കുര്‍ ആന്‍ വെളിപാടുകളുടെ ഉറവിടം മുഹമ്മദിന്റെ മനസ്സു മാത്രമായിരുന്നു എന്നതിന് വേണ്ടുവോളം ദൃഷ്ടാന്തങ്ങള്‍ അല്‍ അഹ്സാബ് എന്ന ഈ അധ്യായത്തിലുണ്ട്. അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം ഇനി വായിക്കുക:-
അല്‍ അഹ്സാബ് [സംഘടിത കക്ഷികള്‍]
1 . നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
2. നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.
3. അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
ഈ വാക്യം അവതരിച്ച സന്ദര്‍ഭം, വാഖിദി ഇങ്ങനെ വിവരിക്കുന്നു:-
This verse was revealed about Abu Sufyan, ‘Ikrimah ibn Abi Jahl and Abu’l-A‘war al-Sulami [‘Amr ibn Sufyan]. After the fighting at Uhud, they travelled to Medina and stayed as guests at ‘Abd Allah ibn Ubayy’s. The Prophet, Allah bless him and give him peace, had allowed them to come to speak with him with his assurance of protection. They went to see the Prophet, Allah bless him and give him peace, accompanied by ‘Abd Allah ibn Sa‘d ibn Abi Sarh and Tu‘mah ibn Ubayriq. They said to the Prophet, Allah bless him and give him peace, who had ‘Umar ibn al-Khattab with him: “Reject the mention of our idols al-Lat, al-‘Uzza and Manat and say that they have benefit and the power of intercession for those who worship them, and we will leave you alone with your Lord!” Their words hurt the Prophet, Allah bless him and give him peace. ‘Umar ibn al-Khattab, may Allah be well pleased with him, said: “Let me kill them, O Messenger of Allah!” The Prophet said: “I have given them my assurance of protection”, upon which ‘Umar said to them: “Leave with Allah’s curse and wrath upon you”. The Messenger of Allah, Allah bless him and give him peace, commanded ‘Umar to drive them out of Medina, and then Allah, glorious and majestic is He, revealed this verse
ഖുറൈശികളുടെ ഗോത്ര ദൈവങ്ങളായിരുന്ന ലാത്ത ,മനാത്ത, ഉസ്സ തുടങ്ങിയ ദേവതകളെ അല്ലാഹു എന്ന ആകാശദൈവത്തിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ യോഗ്യതയുള്ള ഉപ ദൈവങ്ങളായി മുഹമ്മദ് അംഗീകരിക്കുന്ന പക്ഷം തങ്ങളും ഇസ്ലാം സ്വീകരിച്ച് മുഹമ്മദിന്റെ നേതൃത്വം അംഗീകരിക്കാം എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥ മക്കയിലായിരുന്നപ്പോള്‍ തന്നെ അവര്‍ (ഖുറൈശികള്‍) മുന്നോട്ടു വെച്ചിരുന്നു. ഒരു സന്ദര്‍ഭത്തില്‍ മുഹമ്മദ് ആ നിര്‍ദ്ദേശം സ്വീകരിക്കുകയും അപ്രകാരം ലാത്ത മനാത്ത ദൈവങ്ങളെ അംഗീകരിച്ചുകൊണ്ട് വെളിപാടിറക്കുകയും ചെയ്തു. അത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായതോടെ പിന്‍ വലിക്കുകയാണുണ്ടായത്. അതു പിശാച് മുഹമ്മദിന്റെ മനസ്സില്‍ തോന്നിച്ചതാണെന്നു പിന്നീട് വിശദീകരണവും വന്നു. പിശാചിന് അങ്ങനെ പ്രവാചകന്മാരെ പറ്റിക്കുന്ന പണി പണ്ടേ പതിവുള്ളതാണെന്ന് അല്ലാഹു തന്നെ വെളിപാടിലൂടെ അറിയിക്കുകയായിരുന്നു. ഈ സംഭവം വിശദമായി മുമ്പൊരിക്കല്‍ നാം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഉഹ്ദ് യുദ്ധത്തില്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും അതി ദയനീയമായ പരാജയം സംഭവിച്ചതിനെ തുടര്‍ന്നു മക്കാക്കാരില്‍ ചിലര്‍ വീണ്ടും ഇങ്ങനെയൊരു നിര്‍ദ്ദേശവുമായി മുഹമ്മദിനെ സമീപിച്ചു വെന്നും ആ സന്ദര്‍ഭത്തിലാണ് മേല്‍ പറഞ്ഞ സൂക്തം അവതരിച്ചതെന്നുമാണിവിടെ വ്യാഖ്യാതാക്കള്‍ പറയുന്നത്.
4. യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.
5. നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ഈ സൂക്തങ്ങളുടെ അവതരണ സന്ദര്‍ഭം ഇതാ:-
Allah hath not assigned unto any man two hearts within his body…) [33:4]. This verse was revealed about Jamil ibn Ma'mar al-Fihri who was a sensible man who memorised whatever he heard. The Quraysh said: “He could not have memorised all these things unless he had two hearts”. Labib used to say: “I have two hearts and my perception by means of either one of them is better than the perception of Muhammad”. When the Battle of Badr took place and the idolaters were defeated, Abu Sufyan met Jamil ibn Ma'mar, who had accompanied the idolaters. Jamil was wearing one shoe and holding the other shoe in his hand. Abu Sufyan asked him: “What is the state of people?” He said: “They were defeated”. Abu Sufyan asked him again: “But why are you wearing one shoe and holding the other in your hand?” Jamil said: “I thought I was wearing both shoes”. On that day, people knew that he would not have forgotten his shoe in his hand if he really had two hearts. (hath He made those whom ye claim (to be your sons) your sons) [33:4]. This verse was revealed about Zayd ibn Harithah. He was a slave of the Messenger of Allah, Allah bless him and give him peace, but he freed him and adopted him before he was sent as a Prophet. When the Prophet, Allah bless him and give him peace, married Zaynab bint Jahsh, who was the divorcee of Zayd ibn Harithah, the Jews and hypocrites said: “Muhammad has married the wife of his son while forbidding people from doing the same!” And so Allah, exalted is He, revealed this verse. Sa'id ibn Muhammad ibn Ahmad ibn Nu'aym al-Ishkabi informed us> al-Hasan ibn Ahmad ibn Muhammad ibn 'Ali ibn Makhlid> Muhammad ibn Ishaq al-Thaqafi> Qutaybah ibn Sa'id> Ya'qub ibn 'Abd al-Rahman> Musa ibn 'Uqbah> Salim> 'Abd Allah ibn 'Umar who used to say: “We did not use to call Zayd ibn Harithah with any other name except Zayd ibn Muhammad until the Qur'an revealed (Proclaim their real parentage. That will be more equitable in the sight of Allah) [33:5]”. This was narrated by Bukhari> Mu'alla ibn Asad> 'Abd al-'Aziz ibn al-Mukhtar> Musa ibn 'Uqbah.
ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂടുതലുള്ള ചിലര്‍ തങ്ങള്‍ക്കു രണ്ടു ഹൃദയങ്ങളുള്ളതുകൊണ്ടാണീ കഴിവെന്നും മറ്റും അവകാശപ്പെട്ടിരുന്നു. ആളുകള്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്തിരുന്നു. മുഹമ്മദിനെ കൊച്ചാക്കാനുള്ള ശ്രമവും അത്തരക്കാരായ ചിലരില്‍നിന്നുണ്ടായി. ഇതു മനസ്സിലാക്കിയ ‘അല്ലാഹു’ കാര്യത്തില്‍ ഇടപെട്ടുകൊണ്ട് സത്യാവസ്ഥ വെളിപ്പെടുത്തുകയാണിവിടെ. ഹൃദയമാണു ബുദ്ധിയുടെയും ഓര്‍മ്മയുടെയും മറ്റും കേന്ദ്രമെന്ന ധാരണയായിരുന്നു അക്കാലത്തു പൊതുവില്‍ നിലനിന്നിരുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചൊന്നും ആര്‍ക്കും അന്നറിവുണ്ടായിരുന്നില്ല. മനുഷ്യര്‍ക്കില്ലാത്ത അറിവ് അവരുടെ ദൈവങ്ങള്‍ക്കും ഇല്ലായിരുന്നു എന്നതു സ്വാഭാവികം. അല്ലെങ്കില്‍ ഹൃദയങ്ങളുടെ എണ്ണവും ബുദ്ധിയും തമ്മില്‍ ബന്ധമില്ലെന്നും തലച്ചോറിന്റെ അളവും വികാസവുമാണു ബുദ്ധിക്കടിസ്ഥാനമെന്നും അല്ലാഹു വെളിപാടിലൂടെ അറിയിക്കുമായിരുന്നല്ലോ!
ദത്തു പുത്രന്റെ കഥ തുടര്‍ന്നുള്ള സൂക്തത്തില്‍ വരുന്നുണ്ട്. അവിടെ വിശദീകരിക്കാം.
6.പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.
ഇസ്ലാം ഒരു ‘മുഹമ്മദന്‍ കള്‍ട്ടാ’യി രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഒരു സൂക്തമാണിത്. മക്കയില്‍ അല്ലാഹുവിന്റെ മഹത്വമായിരുന്നു വിഷയം. പക്ഷെ മദീനയില്‍ മുഹമ്മദ് അധികാരവും രാജപദവിയുമുള്ള പ്രവാചകനായതോടെ ദൈവം ഒരു പാടു ചെറുതാവുകയും നബി ദൈവത്തെക്കാള്‍ വലുതാവുകയും ചെയ്തു. യുദ്ധവേളകളില്‍ അനുയായികള്‍ സ്വന്തം ദേഹത്തെക്കാള്‍ നേതാവിന്റെ ദേഹത്തിനു പ്രാധാന്യം നല്‍കണം എന്നാണിവിടെ അതേ നേതാവിന്റെ നാക്കു വാടകയ്ക്കെടുത്തുകൊണ്ട് “ദൈവം” പറയുന്നത്. ഇതിന്റെ പ്രതിഫലനം ഇക്കാലത്തും മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രകടമായിക്കാണാം. അല്ലാഹു അവര്‍ക്കു നിസ്സാരനായ ഒരു ദൈവം മാത്രമാണ്. അല്ലാഹുവിനെ വിമര്‍ശിച്ചാലും അവര്‍ പരിധി വിട്ടു പ്രകോപിതരാകാറില്ല. എന്നാല്‍ നബിയെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ചാവേറുകളുടെ സ്വഭാവം പൂണ്ട് അക്രമാസക്തരാകും. അതീവ തന്ത്രശാലിയായിരുന്നു പ്രവാചകന്‍ .എത്ര സമര്‍ത്ഥമായാണ് അദ്ദേഹം തന്റെ വ്യക്തി താല്‍പ്പര്യങ്ങളെ ദൈവിക പരിവേഷം നല്‍കി സംരക്ഷിച്ചതെന്ന് ഈവാക്യവും ഇതേ അധ്യായത്തിലെ ഇതര വാക്യങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ വ്യക്തമാകും.
ഈ ഖുര്‍ ആന്‍ സൂക്തത്തിനനുബന്ധമായി വന്ന ഏതാനും ഹദീസുകള്‍ കൂടി കാണുക:
നബി പറയുന്നു: “എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്റെ ദേഹത്തെക്കാളും അവന്റെ സ്വത്തിനെക്കാളും ,സന്താനത്തെക്കാളും ,എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍ ഞാന്‍ ആയിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയായിത്തീരുന്നതല്ല.”
ഉമര്‍ ഒരിക്കല്‍ തിരുമേനിയോടു പറഞ്ഞു: “എന്റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവന്‍ താങ്കളാകുന്നു. “ തിരുമേനി പറഞ്ഞു. ‘ഇല്ല ഉമറേ ; തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കാതെ പറ്റില്ല.” അദ്ദേഹത്തിനു കാര്യത്തിന്റെ ഗൌരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: “ ദൈവദൂതരേ , അല്ലാഹുവാണ നിശ്ചയമായും താങ്കള്‍ എല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവനാകുന്നു; എന്റെ സ്വന്തം ദേഹത്തെക്കാള്‍ പോലും !” നബി പറഞ്ഞു: “ഇപ്പോള്‍ ശരിയാണ് ഉമറേ!”
നബി ഇപ്രകാരം പ്രസ്താവിച്ചതായി അബൂ ഹുറൈറ പറയുന്നു: “ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും പരത്തിലും , ഞാനവനോട് ഏറ്റവും ബന്ധപ്പെട്ടവനായി അല്ലാതില്ല; വേണമെങ്കില്‍ തെളിവായി ഈ വചനം [33:6]ഓതിക്കൊള്ളുക”
[ബുഖാരി, മുസ്ലിം തുടങ്ങിയ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഈ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.]
പ്രവാചകന്റെ ഭാര്യമാരെല്ലാം സത്യവിശ്വാസികളുടെ മാതാക്കളാണെന്നുള്ള വാദം കൊണ്ടു വന്നതിന്റെ പശ്ചാത്തലം പിന്നീടു വരുന്നുണ്ട്. നബിയുടെ മരണശേഷം ആയിഷയെ താന്‍ കല്യാണം കഴിക്കും എന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞതായി നബി കേട്ടറിഞ്ഞു. അതോടെയാണ് തന്റെ ഭാര്യമാരെല്ലാം നിങ്ങളുടെ മാതാക്കളാണ് എന്ന വെളിപാടുണ്ടായത്. ഭാര്യമാരൊക്കെ സത്യവിശ്വാസികളുടെ മാതാക്കളാണെങ്കില്‍, പ്രവാചകന്‍ സത്യവിശ്വാസികളുടെ പിതാവും ആകണ്ടേ? അതുണ്ടായില്ല.! പിന്നെ ‘മക്കളെ’ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ!
7.പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്. ) നിന്‍റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്.
8.അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
മറ്റു പ്രവാചകന്മാരൊക്കെ കാലഹരണപ്പെട്ടവരാണെന്നും അവര്‍ക്കൊന്നും തന്റെയത്ര വിശുദ്ധിയും ശ്രേഷ്ഠതയും ഇല്ലെന്നും സ്ഥാപിക്കാന്‍ മുഹമ്മദ് ശ്രമിച്ചിരുന്നു. ഈ സൂക്തത്തില്‍ മറ്റു പ്രവാചകന്മാരുമായി അല്ലാഹു ഉണ്ടാക്കിയ കരാറിനെക്കുറിച്ചു പറയുന്നു. ഓരോ പ്രവാചകനും അവരുടെ വേദഗ്രന്ഥവും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അപ്രസക്തമാകും എന്ന് ദൈവം നേരത്തെ തന്നെ അവരുമായി കരാറുറപ്പിച്ചിരുന്നുവെന്നും ആ കരാറിനെയാണിവിടെ സൂചിപ്പിക്കുന്നതെന്നുമാണു വ്യാഖ്യാതാക്കള്‍ പറയുന്നത്.
മറ്റു നബിമാരെ പറയുന്ന കൂട്ടത്തില്‍ “നിന്നില്‍ നിന്നും” എന്ന് ആദ്യം പറഞ്ഞതു തന്നെ മുഹമ്മദിനു മറ്റു നബിമാരെക്കാള്‍ പ്രാധാന്യമുള്ളതുകൊണ്ടാണെന്നാണു വ്യാഖ്യാനം. താനാണു നബിമാരില്‍ ശ്രേഷ്ഠന്‍ എന്നു സ്താപിക്കാന്‍ മുഹമ്മദ് നിരവധി കഥകള്‍ മെനഞ്ഞുണ്ടാക്കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.
ഏതാനും സാമ്പിളുകള്‍ ഇതാ:
“അബൂ സഇദുല്‍ ഖുദ് രി പറയുന്നു: നബി പറഞ്ഞു :“അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനായിരിക്കും. ഞാനതില്‍ അഹങ്കരിക്കുന്നില്ല. എന്റെ കയ്യില്‍ സ്തുതിയുടെ പതാകയുണ്ടായിരിക്കും. അന്ന് എല്ലാ നബിമാരും എന്റെ കൊടിക്കീഴിലായിരിക്കും. ഭൂമിയില്‍ നിന്നും ഏറ്റവും ആദ്യം പുറത്തു വരുന്നതും ഞാനായിരിക്കും..”(തുര്‍മുദി)
“അന്ത്യനാളില്‍ ഞാന്‍ നബിമാരുടെ മുമ്പില്‍ ആയിരിക്കും. അവരുടെ വക്താവും ശുപാര്‍ശകനും ഞാനായിരിക്കും. തെല്ലും അഹങ്കാരമില്ലാതെയാണു ഞാനിതു പറയുന്നത്.” (തുര്‍മുദി)
അബൂ ഹുറൈറ പറയുന്നു: ഒരു സല്‍ക്കാരത്തില്‍ ഞങ്ങള്‍ തിരുമേനിയുടെ കൂടെ പങ്കെടുത്തിരുന്നു. ഒരു ആടിന്റെ കൈക്കുറക് നബിയുടെ മുമ്പില്‍ കൊണ്ടു വെച്ചു. അത് നബിക്ക് വളരെ ഇഷ്ട്പ്പെട്ട വിഭവമായിരുന്നു. നബി തന്റെ തിരു കരം കൊണ്ട് അതെടുത്തു തിന്നുകൊണ്ടു പറഞ്ഞു: “അന്ത്യനാളില്‍ ഞാന്‍ സര്‍വ്വ മനുഷ്യര്‍ക്കും നേതാവായിരിക്കും. അതു പ്രകടമാക്കുന്നതിന്റെ രൂപം നിങ്ങള്‍ക്കറിയാമോ?..ലോകാരംഭം മുതല്‍ അവസാനം വരെയുള്ള സര്‍വ്വ മനുഷ്യരെയും അല്ലാഹു ഒരു മൈതാനത്തില്‍ ഒരുമിച്ചു കൂട്ടും. നോക്കുന്നവര്‍ക്ക് എല്ലാവരെയും കാണാന്‍ കഴിയും . വിളിക്കുന്നവര്‍ക്ക് എല്ലാവരെയും കേള്‍പ്പിക്കാനും കഴിയും. സൂര്യന്‍ വളരെ അടുത്തായിരിക്കും. വളരെ അസഹനീയമായിരിക്കും അവസ്ഥ. ഈ ഘട്ടത്തില്‍ ആളുകള്‍ അന്യോന്യം പറയും. “എന്തൊരു ദുരിതമാണിത്! അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു പുണ്യപുരുഷനെ നമുക്കു സമീപിക്കാം .”ചിലര്‍ പറയും നമ്മുടെ പിതാവായ ആദമിനെ സമീപിക്കാം. അങ്ങനെ അവര്‍ ആദം നബിയുടെ അടുക്കല്‍ ചെന്നു പറയും . “ ഓ ആദം! നിങ്ങള്‍ മനുഷ്യവംശത്തിന്റെ പിതാവാണ്. അല്ലാഹു സ്വന്തം കരം കൊണ്ട് അങ്ങയെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ ആത്മാവിനെ അങ്ങയുടെ ഉള്ളില്‍ നിക്ഷേപിച്ചു. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകള്‍ അങ്ങയെ നമിച്ചു. അങ്ങയെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യില്ലേ? ഞങ്ങളുടെ ഈ ദുരിതം അങ്ങു കാണുന്നില്ലേ?”
ഇതിനു മറുപടിയായി ആദം അവരോടു പറയും “വിശ്വസിക്കുക, ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ഇതിനു മുമ്പൊരിക്കലും ഇത്ര കോപം ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. എന്റെ നാഥന്‍ ഒരു മരത്തിനടുത്തു പോകുന്നതില്‍നിന്നും എന്നെ വിലക്കിയിരുന്നു. ഞാനാ വിലക്കു ലംഘിച്ചു. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്. നഫ്സീ...നഫ്സീ..നഫ്സീ..അതുകൊണ്ട് നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുത്ത് പോയി നോക്കൂ.”
പിന്നീടവര്‍ നൂഹ് നബിയുടെ അടുത്തു പോകും....അദ്ദേഹം പറയും “ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ..ഞാന്‍ എന്റെ ജനതക്കെതിരായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കുമോ എന്നാണെന്റെ പേടി. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കുക...”
പിന്നീടവര്‍ ഇബ്രാഹിം നബിയെ സമീപിക്കും... അദ്ദേഹം പറയും.. എന്റെ നാഥന്‍ ഇന്നു വലിയ കോപത്തിലാണ്. ഞാന്‍ മൂന്നു കളവു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എനിക്കു ശിക്ഷയുണ്ടാകുമോ എന്ന പേടിയിലാണു ഞാന്‍. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കൂ...”
പിന്നീടവര്‍ മൂസാനബിയുടെ അടുത്തു ചെല്ലും ... അദ്ദേഹം പറയും “ഞാന്‍ ഒരാളെ കൊല ചെയ്തു പോയിട്ടുണ്ട്. അതിനുള്ള ശിക്ഷ കിട്ടുമോ എന്നതാണെന്റെ പേടി...നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിക്കൂ..”
തുടര്‍ന്നവര്‍ ഇസാനബിയെ സമീപിക്കും. “എന്റെ നാഥന്‍ മുമ്പൊരിക്കലുമില്ലാത്ത വിധം കോപത്തിലാണ്. നഫ്സീ...നഫ്സീ..നഫ്സീ. ...”
പിന്നീടവര്‍ എന്റെ അടുത്തു വന്ന് ഇങ്ങനെ ബോധിപ്പിക്കും. “ഓ മുഹമ്മദ് അങ്ങ് അല്ലാഹുവിന്റെ അന്ത്യദൂതരാണ്. അങ്ങേക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്‍കിയിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്ന് ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്താലും. ..”
അങ്ങനെ ഞാന്‍ അവിടെ നിന്നു പുറപ്പെടും . അര്‍ശിന്റെ താഴെ ചെന്ന് പ്രപഞ്ചനാഥനു സുജൂദ് ചെയ്യും. അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: “ ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക. അത് അംഗീകരിക്കപ്പെടുന്നതാണ്. ”
അങ്ങനെ ഞാന്‍ ശിരസ്സുയര്‍ത്തും. എന്നിട്ട് ദൈവ സന്നിധിയില്‍ ബോധിപ്പിക്കും. എന്റെ നാഥാ എന്റെ സമുദായത്തിന്റെ മേല്‍ നീ കരുണ ചൊരിയേണമേ. അല്ലാഹു നിര്‍ദ്ദേശിക്കും : “ ഓ മുഹമ്മദ്! നിങ്ങളുടെ സമുദായത്തില്‍ പെട്ട വിചാരണ വേണ്ടാത്ത ആളുകളെ മുഴുവന്‍ സ്വര്‍ഗ്ഗത്തിന്റെ വലതു കവാടത്തിലൂടെ പ്രവേശിപ്പിച്ചു കൊള്ളുക...”(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്.)
“തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍” .
അലി റിപ്പോര്‍ട്ടു ചെയ്യുന്നു: നബി അരുളി: “യാതൊരുവന്റെ അടുത്തു വെച്ച് എന്നെകുറിച്ചു പരാമര്‍ശിക്കപ്പെടുമ്പോള്‍ അവന്‍ എന്റെ മേല്‍ സ്വലാത്തു ചൊല്ലുന്നില്ലയോ അവനാണു പിശുക്കന്‍.”(തുര്‍മുദി)
ഇബ്നു മസൂദ് റിപ്പോറ്ട്ട് ചെയ്യുന്നു. നബി പറഞ്ഞു: “ജനങ്ങളില്‍ വെച്ചു ഖിയാമത്തു നാളില്‍ എന്നോട് ഏറ്റവും അടുത്തവന്‍ അവരില്‍ എന്റെ പേരില്‍ കൂടുതല്‍ സ്വലാത്തു ചൊല്ലുന്നവനാണ്. ”(തുര്‍മുദി)
അബൂഹുറൈറയും അബ്ദുല്ലാഹിബ്നു അമ്രും റിപ്പോര്‍ട്ടു ചെയ്യുന്നു: നബി പറഞ്ഞു: “എന്റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം സ്വലാത്തു നേര്‍ന്നാല്‍ അല്ലാഹു അവന്റെ പേരില്‍ പത്തു പ്രാവശ്യം സ്വലാത്തു നേരും.” (മുസ്ലിം)
തന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുന്ന ഒരു ഒരു കുട്ടിദൈവമാക്കി മുഹമ്മദ് അല്ലാഹുവിനെ ചെറുതാക്കി.
ഇതിന്റെ പ്രതിഫലനം ഇന്നും പ്രകടമായിത്തന്നെ നമ്മുടെ മുന്നില്‍ കാണാം. ഞാന്‍ ഉദ്ധരിക്കാറുള്ള തഫ്സീറുകളിലും മറ്റും മുഹമ്മദ് എന്നോ നബിയെന്നോ പരാമര്‍ശിക്കുന്നേടത്തെല്ലാം ഈ സ്വലാത്തിന്റെ വചനങ്ങള്‍ അരോചകമാം വിധം തിരുകിച്ചേര്‍ത്തതു ശ്രദ്ധിച്ചിരിക്കുമല്ലോ. നബിയുടെ പേര്‍ എവിടെ കേട്ടാലും മുസ്ലിം വിശ്വാസികള്‍ ഈ സ്വലാത്തു മന്ത്രിക്കുന്നതു കാണാം. . മലപ്പുറത്ത് എന്റെ വീട്ടിനു തൊട്ടരികിലാണു ‘സ്വലാത്ത് നഗര്‍’. ഓരോ മാസവും പതിനായിരക്കണക്കിനാളുകള്‍ അവിടെ കൂട്ടമായെത്തി നേരം പുലരുവോളം സ്വലാത്ത് ഉരുവിടുന്നു. ഒന്നിനു പത്തായി അല്ലാഹുവിന്റെ അനുഗ്രഹം കിട്ടുന്ന ഒരു പുണ്യാനുഷ്ഠാനമായി ഈ വ്യക്തിപ്രശംസയെ അവതരിപ്പിച്ച മുഹമ്മദ് ഒരു കൌശലക്കാരന്‍ തന്നെ!.
അബൂ സുഫ് യാന്‍ തന്റെ വാര്‍ദ്ധക്യകാലത്ത് മക്കളോടൊപ്പം പള്ളിയില്‍ ഇരിക്കുമ്പോള്‍ ബാങ്കു വിളി കേട്ടു. “ അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലള്ളാ, എന്നതിനു ശേഷം , അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ.. എന്നു കേട്ടപ്പോള്‍ അദ്ദേഹം മക്കളോട് ഇങ്ങനെ പറഞ്ഞതായി ‘നഹ്ജുല്‍ ബലാഗ’ ഉദ്ധരിക്കുന്നു:
“ അവന്‍ [മുഹമ്മദ്] അവന്റെ സ്വന്തം പേരു തിരുകിച്ചേര്‍ത്ത സ്ഥലം കണ്ടില്ലേ?...!”
9.സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.
10.നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.
11.അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.
12.നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.
13.യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.
14.അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ.
15.തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്.
16.( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല.
ഈ ഖുര്‍ ആന്‍ വെളിപാടുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് എന്താണ്?
പശ്ചാത്തലവിവരണം കൂടാതെ ഈ സൂക്തങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ , യുദ്ധം ചെയ്യലും യുദ്ധവേളയില്‍ പരാജയഭയം നേരിട്ടാലും പിന്തിരിഞ്ഞു പോകാതെ മരണം വരിക്കലും ഒരു വിശ്വാസിയുടെ കടമയാണെന്നാണു തന്നെയല്ലേ അര്‍ത്ഥം?
ഇനി ഈ വെളിപാടുകള്‍ അവതരിക്കപ്പെട്ട സന്ദര്‍ഭം വ്യാഖ്യാനകൃതികളില്‍നിന്നും ഹദീസുകളില്‍നിന്നും വ്യക്തമാകുന്നതു കൂടി പരിശോധിക്കാം: ഇസ്ലാം ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനയുദ്ധമാണിവിടെ സന്ദര്‍ഭം. അഹ്സാബ് യുദ്ധം എന്നും ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന സംഭവം മുസ്ലിം ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ വിവരണങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഗ്രഹിക്കാവുന്നതിപ്രകാരമാണ്:. ബദറില്‍ വെച്ചു മക്കയിലെ ഖുറൈഷികള്‍ക്കു നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ആക്രമത്തിലെ കെടുതികള്‍ക്കു പകരം വീട്ടാനായി ആസൂത്രിതമായ യുദ്ധ സന്നാഹങ്ങളോടെ അവര്‍ മുഹമ്മദിനെയും അനുയായികളെയും ഉഹ്ദില്‍ വെച്ചു നേരിട്ടു. ആ യുദ്ധത്തില്‍ മുഹമ്മദും കൂട്ടരും അതി ദയനീയമായി പരാജായ്പ്പെടുകയും നിരവധി “സത്യവിശ്വാസികള്‍” കൊല്ലപ്പെടുകയും ചെയ്തു. നബിക്കു തന്നെ പരിക്കേല്‍ക്കുകയും ഒടുവില്‍ അദ്ദേഹം പിന്തിരിഞ്ഞോടുകയുമാണുണ്ടായത്. നബി കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിച്ച ഖുറൈശികള്‍ മടങ്ങിപ്പോയി.
ഈ സംഭവം മുഹമ്മദിന്റെയും അനുയായികളുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീടൊരു യുദ്ധത്തിനു കോപ്പുകൂട്ടാന്‍ പ്രവാചകനു വളരെ പണിപ്പെടേണ്ടിയും വന്നു. അല്ലാഹുവും മലക്കുകളും സഹായത്തിനുണ്ടാകുമെന്ന നബിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കപ്പെട്ടതോടെ വിശ്വാസികളില്‍ പലരും സംശയാലുക്കളായി. മാത്രമല്ല ഖുറൈശികള്‍ ഇനിയുമൊരു ആക്രമണത്തിനൊരുങ്ങിയാല്‍ തങ്ങള്‍ക്കു കൂടുതല്‍ പരാജയമായിരിക്കും ഉണ്ടാവുകയെര്‍ന്നവര്‍ കരുതി. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ആത്മവീര്യം വീണ്ടെടുത്ത് വീണ്ടും കരുത്താര്‍ജ്ജിക്കാമെന്നു നബി കണക്കു കൂട്ടി.
ഉഹ്ദിലെ പരാജയം മുഹമ്മദിനെ പൂറ്ണമായും നശിപ്പിക്കാന്‍ ഉതകിയില്ലെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ മറ്റൊരാക്രമണത്തിനു കൂടി തയ്യാറായി മദീനയിലെത്തി പലഭാഗങ്ങളില്‍കൂടെ അവര്‍ മദീന വളഞ്ഞു . നബിയും കൂട്ടരും രക്ഷപ്പെടാന്‍ വേണ്ടി മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു. പേര്‍ഷ്യക്കാരനായ സല്‍മാന്‍ ആണത്രെ ഈ തന്ത്രം പ്രവാചകനു പറഞ്ഞു കൊടുത്തത്. [സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് ഇത്തരം തന്ത്രങ്ങളൊന്നും വെളിപാടായി പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല.!] ഉപരോധം കുറെ നാളുകള്‍ തുടര്‍ന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മക്കക്കാര്‍ക്കു യുദ്ധം ഉപേക്ഷിച്ചു തിരിച്ചു പോകേണ്ടി വന്നു. ഇതൊരു അവസരമായി ‘അല്ലാഹു’ മുതലെടുക്കുന്നതാണിവിടെ സന്ദര്‍ഭം. ശീതക്കാറ്റും മണല്‍ക്കാറ്റുമൊക്കെ വീശി ശത്രുക്കളെ പിന്തിരിപ്പിച്ചത് അല്ലാഹുവാണെന്നാണു വെളിപാടിലൂടെ നബി അറിയിച്ചത്.
ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹു എവിടെപ്പോയിരുന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനും അല്ലാഹു തന്നെ മുന്‍ കൂറായി ജാമ്യം എടുത്തിരുന്നു. അനുയായികള്‍ നബിയെ വേണ്ട വിധം അനുസരിക്കാത്തതുകൊണ്ടും യുദ്ധ മുതല്‍ വാരിക്കൂട്ടാന്‍ ആക്രാന്തം കാണിച്ചതുകൊണ്ടുമാണു അല്ലാഹു ആ യുദ്ധത്തില്‍ നിന്നും തന്റെ മലക്കുകളെ പിന്തിരിപ്പിച്ചതെന്നായിരുന്നു മുടന്തന്‍ ന്യായം.!
ഇവിടെ പരാജയഭീതി മൂലം പിന്തിരിയാന്‍ ആഗ്രഹിക്കുകയും അതിനനുവാദം ചോദിക്കുകയും ചെയ്തവരെ കപടവിശ്വാസികളായി മുദ്ര കുത്തി കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.
തന്ത്രശാലിയായ ഒരു യോദ്ധാവ് എന്ന നിലയില്‍ മുഹമ്മദിന്റെ സാന്ദര്‍ഭികമായ യുക്തികള്‍ എങ്ങനെ ദിവ്യ വെളിപാടുകളായി രൂപാന്തരപ്പെട്ടു എന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.
17.പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.
18.നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല.
19.നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.
20.സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ ( കപടന്‍മാര്‍ ) വിചാരിക്കുന്നത്. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്‍മാര്‍ ) കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.
21.തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
22.സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.
23.സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത് ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക് ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.
24.സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
25.സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
യുദ്ധരംഗത്ത് അനുയായികളെ ഉറപ്പിച്ചു നിര്‍ത്താനായി മുഹമ്മദ് പ്രയോഗിച്ച തന്ത്രങ്ങളാണ് ഈ വെളിപാടുകളില്‍ തെളിഞ്ഞു കാണുന്നത്. ജയസാധ്യതയുള്ള യുദ്ധത്തില്‍ ലാഭം കൊയ്യാമെന്ന വ്യാമോഹത്തോടെ പങ്കെടുക്കുകയും പരാജയ സാധ്യത കാണുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധരംഗത്തു നിന്നും മാറി നില്‍ക്കാന്‍ ഒഴിവു കഴിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്ന “കപടവിശ്വാസികളെ”യാണിവിടെ അല്ലാഹു കുറ്റപ്പെടുത്തുന്നത്. അങ്ങനെയുള്ളവര്‍ തല്‍ക്കാലം രക്ഷപ്പെട്ടാലും പിന്നീടവര്‍ മരിക്കും എന്നാണു ദൈവം അവരെ ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല, യുദ്ധത്തില്‍ പങ്കെടുത്തു മരണം വരിച്ചവര്‍ക്ക് വന്‍ പ്രതിഫലമായിരിക്കും ലഭിക്കുക. ഒരു സൈനിക നേതാവ് തന്റെ കീഴിലുള്ള യോദ്ധാക്കളില്‍ ‘സ്പിരിറ്റ്’ കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്ന നിലയില്‍ ഇതൊക്കെ യുക്തിസഹമാണ്. എന്നാല്‍ പ്രപഞ്ചത്തെയൊന്നാകെ നിയന്ത്രിക്കുന്ന ഒരു മഹാ ദൈവം ഇവിടെ ഒരു ഗോത്രദൈവത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങുന്നു എന്നത് വിശ്വാസികള്‍ കാണുന്നില്ല! തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കാനും അതില്‍ ഒരു വിഭാഗത്തെ തോല്‍പ്പിക്കാനുമൊക്കെ തന്ത്രം മെനയുന്ന ഈ അല്ലാഹു ഗോത്രകാലത്തെ കുട്ടിദൈവമല്ലാതെ മറ്റെന്താണ്?
23ആം വാക്യത്തിന്റെ അവതരണ പശ്ചാത്തലം വാഖിദി ഇപ്രകാരമാണ് വിവരിക്കുന്നത്:-
(Of the believers are men who are true to that which they covenanted with Allah…) [33:23]. Abu Muhammad Ahmad ibn Muhammad ibn Ibrahim informed us> 'Abd Allah ibn Humayd> Makki ibn 'Abdan> 'Abd Allah ibn Hashim> Bahz ibn Asad> Sulayman ibn al-Mughirah> Thabit> Anas who said: “My uncle Anas ibn al-Nadr - after whom I was named Anas - failed to take part in the Battle of Badr. When he returned, he was extremely pained that he did not participate in Badr. He said: 'I was absent from the first battle fought by the Messenger of Allah, Allah bless him and give him peace. By Allah, if Allah, glorified and exalted is He, enables me to take part in any future fighting, He will see what I will do!' At the Battle of Uhud, when the Muslims were exposed, he said: 'O Allah, I exonerate myself from that which these idolaters have brought and seek Your pardon from what these - i.e. the Muslims - have done'. He then proceeded with the sword in his hand. On the way, he met Sa'd ibn Mu'adh and said to him: 'O Sa'd, by Him in Whose Hand is my soul, I can smell the scent of the Garden by Uhud'. He fought the idolaters until he was killed. We found him among the dead. He had suffered eighty something wounds, ranging from a blow with the sword, a stab with spear to a hit by a arrow. They mutilated him to the extent that we did not recognise him. It was his sister who identified him by his finger. This verse was then revealed (Of the believers are men who are true to that which they covenanted with Allah…). We used to say: 'This verse was revealed about him and his fellow Muslims [who died fighting]' ”. Narrated by Muslim from Muhammad ibn Hatim from Bahz ibn Asad. Sa'id ibn Ahmad ibn Ja'far al-Mu'adhdhin informed us> Abu 'Ali ibn Abi Bakr al-Faqih> Ibrahim ibn 'Abd Allah al-Zabibi> Bundar> Muhammad ibn 'Abd Allah al-Ansari> his father> Thumamah> Anas ibn Malik who said: “This verse was revealed about Anas ibn al-Nadr (Of the believers are men who are true to that which they covenanted with Allah)”. This was narrated by Bukhari from Bundar. (Some of them have paid their vow by death (in battle), and some of them still are waiting…) [33:23].
അല്ലാഹുവില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരുമായുള്ള യുദ്ധം അല്ലാഹുവിനോടുള്ള പ്രതിജ്ഞ നിറവേറ്റലാണെന്നും ആ യുദ്ധത്തില്‍ മരിക്കുന്നത് അല്ലാഹുവിങ്കല്‍ മഹത്തായ പുണ്യമാണെന്നും ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വ്യക്തമാക്കുന്നു. മുസ്ലിം വിശ്വാസികള്‍ ചാവേറുകളായി അക്രമത്തിനു പുറപ്പെടുന്നതിന്റെ മതപരമായ സ്പിരിറ്റ് ഇതൊക്കെത്തന്നെയാണ്.
കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് മക്കയില്‍നിന്നു വന്ന സേനക്കു ഖന്തക് യുദ്ധത്തില്‍ നിന്നു പിന്മാറേണ്ടി വന്നതിനെയാണിവിടെ [“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. ”] ഈ ദൈവം പരാമര്‍ശിക്കുന്നത്!
26.വേദക്കാരില്‍ നിന്ന് അവര്‍ക്ക് പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.
27.അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ് ) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
ബനൂ ഖുറൈള എന്ന ജൂതഗോത്രത്തെ ഉന്മൂലനം ചെയ്യാനും അവരുടെ ഭൂമിയും സ്വത്തുക്കളും കൊള്ള ചെയ്യാനും അല്ലാഹു കൂട്ടു നിന്നതിനെ കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.
ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊല) ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-
“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.
യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്‍ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ , “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി.
അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.
[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]
യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.
1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .
ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.
2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.
3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്‍കി.
ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.
യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല്‍ അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.
ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്‍കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്‍കുവാന്‍ അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്‍കുന്നതു ഞങ്ങള്‍ക്കും നല്‍കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.
പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്‍പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.
അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്‍പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള്‍ നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.
ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള്‍ പുറത്തേക്കു പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.
ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന്‍ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”
ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി! [അവലംബം- ഇബ്നു ഹിഷാം]
അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊണ്ട് ആ മനുഷ്യരെയൊന്നടങ്കം കൂട്ടക്കശാപ്പു ചെയ്യാന്‍ സഹായിച്ച അല്ലാഹുവിന് ആ പാവങ്ങളുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടുകൊടുത്തുകൊണ്ട് ഈ ക്രൂരത ഒഴിവാക്കാന്‍ തോന്നിയില്ല!!
സര്‍വ്വശക്തനായ അല്ലാഹു മഹാതന്ത്രജ്ഞന്‍ കൂടിയായിരുന്നുവല്ലോ!!!
28.നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം
29.അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.
“അഹ്സാബ് യുദ്ധത്തെ തുടര്‍ന്ന് ഖുറൈളയുടെയും നളീറിന്റെയും സ്വത്തുക്കള്‍ മുസ്ലിംങ്ങള്‍ക്ക് അധീനമായല്ലോ. ഇതു വഴി നബിതിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ അവിടുത്തെ പത്നിമാര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ ഇല്ലായ്മയും വല്ലായ്മയും പറയാന്‍ തുടങ്ങി. ഇതു തിരുമേനിയുടെ ഹൃദയത്തിനു വല്ലാത്ത വേദനയുണ്ടാക്കി. ഇതിനെ തുടര്‍ന്നാണു അല്ലാഹു ഇപ്രകാരം ഒരു ആയത്ത് അവതരിപ്പിച്ചത്......
ഒമ്പതു പേരാണ് ഈ സമയത്ത് നബിയുടെ പത്നിമാരായി ഉണ്ടായിരുന്നത്. ഖുറൈശീ ഗോത്രത്തില്പെട്ട ആയിശ, ഹഫ്സ, ഉമ്മുഹബീബ, സൌദ, ഉമ്മുസലമ എന്നിവരും സ അദ് വംശക്കാറ്റിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നളീര്‍ വംശത്തില്പെട്ട സ്വഫിയ്യ, മുസ്ത്വലഖ് ഗോത്രക്കാരിയായ ജുവൈരിയ എന്നിവരുമായിരുന്നു അവര്‍. ...
മുസ്ലിം , അഹ്മദ് തുടങ്ങിയവര്‍ ജാബിര്‍ മുഖേന നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്റെ സാരം ഇവിടെ സന്ദര്‍ഭോചിതമാകും . അദ്ദേഹം പറയുന്നു: “അബൂബക്കര്‍ നബിയുടെ വാതില്‍ക്കല്‍ വന്നു സമ്മതം ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീട് ഉമറും വന്നു സമ്മതം തേടി. ആദ്യം സമ്മതം കിട്ടിയില്ല. കുറെ കഴിഞ്ഞ ശേഷം രണ്ടു പേര്‍ക്കും അകത്തു കടക്കാന്‍ സമ്മതം ലഭിച്ചു. തിരുമേനി മൌനമായി ഇരിക്കുകയായിരുന്നു. ഭാര്യമാര്‍ ചുറ്റും വന്നു കൂടിയിട്ടുണ്ട്. ഉമര്‍ പറഞ്ഞു. ‘ഞാന്‍ നബിയോടു സംസാരിക്കും . അദ്ദേഹം ചിരിച്ചേക്കാം! ’ അദ്ദേഹം നബിയോട് ‘അല്ലാഹുവിന്റെ റസൂലേ , സെയ്ദിന്റെ മകള്‍ (എന്റെ ഭാര്യ) അല്‍പ്പം മുമ്പ് എന്നോടു ചെലവിനു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ അവളുടെ കഴുത്തിനിട്ടു കൊടുത്ത ഇടി അങ്ങു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ അണപ്പല്ലു കാണുമാറു ചിരിച്ചുപോയി. ! തിരുമേനി തുടര്‍ന്നു പറഞ്ഞു. “ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ട് എന്റെ ചുറ്റും വന്നു കൂടിയിരിക്കുന്നു. ” അപ്പോള്‍ അബൂബക്കര്‍ ആയിശയുടെയും ഉമര്‍ ഹഫ്സയുടെയും നേരെ തിരിഞ്ഞു. അവരെ അടിക്കുവാന്‍ ശ്രമിക്കുകയും അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഈ അവസ്രത്തില്‍ നബിയുടെ ഭാര്യമാര്‍ , തങ്ങള്‍ ഇനി മേല്‍ അങ്ങനെയൊന്നും ആവശ്യപ്പെടുകയില്ല എന്നു പറഞ്ഞു. പിന്നീട് ആയത്ത് അവതരിച്ചു. ...”
പ്രവാചകന്റെ ഭാര്യമാര്‍ ചെലവിനു ചോദിച്ചുകൊണ്ട് ‘സമരം’ നടത്തിയ കാര്യം വിശദീകരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഖുര്‍ ആനില്‍ ഓരോ വെളിപാടു വചനവും രൂപം കൊള്ളുന്നതെങ്ങനെയെന്നു സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാന്‍ ഈ ആയത്തുകളും അവയുടെ അവതരണ പശ്ചാതലവും ഉപകരിക്കും എന്നതിനാലാണിതൊക്കെ ഇവിടെ വിശദീകരിക്കാന്‍ മുതിരുന്നത്. പ്രപഞ്ചം ഉണ്ടാക്കും മുമ്പേ ഒരു ഫലകത്തില്‍ രേഖപ്പെടുത്തി വെച്ച ഒരു മഹാഗ്രന്ഥത്തിലെ വരികളാണു ഖുര്‍ ആനിലുള്ളതെന്ന അവകാശവാദവും ഈ സൂക്തങ്ങളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നു പരിശോധിക്കാന്‍ വിശ്വാസിവൃന്ദം തയ്യാറാകുമോ? ഒരു ഡസനോളം ഭാര്യമാരുണ്ടായിരുന്ന മുഹമ്മദിന് തന്റെ കൃത്യാന്തരബാഹുല്യത്തിനിടയ്ക്ക് ഈ ഭാര്യമാരുടെ ആവലാതികളും പായാരങ്ങളുമൊക്കെ വലിയ ശല്യമായി തോന്നുക സ്വാഭാവികമാണ്. അവരെ നിലയ്ക്കു നിര്‍ത്താന്‍ അദ്ദേഹത്തിനു ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടതായും വന്നിരിക്കാം. പക്ഷെ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തെ ഇങ്ങനെ ചെറുതാക്കേണ്ടിയിരുന്നോ? ദൂതന്റെ ഭാര്യമാരെ ‘മൊഴി ചൊല്ലിക്കല്‍’ ഭീഷണി മുഴക്കി വരുതിക്കു നിര്‍ത്തലാണോ പ്രപഞ്ച നിയന്താവായ സര്‍വ്വശക്തന്റെ ജോലി?
30..പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.
(O ye wives of the Prophet! Whosoever of you committeth manifest lewdness) plain adultery with witnesses to testify against you, (the punishment for her will be doubled) flogging and stoning, (and that) punishment (is easy for Allah.
31.നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
32.പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട് ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.
33.നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
34.നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
35.( അല്ലാഹുവിന് ) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
36.അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.
ഡസന്‍ കണക്കിനു ഭാര്യമാരെ വെച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് തന്റെ ഭാര്യമാരുടെ പരിശുദ്ധിയെക്കുറിച്ചും സ്വഭാവദൂഷ്യത്തെക്കുറിച്ചുമൊക്കെ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. അവര്‍ മറ്റുള്ളവരുമായി കാണുന്നതും സംസാരിക്കുന്നതുമൊക്കെ അയാള്‍ക്കസഹ്യമായും തോന്നിയേക്കാം. ഇക്കാര്യത്തില്‍ അവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ അയാള്‍ എല്ലാതന്ത്രങ്ങളും പയറ്റും. ഇവിടെ മുഹമ്മദ് ഇക്കാര്യത്തിലും തന്റെ പോക്കറ്റ് ദൈവമായ അല്ലാഹുവിനെത്തന്നെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. നബിയുടെ ഭാര്യമാരെ ഉദ്ദേശിച്ച് ഇറക്കിയ ഈ “വെളിപാടുകള്‍” മറ്റു സ്ത്രീകള്‍ക്കും ബാധകമാണെന്നാണു മുസ്ലിം പണ്ഡിതന്മാരുടെ പൊതു അഭിപ്രായം. ഈ കുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ചില ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട് പണ്ഡിതര്‍.
1.നബി പറഞ്ഞു: “സ്ത്രീകള്‍ ഗോപ്യമാക്കി വെക്കപ്പെടേണ്ടവരാണ്. വീട്ടില്‍നിന്ന് അവര്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളുടെ നേരെ കണ്ണു വെക്കും. അവള്‍ വീട്ടിനകത്തായിരിക്കുമ്പോഴാണ് റബ്ബിന്റെ കാരുണ്യവുമായി അവള്‍ ഏറ്റവും അടുത്തവളായിരിക്കുക.”
2.അനസ് പറയുന്നു: ഏതാനും സ്ത്രീകള്‍ നബിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ എല്ലാ പുണ്യങ്ങളും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പോരാട്ടവുമെല്ലാം പുരുഷന്മാര്‍ സ്വന്തമാക്കുന്നു. അത്തരം പ്രതിഫലം ലഭിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ക്കില്ലല്ലോ. നബി പറഞ്ഞു: “നിങ്ങളില്‍ ഒരുവള്‍ വീട്ടില്‍ ഇരുന്നാല്‍ തന്നെ യോദ്ധാക്കളുടെ പ്രവൃത്തി ചെയ്തവളായല്ലോ.”
ഇതു ചൂണ്ടിക്കാട്ടിയാണു സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ടതില്ലെന്നും അവര്‍ പുറത്തിറങ്ങരുതെന്നും മുസ്ലിം പണ്ഡിതര്‍ വാദിക്കുന്നത്. താലിബാന്‍ കാര്‍ സ്ത്രീകളെ വേട്ടയാടുന്നതിന്റെ ദീനീ പ്രസക്തിയും ഇതു തന്നെ.
ഇസ്ലാമിന്റെയും പ്രവാചകന്റെയും ചരിത്രത്തിലെ ഏറ്റവുമധികം വിവാദങ്ങള്‍ക്കും വിമര്‍ശനശരങ്ങള്‍ക്കും വിധേയമായ ഒരു സംഭവമാണിവിടെ ഈ വെളിപാടുകളുടെ പശ്ചാത്തലം. ഒരു പൈങ്കിളിക്കഥപോലെ ചരിത്രകാരന്മാര്‍ കുറിച്ചിട്ടത്:-
. 37.നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
38.തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.
And when (idh is dependent because of [an implied preceding] udhkur, ‘mention [when]’) you said to him to whom God had shown favour, by [guiding him to] Islam, and to whom you [too] had shown favour: by manumitting him — this was Zayd b. Hāritha, who had been a prisoner of war before [the coming of] Islam (in the period of al-jāhiliyya). The Messenger of God (s) purchased him before his call to prophethood, and then manumitted him and adopted him as his son — ‘Retain your wife for yourself and fear God’, before divorcing her. But you had hidden in your heart what God was to disclose, [what] He was to manifest of your love for her and of [the fact] that should Zayd part with her you would marry her, and you feared people, would say, ‘He has married his son’s wife!’, though God is worthier that you should fear Him, in all things, so take her in marriage and do not be concerned with what people say. Zayd subsequently divorced her and her [obligatory] waiting period was completed. God, exalted be He, says: So when Zayd had fulfilled whatever need he had of her, We joined her in marriage to you — the Prophet consummated his marriage with her without [the customary] permission [from her legal guardian] and gratified the Muslims with [a feast of] bread and meat — so that there may not be any restriction for the believers in respect of the wives of their adopted sons, when the latter have fulfilled whatever wish they have of them. And God’s commandment, that which He has decreed, is bound to be realised. 33:37-jalalain-
There is no restriction for the Prophet in what God has ordained, [in what] He has made lawful, for him: [that is] God’s precedent (sunnata’Llāhi is in the accusative because the operator of the oblique has been removed [from the oblique construction ka-sunnati’Llāhi, ‘as is God’s precedent’) with those who passed away before, of prophets, which is that there is no restriction for them in this respect, a [special] dispensation for them regarding marriage — and God’s commandment, what He does, is inexorable destiny-33:38-
(And when thou saidst unto him on whom Allah hath conferred favour) through Islam, i.e. Zayd (and thou hast conferred favour) on him by emancipating him: (Keep thy wife to thyself) and do not divorce her, (and fear Allah) and fear Allah and do not let her go. (And thou didst hide in your mind) her love and the desire to marry her (that which Allah was to bring to light) in the Qur'an, (and thou didst fear mankind) and you feel ashamed of people because of this (whereas Allah had a better right that thou shouldst fear Him) whereas you should be ashamed of Allah. (So when Zayd had performed the necessary formality (of divorce) from her) when she has finished her waiting period after her divorce from Zayd, (We gave her unto thee in marriage, so that (henceforth)) after you (there may be no sin for believers about wives of their adopted sons, when the latter have performed the necessary formality (of release) from them) when they had finished their waiting period after they are divorced or after the death of their husband. (The commandment of Allah) marrying Zayd to Muhammad (pbuh) (must be fulfilled) must take place.-ibnu abbas-
(There is no reproach) there is no sin or offence (for the Prophet in that which Allah maketh his due) in the dispensation Allah makes for him, by making him marry. (That was Allah's way) thus was Allah's decree (with those who passed away of old) before Muhammad (pbuh); the reference here is to David and his marriage to the wife of Uriya; and it is also said that this refers to the marriage of Solomon with Balqis (and the commandment of Allah is certain destiny) the decree of Allah must necessarily take place.[ദാവൂദ് നബിയുടെ വിവാദക്കല്യാണവും സുലൈമാന്‍ നബിയുടെ പ്രേമക്കല്യാണവുമൊക്കെ പിന്നീട് വിവരിക്കാം. അതൊക്കെ ദൈവത്തിന്റെ വിധിയായിരുന്ന പോലെ ഈ കല്യാണവും ദൈവം തീരുമാനിച്ചതാണെന്ന്!]
ഇറാന്‍ കാരനായ അലി ദാസ്തി, തന്റെ ‘23 years; Study of prophetic career of Muhammad’ എന്ന വിവാദകൃതിയില്‍ ഈ സംഭവം വിവരിച്ചുകൊണ്ടെഴുതിയ ഏതാനും ഖണ്ഡികകള്‍ ഇവിടെ ഉദ്ധരിക്കുന്നു:-
“സെയ്ദ് ഒരു തടവുകാരനായ അടിമയായിരുന്നു. കദീജ അയാളെ വില കൊടുത്തു വാങ്ങി മുഹമ്മദിനു സമ്മാനിച്ചതായിരുന്നു. പ്രവാചകന്‍ അയാളെ മോചിപ്പിക്കുകയും അന്നത്തെ അറബി ആചാരപ്രകാരം തന്റെ ദത്തു പുത്രനാക്കുകയുമാണു ചെയ്തത്. അന്നത്തെ അറബികളുടെ ആചാരപ്രകാരം ദത്തു പുത്രനും സ്വന്തം പുത്രന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടായിരുന്നു. പിന്തുടര്‍ച്ചാവകാശം വിവാഹബന്ധങ്ങള്‍ക്കുള്ള നിരോധനം എല്ലാമുണ്ടായിരുന്നു. സൂറ 33ല്‍ സൂക്തങ്ങള്‍ 3, 4 അവതരിക്കുന്നതുവരെ മുസ്ലിംങ്ങള്‍ ഈ ആചാരം തുടര്‍ന്നു വന്നിരുന്നു. ഈ വിഷയത്തെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:-
“പ്രവാചകന്റെ വളരെ അടുത്തവരായ ഞങ്ങളോടു പോലും അദ്ദേഹം സെയ്ദിനെ പരാമര്‍ശിക്കുമ്പോള്‍ സെയ്ദുബ്നു മുഹമ്മദ് എന്നാണു പറഞ്ഞിരുന്നത്. അയാള്‍ പ്രവാചകന്റെ പുത്രന്‍ മാത്രമല്ല ഏറ്റവും ഭക്തനും ഒരു ഉറച്ച അനുയായിയുമായിരുന്നു.”
അബ്ദുല്‍ മുത്തലിബിന്റെ മകളായ ഉമൈമയുടെ മകളായിരുന്നു സൈനബ്. അപ്രകാരം അവള്‍ പ്രവാചകന്റെ പിതാവു വഴി അമ്മായിയുടെ മകളായിരുന്നു. പ്രവാചകന്‍ തന്നെയാണ് സൈനബിനെ സെയ്ദിനു വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തത്. ആദ്യം അവളും സഹോദരന്‍ അബ്ദുല്ലയും ഈ വിവാഹത്തിനു സമ്മതിക്കാന്‍ മടി കാണിച്ചു. സെയ്ദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയാണ് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ക്കവരുടെ എതിര്‍പ്പ് പിന്‍ വലിക്കേണ്ടി വന്നു.
പ്രവാചകനു അവളോടുള്ള പ്രേമം അങ്കുരിച്ചത് പിന്നീടാണ്. അതിന്റെ സമയം, സാഹചര്യം എന്നിവ സംബന്ധിച്ചു വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണുള്ളത്. സൈനബിനോടുള്ള പ്രവാചകന്റെ സമീപനത്തില്‍ മാറ്റം കണ്ടു തുടങ്ങിയത് വിവാഹം കഴിച്ചു കൊടുത്തതിനു ശേഷമാണെന്നാണ് തഫ്സീര്‍ ജലാലയ്ന്‍ പറയുന്നത്. “കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ദൃഷ്ടി അവളില്‍ പതിയുകയും ഹൃദയത്തില്‍ പ്രേമം മുള പൊട്ടുകയും ചെയ്തു.”
സമക്ശരിയും സൂറ 33:37 ലെ തന്റെ വ്യാഖ്യാനത്തില്‍ പറയുന്നത് സൈനബിന്റെ വിവാഹാനന്തരമാണ് അവളുടെ മേല്‍ പ്രവാചകന്റെ ദൃഷ്ടി പതിഞ്ഞത് എന്നു തന്നെയാണ്. സെയ്നബ് പ്രവാചകനെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാതിരിക്കാനായില്ല: “നമ്മുടെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന ദൈവത്തിനു സ്തോത്രം”. പ്രവാചകന്‍ സെയ്നബിനെ പല പ്രാവശ്യം കണ്ടിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിനവളോട് ഇത്ര ഇഷ്ടം തോന്നിയില്ല. അങ്ങനെയെങ്കില്‍ അദ്ദേഹം അവളോട് വിവാഹത്തിനാവശ്യപ്പെടുമായിരുന്നു. സൈനബ് അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കുകയും അതു സെയ്ദിനോടു പറയുകയും ചെയ്തു. സെയ്ദിനു പെട്ടെന്നു കാര്യം പിടി കിട്ടി. സെയ്നബിനെ ദൈവം പ്രവാചകന്റെ മനസ്സില്‍ കടത്തിവിട്ടിരിക്കുന്നു എന്നദ്ദേഹത്തിനു തോന്നി. അയാള്‍ ഉടന്‍ തന്നെ പ്രവാചകനെ സമീപിച്ച് താന്‍ സെയ്നബിനെ മൊഴി ചൊല്ലണമോ എന്നു ചോദിച്ചു. എന്തുണ്ടായി? നിനക്കു വല്ല സംശയവും തോന്നിയോ എന്നദ്ദേഹം ആരാഞ്ഞു. എനിക്കവളില്‍നിന്നും നല്ലതു മാത്രമേ ലഭിച്ചിട്ടുള്ളു. പക്ഷെ ഞാന്‍ ദുഖിതനാണ്. കാരണം അവള്‍ എന്നെക്കാള്‍ കുലീനയാണ്. അതുകൊണ്ടു തന്നെ അവള്‍ താങ്കള്‍ക്കു ചേരുന്നവളാണ്. അയാള്‍ പറഞ്ഞു നിര്‍ത്തി. ഇതിനു ശേഷമാണു സൂക്തം 37 ഇറങ്ങിയത്.
ഈ സൂക്തം വളരെ വ്യക്തമാണ്. അതിനാല്‍ കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ല. പ്രവാചകനു സൈനബിനോടൊരു ഇഷ്ടം തോന്നി. ഇതറിഞ്ഞ സൈദ് മൊഴി ചൊല്ലാനുള്ള അനുവാദത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അങ്ങനെ ചെയ്യരുതെന്നും അവളെ ഉപേക്ഷിക്കരുതെന്നും ഉപദേശിച്ചു. അങ്ങനെ അയാളെ ഉപദേശിക്കുമ്പോഴും മനസ്സിലുണ്ടായിരുന്ന ആഗ്രഹം അദ്ദേഹം മറച്ചു വെച്ചു. അദ്ദേഹം മനസ്സിലുണ്ടായിരുന്ന ആഗ്രഹം മറച്ചു വെച്ചത് ജനം അദ്ദേഹത്തെ കുറ്റപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടാണ്. എന്നാല്‍ പ്രവാചകന്‍ ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളു . അദ്ദേഹത്തിന്റെ ഉപദേശത്തിനെതിരായി സെയ്ദ് തന്റെ മൊഴിചൊല്ലല്‍ പൂര്‍ത്തീകരിച്ചു. അങ്ങനെ അല്ലാഹു സൈനബിനെ പ്രവാചകനു വിവാഹം ചെയ്തു കൊടുത്തു. മുസ്ലിംങ്ങള്‍ ഇനിയൊരിക്കലും തങ്ങളുടെ ദത്തു പുത്രന്മാരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നതില്‍നിന്നും മാറി നില്‍ക്കേണ്ടതില്ല എന്ന് ഇതോടെ നിയമമാവുകയും ചെയ്തു. ദത്തു സമ്പ്രദായം അവസാനിച്ചു.! ദത്തു നിയമപരിധിയില്‍നിന്നും മുസ്ലിംങ്ങളെ മാറ്റി നിര്‍ത്തുന്നത് ഇന്നും ഈ കഥയുടെ അടിസ്ഥാനത്തിലാണ്. ....
കാംബ്രിജ് തഫ്സീര്‍ എഴുതിയ ഗ്രന്ഥകാരന്‍ പറയുന്നത് ഇങ്ങനെയാണ്. “ഒരു ദിവസം ദൈവദൂതന്‍ സെനബിന്റെ വസതിയില്‍ സൈദിനെ കാണാനായി ചെന്നു. അവള്‍ ഒരു പാത്രത്തില്‍ സുഗന്ധദ്രവ്യം പൊടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോള്‍ അദ്ദേഹത്തിനു വളരെ സന്തോഷം തോന്നി. മാത്രമല്ല അവള്‍ തന്റെ പത്നിയായിരുന്നെങ്കില്‍ എന്നദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. സെയ്നബ് അദ്ദേഹത്തെ കണ്ടപ്പോള്‍ അവളുടെ കരങ്ങള്‍ അദ്ദേഹത്തിന്റെ ചുമലില്‍ അര്‍പ്പിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. “എന്തൊരു ചാരുത! എന്തൊരു സൌന്ദര്യം! അല്ലയോ സൈനബ് മനസ്സുകളെ ചഞ്ചലപ്പെടുത്തുന്ന അല്ലാഹുവിനു സ്തോത്രം.” ഇതു രണ്ടു തവണ ആവര്‍ത്തിച്ച് അദ്ദേഹം സ്ഥലം വിട്ടു. സൈദ് തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചതെല്ലാം അവള്‍ അയാളോടു പറഞ്ഞു. “എന്നെ ഇനി നിങ്ങള്‍ക്കു കിട്ടില്ല. പോയി എന്നെ മൊഴി ചൊല്ലാനുള്ള അനുവാദം വാങ്ങി വരൂ” -അവള്‍ കൂട്ടിച്ചേര്‍ത്തു. നിന്നെ കാണാതെ എനിക്കു ജീവിക്കാനാവില്ലെന്നയാള്‍ പറഞ്ഞു. എന്നാല്‍ മൊഴി ചൊല്ലാനുള്ള തീരുമാനമടുത്തുകൊണ്ടയാള്‍ പ്രവാചകനെ സമീപിച്ചു. അപ്പോള്‍ സൈദിനോട് അദ്ദേഹം പറഞ്ഞു; “ദൈവം അവളെ എന്റെ ഭാര്യയായി നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ഇതവളോടു പറയണം” സെയ്ദ് തിരിച്ചു ചെന്ന് വാതിലില്‍ മുട്ടി എന്നെ നിങ്ങള്‍ മൊഴി ചൊല്ലിക്കഴിഞ്ഞിരിക്കുന്നു. ഇനിയെന്തു വേണം എന്നവള്‍ ചോദിച്ചു. ഞാന്‍ ദൈവദൂതനില്‍ നിന്നും ഒരു സന്ദേശം കൊണ്ടു വന്നിട്ടുണ്ട് എന്നയാള്‍ പറഞ്ഞു. “എല്ലാ സ്തുതിയും ദൈവത്തിന്” എന്നവള്‍ പറഞ്ഞു. അവള്‍ വാതില്‍ തുറന്നു. അയാള്‍ അകത്തു കടന്നു. അപ്പോള്‍ അവള്‍ തേങ്ങിക്കരയുകയായിരുന്നു. സൈദ് പറഞ്ഞു: “ഇതു കണ്ണുനീരിനുള്ള സമയമല്ല, ദൈവം എന്നെക്കാള്‍ നല്ലൊരു ഭര്‍ത്താവിനെ നിനക്കു തന്നിരിക്കുന്നു. “ അവള്‍ പറഞ്ഞു “ നിങ്ങളൊരു പാവമാണ്. ആരാണു പുതിയ ഭര്‍ത്താവ്? “ അയാള്‍ പറഞ്ഞു “അതു ദൈവദൂതരാണ്” അവള്‍ ഇതു കേട്ടതും തല കുനിച്ചു പ്രാര്‍ത്ഥിച്ചു.
ഈ വിവരങ്ങളെ അനുകൂലിച്ചുകൊണ്ട് മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: “സൈദ് പറഞ്ഞു ഞാന്‍ സൈനബിന്റെ വസതിയില്‍ ചെന്നപ്പോള്‍ അവള്‍ മാവു കുഴച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞതിനാല്‍ ഞാനവളുടെ മുഖത്തു നോക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. ഞാന്‍ അവളുടെ മുഖത്തു നോക്കാതെത്തന്നെ പ്രവാചകന്‍ അവളെ വിവാഹം ചെയ്യാന്‍ പോകുന്നു എന്നറിയിച്ചു.”
തഫ്സീറുല്‍ ജലാലൈന്‍ പ്രകാരം പ്രവാചകന്‍ ദിനങ്ങള്‍ എണ്ണുകയായിരുന്നു. വിവാഹമോചനം കഴിഞ്ഞു കാത്തിരിക്കേണ്ട കാലം കഴിഞ്ഞ് ഉടന്‍ മറ്റു ചടങ്ങുകളൊന്നുമില്ലാതെ തന്നെ അദ്ദേഹം അവളുടെ ഗൃഹത്തിലെത്തുകയും ഒരാടിനെ അറുത്ത് റൊട്ടിയും മാംസവും എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.
അന്നു രാത്രി ഇതിലും രസകരമായ വെളിപാടുകള്‍ ഇറങ്ങി. അക്കാര്യം തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വരുന്നുണ്ട്! :)
അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.[33:39]
ദത്തുപുത്രനായ സെയ്ദിനെ മുഹമ്മദിന്റെ മകന്‍ സെയ്ദ് എന്നാണ്‍ ആളുകള്‍ വിളിച്ചിരുന്നത്. അയാളുടെ ഭാര്യയെ മുഹമ്മദ് സ്വന്തമാക്കിയതോടെ പുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചുവെന്ന പരിഹാസം സ്വന്തക്കാരില്‍നിന്നു വരെ വന്നു. ഈ സാഹചര്യത്തിലാന് ആരെയും പേടിക്കണ്ട അല്ലാഹുവിനെ മാത്രം പേടിച്ചാല്‍ മതി എന്നൊക്കെ വെളിപാട് വന്നത്.
തുടര്‍ന്ന്‍ സെയ്ദിന്റെ പിതാവ് മുഹമ്മദല്ല എന്ന പ്രഖ്യാപനവും വന്നു :-
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.[33:40]
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,[33:41]
കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.[33:42]
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.33:43]
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.[33:44]
നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.[33:45]
അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്.[33:46]
സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.[33:47]
സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.[33:48]
Sunday, May 31, 2009
Subscribe to:
Posts (Atom)