ഗോത്രകാലത്തെ പ്രാകൃത നിയമങ്ങള്‍ക്ക് ദൈവത്തിന്റെ ശാശ്വതീകരണം ലഭിച്ചതിനുള്ള മറ്റൊരു ഉദാഹരണമിതാ:-
“ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്കു മുറിവുകള്‍ ; ഇങ്ങനെ പകരം വീട്ടണമെന്ന് തൌറാത്തിലും അവരോടു നാം കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു. അല്ലാഹു ഇറക്കിയതനുസരിച്ച് വല്ലവരും വിധിച്ചിട്ടില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍ .”[5:45]
ശരീ അത്ത് നിയമപ്രകാരം കണ്ണു ചൂഴ്ന്നെടുക്കാന്‍ വിധിക്കപ്പെടുകയും ,ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, പരാതിക്കാരനെക്കൊണ്ട് മാപ്പു നല്‍കിച്ചു വിട്ടയക്കുകയും ചെയ്ത മലയാളിയായ നൌഷാദിന്റെ അനുഭവം ഓര്‍മ്മയില്ലേ?
ഇവിടെയും കുറ്റവാളിയെ ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം ‘തുല്യ നഷ്ടം’ വരുത്തി പ്രതികാരം ചെയ്യുക എന്നാണു ‘ദൈവം’ ഉപദേശിക്കുന്നത്! മൂസാ നബിക്ക് പലകയിലെഴുതിക്കൊടുത്ത തൌറാത്തില്‍ അല്ലാഹു ഇക്കാര്യം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
“അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ വിരൂപപ്പെടുത്തണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, അയാള്‍ എങ്ങനെ അംഗഭംഗപ്പെടുത്തിയോ അങ്ങനെത്തന്നെ അയാളെയും അംഗഭംഗപ്പെടുത്തണം.”(ലേവിയര്‍ :-24:19-20)
“മനുഷ്യര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ ....അപകടം സംഭവിച്ചാല്‍ ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്‍, പൊള്ളലിനു പൊള്ളല്‍ ,മുറിവിനു മുറിവ്, അടിക്ക് അടി, എന്ന മുറയ്ക്കു ശിക്ഷ നല്‍കണം. ആണടിമയുടെയോ പെണ്ണടിമയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരമായി ആ അടിമക്കു സ്വാതന്ത്ര്യം നല്‍കണം. ...കാള ഒരു ആണടിമയേയോ പെണ്ണടിമയേയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ അടിമയുടെ ഉടമസ്ഥന് 30 ശേക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലണം”(പുറപ്പാട്:- 21:22-32)
അല്ലാഹു എന്ന യഥാര്‍ത്ഥ ദൈവം തന്റെ പ്രവാചകര്‍ മുഖേന ലോകാവസാനം വരേക്കുള്ള മനുഷ്യകുലത്തിനാകെയും നടപ്പിലാക്കാനായി [നടപ്പിലാക്കാത്തവര്‍ അക്രമികളാണ് എന്ന മുഖവുരയോടെ] ഇറക്കിത്തന്ന നീതിന്യായവ്യവസ്ഥയാണിത്. സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പോലും ഇന്നു നടപ്പിലാക്കാന്‍ അറയ്ക്കുന്ന ഈ പ്രാകൃതത്വം ഒരു പരിഷ്കൃതലോകത്തിന്റെ മുമ്പില്‍ എത്രമാത്രം പരിഹാസ്യമാണെന്നു നോക്കൂ!
ഇതൊക്കെ ഗോത്രകാലത്തെ മനുഷ്യന്റെ പരിമിതബുദ്ധിയില്‍നിന്നു ഉരുവം കൊണ്ടതാണെന്നൂഹിക്കാന്‍ സാമാന്യബുദ്ധി പോരേ?
Tuesday, May 6, 2008
Subscribe to:
Post Comments (Atom)
10 comments:
ബൈബിളിലെ പഴയ നിയമത്തില്‍ ഇതുപോലെ എത്ര വേണമെങ്കിലുമുണ്ടു്. വിശ്വാസത്തിന്റെ തലങ്ങള്‍ ബുദ്ധിയുടെതിനേക്കാള്‍ കൂടുതല്‍ ആഴത്തിലാണു് സ്ഥിതിചെയ്യുന്നതെന്നതിനാല്‍, വേദഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ ബുദ്ധികൊണ്ടല്ല, വിശ്വാസത്തിന്റെ കണ്ണടയിലൂടെയാണു് കാര്യങ്ങള്‍ മനസ്സിലാക്കുന്നതു്. അതുകൊണ്ടാണു് സാധാരണഗതിയില്‍ സാമാന്യബുദ്ധി മാത്രം മതിയാവുന്ന വസ്തുതകള്‍ പോലും ശരിയായ രീതിയില്‍ തിരിച്ചറിയാന്‍ അവര്‍ക്കു് കഴിയാത്തതു്.
ബഹുഭൂരിപക്ഷം വിശ്വാസികളും അവരുടെ വേദഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവരോ, വായിക്കാന്‍ കഴിവുള്ളവരോ, അതിനു് ക്ഷമയോ സമയമോ ഉള്ളവരോ അല്ല. അധികപങ്കും ചെറുപ്പം മുതല്‍ വേദങ്ങളില്‍നിന്നും ഏതെങ്കിലും 'പണ്ഡിതര്‍' ഓതിക്കൊടുക്കുന്ന ഏതാനും വരികള്‍ മാത്രം കാണാതെ പഠിക്കുന്നു. കാലക്രമേണ അതു് അവരുടെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ലാത്ത നിത്യസത്യമായി മാറുകയും ചെയ്യുന്നു.
ചില പഴയനിയമവാക്യങ്ങള്‍:
1. അനുസരണയില്ലാത്ത മകനെ കല്ലെറിഞ്ഞുകൊല്ലേണം.
2. 'ഞാന്‍ കല്പിച്ചിട്ടില്ലാത്ത' അന്യദൈവങ്ങളെ ആരാധിക്കുന്ന പുരുഷനെയോ സ്ത്രീയെയോ കല്ലെറിഞ്ഞു് കൊല്ലേണം.
3. ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു് 'കണ്ടാല്‍' ഇരുവരും മരണശിക്ഷ അനുഭവിക്കേണം.
4. ആദ്യരാത്രിയില്‍ ഭാര്യയില്‍ കന്യകാലക്ഷണം കണ്ടില്ലെന്നു് ഭര്‍ത്താവു് പരാതിപ്പെട്ടാല്‍ അവളെ കല്ലെറിഞ്ഞു് കൊല്ലേണം. (അവളുടെ അപ്പനും അമ്മയ്ക്കും അവളുടെ 'കന്യാലക്ഷണങ്ങള്‍' (രക്തം പുരണ്ട തുണി!) പൊതിഞ്ഞുകെട്ടി പട്ടണവാതിക്കല്‍ കുത്തിയിരിക്കുന്ന മൂപ്പന്മാരെ കാണിക്കാം എന്നൊരു ഓപ്ഷന്‍ ദൈവം അനുവദിച്ചിട്ടുണ്ടു്. രക്തം പരിശോധിക്കുന്നതു് എങ്ങനെയെന്നു് അന്നു് ദൈവത്തിനും വലിയ നിശ്ചയം ഇല്ലായിരുന്നു എന്നതിനാല്‍, തുണിയിലെ ചോര ആടിന്റേതായാലും മൂപ്പന്മാര്‍ അറിയണമെന്നുമില്ല!)
5. മക്കള്‍ക്കു് പകരം അപ്പന്മാരും അപ്പന്മാര്‍ക്കു് പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു്. താന്താന്റെ പാപത്തിനു് താന്താന്‍ മരണശിക്ഷ അനുഭവിക്കേണം. (പിന്നെ എന്തിനാണാവോ യേശു മനുഷ്യരുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചതു്?)
6. എന്തിനു്, യഹൂദന്‍ 'തൂറാന്‍' പോകേണ്ടതു് എങ്ങനെയെന്നുവരെ യഹോവ കല്‍പിക്കുന്നുണ്ടു്! നിന്റെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും വേണം. ബാഹ്യത്തിനു് ഇരിക്കുമ്പോള്‍ അതിനാല്‍ കുഴിച്ചു് നിന്റെ വിസര്‍ജ്ജനം മൂടിക്കളയേണം!
7. നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു് ഒരുത്തനെ നിന്റെമേല്‍ രാജാവാക്കണം. അനേകം ഭാര്യമാരെ അവന്‍ എടുക്കരുതു്. (ദാവീദിനും ശലോമോനും എത്ര ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നു് അവര്‍ക്കുതന്നെ അറിയാമായിരുന്നോ ആവോ!)
മറക്കണ്ട! നീ കൊല ചെയ്യരുതു് എന്നൊരു കല്പനയു ഇതിന്റ്യൊക്കെ കൂട്ടത്തില്‍ ഉണ്ടു്!
സമയവും ക്ഷമയുമുണ്ടെങ്കില്‍ ബൈബിളില്‍ നിന്നും ഇതുപോലത്തെ വിശുദ്ധനിയമങ്ങളുടെയും ദൈവികകൊലവിളികളുടെയും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം! പുറപ്പാടു്, ലേവ്യ, ആവര്‍ത്തനം എന്നീ പുസ്തകങ്ങള്‍ നിറയെ ഇത്തരം 'ദൈവവചനങ്ങള്‍' വായിക്കാം!
ജബ്ബാര്‍ മാഷേ,
ഇതു ഖുര്‍ ആന്‍ സംവാദ വേദിയാണെന്നറിയാം... എന്നിരികലും ഈസാ നബി തന്നെയാണ് ക്രിസ്ത്യാനികളുടെ ഈശോ എന്നുള്ളതു കൊണ്ട്, അദ്ദേഹത്തിന്റെ ചില നിയമങ്ങള്‍ ...
"കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന് നിങ്ങള്‍ നിയമ പുസ്തകത്തില്‍ വായിച്ചിട്ടുണ്ടാകും... എന്നാല്‍ ഞാന്‍ പറയുന്നു നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുവിന്‍...അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍" ... ഈ പ്രവാചകന്‍ പറയുന്നതു് അനുസരിക്കേണ്ട ബാധ്യത മുസ്ലീമുകള്‍ക്കില്ലേ? അതോ അത് ബൈബിളില്‍ മാത്രമേ ഉള്ളൂ?
വളരെ പണ്ടു കാലത്ത് ഉണ്ടായ രണ്ടു മതങ്ങള്‍-കൂടെ അവയുടെ നിയമങ്ങളും. കാലത്തിനനുസരിച്ച് മാറുണ്ടതിനു പകരം ഇപ്പോഴും നാം തുടരുന്നു.
ജബ്ബാര്‍ മാഷേ ഈ നിയമങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റിയെഴുതുന്നതല്ലേ യുക്തിവാദം പ്രസംഗിക്കുന്നതിനേക്കാള്‍ നല്ലത്.
"കണ്ണിനു കണ്ണ്; പല്ലിനു പല്ല്!" തികച്ചും പരിഹാസ്യം തന്നെ. എന്തുകൊണ്ട് താങ്കള്‍ക്കീ മാറ്റത്തിന്റെ ചുക്കാന്‍ പിടിച്ചുകൂടാ.
രാജുമോന്‍,
ഐഡിയ നല്ലതാണ്. ഒരു നിയമം പറയുന്നു... പ്രതികാരം ചെയ്യാന്‍ മറ്റൊന്നു പറയുന്നു ക്ഷമിക്കാന്‍. താങ്കള്‍ പറയുന്നു രണ്ടും കലാഹരണപ്പെട്ടു പോയെന്ന് (മിനിമം 2000 വര്‍ഷത്തെ പഴക്കം). ശരി താങ്കള്‍ക്ക് ഈ കാലഘട്ടത്തിനനുസരിച്ച പുതിയൊരു നിയമം ഉണ്ടാക്കി തരാമോ?
സാജന്‍ സര്‍
അതൊന്നും രാജുമ്വോന്റെ പണിയില്‍ പെടുന്നതല്ല. ജബ്ബാര്‍ മാഷ് യുക്തിവാദത്തിനായി എനര്‍ജി കളയുന്നതിനു പകരം ഇതൊക്കെ ഒന്നു മാറ്റിക്കൂടെ എന്നു ചോദിക്കുവായിരുന്നു.
ഇവിടെനിന്നു മുങ്ങിയ അബ്ദുല്‍ അലിയും കൂട്ടരും ഇപ്പോള്‍ പൊങ്ങിയിരിക്കുന്നു ഒരു പുതിയ ബ്ലോഗുമായി.ഒരു പുതിയ ബ്ലോഗുമായി
ഖുര്‍ ആനിലുള്ളതെല്ലാം ശാസ്ത്രമാണെന്ന അവകാശവാദങ്ങള്‍ക്കുള്ളമറുപടികള്‍ ഇവിടെ
കാലാഹരണപ്പെട്ടു എന്നു താങ്കള്‍ പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ നിലക്കു എടുത്തുപയോഗിക്കാന്‍ പറ്റിയ വല്ല സാധനവും താങ്കളുടെ പക്കലുണ്ടോ എന്നറിയാന്‍ ചോദിച്ചതാ... ക്ഷമിക്കൂ.
ജബ്ബാര്‍ മഷിന്റെ യുക്തിവാദം പലരേയും ഒന്നു പിടിച്ചു കുലിക്കിയതിനാല്‍ ആ എനര്‍ജി പാഴായിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്
“an eye for an eye will only make the whole world blind.” – m. k. Gandhi
In embryonic stages, the reproductive organs of the
male and female, i.e. the testicles and the ovaries,
begin their development near the kidney between
the spinal column and the eleventh and twelfth ribs.
Later they descend; the female gonads (ovaries) stop
in the pelvis while the male gonads (testicles)
continue their descent before birth to reach the
scrotum through the inguinal canal. Even in
adulthood after the descent of the reproductive
organs, these organs receive their nerve supply and
blood supply from the Abdominal Aorta, which is in
the area between the backbone (spinal column) and
the ribs. The lymphatic drainage and the venous
return also go to the same area.
charithram vayichathil ninnum oru kaaryam manasilayi islam thani theevravaadam aanu precharippikunnathu.
Post a Comment