ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, December 29, 2008

സ്ത്രീ ഖുര്‍ ആനില്‍ 2

ഭാര്യയെ കെട്ടിയിട്ടു തല്ലണമെന്ന് ദൈവം!



ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَٰلِهِمْ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)



ഈ വെളിപാടിന്റെ അവതരണ സന്ദര്‍ഭം അറിയണ്ടേ? ഇതാ വാഖിദിയുടെ വ്യാഖ്യാനം:-

(Men are in charge of women…) [4:34]. Said Muqatil: “This verse (Men are in charge of women…) was revealed about Sa‘d ibn al-Rabi‘, who was one of the leaders of the Helpers (nuqaba’), and his wife Habibah bint Zayd ibn Abi Zuhayr, both of whom from the Helpers. It happened Sa‘d hit his wife on the face because she rebelled against him. Then her father went with her to see the Prophet, Allah bless him and give him peace. He said to him: ‘I gave him my daughter in marriage and he slapped her’. The Prophet, Allah bless him and give him peace, said: ‘Let her have retaliation against her husband’. As she was leaving with her father to execute retaliation, the Prophet, Allah bless him and give him peace, called them and said: ‘Come back; Gabriel has come to me’, and Allah, exalted is He, revealed this verse. The Messenger of Allah, Allah bless him and give him peace, said: ‘We wanted something while Allah wanted something else, and that which Allah wants is good’. Retaliation was then suspended”. Sa‘id ibn Muhammad ibn Ahmad al-Zahid informed us> Zahir ibn Ahmad> Ahmad ibn al-Husayn ibn Junayd> Ziyad ibn Ayyub> Hushaym> Yunus ibn al-Hasan who reported that a man slapped his wife and she complained about him to the Prophet, Allah bless him and give him peace. Her family who went with her said: “O Messenger of Allah! So-and-so has slapped our girl”. The Prophet, Allah bless him and give him peace, kept saying: “Retaliation! Retaliation! And there is no other judgement to be held”. But then this verse (Men are in charge of women…) was revealed and the Prophet, Allah bless him and give him peace, said: “We wanted something and Allah wanted something else”. Abu Bakr al-Harithi informed us> Abu’l-Shaykh al-Hafiz> Abu Yahya al-Razi> Sahl al-‘Askari> ‘Ali ibn Hashim> Isma‘il> al-Hasan who said: “Around the time when the verse on retaliation was revealed amongst the Muslims, a man had slapped his wife. She went to the Prophet, Allah bless him and give him peace and said: ‘My husband has slapped me and I want retaliation’. So he said: ‘Let there be retaliation’. As he was still dealing with her, Allah, exalted is He, revealed (Men are in charge of women, because Allah hath made the one of them to excel the other…). Upon which the Prophet, Allah bless him and give him peace, said: ‘We wanted something and my Lord wanted something different. O man, take your wife by the hand’


നേരത്തെ, ഒരു സ്ത്രീ തന്റെ ശരീരത്തില്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നു (penetrating their wives in their anus ) എന്ന പരാതിയുമായി ‘ദൈവസന്നിധിയില്‍’ എത്തിയപ്പോള്‍ പ്രതിക്കനുകൂലമായി കൃഷിസ്ഥലത്തിന്റെ ആയത്ത് ഇറങ്ങിയതു നമ്മള്‍ കണ്ടു. ഇവിടെ മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെ ശാരീരിക മര്‍ദ്ദനത്തിന്റെ പരാതിയുമായാണു പ്രവാചകന്റെ മുന്നിലെത്തുന്നത്. ഇവിടെ പ്രവാചകന്‍ സ്വന്തം നിലക്കു സ്ത്രീയുടെ പക്ഷം നില്‍ക്കുന്നതായി ഭാവിക്കുകയും അല്ലാഹുവിനെക്കൊണ്ട് പ്രതിക്കു വേണ്ടി വെളിപാടവതരിപ്പിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് പോകാന്‍ ഭാവിക്കുന്ന ആ സ്ത്രീയെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്യുന്നു. “ നമ്മളൊന്നു കൊതിക്കുന്നു; പക്ഷെ അല്ലാഹു മറ്റൊന്നാണു വിധിക്കുന്നത്.” !
ഭര്‍ത്താക്കന്മാരോടൊപ്പം തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെ പങ്കിട്ടെടുത്ത് ഭോഗിക്കാമോ? എന്ന് യോദ്ധാക്കളില്‍ ചിലര്‍ ആശങ്കിച്ചപ്പോള്‍ അവരുടെ ആശങ്കയകറ്റിക്കൊണ്ട് വെളിപാടവതരിപ്പിച്ച ഈ ദൈവം തന്റെ സദാചാരബോധം ആറാം നൂറ്റാണ്ടിലെ ഗോത്ര സദാചാരം തന്നെയാണെന്ന് ഒരിക്കല്‍കൂടി ഇവിടെ സ്പഷ്ടീകരിക്കുന്നു.

വിവാഹമൂല്യം കൈപ്പറ്റി ദാമ്പത്യത്തില്‍ പ്രവേശിക്കുന്നതോടെ സ്വന്തം ശരീരാവയവങ്ങള്‍ പോലും അന്യമായിത്തീരുന്ന ഒരു സ്ത്രീക്ക് കുടുംബത്തിനകത്തു ലഭിക്കുന്ന പദവിയെന്തെന്ന് ഈ ഖുര്‍ ആന്‍ സൂക്തം ഒന്നുകൂടി അടിവരയിട്ടോര്‍മ്മിപ്പിക്കുന്നു. യജമാനനെ നിരുപാധികം അനുസരിക്കുന്ന ഒരടിമയുടെ സ്ഥാനം മാത്രമേ മതം അവള്‍ക്കനുവദിക്കുന്നുള്ളു. ‘ഉത്തമസ്ത്രീ’യുടെ ലക്ഷണങ്ങള്‍ പ്രവാചകന്‍ വിവരിക്കുന്നതിപ്രകാരമാണ്.


“ നീ നോക്കിയാല്‍ സന്തോഷിപ്പിക്കുകയും ആജ്ഞാപിച്ചാല്‍ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ അവളുടെ ദേഹവും നിന്റെ ധനവും നിന്റെ താല്പര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമസ്ത്രീ.”(ഇബ് നു കസീര്‍)

പ്രഹരശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി ഖുര്‍ ആന്‍ ആരോപിക്കുന്ന അനുസരണക്കേടിന്റെ വിശദാംശങ്ങള്‍ ഫുഖഹാക്കള്‍ അക്കമിട്ടു വിവരിക്കുന്നുണ്ട്. അതനുസരിച്ച് ലൈംഗിക കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, അവന്‍ വിളിക്കുന്ന സ്ഥലത്തോ സമയത്തോ ഹാജരാകാതിരിക്കുക, അവന്റെ കൂടെ യാത്ര ചെയ്യാന്‍ വിസമ്മതിക്കുക, അനുവാദമില്ലാതെ വീടു വിട്ടു പോവുക, അവനിഷ്ടമില്ലാത്തവരെ വീട്ടില്‍ കയറ്റുക, തുടങ്ങി എല്ലാ തരം അനുസരണക്കേടും ചാട്ടവാറടി അര്‍ഹിക്കുന്ന കുറ്റം തന്നെ .
ഭര്‍ത്താവിന്റെ ഇംഗിതങ്ങളെ നിരസിച്ചാലുണ്ടാകുന്ന ഭവുഷ്യത്തുകള്‍ ഗുരുതരമാണ്. അബൂ ഹുറൈറ പറയുന്നു.:-

“തിരുമേനി അരുളി. ഒരു പുരുഷന്‍ ഭാര്യയെ തന്റെ വിരിപ്പിലേക്കു വിളിച്ചു; അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോടു കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചു കൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടേയിരിക്കും” (ബുഖാരി)

“ഭാര്യ വീടു വിട്ടു പുറത്തു പോകുന്നതിനെ തടയാന്‍ ഭര്‍ത്താവിനവകാശമുണ്ട്. ആസന്ന മരണരായ അവളുടെ മാതാപിതാക്കളെയോ അവരുടെ മൃതദേഹങ്ങളെയോ കാണുന്നതിനു വേണ്ടി പുറത്തു പോകുന്നതിനെപ്പോലും തടയാന്‍ അവനധികാരമുണ്ട്. ..അവളുടെ മാതാപിതാക്കളെയോ അവനല്ലാത്ത പുരുഷനില്‍ നിന്നും അവള്‍ക്കു ജനിച്ച സന്താനങ്ങളെയോ പോലും വീട്ടില്‍ കയറ്റരുതെന്ന് അവളോടു കല്‍പ്പിക്കാന്‍ അവന്നധികാരമുണ്ട്.” (ഫത് ഹുല്‍ മുഈന്‍)

8 comments:

ചാണക്യന്‍ said...

വായിച്ചു..:)

anzar thevalakkara said...

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)

ജബ്ബാര്‍ സാര്‍......''കിടപ്പുമുറിയില്‍ കെട്ടിയിടുക''............ഈ വാക്കു താങ്കള്‍ക്കു എവിടെ നിന്നും കിട്ടി.....?''അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ '' കൂട്ടത്തില്‍ ഈ വാക്കും....ആദ്യം ഇതിന്‍റെ വിശദീകരണം ആവശ്യമാണ്.... അത് കൊണ്ടു ഖുര്‍ആനില്‍ നിന്നും താങ്കള്‍ക്കു കിട്ടിയ ആ രണ്ടു അറബി പദങ്ങളും ഒന്നു റഫര്‍ ചെയ്തു തരാമോ?അറിവില്ലാത്തത്‌ കൊണ്ടു ചോദിച്ചതാണ്...കേട്ടോ..

ഇതിന്‍റെ മറുപടി താങ്കള്‍ ഇട്ടോളൂ....ചര്‍ച്ച മുന്നോട്ടു പോകട്ടെ....കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വരാം....

ea jabbar said...

ea jabbar said...
وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ

ഈ വാക്കിന്റെ അര്‍ത്ഥം, കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക എന്നാണു. അറബി ഭാഷയില്‍ അല്പ്പമെങ്കിലും വിവരമുള്ളവര്‍ക്ക് ഇത് മനസ്സിലാകും.


ഈ അര്‍ത്ഥം തബ് രിയുടെ തഫ്സീറില്‍ നിന്നുള്ളതാണ്. ‘ഹജറല്‍ ബഈറ’ എന്നാല്‍ ഒട്ടകത്തെ കെട്ടിയിടുക എന്നാണര്‍ത്ഥമെന്നും, ഇവിടെ വ ഹ്ജുറൂഹുന്ന എന്നതിനു യോജിക്കുന്ന അര്‍ത്ഥം ‘അവരെ കെട്ടിയിടുക ‘ എന്നാണെന്നും തബ് രി വിശദീകരിക്കുന്നുണ്ട്.
തബ് രി അറിയപ്പെടുന്നത് ഖുര്‍ ആനിന്റെ ഏറ്റവും ബൃഹത്തായ വ്യാഖ്യാതാവ് എന്ന നിലയിലാണ്. അദ്ദേഹം യുക്തിവാദിയല്ല.

അടി കൊള്ളുമ്പോള്‍ അനുസരിക്കാന്‍ തുടങ്ങുക എന്നാല്‍ കീഴടങ്ങല്‍ തന്നെയല്ലേ?

സ്നേഹസംവാദം ബ്ലോഗില്‍ ചര്‍ച്ചയുണ്ട് . ഇതേ പോസ്റ്റ്.

ea jabbar said...

പ്രിയ അന്‍സാര്‍, യുക്തിവാദം ബ്ലോഗില്‍ താങ്കളുടെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു. അതിലെ പരിഹാസവും നര്‍മ്മവും ഞാന്‍ ആസ്വദിച്ചു. വിശദമായ മറുപടി എഴുതുന്നുണ്ട്.

anzar thevalakkara said...

ea jabbar said...
പ്രിയ അന്‍സാര്‍, യുക്തിവാദം ബ്ലോഗില്‍ താങ്കളുടെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു. അതിലെ പരിഹാസവും നര്‍മ്മവും ഞാന്‍ ആസ്വദിച്ചു. വിശദമായ മറുപടി എഴുതുന്നുണ്ട്



ജബ്ബാര്‍ മാഷേ ....ഞാന്‍ തെറ്റായി എന്തെങ്കിലും എഴുതിയിട്ടുണ്ട് എങ്കില്‍ താങ്കള്‍ ക്ഷമിക്കുക.

പിന്നെ താങ്കളുടെ ''വിശദമായ മറുപടി എഴുതുന്നുണ്ട് '' എന്ന വാക്യത്തിലെ ആ ഒരു 'ഇതു' എനിക്ക് മനസ്സിലായി..സാരമില്ല താങ്കളുടെ മറുപടിക്ക് സ്വാഗതം...
എന്‍റെ ആദര്‍ശം തികച്ചും ദൈവികമാണെന്ന വിശ്വാസം എനിക്കുള്ളടത്തോളം കാലം ഞാന്‍ ആരുടേയും വിമര്‍ശനം ഭയക്കില്ല. അത് എനിക്ക് നല്കുന്ന ആത്മ വിശ്വാസം വളരെ വലുതാണ്‌.മറുപടിക്ക് മറുപടി കൊടുക്കാനുള്ള ആശയ അസ്ത്രങ്ങള്‍ ഇപ്പോഴും എന്‍റെ ആവനാഴിയില്‍ അവശേഷികുനുണ്ട്.എന്‍റെ പരിമിതമായ അറിവിന്‍റെ ആ അസ്ത്രങ്ങള്‍ അവസാനിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ പിന്‍മാരിക്കൊള്ളം .
പിന്നെ നമ്മുടെ വിഷയത്തിലേക്ക്..താങ്കള്‍ സ്നേഹസംവാദം ബ്ലോഗിലെ നജിന്റെയും,നിത്യ സാക്ഷിയുടെയും എന്റെയും ഈ വിഷയത്തിലുള്ള കമന്റുകള്‍ ശ്രദ്ധിച്ചല്ലോ..അതൊക്കെ തന്നെയാണ് ഈ വിഷയത്തില്‍ മുസ്ലിംകള്‍ക്ക് പറയാന്‍ ഉള്ളത്....എന്നിരുന്നാലും ചില കാര്യങ്ങള്‍ കൂടി ഈ വിഷയത്തില്‍ പറയാന്‍ ഉണ്ടെന്നു തോനുന്നു.അതിനായി ചില ഗ്രന്ഥങ്ങള്‍ കൂടി റഫര്‍ ചെയ്യേണ്ടതുണ്ട്...താങ്കള്‍ ഖുര്‍ആനെ കൈകാര്യം ചെയ്യുന്ന ലാഖ വതോടെ ഒരു വിശ്വാസിയായ എനിക്ക് ഖുര്‍ആനെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്...പിന്നെ സമയവും ഒരു പ്രശ്നമാണ്. അതിനാല്‍ കുറച്ചു കൂടി ദിവസം എനിക്കാവശ്യം ഉണ്ട്....ഞാന്‍ ഉടന്‍ തിരിച്ചു വരാന്‍ ശ്രമിക്കാം....

ബ്ലോഗ് വായനക്കാര്‍ക്ക് ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ കാണുന്നതിന് (ഏകദേശം 230 ഓളം കമന്റുകള്‍) ഇവിടെ ക്ലിക്ക് ചെയ്യുക.

ഇ.എ.സജിം തട്ടത്തുമല said...

അമ്മള് തിരുവന്തരംകാരുംക്ക വയിക്കണൊണ്ട് കേട്ടോ!നടക്കട്ട് സംവാദങ്ങളക്ക.പുതുവത്സര ആശംസകള്!

ea jabbar said...

ഞാന്‍ ദൈവനിഷേധിയല്ല. അന്‍സാര്‍ തേവലക്കരയുടെ പരിഹാസങ്ങളോടുള്ള പ്രതികരണം.

SAMEER KALANDAN said...

പ്രിയമുള്ള ജബ്ബാര്‍ മാഷ്‌,
താങ്കളുടെ ബ്ലോഗിലെ അവലോകന-അവതരണ രീതി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.അതിലെ ആശയങ്ങളോടുള്ള എന്‍റെ വിയോജിപ്പിന്റെ അത്രയ്ക്ക് ശക്തി ആ ഇഷ്ടത്തിനില്ലെങ്കിലും അത് പ്രകടിപ്പിക്കുന്നതില്‍ എനിക്ക് വൈക്ലബ്യം ഇല്ല
ആദരണീയനായ മാഷ്‌ വിശുദ്ധ ഖുര്‍ആനിലെ നാലാം അദ്ധ്യായത്തിലെ ഒരു ആയത്താണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്.അതിന് ഇമാം ത്വബരിയുടെ വീക്ഷണവും കൊടുത്തിട്ടുണ്ട്‌.ഒരു പാട് ആളുകളുടെ തഫ്സീറുകള്‍ ഉണ്ടായിരിക്കെ ത്വബരിയുടെ വീക്ഷണം മാത്രം ഇവിടെ എടുത്തു കൊടുത്തതില്‍ മാഷിന്‍റെ മനസ്സിലെ വല്ല ആഗ്രഹ സഫലീകരണമാണോ എന്നെനിക്ക് അറിയില്ല.
"എനാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക.കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക.അവരെ അടിക്കുകയും ചെയ്തു കൊള്ളുക".ഇതില്‍ 'കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക'എന്നതിന്‍റെ അറബി വാചകമായ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ എന്നതില്‍ 'ഹജറ'എന്ന വാക്കിന് 'അകന്നു നില്‍ക്കുക' എന്ന് മാത്രമല്ല 'കെട്ടിയിടുക'എന്ന് കൂടി അര്‍ത്ഥമുന്ടെന്നും അത് കൊണ്ട് ഇവിടെ കെട്ടിയിടുക എന്നതാണ് വേണ്ടത് എന്നുള്ള ത്വബരിയുടെ അഭിപ്രായം പൊക്കിപ്പിടിച്ച് 'ഭാര്യയെ കെട്ടിയിട്ടു തല്ലണമെന്ന് ദൈവം' പറയുന്നു എന്ന ഒരു പോസ്റ്റ്‌ ഇടാന്‍ താങ്കള്‍ മുതിരുകയും ചെയ്തു.
കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക എന്നാല്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നാണ് ഉദ്ദേശമെന്ന് എനിക്കും മാഷിനും ഇത് വായിക്കുന്ന മറ്റെല്ലാവര്‍ക്കും അറിയാം.ദൈവം അതിന് വളരെ മാന്യമായ വാക്ക് ഉപയോഗിച്ചുവേന്നെയുള്ളൂ.
ത്വബരി പണ്ഡിതനാണ്.ഒരു സംശയവുമില്ല.അദ്ദേഹത്തിന്‍റെ തഫ്സീര്‍ വായിച്ചവര്‍ക്കറിയാം ഒരു പാട് ആളുകളുടെ ഉദ്ധരണികള്‍ എടുത്തു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തഫ്സീര്‍ തയ്യാറാക്കാറുള്ളത്.ഇവിടെയും അതുണ്ട്.'ഹജറ'എന്ന വാക്കിന്‍റെ അര്‍ഥങ്ങള്‍ എടുത്തു പറഞ്ഞിട്ട് അതിന് 'കെട്ടിയിടുക'എന്നൊരു അര്‍ഥം കൂടി ഉണ്ടെന്നും,പഴയ കവിതകളില്‍ ഒട്ടകത്തെ കെട്ടിയിടുന്നതിനു 'ഹജറ'എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് ഇവിടെ ഭാര്യയില്‍ നിയന്ത്രണാധികാരമുള്ള ഭര്‍ത്താവിന്‍റെ ഉപദേശം ചെവികൊള്ളാതെ വീണ്ടും അനുസരണക്കേട്‌ കാണിക്കുന്ന ഭാര്യയെ കെട്ടിയിടുകയാണ് നല്ലത് എന്നും ത്വബരി അഭിപ്രായപ്പെടുന്നുണ്ട്.അത് അദ്ദേഹത്തിന്‍റെ വീക്ഷണമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്.ഖുര്‍ആനിലെ ഓരോ വിഷയങ്ങളെ കുറിച്ചും ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്.എന്നാല്‍ ഇതൊരു വിഷയമായി അങ്ങിനെ ആരും ഗൗരവമായി കണ്ടിട്ടില്ല.അവര്‍ക്കൊന്നും 'കിടപ്പറകളില്‍ അകന്നു നില്‍ക്കുക'എന്ന വാചകത്തില്‍ ഒരു സംശയവും ഉണ്ടായിട്ടില്ല.മറിച്ച് ഇതിനടുത്ത് വരുന്ന 'അടിക്കുക'എന്ന വിഷയത്തില്‍ ഒരു പാട് ആളുകള്‍ റസൂല്‍(സ)യോട് സംശയം ചോദിക്കുകയും അപ്പോള്‍ ഒരു ശിക്ഷ എന്ന നിലയില്‍ ക്ഷതമേല്‍പ്പിക്കാത്ത രീതിയിലാണ് അടിക്കേണ്ടത് എന്നും അദ്ദേഹം സംശയം ചോദിച്ചവര്‍ക്ക് ഉത്തരം നല്‍കുന്നുമുണ്ട്.അവസാനം അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു,"ഞാനൊരിക്കലും എന്‍റെ ഭാര്യമാരെ തല്ലിയിട്ടില്ല.നിങ്ങളില്‍ ഏറ്റവും മാന്യമായിട്ടുള്ളവര്‍ തങ്ങളുടെ ഭാര്യയുമായി നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ്".ഒരു കമന്റ്‌ ഒരു പോസ്റ്റ്‌ പോലെയായതില്‍ മാഷ്‌ എന്നോട് ക്ഷമിക്കുമല്ലോ.