ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, July 28, 2008

പ്രപഞ്ചഘടന; ശാസ്ത്രം എന്തു പറയുന്നു?


12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്‍തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്‍ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.

മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.

സൂര്യനുള്‍പ്പെടെ 1000 കോടിയില്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!

ഇ‍പ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.

അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം.

അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.
അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.

തുടരും...

13 comments:

ea jabbar said...

500 കൊല്ലംകൊണ്ട് ഒട്ടകം നടന്നെത്തുന്ന അകലത്തില്‍ 7തട്ടുള്ള ആകാശവും അതേ അകലത്തില്‍ 7 തട്ടുള്ള ഭൂമിയും!
അല്ലാഹുവിന്റെ ഈ പ്രപഞ്ചവും ശാസ്ത്രം കണ്ടെത്തിയ വിവരങ്ങളും ഒന്നു താരതമ്യം ചെയ്തു നോക്കൂ.

കടവന്‍ said...

well done

Unknown said...

നന്ദി, തുടരുക!

ടോട്ടോചാന്‍ said...

നല്ലത് തുടരുക....
ശാസ്ത്രീയതയും അശാസ്ത്രീയതയും തമ്മില്‍ വേര്‍തിരിയട്ടെ...

ea jabbar said...

13.5 ലക്ഷം കടുകുമണികള്‍ കൊള്ളുന്ന ഒരു ഗോളഭരണി സങ്കല്‍പ്പിക്കുക. ആ ഭരണിയും അതിലെ ഒരു കടുകു മണിയും തമ്മിലൊന്നു താരതമ്യം ചെയ്തു നോക്കൂ. : ഭൂമിയും സൂര്യനും തമ്മില്‍ വലുപ്പത്തില്‍ അത്രയും വ്യത്യാസം!
അങ്ങനെയുള്ള സൂര്യന്‍ നമ്മുടെ ഗ്യാലക്സിയിലെ 10000000000 നക്ഷത്രങ്ങളില്‍ ഒരിടത്തരക്കാരന്‍ മാത്രം!
ഗ്യാലക്സിയാകട്ടെ തത്തുല്യമായ 100000000000 യില്പരം ഗ്യാലക്സികളില്‍ ഒന്നു മാത്രം!!
പ്രപഞ്ചത്തില്‍ ഒരു പൊടിപടലത്തിന്റെ സ്ഥാനം പോലുമില്ലാത്ത ഭൂമിയെന്ന കൊച്ചു ഗോളത്തിലെ കോടാനുകോടി ‘കൃമികീടങ്ങളി’ലൊന്നു മാത്രം നാം മനുഷ്യന്‍ !!!
ഈ മനുഷ്യനു വേണ്ടിയാണ് ‘ദൈവം’ ഈ മഹാ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചതെന്നു മതം!
തങ്ങള്‍ക്കു ചോര കുടിക്കാനാണു മനുഷ്യരെ സൃഷ്ടിച്ചതെന്നു കൊതുകുകള്‍ പറഞ്ഞാല്‍ അതിത്രയും ബാലിശമാവില്ല!!

ea jabbar said...

പ്രപഞ്ചമുണ്ടാക്കിയ ഒരു ദൈവമുണ്ടെങ്കില്‍ അയാള്‍ ഈ ഭൂമിയൊന്നും കാണുകയോ ശ്രദ്ധിക്കുകയോ പോലും ചെയ്തിരിക്കാനിടയില്ല! അത്രയും നിസ്സാരമായ ഒരു പൊടിത്തരി മാത്രമാണു ഭൂമി എന്നു സാരം!!

ജയരാജന്‍ said...

"ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല" :)

കുയുക്തിവാദം said...

പണിപ്പുരയില്‍...
ബ്ലോഗില്‍ മതങ്ങളെ അവഹേളിക്കുകയും
വേദഗ്രന്ഥങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും
ദൈവത്തെ അപമാനിക്കുകയും
ചെയ്യുന്ന കുയുക്തിവാദത്തിനു മറുപടി..
വിസിറ്റ് : www.kuyukthivadam.blogspot.com

hadif said...

any one interested in maths.
i have invented a new formula.to see
visit
http://hadifask.blogspot.com/

<-----> said...

ഞാന്‍ ഒരു മത വിശ്വാസിയല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പലവിധ മതഗ്രന്ഥങ്ങളും വായിച്ചു വരികയായിരുന്നു. അതില്‍ ഖുറാന്‍ കൂടുതല്‍ ശ്രദ്ധയോടെ വായിക്കുകയും ചെയ്തിട്ടുണ്ട്. കാരണം പല ഇസ്ലാമിക വിശ്വാസികളും, ജന്മം കൊണ്ട് ഹിന്ദു ആയ എന്നെ അതിനു വല്ലാതെ പ്രേരിപ്പിച്ചിരുന്നു. ആദ്യ വായനയില്‍ തന്നെ കുറേ തെറ്റുകള്‍ കണ്ടെത്തുകയും അവരോടു പറയുകയും ചെയ്തു. അവര്‍ ഇസ്ലാമിക്‌ കള്‍ച്ചര്‍ സെന്റര്‍ എന്ന അവരുടെ സ്ഥാപനത്തില്‍ കൂട്ടികൊണ്ട് പോയി കുറേ പുസ്തകങ്ങള്‍ എടുത്തു തന്നു. ഖുറാനും ആധുനിക ശാസ്ത്രവും അതില്‍ പ്രധാനപ്പെട്ടതായിരുന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ വളരെ അത്ഭുതപ്പെട്ടു. ചില കാര്യങ്ങള്‍ ഞാന്‍ ചിന്തിച്ചതിനും അപ്പുറത്തായിരുന്നു അവരുടെ വിശദീകരണം. ആ അത്ഭുതം തുടര്‍ന്നു. ഞാന്‍ അതില്‍ പറഞ്ഞത്തിന്റെ പൊരുള്‍ കൂടുതല്‍ അറിയാനായി പല ശാസ്ത്ര റഫറന്‍സ് ഗ്രന്ഥങ്ങളും അന്ന്വേഷിച്ചു വായന തുടര്‍ന്നു. എന്നാല്‍ അറിവ് കൂടുന്തോറും ഖുറാന്‍ എന്നെ കൂടുതല്‍ കണ്ഫ്യുസ് ചെയ്യിക്കാന്‍ തുടങ്ങി. തുടരെ തുടരെ വലിയ വലിയ തെറ്റുകള്‍ ആ വിശദീകരണങ്ങളില്‍ തന്നെ കണ്ടു തുടങ്ങിയപ്പോഴാണ് കുറെ കൂടി ആഴത്തില്‍ പഠിക്കാന്‍ തീരുമാനിച്ചത്. അത് ഇന്നും തുടരുന്നു. എന്റെ കേവലം ലളിതമായ സംശയങ്ങള്‍ക്ക് വരെ വളരെ അതൃപ്തികരമായ മറുപടിയാണ് അവരെല്ലാം തന്നെ തന്നു കൊണ്ടിരുന്നത്. ഞാന്‍ പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തിനു തക്കതായ മറുപടി ലഭിക്കാത്തിടത്തോളം ഇസ്ലാമിനെ, ചിന്തിക്കുന്നവര്‍ ചോദ്യം ചെയ്യും. നാളത്തെ തലമുറ കൂടുതല്‍ ബുദ്ധി ഉള്ളവര്‍ ആവാന്‍ സാദ്ധ്യതയുണ്ട്. അവരോടു എന്ത് മുട്ടാപോക്ക് വിശദീകരണം കൊടുത്താലും മതിയാവില്ല. ശാസ്ത്രം വളരുന്നതിന് അനുസരിച്ച് മത ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്ന പരിഹാസ്യതയാണ് ഞാന്‍ കാണുന്നത്. സത്യത്തില്‍ ഖുറാന്‍ വായിക്കുന്നതിനു മുന്‍പ് ആദരവോടെ ആയിരുന്നു അതിനെ കണ്ടിരുന്നത്‌. ഖുറാനും ഹദീസും അതിന്റെ ഇസ്ലാമിക വ്യാഖ്യാനങ്ങളും വായിച്ചപ്പോള്‍ വെറുതെ സമയം കളഞ്ഞല്ലോ എന്ന് തോന്നിപ്പോയി. ഇനി ഖുറാനും അതിന്റെ ഇസ്ലാമിക വ്യാഖ്യാനങ്ങളും വായിക്കുന്നവരോട് ഒരു വാക്ക്. നിങ്ങള്‍ അവിടെ നിര്‍ത്തരുത്. ആ വ്യാഖ്യാനങ്ങളുടെ സത്യാവസ്തയിലേക്ക് കൂടി അന്വേഷിച്ചു പോവണം. എങ്കിലേ ഒളിഞ്ഞിരിക്കുന്ന സത്യം മനസ്സിലാക്കാന്‍ പറ്റൂ. ലൂപ് ഹോളുകള്‍ എങ്ങനെയൊക്കെ അടക്കാന്‍ പറ്റുമോ അതിനൊക്കെ വ്യാഖ്യാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ ഒരു മഹാസാഗരമാണ് എല്ലാ ഇസ്ലാമിക വ്യാഖ്യാനങ്ങളും. അതിനാല്‍ പഠിക്കുമ്പോള്‍ എല്ലാ വശവും പഠിക്കുക. എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു കാര്യമുണ്ട്. യുക്തിയുടെ ഒരു കണിക പോലും സത്യത്തില്‍ ഇല്ലാത്ത ഒരു മതത്തിനു വേണ്ടി എന്തിനാണ് പലരും അവരുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്. അതോ എല്ലാം ഗള്‍ഫ് പണത്തിന്റെ മിടുക്ക് മാത്രമാണോ. ഭൂരിപക്ഷം കഴുതകള്‍ എന്ന് പറയുന്നത് ശരിയാണോ എന്തോ?!

<-----> said...

ഞാന്‍ ഒരു മത വിശ്വാസിയല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പലവിധ മതഗ്രന്ഥങ്ങളും വായിച്ചു വരികയായിരുന്നു. അതില്‍ ഖുറാന്‍ കൂടുതല്‍ ശ്രദ്ധയോടെ വായിക്കുകയും ചെയ്തിട്ടുണ്ട്. കാരണം പല ഇസ്ലാമിക വിശ്വാസികളും, ജന്മം കൊണ്ട് ഹിന്ദു ആയ എന്നെ അതിനു വല്ലാതെ പ്രേരിപ്പിച്ചിരുന്നു. ആദ്യ വായനയില്‍ തന്നെ കുറേ തെറ്റുകള്‍ കണ്ടെത്തുകയും അവരോടു പറയുകയും ചെയ്തു. അവര്‍ ഇസ്ലാമിക്‌ കള്‍ച്ചര്‍ സെന്റര്‍ എന്ന അവരുടെ സ്ഥാപനത്തില്‍ കൂട്ടികൊണ്ട് പോയി കുറേ പുസ്തകങ്ങള്‍ എടുത്തു തന്നു. ഖുറാനും ആധുനിക ശാസ്ത്രവും അതില്‍ പ്രധാനപ്പെട്ടതായിരുന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ വളരെ അത്ഭുതപ്പെട്ടു. ചില കാര്യങ്ങള്‍ ഞാന്‍ ചിന്തിച്ചതിനും അപ്പുറത്തായിരുന്നു അവരുടെ വിശദീകരണം. ആ അത്ഭുതം തുടര്‍ന്നു. ഞാന്‍ അതില്‍ പറഞ്ഞത്തിന്റെ പൊരുള്‍ കൂടുതല്‍ അറിയാനായി പല ശാസ്ത്ര റഫറന്‍സ് ഗ്രന്ഥങ്ങളും അന്ന്വേഷിച്ചു വായന തുടര്‍ന്നു. എന്നാല്‍ അറിവ് കൂടുന്തോറും ഖുറാന്‍ എന്നെ കൂടുതല്‍ കണ്ഫ്യുസ് ചെയ്യിക്കാന്‍ തുടങ്ങി. തുടരെ തുടരെ വലിയ വലിയ തെറ്റുകള്‍ ആ വിശദീകരണങ്ങളില്‍ തന്നെ കണ്ടു തുടങ്ങിയപ്പോഴാണ് കുറെ കൂടി ആഴത്തില്‍ പഠിക്കാന്‍ തീരുമാനിച്ചത്. അത് ഇന്നും തുടരുന്നു. എന്റെ കേവലം ലളിതമായ സംശയങ്ങള്‍ക്ക് വരെ വളരെ അതൃപ്തികരമായ മറുപടിയാണ് അവരെല്ലാം തന്നെ തന്നു കൊണ്ടിരുന്നത്. ഞാന്‍ പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തിനു തക്കതായ മറുപടി ലഭിക്കാത്തിടത്തോളം ഇസ്ലാമിനെ, ചിന്തിക്കുന്നവര്‍ ചോദ്യം ചെയ്യും.

<-----> said...

നാളത്തെ തലമുറ കൂടുതല്‍ ബുദ്ധി ഉള്ളവര്‍ ആവാന്‍ സാദ്ധ്യതയുണ്ട്. അവരോടു എന്ത് മുട്ടാപോക്ക് വിശദീകരണം കൊടുത്താലും മതിയാവില്ല. ശാസ്ത്രം വളരുന്നതിന് അനുസരിച്ച് മത ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്ന പരിഹാസ്യതയാണ് ഞാന്‍ കാണുന്നത്. സത്യത്തില്‍ ഖുറാന്‍ വായിക്കുന്നതിനു മുന്‍പ് ആദരവോടെ ആയിരുന്നു അതിനെ കണ്ടിരുന്നത്‌. ഖുറാനും ഹദീസും അതിന്റെ ഇസ്ലാമിക വ്യാഖ്യാനങ്ങളും വായിച്ചപ്പോള്‍ വെറുതെ സമയം കളഞ്ഞല്ലോ എന്ന് തോന്നിപ്പോയി. ഇനി ഖുറാനും അതിന്റെ ഇസ്ലാമിക വ്യാഖ്യാനങ്ങളും വായിക്കുന്നവരോട് ഒരു വാക്ക്. നിങ്ങള്‍ അവിടെ നിര്‍ത്തരുത്. ആ വ്യാഖ്യാനങ്ങളുടെ സത്യാവസ്തയിലേക്ക് കൂടി അന്വേഷിച്ചു പോവണം. എങ്കിലേ ഒളിഞ്ഞിരിക്കുന്ന സത്യം മനസ്സിലാക്കാന്‍ പറ്റൂ. ലൂപ് ഹോളുകള്‍ എങ്ങനെയൊക്കെ അടക്കാന്‍ പറ്റുമോ അതിനൊക്കെ വ്യാഖ്യാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ ഒരു മഹാസാഗരമാണ് എല്ലാ ഇസ്ലാമിക വ്യാഖ്യാനങ്ങളും. അതിനാല്‍ പഠിക്കുമ്പോള്‍ എല്ലാ വശവും പഠിക്കുക. എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു കാര്യമുണ്ട്. യുക്തിയുടെ ഒരു കണിക പോലും സത്യത്തില്‍ ഇല്ലാത്ത ഒരു മതത്തിനു വേണ്ടി എന്തിനാണ് പലരും അവരുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്. അതോ എല്ലാം ഗള്‍ഫ് പണത്തിന്റെ മിടുക്ക് മാത്രമാണോ. ഭൂരിപക്ഷം കഴുതകള്‍ എന്ന് പറയുന്നത് ശരിയാണോ എന്തോ?!

ചിരാഗ് said...

) തീറ്ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി .എന്നാല്‍ ശക്തമായ കാവല്ക്കാ രും അഗ്നി ബോമ്പുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്കതണ്ടു ഒളിഞ്ഞുകേള്ക്കു ന്നതിനായി ഞങ്ങള്‍ ചില സ്ഥലങ്ങളില്‍ ഇരിക്കുമായിരുന്നു എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോറ്ക്കുന്നുവോ അവനെ ലക്ഷ്യം വെയ്ക്കുന്ന തീ ഗോളങ്ങള്‍ അവന്‍ കാണുകയായി (72:8,9)