്ലിം വിശ്വാസം. ഈ വിശ്വാസം അടിസ്ഥാനപരമായിത്തന്നെ തെറ്റാണെന്ന് ഷഫീലിന്റെ വിശദീകരണം തന്നെ തെളിയിക്കുന്നു

jabbarjee go ahead we aree with you.

ബീരാന്‍ കുട്ടി said...

ജബ്ബാര്‍ ഭായ്‌, സൂപ്പി, രാജന്‍, സഫീല്‍ ന്യയാധിപ്പന്‍ തുടങ്ങി എല്ലാവരോടും.
ഇത്‌ ഒരു സംവാദം മാത്രമാണ്‌, ഇല്ലെന്ന്, തെറ്റെന്ന് ഒരു കുട്ടരും, ഉണ്ടെന്ന്, ശരിയെന്ന് മറ്റോരൂട്ടരും സമര്‍ഥിക്കുന്നു, തെളിയിക്കുന്നു. ജാബ്ബാര്‍ക്കയും സൂപ്പിയും വാക്കുകള്‍ സൂക്ഷിക്കുക, ചോദ്യങ്ങള്‍ക്ക്‌ ഉത്തരമാവാം, പക്ഷെ അക്ഷേപ്പിക്കരുത്‌, തെറ്റാണെന്ന് പറയാന്‍ നിങ്ങള്‍ക്കും ശരിയാണെന്ന് പറയാന്‍ എനിക്കും അവകാശമുണ്ട്‌. അറിവാണ്‌ ഈ ചര്‍ച്ചകൊണ്ടുദേശിക്കുന്നതെങ്കില്‍ നമ്മുക്ക്‌ തുടരാം. ഖുര്‍ആന്റെ ശാസ്ത്രിയ വശങ്ങള്‍ ഞാന്‍ വിശദിക്കരിക്കാം. പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തണം, സമര്‍ഥിക്കാം പക്ഷെ അടിച്ചേല്‍പ്പിക്കരുത്‌. പിന്നെ, ഖുര്‍ആനെക്കുറിച്ചറിയാന്‍ ഒരു വ്യാഖ്യാനം മാത്രം മതിയാവില്ല. അത്‌കൊണ്ട്‌ വിത്യസ്ഥങ്ങളായ വിവിധ തര്‍ജമകള്‍ പഠിക്കുക. ഒരാളുടെ ആശയം, അതെത്ര നല്ലതാണെങ്കിലും അത്‌, ദുര്‍വ്യാഖ്യാനം ചെയ്താല്‍, ആരെയാണ്‌ കുറ്റം പറയുക.
അത്‌കൊണ്ട്‌ പരസ്പരം അറിവ്‌ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുക്ക്‌ മുന്നോട്ട്‌ നിങ്ങാം.

Unknown said...

ന്യായധിപന്.

അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. (41:12)

ഏഴ് ആകശങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് seven Atmospheric layers അല്ല. ഏഴ് ആകാശങ്ങള്‍ എന്താണെന്ന കാര്യം വ്യക്തമായി നിര്‍ണ്ണയിക്കാനവില്ല. ഭൌമശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു.

ഈ ലോകത്തെ വ്യതസ്ത വീക്ഷണങ്ങളിലൂടേ നോക്കിക്കാണാനാണ് എന്നും മനുഷ്യന്‍ തയ്യറായിട്ടുള്ളത്. ഒന്നുകില്‍ ഉപരിലോകത്തെ ഏഴ് പ്രബല മണ്ടലങ്ങളായി വിഭജിച്ചതാകാം. അല്ലെങ്കില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ് മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാവാം. (ദൈവമാണ് കൂടുതല്‍ അറിയുന്നവന്‍).

ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റു സ്ഥലങ്ങളും ഈ മഹാപ്രപഞ്ചത്തില്‍ ഉണ്ടാ‍കാം. വാനലോകം എന്ന് ഖുറാല്‍ പല സ്ഥലത്തും പ്രയോഗിക്കുന്നത് കാണാം.

നമ്മെ മൂടിനില്‍ക്കുന്ന വസ്തുവായിട്ടാണ് ആകാശത്തെ സംബന്ധിച്ച നമ്മുടെ വിലയിരുത്തല്‍. അതിന് താഴെ ചൂടും വെളിച്ചവുമേകുന്ന സൂര്യനും ചന്ദ്രനും കുറേ നക്ഷത്രങ്ങളും ഉണ്ട്. അതിനപ്പുറം നമുക്ക് ആകാശം ഒന്നുമല്ല. കാലഭേദമനുസ്സരിച്ച് അവിടെ കാര്‍മേഘങ്ങള്‍ വരികയും മഴയായി വര്‍ഷിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ നഗ്നനേത്രങ്ങളില്‍ ആകാശം.

ആധുനിക ഉപകരണങ്ങളുടെ സഹയത്തോടേ നോക്കുമ്പോള്‍ ഈ ആകാശം അനന്തവിസ്തൃതമായ ഒരു പ്രപഞ്ചമായി മാറും. ആദിയും അന്തവും ദര്‍ശിക്കാനാവാത്ത ചിന്തിക്കുംതോറും കണ്ണും മനസ്സും തളര്‍ന്നു പോകുന്ന ഗവേഷണങ്ങളില്‍ പോലും ഒതുങ്ങാ‍ത്ത വിസ്തൃത ലോകങ്ങള്‍ നിറഞ്ഞ ബ്രഹദ് പ്രപഞ്ചം. ഭൂമിയേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ള അനേകം നക്ഷത്രങ്ങളും സൂര്യന്മാരും അതില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ ക്ഷീരപഥത്തില്‍ തന്നെ 3 ബില്യണിലധികം ഗോളങ്ങളുണ്ട്. നമ്മുടെ സൌരയുഥത്തെക്കാള്‍ അനേകം മടങ്ങ് വലിപ്പമുള്ള സൌരയുഥങ്ങള്‍ അതില്‍ സ്ഥിതിചെയ്യുന്നു.


“സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു.“ (41:12)

ഖുര്‍ ആന്റെ ഈ പ്രസ്താവന നമുക്ക് കാണാ‍ന്‍ സാധിക്കുന്ന വാനമാണ്. അതിലെ നക്ഷത്രങ്ങളാണ് നാം കാണുന്നത്.

“സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു” - (41:12)

എന്നെതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം ഭൂമിയില്‍ നാം സുരക്ഷിതര്‍ അല്ലെ. മാരകമായ രശ്മികളേല്‍ക്കാതെ ഉല്‍ക്കാനിപേതത്തെ ഭയപ്പെടാതെ, ബാഹ്യപ്രപഞ്ചത്തില്‍ നിന്ന് വരുന്ന വിപത്തുകളെ തടഞ്ഞുകോണ്ട് നമ്മെ സംരക്ഷിക്കുന്നില്ലെ?

ഖുറാന്‍ ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. മറിച്ച് ഖുറാനില്‍ ശാസ്ത്രീയമായി ഒരു തെറ്റും കാണാന്‍ സാധിക്കുകയുമില്ല. കാരണം അത് ദൈവീകമാണ്.

ശാസ്ത്രം ഇപ്പോഴും പൂര്‍ണ്ണമല്ലല്ലോ. കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. നമുക്ക് കാത്തിരുന്ന് കാണാം.

ea jabbar said...

ബീരാന്‍ കുട്ടിയുടെ അഭിപ്രായത്തെ മാനിക്കുന്നു.
എന്റെ ഏതെങ്കിലും പ്രയോഗം ആക്ഷേപമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ക്ഷമിക്കുക.
കഴിയുന്നത്ര ലളിതമായി പറയാന്‍ ശ്രമിക്കാം.
എല്ലാവര്‍ക്കും നന്ദി.

കടവന്‍ said...

വേദപുസ്തകങ്ങളിലെല്ലാം പുരുഷാധിപത്യ സ്വര്‍ഗങ്ങളെപ്പറ്റിയാണ്‍ വിവരിക്കുന്നത്, അവിടെ നിങ്ങള്ക്ക് രമിക്കാന്‍ ഹൂര്‍ലീങ്ങള്‍ ഉണ്ട്, എന്ന് തുടങ്ങി സ്വര്‍ഗത്തിന്റെ വിവരണങ്ങള്‍ നോക്കുക.
എന്നാല്‍ സച്ചരിതയായ സ്ത്രീയൊട് പറയുന്നത് നിന്റെ ഭൂമിയിലെ ഭര്ത്താവിനെ നീ അവശ്യപ്പെട്ടാല്‍ അവിടെ നിന്റെ ഇണയാക്കിത്തരും എന്നാണ്.ഇല്ലെങ്കില്‍ അവള്ക്ക് മറ്റൊരു മാര്ഗമില്ല.... ചുരുക്കിപ്പറഞ്ഞാല്‍ സച്ചരിതയായ ഒരു പെണ്ണിനെ കെട്ടി, അവളെ സോപ്പിട്ട് നിര്ത്തുക എന്നിട്ട് ഭൂമിയിലെ എല്ലാ തെണ്ടിത്തരങ്ങളും കാണിച്ച് ജീവിക്കുക, സ്വര്ഗം നിങ്ങള്ക്ക് നഷ്ടപ്പെടില്ല. അവിടെയും, ഇവിടെയും ഖുഷി.എല്ലാ മതങ്ങളും, മത ഗ്രന്‍ഥങ്ങളും മനുഷ്യന്‍ നിര്‍മിച്ചതു തന്നെ. ഓരോ ഗ്രന്‍ഥവും വായിച്ചാലറിയാം, അറബി നാട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തു വകകളെക്കുറിച്ച് മാത്രമാണ്‍ മാനവരാശിക്കകമാനം, ലോകത്തിന്‍ എന്നും പറഞ്ഞ് എഴുതിയ ഗ്രന്‍ഥങ്ങളില്‍ കാണുന്നത്. മരങ്ങളായാലുമ്, സ്ഥലങ്ങളായാലും അത് തന്നെ സ്ഥിതി. പിന്നെ അക്കാലത്ത് മാത്രം വിഷയമായ പല സംഗതികളും ഗ്രന്‍ഥത്തില്‍ കാണാം. ഉദ: യെമെനില്, നിന്ന് സിറിയയിലേക്കുള്ള കച്ചവട വഴിയിലെ വിശ്രമസ്ഥാനങ്ങള്‍ മാറ്റിയതും ഇന്നത്തെ ലോകവും തമ്മിലെന്ത് ബന്ധം. അന്ന് തന്നെ അത് വെറും കച്ചവടക്കാരെ ബാധിക്കുന്ന കാര്യം.അതും ആ വഴി പോകുന്ന കച്ചവടക്കാരെ. ഇത്രയും സൂക്ഷ്മമായി അറബി നാട്ടിലെ കാര്യം ശ്രദ്ധിച്ച് വേദപുസ്തകത്തിലെഴുതിയ പടച്ചോന്, ഇന്ത്യയിലെയോ, അന്നത്തെ അമേരിക്കയിലെയ്യോ(അന്നെ മനുഷ്യന്, അമേരിക്ക കണ്ട് പിടിച്ചിട്ടില്ല പക്ഷെ രാജ്യം അവിടെയുണ്ടായിരുന്നു, പടച്ചവന്‍ അതറിയുകയും ചെയ്യാം(?)

Anonymous said...

"ഏഴ് ആകശങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് seven Atmospheric layers അല്ല. ഏഴ് ആകാശങ്ങള്‍ എന്താണെന്ന കാര്യം വ്യക്തമായി നിര്‍ണ്ണയിക്കാനവില്ല. ഭൌമശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു."

"ഈ ലോകത്തെ വ്യതസ്ത വീക്ഷണങ്ങളിലൂടേ നോക്കിക്കാണാനാണ് എന്നും മനുഷ്യന്‍ തയ്യറായിട്ടുള്ളത്. ഒന്നുകില്‍ ഉപരിലോകത്തെ ഏഴ് പ്രബല മണ്ടലങ്ങളായി വിഭജിച്ചതാകാം. അല്ലെങ്കില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ് മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാവാം. (ദൈവമാണ് കൂടുതല്‍ അറിയുന്നവന്‍). "

എത്ര നിസാരമായ ഉത്തരങ്ങള്‍?... അള മുട്ടിയോ സുഹൃത്തേ..... മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും പിന്തുടരാനുമായി അള്ളാഹു ഇരക്കിയ ആയത്തുകളുടെ അര്‍ത്ഥം 16 നൂറ്റാണ്ട് കഴിഞ്ഞിട്ടും ആര്‍ക്കും മനസ്സിലായില്ലെങ്കില്‍ പിന്നെ അത് ഇനി എന്നാണാവോ പ്രയോജനപ്പെടുക?

******** ******* **
“സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു.(41:12)

ഖുര്‍ ആന്റെ ഈ പ്രസ്താവന നമുക്ക് കാണാ‍ന്‍ സാധിക്കുന്ന വാനമാണ്. അതിലെ നക്ഷത്രങ്ങളാണ് നാം കാണുന്നത്.”

എല്ലാം അറിയുന്ന അള്ളാഹു എന്തുകൊണ്ട് നക്ഷത്രങ്ങളെ വിളക്കുകള്‍ എന്നു പറയണം? “നാം മറ്റു സൂ‍ര്യന്മാരെ ഉണ്ടാ‍ക്കി വച്ചു” എന്നെങ്കിലും പറയാമായിരുന്നല്ലോ. അപ്പോള്‍ അതില്‍ നിന്നും സാ‍ധാരണ ബുദ്ധി ഉള്ള ഒരാള്‍ക്ക് മനസ്സിലാക്കാവുന്നത് പ്രപഞ്ചത്തീനെ അനേകകോടി നക്ഷത്രങ്ങളെ പറ്റി അറിവില്ലാത്ത ഒരാള്‍ എഴുതിയ വരികള്‍ ആണിത് എന്നാണ്.

******* ******** ********
“ഖുറാന്‍ ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. മറിച്ച് ഖുറാനില്‍ ശാസ്ത്രീയമായി ഒരു തെറ്റും കാണാന്‍ സാധിക്കുകയുമില്ല. കാരണം അത് ദൈവീകമാണ്.
ശാസ്ത്രം ഇപ്പോഴും പൂര്‍ണ്ണമല്ലല്ലോ. കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. നമുക്ക് കാത്തിരുന്ന് കാണാം.”

ഇത് പറയാനായിരുന്നു എങ്കില്‍ മുമ്പേ പറയാമായിരുന്നല്ലൊ...ഇനി എന്നാണു ഇരുപത്തെട്ടാം നൂറ്റാണ്ടിലോ?

തെറ്റ് ചൂണ്ടിക്കാട്ടിയാലും സമ്മതിക്കാനും തിരുത്താ‍നും പറ്റാത്ത ഗ്രന്ഥം ആണല്ലോ ഖുറാന്‍.. അതിനാല്‍ ഇതില്‍ കൂടുതല്‍ ഞാന്‍ പ്രതീ‍ക്ഷിക്കുന്നില്ല.

ഞാന്‍ കൂടുതല്‍ പഠിച്ചിട്ടില്ല.... അറിയണം എന്നൊക്കെ കരുതി..പക്ഷേ ഇതാണ് ഉത്തരങ്ങളുടെ ഗതി എങ്കില്‍ ഒന്നും പറയാനില്ല..ഞാന്‍ തനിയെ പഠിച്ചോളാം..

സലാം....

ബീരാന്‍ കുട്ടി said...
This comment has been removed by the author.
ബീരാന്‍ കുട്ടി said...

ന്യയാധിപന്‍,
1400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പണ്‌ ഖുര്‍ആന്‍ അവതരിക്കുന്നത്‌.
ഒരു ചെറിയ ചോദ്യം, എന്റെ പിതാവിന്റെ കുട്ടിക്കാലത്ത്‌, വിമാനത്തില്‍ ആളുകള്‍ യാത്രചെയ്യറുണ്ടെന്ന് പറഞ്ഞാല്‍ എന്താവും അവസ്ഥ, പക്ഷെ ഇന്ന് ചന്ത്രനില്‍ നാം പോയി വരുന്നു എന്ന സത്യം, നാളെ ഭൂമിക്ക്‌ പുറത്ത്‌ ജീവനുള്ള മനുഷ്യനെക്കാള്‍ വിവേകമുള്ള ജീവികള്‍, അങ്ങനെ ഒന്നും ഇല്ലെന്ന് പറയാന്‍ കഴിയാത്ത ഒരവസ്ഥ, കാലം തെളിയിക്കുന്ന പല സത്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഒരു ഗ്രന്ഥമാണ്‌ ഖുര്‍ആന്‍.

chithrakaran ചിത്രകാരന്‍ said...

ഒരു മൊബൈല്‍ ഫോണോ, ലാപ്‌ടോപ്പോ,ഒരു കാറോ, അത്യവശ്യത്തിന് ഒരു ലേസര്‍ പ്രിന്റെര്‍ പോലുമോ ഇല്ലാതിരുന്ന കൊടിയ ബുദ്ധി ദാരിദ്ദ്ര്യം അനുഭവിച്ചിരുന്ന ദൈവം ഭാവികാലത്തേക്കുവേണ്ടിയുള്ള കാര്യങ്ങള്‍ പോലും 1500 വര്‍ഷം മുന്‍പ് ഒരു പുസ്തകത്തിലെഴുതിവച്ച് കിടന്നുറങ്ങി എന്നായിരിക്കുമോ നമ്മള്‍ മനസ്സിലാക്കേണ്ടത്!!!

ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ പറയുന്നത് ഒരു പത്തായിരം കൊല്ലം മുന്‍പുതന്നെ ഇന്ത്യയിലെ മന്ദ ബുദ്ധികളായ ദൈവങ്ങള്‍ ഇന്നത്തെ ഓട്ടോറിക്ഷ പോലെ പുഷ്പ്പക വിമാനങ്ങള്‍ ഓടിച്ചിരുന്നെന്നതിന് രാമായണത്തില്‍ തെളിവുണ്ടെന്നാണ്.

ഈ ...ബലരമ-പൂംബാറ്റ കഥകളില്‍ നിന്നും പുറത്തുകടന്ന് ഒന്നു ശുദ്ധവായു ശ്വസിച്ചുകൂടേ കൂട്ടരെ?

അല്ലെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈലും,കംബ്യൂട്ടറും,ബോയിങ് വിമാനങ്ങളും ഉപേക്ഷിച്ച് പ്രാചീന കുട്ടിക്കതകളിലെ കഥാപാത്രങ്ങളെപ്പോലെ പ്രാക്രിതരായി നടക്കാനുള്ള സത്യസന്ധതയെങ്കിലും കാണിക്കുക.

മതങ്ങള്‍ വിഷം മാത്രമല്ല; അടിമത്വവും,ഭ്രാന്തുമാണ്.ഹിന്ദുവും,മുസല്‍മാനും ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാതെ ശാസ്ത്ര ഉപകരണങ്ങളുടെ ഉപഭോക്താവു മാത്രമാകാന്‍ അവരുടെ സംകുചിത മതം തീര്‍ത്ത അടിമ ബോധം തന്നെയാണ് കാരണം.

Unknown said...

chithrakaaran
plz go through this link for muslim scientists

http://en.wikipedia.org/wiki/List_of_Muslim_scientists

ea jabbar said...

muslim science?
christien science?
hindu science?
HA Ha Ha.......!!!

chithrakaran ചിത്രകാരന്‍ said...

പ്രിയ മമ്മു,
വിക്കിപ്പീഡിയയിലെ ശാസ്ത്രജ്ജ്ഞരുടെ ലിസ്റ്റ് കണ്ടു.
അവരെല്ലാം ശാസ്ത്രജ്ഞരായതും,ജബ്ബാര്‍ മാഷ് യുക്തി വാദിയായതും ഇസ്ലാം ജനതയുടെ ഭാഗ്യമാണെന്നത് സമ്മതിച്ചു. ഇസ്ലാം മതശാസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ശാസ്ത്രത്തെ അറിയാന്‍ ശ്രമിച്ചതുകോണ്ടുമാത്രമാണ് അവര്‍ക്ക് വ്യക്തി വികാസം സംബവിച്ചതെന്ന സത്യം താങ്കള്‍ കാണാത്തതില്‍ വ്യസനിക്കുന്നു.
ശാസ്ത്രത്തെ മനസ്സിലാക്കുന്നതോടെ... അംഗീകരിക്കുന്നതോടെ അവര്‍ കേവലം മതമൌലീകവാദിയാകാതെ മനുഷ്യനായി വികസിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.
(ശാസ്ത്രം പഠിച്ചവരും നക്കാപ്പിച്ച താല്‍പ്പര്യങ്ങളുടെ പേരില്‍ മതാനുഭാവിയായി നിലകൊള്ളുന്നുണ്ടാവും. അതിന്റെ പേരില്‍ ശാസ്ത്രം മതത്തെ അംഗീകരിക്കുന്നു എന്നു തെറ്റിദ്ധരിക്കരുതേ....!!!)

ചിന്താവിഷ്ടന്‍ said...

ശ്രീ ജബ്ബാര്‍,
ചര്‍ചാ വിഷയത്തില്‍ പങ്കെടുക്കേണ്ടതു പണ്ഡിതന്മാരാണു.ഞാന്‍ അതിനു മുതിരുന്നില്ല

താങ്കള്‍‍ ഒരു ഖുര്‍ ആന്‍ തര്‍ജമയാണൊ അവലംബം ചെയ്യുന്നതു?അറബി ഭാഷയിലുള്ള ഒരു പുസ്തകം പൂര്‍ണ്‍മായി മനസ്സിലാക്കണമെങ്കില്‍ ആ ഭാഷയെ തന്നെ ആശ്രയിക്കണം.
ഒരിക്കലും ഒരു തര്‍ജമ അതിനോളം വരില്ല.
അറബി ഭാഷ അവലംബം ചെയ്യാതെ ഖുര്‍ ആന്‍ വ്യാഖ്യാനം പൂര്‍ണമല്ല..

ഞാന്‍ ഇത്രമാത്രം പറഞ്ഞു നിര്‍ത്തുന്നു.

അല്ലാഹു എല്ലാവര്‍ക്കും നേര്‍മാര്‍ഗം കാണിച്ചു തരട്ടെ..

Unknown said...

മനുഷകുലത്തിനു മുഴുവനായുളള് ഒരു
ഖുര്‍‌ആനു
മനസിലാവാണമെങ്കില്‍....
ഒരു ഭാഷ മാത്രമൊ?

ചിന്താവിഷ്ടന്‍ said...

dear rafeeq,
learn arabic,
approach quran through arabic language, then you will see the difference.

just for an example,
u will see about creation of heavens and earth in quran..
some places its "Khalakka-ssamavathi.."
another place "fathwiri-ssamavathi"
In malayalam , you have to use the same meaning "srishticchu" for the both "Khalaka" and "fathwiri"..
If u know Arabic, you will see difference..

And depend tafseers of quran from scholars like Ibn katheer..
The ealry generation of muslims..

then about learning a language for a purpose..
we people learned english to survive in this world..our necessity forces us to do it..

if you have the same appetite for quran, follow the same..

Unknown said...

Dear Mammu,
Can you filter the list of scientists again?? Howmany Mujahids, Howmany Shiyas and Howmany Jamayaths etc..??

..naj said...

If you interpret the things with your own language and understanding, then everything will be upside down. Don't see things with your language. You must know what it is actually conveys. Don't go on surface.

But one thing is so clear. Prophet was an illiterate and he have more sense than you. And that is the reason why the Islam has enormous influence on World and people.

An Explanation of Certain Terminology Used by the Orientalists
Thomas Carlyle in ‘Heroes and Hero Worship and the Heroic in History’
A. S. Tritton in ‘Islam’
De Lacy O'Leary in ‘Islam at the Crossroads’
Edward Gibbon in ‘The Decline and Fall of the Roman Empire’
Edward Gibbon in ‘History of the Saracen Empire’
Lane-Poole in 'Speeches and Table Talk of the Prophet Muhammad'
Annie Besant in 'The Life and Teachings of Mohammad'
W.C. Taylor in 'The History of Muhammadanism and its Sects'
Reverend Bosworth Smith in 'Muhammad and Muhammadanism'
Edward Montet, in 'La Propagande Chretienne et ses Adversaries Musulmans, 1890.
Dr. Gustav Weil in 'History of the Islamic Peoples'
Alphonse de LaMartaine in 'Historie de la Turquie,' 1854.
Mahatma Gandhi, statement published in ‘Young India,’ 1924.
Sir George Bernard Shaw in 'The Genuine Islam,' 1936.
Michael Hart in ‘The 100, A Ranking of the Most Influential Persons In History’
Dr. William Draper in ‘History of Intellectual Development of Europe’
J.W.H. Stab in ‘Islam and its Founder’
Washington Irving in ‘Life of Muhammad’
Arthur Glyn Leonard in ‘Islam, Her Moral and Spiritual Values’
Charles Stuart Mills in ‘History of Mohammadanism’
Philip K. Hitti in ‘History of the Arabs’
Stanley Lane-Poole in ‘Studies in a Mosque’
Rodwell in the Preface to his translation of the Holy Qur’an
W. Montgomery Watt in ‘Muhammad at Mecca’
D. G. Hogarth in ‘Arabia’
Washington Irving ‘Mahomet and His Successors’
James Michener in ‘Islam: The Misunderstood Religion’
Lawrence E. Browne in ‘The Prospects of Islam’
K. S. Ramakrishna Rao in 'Mohammed: The Prophet of Islam'
Jules Masserman in 'Who Were Histories Great Leaders?' in TIME Magazine
Full Article in the Muslim History,


for more Ref, visit site below.

Atheism is one of the man made ideocracy which is based on foolish assumption which emerges from a closed mind. The real religion makes sense of life. Sense of human is the wonderful technology by which people comprehend to disern what is right and what is wrong. That is the only thing which make human to deal with logic. If no sense, they can do anything even it hurts anyone or abuse anyone. They do not bother about what others feel. Conscience will wary in each individual as they will justify with every action as per their interest. Then what is the solution. I leave this logic question for Athiest to bring.

Anyhow, Here is great truth about what is all about, Islam, how it made the civilised society, how it made influence on our ancestors who were great scientists. More details can get for my Athiest friends, Read without bias,

Muslim contribution to humanity and Islamic Civilization. This site is dedicated to those Muslims whose multi-disciplinary contributions sparked the light of learning and productivity and without whom the European Renaissance would not have begun and come to maturity. Their contributions are rarely mentioned in formal education, and if at all mentioned their names are Latinized or changed with the effect of obscuring their identity and origin, and their association with the Islamic Civilization.

http://www.cyberistan.org/islamic/quote1.html
http://www.cyberistan.org/islamic/places1.html
http://www.cyberistan.org/islamic/islam1.html
http://www.cyberistan.org/islamic/latintr1.html
http://www.cyberistan.org/islamic/prophhs.html
http://www.cyberistan.org/islamic/prophhs.html#introhs
http://www.cyberistan.org/islamic/prophhs.html#moreprop

നിത്യസാക്ഷി said...

ea jabbar said...
എന്റെ പോസ്റ്റില് ആദ്യം ഉദ്ധരിച്ച `സമാധാനത്തിന്റെ` ആയത്തുകളിലാണ് അല്പം കൃത്രിമം കാണിച്ചിട്ടുള്ളത്. സന്ദര്‍ഭത്തില്നിന്നും അടര്‍ത്തി എടുത്തതും വാക്യങ്ങളുടെ പൂര്ണരൂപം കൊടുക്കാതെ ചുരുക്കി അവതരിപ്പിച്ചതും ബോധപൂര്വ്വമായിരുന്നു.
_________________________

ഇത് തന്നെയാണു ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും പൊതുസ്വഭാവം. കാര്യങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കുക.വളച്ചൊടിക്കുക. മതത്തെ പ്രാക്ര്യതമാക്കുക.എന്നിട്ട് പുരോഗമനക്കൊമ്പില്‍ കയറിയിരിക്കുക.ഈ ബ്ലോഗ് എത്രയും പെട്ടെന്ന് പൂട്ടുന്നോ അത്രയും സാംസ്കാരിക മലിനീകരണം കുറഞ്ഞ് കിട്ടൂം.മതദ്വേഷം തൊഴിലാക്കരുത്.ഒരു കാര്യവുമില്ല. മനസ് ദുഷിപ്പിക്കാമെന്നല്ലാതെ .സ്വന്തം മനസും മറ്റുള്ളവരുടെ മനസും.

ജബ്ബാര്‍ മാഷിനെപ്പോലെ അസഹിഷ്ണുവല്ല വിശ്വാസി. ജബ്ബാര്‍ മാഷ് കരുതുന്നത് അയാള്‍ക്ക് ദൈവവിശ്വാസമില്ല. അത് കൊണ്ട് മറ്റുള്ളവരെല്ലാം വിശ്വസിക്കുന്നത് മോശം എന്നാണു.അതിനു വേണ്ടി എല്ലാ ദൈവങ്ങളെയും ചീത്ത വിളിക്കുന്നു. അള്ളാന്റെ വിഡ്ഡിത്തം എന്നെഴുതുന്നു. ഖുറാന്റെ പൊട്ടത്തരം എന്നെഴുതുന്ന്നു. ലോകത്തെ ബില്യന്‍ കണക്കിനു വിശ്വാസികള്‍ സ്നേഹിക്കുന്ന പ്രവാചകനെ ഭോഗനാക്കുന്നു. കൊള്ളക്കാരനാക്കുന്നു. ഇതൊന്നും ഇവിടെ ഒരു വിശ്വാസിയും ചെയ്യുന്നില്ല. ഗീതയെയോ ബൈബിളിനെയോ വിമര്‍ശിക്കാന്‍ ഇവിടെ ബ്ലോഗ് തുടങ്ങിയിട്ടില്ല ആരും.

ഈ മാത്ര്യക അനുകരിച്ച് ഓരോരുത്തനും മറ്റുള്ളവന്റെ വികാരങ്ങളെ വ്രണപ്പെടുത്താനിറങ്ങിയാല്‍ ആശയവിനിമയത്തിന്റെ നല്ല ഒരിടം വെറുതെ മതദ്വേഷത്തിന്റെയും വേദങ്ങളെ വര്‍ഗ്ഗീയമായി സ്കാന്‍ ചെയ്ത് അവതരിപ്പിക്കുന്നതിന്റെയും ദൈവങ്ങളെ ചീത്ത പറയുന്നതിന്റെയും വ്ര്യത്തികെട്ട ഇടമായി മാറും.

ഈ 'സാംസ്കാരിക' അക്രമം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ?


വര്‍ഗ്ഗീയവാദികളെ ത്ര്യപ്തിപ്പെടുത്താമെന്നല്ലാതെ, സ്വന്തം മനസ്സിലെ മതദ്വേഷം പകര്‍ത്തിവെക്കാമെന്നല്ലാതെ ഈ ബ്ലോഗ് കൊണ്ട് എന്ത് ആനക്കാര്യമാണു സാധ്യമാകുന്നത്? കണാരന്‍ ഗീതാസം വാദവും കുര്യന്‍ ബൈബിള്‍ ചവര്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗും തുടങ്ങി വിഷം വമിപ്പിക്കുന്നതിന്റെ പേരല്ല പുരോഗമനം എന്നെങ്കിലും മനസ്സിലാക്കുക.

മതവികാരങ്ങളെ ക്രൂരമായി വ്രണപ്പെടുത്തിയും സാഡിസ്റ്റ് വികാരത്തോടെ മറ്റുള്ളവരെ വേദനിപ്പിച്ചും തുടരുന്ന ഈ വിനോദപരിപാടിയുടെ പേരാണു ജനാധിപത്യബോധമെങ്കില്‍ ഒന്നും പറയാനില്ല.

ബൂലോഗത്തിന്റെ നിലവാരം കുറക്കാന്‍ ജബ്ബാര്‍ മാഷും തന്നാലായത് ചെയ്യട്ടെ.

നിത്യസാക്ഷി said...

യഥാര്‍ത്ഥ യുക്തിവാദം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവരുടെ മര്‍മ്മപ്രധാനമായ അജണ്ടയിലാണു. ദൈവമില്ലെന്ന വാദം.

പക്ഷെ ദൈവമില്ലെന്ന് വലിയ വായില്‍ പറയാനല്ലാതെ ഈ പ്രപഞ്ചത്തിലെ അനസ്യൂതവും അല്‍ഭുതകരവുമായ സ്ര്യഷ്ടിപരതയുടെ പിന്നിലെ ബുദ്ധിയാരെന്ന് പറയാന്‍, അത് ക്ര്യത്യമായി ,ശാസ്ത്രീയമായി പറഞ്ഞു തരാനുള്ള ബൗദ്ധികമായ ഉള്‍ക്കരുത്ത് ജബ്ബാര്‍ മാഷിനും ഈ ബൂലോഗത്തെ ഒരു യുക്തിവാദി ശിങ്കത്തിനുമില്ല.

പിന്നെയുള്ളത് ആകെക്കൂടി മതദ്വേഷം പരത്താനുള്ള ലൊട്ടുലൊടുക്കുവിദ്യകളാണു. ഒന്നുമറിയാതെ ആരൊക്കെയോ കൈയ്യടിക്കും. വര്‍ഗ്ഗീയവാദികള്‍ കൂടെക്കൂടൂം. അത്രയെയുള്ളൂ ഈ ബ്ലോഗ്. അത് കൊണ്ടാണീ ബ്ലോഗ് അനാശാസ്യമാണെന്നും ഈ അനാശാസ്യബ്ലോഗ് അടച്ചു പൂട്ടണമെന്നും പറയുന്നത്. മാഷ് യുക്തിവാദം ബ്ലോഗട്ടെ. അതിനു പതിനായിരം ബ്ലോഗ് തുറക്കട്ടേ. സം വദിക്കട്ടെ. മറ്റുള്ളവന്റെ തലയില്‍ പാഞ്ഞുകയറി അവിടെയുമിവിടെയും മാന്തി വ്രണമൊലിപ്പിച്ച് അത് പാനീയമാക്കി ഷെയര്‍ ചെയ്താസ്വദിക്കുന്ന തരം താണ പണി നിര്‍ത്തണമെന്നേ അപേക്ഷിച്ചുള്ളൂ.

സം വേദനത്തിന്റെ തെറ്റായ കീഴ് വഴക്കമാണിത്. മാര്‍ക്സിസം നിരൂപണം ചെയ്യാം. പക്ഷേ മാര്‍ക്സിനെ ചെറ്റയാക്കി അവതരിപ്പിക്കരുതെന്നാണു പറയുന്നത്. മാര്‍ക്സ് ഒരു നല്ല മനുഷ്യനായിരുന്നു.

അതംഗീകരിക്കാനുള്ള വിശാലത പോലുമില്ലാതെ ഇതൊക്കെ മഹാ പുരോഗമനവും ഈ ഊളത്തരത്തെ എതിര്‍ക്കുന്നതൊക്കെ പ്രാക്ര്യതത്വവുമാണെന്നാണെങ്കില്‍ അത് യുക്തിവാദിമഠത്തില്‍ തന്നെ പോയിപ്പറയേണ്ടി വരും

നിത്യസാക്ഷി said...

പിന്നെ രാമായണം മുഴുവന്‍ വായിച്ചിട്ടും രാമന്‍ സീതക്ക് എപ്പടി എന്നു ചോദിക്കുന്നവര്‍ക്കും ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് മുഴുവന്‍ പഠിച്ചിട്ടൂം തെറി എന്നാല്‍ വളച്ചൊടിക്കലിന്റെ ചേട്ടനാണോ എന്നു ചോദിക്കുന്നവര്‍ക്കും കാര്യങ്ങളെ മനസ്സിലാകാത്തത് അന്ധമായ മുന്‍ വിധിയും സാമാന്യവല്‍ക്കരണവും കൊണ്ടാണു.

അത് മുന്‍ വിധി ക്ലിനിക്കില്‍ പോയി ആന്റി സാമാന്യവല്‍ക്കരണ ടാബ്ലറ്റ് കഴിക്കാതെ മാറീല്ല.
അല്ലെങ്കില്‍ ഇസ്ലാം വിരോധത്തിന്റെ ഡോസ് കുറക്കുന്ന ഏതെങ്കിലും മരുന്നു കഴിക്കണം.ജബ്ബാര്‍ മാഷിന്റെ ക്ലിനിക്കില്‍ അത് സ്റ്റോക്കില്ല.
ഇവിടെ ഈ ബ്ലോഗ് തട്ടുകടയില്‍ ഗീതാ വിരോധവും ബൈബിള്‍ വിരോധവും പൂഴ്ത്തിവെച്ച സ്റ്റോക്കിലുണ്ട്.
ഇപ്പോള്‍ തല്‍ക്കാലം ഖുറാന്‍ വിരോധം മാത്രമേ സ്റ്റോക്കുള്ളൂ. അത് കഴിച്ചാല്‍ രോഗം കൂടുകയേ ഉള്ളൂ..
പിന്നെ സുവി എന്തു ചെയ്യും?

നിത്യസാക്ഷി said...

ഈ ബ്ലോഗ് പൂട്ടിക്കാനൊന്നും ആരും ശ്രമിക്കുന്നില്ല പൂട്ടിയാല്‍ അത്രയും നന്ന്; സാംസ്കാരിക മലിനീകരണം കുറഞ്ഞു കിട്ടും എന്നാണു പറഞ്ഞത്. ഗലീലിയോമാര്‍ ഒരു പാടൂണ്ടായി. അവര്‍ കണ്ടെത്തിയ ശാസ്ത്രീയ സത്യങ്ങള്‍ക്കൊന്നും ഖുറാനില്‍ ഒരു പൊള്ളത്തരവും കാണാന്‍ കഴിഞ്ഞിട്ടില്ല. നെഹ്റു പോലും എഴുതി വെച്ചിട്ടുണ്ട്. യൂറോപ്പ് അന്ധകാരത്തില്‍ കുളിക്കാന്‍ പോലുമറിയാതെ പകച്ചു നിന്നപ്പോള്‍ ഇസ്ലാമിക നാഗരികത സ്പെയിനില്‍ പൂത്തുലഞ്ഞു നില്‍ക്കുകയായിരുന്നു. ഈ 'പ്രാക്ര്യത ഇസ്ലാമി'ന്റെ ഭൂമീകയില്‍ ഒരു കാലത്തും ഇബ്നു സീനമാര്‍ക്കും ഇബ് നു ഖല്‍ദൂന്മാര്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. പൂജ്യം കണ്ടുപിടിക്കുകയും ആള്‍ജിബ്ര കണ്ടുപിടിക്കുകയും ചെയ്തതും നിങ്ങള്‍ അപരിഷ്ക്ര്യതരെന്നു ചാപ്പകുത്തുന്ന ഈ മതവിശ്വാസികള്‍ തന്നെ. എണ്ണിപ്പറയുന്നില്ല. ഇസ്ലാം നാഗരികതയും സംസ്കാരവും ചരിത്രത്തില്‍ എമ്പാടുമുണ്ട്. ശാസ്ത്രത്തിലും കലയിലും ഏത് കൈവഴിയിലും അതിന്റെ സ്വാധീനമുണ്ട്. സത്യത്തെ പിടിച്ച് ജയിലിലടച്ച് പീഡിപ്പിക്കുകയല്ല, ആദരിച്ചും വളര്‍ത്തിയുമാണു ഇസ്ലാമിക സാമ്രാജ്യം വളര്‍ന്നത്.

പിന്നെ ഈ ആധുനിക ഗലീലിയോവിന്റെ കാര്യമാണെങ്കില്‍, ഇത് ഗലീലിയോ പോയിട്ട് ഒരു ഗ പോലുമല്ല. വളച്ചൊടിച്ചും കള്ളമെഴുതിച്ചേര്‍ത്തും ഇസ്ലാമോഫോബിയയുടെ കാലത്ത് മറ്റുള്ളവരുടെ മുമ്പില്‍ ഒരു ദര്‍ശനത്തെ അപമാനവീകരിച്ച് കൈയ്യടി നേടുന്നു വെന്നതിനപ്പുറം എന്തെങ്കിലും അകക്കാമ്പുള്ള ഒരു വാദം ഇവിടെ അവതരിപ്പിക്കപ്പെട്ടീട്ടില്ല. മതം വിശുദ്ധ പശുവാണെന്നും അതിനെ ആരും തൊടരുതെന്നും ആരുമിവിടെ പറഞ്ഞിട്ടില്ല. ക്രിസ്തുമതസമൂഹത്തില്‍ അനാചാരമുണ്ടെങ്കില്‍ അതിനെതിരെ എഴുതാം. പക്ഷേ അതിനു യേശു ദേവനെ കൊള്ളക്കാരനാക്കുന്ന സമീപനത്തോടാണെതിര്‍പ്പ്. അങ്ങിനെ ആര്‍ക്കും വളച്ചൊടിച്ച് എന്തുമെഴുതാം. പക്ഷേ ലോകം അംഗീകരിച്ച മഹാരഥന്‍മാരെയും പുണ്യവേദഗ്രന്ഥങ്ങളെയും ഔചിത്യബോധമില്ലാതെ തെറി വിളിക്കുന്നതിനു ശാസ്ത്രം എന്നു പറയില്ല. അങ്ങിനെ തെറി വിളിച്ച് നടക്കുന്നവന്‍ ഗലീലിയോയും ആകില്ല. ഖുറാന്‍ ചവറാണെന്നെഴുതി വെക്കാം. പക്ഷേ എഴുതുന്നവന്‍ ചവറും പിന്നെ ചവറോളജിസ്റ്റും ആയി സ്വയം തരം താഴാമെന്നല്ലാതെ അത് കൊണ്ടൊരു കാര്യവുമില്ല.

നിത്യസാക്ഷി said...

2) മതത്തെ വ്യാഖ്യാനിക്കുമ്പോള്‍ പല മതഗ്രന്ഥങ്ങള്‍ക്കും പാളിച്ചകള്‍ പറ്റൂം. ശുദ്ധ വിഡ്ഡിത്തങ്ങളെഴുതി വെച്ച മത പണ്‍ഠിതരുണ്ട്. എന്നു വെച്ച് ജബ്ബാര്‍ മാഷ് സാമാന്യവല്‍ക്കരിക്കുന്നത് പോലെ ഇസ്ലാം ഒരു വിഡ്ഡി മതമല്ല. ഒരു പ്രാക്ര്യത മതവുമല്ല.

3) എല്ലാ നാട്ടിലും എല്ലാ സമൂഹത്തിലും തിന്മയും നന്മയുമുണ്ട്. ജബ്ബാര്‍ മാഷ് സാമാന്യവല്‍ക്കരിക്കുന്നത് പോലെ ഒന്നിനെയും ഒരു മതത്തോട് ചേര്‍ത്ത് കെട്ടരുത്.

4) എല്ലാ മതസമൂഹങ്ങളിലും അനാചാരങ്ങളുണ്ട്. ഇസ്ലാം മതസമൂഹത്തില്‍ ധാരാളമുണ്ട്. അവയെയൊക്കെ എതിര്‍ത്ത് തോല്പ്പിക്കേണ്ടതുണ്ട്. അത് സമുദായത്തിനുള്ളീല്‍ മതപരിഷ്കരണ സംഘങ്ങള്‍ ചെയ്തു വരുന്നുമുണ്ട്. പക്ഷേ ജബ്ബാര്‍ മാഷ് സാമാന്യവല്‍ക്കരിക്കുന്നത് പോലെ എല്ലാ തോന്നിവാസങ്ങളുടെയും വേരു പ്രവാചകനില്‍ ബന്ധിപ്പിക്കുന്ന വ്ര്യത്തികെട്ട യുക്തിവാദി അജണ്ടയുടെ പിറകെ അനോണി പോകരുത്.

5) ഒരു മതത്തിന്റെയും പ്രവാചകനെ, വേദപുസ്തകത്തെ അപമാനിക്കരുത്. മതവികാരങ്ങളെ വ്രണപ്പെടുത്തരുത്. ഇവിടെ ജബ്ബാര്‍ മാഷിനെപ്പറ്റി എഴുതുന്നത് പോലും അദ്ദേഹം സഹിക്കില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നദ്ദേഹം പറയും. എന്നിട്ട് പ്രവാചകന്റെ പേരില്‍ കള്ളം ചേര്‍ത്ത് കെട്ടും. ഇത് ഇരട്ടത്താപ്പല്ലേ? ശുദ്ധ ധിക്കാരമല്ലേ? ഇതൊക്കെയാണോ പുരോഗമനം?

ea jabbar said...

നിത്യസാക്ഷി said...
യഥാര്‍ത്ഥ യുക്തിവാദം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവരുടെ മര്‍മ്മപ്രധാനമായ അജണ്ടയിലാണു. ദൈവമില്ലെന്ന വാദം.
----------
എന്നു വെച്ചാല്‍ ഖുര്‍ ആന്‍, ഹദീസ് , ഇസ്ലാം ശരീ അത്ത്, .... തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ ദൈവം ഇല്ല , ദൈവം ഇല്ല , ദൈവം ഇല്ല.., എന്നു മാത്രം യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരുന്നാല്‍ ഞങ്ങള്‍ക്കു പെരുത്ത് ഉപകാരമായിരുന്നു എന്ന്! ഏത്!!

ea jabbar said...

മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങളൊക്കെ ഈ വിധം കോലം കെട്ടവയാണെന്നു മനസ്സിലാക്കിയപ്പൊഴാണു യുക്തിവാദികള്‍ക്കു ദൈവം ഇല്ല എന്നു തോന്നിത്തുടങ്ങിയത്.
അല്ലാതെ ദെവം ഇല്ല എന്നാദ്യമേ തീരുമാനിച്ച് മതങ്ങളെ വിമര്‍ശിക്കാനൊരുങ്ങുകയല്ല ചെയ്തത്.

CKLatheef said...

ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച ഇവിടെ തുടങ്ങുന്നു എന്നതാണ് പോസ്റ്റ്. ആകാശ ഭൂമിക്കിടയിലുള്ള കാര്യത്തെക്കുറിച്ച് എന്ന് പറയുന്നത് പോലെതന്നെയാണിത്. കൃത്യമായി ഒരു വിഷയത്തില്‍ നിന്ന് ചര്‍ചചെയ്യുമ്പോഴെ ചര്‍ച ഒരു സമാപനത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളു. ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്നത് ഒരു ചര്‍ചാവിഷയമാണ്. ഖുര്‍ആനിന്റെ ഘടനയെക്കുറിച്ചും ചര്‍ചയാകാം..... ഇങ്ങനെ ഒരു പ്രത്യേക വിഷയം ചര്‍ചക്കെടുക്കാതെ എല്ലാ പോസറ്റിലും താങ്കള്‍ക്കറിയുന്നതൊക്കെ പറയുക. കൂറേ ആളുകള്‍ അവര്‍ക്കറിയുന്നതും പറയുക. ഒന്നും അറിയാത്തവര്‍ വെറുതെ ആരെയെങ്കിലും പരിഹസിക്കുക. നിര്‍ഭാഗ്യവശാല്‍ ഇതാണ് താങ്കളുടെ ബ്ലോഗിന്റെ രീതി. ഖുര്‍ആനിന്റെ ഘടനയെക്കുറിച്ച് ഒരു പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ഇവിടെ ഇനി ഈ നിലയില്‍ ചര്‍ചക്ക് പ്രസക്തിയില്ല എന്ന് തോന്നിയതുകൊണ്ടാണ്. മുകളില്‍ പറയപ്പെട്ട അഭിപ്രായങ്ങളിലേതിനെങ്കിലും മറുപടി പറയാതിരിക്കുന്നത്. മാത്രമല്ല ഒരു വിധം മറുപടികള്‍ രണ്ട് ഭാഗത്ത് നിന്നും നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു

madhavan said...

I am a Hindu by birth. But I do not follow Hinduism the way it should be. I have Christian and Muslim friends. I have not read Quran. But I had a Bible once, from which I used to read only out of curiosity and not because it is a religious text. Also, I have read verses from Hindu religious texts from calenders and other wallposts. But the one thing I enjoy however is reading quotes on the internet just by tying a random word that pops up in my head, like, Love, hate, marriage... etc. All I have read is English and Malayalam novels and short stories, and numerous news stories because I have been a journalist for 6 years now. Sorry for the long introduction. But I have to state this background to prove my point.

I will begin with a real incident. I happened to overhear a conversation between two Muslim men during a train journey. They started with reference to a news item in a evening daily. It was about bombings in Pakistan. it then went on to attacks on Muslims in general, and that in India. One of these two men then started to talk like a fundamentalist, even saying those perpetrating against Islam and Muslims should be killed. The other man objected to that comment. He was visibly upset with the statement. He then said something that made the fundamentalist-sounding person shut up completely. This is what he said: "The problem with most Muslims is that they do not read anything other than the Quran. People have to read to be human beings." And this man had a book in his hand; I do not remember the title, though.
Let us be Humans first. There is an ocean of beautiful work written by human beings. Let us forget Gods for a while. let us read good literature. All the religious texts are thousands of years old. Why harp over them in the 21st century?
Mr Jabbar, I am happy you, someone who was born into Islam (I am not saying you ARE an Islam), are criticising Islam. I wish you were an Islam. Because it is the responsibility of a person to address the issue of his own house, before neighbors start to intervene. An outsider's view will be seen only as a propaganda.
I understand my comments do not add to the discussions here. But I thought I should comment.
Thank you.

Unknown said...

god is love