കാലഹരണപ്പെട്ട കാലഗണന!
ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.
എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !
അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാവാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്‍ണയത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:
“നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല. “(9:37)
വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:
إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ
“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)
ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !
ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!
ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!
അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍
ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാലത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്.
മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന്‍ അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന്‍ അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)
പ്രവാചകന്റെ വിശദീകരണം കൂടി കാണുക:
ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”
മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്‍ക്കാന്‍ പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.
ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാ പരിശുദ്ധന്‍ . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്.
ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന്‍ പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.
സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.:
وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)
അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.
മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)
‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?
മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:
“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”
ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്.
أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന്‍ മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)
ഖാഫ് മല!
قۤ وَٱلْقُرْآنِ ٱلْمَجِيدِ
“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)
ഈ സൂക്തത്തിനു വിശദീകരണം നല്‍കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു ആകാശത്തിനു ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”
ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!
Friday, August 15, 2008
Saturday, August 9, 2008
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിന്നെ പിശാചുക്കളും
സൂര്യനും ചന്ദ്രനും.
أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً
وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً
“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)
وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ
“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)
وَٱلشَّمْسِ وَضُحَاهَا
وَٱلْقَمَرِ إِذَا تَلاَهَا
“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍ ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)
ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന്‍ ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?
ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന്‍ സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-
“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )
ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന്‍ അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!
സൂര്യന്‍ ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:
فَأَتْبَعَ سَبَباً
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً
“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു....”(18:85,86)
ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً
“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)
സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.
ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന്‍ സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല.
ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന്‍ ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.
നക്ഷത്രങ്ങളും പിശാചുക്കളും.
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)
ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ
നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!
ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?
ഇക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:
وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)
നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!
പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:
“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)
ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:
يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)
അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് `ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം` തന്നെയല്ലേ?
മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:
هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന്‍ വിവരിച്ചു കൊടുക്കുന്നു.”(10:5)
നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്.
ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!
മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!
തുടരും...

Tuesday, August 5, 2008
അല്ലാഹുവിന്റെ ആകാശം!
ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .
ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)
ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!
ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്]
സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.
“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)
അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം.

Thursday, July 31, 2008
ഖുര്‍ ആനിലെ പ്രപഞ്ചവിജ്ഞാനം!
പ്രപഞ്ചത്തിലെ അതി നിസ്സാരമായ ഒരു ചെറുകണിക മാത്രമാണു നമ്മുടെ ഭൂമിയെന്നു നാമിന്നു തിരിച്ചറിയുന്നു. ഭൂമിയിലെ ഒരു നിസ്സാരജീവി മാത്രമായ മനുഷ്യനു വേണ്ടിയാണ് ഈ മഹാപ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിട്ടുള്ളതെന്നും മനുഷ്യര്‍ , തന്നെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടും ആരാധിക്കാനാണു ദൈവം ഈ പണിയെല്ലാം ചെയ്തു വെച്ചിട്ടുള്ളതെന്നുമാണു മതം നമ്മോടു പറയുന്നത്. ഇതെത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്നു പറയേണ്ടതില്ലല്ലോ.
മതഗ്രന്ഥങ്ങളിലുള്ളതെല്ലാം ദൈവത്തിന്റെ വെളിപാടുകളാണന്നും അതിനാല്‍ അതന്യൂനമാണെന്നും മതക്കാര്‍ ശാഠ്യം പിടിക്കുന്നു. തെളിവെന്ത് എന്ന ചോദ്യത്തെ അവര്‍ അസഹിഷ്ണുതയോടെയാണു നേരിടുന്നത്. തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍ കുറ്റമാണെന്ന മട്ടിലാണു മതം പെരുമാറുന്നത്. “യുക്തിയുടെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവായ ദൈവത്തെയും വെളിപാടുകളെയും എന്തുകൊണ്ടംഗീകരിക്കുന്നില്ല?” വിശ്വാസികളുടെ ചോദ്യം ന്യായം തന്നെ. വിശ്വസിച്ചുകൂടാ എന്ന ശാഠ്യമൊന്നും ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കില്ല. പക്ഷേ, ‘വെളിപാടുകള്‍ ’ ദൈവം കൊടുത്തയച്ചതു തന്നെയാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട് എന്നതാണു പ്രശ്നം.
വെളിപാടുകളായി ലഭിച്ചു എന്നു പറയപ്പെടുന്ന ജ്ഞാനശകലങ്ങളൊന്നും തന്നെ നമുക്ക് നേരിട്ടു കിട്ടിയതല്ല. മറ്റാര്‍ക്കോ വെളിപ്പെട്ടതും അവര്‍ അവരുടെ സമകാലികരോട് പറഞ്ഞറിയിച്ചതുമാണ്. വെളിപാടുരുവിട്ടു കേട്ടുവെന്നു പറയപ്പെടുന്ന പ്രവാചകന്മാര്‍ക്കു പോലും ദൈവത്തില്‍നിന്നും നേരിട്ടല്ല അതൊന്നും കിട്ടിയിട്ടുള്ളത്. ഏകാന്തധ്യാനത്തില്‍ മുഴുകിയിരിക്കെ , മറ്റാരുമറിയാതെ , ഒരു ദൃക്‌സാക്ഷി പോലുമില്ലാതെ , അദൃശ്യരും അശരീരികളുമായ ഏതോ അല്‍ഭുത സത്വങ്ങള്‍ മുഖേന കൈമാറപ്പെട്ടു എന്നൊക്കെയാണു പറയപ്പെടുന്നത്. മനുഷ്യര്‍ അറിയേണ്ടതെന്നു ദൈവം കരുതുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാനും ബോധ്യപ്പെടുത്താനും വക്രതയില്ലാത്ത ലഘുവും ലളിതവുമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെ ഇത്രയും ദുരൂഹവും അവിശ്വസനീയവുമായ ഒരു വളഞ്ഞ വഴി ദൈവം സ്വീകരിച്ചു എന്നു പറയുന്നതില്‍ തന്നെ ഗുരുതരമായ യുക്തിഭംഗം ദൃശ്യമാണ്.
ഇനി അപ്രകാരം വെളിപ്പെട്ടു എന്നു പറയുന്ന ദിവ്യവെളിപാടുകളുടെ ഉള്ളടക്കം മുന് വിധിയില്ലാതെ സ്വതന്ത്രമായ ഒരു പരിശോധനയ്ക്കു വിധേയമാക്കിയാലോ ? കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിവും വ്യക്തതയും കൈവരാതിരിക്കില്ല. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ ആകാശഭൂമികളെക്കുറിച്ച് അറിയിച്ച കാര്യങ്ങല്‍ പോലും വിവരക്കേട് മാത്രമാണെന്നു ബോധ്യപ്പെടുന്ന പക്ഷം അത്തരം വെളിപാടുകളെ ആശ്രയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? സ്വന്തം സൃഷ്ടികളെകുറിച്ചു സാമാന്യമായ അറിവു പോലുമില്ലാത്ത ഒരു ‘സ്രഷ്ടാവി’ല്‍ വിശ്വസിക്കുന്നതാണോ അതോ ഈ വെളിപാടുകളൊക്കെ മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്‍നിന്നും ഭാവനയില്‍നിന്നും ഉറവ പൊട്ടിയതാണെന്ന ശാസ്ത്രീയ നിഗമനത്തെ അംഗീകരിക്കുന്നതാണോ ശരിയായ യുക്തി? ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച വിജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇനി നമുക്കു പരിശോധിക്കാം.
പരത്തി വിരിച്ച ഭൂമിയും കുട നിവര്‍ത്തിയ ആകാശവും
പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസിന്റെ സൌരയൂഥ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതു വരെ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു പ്രപഞ്ച സങ്കല്‍പ്പമാണു നിലവിലിരുന്നത്. ഗ്രീക്കു ചിന്തകന്മാരായിരുന്ന പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയും കാലത്തു തന്നെ ഭൂമി ഒരു ഗോളമാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും അതിനു സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഭൂമി ഒരു പരന്ന തളികയാണെന്നും അതിനു ചുറ്റും സമുദ്രമാണെന്നും പുരാതന ബാബിലോണിയക്കാര്‍ വിശ്വസിച്ചു. ഭൂമിയെയും സമുദ്രത്തെയും മൂടി വെച്ചിരിക്കുന്ന ഒരു പാത്രമാണ് ആകാശമെന്നും അതില്‍ പതിച്ചു വെച്ചിട്ടുള്ള രത്നങ്ങളാണ് നക്ഷത്രങ്ങളെന്നും അവര്‍ സങ്കല്‍പ്പിച്ചു. പ്രപഞ്ചത്തിന്റെ മൂല വസ്തു ജലമാണെന്നും ഭൂമി ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണെന്നുമായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നുവെന്നും അവയെ ലിംഗം മുറിച്ച് പിന്നീട് വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും മറ്റും യവനപുരാണങ്ങളില്‍ കഥയുണ്ട്! പ്രപഞ്ചത്തെക്കുറിച്ച് ഏതാണ്ട് സമാനമായ ധാരണകള്‍ തന്നെയാണ് ഖുര്‍ ആനിന്റെ കര്‍ത്താവിനും ഉണ്ടായിരുന്നത്.
ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا
നിങ്ങള്‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2)
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ
ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30)
ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12)
ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
ഖുര്‍ ആന്‍ വാക്യങ്ങള്‍ക്ക് അര്‍ത്ഥവ്യാഖ്യാനം നല്‍കുവാനുള്ള ചുമതല പ്രവാചകനു മാത്രമേയുള്ളു. അദ്ദേഹം വിവരിച്ചു തന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ വിശ്വാസികള്‍ സ്വീകരിച്ചു കൂടാത്തതുമാണ്. എന്നാല്‍ ആകാശഭൂമികളെപ്പറ്റിയും മറ്റും ഖുര്‍ ആന്‍ അവതരിപ്പിച്ച വെളിപാടുകള്‍ക്ക് നബി നല്‍കിയ വിശദീകരണങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിവെച്ച് ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാനാണ് ഇന്ന് മതപണ്ഡിതന്മാര്‍ ശ്രമിക്കുന്നത്. ഇത് സത്യസന്ധതയില്ലാത്തതും ആത്മവഞ്ചനാപരവുമായ നിലപാടാണ്. ദൈവം നേരിട്ട് അറിയിച്ചതും ദൈവദൂതന്‍ വേണ്ടത്ര വിശദീകരിച്ചു തന്നതുമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കുന്നതിന് മനുഷ്യനിര്‍മ്മിതമായ ശാസ്ത്രം ഒരു തടസ്സമായിക്കൂടാത്തതാണ്. ഇവിടെ വിശ്വാസം കൊണ്ട് തുപ്പാനും വയ്യ; ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന പരുവത്തില്‍ വന്‍ പ്രതിസന്ധിയെയാണ് മതം അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് ഇരുട്ടും വെളിച്ചവും കൂട്ടിക്കെട്ടാനുള്ള പാഴ്ശ്രമം ഈ പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. ദൈനംദിന ജീവിതത്തില്‍ പ്രവാചകന്റെ ചര്യകളും വചനങ്ങളും വള്ളിപുള്ളി തെറ്റാതെ അനുകരിച്ചു വരുന്ന സാധാരന മുസ്ലിം ഭക്തര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഹദീസുകളെ മുഖവിലയ്ക്കെടുക്കാതെ, ‘സദാ മാറിക്കൊണ്ടിരിക്കുന്ന’ ശാസ്ത്രസിദ്ധാന്തങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ!
ഖുര്‍ ആനില്‍ ഭൂമിയെ പരത്തി, വിരിച്ചു എന്നൊക്കെ പറയുന്നതിന് , സൌകര്യപ്പെടുത്തി, മനുഷ്യവാസയോഗ്യമാക്കി എന്നൊക്കെയാണത്രെ ഇന്നത്തെ അര്‍ത്ഥം! ഏഴു ഭൂമി, ഏഴാകാശം എന്നൊക്കെ പറഞ്ഞതിന് കാക്കത്തൊള്ളായിരം ഗോളങ്ങള്‍ , അനന്ത താരാഗണങ്ങള്‍ എന്നൊക്കെയാണത്രെ വിവക്ഷ. ഒട്ടകത്തിന്റെ വഴിദൂരം എന്നത് പ്രകാശവര്‍ഷമാണെന്നും നാളെ വ്യാഖ്യാനിച്ചുകൂടെന്നില്ല. എന്നാല്‍ പോലും അല്ലാഹുവിന്റെ പ്രപഞ്ചം നമ്മുടെ ഗ്യാലക്സിയോളം വരില്ല.
ഏഴാകാശത്തും നേരിട്ടു കയറിപ്പോയി സാക്ഷാല്‍ അല്ലാഹുവിനെ നേരില്‍ കണ്ട അന്ത്യപ്രവാചകനെ തള്ളിപ്പറയുന്നതില്‍ ഈ ആധുനിക വ്യാഖ്യാതാക്കള്‍ക്കു ഒട്ടും മനസ്സാക്ഷിക്കുത്തില്ല. എല്ലാ കള്ളത്തരങ്ങളും അല്ലാഹുവിനെ രക്ഷിക്കാനാണല്ലോ എന്ന ആശ്വാസമാണവര്‍ക്ക്!
ഖുര്‍ ആനിലെ ഭൂമിയെ തന്നെ ‘ഉരുട്ടി’യെടുക്കാനുള്ള പരിശ്രമവും സമീപകാലത്തു സജീവമായിട്ടുണ്ട്. ശ്രമകരമായ ഒരു ഗവേഷണത്തിലൂടെ ഖുര്‍ ആനിലും ഭൂമിയുടെ ഗോളാകൃതിക്ക് സൂചന കണ്ടെത്തിയതായി ഈ ആധുനിക ദൈവ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഗോള സൂചനയൊളിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളിലൊന്നിതാണ്:-
خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ...
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)
ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക] എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!! 1400കൊല്ലം മുമ്പ് അല്ലാഹു വിശാലമായി പരത്തി വിരിച്ചു വെച്ച ഭൂമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒരു വിധം തട്ടിയുരുട്ടി ഗോളമാക്കി മാറ്റാന്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷകര്‍ക്കു സാധ്യമായത് ഇപ്രകാരമാണ്!!!
രാത്രി പകലിന്മേല്‍ പൊതിയുമ്പോഴേക്കും ഭൂമി ഗോളമായി മാറുന്നതെങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. പരത്തിയെന്നും വിരിച്ചുവെന്നുമൊക്കെ പച്ചയായി പറഞ്ഞ ശേഷം, ഉരുട്ടിയ കാര്യം വരികള്‍ക്കിടയില്‍ ആര്‍ക്കും തിരിയാത്തവിധത്തില്‍ ഗോപ്യമാക്കി വെച്ചതിന്റെ ഉദ്ദേശ്യനെന്ത് എന്നും ചോദിക്കേണ്ടതില്ല. ഭൂമിയുടെ ആകൃതി ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച് കഴിഞ്ഞ് നാലഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം മാത്രം ഇക്കാര്യം ഗവേഷണം നടത്തി കണ്ടെത്തിയതിന്റെ യുക്തിയും ഊഹിച്ചെടുത്താല്‍ മതി. ഖുര്‍ ആനില്‍ മുങ്ങിത്തപ്പി വിജ്ഞാനസാഗരങ്ങളെ കീഴടക്കിയ അനേകായിരം മഹാപണ്ഡിതന്മാരുടെ കണ്ണി മുറിയാത്ത തലമുറകള്‍ ഇതിനകം കടന്നു പോയിട്ടുണ്ട്. അവരാരും ഈ അല്‍ഭുത രഹസ്യം എന്തു കൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അപ്രസക്തമാണ്.
രാപ്പകലുകളുടെ ക്രമാവര്‍ത്തനം ഖുര്‍ ആനില്‍ പല വിധത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:-
وَآيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ . .1 .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)
ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
2. ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ3.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)
സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
4. രാവും പകലും മറിച്ചിടുന്നു. (24:44)
ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ!
അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം
“അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.”
“സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]
പ്രകൃതിവര്‍ണ്ണനക്കായി അറബിക്കവികള്‍ അക്കാലത്തുപയോഗിച്ചിരുന്ന ചില ഉപമാലങ്കാരങ്ങള്‍ ഖുര്‍ ആനിലും കാണാം. ശാസ്ത്രം പഠിപ്പിക്കലോ പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തലോ ആയിരുന്നില്ല ഖുര്‍ ആനിന്റെ അവതരണലക്ഷ്യം എന്നു സമര്‍ത്ഥിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധമായ വെളിപാടുകള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇത്തരം ഭാഷാപ്രയോഗങ്ങളില്‍ ശാസ്ത്രസൂചനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദിക്കുന്നത്! ഭൂമിയുടെ ഗോളാകൃതി, ഭ്രമണം, സൌരപ്രദക്ഷിണം തുടങ്ങിയ പ്രകൃതി രഹസ്യങ്ങളെല്ലാം ‘അല്ലാഹു’വിനറിയാമായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ നേരെ ചൊവ്വേ ഖുര്‍ ആനില്‍ പ്രതിപാദിക്കുമായിരുന്നു. ദുരൂഹമായ സൂചനകള്‍ ഒളിപ്പിച്ചു വെച്ച് ഒരു നാടകം കളിക്കുന്നതുകൊണ്ട് ദൈവത്തിനോ മനുഷ്യര്‍ക്കോ പ്രയോജനമൊന്നുമില്ലല്ലോ. മറിച്ച് പ്രപഞ്ച്ച രഹസ്യങ്ങളെക്കുറിച്ച് മനുഷ്യര്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിച്ചു തന്നിരുന്നുവെങ്കില്‍ അന്നത്തെ ആളുകള്‍ക്കും പിന്നീട് ഇതെല്ലാം കണ്ടു പിടിക്കുന്നതിനായി പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ശാസ്ത്രകാരന്മാര്‍ക്കും , ഖുര്‍ ആനിന്റെ ‘ദൈവീകത’ സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാടു പെടുന്ന ഗവേഷണക്കാര്‍ക്കും ശാസ്ത്രവിരുദ്ധതയുടെ പേരില്‍ വിശ്വാസത്തെ തള്ളിപ്പറയുന്ന യുക്തിവാദികള്‍ക്കും , എന്നു വേണ്ടാ ; പ്രവാചകരെ അയച്ചും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചും മറ്റും സൃഷ്ടികളെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ബുദ്ധിമുട്ടുന്ന ദൈവത്തിനു തന്നേയും എത്രയോ പ്രയോജനകരമായേനേ അത്! പ്രകൃതി രഹസ്യങ്ങളൊന്നും മനുഷ്യര്‍ക്കറിയിച്ചു കൊടുക്കാന്‍ ദൈവം ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല എങ്കില്‍ , ഭൂമിക്കും ആകാശത്തിനും ഏഴു തട്ടുകളുണ്ട് എന്നതുപോലുള്ള അബദ്ധപ്രസ്താവനകള്‍ ഒഴിവാക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കേണ്ടതായിരുന്നു.
തുടരും....

Monday, July 28, 2008
പ്രപഞ്ചഘടന; ശാസ്ത്രം എന്തു പറയുന്നു?

12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്‍തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്‍ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.
മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.
സൂര്യനുള്‍പ്പെടെ 1000 കോടിയില്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!
ഇപ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.
അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം.
അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.
അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.
തുടരും...
Wednesday, July 16, 2008
പ്രപഞ്ചമില്ലാതിരുന്ന കാലം??????
പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.
ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.
നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!
ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !
ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല.
ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.
വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!
പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.
തുടരും..

Sunday, July 13, 2008
അല്ലാഹുവിന്റെ പ്രപഞ്ചം १४ തട്ടുള്ള തളിക!
ആദ്യമുണ്ടായത് ആകാശമോ ഭൂമിയോ എന്ന കാര്യത്തിലും ഖുര്‍ ആന്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണു നല്‍കുന്നത്. ഭൂമിയിലെ എല്ലാ കാര്യവും ശരിപ്പെടുത്തിയ ശേഷം ആകാശത്തിന്റെ നേരെ തിരിഞ്ഞു എന്ന് ഒന്നിലധികം സ്ഥലത്ത് പറയുമ്പോള്‍ (2:29) ,(41:11) ആകാശത്തിന്റെ നിര്‍മ്മിതിയാണാദ്യം നടന്നതെന്നും പിന്നീടാണു ഭൂമിയെ പരത്തിയതെന്നും മറ്റൊരിടത്ത് (79:27-32) വിവരിക്കുന്നു.
ഇവിടെയും വ്യാഖ്യാനം കൊണ്ട് ഉരുണ്ടു മറിയുകയാണു പണ്ഡിതന്മാര്‍ !
മൌദൂദി വക:-
“പൂര്‍വ്വിക മുഫസ്സിറുകളില്‍ ,ഖുര്‍ ആന്‍ അനുസരിച്ചു ഭൂമിയാണോ ആകാശമാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വളരെക്കാലം ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു വിഭാഗം ഈ വാക്യത്തെയും അല്‍ ബഖറയിലെ 29ആം വാക്യത്തെയും ആസ്പദമാക്കി ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വാദിച്ചു. മറുകക്ഷി സൂറത്തുന്നാസിആത്തിലെ 27 മുതല്‍ 33 വരെ സൂക്തങ്ങളെ ആസ്പദമാക്കി ആദ്യം സൃഷ്ടിക്കപ്പെട്ടത് ആകാശമാണെന്നും. അവിടെ ഭൂമിയുടെ സൃഷ്ടി ആകാശത്തിനു ശേഷമാണുണ്ടായതെന്ന് സ്പഷ്ടമായി പറയുന്നുണ്ടല്ലോ. പക്ഷെ, ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോളശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. തൌഹീദ്, ആഖിറത്ത് എന്നീ പ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മറ്റനേകം അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആകാശഭൂമികളുടെ ഉല്‍ഭവവും ആലോചിക്കുന്നതിനു വേണ്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു മാത്രം. ആ പശ്ചാത്തലത്തില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയുടെ കാലക്രമം വിവരിക്കുകയോ ആകാശമോ ഭൂമിയോ ആദ്യം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുകയോ ചെയ്യുക ഒരാവശ്യമേയല്ല. ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതായാലും ശരി അവ രണ്ടും ദൈവം ഏകനാണെന്നു വിളിച്ചോതുന്നു....”(തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വോള്യം 4 പേ. 410)
മറ്റൊരു വ്യാഖ്യാതാവിന്റെ ഞാണിന്മേല്‍ക്കളി കൂടി കാണുക:
അമാനി വക:-
“സുമ്മസ്തവാ ഇലസ്സമാ അ”, (പിന്നെ അവന്‍ ആകാശത്തിലേക്കു തിരിഞ്ഞു.) എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി സൃഷ്ടിച്ച ശേഷമാണ് അല്ലാഹു ആകാശം സൃഷ്ടിച്ചതെന്നു ധരിച്ചുകൂടാത്തതാണ്. കാരണം സൂറ അന്നാസി ആത്തില്‍ ‘വല്‍ അര്‍ള ബ അദ ദാലിക ദഹാഹാ’(അതിനു ശേഷം ഭൂമിയെ അവന്‍ പരത്തി) എന്നു വ്യക്തമാക്കിയിരിക്കുന്നു. നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാര്‍ക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും , ഉപരിലോകത്തെ നക്ഷത്രങ്ങള്‍ക്കാണു ഭൂമിയെക്കാള്‍ കാലപ്പഴക്കമെന്നാണ് മൊത്തത്തില്‍ അവരുടെയും നിഗമനം. അതുകൊണ്ട് ‘സുമ്മ’ (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കാനുള്ളതല്ല. ഒരു വിഷയത്തിനു ശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.” (വിശുദ്ധ ഖുര്‍ ആന്‍ വിവരണം. വോള്യം.4.പേജ് 2903)
‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.
സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.
ഒരു വ്യക്തിയുടെ 23 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് പല സന്ദര്‍ഭങ്ങളിലായി ഉരുവിട്ട ‘വെളിപാടുകളി’ല്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുക സ്വാഭാവികമാണ്. ഓര്‍മ്മത്തെറ്റുകളും ധാരണാപിശകുകളും മനുഷ്യസഹജമാണ് എന്നതു തന്നെ കാരണം.
ദൈവസന്നിധിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം വിവരിക്കുന്നേടത്തു പോലും ഗുരുതരമായ ഓര്‍മ്മത്തെറ്റാണു ഖുര്‍ ആനിന്റെ കര്‍ത്താവിനു പിണഞ്ഞത്.!
മലക്കുകളും ആത്മാക്കളും അല്ലാഹുവിങ്കലേക്കു കയറിപ്പോകുന്ന ഒരു ദിവസത്തിന് നമ്മുടെ 50000 വര്‍ഷത്തിന്റെ നീളമാണുള്ളതെന്ന് (70:4) ഒരിടത്തും , ആ നാളിന്റെ ദൈര്‍ഘ്യം നമ്മുടെ 1000 വര്‍ഷത്തോളമാണെന്ന് മറ്റു രണ്ടു സ്ഥലത്തും (32:5, 22:47) കാണാം.
പ്രപഞ്ചസൃഷ്ടിയുടെ കൂടുതല്‍ വിശദമായ ‘ദൃക് സാക്ഷി വിവരണങ്ങള്‍ ’ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. ഇങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര ഉറച്ചു കട്ടിയായി. ...”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍ മസാബീഹ്]
7000 കൊല്ലം കൊണ്ട് ഒരു ഒട്ടകത്തിനു നടന്നെത്താവുന്ന അകലത്തില്‍ 14 തട്ടുകളായി അടുക്കി വെച്ച ഒരു തളികത്തട്ട്! അതായിരുന്നു പ്രവാചകനായ മുഹമ്മദിന്റെ ഭാവനയിലുണ്ടായിരുന്ന പ്രപഞ്ചം.!!!

Subscribe to:
Posts (Atom)