ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, December 27, 2008

സ്ത്രീ ഖുര്‍ ആനില്‍ 1

സ്ത്രീ വെറു കൃഷിസ്ഥലം


സ്ത്രീയും പുരുഷനും തുല്യ അവകാശങ്ങളും തുല്യ പൌരത്വവുമുള്ള വ്യക്തികളാണെന്ന കാഴ്ച്ചപ്പാടാണു പരിഷ്കൃത സമൂഹത്തിനുള്ളത്.  പ്രായോഗികമായി ഇനിയും കുറെയധികം മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകേണ്ടതുണ്ട്. പൊതുവില്‍ സമൂഹം പുരുഷാധിപത്യപരമാണെങ്കിലും സ്തീപുരുഷ സമത്വം എന്നത് തത്വത്തില്‍ ലോകം അംഗീകരിക്കുന്നുണ്ട്. അത്തരമൊരു സമൂഹത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിനും തടസ്സമുണ്ടാക്കുന്നത് പ്രധാനമായും മതം തന്നെ.


പുരുഷന്‍ സര്‍വ്വാധികാരിയായ ഉടമയും സ്ത്രീ മെരുക്കമുള്ള അടിമയുമായി ജീവിക്കണമെന്ന് ഏതാണ്ട് എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ട്. ഇസ്ലാമിന്റെ നിലപാട് ഇക്കാര്യത്തില്‍ വളരെ പ്രാകൃതമാണ്. പുരുഷനു ദാസ്യവേല നിര്‍വ്വഹിക്കുന്നതിനപ്പുറം ജീവിതത്തിന്റെ വിശാല മേച്ചില്‍പ്പുറങ്ങളൊന്നുംതന്നെ സ്ത്രീയ്ക്ക് അനുഭവവേദ്യമായിക്കൂടാ എന്ന ശാഠ്യമാണ് ഇസ്ലാമിന്റേത്. സ്ത്രീകള്‍ പൊതു ജീവിതത്തിലേക്കു പ്രവേശിക്കുന്നതോടെ സമൂഹമാകെ കുത്തഴിയുമെന്നും സദാചാരം തകര്‍ന്നടിയുമെന്നും ഇസ്ലാമിന്റെ ആധുനിക വക്താക്കളും ഏറ്റു പാടുന്നു.
ചാതുര്‍ വര്‍ണ്യം നശിച്ച് ജാതിയും ഉച്ചനീചത്വവും ഇല്ലാതാകുന്നതോടെ സമൂഹത്തിന്റെ നിലനില്‍പ്പും ഘടനയും തകരുമെന്നു ജാതി മേലാളരും പണ്ടു വ്യാകുലപ്പെട്ടിരുന്നു. ഇന്നും അങ്ങനെയൊക്കെ കരുതുന്നവരുണ്ട്. ഇതിന്റെ മറ്റൊരു വകഭേദമാണ് മുസ്ലിം മൌലികവാദികളുടെ വാദഗതിയും. 

“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)



സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പു ലക്ഷ്യമാക്കി ദൈവം നിശ്ചയിച്ച ഒരു ചുമതലാവിഭജനത്തിന്റെ പ്രശ്നം മാത്രമായി , ലിംഗവിവേചനത്തെ ആധുനിക ഇസ്ലാമിസ്റ്റുകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീക്കും പുരുഷനുമിടയില്‍ മറ്റു തരത്തിലുള്ള വിവേചനങ്ങളോ നീതിനിഷേധമോ ഒന്നുംതന്നെയില്ലെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. അതിനായി മതഗ്രന്ഥങ്ങളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അനുകൂല തെളിവുകള്‍ കണ്ടെടുക്കാനുള്ള അന്യേഷണത്തില്‍ പലപ്പോഴും ഇക്കൂട്ടര്‍ക്ക് വ്യാജരേഖകളെയും ദുര്‍ബ്ബലപ്രമാണങ്ങളെയും അവലംബിക്കേണ്ടി വരുന്നു.  കാരണം ഖുര്‍ ആനും ഹദീസും പ്രമാണമാക്കിയാല്‍ സ്ത്രീ മനുഷ്യനാണെന്നു പോലും പറയാന്‍ തെളിവു കാണുകയില്ല.

സന്ദര്‍ഭങ്ങളില്‍നിന്നടര്‍ത്തി , അവതരണ പശ്ചാതലം മറച്ചു വെച്ച് കസര്‍ത്തു നടത്തിയാല്‍ പോലും ഇവര്‍ക്കു തുണയാകുന്ന തെളിവുകള്‍ വിരളമായേ കിട്ടൂ.

പ്രവാചക്ന്റെ പത്നീവൃന്ദത്തില്‍ , ഉമ്മു സലമ , ആയിഷ തുടങ്ങിയവര്‍ കടുത്ത സ്ത്രീവാദികളായിരുന്നു. അവരുടെ നിര്‍ബ്ബന്ധവും ശല്യപ്പെടുത്തലും സഹിക്ക വയ്യാതെ വന്ന ചില സന്ദര്‍ഭങ്ങളിലാണു സ്ത്രീകള്‍ക്കും സല്‍ക്കര്‍മ്മങ്ങള്ക്കു പ്രതിഫലമുണ്ടെന്നും മറ്റും ഒഴുക്കന്‍ മട്ടില്‍ പറയുന്ന ചില വെളിപാടുകള്‍ പ്രവാചകന്റെ നാവില്‍നിന്നും പുറത്തു വന്നത്. ഹദീസിലും സ്ത്രീകള്‍ക്കനുകൂലമായ തിരുമൊഴികള്‍ വിരളമാണ്. സ്ത്രീ വിരുദ്ധ ഹദീസുകളുടെ കൂമ്പാരം തന്നെയുണ്ട് പ്രമാണങ്ങളില്‍.
പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമാണു സ്ത്രീയെന്ന് പ്രവാചകനും ‘അല്ലാഹു’വും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു.


ഇനി നമുക്ക് ഖുര്‍ ആന്‍ സ്ത്രീകളെ കുറിച്ച് പറയുന്നതെന്തൊക്കെയാണെന്നു നോക്കാം. യഥാര്‍ത്ഥ ഇസ്ലാം അതിനെന്തു വ്യാഖ്യാനം നല്‍കുന്നുവെന്നും, ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ അഭ്യാസങ്ങളാണു നടത്തുന്നതെന്നും കാണാനാവുമെന്നു പ്രതീക്ഷിക്കുന്നു.

 
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَاتِ مِنَ ٱلنِّسَاءِ وَٱلْبَنِينَ وَٱلْقَنَاطِيرِ ٱلْمُقَنْطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلأَنْعَامِ وَٱلْحَرْثِ ذٰلِكَ مَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَٱللَّهُ عِنْدَهُ حُسْنُ ٱلْمَآب (3:14) ِ
“സ്ത്രീകള്‍, സന്താനങ്ങള്‍, ധാരാളമായി ശേഖരിക്കപ്പെട്ട വെള്ളി, സ്വര്‍ണ്ണം, ലക്ഷണമൊത്ത കുതിരകള്‍, നാല്‍ക്കാലി മൃഗങ്ങള്‍, കൃഷിയിടങ്ങള്‍, എന്നീ കാമ്യ വസ്തുക്കളെ സ്നേഹിക്കല്‍ മനുഷ്യര്‍ക്കു ഭംഗിയാക്കപ്പെട്ടിരിക്കുന്നു. അതെല്ലാം ഇഹലോക ജീവിതത്തിന്റെ സുഖമെടുക്കുവാനുള്ള വിഭവങ്ങളാണ്.എന്നാല്‍ ഉത്തമ സങ്കേതം അല്ലാഹുവിങ്കലത്രേ!”




വാഖിദി തഫ്സീറിലെ വ്യാഖ്യാനം ഇങ്ങനെ:-
Allah then mentions the bounties of the life of this world that He has made attractive for the unbelievers, saying: (Beautified for mankind is) what people's hearts find desirable is (love of the joys (that come) from women) meaning slave women and wives (and offspring) slaves and children, (and stored up heaps) amassed wealth (of gold and silver) it is also said that this means: minted or engraved gold and silver, (and horses branded (with their mark)) beautiful branded horses and grazing in pastures, (and cattle) i.e. sheep, cows and camels (and land) cultivation and cultivated lands. (That) which is mentioned above (is comfort of the life of the world) is of benefit to people in the life of this world and then it vanishes; it is also said that this means: the joys of this world last only for as long as the stuff of any home, a bowl, a plate and the like. (Allah! With Him is a more excellent abode) in the Hereafter, i.e. Paradise, to whoever shun such joys. (3:14)


ഇഹലോകത്തെ സുഖോപകരണങ്ങളില്‍ ഏറ്റവും മുന്തിയ ഉപകരണം സത്സ്വഭാവമുള്ള സ്ത്രീ തന്നെയാണെന്നു നബി വിശദീകരിച്ചിട്ടുണ്ട്.

ആ ഉപകരണത്തെ എങ്ങനെയൊക്കെ വേണമെങ്കിലും ഉപയോഗിച്ചു സുഖിക്കാമെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നു:


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
“നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )



ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.



നിത്യസാക്ഷി said...
ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ജബ്ബാര്‍ മാഷ് പരിഭാഷപ്പെടുത്തി യുക്തിവാദി ഓഫ് സെറ്റിലടിച്ച് പരാതിക്കാരന്‍ ആമുഖമെഴുതി വി.കെ.രാജന്‍ അവതാരിക ചമച്ച പുതിയ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
വാഖിദിയുടെ വ്യാഖ്യാനം ഇതാ:-
(Your women are a tilth for you…) [2:223]. Abu Bakr Ahmad ibn al-Hasan al-Qadi informed us> Hajib ibn Ahmad> 'Abd al-Rahim ibn Munib> Sufyan ibn 'Uyaynah> Ibn al-Munkadir that he heard Jabir ibn 'Abd Allah say: “The Jews used to say that whoever penetrates the vagina of his wife from a back position, the child born as a result of this intercourse will be cross-eyed. To deny this, Allah, exalted is He, revealed (Your women are a tilth for you (to cultivate) so go to your tilth as ye will)”. This was narrated by Bukhari from Abu Nu'aym and by Muslim from Abu Bakr ibn Abi Shaybah, and Abu Nu'aym and Abu Bakr related it from Sufyan. Muhammad ibn Ibrahim ibn Muhammad ibn Yahya informed us> Abu Sa'id Isma'il ibn Ahmad al-Khalali> 'Abd Allah ibn Zayd al-Bajali> Abu Kurayb> al-Muharibi> Muhammad ibn Ishaq> Aban ibn Muslim> Mujahid who said: “I read the Qur'an out of memory, from beginning to end, under Ibn 'Abbas' supervision three times, stopping at each verse to ask him about its meaning until he got to this verse (Your women are a tilth for you (to cultivate) so go to your tilth as ye will). He said: 'The men of this part of Quraysh used to have sexual intercourse with their wives while the latter lay down on their front. They enjoyed their wives from the front and back positions. When they migrated to Medina and married the women of the Helpers, they tried to do with them what they were in the habit of doing in Mecca. But the women of the Helpers objected, saying: 'This is something that we did not do before'. The talk spread until it reached the Messenger of Allah, Allah bless him and give him peace. Allah, exalted is He, then revealed (Your women are a tilth for you (to cultivate) so go to your tilth as ye will). He said: If you want you can penetrate your wives from a back position or from a front position, or if you want from a kneeling down position. He meant by this, penetrating their women's vaginas from any of these positions. He said: go to your tilth as you will' ”. This was narrated by al-Hakim Abu 'Abd Allah in his Sahih from Abu Zakariyya al-'Anbari from Muhammad ibn 'Abd al-Salam from Ishaq ibn Ibrahim from al-Muharibi.

ഇബ്നു അബ്ബാസിന്റെ തഫ്സീറില്‍ ഇങ്ങനെയും:-
Your women are a tilth for you (to cultivate)) He says: the vulvas of your wives are plantations for your offspring (so go to your tilth) your plantations (as ye will) as you please, from behind or front as long as the penetration is in the pudendum, (and send (good deeds) before you for your souls) righteous children, (and fear Allah) regarding penetrating your wives in their anus or having sex with them during menstruation, (and know that ye will (one day) meet Him) that you will see Him after you die and He will reward you according to your deeds. (Give glad tidings to believers (O Muhammad)) Allah says: give glad tidings, O Muhammad, to the believers, who ward off penetrating their wives in their anus and further abstain from having sex with them when they are menstruating, that Paradise will be theirs.

ഇനി തബ് രീ പറയുന്നതും കൂടി കാണുക:-
The verse permits the man to have intercourse with his wife when he wishes, as he wishes , from in front or from behind , the essential point being that he must penetrate her through the vagina, the sole spot where insemination is guaranteed....
തന്റെ ശരീരത്തില്‍ ‍ഭര്‍ത്താവായ പുരുഷന്‍ തനിക്കസഹ്യമായ രീതിയില്‍ ബലം പ്രയോഗിക്കുന്നു എന്ന പരാതിയുമായി ഒരു സ്ത്രീ പ്രവാചകസന്നിധിയിലെത്തിയ സന്ദര്‍ഭത്തിലാണ് ഈ വെളിപാടിറങ്ങിയത് എന്നു തബ് രീ വിവരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയെ സംബോധനചെയ്യാതെ പ്രതിയായ പുരുഷനു വേണ്ടി വെളിപാടിറക്കുകയാണു ദൈവം ചെയ്തത്!
സ്ത്രീക്കു തന്റെ ശരീരത്തിലോ ലൈംഗികതയിലോ യാതൊരു സ്വയം നിര്‍ണായാവകാശവുമില്ലെന്ന് ഇതോടെ തീര്‍ച്ചയായി.
പരാതിയുന്നയിച്ച ‘സ്ത്രീ’ രംഗത്തുനിന്നപ്രത്യക്ഷമായതോടെ മത പണ്ഡിതന്മാര്‍ മറ്റൊരു വിവാദത്തിലേക്ക് ഈ വിഷയം വഴിതിരിച്ചു വിടുകയാ‍ണുണ്ടായതത്രെ.
ആ തര്‍ക്കം നിരവധി കാലം നീണ്ടു നിന്നു. ഒടുവില്‍ മഹാപണ്ഡിതനായ തബ് രീ അതിനു വിരാമമിട്ടുകൊണ്ട് വിധി നല്‍കി .

“Thus according to Tabri ,sodomy was formally forbidden; but the essential question remained without answer, what principle in islam regulate the role of the woman during the sex act? Did or did not the free will of a woman as a muslim person exist? And were there cases where this free will was affirmed and others in which it disappeared? It was the answer to this essential question that the woman tried to obtain from heaven ." (Women in islam- fathima mernissi-p 148)

ഇസ്ലാമില്‍ സ്ത്രീ വെറും ഒരു ഉപകരണം മാത്രമെന്ന് പറയുന്നത് ഞാനല്ല; ഖുര്‍ ആനും ഹദീസും തഫ്സീറുകളുമാണ്.


 

6 comments:

ചാപ്പൂണ്ണി said...

മാഷെ; ദത്തിനെക്കുറിച്ച് ഇസ്ലാം എന്താണ് പറഞ്ഞിട്ടുള്ളതെന്നു അറിയാമൊ.ക്കുഞ്ഞില്ലാത്തവര്‍ക്ക് ദത്ത് അനുവദിക്കുന്നുണ്ടോ ഖുര്‍ ആന്‍?

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ഒരു യോനിയും, ഒരു ഗര്‍ഭപാത്രവും, കുഞ്ഞിനു് കുടിക്കാന്‍ ഒരു മുലയും, ജോലി ചെയ്യാന്‍ പത്തു് വിരലുകളും മാത്രമുള്ള ഒരു ജീവിയെ സൃഷ്ടിച്ചു് അതിനു് സ്ത്രീ എന്നു് പേരു് നല്‍കിയിരുന്നെങ്കില്‍ കാര്യം എത്ര എളുപ്പമായിരുന്നേനെ! അത്തരം പത്തോ ഇരുപതോ എണ്ണത്തിനെ വീട്ടില്‍ സൂക്ഷിച്ചാല്‍ ലൈംഗികാവശ്യത്തിനും വീട്ടുപണിക്കും മാറിമാറി ഉപയോഗിക്കാം. ഏതു് അവസ്ഥയിലും, ഏതു് നാഴികയിലും ഭര്‍ത്താവിന്റെ ഭാര്യമേലുള്ള ലൈംഗികമോ അല്ലാത്തതോ ആയ അവകാശങ്ങള്‍ക്കെതിരായി ഏതെങ്കിലും വിധത്തിലുള്ള ഒരു നിലപാടു് ആ ജീവികളില്‍ നിന്നും‍ ഉണ്ടാവുമെന്ന സംശയവും വേണ്ട.

അതുപോലെതന്നെ, സ്ത്രീയുടെ ഗര്‍ഭകാലം ഒരാഴ്ചയോ ഒരുമാസമോ മറ്റോ ആക്കി ചുരുക്കിയിരുന്നെങ്കില്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെ മക്കളെ ജനിപ്പിക്കുക എന്ന ദൈവകല്പന സാധിച്ചുകൊടുക്കാന്‍ സ്ത്രീകള്‍ക്കു് വളരെ എളുപ്പം കഴിയുകയും ചെയ്തേനെ!

എന്തേ, ദൈവത്തിനു് ഒരു rationalized act of creation സാദ്ധ്യമാവില്ല എന്നാണോ?

(അക്ഷരപ്പിശാചുമൂലം രണ്ടുപ്രാവ്ശ്യം കമന്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു. ഇത്തവണ എങ്കിലും തെറ്റില്ല എന്നു് കരുതുന്നു.)

പാമരന്‍ said...

ശരി തന്നെ ബാബുമാഷെ.

മൂന്നാം ക്ളാസ്സില്‍ രസകരമായി കണക്കു പഠിപ്പിച്ച ജമീലടീച്ചറു മുതല്‍ എന്‍റെ ഡിപ്പാര്ട്ട്‌മെന്‍റു്‌ ഡയറക്റ്റര്‍ ജമാല്‍ നജീം വരെയുള്ള സ്ത്രീകളെയൊക്കെ ജോലിയില്‍ നിന്ന്‌ തിരിച്ചു വിളിച്ച്‌, വേണ്ടപ്പോള്‍ കയറിച്ചെല്ലാവുന്ന കൃഷിസ്ഥലങ്ങളാക്കി അടുക്കളയിലടച്ച്‌, പകരം അബ്ദുറഹിമാനെപ്പോലുള്ള എമ്പോക്കികളെ നിയമിക്കണമെന്ന്!

അല്ലാഹു എന്തിനാണോ ഇവര്‍ക്കൊക്കെ പിന്നെ കഴിവുകള്‍ കൊടുത്തിരിക്കുന്നത്‌. ബാബുമാഷ്‌ പറഞ്ഞപോലെ തലയില്ലാത്ത ജീവനുള്ള ഒരു ഉടല്‍ മാത്രമായി സൃഷ്ടിച്ചാല്‍ പോരായിരുന്നോ സ്ത്രീയെ?

ea jabbar said...

പൊസ്റ്റില്‍ കുറച്ചു കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്തിട്ടുണ്ട്..