ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Friday, October 5, 2007

ദൈവങ്ങളെക്കാള്‍ നന്മ പിശാചുക്കള്‍ക്ക് !!

അബ്ദുല്‍ അലിയുടെ ഉദാഹരണത്തില്‍ തുടങ്ങാം.

ഒരു സ്കൂളിനു രണ്ടു ഹെഡ്മാസ്റ്റെര്‍ ഉണ്ടായാല്‍ കുഴപ്പം തന്നെ. പക്ഷെ രണ്ടു സ്കൂളിനുംകൂടി ഒരു ഹെഡ്മാസ്റ്റെറാകുന്നതും പ്രായോഗിക ബുധിമുട്ടുണ്ടാക്കും. അനേകം സ്കൂളുകളുടെ മേല്‍നോട്ടത്തിന് ‍ ഒരു ഓഫീസര്‍, അവരുടെ മേല്‍നോട്ടത്തിന് ഒരു ഡെപ്യൂട്ടി ഡയരക്ടര്‍ ,പിന്നെ ഡയര ക്ടര്‍, അങ്ങനെ ഒടുവില്‍ ഒരു സുപ്രീം അതോറിറ്റി. ഇതാണു ജനാധിപത്യത്തിലെ രീതി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരോ സ്കൂളിലും വന്ന് കുട്ടികളെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്യാറില്ല! അദ്ധേഹം ആ സ്ഥാനത്തിരുന്നുകൊണ്ട് എല്ലാം നിയന്ത്രിക്കുക മത്രമേ ചെയ്യാവൂ. പദവിക്കു ചേരാത്തവിധത്തില്‍ പെരുമാറിയാല്‍ അദ്ദേഹത്തെ കുറിച്ചുള്ള മതിപ്പു കുറയും. അല്ലാഹുവിന്റെ കാര്യത്തില്‍ ഞാനുന്നയിച്ച വിമര്‍ശനത്തിന്റെ പൊരുളും മറ്റൊന്നല്ല.

മനുഷ്യനെ സംബന്ധിക്കുന്ന ഒരു ഉദാഹരണവും ദൈവത്തിനു ചേരില്ല എന്നതാണു മറ്റൊരു പ്രശ്നം. ദൈവം മനുഷ്യ നല്ലല്ലൊ. മക്കയിലെ ഖുറൈശികള്‍ ഈ വക കാര്യങ്ങളിലൊക്കെ മുഹമ്മദിനെക്കാള്‍ യുക്തിവൈഭവമുള്ളവരായിരുന്നു. നബി തന്റെ നൂതന സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ അതിനെ സമചിത്തതയോടെയും ക്ഷമയോടെയും യുക്തിപൂര്‍വ്വവും നേരിടുകയാണു ചെയ്തത്. മുഹമ്മദിനെ മറ്റു രീതിയില്‍ [ഇന്നത്തെ മുസ്ലിങ്ങളെപ്പോലെ] കൈകാര്യം ചെയ്യുകയുണ്ടായില്ല. പരമാവധി പൊടിപ്പും തുങ്ങലും വെച്ച് അവതരിപ്പിച്ചിട്ടും മക്കക്കാര്‍ മുഹമ്മെദിനെ ശാരീരികമായി ആക്രമിച്ചിരുന്നു എന്നതിനു തെളിവു തരാന്‍ ഇസ്ലാം ചരിത്രകാരന്മാര്‍ക്കു കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. വഴിയില്‍ മുള്ളു വിതറി ,തുപ്പി, ആട്ടിങ്കുടല്‍ എറിഞ്ഞു എന്നതൊക്കെയാണു മാരകമായ ആക്രമമായി പറയുന്നത്. മുഹമ്മദ് പിന്നീടവരോട് കാണിച്ച ക്രൂരതകളുമായി താരതമ്യം ചെയ്താല്‍ ഇതൊന്നും ഒരു പീഡനമേയല്ല.

മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരി‍ത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-
തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....
.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്
..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]

അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്‍, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ ‍. പരി‍ശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍.....
അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്....
ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാ‍ബയുടെ ചുമര് കെട്ടിയതും. ദാനധര്‍മ്മങ്ങളില്‍ അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ....”[
അതേ പുസ്തകം പേ.250]

ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു അവതാര പുരുഷന്റെ വരവും അനിവാര്യമായ ഒരു ജഹിലിയ്യാ സമൂഹമായിരുന്നില്ല മക്കയിലക്കാലത്തുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം ഇനിയങ്ങോട്ടുള്ള ചര്‍ച്ചയില്‍ വളരെ ഉപകരിക്കും എന്നതിനാലാണ് ഇത്രയും ഉദ്ധരിച്ചത്. ഇവിടെ ഒരു കാര്യം കൂടി നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്നത്തെ മക്കാമുശ്രിക്കുകളുള്‍പ്പെടെ ഇസ്ലാം ചരിത്രത്തിലെ പ്രതിയോഗികള്‍ അവശേഷിപ്പിച്ചു പോയ യാതൊരു രേഖയും നമുക്കു ലഭ്യമല്ല. ഇസ്ലാമിനെ ന്യായീകരിക്കാന്‍ ഇസ്ലാം വക്താക്കള്‍ എഴുതിയുണ്ടാക്കിയ രേഖകളെ മാത്രമേ നമുക്കു പഠനത്തിനായി ലഭിക്കുകയുള്ളു .ആ ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇപ്രകാരമാണെങ്കില്‍ യഥാര്‍ഥ ചരിത്രം നമുക്കു കിട്ടിയിരുന്നുവെങ്കിലുള്ള കഥയൊന്നോര്‍ത്തു നോക്കൂ.
കുറൈശികള്‍ മുഹമ്മദിനോടെങ്ങനെയാണു പെരുമാറിയതെന്നു ഖുര്‍ ആനിന്റെയും വ്യാഖാനങ്ങളുടെയും വരികള്‍ക്കിടയില്‍നിന്നും പരിശോധിക്കാന്‍ ,ചിന്തിക്കുന്നമുസ്ലിം സുഹൃത്തുക്കള്‍ തയ്യാറകണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. എത്ര യുക്തിപൂര്‍വമുള്ള നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ടു വെച്ചതെന്നു നോക്കൂ:
മുഹമ്മദ്,സ്വന്തം ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച്ചക്കും നീക്കുപോക്കിനും സന്നദ്ധനല്ലെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ: ആദര്‍ശങ്ങളെല്ലാം അങ്ങു മനസ്സില്‍ ഒതുക്കിവെക്കുകയും ;എന്നിട്ട് ആര്‍ക്കും അസുഖമുണ്ടാക്കാതെ ആരുടെ വികാരത്തെയും വ്രണപ്പെടുത്താതെ ,പ്രത്യക്ഷത്തില്‍ എല്ലാവരോടും നല്ല നിലയില്‍ പെരുമാറുക. ബിംബാരാധന ചെയ്യുന്നവര്‍ അതു ചെയ്തുകൊള്ളട്ടെ. അവരെ എതിര്‍ക്കാനോ ആക്ഷേപിക്കാനൊ പോകാതിരിക്കുക. കാക്ക കാരണവന്മാരുടെ നടപടികള്‍ തെറ്റെന്നു വരുത്തിയിട്ട് അവരുടെ പിന്‍ ഗാമികളെ വേദനിപ്പിക്കാതിരിക്കുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദിന്റെ അനുയായികളോട് ഞങ്ങളും അങ്ങനെ പെരുമാറും.”[പേ.266]
ഇക്കാര്യം ഖുര്‍ ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു:
“‘നീ അല്പം മയപ്പെടുത്തിയിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹുക്കുന്നു. എങ്കില്‍ അവരുമതേ നിലപാടു സ്വീകരിക്കുമായിരുന്നു.”[68:9]

പ്രപഞ്ചം സൃഷ്ടിച്ചതുമതു നിയന്ത്രിക്കുന്നതും അല്ലാഹു എന്ന സുപ്രീം ദൈവമാണെന്നുതന്നെയായിരുന്നു അവരുടെയും വിശ്വാസം. മറ്റു ഗോത്രദൈവങ്ങള്‍ക്കും ചില ശക്തിയുണ്ട് എന്നു മാത്രമേ അവര്‍ കരുതിയിരുന്നുള്ളു. പരംബരാഗതമായി തുടര്‍ന്നു പോരുന്ന വിശ്വാസങ്ങള്‍ തുടരുന്നവര്‍ അതു തുടര്‍ന്നോട്ടേ .മുഹമ്മദിന്റെ വിശ്വാസം വേണ്ടവര്‍ അതനുസരിച്ചും ജീവിച്ചോട്ടെ. എത്ര ജനാധിപത്യപരമായ നിലപാടായിരുന്നു ആ സമൂഹത്തുന്റേതെന്നു നോക്കൂ. വളരെ ന്യായവും യുക്തിസഹവുമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അവര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ചിരുന്നു.

ഒരു നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു.:അല്ലാഹുവിനെ ആരാധിക്കുന്നതും മറ്റു ദൈവങ്ങളെ ആരാധിക്കുന്നതും തമ്മില്‍ വ്യത്യാസമെന്തെങ്കിലും ഉണ്ടോ എന്നു ഒരു പരീക്ഷണത്തിലൂടെ നമുക്കു പരിശോധിക്കാം. ഒരു കൊല്ലം നമുക്കെല്ലാവര്‍ക്കും അല്ലാഹുവിനെ മാത്രം ആരാധിക്കാം .പിന്നീട് ഒന്നോ രണ്ടോ മാസം മറ്റു ദൈവങ്ങളെയും ആരാധിക്കാം. ഏതു കാലഘട്ടത്തിലാണു കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുന്നത് എന്നറിഞ്ഞ് പിന്നീടതനുസരിച്ചു ജീവിക്കാം. ഈ നിര്‍ദ്ദേശത്തോട് നിഷേധാത്മകമായാണ് മുഹമ്മദ് പ്രതികരിച്ചത്.
നിങ്ങളാരാധിക്കുന്നതിനെ ഞങ്ങളാരാധിക്കുകയില്ല; ഞങ്ങളാരാധിക്കുന്നതിനെ നിങ്ങളാരാധിക്കുകയില്ല; നിങ്ങള്‍ക്കു നിങ്ങളുടെ മതം ,ഞങ്ങള്‍ക്കു ഞങ്ങളുടെ മതം”. എന്ന അധ്യായം വെളിപാടായി വന്നത് ഈ സന്ദര്‍ഭത്തിലായിരുന്നുവത്രേ!

മറ്റൊരിക്കല്‍ കാബയില്‍ പ്രാര്‍ഥനക്കൊത്തുകൂടിയ വേളയില്‍ ഖുറൈശികള്‍ മുഹമ്മദിന്റെ മുമ്പില്‍ അല്പം കൂടി വിട്ടുവീഴ്ച്ചയോടെ മറ്റൊരു നിര്‍ദ്ദേശം കൂടി സമര്‍പ്പിക്കുകയുണ്ടായി . അതിങ്ങനെയായിരുന്നു: “അല്ലാഹു തന്നെ യാണു ശരിയായ ദൈവമെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. കൂട്ടത്തില്‍ നമ്മുടെ പരംബരാഗത ദൈവങ്ങളെ അല്ലാഹുവിന്റെ യടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ശക്തിയുള്ള ദേവതകളായെങ്കിലും കരുതിക്കൂടേ?“
ഈ നിര്‍ദ്ദേശം ന്യായമല്ലേ എന്ന തോന്നല്‍ മുഹമ്മദിന്റെ മനസ്സിലും പെട്ടെന്നു മിന്നി മറഞ്ഞു .അതൊരു വെളിപാടായി പുറത്തു വന്നു.!
ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”.
ഈ വെളിപാടു കേട്ടതോടെ സന്തോഷാധിക്യത്താല്‍ അവിടെ കൂടിയ വരെല്ലാവരും മുഹമ്മദിനോടൊപ്പം സുജൂദ് ചെയ്തു. മക്കായിലാകെ ശാന്തിയുടെയും സന്തോഷത്തിന്റെയും ആരവം മുഴങ്ങി. ഈ വാര്‍ത്ത കേട്ട് അബ്സീനിയയിലേക്കു നേരത്തെ പാലായനം ചെയ്തിരുന്ന മുസ്ലിംങ്ങള്‍ തിരിച്ചു പോന്നു. പക്ഷെ ഈ സന്തോഷം അധികകാലം നില നിന്നില്ല. ശിര്‍ക്കും തൌഹീദും തമ്മില്‍ ഇങ്ങനെയൊരു ഒത്തു തീര്‍പ്പുണ്ടായതോടെ മുഹമ്മദിനു ഭ്രാന്തുതന്നെയാണെന്ന നിഗമനം ശക്തി പ്രാപിക്കുകയാണുണ്ടായത്. `ദൈവദൂതന്‍` ആകെ ആശയക്കുഴ്പ്പത്തിലായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ സംഘര്‍ഷങ്ങള്‍ അലയടിച്ചു.
വെളിപാടു പിന്നെയും വന്നു.; ലത്തയെയും മനാത്തയെയും പുകഴ്ത്തിക്കൊണ്ട് വെളിപാടിറക്കിയത് പിശാചായിരുന്നു എന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു! ഈ സംഭവം ഇസ്ലാമിന്റെ ചരിത്രകാരന്മാ‍ര്‍ തന്നെ രേഖപ്പെടുത്തിയതാണ്.

ഖുറ് ആന്‍ മുഹമ്മദിന്റെ മനസ്സില്‍ അക്കാലത്തുണ്ടായ ചാഞ്ചാട്ടങ്ങളെ ഭംഗിയായി വരച്ചു വെച്ചിട്ടുമുണ്ട്.:
നബിയെ, നിശ്ചയമായും നിനക്കു നാം വഹ്യ് നല്‍കീടുള്ളതില്‍നിന്നു അവര്‍ നിന്നെ തെറ്റിച്ചു കുഴപ്പത്തിലാക്കുമായിരുന്നു.;ഇതല്ലാത്തതു വല്ലതും നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി.എങ്കില്‍ അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകയും ചെയ്യുന്നതാണ്.”
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും,നീ അവരിലേക്കു ചാഞ്ഞു പോവുക തന്നെ ചെയ്യുമായിരുന്നു.
എങ്കില്‍ നിനക്കു ഞാന്‍ ജീവിതത്തിലെ ഇരട്ടി ശിക്ഷയും മരണത്തിലെ ഇരട്ടി ശിക്ഷയും ആസ്വദിപ്പിക്കുകയും ചെയ്യുന്നതാണ്. പിന്നെ നമുക്കെതിരെ നീ ഒരു സഹായിയെയും കണ്ടെത്തുകയില്ല
.”[17:73-75]

പിശാചിന് ഈ പണി പണ്ടേ ഉണ്ടെന്നു പറഞ്ഞുകൊണ്ട് അല്ലാഹു നബിയെ സമാശ്വസിപ്പിക്കുകയും ചെയ്തു!
നിനക്കു മുമ്പും, ഒരു റസൂലിനെയാകട്ടെ നബിയെയാകട്ടെ , നിയോഗിച്ചിട്ടില്ല.;അദ്ദേഹം ഓതുന്നതില്‍ പിശാച് ഇടപെട്ടുകൊണ്ടല്ലാതെ.; എന്നാല്‍ പിശാച് ഇട്ടു കളയുന്നതിനെ അല്ലാഹു ദുര്‍ബ്ബലപ്പെടുത്തുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.”[22:52]
മക്കയില്‍ സമാധാനം നില നിര്‍ത്താനും മുഹമ്മദിന്റെ യുക്തിഹീനമായ ചിന്തകളില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനും `നന്മയുള്ള` പിശാച് അന്നു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ചരിത്രത്തില്‍ സംഭവിച്ച ഒരു മഹാദുരന്തം തന്നെയായിരുന്നു. തന്നെ അങ്ങേയറ്റം സ്നേഹിക്കുകയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത മക്കയിലെ നല്ല മനുഷ്യരോട് മുഹമ്മദ് പിന്നീടു കാണിച്ച കൊടും ക്രൂരതകള്‍ മനസ്സാക്ഷിയുള്ള ആരെയും അമ്പരപ്പിക്കാതിരിക്കില്ല.!!

ഒരു സ്കൂളില്‍ രണ്ടു ഹെഡ്മാസ്റ്ററോ എന്നു ചോദിച്ച സുഹൃത്തുക്കളോട് വിനയപൂര്‍വ്വം ചോദിച്ചോട്ടേ. മക്കയിലെ കുറൈശികള്‍ അന്നു മുന്നോട്ടൂ വെച്ച നിര്‍ദ്ദേശത്തില്‍ എന്താണു തെറ്റ്? അല്ലാഹു പ്രധാന ദൈവമായിരിക്കെ തന്നെ മറ്റു ഗോത്രദൈവങ്ങളെക്കൂടി ആദരിക്കുകയും അവയും അല്ലാഹുവിന്റെ ഭാഗമാണെന്നു കരുതുകയും ചെയ്തിരുന്നെങ്കില്‍ യുദ്ധവും കൊലയും ഒഴിവാക്കാമായിരുന്നില്ലേ?
ഓരോസ്കൂളിലും ഓരോ ഹെഡ്മാസ്റ്റെര്‍മാരുണ്ടാകുന്നതില്‍ പ്രധാനമന്ത്രി അസൂയപ്പെടേണ്ടതുണ്ടോ?
ദൈവത്തെ ഓരോരുത്തരും അവരവര്‍ക്കു സങ്കല്‍പ്പിക്കാവുന്ന വിധത്തിലും താല്പര്യമുള്ള രീതിയിലും ആരാധിച്ചോട്ടേ എന്നു കരുതാനുള്ള വിശാലമനസ്കത നമുക്കും നമ്മുടെ ദൈവങ്ങള്‍ക്കും ഉണ്ടാകുന്നതല്ലേ നല്ലത്?
അതല്ല ;ദൈവത്തിനു ചില പ്രത്യേകരീതി മാത്രമേ സ്വീകാര്യമാകൂ എന്നാണെങ്കില്‍ ഈ ദൈവം ഇത്രയും ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ട് ആകശത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്നതെന്തിന്‍???

21 comments:

chithrakaran ചിത്രകാരന്‍ said...

ജബ്ബാര്‍ മാഷെ,
മുഴുവനും ഭംഗിയായി വായിച്ചു.ഇസ്ലാമിന്റെ ചരിത്രം വസ്തുനിഷ്ടമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്കളുടെ ഈ ഉദ്യമം വലിയൊരനുഗ്രഹമാണ്.
ഇസ്ലാം ഇന്ന് പ്രകടിപ്പിക്കുന്ന മത തീവ്രവാദത്തിന്റെ മുഖത്തിനു പിന്നിലെ കാരണങ്ങള്‍ അറിയേണ്ടത് സമാധാന പൂര്‍ണ്ണമായ നല്ലൊരു ഭാവിക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യം കൂടിയാണ്.

കൊട്ടുകാരന്‍ said...

അന്നത്തെ ആ സൂക്തങ്ങള് പിശാചിന്റേതാണെന്ന് തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കില് ലോക ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. ഒരു പക്ഷെ ഇന്നത്തേതിനെക്കാള് സമാധാനവും നന്മയുമുള്ള ഒരു ലോകമായിരുന്നേനെ ഇത്!

ഒരു ദൈവത്തിനു എത്രത്തോളം ചെറുതാകാന് പറ്റുമോ അത്രത്തോളം ചെറ്തുതന്നെയാണ് ഖുരാനിലെ അല്ലാഹു. മതങ്ങളുടെ ഇരുട്ടുമാളങ്ങളില് മനുഷ്യനും ചെറുതാകാന് ഇതു തന്നെയാവാം കാരണം. മനസ്സു വലുതാകാന് അതു സ്വതന്ത്രമാകണം. മനസ്സു സ്വതന്ത്രമാകാന് മതങ്ങളുടെ മതില്‍ക്കെട്ടുകള് തകരണം .ജബ്ബാര്‍മാഷേ, താങ്കളുടെ ഈ ഉദ്യമത്തിനു ഭാവുകങ്ങള്!

Unknown said...

ജബ്ബാര്‍ മാഷെ,
പുതിയ പോസ്റ്റ് ഇടുബോള്‍
പഴയതിലെ ചര്‍ച്ചകള്‍ നിലക്കുന്നതായി കാണുന്നു.
ഓരോ പോസ്റ്റിലും ഇനിയും ഏറേ പറയാനില്ലെ?
പുതിയ പോസ്റ്റിടുന്നതിലെ ഇടവേളകള്‍ കുറച്ചു കൂടി ദീര്‍ഘിപ്പിച്ചു കൂടേ.....

jp said...

ജബ്ബാര്‍ മഷെ...
പുതിയ അറിവുകള്‍ പകര്‍ന്നുതന്നതിന് നന്ദി..

അബ്ദുല്‍ അലി said...

മാഷെ,
സി എന്‍ മൗലവിയുടെ കൃതി ഞാന്‍ വായിച്ചിട്ടില്ല. ശ്രമിക്കുന്നു. അവശ്യമുള്ളത്‌ മാത്രമേ നിങ്ങള്‍ എടുത്ത്‌ പ്രയോഗിച്ചിട്ടുള്ളു എന്ന തിരിച്ചറിവ്‌ വെച്ച്‌ നിങ്ങള്‍ നിരാശനയേക്കാം. കാത്തിരിക്കുക.

മുഹമ്മദ്‌ നബി അവതരിച്ചത്‌, മതസൗഹാര്‍ദം വളര്‍ത്തുവാനല്ല. മറിച്ച്‌ ബഹുദൈവാരധകരെ ഏകനായ അല്ലാഹുവിലേക്ക്‌ ക്ഷണിക്കുവനാണ്‌.

അല്ലാഹുവിനെയല്ലാതെ മറ്റരെയും ആരാധിക്കുവാന്‍ അര്‍ഹതയില്ലെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ച മതം, ലത്തയെയും ഉസ്സയെയും അംഗികരിക്കാനാണെങ്കില്‍ പിന്നെ പ്രവാചകന്റെ ദൗത്യലക്ഷ്യം എന്താണ്‌?. യേശുവിന്റെ ലക്ഷ്യം എന്താണ്‌?. മുസ്സയുടെ ലക്ഷ്യം എന്താണ്‌?. ഏകനായ അല്ലാഹുവിനെ ആരാധിക്കുവാന്‍, അത്‌ ജനങ്ങള്‍ക്ക്‌ പ്രബോധനം ചെയ്യുവനാണ്‌ പ്രവാചകരോക്കെയും വന്നിട്ടുള്ളത്‌.

"“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”."

ഈ സുക്തങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് തെളിയിക്കുക. എന്ത്‌കൊണ്ട്‌ അധ്യായത്തിന്റെ നമ്പരും, സുക്തത്തിന്റെ നമ്പരും കണ്ടില്ല. ഖുര്‍ആനില്‍ പുതിയ സുക്തങ്ങള്‍ രചിക്കല്ലെ മാഷെ.

ഇങ്ങനെപോയാല്‍ എനിക്ക്‌ ഒരു കാര്യം തിര്‍ത്ത്‌ പറയുവാന്‍ കഴിയും. ജബ്ബാര്‍ മാഷ്‌ വായിക്കുന്ന, പഠിക്കുന്ന, ഖുര്‍ആന്‍ എന്ന് വിശേഷിപ്പിക്കുന്ന ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ അല്ല.

ഇതെ ഖുര്‍ആനിന്റെ സുക്തങ്ങള്‍ വിശദീകരിച്ച്‌ തന്നെയാണ്‌ ചേക്കനൂര്‍ മൗലവിയും പുതിയ ഒരു പ്രസ്ത്ഥാനം തുടങ്ങിയത്‌.

അബ്ദുല്‍ അലി said...

മാഷെ,
ഹ ഹ ഹ, എന്ത്‌ പറ്റി?, ഒരു ഹെഡ്മാസ്റ്റര്‍, ഒരു ഓഫിസര്‍, ഒരു ഡയറക്ടര്‍.....അങ്ങനെ ഒടുവില്‍ ഒരു സുപ്രീം അതോറിറ്റി, അതാണ്‌ ഞാനും പറഞ്ഞത്‌, എകനായ അല്ലാഹു. തിരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നവനുമായ ദൈവം.

അബ്ദുല്‍ അലി said...

അദ്ധ്യായം നൂറ്റി ഒന്‍പത്‌
അല്‍ കാഫിറൂന്‍ (സത്യനിഷേധികള്‍)
അവതരണം മക്കയില്‍, വചനങ്ങള്‍ 6


അദ്ധ്യായ പരിചയം:
പ്രവാചകന്‍ മുഹമ്മദ്‌(സ)യും മക്കയിലെ പ്രമാണിമാരും തമ്മിലുണ്ടായിരുന്ന ആദര്‍ശപരമായ
ശത്രുത ശക്തിയാര്‍ജിച്ച കാലം. ഏതെങ്കിലും വിധത്തില്‍ പ്രവാചകനെ സ്വാധീനിക്കാന്‍
സാധിക്കുമെന്ന്‌ അദ്ദേഹത്തിന്റെ എതിരാളികള്‍ പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ പല
ഓഫറുകളും അവര്‍ അദ്ദേഹത്തിന്‌ വെച്ചുനീട്ടി. ധനം, അധികാരം, സുഖസൗകര്യങ്ങള്‍,
സ്ത്രീ തുടങ്ങിയ പലതും അവര്‍ വാഗ്ദാനം ചെയ്തുനോക്കി. പ്രവാചകന്‍ എങ്ങനെയെ
ങ്കിലും തന്റെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു അവരുടെ ആവശ്യം. അതിനൊന്നും
വഴങ്ങുന്നില്ലെന്നായപ്പോള്‍ "കുറച്ചു കാലം നീ ഞങ്ങളുടെ ദൈവത്തെ ആരാധിക്ക്‌, കുറച്ചു
കാലം ഞങ്ങള്‍ നിന്റെ ദൈവത്തെയും ആരധിക്കാം" എന്നും അവര്‍ പറഞ്ഞുനോക്കി. സത്യവും അസത്യവും തമ്മില്‍ ഒരിക്കലും സംഭവിക്കരുതാത്ത രാജിയെ സംബന്ധിച്ച അവ
രുടെ മോഹത്തെ തുടക്കത്തില്‍ തന്നെ കെടുത്തിക്കളയേണ്ടത്‌ ദൈവികവ്യവസ്ഥ സ്വത
ന്ത്രവും എല്ലാവിധ കലര്‍പ്പുകളില്‍നിന്നും ശുദ്ധവുമാണെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്താന്‍
ആവശ്യമായിരുന്നു. അതത്രെ ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം.

അര്‍ഥം:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1. (നബിയേ) പറയുക, അല്ലയോ സത്യനിഷേധികളേ,
2. നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ അരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നവയുടെ ആരാധകനല്ല ഞാന്‍.
5. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ ദീന്‍(മതം), എനിക്ക്‌ എന്റെ ദീന്‍(മതം).

വിശദീകരണം.
ഏകദൈവ വിശ്വാസിക്ക്‌ പരദൈവങ്ങളോടുള്ള സമീപനം എന്തെന്ന്‌ വ്യക്തമാക്കുന്ന ഒര
ദ്ധ്യായമാണിത്‌.
ദൈവിക ദീന്‍ കലര്‍പ്പുകളില്‍നിന്ന്‌ വിശുദ്ധമാണ്‌. ഏതെങ്കിലും വിധത്തിലുള്ള മാറ്റമോ ദൈവേതര വ്യവസ്ഥിതിയുമായുള്ള കൂട്ടുകെട്ടോ അതിന്‌ ആവശ്യമില്ല. അതിനാല്‍ ആരെ
ങ്കിലും ദൈവപ്രീതി ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാവിധ കലര്‍പ്പുകളില്‍നിന്നും തന്റെ വിശ്വാ
സത്തെ മുക്തമാക്കി ദൈവികവ്യവസ്ഥിതിയുടെ വക്താവായി മാറട്ടെ. അതിനെതിരെയുള്ള
ബഹുദൈവത്വപരമോ നിഷേധപരമോ ആയ ഏത്‌ വിശ്വാസമംഗീകരിച്ചാലും ഫലത്തില്‍
അവയെല്ലാം ദൈവനിഷേധം തന്നെയാണ്‌. ദൈവനിഷേധികളുമായി ആദര്‍ശതലത്തില്‍ ഒരു
സന്ധിയും ഉണ്ടാകാവതല്ല. ബഹുദൈവ വിശ്വാസികളുടെ ദൈവങ്ങളെ ഏകദൈവ വിശ്വാ
സികള്‍ പൂജിക്കാന്‍ പാടില്ല. അവയില്‍നിന്നൊക്കെ അവര്‍ വിമുക്തി പ്രഖ്യാപിക്കേണ്ടതുണ്ട്‌.
ദീന്‍ എന്ന അര്‍ഥത്തില്‍ ദൈവികവ്യവസ്ഥിതിയും അതിന്റെ വിമര്‍ശകരുടെ വിശ്വാസ
വും രണ്ടും രണ്ടായിരുന്നു. അവര്‍ ആരാധിക്കുന്നവയെ ആരാധിക്കാന്‍ വിശ്വാസിക്ക്‌ പാടില്ലാത്തതുപോലെ അവര്‍ ഏകദൈവത്തെ ആരാധിക്കുന്നവരുമല്ല. ഏകദൈവ വിശ്വാസിക്ക്‌ ദൈവേതര ശക്തിയില്‍ വിശ്വസിക്കാന്‍ സാധിക്കില്ല. ദൈവേതര ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ഏകദൈവത്തെ അംഗീകരിക്കാനും സാധിക്കില്ല. അതിനാല്‍ തന്നെ ഇരുകൂട്ടരുടെയും
വ്യവസ്ഥിതിയും വിശ്വാസവും ഒന്നാവുക സാധ്യമല്ല, എന്നും എവിടെയും എക്കാലത്തും.

Anonymous said...

"“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”."

where is the ver no's????

Anonymous said...

53:19 - 24

അങിനെ കാണുന്നില്ല. താങ്കള്‍ കള്ളനാണ് , വെറും കള്ളന്‍. അല്ലെങ്കില്‍ താങ്കള്‍ തെളിയിക്കണം.

Anonymous said...

അബ്ദുല്‍ അലി പറഞ്ഞത് ശരിയാണ്. ഇയാള്‍ ഖുര്‍‌ആനില്‍ ഉള്ളതൊന്നും അല്ല എഴുതുന്നത്.

ഇയാള്‍ ഇഴുതിയ കാര്യങ്ങള്‍ ഒന്നും ഖുര്‍‌ആനില്‍ കാണാന്‍ സധിക്കുന്നില്ല.

അബ്ദുല്‍ അലി said...

53-19.'ലാത്ത'യെയും 'ഉസ്സ'യെയും സംബന്ധിച്ച്‌ നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
20. കൂടാതെ മൂന്നാമതായുള്ള 'മനാത്ത'യെപ്പറ്റിയും?
(അറബികള്‍ ആരാധിച്ചിരുന്ന മുന്നു ദൈവങ്ങളാണ്‌ ലാത്തയും ഉസ്സയും മനാത്തയും. തിര്‍ത്ഥാടകര്‍ക്ക്‌ പായസം നല്‍കികൊണ്ടിരുന്ന ഒരാളായിരുന്നു ലാത്ത. അയാളുടെ മരണശേഷം അയാളുടെ പേരില്‍ വിഗ്രഹം നിര്‍മ്മിച്ച്‌ ആരാധന തുടങ്ങുകയാണുണ്ടായത്‌. ഒരു വൃക്ഷമായിരുന്നു ഉസ്സ. ഹുദെയില്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ്‌ മനാത്ത്‌. ഇത്തരം ആരാധനയ്ക്ക്‌ എന്തെങ്കിലും അടിസ്ഥനമുണ്ടോ എന്ന്‌ ചിന്തിക്കുവാനും അന്ധമായ അനുകരണം മാത്രമായിരുന്നു അവരുടെ സമ്പ്രദായമെന്നും ഉണര്‍ത്തുകയാണ്‌ ഖുര്‍ആന്‍.)
21. നിങ്ങള്‍ക്ക്‌ ആണ്‍മക്കളും ദൈവത്തിന്‌ പെണ്‍മക്കളുമെന്നോ?
22. അത്‌ തീര്‍ച്ചയായും അന്യായമായ ഓഹരിവെക്കല്‍ തന്നെ.
23. യഥാര്‍ഥത്തില്‍ അവ,(ദേവതകള്‍) നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വിളിച്ച ചില പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു അവയ്ക്ക്‌ ഒരു തെളിവും ഇറക്കിയിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇഛിക്കുന്നതിനെയും മാത്രമാണ്‌ അവര്‍ പിന്‍പറ്റുന്നത്‌. എന്നാല്‍ അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സന്മാര്‍ഗം വന്നെത്തിയിട്ടുമുണ്ട്‌.


17-73. തീര്‍ച്ചയായും നാം നിനക്ക്‌ ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ അവര്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ പേരില്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമക്കുവാനാണ്‌ (അവര്‍ ആഗ്രഹിക്കുന്നത്‌.) അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അവര്‍ നിന്നെ മിത്രമായി സ്വീകരിക്കും.

74. നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ നീ അവരിലേക്ക്‌ അല്‍പമൊക്കെ ചാഞ്ഞുപോകുമായിരുന്നു.

75. എങ്കില്‍ ഇഹത്തില്‍ ഇരട്ടി ശിക്ഷയും, പരത്തില്‍ ഇരട്ടി ശിക്ഷയും നിന്നെ നാം ആസ്വദിപ്പിക്കുന്നതാണ്‌. പിന്നീട്‌ നമുക്കെതിരെ നിനക്ക്‌ ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.



22-51. നമ്മുടെ ദൃഷ്‌ടാന്തങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരാരോ, അവരത്രെ നരകാവകാശികള്‍.
52. നിനക്കു മുമ്പ്‌ ഒരു പ്രവാചകനെയും ദൂതനെയും നാം അയച്ചിട്ടില്ല, അദ്ദേഹം (അവരെ) ഓതിക്കേള്‍പ്പിക്കുന്നതില്‍ പിശാച്‌ (ദുര്‍മന്ത്രണം മൂലം) ഇടപെടാതെ. എന്നാല്‍ പിശാച്‌ ചെലുത്തിവിടുന്നത്‌ അല്ലാഹു മാച്ചുകളയുകയും എന്നിട്ട്‌ തന്റെ വചനങ്ങളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
53. പിശാച്‌ ചെലുത്തുന്ന (ദുര്‍മന്ത്രണം) ഹൃദയത്തില്‍ രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അക്രമികള്‍ വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു.

ea jabbar said...

“അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ സംഘര്‍ഷങ്ങള്‍ അലയടിച്ചു.
വെളിപാടു പിന്നെയും വന്നു.; ലാത്തയെയും മനാത്തയെയും പുകഴ്ത്തിക്കൊണ്ട് വെളിപാടിറക്കിയത് പിശാചായിരുന്നു എന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു! ഈ സംഭവം ഇസ്ലാമിന്റെ ചരിത്രകാരന്മാ‍ര്‍ തന്നെ രേഖപ്പെടുത്തിയതാണ.”

വചനം പിശാചിന്റേതാണെന്നു തിരിച്ചറിഞ്ഞു. എന്ന വാചകം വായിച്ചാല്‍ ആശയം മനസ്സിലാകുമല്ലോ എന്ന് കരുതിയതുകൊണ്ടാണ് “ആ വചനം കുര്‍ ആനില്‍ നിന്നു നീക്കം ചെയതു” എന്ന് പ്രത്യേകം എഴുതാതിരുന്നത്.
ഇസ്ലാമിനെക്കുറിച്ചും കുര്‍ ആനിനെ കുറിച്ചും സമഗ്രമായും ആഴത്തിലും പഠിക്കണമെങ്കില്‍ മതത്തിന്റെ അടിസ്ഥാനപ്രമാണഗ്രന്ഥങ്ങള്‍ വായിക്കേണ്ടതുണ്ട്. ഖുര്‍ ആന്‍ കഴിഞ്ഞാല്‍ രണ്ടാം പ്രമാണം ഹദീസുകളാണ്. ബുഹാരി,മുസ്ലിം,തിര്‍മുദി,ഇബ്നുമാജ,അബൂദാവൂദ്,അഹ്മദ്ബ്നുഹംബല്‍,നസാഇ,തുടങ്ങിയ പ്രാമാണികരുടെ ഹദീസ് സമാഹാരങ്ങളാണവ. അതുപോലെ വ്യാഖ്യാനഗ്രന്ഥങ്ങളും ചരിത്രഗ്രന്ഥന്ഥ്ങ്ങളുമുണ്ട്.ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട തബ് രി, സമക്ശരി, റാസി, ഇബ്നുഹിഷാം, തുടങ്ങി നിരവധി പേരുടെ ആധികാരിക കൃതികള് ഈ കൂട്ടത്തിലുണ്ട്. ഈ പ്രമാണ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള കാര്യങ്ങളെ അവലംബമാക്കിയാണ് ഞാന്‍ ഈ സംഭവങ്ങളും പശ്ചാത്തലവിവരണങ്ങളും അവതരിപ്പിച്ചിട്ടുള്ളത്.
പക്ഷെ ആശ്ചര്യകരമായ ഒരു സംഗതി മലയാളത്തിലെ ഇസ്ലാം വിജ്ഞാന മഹാസാഗരത്തില്‍ ഇസ്ലാമിന്റെ ആധികാരികപ്രമാണഗ്രന്ഥങ്ങളുടെ പൂര്‍ണരൂപത്തിലുള്ള ഭാഷാന്തരങ്ങള്‍ വളരെ വളരെ കുറച്ചേ കാണുന്നുള്ളു എന്നതാണ്. കോടിക്കണക്കിനു രൂപ മതപ്രചാരണത്തിനുപയോഗിക്കുന്ന കേരളത്തിലെ മതപ്രചാരകര്‍ എന്തുകൊണ്ടാണ് ഖുര്‍ ആന്റെ ഏറ്റവും ആധികാരികവ്യാഖ്യാനങ്ങളുള്‍ക്കൊള്ളുന്ന ഈ പ്രധാന കൃതികളൊന്നും മലയാളത്തില്‍ പ്രസിദ്ധപ്പെടുത്താതെ അവയില്‍ നിന്നും തങ്ങള്‍ക്കു താല്‍പ്പര്യമുള്ള കാര്യങ്ങള്‍ മാത്രം പെറുക്കിയെടുത്ത് സ്വന്തം വ്യാഖ്യാനങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത്? യഥാര്‍ഥ വ്യാഖ്യാനങ്ങളെ പരമാവധി മറച്ചു പിടിച്ച് മതത്തിന്റെ തനിസ്വരൂപം കണാതിരിക്കാന്‍ പുകമറ സൃഷ്ടിക്കുക എന്നതല്ലേ ഇതിന്റെ ഉദ്ദേശ്യം?
ഈ പുകമറ മാത്രം കണ്ട് ഇസ്ലാം പഠിച്ചതുകൊണ്ടാണു നമ്മുടെ പല സുഹൃത്തുക്കളും ഞാന്‍ കള്ളം പറയുന്നു എന്ന ആരോപണവുമായി വരുന്നത് . യഥാര്‍ത്ഥത്തില്‍ കള്ളം പറയുന്നത് കേരളത്തിലെ ഈ മതപണ്ഡിതന്മാര്‍ തന്നെയല്ലേ?
അബ്ദുലലി എന്ന സുഹൃത്താകട്ടെ അപ്രസക്തമായ കുറേ വാചകങ്ങള്‍ എഴുതി വായനക്കാരെ മുഷിപ്പിക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നത് എന്നും തോന്നിപ്പോകുന്നു. യുക്തിവാദം ബ്ലോഗില്‍ ഞാന്‍ ഇട്ട ലേഖനത്തെക്കാള്‍ വളരെ നീ‍ീ‍ീ‍ീ‍ീ‍ീളമുള്ള ലേഖനം കമന്റ് കോളത്തില്‍ പോസ്റ്റ് ചെയ്തതായി കാണുന്നു. അത് ഉചിതമായ രീതിയല്ല. സ്വന്തമായി ബ്ലോഗുള്ള സ്ഥിതിക്ക് ലേഖനങ്ങള്‍ അതില്‍ പോസ്റ്റ് ചെയ്യുകയും പോസ്റ്റിട്ട ലേഖനത്തിലെ വഷയത്തോടു പ്രതികരിച്ചുകൊണ്ട് ഹ്രസ്വമായ കുറിപ്പുകള്‍ കമന്റായി ഇടുകയും ചെയ്താല്‍ നന്നായിരിക്കും.

Unknown said...

You prooved
you are a big lier,

because you are not able to proove the verses numbers of that particular surah.

Now u are telling that the ayat is removed from quran.. hahahahah

the last 'adav' of yukthivaadees.

naanamille manushya....

ithulum bedam..............

കടവന്‍ said...

അന്നത്തെ മക്കാമുശ്രിക്കുകളുള്‍പ്പെടെ ഇസ്ലാം ചരിത്രത്തിലെ പ്രതിയോഗികള്‍ അവശേഷിപ്പിച്ചു പോയ യാതൊരു രേഖയും നമുക്കു ലഭ്യമല്ല. ഇസ്ലാമിനെ ന്യായീകരിക്കാന്‍ ഇസ്ലാം വക്താക്കള്‍ എഴുതിയുണ്ടാക്കിയ രേഖകളെ മാത്രമേ നമുക്കു പഠനത്തിനായി ലഭിക്കുകയുള്ളു .truth naked truth. in quran you can found laatha, ussa, manatha etc(arabian gods) you cant find siva, lord ganapathi or any other area god!!!! why,?

Unknown said...

you cant find siva, lord ganapathi or any other area god!!!! why,?

hahaha..

hindu sahodaranmaar kshamikkuka..

hindu GOD's nte muzhuvan perukalum Quran il venamenkil oru LORRY full book vendi varum.. Hindu's doesnt know how many GODS they have..

ഗണപതി, ശിവന്‍, രാമന്‍, വിഷ്ണു, കൃഷ്ണന്‍, അയ്യപ്പന്‍, ബ്രഹ്മാവ്, അഗ്നിദേവന്‍, ഇന്ദ്രന്‍, ഭഗവതി, കാളി, ചാമുണ്ടി.. etc.. etc.. തനിക്കു തന്നെ അറിയുമോ ഫുള്‍ ലിസ്റ്റ്???

ഒരു ലോറീ നിറയെ പുസ്തകം വേണം

എടോ, കടവാ...
നല്ല ഒരു ചര്‍ച്ചയാണ് ഇവിടെ നടക്കുന്നതു. അതില്‍ ദയവു ചെയ്ത് മണ്ടത്തരം വിളംബല്ലെ.

മായവിയുടേയും , ഡിങ്കന്റെയും മറ്റും കഥകള്‍ എഴുതല്‍ അല്ല കുറാന്റെ ജോലി.

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,
നിങ്ങളുടെ യുക്തിവാദം ബ്ലോഗില്‍ നീണ്ടപോസ്റ്റിട്ടത്‌, അല്ലാഹുവിനെക്കുറിച്ചുള്ള ചര്‍ച്ചയായത്‌ കൊണ്ടാണ്‌, ആ നീണ്ട കമന്റ്‌ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നറിഞ്ഞതില്‍ ഖേദമുണ്ട്‌. ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

(അത്‌കൊണ്ടാവും, നിങ്ങളുടെ ബ്ലൊഗ്‌ മുഴുവന്‍ എനിക്ക്‌ കമന്റായി തന്നത്‌. മലയാളം തിര്‍ന്നപ്പോല്‍ ഇഗ്ലിഷും അല്ലെ, മഷെ.)

ea jabbar said...

ബുദ്ദിമുട്ടു മനസ്സിലാക്കിയല്ലോ. മാപ്പാക്കി അത് ഡിലീറ്റ് ചെയ്തോളൂ. നമുക്ക് ഈ ചര്‍ച്ച നല്ലനിലയില്‍തന്നെ തുടരാം. sorry..

Shabeeribm said...

ഉത്തരം മുട്ടിയപ്പം പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍‌ ....ഇത്രയും പോരെ താന്‍ വെറും കള്ളനനാണ് കാണിക്കാന്‍...സത്യം ഡിലീറ്റ് ചെയ്യുനതിനെകള്‍ തന്റെ ഈ ബ്ലോഗ് ഡിലീറ്റ് ചെയുനതവും നല്ലത്....

ea jabbar said...

وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَانُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ }
قـيـل: إن السبب الذي من أجله أنزلت هذه الآية علـى رسول الله صلى الله عليه وسلم، أن الشيطان كان ألقـى علـى لسانه فـي بعض ما يتلوه مـما أنزل الله علـيه من القرآن ما لـم ينزله الله علـيه، فـاشتدّ ذلك علـى رسول الله صلى الله عليه وسلم واغتـمّ به، فسلاّه الله مـما به من ذلك بهذه الآيات. ذكر من قال ذلك:

حدثنا القاسم، قال: ثنا الـحسين، قال: ثنا حجاج، عن أبـي معشر، عن محمد بن كعب القُرَظيّ ومـحمد بن قـيس قالا: «جلس رسول الله صلى الله عليه وسلم فـي ناد من أندية قريش كثـير أهله، فتـمنى يومئذ أن لا يأتـيه من الله شيء فـينفروا عنه، فأنزل الله علـيه:
{ والنَّـجْمِ إذَا هَوَى ما ضَلَّ صَاحِبُكُمْ وَما غَوَى }
فقرأها رسول الله صلى الله عليه وسلم، حتـى إذا بلغ:
{ أفَرأيْتُـمُ اللاَّتَ والعُزَّى وَمَناةَ الثالِثَةَ الأُخْرَى }
ألقـى علـيه الشيطان كلـمتـين: «تلك الغرانقة العُلَـى، وإن شفـاعتهنّ لتُرْجَى»، فتكلـم بها. ثم مضى فقرأ السورة كلها. فسجد فـي آخر السورة، وسجد القوم جميعاً معه، ورفع الولـيد بن الـمغيرة ترابـاً إلـى جبهته فسجد علـيه، وكان شيخا كبـيرا لا يقدر علـى السجود. فرضُوا بـما تكلـم به وقالوا: قد عرفنا أن الله يحيـي ويـميت وهو الذي يخـلق ويرزق، ولكن آلهتنا هذه تشفع لنا عنده، إذ جعلت لها نصيبـا، فنـحن معك قالا: فلـما أمسى أتاه جبرائيـل علـيهما السلام فعرض علـيه السورة فلـما بلغ الكلـمتـين اللتـين ألقـى الشيطان علـيه قال: ما جئتك بهاتـين فقال رسول الله صلى الله عليه وسلم: " افْتَرَيْتُ عَلـى اللَّهِ وقُلْتُ عَلـى اللَّهِ ما لَمْ يَقُلْ " فأوحى الله إلـيه:
{ وَإنْ كادُوا لَـيَفْتِنُونَكَ عَنِ الَّذِي أوْحَيْنا إلَـيْكَ، لِتَفْتَرِيَ عَلَـيْنا غَيْرَهُ... }
إلـى قوله:
{ ثُمَّ لا تَـجِدُ لَكَ عَلَـيْنا نَصِيراً }
فما زال مغموماً مهموماً حتـى نزلت علـيه: { وَما أرْسَلْنا مِنْ قَبْلِكَ مِنْ رَسُولٍ وَلا نَبِـيَ إلاَّ إذَا تَـمَنَّى ألْقَـى الشَّيْطانُ فِـي أُمْنِـيَّتهِ فَـيَنْسَخُ اللَّهُ ما يُـلْقِـي الشَّيْطانُ ثُمَّ يُحْكِمُ اللَّهُ آياتِهِ وَاللَّهُ عَلـيـمٌ حَكِيـمٌ }. قال: فسمع من كان من الـمهاجرين بأرض الـحبشة أن أهل مكة قد أسلـموا كلهم، فرجعوا إلـى عشائرهم وقالوا: هم أحبّ إلـينا فوجدوا القوم قد ارتكسوا حين نسخ الله ما ألقـى الشيطان.

حدثنا ابن حميد، قال: ثنا سلـمة، عن ابن إسحاق، عن يزيد بن زياد الـمدنـيّ، عن مـحمد بن كعب القُرظيّ قال: لـما رأى رسول الله صلى الله عليه وسلم تولِّـيَ قومه عنه، وشقّ علـيه ما يرى من مبـاعدتهم ما جاءهم به من عند الله، تـمنى فـي نفسه أن يأتـيه من الله ما يقارب به بـينه وبـين قومه. وكان يسرّه، مع حبه وحرصه علـيهم، أن يـلـين له
തബ് രി യുടെ തഫ്സീറില്‍, പിശാചിന്റെ ആയത്തിറങ്ങിയതു സംബന്ധിച്ച് നീണ്ട അഞ്ചു പേജുകളിലായി വിവരിച്ച്ട്ടുണ്ട്. അതില്‍നിന്നുള്ള ഏതാനും വരികള്‍ കാണുക .മമ്മുവിനും അബ്ദുലലിക്കും വേണ്ടി altafsir.com വെബ്സൈറ്റില്‍നിന്ന് കോപ്പി ചെയ്തതാണ്.


ea jabbar said...
തബരി യുടെ വ്യാഖ്യാനത്തില്‍നിന്ന് ഉദ്ധരിച്ചതിന്റെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്.:
(22:52 ന്റെ കുറിപ്പ്:)
പറയപ്പെടുന്നു:-
ഈ സൂക്തം ദൈവദൂതനു ഇറക്കപ്പെട്ടതിനു കാരണം, അല്ലാഹു അവതരിപ്പിച്ച ഖുര്‍ ആനില്‍നിന്ന് നബി പാരായണം ചെയ്യുമ്പോള്‍ അല്ലാഹു അവതരിപ്പിക്കാത്തതു കൂടി പിശാച് നബിയുടെ നാവില്‍ ഇട്ടുകൊടുത്തിരുന്നു. നബിക്ക് അതു വളരെ പ്രയാസമുണ്ടാക്കുകയും അദ്ദേഹം ദുഖിതനാവുകയും ചെയ്തു. അങ്ങിനെ അല്ലാഹു നബിയെ അതില്‍നിന്നും ഈ വചനം കൊണ്ട് സമാധാനിപ്പിച്ചു.
“ഒരു കൂട്ടം ഖുറൈശികളുടെ കൂടെ അല്ലാഹുവിന്റെ ദൂതന്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അല്ലാഹുവില്‍നിന്നും ഒന്നും വരരുതേ,വന്നാല്‍ അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍നിന്നും ഓടിപ്പോകുമല്ലോ എന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍‍ അല്ലാഹു അദ്ദേഹത്തിനിറക്കി:
“നക്ഷത്രത്തെക്കൊണ്ട്, അതു വീഴുമ്പോള്‍...........”[അന്നജ്മ്] 53:1-62]
ഈ അധ്യായത്തിലെ 19,20 വചനങ്ങള്‍ ലാത്തയെയും ഉസ്സായെയും മറ്റേ മൂന്നാമത്തെ മനാത്തിനേയും നിങ്ങള്‍ കണ്ടില്ലേ, എന്ന സൂക്തംവരെ എത്തി. അപ്പോള്‍ ശെയ്താന്‍ രണ്ടു വചനങ്ങള്‍ അതില്‍ ഇട്ടു കളഞ്ഞു.

“അവ ഉന്നത ദേവതകള്‍ ആകുന്നു. അവയുടെ ശുപാര്‍ശകള്‍ പ്രതീക്ഷിക്കാവുന്നതാണ്.”

അങ്ങനെ നബി വായിച്ചു. പിന്നീട് തുടരുകയും ആ അധ്യായം പൂര്‍ത്തിയാക്കുകയും ചെയ്തു. അവസാനം സുജൂദ് ചെയ്തു . അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും സുജൂദ് ചെയ്തു. വലീദുബ്നു മുഗീറ അല്‍പ്പം മണ്ണ് കയ്യിലെടുത്ത് അതില്‍ നെറ്റികുത്തി സുജൂദ് ചെയ്തു. കാരണം അയാള്‍ നിലത്തു നെറ്റി കുത്താന്‍ പറ്റാത്ത വിധം വൃദ്ധനായിരുന്നു.
അങ്ങിനെ അദ്ദേഹം പറഞ്ഞതില്‍ തൃപ്തരായിട്ടു പറഞ്ഞു. “ഞങ്ങള്‍ക്കറിയാം; അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും സൃഷ്ടിക്കുകയും ആഹാരം നല്‍കുകയും ചെയ്യുന്നശ്തെന്ന്.എന്നാല്‍ നമ്മുടെ ഈ ദൈവങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശിപാര്‍ശ ചെയ്യുന്നു.; ഇപ്പോള്‍ താങ്കള്‍ അവര്‍ക്കും ഒരു വിഹിതം നല്‍കിയല്ലോ. അതിനാല്‍ ഞങ്ങളും താങ്കളോടൊപ്പമുണ്ട്.”

വൈകുന്നേരമായപ്പോള്‍ ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ചു. നബി അധ്യായം ജിബ്രീലിനെ വായിച്ചു കേള്‍പ്പിച്ചു.,അങ്ങിനെ പിശാച് തോന്നിപ്പിച്ചിരുന്ന രണ്ടു വചനങ്ങള്‍കേട്ടപ്പോള്‍ ജിബ്രീല്‍ പറഞ്ഞു. “ഞാന്‍ നിനക്ക് ഈ രണ്ടു വചനങ്ങള്‍ നല്‍കിയിരുന്നില്ലല്ലോ”. അപ്പോള്‍ റസൂല്‍ പറഞ്ഞു: “ ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞു, അല്ലാഹു പറയാത്തത് പറഞ്ഞു.” അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു ബോധനം നല്‍കി.

"നാം അയക്കുന്ന ദിവ്യസന്ദേശങ്ങളില്‍നിന്നു താങ്കളെ പിന്തിരിപ്പിക്കുവാനുള്ള ശ്രമത്തില്‍ ഈ ജനത വിജയത്തിന്റെ അടുത്തെത്തിയിരുന്നു.........”[17”73-75]

അങ്ങനെ നബി കൂടുതല്‍ ദുഖിതനും ചിന്താവിഷ്ടനുമായി. അവസാനം ഈ സൂക്തങ്ങള്‍ അവതരിക്കപ്പെട്ടു.” .. [22:52]..
അബ് സീനിയയിലേക്കു പോയിരുന്ന അഭയാര്‍ത്ഥികള്‍ മക്കക്കാരെല്ലാം മുസ്ലിംങ്ങളായി എന്നറിഞ്ഞു തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങി. ,എന്നിട്ട് അവര്‍ പറഞ്ഞു:“അവര്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവരാണെന്ന്” . തിരിച്ചു വന്നപ്പോള്‍ അവര്‍ കണ്ടത് പിശാചില്‍നിന്നുള്ള വചനങ്ങള്‍ അല്ലാഹു ദുര്‍ബലപ്പെടുത്തുക മൂലം അവരെല്ലാം തിരിച്ചു പോയതാണ്....”

ea jabbar said...

تلك الغرانقة العُلَـى، وإن شفـاعتهنّ لتُرْجَى
ഇതാണു പിശാചിന്റെ കുര്‍ ആന്‍.!
അതു നീക്കം ചെയ്തു

Unknown said...

good post...sir we really enjoy the fun in the comments of these religious fellows...they really think they r something....alas!!!!!!!!!!!