ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Thursday, December 13, 2007

വിശ്വാസികളുടെ `യുക്തിവാദം`!

ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര ചിന്തകരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചു തന്നെയാണ്. ചര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിച്ചു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജനും സൂപ്പിയും പ്രചാരകനുമൊക്കെ ഇക്കാര്യത്തില്‍ വളരെ സഹായിക്കുന്നുണ്ട്. നന്ദി!

മതവിശ്വാസികള്‍ പൊതുവെ നല്ല യുക്തിവാദികളാണ്; അന്യമതങ്ങളുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ! സ്വന്തം മതത്തിലെ ഏതന്ധവിശ്വാസത്തെയും സങ്കോചമേതുമില്ലാതെ ന്യായീകരിക്കുന്ന കാര്യത്തിലും.!

മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തിലുള്ള `യുക്തിവാദപ്രബന്ധ`ങ്ങള്‍ സര്‍വ്വസാധാരണമാണ്. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം: ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ പ്രബോധനം വാരികയില്‍ ക്രിസ്തു മതത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്ന ലേഖനപരംബര വളരെക്കാലമായി തുടരുന്നുണ്ട്. മുമ്പൊരിക്കല്‍ യാദൃച്ഛികമായി അതിന്റെ ഒരു ലക്കം ശ്രദ്ധയില്‍പ്പെട്ടു. അതില്‍ വായിച്ച ഒരു ഖണ്ഡിക ഞാന്‍ ഉദ്ധരിക്കാം:-

ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ടും വിധം ഗതികേടു ദൈവത്തിനു വന്നു എന്നു വിശ്വസിക്കണമെങ്കില്‍ തീര്‍ച്ചയായും ബുദ്ധിശക്തിക്കു ഗുരുതരമായ കുഴപ്പം സംഭവിച്ചിരിക്കണം. ആര്‍ക്കെങ്കിലും എതിരായി ആത്മഹത്യ എന്ന ഭീഷണിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താനായുള്ള ആത്മബലിയോ നടത്തേണ്ട വിധം നിസ്സാരനാണോ ദൈവം?”(97 ഡിസംബര്‍ )

ഈ ചോദ്യം വളരെ യുക്തിസഹമായ ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യേശു ദൈവപുത്രനാണെന്ന ക്രിസ്തീയ സങ്കല്‍പ്പം ദൈവനിന്ദാപരമാണെന്ന വിശദീകരണവും തുടര്‍ന്നെഴുതിയിട്ടുണ്ട്. എന്നാല്‍ ഈ വിമര്‍ശനം ഉയര്‍ത്തുന്ന പ്രബോധനക്കാരുടെ മതത്തില്‍ യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യം എത്രമാത്രം യുക്തിഭദ്രവും ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്നതും ആണെന്നു കൂടി പരിശോധിച്ചാലോ?
ഖുര്‍ ആന്‍ പറയുന്നു:
ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്‍ജ്ജ്[യോനി] കാത്തു സൂക്ഷിച്ചു. അങ്ങിനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി....”[66:12}

നോക്കൂ! മറിയം ഗര്‍ഭം ധരിച്ചത് ഇപ്രകാരമാണെങ്കില്‍ യേശു അക്ഷരാര്‍ഥത്തില്‍ തന്നെ ദെവപുത്രനല്ലേ? യേശുവിന്റെ പിതാവ് അല്ലാഹുവല്ലെങ്കില്‍ പിന്നെ ആരാണ്? ക്രിസ്ത്യാനികള്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു സങ്കല്‍പ്പിക്കുകയല്ലാതെ ദെവം ഒരു മനുഷ്യസ്ത്രീയുടെ യോനിയില്‍ വന്ന് ഊതി എന്നൊന്നും പറയുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ യുക്തികൊണ്ട് അവരുടെ വിശ്വാസത്തെ പരിഹസിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിനു വല്ല യുക്തിയുമുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ? ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ട ഗതികേടു ദൈവത്തിനുണ്ടായി എന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു ബുദ്ധിപരമായ കുഴപ്പം കണ്ടെത്തി പരിഹാസം മുഴക്കുന്നവര്‍ ഞാന്‍ ഇതിനു മുന്‍പു ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യങ്ങള്‍ ഒന്നോര്‍ത്തു നോക്കുക. മുഹമ്മദിന്റെ വീട്ടി ല്‍ ഒരു കാര്യസ്ഥനെപ്പോലെ പെരുമാറാന്‍ വിധിക്കപ്പെട്ട ഒരു ദൈവത്തിന്റെ ഗതികേടിനെക്കുറിച്ച് ആലോചിച്ചാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ബുദ്ധിക്കും ഗുരുതരമായ കുഴപ്പം തന്നെയല്ലേ സംഭവിച്ചിട്ടുള്ളത്? ഒരു ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്ന കാര്യങ്ങള്‍ തന്നെയാണോ ഖുര്‍ ആനിലും ഉള്ളതെന്നു യുക്തി കൊണ്ടു പരിശോധിക്കാതെ അന്യ മതക്കാരുടെ വിശ്വാസത്തില്‍ അയുക്തികത കണ്ടെത്താന്‍ ഗവേഷണം നടത്തുന്നത് മര്യാദയാണോ?

ഇനി മറ്റൊരു ഉദാഹരണം:- ജമാ അത്ത് പത്രത്തില്‍ മുന്‍പു വന്ന ഒരു മുഖപ്രസംഗത്തില്‍ നിന്ന്:
ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിരപരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണപ്രകടനത്തിനു മറ്റു വിശദീകരണങ്ങളില്ല. ...ഇക്കാലത്ത് കവലച്ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്ത്രീകള്‍ വിവസ്ത്രകളായി കുളിക്കുന്നത് ഒളിച്ചു നോക്കാന്‍ മരത്തില്‍ കയറിയിരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണു കാണേണ്ടത്?.....കല്ലു കരട് കാഞ്ഞിരക്കുറ്റികളെ പൂജിക്കുകയും കാവുകളെയും കുറ്റിക്കാടുകളെയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനും പെടും....”[ മാധ്യമം 98 മെയ്4]
എം എഫ് ഹുസൈന്റെ വീട് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിച്ചതിന്റെ അവസരം മുതലാക്കിക്കൊണ്ടാണ് മാധ്യമം ഈ പരിഹാസം അവതരിപ്പിച്ചത്. കേരളത്തിലെ ഹിന്ദുക്കളില്‍ സംഘ്പരിവാര്‍ നടത്തിയ ആ ആക്രമണത്തെ അനുകൂലിക്കുന്നവര്‍ എത്രപേരുണ്ടാകുമെന്നു കൂടി നാം ഈ അവസരം ഓര്‍ക്കണം .എന്നാല്‍ ഇവിടെയുള്ള ഭൂരിപക്ഷം ഹിന്ദുക്കളും ശ്രീകൃഷ്ണനെയും ശിവനെയുമൊക്കെ ആരാധിക്കുന്നവരും ഈ മിത്തുകളെ ആദരിക്കുന്നവരുമാണുതാനും.
ഈ എഴുതിയത് ഹിന്ദുക്കളായ വല്ല യുക്തിവാദികളുമാണെങ്കില്‍, ഞാന്‍ ഖുര്‍ ആനിനെ വിമര്‍ശിക്കുന്നതു പോലെ അതിനെ കണ്ടാല്‍ മതി. പക്ഷെ ഒരു മുസ്ലിം പത്രത്തില്‍ ഒരു ജമാ അത്തു നേതാവ് ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് എത്ര മാത്രം ഉചിതമായിരുന്നു എന്നാലോചിക്കുക.

നൈജീരിയയില്‍ സൌന്ദര്യമത്സരം നടക്കുന്നതിനിടെ ഉണ്ടായ വര്‍ഗ്ഗീയ കലാപം ഓര്‍മ്മയില്ലേ? നൂറുക്കണക്കിനാളുകള്‍ കൊല്ലപ്പെടാനിടയായ ആ കലാപത്തിനു‍ ഹേതുവായത് ഒരു പത്രത്തില്‍ മുഹമ്മദ് നബിയെ ക്കുറിച്ച് ഒരു തമാശ ആരോ അച്ചടിച്ചതായിരുന്നു. സൌന്ദര്യമത്സരത്തിനെതിരെ മുസ്ലിം തീവ്രവാദികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണു പത്രം നബിയെ പരിഹസിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇവിടെ കേരളത്തില്‍ ഹിന്ദുക്കള്‍ക്കാര്‍ക്കെങ്കിലും മാധ്യമം എഡിറ്റോറിയല്‍ വായിച്ചിട്ടു വല്ല അപസ്മാരവും ഇളകിയോ? പ്രബോധനം വായിച്ച ക്രിസ്ത്യാനികളാരെങ്കിലും അവരുടെ ഓഫീസില്‍ വിളിച്ചു രണ്ടു തെറിയെങ്കിലും പറഞ്ഞോ?
വിശ്വാസികളായ പ്രിയ സ്നേഹിതരേ, നാം ജീവിക്കുന്നത് ഒരു ബഹുമതസമൂഹത്തിലാണ്. ഒരു പരിഷ്കൃതലോകത്തിലാണ്. ഇവിടെ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണ്. മതനിരപേക്ഷതയുടെ നിലനില്‍പ്പ് അപകടപ്പെടുന്നതു മൂലം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക ന്യൂനപക്ഷത്തിനായിരിക്കും. അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധത്തോടെയും സഹിഷ്ണുതയോടെയും കാര്യങ്ങളെ നോക്കിക്കാണാന്‍ നാം പരിശീലിക്കേണ്ടതുണ്ട്.

ഞാന്‍ ഖുര്‍ ആനിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ആരെയും പ്രകോപിപ്പിക്കാനല്ല. ഈ മതത്തിലും മറ്റു മതങ്ങളിലുള്ളപോലെ വിഡ്ഡിത്തങ്ങളും വൈരുദ്ധ്യങ്ങളും‍ ഉണ്ടെന്നും മറ്റു മതങ്ങളെ കുറ്റപ്പെടുത്താന്‍ മുസ്ലിങ്ങള്‍ക്കും അര്‍ഹതയില്ല എന്നും ബോധ്യപ്പെടുത്താന്‍ മാത്രമാണ്. മത ദെവങ്ങളൊക്കെയും മനുഷ്യന്റെ സങ്കല്‍പ്പസൃഷ്ടിയാണെന്നതിനു ഈ ദൈവങ്ങളുടെ മനുഷ്യസ്വഭാവം തന്നെയാണു തളിവ്.
എല്ലാ മതങ്ങളെയും ഒരുപോലെ കണക്കാക്കാനുള്ള വിശാലമനസ്കത എല്ലാവര്‍ക്കുമുണ്ടായിരിക്കണം. നമ്മുടെ രാഷ്ട്രപിതാവായ ആ മഹാത്മാവ് ജീവന്‍ വെടിഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നു നാം ഓറ്ക്കണം. അദ്ദേഹം പാടി നടന്ന ഒരു പ്രാര്‍ത്ഥനാമന്ത്രം ഓര്‍മ്മയില്ലേ? “ഈശ്വര അള്ളാ തേരേ നാം; സബ്കോ സന്മതി ദേ ഭഗവാന്‍ ” എന്താണതിന്റെ അര്‍ഥം? ലാ ഇലാഹ ഇല്ലല്ലാ എന്നതിനു അല്ലാഹുവല്ലാത്ത ദെവമില്ല എന്നര്‍ത്ഥം നല്‍കി ഇതര മതങ്ങളെക്കൂടി അംഗീകരിക്കാനുള്ള ഒരു നല്ല മനസ്സെങ്കിലും മുസ്ലിം സമൂഹത്തിനെന്നാണു കൈവരുക?

ഖുര്‍ ആനില്‍ നിന്നും ഹദീസില്‍നിന്നും ഞാന്‍ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ എന്റെ സ്വന്തം അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി തെറി വിളിക്കുന്നവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണു ചെയ്യുന്നത്. അവരുടെ ആട്ടും തുപ്പും ചെന്നു പതിക്കുക അവരുടെ പുണ്യപ്രമാണങ്ങളുടെ തിരു മുഖത്തു തന്നെയായിരിക്കും!

98 comments:

ea jabbar said...

മാധ്യമം ശ്രീകൃഷ്ണനെക്കുറിച്ചും ശിവലിംഗത്തെക്കുറിച്ചും എഴുതിയതുപോലെ മുഹമ്മദ് നബിയെക്കുറിച്ച് ഏതെങ്കിലും മലയാള പത്രം എഴുതിയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍ എന്നൊന്നോര്‍ത്തു നോക്കൂ!

കിരണ്‍ തോമസ് തോമ്പില്‍ said...

ജബ്ബാര്‍ മാഷേ മറ്റ് മതങ്ങളിലെ അയുക്തിയേപ്പറ്റി വാചാലരായി അതിനെ സ്വന്തം മതത്തിന്റെ യുക്തി കൊണ്ട് പ്രചരണം നടത്തുക എന്നതാണ് പൊതിവില്‍ കണ്ടുവരുന്നത്. എന്നാല്‍ സ്വന്തം മതത്തിന്റെ യുക്തി ചോദിക്കാന്‍ വന്നാല്‍ സ്വഭാവം മാറും.

അതുപോലെ മത പ്രചരണത്തിന് വരുന്നവര്‍ പറയുന്ന ഒരു പ്രധാന്‍ കാര്യം നിങളുടെ മതം ജന്മനാ നിങങള്‍ക്ക് ലഭിച്ചാതാണ്. മറ്റ് മതങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദത്തമുണ്ട് എന്നൊക്കെപ്പറഞ്ഞാണ്. എന്നാല്‍ അന്യമതത്തിലെ പ്രചാരകന്‍ ഇതേ സമുദായത്തിലെ ആരുടെയെങ്കിലും വീട്ടില്‍ മതപ്രചരണത്തിനുവരട്ടേ അപ്പോള്‍ കാണം തനിനിറം.

ഇനി ക്രിസ്തുവിന്റെ ദൈവപുത്ര സ്വഭാവം ക്രൈസ്തവ വിശ്വാസത്തില്‍ എങ്ങനെയെന്നുക്കൂടി ഞാന്‍ വ്യക്തമാക്കട്ടേ. ഇത് വാദത്തിനൊന്നുമല്ല താങ്കളുടെ അറിവിലേക്ക് മാത്രം.

ക്രൈസ്തവ വിശ്വാസം അനുസ്സരിച്ച് ദൈവത്തില്‍ 3 ആളത്തമുണ്ട്. പിതാവായ ദൈവം പുത്രനായ ദൈവം പരിശുദ്ധാത്മാവായ ദൈവം. ( ഇതില്‍ പിതാവായ ദൈവത്തെയാണ് യഹൂദര്‍ യഹോവ എന്ന് വിശേഷിപ്പിച്ച് ആരാധിക്കുന്നത്. ശ്രീ ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞതനുസ്സരിച്ച് യഹൂദര്‍ക്ക് ത്രീത്വ സങ്കല്പം ഇല്ല എന്നാണ്.). ഇതില്‍ പുത്രനായ ദൈവം മനുഷ്യരക്ഷക്കായി ഭൂമിയില്‍ അവതരിച്ചതാണ് എന്നാണ് ക്രൈസ്തവ വിശ്വാസം.

പിന്നെ മാഷേ താങ്കള്‍ ക്രിസ്ത്യാനികളെ ന്യായികരിച്ചും ഇസ്ലാമിനേ ഒറ്റപ്പെടുത്തിയും ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയതിനാല്‍ നിങ്ങളുടെ അമേരിക്കന്‍ ബന്ധം കുറേക്കൂറ്റി വെളിപ്പെട്ടുവരുന്നു എന്ന് പറഞ്ഞുകൊള്ളട്ടേ

absolute_void(); said...

മതപ്രചരണത്തേക്കാള്‍ വെറിയോടെ നടക്കുന്ന വേറൊരു കാര്യമുണ്ട്. ഭാഷ്യപ്രചരണം. മതത്തിന് അവരവരുടേതായ ഭാഷ്യം കൊടുത്തിട്ട് അതാണ് ശരിയെന്ന് അതേ മതത്തില്‍ വിശ്വസിക്കുന്നവരെ തന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന പരിപാടി. പെന്തിക്കോസ്തുകാര്‍, യഹോവ സാക്ഷികള്‍, എസ്.യു.സി.ഐക്കാര്‍ (രാഷ്ട്രീയ പാര്‍ട്ടി തന്നെ), ജമാ അത്തെ ഇസ്ലാമിക്കാര്‍ തുടങ്ങി ഈ ശ്രേണിയില്‍ വരുന്ന ഒട്ടേറെയാള്‍ക്കാരുണ്ട്.

അന്യമതപ്രചാരകരെ പലപ്പോഴും സഹിക്കാം. ഒട്ടും സഹിക്കാന്‍ വയ്യാത്തത് ഇവരെയാണ്. എല്ലാം തികഞ്ഞവരും ദൈവത്തിന്റെ ആള്‍രൂപങ്ങളുമാണ് തങ്ങളെന്നാണ് ഭാവം. എസ്.യു.സി.ഐയുടെ കാര്യത്തില്‍ ശിബ്ദാസ് ഘോഷ് ആണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതെന്ന് തോന്നും.

വിവരമില്ലായ്മക്ക് കയ്യും കാലും വച്ച ഇത്തരക്കാരില്‍ ഒരാളുടെ പ്രകടനം കാണണമെങ്കില്‍ ദാ ഇവിടെ നോക്കിക്കോളൂ.

(ഈ വീഡിയോ ആര്‍ എവിടെ ഷൂട്ട് ചെയ്തു എന്ന് എനിക്കറിയില്ല. പലരും യൂടൂബില്‍ ഇട്ടിരുന്നെങ്കിലും പെട്ടെന്ന് കാണാതായിക്കൊണ്ടുമിരുന്നു. പകര്‍പ്പവകാശ പ്രശ്നമാവാം കാരണം. നേരത്തെ തന്നെ അതിന്റെ flv ഫയല്‍ സേവ് ചെയ്തിട്ടിരുന്നതിനാല്‍ ഞാന്‍ തത്ക്കാലത്തേക്ക് അപ്ലോഡ് ചെയ്യുകയാണ്. എക്കാലത്തും ഇത് ഇവിടെ കാണണമെന്നില്ല.)

ea jabbar said...

കിരണ്‍, ഞാന്‍ ശിവലിംഗത്തെയും ശ്രീകൃഷ്ണനെയും പരാമര്‍ശിച്ച്വല്ലോ. അപ്പോള്‍ ഞാന്‍ മോഡിയുടെ ആളല്ലേ?

ea jabbar said...

അതേ! ഇവര്‍ക്ക് ഒരിക്കലും മനുഷ്യരെ മനുഷ്യരായി കാണാന്‍ കഴിയില്ല.

മതങ്ങള്‍ മണ്ണടിയട്ടേ !
മനുഷ്യര്‍ ഒന്നാകട്ടേ!!

ബുദ്ധിമാന്‍ said...

സെബിനേ,
ആ വീഡിയൊ കാണിച്ചതിന് നന്ദി.
എനിക്കും രാജനെപോലെ തെറി വിളിക്കുവാന്‍ തോന്നുന്നു.
ആ ദേശദ്രോഹിക്കെതിരെ ആരെങ്കിലും കേസ് ഫയല്‍ ചെയ്തതായി അറിയുമോ?
ഇത് അങ്ങേയറ്റം അപലപനീയമാണ്.

ea jabbar said...

ഹദീസ് സംവാദം-
പുതിയ ബ്ലോഗ് നോക്കുക.
ഹദീസില്‍നിന്നുള്ള ഉദ്ധരണികള്‍ മാത്രമേ പോസ്റ്റ് ഇട്ടിട്ടുള്ളു.

കിരണ്‍ തോമസ് തോമ്പില്‍ said...

ജബ്ബാര്‍ മാഷേ പുതിയ പോസ്റ്റുകളുടെ വിവരം ഇടുമ്പോള്‍ ലിങ്ക്‌ കൂടെ ഇടണം. അതിങ്ങനെ

ഹദീസ് സംവാദം- പുതിയ ബ്ലോഗ് നോക്കുക

സലാഹുദ്ദീന്‍ said...

സലാഹുദ്ദീന്‍ said...
പ്രിയ സഹോദരന്‍മാര്‍ക്ക്

ആ പുസ്തകത്തില്‍ തന്നെയാണ് മഹാത്മാ ഗാന്ധിയെയും ജീസസ് ക്രൈസ്റ്റിനെയും ഉദ്ധരിച്ചത്. താങ്കള്‍ ഹിറ്റ്ലറെയും മുസ്സോളിനെയും മാത്രമേ കണ്ടുള്ളൂ അല്ലേ മാഷേ. ഓരോരുത്തരും എങ്ങിനെയാണ് സ്വാധീനിച്ചതെന്നും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അമൃതാ‍നന്ദമയിയുമായുള്ള താരതമ്യം ശരിയാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്ക്.

മുഹമ്മദ് നബി(സ)യുടെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഈ മനുഷ്യന്‍ ആരെന്ന് നിങ്ങള്‍ തീരുമാനിക്കു.

> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാറുകള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും
ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
> നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാഷയാകുന്നു.
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.

“ തത്വജ്ഞാനി, വഗ്മി, ദൈവദൂതന്‍, നിയമ നിര്‍മ്മാതാവ്,പോരാളി. ആശയങ്ങളുടെ ജേതാവ്,യുക്തിഭദ്രമായ വിശ്വാസപ്രമാണങ്ങളുടെ പുനസ്ഥാപകന്‍.. അതായിരുന്നു മുഹമ്മദ്. മനുഷ്യമഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ച് പരിഗണിക്കുമ്പോള്‍ നാം ചോദിച്ചേക്കാം: മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ലവ്രുമുണ്ടോ?”
---- ലാ മാര്‍ട്ടിന്‍----

December 14, 2007 6:24 AM

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്മാരോട്

പല തവണയായി ജമാ‍അത്തെ ഇസ് ലാമി ഉദ്ധരിക്കപ്പെട്ടത് കൊണ്ട് പറയുകയാ അവരെന്താണെന്നറിയാനുള്ള ആധികാരികാമായ ഒരു വെബ് സൈറ്റുണ്ട്. ആവശ്യക്കാര്‍ക്ക് അത് സന്ദര്‍ശിക്കാവുന്നതാണ്.

http://www.jihkerala.org/

absolute_void(); said...

> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല

ഈ വരി രാജന്‍ ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നന്നായിരിക്കും.

വിചാരം said...

1

chithrakaran ചിത്രകാരന്‍ said...

നല്ല തെളിവുള്ള ചിന്തകള്‍.
മാനവീകതയുടെ തെളിഞ്ഞ ആകാശം... അതാണ് ജബ്ബാര്‍ മാഷിന്റെ ബ്ലോഗ്.
ആശംസകള്‍.

വിചാരം said...

ഈ പോസ്റ്റും നല്ല നിലവാരം ഉള്ളവ തന്നെ. സലാഹുദ്ധീന്‍ താങ്കളെഴുതിയത്, മുഹമ്മദ് ജനിക്കുന്നതിന്റെ എത്രയോ മുന്‍പ്പെഴുതിയ മഹാഭാരതത്തിലും മറ്റനേകം ഇന്ത്യന്‍ ക്ലാസിക്കുകളിലും അതുപോലെ മറ്റനേകം രാജ്യങ്ങളിലെ രാജ്യ ശാസനകളില്‍ ഉണ്ട്,.. എനിക്ക് ചിരി വന്നു മുഹമദ് തന്നെ ഇങ്ങനെ പറഞ്ഞതില്‍ ... > കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
ആറു വയസ്സുക്കാരിയെ കല്യാണം കഴിച്ചവന്‍ എന്ത് കരുണയാണോ കാണിച്ചത് ... കൂടെ ഇതു കൂടി ചേര്‍ത്ത് വായിച്ചപ്പോള്‍ സന്തോഷായി ..കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്....
ഇത് അബ്ദുല്‍ അലിയോടായിരിക്കും അല്ലേ .. വ്നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.

ദേ.. ഇതിന് ഒത്തിരി വിവക്ഷ നല്‍കാം സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി ...

ദേ.. ഇത് രാജനും,സൂപ്പിയ്ക്കും, അലിയ്ക്കുള്ളതായിരിക്കും അല്ലേ സലാഹു .. വ് മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.

ഇത് രാജന് മാത്രം .. മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.

ഇത് 101 % ശരി ...രണ്ടാളും ചെയ്യുന്നതും ചെയ്തത് തട്ടിപ്പ് തന്നെ , അമൃതാ‍നന്ദമയിയുമായുള്ള താരതമ്യം ശരിയാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്ക്.
ഇത് ജബ്ബാര്‍ മാഷിന്.. ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.

മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സലാഹു താങ്കളുടെ വായയില്‍ മണ്ണിടട്ടെ .. ഇതത്രയും മുഖസ്തുതിയില്‍ പെടും..

ഒരിക്കല്‍ 120 പാന്‍ നന്നായി ഉപയോഗിക്കുന്ന എനിക്കറിയുന്ന ബാവ മുസല്യാരോട് .. ബാക്കാക്ക ഇസ്ലാം നിയമപ്രാകാരം നിങ്ങളീ ചെയ്യുന്നത് തെറ്റല്ലേ.. (ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്. ) ആ മുഹമദിന്റെ ഹദീസും പറഞ്ഞു .. എനിക്ക് തന്ന മറുപടി ദീനും ദുനിയാവും ഇല്ലാത്ത നിന്റെ വാക്ക് .................................................................... പിന്നെ ദേഷ്യത്തില്‍ മറ്റു ചിലതും

സലാഹുദ്ദീന്‍ said...

എന്റെ പ്രിയ സഹോദരന്‍ ഫാറൂ‍ഖ് ബക്കര്‍

“ദേ.. ഇതിന് ഒത്തിരി വിവക്ഷ നല്‍കാം സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി ...“

താങ്കളെ പോലുള്ളവര്‍ ഇങ്ങനെ തന്നെയെ ചിന്തിക്കാന്‍ സാധ്യത കാണുന്നുള്ളൂ. എങ്ങനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും നേരെത്തെ തന്നെ എല്ലാം തീരുമാനിച്ചുറപ്പിച്ച ഒരാളോട് അദ്ധേഹം ചിന്തിക്കുന്നവഴിയില്‍ നിന്ന് മാറ്റിചിന്തിപ്പിക്കാന്‍ പ്രയാസമാണ്.

വിചാരം said...

സലാഹുദ്ധീനെ... ഒരു വേശ്യയ്ക്ക് പോലും അതില്‍ നിന്ന് വിവക്ഷ ഉണ്ടാക്കാം .. ഞാന്‍ എഴുതിയ ഈ പോയിന്റെന്താ കാണാത്തതാണോ ..(> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
ആറു വയസ്സുക്കാരിയെ കല്യാണം കഴിച്ചവന്‍ എന്ത് കരുണയാണോ കാണിച്ചത് )
ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ താങ്കളെഴുതിയ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി എഴുതിയത് കണ്ടില്ലേ... താങ്കളുടെ ആരോപണം ഞാന്‍ പൂര്‍ണ്ണമായും ഖണ്ഡിച്ചു എന്നറിയാലോ. ഒരു കാ‍ര്യത്തില്‍ ഞാനൊത്തിരി സന്തോഷവാനാണ് ബ്രദര്‍ സലാഹുദ്ധീന്‍.. ഇസ്ലാം മതം എന്ന ഇട്ടാവട്ട ചട്ടകൂടില്‍ നിന്ന് രക്ഷപ്പെട്ടതില്‍.
--------------
പ്രിയ കിരണ്‍
താങ്കളോട് .. ദൈവത്തെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന താങ്കള്‍ക്കൊരിക്കലും ലോകത്തുള്ള ഒരു മതതത്ത്വങ്ങളില്‍ നിന്നും ദൈവത്തെ കണ്ടെത്താനാവില്ല കാരണം ആത്മാവില്ലാത്ത വെറും ജഡതുല്യമാണ് എല്ലാ മതങ്ങളും. പ്രത്യേകിച്ച് എല്ലാ സെമിറ്റിക്ക് മതങ്ങളിലും സെമിറ്റിക്ക് മതങ്ങളിലും. താങ്കള്‍ വിശ്വസിക്കുന്ന ക്രിസ്തുവിനെ കുറിച്ച് ഒരു യുക്തി ചിന്ത .... അച്ചനാരെന്നറിയാതെ വളര്‍ന്ന് ക്രിസ്തുവിനോട്, അദ്ദേഹത്തിന്റെ ചങ്ങാതിമാര്‍ നിന്റെ അച്ഛനാര് എന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍.. അമ്മയോട് സങ്കടം പറഞ്ഞു.. ആ അമ്മ പറഞ്ഞു.. മകനെ ഇനി ആരെങ്കിലും നിന്റെ അച്ഛനാര് എന്നു ചോദിച്ചാല്‍ ..എന്റെ അച്ഛന്‍ ദൈവം ആണന്ന് പറയുക. പാവം ബാലനായ ബുദ്ധിയുറയ്ക്കാത്ത യേശു പിന്നെ ചങ്ങാതിമാരോടെല്ലാം അങ്ങനെ തന്നെ പറഞ്ഞു.. കാലക്രമേണ തന്റെ വളര്‍ച്ചയോടൊപ്പം ആ ചിന്തയും വളര്‍ന്നു.. അയാള്‍ സ്വയം ഞാനൊരു ദൈവ പുത്രനാണന്ന് വിശ്വസിച്ചു അതയാള്‍ മറ്റുള്ളവരെ വിശ്വസിക്കാന്‍ ശ്രമിച്ചു .ഭാരതത്തിലെ സനാതനമായ എത്രയോ നല്ല ചിന്തകളാണ് ഈ മുഹമദിന്റേയും യേശുവിന്റേയുമെല്ലാം ചിന്തകളേക്കാള്‍ അത്യുത്തമം. നമ്മള്‍ നമ്മെ നോക്കുക എന്നിട്ട് പോരെ നമ്മുക്ക് മരുഭൂമിയില്‍ കാട്ടാള ജീവിത രീതി സ്വന്തം മാതൃകയാക്കിവരുടെ ജീവിതം പഠിക്കേണ്ടതൊള്ളൂ. ഒരു വട്ടമെങ്കിലും മഹാഭാരതവും നമ്മുടെ പൈതൃകമായ മറ്റനേകം പുസ്തകങ്ങളും ഒന്ന് വായിച്ചിരുന്നെങ്കില്‍.. നമ്മുക്കനേകം നസ്തികരായ ഋഷിവര്യന്മാര്‍ ഉണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണാം. നമ്മള്‍ സ്വയം ഒരു കസ്തൂരിമാനാണ് നമ്മുടെ തനതായ പൈതൃകം ഉണ്ടായിട്ടും അതെന്താണന്നറിയാന്‍ ശ്രമിയ്ക്കാതെ മരുഭൂമി തേടി പോകുന്നവര്‍.കിരണ്‍ ദൈവം നിന്റെ മുന്‍പിലുണ്ട് അതന്വേഷിക്കാന്‍ ഖുരാനിലോ ബൈബിളിലോ ആഴ്ന്നിറങ്ങി തപ്പേണ്ടതില്ല. നമ്മള്‍ കണ്ണുകൊണ്ട് കാണുന്ന ദൈവമാണ് നമ്മുടെ അമ്മ അതിനേക്കാള്‍ വലിയ ദൈവം ആര്? മറ്റെല്ലാം നമ്മള്‍ കണ്ടെത്തുക ആ അമ്മയുടെ കാല്‍‌പാദത്തില്‍ നിന്നാണ്.അമ്മയ്ക്ക് ഇത്ര വലിയ സ്ഥാനം നല്‍കിയൊരു സംസ്ക്കാരം നമ്മുടേതല്ലാതെ മറ്റേതാണുള്ളത്.

ea jabbar said...
This comment has been removed by the author.
ea jabbar said...

പ്രിയ സുഹൃത്തുക്കളേ; ജമാ അത്തെ ഇസ്ലാമി എന്താണെന്നറിയാന്‍ താല്‍പ്പര്യമുള്ളവര്‍ മൌദൂദിയുടെ കൃതികളാണു വായിക്കേണ്ടത്. ജമാ അത്തെ ഇസ്ലാമി എന്തല്ല എന്നറിയാന്‍ സലാഹു ചൂണ്ടിക്കാണിക്കുന്ന സൈറ്റുകളും പുസ്തകങ്ങളും വായിക്കാം! അതാണു ജമാ അത്തിന്റെ ഒരു സ്റ്റൈല്!
അവര്‍ തെരുവില്‍ എന്തു പ്രചരിപ്പിക്കുന്നുവോ അതിന്റെ നേര്‍ വിപരീതമായിരിക്കും അവരുടെ സിദ്ധാന്തങ്ങള്‍. ഈ അഭിപ്രായം ആ പ്രസ്ഥാനത്തെ മൂന്നു പതിറ്റാണ്ടു കാലം സൂക്ഷ്മ നിരീക്ഷണം ചെയ്തതില്‍ നിന്നും ബോധ്യപ്പെട്ടതാണ്‍.
`മതരാഷ്ട്രവാദം’ എന്ന പേരില്‍ ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകം ജമാ അത്തിന്റെ കാപട്യങ്ങള്‍ എന്തൊക്കെ യെന്നറിയാന്‍ വളരെ ഉപകരിക്കും.[ പ്രോഗ്രസ് കോഴിക്കോട്]. 20ലധികം ലേഖകര്‍ എഴുതിയ വിവിധ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആ കൃതി. ദേശാഭിമാനി ബുക്സില്‍ അന്യേഷിച്ചാല്‍ കിട്ടും.

ea jabbar said...

സലാഹുദ്ദീന്‍ കഷ്ണം മുറിച്ചു നിരത്തിയ നബിവചനങ്ങള്‍ ഒന്നു പരിശോധിക്കണമെന്നുണ്ട്. അവയുടെ പൂര്‍ണ്ണ രൂപവും റഫറന്‍സും കൂടി ആയിക്കൂടേ?
അര്‍ധ കള്ളങ്ങളും പൂറ്ണ്ണ കള്ളങ്ങളുമൊക്കെ അതിലുണ്ടെന്നു തോന്നുന്നു.

sajan jcb said...

"പാവം ബാലനായ ബുദ്ധിയുറയ്ക്കാത്ത യേശു പിന്നെ ചങ്ങാതിമാരോടെല്ലാം അങ്ങനെ തന്നെ പറഞ്ഞു.. കാലക്രമേണ തന്റെ വളര്‍ച്ചയോടൊപ്പം ആ ചിന്തയും വളര്‍ന്നു.. അയാള്‍ സ്വയം ഞാനൊരു ദൈവ പുത്രനാണന്ന് വിശ്വസിച്ചു അതയാള്‍ മറ്റുള്ളവരെ വിശ്വസിക്കാന്‍ ശ്രമിച്ചു"

ഈ "വിചാരം" എനിക്കിഷ്ടപ്പെട്ടു...

താങ്കളുടെ യുക്തിയില്‍ ഒന്നു മാത്രം തെറ്റിയിട്ടുണ്ട്. ബൈബിളില്‍ വായിക്കുകയാണെങ്കില്‍ അവിടെയൊരിടത്തും യേശു അപ്പനില്ലാതെ വളര്‍ന്നവന്നായി കാണുന്നില്ല. മാത്രമല്ല; 12 -)ത്തെ വയസ്സില്‍ മതപുരോഹിതരോട് വാക്വാദം നടത്തുന്ന ഭാഗമുണ്ട്. അപ്പോള്‍ അവര്‍ ആശ്ചര്യപെടുന്നവരായിട്ടാണ് കാണുന്നതു്. (Luke 2:47)

താഴെ കാണുന്ന ഭാഗം കൂടി വായിക്കൂ...
മത്തായി...
13:54 അവര്‍ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?
13:55 ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ?

അന്നു ജീവിച്ചിരുന്നവര്‍ വരെ യേശു തന്തയില്ലാത്തവനാണ് എന്നു പറഞ്ഞിട്ടില്ല. തച്ചന്റെ മകനായിട്ടാണ് അവര്‍ കണ്ടിട്ടുള്ളതു്!!

എപ്രകാരമാണ് താങ്കളുടെ യുക്തിയില്‍ തന്തയില്ലാ പ്രയോഗം കയറിവന്നത്?

പാമരന്‍ said...

"ബലാല്‍സംഗത്തിനിരയായ യുവതിയുടെ ശിക്ഷ സൌദി രാജാവ് ഇളവു ചെയ്തിരിക്കുന്നു. ബലാല്‍സംഗം ചെയ്തവരെ ശിക്ഷിച്ചെങ്കിലും ഇസ്ലാമിക നിയമം ഇരയേയും വെറുതെ വിട്ടില്ല. പരപുരുഷനൊപ്പം ഒരു കാറില്‍ കാണപ്പെട്ടതിനായിരുന്നു ശിക്ഷ.." - വാര്‍ത്ത

http://www.msnbc.msn.com/id/22293189/

ഇസ്ലാമിലെ സ്ത്രീസ്വാതന്ത്ര്യത്തിനെപ്പറ്റി ഒന്നു വിശദമായി ചര്‍ച്ച ആകാമോ മാഷേ?

വിചാരം said...

പാമരാ...
ഏതൊരു മതത്തിലും അതിര് വിട്ട് സ്ത്രീക്ക് സ്വാതന്ത്രം നല്‍കുന്നില്ല കാരണം തികച്ചും പുരുഷ മേധാവിത്വം തന്നെ, വളരെ പരിഷ്കൃതം എന്നവകാശപ്പെടുന്ന ഇസ്ലാമോ മറ്റു മതങ്ങളോ ഒട്ടും ഭിന്നമല്ല. എന്റെ അറിവില്‍ ഇസ്ലാമതത്തേക്കാള്‍ സ്ത്രീക്ക് താത്വീകമായി സ്വതന്ത്രം അനുവധിക്കാതിരുന്നത് മനുസ്മൃതി പോലുള്ള ഹൈന്ദവ ദര്‍ശ്ശനങ്ങളായിരുന്നു എന്നാലതൊട്ടും ആകെയുള്ള ഹൈന്ദവ ദര്‍ശ്ശനങ്ങാളാണന്ന് പറയാനാവില്ല. നമ്മുക്കിടയില്‍ ജീവിച്ച രാജാ റാം മോഹന്‍‌റായ്, വി.ടി എന്നിവരുടെ ശ്രമ ഫലമായി ആ ആചാരങ്ങളെ മാറ്റി മറിയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമില്‍ അതിനാര്‍ക്കും കഴിയില്ല കാരണം എന്തല്ലാം അനാചാരങ്ങള്‍ അവരുടെ കിത്താബുകളില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ടോ അതലാം ഉടയതമ്പുരാന്റേതാണന്നുള്ള തനി മൂഢവിശ്വാസം വെച്ചു പുലര്‍ത്തും കാലം വരെ. (ഒരു നല്ല നാള്‍ വരുമെന്ന പ്രതീക്ഷയുണ്ട് എല്ല മതങ്ങളും മണ്ണടിയുന്നൊരു ശുഭ കാലം). പാപമരന്‍ പറയും പോലെ ഇത്തരം ചര്‍ച്ചകള്‍ തികച്ചും അനിവാര്യമാണ് എങ്കിലേ എന്താലാം അനാചാരങ്ങള്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നു നമ്മുക്ക് അറിയാന്‍ കഴിയൂ.. ജബ്ബാര്‍ മാഷ് തന്നെ ഇതിന് തുടക്കം കുറിക്കുക.. ഒരു നിര്‍ദ്ദേശം ഒരു മതത്തിലൂന്നിയായിരിക്കരുത് അങ്ങയുടെ വിമര്‍ശനങ്ങള്‍. എല്ലാ മതങ്ങളിലും അനാചാരങ്ങളുണ്ട് അതലാം അനാവരണം ചെയ്യപ്പെടണം കാരണം നമ്മള്‍ മതങ്ങള്‍ക്കെതിരെയായി ചിന്തിക്കുന്നവരാണ് അവിടെ ഹിന്ദുവെന്നോ, മുസ്ലിം എന്നോ ക്രിസ്ത്യാനിയെന്നോ മറ്റു മത ജാതി എന്നോ പരിഗണയനോ മറ്റോ പാടില്ല. ചര്‍ച്ച തുടരട്ടെ.

വിചാരം said...

സാജന്‍ ജേക്കബ്..
ബൈബിളില്‍ എഴുതിയതല്ലാം ശരിയെന്നതിന് എന്തെങ്കിലും തെളിവുണ്ടോ ? പിന്നെ എന്തേ സഭാ മേധാവികള്‍ ഉല്‍‌പത്തി മുതലുള്ള കാര്യങ്ങള്‍ തള്ളി കളഞ്ഞത് അതൊന്നും ശരിയല്ലായിരുന്നു എന്നതുകൊണ്ടല്ലേ ? എന്തിനാ ഞാന്‍ ചുമ്മാ സമയം വേസ്റ്റാക്കുന്നത് അതിനേക്കാള്‍ നല്ലത് ആ സമയം (അങ്ങനെയൊരു സമയം ഇപ്പോള്‍ ഇല്ല)പമ്മന്റെ വല്ല നോവലിലും കയറി ഇരിന്ന് സമയം കളയാമായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഈ ബൈബിളും, ഖുരാനും മറ്റു മത ഗ്രന്ഥങ്ങളെല്ലാം ചുമ്മാ ആള് വിരട്ടി തന്ത്രങ്ങളാണന്നാണ്, എന്റെ യുക്തി അതെന്റേത് മാത്രം.തന്തയില്ലാത്തതും കെയര്‍ ഓഫും അത് രണ്ടും രണ്ടാണ് .

sajan jcb said...

വിചാരം,

സാജന്‍ ജേക്കബ് എന്നു എന്നെ തന്നെയാണൊ ഉദ്ദേശിച്ചതു്?

എങ്ങിനെ മനസ്സില്ലായി ഞാന്‍ ജേക്കബിന്റെ മകനാണെന്ന്? jcb എന്നതു താങ്കളുടെ ഇഷ്ടത്തിനു expand ചെയ്തു. കഷ്ടം!

എല്ലാം മനസ്സിലായി, എനിക്കു മാത്രമേ എല്ലാം അറിയൂ, എന്റെ യുക്തി മാത്രമാണ് ശരി... എന്നു വിശ്വസിക്കുന്നവരോട് യാഥാര്‍ത്ഥത്തില്‍ എനിക്കു പുച്ഛം തൊന്നുന്നു.!!

jcb എന്നതു് എന്റെ signature മാത്രം. "സാജന്‍ | sajan" എന്ന ആദ്യകാല ബ്ലോഗറുമായി confusion വരാതിരിക്കാന്‍ ഞാന്‍ എന്റെ ഇഷ്ടത്തിനു വരുത്തിയ ഒരു ചെറിയമാറ്റം.

ഈ ചെറിയൊരു കാര്യം തെറ്റിധരിക്കുന്ന താങ്കള്‍ 2000 കൊല്ലം മുമ്പുണ്ടായിരുന്നു എന്നു പറയുന്നതിനെ പറ്റി ആധികാരികമായി പറയുമ്പോള്‍... ഒരു ചെറിയ ചിരിയാണ് എനിക്കു വരുന്നത്.

sajan jcb said...

ഒരു കാര്യം പറയാന്‍ വിട്ടു പോയി...
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടേ!!

വിചാരം said...

പേരിനൊപ്പം ഒരു ജേക്കപ്പ് ചേര്‍ന്നതിനെന്ത് ഇത്ര പ്രകോപിതനാവാനെന്തിയിരിക്കുന്നു. വ്യക്തികളെ അധിക്ഷേപിച്ചിരിത്തുക എന്നത് മതാന്ധത ബാധിച്ചവരുടെ സ്ഥിരം നമ്പറാണ് ഇതത്ര കണ്ടിരിക്കുന്നു.അതുകൊണ്ട് താങ്കളുടെ കമന്റിന്റെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തള്ളി കളഞ്ഞിരിക്കുന്നു.എന്റെ വിശ്വാസം എന്നെ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരേയും രക്ഷിക്കും കാരണം മതാന്ധത ബാധിക്കാത്തതിനാല്‍ പക്ഷപാതിത്വവും വേര്‍തിരിവും എന്നെ ബാധിക്കില്ല, താങ്കള്‍ക്കൊരാപത്ത് വന്നാല്‍ മുന്‍പില്‍ രണ്ടു വട്ടം ആലോചിക്കേണ്ട ആവശ്യമില്ല എന്നാല്‍ താങ്കളുടെ മുന്‍പില്‍ എനിക്കൊരാപത്ത് വന്നാല്‍ താങ്കള്‍ ശങ്കിച്ച് നില്‍ക്കും കാരണം എന്നെ സഹായിച്ചാല്‍ ദൈവം താങ്കളെ ശിക്ഷിക്കുമോ എന്ന ഭയം കൊണ്ട് .അങ്ങനെയുള്ള ഭയങ്ങളില്‍ നിന്ന് മോചിതനായി ഒരല്പ കാലമെങ്കിലും മനുഷ്യനായി ജീവിയ്ക്കൂ.

sajan jcb said...

പേരിനൊപ്പം മറ്റൊരു പേരു ചേര്‍ത്തതിലല്ല, അതിനെ താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനം ചെയ്തതിലാണ് എനിക്കു പുച്ഛം തോന്നിയത്. അതും ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍!!!

"എന്നാല്‍ താങ്കളുടെ മുന്‍പില്‍ എനിക്കൊരാപത്ത് വന്നാല്‍ താങ്കള്‍ ശങ്കിച്ച് നില്‍ക്കും കാരണം എന്നെ സഹായിച്ചാല്‍ ദൈവം താങ്കളെ ശിക്ഷിക്കുമോ എന്ന ഭയം കൊണ്ട് .അങ്ങനെയുള്ള ഭയങ്ങളില്‍ നിന്ന് മോചിതനായി ഒരല്പ കാലമെങ്കിലും മനുഷ്യനായി ജീവിയ്ക്കൂ."

I pity on you! നല്ല സമറിയക്കരന്റെ ഉപമ പഠിപ്പിച്ചു തന്ന ദൈവത്തെ സ്വല്‍പ്പമെങ്കിലും അനുകരിക്കാന്‍ ശൃമിക്കുന്നവനാണ് ഞാന്‍. അതിനു താങ്കളുടെ അനുവാദമോ certificate റ്റോ ആവശ്യമില്ല. ഇനി അങ്ങനെ ഒരു ഉപമ മുന്പേ കേട്ടിട്ടില്ലെങ്കിലും ഒരു മനുഷ്യനെന്നതിന്റെ പേരില്‍ ഞാന്‍ താങ്കളെ സഹായിക്കുമായിരിക്കും. പക്ഷേ ഈ ഉപമ കേട്ടിട്ടുള്ള നിലക്ക് എന്റെ ദൈവം പഠിപ്പിച്ചു തന്ന മഹനീയമായ മാതൃക അനുകരിക്കാന്‍ ഒരു പക്ഷേ താങ്കള്‍ക്കെന്നെ തടഞ്ഞുനിര്‍ത്താന്‍ പോലും കഴിഞ്ഞു എന്നു വരില്ല. അപ്പൊ "ബുദ്ധിജീവികളും" മതേതരവാദികളും പറയും ഞാന്‍ മതം മാറ്റാന്‍ ശ്രമിക്കുന്നവനാണെന്ന്.

പരസഹായം ചെയ്യല്‍ യുക്തിവാദികളുടെ മാത്രം കുത്തകയല്ലെന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടേ!

പാമരന്‍ said...

എന്റെ പൊന്നു സാജന്‍ സാറേ..

ഈ ചര്‍ച്ച വഴിതെറ്റിപ്പോകുന്നോന്നൊരു സംശയം...

താങ്കളുടെ പേര്‍ ഞാനും ജേക്കബ് എന്നാണു വായിച്ചേ.. തെറ്റുതന്നെ.. സമ്മതിച്ചു..
വാക്കിലുള്ള സാമ്യം കാരണം പറ്റിപ്പോയതാണ്.. ക്ഷമിക്കണം..

ഇനി നമുക്കതിവിടെ കളഞ്ഞിട്ട് വിഷയത്തിലേക്കു തിരിച്ചു വരാം..

absolute_void(); said...

ഒരു ഇല്ലാത്ത ജേക്കബിനെ പരാമര്‍ശിച്ചെഴുതിയ കാര്യത്തിന് വേറൊരു ജേക്കബ് മറുപടിയുമായി വരേണ്ടകാര്യമില്ല. എന്നാല്‍ പരസ്പരം പല കാര്യങ്ങളും മനസ്സിലാക്കാനുള്ള അവസരമായതുകൊണ്ട് മാത്രം എനിക്ക് തോന്നിയ ചിലത് ഞാന്‍ പങ്കുവയ്ക്കുന്നു.

എനിക്ക്‌ തോന്നുന്നതെല്ലാം ശരിയും മറ്റുള്ളവര്‍ക്ക് തോന്നുന്നതെല്ലാം തെറ്റും എന്ന ധാരണ എനിക്കില്ലെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. കൂടാതെ ഞാനൊരു പ്രാക്ടീസിംഗ് ക്രിസ്ത്യാനിയല്ല. സ്വയം അഗ്നോസ്റ്റിക് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ദൈവത്തിന്റെ അസ്തിത്വം ശരിയെന്നോ തെറ്റെന്നോ പറയാന്‍ ഞാനാളല്ല. ഇപ്പോള്‍ ലഭ്യമായ തെളിവുകളും എന്റെ പരിമിതമായ അറിവും വച്ച് എനിക്കത് രണ്ടും തെളിയിക്കാനാവില്ല.

തന്തയില്ലാത്ത ക്രിസ്തുവിനെ പറ്റിയും കുരിശില്‍ മരിക്കേണ്ട ഗതികേടു വന്ന ദൈവത്തെപ്പറ്റിയും ഇവിടെ എഴുതിക്കണ്ടു. മറ്റുമതങ്ങളില്‍ നിന്നും ക്രിസ്തുമതത്തിന് ഉള്ള പ്രധാന വ്യത്യാസവും ഇതുതന്നെയാണ്. പൊതുവെ ദൈവങ്ങളെല്ലാം വിശ്വവിജയികളാണ്. ശത്രുനിഗ്രഹമാണ് പ്രധാന അജണ്ട. എന്നാല്‍ ക്രിസ്തു പരാജയപ്പെട്ട ദൈവമാണ്. എത്ര വലിയവനായാലും കഷ്ടപ്പാടുകള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും അതില്‍ കൂടി കടന്നുപോയാല്‍ മാത്രമെ മോചനമുള്ളൂ എന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണിത്.

അത് ഒരു കണക്കിന് ഒരാശ്വാസമാണ്. ദൈവത്തിന് പോലും കഴുവേറേണ്ടിവന്നു എന്ന് പറയുമ്പോള്‍ ജീവിതത്തിലെ ചെറിയ ദുഃഖങ്ങള്‍ മറക്കാനുള്ള വേദനസംഹാരിയായി ആ അറിവ് വര്‍ത്തിക്കുന്നു. മനുഷ്യനെ പോലെ ജീവിക്കുകയും കുറ്റവാളിയെപ്പോലെ മരിക്കുകയും ചെയ്ത ഒരാള്‍.

സ്വയം ഒരു ദൈവമെന്ന് ക്രിസ്തു വിശേഷിപ്പിക്കുന്നില്ല. ദൈവപുത്രനാണെന്ന് മറ്റുള്ളവരാണ് പറയുന്നത്. എന്നാല്‍ ക്രിസ്തു യഹൂദനായിരുന്നുവെന്നും യഹൂദര്‍ സ്വയം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജാതി എന്നാണ് കരുതിയിരുന്നതെന്നും ദൈവജനമെന്നാല്‍ ദൈവമക്കള്‍ തന്നെയാണെന്നും വേണമെങ്കില്‍ വാദിക്കാം. അങ്ങനെ നോക്കുമ്പോള്‍ താന്‍ ദൈവപുത്രനാണെന്ന് ക്രിസ്തു പറഞ്ഞെങ്കില്‍ തന്നെ അതില്‍ അയുക്തികതയില്ല.

തന്തയില്ലാത്തവനും സമൂഹത്തില്‍ അന്തസുണ്ടെന്നും തന്തയില്ലായ്മ ഒരു കുറ്റമോ കുറവോ അല്ലെന്നും ലോകത്തെ ബോധ്യപ്പെടുത്തിയത് ക്രിസ്തുവാണ്. ഒരുവന്‍ തന്തയില്ലാത്തവനായി ജനിച്ചതുകൊണ്ട് മാത്രം അതിന് സാധിക്കില്ലല്ലോ. വേശ്യയെ കല്ലെറിഞ്ഞു കൊല്ലാന്‍ ചെന്ന ജനത്തോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന് അദ്ദേഹത്തിന് പറയാനായത് അതുകൊണ്ടാണ്.

കണ്ണിന് കണ്ണും പല്ലിന് പല്ലും എന്ന പ്രാകൃത നിയമം നിലനിന്നിരുന്ന ഒരു ഗോത്രവ്യവസ്ഥയില്‍ അബ്രാഹാമിന്റെയും മോശയുടെയും കാലത്തെ പഴയ നിയമത്തെ മാറ്റിനിര്‍ത്തി സ്നേഹത്തിന്റേതായ പുതിയ നിയമം സ്ഥാപിച്ചു എന്നിടത്താണ് വ്യക്തിയെന്ന നിലയില്‍ ക്രിസ്തുവിന്റെ വിജയം. എന്നാല്‍ സ്നേഹമെന്നത് അഹിംസയോ പ്രവര്‍ത്തന രാഹിത്യമോ ആകുന്നില്ല താനും.

ഡാലി ഡേവിസിന്റെ മറ്റു രണ്ടുവിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. ഡാലിയുടെ മഹാത്മാവ്, ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ട് മൈല്‍ നടക്കുക എന്നീ ചെറിയ കുറിപ്പുകള്‍ കൂടി വായിക്കൂ.

കുരിശിലെ മരണമില്ലെങ്കില്‍, രക്തസാക്ഷിത്വമില്ലെങ്കില്‍ യേശുക്രിസ്തു വെറുതെ ജീവിച്ചു മരിച്ച ഒരു സാധാരണ യുക്തിവാദിയോ അരിസ്റ്റോട്ടിലിനെയും പ്ലേറ്റോയേയും ഒക്കെപ്പോലെയുള്ള ഒരു തത്വജ്ഞാനിയോ മാത്രമായി തീര്‍ന്നേനെ. അതുകൊണ്ടു തന്നെ ആ കുരിശുമരണം മനുഷ്യമനസ്സുകളുടെ വികാസപരിണാമങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് - അതിനി കെട്ടുകഥയായാല്‍ പോലും...

ഞാന്‍ മനസ്സിലാക്കിയ ക്രിസ്തുവിനെ കുറിച്ചാണ് ഇവിടെയെഴുതിയത്. അതിനെ തിരുത്താന്‍ ആര്‍ക്കുമാവും. തക്കതായ ന്യായങ്ങള്‍ നിരത്തണമെന്ന് മാത്രം.

വിചാരം said...

പാമരാ .. സാജനെ ഞാന്‍ അര്‍ഹിക്കുന്ന പരിഗണനയോടെ അവഗണിച്ചു കഴിഞ്ഞു.. ഇന്നലെ അദ്ദേഹത്തിന്റെ കമന്റ് കണ്ടു. ഞാന്‍ അത് വിട്ട കേസായതുകൊണ്ടും ഒട്ടും മറുപടി അദ്ദേഹം അര്‍ഹിക്കാത്തത് കൊണ്ടും ഒന്നും കണ്ടില്ലാന്ന് വെച്ചു. അദ്ദേഹം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മനസ്സ് ഒരു 45 ന്റെ മുകളിലാണന്ന് ആ വരികളില്‍ വ്യക്തം അപ്പോ ഇത്തിരി പ്രായത്തോടുള്ള ബഹുമാനമാണന്നും വെച്ചോളൂ.

പാമാരാ ഞാന്‍ തുടങ്ങിയത് തന്നെ ..
ഇങ്ങനെയായിരുന്നു.. ക്രിസ്തുവിനെ കുറിച്ച് ഒരു യുക്തി ചിന്ത (ആദ്യത്തെ കമന്റില്‍).

എന്റെ യുക്തി അതെന്റേത് മാത്രം (ഇത് രണ്ടാമത്തെ കമന്റില്‍). എന്റെ യുക്തിമാത്രമാണ് ശരിയെന്ന നിലപാട് ഞാന്‍ ഒരിടത്തും എഴുതിയിട്ടില്ല പിന്നെ അദ്ദേഹം കാണാപ്പുറം വായിച്ചാല്‍ ഞാന്‍ എന്നാ ചെയ്യും.

ഇവിടെ വിഷയം വിശ്വാസികളുടെ യുക്തിവാദം. ഇതിനെ കുറിച്ചുള്ള ജബ്ബാര്‍ മാഷിന്റെ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ ഒരു സാജനും ആവില്ല അതുകൊണ്ട് ചുമ്മാ ഞാനും വല്ലതും .. വിഷയത്തെ കുറിച്ച് പ്രതികരിക്കുക ഇനി എന്നെ പറ്റി വല്ലതും പറയണമെന്നുണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ വന്ന് പറയുക .

sajan jcb said...

(ജബ്ബാര്‍ മാഷേ, ഓഫ് ടോപ്പിക്കുകള്‍ക്കു മാപ്പ്.)

ഈ ടോപ്പിക്ക് എല്ലാ മതവിശ്വാസികള്‍ക്കും open ആണെന്ന് കരുതുന്നു. അതല്ല, മുസ്ലീം മത 'വിശ്വാസികളുടെ യുക്തിവാദം' എന്നണു ഉദ്ദേശിച്ചതെങ്കില്‍ തുടര്‍ന്നു വായിക്കണം എന്നില്ല.

ഒരു reverse engineering ചോദ്യം ചോദിക്കട്ടേ?

സങ്കല്‍പ്പിക്കുക... ഒരു ദൈവം ഉണ്ടെന്ന്.

ആ ദൈവം എങ്ങിനെ നമ്മോട് സംസാരിക്കണം? ആ ദൈവത്തിനുണ്ടാകേണ്ട ഗുണങ്ങള്‍ എന്തെല്ലം? ആ ദൈവത്തിനു എന്തേങ്കിലും കടമകളോ സൃഷ്ടികളുടെ മേല്‍ അവകാശങ്ങളോ ഉണ്ടായിരിക്കുമോ?

അനുബന്ധം അഥവാ എന്റെ യുക്തികള്‍...

ഞാന്‍ ഒരു പ്രോഗ്രാമെര്‍ ആണ്; ഞാന്‍ എഴുതിത്തുടങ്ങുന്ന എല്ലാ c-ഫയലുകളിലും എന്റെ പേര്‍ എഴുതിച്ചേര്‍ക്കാറുണ്ട്; എന്റെ അപ്ലികേഷനുകള്‍ അതിന്റെ status/error notes എനിക്ക് (അല്ലെങ്കില്‍ ബന്ധപെട്ട ടീമിന്) അയക്കാറുണ്ട്.

കൂടുതല്‍ വിവരിക്കണം എന്നുണ്ട്; പക്ഷേ സമയം എല്ലാവര്‍ക്കും വിലപ്പെട്ടതാണല്ലോ!

ഈപറഞ്ഞവയ്ക്കു ടോപ്പിക്കുമായി യാതൊരു ബന്ധം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ഇതു എന്റെ അവസാനത്തെ കമെന്റ് ആയിരിക്കും. ബുദ്ധിമുട്ടിച്ചതില്‍ ഒരു മനുഷ്യന്റെ അവിവേകമായി കണ്ട് ക്ഷമിക്കുമല്ലോ? നന്ദി.

ea jabbar said...

സങ്കല്‍പ്പിക്കുക... ഒരു ദൈവം ഉണ്ടെന്ന്.

ആ ദൈവം എങ്ങിനെ നമ്മോട് സംസാരിക്കണം? ആ ദൈവത്തിനുണ്ടാകേണ്ട ഗുണങ്ങള്‍ എന്തെല്ലം? ആ ദൈവത്തിനു എന്തേങ്കിലും കടമകളോ സൃഷ്ടികളുടെ മേല്‍ അവകാശങ്ങളോ ഉണ്ടായിരിക്കുമോ?


ആ ദൈവം നമ്മളോട് ഒന്നും സംസാരിക്കേണ്ടതില്ല. നാം മനസ്സിലാക്കണമെന്ന് ആ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നമുക്ക് ഈ പ്രകൃതിയില്‍നിന്നു തന്നെ മനസ്സിലാക്കാന്‍ വേണ്ട ബുദ്ധിയും ശേഷിയും ആദ്യമേ അങ്ങു തന്നാല്‍ പിന്നെ additional message മായി ദൂതന്മാരെ അയച്ച് ആവശ്യമില്ലാത്ത ആശയക്കുഴപ്പമൊന്നും സൃഷ്ടിക്കേണ്ടതില്ലല്ലോ.

ദൈവം ഉണ്ടോ ഇല്ലേ എന്നതല്ല ലോകത്ത് കോടിക്കണക്കിനു മനുഷ്യരുടെ അറുംകൊലയ്ക്കു കാരണമായിട്ടുള്ളത്. ദൈവം അല്ലാഹുവോ അതോ യഹോവയോ രാമനോ എന്ന തര്‍ക്കമാണു ഇന്നും നമ്മുടെ സമാധാന ജീവിതത്തിനു വിഘാതമാകുന്നത്. ഈ യുദ്ധങ്ങളത്രയും ആകാശത്തിന്റെ മറവില്‍ ഒളിച്ചിരുന്ന് കാണുന്ന ഒരു ദൈവം ഉണ്ടെങ്കില്‍ ആ ദൈവം ഒരു sadist ഉം മനോരോഗിയുമാണെന്നു കരുതേണ്ടി വരും.

ഞാനാണു ദൈവമെങ്കില്‍ നന്മ മാത്രം പൂത്തുലയുന്ന ഒരു ലോകം സൃഷ്ടിച്ച് അതിന്റെ സുഗന്ധം സൃഷ്ടികളോടൊപ്പം ആസ്വദിക്കുമായിരുന്നു.

ദൈവം മയങ്ങിക്കിടന്ന ഏതോ മുഹൂര്‍ത്തത്തില്‍ പിശാചാണോ ഈ ലോകം സൃഷ്ടിച്ചതെന്നു പോലും ചിലപ്പോള്‍ തോന്നാറുണ്ട്.

sajan jcb said...

ok, thats good

പക്ഷേ, താങ്കളുടെ സൃഷ്ടികള്‍ താങ്കളെ തള്ളിപറയുകയാണെങ്കിലോ?

ബുദ്ധിമാന്‍ said...

പക്ഷേ, താങ്കളുടെ സൃഷ്ടികള്‍ താങ്കളെ തള്ളിപറയുകയാണെങ്കിലോ?

അവികേകികളായ സ്വന്തം സൃഷ്ടികള്‍ തന്നെ തള്ളിപ്പറയുമ്പോള്‍ വിഷമിക്കുവാനും അവരെ ശിക്ഷിക്കുവാനും മാത്രം ദുര്‍ബ്ബലനാകാമോ ദൈവം?
പ്രപഞ്ജത്തിന്റെ സൃഷ്ടിക്ക് ഒരു ദൈവം ആവശ്യമാണ് എന്ന വാദം തന്നെ യുക്തിക്ക് നിരക്കുന്നതാണോ എന്ന് പുനപരിശോധിക്കേണ്ടിയിരിക്കുന്നു.
അനന്തകാലം മുതല്‍ നിലനിന്നിരുന്ന ഒരു പ്രപഞ്ജത്തിന്റെ ഉല്‍ഭവവും സൃഷ്ടിയും അന്വേഷിക്കുന്നത് ഏറ്റവും വലിയ സംഖ്യ ഏതെന്ന് അന്വേഷിക്കുന്ന പോലെയാണ്.
സംഖ്യാബോധം വേണ്ടുവോളം ഇല്ലാത്ത ഒരു കുട്ടിക്ക് ന്യായമായും ഉണ്ടാകുന്ന സംശയമാണ് ഏറ്റവും വലിയ സംഖ്യ അല്ലെങ്കില്‍ സംഖ്യശ്രേണിയുടെ അറ്റം.
അനന്തതയുടെ അറ്റം കണ്ടെത്തുക സാധ്യമല്ല എന്നാണ് എന്റെ പക്ഷം.
പ്രപഞ്ജവും സമയവും അനന്തമല്ല എന്ന് തെളിയുക്കുന്ന ഒന്നും ഇതുവരേ ലഭിച്ചിട്ടുമില്ല.

absolute_void(); said...

ജബ്ബാര്‍ മാഷും വിചാരവും ബുദ്ധിമാനും മറ്റും അഭിപ്രായം പങ്കുവയ്ക്കമെന്ന് കരുതി ഞാന്‍ എന്റെ ചില ധാരണകള്‍ ഇന്നലെ കുറിച്ചിരുന്നു. എന്നാല്‍ അതിനൊരു പ്രതികരണവും കണ്ടില്ല.

ea jabbar said...

പക്ഷേ, താങ്കളുടെ സൃഷ്ടികള്‍ താങ്കളെ തള്ളിപറയുകയാണെങ്കിലോ?
നന്മ മാത്രമുള്ള ഒരു ലോകത്ത് തള്ളിപ്പറയല്‍ എന്ന ഒരു തിന്മയ്ക്കിടമുണ്ടാകില്ല.

വിചാരം said...

സെബിനും സാജനും പറഞ്ഞ വിശ്വാസപരമായ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ചര്‍ച്ച നമ്മുക്ക് തുടരാം .. തീര്‍ച്ചയായും ഈ ചര്‍ച്ച ക്രിയാത്മകമായി തുടരാം.... ഇത്തിരി ജോലി തിരക്കാണ് ചര്‍ച്ചയില്‍ നിന്നകന്നത് .

absolute_void(); said...

വിചാരം,
ഞാന്‍ വിശ്വാസത്തെ കുറിച്ചല്ല, സംസാരിച്ചത്. ഓരോ കാര്യങ്ങളെ ഓരോരുത്തരും കാണുന്നത് വെവ്വേറെ യുക്തികളുപയോഗിച്ചാവും. ക്രിസ്തു ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തെ സ്വാധീനച്ചത് എങ്ങനെയാണ് എന്ന് എനിക്കു മനസ്സിലായതു പ്രകാരം ഞാനെഴുതി. അതില്‍ വിശ്വാസം കടന്നുവരുന്നതേയില്ല. മുന്‍ കമന്റില്‍ ഞാന്‍ വ്യക്തമായി സൂചിപ്പിച്ചതുപോലെ, ഒരു അഗ്നോസ്റ്റിക്കിന്റെ പ്ലാറ്റ്ഫോമില്‍ നിന്നാണ് ഞാന്‍ സംസാരിച്ചത്. എന്റെ വായനയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയ്യാറാണ്.

ea jabbar said...

പ്രിയ സെബിന്‍,

“ദേശീയപതാകയില്‍ ‘ഞമ്മന്റെ’ വെള്ളനിറം നടുവിലാക്കിത്തന്ന ഞമ്മന്റെ ദൈവ ത്തില്‍ നിന്നും” ക്രിസ്തുവിലേക്ക് , മോഡിയില്‍ നിന്ന് മഹാത്മാഗാന്ധിയിലേക്കുള്ളതിനേക്കാള്‍ ദൂരമുണ്ട്. മൌദൂദിയില്‍നിന്ന് മൌലവി(ചേകനൂര്‍)യിലേക്കും വെള്ളാപ്പള്ളിയില്‍നിന്നു നാരായണഗുരുവിലേക്കും ഒരുപാടു ദൂരമുണ്ട്. നാം വഴി തെറ്റി സഞ്ചരിച്ച ഈ ദൂരമത്രയും നമുക്കു തിരിച്ചു സഞ്ചരിക്കേണ്ടതുമുണ്ട്. പക്ഷെ, പ്രധാന വിഘ്നം നമ്മുടെ വണ്ടിയില്‍ കയറിപ്പറ്റിയ ആ തടിമാടനുണ്ടല്ലോ; തുരുമ്പിച്ച സിംഹാസനത്തില്‍ കാലും വിറപ്പിച്ചിരിക്കുന്ന ആ കൊമ്പന്‍ മീശക്കാരന്‍ ! അയാളെ അടിച്ചിറക്കാതെ വണ്ടി ഒരടി പോലും മുന്നോട്ട് [പിന്നോട്ടും] നീങ്ങുകയില്ല. ടിയാനെ ഇറക്കിവിട്ട ശേഷം പകരം പ്രതിഷ്ഠിക്കപ്പെടേണ്ടത് ക്രിസ്തുവോ ഗാന്ധിയോ അതോ വാല്‍ക്കണ്ണാടിയോ എന്നത് ഒരു തര്‍ക്കവിഷയമേയല്ല.

പ്രപഞ്ച്ചചക്രവാളത്തിനപ്പുറത്തെ കാണാമറയത്ത് ഒരു പ്രോഗ്രാമര്‍ ‍-ഒരാശാരി- ഉണ്ടോ ഇല്ലയോ എന്നെനിക്കും അറിയില്ല. ഞാനും താങ്കളെപ്പോലെ ഒരു അഗ്നോസ്റ്റിക് മാത്രം!

sajan jcb said...

കമന്റ് ദീര്‍ഘമായതിന്നാല്‍ രണ്ട് label കൊടുത്തു പിരിച്ചെഴുതുന്നു. അതിനുത്തരം പറയുമ്പോള്‍ തരം തിരിച്ച് ഉത്തരം നല്‍കാന്‍ അപേക്ഷ.

1.Main stream label: "If I were God..."
ഇതു ഒരു സങ്കല്‍പ്പലോകമാണ്; ഇവിടെ താങ്കളാണ് സൃഷ്ടികര്‍ത്താവെന്ന് സങ്കല്‍പ്പം. ഉത്തരം പറയുമ്പോള്‍ ഇപ്പൊഴുള്ള ദൈവസങ്കല്‍പ്പങ്കളേയോ മതഗ്രന്ഥങ്ങളേയോ ആശ്രയിക്കേണ്ടത്തില്ല. സ്വയം നിങ്ങളുടെ ബുദ്ധിയില്‍ തെളിയുന്നതു പറയൂ...

2.Side stream label: "If I've NO hungry..."
ഇതു ഈ ലോകം തന്നെ... നമ്മള്‍ സാധാരണ മനുഷ്യരും ...

sajan jcb said...

label: "If I were God..."

ജബ്ബാര്‍ മാഷേ,

നമ്മള്‍ ഇവിടെ ഒരു reverse engineering ആണല്ലോ ചെയ്തു കൊണ്ടിരിക്കുന്നതു്. സങ്കല്‍പ്പത്തില്‍ താങ്കള്‍ ഒരു ദൈവവും... താങ്കള്‍ക്കു താങ്കളുടെ സൃഷ്ടികളുടെ ഒപ്പം സുഗന്ധം പരത്തി ജീവിക്കാനാണിഷ്ടമെന്നു പറഞ്ഞു. [I said : thats good]

Now my Question is... Imagine... താങ്കളുടെ സൃഷ്ടികള്‍ താങ്കളെ തള്ളി പറയുന്നു.
ചോദ്യം: അപ്പോള്‍ താങ്കള്‍ എന്തു ചെയ്യും ?

സങ്കല്‍പ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു real world example പറയാം.


താങ്കളുടെ മക്കള്‍, അവര്‍ കുറുമ്പുകാണിക്കുകയോ അനുസരണയില്ലായ്മ കാണിക്കുകയോ ചെയ്താല്‍ താങ്കള്‍ എന്തു ചെയ്യും ?

ഇനി ഒരു പക്ഷേ താങ്കളാണല്ലോ സൃഷ്ടിച്ചത്; താങ്കള്‍ക്കു വേണമെങ്കില്‍ സൃഷ്ടികളെ താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് സൃഷ്ടിക്കാം. നന്മചെയാനുള്ള സ്വാതന്ത്യം മാത്രമേ താങ്കള്‍ താങ്കളുടെ സൃഷ്ടികള്‍ക്കു കൊടുക്കൂ? അതായത് മറ്റൊന്നും ചെയ്യാനുള്ള സ്വാതന്ത്യം അവര്‍ക്കില്ല. ജരനരാദികള്‍ അവര്‍ക്കില്ല; ക്ഷീണം അവര്‍ക്കില്ല; എല്ലാം perfect; താങ്കള്‍ പറയുന്നൂ... അവര്‍ അനുസരിക്കുന്നു; നിരന്തരം ; അവര്‍ക്കു മറുത്തൊരു അക്ഷരം പറയാനുള്ള വിവേകം താങ്കള്‍ അവര്‍ക്കു കൊടുത്തു കാണില്ലല്ലോ? ശരിക്കും മനുഷ്യ നിര്‍​മ്മിത റോബോട്ടുകള്‍ പോലെ!! ഇങ്ങനെയാണ് താങ്കളുടെ സൃഷ്ടികര്‍മമ്മെങ്കില്‍ താങ്കള്‍ പറഞ്ഞതു ശരിയാകണം ; നന്മ മാത്രമുള്ള ലോകത്തു തിന്മയ്കെന്തു സ്ഥാനം ? എന്റെ ചോദ്യത്തിനു തീരെ പ്രസക്തിയില്ല.

sajan jcb said...

label: "If I've NO hungry..."

ഇതു ശരിക്കും പറഞ്ഞാല്‍ ഒരു ഓഫ് ടോപ്പിക്കാണു്. പക്ഷേ രസകരമായിരിക്കും എന്നു തോന്നുന്നു.

നന്മകളുള്ള set-up ഇല്‍ തിന്മകള്‍ ഉണ്ടാകില്ല എന്ന ജബ്ബാര്‍ മാഷിന്റെ അഭിപ്രായത്തിനുള്ള മറുപടിയാണിത്.

തിന്മകള്‍ ഉണ്ടാകുന്നതു് എങ്ങിനെയെന്നതിനെ പറ്റി പലരും മുമ്പേ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇവിടെ നിരത്തിവെയ്കാന്‍ ശ്രമിക്കുന്നു.[ഒന്നു പോലും എന്റെ സ്വന്തം അല്ല]

- തിന്മകള്‍ ഉണ്ടാകുന്നതു് 2 കാര്യങ്ങള്‍ കൊണ്ടാണ്.
1. പണം ഉള്ളതു കൊണ്ടും
2. അതില്ലാത്തതു കൊണ്ടും

പണം എന്നു പറഞ്ഞാല്‍ സമ്പന്നത എന്നോ എന്തിന്റേയൊക്കയോ ആധിക്യം എന്നോ പറയാം [ഇതിനെ പറ്റി വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല; വേണമെങ്കില്‍ ആകാം ]

പലരും പിടിച്ചു പറിക്കുന്നതു വിശപ്പിന്റെ വിളി മൂലമാണ്;

എന്റെ ചോദ്യം വിശപ്പില്ലായിരുന്നിലെങ്കില്‍ തിന്മ ഉണ്ടാകില്ലേ?

അനുബന്ധ ചോദ്യങ്ങള്‍...
1. താങ്കള്‍ എന്നും സദ്യയാണ് കഴിക്കുന്നതെങ്കില്‍ ഓണസദ്യക്കെന്തു പുതുമ?
2. എല്ലാ പാട്ടിനും ഒരേ താളമാണെങ്കില്‍, അതെത്ര നല്ല താളമായാലും നമ്മുക്കു ബോറടിക്കില്ലേ? ഇനി എല്ലം യേശുദാസ് തന്നെ നേരിട്ട് പാടിയാലും സ്ഥിതി മാറുവാന്‍ പോകുന്നില്ല.

പുരാണത്തില്‍ ഒരു കഥയുണ്ട്... ഒരു രാജാവ് തന്റെ ഉറ്റസ്നേഹിതനു ഒരു ഇരുമ്പുസൂചി സമ്മാനമായി കൊടുത്ത കഥ. രാജാവിനെ സംബന്ധിച്ചു നോക്കുകയാണെങ്കില്‍ അദ്ദേഹത്തിനു ചുറ്റും സ്വര്‍ണ്ണമയമാണ് കൊട്ടാരത്തില്‍ അമൂല്യമായിട്ടുള്ളതു ഒരു ഇരുമ്പു സൂചിയാണ്. കൊട്ടാരത്തിലെ എറ്റവും വിശ്യഷ്ടമായ സ്ഥലത്തായിരുന്നു അതിന്റെ സ്ഥാനവും. ഉറ്റസ്നേഹിതനു സ്നേഹമയിയായ രാജന്‍ വേരെന്താണു സമ്മാനമായി നല്‍ക്കുക. [ഈ കഥയിലെ രാജാവ് ശ്രീകൃഷ്ണനോ ബലരാമനോ ആണെന്നാണ് എന്റെ ഓര്‍മ്മ]

back to question

വിശപ്പില്ലായിരുന്നിലെങ്കില്‍ തിന്മ ഉണ്ടാകില്ലേ?
വലിയവ, ഇതിലും വലിയവ ഉണ്ടാകും എന്നാണ് എന്റെ യുക്തി പറയുന്നത് ... താങ്കള്‍ക്കെന്തു തോന്നുന്നു?

trying to connect with main stream label...

വിവേകികളല്ലാത്ത സൃഷ്ടികളാണെങ്കില്‍ ഒരു തിന്മയ്ക്കും സ്ഥാനമില്ല.

ബുദ്ധിമാന്‍ said...

"1. താങ്കള്‍ എന്നും സദ്യയാണ് കഴിക്കുന്നതെങ്കില്‍ ഓണസദ്യക്കെന്തു പുതുമ?
2. എല്ലാ പാട്ടിനും ഒരേ താളമാണെങ്കില്‍, അതെത്ര നല്ല താളമായാലും നമ്മുക്കു ബോറടിക്കില്ലേ? ഇനി എല്ലം യേശുദാസ് തന്നെ നേരിട്ട് പാടിയാലും സ്ഥിതി മാറുവാന്‍ പോകുന്നില്ല."

ഒരേ പാട്ട് എന്നും കേട്ടാലും ബോറടിക്കാതെ പുതുമ ആസ്വദിക്കാന്‍ കഴിയുന്ന ഒരു മനസ്സ്;
ലോജിക് ഒരല്പം മാറ്റി അങ്ങിനെ ഒരു ഡിസൈന്‍ ദൈവത്തിന് പറ്റില്ലെന്നുണ്ടോ? :)
നിലനില്‍ക്കുന്ന ഡിസൈനിന്റെ പാളിച്ചയെന്നും പറഞ്ഞൂടെ അതിനെ?

വിചാരം said...

പ്രിയ സെബിന്‍ അബ്രഹാം ജേക്കബ്
താങ്കളുടെ കമന്റിന് എന്റെ യുക്തിയുടെ പരിമിധിയ്ക്കുള്ളില്‍ നിന്ന് ....
ആദ്യമേ എന്റേതായ ഒരു ചിന്ത. “ദൈവം” എന്ന സങ്കല്‍‌പം തന്നെ അനാഥമായ മനസ്സിന്റെ ആശ്രിതത്വമാണ്. ദൈവത്തെ തേടിയുള്ള യാത്ര.. അതൊരു തരം രക്ഷപ്പെടലാണ് നമ്മുടെ ശ്രീനിവാസന്‍ ചിന്താവിഷ്ടയായ ശ്യാമളയില്‍ അവതരിപ്പിച്ച കഥാപാത്രം.

ഒരാളുടെ ചിന്ത മറ്റൊരാള്‍ക്കതൊരു മൂഢ ധാരണയാണ്. അപ്പോള്‍ താങ്കളുടെ ഈ Agnostic (അജ്ഞേയതാവാദി) എന്ന അവസ്ഥയും ഒരു തരത്തില്‍ മറ്റൊരാളുടെ (ഇതിനെതിരെ നില്‍ക്കുന്നവരുടെ)വീക്ഷണത്തില്‍ തെറ്റ് തന്നെ.ഇങ്ങനെ ചിന്തിക്കുന്ന ഒരാളൊരിക്കലും ഒരു മത വിഭാഗത്തിന്റെ പ്രതിനിധിയല്ല എന്നുറപ്പ്. ദൈവത്തിന്റെ അസ്തിത്വം നമ്മുക്കാര്‍ക്കും പൂര്‍ണ്ണമായൊരു ശരിയിലെത്താന്‍ സാധ്യമല്ല അതെത്ര വലിയ മതവാദിയായാലോ യുക്തിവാദിയായാലോ ഇവിടെ നമ്മുടെ ചിന്തകളുടെ പരിമിധിയിലൊതുങ്ങുന്ന ദൈവത്തെയാണ് കാണാനാവൂ. മനുഷ്യന്‍ എന്നും ചിന്തിക്കുന്ന ദൈവം അവന്റെ സ്വരൂപത്തിന്റെ വീക്ഷണങ്ങളില്‍ നിന്നുകൊണ്ടായിരിക്കും അതുകൊണ്ട് തന്നെ പാവം ആ ദൈവത്തിന് ഒത്തിരി പരിമിധികള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഒട്ടും പാമരനല്ലാത്ത മനുഷ്യ വര്‍ഗ്ഗം ആ ചിന്തയെ ചോദ്യം ചെയ്തു കൊണ്ടിരിക്കും അതായത് കാലാകാലം ദൈവം ചോദ്യം ചെയ്യുപ്പെടുന്നവനായിരിക്കും. തെളീയീക്കാനാവാത്ത അസ്തിത്വം ഇതേ പോലെയുള്ള അനേകം വാഗ്വദങ്ങള്‍ക്കും, രക്ത ചൊരിച്ചിലിനും വഴിവെയ്ക്കും അത് അനുസ്യൂതം തുടരുകയും ചെയ്യും.

തന്തയില്ലാത്ത ക്രിസ്തു. ഇന്നിന്റെ അറിവില്‍ തന്തയില്ലാത്ത ക്രിസ്തു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല എന്നാലാ തന്ത ആര് എന്ന തര്‍ക്കത്തിലാണ് (ഇതൊരു വലിയ ഗതികേടാണ് ) ഒരു ചങ്ങാതി (ബ്ലോഗര്‍) എന്നോട് പറഞ്ഞു (ഇതേ പോലെയുള്ള ഒരു ചര്‍ച്ചയില്‍ ) വിശ്വാസം എന്നത് സത്യമാണന്ന് അതിന് അദ്ദേഹം പറഞ്ഞത് അമ്മ കാണിച്ചു തരുന്ന വ്യക്തിയാണ് നമ്മുടെ തന്തയെന്ന് ..ഞാനാ വാദത്തെ ഇങ്ങനെ ഖണ്ഡിച്ചു... അമ്മ കാണിച്ചു തരുന്ന വ്യക്തി തന്തയാണ് അതൊരു വിശ്വാസമല്ല കാരണം നമ്മുക്ക് സംശയമുണ്ടെങ്കില്‍ ഇന്നത് തെളീയിക്കാനാവുന്നതാണ്. വിശ്വാസം ഒരിക്കലും ഒരാള്‍ക്കും തെളീയീക്കാനാവില്ല സത്യം മാത്രമേ തെളിയീക്കാനാവൂ. ഒരു കാര്യം നമ്മുക്ക് ഉറപ്പിച്ച് പറയാം യേശുവിന്റെ അപ്പന്‍ ഒരു സാദാ മരപ്പണിക്കാരനോ അല്ലെങ്കില്‍ മറ്റാരോ ആയിരിക്കണം ഏതായാലും ഒരു മനുഷ്യന്റെ ബീജമല്ലാതെ മറ്റൊന്നുമല്ലാന്ന് സത്യം (അതാരാണന്ന് നമ്മുക്ക് ഇപ്പോ കണ്ടുപിടിക്കാനാവില്ല) ഇനി വിശ്വാസപരമായി നോക്കുകയാണെങ്കില്‍ ദൈവ പുത്രന്‍ ... എങ്കില്‍ നമ്മള്‍ എല്ലാം ദൈവ പുത്രന്‍ മാര്‍ തന്നെ.

പൊതുവെ ദൈവങ്ങളെല്ലാം വിശ്വ വിജയികളാണന്ന് ധാരണ അതൊരു ശരിയാണോ സെബിന്‍... അല്ലാന്നാ തോന്നുന്നത്. ശ്രീ ബുദ്ധന്‍ ദൈവം ആണോ ? എങ്കില്‍ അദ്ദേഹം നേടിയ വിജയം എന്താണ് കാണിച്ച പാതയെന്താണ്. ശത്രു നിഗ്രഹം ബുദ്ധനില്‍, ജൈനനില്‍, എത്രമാത്രം നമ്മുക്ക് ആരോപിയ്ക്കാനാവും ഈ ധാരണ ഒരു പക്ഷെ ഹൈന്ദവ പുരാണങ്ങളില്‍ വ്യക്തം എന്നാലത് മറ്റു മത ചിന്തകളില്‍ തുലോം കുറവാണ്, താവോയിസം, കണ്‍ഫ്യൂസനിസം, ജ്യൂച്ചേ മതം, അങ്ങനെ ഒത്തിരി മതങ്ങള്‍ താത്വീകാടിസ്ഥാനപരമാണ് അതൊരിക്കലും ശത്രു നിഗ്രഹാപരമാ‍യി ഉടലെടുത്തതല്ല. ഗതികെട്ട ഒത്തിരി ദൈവങ്ങളെ നമ്മുക്ക് പല പുരാണങ്ങളിലും ഐതീഹ്യങ്ങളിലും കാണാം. ഇനിവിടെ യേശു കുരിശില്‍ കയറിയത് അതദ്ദേഹത്തിന്റെ ഗതികേട് കൊണ്ടാണോ മറ്റുള്ളവരുടെ ചിന്തയുടെ ഫലം കൊണ്ടാണോ ?.മനുഷ്യന്റെ ജീവിതത്തില്‍ യേശു ഒരു വഴികാട്ടിയാണ് എന്നു പറഞ്ഞാല്‍ ഒരു പരിധിവരെ യോജിക്കാം.പറഞ്ഞു കേള്‍ക്കുന്നതും മറ്റുമായ അറിവുകള്‍ ശരിയാണെകില്‍ പാവം യേശു ഒത്തിരി കഷ്ടതകള്‍ അനുഭവിച്ചു എന്നാലതൊക്കെ തനിക്ക് മുന്‍പ് ജനിച്ച് മരിച്ചവര്‍ക്കും തനിക്ക് ശേഷം ജനിച്ച് മരിക്കാന്‍ പോവുന്നവര്‍ക്കും കൂടിയാണ് എന്ന ലോജിക്കിനോട് ഒട്ടും യോജിപ്പില്ല.ഏതൊരു മത സ്ഥപകരും യേശുവായാലും, മുഹമദായാലും അവരുണ്ടാക്കിയ മതത്തിലല്ല ജനിച്ചതെന്ന് വ്യക്തമാണ് അപ്പോള്‍ പിന്നെ ഏതു മതസ്ഥര്‍ എന്നു നമ്മുക്ക് തര്‍ക്കിക്കേണ്ട അവരുടെ ശത്രു ആരെന്നും അവരുടെ മതം എന്തായിരുന്നുവെന്നും നോക്കിയാല്‍ മതി. ജബ്ബാര്‍ മാഷിന്റെ മഞ്ചേരിയിലെ എന്‍.ഡി.എഫുക്കാരാണ് ക്വട്ടേഷന്‍ കൊടുക്കാന്‍ പോകുന്നത് അല്ലാതെ അവിടത്തെ ആര്‍.എസ്.എസുക്കാരല്ല . ചേകന്നൂരിനെ കൊന്നതും അദ്ദേഹത്തിന്റെ എതിരാളികള്‍ അതാരെന്ന് സി.ബി.ഐ. കണ്ടെത്തട്ടെ.(എങ്ങനെ കണ്ടെത്തും ഒരു എം.പിയെ അല്ലേ ഫ്രീയായി സംഭാവന ചെയ്തത്).

തന്തയില്ലാത്തവന്‍ എന്ന വാചകത്തോടെ എനിക്ക് എതിര്‍പ്പ് .. തന്ത ആരെന്നറിയാത്തവര്‍ അതില്‍ യേശു മാന്യത ഉണ്ടാക്കി എന്ന ലോജിക്കും എനിക്കേശുന്നില്ല. എങ്കില്‍ പിന്നെ എന്തുകൊണ്ട് അവരുടെ അനുയായികള്‍ അച്ചനാരെന്നറിയാത്ത കുട്ടികളെ പ്രസവിക്കാന്‍ മടിക്കുന്നു (ദേ.. ഞാനൊന്നും പറഞ്ഞില്ല)വേശ്യയെ കല്ലെറിയാന്‍ പോകുന്നവരോട് നല്ലൊരു വാക്കാണദ്ദേഹം പറഞ്ഞത് അതദ്ദേഹം തന്ത ആരാണന്നറിയാതെ വളര്‍ന്നതു കൊണ്ടാണോ അതോ മഗ്ദള മറിയത്തിന്റെ സ്ഥിരം കസ്റ്റമറായതുകൊണ്ടോ (ഡാവിഞ്ചി കോഡ്). പിന്നെ വേശ്യ എന്നത് ഒരു വ്യക്തി ചെയ്യുന്ന കുറ്റമല്ല മറ്റു വ്യക്തികള്‍ ചെയ്തുണ്ടാക്കുന്ന ഒരു കുറ്റമായാതുകൊണ്ടാമല്ലോ അങ്ങനെ പറഞ്ഞത്. സ്നേഹം എന്നതും ക്രൂരത എന്നതും കാലാകാലം നിലനിന്നിരുന്ന ഇപ്പോഴും നില നില്‍ക്കുന്നൊരു സത്യമാണ്, സ്നേഹത്തിന്റെ സ്വരൂപം പലവ്യക്തികളിലും കാണാം ... മദര്‍ തെരേസയില്‍ സ്നേഹം കാണുമ്പോള്‍ അതേ വിശ്വാസക്കാരായ മാര്‍ പവ്വത്തില്‍ ഞാന്‍ ക്രൂരതയാണ് കാണുന്നത് രണ്ടാളും അച്ചന്‍/അമ്മ പട്ടമിട്ടവരാണ്. യേശു സ്നേഹം പഠിപ്പിച്ചെതെങ്കില്‍ നല്ലത് അതു തുടരുന്നതും നല്ലത് എന്നാല്‍ അത് യേശുവിന്റെ അനുയായികളില്‍ മാത്രം ഒള്ളൂ .. യേശുവാണത് ആദ്യമായി നടപ്പിലാക്കിയത് എന്ന വാദത്തോടെ ഒട്ടും യോജിപ്പില്ല.
കുരിശിലെ മരണമില്ലെങ്കില്‍ ..(രക്തസാക്ഷിത്വം എന്ന വാദത്തോടും യോജിപ്പില്ല ... അദ്ദേഹം എന്തിന് രക്തസാക്ഷിത്വം വരിച്ചു എന്നു വ്യക്തമാക്കണം കാരണം താങ്കളൊരു Agnostic (അജ്ഞേയതാവാദി) ആയതുകൊണ്ടാ അങ്ങനെ ചോദിച്ചത്. ആ കുരിശ് മരണം സാദാ ജനങ്ങളില്‍ ഒരു സഹതാപ തരംഗം (ഇന്ദിരയും രാജീവുമെല്ലാം മരിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് രക്ഷപ്പെട്ട പോലെ) ഉണ്ടായിട്ടുണ്ട് അതുകൊണ്ടു തന്നെ ക്രിസ്തു മതം രക്ഷപ്പെട്ടതും.

absolute_void(); said...

വേശ്യയെ കല്ലെറിയാന് പോകുന്നവരോട് നല്ലൊരു വാക്കാണദ്ദേഹം പറഞ്ഞത് അതദ്ദേഹം തന്ത ആരാണന്നറിയാതെ വളര്ന്നതു കൊണ്ടാണോ അതോ മഗ്ദള മറിയത്തിന്റെ സ്ഥിരം കസ്റ്റമറായതുകൊണ്ടോ (ഡാവിഞ്ചി കോഡ്). - വിചാരം.

കൈപ്പള്ളിയുടെ യൂണിക്കോഡ് ബൈബിളുണ്ടായിരുന്നതുകൊണ്ട് ബൈബിളില്‍ എത്ര മറിയയുണ്ടെന്ന് തപ്പി. അതുപ്രകാരം ബൈബിളിലെ മറിയമാരെ ഇവിടെ നിരത്തുന്നു.

1) ദാവീദിന്റെ മകനായ യോസേഫിന്റെ ഭാര്യയും യേശുവിന്റെ അമ്മയുമായ മറിയ.
ബൈബിളില്‍ വളരെയിടങ്ങളില്‍ പരാമര്‍ശമുണ്ട്.

2) മഗ്ദലനക്കാരി മറിയ.
(ബൈബിളില്‍ വളരെയിടങ്ങളില്‍ പരാമര്‍ശമുണ്ട്. ഇവരുടെ ശരീരത്തില്‍ നിന്ന് ക്രിസ്തു ഏഴുഭൂതങ്ങളെ പുറത്താക്കിയിരുന്നു എന്നാണ് ബൈബിള്‍ ഭാഷ്യം. കുരിശുമരണത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു ആദ്യം പ്രത്യക്ഷനാകുന്നത് ഇവര്‍ക്കാണെന്ന് മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു. യോഹന്നാന്റെ സുവിശേഷത്തിലാകട്ടെ, ഇവര്‍ ക്രിസ്തുവിന്റെ കല്ലറയ്ക്കല്‍ ചെന്ന് അവനെ ജീവനോടെ കാണുന്നതായും ക്രിസ്തു ഇവളെ പേരുചൊല്ലിവിളിക്കുമ്പോള്‍ എബ്രായ ഭാഷയില്‍ റബ്ബൂനി എന്ന് മറിയ ക്രിസ്തുവിനെ വിളിക്കുന്നതായും കാണുന്നു. റബ്ബൂനിയുടെ അര്‍ത്ഥം ഗുരു എന്നാണെന്ന് പിന്നീട് പറയുന്നുമുണ്ട്.)

3) യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ.
(മത്തായി 27:56, 61, 28:1, മര്‍ക്കോസ് 15:40, 47)

4) ബെഥേന്യ എന്ന ഗ്രാമത്തിലെ മാര്‍ത്തയുടെയും ദീനമായിക്കിടന്ന ലാസറിന്റെയും സഹോദരി മറിയ.
(ഈ മറിയയായിരുന്നു കര്‍ത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാല്‍ തുടച്ചതു് എന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ [11:2, 12:3] പറയുന്നു.)

5) ക്ലേയോപ്പാവിന്റെ ഭാര്യ മറിയ.
(യേശുവിന്റെ കുരിശിനരികെ നിന്ന മൂന്ന് മറിയകളില്‍ ഒന്ന് ഇവരായിരുന്നു. [യോഹന്നാന്‍ 19:25]. അമ്മയും മഗ്ദലനക്കാരി മറിയയും ആയിരുന്നു മറ്റു രണ്ടു മറിയമാര്‍.)

6) മര്‍ക്കോസ് എന്നു പേരുള്ള യോഹന്നാന്റെ അമ്മ മറിയ.
(അപ്പോസ്തോല പ്രവൃത്തികളിലാണ് [12:12] ഇവരുടെ പേര് പരാമര്‍ശിക്കുന്നത്.)

ഇതുകൂടാതെ റോമര്‍ക്കെഴുതിയ സുവിശേഷത്തില്‍ [16:6] നിങ്ങള്‍ക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിന്‍ എന്ന് പറയുന്നുണ്ടെങ്കിലും അത് ഏതു മറിയയെ പരാമര്‍ശിച്ചാണെന്ന് എനിക്ക് വ്യക്തമല്ല. യൂണിക്കോഡ് സേര്‍ച്ചില്‍ പെടാത്ത വേറേതെങ്കിലും മറിയയെ കുറിച്ച് പരാമര്‍ശമുണ്ടോ എന്നു എനിക്കുറപ്പില്ല.

പലരും ധരിച്ചിരിക്കുന്നത് മഗ്ദലനക്കാരി മറിയവും ലാസറിന്റെ സഹോദരി മറിയവും ഒരാളാണെന്നാണ്. ബൈബിളില്‍ എഴുതിയിരിക്കുന്നത് പ്രകാരം സുഗന്ധതൈലത്താല്‍ ക്രിസ്തുവിന്റെ പാദം കഴുകി തലമുടികൊണ്ട് തുടച്ചത് ലാസറിന്റെ സഹോദരി മറിയയായിരിക്കെ അത് മഗ്ദലനക്കാരി മറിയയാണെന്ന് പലരും കരുതുന്നു.

എന്നാല്‍ ഇപ്പറഞ്ഞവരിലാരുമല്ല, യേശു കല്ലെറിഞ്ഞുള്ള മരണത്തില്‍ നിന്ന് രക്ഷിച്ച വ്യഭിചാരിണിയായ സ്ത്രീ. അവരുടെ പേരുപോലും അക്കാര്യത്തെ പരാമര്‍ശിക്കുന്ന യോഹന്നാന്റെ സുവിശേഷത്തില്‍ (അധ്യായം 8) പറയുന്നില്ല. അപ്പോള്‍ പിന്നെ ഈ സ്ത്രീയും മഗ്ദലനക്കാരി മറിയവും ഒന്നാണെന്ന ധാരണ എവിടെ നിന്നു വന്നു?

absolute_void(); said...

യേശു സ്നേഹം പഠിപ്പിച്ചെതെങ്കില്‍ നല്ലത് അതു തുടരുന്നതും നല്ലത് എന്നാല്‍ അത് യേശുവിന്റെ അനുയായികളില്‍ മാത്രം ഒള്ളൂ .. യേശുവാണത് ആദ്യമായി നടപ്പിലാക്കിയത് എന്ന വാദത്തോടെ ഒട്ടും യോജിപ്പില്ല.

അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ. ഗോത്രസമൂഹങ്ങളായി പിരിഞ്ഞ് കണ്ണിന് കണ്ണും പല്ലിന് പല്ലും എന്ന പ്രാകൃതനിയമവുമായി ജീവിച്ചിരുന്ന ഒരു സമൂഹത്തില്‍ മോശയുടെയും അബ്രാഹാമിന്റെയും കാലത്തെ പഴയ നിയമം നീക്കി സ്നേഹത്തിന്റേതായ പുതിയ നിയമം സ്ഥാപിച്ചതാണ് ക്രിസ്തുവിന്റെ വിജയം. എന്നാല്‍ കുരിശുമരണം (വ്യാജമായെങ്കിലും) ഇല്ലായിരുന്നുവെങ്കിലും, പില്‍ക്കാലത്ത് യുദ്ധവിജയത്തിന്റെ ആവശ്യത്തിലേക്കായി കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചില്ലായിരുന്നുവെങ്കിലും ഇന്ന് ഇങ്ങനെയൊരു മതം കാണുമായിരുന്നില്ല എന്നു തന്നെ പറയണം.

absolute_void(); said...

ശ്രീ ബുദ്ധന്‍ ദൈവം ആണോ ? എങ്കില്‍ അദ്ദേഹം നേടിയ വിജയം എന്താണ് കാണിച്ച പാതയെന്താണ്. ശത്രു നിഗ്രഹം ബുദ്ധനില്‍, ജൈനനില്‍, എത്രമാത്രം നമ്മുക്ക് ആരോപിയ്ക്കാനാവും

ബുദ്ധമതം നാസ്തിക മതമായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ബുദ്ധനെ ദൈവമായി കാണുന്നില്ല. ആഫ്റ്റര്‍ ലൈഫില്‍ അവര്‍ വിശ്വസിക്കുന്നില്ല. പരമപഥം പ്രാപിക്കുക എന്നത്, അല്ലെങ്കില്‍ ബുദ്ധത്വം പ്രാപിക്കുക എന്നത് ജ്ഞാനസമ്പാദനത്തിന്റെ പരമകാഷ്ഠയിലാണ് സംഭവിക്കുന്നത്. എന്നാല്‍ ബുദ്ധമതാനുയായികള്‍ ശത്രുനിഗ്രഹത്തിന് ഇറങ്ങിയിട്ടേയില്ല എന്നു പറഞ്ഞാല്‍ ശരിയാകുമോ? ഹീനയാനരും മഹായാനരും തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ നടന്ന ഹൈന്ദവ പുനരുത്ഥാരണത്തിനൊപ്പം തന്നെ ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. ശ്രീലങ്കയില്‍ വംശീയ സംഘര്‍ഷത്തില്‍ ബുദ്ധ സന്യാസിമാരും ഭാഗവാക്കുകളാണ്.

ജൈനരെ കുറിച്ച് എനിക്ക് വലിയ പിടിപാടില്ല. എന്നാല്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ജൈനരുള്ള ഗുജറാത്തിലാണ് 'മോഡി'യായി വംശഹത്യയും നടന്നത്.

ഇതൊക്കെ പറയുമ്പോഴും ക്രിസ്തുവിനെ അംഗീകരിക്കുന്നതുപോലെ ബുദ്ധനെയും ഞാന്‍ ഹൃദയത്തിലേറ്റി ആരാധിക്കുന്നു. അത് മതാത്മകമായ പ്രാര്‍ത്ഥനയല്ല. അറിവിനോടുള്ള ബഹുമാനവും എന്റെ അറിവില്ലായ്മയോടുള്ള കോംപ്ലക്സുമാണ്.

Roby said...

വിചാരം പറഞ്ഞത്...
"അതദ്ദേഹം തന്ത ആരാണന്നറിയാതെ വളര്‍ന്നതു കൊണ്ടാണോ അതോ മഗ്ദള മറിയത്തിന്റെ സ്ഥിരം കസ്റ്റമറായതുകൊണ്ടോ (ഡാവിഞ്ചി കോഡ്)."

വിചാരം,
ക്രിസ്തുവിനെക്കുറിച്ച് താങ്കള്‍ക്കൊന്നും അറിയില്ലെങ്കില്‍ വിവരക്കേട് വിളിച്ചു പറയരുത്. ഇതു പോലുള്ള ഒരു ചര്‍ച്ചയില്‍ ഡാവിന്ചി കോഡ് പോലെ ഒരു നാലാംകിട പുസ്തകത്തിലെ false information ഉപയോഗിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഡാവിഞിയുടെ കോഡൊക്കെ decode ചെയ്തിട്ട് കാലം കുറെയായി.
യുക്തിവാദി യുക്തി ഉപയോഗിച്ച് ചിന്തിക്കുന്നവനാണ്‌. താങ്കള്‍ക്ക് അതില്ലെന്നു മാത്രമല്ല വിചാരം എന്നൊരു പേരല്ലാതെ വിചാരശേഷിയുമില്ലേന്നു തോന്നുന്നു.

ജബ്ബാര്‍ മാഷെ, ഓഫിനു മാപ്പ്

sajan jcb said...


ഒരേ പാട്ട് എന്നും കേട്ടാലും ബോറടിക്കാതെ പുതുമ ആസ്വദിക്കാന്‍ കഴിയുന്ന ഒരു മനസ്സ്;
ലോജിക് ഒരല്പം മാറ്റി അങ്ങിനെ ഒരു ഡിസൈന്‍ ദൈവത്തിന് പറ്റില്ലെന്നുണ്ടോ? :)
നിലനില്‍ക്കുന്ന ഡിസൈനിന്റെ പാളിച്ചയെന്നും പറഞ്ഞൂടെ അതിനെ?


ബുദ്ധിമാന്‍,
that is called choice !!!

ഒരു ഉദാഹരണം പറയാന്‍ ശ്രമിക്കാം....

താങ്കള്‍ തന്നെ രൂപകല്പന ചെയ്ത താങ്കളുടെ സ്വന്തം ഇഷ്ടഭവനം. അതിലേക്കു താങ്കളുടെ ഉറ്റ സ്നേഹിതന്‍(അല്ലെങ്കില്‍ ഒരു സന്ദര്‍ശകന്‍) കടന്നു വരുന്നു. താങ്കളുടെ ഭവനത്തിലെ washing basin ന്റെ സ്ഥാനം പുള്ളികാരന് എന്തു കൊണ്ടോ പിടിച്ചില്ല. താങ്കള്‍ക്കാണെങ്കില്‍ അതിന്റെ location വളരെ ഇഷ്ടവും. സുഹൃത്തിന്റെ ഇഷ്ടമില്ലായ്മായ്ക്ക് താങ്കള്‍ എന്തു മറുപടി പറയും? [മനസ്സിലായില്ലെങ്കില്‍ വിശദമാക്കാന്‍ ഞാന്‍ തയ്യാറാണ്]

എന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ താങ്കള്‍ ഇതു വരെ ശ്രമിച്ചുകണ്ടില്ല...
"If you have no hungry, what will happen to this world?"

വിചാരം said...

ആദ്യം സെബിന്‍ ഈ വിഷയത്തില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയില്‍ അഭിനന്ദിക്കുന്നു.

കല്ലെറിയാന്‍ വിധിക്കപ്പെട്ട സ്ത്രീ മഗ്ദല മറിയം ആണന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. മഗ്ദല മറിയത്തിന്റെ സ്ഥിരം കസ്റ്റമര്‍ എന്നാണുദ്ദേശിച്ചത് .. അങ്ങനെ ഒരു തെറ്റ് ചെയ്യുന്ന ഒരാളാണ് താനും എന്ന് ഇവിടെ യേശു സ്വയം പ്രഖ്യാപിക്കുന്നുണ്ട് “ഈ കൂ‍ട്ടത്തില്‍ തെറ്റ് ചെയ്യാത്തവരുണ്ടെങ്കില്‍ അവളെ കല്ലെറിയട്ടെ” എന്നു വെച്ചാല്‍ യേശുവിന് പോലും കല്ലെറിയാന്‍ അവകാശമില്ല എന്ന് യേശു തന്നെ സ്വയം പറയുന്നു.. ശരിയല്ലേ സെബിന്‍.
താങ്കളുടെ രണ്ടാമത്തെ കമന്റ് ....
ഗോത്ര സമൂഹങ്ങളായി പിരിഞ്ഞ് കണ്ണിന് കണ്ണും പല്ലിന് പല്ലും....... പുതിയ നിയമം സ്ഥപിച്ചതാണ് യേശുവിന്റെ വിജയം ... എനിക്ക് പരിഹാസം തോന്നുന്നു പ്രിയ സുഹൃത്തേ .. അദ്ദേഹം കുരിശില്‍ കയറുന്നത് വരെ എന്റെ അറിവില്‍ ചില ശിഷ്യമാര്‍ ഉണ്ടായി എന്നല്ലാതെ അങ്ങനെയൊരു വ്യവസ്ഥിതി മുഹമ്മദ് മുഹമ്മദ് സ്ഥാപിച്ചത് പോലെ സ്ഥാപിച്ചിട്ടില്ല.ആ ശിഷ്യമാരാണല്ലോ ക്രിസ്തുമതത്തെ ഇത്രയും വളര്‍ത്തിയതും തളര്‍ത്തിയതും .. ഒരേ സമയം മദര്‍ തെരേസ എന്ന ബഹുമാന്യ വനിതയയേയും വെറുക്കപ്പെട്ട മനുഷ്യനായ മാര്‍പവ്വത്തിലിനേയും ചുമയ്ക്കുന്നത്. വിദേശീയരില്‍ ക്രിസ്തു മത വിഭാഗങ്ങളെ വ്യത്യസ്ഥ മതസ്ഥര്‍ എന്നാണ് പറയുക..എന്റെ വീക്ഷണത്തില്‍ ക്രിസ്തു എവിടെ തുടങ്ങിയോ അവിടെ തന്നെയാണ് ക്രിസ്തുവിനെ വിശ്വസിക്കുന്നവരുടെ നില്‍പ്പും.അന്നനേകം ഗ്രോതങ്ങളായി തമ്മില്‍ തല്ലിയിരുന്നവര്‍ ..ഇന്ന് വിഭാഗങ്ങളായി പള്ളിയ്ക്കും പണത്തിനും വേണ്ടി തമ്മില്‍ തല്ലുന്നു.
ശ്രീ ബുദ്ധനെ ഇന്ന് ദൈവമായി കാണുന്നവരും അയാളെ ആദരിക്കുന്നവരും അനേകം ഉണ്ട് (യേശുവിനെ ദൈവമായും.. ദൈവ പുത്രനായും കാണുന്നത് പോലെ). താങ്കള്‍ പറഞ്ഞത് :പൊതുവെ ദൈവങ്ങളെല്ലാം വിശ്വവിജയികളാണ്. ശത്രുനിഗ്രഹമാണ് പ്രധാന അജണ്ട.... ദൈവങ്ങളെ വിശ്വസിക്കുന്ന മതസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതെങ്ങനെ ദൈവങ്ങള്‍ കുറ്റവാളിയാവും ( പാവം ദൈവം ഒന്നു അറിയാത്ത മൂപ്പര്‍ എന്തലാം പഴി കേള്‍ക്കണം).ലോകത്ത് നന്മ ചെയ്ത ഒരാളെ മനസ്സില്‍ പ്രതിഷ്ടിക്കുന്നതില്‍ തെറ്റില്ല പക്ഷെ എല്ലാ സംശയങ്ങള്‍ക്കും അതീതമായിരിക്കണം.
റോബി സാര്‍ .. താങ്കള്‍ക്ക് താങ്കളുടെ ക്രിസ്തുവിനെ കുറിച്ചുള്ള അറിവ് ഇവിടെ പങ്കു വെയ്ക്കാം അപ്പോള്‍ എനിക്കും ഒത്തിരി അറിവ് നേടാലോ. ക്രിസ്തുവിനെ കുറിച്ച് അറിയാന്‍ ബൈബിളാണ് ആധികാരികമായ ഗ്രന്ഥം. അതല്ലാം തിരുത്തി കൊണ്ടിരിക്കുകയാണന്നറിയില്ലേ പിന്നെ എന്തടിസ്ഥാനത്തിലാണ് ഡാവിഞ്ചി കോഡ് തെറ്റാണ് താങ്കള്‍ പറയുന്നത് എനിക്കതിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല ഒന്ന് വിശദമാക്കാമോ ... എന്റെ പ്രിയ ചങ്ങാതി ലോകത്ത് മതങ്ങള്‍ ചവറ്റ് കൊട്ടകളില്‍ എറിയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സത്യത്തെ ഉള്‍കൊണ്ട് കാര്യ ഗൌരവത്തോടെ സംസാരിക്കൂ‍.. എന്റെ അറിവ് തികച്ചും പരിമിധിയ്ക്കുള്ളില്‍ ഉള്ളവയാ‍ണ് . അതിലൊരു അപമാന കുറവും ഇല്ലല്ലോ .എന്റെ യുക്തി അതാണെന്റെ ജീവിതം .. അതിനനുസരിച്ച് ജീവിയ്ക്കുക... സത്യത്തില്‍ എല്ലാവരും അങ്ങനെ അല്ലെ അവരെത്ര വലിയ മത വിശ്വാസികളായാലും.

sajan jcb said...

I would like to rephrase/add my own previous comment.

that is called the best choice !!

ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ design ന്റെ മഹിമ മനസ്സിലാക്കാന്‍ താങ്കള്‍ നിര്‍ദ്ദേശത്തിലെ പോരായ്മ ചൂണ്ടികാണിച്ചാല്‍ മതിയാകുമോ? എങ്കില്‍ ഇതാ...

ബുദ്ധിമാന്‍ said... ഒരേ പാട്ട് എന്നും കേട്ടാലും ബോറടിക്കാതെ പുതുമ ആസ്വദിക്കാന് കഴിയുന്ന ഒരു മനസ്സ്;

അങ്ങിനെയായിരുന്നു നമ്മുടെ മനസ്സെങ്കില്‍ 'പുതമ' എന്ന വാക്ക് നമ്മുടെ നിഘണ്ടുവില്‍ ഉണ്ടാകില്ലായിരുന്നു. കാരണം എന്തിനാണ് നമ്മുക്കു പുതുമ? നമ്മുടെ മനസ്സിനു അങ്ങിനെ ഒന്നിന്റെ ആവശ്യം ഇല്ലല്ലോ?. പുതുമ അല്ലെങ്കില്‍ പുതിയതു്(new) ഇല്ലെങ്കില്‍ നമ്മുക്കു newspaper രിന്റെ ആവശ്യവും ഉണ്ടാകില്ലായിരുന്നു.

നമ്മളില്‍ കുറച്ചുപേരെങ്കിലും ഒരുകാര്യത്തിനു തമിഴ് നാട്ടുകാരെ പരിഹസിക്കുന്നവരാണ്; ഭക്ഷണത്തിന്റെ കര്യത്തില്‍ ... എന്നു ഒരേ ഇഡ്ഢിലിയും ദോശയും കഴിച്ചിട്ടും മതിവാരാത്ത അവരുടെ ബോറന്‍ മനസ്ഥിതിയെ പറ്റി.

എന്നും പുതുമ കണ്ടെത്താന്‍ ശ്രമിക്കുന്നതു മൂലമല്ലേ പുതിയ ആവശ്യങ്ങള്‍ ഉണ്ടായതു്? അതുകൊണ്ടല്ലേ പുതിയത് കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കുന്നത്. അതുകൊണ്ടല്ലേ നമ്മള്‍ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്കു കുതിക്കുന്നുതു്.

ഇനി ബുദ്ധിമാന്‍ പറയൂ ...ഏതാണ് നല്ല design?

sajan jcb said...

കേരള യുക്തിവാദിസംഘം സംസ്ഥാന സമ്മേളനം
ഡിസംബര്‍ ,23 ,24,25 തീയതികളില്‍
തിരുവനന്തപുരത്ത് നടക്കുന്നതു കാരണം ജബ്ബാര്‍ മാഷിനു തിരക്കായിരിക്കണം ; അതു കൊണ്ടാണ് എനിക്കുള്ള അദ്ദേഹത്തിന്റെ മറുപടി വൈകുന്നതു എന്നു സംശയിക്കുന്നു.

ജബ്ബാര്‍ മാഷേ,
താങ്കളില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നതു താഴെ കൊടുത്തിരികുന്ന ചോദ്യത്തിനുള്ള ഉത്തരമാണ്...

സങ്കല്പത്തില്‍ താങ്കളാണല്ലോ സൃഷ്ടിക്കര്‍ത്താവ് !! താങ്കള്‍ക്കു വേണമെങ്കില്‍ സൃഷ്ടികളെ താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് സൃഷ്ടിക്കാം. നന്മചെയാനുള്ള സ്വാതന്ത്യം മാത്രമേ താങ്കള്‍ താങ്കളുടെ സൃഷ്ടികള്‍ക്കു കൊടുക്കൂ? അതായത് മറ്റൊന്നും ചെയ്യാനുള്ള സ്വാതന്ത്യം അവര്‍ക്കുകൊടുക്കില്ലേ?.

(ഞാന്‍ രണ്ടു ദിവസം കാത്തിരിക്കാം)

ea jabbar said...

ജബ്ബാര്‍ മാഷേ,
താങ്കളില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നതു താഴെ കൊടുത്തിരികുന്ന ചോദ്യത്തിനുള്ള ഉത്തരമാണ്...

സങ്കല്പത്തില്‍ താങ്കളാണല്ലോ സൃഷ്ടിക്കര്‍ത്താവ് !! താങ്കള്‍ക്കു വേണമെങ്കില്‍ സൃഷ്ടികളെ താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് സൃഷ്ടിക്കാം. നന്മചെയാനുള്ള സ്വാതന്ത്യം മാത്രമേ താങ്കള്‍ താങ്കളുടെ സൃഷ്ടികള്‍ക്കു കൊടുക്കൂ? അതായത് മറ്റൊന്നും ചെയ്യാനുള്ള സ്വാതന്ത്യം അവര്‍ക്കുകൊടുക്കില്ലേ?.



തിന്മ തടയാന്‍ , സ്വാതന്ത്ര്യം നിഷേധിക്കണമെന്നുണ്ടോ? തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ പോരേ? താങ്കള്‍ പറഞ്ഞ വിശപ്പിന്റെ കാര്യം തന്നെ എടുക്കാം. വിശക്കുന്നവരെല്ലാം തിന്മ ചെയ്യാറില്ല. വിശപ്പിന്റെ പേരില്‍ തിന്മ ചെയ്യാനിടയാക്കുന്ന സാഹചര്യം-ആഗ്രഹിക്കുന്ന ഭക്ഷണം കിട്ടാതെ വരുന്ന സാഹചര്യം- ഇല്ലാതാക്കാന്‍ സര്‍വ്വശക്തനായ ഒരു ദൈവത്തിനു കഴിയേണ്ടതാണല്ലോ.
പിന്നെ എന്തിനാണിങ്ങനെയൊരു സാങ്കല്‍പ്പിക സംവാദം?; എന്താണു താങ്കള്‍ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നു തെളിച്ചു പറഞ്ഞാല്‍ അതിനുള്ള മറുവാദങ്ങള്‍ പറയാം. ദൈവമായി അഭിനയിക്കാന്‍ തല്‍ക്കാലം താല്‍പ്പര്യമില്ലെന്നറിയിക്കുന്നു.

മനുഷ്യന്‍ എങ്ങനെയൊക്കെ സങ്കല്‍പ്പിച്ചാലും ദൈവത്തിനു മനുഷ്യസഹജമായ പോരായ്മകളുണ്ടാകും. നമ്മുടെ മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടല്ലാതെ ദൈവത്തിന്റെ ക്വാളിറ്റികള്‍ നിര്‍ണ്ണയിക്കാനോ അളക്കാനോ നമുക്കാവില്ല. അതു തന്നെയാണു മനുഷ്യന്റെ ദൈവം ഒരു വിരോധാഭാസമാകാന്‍ കാരണം. നന്മയും തിന്മയും കേവലമല്ല. അത് ആപേക്ഷികമാണ്. അക്കാര്യം കൂടി പരിഗണിക്കാതെ ചര്‍ച്ച ചെയ്യുന്നതിലും അര്‍ത്ഥമില്ല. യുക്തിക്കു നിരക്കാത്ത ഒരു സങ്കല്‍പ്പത്തെ യുക്തി കൊണ്ട് പോസ്റ്റുമോറ്ട്ടം ചെയ്യുന്നത് പാഴ്വേലയാണെന്ന് ഞാന്‍ കരുതുന്നു. ദെവാസ്തിത്വം യുക്തി കൊണ്ടു സമര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കുമ്പോള്‍ അതിന്റെ യുക്തിരാഹിത്യം ബോധ്യപ്പെടുത്തേണ്ടി വരുന്നു എന്നതുകൊണ്ടാണ് `ചതുര ത്രികോണം` എന്ന സങ്കല്‍പ്പം അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങളെല്ലാം വിശ്വാസങ്ങള്‍ മാത്രമാണ്. അതിനൊക്കെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും മേലങ്കി അണിയിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമായേ കലാശിക്കൂ.

സലാഹുദ്ദീന്‍ said...

പ്രിയ ജബ്ബാര്‍ മാഷെ

“നമ്മുടെ മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടല്ലാതെ ദൈവത്തിന്റെ ക്വാളിറ്റികള്‍ നിര്‍ണ്ണയിക്കാനോ അളക്കാനോ നമുക്കാവില്ല“

‘നമ്മുടെ’ എന്നുള്ളിടത്ത് യുക്തി വാദികള്‍ എന്നവകാശപ്പെടുന്നവരുടെ എന്നാക്കുന്നത് സ്വന്തം അന്ത വിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കാതിരിക്കുന്നതിന് നന്നായിരിക്കും എന്ന് തോന്നുന്നു മാഷെ.

റാല്‍മിനോവിന്റെ സോഫ്റ്റ്വെയറിന് തോ‍ന്നുന്ന അതേ യുക്തി തന്നെയാണ് നമ്മുടെ മാഷക്കും എന്നു തോന്നുന്നു.

sajan jcb said...

വിശപ്പിന്റെ പേരില്‍ തിന്മ ചെയ്യാനിടയാക്കുന്ന സാഹചര്യം-ആഗ്രഹിക്കുന്ന ഭക്ഷണം കിട്ടാതെ വരുന്ന സാഹചര്യം- ഇല്ലാതാക്കാന്‍ സര്‍വ്വശക്തനായ ഒരു ദൈവത്തിനു കഴിയേണ്ടതാണല്ലോ.
പിന്നെ എന്തിനാണിങ്ങനെയൊരു സാങ്കല്‍പ്പിക സംവാദം?;


ഇത്ര വേഗം മടുത്തോ?

പുറത്തു നിന്നു കമന്ററിപറയാന്‍ വളരെ എളുപ്പമാണ്. ഒന്നിനെ വിമര്‍ശ്ശിക്കാന്‍ അതിലും എളുപ്പം. wear his shoes; എന്നിട്ടു ആ direction നില്‍ കൂടിയും ചിന്തിക്കാന്‍ ശ്രമിക്കൂ...

ഒരു യുക്തി; അതാണു സര്‍വ്വശരിയെന്നു തീരുമാനിക്കുന്നതിനു മുമ്പ് നമ്മള്‍ എല്ലാ ദൃഷ്ടിപദത്തില്‍ കൂടിയും ചിന്തിക്കണമല്ലോ? പലര്‍ക്കും എല്ലാ കാര്യങ്ങളിലും അങ്ങിനെ ചിന്തിക്കാന്‍ പറ്റി എന്നു വരില്ല। പലരുടേയും യുക്തി some particular point വരെയേ പോകുന്നുള്ളൂ. അപ്പോഴാണ് സങ്കല്പലോകങ്ങള്‍ സഹായകമാവുക।


വിശപ്പിന്റെ കാര്യം ... ഇതു മുമ്പേ പറഞ്ഞതാണു്। താങ്കള്‍ സങ്കല്‍പ്പിച്ചു നോക്കൂ; വിശപ്പില്ലാത്ത ഒരു ലോകം ! ഞാന്‍ സഹായിക്കാം (താങ്കള്‍ക്കു ഇത്തിരി ക്ഷമയുണ്ടെങ്കില്‍). താങ്കളുടെ സാമ്പത്തിക സ്ഥിതി എനിക്കറിയില്ല. എങ്കിലും സങ്കല്‍പ്പിക്കൂ... താങ്കള്‍ ഒരു ധനാഢ്യനാണെന്ന്. താങ്കള്‍ക്കു ഇഷ്ടമുള്ള വിഭവങ്ങള്‍ നിമിഷങ്ങള്‍ക്കകം കണ്‍മുമ്പില്‍ എത്തിക്കാന്‍ capacityയുള്ള ഒരു ധനാഢ്യന്‍. [ഞങ്ങളുടെ നാട്ടില്‍ ചില കാര്‍ന്നവന്മാര്‍ പറയുന്ന കേട്ടിട്ടുണ്ടു്. 'അവന്റെ എല്ലിന്റെയിടയിലും ചോറുവറ്റു കയറിതുടങ്ങിയെന്നു്'. ] അങ്ങിനെയുള്ള set-up ല്‍ ആണു താങ്കളുടെ ജീവിതമെങ്കില്‍ താങ്കളുടെ ജീവിതം എപ്രകാരമാകും എന്നു സങ്കല്പിച്ചു ഉത്തരം തരുവാന്‍ സാധിക്കുമോ?

ഇനി എന്തിനാണ് ഇങ്ങനെ സങ്കല്‍പ്പിച്ചു ബുദ്ധിമുട്ടുന്നതെന്നു്? എന്നാലെ തിന്മ ദൈവം സൃഷ്ടിച്ചതാണോ? വിശപ്പ് ഒരു അനുഗ്രഹമാണോ ? എന്ന ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ പറ്റൂ.

atomic energy ; അതു ഇലക്ട്രിസിറ്റി യുണ്ടാക്കാന്‍ ഉപയോഗിക്കാം; അതുപോലെ തന്നെ വിനാശകരമായ atom bomb ഉണ്ടാക്കാനും ഉപയോഗിക്കാം. അതിന്റെ പേരില്‍ നമ്മള്‍ atomic energy കണ്ടുപിടിച്ച ശാസ്ത്രഞന്‍ മാരെ ശിക്ഷികാറില്ലല്ലോ? നന്മയും തിന്മയും കേവലമല്ല. അത് ആപേക്ഷികമാണ്. വളരെ ശരിയാണ്!

മടുത്തെങ്കില്‍ ഈ point ല്‍ നിറുത്താം. വിശദീകരണം ആവശ്യമെങ്കില്‍ അതും ആകാം .

sajan jcb said...

അയ്യോ...ചോദിക്കാന്‍ വിട്ടുപോയി...
ഉത്തരം പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍.

1. തിന്മ അതു ദൈവം സൃഷ്ടിച്ചതാണോ? അതോ മനുഷ്യന്റെ സൃഷ്ടിയാണോ?

2. വിശപ്പില്ലാത്ത ലോകത്തു എല്ലാം മംഗളമായിട്ടാണോ കലാശിക്കാന്‍ പോകുന്നതു്?

sajan jcb said...

പിന്നെ എന്തിനാണിങ്ങനെയൊരു സാങ്കല്‍പ്പിക സംവാദം?;

എന്റെ മറുപടി clear അല്ലായിരുന്നു എന്നു തൊന്നുന്നു. see നമുക്കെല്ലാവര്‍ക്കും വിശപ്പുണ്ട്. വിശപ്പില്ലാത്ത ലോകം സങ്കല്പിച്ചെടുക്കാനല്ലേ കഴിയൂ!!

സ്വയം ദൈവമായി സങ്കല്പിക്കുന്നത് എന്തിനെന്നാല്‍; നമ്മള്‍ ആരും ദൈവമല്ല. ദൈവം ഉണ്ടൊ എന്നും ഒരു പിടിയും ഇല്ല. അപ്പോള്‍ സങ്കല്പിക്കുകയല്ലാതെ ഒരു വഴിയും ഇല്ലല്ലോ?

sajan jcb said...

ദൈവത്തെ കുറിച്ചു സങ്കല്‍പ്പിക്കാന്‍ പോലും നമുക്കു ബുദ്ധിമുട്ടുള്ളതായി എനിക്കു തോന്നുന്നു. സാരമില്ല. ദൈവം ഇല്ലെന്നു സങ്കല്‍പ്പിച്ചു നോക്കൂ... പരീക്ഷണനിരീക്ഷണങ്ങളെ മാത്രം ആസ്പദമാക്കി നമുക്കു ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം.

[ഇതിലെങ്കിലും യുക്തിവാദികള്‍ എന്നു അവകാശപ്പെടുന്നവരില്‍ നിന്നു വ്യക്തമായ ഉത്തരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു]

1. ഒരു low of energy പറയുന്നതു് എന്തെന്നാല്‍ എനര്‍ജി പുതിയതായി ഉണ്ടാക്കാനോ നശിപ്പിക്കാനോ സാധിക്കുകയില്ല. വേണമെങ്കില്‍ അതിനെ ഒരു രൂപത്തില്‍ നിന്നു മറ്റോരു രൂപത്തിലേക്കു മാറ്റാന്‍ സാധിക്കും. എന്റെ സംശയം എന്തെന്നാല്‍, അങ്ങിനെയെങ്കില്‍ ഈ ലോകത്തു പല രൂപത്തില്‍ കാണുന്ന ബൃഹത്തായ എനര്‍ജിയുടെ ആദ്യരൂപം എങ്ങിനെ ഉണ്ടായി?

2. ഞാന്‍ യുക്തിവാദം ബ്ലോഗില്‍ ഇതിനു മുമ്പും ചോദിച്ചതാണ്. [link]
പക്ഷേ ഉത്തരം കിട്ടിയില്ല.

വായിക്കുവാന്‍ എളുപ്പത്തിനു വേണ്ടി മുമ്പത്തെ കമന്റ് താഴെകൊടുക്കുന്നു....


പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?

ശാസ്ത്രം പരിശോധിച്ചാല്‍ നമ്മുക്കു കാണാന്‍ കഴിയുന്നതു് പ്രപഞ്ചത്തിന്റെ ആദ്യഘട്ടങ്ങളില്‍ കുറേ പൊടിപടലങ്ങളാണത്രേ ഉണ്ടായിരുന്നത്! (ഈ പൊടി എങ്ങിനെ ഉണ്ടായെന്ന് അവര്‍ക്കു വലിയ പിടിപ്പാടില്ല. അതുകോണ്ട് നമ്മളും അതിനപ്പുറം പോകുന്നില്ല.) ഒരു "പ്രത്യേക" സാഹചര്യത്തില്‍ ആ പൊടി ഘനീഭവിച്ചു ഒരു വലിയ ഗോളം ഉണ്ടായി. ഒരു "പ്രത്യേക" സാഹചര്യത്തില്‍ ഒരു വലിയ വിസ്പോടനം നടക്കുകയും അങ്ങിനെ ഭൂമിയും സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായി. ഒരു പ്രത്യേക സാഹചര്യത്തില്‍ അചേതനവസ്തുവായ പൊടിയില്‍ നിന്നു് സചേതനമായ ഏകകോശജീവികള്‍ ഉണ്ടായി... പിന്നെ എല്ലാം വളരെ എളുപ്പമല്ലേ?... അവിടെ നിന്ന് ബഹുകോശജീവികളും ഉരഗങ്ങളും കുരങ്ങനും പിന്നെ സാക്ഷാല്‍ മനുഷ്യനും ഉണ്ടായി.

ചുരുക്കം പറിഞ്ഞാല്‍ പൊടിയില്‍ നിന്ന് മനുഷ്യന്‍ ഉണ്ടായി എന്നു സാരം.


ഇനി ചോദ്യങ്ങള്‍
1. എന്താണു ഈ പ്രത്യേക സാഹചര്യങ്ങള്‍ ? ശാസ്ത്രത്തില്‍ സങ്കല്പങ്ങള്‍ക്കു വലിയ പ്രാധന്യമൊന്നും ഇല്ലെങ്കിലും അങ്ങനെ എന്തേങ്കിലും സാഹചര്യങ്ങള്‍... അതു സങ്കല്പിച്ചെടുക്കാന്‍ ഉതകുന്ന എന്തേങ്കിലും ഉദാഹരണങ്ങള്‍... അങ്ങിനെ എന്തേങ്കിലും reference ആയി തന്നാല്‍ ഉപകാരമായിരുന്നു.

2. പൊടിപടലങ്ങള്‍ എങ്ങിനെ ഉണ്ടായെന്നു ഞാന്‍ വീണ്ടും ചോദിക്കുന്നില്ല. പക്ഷേ ഇത്രയും വലിയ ഗോളങ്ങളും ആകാശഗംഗയും മറ്റും ഉള്‍ക്കൊള്ളാന്‍ ഉതകുന്ന space (ശൂന്യാകാശം ) എങ്ങിനെ ഉണ്ടായെന്നു അറിഞ്ഞാല്‍ കൊള്ളാം!

കിരണ്‍ തോമസ് തോമ്പില്‍ said...

സാജാ അപ്പോഴും അയാള്‍ ലളിതമായോ നന്മയുള്ളവനായോ ജിവിക്കാന്‍ കഴിയുന്ന വിധം അയാളെ പ്രോഗ്രാം ചെയ്താല്‍പ്പോരേ? ഇവിടുത്തെ പ്രശ്നം തിന്മ ചെയ്യാന്‍ കഴിവില്ലാത്തവനായി മനുഷ്യനെ സൃഷ്ടിച്ചാല്‍പ്പോരായിരുന്നോ എന്ന ലളിതമായ ചോദ്യമാണ്‌. അപ്പോള്‍ അയാള്‍ക്ക്‌ ഉണ്ടു നിറഞ്ഞാലും സന്തോഷവാനായി നന്മ ചെയ്യാന്‍ കഴിയും. സ്വര്‍ഗ്ഗത്തില്‍ ഒരാള്‍ കഴിയുന്ന പോലെ . അവിടെ നന്മ മാത്രമല്ലേ ഉള്ളൂ

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ കിരണ്‍

“ഇവിടുത്തെ പ്രശ്നം തിന്മ ചെയ്യാന്‍ കഴിവില്ലാത്തവനായി മനുഷ്യനെ സൃഷ്ടിച്ചാല്‍പ്പോരായിരുന്നോ എന്ന ലളിതമായ ചോദ്യമാണ്‌“

ഉത്തരം :മതിയായിരുന്നു. പക്ഷേ ഏറ്റവും ലളിതമായി പറഞ്ഞാല്‍, കിരണിനെന്തു തോന്നണമെന്നു വരെ തീരുമാനിക്കാന്‍ എനിക്കാവില്ല. എനിക്കെന്ത് തോന്നണമെന്ന് തീരുമാനിക്കാന്‍ കിരണിനുമാവില്ല.
എന്നിട്ടല്ലെ സ്ഷ്ടാവെങ്ങനെയായിരിക്കണമെന്ന് സൃഷ്ടിക്ക് തോ‍ന്നാന്‍!

കിരണ്‍ തോമസ് തോമ്പില്‍ said...

സലാഹൂദീനേ ഞാന്‍ താങ്കളോടല്ല സാജനോടാണ്‌ പറഞ്ഞത്‌. സാജന്റെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക

sajan jcb said...

[thanks for stepping in] കിരണ്‍,

എന്നോട് ചോദിക്കണ്ട ചോദ്യമല്ല ഇതു്. സങ്കല്പത്തില്‍ താങ്കളാണ് ദൈവം. താങ്കള്‍ക്കു സൃഷ്ടികളെ എങ്ങിനെ വേണമെങ്കിലും സൃഷ്ടിക്കാമെന്ന് ജബ്ബാര്‍ മാഷിനോടുള്ള സംവാദത്തില്‍ ഞാന്‍ വ്യക്തമാക്കിയതാണ്!. [repetition ഒഴിവാക്കാനായി 'perfect' എന്ന വാക്കുള്ള എന്റെ ആദ്യ കമന്റ് വായിക്കുമല്ലോ].

[adding to it...]
കഴുതകളെ ശ്രദ്ധിച്ചു നോക്കൂ... അവ മനുഷ്യനെന്ന ഏതോ ജീവിക്കു വേണ്ടി വിഴുപ്പുകള്‍ പേറുന്നു, ഭാരം ചുമക്കുന്നു... നിസ്വാര്‍ത്ഥം! [അങ്ങിനെ 'നിസ്വാര്‍ത്ഥം' എന്ന പദം ഉപയോഗിക്കാന്‍ പറ്റുമോ എന്നറിയില്ല; എതിര്‍ക്കാനുള്ള ബുദ്ധിയില്ലാത്ത അവര്‍ക്കെന്തു സ്വാര്‍ത്ഥത?]. കഴുതയുടെ design താങ്കള്‍ ഉദ്ദേശിക്കുന്നതു പോലെ ലളിതമാണുതാനും. ചുമ്മാ തിന്മ എന്തെന്നറിയാത dumb animal.

കിരണ്‍, താങ്കള്‍ ഇപ്രകാരത്തിലാണോ[കഴുതയുടെ രൂപത്തില്‍ ആണോ] താങ്കളുടെ ഉത്തമ സൃഷ്ടികളെ design ചെയ്യാന്‍ ഉദ്ദേശിക്കുന്നതു?

[reminder: മറ്റു ചോദ്യങ്ങള്‍ക്കു ആരേങ്കിലും ഒക്കെ കൂടി ഉത്തരം തരുമെന്നു പ്രതീക്ഷിക്കാമല്ലോ]

sajan jcb said...

അപ്പോള്‍ അയാള്‍ക്ക്‌ ഉണ്ടു നിറഞ്ഞാലും സന്തോഷവാനായി നന്മ ചെയ്യാന്‍ കഴിയും. സ്വര്‍ഗ്ഗത്തില്‍ ഒരാള്‍ കഴിയുന്ന പോലെ . അവിടെ നന്മ മാത്രമല്ലേ ഉള്ളൂ.

എന്താണു സ്വര്‍ഗ്ഗം ?

തിന്നു കുടിച്ചു സുഭിക്ഷമായി കഴിയുന്ന ഒരിടമായാണോ [സങ്കല്പത്തിലെ ദൈവമായ] താങ്കള്‍ താങ്കളുടെ സ്വര്‍ഗ്ഗ രാജ്യം പണിയാന്‍ ഉദ്ദേശിക്കുന്നതു? അതൊക്കെ കൊച്ചു പിള്ളാര്‍ക്കു അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുക്കുന്ന വിവരണമായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. സ്വര്‍ണ്ണം പൂശി മനോഹരമായി അലങ്കരിച്ച ഒരിടം. ദൈവം കിരീടം വച്ച് സ്വര്‍ണ്ണ സിംഹാസനത്തില്‍ ഇരിക്കുന്നു. ഇന്നത്തെ കുട്ടികളോട് സ്വര്‍ണ്ണം എന്നൊന്നും പറഞ്ഞാല്‍ പോരാ...പ്ലാറ്റിനം കൊണ്ട് പൊതിഞ്ഞ... എന്നു തിരുത്തി പറയേണ്ടിവരും ;-)

നരകം എന്നു പറഞ്ഞാല്‍ ഒരു തീച്ചൂളയാണോ? ഇപ്പോഴത്തെ കുട്ടികളോട് electric fence എന്നു പറയേണ്ടിവരുമായിരിക്കാം

എന്താണ് സ്വര്‍ഗ്ഗ രാജ്യം ? എവിടെയാണതു സ്ഥിതി ചെയ്യുന്നതു്?

യഥാര്‍ഥത്തില്‍ ഒരു സ്വര്‍ഗ്ഗ രാജ്യം ഉണ്ടോ എന്നു എനിക്കറിയില്ല. [കുറച്ചു നാളായി നിങ്ങളെ ദൈവമായി പ്രതിഷ്ടിച്ചിട്ടു നിങ്ങളുടെ നേരെ ചോദ്യശരങ്ങള്‍ അയക്കാന്‍ തുടങ്ങിയിട്ടു.... ഇനി ഞാന്‍ ദൈവമായി സങ്കല്പിക്കാം... എന്നിട്ടു ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ ശ്രമിക്കാം]

എന്റെ സ്വര്‍ഗ്ഗ രാജ്യം ഈ മണ്ണില്‍;ഭൂമിയില്‍ തന്നെ പണിയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നതു. [ഞെട്ടരുതു്]. നന്മ ചെയ്യുന്നവരേ, നിങ്ങള്‍ക്കാണ് എന്റെ സ്വര്‍ഗ്ഗ രാജ്യം. നിന്റെ അയല്‍ക്കാരനു നീ നന്മ ചെയ്യുമ്പോള്‍ നിനക്കു ചുറ്റും നീ ഒരു സ്വര്‍ഗ്ഗ രാജ്യമാണ് കെട്ടി പൊക്കുന്നതു്. ദൈവമായ ഞാന്‍ നന്മയാണെങ്കില്‍, നന്മ ചെയ്യുന്ന നിങ്ങള്‍ ഓരോരുത്തരും എന്നെ കാണും. ആ നിമിഷങ്ങളില്‍ നിങ്ങള്‍ അനുഭവിക്കുന്ന മനസന്തോഷമാണ് ഞാന്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ അനുഭൂതിയായി തരാന്‍ ഉദ്ദേശിക്കുന്നതു്.

ദുഷ്ടരേ, നിങ്ങളെ ഞാന്‍ എന്റെ നരകത്തിലെറിയും. നിന്റെ സ്വാര്‍ത്ഥമായ മോഹങ്ങള്‍ കാരണം മറ്റു സഹോദരനെ നീ ഉപദ്രവിക്കുമ്പോള്‍ നിനക്കു ചുറ്റം ഒരു നരകമാണ് നീ പണിയുന്നത്. നന്മയില്ലാത്ത അവിടെ നിനക്കെന്നെ കണ്ടെത്തുവാന്‍ സാധിക്കുകയില്ല. അസൂയയും കുശുമ്പും വിദ്വേഷവുമുള്ള അവിടെ അസ്വാസ്ഥ്യങ്ങളുടേയും മനസമാധാനമില്ലായ്മയുടേയും തീച്ചൂള്ളകളില്‍ നിങ്ങള്‍ വെന്തുരുകും. അവിടെ പല്ലുകടിയും ഞെരിച്ചിലും മാത്രമായിരിക്കും ഉണ്ടായിരിക്കുക.

[give me a break]
FYI: refer Mathew 5.[link]

വിചാരം said...

ഒരു സംശയം
ദൈവം പുരുഷനോ സ്ത്രീയോ ???
ഏതൊരു ദൈവ വിശ്വാസിക്കും ഉത്തരം നല്‍കാം
സലാഹുദ്ധീനും സാജന്‍ ജെ.സി.ബി യൊന്നും ദയവായി ഒഴിഞ്ഞ് മാറരുത് പ്ലീസ്


(ബേനസീറിന് ആദരാഞ്ജലികള്‍)

കിരണ്‍ തോമസ് തോമ്പില്‍ said...

തിന്നു കുടിച്ച്‌ അര്‍മാദിക്കുന്ന സ്ഥലമായിട്ടല്ല ഞാന്‍ സ്വര്‍ഗ്ഗം മനസ്സിലാക്കിയിട്ടുള്ളത്‌. നന്മ മാത്രം ചെയ്യുന്ന സ്ഥലം എന്നാണ്‌. അങ്ങനെ ഭൂമി സൃഷ്ടിച്ചു കൂടെ എന്നേ ചോദിച്ചൊള്ളൂ.

ഇനി ഞാന്‍ സൃഷ്ടാവായാല്‍ എന്ന ചോദ്യം.

ഞാനു സൃഷ്ടി നടത്താറുണ്ട്‌. ഞാന്‍ ചെയ്യുന്ന ഓരോ സോഫ്റ്റ്‌ വെയറും എന്റെ സൃഷ്ടിയാണ്‌. അതില്‍ പരാമവിധി Error കുറച്ച്‌ ചെയ്യുക എന്നതാണ്‌ ഞാന്‍ ചെയ്യുന്നത്‌. അലെങ്കില്‍ ആ സോഫ്റ്റ്‌ വെയര്‍ പരമാവധി optimize ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. കുറച്ച്‌ memmory space ഇല്‍ അത്‌ Run ചെയ്യുക. പരാമവധി വേഗതയില്‍ അത്‌ ഉപയോഗിക്കാന്‍ കഴിയുക . ഇങ്ങനെ ഒരു സോഫ്റ്റ്‌ വെയറില്‍ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കും.

എനിക്ക്‌ വേണമെങ്കില്‍ ആ പ്രോഗ്രാമിനകത്ത്‌ ഒരു വൈറസ്‌ സ്വഭാവം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം. അലെങ്കില്‍ പരമാവധി കോമ്പ്ലിക്കെറ്റഡ്‌ ആയി ഉണ്ടാക്കാന്‍ കഴിയും. അതുമല്ലങ്കില്‍ എനിക്ക്‌ ഒരു അഡ്ജസ്റ്റ്‌മന്റ്‌ പ്രോഗ്രാം ഉണ്ടാക്കാന്‍ ശ്രമിക്കാം. അതില്‍ എന്‍ഹാന്‍സ്‌മന്റ്‌ ലഭിക്കാവുന്ന രീതിയില്‍ പല ഹാര്‍ഡ്‌ കോഡീങ്ങുകളും നടത്താം. അതൊക്കെ എന്റെ സൃഷ്ടിയുടെ മോശം സ്വഭാവങ്ങളാണ്‌. അങ്ങനെ ഉണ്ടാക്കുന്ന എന്റെ സൃഷ്ടി മോശം എന്ന് ഉപഭോക്താവ്‌ വിലയിരുത്തും അലെങ്കില്‍ മൊത്തം ഇന്റെസ്ട്രി വിലയിരുത്തും. ഞാന്‍ മോശം സൃഷ്ടാവാണ്‌ എന്ന് ഇവര്‍ക്കൊക്കെ പറയാം

ea jabbar said...

മുഹമ്മദ് നബി ആരായിരുന്നു ?

ഈ ഹദീസുകള്‍ ഒന്നു വായിച്ചു നോക്കൂ!

sajan jcb said...

വിചാരം :ദൈവം പുരുഷനോ സ്ത്രീയോ ???
എനിക്കറിയില്ല। [ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാതെ എന്നില്‍ നിന്ന് ഉത്തരം താങ്കള്‍ പ്രതീക്ഷിച്ചതില്‍ എനിക്കു തോന്നിയ അദ്ഭുതം മറച്ചു വെയ്ക്കാന്‍ എനിക്കു സാധിക്കുന്നില്ല.]

കിരണ്‍,
എന്താണ് software bug/error?

ഒരു designer അല്ലെങ്കില്‍ ഒരു requirement analyst പ്രോഗ്രാമറായ താങ്കളോട് പറയുന്നു; ഒരു പ്രോഗ്രാം ചെയ്യാന്‍। അതായത് ഇന്ന ഇന്ന input കളെ ഇന്ന ഇന്ന വണ്ണം process ചെയ്ത് ഇന്ന ഇന്ന വിധത്തില്‍ output കാണിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഒരു document തന്നിട്ട് താങ്കളോട് പറയുന്നു പ്രോഗ്രാം ചെയ്യാന്‍. അതു നോക്കിയാണ് test engineer താങ്കളുടെ പ്രോഗ്രാമിന്റെ quality നിശ്ചയിക്കുന്നതു്. ഉപഭോക്താവ് തങ്ങള്‍ പറഞ്ഞതു പ്രകാരം തന്നെയാണോ താങ്കള്‍ പ്രോഗ്രാം ചെയ്തിരിക്കുന്നതു് എന്നു പരിശോധിക്കും. ആവശ്യങ്ങളും താങ്കളുടെ പ്രോഗ്രാമും തമ്മിലുള്ള വ്യത്യാസത്തെയല്ലേ bug/error എന്നു പറയുന്നതു്?

ഇനി മനുഷ്യ/പ്രപഞ്ച സൃഷ്ടിയെ നോക്കാം. എവിടെയെങ്കിലും ഒരു requirement document ഉണ്ടോ? പ്രപഞ്ചസൃഷ്ടിയുടെ ഉദ്ദേശവും [എനിക്ക്] വ്യക്തമായി അറിയില്ല. അപ്പോള്‍ പിന്നെ... ഒരു കാര്യം , അതു് bug/error ആണെന്ന് ഞാന്‍ എങ്ങിനെ പറയും :-(

കിരണ്‍: എനിക്ക്‌ വേണമെങ്കില്‍ ആ പ്രോഗ്രാമിനകത്ത്‌ ഒരു വൈറസ്‌ സ്വഭാവം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം. അലെങ്കില്‍ പരമാവധി കോമ്പ്ലിക്കെറ്റഡ്‌ ആയി ഉണ്ടാക്കാന്‍ കഴിയും

താങ്കളുണ്ടാക്കിയ പ്രോഗ്രാമാണോ അതോ ഞാനുണ്ടാക്കിയ പ്രോഗ്രാമാണോ മെച്ചം എന്നു താരതമ്യ പഠനം നടത്തണമെങ്കില്‍ നമ്മള്‍ രണ്ടാളും ഒരേ ഉദ്ദേശത്തോടുകൂടി പ്രോഗ്രാം ചെയ്യണം. എന്നിട്ട് അതിന്റെ ഗുണമേന്മ പരിശോധിക്കണം ; അതു രണ്ടും തുല്യമാണെങ്കിലേ പിന്നെ പ്രോഗ്രാം complicated അണോ simple ആണോ എന്നു പരിശോധികേണ്ടതുള്ളൂ. telling straight... മനുഷ്യനേക്കാള്‍ അല്ലെങ്കില്‍ തതുല്യമായ പ്രോഗ്രം മറ്റൊരാള്‍ സൃഷ്ടിക്കട്ടേ... എന്നിട്ടു പോരേ comparison?

sajan jcb said...

കിരണ്‍: അങ്ങനെ ഭൂമി സൃഷ്ടിച്ചു കൂടെ എന്നേ ചോദിച്ചൊള്ളൂ।

original ദൈവത്തിനു പറ്റുമായിരിക്കും; ഇനി ഭൂമിയിലെ ജീവിതം ഒരു entrance exam പോലെ വല്ലതുമാകുമോ എന്തോ? ഭൂമിയില്‍ പയറ്റി തെളിഞ്ഞ് ഏതു സാഹചര്യത്തിലും നന്മ ചെയ്യാന്‍ കഴിയും എന്നു തെളിയിച്ചിട്ടു മതി നന്മകള്‍ മാത്രമുള്ള സ്വര്‍ഗ്ഗവാസം എന്നു പുള്ളികാരന്‍ വിചാരിച്ചിട്ടുണ്ടാകുമോ എന്തോ? ഒരു പക്ഷേ ഈ പറുദീസ തന്നെയായിരിക്കുമോ സ്വര്‍ഗ്ഗം ? അനുസരണ കേടിന്റെ ഫലമായി ആദം കളഞ്ഞു കുളിച്ചതായിരിക്കുമോ നമ്മുക്കു അവകാശപ്പെട്ട സ്വര്‍ഗ്ഗം. [അല്ലെങ്കിലും അച്ഛന്‍ വരുത്തി വച്ച കടം നമ്മള്‍ മക്കള്‍ക്കു കുടുംബ സ്വത്തായി കിട്ടുമല്ലോ]

ഇനി ഞാനാണു ദൈവമെങ്കില്‍... വെറും കഴുതകള്‍ മാത്രമുള്ള ഒരു ഭൂമി സൃഷ്ടിക്കാന്‍ താത്പര്യപെടുന്നില്ല। സ്വര്‍ഗ്ഗമാണെങ്കില്‍ ഈ ഭൂമിയില്‍ തന്നെ പണിയാനാണ് എന്റെ ഉദ്ദേശവും। എങ്ങിനെ നന്മ ചെയ്ത് ജീവിക്കാം എന്നതും അതിനു വേണ്ടുന്ന നിയമങ്ങളും ബുദ്ധിയും അവര്‍ക്കു ഞാന്‍ പ്രധാനം ചെയ്തിട്ടുമുണ്ട്। എന്നെ അനുസരിക്കുന്നവര്‍ക്കു automatic ആയി തന്നെ ഞാന്‍ ഉദ്ദേശിക്കുന്ന സന്തോഷത്തിന്റെ സമാധാനത്തിന്റെ സ്വര്‍ഗ്ഗ രാജ്യം കരസ്ഥമാക്കാം।

താങ്കളാണ് ദൈവത്തിന്റെ shoe അണിഞ്ഞിരുന്നെങ്കില്‍ എങ്ങിനെ സൃഷ്ടിക്കുമെന്നു് അറിയാനേ ഞാനും ഉദ്ദേശിച്ചുള്ളൂ। അതിന് താങ്കള്‍ പറഞ്ഞ മറുപടിയില്‍ നിന്ന് എനിക്ക് ഒന്നും മനസ്സിലാക്കാന്‍ സാധിച്ചില്ല। ക്ഷമിക്കണം ! ഒറ്റ വാക്കിലുള്ള മറുപടി ? കഴിമെങ്കില്‍ പ്ലീസ്!
[നമ്മള്‍ സങ്കല്പലോകത്തായതു കൊണ്ട് താങ്കളുടെ സാങ്കല്പിക സൃഷ്ടികളെ പറ്റി വിശദീകരിച്ചാലും മതി.]

കിരണ്‍: തിന്നു കുടിച്ച്‌ അര്‍മാദിക്കുന്ന സ്ഥലമായിട്ടല്ല ഞാന്‍ സ്വര്‍ഗ്ഗം മനസ്സിലാക്കിയിട്ടുള്ളത്‌.
a personal question; താങ്കള്‍ മനസ്സിലാക്കിയിട്ടുള്ള സ്വര്‍ഗ്ഗം എന്തെന്നു കൂടി ഞങ്ങളുമായി പങ്കു വെയ്ക്കുവാന്‍ മനസ്സാകുമോ?

ജബ്ബാര്‍ മാഷേ,
ഈ സംവാദം തീര്‍ത്തും സമയം പാഴാക്കല്‍ അല്ലെങ്കില്‍ താങ്കളുടെ ബ്ലോഗ് സ്പേസ് വൃത്തികേടാക്കുകയാണെന്നു തോന്നുകയാണെങ്കില്‍ പറയണം. ഉടന്‍ തന്നെ നിറുത്താം.

വിചാരം said...

പ്രിയ സാജന്‍ ജെ.സി.ബി
ജെസിബി യെ ഞാന്‍ അറിയാതെ ജേക്കബ് എന്നെഴുതിയതിന് താങ്കള്‍ കലി കയറിയതിന് ശേഷം പിന്നെ ഓരോന്നെഴുതി ഒരു വാഗ്വാദമുണ്ടാക്കേണ്ടാ എന്നു കരുതിയാ ഞാന്‍ ചുമ്മാതിരുന്നത്, എന്നോടെ വ്യക്തിപരമായി എന്തെങ്കിലും ചോദിച്ചായിരുന്നുവോ ..ഉണ്ടെങ്കില്‍ പ്ലീസ് അതൊന്ന് അടുത്ത കമറ്റ്നില്‍ കോപി പേസ്റ്റ് ചെയ്യുക . എന്റെ പരിമിധമായ അറിവ് പ്രകാരം ഞാന്‍ മറുപടി തരാം.

കിരണ്‍ തോമസ് തോമ്പില്‍ said...

സാജന് എന്തുകൊണ്ട് ഞാന്‍ പറയുന്നത് മനസ്സിലാകുന്നില്ലാ എന്നെനിക്ക് അറിയില്ലെ. എങ്കിലും പറയാന്‍ ശ്രമിക്കാം

എനിക്ക് സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ സൃഷ്ടിക്കാന്‍ കഴിയില്ലാ അത് ആരുടെ എങ്കിലും ആവശ്യപ്രകാരമാകും ഉണ്ടാക്കേന്റി വരിക എന്ന വാദം തെറ്റല്ലേ. എന്തുകൊണ്ട് എനിക്ക് സ്വന്തമായി ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കിക്കൂടാ. ഉദാഹരണത്തിന് എനിക്ക് തോന്നുകയാണ് ഒരു content management system ഉണ്ടാക്കണമെന്ന്. അത് പൂര്‍ണ്ണമായും എന്റെ താല്പര്യമാണ്. അത് ഏറ്റവും മികച്ചത് അലെങ്കില്‍ തെറ്റില്ലാത്തതാകണം എന്ന് ഞാന്‍ വിചാരിക്കും. അതാണ് എന്റെ സൃഷ്ടിയുടെ മഹനീയത്

അതു പോട്ടെ ഞാന്‍ ദൈവമായാല്‍ എന്നതാണല്ലോ വിഷയം. നന്മ മാത്രം ചെയ്യാന്‍ കഴിവുള്ളവരേയേ ഞാന്‍ സൃഷ്ടിക്കൂ. നന്മ മാത്രം ചെയ്യാന്‍ കഴിവുള്ളവരെ സൃഷ്ടിക്കുന്നത് എങനെയാണ്‍് അടിമത്തമാകുക. അതെങനെയാണ് കഴുതയും വിഴുപ്പുമായി താരതമ്യപ്പെടുത്തുക. എല്ലാവരു സംസാരിക്കുന്നത് സമാധാനത്തേപ്പറ്റിയും നന്മയേപ്പറ്റിയുമാണ് അപ്പോള്‍ അങനെ ഒരു ലോകം സൃഷ്ടിക്കാന്‍ എനിക്ക് കഴിവുണ്ടെങ്കില്‍ ഞാനത് ചെയ്യും. എന്റെ നിലപാട് ഇപ്പോള്‍ വ്യക്തം എന്ന് വിശ്വസിക്കുന്നു.

ea jabbar said...

നമുക്ക് ഖുര്‍ ആനിലേക്കു മടങ്ങാം.
സമാധാനത്തിന്റെ ദൈവം യുദ്ധത്തിന്റെ ദൈവമായതെങ്ങിനെ?
പുതിയ പോസ്റ്റ്.

sajan jcb said...

കിരണ്‍, പ്രോഗ്രാമിങ് ഉദാഹരണത്തില്‍ ഇനിയും സംശയങ്ങള്‍ ഉണ്ട്। ഇതോരു ഓഫ് ടൊപ്പിക്കായതിനാല്‍ ഇതിനുള്ള മറുപടി താങ്കളുടെ പഴയൊരു പോസ്റ്റില്‍ (ഇവിടെ) കൊടുക്കട്ടേ? you may delete at any time।

-----

നന്മയെ കുറിച്ചുള്ള താങ്കളുടെ നിലപാട് എനിക്കു മനസ്സിലായി... but need a bit clarifications about your creative world... I request your time...

നന്മ ചെയ്യാന്‍ "മാത്രം" കഴിവുള്ളവരേയേ സൃഷ്ടിക്കാന്‍ ഒരു ദൈവത്തിനു കഴിയൂ എന്നു പറഞ്ഞാല്‍ അതു തന്നെ ഒരു കുറവല്ലേ? ("മാത്രം" എന്നതു note ചെയ്തിട്ടുണ്ടാവുമല്ലോ)

അതിലും നല്ല ലോജിക്ക് ഇപ്പോഴുള്ളതല്ലേ... "നല്ലതും ചീത്തയും ചെയ്യാന്‍ നിങ്ങള്‍ കഴിവുള്ളവരാണ്; നല്ലതേതു ചീത്തയേതു എന്നു തിരിച്ചറിയാനുള്ള കഴിവും നിങ്ങള്‍ക്കുണ്ട്; എന്തു ചെയ്യണം എന്നതു നിങ്ങളുടെ ഇഷ്ടം. നല്ലതു ചെയ്താല്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗം വാഗ്ദാനം !!"

ok ശരി. കിരണ്‍ പറഞ്ഞ പോലെ നന്മകള്‍ മാത്രമുള്ള ലോകം ! അവിടെ തിന്മയ്ക്ക് സ്ഥാനമില്ല എന്നു മാത്രമല്ല തിന്മ ചെയ്യാനേ മനുഷ്യര്‍ക്കു കഴിവില്ലാത്ത/അറിവില്ലാത്ത സ്ഥലം. ഇനി താഴെ പറയുന്നവ ശ്രദ്ധികൂ...
1. അങ്ങിനെയുള്ള ഒരു സ്ഥലത്തു ഒരാളുടെ നന്മ മറ്റൊരാള്‍ക്കു ആവശ്യമുണ്ടോ?
2. put in this way... എന്തൊക്കെ കാര്യങ്ങളാണ് അങ്ങിനെയുള്ള ഒരു സ്ഥലത്തു നന്മയായി കണക്കാക്കുക?
3. നല്ല സമറിയക്കാരന്റെ ഉപമ കടമെടുത്തു കൊണ്ടു പറയട്ടേ...
(ഒരു വഴിയാത്രകാരനെ കൊള്ളക്കാര്‍ ആക്രമിക്കുന്നു അയാളുടെ സര്‍വ്വവും മോഷ്ടിക്കുന്നു. ചില 'മത' വിശ്വാസികള്‍ ഈ അപകടത്തില്‍ പെട്ട മനുഷ്യനെ സഹായിക്കതെ കടന്നു പോകുന്നു. അവസാനം ഒരു സമറിയക്കരന്‍ വരുന്നു.. ആ വഴിയാത്രകാരനെ സഹായിക്കുന്നു....FYI mathew...)

താങ്കളുടെ ലോകത്തില്‍ ആ വഴിയാത്രകാരനു സമറിയാകരന്റെ നന്മ ആവശ്യമുണ്ടോ? കാരണം തിന്മയില്ലാത്ത ആ നാട്ടില്‍ കൊള്ളകാരുണ്ടാവില്ല. കളവില്ല ചതിയില്ല. എല്ലാവരും decent.

അങ്ങിനെയുള്ള നാട്ടില്‍ നന്മയ്ക്കു പുല്ലു വിലപോലും ഉണ്ടാവില്ല. എന്താണ് കിരണിന്റെ അഭിപ്രായം.?

(ദുര്‍ഗ്ഗന്ധം ഉണ്ടെങ്കിലല്ലേ... സുഗന്ധം എന്നതിനു വിലയുള്ളൂ...
ഭംഗിയില്ലാത്താ പൂവുണ്ടങ്കിലല്ലേ... സുന്ദരമായ പുഷ്പം എന്ന വിശേഷണം കൊടുക്കാന്‍ സാധിക്കൂ...
ഉറക്കം തൂങ്ങിയിരിക്കുന്ന കൊച്ചുകുട്ടികളേക്കാളും രസം കുറച്ചോക്കെ വികൃതികാണിക്കുന്ന പിള്ളാരല്ലേ?
)

sajan jcb said...

ഒരു കാര്യം പൊതുവില്‍ ചോദിക്കട്ടേ... ദൈവവിശ്വാസം ഇല്ലാതായാല്‍ ഈ ലോകം നന്നാകുമോ? ദൈവവിശ്വാസം ഉള്ളതാണോ ഇവിടെയുള്ള എല്ലാ പ്രശ്നത്തിനും കാരണം ?ഞാന്‍ അംഗീകരിക്കുന്നു... മതചിന്തകള്‍ പലരുടെയും സങ്കുചിത ചിന്തകള്‍ക്കു കാരണമാകുന്നുണ്ട്. പക്ഷേ അതില്ലാതായാല്‍ എല്ലാവരും നന്നാകുമോ? (സങ്കുചിത ചിന്തകള്‍, ഒരുപക്ഷേ ആത്മീയതക്കു വേണ്ടി സമയം കണ്ടത്താതതു കൊണ്ടുള്ള കുഴപ്പമോ... അല്ലെങ്കില്‍ അതിലെ സന്ദേശങ്ങള്‍ വളച്ചോടിച്ച് അവനവന്റെ സൗകര്യത്തിനു ഉപയോഗിക്കുന്നതു കൊണ്ടുള്ള കുഴപ്പമോ അല്ലേ?)

അമേരിക്ക മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നത് മതം പറയുന്നതു കൊണ്ടാണോ?

എപ്പോഴൊക്കെ ഒരു മതം പുതിയാതായി ഉണ്ടാകുന്നുവോ അവിടെയൊക്കെ രക്ത ചൊരിചില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് (അതു ശരിയാവണം എന്നില്ല)

അങ്ങിനെ വരുമ്പോള്‍ ദൈവമില്ല എന്നു പറയുന്നവരുടെ മതം (അഭിപ്രായം എന്നു അര്‍ത്ഥമുണ്ട്) ഉയര്‍ത്തി കൊണ്ടു വരുമ്പോള്‍ പിന്നേയും രക്തചൊരിച്ചില്ലല്ലേ വരൂ॥?!!

വിശ്വാസികളുടെ യുക്തിവാദം എന്ന സംവാദത്തെ ഞാന്‍ എവിടെക്കോക്കയോ മാറ്റി മറിച്ചു. ക്ഷമിക്കണം . പുതിയ ചില angle (കുറച്ച് ഫിലോസഫി, കുറച്ച് സാങ്കല്പിക ലോകങ്ങള്‍) ളില്‍ കൂടി ചിന്തിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയതാണ്.

"യുക്തിവാദികളുടെ വിശ്വാസങ്ങള്‍" എന്ന ഒരു കമന്റും കൂടി എഴുതി ഞാന്‍ വിടവാങ്ങികൊള്ളം .

sajan jcb said...

FYI: നല്ല സമറിയാക്കാരന്റെ ഉപമ - Luke 10:30-37

കിരണ്‍ തോമസ് തോമ്പില്‍ said...

കള്ളവും ചതിയും ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാനേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. അതുണ്ടാകണമെന്ന് എല്ലാ മതങ്ങളും എല്ലാ ചിന്തകരും പറയുന്നു. മതങ്ങള്‍ പറയുന്നു നിങ്ങള്‍ നന്മ മാത്രം ചെയ്യൂ എന്ന്. അപ്പോള്‍ സ്വഭാവികമായും നന്മ മാത്രമുള്ള അവസ്ഥയാകുമല്ലോ സ്വര്‍ഗ്ഗത്തില്‍. അത്‌ ഭൂമിയില്‍ ഉണ്ടായാല്‍ എന്താണ്‌ പ്രശ്നം എന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല.

സാജന്‍ പറയുന്നത്‌ പോലെയെങ്കില്‍ ദൈവം തന്നെ തിന്മ സൃഷ്ടിച്ചു എന്ന് ചിന്തിക്കേണ്ടി വരും. എങ്കിലല്ലേ തിന്മ ഉണ്ടാകുകയുള്ളൂ. എന്നിട്ട്‌ മതങ്ങളിലൂടെ തിന്മയുടെ വിശദീകരണം നല്‍കുന്നു. അതും എല്ലാ മതങ്ങളിലും ഒരുപോലെ അല്ല. യഹൂദര്‍ക്കുള്ളതുപോലെ അല്ല ക്രൈസ്തവര്‍ക്ക്‌ അവരേപ്പോലെ അല്ല മുസ്ലീമുകള്‍ക്ക്‌. ഹിന്ദുക്കള്‍ക്ക്‌ അതിലും വ്യത്യസ്ഥമായ ഒന്ന്. ഇതു മാത്രമോ ഈ എല്ലാ മതത്തിലും വ്യത്യസ്ഥ വിഭാഗക്കാര്‍. അവരുടെ പുരോഹിതര്‍. ഒന്നും നേരേ പറയുന്നില്ല. ഓരോരുത്തരും പല രീതിയില്‍ വ്യാഖ്യാനിക്കുന്നു. ഇങ്ങനെ തിന്മ എന്ത്‌ എന്ന് തന്നെ മനസ്സിലാകാത്ത വിധം കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കപ്പെടുന്നു.

ഇങ്ങനെ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാന്‍ സൃഷ്ടാവിന്‌ അവകാശമുണ്ടാകാം അത്‌ ഞാന്‍ നിഷേധിക്കുന്നില്ല. സൃഷ്ടാവിന്റെ ലക്ഷ്യം തിന്മയില്‍ പെടാതെ നന്മ മാത്രം ചെയ്യുന്നവരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കലാണല്ലോ. അപ്പോള്‍ സൃഷ്ടാവിന്റെ ഈ സ്വാതന്ത്ര്യം കൊടുക്കല്‍ ഈ ലോകത്ത്‌ അസമാധനവും പട്ടിണിയും നാശങ്ങളും വരുത്തുന്നു. ഈ മോഡല്‍ ശരിയാണ്‌ എന്ന് എത്ര ചിന്തിച്ചിട്റ്റും മനസ്സിലാകുന്നില്ല. ഈ ഡിസൈനില്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങള്‍പ്പോലും പട്ടിണി കിടക്കുന്നു യുദ്ധത്തില്‍ കൊല്ലപ്പെടുന്നു. പരിമിതമായ മനുഷ്യബുദ്ധിയില്‍ പോലും എനിക്ക്‌ ഇത്‌ ന്യായികരിക്കാന്‍ കഴിയില്ല. ഈ ഡിസൈന്റെ മെച്ചവും.

sajan jcb said...

സാജന്‍ പറയുന്നത്‌ പോലെയെങ്കില്‍ ദൈവം തന്നെ തിന്മ സൃഷ്ടിച്ചു എന്ന് ചിന്തിക്കേണ്ടി വരും.

അപ്പോള്‍ സൃഷ്ടാവിന്റെ ഈ സ്വാതന്ത്ര്യം കൊടുക്കല്‍ ഈ ലോകത്ത്‌ അസമാധനവും പട്ടിണിയും നാശങ്ങളും വരുത്തുന്നു.



തിന്മ സൃഷ്ടിച്ചതു ദൈവമാണെന്നല്ല അതിനു അവസരം കൊടുത്തത് ദൈവമാണ് എന്നേ പറയാന്‍ പറ്റൂ. ആഹ്... മനുഷ്യര്‍ക്കു ബുദ്ധിയില്ലായിരുന്നെങ്കില്‍ ഒരു തിന്മയും ഉണ്ടാകില്ലായിരുന്നു. [I agree, God has mistaken!!!]

ഇനി പട്ടിണി എന്ന തിന്മ...അതും ദൈവം ഉണ്ടാക്കിയതാണോ? അതു ബുദ്ധിയുള്ള മനുഷ്യരുടെ കണ്ടുപിടുത്തമാണത് എന്നാണ് എന്റെ മതം ! ബുദ്ധിയുള്ള മനുഷ്യന്‍ നാളേക്കു വേണ്ടി ആവശ്യത്തിലധികം ശേഖരിച്ചു വച്ചതു കൊണ്ടല്ലേ പട്ടിണിയുടെ ഉത്ഭവം ?

ഇനി പട്ടിണി മാറ്റാന്‍ ഉതകുന്ന സുവര്‍ണ്ണ നിയമമുണ്ട്. അതു പാലിച്ചാല്‍ ഒരുത്തനും പട്ടിണി കിടക്കേണ്ടിവരില്ല. എല്ലാവര്‍ക്കും സുപരിചിതമായ വാക്യം തന്നെ...
"നിങ്ങളില്‍ രണ്ടുള്ളവന്‍ ഒന്നില്ലാത്തവനു കൊടുക്കൂ...". ശരിയാണ് ബുദ്ധിമുട്ടാണ്... വേണ്ടാ ലളിതമായി ഒരു കാര്യം ഓര്‍ത്താല്‍ നന്ന്...waste വരുന്ന ഭക്ഷണം മതി ലോകത്തിലെ മുഴുവന്‍ പട്ടിണി മാറ്റാന്‍. (ഇതു എന്റെ കണ്ടുപടുത്തമല്ല)... അപ്പോ പട്ടിണി ഉണ്ടാക്കിയതു ആരാണ്? ദൈവമോ? നമ്മളോ?

ഉം... മതവിശ്വാസികളെ ഒന്നിനും നംമ്പണ്ടാന്ന് സമറിയക്കാരന്റെ ഉപമയില്‍ നിന്നു വ്യക്തം ...കാരണം നിസ്ക്കാരവും മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍ത്ഥനയും പൂജയും കഴിഞ്ഞിട്ടു അവര്‍ക്കു നേരം കിട്ടണ്ടേ? ഭാഗ്യത്തിനു മനുഷ്യനന്മയില്‍ മാത്രം വിശ്വസിക്കുന്ന/അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കുറച്ചു യുക്തി വാദികള്‍ ഉണ്ടെന്നറിയുന്നതു സന്തോഷം.പക്ഷേ നിങ്ങളാണെങ്കില്‍ സഹോദരന്മാരെ സഹായിക്കാന്‍ സമയം കണ്ടെത്തുന്നതിനു പകരം ബ്ലോഗില്‍ സമയം കളയുകയാണല്ലോ എന്നോര്‍ക്കുമ്പോ, അതും ഒരു വിഷമം.

sajan jcb said...

back to earth!
ജബ്ബാര്‍ മാഷേ, ദൈവമായി ഇനി അഭിനയിക്കാന്‍ ഞാന്‍ പറയുന്നില്ല. താഴെ പറയുന്നവയ്ക്കു മറുപടി പറയുമല്ലോ?
[continuation from my last comment..]
ഇനി മതവിശ്വാസികളെ ഒന്നിലും കൊള്ളില്ല എന്നു പറയാനും പറ്റില്ല... മദര്‍ തെരേസ. ഈ വ്യക്തി വെറും മനുഷ്യസ്നേഹിയായിരുന്നു എന്നു പറയാന്‍ പറ്റില്ല. തെരുവില്‍ കിടക്കുന്ന ഓരോ രോഗിയിലും അനാഥരിലും യേശുവിനെ കാണാന്‍ സാധിച്ചതു കൊണ്ടാണ് അവരങ്ങനെ ചെയ്തതു്... "ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ എന്തു ചെയ്തുകൊടുത്താലും അതു എനിക്കു തന്നെയാണ് ചെയ്തുതരുന്നതു് " എന്ന ഉത്തമ വിശ്വാസമുള്ളതുകൊണ്ടാണ് ഫാ.ഡാമിയന്‍ കുഷ്ടരോഗികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചതു്.
"നിന്നെ പോലെ നിന്റെ അയല്‍ക്കരനേയും സ്നേഹിക്കുക", "മറ്റുള്ളവര്‍ നിനക്കു എന്തു ചെയ്തുതരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു തന്നെ നിങ്ങളും അവര്‍ക്കു വേണ്ടി ചെയ്യുക" എന്നു മഹത് വചനങ്ങളാണ് പല വിശ്വാസികളുടേയും പാഥേയം.

സകല മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണ് ...ദൈവമാണ് നമ്മുടെ പിതാവ്. തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്നു നമ്മെ സൃഷ്ടിച്ചത്. ആ പിതാവിന്റെ മക്കള്‍ എന്ന നിലയില്‍ മനുഷ്യരെല്ലാവരും സഹോദരീ സഹോദരന്മാരെന്നു ദൈവവിശ്വാസികള്‍ പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ കരുതുന്നു.

ഒരു കാര്യം ഞാനുമായി പങ്കുവയ്ക്കുമോ?... എന്താണ് മറ്റു മനുഷ്യരെ സഹായിക്കാനുള്ള യുക്തിവാദികളുടെ യുക്തി? അവര്‍ നിങ്ങള്‍ക്കു എങ്ങിനെയാണ് സഹോദരനായതു്?

to be clear...പരിണമ വാദികള്‍ക്കു എങ്ങിനെയാണ് മറ്റു മനുഷ്യര്‍ സഹോദരന്മാരായതു്? ശരിക്കു പറഞ്ഞാല്‍ കുരങ്ങന്മാരല്ലേ നിങ്ങളുടെ പിതാക്കന്മാര്‍?... അവരെ സംരക്ഷിക്കണ്ടേ കാര്യത്തില്‍ നിങ്ങള്‍ ഒരു ഉല്‍കണ്ഠയും കാണിക്കുന്നില്ലല്ലോ? പിതാവിന്റെ കാര്യത്തില്‍ ഒരു പരിഗണനയും കാണിക്കാത്ത നിങ്ങള്‍ എന്തിന്നു മനുഷ്യ സഹോദരങ്ങളുടെ കാര്യത്തില്‍ ഇത്രയധികം വേവലാതി കാട്ടുന്നു? നമ്മള്‍ പരിണമിച്ചു നല്ലൊരവസ്ഥയില്‍ എത്തിയപ്പോള്‍ എന്തേ വന്ന വഴി മറന്നു് നമ്മുടെ പൂര്‍വ്വപിതാക്കന്മാരായ വാനരന്മാരെ അവഗണിക്കുന്നു?

[note: യുക്തിവാദികളുടെ യുക്തിയെ പറ്റി ശരിക്കു ഒന്നും അറിഞ്ഞു കൂടാത്ത ഒരുവനാണ് ഞാന്‍... അറിയാന്‍ വേണ്ടിയാണ് ഇങ്ങനെ നിങ്ങളെ പ്രകോപിക്കുന്നതും. അല്ലെങ്കിലും എനിക്കറിയാം നിങ്ങള്‍ എന്നും personal ആയി എടുത്ത് ചൂടാവില്ലെന്ന്...(അതൊക്കെ വിശ്വാസികളുടെ അല്പത്തരങ്ങള്‍ അല്ലേ?]

sajan jcb said...

വിശ്വാസികളുടെ മനുഷ്യസഹോദര സ്നേഹത്തിന്റെ യുക്തി ഞാന്‍ പറഞ്ഞു... ഇനി യുക്തിവാദികളുടെ മനുഷ്യസ്നേഹത്തിന്റെ യുക്തി [അല്ലെങ്കില്‍ motivation] അറിയണം എന്നുണ്ട്. എനിക്കും മനസ്സില്ലകുന്ന വിധം വിവരിച്ചു തന്നു് സഹായിക്കുമല്ലോ?

വിചാരം said...

ഒരു കാര്യം ഞാനുമായി പങ്കുവയ്ക്കുമോ?... എന്താണ് മറ്റു മനുഷ്യരെ സഹായിക്കാനുള്ള യുക്തിവാദികളുടെ യുക്തി? അവര്‍ നിങ്ങള്‍ക്കു എങ്ങിനെയാണ് സഹോദരനായതു്?

ആരാണ് യുതിവാദി ? എന്താണ് യുക്തിവാദം?
ഇതിന് വ്യക്തമായൊരു ഉത്തരം ജബ്ബാര്‍മാഷില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
ഈ നിമിഷം വരെ ഒരു യുക്തിവാദ സംഘടനയുമായി ഞാന്‍ പ്രവര്‍ത്തിച്ചില്ല. ഒരാളുടെ പുസ്തകവും വായിച്ചിട്ടില്ല. എങ്കിലും എനിക്ക് എന്റേതായ ചില സമീപനങ്ങളും കാഴ്ച്ചപ്പാടുകളുമുണ്ട് ആ വീ‍ക്ഷണത്തില്‍ സാജന്റെ ചോദ്യത്തിന് ഉത്തരം നല്‍കാം (വിചാരത്തിനോട് ചോദിച്ചില്ലാന്ന് പറയരുത് ഇതൊരു പൊതു ചര്‍ച്ചാവേദിയായതുകൊണ്ട് ഉത്തരം പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ് എന്നു ഞാന്‍ കരുതുന്നു... ഇനി അങ്ങേയ്ക്കിതിഷ്ടിതപ്പെട്ടില്ലെങ്കില്‍ വായിക്കേണ്ട).
700 കോടി ജനങ്ങളോളം ഉണ്ടന്നാണ് കണക്ക് അതില്‍ 70% മത വിശ്വാസികളും 30% മത വിശ്വാസികളല്ലാത്ത ദൈവവിശ്വാസികളും, ദൈവത്തിലും മതത്തിലും വിശ്വസിക്കാത്തവരുമാണ്.ഇ 30 ശതമാനത്തില്‍ കേവലം വളരെ ചുരുങ്ങി ശതമാനം പേരെ ലാമാര്‍ക്ക് തുടങ്ങിയവരുടെ ശാസ്ത്രീയതയെ ഉള്‍കൊള്ളുന്നൊള്ളൂ. എല്ലാ യുക്തിവാദികളും (സാജന്റെ വീക്ഷണത്തിലെ) സാജന്‍ ആരോപിച്ചത് പോലുള്ള വിശ്വാസക്കാരല്ല.
മനുഷ്യന്‍ അവനേത് വിശ്വാസിയായാലും രണ്ടു തരം മനസ്സുള്ളവരാണ്. ഒന്ന് നന്മ ചെയ്യാന്‍ വിതുമ്പുന്നവരും രണ്ടാമത്തേത് തിന്മയില്‍ ആനന്ദം കണ്ടെത്തുന്നവരും. മദര്‍ തെരേസ ദൈവത്തിന്റെ കാഴ്ച്ചപ്പാടില്‍ മനുഷ്യരെ സേവിച്ചു നല്ല കാര്യം. അഡോള്‍ഫ് ഹിറ്റ്ലര്‍ എന്തിനായിരുന്നു ജൂതരെ കൊന്നൊടുക്കിയത് അയാള്‍ മാമോദിസ മുങ്ങിയ ക്രിസ്ത്യാനിയല്ലേ.. ജോര്‍ജ്ജ് ബുഷ് രണ്ടും ക്രിസ്ത്യാനിയല്ലേ... ഹിരോഷിമായിലും, നാഗസാക്കിയിലും അണു ബോംബിട്ടവര്‍ ക്രിസ്ത്യാനിയല്ലേ... ഉസാമ ബിന്‍ ലാദന്‍ , ഇറാഖിലേയും, പാലസ്ഥീനിലേയും മുസ്ലിങ്ങള്‍ പരസ്പരം (ഒരേ അള്ളാനെ വിശ്വസിക്കുന്നവര്‍) വെട്ടി നുറുക്കുന്നു. പ്രൊട്ടസ്റ്റന്റിനെ കത്തോലിക്കക്കാര്‍ക്കിഷ്ടമല്ല , യാകോബായയെ എതിര്‍ വിഭാഗത്തിനിഷ്ടമല്ല എന്താ ഇവരെല്ലാം സഹോദരമാരല്ലേ എന്തേ .. പരസ്‌പരം വെറുപ്പും വിദ്വേഷവുമായി കടിച്ചു കീറുന്നു ഒരു മദര്‍ തെരേസ..ഒരു ഫ:ഡാമിയല്‍ എന്നിവരെ നിങ്ങള്‍ കാണിക്കുമ്പോള്‍ അനേകായിരങ്ങളെ കൊന്നൊടുക്കിയ മത വിശ്വാസികളേയും നമ്മുക്ക് ചൂണ്ടിക്കാണിക്കാനാവും, നന്മ ചെയ്യുന്നത് ദൈവ പ്രേരണം , മനുഷ്യന്‍ തിന്മ ചെയ്താല്‍ പാവം ചെകുത്താന്റെ പിരടിയ്ക്ക് എന്നാ പിന്നെ ഇത്ര ശക്തനായ ദൈവത്തിന് പിശാചിനെ കൊല്ലാമായിരുന്നില്ലേ .... ഉസാമാ ബിന്‍ ലാദനെ പെട്ടെന്ന് കൊന്നാല്‍ പിന്നെ ബുഷ് ചെയ്ത് കൂട്ടുന്ന തെറ്റിന് ന്യായീകരണമുണ്ടാവില്ലല്ലോ അല്ലേ. സാജാ അതുപോലെ പിശാചിനെ കൊന്നാല്‍ പിന്നെ ദൈവ വിശ്വാസികള്‍ ചെയ്തുകൂട്ടുന്ന തെറ്റുകള്‍ പിരടിയ്ക്കിടാന്‍ ഒരാളില്ലാതെ വരില്ലേ.

സാജാ... മനുഷ്യന്‍ അവന്‍ സ്വതവേ യുക്തിവാദിയാണ്. പൂര്‍ണ്ണമായും ഏതൊരു വേദത്തേയും കണ്ണടച്ച് വിശ്വസിക്കുന്നവര്‍ എത്ര പേരുണ്ട്? അങ്ങനെ ഉണ്ടാവാന്‍ സാദ്ധ്യതയില്ല കാരണം അവന്‍ സ്വയം ചിന്തിക്കുന്നു.. ചിലത് തെറ്റായി കാണുമ്പോള്‍ അവന്റെ യുക്തിയില്‍ തെളിയുന്ന സത്യവുമായി അവന്‍ താദാത്മ്യം പ്രാപിയ്ക്കുന്നു.. പാരമ്പര്യമായി ലഭിച്ച വിശ്വാസം നില നിര്‍ത്തികൊണ്ട് തന്നെ. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി അയാള്‍ ഒരു പ്രത്യേക തരം വിശ്വാസിയോ അവിശ്വാസിയായത്കൊണ്ടോ ആണന്നുള്ള ധാരണ എനിക്കില്ല മനുഷ്യ സഹജമായ ചില ചിന്തകള്‍ അവന്‍ നന്മ തിന്മ ചെയ്യുന്നു. അതുകൊണ്ടാണ് ഹിറ്റ്ലറും. മദര്‍ തെരേസയും, ഉസാമ ബിന്‍ ലാദനും. ഫാ:ഡാമിയല്‍, സ്റ്റാലിന്‍ എന്നിവരെല്ലാം വ്യത്യസ്ഥതകൊണ്ടാണെങ്കിലും ഒരേ ശ്രേണിയില്‍ വരുന്നത് ഇവരെല്ലാം ഏതെങ്കിലും തരത്തിലുള്ള വിശ്വാസികളാണ്. ഇവിടെ വിഷയം മനുഷ്യന്‍ എന്തുകൊണ്ട് തിന്മ ചെയ്യുന്നു അതിനവനെ പ്രേരിപ്പിക്കുന്ന ഘടകമെന്ത് എന്നാണല്ലോ അതുപോലെ നന്മ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ഘടകമെന്താണ് എന്നതാണ്, ഒരു സത്യത്തില്‍ എലാ മതസ്ഥരും ഒരു കാര്യത്തില്‍ നന്മയും തിന്മയും ഇല്ലാത്ത രണ്ട് വസ്തുവില്‍ (ദൈവത്തിലും , പിശാചിലും) ആരോപിയ്ക്കുന്നു.ഞാന്‍ ഇത്രയുമെഴുതിയതിന്റെ ചുരുക്കം പറയാം..... മനുഷ്യന്റെ ചിന്തയിലുദിക്കുന്ന വികാരമാണ് പരസഹാ‍യം എന്നത് അതേത് ജീവിയോടുമാവാം .. അതില്‍ മതത്തിനോ യുക്തിവാദത്തിനോ പ്രത്യേക സ്ഥാനമില്ല, മറ്റനേകം ജീവികളോട് വളരെ സ്നേഹം , കരുണ കാണിക്കുന്ന ഒത്തിരി മതവിശ്വാസികളും യുക്തിവാദികളുമുണ്ട് ..അതുപോലെ ക്രൂരത കാണിക്കുന്ന യുക്തിവാദികളും മത വിശ്വാസികളുമുണ്ട്.
കുരങ്ങനോട് നിങ്ങള്‍ സ്നേഹം പ്രകടിപ്പിച്ചാ മതി മനുഷ്യരോട് ഞങ്ങള്‍ സ്നേഹം കാണിച്ചോളാം എന്നൊരു ന്യായവാദത്തെ ശക്തിയുക്തം എതിര്‍ക്കുന്നു.

sajan jcb said...

ജബ്ബാര്‍ മാഷേ, 'വിചാരം' പറഞ്ഞതു തന്നെയാണോ യുക്തിവാദികളുടെ യുക്തി? താങ്കളില്‍ നിന്നു് യാഥാര്‍ത്ഥത്തിലുള്ള ഒരു യുക്തി കിട്ടുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

ea jabbar said...

സാജന്‍ ! താങ്കള്‍ എന്റെ മുന്‍ പോസ്റ്റുകള്‍ വായിച്ചിരുന്നില്ലേ? വിശ്വാസവും നന്മതിന്മകളും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് യുക്തിവാദികള്‍ക്കുള്ള അഭിപ്രായം അറിയാന്‍
ഇതും , ഇതും ഒരിക്കല്‍ കൂടി വായിക്കുക.

ea jabbar said...

sajan!
This page also will be useful.

sajan jcb said...

ജബ്ബാര്‍ മാഷേ,
താങ്കള്‍ തന്നെ ലിങ്കില്‍ നിന്ന് എന്റെ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. English text അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സില്ലാക്കാന്‍ എനിക്കു സാധിച്ചോ എന്നു സംശയവുമുണ്ട്. എനിക്കുള്ള ഉത്തരം ലളിതമായി വിവരിച്ചു തരുമോ? ചോദ്യം ഇതാണ്....

[cut and paste from old comment]
to be clear...പരിണമ വാദികള്‍ക്കു എങ്ങിനെയാണ് മറ്റു മനുഷ്യര്‍ സഹോദരന്മാരായതു്?
ചോദ്യത്തിനുള്ള വിശദീകരണം അതേ പോസ്റ്റില്‍ തന്നെ കൊടുത്തിട്ടുണ്ട്.

വിചാരത്തിനുള്ള മറുപടി താഴെ കൊടുക്കുന്നു... പറ്റുമെങ്കില്‍ അതിനും താങ്കളുടേതായി ഒരു അഭിപ്രായവും തരുമല്ലോ

----[got these comments from the links given]---
വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്।

വിശ്വാസവും ഭക്തിയും ഇല്ലാതായാല്‍ എങ്ങിനെ സാമൂഹികബോധം വര്‍ദ്ധിപ്പിക്കാമെന്ന് ഒരു ഉദ്ദാഹരണം അല്ലെങ്കില്‍ വല്ല പരീക്ഷണങ്ങളോ അതുമല്ലെങ്കില്‍ ഒരു കഥയെങ്കിലും പറഞ്ഞു ലളിതമായി എനിക്കു പറഞ്ഞു തരാമോ? (എന്തേങ്കിലും ചെയ്യുന്നതിനു മുമ്പു ഒരു പ്രോട്ടൊടൈപ്പ് ഉണ്ടാക്കി നോക്കുന്നതു നല്ലതല്ലേ? നിയമങ്ങള്‍ ഇല്ലാതായലുള്ള കുഴപ്പങ്ങള്‍ ഒരു പ്രോട്ടോടൈപ്പിലൂടെ നമുക്കു പരിശോധിക്കാം... see prototype: traffic rules)

മുക്കുവന്‍ said...
സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്ക്ര്തരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം നരകം ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്ക്ര്ത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല.


ഈ സാമൂഹ്യബോധമൊക്കെ ഉണ്ടായതു് മതങ്ങള്‍ കൊണ്ടാണെന്ന ശ്രുതി ഇതില്‍ തെളിഞ്ഞു കാണുന്നു।ഇനി ഇപ്പൊ പഴയ കാട്ടാള സാമൂഹിക വ്യവസ്ഥിതിയിലേക്കുള്ള തിരിച്ചു പോക്കാണോ യുക്തിവാദം കൊണ്ട് ഉദ്ദേശിക്കുന്നതു്?

sidenote: കോത്തമ്പിപ്രയോഗങ്ങള്‍ (പേടിപെട്ടുത്തുന്നതു് എന്നോണോ ഇതിനര്‍ത്ഥം ?) കാട്ടി നമ്മുടെ പൂര്‍വ്വികര്‍ കെട്ടിപടുത്ത ഈ സാമൂഹികനിയമങ്ങള്‍ ഇല്ലാതായാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ഒരു ഉദ്ദാഹരണത്തിലൂടെ കാണിച്ചു തരാം.(see prototype: traffic rules)

sajan jcb said...

മനുഷ്യന്റെ ചിന്തയിലുദിക്കുന്ന വികാരമാണ് പരസഹാ‍യം എന്നത് അതേത് ജീവിയോടുമാവാം ...

വിചാരം,

ഒരു യുക്തിവാദി വെറും വികാരങ്ങള്‍ക്കടിമപ്പെടുന്നവനാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റോരു ജീവിയോട് തോന്നുന്ന പോലുള്ള വികാരം മാത്രമേ മറ്റൊരു മനുഷ്യജീവിയോട് തോന്നുന്നുള്ളൂ... ഒരു മേനകഗാന്ധി സ്റ്റൈല്‍ !!!

അതു പോട്ടേ, വികാരങ്ങളാണോ ഒരു മനുഷ്യനെ നയിക്കേണ്ടുന്ന അടിസ്ഥാന വികാരം ?

താങ്കള്‍ക്കു ദയ എന്ന വികാരം തോന്നുന്നു; മറ്റുള്ളവരെ സഹായിക്കുന്നു... താങ്കള്‍ക്കു ദേഷ്യം എന്ന വികാരവും തോന്നാം ; അതിന്റെ പേരില്‍ ആരേങ്കിലും കൊല്ലുന്നതില്‍ തെറ്റില്ലെന്നും കൂടിയാണോ പറഞ്ഞു വരുന്നതു?

ഉം... Survival of the fittest ആണെന്നു തോന്നുന്നു പരിണാമ സിദ്ധാന്തതിന്റെ അടിസ്ഥാനം ... അങ്ങിനെ വരുമ്പോള്‍ താങ്കള്‍ പറഞ്ഞതു ശരിയാവാനും വഴിയുണ്ട്.എതിര്‍ക്കുന്നവനെ/തടസ്സം നില്‍ക്കുന്നവനെ ദേഷ്യം എന്ന വികാരത്തിന്റെ പേരില്‍ കൊല്ലാനും ഈ മതം (പില്‍കാലത്തു) അനുവാദം കൊടുക്കാനും സാധ്യതയുണ്ട്. (ഇപ്പൊ ഇതിന്റെ സൃഷ്ടാക്കള്‍ അതു മനസ്സില്‍ പോലും കണ്ടു കാണില്ലല്ലോ?).

ഇനി മദര്‍ തെരേസയേയും അഡോള്‍ഫ് ഹിറ്റ്ലറേയും കൂട്ടിയോജിപ്പിച്ച താങ്കളുടെ അഭിപ്രായത്തെപറ്റി.... ഇതില്‍ ആദ്യത്തെ വ്യക്തി തന്റെ പ്രവര്‍ത്തികളെ യേശുവിനു വേണ്ടി ചെയ്യുന്നു എന്ന് സ്വയം പ്രാഖ്യാപിച്ചിട്ടുണ്ട്? അങ്ങിനെ വല്ലതും ഹിറ്റ്ലര്‍ പറഞ്ഞിട്ടുണ്ടോ? ഈ ചെയ്തികളെല്ലം ക്രിസ്തു പറഞ്ഞിട്ടാണ് ചെയ്തതു് എന്നോ മറ്റോ? പോട്ടേ... ക്രിസ്തുമതം സ്വീകരിക്കാത്തതിന്റെ പേരിലാണോ ഹിറ്റ്ലര്‍ ഇത്രയധികം ആളുകളെ കോന്നോടുക്കിയതു്. അദ്ദേഹത്തിനു ക്രിസ്ത്യന്‍ പേരുണ്ടാകാം അതു കൊണ്ടു ക്രിസ്തുവിനെ അനുകരിക്കുന്നു എന്നര്‍ത്ഥമില്ല.

"സ്നേഹമാണ് എന്റെ നിയമം ... നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശീഷ്യന്മാര്‍ എന്നു എല്ലാവരും അറിയും. " (John 13: 34-35) എന്നാണ് ആ മഹത് വ്യക്തി പറഞ്ഞിട്ടുള്ളതു്.

ദൈവികമായ ചിന്തകള്‍ ഇത്രയധികം കോരിചോരിഞ്ഞിട്ടുള്ള മറ്റോരു വ്യക്തിയെ ഞാന്‍ കേട്ടിട്ടില്ല. മനുഷ്യന്‍ എങ്ങിനെ പ്രവര്‍ത്തിച്ചാലാണ് നന്മ നിറഞ്ഞ ഒരു ലോകം കെട്ടിപ്പെടുക്കാന്‍ പറ്റുക എന്ന് ഒരു പക്ഷേ സൃഷ്ടാവിനേക്കാള്‍ നന്നയിയറിയാവുന്ന മറ്റോരാള്‍ ഉണ്ടാകില്ലല്ലോ?!!

ഈ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനണു ഒരു വിശ്വാസി എന്ന നിലയില്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതു! തെറ്റുകള്‍ പറ്റിയിട്ടുണ്ടാകം ; അതു മനുഷ്യസഹജമല്ലേ? അതിന്റെ പേരില്‍ അനുയായികളെ വിമര്‍ശ്ശിക്കുന്നതും തെറ്റുകള്‍ തിരുത്തുന്നതും യുക്തി തന്നെ. പക്ഷേ ആ അഭിപ്രായങ്ങള്‍ മുന്പേ പറഞ്ഞു എന്നതിന്റെ പേരില്‍ മഹാന്മാരെ (atleast അങ്ങിനെയെങ്കിലും കണക്കാക്കി കൊണ്ട്) പരിഹാസ പാത്രങ്ങള്‍ ആക്കാതിരുന്നു കൂടേ?

sajan jcb said...

prototype : traffic rules

കാലങ്ങള്‍ എടുത്ത് രൂപകല്പന ചെയ്തതാകം ഇപ്പോഴുള്ള ട്രാഫിക് നിയമങ്ങള്‍. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇടത്തുകൂടി പോകണം വഴിയാത്രക്കാര്‍ വലത്തു ഭാഗത്തുകൂടി പോകണം (ഇതല്ല അമേരിക്കയിലെ മതം. അവര്‍ക്കെ നേരെ തിരിച്ചുള്ള അഭിപ്രായമാണ്; അതില്‍ തെറ്റു പറയാനും പറ്റുന്നില്ല.)

എന്തിനീ നിയമങ്ങള്‍?... ഒറ്റ വാക്കില്‍ "സുരക്ഷക്കു്". കൂടുതല്‍ വിശദമാക്കിയാല്‍ എല്ലാവരുടേയും സൗകര്യത്തിനു. ഒന്നോ രണ്ടോ പേര്‍ ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു കവലയില്‍ വലിയ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നതു കണ്ടിട്ടില്ലേ?

(ചോദ്യം: ട്രാഫിക് ജാം എന്തു കൊണ്ടുണ്ടായി? നിയമങ്ങളുടെ കുഴപ്പമാണോ? ഓരോരുത്തര്‍ തങ്കളുടെ ഇഷ്ടത്തിനു/സൗകര്യത്തിനു കുത്തികയറ്റിയപ്പോഴുണ്ടായതല്ലേ ഈ പ്രശ്നം ? നിയമങ്ങള്‍ ഇല്ലാതാക്കിയാല്‍ ഈ പ്രശ്നത്തിനു ഉത്തരം കിട്ടുമോ?)

ഇനി, എന്തുകൊണ്ട് ചില മനുഷ്യര്‍ ഇപ്രകാരം നിയമങ്ങള്‍ തെറ്റിക്കുന്നു?
1. എല്ലാ നിയമങ്ങളും അവനറിയാം ; പക്ഷേ അവനു തിരക്കായിരിക്കും; പെട്ടന്നു എത്താനുള്ള ശ്രമം
2. അല്ലെങ്കില്‍ അവനു നിയമങ്ങള്‍ അറിയില്ല; ഇപ്രകാരം പെരുമാറുന്നതിന്റെ കുഴപ്പങ്ങള്‍ അവനറിയില്ല.

എന്തായിരിക്കും ഇതിനുള്ള പരിഹാരം ?
അവനെ വാഹനം ഓടിക്കാന്‍ പഠിപ്പിക്കുന്നവന്‍, ഈ നിയമങ്ങളും കൂടി പഠിപ്പിക്കണം. വലുതായി കഴിയുമ്പോഴേക്കും അവനോരു വിദഗ്ദ ഡൈവര്‍ ആയികഴിഞ്ഞിരിക്കും. പിന്നെ അവനെ നിയമങ്ങള്‍ ആരും പഠിപ്പിക്കേണ്ടതില്ല. റോഡിലെ അപ്പപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു പെരുമാറാനുള്ള കഴിവ് അവന്‍ ആര്‍ജ്ജിച്ചിരിക്കും. അന്നേരം ചിലപ്പോള്‍ വലത്തു ഭാഗത്തു കൂടെയും വാഹനം ഓടിക്കേണ്ടാതായും വന്നേക്കാം.

ഇനി മതത്തിലേക്കു വരാം. മുക്കുവന്‍ പറഞ്ഞപ്രകാരം മതങ്ങള്‍ സാമൂഹികനിയമങ്ങള്‍ പഠിപ്പിച്ചു കൊടുത്തു.. ഇപ്പോ എല്ലാവര്‍ക്കും അതറിയാം ... ഇനി അത് ആരേയും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്യെന്നാണ് !!!

ഉം... ഒരുവനെ ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാതെ ലോറി പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കൂ... അവന്‍ ആ ലോറിയും കൊണ്ട് റോഡില്‍ ഇറങ്ങട്ടേ...അപ്പോ കാണാം അവന്‍ എന്തുമാത്രം മറ്റുള്ളവര്‍ക്കു സഹായകരമാകും എന്നു്?

sajan jcb said...

മുകളില്‍ കൊടുത്തിരിക്കുന്ന ഓരോ കമന്റിനും വിശദീകരണം ആവശ്യമെങ്കില്‍ തരാന്‍ ഞാന്‍ തയാറാണ്.

ea jabbar said...

സഹ ഉദരന്‍ ‍(സഹോദരന്‍ ) എന്ന വാക്കിന്റെ അക്ഷരാര്‍ത്ഥം ഒരേ ഉദരത്തില്‍നിന്നു ജനിച്ചവന്‍ എന്നാണ്. ഒരമ്മ പെറ്റവരെ സഹോദരര്‍ എന്നു പറയുന്നു. എന്നാല്‍ “എല്ലാ ഇന്‍ഡ്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്നു പറയുമ്പോള്‍ അര്‍ത്ഥം അല്പം വ്യത്യസ്തമാകും. ഒരമ്മ പെറ്റവരെപ്പോലെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയേണ്ടവര്‍ എന്ന് വിവക്ഷ. യുക്തിവാദികള്‍ അല്‍പ്പം കൂടി വിശാലമായി ; ലോകത്തുള്ള എല്ലാ മനുഷ്യരും പരസ്പരം സ്നേഹിച്ചു ജീവിക്കേണ്ടവരാണെന്നു കരുതുന്നവരാണ്. കാരണം ഇക്കാലത്ത് മനുഷ്യബന്ധങ്ങള്‍ക്കു രാഷ്ട്രാന്തര മാനങ്ങളാണുള്ളത്. ലോകത്തുള്ള മനുഷ്യരെല്ലാം പല കാര്യങ്ങളിലും പരസ്പരം ബന്ധപ്പെട്ടാണു കഴിയുന്നത് എന്നര്‍ത്ഥം.


ആദാമിന്റെയും ഹവ്വായുടെയും സന്തതിപരംബരയില്‍ പെട്ടവര്‍ എന്ന അര്‍ത്ഥമാണു സാജന്‍ `സഹോദരന്‍ ` എന്നതുകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ ആ കെട്ടു കഥയില്‍ വിശ്വസിക്കുന്നില്ല. ആ അര്‍ത്ഥത്തില്‍ സഹോദരരുമല്ല. മനുഷ്യന്‍ ഒരേ ജീവി വര്‍ഗ്ഗത്തില്‍ പെടുന്നു എന്നതുമല്ല പ്രശ്നം. പരസ്പരം സഹകരിച്ചുകൊണ്ടല്ലാതെ ജീവിക്കാന്‍ പറ്റാത്ത ഒരു സാമൂഹ്യജീവിയാണു മനുഷ്യന്‍ എന്നതുകൊണ്ടാണു സഹജീവികളെ സഹോദരരായി കാണുന്നത്. ജീവിതം സന്തോഷകരവും സുരക്ഷിതവുമാകണമെങ്കില്‍ മനുഷ്യര്‍ പരസ്പരം സഹകരിച്ചേ പറ്റൂ എന്നു അനുഭവങ്ങളിലൂടെ മനസ്സിലാക്കിയതുകൊണ്ടാണു നാം നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി അതു പാലിച്ചു ജീവിക്കുന്നത്.


“ മതങ്ങള്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ” എന്നു സാ‍ജന്‍ ആവര്‍ത്തിക്കുന്നതായി കാണുന്നു. അതു ശരിയല്ല എന്നാണു എന്റെ അഭിപ്രായം. മതങ്ങളല്ല മനുഷ്യനാവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പരിഷ്കരിക്കുന്നതും മനുഷ്യര്‍ തന്നെയാണ്. മതങ്ങള്‍ ഉണ്ടായ കാലത്തെ സാമൂഹ്യ നിയമങ്ങളും സദാചാര സങ്കല്‍പ്പങ്ങളും അതേ പടി ക്രോഡീകരിക്കുകയോ അല്ലറ ചില്ലറ മാറ്റങ്ങളോടെ പരിഷ്കരിക്കുകയോ മാത്രമേ മതങ്ങള്‍ ചെയ്തിട്ടുള്ളു. അവയാകട്ടെ ഇക്കാലത്ത് ഏറെയും കാലഹരണപ്പെട്ടും കഴിഞ്ഞു.

ട്രാഫിക് നിയമങ്ങള്‍ ഒരു മതവും ഉണ്ടാക്കിയതല്ല. വാഹനങ്ങള്‍ ഓടിച്ചു തുടങ്ങിയപ്പോള്‍ മനുഷ്യര്‍ക്കാവശ്യമായി വന്നതും മനുഷ്യര്‍ ആവിഷ്കരിച്ചതുമാണത്. ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ദൈവം തീയില്‍ കരിച്ചു കളയും എന്ന് ഒരു ഡ്രൈവറോടും പറയേണ്ട ആവശ്യം ഇന്നില്ല. നിയമം പാലിച്ചില്ലെങ്കില്‍ തനിക്കു തന്നെ അത് വിനയാകും എന്ന് തിരിച്ചറിയാത്ത ഡ്രൈവര്‍മാരുണ്ടാകില്ല. എല്ലാ സാമൂഹ്യ നിയമങ്ങളും മനുഷ്യന്റെ നിലനില്‍പ്പിനും സുസ്ഥിതിക്കും വേണ്‍ടിയുള്ളതാണെന്നു തിരിച്ചറിയാന്‍ പരിഷ്കൃതമനുഷ്യനു കഴിയും എന്നതുകൊണ്ടാണ് ഇക്കാലത്ത് ദൈവത്തിന്റെ ‘കോത്താംബിയും ഓലപ്പാമ്പും’ വേണ്ടതില്ല എന്നു ഞങ്ങള്‍ പറയുന്നത്.


സാജന്‍ എന്തു സ്ഥാപിക്കാനാണു ശ്രമിക്കുന്നത് എന്ന് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അതനുസരിച്ച് ചര്‍ച്ച തുടരാം. ഒരു യുക്തിവാദിക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഞാന്‍ നേരത്തെ എന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. അതില്‍ കൂടുതലൊന്നും പറയാനില്ല.

ഇനി സാജനോട് തിരിച്ചൊരു ചോദ്യം ചോദിക്കട്ടേ? മനുഷ്യരെല്ലാം നന്മ മാത്രം ചെയ്യണം എന്നു സാജന്‍ ആഗ്രഹിക്കുന്നപോലെ തോന്നുന്നു. അതെന്താ സുഹൃത്തേ എല്ലാവരും നന്മ ചെയ്യാതിരുന്നാല്‍ വല്ല കുഴപ്പവും ഉണ്ടോ?. നന്മചെയ്യാതിരിക്കുന്നതിനെച്ചൊല്ലിയും തിന്മ ചെയ്യുന്നതിനെച്ചൊല്ലിയും താങ്കള്‍ ഇത്ര വ്യാകുലപ്പെടുന്നതെന്തിന് ?

ea jabbar said...

ഈ ചര്‍ച്ച പുതിയ പോസ്റ്റില്‍ തുടരുന്നതാകും സൌകര്യം.

sajan jcb said...

യുക്തിവാദികള്‍ അല്‍പ്പം കൂടി വിശാലമായി ; ലോകത്തുള്ള എല്ലാ മനുഷ്യരും പരസ്പരം സ്നേഹിച്ചു ജീവിക്കേണ്ടവരാണെന്നു കരുതുന്നവരാണ്.
മതങ്ങള്‍ ഇതിലും സങ്കുചിതമായിയാണോ ചിന്തിക്കുന്നതു്?

മതങ്ങളല്ല മനുഷ്യനാവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പരിഷ്കരിക്കുന്നതും മനുഷ്യര്‍ തന്നെയാണ്.

ഒരര്‍ത്ഥത്തില്‍ വളരെ ശരി. എന്ന സംബന്ധിച്ചിടത്തോളം യേശു എന്ന മനുഷ്യനാണ് എനിക്കു വേണ്ടുന്ന സമ്പൂര്‍ണ്ണ, കാലഹരണപ്പെടാത്ത നിയമങ്ങള്‍ പഠിപ്പിച്ചു തന്നതു്. ഇതില്‍ ഒരണ്ണെമെങ്കിലും കാലാഹരണപ്പെട്ടത്തായി എനിക്കു മനസ്സിലായിട്ടില്ല. മാത്രവുമല്ല, ആ വാക്യങ്ങളുടെ വ്യാപ്തി കൂടുതല്‍ പലര്‍ക്കും വെളിപ്പെട്ടു തുടങ്ങുന്നതേയുള്ളൂ.

ട്രാഫിക് നിയമങ്ങള്‍ ഒരു മതവും ഉണ്ടാക്കിയതല്ല.
പ്രോട്ടോടൈപ്പ് എന്ന വാക്കിനര്‍ത്ഥം മനസ്സില്ലാക്കാന്‍ ശ്രമിക്കുമല്ലോ!


ഇനി സാജനോട് തിരിച്ചൊരു ചോദ്യം ചോദിക്കട്ടേ? മനുഷ്യരെല്ലാം നന്മ മാത്രം ചെയ്യണം എന്നു സാജന്‍ ആഗ്രഹിക്കുന്നപോലെ തോന്നുന്നു. അതെന്താ സുഹൃത്തേ എല്ലാവരും നന്മ ചെയ്യാതിരുന്നാല്‍ വല്ല കുഴപ്പവും ഉണ്ടോ?. നന്മചെയ്യാതിരിക്കുന്നതിനെച്ചൊല്ലിയും തിന്മ ചെയ്യുന്നതിനെച്ചൊല്ലിയും താങ്കള്‍ ഇത്ര വ്യാകുലപ്പെടുന്നതെന്തിന് ?


ഇനിയെന്തു പറയാന്‍? let me stop. thanks to all who spare their time to answer my questions.

anzar thevalakkara said...

വിചാരം said...
.,,''ഭാരതത്തിലെ സനാതനമായ എത്രയോ നല്ല ചിന്തകളാണ് ഈ മുഹമദിന്റേയും യേശുവിന്റേയുമെല്ലാം ചിന്തകളേക്കാള്‍ അത്യുത്തമം. നമ്മള്‍ നമ്മെ നോക്കുക എന്നിട്ട് പോരെ നമ്മുക്ക് മരുഭൂമിയില്‍ കാട്ടാള ജീവിത രീതി സ്വന്തം മാതൃകയാക്കിവരുടെ ജീവിതം പഠിക്കേണ്ടതൊള്ളൂ. ഒരു വട്ടമെങ്കിലും മഹാഭാരതവും നമ്മുടെ പൈതൃകമായ മറ്റനേകം പുസ്തകങ്ങളും ഒന്ന് വായിച്ചിരുന്നെങ്കില്‍.. നമ്മുക്കനേകം നസ്തികരായ ഋഷിവര്യന്മാര്‍ ഉണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണാം. നമ്മള്‍ സ്വയം ഒരു കസ്തൂരിമാനാണ് നമ്മുടെ തനതായ പൈതൃകം ഉണ്ടായിട്ടും അതെന്താണന്നറിയാന്‍ ശ്രമിയ്ക്കാതെ മരുഭൂമി തേടി പോകുന്നവര്‍.കിരണ്‍ ദൈവം നിന്റെ മുന്‍പിലുണ്ട് അതന്വേഷിക്കാന്‍ ഖുരാനിലോ ബൈബിളിലോ ആഴ്ന്നിറങ്ങി തപ്പേണ്ടതില്ല. ''



ഭാരതത്തില്‍ വന്നിട്ടുള്ള ഋഷി വര്യന്മാര്‍ മുഴുവനും നല്ലവരല്ലന്നോ ഭാരതത്തിലെ സ്മ്രിതികളിലും സ്രുതികളിലും പെട്ട ഗ്രന്ഥങ്ങള്‍ ഒന്നും തന്നെ ധാര്‍മികത പടിപിക്കുന്നില്ല എന്നോ എനിക്കഭി പ്രായമില്ല. ലോകത്തിലേക്ക്‌ ഈശ്വരന്‍ നിയോഗിച്ച പ്രവാചകന്മാര്‍ പലരും ഭാരതത്തില്‍ നിന്നുള്ളവര്‍ ആനന്നും ഞാന്‍ വിശ്വസിക്കുന്നു .ഭാരതത്തിലെ ഋഷി വര്യന്മാര്‍ പലരും ഒരു പക്ഷെ അല്ലാഹുവിന്റെ പ്രവാചകന്മാര്‍ ആയിരുന്നിരിക്കാം...... അതിനെ പറ്റി എന്റെ ബ്ലോഗില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്,

http://anzar-thevalakkara.blogspot.com

എന്നാല്‍ ഭാരതത്തിലെ ഗ്രന്ഥങ്ങളെല്ലാം ധാര്‍മികത മാത്രമാണ് പടിപിച്ചതെന്നു പറയുന്ന താങ്കളെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഞാന്‍ താല്‍പര്യപെടുന്നു.


>വര്‍ണ്ണത്തിന്റെ പേരില്‍ മനുഷ്യനെ ബ്രാഹ്മണന്‍ എന്നും ചന്ടാലന്‍ എന്നും വേര്‍തിരിച്ചത് ഭഗവാനാണ് (ഭഗവദ് ഗീത ഞാന കര്‍മ്മ സന്യാസ യോഗം-ശ്ലോകം-13)

>ജാതി കലര്പു ഉണ്ടായാല്‍ ധര്മ്മം നശിച്ചു പോകും എന്നും അവര്‍ നരകത്തില്‍ ആനന്നും ഭഗവാന്‍ പടിപിക്ക്‌ുന്നു.(അര്‍ജ്ജുനാ വിഷാദ യോഗം -ശ്ലോകം,43-44)

>സ്ത്രീകളും ,വയ്ശ്യരും ശൂദ്രരും പാപ യോനികള്‍ ആണ്.(ഗീത 9-32)

>വയ്ശ്യരും ശൂദ്രരും ബ്രാഹ്മണനെയും ക്ഷത്രിയനെയും പരിചരിക്കുക (മനു സ്മൃതി..1;91)

>ബ്രാഹ്മണന്‍ എത്ര ദുഷിച്ചാലും ദൈവത്തെ പോലെയാണ്(മനു സ്മൃതി..9;317)

>ശൂദ്രന്‍ എത്ര വലിയ സല്കര്‍മ്മി ആനന്കിലും ബ്രാഹ്മണനോളം വരില്ല (മനു;8;33)

>പട്ടിയുടെയും പന്നിയുടെയും യോനികളില്‍ ജനിക്കുന്നവര്‍ അശുഭ കര്‍മ്മികള്‍ ആണ്.(ചന് ധക്യ ഉപനിഷത്ത് ..5;10;7)

>ബ്രാഹ്മണന്‍ ശൂദ്രനെ ആക്ഷേപിച്ചാല്‍ 12 പണം ഫൈന്‍ അടച്ചാല്‍ മതി.നേരെ തിരിച്ചു ആണെന്കില്‍ ശൂദ്രന്റെ നാവു അറുത്തു കളയണം .മനു;

>സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നിലാ (മനു ..9;3)

>ഭര്‍ത്താവ് സദാചാരം തൊട്ടു തീണ്ടതവനായാലും ഭാര്യയെ സംബന്ധിച്ച് ദൈവ തുല്യം(മനു;5;154)

>ഭര്‍ത്താവിന്റെ മരണ ശേഷം സ്ത്രീ തന്‍റെ ശരീരം ശോഷിപിക്കുക. കാരണം ക്കമബോധം തനെ (മനു; 5;15)

>ശയനം,ആസനം അലന്കാരം ,കാമം ,ക്രോധം ,വക്രത, പര നിന്ദ എന്നിവ ജന്മനാ സ്ത്രീകള്‍ക്ക് ഉണ്ട് (മനു;9-17)

>ശൂദ്രനായ ശം ബൂകന്റെ തല കൊയ്യുന്ന അവതാരം(രാമായണം)

>ഒരു സ്ത്രീയുടെ സ്തനങ്ങള്‍ അരിയുന്ന അവതാരം (രാമായണം)

>ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ ഉപേക്ഷിക്കുന്ന ദൈവം( രാമായണം)

>ഭാര്യ യോട് പാതിവ്രത്യം തെളിയിക്കാന്‍ തീയില്‍ ചാടാന്‍ ആവശ്യ പെടുന്ന ദൈവം( രാമായണം)

>മോഹിനി വിഷയത്തില്‍ സ്വ വര്‍ഗ രതി നടത്തുന്ന ശിവന്‍

>സ്ത്രീ കളുടെ കുളി സീന്‍ കാണാന്‍ മരത്തില്‍ കയറിയ ദൈവം

>ആയിര കണക്കിന് കാമുകിമാര്‍ ഉണ്ടായിരുന്ന അവതാര കൃഷ്ണന്‍

>സ്ത്രീയെ വേണമെന്കില്‍ പണയം വെക്കാം എന്ന് കാണിച്ചു തരുന്ന പാഞ്ഞ പാണ്ഡവര്‍

>ഒരു സ്ത്രീയുടെ അഞ്ചു ഭര്‍താകന്മാര്‍ അഥവാ പഞ്ച പാണ്ഡവര്‍


തല്‍കാലം സമയക്കുറവു കാരണം ഇതില്‍ നിര്‍ത്തുന്നു

ഇസ്ലാം ശരി അല്ല സമ്മദിച്ചു...പക്ഷെ താങ്കള്‍ ഉയര്‍ത്തി കാണിച്ച സനാതന ധര്‍മാമോ....?

************ചിന്തിക്കുക,,,,പറയുക...പ്രവര്‍ത്തിക്കുക,, ******

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

absolute_void(); said...

അന്‍സാറെ,

മുസ്ലീം നാമധാരിയായി നിന്നുകൊണ്ടു് ഇമ്മാതിരി വര്‍ത്തമാനം പറയുമ്പോഴാണു് ആര്‍എസ്എസിന്റെ നിലപാടുതറ ഉറയ്ക്കുന്നതു്. ഹൈന്ദവതയെ ആക്ഷേപിക്കാന്‍ പറയുന്നതായല്ലാതെ ഇതുകേട്ടാല്‍ മറ്റൊന്നും തോന്നില്ല. ബാബറി മസ്ജിദുകള്‍ പൊളിയുന്നതു് അതുകൊണ്ടാണു്. മുംബയില്‍ ഭീകരാക്രമണം നടന്ന ദിവസം തന്നെ അന്‍സാര്‍ ഇങ്ങനെ എഴുതുമ്പോള്‍ അല്ലെങ്കില്‍ തന്നെ ആളിക്കത്താന്‍ മുട്ടിനില്‍ക്കുന്ന മതവികാരം പൊട്ടിത്തെറിച്ചില്ലെങ്കിലേ, അത്ഭുതമുള്ളൂ. അതുകൊണ്ടു് വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. സൌദി അറേബ്യ മാത്രമല്ല ഭൂമിയെന്നറിയുക.

anzar thevalakkara said...

മിസ്റ്റര്‍ സെബിന്‍ ....
ഞാനൊരു മതത്തിന്റെ വ്യക്ത്ഖ്‌ാകളെയും പരിഹസിച്ചിട്ടില്ല. മറിച്ചു എന്റെ നിലപാട് വ്യക്തമാക്കുകയാണ് ചെയ്തത്.എന്റെ കമന്റ് ഒന്നുകൂടി താങ്കള്‍ വായിക്കുക.
anzar thevalakkara said...
ഭാരതത്തില്‍ വന്നിട്ടുള്ള ഋഷി വര്യന്മാര്‍ മുഴുവനും നല്ലവരല്ലന്നോ ഭാരതത്തിലെ സ്മ്രിതികളിലും സ്രുതികളിലും പെട്ട ഗ്രന്ഥങ്ങള്‍ ഒന്നും തന്നെ ധാര്‍മികത പടിപിക്കുന്നില്ല എന്നോ എനിക്കഭി പ്രായമില്ല. ലോകത്തിലേക്ക്‌ ഈശ്വരന്‍ നിയോഗിച്ച പ്രവാചകന്മാര്‍ പലരും ഭാരതത്തില്‍ നിന്നുള്ളവര്‍ ആനന്നും ഞാന്‍ വിശ്വസിക്കുന്നു .ഭാരതത്തിലെ ഋഷി വര്യന്മാര്‍ പലരും ഒരു പക്ഷെ അല്ലാഹുവിന്റെ പ്രവാചകന്മാര്‍ ആയിരുന്നിരിക്കാം...... അതിനെ പറ്റി എന്റെ ബ്ലോഗില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്,

http://anzar-thevalakkara.blogspot.com



അതിന് ശേഷം വിചാരകന്‍ (സ്വന്തം പേരു പോലും എഴുതാന്‍ മടിക്കുന്ന ആള്‍ )പറഞ്ഞ കമന്റ് കൂടി വായിക്കുക ...
വിചാരം said...
.,,''ഭാരതത്തിലെ സനാതനമായ എത്രയോ നല്ല ചിന്തകളാണ് ഈ മുഹമദിന്റേയും യേശുവിന്റേയുമെല്ലാം ചിന്തകളേക്കാള്‍ അത്യുത്തമം. നമ്മള്‍ നമ്മെ നോക്കുക എന്നിട്ട് പോരെ നമ്മുക്ക് മരുഭൂമിയില്‍ കാട്ടാള ജീവിത രീതി സ്വന്തം മാതൃകയാക്കിവരുടെ ജീവിതം പഠിക്കേണ്ടതൊള്ളൂ. ഒരു വട്ടമെങ്കിലും മഹാഭാരതവും നമ്മുടെ പൈതൃകമായ മറ്റനേകം പുസ്തകങ്ങളും ഒന്ന് വായിച്ചിരുന്നെങ്കില്‍.. നമ്മുക്കനേകം നസ്തികരായ ഋഷിവര്യന്മാര്‍ ഉണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണാം. നമ്മള്‍ സ്വയം ഒരു കസ്തൂരിമാനാണ് നമ്മുടെ തനതായ പൈതൃകം ഉണ്ടായിട്ടും അതെന്താണന്നറിയാന്‍ ശ്രമിയ്ക്കാതെ മരുഭൂമി തേടി പോകുന്നവര്‍.കിരണ്‍ ദൈവം നിന്റെ മുന്‍പിലുണ്ട് അതന്വേഷിക്കാന്‍ ഖുരാനിലോ ബൈബിളിലോ ആഴ്ന്നിറങ്ങി തപ്പേണ്ടതില്ല. ''


പിന്നെ ഞാന്‍ എഴുതിയ വിമര്‍ശനങ്ങള്‍ കുഴപമുണ്ടാക്കുമെന്നു പറയുന്ന താങ്കള്‍ ഈ ബ്ലോഗില്‍ മി.ജബ്ബാര്‍ എഴുതിയ പരിഹാസങ്ങള്‍ കാണാത്തതോ?അതോ കണ്ടില്ലെന്നു നടിച്ചതോ.?അപോഴോന്നും താങ്കളുടെ ഈ മത സൌഹാര്ധം ഈ യുള്ളവന്‍ കണ്ടില്ല.. അത് കൊണ്ടു ചോദിച്ചതാണ്..

സര്‍ ,,,
മി,ജബ്ബാരിനു ഇസ്ലാമിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്‌,വിചാരത്തിനും അതുണ്ട്.കാരണം ഒരു തത്വ ശാസ്ത്രവും വിമര്‍ശനാതീത മാനന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ ആ അവകാശം എനിക്ക് കൂടി വകവച്ചു തരണം ..പ്ലീസ്

വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. സൌദി അറേബ്യ മാത്രമല്ല ഭൂമിയെന്നറിയുക.

സര്‍ ,,ചിലര്‍ ചെയ്യുന്നത് പോലെ ...,ഇന്ത്യയില്‍ ജനിച്ചു വളര്ന്നു, അവിടുത്തെ ഭാഷ സംസാരിച്ചു അവിടെ പഠിച്ചു വളര്ന്നു.എന്നിട്ട് ഒരു സുപ്രഭാദത്തില്‍ ഒരു അന്യരാജ്യതെക്കു കടന്നു അവിടുത്തെ ഗ്രീന്‍ കാര്‍ഡ് സമ്പാദിച്ചു, (ജനിച്ചു വളര്‍ന്ന രാജ്യത്തെ പിന്നെ പുച്ചമാണ് അവര്ക്കു.മലയാളം കൊരച്ചു കൊരച്ചു അരിഞ്ഞ് കൊണ്ടാണ് അവര്‍ സംസാരിക്കുന്നതു.)ജീവിക്കുന്ന്ന ആളല്ല ഈയുള്ളവന്‍.എന്റെ സ്വന്തം രാജ്യത്തെക്കാള്‍ ഒട്ടും വലുതല്ല ഈരാജ്യവും ഇവിടുത്തെ ജനങ്ങളും ഈ യുള്ളവന്,ഇവിടുത്തെ പൌരത്വവും ഞങ്ങള്ക്ക് ആവശ്യമില്ല.. എല്ലാ രാജ്യങ്ങളെയും സൃഷ്‌ടിച്ച ,എല്ലാ മതവിശ്വാസികളെയും സൃഷ്‌ടിച്ച ,ആ സൃഷ്ടാവ് തന്നെ ആണ് ഭാരതവും സൃഷ്ടിച്ചത്, അത് കൊണ്ടു തന്നെ ഏതെങ്കിലും ഒരു മനുഷ്യനെ യോ സമൂഹത്തെയോ നിന്ദിക്കുന്നത്‌ സൃഷ്ടാവിനെ നിന്ധിക്കുന്നതിനു തുല്യമാണ്.(എന്‍റെ മുറിയില്‍ താമസിക്കുന്ന മധുവും അജി യും മാത്യുവും അബുബക്കരും ഞാനും ഒരു പാത്രത്തില്‍ നിന്നാണ് ദിവസവും കുബ്ബൂസും കറിയും കഴിക്കുന്നത്‌,നാട്ടില്‍ പോലും താങ്കള്‍ക്കു ഇങ്ങനെ ഒരു സൌഹൃദം കാണാന്‍ കഴിയുമോ,>?)

എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ഇന്ത്യ തന്നെ യാണ് ഞങ്ങള്‍ ഗള്‍ഫ് മലയാളികളുടെ പെറ്റമ്മ .അവിടെയുള്ളവര്‍ തന്നെ ആണ് ആദ്യത്തെ ഞങ്ങളുടെ ബന്ധുക്കള്‍ ... അത് കൊണ്ടു ഇത്തരം വാക്കുകള്‍ താങ്കള്‍ മേലില്‍ പ്രയോഗിക്കരുതേ എന്നൊരു അഭ്യര്‍ഥന ഉണ്ട്.

വിചാരകന്‍ പറഞ്ഞ കമന്റിനോട് ഞാന്‍ ആദ്യം പ്രതികരിച്ചത് കേവലം വികാരപരമായി അല്ല . അത് ഒന്നുകൂടി എല്ലാവരും വായിക്കുക.യുക്തി വാദികലുമായുല്ല ചര്‍ച്ച ആ വഴിക്കാണ് നീങ്ങേണ്ടുന്നത് .എന്നാല്‍ അതിനെ മതപരമായ സംവാദം ആക്കി തീര്‍ത്തത് വിചാരകന്‍ ആണ്...എന്നിരുന്നാലും എന്റെ കമന്റ് ആരെയെന്കിലും വേദനിപിച്ചിട്ടുണ്ട് എങ്കില്‍ ഞാന്‍ നിരുപാധികം മാപ് ചോദിക്കുന്നു.

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

absolute_void(); said...

അന്‍സാറെ,

മലയാളത്തില്‍ സംസാരിക്കുമ്പോള്‍ മിസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നതു് അനാവശ്യമായ അകലം സൃഷ്ടിക്കുന്നു. ഞാന്‍ അത്ര അകലത്തിരുന്നല്ല സംസാരിക്കുന്നതു്. കേള്‍ക്കാവുന്നത്രയും അടുത്തിരുന്നാണു്.

ജബ്ബാര്‍ ഇസ്ലാംമതത്തെ വിമര്‍ശിച്ചാല്‍ ഉണ്ടാകാവുന്ന വികാരമല്ല, അതേ ജബ്ബാര്‍ ഹിന്ദു ദൈവങ്ങളെക്കുറിച്ചും ഗ്രന്ഥങ്ങളെക്കുറിച്ചും മോശമായി പരാമര്‍ശിച്ചാല്‍ ഉണ്ടാവുക. അതേ സമയം ഒരു ഗോപാലകൃഷ്ണനാണു് അങ്ങനെ ചെയ്യുന്നതെങ്കില്‍ അത്രയും പ്രശ്നമുണ്ടാവുകയുമില്ല. ഇതു് എന്റെയോ അന്‍സാറിന്റെയോ കുഴപ്പമല്ല. ഈ സമൂഹത്തിന്റെ കാപട്യത്തിന്റെ കുഴപ്പമാണു്. അതില്‍ നമുക്കെല്ലാം പങ്കുണ്ടു്. ഒരേ പാത്രത്തില്‍ നിന്നു് ഒരുമിച്ചു കഴിക്കുന്നവരും ഇതില്‍ നിന്നു് ഭിന്നരല്ല. ഞാന്‍ പറഞ്ഞതിന്റെ സ്പിരിറ്റ് മനസ്സിലായിക്കാണുമെന്നു് കരുതുന്നു.

പിന്നെ ഗ്രീന്‍ കാര്‍ഡ് സമ്പാദിച്ചു് മലയാലം കുരച്ചു് കുരച്ചു് സംസാരിക്കുന്നവര്‍ ആരാണാവോ? അങ്ങനെയും ഒരു കൂട്ടരുണ്ടോ? അവര്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ മാത്രം പെട്ടവരാണോ? സംശയംകൊണ്ടു ചോദിച്ചതാ.

ഗ്രീന്‍ കാര്‍ഡ് സമ്പ്രദായം യുഎസിലാണല്ലോ ഉള്ളതു്. യുഎസില്‍ നിന്നു് ഒട്ടേറെ മലയാളികള്‍ ബ്ലോഗ് ചെയ്യുന്നുണ്ടു്. ഉമേഷും സിബുവും ടികെ എന്ന തൊമ്മനും ഇഞ്ചിപ്പെണ്ണും റോബിയും സൂരജും ഒക്കെ യുഎസിലാണു്. ഇവരുടെ ബ്ലോഗിലൊന്നും ഈ മലയാലം കുരച്ചുകുരച്ചു് കണ്ടില്ലല്ലോ.

anzar thevalakkara said...

Sebin Abraham Jacob said...

ജബ്ബാര്‍ ഇസ്ലാംമതത്തെ വിമര്‍ശിച്ചാല്‍ ഉണ്ടാകാവുന്ന വികാരമല്ല, അതേ ജബ്ബാര്‍ ഹിന്ദു ദൈവങ്ങളെക്കുറിച്ചും ഗ്രന്ഥങ്ങളെക്കുറിച്ചും മോശമായി പരാമര്‍ശിച്ചാല്‍ ഉണ്ടാവുക. അതേ സമയം ഒരു ഗോപാലകൃഷ്ണനാണു് അങ്ങനെ ചെയ്യുന്നതെങ്കില്‍ അത്രയും പ്രശ്നമുണ്ടാവുകയുമില്ല.

സെബിന്‍......
യുക്തി വാദിയായ ജബ്ബാരിനു മതമുണ്ട്‌ എന്ന താങ്കളുടെ വാദം സത്യത്തില്‍ ചിരി ഉണര്‍ത്തുന്നു,ജബ്ബാര്‍ ഹിന്ദു വോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല,എല്ലാവര്ക്കും അറിയാവുന്ന പോലെ അദ്ദേഹം ഒരു യുക്തിവാദിയാണ്.അദ്ദേഹം ഇതിലേതു മതത്തെ വിമര്‍ശിച്ചാലും വിവരമുള്ളവര്‍ അതില്‍ വര്‍ഗീയതയൊന്നും കാണില്ല.( ബൈബിള്‍ പഴയ നിയമത്തിലെ വിഗ്രഹങ്ങളെയും ബഹുദൈവങ്ങളെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗോപാല കൃഷ്ണന്‍ അല്ലാലോ എഴുതിയത്,എന്നിട്ട് കുഴപ്പം വല്ലതും ഉണ്ടായോ?യേശുവും കൃഷ്ണനും ജീവിചിരുനില്ല എന്ന പുസ്തകം എഴുതിയത് ആരാണ്,എന്നിട്ട് വല്ല കുഴപ്പവും സംഭവിച്ചോ)

പിന്നെ കാപട്യ ത്തിന്റെ കാര്യം. അത് സമൂഹത്തിനു മാത്രമല്ല .ജബ്ബാറിനെ പോലുള്ള ചിലര്‍ക്ക് കൂടി വകവച്ചു കൊടുകേണ്ടാതുണ്ട്.കാരണം ജനിച്ചു വളര്‍ന്ന മതത്തെ ഉപേക്ഷിച്ച ആള്ലാണ് അദ്ദേഹം.എന്നിട്ടും ആ മതത്തിനോട് ബന്ധമുള്ള അഥവാ ഒരു അറബി പദം സ്വന്തം നാമമായി കൊണ്ടു നടക്കുന്നതില്‍ എന്തോ ഒരു പന്തി കേടില്ലേ.?ഒരു മതവും ഇല്ലാത്തവര്‍ 'പൗരന്‍' എന്നോ 'മതെതരന്'' എന്നോ ഇട്ടാല്‍ എന്താണ് പ്രശ്നം?

Sebin Abraham Jacob said...

ഒരേ പാത്രത്തില്‍ നിന്നു് ഒരുമിച്ചു കഴിക്കുന്നവരും ഇതില്‍ നിന്നു് ഭിന്നരല്ല. ഞാന്‍ പറഞ്ഞതിന്റെ സ്പിരിറ്റ് മനസ്സിലായിക്കാണുമെന്നു് കരുതുന്നു.

ആ സ്പിരിറ്റ് മനസിലായില്ലല്ലോ സെബിന്‍..ഒന്നു വിശദീകരിക്കാമോ?

Sebin Abraham Jacob said...

പിന്നെ ഗ്രീന്‍ കാര്‍ഡ് സമ്പാദിച്ചു് മലയാലം കുരച്ചു് കുരച്ചു് സംസാരിക്കുന്നവര്‍ ആരാണാവോ? അങ്ങനെയും ഒരു കൂട്ടരുണ്ടോ? അവര്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ മാത്രം പെട്ടവരാണോ? സംശയംകൊണ്ടു ചോദിച്ചതാ.


സെബിന്‍...എന്താണ് താങ്കളുടെ പ്രശ്നമം, ഗ്രീന്‍ കാര്‍ഡ് സമ്പാദിച്ചു് മലയാലം കുരച്ചു് കുരച്ചു് സംസാരിക്കുന്നവരെ ഞാന്‍ ഏതെങ്കിലും മതവുമായി ബന്ധപെടുതിയിരുന്നോ എന്ന് ഈ ബ്ലോഗ് വായിക്കുന്നവര്‍ വിലയിരുത്തട്ടെ..താങ്കള്‍ ഞാന്‍ എന്ത് കാര്യം പറഞ്ഞാലുംന്‍ അതിനെ മതവുമായി ബന്ധപ്പെടുത്തി ആണല്ലോ സംസാരിക്കുന്നത്.ഈ രോഗാതുരമായ മനസിനെ താങ്കള്‍ മാറെണ്ടാതുണ്ട് എന്ന് എനിക്ക് പറയേണ്ടി വന്നതില്‍ എനിക്ക് ഖേതമുണ്ട്‌.

ഗ്രീന്‍ കാര്‍ഡ് സമ്പാദിച്ചു് മലയാലം കുരച്ചു് കുരച്ചു് സംസാരിക്കുന്ന ഒരു കൂടരുണ്ടോ എന്ന് താങ്കള്‍ ചോദിച്ചു.ഉണ്ട് എന്ന് തന്നെയാണ് എന്‍റെ ഉത്തരം . അത് താങ്കള്‍ക്കു അറിയില്ലെന്കില്‍ എന്‍റെ കുറ്റമല്ല .അതും ഞാന്‍ ബ്ലോഗ് വായനക്കാര്‍ക്ക് വിടുന്നു.


Sebin Abraham Jacob said...

യുഎസില്‍ നിന്നു് ഒട്ടേറെ മലയാളികള്‍ ബ്ലോഗ് ചെയ്യുന്നുണ്ടു്. ഉമേഷും സിബുവും ടികെ എന്ന തൊമ്മനും ഇഞ്ചിപ്പെണ്ണും റോബിയും സൂരജും ഒക്കെ യുഎസിലാണു്. ഇവരുടെ ബ്ലോഗിലൊന്നും ഈ മലയാലം കുരച്ചുകുരച്ചു് കണ്ടില്ലല്ലോ.

സെബിന്‍ ..
എല്ലാവരിലും ഈ വൃതികെട മനസുന്ടെന്നു ഞാന്‍ പറഞ്ഞോ സെബിന്‍?ഉമേഷും സിബുവും ടികെ എന്ന തൊമ്മനും ഇഞ്ചിപ്പെണ്ണും റോബിയും സൂരജും മാത്രമല്ല എന്‍റെ കൂട്ടുകാരായ മനോജും ,സിബിയും,മനു വും വര്‍ഗീസും u,k യിലുംu.s.a യിലും ജോലി ചെയ്യുനുണ്ട്.അവര്‍ക്കും ഈ കൊരച്ചു കൊരച്ചു മലയാലം അസുഖം ഇല്ല.എന്നാല്‍ എന്‍റെ നാട്ടുകാരായ സുസനും,പാച്ചന്‍ എന്ന പ്രദീപിനും ,വിനു വിനും ഇതേ അസുഖം ഉണ്ട് താനും.(ഈ ബ്ലോഗ് അവര്‍ കണ്ടാലും എനിക്ക് ഒരു കുഴപവുമില്ല)

ഞാന്‍ എന്‍റെ തൊട്ടു മുന്‍പത്തെ കമന്റില്‍ ചോദിച്ചിരുന്നു.ഒരു മതത്തിലെ ചില കാര്യങ്ങളെ ഞാന്‍ വിമര്‍ശിച്ചപൌഴും മലയാലം കുരച്ചുകുരച്ചു് സംസാരിക്കുന്നവരെ വിമര്‍ശിക്കുമ്പോഴും താങ്കള്ക്ക് ഉണ്ടാകുന്ന അമര്‍ഷം ഇസ്ലാമിനെ ചിലര്‍ വിമര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നില്ലലോ എന്ന്.അതിന് താങ്കള്‍ മറുപടി പറഞ്ഞില്ല.

അല്പം തിരക്കിലാണ് ...കുറച്ചു ദിവസത്തിനുള്ളില്‍ നമുക്കു വീണ്ടും കാണാം.

അകലതല്ലാതെ കേള്‍കാന്‍ കഴിയുന്ന ,,,,,അടുത്തിരുന്നു കൊണ്ടു.

സ്നേഹ പൂര്‍വ്വം
അന്‍സാര്‍ തേവലക്കര

Gops said...

Ansare ningalude blogil main ayi ezhuthiyirikkunnathu Anyarude aradhanakale nindikkaruthennanu. Appo Hindukkalekuurichu Onnumariyathe ithrayum vrithikedezhuthiyathu adikollitharamanu.

Gops said...

Jabbarikka paranjathethra shari. Khuran vayichu manasilakathe Ansar Manusmrithi vyakhyanikkan padichirikkunnu!!
Loka Samastha Sukhino Bhavanthu.

Ramayanathilum Mahabharathathilum Othiri kathakalundu. A kathakalile Nanma sweekarikkananu athu namme padippikkunnathu.
Sthreekalude vasthram matti vacha sreekrishnan Oru cheriya kuttiyayirunnu. Athil thettu kanunnavar Ammayude Amminjapal kudikkunnathu mosamennu karuthum!!
Streeye panayam veykamennu kanicha pandavar Angine cheyyunnathile vipathineyanu namukku manasilakkithannathu. Athukondu ningal streeye panayam veykaruthu. Ithu mansilakkanulla kazhivu ningalkundu. Nokkoo Hinduism oru 'Spoon Feeding' alla.

'Na stree Swathanryam Arhathi' Ennu paranjal Athinte pinnile vari koodi nokkanam. '..Puthro rakshathi vardhakye..' Ennal kuttiye achan rakshikkanm, pathniye bharthavu rakshikkanam,Ammaye puthran rakshikkanam, Ennanu. Athinal Streekalku dukhikanidavarutharuthu Ennu. ningalku 'PuThran' enna vakkinarthamariayamo? Manusmruthi Hrudistamakkiyondu chodichathanu.

'Lingam' ennal enthokke meaning Ansarinariyam?Sivalingam Ennal Sivante sign, Pratheekam. Athoru Deerghavruthakrithiyilulla thejassanu. Ettavum kooduthal energy ulkollan kazhiyunna roopamanathu. Attomic reactors kandittundo? Athu pole.

Sreekrishnanu 1608 bharyamaranullathu. Athil 1600 Ragangalanu. Ansarinu ethra ragamariyam?

Panjapandavar:Oru purushanu 5 bharyamarakamenkil Enthu kondu Oru Streeyku 5 Bharthakanmarayikkooda? Engine angine vannu enna katha Ansu padichittundo?

Streekal kooduthalulla Oru kalaghttathil Bahubharyathvam pattumenkil, Purushanmar kooduthalulla Ee kalaghattathil BahuBharthvathvam akarutho?Muhmd.Nabiyude kalathu Yudhathile Othiri Vidhavakal vannathinalanu Bahubharyathvam anuvadichathu.Innu Stree anupathm kuravanu. (934/1000)[Asianet ile Nammal Thammil vagvadathil ninnu]

Pakshe ningalude udesym Hindukkale kaliyakkukayanenum nigalodu veruthe othiyittu karyamillennum enikkariyam.

Sarath said...

കൊള്ളാം..............!

Sarath said...

ഏതു മതഗ്രന്ഥങ്ങളിലും തെറ്റുകള്‍ ഉണ്ടെന്നാണ് ഈയുള്ളവന്റെ വിശ്വാസം അതുകൊണ്ട് അതിനെയൊന്നും ഒരു ആത്യന്തിക പ്രമാണം ആക്കെണ്ടാതില്ല ....! നല്ലവനാകുക, നല്ല മനസ്സോടെ ഇരിക്കുക,നന്മകള്‍ മാത്രം ചെയ്യുക അത് മതി. ......... അത് തന്നെ കാര്യം......!