പ്രപഞ്ചത്തിലെ അതി നിസ്സാരമായ ഒരു ചെറുകണിക മാത്രമാണു നമ്മുടെ ഭൂമിയെന്നു നാമിന്നു തിരിച്ചറിയുന്നു. ഭൂമിയിലെ ഒരു നിസ്സാരജീവി മാത്രമായ മനുഷ്യനു വേണ്ടിയാണ് ഈ മഹാപ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിട്ടുള്ളതെന്നും മനുഷ്യര്‍ , തന്നെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടും ആരാധിക്കാനാണു ദൈവം ഈ പണിയെല്ലാം ചെയ്തു വെച്ചിട്ടുള്ളതെന്നുമാണു മതം നമ്മോടു പറയുന്നത്. ഇതെത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്നു പറയേണ്ടതില്ലല്ലോ.
മതഗ്രന്ഥങ്ങളിലുള്ളതെല്ലാം ദൈവത്തിന്റെ വെളിപാടുകളാണന്നും അതിനാല്‍ അതന്യൂനമാണെന്നും മതക്കാര്‍ ശാഠ്യം പിടിക്കുന്നു. തെളിവെന്ത് എന്ന ചോദ്യത്തെ അവര്‍ അസഹിഷ്ണുതയോടെയാണു നേരിടുന്നത്. തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍ കുറ്റമാണെന്ന മട്ടിലാണു മതം പെരുമാറുന്നത്. “യുക്തിയുടെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവായ ദൈവത്തെയും വെളിപാടുകളെയും എന്തുകൊണ്ടംഗീകരിക്കുന്നില്ല?” വിശ്വാസികളുടെ ചോദ്യം ന്യായം തന്നെ. വിശ്വസിച്ചുകൂടാ എന്ന ശാഠ്യമൊന്നും ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കില്ല. പക്ഷേ, ‘വെളിപാടുകള്‍ ’ ദൈവം കൊടുത്തയച്ചതു തന്നെയാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട് എന്നതാണു പ്രശ്നം.
വെളിപാടുകളായി ലഭിച്ചു എന്നു പറയപ്പെടുന്ന ജ്ഞാനശകലങ്ങളൊന്നും തന്നെ നമുക്ക് നേരിട്ടു കിട്ടിയതല്ല. മറ്റാര്‍ക്കോ വെളിപ്പെട്ടതും അവര്‍ അവരുടെ സമകാലികരോട് പറഞ്ഞറിയിച്ചതുമാണ്. വെളിപാടുരുവിട്ടു കേട്ടുവെന്നു പറയപ്പെടുന്ന പ്രവാചകന്മാര്‍ക്കു പോലും ദൈവത്തില്‍നിന്നും നേരിട്ടല്ല അതൊന്നും കിട്ടിയിട്ടുള്ളത്. ഏകാന്തധ്യാനത്തില്‍ മുഴുകിയിരിക്കെ , മറ്റാരുമറിയാതെ , ഒരു ദൃക്‌സാക്ഷി പോലുമില്ലാതെ , അദൃശ്യരും അശരീരികളുമായ ഏതോ അല്‍ഭുത സത്വങ്ങള്‍ മുഖേന കൈമാറപ്പെട്ടു എന്നൊക്കെയാണു പറയപ്പെടുന്നത്. മനുഷ്യര്‍ അറിയേണ്ടതെന്നു ദൈവം കരുതുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാനും ബോധ്യപ്പെടുത്താനും വക്രതയില്ലാത്ത ലഘുവും ലളിതവുമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെ ഇത്രയും ദുരൂഹവും അവിശ്വസനീയവുമായ ഒരു വളഞ്ഞ വഴി ദൈവം സ്വീകരിച്ചു എന്നു പറയുന്നതില്‍ തന്നെ ഗുരുതരമായ യുക്തിഭംഗം ദൃശ്യമാണ്.
ഇനി അപ്രകാരം വെളിപ്പെട്ടു എന്നു പറയുന്ന ദിവ്യവെളിപാടുകളുടെ ഉള്ളടക്കം മുന് വിധിയില്ലാതെ സ്വതന്ത്രമായ ഒരു പരിശോധനയ്ക്കു വിധേയമാക്കിയാലോ ? കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിവും വ്യക്തതയും കൈവരാതിരിക്കില്ല. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ ആകാശഭൂമികളെക്കുറിച്ച് അറിയിച്ച കാര്യങ്ങല്‍ പോലും വിവരക്കേട് മാത്രമാണെന്നു ബോധ്യപ്പെടുന്ന പക്ഷം അത്തരം വെളിപാടുകളെ ആശ്രയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? സ്വന്തം സൃഷ്ടികളെകുറിച്ചു സാമാന്യമായ അറിവു പോലുമില്ലാത്ത ഒരു ‘സ്രഷ്ടാവി’ല്‍ വിശ്വസിക്കുന്നതാണോ അതോ ഈ വെളിപാടുകളൊക്കെ മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്‍നിന്നും ഭാവനയില്‍നിന്നും ഉറവ പൊട്ടിയതാണെന്ന ശാസ്ത്രീയ നിഗമനത്തെ അംഗീകരിക്കുന്നതാണോ ശരിയായ യുക്തി? ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച വിജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇനി നമുക്കു പരിശോധിക്കാം.
പരത്തി വിരിച്ച ഭൂമിയും കുട നിവര്‍ത്തിയ ആകാശവും
പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസിന്റെ സൌരയൂഥ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതു വരെ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു പ്രപഞ്ച സങ്കല്‍പ്പമാണു നിലവിലിരുന്നത്. ഗ്രീക്കു ചിന്തകന്മാരായിരുന്ന പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയും കാലത്തു തന്നെ ഭൂമി ഒരു ഗോളമാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും അതിനു സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഭൂമി ഒരു പരന്ന തളികയാണെന്നും അതിനു ചുറ്റും സമുദ്രമാണെന്നും പുരാതന ബാബിലോണിയക്കാര്‍ വിശ്വസിച്ചു. ഭൂമിയെയും സമുദ്രത്തെയും മൂടി വെച്ചിരിക്കുന്ന ഒരു പാത്രമാണ് ആകാശമെന്നും അതില്‍ പതിച്ചു വെച്ചിട്ടുള്ള രത്നങ്ങളാണ് നക്ഷത്രങ്ങളെന്നും അവര്‍ സങ്കല്‍പ്പിച്ചു. പ്രപഞ്ചത്തിന്റെ മൂല വസ്തു ജലമാണെന്നും ഭൂമി ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണെന്നുമായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നുവെന്നും അവയെ ലിംഗം മുറിച്ച് പിന്നീട് വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും മറ്റും യവനപുരാണങ്ങളില്‍ കഥയുണ്ട്! പ്രപഞ്ചത്തെക്കുറിച്ച് ഏതാണ്ട് സമാനമായ ധാരണകള്‍ തന്നെയാണ് ഖുര്‍ ആനിന്റെ കര്‍ത്താവിനും ഉണ്ടായിരുന്നത്.
ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا
നിങ്ങള്‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2)
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ
ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30)
ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12)
ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
ഖുര്‍ ആന്‍ വാക്യങ്ങള്‍ക്ക് അര്‍ത്ഥവ്യാഖ്യാനം നല്‍കുവാനുള്ള ചുമതല പ്രവാചകനു മാത്രമേയുള്ളു. അദ്ദേഹം വിവരിച്ചു തന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ വിശ്വാസികള്‍ സ്വീകരിച്ചു കൂടാത്തതുമാണ്. എന്നാല്‍ ആകാശഭൂമികളെപ്പറ്റിയും മറ്റും ഖുര്‍ ആന്‍ അവതരിപ്പിച്ച വെളിപാടുകള്‍ക്ക് നബി നല്‍കിയ വിശദീകരണങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിവെച്ച് ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാനാണ് ഇന്ന് മതപണ്ഡിതന്മാര്‍ ശ്രമിക്കുന്നത്. ഇത് സത്യസന്ധതയില്ലാത്തതും ആത്മവഞ്ചനാപരവുമായ നിലപാടാണ്. ദൈവം നേരിട്ട് അറിയിച്ചതും ദൈവദൂതന്‍ വേണ്ടത്ര വിശദീകരിച്ചു തന്നതുമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കുന്നതിന് മനുഷ്യനിര്‍മ്മിതമായ ശാസ്ത്രം ഒരു തടസ്സമായിക്കൂടാത്തതാണ്. ഇവിടെ വിശ്വാസം കൊണ്ട് തുപ്പാനും വയ്യ; ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന പരുവത്തില്‍ വന്‍ പ്രതിസന്ധിയെയാണ് മതം അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് ഇരുട്ടും വെളിച്ചവും കൂട്ടിക്കെട്ടാനുള്ള പാഴ്ശ്രമം ഈ പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. ദൈനംദിന ജീവിതത്തില്‍ പ്രവാചകന്റെ ചര്യകളും വചനങ്ങളും വള്ളിപുള്ളി തെറ്റാതെ അനുകരിച്ചു വരുന്ന സാധാരന മുസ്ലിം ഭക്തര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഹദീസുകളെ മുഖവിലയ്ക്കെടുക്കാതെ, ‘സദാ മാറിക്കൊണ്ടിരിക്കുന്ന’ ശാസ്ത്രസിദ്ധാന്തങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ!
ഖുര്‍ ആനില്‍ ഭൂമിയെ പരത്തി, വിരിച്ചു എന്നൊക്കെ പറയുന്നതിന് , സൌകര്യപ്പെടുത്തി, മനുഷ്യവാസയോഗ്യമാക്കി എന്നൊക്കെയാണത്രെ ഇന്നത്തെ അര്‍ത്ഥം! ഏഴു ഭൂമി, ഏഴാകാശം എന്നൊക്കെ പറഞ്ഞതിന് കാക്കത്തൊള്ളായിരം ഗോളങ്ങള്‍ , അനന്ത താരാഗണങ്ങള്‍ എന്നൊക്കെയാണത്രെ വിവക്ഷ. ഒട്ടകത്തിന്റെ വഴിദൂരം എന്നത് പ്രകാശവര്‍ഷമാണെന്നും നാളെ വ്യാഖ്യാനിച്ചുകൂടെന്നില്ല. എന്നാല്‍ പോലും അല്ലാഹുവിന്റെ പ്രപഞ്ചം നമ്മുടെ ഗ്യാലക്സിയോളം വരില്ല.
ഏഴാകാശത്തും നേരിട്ടു കയറിപ്പോയി സാക്ഷാല്‍ അല്ലാഹുവിനെ നേരില്‍ കണ്ട അന്ത്യപ്രവാചകനെ തള്ളിപ്പറയുന്നതില്‍ ഈ ആധുനിക വ്യാഖ്യാതാക്കള്‍ക്കു ഒട്ടും മനസ്സാക്ഷിക്കുത്തില്ല. എല്ലാ കള്ളത്തരങ്ങളും അല്ലാഹുവിനെ രക്ഷിക്കാനാണല്ലോ എന്ന ആശ്വാസമാണവര്‍ക്ക്!
ഖുര്‍ ആനിലെ ഭൂമിയെ തന്നെ ‘ഉരുട്ടി’യെടുക്കാനുള്ള പരിശ്രമവും സമീപകാലത്തു സജീവമായിട്ടുണ്ട്. ശ്രമകരമായ ഒരു ഗവേഷണത്തിലൂടെ ഖുര്‍ ആനിലും ഭൂമിയുടെ ഗോളാകൃതിക്ക് സൂചന കണ്ടെത്തിയതായി ഈ ആധുനിക ദൈവ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഗോള സൂചനയൊളിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളിലൊന്നിതാണ്:-
خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ...
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)
ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക] എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!! 1400കൊല്ലം മുമ്പ് അല്ലാഹു വിശാലമായി പരത്തി വിരിച്ചു വെച്ച ഭൂമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒരു വിധം തട്ടിയുരുട്ടി ഗോളമാക്കി മാറ്റാന്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷകര്‍ക്കു സാധ്യമായത് ഇപ്രകാരമാണ്!!!
രാത്രി പകലിന്മേല്‍ പൊതിയുമ്പോഴേക്കും ഭൂമി ഗോളമായി മാറുന്നതെങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. പരത്തിയെന്നും വിരിച്ചുവെന്നുമൊക്കെ പച്ചയായി പറഞ്ഞ ശേഷം, ഉരുട്ടിയ കാര്യം വരികള്‍ക്കിടയില്‍ ആര്‍ക്കും തിരിയാത്തവിധത്തില്‍ ഗോപ്യമാക്കി വെച്ചതിന്റെ ഉദ്ദേശ്യനെന്ത് എന്നും ചോദിക്കേണ്ടതില്ല. ഭൂമിയുടെ ആകൃതി ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച് കഴിഞ്ഞ് നാലഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം മാത്രം ഇക്കാര്യം ഗവേഷണം നടത്തി കണ്ടെത്തിയതിന്റെ യുക്തിയും ഊഹിച്ചെടുത്താല്‍ മതി. ഖുര്‍ ആനില്‍ മുങ്ങിത്തപ്പി വിജ്ഞാനസാഗരങ്ങളെ കീഴടക്കിയ അനേകായിരം മഹാപണ്ഡിതന്മാരുടെ കണ്ണി മുറിയാത്ത തലമുറകള്‍ ഇതിനകം കടന്നു പോയിട്ടുണ്ട്. അവരാരും ഈ അല്‍ഭുത രഹസ്യം എന്തു കൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അപ്രസക്തമാണ്.
രാപ്പകലുകളുടെ ക്രമാവര്‍ത്തനം ഖുര്‍ ആനില്‍ പല വിധത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:-
وَآيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ . .1 .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)
ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
2. ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ3.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)
സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
4. രാവും പകലും മറിച്ചിടുന്നു. (24:44)
ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ!
അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം
“അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.”
“സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]
പ്രകൃതിവര്‍ണ്ണനക്കായി അറബിക്കവികള്‍ അക്കാലത്തുപയോഗിച്ചിരുന്ന ചില ഉപമാലങ്കാരങ്ങള്‍ ഖുര്‍ ആനിലും കാണാം. ശാസ്ത്രം പഠിപ്പിക്കലോ പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തലോ ആയിരുന്നില്ല ഖുര്‍ ആനിന്റെ അവതരണലക്ഷ്യം എന്നു സമര്‍ത്ഥിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധമായ വെളിപാടുകള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇത്തരം ഭാഷാപ്രയോഗങ്ങളില്‍ ശാസ്ത്രസൂചനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദിക്കുന്നത്! ഭൂമിയുടെ ഗോളാകൃതി, ഭ്രമണം, സൌരപ്രദക്ഷിണം തുടങ്ങിയ പ്രകൃതി രഹസ്യങ്ങളെല്ലാം ‘അല്ലാഹു’വിനറിയാമായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ നേരെ ചൊവ്വേ ഖുര്‍ ആനില്‍ പ്രതിപാദിക്കുമായിരുന്നു. ദുരൂഹമായ സൂചനകള്‍ ഒളിപ്പിച്ചു വെച്ച് ഒരു നാടകം കളിക്കുന്നതുകൊണ്ട് ദൈവത്തിനോ മനുഷ്യര്‍ക്കോ പ്രയോജനമൊന്നുമില്ലല്ലോ. മറിച്ച് പ്രപഞ്ച്ച രഹസ്യങ്ങളെക്കുറിച്ച് മനുഷ്യര്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിച്ചു തന്നിരുന്നുവെങ്കില്‍ അന്നത്തെ ആളുകള്‍ക്കും പിന്നീട് ഇതെല്ലാം കണ്ടു പിടിക്കുന്നതിനായി പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ശാസ്ത്രകാരന്മാര്‍ക്കും , ഖുര്‍ ആനിന്റെ ‘ദൈവീകത’ സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാടു പെടുന്ന ഗവേഷണക്കാര്‍ക്കും ശാസ്ത്രവിരുദ്ധതയുടെ പേരില്‍ വിശ്വാസത്തെ തള്ളിപ്പറയുന്ന യുക്തിവാദികള്‍ക്കും , എന്നു വേണ്ടാ ; പ്രവാചകരെ അയച്ചും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചും മറ്റും സൃഷ്ടികളെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ബുദ്ധിമുട്ടുന്ന ദൈവത്തിനു തന്നേയും എത്രയോ പ്രയോജനകരമായേനേ അത്! പ്രകൃതി രഹസ്യങ്ങളൊന്നും മനുഷ്യര്‍ക്കറിയിച്ചു കൊടുക്കാന്‍ ദൈവം ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല എങ്കില്‍ , ഭൂമിക്കും ആകാശത്തിനും ഏഴു തട്ടുകളുണ്ട് എന്നതുപോലുള്ള അബദ്ധപ്രസ്താവനകള്‍ ഒഴിവാക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കേണ്ടതായിരുന്നു.
തുടരും....
Thursday, July 31, 2008
Monday, July 28, 2008
പ്രപഞ്ചഘടന; ശാസ്ത്രം എന്തു പറയുന്നു?
12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്‍തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്‍ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.
മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.
സൂര്യനുള്‍പ്പെടെ 1000 കോടിയില്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!
ഇപ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.
അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം.
അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.
അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.
തുടരും...
Wednesday, July 16, 2008
പ്രപഞ്ചമില്ലാതിരുന്ന കാലം??????
പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.
ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.
നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!
ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !
ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല.
ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.
വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!
പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.
തുടരും..

Sunday, July 13, 2008
അല്ലാഹുവിന്റെ പ്രപഞ്ചം १४ തട്ടുള്ള തളിക!
ആദ്യമുണ്ടായത് ആകാശമോ ഭൂമിയോ എന്ന കാര്യത്തിലും ഖുര്‍ ആന്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണു നല്‍കുന്നത്. ഭൂമിയിലെ എല്ലാ കാര്യവും ശരിപ്പെടുത്തിയ ശേഷം ആകാശത്തിന്റെ നേരെ തിരിഞ്ഞു എന്ന് ഒന്നിലധികം സ്ഥലത്ത് പറയുമ്പോള്‍ (2:29) ,(41:11) ആകാശത്തിന്റെ നിര്‍മ്മിതിയാണാദ്യം നടന്നതെന്നും പിന്നീടാണു ഭൂമിയെ പരത്തിയതെന്നും മറ്റൊരിടത്ത് (79:27-32) വിവരിക്കുന്നു.
ഇവിടെയും വ്യാഖ്യാനം കൊണ്ട് ഉരുണ്ടു മറിയുകയാണു പണ്ഡിതന്മാര്‍ !
മൌദൂദി വക:-
“പൂര്‍വ്വിക മുഫസ്സിറുകളില്‍ ,ഖുര്‍ ആന്‍ അനുസരിച്ചു ഭൂമിയാണോ ആകാശമാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വളരെക്കാലം ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു വിഭാഗം ഈ വാക്യത്തെയും അല്‍ ബഖറയിലെ 29ആം വാക്യത്തെയും ആസ്പദമാക്കി ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വാദിച്ചു. മറുകക്ഷി സൂറത്തുന്നാസിആത്തിലെ 27 മുതല്‍ 33 വരെ സൂക്തങ്ങളെ ആസ്പദമാക്കി ആദ്യം സൃഷ്ടിക്കപ്പെട്ടത് ആകാശമാണെന്നും. അവിടെ ഭൂമിയുടെ സൃഷ്ടി ആകാശത്തിനു ശേഷമാണുണ്ടായതെന്ന് സ്പഷ്ടമായി പറയുന്നുണ്ടല്ലോ. പക്ഷെ, ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോളശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. തൌഹീദ്, ആഖിറത്ത് എന്നീ പ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മറ്റനേകം അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആകാശഭൂമികളുടെ ഉല്‍ഭവവും ആലോചിക്കുന്നതിനു വേണ്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു മാത്രം. ആ പശ്ചാത്തലത്തില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയുടെ കാലക്രമം വിവരിക്കുകയോ ആകാശമോ ഭൂമിയോ ആദ്യം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുകയോ ചെയ്യുക ഒരാവശ്യമേയല്ല. ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതായാലും ശരി അവ രണ്ടും ദൈവം ഏകനാണെന്നു വിളിച്ചോതുന്നു....”(തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വോള്യം 4 പേ. 410)
മറ്റൊരു വ്യാഖ്യാതാവിന്റെ ഞാണിന്മേല്‍ക്കളി കൂടി കാണുക:
അമാനി വക:-
“സുമ്മസ്തവാ ഇലസ്സമാ അ”, (പിന്നെ അവന്‍ ആകാശത്തിലേക്കു തിരിഞ്ഞു.) എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി സൃഷ്ടിച്ച ശേഷമാണ് അല്ലാഹു ആകാശം സൃഷ്ടിച്ചതെന്നു ധരിച്ചുകൂടാത്തതാണ്. കാരണം സൂറ അന്നാസി ആത്തില്‍ ‘വല്‍ അര്‍ള ബ അദ ദാലിക ദഹാഹാ’(അതിനു ശേഷം ഭൂമിയെ അവന്‍ പരത്തി) എന്നു വ്യക്തമാക്കിയിരിക്കുന്നു. നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാര്‍ക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും , ഉപരിലോകത്തെ നക്ഷത്രങ്ങള്‍ക്കാണു ഭൂമിയെക്കാള്‍ കാലപ്പഴക്കമെന്നാണ് മൊത്തത്തില്‍ അവരുടെയും നിഗമനം. അതുകൊണ്ട് ‘സുമ്മ’ (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കാനുള്ളതല്ല. ഒരു വിഷയത്തിനു ശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.” (വിശുദ്ധ ഖുര്‍ ആന്‍ വിവരണം. വോള്യം.4.പേജ് 2903)
‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.
സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.
ഒരു വ്യക്തിയുടെ 23 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് പല സന്ദര്‍ഭങ്ങളിലായി ഉരുവിട്ട ‘വെളിപാടുകളി’ല്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുക സ്വാഭാവികമാണ്. ഓര്‍മ്മത്തെറ്റുകളും ധാരണാപിശകുകളും മനുഷ്യസഹജമാണ് എന്നതു തന്നെ കാരണം.
ദൈവസന്നിധിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം വിവരിക്കുന്നേടത്തു പോലും ഗുരുതരമായ ഓര്‍മ്മത്തെറ്റാണു ഖുര്‍ ആനിന്റെ കര്‍ത്താവിനു പിണഞ്ഞത്.!
മലക്കുകളും ആത്മാക്കളും അല്ലാഹുവിങ്കലേക്കു കയറിപ്പോകുന്ന ഒരു ദിവസത്തിന് നമ്മുടെ 50000 വര്‍ഷത്തിന്റെ നീളമാണുള്ളതെന്ന് (70:4) ഒരിടത്തും , ആ നാളിന്റെ ദൈര്‍ഘ്യം നമ്മുടെ 1000 വര്‍ഷത്തോളമാണെന്ന് മറ്റു രണ്ടു സ്ഥലത്തും (32:5, 22:47) കാണാം.
പ്രപഞ്ചസൃഷ്ടിയുടെ കൂടുതല്‍ വിശദമായ ‘ദൃക് സാക്ഷി വിവരണങ്ങള്‍ ’ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. ഇങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര ഉറച്ചു കട്ടിയായി. ...”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍ മസാബീഹ്]
7000 കൊല്ലം കൊണ്ട് ഒരു ഒട്ടകത്തിനു നടന്നെത്താവുന്ന അകലത്തില്‍ 14 തട്ടുകളായി അടുക്കി വെച്ച ഒരു തളികത്തട്ട്! അതായിരുന്നു പ്രവാചകനായ മുഹമ്മദിന്റെ ഭാവനയിലുണ്ടായിരുന്ന പ്രപഞ്ചം.!!!

Friday, July 11, 2008
അല്ലാഹുവിന്റെ പ്രപഞ്ചം!
പ്രപഞ്ചം എങ്ങിനെയുണ്ടായി?
സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !
ഈ മഹാ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ കുറിച്ച് മനുഷ്യരാശി ഇന്നോളം നേടിയെടുത്ത എല്ലാ അറിവുകളും തുലോം നിസ്സാരമാണന്നും പരിമിതമാണെന്നും നാം മനസ്സിലാക്കുന്നു. അറിയുംതോറും , അറിയാനിരിക്കുന്ന ബ്രഹ്മാണ്ഡ രഹസ്യങ്ങളുടെ ബാഹുല്യം ജ്ഞാനകുതുകിയായ മനുഷ്യന്റെ ജിജ്ഞാസയും വിസ്മയവും വര്‍ദ്ധിപ്പിക്കുന്നേയുള്ളു. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്രാപ്യമാം വിധം “അനന്തമജ്ഞാതമവര്‍ണ്ണനീയ”മായിത്തന്നെ പ്രപഞ്ച ചക്രവാളം ഇന്നും നില കൊള്ളുന്നു. മനുഷ്യന്റെ ബുദ്ധിപരമായ ഈ പരിമിതികള്‍ യുക്തിചിന്തകര്‍ക്കും ഭൌതികവാദികള്‍ക്കും മാത്രമല്ല; ആത്മീയജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മതാചാര്യവൃന്ദത്തിനും ബാധകമാണ്. ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി പറയുന്നവര്‍ക്കും , പ്രപഞ്ചത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അനന്തവിസ്മയങ്ങളെ അനാവരണം ചെയ്യത്തക്ക വസ്തുനിഷ്ടമോ യുക്തിസഹമോ ആയ ഒരു ജ്ഞാനവും അവതരിപ്പിക്കാനാവുന്നില്ല. വെളിപാടു പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലഘട്ടത്തിലെ മനുഷ്യന്റെ പരിമിതവും വികലവുമായ അറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം വസ്തുതാപരമായ ഒരറിവും ഇക്കൂട്ടരുടെ പക്കലില്ല.
പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന അയുക്തികമായ [തെളിവില്ലാത്ത] നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന അയുക്തിക സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരിക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.
ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:
“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]
ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2)
ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.
“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)
പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല. എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!
പടിപടിയായി ദൈവം എപ്രകാരമാണു പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു ബൈബിള്‍ ഉല്‍പ്പത്തിക്കഥയില്‍ ക്രമം തെറ്റാതെ വിവരിച്ചു തരുന്നുണ്ട്.
“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മേല്‍ പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ”. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍പെടുത്തി. വെളിച്ചത്തിനു പകല്‍ എന്നും ഇരുട്ടിനു രാത്രി എന്നും പേര് വിളിച്ചു.....”
ഒന്നാംദിവസ്സത്തെ പണി ഇപ്രകാരം പൂര്‍ത്തിയാക്കിയ ദൈവം തുടര്‍ന്നുള്ള സൃഷ്ടി നിര്‍വ്വഹിച്ചതിന്റെ വിവരം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: രണ്ടാംദിവസം(ചൊവ്വാഴ്ച്ച) വെള്ളത്തിനു നടുവിലായി ഒരു വിതാനമുണ്ടാക്കി. അതു മേലോട്ടുയര്‍ത്തി വെള്ളങ്ങളെ വേര്‍തിരിച്ചു. (ആകാശത്തിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നും ദെവം ആവശ്യാനുസരണം ആകാശവാതില്‍ തുറന്ന് വെള്ളം താഴോട്ടു വീഴ്ത്തുന്നതാണു മഴ എന്നുമായിരുന്നു പൌരാണിക ബാബിലോണിയന്‍ വിശ്വാസം.)
മൂന്നാം ദിവസം വിതാനത്തിനടിയിലെ വെള്ളം ഒരു ഭാഗത്തേക്കു മാറ്റി സമുദ്രമുണ്ടാക്കുകയും ബാക്കി ഭാഗം ഉണക്കി കരയാക്കുകയും ചെയ്തു. ശേഷം പുല്ലും ഫലവൃക്ഷങ്ങളും മുളപ്പിച്ചു. നാലാം ദിവസമാണ് ആകാശക്കമാനത്തില്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളെയൊക്കെ വെച്ചു പിടിപ്പിക്കുന്നത്! അഞ്ചാം നാള്‍ മത്സ്യങ്ങള്‍ , പറവകള്‍ എന്നിവയെ സൃഷ്ടിച്ചു. ആറാം ദിനത്തിലാണ് കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും പടയ്ക്കുന്നത്. അന്നു തന്നെ പൊടി കുഴച്ച് മനുഷ്യനെയും ഉണ്ടാക്കി. എല്ലാ ജോലിയും പൂര്‍ത്തിയാക്കിയശേഷം ഏഴാം ദിവസം(ഞായറാഴ്ച്ച) ദൈവം കുളിച്ച് വിശ്രമിച്ചു.!
മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു.
“അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]
ബൈബിളിളെ കഥയുമായോ ഖുര്‍ ആനിലെ തന്നെ വിവരണങ്ങളുമായോ പൊരുത്തപ്പെടുന്നതല്ല ഹദീസിലെ ഈ വിശദീകരണം.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം 4. പേജ് 409)
6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.
അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി!
“ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന്‍ . ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു.” (2:117) എന്ന അല്ലാഹുവിന്റെ വീരവാദവും ഇവിടെ നിരര്‍ത്ഥകമാകുന്നു. ! പ്രപഞ്ചമുണ്ടാക്കാന്‍ 6 ദിവസം-അതായത്, നമ്മുടെ മൂന്നു ലക്ഷം കൊല്ലം -കഠിനാധ്വാനം ചെയ്യേണ്ടി വന്നു അല്ലാഹുവിന്! എന്നിട്ടും അദ്ദേഹത്തിനു കാര്യമായ ക്ഷീണമൊന്നും ബാധിച്ചില്ല (50:38) എന്നതാണ് ഏക ആശ്വാസം!
മൌദൂദിയുടെ വ്യാഖ്യാനപ്രകാരം ഭൂമിയില്‍ നമുക്ക് ആഹാരമൊരുക്കാന്‍ അല്ലാഹു രണ്ടു ലക്ഷം കൊല്ലം പണിയെടുത്തിട്ടുണ്ട്. പ്രപഞ്ചം മൊത്തം സംവിധാനിക്കാന്‍ വെറും ഒരു ലക്ഷം കൊല്ലമേ വേണ്ടി വന്നുള്ളു!!
[അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 50000 കൊല്ലത്തിന്റെ നീളമുള്ളതാണ് എന്നു ഖുര്‍ ആന്‍ ]
പ്രപഞ്ചസ്രഷ്ടാവായ ഈ ദൈവം തന്റെ നിസ്സാരസൃഷ്ടികളോട് ഈ സൃഷ്ടികര്‍മ്മവിവരണമൊക്കെ വിളമ്പിയത് [അന്നത്തെ അറബികള്‍ക്കു ] തന്റെ വലുപ്പം കാണിച്ചു കൊടുക്കാനായിരുന്നിരിക്കണം. പക്ഷെ ഇക്കാലത്ത് ഇതൊക്കെ വായിക്കുന്ന ,സാമാന്യബുദ്ധിയും അല്‍പ്പം ശാസ്ത്രബോധവും ഉള്ള ഒരു മനുഷ്യന് ഈ ദൈവത്തിന്റെ അല്‍പ്പത്തരവും വിവരക്കേടും കണ്ട് ചിരിക്കാനേ ഇതുപകരിക്കൂ!
തുടരും...!

Tuesday, July 8, 2008
ഇസ്ലാമിക ജനിതക ശാസ്ത്രം!
പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!
“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)
നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:
“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”
തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)
രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.
ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ “താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!
കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!
വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!

Subscribe to:
Posts (Atom)