ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Wednesday, July 16, 2008

പ്രപഞ്ചമില്ലാതിരുന്ന കാലം??????

പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.


ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.


നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!

ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !

ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണ‍ല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല.


ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.


വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!


പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.


തുടരും..

8 comments:

ea jabbar said...

Nishpakshan said...
നിങ്ങൾ യുക്തിവാദിയാണെന്നു പറയുന്നു .

എന്താണു യുക്തിവാദം , ചിന്തിച്ചു തിരിച്ചറിയുന്നതിനെയാണു യുക്തിവാദം എന്നു പറയുന്നത്‌ .

നിങ്ങൾ യുക്തിവാദിയല്ല . നിങ്ങൾ നിരീശ്വരവാദിയാകുന്നു .

നിരീശ്വരവാദവും യാധാസ്ധ്തികതയും രണ്ടും ഒന്നും മനസ്സിലാക്കത്തതിന്റെ ലക്ഷണമാണു .

ദൈവം ഇല്ലെന്നു ഒരിക്കലും ഒരു ചിന്തിക്കുന്ന മനുഷ്യനു ഉറപ്പിച്ചു പറയാൻ കഴിയില്ല . ഒന്നുകിൽ ദൈവം ഉണ്ട്‌ അല്ലെങ്കിൽ ദൈവം ഇല്ല എന്നേ പറയാൻ കഴിയൂ .

നിഷ്പക്ഷമായ ചിന്തയാണു നമുക്കു വേണ്ടത്‌ . ശാസ്ത്രം നിഷ്പക്ഷമാണു . പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കര്യങ്ങളുടെ സത്യം മനസ്സിലായാൽ ശാസ്ത്രം സമ്മതിക്കും . അതിൽ നിന്നു വീണ്ടും കണ്ടേത്തും . ഒരു ശാസ്ത്ര സത്യം സത്യമല്ലെന്നു കണ്ടേത്തിയാൽ ശാസ്ത്രം തുറന്നു പറയും .

നിഷ്പക്ഷ സമീപനമാണു നിങ്ങൾക്ക്‌ വേണ്ടത്‌ . ദൈവം ഉണ്ടെന്നു നിങ്ങൾക്കു തോന്നിയൽ നിങ്ങൾ അങ്ങനെ വിസ്വസിക്കണം .

നാം ജീവിക്കുന്ന ഭൂമിയും സൗരയുധവും നക്ഷത്ത്രങ്ങളും ഗാലക്സികളും അടങ്ങുന്ന പ്രപഞ്ജം എങ്ങിനെ ഉണ്ടായി , മരിച്ച ഷേഷം നമ്മുടെ അവസ്ത എന്തായിരിക്കും , ജനിക്കുന്നതിനു മുമ്പു നാം എവിടെ ആയിരുന്നു , ജീവ പരിണാമത്തിൽ അദ്യം ഉണ്ടായെന്നു പറയുന്ന പ്രോറ്റീൻ തന്മാത്രകൽ എങ്ങിണെ ഉണ്ടയി , അതിലും മുമ്പു എന്തയിരുന്നു , നമുക്കു ഇതു വരെ ഒരു വസ്തുവും സ്വന്തമായി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല . ഇവിടെയുള്ള വസ്തുക്കൽ സംയോജിപ്പിച്ചാണു നാം മറ്റു വസ്തുക്കൽ ഉണ്ടാക്കുന്നത്‌ , ഇങ്ങനത്തെ ഉത്തരം കിട്ടാത ചോദ്യങ്ങൾ ചിന്തിച്ചാൽ ദൈവം എന്ന ഒരു സൃഷ്ടാവു ഉണ്ടായിരിക്കും എന്നു തോന്നുകയാണെങ്കിൽ അവിടെ വെച്ച്‌ ചിന്ത നിർത്തുക .

ദൈവം ഉണ്ടെന്നു മനസ്സിലയിട്ടും നിങ്ങളുടെ ചിന്തയിൽ തന്നെ ഉറച്ച്‌ നിൽക്കുകയണെങ്കിൽ നിങ്ങൾ മനസ്സിൽ കാപട്യമുള്ളവനും നിരീശ്വരവാദിയും ആകുന്നു .
പ്രിയ വിചാരം ,

ശാസ്ത്രത്തിന്റെ ഉത്തരം കിട്ടാത ചോദ്യങ്ങൾ ചിന്തിച്ചാൽ ദൈവം ഉണ്ടെന്നു മനസ്സിലായാൽ പിന്നെ എന്തിനാണു ചിന്തിക്കുന്നത്‌ . ദൈവം ഉണ്ടെന്നു നിങ്ങൾക്കു മനസ്സിലായാൽ പിന്നെ എന്തിനാണു നിങ്ങൾ ചിന്തിക്കുന്നത്‌ . ദൈവം ഉണ്ടെന്നു നിങ്ങൾക്കു മനസ്സിലായല്ലോ .

ദൈവത്തെ കുറിച്ചു ചിന്തിക്കുന്നത്‌ നിർത്തിക്കൂടെ എന്നാണു ഞാൻ പറഞ്ഞത്‌ . അല്ലാതെ ശാസ്ത്ര ചിന്ത നിർത്തണം എന്നല്ല . നാം ഒരു ആറ്റത്തെ പോലെ നിസ്സാരമണല്ലോ ഈ പ്രപഞ്ചത്തിൽ . അങ്ങനത്തെ നമുക്ക്‌ , ചിന്തിക്കാൻ കഴിയാത്ത അവസ്തയിൽ നില കൊള്ളൻ കഴിവുള്ളവനാണെങ്കിലോ ചിലപ്പോൾ ദൈവം .

എല്ലാം അറിഞ്ഞാൽ ശാസ്ത്രത്തിന്റെ അന്വേഷണങ്ങൽ നിൽക്കും എന്നു എന്റെ കൂട്ടുകാരൻ പറഞ്ഞത്‌ വളരെ ശരിയാണു . ഇതിനൊരു മറുപടി എന്തു പറയണമെന്ന്‌ എനിക്കറിയില്ല . ഒരു മതവിശ്വാസിക്ക്‌ ശാസ്ത്രവിശ്വാസി ആവാൻ ഒരിക്കലും കഴിയില്ല എന്നും എനിക്കു തോന്നുന്നു . എനിക്കു പറയനുള്ളത്‌ . മതവിസ്വാസിയെ അവന്റെ പാട്ടിനു വിടുക , ശാസ്ത്രജ്നനെ അവന്റെ പാട്ടിനും വിടുക . മത വിശ്വാസി ശാസ്ത്രത്തിൽ കയറിയും അഭിപ്രായം പറയാൻ പാടില്ല .

പിന്നെ ,
എല്ലാവരും മത നിഷേധികളായാൽ ലോകത്ത്‌ സമാധാനം ഉണ്ടാകും എന്നു ഞാൻ വിസ്വസിക്കുന്നില്ല , എല്ലാവരും മത വിശ്വാസികളായാലും ലോകത്ത്‌ സമാധാനം ഉണ്ടാകും എന്നും വിസ്വസിക്കുന്നില്ല . എല്ലാവരും എന്നെ പോലെയും നിങ്ങളെ പോലെയും അറിവുള്ളവരായാൽ ലോകത്ത്‌ സമധാനം ഉണ്ടാകും .സുഹൃത്തേ!
ചിന്ത ഒരു ദൈവത്തില്‍ വെച്ച് അവസാനിപ്പിക്കുകയാണെങ്കില്‍ ഒട്ടേറെ പ്രശനങ്ങള്‍ക്ക് പരിഹാരമാകും എന്നു തന്നെയാണ് എന്റെയും അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ മര്‍ക്കടശാഠ്യം പിടിക്കുന്ന മതങ്ങളാണു പ്രശ്നമുണ്ടാക്കുന്നത്. ദൈവം ഉണ്ട് എന്ന വിശ്വാസത്തില്‍ ഒതുങ്ങാന്‍ മതങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ മതം പറയുന്നയാളാണ് ദൈവം; മറ്റു മതക്കാര്‍ പറയുന്ന ദൈവങ്ങള്‍ വ്യാജമാണ്; ഞങ്ങളടെ ദൈവം പറയുന്ന രീതിയില്‍ മാത്രം ദൈവത്തെ വിളിക്കണം; അല്ലാതെ വിളിച്ചാല്‍ ഞങ്ങളുടെ ദൈവം കോപിക്കും; ദൈവത്തെ നിത്യം അഞ്ചു നേരം മണ്ണില്‍ നെറ്റി കുത്തി സ്തുതിക്കണം; “ദൈവമേ നീ വലിയവനാണ്, നിനക്കു മാത്രമാണു സ്തുതി; നീയല്ലാതെ വേറെ ദൈവമില്ല;“ എന്നിങ്ങനെ വിളിച്ചു പറഞ്ഞാല്‍ ഈ ദൈവത്തിനു സന്തോഷമാകും; അങ്ങനെയൊന്നും പറയാതെ ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ അങ്ങേരു കോപിക്കും; സൌദി അറേബ്യയിലെ മക്ക യുടെ നേരെ തിരിഞ്ഞു ദൈവത്തെ നമസ്കരിക്കണം ; മറ്റേതെങ്കിലും ദിശയില്‍ നിന്നു സ്തുതിച്ചാല്‍ ദൈവത്തിനു ദേഷ്യം പിടിക്കും; ആണ്ടിലൊരിക്കല്‍ മക്കയില്‍ ചെന്ന് ഒരു കല്ലിനെ മുത്തുകയും മറ്റൊരുകല്ലിലേക്കു കല്ലെറിയുകയും ഒരു കല്‍മണ്ഡപത്തെ പ്രദക്ഷിണം വെക്കുകയും വേണം. അവിടെ ചെന്ന് എല്ലാവരും ഒട്ടകങ്ങളുടെ കഴുത്തറുത്തുകൊണ്ട് ദെവം വലിയവനാണ് എന്നു വിളിച്ചു കൂവണം; കൊല്ലത്തിലൊരു മാസം പകല്‍പ്പട്ടിണി കിടക്കണം; ഇങ്ങനെയൊക്കെ ദൈവത്തെ ആരാധിക്കുന്നവര്‍ക്കു മാത്രം മരണശേഷം മൊക്ഷം( കള്ളും പെണ്ണുമായി സുഖിക്കാന്‍ പറ്റുന്ന ഒരു സ്ഥലത്തെത്തിച്ചേരുക) ലഭിക്കും; അല്ലാത്തവരൊക്കെ തീയില്‍ കിടന്നു ഞെരിയേണ്ടി വരും; അത്തരക്കാരായ എല്ലാ മത ദൈവ വിശ്വാസികളെയും വെറുക്കണം; അവരെക്കൂടി ഈ മതത്തില്‍ ചേര്‍ക്കാന്‍ വാളെടുത്ത് ജിഹാദ് നടത്തണം; ....... എന്നിങ്ങനെ നൂറു കൂട്ടം കാര്യങ്ങളിലേക്കു ദൈവവിശ്വാസം നീണ്ടു പോകുമ്പോഴാണ് പ്രശ്നം മറ്റൊന്നാകുന്നത്. ഇതാണു മനുഷ്യന്റെ പുരോഗതിക്കും നന്മയ്ക്കും മനുഷ്യത്വത്തിനുമൊക്കെ തടസ്സമാകുന്നത്. ദൈവം എന്നൊരു സങ്കല്‍പ്പത്തില്‍ വെച്ചു വിശ്വാസവും ചിന്തയും അവസാനിപ്പിക്കണം എന്ന് എല്ലാ ദൈവവിശ്വാസികളും പറയാന്‍ തയ്യാറായാല്‍ യുക്തിവാദികള്‍ക്കു പിന്നെ അവരുടെ പണിയൊക്കെ നിര്‍ത്താവുന്നതാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വ്യക്തമായി തെളിയിക്കാന്‍ ശാസ്ത്രത്തിന് കഴിയാത്തിടത്തോളം ദൈവമെന്ന വിശ്വാസത്തെ അംഗീകരിച്ചേ മാതിയാകൂ

Anonymous said...

mr. jabbar

how the universe built??

any answer ???

then better u shutup.!!

ea jabbar said...

mr.vyajan!
ഈ ഖണ്ഡിക ഒന്നു കണ്ണു തുറന്ന് വായിച്ചു നോക്കൂ!

വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ

a said...

വളരെ നല്ല പോസ്റ്റ്. തലയില്‍ ആള്താമസമുള്ളവര്‍ കുറച്ചെങ്കിലും ബൂലോകത്ത് ഉന്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

Tintin said...

പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വ്യക്തമായി തെളിയിക്കാന്‍ ശാസ്ത്രത്തിന് കഴിയാത്തിടത്തോളം ദൈവമെന്ന വിശ്വാസത്തെ അംഗീകരിച്ചേ മാതിയാകൂ
=================================
ശാസ്ത്രത്തിന്റെ കാര്യത്തിലാണെങ്കില്‍ ഓരോ ഉത്തരവും പുതിയ ചോദ്യങ്ങളിലേക്കു നയിക്കും.ആ രീതിയിലാണ് അതിന്റെ വികസനം.അതൊരിക്കലും ഇനിയൊന്നുമറിയാനില്ല എന്ന നിലപാടിലെത്തില്ല .ദൈവത്തിനെ ശാസ്ത്രത്തിനു അംഗീകരിക്കണമെങ്കില്‍ അത് എന്താണെന്നു ,അതിന്റെ സവിശേഷതകള്‍ എന്താണെന്ന് നിര്‍വചിക്കേണ്ടേ?അങ്ങനെ ഒരു നിര്‍വചനമുണ്ടെങ്കില്‍ ,അത് ശാസ്ത്രതത്ത്വങ്ങള്‍ക്കെതിരാണെങ്കില്‍ ആ ദൈവം നിലവിലുള്ളതാണെന്ന് എങ്ങനെ പറയും?ദൈവത്തിനു നല്‍കുന്ന വിശേഷണങ്ങള്‍,സര്‍വശക്തന്‍ ,പരമകാരുണികന്‍,എല്ലാം അറിയുന്നവന്‍ എന്നൊക്കെയാണ്.ഇവയെല്ലാം ഒരാളുടെ വിശേഷണങ്ങളാണെങ്കില്‍ ആ വാദം നിലനില്‍ക്കില്ലെന്നു മനസ്സിലാക്കാന്‍ ശാസ്ത്രത്തിന്റെ പിന്‍ബലം പോലും വേണ്ട,പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വായിച്ച പരിചയം പോലും ധാരാളമാണ്.അല്ലെങ്കില്‍ ജന്മനാ വൈകല്യങ്ങളോടെ ജനിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള അറിവ്. ദൈവമെന്ന വിശ്വാസത്തിനു ഭീഷണി അതിനനുകൂലമായ തെളിവുകളുടെ അഭാവത്തെക്കാള്‍ ശാസ്ത്രം അതിനെതിരായ് നല്‍കുന്ന തെളിവുകളാണ്

Not an Atheist said...

There are many people who had came to Islam, just by knowing the scientific facts contained in Quran. If you have got higher educations, most probably you will accept the existence of god. If you just look around, you can see that almost 75% of Doctors, who knows all the basics about human body, accepts his existence. Many words in Quran were proven scientifically and there are many atheists just as you, who have came to Islam, by accepting the truths in these words.

Morover, just imagine the age where Prophet Muhammed had lived. He was ignorant and hadn't even got the fundamental education. He don't know to read or write. But still, the book bought by him itself included with great literature works which even the writers of that time failed to compete. Still today that book is explained in various forms and analysed in various forms by various people -- so still you disagree the existence of a super natural power, who had bought this words from himself ????


I'm awaiting your reply

A teen who have faith (not an Atheist) said...

Religions are the factor that creates a fear and justice among the people. If you don't believe in god and thinks to live as you like, then there won't be any justice in the world.
But sadly, most of people in the world are only 'paper muslims'. There are people who takes fast in ramzan and drinks alcohol secretly during night. There are people who never gives anything to their starving neighbor. There are people who kills there neighbors in the name of god and there are people who makes these beliefs for their commercial or political sake. But, I can't agree that they are believers of god. If they are, then they won't dare to do what god has restricted. So it's clear that they are the people who disagrees the existence of GOD (secretly) . I think that such people are called Atheists. But they remains themselves on the cover of religion and tries to make religion polluted (This is also told in Quran).

You can evaluate, Muslim is man who lives by obeying the orders of Quran for a happy life and society. But people who DOESN'T HAVE FAITH IN GOD, AND WHO ACTS TO HAVE FAITH IN GOD does every bad deeds and why you are cursing the religions for this.


i'm awaiting your reply. It mustn't be a reply without reading this or by upholding your usual speechs.

I'm awaiting a sincere reply