ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, October 8, 2007

ശിര്‍ക്കില്‍ മുങ്ങിയ തൌഹീദ്!!

ലാത്തമനാത്തദൈവങ്ങളെ അംഗീകരിക്കുന്ന വെളിപാട് പിശാചിന്റേതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ഖുര്‍ ആനില്‍ നിന്നും ഒഴിവാക്കി പകരം വേറെ ആയത്തിറക്കുകയുണ്ടായല്ലോ. എന്നാല്‍ നബിക്കോ അല്ലാഹുവിനോ തിരിച്ചറിയാനും തിരുത്താനും സാധിക്കാതെ പോയ നിരവധി `പൈശാചിക വചനങ്ങള്‍ `അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇനിയുമുണ്ടെന്നു ന്യായമായും കരുതാം. ഇതാ ഒരുദാഹരണം:-
നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]
ശിര്‍ക് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവനാണല്ലോ ഇബ് ലീസ്. ഇറങ്ങിപ്പോരുമ്പോള്‍ ഇബ് ലീസ് ദൈവത്തോട് പറഞ്ഞത് “എന്നോട് ചെയ്ത ചതിക്കു ഞാന്‍ പകരം വീട്ടും.” എന്നാണ്.. മനുഷ്യരെക്കൊണ്ട് ശിര്‍ക് ചെയ്യിക്കാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതു ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ഖുറ് ആനിലെ നിരവധി വചനങ്ങളും മുസ്ലിംങ്ങളുടെ പല ചെയ്തികളും വ്യക്തമാക്കുന്നത്.
ബിംബാരാധന തെറ്റാണെന്ന് സ്വന്തം അനുയായികളെ പഠിപ്പിച്ച പ്രവാചകന്‍ ഒടുവില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനയുടെ ചളിക്കുണ്ടിലേക്കു തന്നെ ആഴ്ത്തി വിട്ടതെന്തുകൊണ്ടാണെന്ന കാര്യം ഇസ്ലാമിക ചിന്തകരെത്തന്നെ ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ്. മക്ക തനിക്കു കീഴടങ്ങിയതോടെ മുഹമ്മദിന്റെ വിഗ്രഹവിരോധം പമ്പ കടന്നു!
ഹജ്ജ് എന്ന പേരില്‍ അവിടെ നടന്നു വന്ന പ്രാകൃതാചാരങ്ങളെല്ലാം നില നിര്‍ത്താന്‍ മുഹമ്മദ് ഉത്തരവിടുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ അന്നത്തെ അനുയായികളെപ്പോലും അമ്പരപ്പിച്ചതായി വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും പറയുന്നു. മേല്‍ ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യത്തിന് കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:
ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”
ഹജ്ജ് എന്ന പ്രാകൃതവും മൂഡവുമായ ജാഹിലിയ്യ ആചാരം ഇസ്ലാമില്‍ നിലനിര്‍ത്തിയതിന്റെ പിന്നില്‍ പിശാചിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയില്ലേ? ഈ ആയത്തുള്‍പ്പെടെ വിഗ്രഹാരാധനക്കു പ്രേരകമായ പല വെളിപാടുകളും പിശാചിന്റെതാകാന്‍ ഇടയില്ലേ? എന്തൊക്കെയാണ് ഹജ്ജിന്റെ പേരില്‍ അവിടെ നടക്കുന്നത്? കല്ലിനെ ചുറ്റുക, കല്ലിനെ ചുംബിക്കുക, കല്ലിനെ കല്ലെറിയുക,തല മൊട്ടയടിക്കുക, ഒട്ടകങ്ങളെ ബലിയറുക്കുക എന്നിങ്ങനെ അറബിനാടോടികളുടെ എല്ലാ അനാചാരങ്ങളും ഇതിന്റെ ചടങ്ങുകളായി നടക്കുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേ വിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ പോലും ഈ വിഗ്രഹങ്ങളുടെ `പരിശുദ്ദി` കാക്കുന്നു!! അതേ സമയം തഞ്ചം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ വിഗ്രഹാരാധകര്‍ എന്നു കളിയാക്കുകയും ചെയ്യും!
നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ കാബയിലെ കല്ലിനെ നോക്കി പ്പറഞ്ഞതായി ഹദീസിലുണ്ട്. നബിയെത്തന്നെ കല്ലാരാധനയിലകപ്പെടുത്തി ,മുസ്ലിം സമൂഹത്തെ കാലാകാലം ശിര്‍ക്കില്‍ കുരുക്കിയിടാന്‍ പിശാചിനു കഴിഞ്ഞു! കാബ എന്ന കല്‍മണ്ഡപം കൊല്ലം തോറും പുണ്യജലം കൊണ്ടു സ്നാനം ചെയ്യിക്കാറുണ്ട്. അതില്‍ തൂക്കിയിടുന്ന ഖില്ല [കര്‍ട്ടണ്‍ ] വര്‍ഷം തോറും മാ‍റ്റിപ്പണിയുകയും പഴയ തുണി കഷ്ണങ്ങളാക്കി ഭക്തജനങ്ങള്‍ക്കു വീതിച്ചു കോടുക്കുകയും ചെയ്യാറുണ്ടത്രേ. ആ തുണിക്കഷ്ണം ആളുകള്‍ ഭക്തി പുരസ്സരം സൂക്ഷിച്ചു വെക്കുന്നു.!
ഇസ്ലാം വിഗ്രഹാരാധനയില്ലാ‍ത്ത മതമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

30 comments:

ചിന്താവിഷ്ടന്‍ said...

dear bloggers,
firstly,
you should know what is safa and marwa.
There were two hills near kaba since long time.
Nowadays,they have been shortened and they are accomodated into the Masjidul Haraam.
Still,they are existing.
While muslims perform umra(a pilgrimage to Makkah,like Hajj),they climb up this hill and pray to ALLAH turning toward kaba,praising ALLAH etc.
Tawaff means circumbulating the ka'ba.
Wallks between the safa and marwa hills is not tawaff, its sai'y and its a ritual in Umra.
So please remove the idea that safa and marwa are too idols.

why ea jabbar continue putting fake info ?

Ka'ba is not a stone.Its like house.it has a door,
Muslims believe its the first house built upon earth to worship ALLAH.
Again i am saying worship ALLAH..not ka'ba. Muslims are not supposed to treat ka'ba like a diety.
In a corner of Ka'ba, there is stone hajarul aswad,its known to the muslims by the messenger that its from paradise.
As a ritual during umra, pilgrims shall touch it.If not, raise the hands and say ALLAHu AKBAR.

If anyone believe that ka'ba and hajarul aswad are muslim's deities, its just wrong info.

why ea jabbar continue to debate with fake claims on islam?

A fair debate is understood with correct info to support, but aadine pattiyakkal , pinne pepattiyakkal ..athalle sramikkunnathu?

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,
എനിക്ക്‌ നിണ്ട കമന്റുകള്‍ എഴുതാന്‍ അനുവാദമില്ലെന്നാരിയാം.
ഖുര്‍ആന്‍ സുകതങ്ങള്‍ മാറ്റിയെഴുതിയാല്‍ വഴിതെറ്റുന്നത്‌ അമുസ്ലിം സഹോദരന്മാരായിരിക്കും എന്ന് തെറ്റിധരിച്ചല്ല അങ്ങയുടെ പ്രവര്‍ത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു സുക്തത്തിന്‍ അങ്ങ്‌ തന്നെ രണ്ടാര്‍ഥങ്ങളെഴുതിയത്‌ എന്തിനാണാവോ?.
കഅ്ബ എന്താണ്‌?, സഫ-മര്‍വക്കിടയിലെ നടത്തത്തിന്‌ തവാഫെന്നാണോ പറയുക?
നിങ്ങള്‍ മുസ്ലിമാണെന്നും, ഇസ്ലാമിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം നിങ്ങള്‍ക്കുണ്ടാവുമെന്നും ഞാന്‍ കരുതി. അത്‌ തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ എനിക്കവകാശമില്ല.
സ്നേഹത്തോടെ ഒരുപദേശം.
"അറിയാത്തത്‌ ചോദിച്ച്‌ പഠിക്കുക, ഇസ്ലാമിന്റെ പ്രവര്‍ത്തനരീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഒര്‍ക്കുക. നിങ്ങള്‍ മുസ്ലിമാവണമെന്ന് എനിക്ക്‌ യാതോരു നിര്‍ബന്ധവുമില്ല, അതെന്റെ ലക്ഷ്യവുമല്ല. പക്ഷെ, ഖുര്‍ആനിലെ സുക്തങ്ങള്‍ വളച്ചൊടിക്കരുത്‌. അത്‌ ജബ്ബാര്‍ എന്ന മനുഷ്യന്റെ ......"
വായനക്കാരോട്‌, ജബ്ബാറുമായി തുടര്‍ന്നും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എനിക്ക്‌ താല്‍പര്യമില്ല, കാലിനടിയിലെ മണ്ണ്‍ ഓലിച്ച്‌ പോവുന്നത്‌ ജബ്ബാറിനറിയാം. പ്രതിരോധിക്കന്‍ കഴിയാതെ നിസഹയനായവന്റെ പ്രാണവേദന എന്റെ ബ്ലോഗില്‍ ജബ്ബാര്‍ കാണിക്കുന്നത്‌ ഞാന്‍ കണ്ടു.

ആരെയും ഞാന്‍ വേദനിപ്പിച്ചിട്ടില്ലെന്ന് കരുതുന്നു.
എല്ലാവര്‍ക്കും നന്മ നേര്‍ന്ന്കൊണ്ട്‌,

അബ്ദുല്‍ അലി അത്തിക്കാവില്‍
ജിദ്ധ, സൗദി അറേബ്യ.

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,

എന്റെ ബ്ലോഗില്‍ നിങ്ങള്‍ നിര്‍മ്മിച്ച നിങ്ങളുടെ ബ്ലോഗ്‌, ദയവായി ഡിലീറ്റ്‌ ചെയ്യുക.

അബ്ദുല്‍ അലി

Valyettan said...

തെറ്റുകള്‍ പറയുമ്പോഴല്ലേ അത് തിരുത്താന്‍ സാധിക്കൂ... വായനക്കാരന് തെറ്റും അതു തിരുത്തും ആവശ്യമാല്ലേ മാഷേ....
വല്ല്യേട്ടന്‍

ea jabbar said...

ചിന്താവിഷ്ടനും അബ്ദുല്‍ അലിയും പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല. ഞാന്‍ ഏതു ഖുറാന്‍ വാക്യമാ‍ണ് വളച്ചതെന്നു വ്യക്തമാക്കൂ. നിങ്ങള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നുന്നു. തവാഫ് ചെയ്യുക എന്നുതന്നെയാണ് ഖുര്‍ ആനിലുള്ളത്. നംബര്‍ കൊടുത്തിട്ടുണ്ടല്ലോ .ഒന്നു മറിച്ചു നോക്കു.

ea jabbar said...

ദൈവത്തിനു പ്രതീകങ്ങള്‍[വിഗ്രഹങ്ങള്‍-അടയാളങ്ങള്‍] സങ്കല്‍പ്പിച്ച് അതിനു ചുറ്റും പ്രദക്ഷിണം ചെയ്യലും അവിടെ ബലിയും പൂജയും മറ്റും നടത്തലുമാണ് സാമാന്യമായ അര്‍ഥത്തില്‍ വിഗ്രഹാരാധന എന്നു പറയുന്നത്.പ്രതിഷ്ഠിച്ച കല്ലോ വ്ഗ്രഹമോ ആണു ദൈവം എന്നാരും കരുതാറില്ല. ആ പ്രതീകത്തിലൂടെ ദൈവത്തിന്റെ ചൈതന്യത്തെ ആരാധിക്കുകയാണു ചെയ്യുന്നത് എല്ലാവരും. ഇതു വിഗ്രഹാരാധനയല്ലെങ്കില്‍ ഹജ്ജില്‍ നടക്കുന്ന കര്‍മ്മങ്ങള്‍ പിന്നെ എന്താണെന്നു വിശദമാക്കുക. പഴനിയിലും കൊടുങ്ങല്ലൂരിലും നടക്കുന്ന എല്ലാ കാര്യങ്ങളും മക്കയിലും നടക്കുന്നു.

Ralminov റാല്‍മിനോവ് said...

Mr. ea jabbar,
Please clarify whether you believe in God or not ?
Do you think the universe and the creatures was evolved from nothing ?
Lets go back to the basics. We shall discuss Quran later.

മായാവി.. said...

എന്റെ ഒരു എളിയ സംശയത്തിന്ന് ആരെങ്കിലും സരിയായ മറുപടി പറഞ്ഞാല്‍ നന്നായിരുന്നു. ന്ബിയടക്കമുള്ളവര്‍ കുറെക്കാലം(കാലാകാലമായി ചെയ്തുവന്നത്)നിസ്കരിച്ചിരുന്നത്,
ബൈതുല്‍ മുഖദ്ദിസ് ഖിബ്ലയായിട്ടാണ്. എന്നാല്‍ നബിയുടെ പ്രാദെശികചിന്ത പുറത്ത് വന്നത്(മൂപ്പരത് കുറെക്കാലം തന്ത്രപൂര്‍വം മനസില്‍ കൊന്ട് നടന്നു)പിന്നെ പെട്ടെന്നൊരു ദിനം നിസ്കരിക്കുമ്പോള്‍ തിരിഞ്ഞു മക്കക്ക് നെരെ നിന്നു, എന്നിട്ട് പറഞ്ഞു പടച്ചോന്‍ പറഞ്ഞിരിക്കുന്നു ഇന്ന് മുതല്‍ മക്കായാണ്‍ കിബ്‌ല എന്ന് എങ്ങനെ ഐഡിയ? എറ്റെ സംശയം അത്ത്രയും കാലം പടച്ചോന്‍ തെറ്റ് പറ്റിയാണോ ബൈത്തുല്‍ മുഖദ്ദിസ് കിബ്‌ലയാകിയത്?

മായാവി.. said...

തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.

http://www.quranmalayalam.com/quran/uni/u2.html

Unknown said...

“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”.

എന്ന ഈ കുറാനില്‍ ഇല്ലാത്ത വചനങ്ങള്‍ എഴുതിയ നിങള്‍ , ഇത് എഴുയിയതില്‍ അല്‍ഭുതമില്ല.

ഇത് ചര്‍ച്ച ആണോ?? താങ്കള്‍ക്ക് ഉത്തരം മുട്ടിയാല്‍ പുതിയ പോസ്റ്റിടൂം. ജബ്ബാര്‍ മാഷേ, ഇതാണോ ചര്‍ച്ച...

‘വിഗ്രഹങ്ങള്‍’ എന്ന അര്‍ത്ഥം താങ്കള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്?

പിന്നെ സഫാ മര്‍വ എന്ന് പറഞ്ഞാല്‍ കല്ലാണോ. താങ്കള്‍ മണ്ടത്തരം വിളംബല്ലെ. അറ്റ്ലീസ്റ്റ് ഒന്നു അന്വെഷിച്ച് നോക്കിക്കൂടെ?? സഫാ മര്‍വാ കുന്നുകള്‍കിടയിലൂടേ ഉള്ള നടത്തമാണ് അത്. അത് എങ്ങീനെ ത്വാഫ് ആകും. ഈ കുന്നുകള്‍ ആണോ വിഗ്രഹങ്ങള്‍?? മതചിഹ്നങ്ങള്‍ എന്ന് പറഞാല്‍ വിഗ്രഹം എന്നാണോ അര്‍ത്ഥം????

Al-Safa and Al-Marwah (Safa and Marwah) (Arabic: الصفا Aş-Şafā ; المروة Al-Marwah) are two small hills now located in the Masjid al Haram in Mecca, Saudi Arabia between which Muslims travel back and forth seven times during the ritual pilgrimages of Hajj and Umrah.

അല്ലാതെ വിഗ്രഹാരാധന അല്ല.

ഒരുപാട് നുണകള്‍ എഴുതി പിടീപ്പികുന്ന താങ്കള്‍, ഇത്രയും കടുത്ത നുണ എഴുതിപ്പിടിപ്പിക്കുമെന്ന് വിചാരിച്ചില്ല.

അബ്ദുല്‍ അലി said...

സഫയും മര്‍വ്വയും അല്ലാഹുവിന്റെ രണ്ട്‌ അടയാളങ്ങളാന്ന്‌ എന്ന് അതിനു മുകളില്‍ കയറിനിന്ന് മാസത്തിലേരിക്കലെങ്കിലും ഞാന്‍ പറയാറുണ്ട്‌.

ഹജ്ജോ, ഉംറയോ നിര്‍വഹിക്കുബൊള്‍ കഅ്ബയെ എഴ്‌ പ്രവാശ്യം വലംവെക്കുന്നതിനെയാണ്‌ തവാഫ്‌ എന്ന് പറയുന്നത്‌. അതിനു ശേഷം സഫ എന്ന മലയില്‍ നിന്നും മര്‍വ്വ എന്ന മലയിലേക്കുള്ള നടത്തം (സഫ മര്‍വ്വക്കിടയിലെ നടത്തം) ഇതിനെ സഹ്‌യ്യ്‌ എന്ന് പറയുന്നു.

കഅ്ബയുടെ വാതിലിനടുത്ത്‌ ഒരു മൂലയില്‍ പ്രതിഷ്ടിച്ച കല്ലാണ്‌ ഹജ്ജറുല്‍ അസ്‌വദ്‌. അതിനെ ചുംമ്പികല്‍ നിര്‍ബദ്ധമില്ല. തവാഫ്‌ ചെയ്യുന്ന സമയത്ത്‌ അതിന്റെ നേരെ കൈ ഉയര്‍ത്തി പറയുന്നത്‌ "അല്ലാഹു അക്‌ബര്‍" എന്നാണ്‌.

("നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ കാബയിലെ കല്ലിനെ നോക്കി പ്പറഞ്ഞതായി ഹദീസിലുണ്ട്.)

ഇത്‌ തന്നെ ഈ കല്ലിന്‌ ഒരു പ്രധാന്യവുമില്ലെന്ന് തെളിയിക്കുന്നില്ലെ.

പിന്നെ കഅ്ബയുടെ പ്രധാന്യമറിയാന്‍ കാത്തിരിക്കുക.
ശാസ്ത്രജ്ഞന്മാര്‍ പുറത്ത്‌വിട്ട രഹസ്യങ്ങളെക്കാള്‍ എത്രയോ വലിയ രഹസ്യങ്ങള്‍ പുറത്ത്‌ വിട്ടിട്ടില്ലെന്ന സത്യം, സുനിത വില്യംസ്‌ അടക്കമുള്ളവരുടെ അടുത്ത നിക്കത്തിന്‌ വേണ്ടി കാത്തിരിക്കുബോഴും, ആദ്യ ബഹിരാകാശ സഞ്ചാരിയുടെ മുസ്ലിമാവാനുള്ള ആഗ്രഹത്തിന്‌ എതിര്‌ നിന്നവരും, സുനിത വില്യംസ്‌ അടക്കമുള്ള എഴ്‌ ബഹിരാകാശ യാത്രക്കാരുടെ കഴിഞ്ഞ യാത്രവിവരങ്ങളോന്നും പുറത്ത്‌ വിട്ടിട്ടില്ലെന്നതും കുട്ടിവായിക്കുബോള്‍, ചന്ദ്രനില്‍ മനുഷ്യന്‍ കാല്‌ കുത്തിയിട്ടില്ലെന്ന് സമര്‍ഥിക്കുന്നത്‌ മുസ്ലിങ്ങളല്ലെന്ന് മനസിലാക്കുവാന്‍ "യുക്തിവാദി"യാവാതെ ബുദ്ധിയുള്ളവരാവണമെന്ന് വിശേഷിപ്പിക്കുന്ന ബുദ്ധിയില്ലാത്ത വാദികളെ വരിക.

chithrakaran ചിത്രകാരന്‍ said...

വിഗ്രഹം ഉണ്ടെങ്കിലും,ഇല്ലെങ്കിലും വിശ്വാസി സ്വന്തം ഭയത്തെ ആരാധിച്ച് വിധേയരായി കഴിഞ്ഞുകൂടുന്നു.ആ ഭയം/ഇരുട്ട്/വിശ്വാസം തട്ടിനീക്കി മുന്നോട്ടു പോകാനായാല്‍ നമ്മുടെ രാജ്യം രക്ഷപ്പെടുമെന്ന ഒരു ചിന്തയാണു ചിത്രകാരനുള്ളത്.
ജബ്ബാര്‍ മാഷുടേയും,മറ്റു ബ്ലോഗേഴ്സിന്റേയും ചര്‍ച്ചക്ക് ഭാവുകങ്ങള്‍!!!

ea jabbar said...

PMഅബ്ദുല്‍ അലീ,യാത്രക്കാരാ,

“ഇന്ന സ്വഫാ വല്‍ മര്‍വ്വ മിന്‍ ശ ആഇരില്ലാ‍ഹ്;
ഫമന്‍ ഹജ്ജല്‍ ബൈത അവിഅതമറ ഫലാ ജുനാഹ അലൈഹി അന്‍ യത്തവ്വഫ ബിഹിമാ........”[2:158]

ഇതിന്റെ അര്‍ഥം അറബി അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുക.
“യത്തവ്വഫ ബിഹിമാ” എന്നാല്‍ “അവയെ തവാഫ്[പ്രദക്ഷിണം]ചെയ്യുക” എന്നല്ലാതെ മറ്റെന്താണ് അര്‍ത്ഥം?
അവിടെ ഇപ്പോള്‍ എന്തു നടക്കുന്നു എന്നത് വിശദീകരിച്ചാല്‍ ഖുര്‍ ആനിലെ അര്‍ഥം എങ്ങിനെ മാറും?
വിഗ്രഹം ,പ്രതീകം,അടയാളം, ചിഹ്നം ,ഇതൊക്കെ ഒന്നു തന്നെയല്ലേ? എന്തായാലും ആ കുന്നുകള്‍ കല്ലും മണ്ണും തന്നെയല്ലേ?
ഗുരുവായൂരും ശബരിമലയിലും ഉള്ളതും ദൈവത്തിന്റെ പ്രതീകങ്ങള്‍ തന്നെയല്ലേ? അതു ശിര്‍ക്കും ഇതു തൌഹീദുമാകുന്നതിന്റെ യുക്തി എനിക്കു പിടി കിട്ടുന്നില്ല. പാവം സുന്നികള്‍ വല്ല ജാറങ്ങളിലും പോയി ദുആ ചെയ്താല്‍ ശിര്‍ക് ശിര്‍ക് എന്നപഹസിക്കുന്ന മുജാഹിദ് ജമാ‍ അത്താദികള്‍ക്ക് ഈ മഹാശിര്‍ക് ശിര്‍ക്കല്ലാത്തതിന്റെ യുക്തിയും പിടി കിട്ടുന്നില്ല!

Ralminov റാല്‍മിനോവ് said...

ജബ്ബാര്‍ മാഷ്ക്ക് വിഗ്രഹത്തെപ്പറ്റി വലിയ പിടിപാടില്ലെന്നു് തോന്നുന്നു. വിഗ്രഹങ്ങളില്‍ ദൈവമോ ദൈവചൈതന്യമോ കുടികൊള്ളുന്നു എന്നു് വിഗ്രഹാരാധകര്‍ വിശ്വസിക്കുന്നു. അവയില്‍ അവര്‍ ദൈവത്തെ ദര്‍ശിക്കുന്നു. പിന്നീട് ഇവയെ ദൈവത്തിന്റെ അസിസ്റ്റന്റുമാരായോ ശിങ്കിടിമാരോ ആയി കരുതുന്നു. അവര്‍ റെക്കമന്റ് ചെയ്താല്‍ ദൈവം കാര്യങ്ങള്‍ സാധിച്ചുതരും എന്നു് വിശ്വസിക്കുന്നു. ഇതിനെയാണു് ശിര്‍ക്കു് എന്നു് പറയുന്നതു്. മുസ്​ലിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതായി അറിയില്ല.
സഫായിലും മര്‍വ്വായിലും ഹജറുല്‍ അസ്​വദിലും മുസ്​ലിങ്ങള്‍ ദൈവത്തെയല്ല കാണുന്നതു്, അപ്പോഴും ദൈവത്തെ വിളിക്കുന്നുണ്ടെന്നു് കരുതി.
ഇതൊന്നും അറിയാതെയാണു് താങ്കള്‍ ഈ പണിക്കിറങ്ങിയതെന്നു് കരുതിയില്ല.
ഇതു് വിഗ്രഹാരാധനയെ ന്യായീകരിക്കാന്‍ അമൃതാനന്ദമയി പറഞ്ഞ ന്യായമാണു്, മുസ്​ലിങ്ങളും ചെയ്യുന്നുണ്ടല്ലോയെന്നു് !
താങ്കള്‍ ദൈവമില്ല എന്നു് കരുതുന്നയാളോ, താങ്കളടക്കം എത്ര ദൈവങ്ങളും ഉണ്ടാകാം എന്നു് കരുതുന്നയാളോ ?

Unknown said...
This comment has been removed by the author.
Unknown said...

“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”.

where is this in quran.???
Show me..

ഇല്ലാത്ത വചനങ്ങള്‍ ഖുര്‍ ആനില്‍ ഉണ്ടെന്ന് പറയുന്ന മനുഷ്യാ, നിങ്ങള്‍ക്കു നാണവും മാനവും ഇല്ലെ.??

ഇല്ലാത്ത അര്‍ത്ഥങ്ങള്‍ നല്‍കുന്ന മനുഷ്യാ.. നിങ്ങള്‍ക്ക് ഉളുപ്പില്ലെ??

“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”.

കാണിച്ചു താ ഈ വരികള്‍..

അബ്ദുല്‍ അലി said...

Mamu, please be polite.
Don't use bad words.

Unknown said...
This comment has been removed by the author.
അബ്ദുല്‍ അലി said...

ജബ്ബാര്‍ ഭായി,
നബിയെക്കുറിച്ച്‌ അങ്ങ്‌ വിവരിച്ച്‌ വായിച്ചു, വിഷമം തോന്നുന്നു. ഒരാളുടെ ജീവ ചരിത്രം മുന്‍വിധിയോടെ അങ്ങ്‌ വായിച്ചത്തിന്റെ പ്രതിഫലനം മാത്രമാണ്‌ അത്‌.
മിക്ക ദിവസവും പട്ടിണി കിടന്ന്, അധികവും കരക്കയും വെള്ളവും മാത്രം കഴിച്ച്‌, ഈത്തപ്പനയുടെ ഓലയില്‍ കിടന്നുറങ്ങിയ പ്രവാചകനെയാണ്‌ അങ്ങ്‌ വിശേഷിപ്പിച്ചത്‌.
ചരിത്രം സക്ഷി.

ea jabbar said...

{ وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَانُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ }
قـيـل: إن السبب الذي من أجله أنزلت هذه الآية علـى رسول الله صلى الله عليه وسلم، أن الشيطان كان ألقـى علـى لسانه فـي بعض ما يتلوه مـما أنزل الله علـيه من القرآن ما لـم ينزله الله علـيه، فـاشتدّ ذلك علـى رسول الله صلى الله عليه وسلم واغتـمّ به، فسلاّه الله مـما به من ذلك بهذه الآيات. ذكر من قال ذلك:

حدثنا القاسم، قال: ثنا الـحسين، قال: ثنا حجاج، عن أبـي معشر، عن محمد بن كعب القُرَظيّ ومـحمد بن قـيس قالا: «جلس رسول الله صلى الله عليه وسلم فـي ناد من أندية قريش كثـير أهله، فتـمنى يومئذ أن لا يأتـيه من الله شيء فـينفروا عنه، فأنزل الله علـيه:
{ والنَّـجْمِ إذَا هَوَى ما ضَلَّ صَاحِبُكُمْ وَما غَوَى }
فقرأها رسول الله صلى الله عليه وسلم، حتـى إذا بلغ:
{ أفَرأيْتُـمُ اللاَّتَ والعُزَّى وَمَناةَ الثالِثَةَ الأُخْرَى }
ألقـى علـيه الشيطان كلـمتـين: «تلك الغرانقة العُلَـى، وإن شفـاعتهنّ لتُرْجَى»، فتكلـم بها. ثم مضى فقرأ السورة كلها. فسجد فـي آخر السورة، وسجد القوم جميعاً معه، ورفع الولـيد بن الـمغيرة ترابـاً إلـى جبهته فسجد علـيه، وكان شيخا كبـيرا لا يقدر علـى السجود. فرضُوا بـما تكلـم به وقالوا: قد عرفنا أن الله يحيـي ويـميت وهو الذي يخـلق ويرزق، ولكن آلهتنا هذه تشفع لنا عنده، إذ جعلت لها نصيبـا، فنـحن معك قالا: فلـما أمسى أتاه جبرائيـل علـيهما السلام فعرض علـيه السورة فلـما بلغ الكلـمتـين اللتـين ألقـى الشيطان علـيه قال: ما جئتك بهاتـين فقال رسول الله صلى الله عليه وسلم: " افْتَرَيْتُ عَلـى اللَّهِ وقُلْتُ عَلـى اللَّهِ ما لَمْ يَقُلْ " فأوحى الله إلـيه:
{ وَإنْ كادُوا لَـيَفْتِنُونَكَ عَنِ الَّذِي أوْحَيْنا إلَـيْكَ، لِتَفْتَرِيَ عَلَـيْنا غَيْرَهُ... }
إلـى قوله:
{ ثُمَّ لا تَـجِدُ لَكَ عَلَـيْنا نَصِيراً }
فما زال مغموماً مهموماً حتـى نزلت علـيه: { وَما أرْسَلْنا مِنْ قَبْلِكَ مِنْ رَسُولٍ وَلا نَبِـيَ إلاَّ إذَا تَـمَنَّى ألْقَـى الشَّيْطانُ فِـي أُمْنِـيَّتهِ فَـيَنْسَخُ اللَّهُ ما يُـلْقِـي الشَّيْطانُ ثُمَّ يُحْكِمُ اللَّهُ آياتِهِ وَاللَّهُ عَلـيـمٌ حَكِيـمٌ }. قال: فسمع من كان من الـمهاجرين بأرض الـحبشة أن أهل مكة قد أسلـموا كلهم، فرجعوا إلـى عشائرهم وقالوا: هم أحبّ إلـينا فوجدوا القوم قد ارتكسوا حين نسخ الله ما ألقـى الشيطان.

حدثنا ابن حميد، قال: ثنا سلـمة، عن ابن إسحاق، عن يزيد بن زياد الـمدنـيّ، عن مـحمد بن كعب القُرظيّ قال: لـما رأى رسول الله صلى الله عليه وسلم تولِّـيَ قومه عنه، وشقّ علـيه ما يرى من مبـاعدتهم ما جاءهم به من عند الله، تـمنى فـي نفسه أن يأتـيه من الله ما يقارب به بـينه وبـين قومه. وكان يسرّه، مع حبه وحرصه علـيهم، أن يـلـين له
തബ് രി യുടെ തഫ്സീറില്‍, പിശാചിന്റെ ആയത്തിറങ്ങിയതു സംബന്ധിച്ച് നീണ്ട അഞ്ചു പേജുകളിലായി വിവരിച്ച്ട്ടുണ്ട്. അതില്‍നിന്നുള്ള ഏതാനും വരികള്‍ കാണുക .മമ്മുവിനും അബ്ദുലലിക്കും വേണ്ടി altafsir.com വെബ്സൈറ്റില്‍നിന്ന് കോപ്പി ചെയ്തതാണ്.

ea jabbar said...

There are varying opinions as to the Stone's history and nature.

[edit] Islamic views

Many Muslims believe that the Stone fell from Heaven during the time of Adam and Eve, and that it was once a pure and dazzling white, but has turned black because of the sins it has absorbed over the years.
[2]
Some say that the Stone was found by Abraham (Ibrahim) and his son Ishmael (Ismail)[5] when they were searching for stones with which to build the Kaaba, around 1700-2000 B.C.[6] They recognized its worth and made it one of the building's cornerstones. It was also said that the stone was given to (Ibrahim) Abraham by the Archangel Gabriel.[7]

[edit] Non-Islamic views

Non-Islamic historians point to the history of baetylus, or meteorite worship, in pre-Islamic Arabia, and say it is likely that the Stone is a meteorite.[7][8][9] Grunebaum, in Classical Islam, says that the Kaaba was a place of pilgrimage even in pre-Islamic times,

and was probably the only sanctuary built of stone, but that there are other sources which indicate there were other Ka'ba structures in other parts of Arabia. A "red stone", the deity of the south Arabian city of Ghaiman, and the "white stone" in the Ka'ba of al-Abalat (near the city of Tabala, south of Mecca). He points out that the experience of divinity of that time period was often associated with stone fetishes, mountains, special rock formations, or "trees of strange growth."[10]


A 1315 image of Muhammad lifting the Black Stone into place, when the Kaaba was rebuilt in the early 600s[11]

It is clear that the Black Stone was an object of veneration even before Muhammad, but in modern Islam, he is clearly associated with it.

Early chroniclers say that the Kaaba was rebuilt during Muhammad's lifetime, after damage caused by a flood. Around 600 A.D., the various tribes worked together on the project, but there was some contention among the Quraysh, Mecca's ruling clan, as to who should have the honor of raising the Black Stone to its final place in the new structure. Muhammad is said to have suggested that the Stone be placed on a cloak and that the various clan heads jointly lift it. Muhammad then placed the Stone into its final position with his own hands.[11][12]

The current ritual of the Hajj also involves pilgrims attempting to kiss the stone seven times (once for each circumambulation of Kaaba), emulating the actions of Muhammad. When Umar ibn al-Khattab (580-644), the second Caliph, came to kiss the Stone, he said in front of all assembled: "No doubt, I know that you are a stone and can neither harm anyone nor benefit anyone. Had I not seen Allah's Messenger [Muhammad] kissing you, I would not have kissed you."[13]
Many Muslims follow Umar: they pay their respects to the Black Stone in a spirit of trust in Muhammad, not with any belief in the Black Stone itself. This, however does not indicate their disrespect to the stone, but their belief that harm and benefit are in the hands of God, and nothing else.
In modern times, large crowds no longer make it practically possible for everyone to kiss the stone, so it is currently acceptable for pilgrims to simply point in the direction of the Stone on each of their circuits around the building. Some even say that the Stone is best considered simply as a marker, useful in keeping count of the ritual circumambulations (tawaf) one has performed.

Some Muslims also accept this hadith, from Tirmidhi, which asserts that at the Last Judgement (Qiyamah), the Black Stone will speak for those who kissed it:

It was narrated that Ibn ‘Abbas said: The Messenger of Allah said concerning the Stone: "By Allah, Allah will bring it forth on the Day of Resurrection, and it will have two eyes with which it will see and a tongue with which it will speak, and it will testify in favour of those who touched it in sincerity."[15]

There are conflicting stories about the reason that the Stone is in pieces. Some sources state that it occurred as the result of a theft in 930 CE, when Qarmatian warriors sacked Mecca and carried the Black Stone away to their base in Bahrain. According to this version of the story, it was returned twenty-two years later, but in a cracked and damaged state.[16][17] According to the 1911 Encyclopedia Britannica, the damage occurred during a siege in 638.[7] Another account has it happening later, during a siege launched by a general of the Umayyad caliph Abd al-Malik (646-705).[18]


Retrieved from "http://en.wikipedia.org/wiki/Black_Stone"

മക്കയിലെ ശിര്‍ക്കന്‍ കല്ലിനെ ക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇതാ....!
കാബയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഷ്ഠ അതു തന്നെയായിരുന്നു.!
ആ കല്ല് എല്ലാ
പാപങ്ങളും ഏറ്റെടുക്കുമെന്ന വിശ്വാസം കൊണ്ടാണ് അതിനെ മുത്താന്‍ ആളുകള്‍ തിക്കിക്കൂടുന്നത്.
അന്ത്യദിനത്തില്‍, തന്നെ മുത്തിയവര്‍ക്കു വേണ്ടി ആ കല്ല് ശുപാര്‍ശ ചെയ്യും!
കല്ലിനുള്ള പ്രാധാന്യം മനസ്സിലായില്ലേ?

ea jabbar said...

തബരി യുടെ വ്യാഖ്യാനത്തില്‍നിന്ന് ഉദ്ധരിച്ചതിന്റെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്.:
(22:52 ന്റെ കുറിപ്പ്:)
പറയപ്പെടുന്നു:-
ഈ സൂക്തം ദൈവദൂതനു ഇറക്കപ്പെട്ടതിനു കാരണം, അല്ലാഹു അവതരിപ്പിച്ച ഖുര്‍ ആനില്‍നിന്ന് നബി പാരായണം ചെയ്യുമ്പോള്‍ അല്ലാഹു അവതരിപ്പിക്കാത്തതു കൂടി പിശാച് നബിയുടെ നാവില്‍ ഇട്ടുകൊടുത്തിരുന്നു. നബിക്ക് അതു വളരെ പ്രയാസമുണ്ടാക്കുകയും അദ്ദേഹം ദുഖിതനാവുകയും ചെയ്തു. അങ്ങിനെ അല്ലാഹു നബിയെ അതില്‍നിന്നും ഈ വചനം കൊണ്ട് സമാധാനിപ്പിച്ചു.
“ഒരു കൂട്ടം ഖുറൈശികളുടെ കൂടെ അല്ലാഹുവിന്റെ ദൂതന്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അല്ലാഹുവില്‍നിന്നും ഒന്നും വരരുതേ,വന്നാല്‍ അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍നിന്നും ഓടിപ്പോകുമല്ലോ എന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍‍ അല്ലാഹു അദ്ദേഹത്തിനിറക്കി:
“നക്ഷത്രത്തെക്കൊണ്ട്, അതു വീഴുമ്പോള്‍...........”[അന്നജ്മ്] 53:1-62]
ഈ അധ്യായത്തിലെ 19,20 വചനങ്ങള്‍ ലാത്തയെയും ഉസ്സായെയും മറ്റേ മൂന്നാമത്തെ മനാത്തിനേയും നിങ്ങള്‍ കണ്ടില്ലേ, എന്ന സൂക്തംവരെ എത്തി. അപ്പോള്‍ ശെയ്താന്‍ രണ്ടു വചനങ്ങള്‍ അതില്‍ ഇട്ടു കളഞ്ഞു.

“അവ ഉന്നത ദേവതകള്‍ ആകുന്നു. അവയുടെ ശുപാര്‍ശകള്‍ പ്രതീക്ഷിക്കാവുന്നതാണ്.”

അങ്ങനെ നബി വായിച്ചു. പിന്നീട് തുടരുകയും ആ അധ്യായം പൂര്‍ത്തിയാക്കുകയും ചെയ്തു. അവസാനം സുജൂദ് ചെയ്തു . അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും സുജൂദ് ചെയ്തു. വലീദുബ്നു മുഗീറ അല്‍പ്പം മണ്ണ് കയ്യിലെടുത്ത് അതില്‍ നെറ്റികുത്തി സുജൂദ് ചെയ്തു. കാരണം അയാള്‍ നിലത്തു നെറ്റി കുത്താന്‍ പറ്റാത്ത വിധം വൃദ്ധനായിരുന്നു.
അങ്ങിനെ അദ്ദേഹം പറഞ്ഞതില്‍ തൃപ്തരായിട്ടു പറഞ്ഞു. “ഞങ്ങള്‍ക്കറിയാം; അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും സൃഷ്ടിക്കുകയും ആഹാരം നല്‍കുകയും ചെയ്യുന്നശ്തെന്ന്.എന്നാല്‍ നമ്മുടെ ഈ ദൈവങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശിപാര്‍ശ ചെയ്യുന്നു.; ഇപ്പോള്‍ താങ്കള്‍ അവര്‍ക്കും ഒരു വിഹിതം നല്‍കിയല്ലോ. അതിനാല്‍ ഞങ്ങളും താങ്കളോടൊപ്പമുണ്ട്.”

വൈകുന്നേരമായപ്പോള്‍ ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ചു. നബി അധ്യായം ജിബ്രീലിനെ വായിച്ചു കേള്‍പ്പിച്ചു.,അങ്ങിനെ പിശാച് തോന്നിപ്പിച്ചിരുന്ന രണ്ടു വചനങ്ങള്‍കേട്ടപ്പോള്‍ ജിബ്രീല്‍ പറഞ്ഞു. “ഞാന്‍ നിനക്ക് ഈ രണ്ടു വചനങ്ങള്‍ നല്‍കിയിരുന്നില്ലല്ലോ”. അപ്പോള്‍ റസൂല്‍ പറഞ്ഞു: “ ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞു, അല്ലാഹു പറയാത്തത് പറഞ്ഞു.” അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു ബോധനം നല്‍കി.

"നാം അയക്കുന്ന ദിവ്യസന്ദേശങ്ങളില്‍നിന്നു താങ്കളെ പിന്തിരിപ്പിക്കുവാനുള്ള ശ്രമത്തില്‍ ഈ ജനത വിജയത്തിന്റെ അടുത്തെത്തിയിരുന്നു.........”[17”73-75]

അങ്ങനെ നബി കൂടുതല്‍ ദുഖിതനും ചിന്താവിഷ്ടനുമായി. അവസാനം ഈ സൂക്തങ്ങള്‍ അവതരിക്കപ്പെട്ടു.” .. [22:52]..
അബ് സീനിയയിലേക്കു പോയിരുന്ന അഭയാര്‍ത്ഥികള്‍ മക്കക്കാരെല്ലാം മുസ്ലിംങ്ങളായി എന്നറിഞ്ഞു തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങി. ,എന്നിട്ട് അവര്‍ പറഞ്ഞു:“അവര്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവരാണെന്ന്” . തിരിച്ചു വന്നപ്പോള്‍ അവര്‍ കണ്ടത് പിശാചില്‍നിന്നുള്ള വചനങ്ങള്‍ അല്ലാഹു ദുര്‍ബലപ്പെടുത്തുക മൂലം അവരെല്ലാം തിരിച്ചു പോയതാണ്....”

കൊട്ടുകാരന്‍ said...

തിര്‍മിദി ?
അയാളാരാ?
എടവണ്ണേലെ ഒരു മരക്കച്ചോടക്കരനല്ലേ?
അയാളെ എനിക്കറിയാം.
അയാള്‍ക്ക് ഹജറുല്‍ അസ്വദിന്റെ കാര്യം വല്ലതും അറ്യോ? അതൊക്കെ ഞമ്മളെ അബ്ദുല്‍ അലീനോട് തന്നെ ചോയ്ക്കണം മൂപ്പര് അള്ളാന്റെ കുന്നുമ്മെ കേറിനിന്ന് എല്ലാം പറഞ്ഞ് തെരും!

കൊട്ടുകാരന്‍ said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
ea jabbar said...

കൊട്ടുകാരന്‍,
മമ്മു,
ദയവായി ഈ ചര്‍ച്ചയില്‍ താല്‍പ്പര്യം ഇല്ലാത്തവര്‍
ഉപദ്രവിക്കാതിരിക്കുക.
മാന്യമായ ഭാഷ മാത്രം please.....!

കൊട്ടുകാരന്‍ said...

കൊട്ടുകാരന്റെ കയ്യില്‍ തകരപ്പാട്ടയും തബലയും ഉണ്ട്. അറിവിന്റെ സംഗീതം നുകരാന്‍ വരുന്നവര്‍ക്കായി കൊട്ടുകാരന്‍ തബലയില്‍ താളം പിടിക്കും. വിളവു നശിപ്പിക്കാന്‍ വരുന്ന ക്ഷുദ്രജീവികളെ തപ്പു കൊട്ടി ഓടിക്കാനും മടിയില്ല കൊട്ടുകാരന്. തകരപ്പാട്ട എടുക്കാന്‍ ഇട വരുത്താതിരുന്നാല്‍ മതി.
ജബ്ബാര്‍മാഷെ ക്ഷമിക്കുക.
ചര്‍ച്ച തുടരട്ടെ!

സലാഹുദ്ദീന്‍ said...

എന്റെ പ്രിയ സഹോദരന്‍മാര്‍ ഈ ഗ്രന്ധമൊന്ന് നല്ല മനസ്സോട് കൂടി പഠിക്കൂ

ഈ ഗ്രന്ധത്തിലെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കൂ.

1 ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
2 നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
3 എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
4 പരദൂഷണം പറയരുത്. (49:12)
5 മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6 അസൂയ അരുത്. (4:54)
7 ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
8 കള്ളസാക്ഷി പറയരുത്. (2:283)
9 സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
10 സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
11 പരുഷമായി സംസാരിക്കരുത്. (3:159)
12 ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
13 ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
14 നടത്തത്തില്‍ അഹന്ത അരുത്. (31:18)
15 അഹങ്കാരം അരുത്. (7:13)
16 അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
17 മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
18 മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
19 അതിഥികളെ സല്‍ക്കരിക്കണം.(51:26)
20 പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
21 അനാഥകളെ സംരക്ഷിക്കണം. (2:220)
22 ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
23 വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
24 ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25 വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)
26 കരാര്‍ ലംഘിക്കരുത്.(2:177)
27 തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
28 നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
29 തിന്മയില്‍ സഹകരിക്കരുത്.(5:2)
30 നീതി പ്രവര്‍ത്തിക്കണം. (5:8)
31 വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
32 ആരോടും അനീതി ചെയ്യരുത്. (5:8)
33 അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
34 സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
35 വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
36 സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
37 പിശുക്ക് അരുത്. (4:37)
38 അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)
39 അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40 ധനം ധൂര്‍ത്തടിക്കരുത്. (17:29)
41 ലഹരി ഉപയോഗിക്കരുത്. (5:90)
42 മദ്യം കഴിക്കരുത്. (5:90)
43 കൈക്കൂലി അരുത്. (2:188)
44 പലിശ അരുത്. (2:275)
45 വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46 കൊലപാതകം അരുത്. (4:92)
47 ചൂത് കളിക്കരുത്. (5:90)
48 മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49 ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
50 തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
51 ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
52 ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
53 ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)
54 മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
55 നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
56 ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57 ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)
58 കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
59 ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60 യുദ്ധ മര്യാദകള്‍ പലിക്കണം (2:191)
61 യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
62 അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)
63 മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
64 പൌരോഹിത്യം പടില്ല
65 സന്ന്യാസം അരുത്. (57:27)
66 നഗ്നത മറക്കണം (7:31)
67 ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68 കോപം അടക്കി നിര്‍ത്തണം (3:134)
69 സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)
70 രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)
71 മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)
72 മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)
73 മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
74 മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75 കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
76 കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280)
77 ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
78 സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
79 മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)
80 സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)
81 സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
82 കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)
83 ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)
84 പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191)
85 വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)
86 ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
87 ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)
88 മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
89 എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
90 സത്യത്തിലേക്ക് ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
91 ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)
92 മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)
93 ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)
94 കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)
95 അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)
96 വര്‍ഗ്ഗീയത അരുത്. (49 :13)
97 ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)
98 ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
99 ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
100 ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)

ഇതാകുന്നു ഗ്രന്ഥം. ഇതില്‍ സംശയമില്ല.
സൂക്ഷ്മത തേടുന്നവര്‍ക്ക് വഴികാട്ടിയത്രെ ഇത്.
(വി. ഖു: 2 :2)

MPA said...

ജബ്ബാറ് മാഷ് October 10, 2007 9:22 PM ന് വിവരിച്ച സംഭവം 1981 ല് ഹിറ പ്രസ്സ് തലശ്ശേരി പ്രസിദ്ധീകരിച്ച മുഹമ്മദ് എന്ന ക്ര്തിയില് 170, 171 പേജുകളില് വിവരിച്ചിട്ടുണ്ട്. അതില് ദേവന്മാരെ പുകഴ്ത്തിപ്പറഞ്ഞത് പിന് വലിക്കാനുള്ള കാരണവും കൊടുത്തിട്ടുണ്ട് . എതാനും നബി ചരിത കര്ത്താക്കളും ചില ഖുരാന് വ്യഖ്യാതാക്കളും ഇത് വിശ്വസിച്ചതില് ഗ്രന്ഥ കര്ത്താവ് അത്ഭുതപ്പടുകയും ചെയ്യുന്നു. ഖുരാനെതിരില് ഒരക്ഷരം പോലും ഉരിയാടുന്നത് മഹാ പാപമായി ഗണിക്കുന്നവര് ഈ കഥ വിശ്വസിച്ചതു വിചിത്രം തന്നെ.

CKLatheef said...

വിശ്വാസികള്‍ക്ക് ചില ചിഹ്നങ്ങളും ആചാരങ്ങളുമുണ്ടാകും അത് നിശ്്ചയിച്ചതിലുള്ള യുക്തി എണ്ണമിട്ട് പ്രാവാചകനോ അല്ലാഹുവോ പറഞ്ഞ് തന്നിട്ടില്ല. ഇസ്്‌ലാമിന്റെ ആഗമനത്തിന് മുമ്പ് പൂര്‍വികരായി തുടര്‍ന്ന് വരുന്ന ദൈവികമായി നല്‍കപ്പെട്ട ചില ആചാരങ്ങളെ ഇസ്്‌ലാം അതിലെ കുറവുകളും കുറ്റങ്ങളും തീര്‍ത്ത് നവീകരിച്ചിട്ടുണ്ട് കഅ്്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണം. സഫാ മര്‍വക്കിടയില്‍ നടക്കല്‍ എന്നിവയെല്ലാം അതില്‍ പെട്ടതാണ്. പ്രവാചകന് മുമ്പുള്ള ജനത സഫയിലും മര്‍വയിലും ഓരോരൊ ബിംബങ്ങളെ പ്രതിഷ്്ഠിച്ചിരുന്നു. അതിനാല്‍ അവയെ നീക്കം ചെയ്തിരുന്നങ്കിലും അവയ്കിടയിലുള്ള ഓട്ടം ശരിയാകുമോ എന്ന തോന്നല്‍ അനുചരന്‍മാര്‍ക്കുണ്ടായി. ഹജ്ജ് ആരംഭിക്കുന്നത് പ്രവാചക നിയോഗ ശേഷമല്ല. ഇബ്‌റാഹീം നബിക്ക് ശേഷം തുടര്‍ന്ന് വരുന്ന ആചാരമാണ്. അവയെ ഇല്ലായ്മ ചെയ്യാനല്ല പ്രവാചകന്‍ വന്നത്. യഥാര്‍ഥ ആചാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ്. ഖുര്‍ആന്‍ പോലും അവതരിച്ചത് പുതിയ വെളിപാടുകളുമായല്ല. പൂര്‍വവേദങ്ങളിലുള്ളതിനെ സത്യപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇതൊന്നും മനസ്സിലക്കാതെ സംവാദത്തിന് വേണ്ടിമാത്രം ജീവിതം ഉഴിഞ്ഞുവെച്ചതുകൊണ്ട് എല്ലാറ്റിലും കുറ്റവും കുറവും കാണുകയാണ് മാഷ് വിഷയത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഇവിടെ നല്‍കിയ അഭിപ്രായങ്ങള്‍ തന്നെ ധാരാളം.