വെളിപാടുകളുടെ യഥാര്‍ത്ഥ ഉറവിടം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഖുര്‍ ആന്‍ വാക്യങ്ങള്‍ കൂടി ഉദ്ധരിക്കാം:
“ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[33:50]
“അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]
ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ (അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]
ഈ ഖുര്‍ ആന്‍ വെളിപാട് അവതരിച്ച ഉടനെ പ്രവാചകപത്നി ആയിശയില്‍നിന്നുണ്ടായ പ്രതികരണം ബുഖാരി ഇങ്ങണെ രേഖപ്പെടുത്തുന്നു:-
“തങ്ങളുടെ ശരീരം തിരുമേനിക്കര്‍പ്പിക്കാന്‍ വന്നിരുന്ന സ്ത്രീകളെപ്പറ്റിയോര്‍ക്കുമ്പോള്‍ എന്നില്‍ അഭിമാനരോഷം തലപൊക്കാറുണ്ടായിരുന്നു. ഞാന്‍ ചോദിക്കും; “ഒരു സ്ത്രീ സ്വ ശരീരം ദാനം ചെയ്യുകയോ?”. അവസാനം അല്ലാഹു മേല്‍ പറഞ്ഞ ഖുര്‍ ആന്‍ വാക്യം[33:50] അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി തന്നെയാണു ഞാന്‍ കാണുന്നത്”.[ബുഖാരി]
മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണുന്നു:-
“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി]
പ്രവാചകന്റെ ആഗ്രഹങ്ങളും മാനസിക സംഘര്‍ഷങ്ങളും വെളിപാടുകളായി രൂപാന്തരം പ്രാപിച്ചിരുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഉപകരിക്കുന്ന മറ്റൊരു സൂക്തം കൂടി കാണുക:-
“അലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള-നീയും അനുഗ്രഹിച്ചിട്ടുള്ള-[നിന്റെ ദത്തുപുത്രന്‍ സൈദിനോട്] നീ പറഞ്ഞിരുന്ന സന്ദര്‍ഭം :`നിന്റെ ഭാര്യയെ നിനക്കു വേണ്ടി നീ വെച്ചുകൊള്ളുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക` എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്റെ മനസ്സില്‍ മറച്ചു വെക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാണു നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെ മേല്‍ അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ -അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍-യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹുവിന്റെ കല്‍പ്പന നടപ്പാക്കപ്പെടേണ്ടതു തന്നെയാകുന്നു.”[33:37]
ഈ വെളിപാടിന്റെ പശ്ചാത്തലം പ്രധാനപ്പെട്ട തഫ്സീര്‍ ഗ്രന്ഥങ്ങളിലെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
തഫ്സീര്‍ ജലാലൈന്‍ വിവരിക്കുന്നതിപ്രകാരമാണ്:
“പ്രവാചകന്‍ അവളെ [സൈനബയെ] സൈദിനു വിവാഹം ചെയ്തു കൊടുത്തു. കുറച്ചു കാലത്തിനു ശേഷം തിരുമേനിയുടെ നോട്ടം അവളില്‍ പതിയുകയും അദ്ദേഹത്തിന്റെ ആത്മാവില്‍ അവളോട് പ്രേമവും, സെയ്തിന്റെ ആത്മാവില്‍ അവളോട് വെറുപ്പും ഉദിക്കുകയും ചെയ്തു. അവന്‍ പ്രവാചകനോട് പറഞ്ഞു:“അവളില്‍നിന്നും ബന്ധം വേര്‍പ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”അതുകേട്ട പ്രവാചകന്‍ പ്രതിവചിച്ചു: നിന്റെ ഭാര്യയെ നിന്നോടൊപ്പം തന്നെ നിര്‍ത്തിക്കൊള്ളുക.; അല്ലാഹു അരുളിച്ചെയ്തപ്രകാരം; പിന്നീട് സൈദ് അവളെ ഉപേക്ഷിക്കുകയും വിവാഹമോചനം പൂര്‍ത്തീകരിക്കുകയും ചെയ്തു....”
ഖുര്‍ ആനിലെ ദൈവിക വെളിപാടുകളെല്ലാം തന്നെ മുഹമ്മദിന്റെ മോഹങ്ങളും ആത്മ സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും മാത്രമായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇതൊക്കെ ഒന്നാംതരം തെളിവുകളല്ലേ? അല്ലാഹു വെറും ഒരു മിത്യാസങ്കല്‍പ്പം മത്രമായിരുന്നുവെന്നു പ്രവാചകന്റെ ഇഷ്ടപത്നി ആയിശ പോലും മനസ്സിലാക്കിയിരുന്നു. `താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹം സാധിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുവല്ലോ `എന്ന ആയിശയുടെ പരിഹാസം അതല്ലേ തെളിയിക്കുന്നത്?
അല്ലാഹുവിനക്കൊണ്ട് തനിക്കു പ്രകീര്‍ത്തനം ചൊല്ലിക്കുന്നേടം വരെ എത്തി നില്‍ക്കുന്നു , മുഹമ്മദിന്റെ ദൈവനിന്ദ; ഖുര്‍ ആനില്‍!!
“അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുവിന്‍ ”[33:56]
സൃഷ്ടിയെ പ്രകീര്‍ത്തിക്കുന്ന സ്രഷ്ടാവിന്റെ ദയനീയ ചിത്രം ഖുര്‍ ആനിലല്ലാതെ മറ്റെവിടെയാണു കാണാനാവുക?
Tuesday, December 4, 2007
Subscribe to:
Post Comments (Atom)
191 comments:
ജബ്ബാര്‍ മാഷുടെ വേര്‍ഷന്‍ വന്നു. ഇനി മറ്റുള്ളവര്‍ പറയട്ടേ. അപ്പോള്‍ അറിയാം എന്താണ് യാഥാര്‍ത്ഥ്യമെന്ന്
ഈ സൂക്തങ്ങളാണു എന്നെ ഖുര്‍ ആനില്‍ നിന്നകറ്റിയത്, ജബ്ബര്‍ മാഷ് പറഞ്ഞ കാര്യങ്ങള്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് എന്നാല്‍ അതിനെല്ലാം ദൈവീകമായ ഒരു വിവക്ഷ ഉണ്ടു താനും ... ചര്‍ച്ച വ്യക്തി വിശ്വാസങ്ങളെ ഹനിക്കാതിരിക്കട്ടെ ... കാര്യങ്ങള്‍ മനസ്സിലാക്കുക സത്യം ഗ്രഹിക്കുക ... അസത്യങ്ങളെ സത്യമായി കരുതുന്നവര്‍ അതിനെ പരിഷ്കരിക്കുക
33: 50. അല്ലയോ നബിയേ! തീര്‍ച്ചയായും നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്നിമാരെ നാം നിനക്ക് അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തിലൂടെ)അധീനപ്പെടുത്തിത്തനന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്തെത്തിയ നിന്റെ പിതൃവ്യപുത്രിമാര്‍, നിന്റെ പിതൃസഹോദരീപുത്രിമാര്‍, നിന്റെ മാതൃസഹഹോദരപുത്രിമാര്‍, നിന്റെ മാതൃസഹോദരീപുത്രിമാര്‍, എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു). സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും നബി അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ള(അനുവാദമാകുന്നു.) അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈ ഉടമപ്പെടുത്തിയവ(തടവുകാ)രുടെയും കാര്യത്തില്‍ നാം അവര്‍ക്ക് (നിയമമാക്കി) നിശ്ചയിച്ചിട്ടുള്ളത് എന്താണെന്നും നാം അറിയുന്നുണ്ട്. നിനക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(ഈ വചനം അവതരിക്കുന്നതിനു മുന്‍പ് വിവാഹമൂല്യം നല്‍കിക്കൊണ്ട് പ്രവാചകന്‍(സ) നടത്തിയ വിവാഹങ്ങള്‍ അല്ലാഹു അംഗീകരിക്കുകയും ഇനി വിവാഹം കഴിക്കുകയാണെങ്കില്‍ അത് സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. യുദ്ധത്തടവുകാരെ പടയാളികള്‍ പങ്കിട്ടെടുക്കുകയായിരുന്നു പുരാതന അറേബ്യന്‍ സമ്പ്രദായം. മുസ്‌ലിം യുദ്ധത്തടവുകാരോട് ശത്രുക്കള്‍ ഇതേ നിലപാടുതന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് ഈ സമ്പ്രദായം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു മുസ്‌ലിം പടയാളിയുടെ വിഹിതത്തില്‍ വരുന്ന യുദ്ധത്തടവുകാരിയെ ഭാര്യയെപ്പോലെ സ്വീകരിക്കാന്‍ അയാള്‍ക്ക് അനുവാദമുണ്ടായിരുന്നു. അവിഹിത ബന്ധങ്ങളുടെ പഴുതടക്കാന്‍ ഇത് ആവശ്യവുമായിരുന്നു. സ്ത്രീയുടെ അനുവാദത്തോടെ അവളുടെ രക്ഷിതാവ് സാക്ഷികളുടെ മുന്‍പാകെ അവളെ വരന് മഹ്‌റ്(വരന്‍ വധുവിന് നല്‍കുന്ന വിവാഹമൂല്യം) നിശ്ചയിച്ചുകൊണ്ട് വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതാണ് ഇസ്‌ലാമിലെ വിവാഹ സമ്പ്രദായം. എന്നാല്‍ പ്രവാചകന്(സ) അല്ലാഹു ഈ കാര്യത്തില്‍ ഇളവ് അനുവദിച്ചുകൊടുത്തിരിക്കുന്നു. വിവാഹ മൂല്യമൊന്നും വാങ്ങാതെ ഏതെങ്കിലും ഒരു സ്ത്രീ നബി(സ)യോട് തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നപക്ഷം അത് സ്വീകരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന് അനുവാദം നല്‍കിയിരിക്കുന്നു. രക്ഷിതാവില്ലാതെ വിവാഹം നടത്താന്‍ ഇവിടെ നല്‍കിയ ഈ അനുവാദം പ്രവാചകനുമാത്രം ബാധകമാണ്.)
33: 51. അവരില്‍നിന്ന് നീ ഉദ്ദേശിക്കുന്നവരെ മാറ്റിനിര്‍ത്തുകയും നീ നിശ്ചയിക്കുന്നവരെ നിന്നിലേക്ക് സ്വീകരിക്കുകയും ചെയ്യാം. നീ മാറ്റിനിര്‍ത്തിയവരില്‍നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം തൃപ്തരാകാനും ഏറ്റവും പറ്റിയ മാര്‍ഗമാകുന്നു ഇത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനും സഹനശീലനുമാകുന്നു.
52. ഇതിനുശേഷം നിനക്ക് (വേറെ) ഒരു സ്ത്രീയെയും വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്കു പകരമായി വേറെ ഭാര്യമാരെ സ്വീകരിക്കാനും (അനുവാദമില്ല). അവരുടെ സൗന്ദര്യം നിന്നില്‍ കൗതുകമുണര്‍ത്തിയാലും ശരി, നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍(അടിമസ്ത്രീകള്‍) ഒഴികെ. അല്ലാഹു എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.
33: 37. അല്ലഹു അനുഗ്രഹിക്കുകയും നീ അനുഗ്രഹിക്കുകയും ചെയ്തതായ ഒരുവനോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). "നീ നിന്റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ)നിന്നോടൊപ്പം നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക." അല്ലാഹു വെളിപ്പെടുത്താനിരുന്ന കാര്യം മനസ്സില്‍ ഒളിച്ചുവെക്കുകയും, നീ ജനങ്ങളെ ഭയപ്പെടുകയും ചെയ്തു. എന്നാല്‍ നീ ഭയപ്പെടുന്നതിന് കൂടുതല്‍ അര്‍ഹന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍നിന്ന് ആവശ്യം നിറവേറ്റി(വിവാഹമോചനം നടത്തി)ക്കഴിഞ്ഞപ്പോള്‍ നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ വളര്‍ത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ അവരില്‍നിന്നും (വിവാഹമോചനം സംബന്ധിച്ച) ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാകാതിരിക്കാനാണിത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കപ്പെടുകതന്നെ ചെയ്യും.
(പ്രവാചകന്റെ(സ) അടിമയായിരുന്നു സൈദുബ്‌നു ഹാരിഥ്. പിന്നീട് പ്രവാചകന്‍(സ) അദ്ദേഹത്തെ മോചിപ്പിക്കുകയും തന്റെ വളര്‍ത്തുപുത്രനാക്കുകയും ചെയ്തു. നബിതിരുമേനി(സ) തന്റെ പിതൃസഹോദരിയുടെയും ജഹ്ശിന്റെയും മകളായ സൈനബിനെ അദ്ദേഹത്തിന് വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്തു. സുന്ദരിയും കുലീനയുമായിരുന്ന സൈനബയും അടിമയായിരുന്ന സൈദും തമ്മിലുള്ള ദാമ്പാത്യബന്ധം ശിഥിലമായി. അപകര്‍ഷബോധം കാരണം സൈദ് പ്രവാചക(സ)നോട് പലതവണ വിവാഹ മോചനാനുമതി തേടി. താന്‍ തന്നെ മുന്‍കൈയെടുത്ത് നടത്തിയ ആ വിവാഹം വിവാഹ മോചനത്തില്‍ കലാശിക്കരുതെന്നായിരുന്നു നബി(സ)യുടെ ആഗ്രഹം. സൈദ് വിവാഹ മോചനം ചെയ്തശേഷം നബി(സ) സൈനബിനെ വിവാഹം കഴിച്ചു. വളര്‍ത്തുപുത്രന്മാര്‍ വിവാഹമോചനം നടത്തിയ സ്ത്രീകളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നായിരുന്നു അറബികളുടെ ധാരണ. ദത്തുസമ്പ്രദായം അവസാനിപ്പിച്ച ഖുര്‍ആന്‍ ഈ വിലക്കും ഇല്ലാതാക്കി.)
ഇങ്ങനെപോയാല്‍ മഞ്ചേരിയിലെ NDFന്റെ കുട്ടികള്‍ക്ക് ഉടനെ ഒരു കോട്ടെഷന്‍ കിട്ടാന്‍ സധ്യതയുണ്ട്.
ഈ ഹദീസിന്റെ നമ്പരെത്രയാ മാഷെ, അതോ സഹീഹ് അല്ലാത്ത ഹദീസ് മത്രമേ നിങ്ങളുപയോഗിക്കത്തുള്ളോ?.
മാഷെ, ഖുര്‍ആനെ വിമര്‍ശിച്ചോള്ളൂ, പക്ഷെ, അത് പഠിച്ച ശേഷമല്ലെ നല്ലത്.
ഞാനുറക്കെ പറയുന്നു, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.
അലി മേല്‍പ്പറഞ്ഞതിന്റെ യാഥാര്‍ത്ഥ്യം അറിയിക്കുമോ. ഇല്ലെങ്കില്‍ ഇത് തെറ്റിദ്ധാരണ പരത്തും എന്നതിനാലാണ്.
Ali,
You are now really crossing the limits here.. "ഞാനുറക്കെ പറയുന്നു, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല" , what the hell are you talking about here? What the heck NDF has got to do with it? Man think before you talk..Or are you just trying to scare ppl?
This is pure bullshit!!
കിരണ്‍,
ഞാനും സലാഹുദ്ധിനുമൊക്കെ വളരെ ക്ഷമയോടെയാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. അത്, മാഷ് കാണുന്നതിന് ഒരു മറുവശമുണ്ടെന്ന് പറഞ്ഞ് മനസിലാക്കുവാന്‍ മാത്രമായിരുന്നു. ആരെയും വിശ്വാസിയക്കുവാന്‍ എനിക്കാവില്ല.
പക്ഷെ തെറ്റിധാരണ മാറ്റുവാന്‍ സഹായിക്കുകയെന്ന കടമ നിര്‍വഹിക്കുകയാണ് ഞാന്‍.
ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി, മാഷ് ഇറങ്ങിതിരിച്ചിരിക്കുന്നത് മറ്റെന്തിനോ വേണ്ടിയാണെന്ന്. മുന്നില്‍ കാണുന്ന യുക്തിവാദം ബാനര്‍ പോലും ഒരു മറയാണ്. ഖുര്‍ആന്‍ മുഹമ്മദ് രചിച്ചതണെന്ന് പറഞ്ഞാല്‍ പ്രശ്നമില്ല. പക്ഷെ പ്രവാചകനെ, സ്ത്രിലംഭാടനായി ചിത്രിക്കാരിക്കാനുള്ള ശ്രമം മാഷ്‌ക്ക് നഷ്ടമെ വരുത്തൂ. ബുഖാരിയും, ആയിഷ(റ) റിപ്പോര്‍ട്ടും കൂട്ടുപിടിച്ചത് അല്ലാഹുവില്ലെന്ന് തെളിയിക്കാനാണോ?. ഖുര്‍അനില്‍ വിശ്വാസമില്ലാത്ത നിങ്ങള്‍ എങ്ങനെ ഹദീസ് വിശ്വസിക്കുന്നു.
കഷ്ടം, വിമര്‍ശനത്തിന് പക്വത വേണം മാഷെ, നിങ്ങളുടെ ഈ പരാമര്‍ശങ്ങളും എന്നെ തെല്ലും വേദനിപ്പിക്കുന്നില്ല, കാരണം നിങ്ങള്‍ എത്രത്തോളം പറയുമെന്ന് ഒരു മുന്‍ ധാരണ എനിക്കുണ്ട്. ഇവിടെ വന്നത് സംവാദിക്കാനുമാണ്. നിങ്ങള്‍ നബിയെക്കിറുച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഒരു വിശ്വാസിയുടെയും വിശ്വാസത്തിന് ഇളക്കം തട്ടില്ല, അവിശ്വാസിക്ക് നിരീശ്വരവാദിയാവനുള്ള സഹായം മാത്രമാവുമത്. പക്ഷെ ഇവിടെ ഞാന്‍ മാത്രമല്ല. അത് മാഷ് സൂക്ഷിക്കുക. സുക്തങ്ങള്‍ വളച്ചോടിക്കുന്നു എന്ന് എന്റെ പരാതി ഞാന്‍ അവര്‍ത്തിക്കുന്നു. ഒരു അമുസ്ലിം സഹോദരന്റെ ഖുര്‍ആന്‍ തര്‍ജ്ജമ പോലും ഇത്ര വൃത്തിക്കെട്ടതാവില്ല.
മാഷെ, തീകൊള്ളികൊണ്ട് തല ചോറിയല്ലെ. ഇവിടെ വന്ന പലരും, ശക്തമായി അല്ലാഹുവിനെ എതിര്‍ത്തവര്‍ പലരും, അവരുടെ മുഖം മറച്ചിരുന്നു. മാഷ് സൂക്ഷിക്കുക. പ്രകോപനമില്ലാതെ തന്നെ ഈ ചര്‍ച്ച മുന്നോട്ട്‌കൊണ്ട് പോവാമല്ലോ.
മാഷെ, നിങ്ങളെ ആരോ ബ്രൈന്‍ വാഷ് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. ഇസ്ലാമിന്റെ കടുത്ത എതിരാളികള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍, യതോരു അടിസ്ഥനവുമില്ലാതെ ഉയര്‍ത്തുന്നത്, നിങ്ങളുടെ പിന്നിലുള്ളവരാണെന്ന് ഞാന്‍ സംശയിക്കുന്നു. സൂക്ഷിക്കുക, നഷ്ടം നിങ്ങള്‍ക്ക് മാത്രമാവും.
എനിക്ക് ഈ ചര്‍ച്കയില്‍ പങ്കെടുക്കാന്‍ തല്‍പര്യമില്ല. എങ്കിലും നിങ്ങളുടെ ഖുര്‍ആന്‍ സുക്തങ്ങളെ ഞാന്‍ എതിര്‍ക്കും, യതാര്‍ഥ സുക്തങ്ങള്‍ ഞാന്‍ പോസ്റ്റും.
ഒരിക്കല്‍ കൂടി, മാഷെ, സൂക്ഷിക്കുക.
അലി. ഈ വിഷയത്തിന്റെ നിജസ്ഥിതി അലി ഒരു പോസ്റ്റായി ഇട്ട് ലിങ്ക് അയച്ച് തരുമെന്ന് വിശ്വസിക്കുന്നു. അലി നമുക്ക് വികാരഭരിതരാകാതെ പ്രതികരിക്കാന്‍ എന്ന് കരുതുന്നു. പിന്നെ ഹദീസുകള്‍ വങ്ങാന്‍ ലഭിക്കുമോ ഏത് ബുക്ക് സ്റ്റാളില്‍ നല്ല മലയാള പരിഭാഷ ലഭിക്കും. വിവരങ്ങള്‍ എന്റെ മെയിലില്‍ അയക്കുമല്ലോ.
ജബ്ബാര്‍ മാഷിന് ചേകന്നൂര്‍ മൗലവിയുടെ വിധിയുണ്ടാകുമെന്ന ഭീഷണി കണ്ടു. മഞ്ചേരിയിലെ എന്‍ഡിഎഫിന്റെ കുട്ടികള്‍ക്ക് ക്വട്ടേഷന്‍ കിട്ടുമത്രേ!
ക്വട്ടേഷന്‍ എടുക്കുന്നവരെ സാധാരണ ഗുണ്ടകള്‍ എന്നാണ് വിളിക്കുന്നത്. വാടകക്കൊലയാളികളുടെ ചുരുക്കെഴുത്താണ് എന്‍ഡിഎഫ് എന്ന് ഇതില്‍ പരം തെളിവെന്തു വേണം. (ഇവരോ കുട്ടികള്‍?)
സൂക്ഷിക്കാനുളള ഈ മുന്നറിയിപ്പ് സൂക്ഷിച്ചു വെയ്ക്കപ്പെടേണ്ടതാണ്. ഈ രക്തത്തില്‍ എനിക്കു പങ്കില്ലെന്ന കൈകഴുകല്‍ തന്നെ വലിയൊരു ഗൂഢാലോചനയുടെ ചോരമണം പരത്തുന്നു.
തീക്കൊളളി കൊണ്ട് തല ചൊറിയരുതെന്നും നഷ്ടം നിങ്ങള്‍ക്കു മാത്രമാണെന്ന ആവര്‍ത്തിച്ചുളള സൂചനകളും തെളിയിക്കുന്നത് ഒന്നു തന്നെ. ഈ സംവാദം ബ്ലോഗിന്റെ പരിധി വിട്ട് സഞ്ചരിച്ചിട്ടുണ്ട്. ആ വഴി ചെന്നവസാനിക്കുന്നത് ക്വട്ടേഷനെടുത്ത് ആളെത്തട്ടുന്ന മഞ്ചേരിയിലെ എന്‍ഡിഎഫ് കുട്ടികളുടെ അടുത്തു തന്നെയാവും.
നിര്‍ലജ്ജമായ ഈ ഭീഷണിക്കു നേരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. യാഹുവിന്റെ പ്ലേഗിയാരിസത്തെക്കാള്‍ അല്‍പത്തരമാണ് ഈ ജല്‍പനങ്ങള്‍.
കിരണ്‍,
ഞാന്‍ വികാരിയല്ല. പക്ഷെ മലപ്പുറത്തിന്റെ മണമറിയാവുന്ന ഞാന്‍ ഒരു വാണിംഗ് കൊടുത്തു എന്ന് മാത്രം. ചര്‍ച്ചകള്‍ക്ക് ഒരു ലക്ഷ്യം ഉണ്ടാവരുത്. ലക്ഷ്യത്തിലെത്താനണല്ലോ ചര്‍ച്ച. അത് തീര്‍ത്തും നിശ്‌പക്ഷമായി നയിക്കണം.
മാഷിന്റെ വിചാരങ്ങളെ, അഭിപ്രയങ്ങളെ, ഖുര്‍ആന്‍ സുക്തമാണെന്ന് പറഞ്ഞ്, ഖുര്‍ആനെക്കുറിച്ചറിയാത്തവരുടെ ഇടയില്‍ തെറ്റിധാരണപരത്തുന്ന, വികലമായ രീതിയെ അടിച്ചെല്‍പ്പിക്കാനുള്ള ശ്രമം, അപലപനീയമാണ്.
അറിവിനായുള്ള നിങ്ങളുടെ അവേശത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഓപ്പം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.
നെറ്റില്‍തന്നെ ബുഖാരി, മുസ്ലിം, അബൂ ദാവൂത്, തിര്‍മിതി എന്നിവരുടെ ഹദീസിന്റെ മലയാളം തര്‍ജ്ജമയുണ്ട്.
ഇതാ ഒരു ലിങ്ക്.
മരിച്ചോ,
സൂക്ഷിക്കണമെന്ന് മാഷോട് ഇന്നും ഇന്നലെയും പറഞ്ഞ് തുടങ്ങിയതല്ല. അത് ഈ ബ്ലോഗിന്റെ തുടക്കം മുതലുണ്ട്. അവേശത്തോടെ പിന്നില്‍നിന്ന് കളിക്കുന്ന നിങ്ങളൊക്കെ എന്തെ പിതൃത്വം മറച്ച് വെക്കുന്നു. ഭീഷണിയില്ലെന്ന് മാഷ് പറയട്ടെ. അല്ലതെ മരീചനല്ല. തെങ്ങിന്മുകളില്‍ കയറി നിന്ന് പട്ടിവന്നാല്‍ ഞാന്തിരിച്ച് കടിക്കും എന്ന് പറയുന്ന മരിചന്റെ ബുദ്ധി അപാരം.
എനിക്ക് മഷോട് വിദ്വേഷമില്ല. ആര് എന്തെഴുതിയാലും, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് പുല്ലാണ് എന്നാണെന്റെ നിലപാട്. ഞാന്‍ NDF അല്ല, ഇനി മരീചന് എന്നെ NDF ആക്കണമെന്ന് നിര്‍ബദ്ധമാണെങ്കില്‍ അവാം.
ക്വട്ടേഷന്‍ എന്ന വാക്കിന്റെ അര്‍ഥം മരീച്ചന്‍ പഠിക്കുക. ബാക്കി എന്നിട്ട്.
ആരാടോ പിതൃത്വം മറച്ചു വെയ്ക്കുന്നത്? തനിക്കെന്താ മര്യാദയുടെ ഭാഷ വശമില്ലേ! ബ്ലോഗിലെ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ തന്തയ്ക്കു പറയുന്നതാണോ തന്റെ സംസ്ക്കാരം? താന്‍ വിശ്വസിക്കുന്ന ദൈവം തന്നെ പഠിപ്പിച്ചിരിക്കുന്നത് ഇതാണോ?
തെങ്ങിന്റെ ചുവട്ടിലിറങ്ങി വന്നാല്‍ താനെന്താ മൂക്കു ചെത്തുമോ? അതോ പൊന്നാനിയില്‍ കൊണ്ടുപോയി വേറെ വല്ലതും ചെത്തുമോ?
മഞ്ചേരിയിലെ എന്‍ഡിഎഫിന്റെ കുട്ടികള്‍ക്ക് ക്വട്ടേഷന്‍ കിട്ടുമെന്ന് താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ഇനി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഏതു കോഴ്സ് പഠിക്കണം?
ഇടുങ്ങിയ ഒരു ചിന്തയല്ല എന്റെത്, അത് വളരെ വിശാലമാണ്. അല്ലാഹുവിനെയോ, പ്രവാചകനെയോ ക്രൂരമായി ചിത്രികരിച്ചാല്‍ അവര്‍ക്ക് എന്ത് നഷ്ടം. പക്ഷെ ഒരു വിശ്വസി എന്ന നിലയില്‍ അത് എന്നെ വേദനിപ്പിക്കും. അത് സ്വാഭാവികമാണ്. പിന്‍ തലമുറയിലോന്നും നപുംസകങ്ങളില്ലെങ്കില്‍ വേദന തോന്നും, അവിടെയും ക്ഷമിക്കുവാന്‍ പഠിപ്പിച്ച എന്റെ നേതാവിന്റെ വാക്കുകള്‍ക്ക് തന്നെയാണ് പ്രസക്തി.
ഒരു കഥ പറയട്ടെ.
പ്രവാചകനെ എന്നും മലിനവസ്തുകള്‍കൊണ്ട് അഭിഷേകം ചെയ്തിരുന്ന ഹിന്ത് എന്ന അബുലഹബിന്റെ ഭാര്യ. ഒരു ദിവസം പുറത്തിറങ്ങിയ പ്രവാചകന്‍, തന്റെ നേരെ വരുന്ന മലിനവസ്തുകളെ കാത്ത് നിന്നു. പക്ഷെ അന്ന് ആരും നബിയെ ഉപദ്രവിച്ചില്ല. ഹിന്തിനെക്കുറിച്ചന്വേഷിച്ച പ്രവാചകന്‍ അറിയുന്നു, അവള്‍ സുഖമില്ലാതെ കിടക്കുകയാണെന്ന്. ഉടനെ പ്രവാചകന്‍, അവരുടെ വിട്ടില്‍ പോയി അവരെ കാണുകയും അശ്വസിപ്പിക്കുകയും ചെയ്യുന്നു.
ഇതാണ് എന്റെ നേതാവിന്റെ മാര്‍ഗ്ഗം, എന്റെയും.
അനോണികളെ ബ്ലോക്കിയപ്പോള്‍ കമന്റിന്റെ എണ്ണം കുറഞ്ഞല്ലോ മാഷെ.
കേരള യുക്തിവാദി സംഘത്തിന്റെ സജീവപ്രവര്‍ത്തകനായി എത്രയോ കാലം മുമ്പേ മാഷ് കേരളത്തിലുണ്ട്. ബ്ലോഗിന്റെ ആരംഭം മുതല്‍ താന്‍ കൊടുത്ത മുന്നറിയിപ്പ് വായിച്ചു പഠിച്ച് വേണോ ജബ്ബാര്‍ മാഷ് ഇനി നിലപാടുണ്ടാക്കാന്‍. മാഷ് പറയുന്നത് മാഷിന്റെ അഭിപ്രായമാണ്. താന്‍ തന്റെ അഭിപ്രായം പറഞ്ഞോ. അതിലൊക്കെ ആര്‍ക്കാ ഇവിടെ ചേതം? സാമാന്യബുദ്ധിയുളളവര്‍ മനസിലാക്കും, ഏതാണ് ശരി, ഏതാണ് തെറ്റെന്ന്.
താന്‍ പറയുന്നത് മാത്രം ശരി, ബാക്കിയുളളവരൊക്കെ തെറ്റെന്ന് വിധിക്കാനുളള സാമൂഹികാധികാരം സൗദി അറേബ്യയില്‍ ചിലര്‍ക്കുണ്ടായേക്കും. ഇവിടെയും അതുപോലെയൊക്കെ ആയെങ്കില്‍ കൊളളാം എന്ന ആഗ്രഹവും തനിക്കുണ്ടായേക്കാം. എന്നാല്‍, ഇത് നാടു വേറെയാണ്. അതും ഓര്‍ക്കുന്നത് നന്ന്.
ഞാന് ഒരു മുസ്സ്ലീമല്ല - എങ്കിലും, ഈ ബ്ലോഗു വായിച്ചപ്പോള്‍, സത്യം കൂടുതല്‍ അറിയാന്‍ കൂടുതല്‍ കൂടുതല്‍ ആഗ്രഹം തോന്നുന്നു! എന്നാല്‍ സംവാദങ്ങള്‍ സഹോദരന്മാരെ തമ്മിലടിപ്പിക്കാതെ കൂടുതല്‍ “അടുപ്പിക്കാന്‍” ഉതകുന്നതാകട്ടെ!
മരീച്ചോ,
നിങ്ങളുദ്ദേശിച്ച ഒരര്‍ഥത്തിലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. തെറ്റായി വ്യഖ്യാനിച്ചത് നിങ്ങളുടെ ആവേശം മാത്രം.
ചെത്തുവാന്‍ പറ്റിയതോന്നും നിങ്ങള്‍ക്കില്ലെന്ന് തെളിയിക്കല്ലെ മാരിച്ചാ.
പോട്ടെ, ശാന്താനാവൂ മാരിച്ച.
പ്രവാചകനെ എന്നും മലിനവസ്തുകള്‍കൊണ്ട് അഭിഷേകം ചെയ്തിരുന്ന ഹിന്ത് എന്ന അബുലഹബിന്റെ ഭാര്യ. ഒരു ദിവസം പുറത്തിറങ്ങിയ പ്രവാചകന്‍, തന്റെ നേരെ വരുന്ന മലിനവസ്തുകളെ കാത്ത് നിന്നു. പക്ഷെ അന്ന് ആരും നബിയെ ഉപദ്രവിച്ചില്ല. ഹിന്തിനെക്കുറിച്ചന്വേഷിച്ച പ്രവാചകന്‍ അറിയുന്നു, അവള്‍ സുഖമില്ലാതെ കിടക്കുകയാണെന്ന്. ഉടനെ പ്രവാചകന്‍, അവരുടെ വിട്ടില്‍ പോയി അവരെ കാണുകയും അശ്വസിപ്പിക്കുകയും ചെയ്യുന്നു.
താന്‍ പിന്നെയും ചൊറിയുകയാണല്ലോടോ. ചെത്തുവാന്‍ പറ്റിയതുണ്ടോ ഇല്ലെയോ എന്നൊന്നും തന്നെ ബോധിപ്പിക്കേണ്ട ആവശ്യമില്ലല്ലോ.
വെല്ലുവിളികളും വീണ്‍വാക്കുകളും മതിയാക്കി ജബ്ബാര്‍ മാഷ് എഴുതിയതിനെക്കുറിച്ച് തനിക്ക് വല്ലതും പറയാനുണ്ടെങ്കില്‍ പറയുന്നതാണ് നല്ലത്.
അല്ലാതെ തന്റെ മുന്‍തലമുറയിലെ നപുംസകങ്ങളുടെ കണക്കെടുത്തിട്ടൊന്നും ഇവിടെയാര്‍ക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
എന്‍ഡിഎഫെന്നും ക്വട്ടേഷനെന്നും മുന്നറിയിപ്പെന്നുമൊക്കെ പറഞ്ഞ് താന്‍ ബ്ലോഗിലെ താലിബാനൊന്നുമാകേണ്ട. അടങ്ങെന്നേ എനിക്കും പറയാനുളളൂ.
മരീച്ചോ,
ജബ്ബാര്‍ മാഷ് എഴുതിയത് ശരിയാണോ എന്ന് മാരിച്ചന്‍ പറ, അണെങ്കില്‍ ഹദീസിന്റെ നമ്പര്‍ തരൂ.
പിന്നെ താലിബാന്‍ക്കാര്‍ എന്നെ ഇപ്പോ വിളിച്ചതെയുള്ളു, എന്താ ഞാന്‍ പോണോ?. എന്താ മാരിച്ചന്റെ അഭിപ്രായം.
താന്‍ ഏതു നരകത്തിലോ ചെന്നു കയറ്.
ജബ്ബാര്‍ മാഷ് എഴുതിയത് ജബ്ബാര്‍ മാഷിന്റെ അഭിപ്രായമാണ്. ഒരു ഹദീസിലും അതില്ലെങ്കില്‍ അങ്ങനെയൊന്നില്ലെന്ന് തനിക്ക് പറയാം. ഖുര്‍ ആന്‍ വളച്ചൊടിക്കരുതെന്ന് അഭിപ്രായപ്പെടാം. പ്രതിഷേധിക്കാം. യഥാര്‍ത്ഥ ഹദീസ് തനിക്ക് ഉദ്ധരിക്കാം.
തനിക്കു മുമ്പെ കമന്റെഴുതിയ ബീരാന്‍ കുട്ടിയുടെ അഭിപ്രായം താന്‍ കണ്ടോ? തന്റെ വെല്ലുവിളിയും മുന്നറിയിപ്പും തന്തയ്ക്കു പറച്ചിലും കമന്റെഴുതുന്നവരില്‍ ചെത്താന്‍ വല്ലതുമുണ്ടോ എന്ന അന്വേഷണവുമൊന്നും അതിലില്ലല്ലോ. മുന്‍തലമുറയിലെ നപുംസകങ്ങളുടെ കണക്കെടുപ്പും അതിലില്ല.
സംവാദത്തില്‍ മര്യാദ പുലര്‍ത്താന്‍ അറിയില്ലെങ്കില്‍ അവനവന്റെ ബ്ലോഗില്‍ നിന്നും പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്.
മരീച്ചോ,
എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്. ഈ ചര്‍ച്ച ഇങ്ങനെ വഴിതിരിഞ്ഞതില്‍ മാഷോടും മാപ്പ് ചോദിക്കുന്നു.
Mr. Abdul Ali, Now you shown the quality of a Muslim with this last comment. This spirit to forgive and get away from unhealthy talking must keep up! May God bless you. I will remember always your quoting from Holly
Quran, the story of Mohammed (peace upon him!)
പ്രിയ
മാരീചന്‍,
അബ്ദുല്‍ അലി,
നിങ്ങള്‍ വ്യക്തി പരമായ ആക്ഷേപങ്ങള്‍ നിര്‍ത്തൂ....
ജബ്ബാര്‍ മാഷെ പോസ്റ്റിനെ കുറിച്ചു
അനുകൂലമായോ,പ്രതികൂലമായോ
എഴുതൂ.അതിനുള്ള സ്വാതത്രം നിങ്ങള്‍ക്കുണ്ടല്ലോ.
(അപേക്ഷമാത്രം)
അലീ. താങ്കളുടെ വാക്കുകള്‍ ഒട്ടും വിഷമിപ്പിച്ചിട്ടില്ലെന്ന് അറിയിക്കട്ടെ. നാം ബഹുമാനിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നവര്‍ നമ്മോട് വല്ലാതെ ക്ഷോഭിക്കുകയോ തന്തയ്ക്കു പറയുകയോ ചെയ്യുമ്പോഴാണല്ലോ വിഷമമുണ്ടാകേണ്ടത്. ആ പട്ടികയില്‍ അലിയില്ലാത്തതിനാല്‍ വ്യക്തിപരമായ വേദനയ്ക്കോ വിഷമത്തിനോ ഈ സംവാദത്തില്‍ ഒട്ടും പ്രസക്തിയില്ല.
താങ്കള്‍ക്കും താങ്കളെപ്പോലുളള സങ്കുചിത മതവിശ്വാസികള്‍ക്കും ഇങ്ങനെയേ പ്രതികരിക്കാന്‍ അറിയാവൂ എന്നറിയാഞ്ഞിട്ടല്ല. സാധാരണ വാഗ്വാദങ്ങളിലും സംവാദങ്ങളിലും ഉപയോഗിക്കുന്ന ഭാഷയ്ക്കപ്പുറം ചില ഭീഷണികള്‍ താങ്കളുടെ കമന്റുകളില്‍ കണ്ടതിനാലും അതില്‍ പ്രതിഷേധിക്കണമെന്ന് തോന്നിയതിനാലുമാണ് ഇവിടെ ഇടപെട്ടത്.
പ്രവാചകനെ വിമര്‍ശിച്ചാല്‍ പ്രതിരോധിക്കാന്‍ താങ്കള്‍ക്ക് കടമയുളളതു പോലെ, സ്വന്തം അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ഒരു മനുഷ്യനെതിരെ ഭീഷണിയുയരുമ്പോള്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ട കടമ വേറെ ചിലര്‍ക്കും ഉണ്ട്. അത്രയും താങ്കള്‍ക്ക് മനസിലാവുമെന്ന് കരുതുന്നു.
വഴി തിരിഞ്ഞെന്ന് താങ്കള്‍ വ്യാഖ്യാനിക്കുന്ന ഈ ചര്‍ച്ചയെ ഒന്നു റീവൈന്‍ഡു ചെയ്തു നോക്കാം.
താങ്കളുടെ ആദ്യ കമന്റിലെ ആദ്യവാചകം ഇങ്ങനെയാണ്.
മലപ്പുറത്തെ എന്‍ഡിഎഫ് കുട്ടികള്‍ക്ക് ഉടനെ ഒരു ക്വട്ടേഷന്‍ കിട്ടാന്‍ സാധ്യതയുണ്ട്.
എന്താണ് ഈ വാചകത്തിന്റെ അര്‍ത്ഥം? എന്‍ഡിഎഫ് കുട്ടികള്‍ എന്ന സംബോധനയില്‍ നിന്നുതന്നെ താങ്കളുടെ തനിനിറം വെളിപ്പെടുന്നുണ്ട്.
ക്വട്ടേഷനെടുത്ത് ആളെക്കൊല്ലാന്‍ നടക്കുന്നവരെ സുബോധമോ മര്യാദയോ ഉളളവരാരും കുട്ടികള്‍ എന്നുവിളിക്കില്ല. ആര്‍എസ്എസ് കുട്ടികള്‍ എന്ന് ബിജെപിക്കാരന്‍ പറയുംപോലെ തന്നെയാണ് ഇതും. എന്‍ഡിഎഫിനോട് താങ്കള്‍ക്കുളള മതിപ്പോ അനുഭാവമോ അനുരാഗമോ ഒക്കെ ഈ കുട്ടികള്‍ പ്രയോഗം വെളിപ്പെടുത്തുന്നു.
ആദ്യകമന്റ് അവസാനിച്ചതിങ്ങനെ.
ഞാനുറക്കെ പറയുന്നു, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.
ഏത് രക്തത്തില്‍ താങ്കള്‍ക്ക് പങ്കില്ലെന്നാണ് താങ്കള്‍ ഇവിടെ സൂചിപ്പിച്ചത്. എനിക്കീ രക്തത്തില്‍ പങ്കില്ലെന്ന സുപ്രസിദ്ധമോ കുപ്രസിദ്ധമോ ആയ വാചകം പീലാത്തോസ് പറയുന്നത് യേശു കുരിശേറുമെന്നുറപ്പിച്ച ശേഷമാണ്.
മാരീചന്‍ ആവേശം കൊണ്ട് എന്തോ വളച്ചൊടിച്ചെന്നായിരുന്നല്ലോ താങ്കളുടെ ആരോപണം. ഒന്നു വിശദീകരിക്കാമോ സുഹൃത്തേ. ഈ വാചകങ്ങളെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ച ചേതോവികാരമെന്തെന്ന്? എന്താണീ വാചകങ്ങളുടെ വളച്ചൊടിക്കപ്പെടാത്ത അര്‍ത്ഥം? താങ്കളുടെ വാക്കുകള്‍ നിരുപദ്രവകരമാണോ?
വീണ്ടും മൂന്നാമത്തെ കമന്റില്‍ താങ്കള്‍ കിരണിനോടു പറഞ്ഞു. മലപ്പുറത്തിന്റെ മണമറിയാവുന്ന താങ്കള്‍ ഒരു വാണിംഗ് കൊടുത്തെന്നേയുളളൂവെന്ന്.
മലപ്പുറത്തിന്റെ മണം ഇത്രയേറെ ചോര കലര്‍ന്നതാണോ? ആരാണ് മലപ്പുറത്ത് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്? ശരീയത്ത് നിയമം നിലനില്‍ക്കുന്ന പ്രത്യേക രാജ്യമാണോ മലപ്പുറം? ഏത് മുല്ല ഒമറും ബിന്‍ലാദനുമാണ് മഞ്ചേരിയിലെ എന്‍ഡിഎഫ് കുട്ടികള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നത്?
ഒരു മാപ്പു പറച്ചില്‍ കൊണ്ട് തീരുന്നതാണോ അലീ, താങ്കളുടെ പ്രകോപനപരമായ കമന്റ് വെളിപ്പെടുത്തുന്ന ഭീഷണമായ യാഥാര്‍ത്ഥ്യം.
അവിശ്വാസികളെ വിശ്വാസികളാക്കുന്ന കടമയും ലോകമാകെ തങ്ങളുടെ മതവിശ്വാസികളാല്‍ നിറയുന്ന സ്വപ്നവും താങ്കളെപ്പോലുളളവര്‍ക്കുളളതു തന്നെ. മതവിമര്‍ശനങ്ങളെക്കുറിച്ചും അത് ജനാധിപത്യത്തിന് നല്‍കിയ വളര്‍ച്ചയെക്കുറിച്ചുമൊന്നും അലിയോട് പറയാനൊന്നുമില്ല. മതവിശ്വാസിയായിരുന്ന ചേകന്നൂര്‍ മൗലവിയുടെ ജഡം പോലും പുറത്തുകാണാതെ അദ്ദേഹത്തെ ഇല്ലാതാക്കിയവരും വിശ്വസിക്കുന്നത് തങ്ങള്‍ ദൈവഹിതം നിറവേറ്റിയെന്നാണ്.
ജനാധിപത്യത്തെ സ്നേഹിക്കുന്ന ജബ്ബാര്‍മാഷും പ്രാകൃത മതകല്‍പനകള്‍ പിന്‍പറ്റുന്ന അലിയും രണ്ടു ധ്രുവങ്ങളിലാണ്.
ജനാധിപത്യത്തെയും സംവാദങ്ങളെയും ആശയസമരങ്ങളെയും സ്നേഹിക്കുന്ന ജബ്ബാര്‍ മാഷിന് താങ്കള്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കി.
മാഷേ , തീകൊള്ളികൊണ്ട് തല ചോറിയല്ലെ. ഇവിടെ വന്ന പലരും, ശക്തമായി അല്ലാഹുവിനെ എതിര്‍ത്തവര്‍ പലരും, അവരുടെ മുഖം മറച്ചിരുന്നു. മാഷ് സൂക്ഷിക്കുക.
ശക്തമായി അല്ലാഹുവിനെ എതിര്‍ത്തവര്‍ പലരും അവരുടെ മുഖം മറച്ചിരുന്നുവെന്നും മുഖം മറയ്ക്കാത്ത മാഷ് സൂക്ഷിക്കണമെന്നും താങ്കള്‍ തീക്കൊളളി കൊണ്ട് തല ചൊറിയല്ലേ എന്ന ഭീഷണിയോടെ എഴുതി വിടുമ്പോള്‍ നാമെന്താണ് മനസിലാക്കേണ്ടത്. മുഖം വെളിച്ചത്താക്കി അല്ലാഹുവിനെ വിമര്‍ശിച്ചാല്‍ വിവരമറിയുമെന്നല്ലേ.
(സര്‍വശക്തനായ ദൈവത്തില്‍ നിന്ന് ഏത് അനോണിയ്ക്ക് ഓടി രക്ഷപെടാനാവും എന്ന യുക്തിവാദിച്ചോദ്യമൊന്നും ഇവിടെ ചോദിക്കുന്നതേയില്ല. ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണെങ്കില്‍ ഏത് അനോണി ബ്ലോഗറെയും അവന് ശിക്ഷിക്കാം. അതിന് ഗൂഗിളിനോട് ചോദിക്കേണ്ട കാര്യമൊന്നുമില്ല. അതോ മഞ്ചേരിയിലെ എന്‍ഡിഎഫ് കുട്ടികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നത് ദൈവം നേരിട്ടാണോ?).
താങ്കളുടെ ഭീഷണി ചുവയ്ക്കുന്ന മുന്നറിയിപ്പിലുളള പ്രതിഷേധമായിരുന്നു മാരീചന്റെ കമന്റ്. താങ്കളെയോ താങ്കളുടെ വിശ്വാസത്തെയോ അപഹസിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന ഒരു വാചകം പോലും അതിലില്ലായിരുന്നു.
പക്ഷേ, മറുപടിയില്‍ മാരീചന്റെ പൈതൃകത്തെയാണ് താങ്കള്‍ക്ക് അറിയേണ്ടിയിരുന്നത്. തെങ്ങിനു മുകളില്‍ കയറിയിരുന്ന്, പട്ടികടിച്ചാല്‍ ഞാന്തിരിച്ചു കടിക്കുമെന്ന് പറയുന്ന മാരീചന്റെ ബുദ്ധി അപാരമാണെന്നാണ് താങ്കള്‍ പരിഹസിച്ചത്.
ഈ വാചകത്തിലെ പരിഹാസത്തിനപ്പുറം, പ്രൊഫൈലില്‍ ഊരും പേരും വിലാസവും വെച്ചാല്‍ നീയൊന്നും വീട്ടില്‍ കിടന്നുറങ്ങില്ലെന്ന ഭീഷണി തന്നെയാണ് അലീ, നിഴലിക്കുന്നത്. അവിടം മുതലാണ് താങ്കള്‍ നിരൂപിച്ചതു പോലെ ചര്‍ച്ച വഴി തെറ്റിയത്. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച വഴി തെറ്റുകയായിരുന്നില്ല. താങ്കളിലെ അസഹിഷ്ണുത ഓരോ കമന്റിലായി പുറത്തു വരികയായിരുന്നു.
(ക്വട്ടേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കാന്‍ താങ്കള്‍ ഉപദേശിച്ചിരുന്നു. എന്താണ് ശരിയായ അര്‍ത്ഥമെന്ന് വിശദീകരിച്ചു കണ്ടില്ല)
ഇടുങ്ങിയ ചിന്തയല്ല താങ്കളുടേത് എന്നും അതൊരു വിശാലമായ സംഗതിയാണെന്നുമായിരുന്നു താങ്കളുടെ പിന്നീടുളള വെളിച്ചപ്പെടല്‍. മേല്‍പറഞ്ഞ കമന്റുകള്‍ വായിച്ചവര്‍ക്കൊക്കെ മനസിലായിട്ടുണ്ട്, ആ മനസിന്റെ വലിപ്പവും വിശാലതയും.
അവിടെയും വിഷമൊഴിച്ച വാക്കുകള്‍ തന്നെയായിരുന്നു താങ്കളുടെ ആയുധം. താങ്കളുടെ വാചകങ്ങള്‍ ഇങ്ങനെ.
പക്ഷെ ഒരു വിശ്വസി എന്ന നിലയില്‍ അത് എന്നെ വേദനിപ്പിക്കും. അത് സ്വാഭാവികമാണ്. പിന്‍ തലമുറയിലോന്നും (മുന്‍തലമുറയിലെന്നാവാം ഉദ്ദേശിച്ചത്) നപുംസകങ്ങളില്ലെങ്കില്‍ വേദന തോന്നും, അവിടെയും ക്ഷമിക്കുവാന്‍ പഠിപ്പിച്ച എന്റെ നേതാവിന്റെ വാക്കുകള്‍ക്ക് തന്നെയാണ് പ്രസക്തി.
മുന്‍തലമുറയില്‍ നപുംസകങ്ങള്‍ ഉണ്ടായിരുന്നവരാണോ ദൈവ-മത വിമര്‍ശകരായി രംഗത്തു വരുന്നത്?
(നപുംസകള്‍ക്ക് പ്രത്യുല്‍പാദന ശേഷിയുണ്ടോ? അതൊരു പുതിയ അറിവാണല്ലോ. ദൈവത്തിന്റെ ഓരോ ലീലകളേ!).
ബര്‍ട്രാന്റ് റസല്‍ മുതല്‍ എ ടി കോവൂരും കാമ്പിശേരി കരുണാകരനും ഇടമറുകും നമ്മുടെ ജബ്ബാര്‍ മാഷും സുകുമാരേട്ടനും വരെ നപുംസകങ്ങളുടെ സൃഷ്ടിയാണോ? താങ്കളും താങ്കളെപ്പോലെ കറകളഞ്ഞ വിശ്വാസികളും മാത്രം ശരിയായ പിറവികളും?
പ്രവാചകനു നേരെ മാലിന്യങ്ങള്‍ എറിഞ്ഞ വനിതയുടെ കഥ താങ്കള്‍ ഉദ്ധരിക്കുന്നു. ആ മാര്‍ഗമാണ് താങ്കള്‍ പിന്തുടരുന്നതെന്ന് വാദിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞ ഡയലോഗുകളൊന്നും ഇങ്ങനെയൊരു പച്ചപ്പാവത്തിനെയല്ലല്ലോ അലീ കാട്ടിത്തരുന്നത്.
ചുരുക്കത്തില്‍ അബ്ദുള്‍ അലിയുടെ മനസിലെ വിഷമെത്ര എന്നു കാണിച്ചു തരുന്നതാണ് ഈ കമന്റുകളും സംവാദം മൊത്തത്തിലും. അതിനു വഴിയൊരുക്കിയതിന് മാരീചന്റെ നന്ദി താങ്കളെ അറിയിക്കട്ടെ.
മുഹമ്മദ് സൃഷ്ടിച്ച കള്‍ട് മതം അതിന്റെ തനിസ്വഭാവം കാണിക്കുന്ന കാഴ്ച്ചയാണ് ഇവിടെ ഇപ്പോള്‍ നാം കാണുന്നത്. ദൈവത്തെ കുറിച്ച് എന്തു വേണമെങ്കിലും പറയാം. ആരും പ്രകോപിതരാവില്ല. പക്ഷെ മുഹമ്മദ്നബിയെക്കുറിച്ച് ഉള്ളതു മാത്രം പറഞ്ഞാലും ഇവര്‍ക്കു കലിയിളകും.
പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഞാന്‍ ഈ പോസ്റ്റില്‍ എന്റെ സ്വന്തമായ എത്ര വാചകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നൊന്നു പരിശോധിച്ചു നോക്കുക. ഖുര്‍ ആനിലും സഹീഹുല്‍ ബുഖാരിയിലും ഉള്ള -1400 കൊല്ലത്തിലേറെയായി മുസ്ലിം വിശ്വാസികള്‍ തങ്ങളുടെ ആധികാരികപ്രമാണമായി നിലനിര്‍ത്തിപ്പോന്ന-ഏതാനും വാക്യങ്ങള്‍ ഉദ്ധരിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. ഈ ഹദീസുകളും ആയത്തുകളും നിങ്ങളുടെ പ്രവാചകനും മതത്തിനും അപകീര്‍ത്തികരമാണെങ്കില്‍ അതൊക്കെ മതപ്രമാണമായി സംരക്ഷിച്ചവരെയല്ലേ നിങ്ങള്‍ കുറ്റപ്പെടുത്തേണ്ടത്?
ഇതൊക്കെ വായിച്ചാണു ഞാന്‍ ഈ മതം വിശ്വസിക്കാന്‍ കൊള്ളാത്തതാണെന്നു മനസ്സിലാക്കിയത്. എന്നെപ്പോലെ നിരവധി പേരും അങ്ങനെത്തന്നെ. പ്രവാചകനെക്കുറിച്ച് ഇതിലും ഹീനമായ നിരവധി ഹദീസുകള്‍ ഇനിയും ഉദ്ധരിക്കാനുണ്ട്. അതൊക്കെ മറച്ചു വെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും പ്രമാണങ്ങളും രേഖകളും നിലനില്‍ക്കുവോളം ആളുകള്‍ സത്യം മനസ്സിലാക്കുക തന്നെ ചെയ്യും.
പിന്നെ അബ്ദുല്‍ അലിയുടെ ഭീഷണി . അതൊന്നും ഞാന്‍ പരിഗണിക്കുന്നേയില്ല. ജീവിക്കാന്‍ അത്ര ആര്‍ത്തിയൊന്നും ഇല്ല. പത്തുമുപ്പതു കൊല്ലം യുക്തിവാദം പ്രചരിപ്പിച്ചു. ഇപ്പോള്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ധാരാളം സമാന മനസ്കര്‍ രംഗത്തുണ്ടുതാനും. ഇനി ഒരുപാടു പ്രതീക്ഷകളും സ്വപ്നങ്ങളുമൊന്നും ഇല്ലാത്തതിനാല്‍ ഇതിലൊന്നും ബേജാറുമില്ല. ഞാന്‍ എനിക്കു ശരിയെന്നു ബോധ്യപ്പെട്ട കാര്യങ്ങള്‍ ജനാധിപത്യ സംസ്കാരം അനുവദിക്കുന്ന മട്ടില്‍ പറഞ്ഞുകൊണ്ടേയിരിക്കും. പറയാന്‍ പറ്റുന്ന കാലത്തോളം.
മരീചന് അലി സംവാദത്തില്‍ ഞാന്‍ അഭിപ്രയം പറയുന്നില്ല. കാരണം അലി ഒരു പാട് സഹിഷ്ണുവായ ആളാണ് എന്നത് ഞാന്‍ യുക്തിവാദം പോസ്റ്റിലെ ചര്‍ച്ചകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അലി വികാരപരമായി ചില കമന്റുക്ല് എഴുതിയപ്പോള്‍ ഞാന്‍ അത് ചൂണ്ടിക്കാണിക്കുകയും അലി ക്ഷമാപണം നടത്തുകയും പരമാവധി അങ്ങനെ അല്ലാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള ആളാണ്. ഇത്തവണയും അങ്ങനെ തന്നെ ഒരു പിഴവ് അലിക്ക് വന്നുപോയതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പിന്നെ ഏത് വിഷയത്തിലും വളരെ ഷാര്‍പ്പായി പ്രതികരിക്കുന്ന മരീചനുമായി അലി കോര്‍ത്തപ്പോള്‍ പ്രശ്നമായി എന്നാണ് എന്റെ പക്ഷം.
അത് പോട്ടെ നമുക്ക് വിഷയത്തിലേക്ക് വരാം. മാഷ് പറഞ്ഞതിനെ ബീരാന്‍ കുട്ടി പറഞ്ഞ മറുപടി ശ്രദ്ധിച്ചു കാണുമല്ലോ അതുപോലെ ആയിഷയുടെ കമന്റ് ഹദീസില്‍ എവിടെയാണ് എന്നും അലി ചോദിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ അലി ഹദീസിന്റെ മലയാള ലിങ്ക് നല്‍കിയിട്ടും ഉണ്ട് . അതില്‍ നിന്ന് കോട്ട് ചെയ്താല്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അത് വ്യക്തമായി മനസ്സിലാക്കാനും കഴിയുമെന്നാണ് എന്റെ പക്ഷം
ഖുര്‍ ആന്‍ വാക്യങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥവും പശ്ചാതല വിവരണവും അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ അബ്ദുല്‍ അലിയുടെയോ ബീരാങ്കുട്ടിയുടെയോ വ്യാഖ്യാനങ്ങളല്ല അന്യേഷിക്കേണ്ടത്. ഹിജ്ര മൂന്നും നാലും നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടതും ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളായി ഇത്രയും കാലം അംഗീകരിക്കപ്പെട്ടു വന്നതുമായ തഫ്സീര്‍ ഗ്രന്ഥങ്ങളും ഹദീസ് ഗ്രന്ഥങ്ങളുമാണു നോക്കേണ്ടത്. അറബിഭാഷ അറിയുന്നവരുടെ സഹായം തേടുകയേ നിവൃത്തിയുള്ളൂ. തബ്രീ, വാഖിദീ, ജലാലൈന്‍, ബൈളാവി, മുതലായ തഫ്സീറുകള്‍ നോക്കുക. ബുഖാരിയുടെ ഹദീസ് പൂര്‍ണ്ണമായി ഒരു തവണയെങ്കിലും വായിക്കുക. ആരാണു യാഥാര്‍ത്ഥ്യങ്ങള്‍ക്കു മേല്‍ പുകമറയുണ്ടാക്കുന്നതെന്ന് അപ്പോള്‍ മനസ്സിലാകും. അബ്ദുല്‍ അലിയുടെ ഒരു മുന്‍ കമന്റ് ഓര്‍ക്കുന്നു: “സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും സത്യം സത്യമല്ലാതാകുമോ?”
കുര്‍.33:51 അവതരിച്ചപ്പോള്‍ ആയിശ പറഞ്ഞ കമന്റ്: ഹദീസ്-1716[ബുഖാരി] അഹ്മദ് മൌലവിയുടെ പരിഭാഷ
ജൌനിന്റെ പുത്രിയെ നബിയുടെ മുറിയില്‍ കൊണ്ടു വന്നകാര്യം: ഹദീസ്-1826.[അതേ പുസ്തകം]
മാഷിന്റെ വിചാരങ്ങളെ, അഭിപ്രയങ്ങളെ, ഖുര്‍ആന്‍ സുക്തമാണെന്ന് പറഞ്ഞ്, ഖുര്‍ആനെക്കുറിച്ചറിയാത്തവരുടെ ഇടയില്‍ തെറ്റിധാരണപരത്തുന്ന, വികലമായ രീതിയെ അടിച്ചെല്‍പ്പിക്കാനുള്ള ശ്രമം, അപലപനീയമാണ്.
പ്രിയ സുഹൃത്ത് അലീ, ഞാന്‍ ഈ പോസ്റ്റില്‍ ഇട്ട ഖുര്‍ ആന്‍ വാക്യങ്ങള്‍ എങ്ങനെയാണ് എന്റെ സ്വന്തം അഭിപ്രായമാവുക? അതിന്റെ അര്‍ത്ഥം പോലും ഞാന്‍ സ്വന്തം നിലയില്‍ നല്‍കിയതല്ല. എന്റെ കയ്യിലുള്ള തര്‍ജ്ജമ അപ്പാടെ പകര്‍ത്തിയതാണ്. ബീരാന്‍ കുട്ടി അതാവര്‍ത്തിച്ചിട്ടുമുണ്ടല്ലോ. എന്തു വ്യത്യാസമാണതു തമ്മിലുള്ളത്? വ്യാഖ്യാനങ്ങളും എന്റേതല്ല. ബുഖാരിയുടേതാണ്. ആര്‍ക്കും ഇതൊക്കെ പരിശോധിക്കാവുന്നതാണല്ലോ. വിചാരം പറഞ്ഞതു പോലെ ഈ ഖുര്‍ ആന്‍ വാക്യങ്ങളൊക്കെത്തന്നെയാണ് എന്റെയും വിശ്വാസത്തെ കെടുത്തിക്കളഞ്ഞത്. പതിനേഴാം വയസ്സില്‍ ആദ്യമായി ഇതൊക്കെ വായിച്ചപ്പോള്‍ എന്റെ മനസ്സിലുണ്ടായ സംഘര്‍ഷങ്ങള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഒരുപാടു ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരു ദൈവവും പ്രവാചകനും ഇത്രയും ചെറുതായിരുന്നല്ലോ എന്ന ചിന്തയാണു എന്നെ വേദനിപ്പിച്ചത്. മറ്റുള്ളവര്‍ ഇതൊക്കെ അറിയുന്നു എന്നതിലാണു നിങ്ങള്‍ക്കൊക്കെ വിഷമം.എന്നാല്‍ എന്റെ സമുദായം ഇത്രയും ബാലിശവും അന്ധവിശ്വാസപരവുമായ ചളിക്കുണ്ടില്‍ കിടന്നുഴലുന്നതു കാണുന്നതിലാണു എനിക്കുള്ള വിഷമം. ഖുര്‍ ആന്‍ ദൈവിക വെളിപാടുകളാണെന്നു വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നു എന്നതാണു മുസ്ലിം സമൂഹത്തിന്റെ എല്ലാ വിധ പിന്നാക്കാവസ്ഥയ്ക്കും കാരണം എന്നു ഞാന്‍ തിരിച്ചറിയുന്നു. അതു കൊണ്ട് ആ അന്ധവിശ്വാസത്തെ കാര്യകാരണസഹിതം തുറന്നു കാട്ടി ഈ സമൂഹത്തെ ഇരുട്ടില്‍ നിന്നു രക്ഷിക്കാനാണു ഞാന്‍ ആഗ്രഹിക്കുന്നത്. ചേകനൂര്‍ മൌലവി ഞാന്‍ ഉദ്ധരിച്ചതുപോലുള്ള ഹദീസുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബുഖാരി, മുസ്ലിം തുടങ്ങിയവരും അബൂഹുറൈറയെപ്പോലുള്ളവരും ഇസ്ലാമിനെ തകര്‍ക്കാനും പ്രവാചകനെ അവഹേളിക്കാനും കച്ചകെട്ടിയിറങ്ങിയ ജൂതചാരന്മാരായിരുന്നു എന്നു വാദിച്ചിരുന്നത്. ആ വാദം എന്നെയും ആകര്‍ഷിച്ചിരുന്നു. പക്ഷെ ഖുര്‍ ആനില്‍ തന്നെ ഇത്തരം ധാരാളം പ്രസ്താവനകള്‍ ഉള്ളപ്പോള്‍ ഹദീസിനെ മാത്രം തള്ളിപ്പറഞ്ഞതുകൊണ്ടെന്തു കാര്യം എന്നു ചിന്തിച്ചപ്പോള്‍ അതിലും കഴമ്പില്ലെന്നു തോന്നി. ഇസ്ലാമിനെ കഴുകി നന്നാക്കാന്‍ ശ്രമിച്ച ആ പണ്ഡിതനെയും ഈ ഭ്രാന്തന്‍ കൂട്ടം വിഴുങ്ങിയല്ലോ!
ജബ്ബാര്‍ മാഷ് ഈ പോസ്റ്റില്‍ കൊടുത്ത ഖുര്‍ആന്‍ വാക്യങ്ങളുടെ പരിഭാഷയും.അതേ വാക്യങ്ങള്‍ക്ക്
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും,കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേര്‍ന്ന് പരിഭാഷ പെടുത്തിയ യൂണികോട്ഖുര്‍ആന്‍ മലയാളം
പരിഭാഷയും താഴെചേര്‍ക്കുന്നു. വായനക്കാര്‍ക്ക്
വിലയിരുത്താം.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ജബ്ബ: “അലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള-നീയും അനുഗ്രഹിച്ചിട്ടുള്ള-[നിന്റെ ദത്തുപുത്രന്‍ സൈദിനോട്] നീ പറഞ്ഞിരുന്ന സന്ദര്‍ഭം :`നിന്റെ ഭാര്യയെ നിനക്കു വേണ്ടി നീ വെച്ചുകൊള്ളുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക` എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്റെ മനസ്സില്‍ മറച്ചു വെക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാണു നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെ മേല്‍ അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ -അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍-യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹുവിന്റെ കല്‍പ്പന നടപ്പാക്കപ്പെടേണ്ടതു തന്നെയാകുന്നു.”[33:37]
യുണി:33-37.നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
ജബ്ബ: “ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[33:50]
യൂണി: നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ജബ്ബ: അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]
യൂണി:അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.
ജബ്ബ: ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ (അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]
യുണി: ഇനിമേല്‍ നിനക്ക് ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
ജബ്ബ: അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുവിന്‍ ”[33:56]
യൂണി: തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ( അല്ലാഹുവിന്റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഇത് ഇവിടെ നിന്ന്-http://www.quranmalayalam.com/quran/uni/u33.ht
തികച്ചും പ്രകോപനപരവും അസഹിഷ്ണവുമായ അലിയുടെ ഭീഷണിയെ ഞാന്‍ അപലപിക്കുന്നു. ഇസ്ലാം എന്നാല്‍ അലിയാണന്ന് അലി തന്നെ ബോദ്ധ്യപ്പെടുത്തിയതില്‍ സന്തോഷം. ക്വട്ടേഷന്‍ എന്നാല്‍ അലി എന്‍.ഡി.എഫ് ഗുണ്ടകള്‍ക്ക് ക്യാഷ് കൊടുത്ത് ജബ്ബാര്‍ മാഷെ ഉന്മൂലനം ചെയ്യുക. ഏതായാലും അലി ഇതു തുറന്നു പറഞ്ഞതില്‍ സന്തോഷം, അലിക്കറിയോ എന്നറിയില്ല, ഈ ഒരറ്റ ഭീഷണിയുടെ പേരില്‍ അലിയെ സൈബര്‍ നിയമ അനുസരിച്ച് കേസെടുക്കാം, ജബ്ബാര്‍ മാഷ് ഒരു കേസ് നല്‍കിയാല്‍ മതി തെളിവിനെവിടേയും പോവേണ്ട... അതല്ലാം സൈബര്‍ കുറ്റന്വേഷകര്‍ കണ്ടെത്തി കൊള്ളും .
മരീചന്‍ .. ഒരു കാര്യം അറിയില്ലേ .. ഈ ഭീഷണിക്ക് അലിക്കെതിരെ ഒരു പ്രതിഷേധവുമുണ്ടാവില്ല കാരണമെന്തന്നറിയോ .. ഇവിടെയുള്ള തൊണ്ണൂറ് ശതമാനം മുസ്ലിം ബ്ലോഗേര്‍സ് അലിയുടെ മുഖമുള്ളവരാണ്‍ പ്രത്യേകിച്ച് കൊച്ചിയിലെ ഒരു രാജാവും യു.ഏ.യിലെ കിങ്കരന്മാരും, ഇവര്‍ക്ക് മതേതരം എന്ന മുഖമൂടി ഉണ്ടന്നേ ഒള്ളൂ അലിയേക്കാള്‍ അസഹിഷ്ണരാണവര്‍ .
മാഷേ .. ഉത്തരം മുട്ടിയാല്‍ അവരിങ്ങനെ തന്നെയാ ഇവിടെ ഞാന്‍ തറപ്പിച്ച് പറയുന്നു ജബ്ബാര്‍ മാഷ് പറഞ്ഞത് നൂറ് ശതമാനവും സത്യമാണ്‍ അദ്ദേഹം തെളിവും നല്‍കിയിരിക്കുന്നു ഏത് ശുമ്പന്മാരാ ഇതിനെ എതിര്‍ക്കാനുള്ളത് വരൂ എന്നിട്ട് നിങ്ങളുടെ പഴകിയ വിശ്വാസം വിളമ്പൂ
പ്രിയ സഹോദരന്മാരോട്
ഇത് തന്നെയാണ് ഞാന്‍ നേരെത്തെ സൂചിപ്പിച്ചത് ജബ്ബാര്‍ മഷിനെ പോലുള്ളവര്‍ സമൂഹത്തില്‍ ആളുകളുടെ വിശ്വാസങ്ങളെ വളരെ
വിദ്വേശത്തോടും വെറുപ്പോടും കൂടി, അതി വികലമായും, അല്പ ജ്ഞാനത്തോടു കൂടിയും അവതരിപ്പിക്ക്കുമ്പോള്‍
സ്വാഭാവികമായും അദ്ധേഹം ചെയ്യുന്ന പ്രവൃത്തി സമൂഹത്തില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുക മാത്രമാണ്.
ഒരിക്കലും ഒരു വിശ്വാസി അല്ലാത്തയാള്‍ ഖുര്‍ ആന്റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങി അതിന്റെ പേരില്‍ തെറ്റിദ്ധാരണയും വിദ്വേശവും
വളര്‍ത്താന്‍ ശ്രമിക്കുന്നത് വിശ്വാസികളെയും വിശ്വാസത്തെയും അവഹേളിക്കാന്‍ മാത്രമല്ലാതെ മറ്റൊന്നിനുമല്ല.
ഇത് നന്മ ഉദ്ദേശിച്ചുള്ള ഒരു സംവാദമേ അല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ദൈവ വിശ്വാസിയേ അല്ലാത്ത ഒരാള്‍ക്ക് ദൈവിക ഗ്രന്ധമായ ഖുര്‍ ആനില്‍ കാണുന്നതെല്ലാം അബദ്ധമായി മാത്രമേ തോന്നാന്‍ തരമുള്ളൂ
എന്നത് ഞാന്‍ എന്റെ സാമാന്യ ബുദ്ധിയില്‍ നിന്ന് മനസ്സിലാക്കുന്നു.
അതിനാല്‍ തന്നെ ജബ്ബാര്‍ മാഷീ ചെയ്യുന്ന പണി വിദ്വേശ പ്രചാരണം മാത്രമാണ് എന്നതില്‍ തര്‍ക്കമില്ല.
അതിനാല്‍ തന്നെ എനിക്ക് താങ്കളോടഭ്യത്ഥിക്കാനുള്ളത്, താങ്കളീ വിദ്വേശ പ്രചാരണം നിര്‍ത്തി, താങ്കള്‍ അവകാശപ്പെടുന്ന യുകതിവാദം
എന്ന പ്രസ്ഥാനത്തെ പറ്റിയും അതിന്റെ ലക്ഷ്യത്തെ പറ്റിയും അത് നേടാനുള്ള മാര്‍ഗ്ഗത്തെ പറ്റിയും ആളുകളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്ക്. സ്വന്തമായി ഒരടിത്തറ ഉണ്ടാക്കിയിട്ട് പോരെ മറ്റുള്ളവരെ പഠിപ്പിക്കുന്നതും ആക്ഷേപിക്കുന്നതുമൊക്കെ.
സുഹൃത്തേ സലാഹുദ്ദീനേ,
ഞാന്‍ എന്തുകൊണ്ട് ഒരു യുക്തിവാദിയായി എന്ന് മറ്റുള്ളവരോടു പറയാന്‍ എനിക്കു ബാധ്യതയുണ്ടെന്നാണു ഞാന്‍ കരുതുന്നത്. അതു പറയാനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കുണ്ട്. നിങ്ങള്‍ വിശ്വാസികള്‍ അതു വകവെച്ചു തന്നില്ലെങ്കിലും.
നിങ്ങള്‍ക്കിതൊക്കെ വിശ്വസിക്കാനുള്ള അവകാശം പോലെ ; ഈ വിഡ്ഡിത്തങ്ങളൊക്കെ ഒരായിരം പ്രസിദ്ധീകരണങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും പ്രസംഗവേദികളിലൂടെയുമൊക്കെ മറ്റുള്ളവരുടെമുന്‍പില്‍ പ്രചരിപ്പിക്കാന്‍ അവകാശമുള്ളതുപോലെ ; എനിക്കിതൊക്കെ അവിശ്വസിക്കാനും എന്തുകൊണ്ടവിശ്വസിക്കുന്നു എന്ന് എന്റെ സഹജീവികളോട് പറയാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള അവകാശവും ഉണ്ട്. സലാഹുദ്ദീനും അബ്ദുല്ലലിക്കും എന്റെ ബ്ലോഗ് വായിക്കാതിരിക്കാനുള്ള അവകാശവും ഉണ്ടെന്നോര്‍ക്കുക. വായിക്കാന്‍ താല്പര്യമുള്ളവര്‍ വായിക്കട്ടെ.
ഇതു വായിക്കുമ്പോഴേക്കും അപസ്മാരവും വയറിളക്കവും പിടിപെടുന്നവര്‍ ദയവായി ഇതു വായിക്കാതെ വല്ലേടത്തും ഇരുന്ന് യാസീനോ കുല്‍ഹുവള്ളയോ ഓതി പ്രാര്‍ഥിക്കുക. എന്നെ ഈ ഉദ്യമത്തില്‍നിന്നും പിന്തിരിപ്പിക്കാനായി നിങ്ങളുടെ സര്‍വ്വശക്തനായ അല്ലാഹുവിനോട് ദു ആ ചെയ്യുകയും ആവാം.
അല്ലാഹു ഇച്ഛിക്കാതെ എനിക്കിതില്‍നിന്നും പിന്തിരിയാനാവില്ലെന്നല്ലേ ഖുര്‍ ആന്‍ തന്നെ പറയുന്നത്.
ഞാന്‍ യുക്തിവാദിയായത് ഈ ഖുര്‍ ആന്‍ വായിച്ചിട്ടാണ്. ഇതിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളുമാണ് എന്റെ വിശ്വാസത്തെ ഇല്ലാതാക്കിയത്. അക്കാര്യമാണു ഞാന്‍ ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ദൈവത്തെ വല്ലാതെ താഴ്ത്തിക്കെട്ടി എന്നാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഈ പോസ്റ്റിലും തൊട്ടു മുന്‍പത്തെ പോസ്റ്റിലും അതിനുള്ള ഏതാനും ഉദാഹരണങ്ങളാണു ഞാന്‍ ഉദ്ധരിച്ചത്. ആ വിഷയത്തെക്കുറിച്ച് ആരും ഒരു കമന്റും ഇട്ടതായി കണ്ടില്ല.
മുഹമ്മദ് നബിയുടെ ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്കൊട്ടും താല്പര്യമില്ല. അതായിരുന്നില്ല എന്റെ ചര്‍ച്ചാവഷയം.
പിന്നെയോ?
ഈ മഹാപ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയായ ഈശ്വരന് അല്ലാഹുവിനോളം ചെറുതാവാന്‍ കഴിയുമോ? എന്നതാണ് എന്റെ ചോദ്യം.
മുഹമ്മെദിന്റെ നാവിലൂടെ ഉരുവിട്ടു കേട്ട വെളിപാടുകള്‍ അദ്ദേഹത്തിന്റെ ബാലിശമായ വികാരവിചാരങ്ങളെ പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ നാം എന്താണതില്‍നിന്നും മനസ്സിലാക്കേണ്ടത്?
അദ്ദേഹത്തിന്റെ ഭാര്യമാര്‍ തമ്മില്‍ വഴക്കടിക്കുമ്പോള്‍ അവരെ തലാക് ചൊല്ലി വേറെ പെണ്ണു കെട്ടിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുകയും ചീത്ത പറയുകയും , അദ്ദേഹത്തിന്റെ വീട്ടില്‍ ചുറ്റിപ്പറ്റിനിന്നു ഭാര്യമാരോട് സൊറ പറയുന്നവരെ പറഞ്ഞു വിടുകയും, അദ്ദേഹത്തോട് ഉറക്കെ സംസാരിക്കുന്നവരെ താക്കീതു ചെയ്യുകയും, അദ്ദേഹത്തിനു തന്റെ ദത്തുപുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചു കൊടുക്കുകയും, അദ്ദേഹത്തിനു വിഷമം ഉണ്ടാകാതിരിക്കാനായി നാട്ടിലുള്ള സ്ത്രീകളെ മുഴുവന്‍ ഹലാലാക്കിക്കൊടുക്കുകയുമൊക്കെ ചെയ്യലായിരുന്നോ പ്രപഞ്ചനിയന്താവായ ദൈവത്തിനു പത്തുകൊല്ലക്കാലത്തെ പ്രധാനജോലി?
ലോകാവസാനം വരെക്കുള്ള മനുഷ്യരാശിക്കാകമാനം മാര്‍ഗ്ഗദര്‍ശനം നല്‍കാനായി പ്രപഞ്ചസൃഷ്ടിക്കു മുന്‍പേ തയ്യാറാക്കിയതും ഒരു കുത്തോ കോമയോ പോലും മാറ്റാന്‍ പാടില്ലാത്തതുമായ വേദഗ്രന്ഥം എന്നൊക്കെ അവകാശപ്പെടുന്ന ഒരു പുസ്തകത്തിലാണ് മുഹമ്മദിന്റെ ജീവിതകാലത്തുപോലും എല്ലാവര്‍ക്കുംബാധകമല്ലാത്തതും അദ്ദേഹത്തിന്റെ കാലശേഷം ഒരു പ്രസക്തിയുമില്ലാത്തതും വളരെ ബാലിശവും പരിഹാസ്യവുമായ ഇത്തരം കാര്യങ്ങളൊക്കെ നാം കാണുന്നത്. ഇതൊക്കെ ദൈവീകവെളിപാടുകളാണെന്ന് എങ്ങനെയാണു സാമാന്യവിവേകമുള്ള ഒരാള്‍ വിശ്വസിക്കുക?
ഇതാണു ഞാന്‍ ചര്‍ച്ചക്കുവെക്കുന്ന വിഷയം.
യുക്തിസഹമായ ഒരു ന്യായീകരണവും പറയാന്‍ വിശ്വാസികള്‍ക്കാവുന്നില്ല. അതേ സമയം ഇക്കാര്യങ്ങളൊക്കെ വിമര്‍ശനവിധേയമാക്കുന്നതില്‍ ഇവര്‍ക്കു വല്ലാത്ത അസഹിഷ്ണുതയും ഉണ്ട്. വിമര്‍ശകരെ നേരിടാനാണു വിമര്‍ശനങ്ങളെ നേരിടാനല്ല ഇക്കൂട്ടര്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.
ഇസ്ലാമിന്റെ പ്രത്യയശാസ്ത്രപരമായ ദൌര്‍ബ്ബല്യം തന്നെയാണു മുസ്ലിംബുദ്ധിജീവികളുടെ ഈ അസഹിഷ്ണുതയ്ക്കും അക്രമോത്സുകതയ്ക്കും കാരണം.
ഖുര്‍ ആനില്‍ ഇതൊക്കെ വായിച്ച നിരവധിയാളുകള്‍ ഖുര്‍ ആനിന്റെ ദൈവീകതയില്‍ സംശയാലുക്കളാണ്. അല്‍പ്പം യുക്തിബോധമുള്ളവരാണെങ്കില്‍ ഇതൊന്നും വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുമെന്നും തോന്നുന്നില്ല. പക്ഷെ നമ്മുടെ വിശ്വാസിവൃന്ദത്തില്‍ തൊണ്ണൂറു ശതമാനവും ഖുര്‍ ആന്‍ ഒരാവര്‍ത്തിപോലും വായിച്ചുനോക്കിയവരല്ല എന്നെനിക്കുറപ്പുണ്ട്. വായിച്ചു മനസ്സിലാക്കിയവരില്‍ തന്നെ പലരും ജീവിതത്തിലെ പ്രയാസങ്ങളും സൌകര്യങ്ങളും പരിഗണിച്ച് ഇതൊക്കെ വിശ്വസിക്കുന്നതായി നടിക്കുന്നവരുമാണ്.
ഖുര്‍ ആനിലെ അല്‍ഭുതങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നവര്‍ പലരും ഇതൊരു ധനാഗമമാര്‍ഗ്ഗമായി സ്വീകരിച്ച് മറ്റുള്ളവരെ പറ്റിക്കുകയുമാണ്. ഇത് എന്റെ അഭിപ്രായം. യോജിക്കാം; വിയോജിക്കാം.
ഈ ബ്ലോഗില്‍ എന്തൊക്കെ പോസ്റ്റ് ചെയ്യാമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളതാണ്. അബ്ദുല്‍ അലിക്കും സലാഹുദ്ദീനുമൊക്കെ സ്വതം ബ്ലോഗിലൂടെ അവരുടെ അഭിപ്രായങ്ങള്‍ പറയാം. അതു വായിക്കാനിഷ്ടപ്പെടുന്നവര്‍ അതും വായിക്കട്ടെ. ഇത് വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതും വായിക്കട്ടെ .അതാണല്ലോ ജനാധിപത്യത്തിന്റെ ഉദാത്ത സംസ്കാരം!
സഹകരിക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും ഭീഷണി ഉയര്‍ത്തുന്നവര്‍ക്കും നന്ദി!
പ്രിയ ജബ്ബാര്‍ മാഷെ
താങ്കളെ മറ്റുള്ളവര്‍ മുറിവേല്പിക്കാന്‍ പാടില്ല എന്ന പോലെ തന്നെയാണ് താങ്കളില്‍ നിന്ന് മറ്റുള്ളവരും പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ വിശ്വസിക്കുന്നതിനെയും ബഹുമാനിക്ക്കുന്നതീനെയും താങ്കള്‍ ബഹുമാനിക്കണമെന്നോ വിശ്വസിക്കണമെന്നോ ഇല്ല. എങ്കില്‍ കൂടി, അതിനെ താങ്കാളുടെ യുക്തിക്കും അല്പജ്ഞാനത്തിനും അനുസരിച്ച് നിന്ദിക്കരുതെന്ന് മാത്രമാണ് ഞാന്‍ ഉദ്ധേശിച്ചത്. താങ്കള്‍ക്ക് ചര്‍ച്ച ചെയ്യേണ്ടത് താങ്കളുടെ വിശ്വാസത്തെ കുറിച്ചാണ്.
ഇതൊരു പബ്ലിക് പ്ലെയ്സ് ആയതുകൊണ്ടാണല്ലോ ഇത് എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്നത്. താങ്കള്‍ മറ്റുള്ളവരെ നിന്ദിക്കുന്നത് തെറ്റാണെന്ന് പറയാനുള്ള അവകാശം എനിക്കും ഉണ്ടെന്ന് താങ്കള്‍ മനസ്സിലാക്കുമെന്ന് കരുതട്ടെ.
താങ്കളെ പോലെ ലോകത്തൊരുപാട് പേര്‍ ഈഗ്രന്ധം വായിച്ചിട്ടുണ്ട്. തൊണ്ണൂറ്റിയൊന്‍പത് ശതമാനവും താങ്കളെപോലെയല്ല ചിന്തിക്കുന്നത്.
ഞാനോ അബ്ദുല്‍ അലിയോ യുക്തിവാദത്തെ കുറിച്ചോ അതിലുള്ള ആളുകളെ കുറിച്ചോ ഇത് പോലൊരു ബ്ലോഗ് തുടങ്ങിയിട്ടില്ല. അങ്ങിനെയൊന്ന് തുടങ്ങാനെനിക്കുദ്ധേശവുമില്ല. കാരണം ആരെയും നിന്ദിക്കരുതെന്നാണ് ഞാന്‍ മന്‍സ്സിലാക്കിയ ഖുര്‍ ആന്‍ എന്നെ പഠിപ്പിച്ചത്.
ഖുര്‍ ആനും ഹദീസുമാണ് ദൈവത്തെയും പ്രവാചകനെയും നിന്ദിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.
അതിനൊരു പരിഹാരം ആദ്യം നിര്‍ദ്ദേശിക്കൂ. ഞാന്‍ ഉദ്ധരിച്ച സൂക്തങ്ങളും ഹദീസ് വചനങ്ങളും വ്യാജമാണോ എന്നൊന്നു പരിശോധിക്കൂ. എന്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഈ പ്രമാണങ്ങളില്‍ നിലനില്‍ക്കുന്നു? ഉത്തരം കണ്ടെത്തൂ. ഖുര്‍ ആനും ഹദീസുകളും ഒരിക്കലെങ്കിലും വായ്ച്ചു നോക്കൂ. എനിക്കു വിശ്വസിക്കാന്‍ പറ്റാത്തതിന്റെ കാരണങ്ങളാണു ഞാന്‍ വിശദീകരിക്കുന്നത്. അതെങ്ങനെ വിശ്വാസികളെ നിന്ദിക്കലാകും?
ഇതൊന്നും വിശ്വസിക്കാന്‍ കഴിയാത്തവരെക്കുറിച്ച് ഖുര്‍ ആന്‍ ഉയര്‍ത്തുന്ന ഭീഷണികളും നിന്ദയുമൊക്കെ ഞങ്ങള്‍ അവിശ്വാസികളും സഹിക്കുന്നില്ലേ? ഞങ്ങള്‍ക്കും വികാരവിചാരങ്ങളൊക്കെയില്ലേ?
അര്‍ദ്ധ സത്യങ്ങളും, അസത്യവും പറയുന്നവരോടു, വിദ്വേശം വെച്ചു പുലര്‍ത്തുന്നവരോടും ഒരു സംവാദം നടത്തുന്നത് വിഡ്ഡിത്തമാണെന്നറിയാവുന്നത് കൊണ്ടാണ് താങ്കളോട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ലാത്തത്. താങ്കളെക്കാള്‍ ബുദ്ധിമാന്മാരെന്നവകാശപെടുന്നവരും, തത്ത്വ ജ്ഞാനികള്‍ എന്നവകാശപ്പെടുന്നവരുമായ പരശതം പേര്‍ ഈ ഗ്രന്ധത്തെ വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കും സാധിക്കാത്തത് താങ്കള്‍ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇതൊക്കെ പറയുന്നതെങ്കില്‍ അത് താങ്കള്‍ക്ക് മാത്രമായുള്ള ഒരു തോന്നലല്ലാതെ മറ്റൊന്നുമല്ല തന്നെ!!!
ഖുര്‍ ആന്‍ വിമര്‍ശനാതീതമായ ഒരു ഗ്രന്ഥമായാണ് പലരും കരുതുന്നത്.എത്രയോ മനുഷ്യര്‍ അതിനെ പിന്‍പറ്റുന്നതുകൊണ്ടു തന്നെ അതിനെ അപഗ്രഥിക്കേണ്ടതും വിമര്‍ശിക്കേണ്ടതുണ്ടെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യണം.ജബ്ബാര്‍ മാഷ് ഈ പോസ്റ്റില്‍ ചില ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉദ്ധരിക്കുകയോ വ്യാഖ്യാനം കാണിച്ചു തരുകയോ മാത്രമേ ചെയ്യുന്നുള്ളൂ.അത് ഒരു വിമര്‍ശ്നമായി മാറുന്നുണ്ടെങ്കില്‍ അതേ നാണയത്തില്‍ മറുപടി പറയാനാവണം.അല്ലാതെ വധഭീഷണി മുഴക്കുകയല്ല വേണ്ടത്.
വളരെ വളരെ മോശമായിപ്പോയി.
ശക്തമായി പ്രതിഷേധിക്കുന്നു.
“ഖുര്‍ ആനും ഹദീസുമാണ് ദൈവത്തെയും പ്രവാചകനെയും നിന്ദിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.“
99 % പേര്‍ക്കും അങ്ങിനെയല്ല തോന്നുന്നത്.
പ്രിയ സഹോദരാ
“ഖുര്‍ ആന്‍ വിമര്‍ശനാതീതമായ ഒരു ഗ്രന്ഥമായാണ് പലരും കരുതുന്നത്.“
അങ്ങിനെ ആരും കരുതുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
“ജബ്ബാര്‍ മാഷ് ഈ പോസ്റ്റില്‍ ചില ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉദ്ധരിക്കുകയോ വ്യാഖ്യാനം കാണിച്ചു തരുകയോ മാത്രമേ ചെയ്യുന്നുള്ളൂ“
ജബ്ബാര്‍ മാഷിന്റെ ഈ ബ്ലോഗ് വായിച്ചതിന് ശേഷം തന്നെയാണല്ലോ താങ്കള്‍ ഇത് പറയുന്നത്? അല്ലെങ്കില്‍ താങ്കള്‍ക്കിതൊന്നു കൂടി പരിശോധിക്കാവുന്നതാണ്.
ഒരാള്‍ ഒരു സംഗതിയെ ഏത് കോണിലൂടെയാണ് വീക്ഷിക്കുന്നത് അതനുസരിച്ചാണ് അയാളതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക.
അതിനാല്‍ തന്നെ ജബ്ബാര്‍ മാഷിന്റെ വ്യഖ്യാനം വിദ്വേശം മാത്രമല്ലാതെ മറ്റൊന്നുമല്ല തന്നെ.
അതിനാല് തന്നെ ജബ്ബാര്‍ മാഷിന്റെ വ്യഖ്യാനം വിദ്വേശം മാത്രമല്ലാതെ മറ്റൊന്നുമല്ല തന്നെ.
മാഷിന്റെ വ്യാഖ്യാനം വിദ്വേശമായിരിക്കാം. പക്ഷെ മാഷ് ഇവിടെ മറ്റു പലരുടെയും വ്യാഖ്യാനങ്ങള്‍ ഉദ്ധരിക്കുകയാണ് ചെയ്തത്, അത് റഫീഖിനെ പോലെ പലരും തെളിവ് സഹിതം ശരിവച്ചു.
അതിനെ പറ്റി എന്തെങ്കിലും പറയൂന്നേ..
ഒരാള്‍ ഒരു സംഗതിയെ ഏത് കോണിലൂടെയാണ് വീക്ഷിക്കുന്നത് അതനുസരിച്ചാണ് അയാളതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക.
ശരിയാണു സലാഹുദ്ദീന്‍; ഞാന്‍ ഇപ്പോള്‍ ഒരു പ്രത്യേക കോണില്‍ നിന്നുകൊണ്ടു തന്നെയാണീ വിമര്‍ശനങ്ങളും വിശകലനങ്ങളും നടത്തുന്നത്.
അതായത്, കുര്‍ ആന്‍ എന്ന ഗ്രന്ഥം മനുഷ്യമനസ്സില്‍നിന്നും ഉരുവം കൊണ്ടതു മാത്രമാണ്; അതു അതിഭൌതിക ജ്ഞാനമൊന്നും ഉള്‍ക്കൊള്ളുന്നില്ല; അതില്‍ ധാരാളം തെറ്റുകള്‍ഉണ്ട്; അതിലുള്ളതെല്ലാം ആത്യന്തിക ശരികളാണെന്ന വിശ്വാസം ഒരു സമുദായത്തെ വല്ലാതെ ഇരുട്ടിലാക്കുന്നു; സ്വതന്ത്രമായി ചിന്തിക്കാന്‍പോലും പറ്റാത്ത വിധം അതു മനുഷ്യനെ അന്ധനാക്കുന്നു; എന്നൊക്കെ വളരെക്കാലത്തെ പഠനത്തിനു ശേഷം ഞാന്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വളരെ കൃത്യമായ ഒരു ലക്ഷ്യത്തോടെ ത്തന്നെയാണു ഞാന്‍ ഈ ചര്‍ച്ച നടത്തുന്നത്. വിദ്വേഷം എന്ന വികാരമല്ല ഇതിനു പ്രേരകമാകുന്നത്. സത്യം പറയാനുള്ള ഉള്‍പ്രേരണയും മനുഷ്യസ്നേഹവും മാത്രമാണ്. അതു മനസ്സിലാക്കാനുള്ള മനോവികാസം ആര്‍ജ്ജിക്കാത്തവര്‍ക്ക് എന്നോടു വിദ്വേഷം തോന്നുന്നതു സ്വാഭാവികം മാത്രം. എനിക്കവരോടും സ്നേഹം മാത്രമേയുള്ളൂ.
പക്ഷെ, ഖുര്‍ ആനിന്റെ വക്താക്കള്‍ ഇക്കാലത്തു ചെയ്യുന്നതുപോലെ സ്വന്തം നിലപാടു സ്ഥാപിക്കാന്‍ നുണകള്‍ മെനഞ്ഞുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മതത്തിന്റെ പ്രമാണ രേഖകളില്‍ ഉള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ അവതരിപ്പിച്ചിട്ടുള്ളൂ. മറിച്ചു തെളിയിച്ചാല്‍ ബ്ലോഗ് ഡിലീറ്റ് ചെയ്ത് മാപ്പു പറയാം..
ഈ സംവാദം കാണുന്നുണ്ടായിരുന്നു.വളരെ പ്രസക്തമായ ഒരു സംവാദമായിരുന്നു. ഒരേ വിഷയത്തെ വിശ്വാസിയും, അവിശ്വാസിയും എങ്ങിനെ നോക്കിക്കാണുന്നു എന്നറിയാനായിരുന്നു താല്പര്യം.എന്നാല്‍ വിശ്വാസികള്‍ ആ വിഷയത്തെ ശരിയായി വ്യാഖ്യാനിക്കുന്നതിലോ അല്ലെങ്കില്‍ മറുപടി പറയുന്നതിലോ പരാജയപ്പെട്ടു.ജബ്ബാര്‍ പറഞ്ഞത് തെറ്റാണ് അല്ലെങ്കില്‍ അതിനെ സംബന്ധിച്ച ശരിയായ വ്യാഖ്യാനം ഇങ്ങനെയാണ് എന്ന് പറയാന്‍ ആധികാരികമായി തെളിവു നല്‍കാന്‍ പ്രാപ്തിയുള്ള ഏതെങ്കിലും സത്യവിശ്വാസികളുടെ പ്രതികരണം ഞാന്‍ കാത്തിരിക്കുന്നു.
വികാരപരമായ ഒരു പ്രകടനം അല്ല പ്രതീക്ഷിക്കുന്നത്. ഹദീസുകളും,ഖുര്‍ആന്‍ സൂക്തങ്ങളും, പേജും,ആയത്തും സഹിതം വിവരിക്കണം.ഇസ്ലാമിന്റെ അടിസ്ഥാന ഗ്രന്ഥം ഖുര്‍ആന്‍ ആണെന്നതിനാല്‍ ആധികാരികമായി തെളിവുകള്‍ തരാന്‍ കഴിയുന്നവര്‍ ഈ സംവാദത്തില്‍ പങ്കെടുക്കണം.
പിന്നെ ഭീഷണിയും ചീത്തവിളിയും.
മാരീചനോടും,അലിയോടും എനിക്ക് യാതൊരു വിധ മതിപ്പും തോന്നുന്നില്ല.മാരീചന്‍ പേരിനു പറയാന്‍ പോലും ഒരു വ്യക്തിവിവരണം ബ്ലൊഗില്‍ ഇല്ലാത്ത ആളാണ്.ഇരുട്ടില്‍ എവിടെയോ മറഞ്ഞിരുന്ന് ഏറ്റവും വൃത്തിഹീനമായ ഭാഷയില്‍ ദാറ്റ്സ്മലയാളം എന്ന സൈറ്റില്‍ എഴുതുന്നതൊക്കെ അതേപടി പകര്‍ത്തുന്ന ആള്‍ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ തലയെടുപ്പോടെ നിന്ന് അത്ഞാനാണ് എന്ന് പറയാനുള്ള ചങ്കുറപ്പ് കാണിക്കണം.ജബ്ബാറിനെപോലെ.
പിന്നെ അലിയുടെ ഭീഷണി.അതിനു തീരെ വിലകല്‍പ്പിക്കേണ്ടതില്ല.ഇങ്ങനെയുള്ളവരാണ് ഈ സമുദായത്തെ വളരാനും,അതിലെ നല്ല വശങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകാത്തവരും.വികലവും,കാലോചിതവുമല്ലാത്ത എത്ര ചട്ടങ്ങളാണ് ഈ സമുദായം വച്ച് പുലര്‍ത്തുന്നത്?
പെണ്‍കുട്ടികളെ ഉന്നത പഠനത്തിനു അയക്കാത്തവര്‍...
പത്താം വയസ്സില്‍ കെട്ടിച്ചയക്കാന്‍ ചൂട്ട് പിടിക്കുന്ന മൌലവിമാര്‍.കെട്ടി രണ്ടാം കൊല്ലം അവളെ മൊഴി ചൊല്ലാന്‍ കൂട്ട് നില്‍ക്കുന്ന മത നേതാക്കന്മാര്‍,മഹറിനു പരം സ്ത്രീധനം നിര്‍ബന്ധമായി പിടിച്ച് വാങ്ങാന്‍ ഒത്താശചെയ്യുന്നവര്‍..
നബി, ഏറ്റവും വൃത്തിഹീനമെന്നും, വിലക്കപെട്ടതുമെന്ന് പറഞ്ഞ തലാഖുല്‍ ബിദ്ദത്തിനെ മാത്രം സ്വീകരിച്ച നേതാക്കന്മാര്‍..
ഇതൊക്കെയാണ് ഈ സമുദായത്തിന്റെ ആകെമൊത്തം സംഭാവന..ഇത് പരിഷ്കരിക്കാന്‍,എടുത്തു കളയാന്‍ ചങ്കുറപ്പുള്ള എത്ര മുസ്ലീം സമുദായ നേതാക്കന്‍മാര്‍ ഈ നാട്ടീല്‍ ഉണ്ട്?
തെറ്റിനെ തെറ്റായികാണാനും അതി നിരാകരിക്കാനുമാണ് ഒരു ഇസ്ലാമത വിശ്വാസി ചെയ്യേണ്ടത്.
ഇതാണ് ജബ്ബാര്‍ മാഷെ പോസ്റ്റ്.
ചര്‍ച്ച ഇതിനെ കുറിച്ചാവട്ടെ...
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
വെളിപാടുകളുടെ യഥാര്‍ത്ഥ ഉറവിടം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഖുര്‍ ആന്‍ വാക്യങ്ങള്‍ കൂടി ഉദ്ധരിക്കാം:
“ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[33:50]
“അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]
ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ (അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]
ഈ ഖുര്‍ ആന്‍ വെളിപാട് അവതരിച്ച ഉടനെ പ്രവാചകപത്നി ആയിശയില്‍നിന്നുണ്ടായ പ്രതികരണം ബുഖാരി ഇങ്ങണെ രേഖപ്പെടുത്തുന്നു:-
“തങ്ങളുടെ ശരീരം തിരുമേനിക്കര്‍പ്പിക്കാന്‍ വന്നിരുന്ന സ്ത്രീകളെപ്പറ്റിയോര്‍ക്കുമ്പോള്‍ എന്നില്‍ അഭിമാനരോഷം തലപൊക്കാറുണ്ടായിരുന്നു. ഞാന്‍ ചോദിക്കും; “ഒരു സ്ത്രീ സ്വ ശരീരം ദാനം ചെയ്യുകയോ?”. അവസാനം അല്ലാഹു മേല്‍ പറഞ്ഞ ഖുര്‍ ആന്‍ വാക്യം[33:50] അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി തന്നെയാണു ഞാന്‍ കാണുന്നത്”.[ബുഖാരി]
മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണുന്നു:-
“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി]
പ്രവാചകന്റെ ആഗ്രഹങ്ങളും മാനസിക സംഘര്‍ഷങ്ങളും വെളിപാടുകളായി രൂപാന്തരം പ്രാപിച്ചിരുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഉപകരിക്കുന്ന മറ്റൊരു സൂക്തം കൂടി കാണുക:-
“അലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള-നീയും അനുഗ്രഹിച്ചിട്ടുള്ള-[നിന്റെ ദത്തുപുത്രന്‍ സൈദിനോട്] നീ പറഞ്ഞിരുന്ന സന്ദര്‍ഭം :`നിന്റെ ഭാര്യയെ നിനക്കു വേണ്ടി നീ വെച്ചുകൊള്ളുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക` എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്റെ മനസ്സില്‍ മറച്ചു വെക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാണു നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെ മേല്‍ അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ -അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍-യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹുവിന്റെ കല്‍പ്പന നടപ്പാക്കപ്പെടേണ്ടതു തന്നെയാകുന്നു.”[33:37]
ഈ വെളിപാടിന്റെ പശ്ചാത്തലം പ്രധാനപ്പെട്ട തഫ്സീര്‍ ഗ്രന്ഥങ്ങളിലെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
തഫ്സീര്‍ ജലാലൈന്‍ വിവരിക്കുന്നതിപ്രകാരമാണ്:
“പ്രവാചകന്‍ അവളെ [സൈനബയെ] സൈദിനു വിവാഹം ചെയ്തു കൊടുത്തു. കുറച്ചു കാലത്തിനു ശേഷം തിരുമേനിയുടെ നോട്ടം അവളില്‍ പതിയുകയും അദ്ദേഹത്തിന്റെ ആത്മാവില്‍ അവളോട് പ്രേമവും, സെയ്തിന്റെ ആത്മാവില്‍ അവളോട് വെറുപ്പും ഉദിക്കുകയും ചെയ്തു. അവന്‍ പ്രവാചകനോട് പറഞ്ഞു:“അവളില്‍നിന്നും ബന്ധം വേര്‍പ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”അതുകേട്ട പ്രവാചകന്‍ പ്രതിവചിച്ചു: നിന്റെ ഭാര്യയെ നിന്നോടൊപ്പം തന്നെ നിര്‍ത്തിക്കൊള്ളുക.; അല്ലാഹു അരുളിച്ചെയ്തപ്രകാരം; പിന്നീട് സൈദ് അവളെ ഉപേക്ഷിക്കുകയും വിവാഹമോചനം പൂര്‍ത്തീകരിക്കുകയും ചെയ്തു....”
ഖുര്‍ ആനിലെ ദൈവിക വെളിപാടുകളെല്ലാം തന്നെ മുഹമ്മദിന്റെ മോഹങ്ങളും ആത്മ സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും മാത്രമായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇതൊക്കെ ഒന്നാംതരം തെളിവുകളല്ലേ? അല്ലാഹു വെറും ഒരു മിത്യാസങ്കല്‍പ്പം മത്രമായിരുന്നുവെന്നു പ്രവാചകന്റെ ഇഷ്ടപത്നി ആയിശ പോലും മനസ്സിലാക്കിയിരുന്നു. `താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹം സാധിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുവല്ലോ `എന്ന ആയിശയുടെ പരിഹാസം അതല്ലേ തെളിയിക്കുന്നത്?
അല്ലാഹുവിനക്കൊണ്ട് തനിക്കു പ്രകീര്‍ത്തനം ചൊല്ലിക്കുന്നേടം വരെ എത്തി നില്‍ക്കുന്നു , മുഹമ്മദിന്റെ ദൈവനിന്ദ; ഖുര്‍ ആനില്‍!!
“അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുവിന്‍ ”[33:56]
സൃഷ്ടിയെ പ്രകീര്‍ത്തിക്കുന്ന സ്രഷ്ടാവിന്റെ ദയനീയ ചിത്രം ഖുര്‍ ആനിലല്ലാതെ മറ്റെവിടെയാണു കാണാനാവുക?
ഹൈ ! ഇതെന്തോന്ന് ചര്‍ച്ചയാ കൂട്ടരേ?
യുക്തിവാദം എന്ന പേരില്‍ ജബ്ബാര്‍മാഷ് ഒരു ബ്ലോഗ് തുടങ്ങിയപ്പഴേ ഒപ്പം കൂടിയവരാണ് ഈ അബ്ദുല്‍ അലിയും സലാഹുദ്ദീനും പിന്നെ വേറെ ചിലരും. ഇവര്‍ക്കു വേറെ തൊഴിലൊന്നും ഇല്ലെന്നു തോന്നുന്നു. മാഷ് ഖുര്‍ ആന്‍ വായിച്ച് എങ്ങനെയാണു യുക്തിയിലെത്തിയതെന്നാണു തുടക്കം മുതലേ വിവരിച്ചുകൊണ്ടിരിക്കുന്നത്. തക്കതായ തെളിവുകളും അദ്ദേഹത്തിന്റെ യുക്തിപരമായ കാഴ്ച്ചപ്പാടുകളും നിരത്തിയാണു വിമര്‍ശിക്കുന്നത്. അതിനൊന്നും യുക്തിക്കു നിരക്കുന്ന ഒരു മറുപടിയും ഇവര്‍ പറയുന്നേയില്ല. പകരം ജബ്ബാര്‍ മാഷിന് ഇങ്ങനെയൊരു ബ്ലോഗ് കൈകാര്യം ചെയ്യാനേ പാടില്ല; അദ്ദേഹം കള്ളനാണ്; അദ്ദേഹം പറ്യുന്നതൊക്കെ നുണയാണ്; അദ്ദേഹം ഞങ്ങളെ നിന്ദിക്കുകയാണ്; പ്രകോപിപ്പിക്കുകയാണ്; വിദ്വേഷമാണ് വിരോധമാണ്; മഞ്ചേരിക്കാരേ ഓടി വരീന്‍ ; NDFകാരേ മണ്ടി വരീന്‍ ;[ഞങ്ങളെ മതം ഇതാ പൊളിയാന്‍ പോണൂ....!]
പൊന്നു ചങ്ങാതിമാരേ എന്തോന്നാ ഇത്? നിങ്ങളെ മതം എന്താ സോപ്പു കുമിളയാണോ? ഇത്ര വലിയ ചീരാപ്പുള്ളവര്‍ എന്തിനാ കൂട്ടരേ ഇതിന്റെ പിന്നാലെ കിടന്ന് ഇങ്ങനെ ചിത്താന്തം പിടിച്ച് ഓട്ണൂ? നിങ്ങള്‍ക്ക് വേറെയൊന്നുംവായിക്കാനില്ലേ? ആയിരം ജന്മം കുത്തിയിരുന്ന് വായിക്കാനുള്ള കാര്യങ്ങള്‍ നെറ്റില്‍തന്നെയുണ്ടല്ലോ. അതൊന്നും നോക്കാതെ വയിക്കുംപോഴേക്കും വികാരം ഇളകി വൃണം പൊട്ടി ഒലിക്കുന്ന ഈ ഒരു ബ്ലോഗില്‍ തന്നെ ചുറ്റിക്കറങ്ങാന്‍ ആരു പറഞ്ഞു നിങ്ങളോട്? നിങ്ങളെ വീട്ടില്‍ വന്ന് ജബ്ബാര്‍ മാഷോ മറ്റാരെങ്കിലുമോ ഇതൊക്കെ ന്നിങ്ങള്‍ കോരി വിഴുങ്ങണമെന്നു നിര്‍ബ്ബന്ധിച്ചുവോ? ഈ വിഷയം വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ ധാരാളമുണ്ട്. അവരതു വായിച്ചോളും. മാഷു പറഞ്ഞപോലെ ഇതു തന്നെ വായിച്ച് വയറളകണം എന്നു ചിത്താന്തം പിടിക്കുകയും എന്നിട്ട് ഇതിന്റെ നേരെ കൊക്കിക്കുരച്ചു ചാടുകയും ചെയ്യുന്നതിന്റെ പേര് മതം എന്നോ അതോ മദം എന്നോ? മാഷേ ഇവറ്റകളുടെ കമന്റുകള്‍ വരുമ്പഴേ അങ്ങു ഡിലീറ്റ് ചെയ്തുകൂടേ? വെറുതെ മനുഷ്യരെ മെനക്കെടുത്താന്‍ !
ഈ കൊട്ടുകാരനെയും അവിശ്വാസിയാക്കിയത് ഈ പറഞ്ഞ കുര്‍ ആന്‍ സൂക്തങ്ങള്‍ തന്നെ. അല്‍ അഹ്സാബ് എന്ന സൂറത്ത് [33]വായിച്ചാല്‍ ഒരു വിധം ആളുകള്‍ക്കൊക്കെ അല്ലാഹുവിനെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും കുറയും. കൊട്ടുകാരന്റെ അനുഭവം പറയാം: എന്റെ ഭാര്യയെ ഞാന്‍ ഈ അധ്യായം വായിപ്പിച്ചു. ഓള്‍ പിന്നെ നിസ്കരിച്ചിട്ടില്ല!
“ന്നാലും ഇങ്ങള്‍ ഇതൊന്നും ആരോടും പറയാനൊന്നും പോണ്ട”
അത്രേയുള്ളു അവളുടെ ഇപ്പോഴത്തെ ഡിമാന്റ്! `തകരപ്പാട്ട`യൊന്നും ഓളറിഞ്ഞിട്ടില്ല>
I hope posting in english wouldn't be a problem
Mr EA Jabbar,, I request you to postpone another title until certain period of time or until someone answers you properly.
As a debate, there should be explanations on all views, and you have to wait until someone make proper explanation.
All your previous posts have been left like this. Let it not repeat .Otherwise, the name of your blog doesn't justify itself.
Samavadam should be debate,right?
It should not be something blasphemous .I had been watching ea jabbar's blogs for quite long time. I have seen some occasions where he use
abusive words about a respected person for many people in this world.(like in this post,he mentioned a bad word which when i searched in hadeeth books , i could find the words as ordinary man or man itself.
Hadeeths are
Sahih Bukhari
Volume 7 Number 182
Narrated Abu Usaid
We went out with the Prophet to a garden called Ash-Shaut till we reached two walls between which we sat down. The Prophet said, "Sit here," and went in (the garden). The Jauniyya (a lady from Bani Jaun) had been brought and lodged in a house in a date-palm garden in the home of Umaima bint An-Nu'man bin Sharahil, and her wet nurse was with her. When the Prophet entered upon her, he said to her, "Give me yourself (in marriage) as a gift." She said, "Can a princess give herself in marriage to an ordinary man?" The Prophet raised his hand to pat her so that she might become tranquil. She said, "I seek refuge with Allah from you." He said, "You have sought refuge with One Who gives refuge. Then the Prophet came out to us and said, "O Abu Usaid! Give her two white linen dresses to wear and let her go back to her family." Narrated Sahl and Abu Usaid: The Prophet married Umaima bint Sharahil, and when she was brought to him, he stretched his hand towards her. It seemed that she disliked that, whereupon the Prophet ordered Abu Usaid to prepare her and to provide her with two white linen dresses.
Bukhari
Volume 7 Number 541
Narrated Sahl bin Sa'd
An Arab lady was mentioned to the Prophet so he asked Abu Usaid As-Sa'idi to send for her, and he sent for her and she came and stayed in the castle of Bani Sa'ida. The Prophet came out and went to her and entered upon her. Behold, it was a lady sitting with a drooping head. When the Prophet spoke to her, she said, "I seek refuge with Allah from you." He said, "I grant you refuge from me." They said to her, "Do you know who this is?" She said, "No." They said, "This is Allah's Apostle who has come to command your hand in marriage." She said, "I am very unlucky to lose this chance." Then the Prophet and his companions went towards the shed of Bani Sa'ida and sat there. Then he said, "Give us water, O Sahl!" So I took out this drinking bowl and gave them water in it. The sub-narrator added: Sahl took out for us that very drinking bowl and we all drank from it. Later on Umar bin 'Abdul 'Aziz requested Sahl to give it to him as a present, and he gave it to him as a present.
Whatever ea jabbar has said, how does he explain using such abusive words against Prophet.
Ea jabbar has the freedom of expression like all .He can express his ideas, but it shouldn't be at the expense of hurting other's sentiments. It should be done responsibly.
I expect him to take care of this in future. Don't use abusive language. Put as it is you find it in books.
Your basic argument is Quran is man made. No one can accept Quran unless he believes there is something like divine revelation,unseen creatures like Angels etc
Science may not be able to explain it.
For a believer , there are things that are proven and not proven by science. Science has its own course of time to progress.
Let me tell you an example,
Prophet said that on day of judgment, man would see all the actions he has done in his life.
How it will be ,how is it possible..these questions were unexplainable for science at that time. But believing Muslims didn't deny it and they believed it.
Nowadays, we have photography ,video etc and now it as simple that we can keep track of everything in life.
( i feel the best example is there in English movie Trueman show, starred by Jim carrey)
So,today's Muslims still have the same belief as their ancestors about this judging of their deeds.
Today's science explains it how it is possible.
You judge everything on scale of science.
The ALLAh explained in Quran “there is nothing that could be compared to him”
(Surah 112 ,last verse)
You judge ALLAH like a human or any other creature.
An human can understand that if someone cannot beget, but how an human explain that there is something which is not begotten at all?
(see verses in Surah Ikhlas)
This is ALLAH's attribute. Like many of them he explained in Quran.
Thats why he is Allah,the one who has the right to be worshipped and obeyed.
Creater is different from creations .Thats his merit.
But many creatures deny creater , measuring the creater on their scales, how pity it is!!
Ibadurahman
How are your views diffrent from Salahuddin/Ali ? We have seen these arguemnts even before. Come up with something new, some new insights, simple statements wont do!
ഇവിടെ എഴുതുന്ന
http://mutiyans-1.blogspot.com/
ബാബുവിന്‍് ഒരു പ്രശ്നവും നേരിടേണ്ടി വരുന്നില്ല , ഇത്രയൊക്കെ പറഞ്ഞിട്ടും !, പാവം മാഷെ കൊല്ലുമെന്നുവരെയായി ഇവിടെ, കഷ്ടം !
പ്രിയ സഹോദരന്മാരോട്
മനുഷ്യ സ്നേഹി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജബ്ബാര്‍ മാഷും അദ്ധേഹത്തിന്റെ കൂട്ടുകാരും മനുഷ്യ സ്നേഹം എന്ന പേരില്‍ ഇത് കൂടാതെ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നറിഞ്ഞാല്‍ നന്നായിരുന്നു. നിങ്ങളീല്‍ നീന്ന് തന്നെ അതറിയാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണിത് ചോദിക്കുന്നത്.
വീണ്ടും ഞാന്‍ ഉണര്‍ത്തുന്നു, ദൈവമുണ്ട് എന്നുള്ളവര്‍ക്ക് മാത്രമേ ഖുര്‍ ആന്‍ ചര്‍ച്ച കൊണ്ട് പ്രയോജനമുള്ളൂ. അല്ലാത്തവര്‍ക്ക് അതിലുള്ളതെല്ലാം അബദ്ധമാണെന്ന് തോന്നുന്നതില്‍ അല്‍ഭുതമില്ല.
ഞങ്ങള്‍ ആര് എന്ത് മറുപടി തന്നാലും നിങ്ങളതുള്‍ക്കൊള്ളാന്‍ തയ്യാറല്ല. ഏതായാലും ജബ്ബാര്‍ മഷൊരു കാര്യം സമ്മതിച്ചല്ലോ. താങ്കള്‍ക്ക് തോന്നിയത് പോലെയാണ് താങ്കള്‍ ഇതിനെ വ്യാഖ്യാനിക്കുന്നതെന്ന്. അഭിനന്ദനങ്ങള്‍! ബുദ്ധിമാനുള്ള മറുപടി ജബ്ബാര്‍ മഷ് തന്നെ തന്നിട്ടുണ്ട്.
“വിദ്വേഷം എന്ന വികാരമല്ല ഇതിനു പ്രേരകമാകുന്നത്. സത്യം പറയാനുള്ള ഉള്‍പ്രേരണയും മനുഷ്യസ്നേഹവും മാത്രമാണ്.”
ജബ്ബാര്‍ മാഷിന് വിദ്വേഷമുണ്ടെന്ന് ഞാന്‍ മാത്രമല്ല പറഞ്ഞത്. താങ്കള്‍ തന്നെ അത് സമ്മതിച്ചതാണ്. അതിന്റെ കാരണവും താങ്കള്‍ പര്‍ഞ്ഞിട്ടുണ്ട്. മുപ്പത് കൊല്ലം ഗവേഷണം നടത്തി.....ഇതിനായി താങ്കള്‍ ഒരു പോസ്റ്റ് തന്നെ ഇട്ടിട്ടുണ്ട് യുക്തിവാദം ബ്ലോഗില്‍.
ea jabbar said...
“പക്ഷെ, ഖുര്‍ ആനിന്റെ വക്താക്കള്‍ ഇക്കാലത്തു ചെയ്യുന്നതുപോലെ സ്വന്തം നിലപാടു സ്ഥാപിക്കാന്‍ നുണകള്‍ മെനഞ്ഞുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മതത്തിന്റെ പ്രമാണ രേഖകളില്‍ ഉള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ അവതരിപ്പിച്ചിട്ടുള്ളൂ. മറിച്ചു തെളിയിച്ചാല്‍ ബ്ലോഗ് ഡിലീറ്റ് ചെയ്ത് മാപ്പു പറയാം..
December 6, 2007 8:09 AM
നിരവധി ഉദാഹരണങ്ങളില്‍ നിന്ന് വളരെ പ്രസക്തമായതൊന്ന് മാത്രം സൂചിപ്പിക്കട്ടെ.
ea jabbar said...
“ലിമന്‍ ശാ അ മിങ്കും അന്‍ യസ്തഖീം; വമാ തശാഊന ഇല്ലാ അന്‍ യശാ അല്ലാഹ് റബ്ബുല്‍ ആലമീന്‍.
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്‍...]“
ഈ [കുര്‍...] എവിടെയാണ് മാഷെ ഖുര്‍ ആനില്‍???
ഈ [കുര്‍...]
ഇവിടെയുണ്ടല്ലോ സലാഹുദ്ദീനേ :[81:28;29]
ഖുറാന്‍ 81 ആം അധ്യായം. ഇവിടെ വായിക്കാം
അതില്‍ 28,29 ഇങ്ങനെ പറയുന്നു
28:അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
29:ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
പക്ഷെ ജബ്ബാര്‍ മാഷ് പറഞ്ഞത് ഇങ്ങനെയാണ്
നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം; പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.[കുര്‍...]
ഓണ്‍ലൈന്‍ ഏഡീഷന്‍ വ്യക്തമായി മനസ്സിലായില്ല. ജബ്ബാര്‍ മാഷിന്റെ പരിഭാഷ പോലെയാണോ അതെന്നും വ്യക്തമല്ല. സലാഹൂദീനും ജബ്ബാര്‍ മാഷും വിശദീകരണം തരണം.
ibadurahman ന്റെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു. ഹദീസില്‍ ചില സന്ദര്‍ഭങ്ങളിലുള്ള സംഭാഷണങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ സന്ദര്‍ഭത്തിനു യോജിച്ച പദങ്ങള്‍ എഴുതുന്നത് എന്റെ സ്വന്തം പ്രയോഗമായി വ്യാഖ്യാനിക്കാതിരിക്കുക. താങ്കള്‍ ഇംഗ്ലീഷില്‍ ഉദ്ധരിച്ചതിന്റെ അറബി മൂലവും കൂടി നല്‍കിയാല്‍ എല്ലാവര്‍ക്കും പരിശോധിക്കാമല്ലോ.
അറബിയില്‍ സൂക്വത് എന്ന പദമാണു ബുഖാരിയിലുള്ളത്. സി എന്‍ മൌലവി നല്‍കിയ അര്‍ഥം,അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവന്‍ എന്നാണ് . ഞാന്‍ അതിന്റെ ഒറ്റവാക്കു നല്‍കി. സന്ദര്‍ഭത്തിനു യോജിക്കുക ഒറ്റവാക്കായിരിക്കുമല്ലോ. പ്രവാചകന്റെ മുറിയിലേക്കു സമ്മതമില്ലാതെ കൂട്ടിക്കൊണ്ടു വന്ന ഒരു സ്ത്രീ രക്ഷപ്പെടാനായി പറഞ്ഞ കാര്യങ്ങളാണത്. അതൊന്നും എന്റെ വാക്കുകളായി വ്യാഖ്യാനിക്കരുത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒട്ടും താല്‍പ്പര്യമില്ലെന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു.
പ്രിയ ജബ്ബാര്‍ മാഷെ,
ഇവിടെ വര്‍ഗ്ഗീയ വിഷം തളം കെട്ടിക്കിടക്കുന്നല്ലോ!
മതം എന്നു പറയുന്ന സാധനം തന്നെ ഭ്രാന്താണ്.
ഇപ്പോള്‍ ലോകത്ത് നിലവിലുള്ള ഏറ്റവും വിഷമുള്ള ചെകുത്താന്‍ ബ്രാണ്ട് വര്‍ഗ്ഗീയ വിഷം ഇസ്ലാം മതവും, ഗുജറാത്തിലെ മോഡിയുടെ ഹിന്ദു വിഷവുമാണെന്ന വിശ്വാസമാണ് ചിത്രകാരനുള്ളത്.
ദൈവത്തിന്റെ പേരുപറഞ്ഞ് ചെകുത്താന്റെ ആജ്ഞകള്‍ നടപ്പാക്കാന്‍ ക്വോട്ടേഷന്‍ കൊടുക്കുന്ന ഈ വര്‍ഗ്ഗീയ ഭ്രാന്തന്മാരെക്കുറിച്ചു ജനങ്ങളേ വിളിച്ചുണര്‍ത്തി അറിയിക്കുക എന്ന മാനുഷിക ധര്‍മ്മം നിറവേറ്റുന്ന ജബ്ബാര്‍ മാഷെപ്പോലുള്ള മനുഷ്യസ്നേഹികളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭ്രാന്തന്മാര്‍ ചികിത്സ ആവശ്യപ്പെടുന്നത്ര രോഗഗ്രസ്തരാണെങ്കിലും, നമുക്കവരെ ചികീത്സിക്കാനാകില്ല.
കമ്പ്ലീറ്റ് വൈറസ് ബാധിച്ച അവരുടെ ബുദ്ധിയെ രക്ഷിക്കാനല്ല... മറിച്ച് അവരാല്‍ രോഗം പകരാനിടവരുന്ന മിത വിശ്വാസികളായ മനുഷ്യരെ മനുഷ്യ സ്നേഹത്തെക്കുറിച്ചും,സഹിഷ്ണുതയോടെയുള്ള സഹവര്‍ത്തിത്തത്തെക്കുറിച്ചും ബോധവല്‍ക്കരിച്ച് ഒരു സാമൂഹ്യ വിപത്തിനെ പ്രധിരോധിക്കുന്ന പ്രവര്‍ത്തനമാണ് ജബ്ബാര്‍മാഷെപ്പൊലുള്ള സന്മനസ്സുള്ളവര്‍ ചെയ്യ്യുന്നത്.
അതിനെ പിന്തുണക്കേണ്ടത്ത് മത നിരപേക്ഷമായ ഒരു പരിഷ്കൃത ജനതയെ സ്വപ്നം കാണുന്ന എല്ലാ നല്ല മനസ്സുള്ള ബ്ലോഗ്ഗര്‍മാരുടേയും ആത്യന്തികമായ കര്‍ത്തവ്യമാണെന്ന് ചിത്രകാരന്‍ എല്ലാ ബ്ലോഗ്ഗര്‍മാരേയും ഓര്‍മ്മിപ്പിക്കുന്നു.
ഈ ബ്ലോഗ്ഗില്‍ മാനവികതക്കുവേണ്ടി വര്‍ഗ്ഗീയ വിഷ ചിന്തകളോട് ഒറ്റക്കു പൊരുതാന്‍ തയ്യാറായ മാരിചന്‍ എന്ന സത്യത്തിന്റെ തേജസ്സിനോട് ചിത്രകാരന്‍ ആദരവ് അറിയിക്കുന്നു.
ബ്ലൊഗിന്റെ ആശയ സമരത്തില്‍ പക്വമായ ഇടപെടലുകള്‍ നടത്തുന്ന കിരണ്‍ തോമസ്സിന്റെ സാന്നിദ്ധ്യവും മഹത്തരമായിരിക്കുന്നു.
ആശയ സമരത്തെ ആശയ സമരമായി മാത്രം കാണുന്നില്ലെങ്കില്‍ ... പിശാചാണ് നിങ്ങളെ കീഴടക്കിയിരിക്കുന്നതെന്ന് ദൈവ വിശ്വാസി മനസ്സിലാക്കുകതന്നെ വേണം.
ജബ്ബാര്‍ മാഷ് ഇഷ്ടമുള്ളതെന്തും എഴുതുക.
അഭിവാദ്യങ്ങളോടേ....
ചിത്രകാരനെപ്പോലെ, സുകുമാരേട്ടനെപ്പോലെ,റഫീഖിനെപ്പോലെ...,ഒരായിരം സുമനസ്സുകളുടെ പിന്തുണയും പ്രോത്സാഹനവുമാണ് എനിക്കെന്നും ഊര്‍ജ്ജം നല്‍കിയിട്ടുള്ളത്. ഉറഞ്ഞു തുള്ളുന്ന മതഭ്രാന്തിന്റെ അടിവേരുകള്‍ തേടിയുള്ള യാത്രയാണെന്റേത്. മതഭ്രാന്ത് രോഗ ലക്ഷണം മാത്രമാണ്. മതം തന്നെയാണു രോഗകാരണം. ആ വിഷവൃക്ഷത്തിന്റെ ശിഖരങ്ങള്‍ മുറിച്ചതുകൊണ്ടു മാത്രം അതിന്റെ വിപത്തില്‍ നിന്നും നമ്മുടെ വരും തലമുറകള്‍ രക്ഷപ്പെടില്ല. അടിവേരുകള്‍ തന്നെ പിഴുതെറിയണം. കുരുന്നു മനസ്സുകളില്‍ സങ്കുചിതമായ വര്‍ഗ്ഗീയ ചിന്തകള്‍ കുത്തി വെക്കുന്ന ; അവരുടെ ചിന്താശേഷിയും മനുഷ്യത്വവും കരിച്ചു കളയുന്ന, മൂഡവിശ്വാസങ്ങളുടെ വേരറുക്കാന്‍ ,എല്ലാ മനുഷ്യസ്നേഹികളും ഒത്തു ശ്രമിക്കേണ്ട കാലം എന്നോ കഴിഞ്ഞു പോയിരിക്കുന്നു. ദൈവത്തെ പിശാചും പെരുമ്പിശാചുമാക്കുന്ന കോലം കെട്ട മതങ്ങളല്ല നമുക്കു വേണ്ടത്. സ്നേഹത്തെയും നന്മയെയും ദൈവമായിക്കാണുന്ന കാലോചിതമായ മതങ്ങള്‍ ഉണ്ടാകട്ടെ!!
ഇവിടെ എഴുതുന്ന
http://mutiyans-1.blogspot.com/
ബാബുവിന്‍് ഒരു പ്രശ്നവും നേരിടേണ്ടി വരുന്നില്ല , ഇത്രയൊക്കെ പറഞ്ഞിട്ടും !, പാവം മാഷെ കൊല്ലുമെന്നുവരെയായി ഇവിടെ, കഷ്ടം !
ഇവിടെയാണ് ഇസ്ലാം എന്ന സമാധാനത്തിന്റെ മതവക്താക്കള്‍ മറ്റു മതസ്ഥരില്‍ നിന്നും വ്യത്യസ്ഥമാകുന്നത്!!
ഇതു ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദിയുണ്ട് മേലേതിലേ...
വെറും 29 ആയത്തുകള്‍ മാത്രമുള്ള ചെറിയ സൂറത്താണ് 81. സാധാരണ നിസ്കാരത്തില്പോലും ഓതുന്ന അധ്യായം. അതുപോലും കേട്ടിട്ടില്ലാത്തവരാണോ ജബ്ബാര്‍ മാഷെ ഖുര്‍ ആന്‍ പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്?
വേറെ വല്ല പണിക്കും പോയിക്കൂടെ കൂട്ടരേ നിങ്ങള്‍ക്ക്??
കഷ്ടം!
ജബ്ബാര്‍ മാഷെ,
ഞാന്‍ ഇവിടെ നിങ്ങളെ ഭീഷണി പെടുത്തി എന്ന് പലരും പറയുന്നു. അത് സത്യമാണോ മാഷെ.
ഒരു ബ്ലോഗ് സുഹൃത്തെന്ന നിലക്ക്, വളരെ സെന്‍സിറ്റീവായ ഒരു വിഷയം നിങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് മത്രമാണ് ഞാന്‍ പറഞ്ഞത്. അതില്‍ NDF ന്റെ പേരുപയോഗിച്ചത് എന്റെ തെറ്റ് തന്നെയാണ്.
നിങ്ങളെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്നോ, ചെയ്യണമെന്നോ ഞാന്‍ പറഞ്ഞില്ല. ലോകത്തിന്റെ രണ്ടറ്റത്താണ് നാം രണ്ട് പേരും. നിങ്ങളുമായി സംവാദിക്കാന്‍ വന്നത് തന്നെ, നിങ്ങളുടെ, അതായത്, യുക്തിവാദികളെന്ന് അവകാശപ്പെടുന്നവരുടെ മനശാസ്ത്രമറിഞ്ഞ് കൊണ്ട് തന്നെയാണ്.
ഒരു മുസ്ലിം ഖുര്‍ആനെ വിമര്‍ശിക്കുബോള്‍, തീര്‍ച്ചയായും, എനിക്ക് ഖുര്‍ആനെ കുറിച്ച് പുതിയ അറിവുകള്‍ കിട്ടുമെന്ന് കരുതി. എന്റെ വാദഗതികള്‍ നിരത്തി. പക്ഷെ, നിങ്ങള്‍ പറഞ്ഞതത്രയും, സ്വയം സൃഷ്ടിച്ച വ്യഖാനങ്ങളായിരുന്നു.
ഈ പോസ്റ്റില്‍ ഞാന്‍ മാഷിനെ ഭീഷണിപ്പെടുത്തിയെന്ന് മാഷ്‌ക്ക് തോന്നുന്നെങ്കില്‍, ഞാന്‍ നിരുപാദിക്കം മാപ്പ് ചോദിക്കുന്നു.
പിന്നെ, ഇവിടെ വന്ന് കുരക്കുന്നവരോട്,
മാഷ്‌ക്ക് തുടക്കം മുതല്‍ വിഷയത്തിന്റെ നാന വശങ്ങള്‍ പറഞ്ഞ്‌കൊടുത്തത്, ഞാനും സലാഹുദ്ദിനും തന്നെയാണ്. ക്രിയത്മകമായി കിരണും കൂടെയുണ്ടായിരുന്നു. മാഷെ ഭീഷണിപ്പെടുത്താന്‍ ഞാന്‍ എന്റെ ഉപ്പയിട്ടപേരുമായി വരുമെന്ന് കരുതിയോ, മുഖംമൂടി ധരിച്ചവര്‍.
ചര്‍ച്ചയില്‍ പങ്കെടുത്ത് വേണോ മാഷെ ഭിഷണിപ്പെടുത്താന്‍?.
സോറി മാഷെ, സോറി കിരണ്‍. ഇതൊരു വിവാദമക്കരുത്, ചര്‍ച്ച തുടരട്ടെ.
(കേസ്സും കോടതിയും പറഞ്ഞവരോട്, കഷ്ടം, ....)
സാരമില്ല അബ്ദുള്‍ അലി.
താങ്കളുടെ നല്ലമനസ്സിന്റെ ശ്രദ്ധയിലേക്കായി ഒരു ചിരിവരാത്ത കാര്‍ട്ടൂണ്‍ ഇവിടെ ലിങ്കായി ഇടുന്നു.
തെറ്റു മനസ്സിലാക്കുന്നതും ക്ഷമാപണം നടത്തുന്നതും താങ്കളിലെ നന്മയുടെ ഉണര്‍വ്വായി മനസ്സിലാക്കട്ടെ.
സ്നേഹപൂര്‍വ്വം.
ജബ്ബാര്‍ വിവരിച്ച വിഷയം ഇങ്ങനെ.
" മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണുന്നു:-
“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി] "
ഹദീസ് ഇങ്ങനെ:
1978 - ആയിശ (റ) പറയുന്നു: ജൗനിന്റെ പുത്രിയെ വിവാഹം കഴിച്ചശേഷം വീട്ടില്‍ കൂടാന്‍ നബി(സ) യുടെ മുറിയിലേക്ക് അയക്കുകയും നബി(സ) അവളെ സമീപിക്കുകയും ചെയ്തപ്പോള്‍ താങ്കളില്‍ നിന്ന് എന്നെ രക്ഷിക്കുവാനായി അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നുവെന്ന് അവള്‍ പറഞ്ഞു: നബി(സ) പറഞ്ഞു: വളരെ വലിയവനെയാണ് നീ അഭയം പ്രാപിച്ചത്. നീ സ്വകുടുംബത്തിലേക്ക് പോകുക. (ബുഖാരി. 7.63.181 - വിഷയം വിവാഹമോചനം).
1979. അബുഉസൈദ്(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൗത്വ് എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന് രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമ്മുക്ക് ഇരിക്കാമെന്ന് നബി(സ) പറഞ്ഞു: അപ്പോള്‍ ജൗനിയുടെ പുത്രിയെ കൊണ്ട്‌വരപ്പെട്ടു. ഉമൈമത്തിന്റെ വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത്. അവളുടെ കൂടെ അവളെ ശുശ്രുഷിച്ച് വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക് സമര്‍പ്പിച്ചുകൊള്ളുകയെന്ന് നബി(സ) അരുളി: ഒരു രജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക് സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന് രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന് അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥനത്തു തന്നെയാണ് നീ അഭയം പ്രാപിച്ചത് എന്ന് നബി(സ) പറഞ്ഞ ശേഷം ഇറങ്ങിവന്ന് ഇപ്രകാരം അരുളി: അബുഉസൈദ്! അവള്‍ക്ക് ഇന്ന ഇനത്തിലുള്ള വസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക് എത്തിക്കുക (ബുഖാരി. 7.63.182 - വിഷയം വിവാഹ മോചനം)
എന്താണ് ജബ്ബാറിന്റെ ലക്ഷ്യമെന്ന് വായനക്കാര്‍ തിരുമാനിക്കുക.
യുക്തിവാദികള്‍, ഇവിടെ നോക്കുക മലയാളം ഓണ്‍ ലൈന്‍ ഹദീസുകള്‍.
Jabbar Said:-
പ്രവാചകന്റെ മുറിയിലേക്കു സമ്മതമില്ലാതെ കൂട്ടിക്കൊണ്ടു വന്ന ഒരു സ്ത്രീ രക്ഷപ്പെടാനായി പറഞ്ഞ കാര്യങ്ങളാണത്.
ജബ്ബാര്‍ മാഷേ...
ഹദീസുകള്‍ ഇങ്ങനെ വളച്ചൊടിക്കരുത്. ആദ്യം ഈ ബ്ലോഗ് വായിച്ചവരില്‍ ഒരാളാണ് ഞാന്‍. അന്ന് മറുപടി പറയാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഞാന്‍ നിര്‍ത്തി , കാരണം താങ്കളുടെ ലക്ഷ്യം ഒരു ചര്‍ച്ച അല്ല. താങ്കള്‍ക്കു തോന്നുന്ന തരത്തിലുള്ള അര്‍ഥമാണ് താങ്കള്‍ കുര്‍ആനിന് നലകുന്നത്. പിന്നെ തീരെ സംസ്കാരമില്ലാത്ത പദപ്രയോഗങ്ങളും. താങ്കള്‍ ഒരു കുര്‍ആന്‍ ആയത്ത് പോലും ശരിക്ക് അര്‍ഥം ചെയ്തിട്ടില്ല. ഇങ്ങനെയുള്ള ഒരാളോട് ചര്‍ച്ച ചെയ്തിട്ട് എന്ത് കാര്യമാണ്‍നുള്ളത്. താങ്കളെ പിരികേറ്റാനായി കുറേ പേര്‍ പിന്നാലെയും. അവര്‍ ആര്‍ക്കും കുറാനെ കുറിച്ച് ഒന്നും അറിയില്ല അവര്‍ പഠിക്കാനല്ല നോക്കുന്നത് , വെറുതെ തമ്മിലടൈപ്പിക്കാന്‍ ആണ് നോക്കുന്നത്. അവരോട് മറുപടി പറഞ്ഞിട്ട് എന്ത് കാര്യം??
ഖുര്‍ആന്‍ ശരിക്കും പഠിച്ചതിന് ശേഷം പോരെ വിമര്‍ശനം മാഷേ..................
നേരിട്ടു വിഷയസംബന്ധിയല്ലാത്ത ഒരു കമന്റിടുന്നതിനു മാപ്പ്. പക്ഷേ ഇതു വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണെന്നു തോന്നുന്നു.
അബ്ദുല്‍ അലീ, ആദ്യഭാഗത്തെ താങ്കളുടെ കമന്റുകളില്‍ ഒരെണ്ണം തുടങ്ങുന്നത് ദാ ഇങ്ങനെയാണ്.
മരിച്ചോ, സൂക്ഷിക്കണമെന്ന് മാഷോട് ഇന്നും ഇന്നലെയും പറഞ്ഞ് തുടങ്ങിയതല്ല
ഇതുവായിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം ഇതാണ്. “മരിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ മരിച്ചോ. സൂക്ഷിക്കണമെന്നു ഞാന്‍ പണ്ടു മുതലേ മുന്നറിയിപ്പു തരാറുള്ളതാണ്. ഇപ്പോഴും അതു തന്നെ പറയുന്നു.”
താങ്കള്‍ പിന്നീടു ക്ഷമ ചോദിച്ചതു വായിച്ചിട്ടു തന്നെ പറയുകയാണ് - ഏറ്റവും ആദ്യത്തെ കമന്റില്‍ വ്യക്തമായ ഒരു ഭീഷണസ്വരമുണ്ടായിരുന്നു അലീ. അതേ ഭീഷണി തന്നെ ആവര്‍ത്തിക്കുന്നതായാണ് മുകളിലത്തെ വാചകം വായിച്ചാല്‍ തോന്നുക. ‘മരിച്ചോ’ എന്ന് കൂസലില്ലാതെ പറയാന്‍ എങ്ങനെ കഴിയുന്നുവെന്ന് അമ്പരന്നു പോയി.
എന്നാല്‍, തുടര്‍ന്നുള്ള കമന്റുകളും വായിച്ചപ്പോളാണ് മനസ്സിലായത് - താങ്കള്‍ മാരീചനെ അഭിസംബോധന ചെയ്തതാണ് “മരിച്ചോ” എന്നായിപ്പോയത്. “മാരീചോ” എന്നായിരിക്കണം ഉദ്ദേശിച്ചത്. പിന്നീടങ്ങോട്ട് പലയിടത്തും മാരീചനെ പലരീതിയിലാണ് വിളിച്ചിരിക്കുന്നത്. ‘നിര്‍ബന്ധം’, ‘നിരുപാധികം‘ മുതലായ വാക്കുകളും തെറ്റിപ്പോയിട്ടുണ്ട്.
‘മരിച്ചോ’ എന്നു പറഞ്ഞതാണ് അതില്‍ ഏറ്റവും കഠിനം. അക്ഷരത്തെറ്റുകള്‍ വരുത്തുന്ന അര്‍ത്ഥവ്യത്യാസം എത്ര ഭീകരമാണെന്നു നോക്കൂ.
ഇനി മുതല്‍ ശ്രദ്ധിക്കണമെന്നപേക്ഷ.
ഇവിടെ ഈ വിഷയം നല്ല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടണം... ഇടയ്ക്ക് നിന്ന ചര്‍ച്ച തുടരുമെന്നാശിക്കുന്നു. ജബ്ബാര്‍ മാഷ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യാഖ്യാനമാണന്ന അലിയുടെ വാദം അല്പ ഞ്ജ്‍ാനിയുടെ അറിവില്ലായ്മയായി കാണുന്നു, സലാഹുദ്ധീനും വളരെ വളരെ അല്പ ഞ്ജാനിയായ ഒരു വ്യക്തിയണന്ന് അദ്ദേഹത്തിന്റെ കമന്റുകള്‍ വ്യക്തമാക്കുന്നു (ഇവരെ രണ്ടു പേരേയും അല്പ ഞ്ജാനികള്‍ എന്നാക്ഷേപിക്കുന്നതില്‍ വിഷമമുണ്ട് ഞാനങ്ങനെ ഉപയോഗിക്കാന്‍ കാരണം ഇവരുടെ ഒന്നിലധികം കമന്റുകളില്‍ ജബ്ബാര്‍ മാഷ് അല്പഞ്ജാനിയാണന്നുള്ള ആക്ഷേപം ഉള്ളതു കൊണ്ടാണ്) .
ഇവിടെ ജബ്ബാര്‍ മാഷിന്റെ വാദത്തെ 100 % വും ഞാന്‍ പിന്തുണയ്ക്കുന്നു. ഞാന്‍ ഇസ്ലാം ചട്ട കൂടില്‍ വളര്‍ന്നൊരു വ്യക്തിയാണ്, അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തില്‍ അര്‍ത്ഥമറിയാതെ ഭക്തിയോടെ മാത്രമേ ഖുര്‍ആനെ സമീപിച്ചിരുന്നൊള്ളൂ .. ഭൌതീകമായ ചില സാഹചര്യങ്ങളില്‍ മതേതര നിലപാടാണെന്റെ മനസ്സില്‍ സ്ഥാപിതമായെതെങ്കിലും മത വിശ്വാസം അടിച്ചേല്‍പ്പിക്കപ്പെട്ടൊരു വസ്തുത ആയതുകൊണ്ട് അതും എന്റെ കൂടെ നില നിന്നിരുന്നു... സി.എന്‍.അഹമദ് മൌലവിയുടെ ഖുര്‍ആന്‍ പരിഭാഷ ഒരു തവണ വായിച്ചപ്പോള്‍ അതിലെ പല നിലപാടുകളും ഒരു വ്യക്തിയുടെ സ്വാധീനം വല്ലാതെ ഉണ്ടന്ന് മനസ്സിലായി, ജബ്ബാര്‍ മാഷ് പറഞ്ഞത് പോലെ അതൊരിക്കലും ദൈവത്തിന്റെ വചനങ്ങളല്ല മറിച്ച് ദൈവത്തെ കൂട്ടു പിടിച്ച് മുഹമദ് തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം സൃഷ്ടിച്ചൊരു മതം എന്ന സത്യത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു. ഈ സത്യം എന്റെ കൌമാര കാലത്തു തന്നെ മനസ്സില്‍ തെളിഞ്ഞതാണ്.. ആരും എന്നോട് പറഞ്ഞിട്ട് ചെയ്തതല്ല. പിന്നെ ജമാ-അത്തെ ഇസ്ലാമിയുടെ പല പ്രസിദ്ധീകരണങ്ങളും വായിച്ചു .. ഖുരാനും, ഹദീസുകളും മറ്റു ഇസ്ലാമിക ഗ്രന്ഥങ്ങളും വായിക്കും തോറും എന്നില്‍ നിന്ന് ഇസ്ലാം എന്ന അസമാധാനത്തിന്റെ മതം പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടു.. ആയിടയ്ക്ക് വായിച്ച മുഹമദിന്റെ ഭാര്യമാര്‍ എന്ന ഒരു ഇസ്ലാമിക് പ്രസിദ്ധീകരണം വായിച്ചപ്പോ .. എന്നെ വല്ലാതെ അസ്വസ്ഥനാക്കി .. മുഹമദിന് അമ്പത് വയസ്സുള്ളപ്പോഴാണ് അദ്ദേഹം ആയിഷയെ കല്യാണം കഴിച്ചത് അന്നായിഷയ്ക്ക് കേവലം 6 വയസ്സു മാത്രം .. മൂന്ന് വര്‍ഷത്തിന് ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ... ഒരു നവോഥാന നായകന്‍ ഒരു സമൂഹത്തിലെ അനാചാരങ്ങളെ ഇലായ്മ ചെയ്യാന്‍ ഉദിക്കപ്പെട്ടവന്‍ ചെയ്ത ഏറ്റവും നീചമായ പ്രവര്‍ത്തിയായി ഇതെന്ന് എന്റെ മനസ്സ് ഒരായിരം വട്ടം പറഞ്ഞു. ഇതിന് പ്രതിഫലമായി ഫാത്തിമയുടെ പിതാവായ അബുബക്കറിന് (സ്വന്തം മരുമകന്‍ അലിക്ക് അധികാരം കൈമാറാതെ ) ഖലീഫാ സ്ഥാനം നല്‍കി ... മറ്റു പല കാരണങ്ങളാണ് അധികാര കൈമാറ്റത്തിന് കാരണമെന്ന് അവര്‍ അവകാശപ്പെടുന്നു.. എന്നാലിതൊന്നും ഷിയാ മുസ്ലിംങ്ങള്‍ അംഗീകരിക്കില്ല അതൊക്കെ ഇസ്ലാമിക ചരിത്രം . ഒരു നവോത്ഥാന നായകന്‍ ചെയ്യേണ്ട കാര്യങ്ങളല്ല അദ്ദേഹത്തിന്റെ 23 വര്‍ഷം ചെയ്തു കൂട്ടിയത്, പ്രവാചകത്വം സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തു എന്നതിന് ഏറ്റവും വലിയ തെളിവ് ജബ്ബാര്‍ മാഷ് ഇവിടെ ചൂണ്ടി കാണിച്ചു തന്ന ഖുരാനിലെ തന്നെ വചനങ്ങളാണ്, മൊത്തം 11 ഭാര്യമാരില്‍ 10 കെട്ടിയത് ഈ പ്രവാചകത്വത്തിന്റെ കെയര്‍ ഓഫീലായിരുന്നു എന്നത് സത്യം അതും .. തികച്ചും ഉള്‍കൊള്ളാനാവാത്തൊരു കാര്യാമ്യായിട്ടാണ് സ്വന്തം പുത്രി സമാനമായ സൈനബിനെ കല്യാണം കഴിച്ചത് എന്നെന്റെ മനസ്സ് എപ്പോഴും പറയുമായിരുന്നു, ജബാര്‍ മാഷിന്റെ ഈ പോസ്റ്റ് എന്റെ ആ ചിന്ത എത്ര ശരിയെന്ന് ബോദ്ധ്യപ്പെടുത്തുന്നു .. ശരിക്കും ഞാന്‍ തൃപ്തനാണ് ഈ പോസ്റ്റിലെ ചിന്തകള്‍ കാരണം ആരുടേയും പ്രേരണയില്ലാത്ത എന്റെ ചിന്തകള്‍ക്ക് സമാനമായ മറ്റൊരു ആളെ കണ്ടു മുട്ടിയതില്‍ ഇവിടെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലും, ഞാന്‍ ഇസ്ലാമല്ല ഇന്നുറക്കെ പറയാനുള്ള ധൈര്യം.. ഊര്‍ജ്ജം വീണ്ടും നല്‍കിയത് ജബ്ബാര്‍ മാഷിന്റെ ഈ ബ്ലോഗുകളാണ് നന്ദി ഒരായിരം.
മറ്റൊരു സത്യം എല്ലാവരുടേയും അറിവിലേക്ക് ... ജബ്ബാര്‍ മാഷിന്റെ ഈ ബ്ലോഗ് യു.എ.ഇ യില്‍ എവിടേയും തുറയ്ക്കാനാവുന്നില്ല ഇതിന്റെ പിന്നില്‍ തികച്ചും അസഹിഷ്ണുവായൊരു കറുത്ത കൈ പ്രവര്‍ത്തിച്ചിട്ടുണ്ട് .. മലയാളി അറിയാതെ യു.ഏ.യില്‍ ഇതു ബ്ലോക്കാവില്ല .. ജബ്ബാര്‍ മാഷിന്റെ ഇതിലെ പോസ്റ്റുകളും കമന്റുകളും മറ്റു വായനക്കാര്‍ക്ക് കൂടി വായിക്കുവാന്‍ മറ്റൊരു പുതിയ ബ്ലോഗുണ്ടാക്കി അതിലേക്ക് മാറ്റണം അതിന് ജബ്ബര്‍ മാഷ് എന്നെ അനുവധിക്കുകയോ മറ്റേരേയെങ്കിലും അനുവധിക്കണമന്നഭ്യര്‍ത്ഥിക്കുന്നു.
അലി ആവശ്യമനുസരിച്ച് തന്റെ നിറം മാറ്റുന്നു .. ചിത്രക്കാരനും ജബ്ബാര്‍ മാഷും മറ്റു ബ്ലോഗേര്‍സ്സും അലിയെ അംഗീകരിച്ചാലും അദ്ദേഹത്തെ അംഗീകരികാന്‍ എനിക്കാവില്ല .. അദ്ദേഹം നല്ല മനസ്സിന്റെ ഉടമായാണന്ന് എനിക്ക് തോന്നിന്നില്ല .. ജാതി, മതം .വര്‍ഗ്ഗം എന്നാലാമൂള്ള ചിന്താഗതി വെച്ചു പുലര്‍ത്തി മന്‍ഷ്യരെ വേര്‍തിരിക്കുന്ന ആരേയും എനിക്ക് അംഗീകരിക്കാനാവില്ല ..
മതം ഇന്നിന്റെ ലോകത്തിന്റെ ശാപമാണത് . ഇന്നു മാത്രമല്ല ഇന്നലെയുടേയും നാളെയുടേയും ശാപം മതം മാത്രമാണ്, പ്രത്യേകിച്ച് ഇസ്ലാം . ഇസ്ലാമിനൊരിക്കലും ആരേയും സ്നേഹിക്കാനാവില്ല , അതിനുദാഹരണം സൌദി എന്ന ഭരണകൂടം നടപ്പിലാക്കുന്ന കാടന്‍ ഇസ്ലാമിക നിയമങ്ങള്‍ തന്നെ , ഒരു മതത്തേയും കടന്നു വരാന്‍ അനുവധിക്കാതെ തങ്ങളുടെ ചീഞ്ഞളിഞ്ഞ മതത്തെ അടിച്ചേല്‍പ്പിക്കുന്നൊരു സ്ഥലം ..മറ്റേത് ലോകത്താണുള്ളത് ? ഇസ്ലാമിന്റെ യഥാര്‍ത്ഥ ചിത്രം വളരെ മനോഹരമായി അനാവരണം ചെയ്ത ജബ്ബാര്‍ മാഷിനൊരായിരം സ്നേഹ സുരഭിലമായ അഭിനന്ദനങ്ങള്‍
കാണാപ്പുറം,
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.
അത്തരം ഒരു തെറ്റിധാരണ മാത്രമാണ് വളരെ നീചമായ ഒരാരോപണം എന്റെ പേരില്‍ ഇവിടെ നടക്കുന്നതും.
ഒരല്‍പ്പം അവേശം കൂടിയപ്പോള്‍, പെട്ടെന്ന് എഴുതിയത്‌കൊണ്ട് വന്ന തെറ്റുകളാണ്. അതിന് ഞാന്‍ നല്‍ക്കിയ വിലയോ?. മനസ്സില്‍ മുറിവായി ആരും അത് സൂക്ഷിക്കാതിരിക്കുക. മറക്കാനും ക്ഷമിക്കാനും എല്ലാവര്‍ക്കും കഴിയട്ടെ.
വിചാരം, നന്ദി. അല്‍പജ്ഞാനി പോയിട്ട്, ഞാന്‍ തീരെ ജ്ഞാനിയല്ല. അത്രക്കുണ്ട് ഈ വിഷയം. 1400 വര്‍ഷമായിട്ടും ഈ ഗ്രന്ഥം ഇന്നും ലോകത്തിലെ സകല യുക്തിവാദികളെയും, നിരീശ്വര നിര്‍മ്മിത പ്രസ്ഥനക്കാരെയും വെല്ലുവിളിക്കുന്നതും, അതിനു മുന്നില്‍ അവരോക്കെ തലക്കുനിച്ച് നില്‍ക്കുന്നതും അത്‌കൊണ്ട് മാത്രമാണ്.
പ്രിയ ജബ്ബാര്‍ മാഷെ.
‘പക്ഷെ‘ എന്ന വാക്കിന് സമാനമായ അറബി പദം രണ്ടാമത്തെ താങ്കളുദ്ധരിച്ച സൂക്തത്തില്‍ എവിടെയാണ് മാഷെയുള്ളത്?
(81:29)
ഇതിന് സമാനമായ മറ്റൊരു സൂക്തം കൂടി ചുവടെ കൊടുക്കാം
“നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്.
തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.
അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു“
(76:28,29,30)
ഇവിടെയെല്ലാം അര്‍ത്ഥമാക്കുന്നത് ഒരാള്‍ ഉദ്ധേശിക്കുന്നപക്ഷം അയാള്‍ക്ക് നന്മയുടെ പാത സ്വീകരിക്കാം, അല്ലെങ്കില്‍ തിന്മയിലേക്കുള്ള പാത സ്വീകരിക്കാംഎന്നാണ്.
ഇത്തരത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടാണ് നമ്മള്‍ക്ക് സ്വയം ഉദ്ദേശിക്കാന്‍ കഴിയുന്നത് എന്നാണ്
(76:30),(81:29) ഉം വ്യക്തമക്കുന്നത്.
ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ നമ്മള്‍ സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവരാവണമെന്ന് അല്ലാഹു ഉദ്ധേശിച്ചത് കൊണ്ടാണ് നമുക്കങ്ങനെ ചെയ്യാന്‍
സാധിക്കുന്നത് എന്നര്‍ത്ഥം.
എന്നാല്‍ മഷ് സ്വന്തം വക ‘പക്ഷേ‘ കൂട്ടീച്ചേര്‍ത്തപ്പോള്‍ അര്‍ത്ഥം വിപരീതാര്‍ഥമായി.
ജബ്ബാര്‍ പറഞ്ഞത് ഇങ്ങനെ:-
“അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുവിന്‍ ”[33:56]
ഖുര്‍ആന്റെ യതാര്‍ഥ തര്‍ജ്ജമ ഇങ്ങനെ:-
തീര്‍ച്ചയായും അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു; അവന്റെ മലക്കുകളും നബിയുടെമേല്‍ അനുഗ്രഹമാശംസിക്കുന്നു. അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തി യുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക. (33:56)
വിചാരം,
പുത്രിസമാനതയും പുത്രിയും തമ്മില്‍ വിത്യാസമുണ്ട്. അത് കാണിക്കുവാന്‍ തന്നെയാണ് നബി(സ) സൈനബിനെ കല്യാണം കഴിച്ചത്.
പിന്നെ, ഉമ്മയെയും പെങ്ങളെയും കല്യാണം കഴിക്കരുതെന്ന ഖുര്‍ആന്‍ സുക്തം കണ്ടിട്ട്, ഇസ്ലാമില്‍ നിന്നും പുറത്ത് പോയവരുണ്ട്. അവര്‍ ചോദിക്കുന്നത് എന്ത്‌കൊണ്ട് സഹോദരിയെ വിവാഹം ചെയ്യുന്നത് ഖുര്‍ആന്‍ ഏതിര്‍ക്കുന്നു എന്നാണ്. അത്‌കൊണ്ട് അവര്‍ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല.
നിയമങ്ങളും വ്യവസ്ത്ഥകളും അംഗീകരിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും ശ്രമിക്കാത്തവര്‍ക്ക് ഖുര്‍ആന്‍ തടസ്സം തന്നെയാണെന്നാണ് എന്റെ വിചാരം.
ജബ്ബാര്‍ പറഞ്ഞത് ഇങ്ങനെ:-
“അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുവിന്‍ ”[33:56]
ഖുര്‍ആന്റെ യതാര്‍ഥ തര്‍ജ്ജമ ഇങ്ങനെ:-
തീര്‍ച്ചയായും അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു; അവന്റെ മലക്കുകളും നബിയുടെമേല്‍ അനുഗ്രഹമാശംസിക്കുന്നു. അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തി യുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക. (33:56)
യൂണി: തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ( അല്ലാഹുവിന്റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.
(ഈ മൂന്നുമെന്താണിത്ര അര്‍ത്ഥ മാറ്റം?) സുഹൃത്തെ
പ്രിയ സഹോദരന്‍ പ്രചാരകന്‍
“നിയമങ്ങളും വ്യവസ്ത്ഥകളും അംഗീകരിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും ശ്രമിക്കാത്തവര്‍ക്ക് ഖുര്‍ആന്‍ തടസ്സം തന്നെയാണെന്നാണ് എന്റെ വിചാരം“
താങ്കള്‍ പറഞ്ഞത് ഒരു പച്ച പരമാര്‍ത്ഥമാണ്.
സഹോദരന്‍ റഫീഖ്
ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നതും
ഒരാളെ പ്രകീര്‍ത്തിക്കണം എന്ന് പറയുന്നതും എങ്ങനെയാ സഹോദരാ തുല്യമാകുന്നത്?
റഫീഖ്,
അല്ലാഹു അനുഗ്രഹിക്കുന്നു, കാരുണ്യം കാണിക്കുന്നു എന്നോക്കെയുള്ളത് ഒരേ അര്‍ഥത്തില്‍ തന്നെയാണ്. പക്ഷെ, അല്ലാഹു നബി(സ)ക്ക് വേണ്ടി സ്വലാത്ത് ചെല്ലുന്നു എന്നത് തെറ്റാണ്. അതിന് എന്താണ് സ്വലാത്ത് എന്ന് മനസ്സിലാവണം.
വ്യത്യസ്ഥ വ്യക്തികള്‍, പരിഭാഷയില്‍ വിത്യസ്ഥമായ ശൈലികള്‍ ഉപയോഗിക്കുക എന്നത് സ്വഭാവികമാണ്.
പിന്നെ മൂന്നര്‍ഥം എങ്ങനെ എന്ന് ചോദിച്ചാല്‍, അത് വഴിതെറ്റുന്നവര്‍ക്കുള്ള എളുപ്പ വഴിയാണ്. ഉറക്കെ വിളിച്ച് പറഞ്ഞ് ഇസ്ലാമില്‍നിന്നും പുറത്ത് പോവുന്നവര്‍ക്ക് ഇതില്‍ അവരുടെ ഇഷ്ടാനുസരണമുള്ള അര്‍ഥം ഉപയോഗിക്കാം. ഏത് വേണമെന്ന് റഫീഖ് തിരുമാനിക്കുക.
നബി(സ) 53-ആം വയസ്സില്‍ 9 വയസ്സുള്ള ആയിശയെ വിവാഹം ചെയ്തത് എന്തിനാണെന്നറിയാത്തവര്‍, നബി(സ) ആദ്യ വിവാഹം നബിയുടെ 25-ആം വയസ്സില്‍ 40 വയസ്സുള്ള വിധവയായ കദീജ(റ)യുമായി നടന്നതെന്തിനാണെന്നറിയാത്തവര്‍, ഇസ്ലാമില്‍ നിന്ന് പുറത്ത് പോവാനും, ഭാര്യയുടെ നമസ്ക്കാരം ഉപേക്ഷിക്കാനും കാരണമായിട്ടെടുത്തത് ഇമ്മിണി വല്യ കാര്യമല്ല.
പ്രിയ സഹോദരന്‍ സലാഹുദീന്‍,
അല്ലാഹു നിങ്ങളെയും, സഹോദരന്‍ അബ്ദുല്‍ അലിയെയും അനുഗ്രഹിക്കട്ടെ. നന്മ മാത്രം ലക്ഷ്യം വെച്ചുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം അല്ലാഹു നല്‍ക്കാത്തിരിക്കില്ല.
വ്യക്തി വിദ്വേഷങ്ങള്‍ കഴിവതും ഒഴിവാക്കുക. കമന്റുകള്‍ പ്രകോപനപരമവാതെ സൂക്ഷിക്കണം.
പ്രിയ പ്രചാരകാ...
സൈദ് വിവാഹം കഴിക്കുന്നതിന്റെ മുന്‍പേ മുഹമ്മദ് ഒരു തവണ സുന്ദരിയായ സൈനബിനെ വിവാഹം ചെയ്യാന്‍ ശ്രമിച്ചതാണ് എന്നാല്‍ സൈനബ് എതിര്‍ത്തു, അതിന് ശേഷമാണ് തന്റെ ദത്തു പുത്രനായ സൈദു ബിന്‍ മുഹമ്മദ് (സൈനബിനെ വിവാഹം ചെയ്തതില്‍ അതിയായ പ്രതിഷേധം തന്റെ അനുയായികളുടെ അടുത്തു നിന്നും മറ്റു ജന വിഭാഗങ്ങളുടെ ഇടയില്‍നിന്നും ഉണ്ടായപ്പോഴാണ് മുഹമദ് ബിന്‍ (മുഹമ്മതിന്റെ മകന്‍) എന്ന ലേബല്‍ മാറ്റി സൈദ് ബിന്‍ ഹാരിഥ: എന്നാക്കിയത്)നെ കൊണ്ട് സൈനബിനെ വിവാഹം ചെയിപ്പിച്ചത് പിന്നീട് സൈദിനെ കൊണ്ട് മുഹമ്മദ് സൈനബിനെ മൊഴി ചൊല്ലിപ്പിച്ചു കൂട്ടിന് ഖുറാനും അതിലെ സൂക്തങ്ങളും, (ഇസ്ലാം നായികയ്ക്ക് നാല്‍പത് വട്ടം മൊഴി ചൊല്ലലിനെ എതിര്‍ക്കുന്നു എന്നാല്‍ തന്റെ സ്വന്തം ദത്ത് പുത്രനെ കൊണ്ട് തനിക്ക് വേണ്ടി അതു ചെയ്യിപ്പിക്കുകയും ചെയ്തു .. ഇതിലെന്താ ലോജിക്ക് ഒന്നു പറയാമോ .. പിന്നെ പിടിച്ചു നില്‍ക്കാന്‍ താങ്കളെ പോലുള്ളവര്‍ വാദിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. മറ്റൊരു കാര്യം പ്രിയ പ്രചാരകന്‍ കണ്ടില്ലെന്ന് വെച്ചു .. ആറു വയസ്സുക്കാരിയായ ഒരു പെണ്‍കുട്ടിയെ അമ്പതു വയസ്സുക്കാരന്‍ വിവാഹം കഴിച്ചത് ഏതു രീതിയിലുള്ള മാതൃക കാണിക്കാനാണ്.. ( ഈ നാറിയ പ്രവര്‍ത്തി കാരണം ഇന്നും അറബി രാജ്യങ്ങളില്‍ അറുപതും എഴുപതും വയസ്സായ പടു കിളവന്‍ മാര്‍ പതിനഞ്ചും പതിനാറും വയസ്സുള്ള പാവം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നു ) .
നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കാനറിയാത്തവര്‍ .. എനിക്ക് ചിരി വരുന്നു എന്റെ മാഷ് എന്റെ ഭാരതത്തിലെ നിയമങ്ങളൂം വ്യവസഥകളും ധാരാളം അനുസരിക്കുന്നത് കൊണ്ടാ ണ് ഈ നിമിഷം വരെ ഒരു പെറ്റി കേസു പോലും എന്റെ കുറാനെ അംഗീകരിക്കാത്ത എനിക്കില്ല
പ്രിയ
സലാഹുദ്ദീന്‍,പ്രചാരകന്‍,
മറുപടിക്കു നന്ദി.
സ്വലാത്ത് ചെല്ലുക എന്നു പറഞ്ഞാല്‍ എന്താണ്
എന്നുകൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
എന്റെ അറിവു ശരിയാണോ എന്നറിയാന്‍ വേണ്ടിയാണ്.
വിചാരം,
ബ്ലോഗില്‍ എഴുതാന്‍ പറ്റിയ നല്ല കഥയാണ്. പക്ഷെ, ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് അതിന്റെ സത്യവസ്ഥ മനസ്സിലാവുമല്ലോ.
അറബി പണ്ഡിതനായ, ജബ്ബാറിന്റെ വ്യാഖ്യാനമാണോ ഇത്. അല്ലെങ്കില്‍ റഫറന്‍സ് തരുമെന്ന് കരുതുന്നു.
സൈനബ് ബിന്‍ത്ത് ജഹ്ഷ്(റ) നെ അവരുടെ 35-ആം വയസ്സിലാണ്, ഹിജ്‌റ 5-ആം വര്‍ഷമാണ് നബി(സ) വിവാഹം ചെയ്യുന്നത്. സയെദ് ബിന്‍ ഹാര്‍ത്തി അവരെ വിവാഹം ചെയ്യുന്നതിന് മുന്‍പെ തന്നെ, സൈനബിന് നബിയെ വിവാഹം ചെയ്യുവാന്‍ അഗ്രഹമുണ്ടായിരുന്നു എന്നാണ് ചരിത്രം.
ദാ, പിടിച്ചോ ലിങ്ക്.
സഹോദരന്‍ റഫീഖ്,
അല്ല്ലാഹുവിന്റെ അനുഗ്രഹവും, കാരുണ്യവും നബി(സ)യുടെയും കുടുംബത്തിന്റെയും മേലുണ്ടാവട്ടെ എന്ന ചുരുക്ക പ്രാര്‍ഥനയാണ് സ്വലാത്ത്.
മാഷെ, വിചാരമെ,
ഉത്തരം കിട്ടിയില്ലെന്ന പതിവ് ശൈലി പറഞ്ഞ് ഇവിടെനിന്നും രക്ഷപ്പെടുക.
ഞാന്‍ ഒരു ഖുര്‍ആന്‍ സുക്തം പറഞ്ഞ്കൊണ്ട് ഇതാവസാനിപ്പിക്കട്ടെ.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1. (നബിയേ) പറയുക, അല്ലയോ സത്യനിഷേധികളേ,
2. നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ അരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നവയുടെ ആരാധകനല്ല ഞാന്‍.
5. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
6. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍(മതം), എനിക്ക് എന്റെ ദീന്‍(മതം). - (വിശുദ്ധ ഖുര്‍ആന്‍ 109)
ഉത്തരം മുട്ടുബോള്‍ കൊഞ്ഞനം കുത്തുന്ന യുക്തിവാദികളുമായി ചര്‍ച്ചചെയ്യുവാന്‍ എനിക്ക് തീരെ താല്‍പര്യമില്ല. വിഷയത്തോട് തീരെ നിതിപുലര്‍ത്തുന്നതല്ല, വികാര ജീവികളായ യുക്തിവാദികളുടെ മറുപടി. പിന്നെ അലിയും സലാഹുദ്ദിനും എന്തിനാണ് മാഷുടെ പിന്നാലെ തന്നെ കൂടിയിരിക്കുന്നതെന്നും ചോദിച്ചു. ശരിയാ, മാഷ് പറയുന്നത് തെറ്റാണെന്ന് പറയരുതല്ലോ, അതണല്ലോ യുക്തിവാദം. യുക്തിവാദം കീ ജയ്. മുസ്ലിം സ്നേഹംകൊണ്ട് പ്രവാചകനെതിരെ കള്ള കഥ മെനയുന്ന മാഷെ, ഇത്രയും കഥ കണ്ടുപിടിക്കാന്‍ 30 വര്‍ഷത്തെ ഗവേഷണം വേണമായിരുന്നു.
Thanks you Pracharakan,
You are far better than me to smash these idiotic.
Don’t meddle, Jabar and Vicharam, in what you do not comprehend.
ഇവിടെ ജബ്ബാര്‍ മാഷ് ചോദിച്ച അനേകം ചോദ്യങ്ങള്‍ക്കും ഞാന്‍ ചോദിച്ച കേവലം ഒരു ചോദ്യത്തിനും ഉത്തരം തരാനാവാതെ ബഹു:അലിയും അലിയുടെ പ്രചാരകനും, തോറ്റ് സ്വയം പിന്‍മാറിയിട്ട് ആടിനെ പട്ടിയാക്കുന്ന വര്‍ത്തമാനവും പറഞ്ഞ് പൊടി തട്ടി പോവുന്ന കാഴ്ച്ച വളരെ ദയനീയം തന്നെ... ഞാന്‍ പലവട്ടം ചോദിച്ച “.. ആറു വയസ്സുക്കാരിയായ ഒരു പെണ്‍കുട്ടിയെ അമ്പതു വയസ്സുക്കാരന്‍ വിവാഹം കഴിച്ചത് ഏതു രീതിയിലുള്ള മാതൃക കാണിക്കാനാണ്..“ ഇതിനുത്തരം തരാന്‍ പോലും കഴിയാതെ ... പരിചാരകന്‍ ഒരു ലിങ്ക് തന്നു (പ്രിന്റെടുത്തിട്ടുണ്ട് വായിച്ചിട്ട് പറയാം പ്രസിദ്ധീകരണം നിങ്ങളുടേതാണ് എങ്കിലും വായിക്കാം)അതിലെ ആയിഷയുടെ കാര്യം ഞാന്‍ വായിച്ചു .. പാവം ആ കുട്ടി ഒരു കളിപ്പാവയുമായി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്പതുക്കാരനുമായുള്ള വിവാഹത്തിന് തോളത്ത് വെച്ചു കൊണ്ടു പോയത് .. ആ വിവാഹത്തിന് ന്യായീകരണം ജിബ്രീല്‍ വന്നു പറഞ്ഞത്രേ.. ഈ ജിബ്രിലിന്റെ പിന്നിലെ കഥയും രസകരമാണ് .. ക്രിസ്തുമതാനുയയികള്‍ വിശ്വസിച്ചിരുന്ന ഗബ്രയേല്‍ എന്ന മാലാഖയാണ് ഇരാ ഗുഹയില്‍ വെച്ച് മുഹമ്മദിന് പ്രത്യക്ഷമായതന്ന് .മുഹമദിനെ വിശ്വസിപ്പിച്ചത് ഒരു ക്രിസ്ത്യന്‍ മത പുരോഹിതനായിരുന്നു .. പിന്നെ പറയണോ പൂരം അതു വെച്ച് മൂപ്പരാള് മുതലെടുത്തു തനികിഷ്ടമുള്ളത് സ്വന്തമാക്കാന്‍ പാവം ജിബ്രീലിനെ കൂട്ടു പിടിച്ചു കഷ്ടം .)
പാവം ദൈവം എത്ര നിസഹായനായിരുന്നു എന്ന് അലി സാഹബ് തന്ന് ഖുരാന്‍ ആയത്ത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .. ദൈവം പറഞ്ഞുവത്രെ .... മുഹമ്മദ് പറയുക :നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍(മതം), എനിക്ക് എന്റെ ദീന്‍(മതം). .. ജബ്ബാര്‍ മാഷ് പറയുനത് പോലെ ദൈവം ഇത്ര നിസ്സഹായനാണോ .. യുക്തികൊണ്ട് ചിന്തിക്കാന്‍ ഖുറാന്‍ തന്നെ പല തവണ ആഹ്വാനം ചെയ്യുന്നു .. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് .. ഉണ്ടല്ലോ അതല്ലേ സത്യം.. ആ സത്യം ജബ്ബാര്‍ മാഷ് പറയുന്നു .. അതുകേട്ട് വിറളി പൂണ്ട ചില മുസ്ലിം ബ്ലോഗേര്‍സ് .. യു.ഏ,യിലേയും സൌദിയിലേയും കൂട്ടായി ചേര്‍ന്ന് മെയില്‍ വഴി .. ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് തിരശ്കരിക്കാന്‍ ആഹ്വാനം ചെയ്തും ആരും അതില്‍ ഒരു കമന്റു പോലും ചെയ്യരുതെന്ന് പോരാത്തതിന് ഒരു പ്രമുഖ ബ്ലോഗറുടെ ശ്രമഫലമായി യു.ഏ.യില്‍ ഈ ബ്ലോഗ് ആര്‍ക്കും തുറയ്ക്കാനാവുന്നില്ല . ഇത്ര നിസ്സാരമാണ് ഇസ്ലാമെന്ന് ഇവര്‍ സ്വയം പ്രഖ്യാപിക്കുന്നു ഇങ്ങനെയുള്ള നടപടികള്‍ മൂലം.
അലി. പ്രചാരകാ ഒരായിരം ജന്മമെടുത്താലും ഞങ്ങള്‍ ചോദിക്കുന്ന യുക്തിപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്കാവില്ല, ഞങ്ങളെ നിങ്ങള്‍ക്ക് ഇല്ലാതാക്കാം എന്നാല്‍ ഞങ്ങളുടെ ചിന്തയില്‍ നിന്നുണര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മുട്ടു മടയ്ക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ല
ദൈവ വിശ്വാസിയേ അല്ലാത്ത ഒരാള്‍ക്ക് ദൈവിക ഗ്രന്ധമായ ഖുര്‍ ആനില്‍ കാണുന്നതെല്ലാം അബദ്ധമായി മാത്രമേ തോന്നാന്‍ തരമുള്ളൂ
എന്നത് ഞാന്‍ എന്റെ സാമാന്യ ബുദ്ധിയില്‍ നിന്ന് മനസ്സിലാക്കുന്നു.
പ്രിയ സഹോദരന്മാരോട്
വീണ്ടും ഞാന്‍ ഉണര്‍ത്തുന്നു, ദൈവമുണ്ട് എന്നുള്ളവര്‍ക്ക് മാത്രമേ ഖുര്‍ ആന്‍ ചര്‍ച്ച കൊണ്ട് പ്രയോജനമുള്ളൂ.
മുന്‍വിധി വെച്ചു പുലര്‍ത്തുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്.തനിക്ക് കിട്ടിയ അറിവ് മാത്രം വെച്ച് മറ്റുള്ളവന്റെ വിശ്വാസത്തെ വിധിക്കാന്‍ ശ്രമിക്കുന്നത്
അവന്റെ സ്വാന്ത്രിത്തിന്‍മേലുള്ള കൈകടത്തലായി മാറാന്‍ സാധ്യതയുണ്ട്.
യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ യുക്തിയല്ല മറ്റുള്ളവര്‍ക്കുള്ളത്. സ്വന്തം യുക്തി വെച്ച് മറ്റുള്ളവരുടെ യുക്തി അളക്കുക എന്നത് വിഡ്ഡിത്തമാണ്. അസത്യവും അര്‍ദ്ധ സത്യവും എഴുന്നള്ളിക്കലാണ് യുക്തിയെങ്കില്‍ അത് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.
എന്റെ മുന്‍പിലുള്ള മൂന്ന് പരിഭാഷകളില്‍നിന്നും
[33:56]ന്റെ അര്‍ത്ഥം അതേ പടി ഉദ്ധരിക്കുന്നു:-
“അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളായവരേ നിങ്ങളും അദ്ദേഹത്തിനു വേണ്ടി സ്വലാത്തും സലാമും ചെയ്യുവിന്‍ ”.[തഫ്ഹീമുല്‍ ഖുര്‍ ആന്‍ , മൌദൂദി]
“നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് നിര്‍വ്വഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ നബിയുടെ മേല്‍ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക.”[ഖുര്‍ ആന്‍ വ്യാഖ്യാനം. കെ വി മുഹമ്മദ് മുസ്ലിയാര്‍; കൂറ്റനാട്]
“നിശ്ചയമായും ,അല്ലാഹുവും,അവന്റെ മലക്കുകളും നബിയുടെ മേല്‍ `സ്വലാത്ത്`[അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ,അദ്ദേഹത്തിന്റെ മേല്‍ നിങ്ങള്‍ `സ്വലാത്ത്`[അനുഗ്രഹം] നേരുകയും( ശരിയാം വണ്ണം) `സലാം` നേരുകയും ചെയ്യുവിന്‍ ”. [വിശുദ്ധ ഖുര്‍ ആന്‍ വിവരണം. അമാനി മൌലവി]
യഥാര്‍ത്ഥ ഖുര്‍ ആന്‍ ??????????
“ഇബ്നു മസ് ഊദ്(റ) പറയുന്നു: ദൈവദൂതന്‍ അരുളി: “ നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുള്ള ഒരുക്കങ്ങള്‍ തങ്ങളുടെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് 40 ദിവസം കൊണ്ടാണു നടക്കുന്നത്. മറ്റൊരു നാല്‍പ്പതു ദിവസം കൊണ്ട് അത് ചോരക്കട്ടയായി മാറുന്നു. അനന്തരം വേറൊരു നാല്‍പ്പതു ദിവസത്തിനകം അത് മാംസപിണ്ഡമായി മാറുന്നു. പിന്നീട് നാലു കല്‍പ്പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങള്‍ , അവന്റെ ആഹാരം,അവന്റെ ആയുസ്സ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം, ഇവയെല്ലാം എഴുതി വെക്കാന്‍ അല്ലാഹു ആ മലക്കിനോട് കല്‍പ്പിക്കും. അനന്തരം ആ മനുഷ്യനില്‍ ജീവന്‍ ഊതും. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. ....” [ബുഖാരി-1317.സി എന്‍ ]
“വമാ തശാ ഊന ഇല്ലാ അന്‍ യശാ അല്ലാഹ്”എന്നതിനു `പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല` എന്ന് ഞാന്‍ അര്‍ത്ഥം നല്‍കിയതില്‍ ,` പക്ഷെ` ഒഴിവാക്കിയതുകൊണ്ട് മാത്രം തലയിലെഴുത്ത് ഇല്ലാതാകുമോ സലാഹുദ്ദീനേ?
Salahudheen said...
ദൈവ വിശ്വാസിയേ അല്ലാത്ത ഒരാള്‍ക്ക് ദൈവിക ഗ്രന്ധമായ ഖുര്‍ ആനില്‍ കാണുന്നതെല്ലാം അബദ്ധമായി മാത്രമേ തോന്നാന്‍ തരമുള്ളൂ
എന്നത് ഞാന്‍ എന്റെ സാമാന്യ ബുദ്ധിയില്‍ നിന്ന് മനസ്സിലാക്കുന്നു
ദൈവ വിശ്വാസിയേ അല്ല എന്നാരാ പറഞ്ഞേ? ഖുര്‍ ആനിലെ അല്ലാഹു മാത്രമല്ലല്ലോ സലാഹുദ്ദീനേ ദൈവം. കൊള്ളാവുന്ന ദൈവങ്ങള്‍ വേറെ എത്ര കിടക്കുന്നു. ഖുര്‍ ആനിലെ ദൈവത്തിനു ഒരു ഗോത്രദൈവത്തിന്റെ നിലവാരം മാത്രമേയുള്ളു എന്നു മനസ്സിലായതുകൊണ്ടാണ് ആ ദൈവത്തെ തള്ളിപ്പറയുന്നത്. അതു മനസ്സിലായത് ഖുര്‍ ആന്‍ വായിച്ചപ്പോഴാണ്. വിശ്വാസമില്ലാതായതിനു ശേഷം കുര്‍ ആന്‍ വായിക്കുകയായിരുന്നില്ല, മറിച്ച് ഖുര്‍ ആന്‍ വായിച്ചതോടെ അതു ദൈവം എഴുതിയതല്ല എന്നു ബോധ്യപ്പെടുകയാണുണ്ടായത്.
മുഹമ്മദിന്റെ വ്യക്തിപരമായ ആഗ്രഹാഭിലാഷങ്ങളും, അദ്ദേഹത്തിന്റെ ബാലിശമായ വികാരവിചാരങ്ങളുമൊക്കെ അദ്ദേഹത്തിന്റെ നാവിലൂടെത്തന്നെ പുറത്തു വരുമ്പോള്‍ ആ വെളിപാടുകളുടെ ഉറവിടം അദ്ദേഹത്തിന്റെ മനസ്സു തന്നെയായിരിക്കുമെന്നു സ്വാഭാവികമായും സംശയിക്കാവുന്നതല്ലേ?
അയല്പക്കത്തെ മുത്തപ്പന്റെ വെളിപാടിനെക്കുറിച്ചു ഞാന്‍ മുമ്പ് സൂചിപ്പിച്ചതോര്‍മ്മയില്ലേ? ചാത്തനും ചക്കിയുമൊക്കെ അതും ദൈവത്തിന്റെ വെളിപാടാണെന്നു തന്നെയാണു വിശ്വസിച്ചിരുന്നത്!
ഭഗവത്ഗീതയും രാമായണവും ബൈബിളുമൊക്കെ “വിശ്വസിച്ച ശേഷം” മാത്രം വായിച്ചാല്‍ അതിലും തെറ്റൊന്നും കാണാന്‍ സാധിക്കുകയില്ല. കോടിക്കണക്കിനാളുകള്‍ അതൊക്കെ വിശ്വസിക്കുന്നതിന്റെ മനശ്ശാസ്ത്രവും അതു തന്നെ. മുന്‍ വിധിയില്ലാതെയാണ് എല്ലാം വായിക്കേണ്ടത്. അപ്പോള്‍ മാത്രമേ ശരിയും തെറ്റും തിരിച്ചറിയാനൊക്കൂ. അത്തരം വായനയാണു യുക്തിവാദം!
നമുക്ക് വിഷയത്തിലേക്ക് തിരിച്ചു പോകാം. മാഷ് ആദ്യം കൊടുത്ത സൂക്തം 33:50 വിശകലനം ചെയ്യാം.
1. "നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു". അതായത് അതേ വരേ അവര് നബിക്ക് നിഷിദ്ധമായിരിക്കുമല്ലൊ. അതു കൊണ്ട് അവരുമായുള്ള ലൈംഗിക വേഴ്ച യും .
2. വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെപ്പറ്റി ഒരു നിമിഷം ആലോചിക്കൂ. നമ്മുടെ അമ്മമാരെയും പെങ്ങമാരെയും ഭാര്യയെയും പുത്രിമാരെയും ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോയി മാനം കവര്ന്നാല് അവരുടെ സ്ഥിതിയെന് തായിരിക്കും? അതു തന്നെയായിരുന്നു ആ പാവങ്ങളുടെ ഗതിയും.
ജയിച്ചാല് തരുണീമണികളെകിട്ടുമെന്നുള്ള വസ്തുത ആരെയാണ് ആവേശം കൊള്ളീക്കാത്തത്? കൈ മെയ് മറന്ന് ആരാണ് യുദ്ധം ചെയ്യാത്തത്? എനി തോറ്റാലോ, അവരെ കാത്തിരിക്കുന്നത് സാക്ഷാല് സ്വര്‍ഗ്ഗം. അവിടെയും തരുണീമണികള് സുലഭം.
3. നബിക്ക് സ്വദേശം വിട്ടുപോന്നവരായ പിതൃവ്യന്‍റെ പുത്രിമാര്‍, പിതൃസഹോദരിമാരുടെ പുത്രിമാര്‍, അമ്മാവന്‍റെ പുത്രിമാര്‍, മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും അനുവദിച്ചിരിക്കുന്നു. അനുവദിച്ചത് വിവാഹം ചെയ്യാന്‍ ആണെന്ന് അറബി മൂലത്തിലില്ല. വിവാഹം ചെയ്യാതെ ത്തന്നെ അവരോട് ഭാര്യമാരെപ്പോലെ പെരുമാറാനാണ് അനുവാദം നല്കിയത്.
4. നബിക്ക് എതെങ്കിലും വിശ്വസിനിയില് തല്പര്യം ജനിച്ചാല്, അതവളെ അറിയിക്കേണ്ട ആവശ്യമേ ഉള്ളു. പിന്നെ ശരീരം ദാനം ചെയ്യല് അവളുടെ കര്ത്തവ്യമാണ്. (33:6, 33:36). മറിച്ച് ആരെങ്കിലും ദാനം ചെയ്താല് തന്നെ അത് സ്വീകരിക്കേണ്ട ബാധ്യത നബിക്കില്ല. ചുരുക്കിപ്പറഞ്ഞാല്എത് വിശ്വാസിനിയേയും സ്വന്തമാക്കാവുന്നതാണ്.
5. ഇതൊക്കെ നബിക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ് അല്ലാഹു ചെയ്തത് എന്നതില് നിന്നും തെളിയുന്നത് അല്ലാഹു നബിയുടെ വിശ്വസ്തനായ ഒരു സേവകന് മാത്രമാണെന്നാണ്.
ഖുറാനിലെ അല്ലാഹു വെറും ഒരു സങ്കല്പം മാത്രമാണെന്നും ആ സങ്കല്പത്തെ നബി പരമാവധി ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് ഈ സൂക്തത്തില് നിന്നും നാം മനസ്സിലാക്കുന്നത്.
പ്രചാരകന് എനിക്കായി തന്ന ലിങ്കില്‍ മുഹമദിന്റെ ഭാര്യമാരില്‍ സൈനബിന്റെ ലിങ്കില്‍ 9 മത്തെ ഖണ്ഡികയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.... Allah and His angels Pray Bllessings of the Prophet. O yo who believe! Pray Blessing on him and ask for peace for him. (Quaran 33:53-56)
പണ്ഡിത ശിരോമണിയായ ബഹു:മുഹമദിന്റെ വിശ്വാസികളെ സത്യം മനസ്സില്ലാക്കി നന്മ നിറഞ്ഞ പ്രവര്‍ത്തി ചെയ്യുക .... മുഹമ്മദ് തന്റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയാണിതല്ലാം ചെയ്തതെന്ന് ഇവിടെ വന്നു തങ്ങളുടെ അഭിപ്രായം പറഞ്ഞവര്‍ വളരെ സുവ്യക്തമായി പറഞ്ഞിരിക്കുന്നു. മുഹമദിനെ തള്ളി പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മതവും ജാതിയും ഒന്നുമില്ലാതെ ദൈവത്തെ കണ്ടെത്താന്‍ ഒരു മീഡിയേറ്ററുടെ ആവശ്യമില്ലാതെ നമ്മുക്കോരോരുത്തര്‍ക്കും കഴിയും അതുവഴി ദൈവത്തിന്റെ പേര് പറഞ്ഞു വരുന്ന .. മാതാ അമൃതാനന്ദ മയി, സത്യ സായ് ബാബ , ഷിര്‍ദിഷായ് ബാബമാര്‍ , മുഹമദുമാര്‍, ശ്രീ കൃഷ്ണന്മാര്‍, രാമന്മാര്‍, യേശുമാരും അവരുടെ അനുയായികളും സൃഷ്ടിക്കുന്ന അരാജകത്വം ഇല്ലാതാക്കാം കഴിയും, നമ്മള്‍ ഭാരതവാസികള്‍ നമ്മുക്ക് സുദൃഢവും കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്താവുന്നതുമായൊരു നല്ല ഭരണ ഘടനയും നിയമ വ്യവസ്ഥയും ഉണ്ട് പിന്നെ നമ്മുക്കൊരു മതത്തിലധിഷ്ടിതമായ നിയമ വ്യവസ്ഥ ആവശ്യമില്ല, ഓരോരുത്തരുടെ ചിന്തകള്‍ക്കനുസരിച്ച് ഒരു അദൃശ ശക്തിയെ വിശ്വസിച്ചോളൂ .. ഒരു കാര്യം ആ അദൃശ ശക്തി ഒരിക്കലും ഏതെങ്കിലും ഒരാളുടെ സുഖത്തിനും, ആവശ്യങ്ങള്‍ക്കുമാണന്ന വിശ്വാസ ധാരണ ഒട്ടും പാടില്ല. ഏതൊരു മനുഷ്യനും ആത്മീയമായൊരു ശാന്തത ആവശ്യമാണ് ചിലര്‍ ഭക്തി മാര്‍ഗ്ഗത്തിലൂടെ അതു സഫലമാക്കുന്നു മറ്റു ചിലര്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും, ഭക്തി മാര്‍ഗ്ഗം അന്വേഷിക്കുന്ന പാവം പാമരരായ മനുഷ്യര്‍ മതത്താലും പുരോഹിതമാരാലും, പ്രവാചകരാലും വഞ്ചിക്കപ്പെടുന്നു ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു നമ്മുക്ക് ഇല്ലാതാക്കേണ്ടത് ഇതാണ്, ആത്മീയമായ സുഖം ആര്‍ക്കു വേണമെങ്കിലും ഒരു മതത്തിന്റെ ആവശ്യമില്ലാതെ നമ്മുക്ക് അനുഭവിക്കാന്‍ കഴിയും, നിസ്വാര്‍ത്ഥമായ ജനസേവനം (രാഷ്ട്രീയ ലക്ഷ്യം ഒട്ടും അരുത്)ഈ ജന സേവനത്തില്‍ മത, ജാതി ചിന്ത ഇല്ലാതാവണമെങ്കില്‍ അവന്‍ മത വിശ്വാസി ആയിരിക്കരുത്, ഒരു മതവിശ്വാസിക്കും തനിക്ക് ചുറ്റുമുള്ളവരെ ഏകാത്മകമായ മനസ്സോടെ നോക്കി കാണാനോ അവരെ സഹായിക്കാനോ ആവില്ല കാരണം അവന്റെ മതം അവനെ പഠിപ്പിക്കുന്നത് അങ്ങനെയാണ്.പാവങ്ങളെ സഹായിക്കുമ്പോള്‍ ഉണ്ടാവുന്ന ആനന്ദം ഒരായിരം അമ്പലങ്ങളിലും,മെക്കയിലും , ശബരി മലയിലും, വത്തിക്കാനിലും പോയാല്‍ കിട്ടുന്നതിനേക്കാള്‍ ആയിരം മടങ്ങായിരിക്കും, മതവിശ്വാസി ഇങ്ങനെയുള്ള പ്രവര്‍ത്തി ചെയ്യുക പുണ്യം കിട്ടാനാണ് എന്നാല്‍ മതവിശ്വാസി അല്ലാത്തവര്‍ ഇങ്ങനെയുള്ള പ്രവര്‍ത്തി ചെയ്യുന്നത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ്, ആ പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം അല്ലാതെ അവരില്‍ നിന്നുള്ള വിധേയത്വമോ, മതം പറയുന്ന ദൈവത്തിന്‍ നിന്നുള്ള പുണ്യങ്ങള്‍ക്കോ അല്ല ഈ പ്രവര്‍ത്തിയെയാണ് നിസ്വാര്‍ത്ഥ സേവനം എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നത്, യഥാര്‍ത്ഥ ഭക്തിയും ഇതു തന്നെ.
13 വര്‍ഷത്തെ ഗള്‍ഫ് ജീവിതം കൊണ്ടു ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം .. എന്റെ പേര് പറഞ്ഞാല്‍ മുസ്ലിം മതവിശ്വാസിയാണെങ്കില്‍ വല്ലാത്തൊരു അടുപ്പം കാണിക്കും എന്റ് തനി നിറം ഒരു മറയും കൂടാതെ ഞാന്‍ വെളിപ്പെടുത്തും അപ്പോള്‍ ആ വ്യക്തികള്‍ക്കുണ്ടാവുന്ന ഭാവമാറ്റം എന്നെ കൊല്ലാന്‍ പോലും അവര്‍ക്ക് മടി ഉണ്ടാവില്ല. ഈ ചിന്താഗതിയാണ് മാറേണ്ടത്, ആരെന്ത് വിശ്വസിക്കണമെന്നത് ഓരോ വ്യക്തിയുടെ അവകാശമാണ് എന്നെങ്കിലും മുസ്ലിംങ്ങള്‍ ചിന്തിക്കുക അതിനനുസരിച്ച് പതുക്കെ മാറ്റം വരുത്തി മുഹമദിനെ നിങ്ങളുടെ മനസ്സില്‍ നിന്ന് പുറത്ത് ചാടിക്കുക, അതോടെ നിങ്ങള്‍ മനുഷ്യനായി എന്നഭിമാനിക്കാം
സീക്കറെ (ഏന്താണ് സീക്കുന്നതെന്ന് ചോദിക്കുന്നില്ല)
ഈ തര്‍ജ്ജമയും, നിന്റെ ഖുര്‍ആന്‍ പരിഭാഷയും ഒരു ഇഗ്ലിഷിലേക്ക് മാറ്റിയാല്‍ നിനക്ക് ബുക്കര്‍ പ്രൈസ് കിട്ടാന്‍ സാധ്യതയുണ്ട്.
മലയാളത്തില്‍ പക്ഷെ ഇത് വിലപോവില്ല. (ബെസ്റ്റ് തര്‍ജ്ജമ)
വിചാരമെ,
നിന്റെ അത്മകഥ വായിച്ചു, കൊള്ളാം. ഞാന്‍ തന്ന ലിങ്കില്‍ ആകെ പരതിയിട്ടും മുഹമ്മദിനെ അല്ലാഹു അനുഗ്രഹിക്കുന്നു എന്ന വചനം മതമേ കിട്ടിയുള്ളോ. ബാക്കിയോക്കെ എവിടെ?. വിഴുങ്ങിയല്ലെ. അതാണ് യുക്തിവാദം.
നിന്റെ തനി നിറം എന്തോരു നിറമാണപ്പ. ഇറാഖിലെ കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന അമേരിക്കയുടെ പട്ടളക്കാര്‍ക്ക് ഏല്ലാ ഒത്താശയും ചെയ്ത്‌കൊടുക്കുന്ന നീയാണോ വിഡ്ഡി, പ്രവാചകനെയും, മതതെയും, മനുഷ്യ സ്നേഹത്തെയും, കരുണ്യത്തെയുംക്കുറിച്ച് സംസാരിക്കുന്നത്.
നീയോക്കെതന്നെയാണ് ഈ സമുദായത്തിന്റെ ശാപം.
ഈനിയും ഉത്തരം കിട്ടിയില്ലെന്ന് പറഞ്ഞ് ഇവിടെകിടന്ന് കരയുക.
പ്രിയ ജബ്ബാര്‍ മഷെ
”ദൈവ വിശ്വാസിയേ അല്ല എന്നാരാ പറഞ്ഞേ? ഖുര്‍ ആനിലെ അല്ലാഹു മാത്രമല്ലല്ലോ സലാഹുദ്ദീനേ ദൈവം. കൊള്ളാവുന്ന ദൈവങ്ങള്‍ വേറെ എത്ര കിടക്കുന്നു“
താങ്കള്‍ക്ക് താങ്കള്‍ പറയൂന്നതെന്തെന്ന് തന്നെയറിയില്ലല്ലോ മാഷെ?
ദൈവം ഇല്ലെന്ന് സമര്‍ത്ഥിക്കാന്‍ ബ്ലോഗ് നടത്തുന്ന ആള്‍ ഇപ്പ പറയുന്നു. ദൈവ വിശ്വസിയാണെന്ന്. എന്തൊ കാര്യമായ കുഴപ്പം എവിടെയോ ഉണ്ട്.
ഈ കൊള്ളാവുന്ന ദൈവങ്ങള്‍ ആരാ മഷെ?
ഈ യുക്തിക്ക് യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ വെക്കുന്ന മാനദന്ഡം എന്തെന്നും അതിന്റെ അടിസ്ഥാന പ്രമാണമെന്തെന്നും അറിഞ്ഞാല്‍ നന്നായിരുന്നു.
പ്രിയ പ്രചാരകാ
എന്റെ കൂടെ നാലു ക്യാമ്പുകളിലായി 2000 ളം പേരുണ്ട് അതില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും എല്ലാം ഉണ്ട്, 99% വും മതവിശ്വാസികളാണ് അതില്‍ 75% പേരും മുസ്ലിങ്ങളും ഞാന്‍ ഒരാള്‍ മാത്രമേ മതവിശ്വാസി അല്ലാത്തതൊള്ളൂ, ഇവിടെ ഈ അമേരിക്കന്‍ പട്ടാളം ഈ മുസ്ലിങ്ങള്‍ക്ക് നമസ്ക്കാരിക്കാന്‍ പള്ളിയും മറ്റു സൌകര്യങ്ങളും ഉണ്ടാക്കി കൊടുത്തിട്ടുണ്ട് മാത്രമല്ല ഇവരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും വരുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും ഉണ്ട്. റംസാന്‍ മാസം ഗള്‍ഫ് രാജ്യങ്ങളിലെ മുസ്ലിം അറബികള്‍ (എല്ലാ അറബികളും മുസ്ലിങ്ങളല്ല)ചെയ്തു കൊടുക്കാതത്ര സൌകര്യങ്ങളാണ് ഇവിടെയുള്ള പട്ടാള മേധാവികള്‍ ഈ മുസ്ലിങ്ങള്‍ക്ക് ചെയ്തു കൊടുക്കുന്നത്, എന്തേ പ്രചാരകന്‍ പറഞ്ഞ വികാരം ഉള്‍കൊള്ളാതെ അവരുടെ സൌജന്യം കൈപറ്റുന്നത്? അവരെന്തിന് വരുന്നു ഇറാഖിലെ പാവങ്ങളെ കൊന്ന പണം കൈപറ്റാനല്ലേ.. എന്റെ പ്രചാരക ഞാന്‍ ജോലി ചെയ്യുന്നു അതിനനുസരിച്ച് പണം പറ്റുന്നു .. ഞാനും ഇവിടെയുള്ള മുസ്ലിങ്ങളും ആരേയും ഉപദ്രവിക്കുന്നില്ല ഞങ്ങള്‍ ഒരുമിച്ച് ചില കാര്യങ്ങളില്‍ ഏര്‍പ്പെടാറുണ്ട് അവര്‍ക്കത് പുണ്യമാണെങ്കില്‍ എനിക്കത് എന്റെ കര്‍മ്മമാണ്. സലാഹുദ്ധീനറിയാലോ ഇറാഖില്‍ എത്രപേര്‍ പോയിട്ടുണ്ടന്ന് അവരിലെത്ര പേര്‍ മുസ്ലിംങ്ങളാണന്ന്. പ്രചാരകന്‍ ഏതു രാജ്യത്താണ് ജോലി ചെയ്യുന്നത് ? സൌദിയിലോ .. എന്താ അവരെല്ലേ അമേരിക്കയുടെ ചെരുപ്പ് നക്കികള്‍ എന്തേ ആ സര്‍ക്കാറിന്റെ കീഴില്‍ ജോലി വേണ്ടന്ന് വെച്ച് പോവാത്തത്, ഇനി കുവൈത്തിലാണോ , യു.ഏ.ഇ ലാണോ ഏത അറബി രാജ്യമാണ് അമേരിക്കക്ക് സപ്പോര്‍ട്ട് ചെയ്യാത്തത് .. എന്താ സലാഹുദ്ദീന്‍ കുവൈത്തില്‍ നിന്ന് ജോലി മതിയാക്കി പോവാത്തത്. കുവൈത്തല്ലേ അമേരിക്കക്ക് ഇറാഖില്‍ ഇങ്ങനെ വിലസാനുള്ള അവസരം ഉണ്ടാക്കി കൊടുത്തതും ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നതും. അപ്പോ ആ ജാതി വേലകളൊന്നും പറഞ്ഞ് ഉത്തരം തരാതെ മുങ്ങേണ്ട .. ഞാന്‍ ചോദിച്ച ഒരൊറ്റ ചോദ്യത്തിന് പ്രചാരകന്‍ ഉത്തരം നല്‍കിയാല്‍ ഞാനിവിടെ കമന്റ് എഴുത്ത് തന്നെ നിറുത്താം .. “.. ആറു വയസ്സുക്കാരിയായ ഒരു പെണ്‍കുട്ടിയെ അമ്പതു വയസ്സുക്കാരന്‍ വിവാഹം കഴിച്ചത് ഏതു രീതിയിലുള്ള മാതൃക കാണിക്കാനാണ്..“ ഇതിനുത്തരം തരാനാവുന്നില്ലെങ്കില്‍ തൂങ്ങി ചാവ് മാഷേ.. അവിടെ കിട്ടും ഹൂറിമാര്‍
പ്രീയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
“ആറു വയസ്സുക്കാരിയായ ഒരു പെണ്‍കുട്ടിയെ അമ്പതു വയസ്സുക്കാരന്‍ വിവാഹം കഴിച്ചത് ഏതു രീതിയിലുള്ള മാതൃക കാണിക്കാനാണ്“
താങ്കള്‍ക്കുള്ള ഉത്തരം തരാം. പക്ഷെ ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും യുക്തിഅയുക്തികള്‍ക്കും താങ്കള്‍ നല്‍കൂന്ന മാനദണ്ഡ്വും അതിന്റെ അടിസ്ഥാനവും എന്തെന്ന് ദയവായി അറിയിച്ചു തരണം എന്നഭ്യര്‍ത്ഥിക്കുന്നു.
വിചാരമെ, വികരമെ എന്ന് വിളിപ്പിക്കല്ലെ,
ഞാന്‍ നീ ബ്ലോക്കി ബ്ലോക്കി എന്ന് പറഞ്ഞ് കരയുന്ന യു.എ.ഇ.യില്‍ തന്നെയാണ്. എനിക്കെന്തോ, ബ്ലോക്കി ഇല്ലെ. (യുക്തിവാദികളുടെ ഒരാടവെ)
പിന്നെ, നബി(സ) വിവാഹത്തിന്റെ കാര്യങ്ങളും കാരണങ്ങളും ഞാന്‍ തന്ന ലിങ്കില്‍ നിന്നും കിട്ടിയില്ലെ, അതല്ല, ഇനി പുസ്‌ലാന്‍ ഭാഷയില്‍ തന്നെ പറയണോ?. ഇത് വായിച്ച എനിക്കും വിഷമം തോന്നിയിട്ടുണ്ട്, പിന്നിട് നബി(സ) ജീവ ചരിത്രവും, ഖദീജ(റ)യുടെ ചരിത്രവും, മനസ്സിലായപ്പോള്‍, എനിക്ക് വ്യക്തിപരമായി അംഗീകരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കൂടി, ഞാന്‍ മതം ഉപേക്ഷിച്ചിട്ടില്ല, നബി(സ)യോട് സ്നേഹം കുറഞ്ഞിട്ടില്ല, എന്റെ ഭാര്യ നമസ്ക്കാരം ഉപേക്ഷിച്ചിട്ടില്ല. ഖദീജ(റ)യുടെ മരണശേഷം ഏകനായി 3 വര്‍ഷം നബി(സ) കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ യുക്തിവാദികള്‍ക്ക് പ്രയാസമുണ്ടാവും. ആയിശ(റ)അല്ലാത്തെ മറ്റു ഭാര്യമാര്‍ മുഴുവന്‍ വിധവകളും, അഗതികളും, അശരണരുമായിരുന്നു എന്നും വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാവും.
കന്യകയെ വിവാഹം ചെയ്യുന്നത് സുന്നത്താണ്. അതിന്റെ ഖുട്ടന്‍സ് പുടിക്കിട്ട്യ.
(പിന്നെ ഒരു സ്വകാര്യം, സൗദിയില്‍ മുത്തവ്വ പിടിച്ചാല്‍ മൂട്ട്‌കാല് കേറ്റും എന്ന് പറഞ്ഞ്‌കേട്ടു, അങ്ങനെ വല്ലതും സംഭവിച്ചോ, സൗദിക്കാരോട് വിചാരത്തിന് വല്യ ബഹുമാനം)
സ്വന്തം കാര്യത്തിന് വേണ്ടി, ഇസ്ലാമതം നബി(സ) സൃഷ്ടിച്ചതാണെന്ന് പറയുന്ന വിഡ്ഡികളെ, നബി(സ)യുടെ കുടുംബം വയറ് നിരച്ച് ആഹാരം കഴിച്ചിരുന്നില്ലെന്നും, ഇന്തപനയുടെ ഓലയില്‍ കിടന്നുറങ്ങിയ നബി(സ)യുടെ ശരീരത്തിലെ പാടുകള്‍ കണ്ട്, സഹാബിമാര്‍ പൊട്ടിക്കരഞ്ഞിരുന്നെന്നും ചരിത്രം സാക്ഷി.
അറേബ്യയുടെ അമരക്കാരനായ നബി(സ)യുടെ മകന്‍ ബൈത്തുല്‍ മാലിലെ ഒരു കാരക്ക കഷ്ണം തിന്നതിന് നബി(സ) തന്റെ കുഞ്ഞിനെ ശകാരിച്ചെന്നും, ബൈത്തുല്‍ മാലിലെ മുതല്‍ നമ്മുക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞെന്നും ചരിത്രം സാക്ഷി.
യുദ്ധമുന്നണിയിലെ നായകനായ നബി(സ) വിശപ്പ് സഹിക്കവയ്യതെ, വയറ്റില്‍ കല്ല് കെട്ടിവച്ച്, കിടങ്ങ് കുഴിച്ചെന്ന് ചരിത്രം സാക്ഷി.
വിചാരമെ,
1400 വര്‍ഷം മുന്‍പ് ശൈശവ വിവാഹം സാധാരണമായിരുന്ന കലഘട്ടത്തിലാണ് നബി(സ) ആയിശ(റ)യെ വിവാഹം ചെയ്യുന്നത്. അത് 9-മത്തെ വയസ്സിലായിരുന്നു. ആയിശ(റ)ക്ക് വയസ്സറിയിച്ച ശേഷമാണ് നബി(സ) അവരെ വിവാഹം ചെയ്തത്.
ഇതെ വയസ്സില്‍ തന്നെയാണ് ഹാല, ആമിന ബിന്ത്ത് വഹാബ്, അലി(റ) മകള്‍ എന്നിവരും വിവാഹിതരായത്.
ഏഷ്യയിലും, അഫ്രിക്കയിലും, എന്തിന്, നിന്റെ യജ്‌മനന്റെ രാജ്യത്തും ഈ അടുത്ത കാലം വരെ 10 വയസ്സില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തിരുന്നു. (തെളിവ് വേണോ)
നബി(സ) യുമായുള്ള വിവാഹത്തിന് ആയിഷ(റ)ക്ക് പൂര്‍ണ സമ്മതമായിരുന്നുവെന്ന്, നിങ്ങളുദ്ദരിച്ച ഹദീസ് തന്നെ സാക്ഷി.
1400 വര്‍ഷം മുന്‍പ് നടന്ന വിവാഹത്തിനെ അന്നത്തെ നബി(സ)യുടെ ശത്രുകളും, നിങ്ങളുടെ പൂര്‍വ്വികരുമായ യുക്തിവാദികളും അനുകൂലിച്ചിരുന്നു എന്നതിനും തെളിവുണ്ട്. നബി(സ) അന്ന് ചെയ്തത് തെറ്റാണെങ്കില്‍ ആദ്യം എതിര്‍ക്കുന്നത് അവരാവുമല്ലോ.
പിന്നെ സ്ത്രിയുടെ പ്രായപൂര്‍ത്തിയായതിനുള്ള തെളിവാണ് ആര്‍ത്തവം, അത് സാധരണ ഗതിയില്‍ 8-13 ആണെന്നാണ് ശാസ്ത്രം പറയുന്നത്. പിന്നെ അവള്‍ കുട്ടിയല്ല, പെണ്‍നാണെന്നും ശാസ്ത്രം പറയുന്നു. (ഇസ്ലാമില്‍ നിന്നും ഓടി പോയപ്പോള്‍, ഇതോന്നും ശ്രദ്ധിച്ചില്ല അല്ലെ). അഛനാരാണെന്നറിയാതെ 9-മത്തെ വയസ്സില്‍ ഒരു പെണ്ണ് പ്രസവിച്ചു എന്ന് വിചാരം വായിച്ചിരുന്നോ, നിങ്ങളുടെ യജമാനന്റെ നാട്ടില്‍.
1400 വര്‍ഷം മുന്‍പ് നടന്ന വിവാഹത്തെ പോക്കിപിടിച്ച്, ദാ, നബി(സ) കുട്ടിയെ എന്തോ ചെയ്തു എന്ന് പറയുന്നതാണോ യുക്തിവാദം (നിങ്ങള്‍ പറഞ്ഞതിന്റെ യതാര്‍ഥ അര്‍ഥം മനസിലായിട്ടും മിണ്ടാതിരിക്കുന്നത്, ഇനി അതോരു ഇഷ്യൂ ആക്കാരുതെന്ന് കരുതിയാണ്. അല്ലാഹു എന്നോട് ക്ഷമിക്കട്ടെ).
ചര്‍ച്ചയില്‍ എനിക്ക് ഇടപെടാന്‍ പറ്റുന്ന തലം കഴിഞ്ഞു. തികച്ചും ഇസ്ലാമികമായ വിഷയത്തില്‍ ഒരു അഭിപ്രായം പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല. ഖുറാനും ഹദീസും വിവിധ വ്യാഖ്യാനങ്ങളും കൂടികലര്‍ന്ന് ഒരു അന്യ മതസ്ഥന് വിലയിരുത്താന്‍ പറ്റാത്തവിധം ചര്‍ച്ച എത്തി നില്‍ക്കുന്നു. എന്നേപ്പോലെ ഉള്ളവര്‍ ഞങ്ങളുടെ യുക്തി അനുസ്സരിച്ച് ഈ വിഷയം വിലയിരിത്തിക്കഴിഞ്ഞു
എങ്കിലും രസാകരമായ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടേ. ജബ്ബാര്‍ മാഷുടെ ഈ ഇസ്ലാമിക വിഷയത്തിലുള്ള ചര്‍ച്ചയും അമേരിക്കയില്‍ തട്ടി നില്‍ക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയം. ഈ ചര്‍ച്ച്യും അമേരിക്കയുടെ പേരില്‍ അടിച്ച് പിരിഞ്ഞാല്‍ അല്‍ഭുതമില്ല. എന്റെ സംശയം യുക്തിവാദികളുടെ മാതൃരാജ്യം അമേരിക്കയാണോ?
സഹോദരന്‍ കിരന്‍ തോമസ്
“എങ്കിലും രസാകരമായ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടേ
ജബ്ബാര്‍ മാഷുടെ ഈ ഇസ്ലാമിക വിഷയത്തിലുള്ള ചര്‍ച്ചയും അമേരിക്കയില്‍ തട്ടി നില്‍ക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയം. ഈ ചര്‍ച്ച്യും അമേരിക്കയുടെ പേരില്‍ അടിച്ച് പിരിഞ്ഞാല്‍ അല്‍ഭുതമില്ല“
ഈ അടിച്ചു പിരിയുന്ന രസം കാണാനാണ് താങ്കളെ പോലുള്ളവര്‍ ഇതിന്റെ കൂടെ നടക്കൂന്നതെന്ന് ഇതിനു മുമ്പേ മനസ്സിലാക്കപ്പെട്ടപ്പെട്ടുണ്ട്. അടി നടക്കില്ല എന്നായാപ്പോള്‍ പുതിയ നമ്പറുമായി ചര്‍ച്ച അവസാനിപ്പിക്കാനുള്ള ഒരു വാണിങ്ങാണിത്.
അമേരിക്കയെ ആരെങ്കിലും ഉദ്ധരിച്ചാല്‍ ഇദ്ധേഹത്തിനു നോവും.
പ്രചാരകാ ..
യു.ഏ.യിലെ ഒട്ടുമിക്ക എന്റെ സുഹൃത്തുക്കള്‍ക്കും ഈ ലിങ്ക് കിട്ടുന്നില്ല.
ഏതൊരു കാലഘട്ടത്തിലേയും അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കനാണ് ദൈവം പ്രവാചകരെ അയക്കുന്നത് എന്ന് താങ്കളുടെ ആളുകള്‍ തന്നെ പറയുന്നു. എന്നിട്ടെന്തേ ഒരു കൊച്ചു കുഞ്ഞിനെ കിട്ടിയപ്പോ ആ ബോധം നഷ്ടപ്പെട്ടത് ? ഇതൊരു നവോത്ഥാന നായകന് യോജിച്ചതല്ല. .. ആയിഷ എന്ന കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹത്തിനായി കൊണ്ടു പോയതെന്ന് ആ ലിങ്കില്‍ തന്നെ പറയുന്നു പാവം അരത് അറിയുക പോലുമില്ല എന്തിനാണ് തന്നെ തോളിലേറ്റി കൊണ്ടു പോകുന്നതെന്ന് പിന്നെ മുഹമദിന് 51 വയസ്സായപ്പോഴാണ് ആയിഷയെ വിവാഹം ചെയ്യുന്നത് പിന്നെ വയസ്സുറച്ചു 9 മാത്തെ വയസ്സില്‍ അപ്പോഴാണ് ആ കുഞ്ഞുമായി അദ്ദേഹം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് , പ്രചാരകാ താങ്കളുടെ മനസ്സിലെ രൂഢമായ വിശ്വാസമാണ് താങ്കളെ മാനസ്സികമായി വേദനിപ്പിച്ചിട്ടും ആ മതത്തില്‍ നിന്ന് വേറിടാതെ നില്‍ക്കുന്നത്. (ഇത് വായിച്ച എനിക്കും വിഷമം തോന്നിയിട്ടുണ്ട്, പിന്നിട് നബി(സ) ജീവ ചരിത്രവും, ഖദീജ(റ)യുടെ ചരിത്രവും, മനസ്സിലായപ്പോള്‍, എനിക്ക് വ്യക്തിപരമായി അംഗീകരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കൂടി, ഞാന്‍ മതം ഉപേക്ഷിച്ചിട്ടില്ല, നബി(സ)യോട് സ്നേഹം കുറഞ്ഞിട്ടില്ല, എന്റെ ഭാര്യ നമസ്ക്കാരം ഉപേക്ഷിച്ചിട്ടില്ല. ) നിങ്ങള്‍ വിഷമിക്കുക മാത്രം ചെയ്ത് അവിടെ ചടാഞ്ഞു കൂടി ഞങ്ങള്‍ മനസ്സില്‍ നിന്ന് ആ തത്വശാത്രത്തെ മൊത്തം മാറ്റി, മനസ്സിനെ വിഷമിപ്പിച്ച ആ പ്രവര്‍ത്തിയെ അംഗീകരിക്കലാവും ആ മതത്തില്‍ തുടരുക എന്നത്, ആര് അങ്ങനെയുള്ളത് ചെയ്താലും അതിന്റെ പേര്‍ തെറ്റ് എന്നല്ലാതെ എങ്ങനെ ശരിയാവും . പ്രചാരകാ ഞാന്‍ അംഗീകരിക്കുന്നവര്‍ ചെയ്താലും അതിനെ അനുകൂലിക്കാന്‍ എന്നെ കിട്ടില്ല. അന്ന് മുഹമ്മദ് അങ്ങനെ ചെയ്തതു കൊണ്ടാണ് ഇന്നും കുഞ്ഞു പ്രായത്തില്‍ വിവാഹം ചെയ്യാന്‍ മുസ്ലിം സ്ത്രീകള്‍ നിര്‍ബ്ബന്ധിതമാവുന്നത്, നമ്മുക്കിടയില്‍ എടപ്പാള്‍ സ്വദേശിയായ ഒരു ബ്ലോഗറുണ്ട് കുഞ്ഞു വയസ്സിലെ വിവാഹം ചെയ്യാന്‍ വിധിക്കപ്പെട്ട പാവം.
പരചാരകാ... മുഹമദ് എന്നല്ല ആര് തെറ്റ് ചെയ്താലും അതിനെ എതിര്‍ക്കാനുള്ള ചങ്കൂറ്റം വേണം അതുണ്ടാവണമെങ്കില്‍ പക്ഷപാതിത്വപരമായ വിശ്വാസങ്ങളും മറ്റും നമ്മുക്കുണ്ടാവാന്‍ പാടില്ല. ഞാന്‍ ചോദിച്ചതിനല്ല പ്രചാരകന്‍ ഉത്തരം നല്‍കിയതെന്ന് ഒരിക്കല്‍ കൂടി പറയുന്നു.. ഞാന്‍ ചോദിച്ചത് .. എന്തു മാതൃകയാണ് ഈ കുഞ്ഞിനെ വിവാഹം ചെയ്തതില്ലൂടെ മുഹമ്മദ് ലോകത്തിന് നല്‍കിയത്. പിന്നെ ഖദീജയുടെ മരണ ശേഷം മുഹമ്മദ് എത്ര കാലം ജീവിച്ചു ഇതിനിടയില്‍ 10 വിവാഹം ചെയ്തു അതൂം പ്രവചകത്വത്തിന്റെ മറയില്‍, മൂന്ന് കൊല്ലം ഭാര്യ മരിച്ചതില്‍ ഏകനായി ഇരുന്നു .. പ്രചാരകാ എത്രകാലമായി വിദേശത്ത് താങ്കള്‍ എത്രയോ വര്‍ഷം ഭാര്യയേയും ബന്ധുമിത്രാതികളേയും പിരിഞ്ഞിരിന്നിരിക്കുന്നു അതല്ലാം സ്വാഭാവികമല്ലേ, താങ്കള്‍ പറയുന്നു മുഹമദിന്റെ ജീവിതം മാതൃകയാണ്,ആ മാതൃകപരമായ വിവാഹ ജീവിതം നയിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതൊരു മഹത്തായ മാതൃക തന്നെ. പിന്നെ പ്രചാരകാ എനിക്ക് ഈ ലോകത്തിലെ ആരോടും പ്രതിബദ്ധതയില്ല, അവരത് ചെയ്തു ഇവരിത് ചെയ്തു എന്നൊക്കെ പറഞ്ഞ് എന്റെ മേക്കട്ട് കയറിയിട്ട് യാതൊരു പ്രയോജനവും ഇല്ല, ഇവിടെ ഇരുന്നുകൊണ്ട് ഞാന്‍ ഇവരുമായി സംവദിക്കാറുണ്ട് അതിന് പ്രചാരകന്‍ ഒരു ജന്മം കൂടി ജനിക്കണം , എനിക്ക് തന്ന ജോലി ഞാന്‍ ചെയ്യുന്നു അതിനവര്‍ ശമ്പളം തരുന്നു അതേത് പൈസ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല അങ്ങനെയെങ്കിലും നമ്മള്‍ പട്ടിണി കിടന്ന് ചത്തു പോകും,കാരണം നമ്മുക്ക് ചുറ്റും പാവങ്ങളുടെ രക്തം ഊറ്റി കുടിക്കുന്നവര്‍ തന്നെ, തെറ്റ് ചെയ്യുന്നത് അതമേരിക്ക ആയാലും ഞാനവരെ അംഗീകരിക്കില്ല ശരി ചെയ്യുന്നത് ഏതൊരു വിശ്വാസിയാണെങ്കില്‍ അവരെ അംഗികരിക്കുക തന്നെ ചെയ്യും അവിടെ മത വര്‍ഗ്ഗ ചിന്തകളൊന്നുമില്ല.
സലാഹുദ്ദിനേ അമേരിക്ക എങ്ങനെ നമ്മുടെ കേവല മത യുക്തിവാദ ചര്‍ച്ചുടെ ആണിക്കല്ലാകുന്നു എന്ന് മനസ്സിലാകാത്തതുകൊണ്ട് ചോദിച്ച് പോയതാണേ. അമേരിക്കയെ തൊട്ടാല്‍ എനിക്ക് നോവും എന്നൊക്കെപ്പറഞ്ഞാല്‍ ഞാന്‍ ചിരിക്കും. നോവാന്‍ അമേരിക്കയുമായി എനിക്കെന്താണ് ബന്ധം എന്ന് ഒരുപാട് ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പിന്നെ മതപരമാണെങ്കില്‍ അമേരിക്കയില്‍ ഉള്ള ക്രൈസ്തവ വിഭാഗം എന്റെ സഭയുടെ പ്രത്യക്ഷ ശത്രുവാണ്. അതായത് പ്രൊട്ടസ്റ്റൌകാരും കത്തോലികിക്കരും. പിന്നെ എല്ലാ ക്രൈസ്തവരേയും നിങ്ങള്‍ അമേരിക്കന്‍ പക്ഷപാതികളായി കരുതുന്ന്ത് നിങ്ങള്‍ക്ക് നിങ്ങളുടെ മതങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളോട് വികാരപരമായ അടുപ്പം ഉള്ളത് പോലെ ( പാക്കിസ്ഥാന്‍ ചാരെനെന്ന് ഒന്നും ഉദ്ദേയേശിച്ചിട്ടേ ഇല്ല കെട്ടോ. ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് മാത്രം കരുതുക) ഞ്ങ്ങള്‍ കത്തോലിക്ക ക്രൈസ്തവര്‍ക്ക് അങ്ങനെ ഒന്നില്ല.
ചിലപ്പോള്‍ സലാഹുദ്ദീന് ഇത് മനസ്സിലാകില്ല അലിക്കെങ്കിലും മനസ്സിലാകും എന്ന് ഞാന്‍ കരുതുന്നു.
സലാഹുദ്ദീനും അലിക്കും ഒരു പരിധി വരെയേ സഹിഷ്ണുതയൊടെ സംസാരിക്കാനവുകയുള്ളു..കിരണിനൊടു സലാഹുദ്ദീന്‍ പറഞ്ഞ വാക്കുകള്‍ അതാണു് കാണിക്കുന്നത്. ആളുകളുടെ പേരു നോക്കിയിട്ടു അവരുടെ അജണ്ട തീരുമാനിക്കുന്ന രീതിയിലാണു ഈ ചര്‍ച്ച മുന്നോട്ട് പൊകുന്നത്..
സഹോദരന്‍ കിരണ്‍,
എന്റെ സുഹൃത്ത് സലാഹുദ്ദിന്‍ അല്‍പ്പം വിക്കാരിയായിപോയോ എന്ന് ഞാന്‍ സംശയിക്കുന്നു.
സരാമില്ല, ചര്‍ച്ച നടക്കട്ടെ.
കിരണ്‍ തോമസെ,
ഏറ്റവും ചുരുങ്ങിയത് 10-150 രാജ്യങ്ങളുടെ പേരില്ലെങ്കിലും 5-8 രാജ്യങ്ങളും, 3-4 ഭൂഖണ്ഡങ്ങളും ഇവിടെ വിവരിച്ചിട്ടും കിരണ്‍ എന്തീനാ അമേരിക്കയില്‍ പിടിച്ചത്.
അനവസരത്തില്‍ ഇടപ്പെട്ട്, കിരണ്‍ യുക്തിവാദികള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴി ഒരുക്കിയതില്‍ ഖേദമുണ്ട്. ഇല്ലെലും അവര്‍ ഓടി രക്ഷപ്പെടും, കാരണം വെറെയാവും എന്ന് മാത്രം.
(കണക്കന് തല്ല് കിട്ടിയപോലെ എന്ന ഒരു പഴഞ്ചോല്ലുണ്ട്, പട്ടാമ്പിയില്‍, ഒന്ന് കിട്ടിയപ്പോള്‍, ഒന്നല്ലെ, രണ്ടല്ലെ, മുന്നല്ലെ.... അത് പോലെ ഒരുത്തരം, അപ്പോ ചോദ്യം വെറെ, പിന്നെം, പിന്നെം,...) തല്ലരുതമ്മാവാ ഞാന്‍ നന്നാവില്ലാന്ന് വിചാരം പണ്ട് പറഞ്ഞതോര്‍മ്മയുണ്ടോ ആവോ.? ഈ കുട്ടിടെ ഒരു കാര്യം, കഷ്ടണ്ട്.
“സലാഹുദ്ദിനേ അമേരിക്ക എങ്ങനെ നമ്മുടെ കേവല മത യുക്തിവാദ ചര്‍ച്ചുടെ ആണിക്കല്ലാകുന്നു എന്ന് മനസ്സിലാകാത്തതുകൊണ്ട് ചോദിച്ച് പോയതാണേ. “
ഇവിടെ ആരുംതന്നെ അമേരിക്കയെ യുക്തിവാദ ചിന്തയുടെ ആണിക്കല്ലാക്കി അവതരിപ്പിച്ചിട്ടില്ലാ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഈ ആണിക്കല്ല് എന്നാല്‍ എന്തെന്ന് വിസദീകരിച്ചാല്‍ ഒരു പക്ഷേ എനിക്കും മന്‍സ്സിലാകുമായിരിക്കും അല്ലേ കിരണ്‍?!
പ്രിയ സഹോദര്‍മാരോട്
കിരണ്‍ പറഞ്ഞതില്‍ നിന്നുള്ള എന്റെ നിരീക്ഷണമാണ് ഞാന്‍ ഇവിടെ പറഞ്ഞത്. അനവസരത്തിലുള്ള ഇടപെടലാണ് കിരണ്‍ നടത്തിയത് എന്ന് എനിക്ക് തോന്നിയതാണ് ഇങ്ങനെ നിരീക്ഷിക്കാന്‍ കാരണം
എന്റെ പ്രചാരകോ .... (മണി സ്റ്റൈലില്‍)
താങ്കള്‍ എത്ര സഹിഷ്ണാവാനെന്ന് താങ്കെളെഴുതി കമന്റുകള്‍ വിളിച്ചു പറയൂം, പിന്നെ ഈ സലാഹിദ്ദീന്റേയും പ്രചാരകന്റേയും അലിയുടേയും വിശ്വാസം വെറും ഭോഷ്ക്കാണന്ന ഇവിടെ ഒരിക്കല്‍ കൂടി തെളീയിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്കുത്തരം കിട്ടാതതിനാല്‍ എന്തല്ലാം തെറികള്‍ ഞങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു .. സലാ-അലി-പ്രചാരകന്റെ അല്ലാഹുവേ.. ഇവരോട് ക്ഷമി മുഹമദിനോട് ക്ഷമിച്ചത് പോലെ .. എന്റെ മൂവര്‍ സംഘാംഗങ്ങളെ നിങ്ങള്‍ ഒരുമിച്ചിരുന്ന് ആലോചിച്ച് എഴുതിയാലും ഞങ്ങളുടെ യുക്തി ഭദ്രമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനാവില്ല കാരണം നിങ്ങളുടെ മതത്തില്‍ ദൈവത്തെ റാഞ്ചിയ പ്രവാചകനാണ് ഉണ്ടായിരുന്നതുകൊണ്ട് .. എഴാം ആകാശത്തില്‍.. കൊട്ടാരത്തില്‍ കാലും നീട്ടി ഇരിക്കുന്ന അല്ലാനെ കണ്ട മഹാനാണ് മുഹമദ് ഇതിലും വലിയ വങ്കത്തരം മറ്റെന്താണ്. ഇതൊക്കെ വിശ്വസിച്ച് ജീവിക്കണമെങ്കില്‍ എന്റെമ്മോ !!! അന്നേത് റോക്കറ്റിലാണോ മൂപ്പരാള് പോയത് .
കിരണ്‍ ഇപ്പോ മനസ്സിലായില്ലേ ഇവര്‍ക്ക് മറ്റു മതസ്ഥരോടുള്ള ബഹുമാനം... ഇതവരുടെ കുഴപ്പമല്ല ഇവര്‍ വിശ്വസിക്കുന്ന മതത്തിന്റെ കുഴപ്പമല്ലാതെ മറ്റെന്താണ് ?. ഇവര്‍ക്ക് ഇവരുടെ ആളുകളോടെല്ലാതെ മറ്റാരേയും സ്നേഹിക്കാനോ ..ഇഷ്ടപ്പെടാനോ ആവില്ല. ഇവരുടെ അസഹിഷ്ണതയാണ് ഞങ്ങളുടെ വിജയം
പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
താങ്കളില്‍ നിന്ന് അല്പം കൂടി മാന്യത പ്രതീക്ഷിക്കുന്നു. കിരണിന്റെ പേരോ അദ്ധേഹത്തിന്റെ മതമോ നോക്ക്കിയല്ല അദ്ധേഹത്തെ ഞാന്‍ നിരീക്ഷിച്ചത്. അദ്ധേഹത്തിന്റെ കമന്റുകള്‍ നോക്കിയാണ്.
എല്ലാം അറിയാമെന്ന് നടിക്കുകയും അവനവന്റെ യുക്തിക്കതീതമായതിനെയെല്ലാം തെറിവിളികക്കുകയും ചെയ്യലാണ് സഹിഷ്ണുത എങ്കില്‍ അത്തരത്തിലുള്ള ഒരു സഹിഷ്ണുത യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്
മാന്യത, അതര്‍ഹിക്കുന്നവര്‍ക്കല്ലേ സലാഹു നല്‍കേണ്ടതൊള്ളൂ .. സലാഹുവിനും പ്രചാരകനും (ഇവന്റെ മുഖം മറയ്ക്കപ്പെട്ടിരിക്കുന്നു ഭീരുവാണിവന്‍, ഇവന്‍ ആരെന്ന് വെളിപ്പെടുത്താതെ ഇവനെ എങ്ങനെ മാന്യന്‍ മാരുടെ ലിസ്റ്റില്‍ പെടുത്തും) അലിക്കൊന്നും മാന്യതയുടെ ഒരു തരിമ്പ് പോലും ഇല്ലാ എന്ന് അവര്‍ തന്നെ ഇവിടെ പലവട്ടം തെളീയീക്കപ്പെട്ടു കഴിഞ്ഞു.ഈ പ്രചാരകന്‍ മറ്റൊരു വേഷത്തില്‍ വന്നിരിക്കുന്ന മുഴുത്ത വര്‍ഗ്ഗീയവാദിയും ഈ ബ്ലോഗ് ഉലകത്തെ വര്‍ഗ്ഗീയ മലിസമാക്കിയ മഹാനാണെന്ന് മനസ്സിലായി. ഇവനൊരു നല്ലൊരു മുഖമുണ്ട് എന്നാലിവന്റെ മുഖത്തെ ഒരിക്കല്‍ ഞാന്‍ അനാവരണം ചെയ്തതാണ്, ആ നല്ല മുഖത്തെ ഒരിക്കല്‍ കീറി മുറിയ്ക്കപ്പെട്ടതാണ്.
ഈ വിചാരം എന്ന് പറയുന്ന ആളുടെ ഒരു കാര്യം.. കഷ്ടം തന്നെ.
ബൂലോകത്തെ പല ആളുകളോടും ചോദിച്ചപ്പോള്‍ , ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്ന ഒരു ബ്ലോഗര്‍ ആണ് ഈ വിചാരം ഫാറൂക്ക്. ബ്ലോഗില്‍ അടി നടത്തലാണ് ഇദ്ദേഹത്തിന്റെ മെയിന്‍ പണി. ഇയാളുമായി അടികൂടാത്ത ബ്ലോഗര്‍ മാര്‍ വളരെ കുറവാണ് ഉള്ളത്.
അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് അടിമപ്പണി ചെയ്യുന്ന ഈ മഹാനെ പറ്റി അയാളുടെ നാട്ടുകാരോട് ചോദിച്ചപ്പോള്‍ വളരെ മോശം അഭിപ്രായം ആണ് കിട്ടിയത്.
ചര്‍ച്ച നടക്കട്ടെ..
പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
"മാന്യത, അതര്‍ഹിക്കുന്നവര്‍ക്കല്ലേ സലാഹു നല്‍കേണ്ടതൊള്ളൂ .. "
അപ്പോള്‍ താങ്കള്‍ വ്യക്തമായ അജണ്ടയോടു കൂടി തന്നെയാണ് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഞങ്ങള്‍ മാന്യതയര്‍ഹിക്കാത്തവരാണ് എന്ന് താങ്കള്‍ പറയുമ്പോള്‍ പോലും താങ്കളോടുള്ള മാന്യത കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.
പ്രിയ സൂപ്പി .. ഇവിടെ വിഷയം ഖുര്‍ആനും അതിലെ പൊള്ളത്തരങ്ങളുമാണ്, ജബ്ബാര്‍ മാഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നെ സംബന്ധിച്ച വിഷയങ്ങള്‍ അതെന്തായാലും എനിക്കൊരു ബ്ലോഗുണ്ട് അവിടെ വന്നു ചര്‍ച്ച ചെയ്യുക. ഇസ്ലാമത വിശ്വാസികളായ നിങ്ങള്‍ക്ക് ഉത്തരം കിട്ടാതായാല്‍ അവസാനം സ്വാഭാവികമായും വ്യക്തിഹത്യയില്‍ കാര്യങ്ങളില്‍ എത്തിച്ച് ചര്‍ച്ച അവസാനിപ്പിക്കും. ഇവിടെ മൊത്തം കമന്റുകളില്‍ ആര് ആരെയാണ് പുലഭ്യം പറഞ്ഞിട്ടുള്ളത് , ആര്‍ക്കാണ് മാന്യമായി മറ്റുള്ളവരുമായി ഒത്തുപോവാനാവുന്നത് എന്നല്ലാം നിക്ഷപക്ഷനായ ഒരു ബ്ലോഗര്‍ തീരുമാനിക്കട്ടെ. പിന്നെ നിങ്ങളെ ഇല്ലാതാക്കണമെന്ന അജന്‍ഡയൊന്നും എനിക്കില്ല എന്നാല്‍ നിങ്ങള്‍ക്കുണ്ടാവും ഞങ്ങളെ ഇല്ലാതാക്കാനുള്ള അജന്‍ഡ.. സലാഹു ഇവിടത്തെ വിഷയത്തില്‍ വന്ന് കാര്യങ്ങള്‍ സംസാരിക്കുക മറ്റുള്ള വ്യക്തിപരമായ വിഷയങ്ങള്‍ നമ്മുക്ക് എന്റെ ബ്ലോഗില്‍ വെച്ചാവാം .. ഇനി ഞങ്ങള്‍ തോറ്റു എന്നുറക്കെ പറയാന്‍ മടിയുണ്ടെങ്കില്‍ എന്റെ മെയിലേക്കൊരു ലിഖിതം വിട്ടാല്‍ മതി ഓക്കെ .
ഞങ്ങള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് .. സലാഹുവും,പ്രചാരകനും,സൂയിപ്പും,അലിയുമെല്ലാം അടങ്ങിയ സംഘമാണന്ന് തിരുത്തി വായിക്കാനപേക്ഷ
പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
“പിന്നെ നിങ്ങളെ ഇല്ലാതാക്കണമെന്ന അജന്‍ഡയൊന്നും എനിക്കില്ല എന്നാല്‍ നിങ്ങള്‍ക്കുണ്ടാവും ഞങ്ങളെ ഇല്ലാതാക്കാനുള്ള അജന്‍ഡ.. “
ഞങ്ങളുടെ അജന്‍ഡയും താങ്കള്‍ തന്നെ തീരുമാനിച്ചുറപ്പിച്ചല്ലോ. ഇനി താങ്കളുടെ ബ്ലോഗില്‍ ഇതിനേക്കാള്‍ കുറച്ച് കൂടി കൂടിയ ടൈപ്പ് തരാനായിരുക്കും അല്ലേ അങ്ങോട്ട് ക്ഷണിക്കുന്നത്. വേണ്ട സഹോദരാ വേണ്ട! വൈകാരികമായ സമീപനം ആര്‍ക്കും ഒരു ഗുണവും ചെയ്യില്ലാ എന്റെ പ്രിയ സഹോദരാ.
വ്യക്തി വിദ്വേഷങ്ങള്‍ ഒഴിവാക്കി ചര്‍ച്ച തുടരൂ. വരും തലമുറ തിരുമാനിക്കട്ടെ ബ്ലോഗില്‍ യുക്തിവാദികള്‍ ചെയ്ത മഹത്തായ കാര്യങ്ങള്‍.
വിചാരമെ,,,
നിന്റെ വ്യക്തി കഥകളും കുടുംബകഥകളും ഇവിടെ എഴുതിയാല്‍ ഗൂഗില്‍ ബ്ലോഗ് നിര്‍ത്തും, അത്രക്ക് ഫൈമസല്ലെ. എന്നെ നീ എന്ത് ചെയ്തു എന്നാണ് പറഞ്ഞത്. വിശദീകരിക്കുമല്ലോ?
പ്രിയ പ്രചാരകാ...
എന്റെ കുടുംബ കഥയും വ്യക്തികഥകളുമെല്ലാം എന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടാവും അതല്ലാം ഇവിടെ ചികഞ്ഞ് പുണ്ണാക്കേണ്ട ഇവിടെ മാഷും മറ്റുള്ളവരും പറയുന്നതിന് മറുപടി പറയുക അതിനുത്തരം കിട്ടാത്താവുമ്പോള്‍ കിടന്നുരുണ്ട് കളിക്കും ആ കളിയാണ് ഇപ്പോള്‍ നിങ്ങള്‍ കളിക്കുന്നത്. വ്യക്തിപരമായ എന്തും എന്റെ ബ്ലോഗില്‍ വന്ന് വിളമ്പുക.
യുക്തിവാദികളുടെ ചിന്തകള്‍ക്ക് എന്നും 916 ഗുണമാണന്ന് കാലം തെളീയിക്കും, മതവാദികള്‍ കേവലം തലമുറകള്‍ കൈമാറുന്നവ ഗതികേടില്ലാതെ ഏറ്റു പിടിക്കെണ്ടി വരുന്നവരാണ് അവര്‍ക്ക് സ്വന്തമായ ചിന്തയിലുണര്‍ന്ന വിശ്വസം ഉണ്ടാവണമെങ്കില്‍ കൈപ്പള്ളിയുടെ ഭാഷയില്‍ തലയില്‍ വല്ല ഓളവും ഉണ്ടായിരിക്കണം. ഇടുങ്ങിയ സങ്കുചിത മനോഭാവമുള്ള പ്രചാരകനെ പോലുള്ള വര്‍ക്ക് ഓളം പോയിട്ടൊരു താളം പോലും ഉണ്ടാവില്ല ... ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനു പോലും വ്യക്തമായ ഉത്തരം പറയാതെ വിഷമിക്കുന്നത് കൊന്‍ണ്ടാണ് മറ്റു ചോദ്യങ്ങള്‍ ചോദിച്ച് നിങ്ങളെ ഞാന്‍ ബുദ്ധി മുട്ടിക്കാതെ
ഈ വിഷയത്തോട് യാതൊരു ബന്ധവുമില്ലാതെ ( ഉണ്ടെങ്കില്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിചരം ഇറഖില്‍ അമേരിക്കക്ക് വേണ്ടി ജോലി ചെയ്യുന്നു എന്നതൊഴിച്ചാല്‍) അമേരിക്ക കടന്നു വരികയും വിചാരം എന്ന ബ്ലോഗറോട് പ്രചാരകന്‍ നിന്റെ യജമാനന്റെ രാജ്യത്ത് എന്ന് പലവട്ടം ഊന്നിപ്പറയുന്നത് കണ്ടപ്പോള്‍ യുക്തിവാദം പോസ്റ്റിലും ഇതേ അമേരിക്കയി തട്ടിയാണല്ലോ ചര്‍ച്ച നിന്ന് പോയത് എന്ന ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞതാണ് അമേരിക്കന്‍ പക്ഷപാദം.
ഇനി 50 വയസുള്ള ഒരാള്‍ 6 വയസുകാരിയേ വിവാഹം ചെയ്തു എന്ന വിചാരത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചില്ല. 6 വയസുള്ള കുട്ടിക്ക് 50 വയസുകാര്‍നെ വിവാഹം കഴിക്കാന്‍ സമ്മതം നല്‍കാന്‍ കഴിയിമോ എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഇത് ഉന്നയിച്ച വിചാരത്തിന്റെ കുടുംബകാര്യങ്ങളേക്കുറിച്ച് വരെ ഇവിടെ ചര്‍ച്ചയായി. ഇത് ഭൂഷണമാണ് എന്ന് കരുതുന്നുണ്ടോ.
ഇത് വായിക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക് മനസ്സിലാകുന്ന ഒരു മറുപടി മുസ്ലിം സുഹൃത്തുക്കള്‍ ഇതുവരെ തന്നില്ലാ എന്ന് അറിയിക്കട്ടേ. ദത്ത് പുത്രന്മാര്‍ എന്ന ആശയത്തെ തിരുത്താനാണ് സൈദിന്റെ ഭാര്യയേ നബി വിവാഹം കഴിച്ചത് എന്നത് വാദത്തിന് അംഗീകരിക്കാം എന്നാല്‍ ആയിഷയുടെ കാര്യത്തില്‍ അങ്ങനെ പോലും ഒരു വ്യക്തത ഉണ്ടായിട്ടില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടേ.
വിചാരമെ,
അയ്യെ, കഷ്ടം. ശരീരത്തിലെ പാടുകള്‍ മാഞ്ഞ്‌പോവാന്‍ സമയമായിട്ടില്ലല്ലോ വിചാരം. അത് കയ്യിലിരിപ്പ് മോശമായത്‌കൊണ്ട് ചോദിച്ച് വാങ്ങിയതല്ലെ.
സമയവും സന്ദര്‍ഭവും നോക്കി, ജീവിക്കുവാന്‍ ഇനിയെങ്കിലും ശ്രമിക്കൂ. വികാരം ചിലപ്പോള്‍ വിചാരത്തിനും, മറിച്ചും വഴിമാറുന്നു. അല്ലെ.
ജന നാലുകളുടെ വിശ്വാസ്ത്ഥ സ്ഥാപനം.
യുക്തിവാദം.
“സലാഹുദ്ദിനേ അമേരിക്ക എങ്ങനെ നമ്മുടെ കേവല മത യുക്തിവാദ ചര്‍ച്ചുടെ ആണിക്കല്ലാകുന്നു എന്ന് മനസ്സിലാകാത്തതുകൊണ്ട് ചോദിച്ച് പോയതാണേ. “
ഇവിടെ ആരുംതന്നെ അമേരിക്കയെ യുക്തിവാദ ചിന്തയുടെ ആണിക്കല്ലാക്കി അവതരിപ്പിച്ചിട്ടില്ലാ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഈ ആണിക്കല്ല് എന്നാല്‍ എന്തെന്ന് വിശദീകരിച്ചാല്‍ ഒരു പക്ഷേ എനിക്കും മന്‍സ്സിലാകുമായിരിക്കും അല്ലേ കിരണ്‍?!“
“Salahudheen said...
പ്രീയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
“ആറു വയസ്സുക്കാരിയായ ഒരു പെണ്‍കുട്ടിയെ അമ്പതു വയസ്സുക്കാരന്‍ വിവാഹം കഴിച്ചത് ഏതു രീതിയിലുള്ള മാതൃക കാണിക്കാനാണ്“
താങ്കള്‍ക്കുള്ള ഉത്തരം തരാം. പക്ഷെ ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും യുക്തിഅയുക്തികള്‍ക്കും താങ്കള്‍ നല്‍കൂന്ന മാനദണ്ഡ്വും അതിന്റെ അടിസ്ഥാനവും എന്തെന്ന് ദയവായി അറിയിച്ചു തരണം എന്നഭ്യര്‍ത്ഥിക്കുന്നു.“
കിരണ്‍ ഈ ചോദ്യത്തിനുള്ള ഉത്തരം വിചാരത്തിന് പകരം താങ്കള്‍ തന്നാലും മതി.
കിരണ്‍,
ദാ ഒരു ലിങ്ക്
http://www.answering-christianity.com/is_muhammad_true_prophet_3.htm#muhammad_and_aisha
എന്റെ സലാഹുദ്ധീനെ ഉത്തരം അറിയുക ഇല്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെ അതിന് പകരം തൊള്ളയില്‍ കൊള്ളാത്ത ചോദ്യം ചോദിച്ച് (ഇയാള്‍ ചോദിച്ചത് ഇയാള്‍ക്ക് തന്നെ അറിയില്ല) ഒഴിഞ്ഞുമാറുന്നതെന്തിന്. ഇവിടെ വന്ന് സംവദിച്ച എല്ലാ വിശ്വാസികളോടും കൂടിയാണെന്റെ ചോദ്യം .. ഒരൊറ്റ ചോദ്യം അതിനുത്തരം കിട്ടാതെ കൊഞ്ഞനം കാട്ടുന്നത് കാണുമ്പോള്‍ സങ്കടമുണ്ട് നിങ്ങളുടെ വിശ്വാസം ഇത്ര ദുര്‍ബലമായി പോയല്ലോന്ന് . കഷ്ടം
പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
“താങ്കള്‍ക്കുള്ള ഉത്തരം തരാം. പക്ഷെ ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും യുക്തിഅയുക്തികള്‍ക്കും താങ്കള്‍ നല്‍കൂന്ന മാനദണ്ഡ്വും അതിന്റെ അടിസ്ഥാനവും എന്തെന്ന് ദയവായി അറിയിച്ചു തരണം എന്നഭ്യര്‍ത്ഥിക്കുന്നു.“
ഇതിനുള്ള ഉത്തരം താങ്കള്‍ക്കറിയില്ലെങ്കില്‍ ഈ ചോദ്യം തന്നെയാണ് താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം.
ഇത്രയും വലിയ യുക്തിവാദി എന്നവകാശപ്പെട്ടിട്ടും ഇതൊന്നും അറിയില്ലെന്ന് പറഞ്ഞാലെങ്ങനാണന്റെ പ്രിയ സഹോദരാ
പ്രചാരകാ ..
വ്യക്തിപരമായ കാര്യങ്ങള്‍ എന്റെ ബ്ലോഗില്‍ വന്ന് വിളമ്പുക. എനിക്ക് അടി കിട്ടിയെന്നോ ? മനസ്സിലായില്ല മറ്റുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിറുത്താതെ കാര്യം എന്താണന്നു വെച്ചാല്‍ തുറന്ന് പറ.. അത് എന്റെ ബ്ലോഗില്‍ പറഞ്ഞാല്‍ വളരെ ഉപകാരമായി അവിടെ അതിനുള്ള മറുപടിയും തരാം.
സലാഹു .... ഹ ഹ ഹ ഹ ഹ ഹ :)
Salahudheen said...
പ്രിയ ജബ്ബാര്‍ മഷെ
”ദൈവ വിശ്വാസിയേ അല്ല എന്നാരാ പറഞ്ഞേ? ഖുര്‍ ആനിലെ അല്ലാഹു മാത്രമല്ലല്ലോ സലാഹുദ്ദീനേ ദൈവം. കൊള്ളാവുന്ന ദൈവങ്ങള്‍ വേറെ എത്ര കിടക്കുന്നു“
താങ്കള്‍ക്ക് താങ്കള്‍ പറയൂന്നതെന്തെന്ന് തന്നെയറിയില്ലല്ലോ മാഷെ?
ദൈവം ഇല്ലെന്ന് സമര്‍ത്ഥിക്കാന്‍ ബ്ലോഗ് നടത്തുന്ന ആള്‍ ഇപ്പ പറയുന്നു. ദൈവ വിശ്വസിയാണെന്ന്. എന്തൊ കാര്യമായ കുഴപ്പം എവിടെയോ ഉണ്ട്.
ഈ കൊള്ളാവുന്ന ദൈവങ്ങള്‍ ആരാ മഷെ?
ഞാന്‍ പറയുന്നതെന്തെന്ന് സലാഹുമോനെപ്പോലുള്ളവര്‍ക്കു മനസ്സിലാകാന്‍ കുറേക്കൂടി കാലം പിടിക്കും. എന്റെ ദൈവം എന്തെന്നും ആരെന്നും ഞാന്‍ പിന്നീട് പറയും. ക്ഷമയോടെ കാത്തിരുന്നോളൂ. ഇപ്പോള്‍ എന്റെ ദൈവം ആരല്ല എന്നാണു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതു പറഞ്ഞു കഴിഞ്ഞിട്ടു പറയാം ; എന്റെ ദൈവത്തെക്കുറിച്ച്. ദൈവം ഇല്ല എന്നു പറയാന്‍ തന്നെയാണു ഞാന്‍ ബ്ലോഗ് തുടങ്ങിയത്. ഇല്ലാത്ത ദൈവങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാനും ഉള്ള ദൈവങ്ങള്‍ [ ഉണ്ടായിരിക്കേണ്ട ദൈവങ്ങള്‍] എങ്ങനെയായിരിക്കണമെന്നു നിര്‍ദ്ദേശിക്കാനുമാണു ബ്ലോഗ് തുടങ്ങിയത്. എന്താ വല്ലതും മനസ്സിലായോ?.
ചിന്താശീലരായ ഒരുപാടു തത്വജ്ഞാനികള്‍ ദൈവത്തെ വളരെ ഉയര്‍ന്ന നിലവാരത്തില്‍ നിര്‍വ്വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ ഇടുങ്ങിയ ഇരുട്ടറയില്‍ നിന്നും പുറത്തു കടന്ന് ഈശ്വരനെ അന്വേഷിച്ച ദാര്‍ശനികര്‍ തന്നെ ഒത്തിരിയുണ്ട്. ഇസ്ലാമിക തത്വചിന്തയ്ക്കും ഒരു സുവര്‍ണ്ണ കാലം ഉണ്ടായിരുന്നതായി നാം ചരിത്രത്തില്‍നിന്നും ഫിലോസഫിയില്‍നിന്നും മനസ്സിലാക്കുന്നു.
ഏഴാനാകാശത്തൊരു കസേരയില്‍ കള്ളിത്തുണിയും തലേക്കെട്ടും ധരിച്ച് കുത്തിയിരിക്കുന്ന അല്ലാഹുവൊന്നുമല്ല സലാഹുദ്ദീനേ എന്റെ ദൈവം! പരലോകത്ത് നമുക്കായി ഒരു ബാര്‍ അറ്റാച്ട് പെണ്‍ വാണിഭശാലയും ,തൊട്ടപ്പുറത്ത് ഇമ്മിണി വല്യ ഒരു തീക്കുണ്ഡവും ഒരുക്കിവെച്ച് കാത്തിരിക്കുന്ന ഒരു കുട്ടിപ്പോക്കിരിയുമല്ല എന്റെ ദെവം!
തല്‍ക്കാലം ഇത്രയേ പറയുന്നുള്ളു. കാത്തിരിക്കുക.
പ്രിയ സഹോദരന്മാരെ.
യാതൊരടിസ്ഥാനവും പ്രമാണവും ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ചിരിക്കാന്‍ മാത്രമേ കഴിയൂ. അവരെ സംബന്ധിച്ച് അവര്‍ക്ക് ഒരുത്തരവുമില്ല. അവനവന്റെ അടിസ്ഥാനം തന്നെ കണ്ടെതത്തിയിട്ടു പോരെ മറ്റുള്ളവരോടുള്ള ചോദ്യങ്ങള്‍?
എവിടെ നിന്നോ വന്നു ഞാന്‍....
എവിടേക്കോ പോണ് ഞാന്‍...
അതിനിടക്ക് യാതൊരടിസ്ഥാനത്തില്‍ നിന്നുമല്ലാത്ത കുറേ ചോദ്യങ്ങളും.......
സലാഹുദ്ദീനേ,
6 വയസുള്ള ഒരു പെണ്‍കുട്ടിക്ക് 50 വയസ്സുകാരന് വിവാഹ സമ്മതം നല്‍കാന്‍ കഴിയുമോ എന്ന വളരെ ലളിതമായ ചോദ്യമല്ലേ വിചാരം ചോദിച്ചത്. അതില്‍ എന്താണ് ഇനി വ്യക്തമാക്കേണ്ടത്
പ്രചാരകന്‍ തന്ന ലിങ്കിന്റെ മലയാള പരിഭാഷ തന്നല്‍ നന്നായിരുന്നു.
അപ്പോള് മാഷെ താങ്കള്‍ താങ്കളുടെ യുക്തിക്കൊത്തുള്ള ഒരു ദൈവത്തെ ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണല്ലെ??? ഏതായാലും റിലീസാവുന്നതും കാത്തിരിക്കാം!!
പിന്നെ ഇസ് ലാമിനെ കുറിച്ച് താങ്കള്‍ പറഞ്ഞതെല്ലാം താങ്കളുടെ വിവരമില്ലായ്മയാണെന്ന് പറയാതിരിക്കാന്‍ തരമില്ല.
പിന്നെ ഇസ് ലാമിനെ കുറിച്ച് താങ്കള്‍ പറഞ്ഞതെല്ലാം താങ്കളുടെ വിവരമില്ലായ്മയാണെന്ന് പറയാതിരിക്കാന്‍ തരമില്ല.
6 വയസ്സുള്ള ബാലികയ്ക്കു പ്രായപൂര്‍ത്തി സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളുടെ വിവര സര്‍ട്ടിഫിക്കറ്റ് തല്‍ക്കാലം എനിക്കാവശ്യമില്ല!
ഒന്നാം ക്ലാസിലെ പിള്ളേരെപോലെ...”ഓനാണാദ്യം നുള്ളിയത്”....”ജ്ജ് ന്നെ മാന്തീട്ടല്ലെ”...”ജ്ജ് ന്നോട് ഒക്കുമോ?”
അശേഷം സാമാന്യ ബുദ്ധി പോലുമില്ലാത്ത കുറെ വഷളന്‍മാര്‍ പരസ്പരം ചളിയും തീട്ടവും വാരിയെറിഞ്ഞ്, കൊഞ്ഞനം കുത്തി കളിക്കുന്ന ഒരു ചളിക്കുണ്ടായി മാറിയിരിക്കുന്നു ഈ ബ്ലോഗ്.
ഇവരോ പ്രപഞ്ജരഹസ്യങ്ങളുടെയും ധര്‍മാധര്‍മങ്ങളുടെയും തത്വശാസ്ത്രങ്ങള്‍ മെനയാന്‍ ശ്രമിക്കുന്നത്??
കഷ്ടം!!
55 വയസ്സുള്ള ഒരു റിട്ടയേര്‍ഡ് ഹെഡ്മാഷ് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ കല്യാണം ആലോചിക്കാന്‍ ചെന്നാല്‍ ഇക്കാലത്ത് ചൂലെടുത്തടിച്ചോടിക്കൂലേ? “നിങ്ങള്‍ക്കു നമ്മുടെ പ്രവാചകന്റെ മാതൃകയറിയില്ലേ; നിങ്ങള്‍ എന്തു മാനദണ്ഡമനുസരിച്ചാ എന്നെ ആട്ടുന്നേ; എന്നൊക്കെ ദീനീബോധമുള്ള ആ മാഷ് ചോദിച്ചാലോ? ചൂലു വലിച്ചെറിഞ്ഞ് മട്ടലെടുത്തായിരിക്കും അടിക്കുക!
എന്തു മാനദണ്ഡപ്രകാരമാണു സലാഹുദ്ദീന്‍ ഈ ആട്ടും അടിയും?
എവിടെ നിന്നോ വന്നു ഞാന്‍....
എവിടേക്കോ പോണ് ഞാന്‍...
മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന് തുടങ്ങി .....
വിശാലാക്ഷികളും പീനസ്തനികളുമായ അനേകം സുന്ദരിപ്പെണ്ണുങ്ങളും,ചങ്കിനു കുത്താത്ത മദ്യവും പിന്നെ ഇഷ്ടം പോലെ മുന്തിരിയും കുളിരുള്ള വെള്ളവും ഒക്കെ കിട്ടുന്ന ഒരു തോട്ടത്തിലേക്ക്.....!
പ്രചാരകോ.......
ദേ .. നമ്മുടെ ചങ്ങാതി ബയാന്‍ അയച്ച മെയില്‍
പ്രിയ വിചാരം;
ജബ്ബാറിന്റെ ബ്ലോഗ് ഇവിടെ അബൂദാബിയില്‍ ബ്ലോക്ഡ് ആണ്‍; വായിക്കണമെന്നുണ്ട്; പറ്റുമെങ്കില്‍ കോപി/പേസ്റ്റി അയക്കുക.
സസ്നേഹം
ബയാന്‍.
പ്രചാരകോ ... ദേ നോക്കൂ
faris:
can u mail me some important comments of kuransamvadam
here tht site is blocked
.........
ഇത് റിയാസ് അഹമ്മദ്
r:
eh
vaadaprathivaadathinte address undo
Vichaaram:
http://kuransamvadam.blogspot.com/
r:
ivide blocked!!!!!!!!!1
Vichaaram:
ഇതവിടെ ബ്ലോക്കാണന അറിവ്
r:
mm
block cheyyippichavanu nalla namaskaram\
ഇനിയും വേണോ തെളിവുകള്‍ .. ഒന്ന് തൊട്ടാല്‍ തകരുന്ന മതമാണ് ഇസ്ലാം എന്ന് ഈ ബ്ലോക്കിംഗിലൂടെ ഒരിക്കല്‍ കൂടി തെളീയിക്കപ്പെട്ടിരിക്കുന്നു ...
ബ്ലോക്ക് ചെയ്യിപ്പിച്ചവന് എന്റെ വകയും നല്ല നമസ്ക്കാരം
അസഹിഷ്ണുതയുടെ പാരമ്യത്തിലെത്തി ത്തുടങ്ങി. യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ അവരുടെ തനി നിറം ഓരോരുത്തരും പുറത്ത് കാട്ടി തുടങ്ങി.ഇതിലപ്പുറം ഇവര്‍ക്ക് ഒന്നും ചെയ്യാനില്ല. യാതൊരടിസ്ഥാനവുമില്ലാത്ത്തവര്‍ മറ്റുള്ളവരെ അടിസ്ഥാനം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു!!!
തെറി വിളിയല്ലാതെ മാന്യതയുടെ ഭാഷ ഇവര്‍ക്ക് വശമേയില്ല തന്നെ.
കണ്‍ക്ലൂഷന്‍ :
റിലീജിയന്‍ ഈസ് ഓപ്പിയം.
വിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കും.
എന്റെ സലാഹുദ്ധീന്‍ മാഷേ.
ആരാ ആരെ അനാവശ്യം പറഞ്ഞു ഒന്ന് കമന്റുകളൊക്കെ കണ്ണോടിച്ച് നോക്കൂ, പ്രചാരകന്‍ എന്റെ കുടുമത്ത് കയറി കളിച്ചിട്ടും ഞാന്‍ വല്ലതും പറഞ്ഞുവോ, പറയാതെ തന്നെ ഞങ്ങള്‍ക്ക് തെറി കേള്‍ക്കുന്നതിന്റെ കണക്കില്ല എന്നാ പിന്നെ പറഞ്ഞാലോ? ചിലര്‍ ചില സത്യങ്ങള്‍ പറഞ്ഞു അതുള്‍കൊള്ളാനാവാതെ വിഷമിക്കുന്ന സലാഹുദ്ധീന്‍ എന്തെങ്കിലുമൊക്കെ പറയുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. ഞങ്ങള്‍ ഇവിടെ വ്യക്തിവൈരാഗ്യം ഉണ്ടാക്കുകയോ, അതു തീര്‍ക്കുകയോ ചെയ്യലല്ല ഉദ്ദേശം ചില സംശയങ്ങള്‍ ചോദിച്ചു, അതിനുത്തരം തരിക എന്നത് ഇവിടെ സംവദിക്കുന്ന വിശ്വാസികളുടെ ഉത്തരവാദിത്വമാണ് ആ പറയുന്നതില്‍ സത്യം ഉണ്ടെങ്കില്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യും. 141 കമന്റുകളില്‍ ആരാണാദ്യം അസഹിഷ്ണപരമായി പ്രതികരിച്ചത് ഒന്നു കണ്ണോടിച്ച് നോക്കൂ. ഇസ്ലാമില്‍ ദൈവീക സങ്കല്‍പ്പം തികച്ചും അപക്ക്വമാണ് എന്നാല്‍ അതുണ്ടാക്കിയ പ്രവാചകന് അമിതമായ സ്വയം ഭരണാനുവധി ലഭിയ്ക്കുകയും ഖുര്‍ ആന്‍ എന്ന കാര്യം ഉയര്‍ത്തി (മുഹമ്മദിന്റെ കാലത്ത് ഈ പറയുന്ന ഖുരാന്‍ ആധികാരികമായ ഗ്രന്ഥമായിരുന്നില്ല അത് മുഹമ്മദിന് തന്റെ സ്വാര്‍ത്ഥ ലക്ഷ്യം ഉണ്ടാവുമ്പോള്‍ സ്വയം സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു) തന്‍ കാര്യങ്ങള്‍ നേടിയെക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളൊരാള്‍ ഖുരാന്‍ വായിച്ചാല്‍ മനസ്സിലാവും, തികച്ചും പ്രലോഭനങ്ങളും ഭീഷണികളും നിറഞ്ഞതാണ് ഖുര്‍ആനിലെ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇനി സലാഹുദ്ധീന്‍ എന്നോട് ചോദിച്ച ഒരു ചോദ്യം (ഞാന്‍ ചോദിച്ചതിന് ഉത്തരം തരാനാവാതെ കുഴങ്ങിയിരിക്കുമ്പോള്‍ തോന്നിയ ഒരു മറുചോദ്യം ഇതിനുത്തരം തരാന്‍ ഞാന്‍ ബാദ്ധ്യസ്ഥനല്ല എങ്കിലും എന്റെ ചിന്തയില്‍ ഉരിതിരിഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറയുന്നു അതില്‍ ലോകത്തിന്റെ ആധികാരികതയെ കുറിച്ച് ഞാന്‍ ഉത്കണ്ഠാകുലനല്ല.)
ചോദ്യം ഇങ്ങനെ : ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും യുക്തിഅയുക്തികള്‍ക്കും താങ്കള്‍ നല്‍കൂന്ന മാനദണ്ഡ്വും അതിന്റെ അടിസ്ഥാനവും എന്തെന്ന് ദയവായി അറിയിച്ചു തരണം എന്നഭ്യര്‍ത്ഥിക്കുന്നു.
സലാഹുദ്ധീന്‍ വലിയൊരു വിശദീകരണമില്ലാതെ എന്റെ തനതായ വീക്ഷണത്തില്‍ ഞാന്‍ പറയാം. 1)ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് ഞാന്‍ നല്‍കുന്ന മാനദണ്ഡം : മാനുഷികമായ മൂല്യങ്ങളിലുള്ള ആത്മാര്‍ത്ഥതയും അതിനോടുള്ള പ്രതിബദ്ധതയും, അടിസ്ഥാനം എന്റെ “ചിന്ത” .
2) യുക്തി അയുക്തികള്‍ക്ക് ഞാന്‍ നല്‍കുന്ന മാനദണ്ഡം : എന്റെ തെളിവാര്‍ന്ന ശുദ്ധവും, പക്ഷപാതിത്വപരമല്ലാത്തതുമായ ചിന്തയിലുധിക്കുന്ന ശരികളാണ് യുക്തി അയുക്തികള്‍ക്ക് മാനദണ്ഡമായി ഞാന്‍ നല്‍കി പോരുന്നത്, അടിസ്ഥാനം എന്റെ “ചിന്ത”
ഇനിയും വിശദമാക്കണോ?.
എനിക്ക് ഞാന്‍ ചോദിച്ചതിന് ഉത്തരം കിട്ടണം അതുകൊണ്ടാണ് താങ്കളുടെ മറുചോദ്യത്തിന് ഉത്തരം നല്കിയത്.
പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
താങ്കളുടെ ചിന്തയല്ല മറ്റുള്ളവരുടെ യുക്തിക്കും ധര്‍മ്മത്തിനും ആധാരം എന്ന് മനസ്സിലാക്ക്കുക. അപ്പോള്‍ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരവും താങ്കള്‍ക്ക് തന്നെ മനസ്സിലാവും.
മുസ് ലീങ്ങളാരും തന്നെ താങ്കളുദ്ദേശിച്ച തരത്തിലല്ല ഈ വിവാഹത്തെ വീക്ഷിക്കുന്നതും, അതിന്റെ യാഥാര്‍ത്ഥ്യവും എന്നും താങ്കള്‍ മനസ്സിലാക്കിയാല്‍ നല്ലത്.
എല്ലാം പരിഹാസ ഭാവത്തില്‍ നിരീഷിക്കുന്ന താങ്കളെ പോലുള്ളവരുടെ യുക്തിക്കും ചിന്തക്കും അതൊരിക്കലും മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇതാണ് ജബ്ബാറെ മഞ്ചേരിലെ പടച്ചോന്‍, ഈ പടച്ചോനെയാണ് നിങ്ങള്‍ വിശ്വസിക്കുന്നതും, എതിര്‍ക്കുന്നതും. അതിന് പക്ഷെ ഖുര്‍ആന്‍ വേണ്ട.
മുസ്ലിങ്ങളെ പടച്ചോന്‍, ഇമ്മിണി വല്യ പടച്ചോന. തോപ്പൊക്കെ ഇട്ട്, അത്തറും പൂശി, ഒരു ബല്യ സുജാഹി.
അല്ലാഹുവിനെ എതിര്‍ക്കാന്‍, മഞ്ചേരീലെ പടച്ചോനെകൊണ്ട് വന്ന ജബ്ബാറെ, സംസ്ഥാന സമ്മേളനം കഴിഞ്ഞ് വരുബോള്‍, അവിടുന്ന് ഒരെണ്ണം സംഘടിപ്പിക്കുക, കൊറച്ചുംകൂടി ബല്യത്.
കൊട്ടുകാരാ,
സ്വര്‍ഗത്തില്‍ കള്ളും പെണ്ണുമുണ്ടെന്ന വിവരം എന്തിനാണിഷ്ടാ അന്നെ ബ്ജ്ജാറാക്ക്‌ണത്. അനക്ക് അയ്ന്റെ കച്ചോടം ഇബടെണ്ടാ.
സലാഹുദ്ദിനേ 6 വയസുകാരിയേ 50 വയസുകാരന്‍ വിവാഹം കഴിക്കുന്നതിനേ മുസ്ലിമുകള്‍ എങ്ങനെ വീക്ഷിക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ ഈ ചര്‍ച്ച് അവസാനിപ്പിക്കാമായിരുന്നു.
പ്രിയ സലാഹുദ്ധീന്‍
ലോകത്തിന് മാതൃക കാണിച്ചവനാണ് മുഹമ്മദ് എന്ന് മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളെ ഞങ്ങള്‍ ചൂണ്ടി കാണിക്കുന്നത് അല്ലാതെ അദ്ദേഹത്തോട് വെറുപ്പോ.. ഹിഡന്‍ അജണ്ട ഉള്ളതു കൊണ്ടോ അല്ല. പ്രചാരകന്‍ എത്ര സപ്പോര്‍ട്ടായി സംസാരിക്കുന്ന ആളാണ് അദ്ദേഹത്തിന് പോലും മാനസ്സിക വിഷമം ഉണ്ടാക്കിയ കാര്യങ്ങളാണ് മുഹമ്മദ് ചെയ്തത് (ഇത് വായിച്ച എനിക്കും വിഷമം തോന്നിയിട്ടുണ്ട്, പിന്നിട് നബി(സ) ജീവ ചരിത്രവും, ഖദീജ(റ)യുടെ ചരിത്രവും, മനസ്സിലായപ്പോള്‍, എനിക്ക് വ്യക്തിപരമായി അംഗീകരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കൂടി, ഞാന്‍ മതം ഉപേക്ഷിച്ചിട്ടില്ല, നബി(സ)യോട് സ്നേഹം കുറഞ്ഞിട്ടില്ല, എന്റെ ഭാര്യ നമസ്ക്കാരം ഉപേക്ഷിച്ചിട്ടില്ല.) . ഇവിടെ മറ്റൊരു കാര്യം പ്രസക്തമണ് പ്രചാരകന്‍ പറഞ്ഞത് (1400 വര്‍ഷം മുന്‍പ് നടന്ന വിവാഹത്തെ പോക്കിപിടിച്ച്, ദാ, നബി(സ) കുട്ടിയെ എന്തോ ചെയ്തു എന്ന് പറയുന്നതാണോ യുക്തിവാദം) ... ഈ ചോദ്യം ഞങ്ങള്‍ അങ്ങോട്ട് ചോദിക്കട്ടെ 1400 വര്‍ഷം മുന്‍പുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കിയ ഒരു വ്യവസ്ഥിതിയാണ് ലോകാവസാനം വരെ നില നില്‍ക്കുക എന്ന അയുക്തിപരമായ വിശ്വാസം എത്ര ബാലിശമാണ് . ഇങ്ങനെയുള്ള ചില സത്യങ്ങളെ ചൂണ്ടി കാണിക്കുകയല്ലാതെ മറ്റെന്താണ് ഞങ്ങള്‍ ചെയ്തത് ? ആരെയാണ് ഞങ്ങള്‍ മോശക്കരാക്കിയത് ? തെറ്റിന് ചൂണ്ടി കാണീച്ചത് തെറ്റാവുമോ ?
സലാഹുദ്ധീന്‍ എന്നോട് ചോദിച്ചതിന് എന്റെ നിലപാടും ചിന്തയുമാണുള്ളത്, ഞാന്‍ ആരേയും അനുകരിച്ച് മതത്തെ അവിശ്വസിക്കാത്തവനായതല്ല എന്റെ തന്നെ സ്വന്തം ചിന്തയിലെ കാര്യങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ ..ഞാനായത്. ജബ്ബാര്‍ മാഷിനും അദ്ദേഹത്തിന്റേതായ ചിന്തകളുണ്ടാവും എന്നാല്‍ സമാനമായ ചിന്തയില്‍ ഞങ്ങള്‍ ഒരുമിക്കുന്നു അതുപോലെ മറ്റുള്ളവരും.
കിരണ്‍ തോമസ്സെ,
ആദമിന്റെ മക്കള്‍ തമ്മില്‍ വിവാഹം നടന്നിരുന്നു. കിരണ്‍ അതെങ്ങനെ വിക്ഷിക്കുന്നു.?
കിരണ്‍ അതു പ്രതീക്ഷിക്കേണ്ട. അതവര്‍ക്ക് പോലും അംഗീകരിക്കാനാവാത്തതാണ് പിന്നെ അവര്‍ വിശ്വസിക്കുന്നത് താങ്കള്‍ മുന്‍പെവിടെയോ പറഞ്ഞ ഒരു കാര്യമാണ് ശരി .. ഭീരുത്വമാണ് തെറ്റുകളെ തെറ്റെന്ന് മനസ്സിലാക്കിയിട്ടും അത് ശരിയെന്ന് വിശ്വസിക്കുന്നത്. സമൂഹത്തില്‍ ബലിഷ്ടമായ കരങ്ങള്‍ ഉള്ളവരാണ് ഇന്ന് മുസ്ലിങ്ങള്‍, ഇവരോട് ഏറ്റു മുട്ടുക എന്നെ പോലെ മരണ ഭയമില്ലാത്തവര്‍ക്ക് മാത്രമേ കഴിയൂ അല്ലാത്തവര്‍ അവരുടെ പുറം ചൊറിഞ്ഞ് സമാധാനം കൊള്ളും. ഞാന്‍ മുന്‍പ് തന്നെ കമന്റിട്ടിട്ടുണ്ട് .. സലാഹുദ്ധീനും കൂട്ടരും ഒരായിരം വര്‍ഷം കുന്തിചിരുന്ന് ചിന്തിച്ചാലും ഞാന്‍ ചോദിച്ച ഒരൊറ്റ ചോദ്യത്തിന് ഉത്തരം നല്‍കാനാവില്ല.എന്നിട്ടവസാനം യുക്തിവാദികള്‍ തോറ്റു എന്നവര്‍ സ്വയം പറയും.
വിചാരം,
1400 വര്‍ഷം മുന്‍പ് നബി(സ) യുദ്ധം ചെയ്തിരുന്നത്, ഒട്ടകപുറത്തും, കുതിരപുറത്തുമായിരുന്നു. ഇന്ന് അത് നടക്കുമോ?, കാരക്കയും വെള്ളവുമായിരുന്നു നബിയുടെ ആഹാരം, ഇന്ന് നടക്കുമോ?.
ഇനി ഒരു ചെറിയ സംശയം, ഇതിനോക്കെ നിങ്ങള്‍ക്ക് തെളിവെവിടുന്ന്?. ഹദീസല്ലെ, അപ്പോ ഹദീസുകളില്‍ നിങ്ങള്‍ വിശ്വസിക്കുമോ?. നബിയെ തിരസ്കരിക്കുന്നവര്‍, നബിയുടെ വിവാഹത്തെ അംഗികരിക്കില്ലല്ലോ?.
നബി(സ) യുടെ കാലത്ത് അമുസ്ലിങ്ങള്‍ നഗ്നരായി, ആണും പെണും കഅ്ബ ചുറ്റിയിരുന്നു, ഇന്ന് അത് നടക്കുമോ?.
നബി(സ) മുസ്ലിങ്ങളോട് 9 മത്തെ വയസ്സില്‍ തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടോ?. കന്യകയാണ് നല്ലതെന്നല്ലെ പറഞ്ഞത്?.
പ്രിയ പ്രചാരകാ
ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്. കാലഘട്ടമനുസരിച്ച് മാറുന്ന നമ്മുടെ സൌകര്യങ്ങള്‍ പോലെ തന്നെ നമ്മുക്ക് നമ്മില്‍ ചില മാറ്റങ്ങളും അനിവാര്യമാണ് അതെന്ത് കഠിനമായ വിശ്വാസങ്ങളായാലും.50 പോയിട്ട് 30 വയസ്സുള്ള ഒരാള്‍ ആറിന്റെ സ്ഥാനത്ത് 12 വയസ്സുള്ള ഒരു കന്യകയെ വിവാഹം ചെയ്താല്‍ പ്രിയ പ്രചാരകന്‍ പോലും സമ്മതിക്കില്ല അതിനെ എതിര്‍ക്കാന്‍ ഞങ്ങളേക്കാള്‍ മുന്‍പില്‍ പ്രചാരകനും സലാഹുദ്ധീനും മറ്റുള്ളവരും ഉണ്ടാകും. അവിടെ എത്ര കഠിന മതവിശ്വാസികള്‍ നിങ്ങളെ എതിര്‍ത്താലും നിങ്ങള്‍ അതിനെ വില വെയ്ക്കില്ല അതിനര്‍ത്ഥം താത്വീക വചനങ്ങളേക്കാള്‍ മാനുഷിക മൂല്യങ്ങള്‍ക്കാണ് വിലയെന്ന് നമ്മുടെ ഈ കാലയളവിലെ നമ്മിടെ ബോധമാണ്. മുഹമ്മദ് ചെയ്തതിന്റെ ഇപ്പോള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ട് കാര്യമില്ല എന്നാല്‍ അതിനെ പിന്തുടരുന്നവരെ തിരുത്താനെങ്കിലും വിശ്വാസികളായ നിങ്ങള്‍ക്കാവണം.
മതത്തില്‍ വിശ്വസിക്കാത്ത ഞങ്ങളൊട്ടും മത വിശ്വാസികളുടെ ശത്രുക്കളല്ല. കാലഘട്ടത്തിന് യോജിക്കാത്ത ഒട്ടും ലോജിക്കല്ലാത്ത കാര്യങ്ങള്‍ ഇല്ലാതാക്കി മതത്തേയും സമൂഹത്തേയും പരിഷ്കരിക്കാനും സ്വയം തിരുത്താനും ഉള്ള അവസരം ഉണ്ടാക്കുക മാത്രമാണ്. ഇപ്പോല്‍ ഇത്രയും കമന്റുകള്‍ വായിച്ചിറങ്ങിയ ഏതൊരു വിശ്വാസിക്ക് പോലും ചില തെറ്റുകള്‍ നമ്മള്‍ കണ്ണും അടച്ച് വിശ്വസിക്കുന്നത് ശരിയല്ലാ എന്നു ധാരണ (മനസ്സില്‍ അതുണ്ടാവുമെങ്കിലും പുറത്ത് കാണിക്കാനാവില്ല എന്നറിയാം) ഉണ്ടായിട്ടുണ്ടാവാം. മത വിശ്വാസികളെ അങ്ങനെ അല്ലാതാക്കണമെന്നൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല മറിച്ച് ഏതൊരാളും അംഗീകരിക്കുന്ന വിശ്വാസ പ്രമാണ് എന്റെത് എന്ന തോന്നല്‍ ഉണ്ടായാല്‍ മതി.
ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതല്ല നബി(സ) ചെയ്തതെന്ന് സമ്മതിക്കുന്നു. പക്ഷെ, എന്നത്തെയും കാലഘട്ടത്തിനനുസരിച്ചുള്ള നിങ്ങളുടെ വ്യതാവിലായ ജീവിതം അത് ഏത് കാലഘട്ടത്തിന്റെതാണ്?.
1400 വര്‍ഷമായി, ഇത്തരം പ്രശനങ്ങള്‍ ഇസ്ലാമിനെത്തിരെ നിരന്തരം പ്രയോഗിക്കുന്നു. അതും ഇന്ന് നടന്ന പോലെ, എന്നിട്ടും ഒരല്‍പ്പം പോലും ഈ സമുദായത്തെ ഇളക്കുവാന്‍ നിങ്ങള്‍ക്ക് കഴിയാത്തത്, രൂഡമൂലമായ വിശ്വാസവും, യുക്തികപ്പുറം, സത്യങ്ങളുണ്ടെന്ന തിരിച്ചറിവും, നിരന്തരം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവ സമൂഹവുമാണ്. ഈ ചോദ്യങ്ങളോന്നും പുതിയതല്ല വിചാരം. വളരെ പഴയതാ, വിശദീകരണങ്ങള്‍ പലതും നല്‍ക്കിയതുമാണ്.
നിങ്ങളുടെ ചോദ്യത്തിന് പ്രസ്ക്തിയുണ്ടാവുമായിരുന്നു, ഇന്ന് ഈ ഹദീസ് ഉദ്ദരിച്ച് ആരെങ്കിലും ശൈശവ വിവാഹത്തിന് ശ്രമിച്ചിരുന്നെങ്കില്‍. അതില്ലാതെ, നബി(സ)യും ഖുര്‍ആനും തെറ്റാണെന്ന് വാദിക്കുവാന്‍, നബി(സ)യുടെ വചനങ്ങള്‍ തന്നെ കൂട്ട്‌പിടിച്ചത് നിങ്ങളുടെ ശവത്തില്‍ ആണിയടിക്കുന്നതിന് തുല്യമായി. വളര്‍ത്തിയിട്ടും, വളര്‍ത്തിയിട്ടും എന്തെ, നിങ്ങളുടെ ചിന്ത വളരാത്തത്?. ബ്ലോഗില്‍ നിങ്ങളുടെ വിഡ്ഡിത്തം വിളമ്പമെന്ന് കരുതി അല്ലെ. മുസ്ലിം യുവകള്‍ അവിടെയും ശക്തരാണ്. കണ്ണും കാതും തുറന്നിരിക്കുന്നു. അല്ലാഹുവിനെ രക്ഷിക്കനല്ല, വഴിതെറ്റുന്ന യുവതലമുറയെ സത്യം ബോധ്യപ്പെടുത്താന്‍. അവര്‍ക്ക് തിരുമാനിക്കാം എതാണ് സത്യമെന്ന്. നാടിനും വീടിനും ഭാരമാവുന്നവര്‍, വന്നടിയുന്ന പ്രസ്ത്ഥാനമായി യുക്തിവാദം മാറിയത്തില്‍ സന്തോഷമുണ്ട്.
ജാമ്യം അനുവദിച്ചിരിക്കുന്നു വിചാരം.
വിചാരം said...
മതത്തില്‍ വിശ്വസിക്കാത്ത ഞങ്ങളൊട്ടും മത വിശ്വാസികളുടെ ശത്രുക്കളല്ല. കാലഘട്ടത്തിന് യോജിക്കാത്ത ഒട്ടും ലോജിക്കല്ലാത്ത കാര്യങ്ങള്‍ ഇല്ലാതാക്കി മതത്തേയും സമൂഹത്തേയും പരിഷ്കരിക്കാനും സ്വയം തിരുത്താനും ഉള്ള അവസരം ഉണ്ടാക്കുക മാത്രമാണ്.
മതത്തില്‍ ഒട്ടും വിശ്വാസമില്ലാത്തവര്‍ മതത്തേയും സമൂഹത്തേയും പരിഷ്കരിക്കാന്‍ ഇറങ്ങിതിരിച്ചിരിക്കുന്ന വാര്‍ത്ത 2007 ലെ എറ്റവും വലിയ കോമഡിയാവും.
വിചാരം,
സമൂഹത്തിലെയും സമുദായത്തിലെയും അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും എതിര്‍ക്കപ്പെടണം, വികൃതമായ പ്രവര്‍ത്തികളും, അതിന്റെ ആളുകളെയും തച്ചുടക്കണം. ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഇസ്ലാമിന്റെ വക്തക്കളോ, പ്രബോധകരോ ആണോ?. ഒരു വ്യക്തിയുടെ തെറ്റിന് ഒരു സമുദായത്തെ മുഴുവന്‍ കരിവാരി എറിയണോ?. നന്മകാണുന്നതില്‍ സഹകരിക്കാന്‍ പ്രസ്ഥാനവും, മതവും ജാതിയും നോക്കണോ? തിന്മയെ എതിര്‍ക്കാന്‍ യുക്തിവാദിയവണോ?. കേരളമാകെ പടര്‍ന്നു പന്തലിക്കുന്ന സദാചാര ധ്വംസനവും ലഹരിയോടുള്ള യുവാക്കളുടെ ആവേശവും ഒരു നല്ല തലമുറയെ സൃഷ്ടിക്കനാണോ?. യുക്തിവാദികളെന്നവകാശപ്പെടുന്നവര്‍ സമൂഹത്തിലെ ഇത്തരം തിന്മക്കെതിരെ എന്ത് ചെയ്തു?. എന്ത് ചെയ്യുന്നു.? ജാതിയും മതവും ഇല്ലാതാക്കുവാന്‍ ഇറങ്ങിതിരിച്ചവര്‍ തന്നെയാണ്, ജാതിയുടെ പേര് പറഞ്ഞ് യോഗം സംഘടിപ്പിക്കുവാന്‍ യോഗമുള്ളവര്‍.
നന്മ ചെയ്യുക, അവിടെ മതം പ്രശ്നമാവില്ല, അവരുത്. തിന്മയെ എതിര്‍ക്കുക, സമൂഹത്തില്‍ വെള്ളം കലക്കിയല്ല മീന്‍ പിടിക്കേണ്ടത്. ചൂണ്ടയെറിഞ്ഞ് കൊരുത്ത് പിടിക്കണം. അപ്പോള്‍ വെള്ളം കലങ്ങില്ല. മനസില്ലവുമല്ലോ അല്ലെ.
പ്രിയ പ്രചാരകാ
താങ്കളുടെ നാലു കമന്റുകള്‍ക്കും ഒത്തിരി മറുപടിയുണ്ട് അയുക്തിയില്‍ പിടിച്ച് തൂങ്ങുന്ന നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ഒരേ ഒരു കാര്യം ജാമ്യം അനുവധിച്ച ജഡ്ജി പ്രതിയായി പോയിരിക്കുന്നു സ്വയം കുറ്റം സമ്മതിച്ചതിലൂടെ.(ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതല്ല നബി(സ) ചെയ്തതെന്ന് സമ്മതിക്കുന്നു.അതായത് ഇസ്ലാം കാലഹരണപ്പെട്ട മതമാണ്, കാലഘട്ടത്തിനനുസരിച്ച് അവയ്ക്ക് മാറ്റം അനുവാര്യമാണ് എന്ന നഗ്ന സത്യം). യുക്തി പ്രസ്ഥാനം എന്തു ചെയ്യുന്നു . ചെയ്തു എന്നറിയാന്‍ കേരള ശബദത്തിലെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ കോപ്പികള്‍ സംഘടിപ്പിച്ച് ഇടമുറകും (ഇപ്പോല്‍ അദ്ദേഹത്തിന്റെ മകന്‍ സനലും) മറ്റു യുക്തിവാദികളും ചെയ്തുകൊണ്ടിരിക്കുന്ന മഹത്തായ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരമായി. കേരളം ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് ഗണപതി പാലു കുടുക്കുന്നു എന്ന കള്ള പ്രചരണത്താല്‍ വളരെ സെന്‍സിറ്റീവായ വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഒരു കൂട്ടായ ശ്രമത്തെ യുക്തിവാദികളാണ് പൂര്‍ണ്ണമായും ഇല്ലാതാക്കിയത് എന്ന് കേരള ജനതയ്ക്ക് മറയ്ക്കാനാവില്ല.ഇന്നും കോമരം തുള്ളുന്നത് കേവലം തട്ടിപ്പാണന്നും... സായ്ബാബ ശിവ വിഗ്രഹം ശര്‍ദ്ദിക്കുന്നത് തനി തട്ടിപ്പാണന്നും, അങ്ങനെ ഒത്തിരി കാര്യങ്ങളില്‍ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമം ഒത്തിരി വിജയിച്ചിരിക്കുന്നു . ശ്രമം തുടരുന്നു ഇനിയും വിജയിക്കുകയും ചെയ്യും.
പ്രിയ പ്രചാരകാ ഇന്നും മുഹമ്മദിന്റെ ആ പ്രവര്‍ത്തി മൂലം സുന്നത്താക്കപ്പെട്ടത് എന്ന ധാരണയില്‍ അറുപതും. എഴുപതും വയസ്സായ അറബികള്‍ സിറിയായിലെ 12ഉം 14 വയസ്സുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നു . ഇതിനെ എതിര്‍ക്കാതെ മറ്റൊരു കാര്യം ചൂണ്ടി കാണിച്ചാല്‍ അതും തെറ്റാണന്നേ എനിക്ക് പറയാനൊള്ളൂ .
മതത്തില്‍ വിശ്വാസമില്ലാത്ത ഏ.ക്കെ.ജിയും. ഈ.എം.എസും. കൃഷ്ണപിള്ളയുമെല്ലാം ചേര്‍ന്നാണ് ഹരിജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള അവസരം ഒരുക്കി കൊടുത്തത് . ഇ.എം.എസ് എന്ന ഒരേ ഒരു മുഖ്യമന്ത്രിയാണ് പൊന്നാനിയിലെ മൌനത്തില്‍ ഇസ്ലാം സഭയ്ക്ക് ആധികാരികത ഉണ്ടാക്കി കൊടുത്തത്. മതത്തില്‍ വിശ്വസിക്കാത്തവരുടെ ആയിരമായിരം ഉദാഹരണം എനിക്ക് ചൂണ്ടി കാണിക്കാനാവും.
സമുദായത്തിലെ അന്തവിശ്വാസങ്ങളെ എതിര്‍ക്കുന്ന ജമാഅത്ത് ഇസ്ലാമി പോലുള്ള സംഘടനകളെ ഇസ്ലാമതനുയായി പോലും സുന്നികളായവര്‍ സമ്മതിക്കില്ല വഹാബികള്‍ എന്നാണവരെ വിളിക്കുക. അതു നിങ്ങളുടെ ആഭ്യന്തര കാര്യം അമുസ്ലിം ആയ എനിക്കതില്‍ കാര്യമില്ല. ഇവിടെ ഞാന്‍ അര്‍ത്ഥമാക്കിയത് തെറ്റായ സന്ദേശം ലോകത്തിലെ എല്ലാവര്‍ക്കുമുള്ളതാണന്ന പ്രചാരണം അതില്ലാതാക്കണം. മാറ്റം മാറാത്തത് ഒന്നു മാത്രം അതാണ് മാറ്റം. അതേ ഞങ്ങളെന്നും പറയുന്നതാണിത് മാറ്റുക... ചീഞ്ഞളിഞ്ഞ താത്വീകാ വചനങ്ങളെ .
ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരേയുള്ള പുസ്തകങ്ങള്‍ മിത്തായി മാത്രമെ കത്തോലിക്ക സഭ കാണുന്നുള്ളു. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ബൈബിളിലേ പ്രത്യേകിച്ച് പഴയ നിയമത്തിലെ പല കാര്യങ്ങളും മിക്ക സഭകളും തള്ളിക്കള്‍ഞ്ഞിട്ടുണ്ട്. മാത്രവുമല്ല കുറേക്കൂടി ഉയര്‍ന്ന് ആത്മീയ നിലവാരം പുലര്‍ത്തുന്ന വിശ്വാസികളോട് പരിണാമ സിദ്ധാന്തം വരെ വിശ്വസിച്ചുകൊള്ളാന്‍ കത്തോലിക്കാ സഭ അനുവദിക്കുന്നു. സൃഷ്ടി ദൈവത്തിന്റെ പരിപാടിയായിരുന്നു എന്ന് വിശ്വസിക്കാനെ ഇപ്പോള്‍ സഭ നിഷ്ക്കര്‍ഷിക്കുന്നുള്ളൂ. നരകം എന്ന ആശയത്തെ ഇപ്പോള്‍ കാര്യമായി കത്തോലിക്ക സഭ ഉയര്‍ത്തിപ്പിടികാറില്ല. എന്നാല്‍ കുടുംബാസൂത്രണവും ( അസ്വഭാവിക രീതിയിലുള്ളത് മാത്രം) ഗര്‍ഭചിദ്ദ്രവും സഭ എതിര്‍ക്കുന്നു. ബൈബിള്‍ ലൈന്‍ ബൈ ലൈന്‍ ഫോളോ ചെയ്യേണ്ട എന്നും സഭാ പഠിപ്പിക്കുന്നു. കാലത്തിനന്നുസാരിച്ചുള്ള മാറ്റം എന്ന രീതിയില്‍ ഇതിനെ ഞാന്‍ കരുതുന്നു. കാലത്തിന് ചേരത്തത് ചെയ്തപ്പോള്‍ സഭക്ക് തിരിച്ചടികളും ജീര്‍ണ്ണതയും ഉണ്ടായി. അത് ഏത് മതം ചെയ്താലും ഉണ്ടാകും.
വിചാരം പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളു 1400 വര്‍ഷം മുന്നെ അന്നത്തെ സാഹചര്യങ്ങളില്‍ അറേബ്യയില്‍ ഉള്ളവര്‍ക്ക് വേണ്ടി നബി തയ്യാറാക്കിയ ഒന്നു മാത്രണ് ഖുറാന്‍. അത് കാലകാലം ലോകത്തിന് വേണ്ടിയുള്ള സമ്പൂര്‍ണ്ണ നിയമ സംഹിതയാണ് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. ഒന്നും പൂര്‍ണ്ണമല്ല വേദങ്ങളും ഗീതയും ബൈബിളും ഖുറാനും ഒന്നും. ഒന്നും കാലാതീതവുമല്ല. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്. ചിന്തകളെ തടഞ്ഞു നിര്‍ത്തി നമുക്ക് കുറേക്കാലംക്കൂടി ചിലത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. കത്തോലിക്ക സഭ അങ്ങനെ ചെയ്തിരുന്നു. എന്നാല്‍ നവോദ്ധാന കാലഘട്ടത്തില്‍ അത് തകര്‍ന്ന് പോയി.
ബ്ലോഗ് ഉലകത്തിലെ പ്രബുദ്ധരെന്ന് അവകാശപ്പെടുന്നവരൊന്നും ഈ ചര്‍ച്ചയില്‍ എന്താണ് പങ്കെടുക്കാത്തത്
കഷ്ടം
എന്‍ ഡി എഫ്കാര് കൊല്ലുമെന്ന് പേടിച്ചിട്ടാണോ?
മി. തൂമ്പില്‍.
ഈ ലോകത്തുള്ള എല്ലാ കന്യാസ്ത്രീകളും ഒരാളെ (യേശൂ) വിനെ കല്യാണം കഴിക്കാന്‍ അല്ലെ കാത്തിരിക്കുന്നത്? യേശു ഇവരെ എല്ലാം കെട്ടുമോ?? എണ്ണീ നോക്കിയാല്‍ കോടികണക്കിന് പേര്‍ വരും , മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി. ഇതൊക്കെ വച്ചു നോക്കുമ്പോള്‍.. ഒക്കെ കണക്കാ,,,
പ്രിയ രാജന്‍
അതൊന്നും വിശദീകരിക്കാന്‍ എനിക്ക് ബാധ്യസ്ഥത ഇല്ല. എന്നാലും എന്റെ അറിവ് പങ്ക് വയ്ക്കാം യേശു അവരെ വിവാഹം കഴിക്കുമെന്ന് ഒന്നും അവര്‍ വിശ്വസിക്കുന്നില്ല. കത്തോലിക്ക സഭയുടെ നിലപാട് അനുസ്സരിച്ച് അവര്‍ വിവാഹ ജീവിതം ത്യജിച്ചൂ എന്നേ ഉള്ളു. അല്ലാതെ യേശു അവരെ വിവാഹം കഴിക്കും എന്ന് എവിടെയും പഠിപ്പിച്ചതായി കാണുന്നില്ല. മാത്രവുമല്ല യേശു ഒരു വിവാഹ ജീവിതമോ കുടുംബ ജീവിതമോ നയിച്ചതായി സഭ പഠിപ്പിക്കുന്നില്ല.
പിന്നെ എന്നെ ഈ ചര്‍ച്ചയില്‍ കത്തോലിക്ക ലേബലടിച്ച് ചര്‍ച്ച വഴിതിരിച്ചു വിടേണ്ട ആവശ്യമില്ല. കാരണം ഞാന്‍ കത്തോലിക്ക സഭയുടെ വക്താവല്ല. ആദത്തെപ്പറ്റി ഒരു ചോദ്യം പ്രചാരകന്‍ ഉന്നയിച്ചപ്പോള്‍ കത്തോലിക്ക സഭയുടെ നിലപാടുകള്‍ പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ.
പുട്ടാലു അറിഞ്ഞില്ലേ....
ഈ ബൂലോകത്തിലെ പ്രമുഖര്‍ തന്നയാ ഈ വേഷം മാറി വരുന്ന പ്രചാരകനും മറ്റും. അവരുടെ യഥാര്‍ത്ഥ മുഖങ്ങള്‍ വികൃതമാവാതിരിക്കാന്‍ , ഇവരെല്ലാം ഒരു കണക്കിന് അലിയേയും സലാഹുദ്ധീനേയും നമിക്കണം കാരണം അവരുടെ യഥാര്‍ത്ഥ മുഖത്തോടെ അവരുടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു പിന്നെ ഇവര്‍ക്കൊന്നും നഷ്ടപ്പെടാനില്ല, ഇവര്‍ക്കാര്‍ക്കും ഒരു പുസ്തകം പ്രസിദ്ധീകരിക്കാനോ മറ്റോ ആരുടേയും കാലും കയ്യും പിടിക്കേണ്ട ആവശ്യവും ഇല്ല, പിന്നെ സമകാലികരായ (സക്കറിയയെ പോലെയുള്ളവര്‍ക്കല്ലേ ) എഴുത്തുക്കാര്‍ക്ക് അല്ലേ സാമൂഹിക അനാചാരങ്ങളോടും മറ്റും എതിര്‍ക്കാനുള്ള പ്രതിബദ്ധതയൊള്ളൂ ഈ ബ്ലോഗെഴുത്തുക്കാര്‍ക്ക് അതിന്റെ ആവശ്യം ഇല്ലല്ലോ . ആശ്രിതത്വത്തമാണല്ലോ വായ അടപ്പിക്കുന്നത്.
രാജോ ... പാവം കന്യാ സ്ത്രീകള്‍ അവരോടെനിക്ക് ഒത്തിരി സഹതാപമുണ്ട് ഒരു മൃഗത്തിന് പോലും തന്റെ വികാര വിചാരങ്ങള്‍ പങ്കുവെയ്ക്കുവാനാവുന്നുണ്ട് .. പാവം കന്യാ സ്ത്രീകള്‍ അഭയമാരായി എത്ര പേര് ?
പ്രിയ സഹോദരന്‍മാരൊട്
നമ്മുടെ സഹോദരന്‍ കിരണ്‍ പുതിയ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി.
എന്താണ് മാതൃകയാക്കേണ്ടതെന്നും എന്താണ് മതൃകയാക്കേണ്ടാത്തത് എന്നും വളരെ വ്യക്തമായി നിയമങ്ങളും വ്യവസ്ഥകളും ഉള്ള ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ് ഇസ് ലാം. അല്ലാതെ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ സ്വന്തം യുക്തിക്കും ചിന്തക്കും അനുസരിച്ച് മാറ്റം വരുത്തേണ്ടതല്ല അത്. ഓരോരുത്തരും സ്വന്തം യുക്തിക്കും ചിന്തക്കും അനുസരിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാന്‍ പോലും പറ്റുന്നില്ല.
മാറ്റത്തിന് മാത്രമേ മാറ്റമില്ലാത്തത് പോലും!!! ഈ ലോകത്ത് മാറ്റമുള്ളതും മാറ്റമില്ലാത്തതുമായ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. സ്വന്തത്തെകുറിച്ച് പോലും ചിന്തിക്കാന്‍ പറ്റാത്ത അത്ര യുക്തിയില്ലാത്തവരായിപ്പോയല്ലോ എന്റെ ഈ പ്രിയ സഹോദരങ്ങള്‍.ലോകത്ത് മനുഷ്യന് (ജീവജാലങ്ങള്‍ക്ക് ഒക്കെയും) ജീവിക്കാന്‍ വായുവും വെള്ളവും പിന്നെ ഭക്ഷണവും അത്യാന്താപേക്ഷിതമാണ്. ഈ വ്യവസ്ഥക്ക് എന്തെങ്കിലും ഒരു മാറ്റം ഇത് വരെ ഉണ്ടായിട്ടുണ്ടോ? ഇനി എന്തെങ്കിലും ഉണ്ടാവാന്‍ വല്ല സാധ്യതയുമുണ്ടോ?(ഇത് ഒരു ഉദാഹരണം മാത്രമാണ്!)
അടിമ എന്നും അടിമയായിരിക്കും അറ്റിമ ആയിരിക്കണം. അവന്‍ സ്വന്തം മകന്റെ സ്ഥാനം കൈവരിച്ചാല്‍ പോലും അതാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം.
കന്യക എന്നാല്‍ കൊച്ചു കുഞ്ഞായിരിക്കും അങ്ങനെ ആയിരിക്കണം അതാണ് ഇസ്ലാം രണ്ടാമത് പഠിപ്പിക്കുന്ന കാര്യം.
അമ്മയുടെ സഹോദരി പുത്രി നമ്മുടെ സഹോദരിയേ അല്ല ആവാനും പാടില്ല അതാണ് ഇസ്ലാം പഠിപ്പിക്കുന്ന മൂന്നാം പാഠം.
ഇസ്ലാമിനെ എതിര്‍ക്കുന്നവനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കണം . അവന്‍ സമുദായത്തിനും സമൂഹത്തിനും നാശം അവനെ നശിപ്പിച്ചേ തീരൂ അതാണ് ഇസ്ലാം പഠിപ്പിക്കുന്ന നാലാം പാഠം.
സ്ത്രി സ്വതത്ര ന: അര്‍ഹ എന്ന മനുസ്മൃതി വചനം ഇസ്ലാമിലും അനുവര്ത്തിക്കപ്പെടുന്നു അതും കാലാ കാലം അനുവര്‍ത്തിക്കപ്പെടണം അതാണ് ഇസ്ലാമിന്റെ മറ്റൊരു പാഠം.
പത്തു പെണ്ണുവരെ കെട്ടാം എന്നാല്‍ നാലില്‍ നില നിറുത്തണം (അറബികള്‍ ചെയ്യുന്ന ഒരു വേല നാലു പെണ്ണുണ്ടായാല്‍ അഞ്ചാമതൊരൊണ്ണം കെട്ടാന്‍ ആഗ്രഹിച്ചാല്‍ നാലില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ മൊഴി ചൊല്ലും അപ്പോള്‍ നാലായി നില നില്‍ക്കുമല്ലോ) ഇത് മറ്റൊരു പാഠം.
അങ്ങനെ എണ്ണിയാലൊതുങ്ങാതെ പാഠങ്ങള്‍ ലോകാവസാനം വരെ നില നില്‍ക്കണം ...
ഈ നാലു കെട്ടുന്ന പരിപാടിയും അതേ പോലെ ശിശുവിവാഹവും ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാമില്‍ ആളെ കിട്ടില്ലാന്ന് മുഹമ്മദിന് നന്നായി അറിയാവുന്നതു കൊണ്ടാ അദ്ദേഹം തന്നെ അതിനെല്ലാം മാതൃകയായത് അതുകൊണ്ടല്ലേ അതി മഹത്തായ മാതൃകാ പുരുഷനാണദ്ദേഹമെന്ന് ഏവരും പറയുന്നത്.
സലാഹു.. മാറ്റം എന്നതിന് ഞങ്ങള്‍ (സാമാന്യ ബുദ്ധിയുള്ളവര്‍)നമ്മള്‍ അനുഭവിക്കുന്ന മനുഷ്യ നിര്‍മ്മിതമായ താത്വിക സിദ്ധാന്തങ്ങളും മറ്റു വ്യവസ്ഥകളുമാണ് അല്ലാതെ നാം ശ്വസിക്കുന്ന വായുവിനാരെങ്കിലും മാറ്റാന്‍ പറഞ്ഞുവോ .. കഷ്ടം
പുതിയ പോസ്റ്റ് ഒരു കമന്റ് മാത്രമായി കണക്കാക്കി ചര്‍ച്ച തുടരുക. എല്ലാവര്‍ക്കും നന്ദി.
സലാഹുദ്ദീന് പറഞ്ഞത് ശരിയാണ്.
എന്താണ് മാതൃകയാക്കേണ്ടതെന്നും എന്താണ് മതൃകയാക്കേണ്ടാത്തത് എന്നും വളരെ വ്യക്തമായി നിയമങ്ങളും വ്യവസ്ഥകളും ഉള്ള ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ് ഇസ് ലാം.
ഇങ്ങനെ കണ്ടാല്‍ ഏതുമാകട്ടെ, മതം ഗുണമേ ചെയ്യൂ.
മനുഷ്യന് കാലത്തിനനുസരിച്ചുള്ള ഡിലിജെന്‍സ് ഉള്ളിടത്തോളം ഒരു മതവും മനുഷ്യനെ ചീത്തയാക്കില്ല.
സാമൂഹികബോധമോ, സദാചാരമോ ഇല്ലാത്ത മനുഷ്യര്‍ മതത്തിനെ വികലമായി ഉപയോഗിക്കുന്നത് കൊണ്ട്, മതം മോശമാകില്ല. കത്തി കൊണ്ട് ഓപ്പറേഷന്‍ നടത്തി ഒരുത്തന്റെ ജീവന്‍ രക്ഷിക്കാം...അല്ലെങ്കില്‍ കുത്തിക്കൊല്ലാം. പ്രശ്നം കത്തിയുടേതാണോ?
വിശ്വസിക്കുന്നവന് അതിനും വിശ്വസിക്കാത്തവന് അതിനുമുള്ള സ്വാതന്ത്ര്യമുള്ളിടത്തോളം ഈ സംവാദത്തിന്റെ പോയന്റ് മനസ്സിലാകുന്നില്ല. യുക്തി വാദികള്‍ വിശ്വാസികളെ വേദനിപ്പിക്കരുത്. ഇത്തിരിവെട്ടത്തിന്റെ സാര്‍ത്ഥവാഹകസംഘത്തോടൊപ്പം എന്ന ബ്ലോഗില്‍ മനസ്സിന് കുളിര്‍മ നല്‍കുന്ന രീതിയില്‍ അതി ഭക്തിയോടും ശുദ്ധതയോടും കൂടി ഇസ്ലാമിനെ ചിത്രീകരിച്ചിരിക്കുന്നു. ഈ പറയുന്ന അതേ ഇസ്ലാമിന്റെ വേറൊരു ഇന്റര്‍പ്രെട്ടേഷന്‍. അനേകായിരം പേര്‍ പരിശുദ്ധമായി കാണുന്ന, നല്ല രീതിയില്‍ ജീവിക്കാന്‍ ഉപകരിക്കുന്ന മതത്തെ (ഇസ്ലാം മാത്രമല്ല,എല്ലാ മതത്തേയും) ഇങ്ങനെ ചെളി വാരിയെറിഞ്ഞാല്‍ വിശ്വാസികളുടെ മനസ്സും ദുഖിക്കും. സങ്കല്പങ്ങളുടെ നല്ലതും ചീത്തയും അളക്കേണ്ടത് വളരെ സബ്ജെക്റ്റീവായാണ്. ജെനറലൈസ് ചെയ്യേണ്ട ആവശ്യമില്ല.
കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മതത്തിലെന്നപോലെ ഇസ്ലാമിലും ഉണ്ടായിട്ടുണ്ട്. അത് ഒരു പ്രത്യേക സ്ഥലത്ത് നടന്നില്ലെങ്കില്‍ ഇസ്ലാമിനെ എതിര്‍ക്കുകയല്ല, ആ നാട്ടില്‍ മറ്റു സ്ഥലങ്ങളില്‍ നടന്ന മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടത്.
മതഗ്രന്ഥങ്ങളിലെ നന്മകള്‍ മാത്രമാണ് ഭൂരിപക്ഷവും വായിക്കുന്നതും ജീവിതത്തില്‍ പകര്‍ത്തുന്നതും.
അതിലെ ഇന്നുമായി യോജിക്കാത്ത ചില (വളരെ കുറവ്) പരാമര്‍ശങ്ങള്‍ മുഴപ്പിച്ചു കാട്ടുന്നത് വാദപ്രതിവാദത്തിനു മാത്രമാണെന്നേ എനിക്ക് തോന്നുന്നുള്ളൂ.
ഇന്നു നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് കാരണം ഒരു പ്രത്യേക മതമാണെന്ന് പറയുന്നവരോട് സഹതപിക്കാനേ കഴിയൂ. സുഹൃത്തുക്കളേ, സ്വന്തമായി ഒരു രാജ്യമില്ല, വീടില്ല, ജോലിയില്ല, ഉറങ്ങിയാല്‍ തലമണ്ടയില്‍ ബോംബ് വീഴുന്നത് എപ്പോഴാണെന്നറിയില്ല, ജീവിതമില്ല, പ്രതീക്ഷയില്ല..ഇങ്ങനെ ഒരു ജനത അവിടെ ഇസ്രായേലിനടുത്ത് കഴിയുന്നുണ്ട്. ഈ നരകിച്ച ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന അവര്‍ ആകെയുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുന്നത് തെറ്റാണോ? അതും നിഷേധിച്ചാല്‍ അവര്‍ക്ക് പിന്നെന്തുണ്ട്? വാട്ട് ഷുഡ് ദേ ഡൈ ഫോര്‍ ഇഫ് നോട്ട് ഫോര്‍ ദെയര്‍ ബിലീഫ്? തകര്‍ന്നടിഞ്ഞ വീടുകളും ചോരയുണങ്ങിയ തെരുവുകള്‍ക്കും വേണ്ടിയോ?
പ്രിയ സഹോദരന്‍ ഫാറൂഖ്
അസത്യവും ആരോപണങ്ങളും എല്ലാവര്‍ക്കും ഉന്നയിക്കാം. ഇതൊക്കെ കാലാകാലമായി ഇസ് ലാമിന്റെ ശത്രുക്കളുടെ പ്രചാരണം മാത്രമാണ്.
താങ്കളുടെ ചിന്തക്കു അനുസരിച്ച് താങ്കളും ആരോപിക്കുന്നു. ഈ ബ്ലോഗിലുടനീളം താങ്കളും പരിവാരങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെ. ഒരു ഹര്‍ഫു പോലും മാറ്റം വരുത്താന്‍ നിങ്ങളിലാര്‍ക്കുമാവില്ല തന്നെ!!
“മാറ്റം മാറാത്തത് ഒന്നു മാത്രം അതാണ് മാറ്റം“
മാറ്റത്തിന് മാത്രമേ മാറ്റമുള്ളൂ എന്നാണ് താങ്കള്‍ പറഞ്ഞത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ഇത് എങ്ങനെ മന്‍സ്സിലാക്കപ്പെടണമെന്നാണ് താങ്കളുടെ സാമാന്യ ബുദ്ധി ഉദ്ധേശിച്ചത് എന്നനിക്കറിയില്ല.
ഇനി ഇപ്പറഞ്ഞത് തന്നെയാണ് താങ്കളുദ്ധേശിച്ചതെങ്കിലും അവനന്റെ ചിന്തക്കനുസരിച്ച് മറ്റുള്ളവരെ മാറ്റിക്കാന്‍ ശ്രമിച്ച ഇദ്ധേഹത്തിന്റെ പ്രത്യയശാസ്ത്രം കൊന്നൊടുക്കിയ അത്രയും മനുഷ്യമക്കളെ മറ്റാരും കൊന്നൊടിക്കിയിട്ടുണ്ടാവില്ല.
സലാഹൂദ്ദീനേ ഞാന്‍ പറഞ്ഞത് മാര്‍ക്സിസത്തെപ്പറ്റിയും അല്ല. കാലത്തിനനുസ്സരിച്ച് മാറ്റം വേണമെന്നാണ് . ഇസ്ലാമിലും കാലഹരണപ്പെട്ട ആശയങ്ങള്‍ ഉണ്ട്. അതും മാറണം. അല്ലാതെ അതും കെട്ടിപ്പിടിച്ചിരിക്കരുത്. 6 വയസ്സുകാരിയേ 50 വയസ്സുകാരന് വിവാഹം കഴിക്കാം എന്ന ഒരു കീഴ്വഴക്കം ഹദീസ് ഉദ്ദരിച്ച് ന്യായികരിക്കപ്പെടുന്നു. എന്തുകൊണ്ട് നിങ്ങള്‍ അതിന് വ്യക്തമായ ഉത്തരം പറയാതെ ഉരുണ്ട് കളിക്കുന്നു. നബി എന്ത് സന്ദേശം തരാനാണ് അലെങ്കില്‍ ഏത് കോണ്ടസ്റ്റിലാണ് ഇത് ചെയ്തത് എന്നെങ്കിലും വ്യക്തമാക്കാതെ ഞങ്ങളോട് ദേഷ്യപ്പെടുന്നത് എന്തിന്.
ഇസ്ലാമിന്റെ വക്താക്കള്‍ പറയുന്നത് അതിന്റെ ആശയങ്ങള്‍ എല്ലാ കാലത്തേക്കും വേണ്ടിയുള്ളതാണ് എന്നാണ്. അപ്പോള്‍ സ്വഭാവികമായും നിങ്ങള്‍ ഇത് പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥരുമാണ്. ഒരു മതം ഒരു അന്യമതക്കാരിനില്‍ പ്രചരിപ്പിക്കണമെങ്കില്‍ അവന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവന് മനസ്സിലാകുന്ന തലത്തില്‍ ഉത്തരം നല്‍കേണ്ടേ? അല്ലാതെ അതിന് മുന്‍പ് അവന്‍ ഇസ്ലാമാകണം നബിയേ അംഗീകരിക്കണം ഖുറാന്‍ അംഗീകരിക്കണം ഹദ്ദീസ് അംഗീകരിക്കണം എന്ന് പറയാന്‍ കഴിയില്ല. അപ്പോള്‍ ജന്മന ഇസ്ലാമായ ആള്‍ക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കുംവേണ്ടി അവസാനമായി ദൈവം നല്‍കിയ വെളിപാടുകളാണ് എങ്കില്‍ ഇവക്കൊക്കെ ഉത്തരം പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. മാത്രവുമല്ല മത പ്രചരണ പരിപാടികള്‍ നിങ്ങള്‍ നടത്തുന്നുമുണ്ട്.
ഇനി ജമായത്ത് ഇസ്ലാമിയേപ്പോലെ ഉള്ള സംഘടനകള്‍ ഇന്ത്യയില്‍പ്പോലും ഇസ്ലാമിക ഭരണം വരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ അത് സ്വീകരിക്കപ്പെടാന്‍ മറ്റ് മതക്കാര്‍ക്ക് കഴിയുന്നത് പോലെ വ്യഖ്യാനിച്ച് തരാനും നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.
പ്രിയ അരവിന്ദാ
ഈ വരികള്‍ക്ക് “യുക്തി വാദികള്‍ വിശ്വാസികളെ വേദനിപ്പിക്കരുത്“ പ്രസക്തി ഉള്ളത് പോലെ തന്നെയാണ് ... ഇങ്ങനെപോയാല്‍ മഞ്ചേരിയിലെ NDFന്റെ കുട്ടികള്‍ക്ക് ഉടനെ ഒരു കോട്ടെഷന്‍ കിട്ടാന്‍ സധ്യതയുണ്ട്. .. ഈ വരികള്‍ക്കുമുള്ള പ്രസക്തി എന്തേ ഇതുവായിച്ചില്ലേ അരവിന്ദാ. വിശ്വാസികള്‍ മത വിശ്വാസികളല്ലാത്തെ ഞങ്ങളെ പറയുന്നതൊന്നും കണാത്തത്. ഒറ്റ കണ്ണുള്ളതുകൊണ്ടാണോ താങ്കള്‍ സ്വാര്‍ത്ഥന്‍ മാരുടെ കമ്മറ്റിയിലെ അംഗമായതുകൊണ്ടാണോ നിക്ഷപക്ഷമതി എന്നര്‍ത്ഥം രണ്ടാളുടെയും ഇടയില്‍ നിന്ന് ശരി തെറ്റുകളെ വിലയിരുത്തുന്നവന്‍ എന്നാണ് അല്ലാതെ ഒരു തരം പുറം ചൊറിയല്‍ അതു മോശമായി.ഞങ്ങള്‍ അവരുടെ വിശ്വാസത്തെ ഹനിക്കുന്നു എന്നത് ശരിയല്ല ചില കാര്യങ്ങള്‍ ചോദിച്ചു അവരതിന് ഉത്തരം പറയുന്നതിന് പകരം ഭീഷണിയും അസഭ്യവുമാണ് പറഞ്ഞത്. എന്താ അരവിന്ദാ ഈ വേദനിപ്പിക്കരുത് ഭീഷണിപ്പെടുത്തരുത് എന്ന ഉപദേശം അവരോട് പറയാത്തത്.. ഗള്‍ഫില്ലായിരിക്കും അല്ലേ ജോലി സംരക്ഷിക്കേണ്ടേ അല്ലെങ്കില്‍ ആര്‍.എസ്.എസ് എന്ന് മുദ്ര കുത്തിയാലോ . വയറ്റിപിഴപ്പിനാണീ പുറം ചൊറിയല്‍ എങ്കില്‍ സാരല്യ .
പിന്നെ വലിയ സ്വരത്തി പറഞ്ഞുവല്ലോ : എന്താണ് മാതൃകയാക്കേണ്ടതെന്നും എന്താണ് മതൃകയാക്കേണ്ടാത്തത് എന്നും വളരെ വ്യക്തമായി നിയമങ്ങളും വ്യവസ്ഥകളും ഉള്ള ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ് ഇസ് ലാം. മറ്റൊരു വാണിദാസ് ഇളവൂര്‍ ആവാനാണോ ശ്രമം , താങ്കളും വാണിദാസുമെലാം ഇസ്ലാമിനെ ഇത്രകണ്ട് സ്നേഹിക്കുന്നു എന്തേ അവരുടെ മതത്തിലങ്ങ് ചേര്‍ന്നൂടെ. ഇസ്ലാം സമ്പൂര്‍ണ്ണ ജീവിത പദ്ധതിയെങ്കില്‍ എന്തുകൊണ്ട് ശരീഅത്ത് പൂര്‍ണ്ണമായും രണ്ട് രാജ്യമൊഴികെ മറ്റൊരു രാജ്യവും സ്വീകരിക്കാത്തത് ? ഒന്ന് വിശദീകരുക്കാമോ ? ഈ ചോദ്യം അരവിന്ദനോട് മാത്രം
പ്രിയ സഹോദരന്‍ അരവിന്ദ്
“സദാചാരമോ ഇല്ലാത്ത മനുഷ്യര്‍ മതത്തിനെ വികലമായി ഉപയോഗിക്കുന്നത് കൊണ്ട്, മതം മോശമാകില്ല. കത്തി കൊണ്ട് ഓപ്പറേഷന്‍ നടത്തി ഒരുത്തന്റെ ജീവന്‍ രക്ഷിക്കാം...അല്ലെങ്കില്‍ കുത്തിക്കൊല്ലാം. പ്രശ്നം കത്തിയുടേതാണോ?”
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. ഒരു മതവും അടിസ്ഥാന പരമായി അക്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിരോധിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നുമില്ല. വീക്ഷണങ്ങളില്‍ ഒരു പാട് അന്തരങ്ങള്‍ ഉണ്ടെങ്കിലും. ചെന്നായ ആട്ടിന്‍ കുട്ടിയുടെ തോലണിഞ്ഞാല്‍ അതിന് ആട്ടിന്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കൊണ്ട് ഒരു പ്രയോജനമില്ല. അതും വളരെ കുറച്ച് മാത്രമേ അത്തരക്കാര്‍ ഉള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ ഇസ് ലാമിനെ അതിന്റെ വിശ്വാസങ്ങളെയും അതി കഠിനമായി ആക്ഷേപിക്കുകയും, തെറിവിളിക്കുകയും, അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെങ്കിലും ഈ ബ്ലോഗില്‍ ഞാനടക്കം ആരും തന്നെ ഒരു ഭീഷണിയും മുഴക്കിയിട്ടില്ല. നമ്മുടെ പ്രിയ സഹോദരന്‍ അബ്ദുല്‍ അലി ഉദ്ധേശിച്ചത് അവിവേകികളായ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ദയവായികമന്റുകള്‍ എഴുതരത് എന്ന് മാഷെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്നാണ്‍ ഞാന്‍ മനസ്സിലാക്കുന്നത്. അദ്ധേഹത്തിന്റെ ഭാഷാ പരമായ ശൈലിയോ എന്തോ ഒരല്‍പം തെറ്റിദ്ധാരണക്ക് വഴിവെച്ചു.ഏതായാലും അദ്ധേഹം ആ പ്രസ്ഥാവനക്ക് നിരുപാധികം മാപ്പും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് ഒന്ന് കിട്ടിയാല്‍ ജീവിതം സുരഭിലമായി എന്ന് കണ്ട് പ്രകോപനമുണ്ടാക്കാനുള്ള എല്ലാ തരം പ്രസ്ഥാവനകളും ഇവര്‍ നടത്തുന്നുണ്ട്. എന്റെ പ്രിയ സഹോദരന്മാര്‍ ആരും തന്നെ ഇതില്‍ വീണു പോകരുത്. റുഷ്ദി, തസ് ലീമാദികള്‍ ഇത്തരത്തില്‍ അവരുടെ ജീവിതം സുരഭിലമാക്കിയത് നമുക്കെല്ലാവര്‍ക്കും ഒരു പാഠമാകേണ്ടതുണ്ട്.
യഥാര്‍ത്ഥത്തിത്തില്‍ ഈ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം പ്രകോപനമുണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്തുക മാത്രമാണ്.നമ്മുടെ മോഡി, ബുഷ്, സര്‍കോസി, പോപാദികള്‍ മുസ് ലീങ്ങളെ പ്രകോപിക്കാന്‍ ഇതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
സഹോദരന്‍ കിരണ്‍ താങ്കള്‍ താങ്കളുടെ ദൈവ ആരെന്ന് ആദ്യം വ്യക്തമാക്ക്. അതിന് ശേഷമേ താങ്കളുടെ ചോദ്യത്തിന് ഉത്തരമുള്ളൂ എന്ന് ഞാന്‍ പല തവണ വ്യക്തമാക്കിയതാണ്. ഏതായാലു താങ്കളെ പോലെ ഇടക്കേണ്ടി മാറ്റേണ്ടി വരുന്ന ഒരു ദൈവവും ദൈവീക ഗ്രന്ധവും ഞങ്ങള്‍ക്കില്ലാ എന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ.
സലാഹൂദീനേ എന്റെ ചോദ്യം മാഷിന്റെ പുതിയ പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്. എന്നാലും വീണ്ടും ചോദിക്കുന്നു. നിങ്ങള്‍ക്കെന്തെ എന്റെ മറുപടി പറയാന്‍ എന്റെ ഈശ്വര വിശ്വാസം അറിയേണ്ടി വരുന്നത്. ഉദാഹരണത്തിന് ഞാന്‍ ക്രിസ്ത്യാനിയെന്ന് പറഞ്ഞാല്‍ ബൈബിളില്‍ നിന്ന് 6 വയസുകാരിയേ 50 വയസുകാരന്‍ വിവാഹം കഴിച്ചതിന് ഉദാഹരണം കാട്ടി ബോധ്യപ്പെടുത്താനോ . എന്തേ നിങ്ങള്‍ക്ക് കാലാ കാലങ്ങളിലേക്ക് എഴുതപ്പെട്ട ഒരു മത ഗ്രന്ഥത്തെപ്പറ്റി മനസിലാക്കിക്കാന്‍ എന്റ് വിശ്വാസം അറിയണമെന്ന് യുക്തി മനസീലാകുന്നതെ ഇല്ല.
പ്രിയ സഹോദരന്‍ കിരണ്‍ തോമസ്
ഓരോരുത്തരുടെയും ചോദ്യത്തില്‍ അവരുടെ ഉദ്ധേശ ശുദ്ധി കൂടി മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്നത് കൊണ്ടാണ്. എല്ലാവരും ചോദിക്കുന്ന് അത്കൊണ്ട് ഞാനും ചോദിക്കുന്ന് എന്നത് കൊണ്ടാണല്ലോ താങ്കള്‍ വീണ്ടും വീണ്ടും ചോദീച്ചു കൊണ്ടിരിക്കുന്നത്? അല്ലെങ്കില്‍ സഹോദരന്‍ വിചാരത്തിന് കൊടുത്ത ഉത്തരത്തില്‍ നിന്ന് താങ്കള്‍ മന്‍സ്സിലാക്കുമായിരുന്നു.
സലാഹൂദീന്‍ വിചാരത്തിന് കൊടുത്ത മറുപടി എനിക്ക് കാണാന്‍ കഴിഞ്ഞില്ല അലെങ്കില്‍ എനിക്ക് വ്യക്തമായില്ല. സൈദിന്റെ കാര്യത്തില്‍ അലെങ്കില്‍ സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളുടെ കാര്യത്തിലാണെങ്കിലും ഒരു കേവല യുക്തി നിങ്ങള്‍ അവത്രപ്പിച്ചതായി കണ്ടൂ. എന്നാല്‍ ആയിഷയുടെ കാര്യത്തില്‍ എനിക്ക് ഒരു വ്യക്തമായ മറുപടി കണ്ടില്ല. ദയവായി ഒന്നുകൂടി ആ ഭാഗം പറഞ്ഞു തരണം
സഹോദരന്‍ സലാഹുദ്ധീന്‍
എനിക്ക് തന്ന മറുപടി ഒന്ന് കോപ്പി പേസ്റ്റ് ചെയ്തേ ഞാന്‍ കണ്ടില്ല .
174 കമന്റുകളില്‍ എവിടെയാണ് ഞങ്ങള്‍ അസത്യം വിളമ്പിയത് ഒന്ന് അക്കമിട്ട് പറഞ്ഞേ. ഞങ്ങള്‍ എവിടെയാണ് ഇസ്ലാമിനെ തെറി വിളിച്ചത് ഒരു വാക്ക് സലാഹുദ്ധീന്‍ ചൂണ്ടികാണിക്കാമോ ? . സത്യത്തില്‍ ഇതല്ലെ അസത്യം പ്രചരിപ്പിക്കുക എന്നത് ഇതാണൊ നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിച്ചത് .. ഇത്ര തൊട്ടാവാടി മതമണൊ നിങ്ങളുടേത് .. വിമര്‍ശിച്ചിട്ടുണ്ട് എന്താ നിങ്ങളുടെ മതം വിമര്‍ശനത്തിനതീതമാണോ എന്നാ പിന്നെ പെട്ടിയില്‍ വെച്ച് പൂട്ടിയാല്‍ പോരെ . എന്റെ പ്രിയ സഹോദരന്‍ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാല്‍ അത് തെളീയിക്കാനുള്ള ബാധ്യതയും ഉണ്ട് .
174 കമന്റ് എവിടേയും പോയിട്ടില്ലല്ലോ
പ്രീയ സഹോദരന്‍ കിരണ്‍
താങ്കള്‍ക്കിതൊന്നും മനസ്സിലാവാത്തത് കൊണ്ട് തന്നെയാണ് ഞാന്‍ താങ്കളുടെ ഉദ്ധേശ ശുദ്ധിമനസ്സിലാക്കാന്‍ ആഗ്രഹിച്ചതും.
“വിചാരം said...
അടിമ എന്നും അടിമയായിരിക്കും അറ്റിമ ആയിരിക്കണം. അവന്‍ സ്വന്തം മകന്റെ സ്ഥാനം കൈവരിച്ചാല്‍ പോലും അതാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം.
കന്യക എന്നാല്‍ കൊച്ചു കുഞ്ഞായിരിക്കും അങ്ങനെ ആയിരിക്കണം അതാണ് ഇസ്ലാം രണ്ടാമത് പഠിപ്പിക്കുന്ന കാര്യം.
അമ്മയുടെ സഹോദരി പുത്രി നമ്മുടെ സഹോദരിയേ അല്ല ആവാനും പാടില്ല അതാണ് ഇസ്ലാം പഠിപ്പിക്കുന്ന മൂന്നാം പാഠം.
ഇസ്ലാമിനെ എതിര്‍ക്കുന്നവനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കണം . അവന്‍ സമുദായത്തിനും സമൂഹത്തിനും നാശം അവനെ നശിപ്പിച്ചേ തീരൂ അതാണ് ഇസ്ലാം പഠിപ്പിക്കുന്ന നാലാം പാഠം.
സ്ത്രി സ്വതത്ര ന: അര്‍ഹ എന്ന മനുസ്മൃതി വചനം ഇസ്ലാമിലും അനുവര്ത്തിക്കപ്പെടുന്നു അതും കാലാ കാലം അനുവര്‍ത്തിക്കപ്പെടണം അതാണ് ഇസ്ലാമിന്റെ മറ്റൊരു പാഠം.
പത്തു പെണ്ണുവരെ കെട്ടാം എന്നാല്‍ നാലില്‍ നില നിറുത്തണം (അറബികള്‍ ചെയ്യുന്ന ഒരു വേല നാലു പെണ്ണുണ്ടായാല്‍ അഞ്ചാമതൊരൊണ്ണം കെട്ടാന്‍ ആഗ്രഹിച്ചാല്‍ നാലില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ മൊഴി ചൊല്ലും അപ്പോള്‍ നാലായി നില നില്‍ക്കുമല്ലോ) ഇത് മറ്റൊരു പാഠം.
അങ്ങനെ എണ്ണിയാലൊതുങ്ങാതെ പാഠങ്ങള്‍ ലോകാവസാനം വരെ നില നില്‍ക്കണം ...
ഈ നാലു കെട്ടുന്ന പരിപാടിയും അതേ പോലെ ശിശുവിവാഹവും ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാമില്‍ ആളെ കിട്ടില്ലാന്ന് മുഹമ്മദിന് നന്നായി അറിയാവുന്നതു കൊണ്ടാ അദ്ദേഹം തന്നെ അതിനെല്ലാം മാതൃകയായത് അതുകൊണ്ടല്ലേ അതി മഹത്തായ മാതൃകാ പുരുഷനാണദ്ദേഹമെന്ന് ഏവരും പറയുന്നത്.“
ഇതിലും കൂടുതല്‍ വേണോ സഹോദരാ?
സലാഹുദ്ദീന് said...
പ്രിയ സഹോദരന്‍ ഫാറൂഖ് ബക്കര്‍
താങ്കളുടെ ചിന്തയല്ല മറ്റുള്ളവരുടെ യുക്തിക്കും ധര്‍മ്മത്തിനും ആധാരം എന്ന് മനസ്സിലാക്ക്കുക. അപ്പോള്‍ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരവും താങ്കള്‍ക്ക് തന്നെ മനസ്സിലാവും.
മുസ് ലീങ്ങളാരും തന്നെ താങ്കളുദ്ദേശിച്ച തരത്തിലല്ല ഈ വിവാഹത്തെ വീക്ഷിക്കുന്നതും, അതിന്റെ യാഥാര്‍ത്ഥ്യവും എന്നും താങ്കള്‍ മനസ്സിലാക്കിയാല്‍ നല്ലത്.
എല്ലാം പരിഹാസ ഭാവത്തില്‍ നിരീഷിക്കുന്ന താങ്കളെ പോലുള്ളവരുടെ യുക്തിക്കും ചിന്തക്കും അതൊരിക്കലും മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
പ്രിയ സലാഹുദ്ധീന്‍ അതൊരു തെറി വാക്കുകാളാണ് മറ്റൊരു ബ്ലോഗര്‍ നിക്ഷപക്ഷമായി പറയട്ടെ അത് യഥാര്‍ത്ഥമാണ് ഞാനത് വിശദമാക്കാം അക്കമിട്ട് തന്നെ 1) അടിമ എന്നും അടിമയായിരിക്കും അറ്റിമ ആയിരിക്കണം. അവന്‍ സ്വന്തം മകന്റെ സ്ഥാനം കൈവരിച്ചാല്‍ പോലും അതാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം.
വിശദീകരണം : എനിക്ക് പ്രചാരകന്‍ തന്ന ലിങ്കില്‍ നിന്ന് മുഹമദിന്റെ ഭാര്യമാരില്‍ സൈനബ് ബിന്‍ത്ത് ജഹ്‌ഷ് എന്ന ഭാര്യയുടെ ലിങ്കില്‍ രണ്ടാമത്തെ ഖണ്ഡിക .... Zayd ibn Harith, whos back was very different to that of Zainab bint Jahsh. zayd had been taken prisoner while he was still a child during one of the inter-tribal wars that had been common before the coming of Islam. He had been sold as a slave to a nephew of khadijah (wife of Muhammed) who had given Zayd to her as a gift. In turn, Khadija Khadija had given him to the prophet muhammad in the days before the revelation of the quran had begun, and the prophet had given him his freedom and adopted him as own son, at the age of eight . സ്വന്തം മകനായി സ്വീകരിച്ച സൈദിനെ ഒരു പെണ്ണിന് വേന്റി വീന്റും അടിമയാക്കി എന്നു ഞാന്‍ വിമര്‍ശിച്ചത് തെറിയാണോ സലാഹുദ്ധിന്‍ .
2)കന്യക എന്നാല്‍ കൊച്ചു കുഞ്ഞായിരിക്കും അങ്ങനെ ആയിരിക്കണം അതാണ് ഇസ്ലാം രണ്ടാമത് പഠിപ്പിക്കുന്ന കാര്യം. കന്യകയെ വിവാഹം കഴിക്കുന്നത് സുന്നതാണന്ന് പ്രചാരകന്‍ പറഞ്ഞത് :കന്യകയെ വിവാഹം ചെയ്യുന്നത് സുന്നത്താണ്. അതിന്റെ ഖുട്ടന്‍സ് പുടിക്കിട്ട്യ.അതായത് കന്യക എന്നാല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു കുഞ്ഞായിരിക്കും അങ്ങനെ ആയിരിക്കണം.
3)അമ്മയുടെ സഹോദരി പുത്രി നമ്മുടെ സഹോദരിയേ അല്ല ആവാനും പാടില്ല അതാണ് ഇസ്ലാം പഠിപ്പിക്കുന്ന മൂന്നാം പാഠം.സലാഹു അതുകൊണ്ടാണല്ലോ അവരെ വിവാഹം ചെയ്യാന്‍ ഇസ്ലാം അനുവധിക്കുന്നത് പെങ്ങളാണെങ്കില്‍ അനുവധിക്കുമോ ?.
4)ഇസ്ലാമിനെ എതിര്‍ക്കുന്നവനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കണം . അവന്‍ സമുദായത്തിനും സമൂഹത്തിനും നാശം അവനെ നശിപ്പിച്ചേ തീരൂ അതാണ് ഇസ്ലാം പഠിപ്പിക്കുന്ന നാലാം പാഠം.. സല്‍മാന്‍ റുഷ്ദിയെ കൊല്ലാനും, തസ്ലീമയെ അപായപ്പെടുത്താനും ജബാര്‍ മാഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കാനും ആഹാനം ചെയ്യുന്നത് ഇസ്ലാമിന്റെ സഹിഷ്ണതയാണ് ചൂണ്ടി കാണിക്കുന്നത്.
ഇനിയും വിശദീകരിക്കണോ സലാഹുദ്ധിന്ന് സഹോദരാ .. ഞങ്ങള്‍ എന്തും തെളിവിന്റെ അടിസ്ഥാനത്തിലാണ് വാദിക്കുക എന്നത് മനസ്സിലായല്ലോ
പ്രിയ പ്രചാരകാ,
1. എന്‍റെ പോസ്റ്റിംഗ് അങ്ങയെ വളരെയധികം ക്ഷോഭിപ്പിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. എവിടെയാണ് തെറ്റു പറ്റിയിരിക്കുന്നതെന്ന് മനസ്സിലാക്കുവാന് വേണ്ടി ഞാനത് പല പ്രാവശ്യം വായിച്ചു. അപ്പോള് 2 കാര്യങ്ങള് ശ്രദ്ധയില് പെട്ടു.
ഒന്നാമതായി അനുവദിക്കാത്ത കാര്യങ്ങള് മാത്രമേ പുതുതായി അനുവദിച്ചു കൊടുക്കേണ്ടതുള്ളുവെന്നത് ഒരു പൊതു നിയമമാണെന്ന് ഞാന് ധരിച്ചു. അതിന്‍റെ അനന്തര ഫലമാണ് ഒന്നാമത്തെ കുറിപ്പിലെ അവസാന ഭാഗം. ഇത് ഒരു പൊതു നിയമമാവണമെന്നില്ല. അനുവദിച്ച കാര്യങ്ങള് തന്നെ വീണ്ടും വീണ്ടും അനുവദിച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ വരുംബോള് ഒന്നാമത്തെ കുറിപ്പിലെ അവസാന ഭാഗത്തിന് പ്രസക്തിയില്ല.
രണ്ടാമതായി, രണ്ടാമത്തെ കുറിപ്പിലെ അവസാനത്തെ വാചകത്തിലെ തോറ്റാലോ എന്നത് മരിച്ചാലോ എന്ന് തിരുത്തി വായിക്കേണ്ടതാണ്.
2. രണ്ടാമത്തെ കുറിപ്പില് ആദ്യത്തെ ഖണ്ഡികയില് പറഞ്ഞകാര്യം അക്കാലത്തെ രീതിയായിരുന്നു. ഇസ്ലാമും അത് നടപ്പില് വരുത്തിയെന്നു മാത്രം. ഒരു മുസ്ലിം പോരാളിക്ക് ലഭിക്കുന്ന പ്രതിഫലമാണ് രണ്ടാമത്തെ ഖണ്ഡികയില് വിവരിച്ചിട്ടുള്ളത്.
3. മൂന്നമത്തെ കുറിപ്പിലെ അവസാന വാചകമായിരിക്കാം പ്രചാരകനെ ചൊടിപ്പിച്ചത്. എങ്ങിനെയാണ് ഞാനതില് എത്തിച്ചേറ്ന്നതെന്ന് താഴെ വിവരിക്കുന്നു.
1) ഭാര്യമാറ്ക്കും മേല്കുറിപ്പില് പറഞ്ഞ സ്ത്രീകള്‍ക്കും أَحْلَلْنَا (നാം അനുവദിച്ചിരിക്കുന്നു) എന്ന പൊതു പദമാണ് ഉപയോഗിച്ചിട്ടുള്ളത്. അതു കൊണ്ട് ഇവരെല്ലം ഒരേ ഗണത്തില് പെട്ട സ്ത്രീകളാണ്.
2) ഇനി വിവാഹം ചെയ്യാനാണ് അനുഅവദിച്ചതെങ്കില് അത്തരം സ്ത്രീകളെ മാത്രമെ നബിക്ക് വിവാഹം ചെയ്യാന് പാടുള്ളു. അങ്ങനെയല്ലെന്നാണ് അമാനി മൌലവി പറയുന്നത്. അതു കൊണ്ട് വിവാഹം ചെയ്യാനല്ല അനുവദിച്ചത്.
4. നാലാമത്തെ കുറിപ്പിലെയും അവസാനത്തെ വാചകമാണ് പ്രചാരകന് ഇഷ്ടപ്പെടാതെ പോയത് എന്നു തോന്നുന്നു. വിശദീകരണം താഴെ കൊടുക്കുന്നു.
1) ഒരോരുത്തരും നബിയുടെ ആവശ്യത്തിന്നും തീരുമാനത്തിന്നും പ്രാധാന്യം നല്കേണമെന്നാണ് അമാനി മൌലവി 33:6 ന്‍റെ വ്യാഖ്യാനത്തില് പറയുന്നത്. ഒരു സ്ത്രീ നബിക്ക് തന്നില് താത്പര്യം ഉണ്ടെന്ന് അറിഞ്ഞാല് അവള് അതിന് പ്രാധാന്യം നല്കി വേണ്ടത് ചെയ്യണം.
2) എനി അവള് അങ്ങിനെ ചെയ്തില്ലെങ്കില് നബി അവളെ വിവാഹം കഴിക്കാന് തീരുമാനിച്ചാല് മതി. 33:36 പ്രകാരം അവള് അതിന് വഴങ്ങിയെ പറ്റുകയുള്ളു. അതിനുള്ള ഒരു മാര്‍ഗ്ഗമാണ് ശരീരം ദാനം ചെയ്യല്.
5. അഞ്ചാം കുറിപ്പിനോടും പ്രചാരകന് വിയോജിച്ചേക്കാം. ഞാന് എങ്ങിനെയാണ് അതില് എത്തിച്ചേറ്ന്നതെന്ന് വിവരിക്കാം.
1. യജമാനന്‍റെ മനസ്സില് യതൊരു വിഷമവും ഉണ്ടാകാതെ നോക്കല് പരിചാരകന്‍റെ കടമയാണ്. അല്ലാഹു അതാണ് ഇവിടെ നിറവേറ്റിയിട്ടുള്ളത്.
2. യജമാനന്‍റെ ഇംഗിതങ്ങള് അറിഞ്ഞ് പ്രവറ്ത്തിക്കല് ഒരു നല്ല പരിചാരകന്‍റെ ബാദ്ധ്യതയാണ്. നബിക്കു മാത്രം, സ്ത്രീകള് സ്വന്തം ശരീരം ദാനം ചെയ്യാന് വകുപ്പുണ്ടാക്കിയത് ഒരു ഉദാഹരണം.
ഈ വസ്തുതകളുടെയെല്ലാം ഒരു സംക്ഷിപ്ത രൂപത്തില് പറഞ്ഞതാണ് അവസാനത്തെ ഖണ്ഡിക.
പ്രിയ പ്രചാരകാ, എനിക്ക് എവിടെയെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില് അത് ചൂണ്ടിക്കാണിക്കുക. ഞാന് തിരുത്തുന്നതായിരിക്കും. എന്‍റെ മുംബത്തെ പോസ്റ്റില് ഇവിടെ ആദ്യം പറഞ്ഞ പാളിച്ചകള് പറ്റിയതു കൊണ്ട് അതു മായിക്കണമെന്നുണ്ട്. അറിയുന്നവറ് പറഞ്ഞു തരിക.
>>>>>>>>>>>>
അബ്ദുല്‍ അലി said...
മരീച്ചോ,
എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്. ഈ ചര്‍ച്ച ഇങ്ങനെ വഴിതിരിഞ്ഞതില്‍ മാഷോടും മാപ്പ് ചോദിക്കുന്നു.
>>>>>>>>>>>
Dear Ali
At no Point Holy Book allowing anybody to marry 4 times!
It says God created Man and Women in His own Shape!
If God created Man and Women in His own shape how come women have a different status to Man?
In some other internet group I asked this question and with in 3 days time I lost my email ID!
I challenge Ali to proove if Quran is teaching Marrying 4 times!
Regi
നബിക്ക് ഭാര്യമാരുടെ കാര്യത്തില് തന്നിഷ്ടപ്രകാരം പ്രവര്ത്തിക്കനുള്ള അനുമതിയാണ് (33:51) ല് കൊടുത്തിട്ടുള്ളത്. ഇഷ്ടം പോലെ മൊഴി ചൊല്ലാം. തോന്നുമ്പോലെ തിരിച്ചെടുക്കാം. ഇഷ്ടമുള്ളവളോടൊത്ത് മതി വരുവോളം താമസിക്കാം. യാതൊരു നിയന്ത്രണവുമില്ല.
അല്ലാഹു അവന്‍റെ തന്നെ, ഭാര്യമാരോട് ഊഴം പാലിക്കേണമെന്ന കല്പന, ലംഘിക്കാന് അനുമതി കൊടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
ഇത്തരം സ്വാതന്ത്ര്യങ്ങളുള്ള നബിയുമായിട്ടായിരുന്നു ഭാര്യമാര്‍ക്ക് ജീവിതം പങ്കിടേണ്ടിയിരുന്നത്. അതും ഭാര്യമാര് എന്തെങ്കിലും നീച വൃത്തി കൊണ്ടുവരുമോ (33:30) എന്ന് പേടിയുള്ളപ്പോള്. മാത്രവുമല്ല സംസാരത്തില് താഴ്മ കാണിച്ചാല് അവരെ മറ്റുള്ളവര് മോഹിക്കുമോ എന്ന (33:32) ആശങ്കയുമുണ്ടായിരുന്നു. അതിനാല് നബിയെ അനുസരിച്ച് നിസ്കാരവും സകാത്തുമായി അവരെ വീടുകളില് അടക്കിയിരുത്തി(33:33). ഇതിന്‍റെ ദു:ഷ്ഫലങ്ങള് ഇന്നും മുസ്ലിം സ്ത്രീകള് അനുഭവിച്ചു കൊണ്ടിരിക്കുന്നു.
പക്ഷെ, ഇതെല്ലാം അല്ലാഹു ചെയ്തത്, അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നബി നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഉള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമായതു കൊണ്ടാണ് എന്നും പ്രസ്താവിച്ചിട്ടുണ്ട്.
ജബ്ബാറിന്റെ ബ്ലോഗ്ഗ് ഈയടുത്തകാലത്താണ് കണ്ടത്. ഓരോരോ കാരണങ്ങളാല്‍ ഇതുവരെ വന്ന് ഹാജര്‍ വെക്കാനും സാധിച്ചില്ല. അത് ചെയ്യാന്‍ വേണ്ടി വന്നു. എല്ലാ മതങ്ങളിലെയും ദിവ്യസൂക്തങ്ങളെയും അവയുടെ നിരവധിയായ വ്യാഖ്യാനങ്ങളെയും എല്ലാം പുനപ്പരിശോധിക്കേണ്ടതുണ്ട്. ജബ്ബാര്‍ ചെയ്യുന്നതും അതുതന്നെയാണ് എന്ന് എനിക്ക് തോന്നുന്നു. എങ്കിലും, ശ്രദ്ധിക്കുക. മാരീചന്റെ അഭിപ്രായങ്ങളും ഓര്‍മ്മയുണ്ടാകണം. ആരോഗ്യകരമായ ചര്‍ച്ച ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകാനുള്ള സാദ്ധ്യത തീരെ കുറവാണ്. അപകടത്തിനുള്ള സാധ്യത കൂടുതലും.
എങ്കിലും എല്ലാ പിന്തുണയും എന്റെ ഭാഗത്തുനിന്ന് എന്നും.
ജബ്ബാറിനേയും ഭാര്യയേയും ഈ ബ്ലോഗ് വായിക്കുന്ന മുഴുവന്‍ മനുഷ്യരേയും ഇസ്ലാം മതത്തിലേക്ക് ദൈവത്തിന്‍റെ ഏകത്വത്തിലേക്കും അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സര്‍ണിയിലേക്കും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. ആരോഗ്യകരമായ സംവാദത്തിന് തയ്യാറാണെന്ന് ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു..
ജബ്ബാറിന്‍റെ ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കളോട്,, ഏതൊരു ആശയത്തേയും മതത്തേയും തത്വസംഹിതകളേയും പഠിക്കേണ്ടത് അതിന്‍റെ എതിരാളികളില്‍ നിന്നല്ല.അതിന്‍റെ അനുകൂലികളില്‍ നിന്നും ഓദ്യോഗിക ഗ്രന്ഥങ്ങളില്‍ നിന്നുമാണ്, അതിനാല്‍ ജബ്ബാര്‍ എന്ന അറബി നാമം അത് കാട്ടറബികളുടെ നാമമാണെന്ന് പറയാനെങ്കിലും ഉള്ള സത്യ സന്ദത കാണിക്കാന്‍ ജബ്ബാര്‍ തയ്യാറാവണം, ഖുര്‍ ആന്‍ നാടോടികളായ അറബികള്‍ക്കിറങ്ങിയതാണങ്കില്‍ ആ കാട്ടറബികള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു കടു കാട്ടന്‍ നാമവും ചുമന്ന് നടക്കുന്ന ജബ്ബാര്‍, മാന്യനാണങ്കില്‍ ആ നാമം മാറ്റുക...
ജബ്ബാര്‍, മരണം സത്യമാണ്. അത് മിഥ്യയല്ല, അത് താങ്കളുടെ യുക്തി ചിന്തക്ക് നിര്‍ക്കുന്നതാണ്, ഇതാ ഞാന്‍ എന്‍റെ കടമ നിര്‍വഹിക്കുന്നു.. ഈ ബ്ലോഗ് വായിക്കുന്ന മുഴുവന്‍ ആളുകളെയും ദൈവത്തിന്‍റെ ഏകത്വത്തിലേക്ക് പ്രവാചകന്‍ മുഹമ്മതിന്‍റെ സത്യ പാതയിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു..
“ രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ,ഭൂമിയിലും ആകാശത്തിലും മനുഷ്യ ശരീരത്തില്‍ തന്നെയും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് “ ഇന്‍ഷാ അള്ളാഹ്, ഒരു തുള്ളി രക്തം സ്വന്തമായി ഉണ്ടാക്കാന്‍ കഴിയാത്ത ജബ്ബാറുമാര്‍ ഒരിറ്റ് ഓക്സിജനുവേണ്ടി ആശുപത്രിയില്‍ ജീവനോട് മല്ലിടുന്ന ജബ്ബാറുമാര്‍ ഓര്‍ക്കില്ലേ നാഥാ ഒരിക്കലെങ്കിലും നിന്‍റെ കഴിവ് ? തീര്‍ച്ച ഓര്‍ക്കുക തന്നെ ചെയ്യും,ദേഹത്തോട് ദേഹി വിട പറയുമ്പോള്‍ ,റൂഹ് തോണ്ട കുഴിയില്‍ എത്തുമ്പോള്‍, ഫിര്‍ഹൌന്‍ പ്പോലെ “ നൈല്‍ നദിയില്‍ മുങ്ങി താവുന്ന ഫിര്‍ഹൌനെ ഭൂമിയിലേക്ക് താഴ്ത്തപെട്ട അഹങ്കാരികളെ പ്പോലെ ഒരിക്കല്‍ ഈ ജബ്ബാറുമാരും ലോകങ്ങളുടെ നാഥന്‍റെ മഹത്വം തിരിച്ചറിയുക തന്നെ ചെയ്യും..അപ്പോള്‍ അവര്‍ “ അശ് ഹദു അല്‍ ലാ ഇലാഹ ഇല്ലള്ളാ വ അശ് ഹദു അന്ന മുഹമ്മദു റസൂലുള്ള “ അംഗീകരിക്കുക തന്നെ ചെയ്യും, ലോകങ്ങളുടെ നാഥാ.. എന്‍റെ സുഹൃത്ത് ജബ്ബാറുമാര്‍ക്കും കുടുംബത്തിനും നീ ഹിദായത്ത് നല്‍കേണമേ..നിന്നെ തിരിച്ചറിയുവാന്‍ ഒരു അവസരം കൊടുക്കേണമേ..ആമീന്‍
Dear friends,
Hope the attached link may clarify most of your doubts related to Quarn and science
http://www.elnaggarzr.com/en/main.php?id=105
Best regards
December 11, 2007 11:13 PM
കിരണ്‍ തോമസ് തോമ്പില്‍ said...
സലാഹൂദീനേ എന്റെ ചോദ്യം മാഷിന്റെ പുതിയ പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്. എന്നാലും വീണ്ടും ചോദിക്കുന്നു. നിങ്ങള്‍ക്കെന്തെ എന്റെ മറുപടി പറയാന്‍ എന്റെ ഈശ്വര വിശ്വാസം അറിയേണ്ടി വരുന്നത്. ഉദാഹരണത്തിന് ഞാന്‍ ക്രിസ്ത്യാനിയെന്ന് പറഞ്ഞാല്‍ ബൈബിളില്‍ നിന്ന് 6 വയസുകാരിയേ 50 വയസുകാരന്‍ വിവാഹം കഴിച്ചതിന് ഉദാഹരണം കാട്ടി ബോധ്യപ്പെടുത്താനോ . എന്തേ നിങ്ങള്‍ക്ക് കാലാ കാലങ്ങളിലേക്ക് എഴുതപ്പെട്ട ഒരു മത ഗ്രന്ഥത്തെപ്പറ്റി മനസിലാക്കിക്കാന്‍ എന്റ് വിശ്വാസം അറിയണമെന്ന് യുക്തി മനസീലാകുന്നതെ ഇല്ല.
പ്രിയ കിരണ്‍
താങ്കളുടെ വിശ്വാസം അറിയണമെന്ന് സലാതുദീന്‍ തോനിയത് ഒരു പക്ഷെ പലകാരണങ്ങള്‍ കൊണ്ടായിരിക്കാം .കാരണം ഒരു യുക്തിവാദിയുമായി സംവദിക്കുന്നത് പോലെയല്ല ഒരു മത വിശ്വാസിയുമായുള്ള സംവാദം.കാരണം ദൈവം ഇല്ലെന്നു പറയുന്നവനാണ് യുക്തിവാദി . അത് കൊണ്ടു തന്നെ ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച ആണ് അവരുമായി മതവിശ്വാസികള്‍ പ്രാഥമികമായി നടത്തേണ്ടത്.നിര്‍ഭാഗ്യവശാല്‍ അതൊന്നും നമ്മുടെ ചര്‍ച്ചയില്‍ വന്നതുമില്ല.
എന്നാല്‍ മത വിശ്വാസികള്‍ തമ്മിലുള്ള ചര്‍ച്ച അല്ലെങ്കില്‍ സംവാദം വേറൊരു തലമാണ്. കാരണം ദൈവം ഉണ്ടോ എന്ന ചോദ്യം അവിടെ അപ്രസക്തമാണ്.അവിടെ പ്രസക്തമാവുന്നത് ഏത് വിശ്വാസം കൂടുതല്‍ ശരി എന്ന എന്ന ചോദ്യമാണ്.
എന്നിരുന്നാലും കിരണിന്റെ ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ അതൊന്നും ഒരു കാരണവുമല്ല,
6 വയസുകാരിയേ 50 വയസുകാരന്‍ വിവാഹം കഴിച്ചതിന് കാരണം തേടി നടന്നവന്‍ ആണ് വര്‍ഷങ്ങള്‍ക്കു മുന്പ് ഈയുള്ളവനും.അന്നൊക്കെ യുക്തിവാദത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ് ചിന്തിച്ചിരുന്നതും .പ്രവര്‍ത്തിചിരുന്നതുംന്‍,എന്നാല്‍ യുക്തി വാദത്തിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ ഞാന്‍ സംശയ നിവാരണം നടത്തിയിരുന്ന യുക്തിവാദി യായ എന്‍റെ അധ്യാപകനോ അവരുടെ പ്രസിധീകരനങ്ങള്‍ക്കോ കഴിഞ്ഞില.പിന്നീട് എന്‍റെ ആ അന്വേഷണം ദൈവം ഉന്ടെന്ന തിരിച്ചറിവിലെക്കും പിന്നീട് ഏത് മതത്തിലെ ദൈവം ശരി എന്ന തലത്തിലേക്കും വഴിമാറി.അവസാനം എല്ലാ മതങ്ങളെയും കുറച്ചെങ്കിലും പഠിക്കാന്‍ ശ്രമിക്കുകയും. ആ പഠനം എന്‍റെ മാതാപിതാക്കള്‍ വിശ്വസിച്ചു ആചരിച്ചു പോകുന്ന ഇസ്ലാം മതം തന്നെ ശരി എന്ന നിഗമനത്തിലും എത്തിച്ചേര്‍ന്നു.
ആ ഇസ്ലാം മതത്തിലെ അടിസ്ഥാന പ്രമാണമായ ഖുര്‍ ആന്‍ എന്നെ സംബന്ധിച്ചു ദൈവികം തന്നെ ആണ് .അതിനായി എന്‍റെ പരിമിത ബുദ്ധിയില്‍ ഉദിച്ച സര്‍വ്വ മാനടണ്ടങ്ങളും ഉപയോഗിച്ചു..
അത് കൊണ്ടു തന്നെ ആ വിശ്വാസത്തിനു വിരുദ്ധമായ ആശയങ്ങല്കൊന്നും എന്‍റെ ആ വിശ്വാസത്തിനു കോട്ടം തട്ടിക്കാതിടത്തോളം കാലം അത് ദൈവികമെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യും,അഥവാ അത് ദൈവികമല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ അതിനെ ഉപേക്ഷിക്കുകയും ചെയ്യും,കാരണം എന്‍റെ പരിമിത ബുദ്ധിയോ വിവേകമോ ഏതെങ്കിലും മൊല്ലക്കക്കു ഞാന്‍ പണയം വച്ചിട്ടില്ല,
ഖുര്‍ആന്‍ ദൈവികമാനെന്കില്‍ അത് ആരുടെ നാവില്‍ നിന്നു നിര്‍ഗളിച്ചോ ആ ആള്‍ പ്രവചകനുമാണ്. അത് കൊണ്ടു തന്നെ ആ ദൈവിക ഗ്രന്ഥമോ പ്രവാചകനോ പറയുന്ന അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ എന്‍റെ യുക്തിക്കു വഴങ്ങണം എന്ന് ഞാന്‍ വാശി പിടിക്കാറില്ല.കാരണം എല്ലാ ന്യുനതകളും പരിമിതികളും ഉള്ള സൃഷ്ടിയാണ് ഈയുള്ളവന്‍ ,സൃഷ്ടാവല്ല.
ഖുര്‍ ആന്‍ ദൈവികമാനന്നു ഉറപ്പുള്ളത് കൊണ്ടു അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാനന്നു ഞാന്‍ വിശ്വസിക്കുന്നു,ഒരു ഉദാഹരണം പറയാം .ഒരു സ്ത്രീയുടെയും പുരുഷന്റെയും അണ്ഡവും ബീജവും ചേരുമ്പോള്‍ ആണ് ഒരു കുട്ടിയുടെ പിറവി സാധ്യമാവുന്നത്.അതാണ് സ്വാഭാവിക നീതിയും.എന്നാല്‍ പിതാവില്ലാതെ മാതാവില്‍ നിന്നും ജനിച്ച ഒരു കുട്ടിയുടെ കാര്യം അഥവാ ഈസാ നബിയുടെ(യേശു)ചരിത്രം ഖുര്‍ ആന്‍ പറയുന്നുണ്ട്, അത് കൊണ്ടു അത് സത്യമാനന്നും ഞാന്‍ വിശ്വസിക്കുന്നു.എന്നാല്‍ 'ഇതേ രീതിയില്‍ എനിക്ക് ഒരു കുട്ടിയുണ്ടായി ' എന്ന് എന്‍റെ അയലത്തെ ഏതെങ്കിലും പെണ്‍കുട്ടി അവകാശ പെട്ടാല്‍ ഞാന്‍ അത് വിശ്വസിക്കുകയുമില്ല.
53 വയസുകാരന്‍ 9 വയസുകാരിയെ വിവാഹം ചെയ്തതിന്റെ ശാസ്ത്രീയത അതുകൊണ്ട് ഞാന്‍ അന്വേഷിക്കുന്നില്ല.കൂടാതെ വിവാഹത്തിന് ശേഷമുള്ള അവരുടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് പരിശോധിക്കുക,നമ്മുടെ മുന്‍പില്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഉണ്ടല്ലോ.
ഞാന്‍ പരിശോധിച്ചപോള്‍ അവരുടെ വിവാഹ ത്തിനു ശേഷമുള്ള ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങള്‍ ആണ് കാണുന്നത്.മറിച്ചു ആണോ എന്ന് നിങ്ങള്ക്ക് പരിശോധിക്കാവുന്നതാണ്.
അത് കൊണ്ടു തന്നെ വിവാഹ ശേഷമുള്ള ജീവിതത്തില്‍ രണ്ടു പങ്കാളികളും സംത്രിപ്തരാനു എങ്കില്‍ അവരുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെങ്കില്‍ അവിടെ പ്രായം ഒരു തടസമാവുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു, സമപ്രായക്കാര്‍ വിവാഹം കഴിച്ചാല്‍ അതില്‍ സംതൃപ്തി മാത്രമായിരിക്കും ഉണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല....
.ഈ മറുപടികൊണ്ട് കിരണ്‍ ത്രിപ്തിപെടുമോ എന്നറിയില്ല .എന്നാലും ഇക്കാര്യത്തില്‍ ഇതു തന്നെയാണ് ഒരു മുസ്ലിമിന്റെ കയ്യിലുള്ള മറുപടി എന്ന് തോനുന്നു.
ഇനി ചില ചോദ്യങ്ങള്‍ പൊതുവായും ചില ചോദ്യങ്ങള്‍ യുക്തിവാദികളോട് പ്രത്യേകമായും ചോദിക്കുന്നു,(ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ അത് നാളേക്ക് മാറ്റുന്നു.,)
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ
,,,,,ചില ചോദ്യങ്ങള്‍ .....
>ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കുമ്പോള്‍ വയസ്സിന്റെ ശരിയായ അനുപാതം എത്രയാണ്. ?
>ഒരു സ്ത്രീ എത്രാമത്തെ വയസ്സില്‍ വിവാഹം കഴിക്കരുത് എന്നാണു ശാസ്ത്രം പറയുന്നതു.?
>ഒരു സ്ത്രീയുടെ വിവാഹ പ്രായം കൃത്യമായി എത്രാം വയസിലാണ്?
>നമ്മളില്‍ പലരും എത്ര വയസ്സ് പ്രായമുള്ള സ്ത്രീകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്?
>എന്ത് കൊണ്ടു സമ പ്രായക്കാരായ സ്ത്രീകളെ വിവാഹം ചെയ്യുന്നില്ല?
യുക്തിവാദികളോട്.............
>നിങ്ങള്‍ക്ക് സദാചാരത്തെ കുറിച്ചു സംസാരിക്കാന്‍ എന്തവകാശം?
>free sexനു വേണ്ടി വാദിക്കുന്നവരല്ലേ നിങ്ങള്‍?
>നിങ്ങള്‍ സ്വന്തം രക്ത ബന്ധമുള്ളവരുമായി (മാതാവ്,സഹോദരി,മകള്‍ )sex ഇല്‍ എര്‍പെടാരുണ്ടോ?
>ഇല്ലെങ്കില്‍ എന്ത് കൊണ്ടു?മാതാവ്,സഹോദരി,മകള്‍ എന്നീ പരിശുദ്ധ ബന്ധങ്ങള്‍ നിര്‍വചിച്ചതും അവരുമായുള്ള ശാരീരിക ബന്ധം നിഷിധമാക്കിയതും നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ 'വൃത്തികെട്ട മതങ്ങള്‍' അല്ലെ?
>തിന്നുക,കുടിക്കുക,രമിക്കുക(ലോക പ്രശസ്ത യുക്തിവാദി ആയ ബാര്‍ബാര സ്മോകരുടെ തത്വം) എന്ന മുദ്രാവാക്യം മുഴക്കുന്ന യുക്തി വാദികളെ സംബന്ധിച്ച് ഇത്തരം ബന്ധങ്ങള്‍ക്കും മറ്റും എന്ത് വിലയാനുള്ളത്?
>തിന്നുക ,കുടിക്കുക,രമിക്കുക എന്ന തത്വം അനുസരിച്ച് ജീവിക്കുന്ന മറ്റൊരു കൂടര്‍ മൃഗങ്ങള്‍ ആണ്. ഏത് കാര്യത്തിനും അവര്ക്കു ബന്ധങ്ങള്‍ ഒരു വിഷയമാകാറില്ല, അത് പോലെയുള്ള ഒരു ജീവിത ക്രമമാണോ യുക്തി വാദികള്‍ക്ക് ഉള്ളത്?
>അഥവാ അല്ലെങ്കില്‍ മതങ്ങള്‍ക്ക് മാനദാന്ടമായി മത ഗ്രന്ഥങ്ങള്‍ ഉള്ളത് പോലെയുള്ള ഒരു മാന ദണ്ഡം നിങ്ങള്‍ക്ക് ഉണ്ടോ?
അൻസാറിനുള്ള മറുപടി ഇവിടെയുംപിന്നെ
ഇവിടെയുംമുമ്പ് പറഞ്ഞിട്ടുണ്ട്
ORU VIVAHA JEEVITHATHIL MOHN NABIYE ENGHANE MATHRUKA AKAM ,,
ജബ്ബാര്‍ മാഷെ, ഹദിസിന്റെ മലയാളം translation online ആയി കിട്ടുമോ? എങ്കില്‍ അതിന്റെ ലിങ്ക് എനിക്ക് mail ചെയ്യുമോ? thanks.
Post a Comment