ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Wednesday, September 26, 2007

അല്ലാഹുവും മക്കാമുശ്രിക്കുകളും തമ്മിലുള്ള സംവാദം!

മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകന്‍ 13വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാള്‍ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ ആനില്‍ തന്നെ ഉണ്ട്. മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുര്‍ ആന്‍ വ്യക്തമായ ഒരു ചിത്രം നല്‍കുന്നുണ്ടു താനും.

അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-
മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-
“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല;അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം.അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.
അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]
തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ: “നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്,അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.
പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]
“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]
ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?
മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു.നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]
ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.
“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരുസന്തോഷവാര്‍ത്തയും ലഭിക്കുകയില്ല.ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]
“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു.പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.”[6:8]

നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?
ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്.തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്‍ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?
തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!
“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു.അത് അവരുടെ വ്യാമോഹം മാത്രമാണ്‍.പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111] ഇത് വൈരുധ്യമല്ലേ?

ദൈവദൂതന്‍ എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:
“എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .
“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം;താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]
മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം; “അവര്‍ പറഞ്ഞു .അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക:ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]
ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.
വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]

ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ?
ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.
“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]
“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]
“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]
“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]
“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]
പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?

എന്തൊരു യുക്തിഭദ്രമായ സിദ്ധാന്തം!!!!!
എനിക്കും അഭിമാനിക്കാം; എന്നെ യുക്തിവാദിയാക്കിയതും ഈ പണിയൊക്കെ ചെയ്യിക്കുന്നതും അല്ലാഹു തന്നെ!
യുക്തിവാദിസംഘത്തിന്റെ സ്ഥാപകനേതാവും അല്ലാഹു തന്നെ!!!!!!!!! [തുടരും].......

43 comments:

താരാപഥം said...

മുശ്രിക്കുകളുടെ സംശയങ്ങള്‍ വായിച്ചു മാഷെ. ചിന്താശക്തിയുള്ള സാധാരണ മനുഷ്യന്‍ ചോദിക്കാവുന്ന സംശയങ്ങള്‍ മാത്രമെ അവരും ചോദിച്ചിട്ടുള്ളു എന്നു തോന്നുന്നു. കൂടുതല്‍ അറിവുള്ളവര്‍ ഇനിയും വ്യക്തമാക്കട്ടെ.

കടവന്‍ said...

“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]
“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]
“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]
“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]
“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]
പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?
ഇത് തന്നെയാണ്‍ ഞങ്ങളെല്ലാരും ചൊദിക്കുന്നത്, പക്ഷെ മറുപടി കിട്ടുന്നില്ല. അടിപൊളി ലേഖനമം.

Unknown said...

i have few questions to u.

1) is quran only fake?? bible is true??

2) muslim kalude daivam maathramaano illaathadu? christains bible and god are true??

3) wht is ur openion about jesus christ?? is he son of GOD as christains belive??

plz answer.

other wise we will think that you have some hidden agenda.

Unknown said...

bible daiveekamano???????

Unknown said...

as a 'yukthivaadhi' .. you peoples are telling there is no GOD and religion.

i have some questions.

* from where did u get the idea of wearing dress?? why are you covering your body parts????

* you are came through theory of evolution. fro monkeys.. then why dnt u be like that, not wearing any dress, no marriage and all..

* where did u get 'sadhaachara bodham' ??

* how u know, we should make sex with our wife only??? from which part of the evolution thoery u got that??

* if all human beings came from the amino acids, protiens etc..as u peoples said, why u wear dress.

who told u to get married??? wht is marriage??

more questions are coming..

ea jabbar said...

സുഹൃത്തേ ,താങ്കളുടെ ചോദ്യങ്ങള്‍‍ക്കുള്ള മറുപടി `യുക്തിവാദം` ബ്ലോഗിലെ എന്റെ ആദ്യത്തെ കുറിപ്പുകളില്‍തന്നെ ഉണ്ട്.

ബൈബിള്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അതി നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇംഗര്‍സോള്‍, തോമസ്പൈന്‍ തുടങ്ങിയ ചിന്തകരുടെ കൃതികള്‍ നോക്കുക .positive atheism ,വെബില്‍ സെര്‍ചു ചെയ്യുക.

ബീരാന്‍ കുട്ടി said...

ജബ്ബാര്‍ ഭായ്‌, സൂപ്പി, രാജന്‍, സഫീല്‍ ന്യയാധിപ്പന്‍ തുടങ്ങി എല്ലാവരോടും.
ഇത്‌ ഒരു സംവാദം മാത്രമാണ്‌, ഇല്ലെന്ന്, തെറ്റെന്ന് ഒരു കുട്ടരും, ഉണ്ടെന്ന്, ശരിയെന്ന് മറ്റോരൂട്ടരും സമര്‍ഥിക്കുന്നു, തെളിയിക്കുന്നു. ജാബ്ബാര്‍ക്കയും സൂപ്പിയും വാക്കുകള്‍ സൂക്ഷിക്കുക, ചോദ്യങ്ങള്‍ക്ക്‌ ഉത്തരമാവാം, പക്ഷെ അക്ഷേപ്പിക്കരുത്‌, തെറ്റാണെന്ന് പറയാന്‍ നിങ്ങള്‍ക്കും ശരിയാണെന്ന് പറയാന്‍ എനിക്കും അവകാശമുണ്ട്‌. അറിവാണ്‌ ഈ ചര്‍ച്ചകൊണ്ടുദേശിക്കുന്നതെങ്കില്‍ നമ്മുക്ക്‌ തുടരാം. ഖുര്‍ആന്റെ ശാസ്ത്രിയ വശങ്ങള്‍ ഞാന്‍ വിശദിക്കരിക്കാം. പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തണം, സമര്‍ഥിക്കാം പക്ഷെ അടിച്ചേല്‍പ്പിക്കരുത്‌. പിന്നെ, ഖുര്‍ആനെക്കുറിച്ചറിയാന്‍ ഒരു വ്യാഖ്യാനം മാത്രം മതിയാവില്ല. അത്‌കൊണ്ട്‌ വിത്യസ്ഥങ്ങളായ വിവിധ തര്‍ജമകള്‍ പഠിക്കുക. ഒരാളുടെ ആശയം, അതെത്ര നല്ലതാണെങ്കിലും അത്‌, ദുര്‍വ്യാഖ്യാനം ചെയ്താല്‍, ആരെയാണ്‌ കുറ്റം പറയുക.
അത്‌കൊണ്ട്‌ പരസ്പരം അറിവ്‌ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുക്ക്‌ മുന്നോട്ട്‌ നിങ്ങാം.

Unknown said...

ന്യായധിപന്.

അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. (41:12)

ഏഴ് ആകശങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് seven Atmospheric layers അല്ല. ഏഴ് ആകാശങ്ങള്‍ എന്താണെന്ന കാര്യം വ്യക്തമായി നിര്‍ണ്ണയിക്കാനവില്ല. ഭൌമശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു.

ഈ ലോകത്തെ വ്യതസ്ത വീക്ഷണങ്ങളിലൂടേ നോക്കിക്കാണാനാണ് എന്നും മനുഷ്യന്‍ തയ്യറായിട്ടുള്ളത്. ഒന്നുകില്‍ ഉപരിലോകത്തെ ഏഴ് പ്രബല മണ്ടലങ്ങളായി വിഭജിച്ചതാകാം. അല്ലെങ്കില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ് മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാവാം. (ദൈവമാണ് കൂടുതല്‍ അറിയുന്നവന്‍).

ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റു സ്ഥലങ്ങളും ഈ മഹാപ്രപഞ്ചത്തില്‍ ഉണ്ടാ‍കാം. വാനലോകം എന്ന് ഖുറാല്‍ പല സ്ഥലത്തും പ്രയോഗിക്കുന്നത് കാണാം.

നമ്മെ മൂടിനില്‍ക്കുന്ന വസ്തുവായിട്ടാണ് ആകാശത്തെ സംബന്ധിച്ച നമ്മുടെ വിലയിരുത്തല്‍. അതിന് താഴെ ചൂടും വെളിച്ചവുമേകുന്ന സൂര്യനും ചന്ദ്രനും കുറേ നക്ഷത്രങ്ങളും ഉണ്ട്. അതിനപ്പുറം നമുക്ക് ആകാശം ഒന്നുമല്ല. കാലഭേദമനുസ്സരിച്ച് അവിടെ കാര്‍മേഘങ്ങള്‍ വരികയും മഴയായി വര്‍ഷിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ നഗ്നനേത്രങ്ങളില്‍ ആകാശം.

ആധുനിക ഉപകരണങ്ങളുടെ സഹയത്തോടേ നോക്കുമ്പോള്‍ ഈ ആകാശം അനന്തവിസ്തൃതമായ ഒരു പ്രപഞ്ചമായി മാറും. ആദിയും അന്തവും ദര്‍ശിക്കാനാവാത്ത ചിന്തിക്കുംതോറും കണ്ണും മനസ്സും തളര്‍ന്നു പോകുന്ന ഗവേഷണങ്ങളില്‍ പോലും ഒതുങ്ങാ‍ത്ത വിസ്തൃത ലോകങ്ങള്‍ നിറഞ്ഞ ബ്രഹദ് പ്രപഞ്ചം. ഭൂമിയേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ള അനേകം നക്ഷത്രങ്ങളും സൂര്യന്മാരും അതില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ ക്ഷീരപഥത്തില്‍ തന്നെ 3 ബില്യണിലധികം ഗോളങ്ങളുണ്ട്. നമ്മുടെ സൌരയുഥത്തെക്കാള്‍ അനേകം മടങ്ങ് വലിപ്പമുള്ള സൌരയുഥങ്ങള്‍ അതില്‍ സ്ഥിതിചെയ്യുന്നു.


“സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു.“ (41:12)

ഖുര്‍ ആന്റെ ഈ പ്രസ്താവന നമുക്ക് കാണാ‍ന്‍ സാധിക്കുന്ന വാനമാണ്. അതിലെ നക്ഷത്രങ്ങളാണ് നാം കാണുന്നത്.

“സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു” - (41:12)

എന്നെതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം ഭൂമിയില്‍ നാം സുരക്ഷിതര്‍ അല്ലെ. മാരകമായ രശ്മികളേല്‍ക്കാതെ ഉല്‍ക്കാനിപേതത്തെ ഭയപ്പെടാതെ, ബാഹ്യപ്രപഞ്ചത്തില്‍ നിന്ന് വരുന്ന വിപത്തുകളെ തടഞ്ഞുകോണ്ട് നമ്മെ സംരക്ഷിക്കുന്നില്ലെ?

ഖുറാന്‍ ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. മറിച്ച് ഖുറാനില്‍ ശാസ്ത്രീയമായി ഒരു തെറ്റും കാണാന്‍ സാധിക്കുകയുമില്ല. കാരണം അത് ദൈവീകമാണ്.

ശാസ്ത്രം ഇപ്പോഴും പൂര്‍ണ്ണമല്ലല്ലോ. കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. നമുക്ക് കാത്തിരുന്ന് കാണാം.

Anonymous said...

"ഏഴ് ആകശങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നത് seven Atmospheric layers അല്ല. ഏഴ് ആകാശങ്ങള്‍ എന്താണെന്ന കാര്യം വ്യക്തമായി നിര്‍ണ്ണയിക്കാനവില്ല. ഭൌമശാസ്ത്രം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു."

"ഈ ലോകത്തെ വ്യതസ്ത വീക്ഷണങ്ങളിലൂടേ നോക്കിക്കാണാനാണ് എന്നും മനുഷ്യന്‍ തയ്യറായിട്ടുള്ളത്. ഒന്നുകില്‍ ഉപരിലോകത്തെ ഏഴ് പ്രബല മണ്ടലങ്ങളായി വിഭജിച്ചതാകാം. അല്ലെങ്കില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രപഞ്ചമണ്ഡലം ഏഴ് മണ്ഡലങ്ങളെ ഉള്‍ക്കൊള്ളുന്നതാവാം. (ദൈവമാണ് കൂടുതല്‍ അറിയുന്നവന്‍). "

എത്ര നിസാരമായ ഉത്തരങ്ങള്‍?... അള മുട്ടിയോ സുഹൃത്തേ..... മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും പിന്തുടരാനുമായി അള്ളാഹു ഇരക്കിയ ആയത്തുകളുടെ അര്‍ത്ഥം 16 നൂറ്റാണ്ട് കഴിഞ്ഞിട്ടും ആര്‍ക്കും മനസ്സിലായില്ലെങ്കില്‍ പിന്നെ അത് ഇനി എന്നാണാവോ പ്രയോജനപ്പെടുക?

******** ******* **
“സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു.(41:12)

ഖുര്‍ ആന്റെ ഈ പ്രസ്താവന നമുക്ക് കാണാ‍ന്‍ സാധിക്കുന്ന വാനമാണ്. അതിലെ നക്ഷത്രങ്ങളാണ് നാം കാണുന്നത്.”

എല്ലാം അറിയുന്ന അള്ളാഹു എന്തുകൊണ്ട് നക്ഷത്രങ്ങളെ വിളക്കുകള്‍ എന്നു പറയണം? “നാം മറ്റു സൂ‍ര്യന്മാരെ ഉണ്ടാ‍ക്കി വച്ചു” എന്നെങ്കിലും പറയാമായിരുന്നല്ലോ. അപ്പോള്‍ അതില്‍ നിന്നും സാ‍ധാരണ ബുദ്ധി ഉള്ള ഒരാള്‍ക്ക് മനസ്സിലാക്കാവുന്നത് പ്രപഞ്ചത്തീനെ അനേകകോടി നക്ഷത്രങ്ങളെ പറ്റി അറിവില്ലാത്ത ഒരാള്‍ എഴുതിയ വരികള്‍ ആണിത് എന്നാണ്.

******* ******** ********
“ഖുറാന്‍ ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. മറിച്ച് ഖുറാനില്‍ ശാസ്ത്രീയമായി ഒരു തെറ്റും കാണാന്‍ സാധിക്കുകയുമില്ല. കാരണം അത് ദൈവീകമാണ്.
ശാസ്ത്രം ഇപ്പോഴും പൂര്‍ണ്ണമല്ലല്ലോ. കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. നമുക്ക് കാത്തിരുന്ന് കാണാം.”

ഇത് പറയാനായിരുന്നു എങ്കില്‍ മുമ്പേ പറയാമായിരുന്നല്ലൊ...ഇനി എന്നാണു ഇരുപത്തെട്ടാം നൂറ്റാണ്ടിലോ?

തെറ്റ് ചൂണ്ടിക്കാട്ടിയാലും സമ്മതിക്കാനും തിരുത്താ‍നും പറ്റാത്ത ഗ്രന്ഥം ആണല്ലോ ഖുറാന്‍.. അതിനാല്‍ ഇതില്‍ കൂടുതല്‍ ഞാന്‍ പ്രതീ‍ക്ഷിക്കുന്നില്ല.

ഞാന്‍ കൂടുതല്‍ പഠിച്ചിട്ടില്ല.... അറിയണം എന്നൊക്കെ കരുതി..പക്ഷേ ഇതാണ് ഉത്തരങ്ങളുടെ ഗതി എങ്കില്‍ ഒന്നും പറയാനില്ല..ഞാന്‍ തനിയെ പഠിച്ചോളാം..

സലാം....

** Sorry for putting same comment in both topics

chithrakaran ചിത്രകാരന്‍ said...

ഹഹഹ...!!!
എത്ര ആയിരം വര്‍ഷങ്ങള്‍ വേണമെങ്കിലും ഈ വിഷയം ചര്‍ച്ചചെയ്യാം !മത പുസ്തകങ്ങളുടെ വാചകം തിരിച്ചുള്ള മുടിനാരിഴ കീറിയുള്ള ചര്‍ച്ചയെ വൃഥാവിലാകുന്ന അദ്ധ്വാനം എന്നു മാത്രമേ ചിത്രകാരന് വിളിക്കാനാകു.

വ്യക്തിപരമായ ഉറച്ച അറിവിന് ഓരോ വിശ്വാസിയും,ഓരോ യുക്തിവാദിയും ഈ രീതി അവലംഭിക്കുകയും വിജയിക്കുകയും ചെയ്യുന്നു. എന്നാല്‍ ആശയ വിനിമയത്തിന് ഈ രീതി കൊള്ളില്ല. യുക്തിവാദി യുക്തിവാദിയായും, വിശ്വാസി വിശ്വാസിയായും കൂടുതല്‍ ശക്തിപ്പെടുന്നതിനു മാത്രമേ ഈ ചര്‍ച്ച ഉപകാരപ്പെടു.

ഓരേ കഥ,ഒരേ കളി... ആയിരം തവണ കഥകളിയായി കണ്ടാലും വിശ്വാസിക്കു മുഷിയില്ല... ഓരോ നിമിഷത്തിലേയും ഭാവരസം കടലുപോലെ വിശ്വാസിക്കുമുന്നില്‍ വികസിച്ചുവരും...!!! പിന്നെ, ദൈവം മുതലാളിയുടെ വിശ്വസ്ഥനായ അടിമയായി ഭക്തിരസത്തില്‍ സസന്തോഷം മുങ്ങിച്ചാകുക എന്ന ഭഗ്യമായി ...മോക്ഷമായി !

മത ഗ്രന്ഥങ്ങളിലെ വിഢിത്തങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ചിത്രകാരനെപ്പോലുള്ളവര്‍ക്ക് കുറച്ച് കഥ ചുരുക്കത്തില്‍ അറിയാനുള്ള ആഗ്രഹ നിവര്‍ത്തിയുണ്ടാകും എന്നൊരു മെച്ചമുണ്ട്.
:)

Unknown said...

ന്യയധിപന്‍ said:

എല്ലാം അറിയുന്ന അള്ളാഹു എന്തുകൊണ്ട് നക്ഷത്രങ്ങളെ വിളക്കുകള്‍ എന്നു പറയണം? “നാം മറ്റു സൂ‍ര്യന്മാരെ ഉണ്ടാ‍ക്കി വച്ചു” എന്നെങ്കിലും പറയാമായിരുന്നല്ലോ. അപ്പോള്‍ അതില്‍ നിന്നും സാ‍ധാരണ ബുദ്ധി ഉള്ള ഒരാള്‍ക്ക് മനസ്സിലാക്കാവുന്നത് പ്രപഞ്ചത്തീനെ അനേകകോടി നക്ഷത്രങ്ങളെ പറ്റി അറിവില്ലാത്ത ഒരാള്‍ എഴുതിയ വരികള്‍ ആണിത് എന്നാണ്.??

***

ന്യായധിപാ ഇവിടേയാണ് താങ്കളെപോലുള്ളവര്‍ പരാജയപ്പെടുന്നത്.

ഖുറാന്റെ ഭാഷാ നൈപുണ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഖുറാന്റെ സാഹിത്യ ശൈലിയാണ് അവിടെ കാണുന്നത്.

നക്ഷത്രെ കൂറിച്ച് അല്ലാഹുവിന് അറിവില്ല എന്ന് ആരു പറഞ്ഞു???

----------------------------
പ്രപഞ്ചത്തീനെ അനേകകോടി നക്ഷത്രങ്ങളെ പറ്റി അറിവില്ലാത്ത ഒരാള്‍ എഴുതിയ വരികള്‍ ആണിത് എന്നാണ്.??
--------------------------------

ഇതാ അതിനുള്ള മറുപടി:

നക്ഷത്രം എന്ന പേരില്‍ ഖുറാനില്‍ ഒരു അധ്യായം തന്നെ ഉണ്ട്.

53 മത്തെ അധ്യായത്തിന്റെ പേര് നക്ഷത്രം എന്നാണ്.

53:49,ല്‍ Sirus എന്ന നക്ഷ്ത്രത്തെ പറ്റി തന്നെ പറ്യുന്നുണ്ട്.

7:54 ല്‍ പറയുന്നു: സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. )


----------------------------
പ്രപഞ്ചത്തീനെ അനേകകോടി നക്ഷത്രങ്ങളെ പറ്റി അറിവില്ലാത്ത ഒരാള്‍ എഴുതിയ വരികള്‍ ആണിത് എന്നാണ്.??
--------------------------------
ഇതാ ന്യായധിപാ ഒരിക്കല്‍ കൂടി വായിക്കൂ:

സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. )


ഇതാ : രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത്‌ തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (16:12)

* ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന്‌ പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? (22:18)

* രാത്രിയില്‍ കുറച്ച്‌ സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. (52:49)

ഇനിയും ഒറുപാട് സ്ഥലത്ത് നക്ഷത്രങ്ങളെ പറ്റി പറഞ്ഞിട്ടുണ്.



ആര്‍ക്കാണ് അറിവില്ലാത്തത് ദൈവത്തിനോ???



ഖുറാന്‍ ഇറങ്ങിയിട്ടുള്ളത് , ലോകം എത്ര കാലം ഉണ്ടോ അത്ര കാലം ഉള്ള ജനങ്ങള്‍ക്ക് വേണ്ടിയാണ്.

താങ്കള്‍ കാര്യമായി പഠിക്കാന്‍ ആണെങ്കില്‍
www.nicheoftruth.org

www.harunyahya.com

എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക

എന്റെ അറിവ് പരിമിധമാണ്. പിന്നെ പ്രശ്നം എനിക്ക് വിദ്യാഭ്യാസവും കുറവാണ്, ഭാഷ ശരിക്ക് കൈ കാര്യം ചെയ്യാന്‍ പറ്റുന്നില്ല.

കൂടുതല്‍ സംശയങ്ങള്‍ ബീരാന്‍ കുട്ടിയോടൊ മറ്റൊ ചൊദിക്കുക.

Unknown said...

“ബീരാന്‍ കുട്ടി said...
ജബ്ബാര്‍ ഭായ്‌, സൂപ്പി, രാജന്‍, സഫീല്‍ ന്യയാധിപ്പന്‍ തുടങ്ങി എല്ലാവരോടും.
ഇത്‌ ഒരു സംവാദം മാത്രമാണ്‌, ഇല്ലെന്ന്, തെറ്റെന്ന് ഒരു കുട്ടരും, ഉണ്ടെന്ന്, ശരിയെന്ന് മറ്റോരൂട്ടരും സമര്‍ഥിക്കുന്നു, തെളിയിക്കുന്നു. ജാബ്ബാര്‍ക്കയും സൂപ്പിയും വാക്കുകള്‍ സൂക്ഷിക്കുക, ചോദ്യങ്ങള്‍ക്ക്‌ ഉത്തരമാവാം, പക്ഷെ അക്ഷേപ്പിക്കരുത്‌, തെറ്റാണെന്ന് പറയാന്‍ നിങ്ങള്‍ക്കും ശരിയാണെന്ന് പറയാന്‍ എനിക്കും അവകാശമുണ്ട്‌. അറിവാണ്‌ ഈ ചര്‍ച്ചകൊണ്ടുദേശിക്കുന്നതെങ്കില്‍ നമ്മുക്ക്‌ തുടരാം. ഖുര്‍ആന്റെ ശാസ്ത്രിയ വശങ്ങള്‍ ഞാന്‍ വിശദിക്കരിക്കാം. പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തണം, സമര്‍ഥിക്കാം പക്ഷെ അടിച്ചേല്‍പ്പിക്കരുത്‌. പിന്നെ, ഖുര്‍ആനെക്കുറിച്ചറിയാന്‍ ഒരു വ്യാഖ്യാനം മാത്രം മതിയാവില്ല. അത്‌കൊണ്ട്‌ വിത്യസ്ഥങ്ങളായ വിവിധ തര്‍ജമകള്‍ പഠിക്കുക. ഒരാളുടെ ആശയം, അതെത്ര നല്ലതാണെങ്കിലും അത്‌, ദുര്‍വ്യാഖ്യാനം ചെയ്താല്‍, ആരെയാണ്‌ കുറ്റം പറയുക.
അത്‌കൊണ്ട്‌ പരസ്പരം അറിവ്‌ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുക്ക്‌ മുന്നോട്ട്‌ നിങ്ങാം.“


സ്വാഗതം,
സുഹൃത്തെ, താങ്കള്‍ക്ക് ഈ വിഷയങ്ങളില്‍ അറിവുണ്ടെങ്കില്‍ അത് ഇവിടേ ഉപയോഗിക്കണം.

ഒരുപാട് പേരുടെ തെറ്റിദ്ധാരണ മാറ്റാല്‍ അത് സഹാ‍യിക്കും.

പ്രത്യേകിച്ചും ന്യായധിപനെ പോലുള്ളവര്‍ ഖുറാനെ കുറിച്ച് പഠിക്കാനാണ് നോക്കുന്നത്. അദ്ദേഹത്തിന്റെ സംശയങ്ങള്‍ തീര്‍ത്തുകോടുക്കണം


അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. (41:12)

താങ്കള്‍ ഒന്ന് വിശദീകര്‍ക്കണം.

എന്റെ വിശദീകരണത്തില്‍ പോരാഴ്മ ഉണ്ട് എന്ന് തോന്നുന്നു.

ea jabbar said...

സുഹൃത്തുക്കളേ,
നക്ഷത്രത്തെ കുറിച്ചു നമുക്കു പിന്നീട് ചര്‍ച്ച ചെയ്യാം.
വിശദമായ കുറിപ്പ് ഞാന്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഇപ്പോള്‍ മക്കാസംവാദമാണു വിഷയം.
അതു കഴിഞ്ഞാല്‍ ശാസ്ത്രം ചര്‍ച്ചക്കിടാം.

ea jabbar said...

പ്രവാചകന്മാരെ പ്പോലും വഴി പിഴപ്പിക്കലാണ് അല്ലാഹുവിന്റെ പണിയെന്നും മനുഷ്യരെയൊന്നാകെ നരകത്തിലെറിയാന്‍ കാലേക്കൂട്ടി തീരുമാനിച്ചതാണെന്നും പറയുന്ന ഖുര്‍ ആന്‍ നമ്മുടെ യുക്തിബോധത്തെയല്ലേ വെല്ലു വിളിക്കുന്നത്? പിശാചിനെ സൃഷ്ടിച്ചത് അല്ലാഹു തന്നെയാണെങ്കില്‍ പിശാചും മനുഷ്യരും ചെയ്യുന്ന തിന്മകള്‍ക്കുള്ള മുഴുവന്‍ ശിക്ഷയും ഈ ദൈവത്തിനര്‍ഹതപ്പെട്ടതല്ലേ? എന്തുണ്ട് പരിഹാരം?
എല്ലാ തിന്മകളും സ്വയം സൃഷ്ടിച്ച് നിരപരാധികളും നിസ്സഹായരുമായ പാവം സൃഷ്ടികളെ നരകത്തിലിട്ട് അതു കണ്ടാനന്ദിക്കുന്ന ഒരു ക്രൂരവിനോദക്കാരന്‍ ഏതു മാനദണ്ഡമനുസരിച്ചാണു നീതിമാനും പരമ കാരുണികനുമാകുന്നത്? അശേഷം യുക്തിക്കു നിരക്കാത്ത ഈ സിദ്ധാന്തത്തെയും മക്കയിലെ ജനങ്ങള്‍ കളിയാക്കി:-
“അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ അല്ലാഹുവിനെക്കൂടാതെ ഒരു വസ്തുവിനേയും ആരാധിക്കുമായിരുന്നില്ല.
അതുപോലെ അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. പ്രബോധനമല്ലാതെ പ്രവാചകന്മാര്‍ക്കു ഒരു ബാധ്യതയുമില്ല.”[16:35]
ഈ വാചകം ഒന്നു മനസ്സിരുത്തി വായിച്ചു നോക്കുക. ഇത് ഉത്തരം മുട്ടിയ മുഹമ്മദിന്റെ വാകുകളോ, അതോ യുക്തിമാനായ ഒരു ദൈവത്തിന്റെ വെളിപാടുകളോ?
ഇതു കേട്ട ഖുറൈശികള്‍ മുഹമ്മദിന്റെ പ്രവാചകത്വത്തെ പരിഹസിച്ചെങ്കില്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തും? നേരത്തെ ഉദ്ധരിച്ച സമാധാനത്തിന്റെ സൂക്തങ്ങളില്‍ ഒന്നിതായിരുന്നുവെന്നും ഓര്‍ക്കുക. മക്കക്കാരുടെ മുന്നില്‍ തീര്‍ത്തും പരാജിതനായ നബിക്ക് ഇതോടെ കനത്ത നിരാശയുണ്ടായി എന്നും അദ്ദേഹം ആത്മഹത്യക്കു പോലും ശ്രമിച്ചുവെന്നും ഖുര്‍ ആന്‍ സൂചിപ്പിക്കുന്നുണ്ട്! നിരാശ പിന്നീട് പകയായും വിദ്വേഷമായും പരിണമിക്കുകയാണുണ്ടായത്. തന്റെ ഗോത്രക്കാരും കുടുംബക്കാരുമായ ഖുറൈശിപ്രമാണിമാരെ ചീത്ത വിളിക്കുന്ന സൂറത്തുകളും ആയത്തുകളുമൊക്കെ ഖുര്‍ ആനില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലം ഇതാണ്.
അബൂലഹബിന്റെ ഭാര്യയെ `ഹമ്മാലതല്‍ ഹതബ്` എന്നു വിളിക്കുന്ന അധ്യായം[ലഹബ്], വലീദുബ്നു മുഗീറയെ `തന്തയില്ലാത്തവന്‍`[സനീം] എന്നധിക്ഷേപിക്കുന്ന അധ്യായം [ഖലം], അല്‍ ആസുബ്നു വാഇല്‍ എന്ന മറ്റൊരാളെ `വാലറ്റവന്‍` എന്നു കളിയാക്കുന്ന സൂറതുല്‍കൌസര്‍ തുടങ്ങിയവ ഉദാഹരണം.
മുഹമ്മദ്നബിക്കു തന്റെ ഇംഗിതങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ദേഷ്യം വന്നതു സ്വാഭാവികം. പക്ഷേ, പരിപൂര്‍ണനും സര്‍വ്വശക്തനുമായ ഈശ്വരന്‍ കോപാകുലനായി തെറി വിളിക്കുക എന്നു പറഞ്ഞാല്‍ ഈശ്വരന്‍ ഈശ്വരനല്ലാതായി മാറിയില്ലേ? എന്തും സാധ്യമാകുന്ന ഒരാള്‍ എന്തിനു കോപിക്കണം? സ്വന്തം സൃഷ്ടികളെ തന്തയില്ലാത്തവന്‍ എന്നൊക്കെ വിളിക്കുന്നത് ഒരു ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്നതാണോ? വലീദിന്റെ മൂക്കിനു നീളം കൂടുതലായിരുന്നു വെന്നും അതുകൊണ്ടാണു `നിന്റെ തുമ്പിക്കയ്യിനടയാളം വെക്കും` എന്നു ഖുര്‍ ആന്‍ പറഞ്ഞതെന്നും വ്യാഖ്യാനമുണ്ട്. നോക്കൂ! സ്വന്തം സൃഷ്ടിയായ ഒരു നരകീടത്തിന്റെ ശരീരവൈകല്യം നോക്കി പരിഹാസം മുഴക്കുന്ന ഒരു സ്രഷ്ടാവിന്റെ നിലവാരം നമ്മെ ചിന്തിപ്പിക്കേണ്ട ഒന്നല്ലേ? ഇതൊക്കെ മുഹമ്മദ് എന്ന സാധാരണ മനുഷ്യന്റെ മനസ്സിലെ വികാരങ്ങളും സംഘര്‍ഷങ്ങളുമാണെന്നു തിരിച്ചറിയാന്‍ സാമാന്യ ബുധ്ധി പോരേ?
ദൈവം എന്ന സങ്കല്‍പ്പത്തെ എത്ര ബാലിശവും പരിഹാസ്യവുമായാണു മതങ്ങള്‍‍ പരിചയപ്പെടുത്തുന്നത്? മനുഷ്യന്‍ സൃഷ്ടിച്ച ദൈവം മനുഷ്യനോളം ചെറുതായിപ്പോയതു സ്വാഭാവികം മാത്രം!
നബിയുടെ മനസ്സില്‍ നുരഞ്ഞു പൊങ്ങിയ ഈ പകയാണ് യഥാര്‍ഥത്തില്‍‍ മക്ക വിട്ടു പോകാനും വാളു കൊണ്ടു പകരം വീട്ടാനും പ്രേരകമായത്.

ea jabbar said...

മുഹമ്മദ് നബിയുടെ വെളിപാടുകളുടെ മനശ്ശാസ്ത്രപരമായ വിശകലനമാണ് ഡോ.NM മുഹമ്മദലി എഴുതിയ `മുഹമ്മദ് എന്ന മനുഷ്യന്‍`.[മൈത്രി ബുക്സ്, തിരുവനന്തപുരം]
കൂടുതല്‍ അറിയാന്‍‍ ആ പുസ്തകം നോക്കുക.

ea jabbar said...

യേശു ദൈവപുത്രനാണോ?
ഒരു സുഹൃത്ത് ചോദിച്ചിരുന്നു.
ഉത്തരം ഖുര് ആനില്‍ത്തന്നെയുണ്ട്.

“ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്‍ജ് [യോനി] സൂക്ഷിച്ചു.
അങ്ങനെ നമ്മുടെ ആത്മാവില് നിന്നും നാം അതില് ഊതി.
അവളെയും അവളുടെ പുത്രനേയും ലോകര്ക്ക് ഒരു ദൃഷ്ടാന്തം ആക്കുകയും ചെയ്തു.”[66:12; 21:91]
ഒരു സ്ത്രീ പ്രസവിച്ചാല് ഗറ്ഭത്തിനുത്തരവാദിയായ പുരുഷനെ യാണ് കുട്ടിയുടെ ബാപ്പയായായി കണക്കാക്കുക. നാട്ടുനടപ്പനുസരിച്ച്;
ഖുര് ആന് അനുസരിച്ച് ഈ കുട്ടിയുടെ പിതാവ് ആരാണ്?
ചോദ്യം നിങ്ങള്‍ക്കു തന്നെ വിടുന്നു.

Unknown said...

can u tell me who is the father of first man or women according to ur view.?

how the first man born????

Unknown said...

ഒരു സ്ത്രീ പ്രസവിച്ചാല് ഗറ്ഭത്തിനുത്തരവാദിയായ പുരുഷനെ യാണ് കുട്ടിയുടെ ബാപ്പയായായി കണക്കാക്കുക.നാട്ടുനടപ്പനുസരിച്ച്;


then who is the bappa of first man / women ??

u are not telling about this in ur yukthivaadham blog?

if u are against all religions, who shud have the right to proov that.

ea jabbar said...

I don't know friend!

answer for my q ?
who is the father of iisanabi?

Unknown said...

IF U CANT EXPLAIN HOW ADAM (FIRST MAN ) WAS BORN.

I ASLO CANT EXPLAIN WHO IS THE FATHER OF ISAH.

IF U CAN PROOVE THAT I WILL ALSO ANSWER THIS.

riyaz ahamed said...

dear jabbar mash..

from where can i have the book 'mohamed enna manushyan'

warm regards,

riyaz ahamed.
riyazahmd@gmail.com

Unknown said...

അദ്ദേഹം ( ജിബ്‌രീല്‍ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.

അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.

അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.

അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു.


here GOD is not the father.

He is the creator of the universe and the creater of the first man. ( still ur science is not able to proov the birth of first man) .SO its very easy for him to giv tmary birth of a child without our 'nattunadappu' as u said.

ea jabbar said...

മൈത്രി ബുക്സ്
സ്റ്റാച്യു, തിരുവനന്തപുരം.
എന്ന വിലാസത്തില്‍
ലാത്സലാമ്മിനു കാര്‍ഡ് അയച്ചു നോക്കൂ.

അബ്ദുല്‍ അലി said...

ആദ്യമായി വിശുദ്ധ ഖുര്‍ആനെക്കുറിച്ച്‌, അതിന്റെ രചന പാടവത്തെക്കുറിച്ച്‌, ഈ ഗ്രന്ഥം വാഴിക്കുവാനുദ്യമിക്കുന്നവരുടെ ശ്രദ്ധക്ക്‌.

ഒരു ഗ്രന്ഥമെന്ന നിലയില്‍ സാധരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായം തന്നെ അതിലും സ്വീകരിച്ചിരിക്കുമെന്നാണ്‌ സ്വാഭാവികമായും പ്രതീക്ഷിക്കുക. അതായത്‌ ആദ്യമായി പ്രതിപാദ്യം, മുഖ്യ വിഷയം, വിവിധ അധ്യായങ്ങള്‍, ഉപശീര്‍ഷകങ്ങള്‍ എന്നിങ്ങനെ യഥാക്രമം വിദജിച്ച്‌ ഓരോ പ്രശ്നവും ചര്‍ച്ച ചെയ്ത്‌, ഓരോ മേഖലയും ഓരോ വകുപ്പും സംബന്ധമായ നിര്‍ദേശങ്ങള്‍ ക്രമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ്‌ ഖുര്‍ആന്‍ എന്ന പ്രതിക്ഷ തെറ്റണ്‌. നേരെ മറിച്ച്‌, ഒരേ വിഷയം ഭിന്നരീതികളില്‍, വിത്യസ്ത വാക്കുകളില്‍ അവര്‍ത്തിക്കപ്പെടുന്നു, വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മുന്നാമതൊന്നും പൊടുന്നനെയാണ്‌ ആരംഭിക്കുന്നത്‌. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന് മറ്റൊരു വിഷയം കടന്ന് വരുന്നു. സംബോധകനും, സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും, സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിക്കുകയും ചെയ്യുന്നു, വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുറ്റെയും ശീര്‍ഷകങ്ങളുടെയും ഒരടയാളംപോലും ഒരിടത്തും കാണ്മാനില്ല. തനിക്ക്‌ ചിരപരിചിതമായ്‌ "ഗ്രന്ഥ" സങ്കല്‍പ്പത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു, ക്രമാനുസൃതം ക്രോഡീകരിക്കപ്പെടത്ത ശിതില ശകലങ്ങളുടെ സമാഹരമാണിതെന്നും, ചെറുതും വലുതുമായ ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യം ബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത്‌ മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍ നിന്ന് നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു. അനുകൂല വീക്ഷണഗതിക്കാരാവട്ടെ അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട്‌ സംശയ നിവൃത്തിക്ക്‌ കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന "ക്രമരാഹിത്യ"ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്‍കി സ്വയം സംതൃപ്തിയടയുന്നു വേരെ ചിലപ്പോള്‍ കൃത്രിമ മാര്‍ഗേണ വാക്യങ്ങള്‍ക്ക്‌ പരസ്‌പരബന്ധം കണ്ടുപിടിച്ച്‌ വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു.ഫലമോ, ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്‌ രചയിതാവിന്റെ ഉദേശ്യത്തിനു വിപരീതമായി അര്‍ഥ കല്‍പനക്കിരയായി ഭവിക്കുന്നു.

Unknown said...

ഇന്ന് ബദര്‍ ദിനം

വിശുദ്ധ പോരാട്ടത്തിന്റെ വീരസ്മരണകളുയ്ര്‍ത്തി നാടെങ്ങും ഇന്ന് ബദര്‍ ദിനം ആചരിക്കും.
പള്ളീകളിലും ഭവനങ്ങളിലും ബദര്‍മൌലീദ് പാരായണം , അന്നദാനം ,അനുസ്മരണപ്രഭാഷണം സമൂഹ നോമ്പുതുറ

അരിവിതരണം ,ദുആ സമ്മേളനം എന്നിവ നടക്കും .
1426 വര്‍ഷം മുന്‍പ് റമസാന്‍ 17 നാണ് ഇസ്ലാമിലെ ധര്‍മ്മയുദ്ധമായ ബദ്‌ര്‍ നടന്നത് .റമസാന്‍ മാസം വ്രതം
നിര്‍ബ്ബന്ധമാക്കപ്പെട്ടതും അതേ വര്‍ഷം തന്നെയായിരുന്നു. മദീനയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ ബദ്‌ര്‍ എന്ന
സ്ഥലത്ത് നടന്നതിനാലാണ് യുദ്ധത്തിന് ഈ പേര് വന്നത് .
മക്കയില്‍ ഖുറൈശികളുടെ ആക്രമണങ്ങള്‍ അസഹ്യമായൊപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയും അനുചരന്മാരും
ജന്മനാട് ഉപേക്ഷിച്ച് മദീനയിലേയ്ക്ക് പലായനം ചെയ്തു. പക്ഷെ, ഖുറൈശികളുടെ അതിക്രമം അവസാനിച്ചില്ല.
മദീന നിവാസികള്‍ പ്രവാചകനേയും സംഘത്തേയും സഹര്‍ഷം സ്വാഗതം ചെയ്തപ്പോള്‍ മക്കയിലെ വിശ്വാസ
വിരുദ്ധര്‍ പിന്തുടര്‍ന്ന് ദ്രോഹിക്കുകയായിരുനൂ.ഒടുവില്‍ , പ്രവാചകനും സംഘത്തിനും നിഷേധിയ്ക്കപ്പെട്ട
കുടിവെള്ളത്തിനുവേണ്ടിയാണ് ഏറ്റുമുട്ടല്‍ നടന്നത് .അറേബ്യന്‍ മണലാരണ്യത്തിലെ കൊടും ചൂടില്‍
രണ്ടാഴ്ചയിലേറെയായി വ്രതമെടുത്തുശീലിച്ച മുന്നൂറുപേരായിരുന്നു മുസ്ലീം പക്ഷത്ത് .യുദ്ധദിനത്തിലും അവര്‍
നോമ്പുകാരാ‍യിരുന്നു.റമസാനില്‍ വ്രതം നിര്‍ബ്ബന്ധമാക്കപ്പെട്ടതും ആ വര്‍ഷമായതിനാല്‍ , നിരാ‍ഹാരം പലര്‍ക്കും
ആദ്യാനുഭവമാണ് .സ്വാഭാവികമായും ക്ഷീണവും ഏറെ .
മറുപക്ഷം യുദ്ധമികവും മുന്‍‌പരിചയവുമുള്ള സായുധരായ മൂന്നു,മടങ്ങിലേറെപേര്‍ .നിലനില്പിന്റെ പോരാട്ടത്തില്‍
മുസ്ലീം പക്ഷം വിജയിച്ചു.മുസ്ലീങ്ങളില്‍ 14 പേര്‍ രക്തസാക്ഷികളായപ്പോള്‍ മറുവശത്ത് നേതാവ് അബുജഹല്‍
ഉള്‍പ്പേടെ 20 പേര്‍ക്കായിരുന്നു ജീവഹാനി.എഴുപതുപേരെ ബന്ദികളാക്കി.യുദ്ധത്തില്‍ അല്ലാഹു മാലാഖമാരെ
അയച്ച് മുസ്ലീങ്ങളെ സഹായിച്ചുവെന്നാണ് വിശ്വാസം .

(മനോരമ വാര്‍ത്ത )


read this..and just know wht is islamic war and all...

അബ്ദുല്‍ അലി said...

മാനവരാശിയുടെ മുമ്പാകെ ഇന്ന് പ്രചീനവും ആധുനികവുമായ കോടിക്കണക്കിന്‍ ഗ്രന്ഥങ്ങളുണ്ട്‌। കഥകളും കവിതകളും വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്രസ്ങ്കേതിക രചനകളും മതദാര്‍ശനിക കൃതികളും ആ കുട്ടത്തിലുണ്ട്‌. അനേകം സവിശേഷതകളാല്‍ അവയില്‍ നിന്നെല്ലാം വ്യതിരക്തമായ ഒരു ഗ്രന്ഥമാണ്‌ വിശുദ്ധഖുര്‍ആന്‍. ഇന്ന് നമ്മുടെ മുമ്പിലുള്ള മറ്റു ഗ്രന്ഥങ്ങളൊക്കെ എഴുതിപൂര്‍ത്തിയാക്കിയ കൃതികളായി-കയ്യെഴുത്തു പ്രതികളോ അച്ചടിച്ച കോപ്പികളോ ആയി-മനുഷ്യരുടെ മുമ്പാകെ അവതരിക്കപ്പെടുക്കയാണുണ്ടായത്‌. അതില്‍നിന്നും വ്യത്യസ്തമായി വിശുദ്ധഖുര്‍ആന്‍ ഇരുപത്തിമുന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശകലങ്ങളായി അവതരിക്കപ്പെടുകയാണുണ്ടായത്‌.

വിശുദ്ധഖുര്‍ആനിലെ ഓരോ വചനവും ഓരോ അദ്ധ്യായവും അവതരിക്കപ്പെടുന്നതോടെ അവയുടെ ഉള്ളടക്കത്തിന്റെ തനിപ്പകര്‍പ്പായ ഒരു സമൂഹം വളര്‍ന്നു വരികയായിരുന്നു। അങ്ങനെ വിശുദ്ധഖുര്‍ആന്‍ ഒരു പുര്‍ണ്ണ ഗ്രന്ഥമായി മാനവരാശിക്ക്‌ ലഭിക്കുമ്പോഴേക്കും നാഗരികതയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു യുഗപ്പകര്‍ച്ചയ്ക്ക്‌ അറേബ്യന്‍ അര്‍ദ്ധദ്വീപ്‌ സാക്ഷ്യം വഹിച്ചു കഴിഞ്ഞിരുന്നു. സ്വന്തം ജീവിതം വിശുദ്ധഖുര്‍ആന്‌ അനുരൂപമാകിത്തീര്‍ത്ത പ്രവാചകശ്രേഷ്ഠനായ മുഹമ്മദ്‌ നബി(സ)യും ഉത്തമരായ അനുയായികളും നാഗരിക വികാസത്തിന്റെ ഭൗതിക വ്യവസ്ഥകളെ അതിലംഘിച്ചുകൊണ്ട്‌ സമകാലീന നാഗരികതയുടെ ശിഖരങ്ങളെ-ഗ്രീക്ക്‌, റോമന്‍, പേര്‍ഷ്യന്‍ പ്രഭാവത്തിന്റെ പരമോന്നതികളെ അതിവര്‍ത്തിച്ചു.

നുറ്റാണ്ടുകളിലെ ആര്‍ജ്ജിതവിജ്ഞാനത്തിന്റെയും സംസ്കാരിക പൈതൃകത്തിന്റെയും പ്രഭാവത്തില്‍ കുളിച്ച്‌ നില്‍ക്കുകയായിരുന്നു വിശുദ്ധഖുര്‍ആന്റെ അവതരണകാലത്തെ ഗ്രീസും, റോമും, പേര്‍ഷ്യയും, ഈജിപ്തും, ഭാരതവും മറ്റും. എന്നാല്‍ അറേബ്യന്‍ അര്‍ദ്ധദ്വീപ്‌ നാഗരികവികാസത്തിന്റെ വിദൂര സാദ്ധ്യതകള്‍ പോലും ദൃശ്യമല്ലാത്തവിധം തമോമയമായിരുന്നു. മക്ക, യഥ്‌രിബ്‌(മദീന) ത്വാഇഫ്‌ എന്നീ പട്ടണങ്ങളിലെ കുറച്ചു വ്യാപാരികളും നാഗരികരും ഒഴിച്ചാല്‍ ജനസംഖ്യയില്‍ സിംഹ ഭാഹവും പ്രകൃതരായ നാടോടികളായിരുന്നു. തളിര്‍ക്കുന്ന മേച്ചില്‍പ്പുറങ്ങള്‍ തേടി മരുപ്പച്ചകളില്‍ നിന്നു മരുപ്പച്ചകളിലേക്ക്‌ ചേക്കേറുന്ന ഇടയ ഗോത്രങ്ങള്‍.

തീര്‍ത്തും പ്രാകൃതമായിരുന്ന അറേബ്യന്‍ ജനസാമാന്യത്തെ ഏത്‌ മാനദണ്ഡമനുസരിച്ചും സര്‍വോല്‍കൃഷ്ടമായ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുകയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ചെയ്തത്‌. കേവലം കാല്‍നുറ്റാണ്ടില്‍ താഴെ വരുന്ന ഒരു കാലയളവുകൊണ്ട്‌ നാഗരികതയുടെ നിദാന ശാസ്ത്രങ്ങളുടെ മുഴുവന്‍ പിന്‍ബലമുള്ള വിദഗ്‌ധന്മരുടെ ഒരു വലിയ സംഘത്തിനു പോലും സാധിക്കാത്ത കാര്യമാണ്‌ വിശുദ്ധഖുര്‍ആന്റെ പിന്‍ബലത്തോടെ മുഹമ്മദ്‌ നബി(സ)ക്ക്‌ സാധിച്ചത്‌.

വേദങ്ങളെയും വിശ്വാസങ്ങളെയുമൊക്കെ അവികസിത സമൂഹങ്ങളുടെ ചാപല്യങ്ങളായി കാണുന്നവര്‍ ഏറെയുള്ള ഇക്കാലത്ത്‌ വിശുദ്ധഖുര്‍ആന്‍ വരുത്തിയ അത്ഭുതകരമായ പരിവര്‍ത്തനം ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ട്‌.വിശുദ്ധഖുര്‍ആനെ ദൈവികഗ്രന്ഥമായി അംഗീകരിക്കാത്ത ചരിത്രകാരന്മരും വിശുദ്ധഖുര്‍ആന്‍ പതിനാള്‍ലു നുറ്റാണ്ട്‌ മുമ്പ്‌ ലോകഗതി തിരുത്തിക്കുറിച്ചുവെന്ന സത്യം അനിഷേധ്യമായി സംഗികരിക്കുന്നുണ്ട്‌. പക്ഷെ, അതിനെ മുഹമ്മദ്‌ നബി(സ)യുടെ ബുദ്ധിയില്‍ നിന്നും ഭാവനയില്‍ നിന്നും പിറവിയെടുത്ത നേട്ടമായി ചിത്രികരിച്ച്‌ ഭൗതികവത്‌കരിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. എന്നാല്‍ ചരിത്രം ദര്‍ശിച്ച ധിക്ഷണശാലികളുടെയോ ദാര്‍ശനികരുടെയോ രചനകളിലൊന്നിനും കൈവരിക്കാന്‍ സാധിക്കാത്ത ഈ നേട്ടം വിശുദ്ധഖുര്‍ആന്‌ മാത്രം എങ്ങനെ കൈവന്നുവെന്നതിനു തൃപ്തികരമായ ഒരു വിശ്ദീകരണവും മനുഷ്യചരിത്രത്തിന്റെ ഭൗതികവ്യാഖ്യതാക്കള്‍ നല്‍കിയിട്ടില്ല. ഇരുപത്തി മുന്നു വര്‍ഷം കൊണ്ട്‌ ഇന്നത്തെ മലയാളി സമൂഹത്തെ അമേരിക്കന്‍ സമൂഹത്തിന്റെയോ, ജാപ്പനിസ്‌ സമൂഹത്തിന്റെയോ ഒപ്പമെത്തിക്കാന്‍ ഏതെങ്കിലും ധിക്ഷണാശാലിയുടെ ഒരു ഗ്രന്ഥത്തിനു സാധിക്കുമെന്ന് ഊഹിക്കുകപോലും അസാദ്ധ്യമാണെങ്കില്‍ വിശുദ്ധഖുര്‍ആന്റെ അമാനുഷികതയ്ക്ക്‌ അതില്‍പ്പരം തെളിവ്‌ ആവശ്യമില്ല.

അബ്ദുല്‍ അലി said...

എതുതരം ഗ്രന്ഥമാണ്‌ ഖുര്‍ആന്‍? അതിന്റെ അവതരണവും ക്രോഡീകരണവും എവ്വിധമായിരുന്നു? അതിന്റെ പ്രതിപാദ്യം എന്ത്‌? എല്ലാ ചര്‍ച്ചകളും എതു ലക്ഷ്യത്തിലേക്ക്‌ നയിക്കുന്നു? വൈവിധ്യമാര്‍ന്ന അനേകം വിഷയങ്ങള്‍ എതൊരു കേന്ദ്ര വിഷയവുമായി ബന്ധിച്ചിരിക്കുന്നു? ആശയപ്രകാശനത്തിന്‌ എതൊരു ശൈലിയും സമര്‍ഥന രീതിയുമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌? ഇതുപോലുള്ള ഒട്ടനേകം പ്രധാനചോദ്യങ്ങള്‍ക്ക്‌ തുടക്കത്തില്‍തന്നെ വ്യക്തവും വളച്ചുകെട്ടില്ലാത്തതുമായ മറുപടി ലഭിക്കുന്ന പക്ഷം ഖുര്‍ആന്റെ വായനക്കാരന്‌ ഒട്ടുവളരെ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാവുന്നതാണ്‌. അയാളുടെ പഠന-പരിചിന്തനസരണി തുറസ്സായിത്തീരുകയും ചെയ്യും.

ഖുര്‍ആന്റെ പ്രതിപാദ്യം മനുഷ്യനാണ്‌. യാഥാര്‍ഥ്യനിഷ്‌ഠമായ വിലയിരുത്തലില്‍ അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ സ്ഥിതിചെയ്യുന്നുവെന്ന് അത്‌ വിലയിരുത്തുന്നു.
ശരിയായ നയത്തിലേക്ക്‌ മനുഷ്യനെ ക്ഷണിക്കുകയും താന്‍ അശ്രദ്ധകൊണ്ട്‌ വിനഷ്‌ടമാക്കിയതും ധിക്കാരംകൊണ്ട്‌ വികൃതമാക്കിയതുമായ ദൈവിക സന്മാര്‍ഗത്തെ വീണ്ടും അവന്റെ മുമ്പില്‍ വ്യക്തമായി സമര്‍പ്പിക്കുകയുമാണ്‌ ഖുര്‍ആന്റെ ലക്ഷ്യം.

വിശുദ്ധഖുര്‍ആന്‍ ഒരിടത്തും അതിന്റെ പ്രതിപാദ്യത്തില്‍നിന്നും കേന്ദ്രവിഷയത്തില്‍നിന്നും പ്രഖ്യപിത ലക്ഷ്യത്തില്‍നിന്നും മുടിനാരിഴ വ്യതിചലിച്ചിട്ടില്ല. ചെറുതും വലുതുമായ അനേകം വര്‍ണസുന്ദരമായ രത്നമണികള്‍ ഒരു മാലച്ചരടിലെന്നപോലെ, അതിലെ ബഹുവിധമായ വിഷയങ്ങളെല്ലാം കേന്ദ്രവിഷയവുമായി ആദ്യാന്തം കേര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. ആകാശ ഭൂമികളുടെ അദ്ഭുത സംവിധാനവും മനുഷ്യന്റെ സൃഷ്ടി വൈശിഷ്ട്യവും ചക്രവാള ചിഹ്നങ്ങളുടെ പഠന പര്യവേഷണവും പൂര്‍വിക സമുദായങ്ങളുടെ ചരിത്രസംഭവങ്ങളുമൊക്കെ ഖുര്‍ആന്റെ ചര്‍ച്ചാവിഷയങ്ങളാണ്‌. പ്രകൃത്യാതീത പ്രശ്നങ്ങളും അഭൗമികയാഥാര്‍ഥ്യങ്ങളും ഒട്ടനേകം മറ്റു കാര്യങ്ങളും പരാമര്‍ശിക്കുന്നു. അതൊന്നും പക്ഷേ, പ്രകൃതിശാസ്ത്രമോ ചരിതമോ തത്വശാസ്ത്രമോ മറ്റേതങ്കിലും ശാസ്ത്ര-കലകളോ പഠിപ്പിക്കാന്‍ വേണ്ടിയല്ല, പിന്നെയോ യാഥാര്‍ഥ്യത്തെക്കുറിച്ച്‌ മനുഷ്യന്റെ തെറ്റിദ്ധാരണകളകറ്റാന്‍ യാഥാര്‍ഥ്യം മനുഷ്യമനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍, യാഥാര്‍ഥ്യ വിരുദ്ധ നയത്തിന്റെ അബദ്ധവും അനര്‍ഥവും തെളിച്ചുകാട്ടാന്‍, യാഥാര്‍ഥ്യത്തിലധിഷ്‌ഠിതവും സദ്‌പരിണാമ പ്രദായകവുമായ നയത്തിലെക്ക്‌ മനുഷ്യനെ ക്ഷണിക്കാന്‍, ഓരോ കാര്യവും ഇക്കാരണത്തല്‍ തന്നെ ലക്ഷ്യത്തിന്നാവശ്യമായത്രയും അവശ്യമായ വിധത്തിലും മാത്രമേ പരാമര്‍ശിക്കുന്നുള്ളു.
എന്നാല്‍ ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണസ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്‌. അല്ലാഹു ഒരിക്കല്‍ മുഹമ്മദ്‌ നബിക്ക്‌ എഴുതി അയച്ചുകൊടുക്കുകയും അത്‌ പ്രസിദ്ധികരിച്ച്‌ ഒരു സവിശേഷ ജീവിതരീതിയിലേക്ക്‌ ജനങ്ങളെ ക്ഷണിക്കണമെന്നുല്‍ബോധിപ്പിക്കുകയും ചെയ്തുവെന്നല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍, ഖുര്‍ആന്റെ സ്വഭാവം, പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അവതരിച്ചിട്ടുള്ളത്‌. അതിനാല്‍ ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല.

ഖുര്‍ആന്‍ ഒരു സവിസ്‌തരമായ സാന്മാര്‍ഗിക പുസ്തവും നിയമസൂഹിതറ്റുമാണെന്ന് ശരാശരി വായനക്കാരന്‍ നേരത്തെ ധരിച്ചുവെച്ചിരിക്കും. പക്ഷേ, അയാളത്‌ വായിച്ചുനോക്കുമ്പോള്‍ സാമൂഹിക-നഗരിക-രാഷ്ട്രിയ സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച്‌ സുവിശദമായ നിയമാവലികള്‍ അതില്‍ കാണുന്നില്ലെന്നു മാത്രമല്ല ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ ഊന്നുന്ന നമസ്കാരം, സകാത്ത്‌ മുതലായ നിര്‍ബന്ധ കര്‍മ്മങ്ങളെക്കുറിച്ച്‌ പോലും അവശ്യമായ വിശദംശങ്ങളുടെ ഒരു നിയമാവലി അതു സമര്‍പ്പിച്ചിട്ടില്ലെന്നതാണ്‌ വസ്തുത. ഇതും വായനക്കാരന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഖുര്‍ആന്‍ ഏതര്‍ത്ഥത്തിലുള്ള സന്മര്‍ഗ്ഗ ഗ്രന്ഥമാണെന്ന് അയാള്‍ ചിന്തിച്ചുപോകുന്നു.
ഖുര്‍ആന്‍ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല. മൗലിക തത്വങ്ങളുടെ ഗ്രന്ഥമാണ്‌. ഇസ്ലാമികവ്യവസ്ഥിതിയുടെ ധൈഷണികവും ധാര്‍മികവുമായ അടിത്തറകളെ പൂര്‍ണ വ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമര്‍ത്ഥനംകൊണ്ടും വൈകാരിക സമീപനംകൊണ്ടും അവയെ മേല്‍ക്കുമേല്‍ ഭദ്രമാക്കുകയുമാണ്‌ അതിന്റെ സാക്ഷാല്‍ കൃത്യം. അതിനപ്പുറം ഇസ്ലാമിക ജീവിതത്തിന്റെ പ്രായോഗിക രൂപത്തെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ നല്‍ക്കുന്ന മാര്‍ഗ്ഗദര്‍ശനം ഓരോ ജീവിതവശത്തേയും പറ്റി സവിസ്തരം നിയമച്ചട്ടങ്ങള്‍ പഠൊപ്പിച്ചുകൊണ്ടല്ല. പ്രത്യുത, ജീവിതത്തിന്റെ ഓരോ മേഖലയുടെ നാലതിരുകള്‍ നിര്‍ണ്ണയിക്കുകയും പല പ്രതേക സ്ഥനങ്ങളില്‍ പ്രകടമാംവണ്ണം ദൈവഹിതാനുസാരം എങ്ങനെ സംവിധനിക്കപ്പെടണമെന്ന് നിര്‍ദേശിച്ചുതരികയാണത്‌ ചെയ്യുന്നത്‌. ഈ നിര്‍ദേശാനുസൃതമായി ഇസ്ലാമിക ജീവിതത്തിന്‌ പ്രാവര്‍ത്തികരൂപം നല്‍കുക പ്രവാചകന്റെ കര്‍ത്തവ്യമായിരുന്നു. അതായത്‌ ഖുര്‍ആന്‍ അവതരിപ്പിച്ച മൗലിക തത്വങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട്‌ വൈയക്തിക സ്വഭാവചര്യകളുറ്റെയും സാമൂഹിക രാഷ്ട്രിയ സംവിധാനത്തിന്റെയും സമൂര്‍ത്ത മാതൃകകള്‍ സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്റെ ദൗത്യം. അതിനുവേണ്ടിയായിരുന്നു അവിടന്ന് നിയോഗിതനായതുതന്നെ.

ജബ്ബാര്‍മാഷെ, ഇത്രയും ഖുര്‍ആനിന്റെ വായനക്ക്‌ ആമുഖമായി ഉണര്‍ത്തിക്കുവനുള്ള സാഗത്യങ്ങളാണ്‌. തുറന്ന മനസ്സോടെ ഈ ഗ്രന്ഥത്തെ സമീപ്പിക്കുന്നവരാരും നിരാശരായിട്ടില്ല. ചിന്തിക്കുവാന്‍ പഠിപ്പിച്ച മതത്തിന്റെ അനുചരനാണ്‌ ഞാന്‍, യുക്തിഭദ്രമായ മായികപ്രപഞ്ചത്തിലെ കാഴ്ചകള്‍ക്കപ്പുറം, നിങ്ങളോടുണര്‍ത്തിക്കാനുള്ളത്‌, വിശുദ്ധ ഖുര്‍ആനിന്റെ അസ്ഥിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക്‌ മുന്‍പ്‌, ദൈവവിശ്വസത്തിലെ അങ്ങയുടെ നിലപാട്‌ വിശധീകരിക്കുക, ദൈവമില്ലെന്നാണ്‌ അങ്ങയുടെ വീക്ഷണമെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. ദൈവത്തില്‍ വിശ്വസിക്കതെ പിന്നെ എങ്ങനെ അവന്റെ ഗ്രന്ഥത്തിനെക്കുറിച്ച്‌ ചര്‍ച്ച്‌ ചെയ്യുന്നു?

നമ്മുക്ക്‌ ദൈവത്തില്‍ നിന്നും തുടങ്ങാം, ദയവായി ഒരാപേക്ഷയുണ്ട്‌, നിലപാടുകളും, നിരീക്ഷണങ്ങളും എന്ത്‌ തന്നെയാണെങ്കിലും അത്‌ ഇവിടെ വിശധീകരിക്കുക. പലസ്ഥലങ്ങളിലായി ചിതറികിടക്കുന്നത്‌ മാന്യവായനക്കാര്‍ക്ക്‌ പ്രയാസമുണ്ടാക്കുമെന്ന സത്യം വിനീതനായി ഉണര്‍ത്തിക്കുന്നു. എന്റെ കഴ്ചപാടുകളും, വിശധീകരണങ്ങളും, എന്റെ ബ്ലോഗില്‍ ഞാന്‍ പുതിയ പോസ്റ്റായി പ്രസിധികരിക്കുന്നതാണ്‌.
മതപരമായ അറിവ്‌ തുലോം കുറവാണെനിക്ക്‌, എങ്കിലും, അല്ലാഹുവിന്റെ അസ്ഥിത്വത്തെയും, പ്രവാചകന്റെ നിരീക്ഷണങ്ങളെയും, വിശുദ്ധഗ്രന്ഥത്തെയും കുറിച്ചുള്ള എന്റെ അന്വേഷണപാതയില്‍ നിന്നും കൈയില്‍തടഞ്ഞവ മതിയാവും അങ്ങയുടെ യുക്തിചിന്തകള്‍ക്കുത്തരമായി. ആദം നബി മുതല്‍ മുഹമ്മദ്‌ നബിവരെയുള്ള ജനതക്ക്‌ മാത്രമല്ല, ഇന്ന് ജീവിച്ചിരിക്കുന്ന കംപ്യുട്ടര്‍ മനുഷ്യന്‌ മാത്രമല്ല, ഇനിയുമനേകം സംവല്‍സരങ്ങള്‍ കഴിഞ്ഞെത്തുന്ന മാനവികന്‌, അന്നത്തെ ശാസ്ത്ര പുരോഗതിയെക്കുറിച്ച്‌, സാമൂഹ്യ മറ്റത്തെക്കുറിച്ച്‌, ലോക ഘടനയെക്കുറിച്ച്‌ ഒന്ന് ചിന്തിച്ച്‌ നോക്കൂ. അവന്‌ പോലും നാഥനായി റബ്ബും, അവന്റെ സംശയങ്ങള്‍ക്ക്‌ പോലും ഉത്തരമായി ഖുര്‍ആനും അവന്റെ നേതാവായി മുഹമ്മദ്‌ നബിയും പരിലസിക്കുന്ന മഹാ പ്രപഞ്ചത്തിലെ എതാനും വര്‍ഷങ്ങളുടെ മാത്രം യുക്തിയും ചിന്തയും ജ്ഞാനവും കൈമുതലായുള്ള നമ്മുക്കും വരുംതലമുറക്ക്‌ വേണ്ടി കരുതിവെക്കാം ഒരല്‍പം ചരിത്രം, ഇന്നത്തെ ചരിത്രം.

ea jabbar said...

അബ്ദുല്‍ അലിയുടെ നീണ്ട കുറിപ്പു വായിച്ചു. ഒരു വിശ്വാസിക്ക് ഖുറ് ആനിനെക്കുറിച്ചു പറയാനുള്ള ഏറ്റവും `യുക്തിഭദ്ര`മായ അവകാശവാദങ്ങളാണ് അദ്ദേഹം നിരത്തുന്നത്. മൌദൂദിയുടെ വരികള്‍ അദ്ദേഹം കാര്യമായ മാറ്റം കൂടാതെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഇങ്ങനെയുള്ള പ്രതികരണങ്ങളാണ് ഈ ബ്ലോഗിനു വേണ്ടത്. സുഹൃത്തേ നമുക്ക് ഈ ചര്‍ച്ച തുടരാം.
മൂന്നു ബ്ലോഗുകളീലായി ഞാന്‍ ചര്‍ച്ച തുടങ്ങിയത്; വിഷയങ്ങള്‍ വേര്‍തിരിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും സൌകര്യം എന്നു കരുതിയാണ്.
` സ്നേഹസംവാദം` ആനുകാലിക മുസ്ലിം പ്രശ്നങ്ങളും, `യുക്തിവാദം` പൊതുവായ യുക്തിവാദ വിഷയങ്ങളും, `ഖുര്‍ ആന്‍` ഖുര്‍ ആന്‍ വിമര്‍ശനവും കൈകാര്യം ചെയ്യാനുദ്ദേശിച്ചാണ് തുടങ്ങിയത്.
ഇസ്ലാം മതത്തിലെ സാമൂഹ്യപ്രശ്നങ്ങളോ അനാചാരങ്ങളോ വിമര്‍ശിക്കപ്പെട്ടാല്‍ ഉടന്‍തന്നെ ആ വിഷയമെല്ലാം മാറ്റിവെച്ചു ദൈവമുണ്ടോ?,ഇല്ലെങ്കില്‍ സദാചാരം വേണ്ടതുണ്ടോ? തുടങ്ങിയ ചോദ്യങ്ങളുമായി വന്ന് ചര്‍ച്ച വഴി തിരിക്കുക എന്നത് മതസംരക്ഷകരുടെ സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലത്തെ അനുഭവപാഠങ്ങള്‍ മനസ്സില്‍ വെച്ചു കൊണ്ടു തന്നെയാണ് ഈ ചര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ ദൈവത്തെ കുറിച്ചും സന്മാര്‍ഗ്ഗത്തെ കുറിച്ചും യുക്തിവാദികള്‍ക്കു പറയാനുള്ളത് പറഞ്ഞിട്ടു മറ്റു കാര്യങ്ങളിലേക്കു കടക്കാമെന്നു തീരുമാനിച്ചത്.
ദൈവാസ്തിത്വം ആദ്യം ചര്‍ച്ച ചെയ്യണം എന്ന നിര്‍ദ്ദേശം തന്നെയാണ് അബ്ദുല്‍ അലിയും മുന്നോട്ടു വെക്കുന്നത്.
ദൈവം ഉണ്ടോ? എന്ന ചര്‍ച്ച യുക്തിവാദം ബ്ലോഗില്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഖുര്‍ ആന്‍ ചര്‍ച്ചയില്‍, മക്കയിലെ തൌഹീദ് സംവാദം മുതല്‍ മദീനയിലെ സമഗ്ര ജീവിത വ്യവസ്ഥ വരെയുള്ള എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യാമെന്നാണു കരുതുന്നത്.

chithrakaran ചിത്രകാരന്‍ said...

പ്രിയ ജബ്ബാര്‍ മാഷെ,
മക്ക മുശ്രീക്കുകളെക്കുറിച്ചും,അവരുടെ ആരാധനാരീതികളെക്കുറിച്ചും,ഇസ്ലാമിന്റെ ശക്തിപ്പെടലോടുകൂടി അവര്‍ക്കെന്തു സംഭവിച്ചെന്നും അറിയാന്‍ താല്‍പ്പര്യമുണ്ട്.

ഇന്ത്യയിലെ ബ്രഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ സ്വഭാവവും,ഹിംസാത്മകതയും ഏതാണ്ട് ഇസ്ലാമികതക്കു തുല്യമായതിനാല്‍ ഇന്ത്യന്‍ ബ്രഹ്മണരുടെ പൂര്‍വ്വപിതാക്കള്‍ക്ക് വിഗ്രഹാരാധകരായിരുന്ന മക്ക മുശ്രീക്കുകളുമായി വംശീയ ബന്ധമുണ്ടോ എന്ന് ചിത്രകാരന്‍ സംശയിക്കുന്നുണ്ട്.
സാവകാശം ഒരു പൊസ്റ്റിലൂടെ താങ്കള്‍ക്കറിയുന്ന കാര്യങ്ങള്‍ പങ്കുവക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അബ്ദുല്‍ അലി said...

ജബ്ബാര്‍ക്കാ,
1400 വര്‍ഷകാലം ഈ മതത്തിന്റെ അനുയായികള്‍ പറഞ്ഞ അതെ മറുപടിതന്നെയാണ്‌ എനിക്കും, ഇനി വരാന്‍ പോവുന്ന തലമുറക്കും പറയാനുള്ളത്‌. വര്‍ഷങ്ങള്‍കൊണ്ട്‌ ആധര്‍ശത്തിന്‌ മാറ്റം വരുന്നതോ, വിശ്വാസത്തില്‍, അതിന്റെ ചെറിയ കണികയില്‍ പോലും മാറ്റിമറിച്ചിലുകള്‍ ഉണ്ടാവുന്നത്തോ ആയ മതമല്ല ഇസ്ലാം. ശാസ്ത്രപുരോഗതിക്കനുസരിച്ച്‌, യുക്തിവാദത്തിന്റെ പല മുഖങ്ങളും, പലഘട്ടങ്ങളില്‍, പല രൂപത്തിലും ഭാവത്തിലും അനാവരണമായിട്ടുണ്ട്‌. അന്നും ഇന്നും, മക്ക മുസ്‌രിക്ക്‌കളോടും, ഇന്ന് ജീവിക്കുന്ന മുസ്‌രിക്ക്‌കളോടും, ഇനി ജനിക്കാനിരിക്കുന്ന മുസ്‌രിക്ക്‌കളോടും, എല്ലാം ഒരുത്തരം, ഒരേയോരുത്തരം, അതാണ്‌ വിശുദ്ധ ഖുര്‍ആന്‍. അതിന്റെ അര്‍ഥവ്യപ്തിയറിഞ്ഞ പണ്ഡിതര്‍ ആയിരകണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌മുന്‍പ്‌ എഴുതിവെച്ച വിശദീകരണങ്ങളും, അര്‍ഥവ്യപ്തിയും തന്നെയാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌.
ഞാനും അങ്ങനെയുള്ള വിശദീകരണങ്ങളെ, മഹാന്മരായ പണ്ഡിതരുടെ വരികളെ, എടുത്ത്‌ കാണിക്കുക മാത്രമേ ചെയ്യുന്നുള്ളു.
അല്ലാതെ, സ്വന്തമായി ഒരു ഖുര്‍ആന്‍ പരിഭാഷയോ, അതിന്റെ വിശദീകരണമോ നിര്‍മ്മിക്കുവാന്‍ ഞാന്‍ അശക്തനാണ്‌. ക്ഷമിക്കുക.

പിന്നെ, നിങ്ങള്‍ക്കാവശ്യമായ സുക്തങ്ങള്‍ മാത്രം അതും ചിലപ്പോള്‍ പകുതിമാത്രം ഉപയോഗിക്കുന്നത്‌, വായനക്കരെ വഴിതെറ്റിക്കുവനെ ഉപകരിക്കയുള്ളു. ഒരോ സുക്തങ്ങള്‍ക്കും അതി വിശാലമായ അര്‍ഥവ്യപ്തിയുണ്ട്‌.

മറ്റോന്ന്, നിങ്ങളുടെ ചര്‍ച്ച വഴിതെറ്റിക്കണമെന്ന ചിന്ത എനിക്കില്ല, മറിച്ച്‌ ഇത്തരം ചര്‍ച്ചകള്‍ അവശ്യമാണെന്ന ചിന്തഗതികാരനാണ്‌ ഞാന്‍. എനിക്കറിയുന്നത്‌, സത്യം അന്വേഷിക്കുന്നവന്‌ മുന്‍പില്‍ എത്തിക്കുവാന്‍ സന്തോഷം മാത്രമേയുള്ളു. ഖുര്‍ആനെക്കുറുച്ച്‌ ചര്‍ച്ച ചെയ്യുന്നതിനുമുന്‍പ്‌ അതിന്റെ ഉടമസ്ഥനായ അല്ലാഹുവിനെ അറിയണം, അതിന്റെ വാഹകനായ പ്രവാചകനെ അറിയണം. അല്ലാഹുവിന്റെ അസ്ഥിത്വത്തില്‍ സംശയമുണ്ടെങ്കില്‍ ആദ്യം അത്‌ ധൂരീകരിക്കണം. അതല്ലെ, ശരിയായ വഴി, അല്ലാതെ, ഒന്നില്‍നിന്നും മറ്റോന്നിലേക്ക്‌, പിന്നെ മറ്റോന്നിലേക്ക്‌ അങ്ങനെ നാല്‌ ഭാഗവും വളഞ്ഞ്‌ വെച്ച്‌, നിങ്ങള്‍ക്ക്‌ ജയിച്ചു എന്ന് പറയുവാനാണെങ്കില്‍, ശരി. നിങ്ങള്‍ക്ക്‌ ജയിക്കുമായിരിക്കും, പക്ഷെ അത്‌ യുക്തികൊണ്ടാവില്ല, എനിക്ക്‌ മറുപടി പറയുവാന്‍ പരിമിതികളുണ്ട്‌. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ മലയാളം ട്ടൈപ്പാനുള്ള പ്രയാസം. എങ്കിലും ശ്രമിക്കുന്നു.

ea jabbar said...

ഖുര്‍ ആനില്‍ എന്തെങ്കിലും അത്ഭുതമോ ദിവ്യത്വമോ ഉണ്ടെങ്കില്‍ അത് പ്രതിഫലിക്കേണ്ടത് ഉള്ളടക്കത്തിലാണ്. അതു പരിശോധിക്കാന്‍ വ്യാഖ്യാനങ്ങളുടെയും ഹദീസുകളുടെയും അകമ്പടിയില്ലാതെ സാധ്യവുമല്ല. വ്യഖ്യാനങ്ങളീലാകട്ടെ പ്രകടമായ ഒട്ടേറെ വൈരുധ്യങ്ങളും!.
ഇസ്ലാമിന്റെ സൈദ്ധാന്തിക രാജാക്കന്മാരെല്ലാം മുട്ടു കുത്തിപ്പോയ ചില വൈരുദ്ധ്യങ്ങളാണു ഞാന്‍ ഈ പോസ്റ്റില്‍ ചര്‍ച്ചക്കിട്ടത്. ആരും പ്രതികരിച്ചില്ല എന്നത് വായനക്കാരും ശ്രദ്ധിച്ചു കാണുമല്ലോ.
ഖുര്‍ ആന്റെ വശ്യത കൊണ്ടാണു അറബികള്‍ വന്‍ശക്തിയായി റോമാ സാമ്രാജ്യത്തെയും പേര്‍ഷ്യന്‍ സാമ്രാജ്യത്തെയും വെല്ലു വിളിക്കാന്‍ വിധം വളര്‍ന്നത് എന്ന വാദം ചരിത്രനിഷേധമാണ്. 13 കൊല്ലം ഖുര്‍ ആനിലെ ഏറ്റവും വശ്യവും കാവ്യാത്മകവുമായ അധ്യായങ്ങള്‍ ഓതിക്കേള്‍പ്പിച്ചിട്ടും മക്കയിലെ ജനങ്ങള്‍ അതിനെ പുഛിച്ചു തള്ളുകയാണുണ്ടായതെന്നും തുടര്‍ന്നു മദീനയിലെത്തി വാള്‍ കയ്യിലേന്തിക്കൊണ്ട് നടത്തിയ പടയോട്ടത്തില്‍ അറബ് ജനത മുഹമ്മദിന്റെ മുമ്പില്‍ ശിരസ്സു കുനിച്ചുവെന്നും അധികം വളച്ചു കെട്ടില്ലാതെ മൌദൂദി തന്നെ വിവരിച്ചിട്ടുണ്ടല്ലോ.
ബുദ്ധിമാനും അതിസൂത്രശാലിയുമായ ഒരു യോദ്ധാവും സംഘാടകനും ഭരണാധികാരിയുമായിരുന്നു മുഹമ്മദ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അല്ലാഹു വും വെളിപാടുമെല്ലാം അദ്ദേഹത്തിന്റെ മിഥ്യാഭ്രമങ്ങള്‍ മാത്രമായിരുന്നു. അത് അറബികളെ ചാവേറുകളാക്കാനും അവരെക്കൊണ്ട് കടുംകൈകള്‍ പലതും ചെയ്യിക്കാനും അദ്ദേഹം ഉപയോഗപ്പെടുത്തി എന്നതു ശരിതന്നെ. ഒരു ദാര്‍ശനികന്‍ എന്ന നിലയില്‍ മുഹമ്മദ് വെറും പൂജ്യമായിരുന്നു എന്ന് ഖുര്‍ ആന്റെ ഉള്ളടക്കം നമ്മെ ബോധ്യപ്പെടുത്തുന്നു.
വംശീയ സ്വത്വ ബോധത്തെ മാത്രം പ്രത്യയശാസ്ത്രമാക്കി ; മനോരോഗിയും ക്രൂരനുമായിരുന്ന ഹിറ്റലര്‍ക്ക് ലക്ഷക്കണക്കിനു ചാവേറുകളെ അണിനിരത്തി ലോകത്തെ വിറപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍, ദരി‍ദ്രവാസികളായ അറബികളെ ഒരു വലിയ കൊള്ളസംഘമായി രൂപപ്പെടുത്തി ഒരു സാമ്രാജ്യം പണിയാന്‍ തന്ത്രശാലിയായ മുഹമ്മദിനു സാധിച്ചതിലും അത്ഭുതപ്പെടാനൊന്നുമില്ല. ദൈവത്തിന്‍റെ പണി യുദ്ധം ചെയ്യലല്ലല്ലോ!
ഖുര്‍ ആനിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ച തുടരുകയാണ്. അടുത്ത പോസ്റ്റ് കാണുമല്ലോ?

ea jabbar said...

അല്ലാഹു എന്ന ദൈവത്തെ പരിചയപ്പെടുത്തുന്നത് ഖുര്‍ ആനാണല്ലോ. ഖുര്‍ ആനിന്റെ ഉള്ളിലൂടെ ഊളിയിടുമ്പോള്‍ ആ ദൈവത്തിന്റെ വിശ്വരൂപം നമുക്കു കാണാമല്ലോ!
മറ്റു ദൈവങ്ങളെ നമുക്കു ദൈവ ച്ചര്‍ച്ചയിലും പരിശോധിക്കാം.

അബ്ദുല്‍ അലി said...

ദിവ്യബോധനത്തിന്റെ പ്രരംഭ ദശയില്‍തന്നെ, മക്ക മുസ്‌രിക്കുകള്‍ പ്രവാചകനെ സമീപ്പിച്ച്‌, പ്രബോധനം നിര്‍ത്തണമെന്നും, പകരമായി, മുഴുവന്‍ ഗോത്രങ്ങളും അവരുടെ നേതാവായി മുഹമ്മദിനെ അംഗീകരിക്കമെന്നും, പണമോ പ്രശസ്തിയോ അങ്ങനെ അവശ്യമായതെന്തും നല്‍കാമെന്ന് പറഞ്ഞിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. അവരുടെ ഏക ആവശ്യം, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന വചനം ഒഴിവാക്കണമെന്ന് മാത്രമായിരുന്നു. അത്‌ നബി അംഗീകരിച്ചിരുന്നെങ്കില്‍ എത്രയോ പതിന്മടങ്ങ്‌ പ്രശസ്തി നബിക്ക്‌ കിട്ടുമായിരുന്നു.

"ദരി‍ദ്രവാസികളായ അറബികളെ ഒരു വലിയ കൊള്ളസംഘമായി രൂപപ്പെടുത്തി ഒരു സാമ്രാജ്യം പണിയാന്‍ തന്ത്രശാലിയായ മുഹമ്മദിനു സാധിച്ചതിലും അത്ഭുതപ്പെടാനൊന്നുമില്ല."

മാഷെ,
ഈ നിരിക്ഷണം വളരെ നന്നായി, ഇന്ന് വരെ ഒരു ചരിത്രന്വേഷിക്കും കണ്ടെത്താം കഴിയാതിരുന്ന സത്യം. നിങ്ങള്‍ പ്രവാചകന്റെ ജീവചരിത്രമോ, അല്ലെങ്കില്‍ അന്നത്തെ അറബികളുടെ ചരിത്രമോ വായിച്ചിട്ടുണ്ടോ?.

പ്രവാചകന്റെ മരണംവരെ, അദ്ദേഹത്തിന്റെ ശത്രുകള്‍ പോലും അംഗീകരിച്ചിരുന്ന ഒരു വസ്തുതയാണ്‌, നബി സത്യസന്ദനും സല്‍സ്വഭാവിയുമായിരുന്നു എന്ന്. അതാണ്‌ അല്‍ആമീന്‍ എന്ന അവര്‍തനെ നല്‍ക്കിയ പേരിനര്‍ഥം.

അബ്ദുല്‍ അലി said...

“അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ അല്ലാഹുവിനെക്കൂടാതെ ഒരു വസ്തുവിനേയും ആരാധിക്കുമായിരുന്നില്ല.
അതുപോലെ അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. പ്രബോധനമല്ലാതെ പ്രവാചകന്മാര്‍ക്കു ഒരു ബാധ്യതയുമില്ല.”[16:35]
ഈ വാചകം ഒന്നു മനസ്സിരുത്തി വായിച്ചു നോക്കുക. ഇത് ഉത്തരം മുട്ടിയ മുഹമ്മദിന്റെ വാകുകളോ, അതോ യുക്തിമാനായ ഒരു ദൈവത്തിന്റെ വെളിപാടുകളോ?
ഇതു കേട്ട ഖുറൈശികള്‍ മുഹമ്മദിന്റെ പ്രവാചകത്വത്തെ പരിഹസിച്ചെങ്കില്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തും?


തങ്ങളുടെ ദുര്‍വൃത്തികളും അബദ്ധചെയ്തികളും ന്യായീകരിക്കുവാന്‍വേണ്ടി കുറ്റവാളികള്‍ ഉന്നയിക്കാറുള്ള ഈ വാദം പുതിയതല്ല, മറിച്ച്‌ അത്‌ മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്‌. ഞങ്ങള്‍ ബഹു ദൈവത്വം സ്വീകരിക്കുകയും ചില വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ദൈവത്തിന്റെ വേണ്ടുകയോടെയാണ്‌. അതിനാല്‍ ഇതില്‍ വല്ല കുറ്റവുമുണ്ടെങ്കില്‍ അതു ഞങ്ങളുടെതല്ല, അത്‌ ദൈവം ഞങ്ങളെക്കൊണ്ട്‌ ചെയ്യിച്ചതാണ്‌. അവരെ ഉപദേശിക്കുന്നവരുടെ വായ മൂടിക്കെട്ടുവാന്‍ അവര്‍ ഉപയോഗിച്ചുവരുന്ന ഈ വാദം, ആയിരക്കണക്കിന്‌ കൊല്ലങ്ങളായി അപഥസഞ്ചാരികളായ ആളുകള്‍ ഉന്നയിച്ചുകൊണ്ടിരുന്ന അതേ പുരാതനവാദങ്ങള്‍ തന്നെയാണ്‌. നിങ്ങള്‍ അതാവര്‍ത്തിക്കുക മാത്രമെ ചെയ്യുന്നുള്ളു.

മനുഷ്യനെസംബന്ധിച്ചിടത്തോളം ദൈവേച്ഛയുടെ പൊരുള്‍ ഇപ്രകാരമാണ്‌. മനുഷ്യന്റെ മുമ്പില്‍ നന്ദിയുടെയും നന്ദികേടിന്റെയും രണ്ടു മാര്‍ഗ്ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം അവന്‌ നല്‌കുന്നു. ഈ രണ്ട്‌ മാര്‍ഗ്ഗങ്ങളിലൊന്ന്‌ തിരഞ്ഞെടുത്ത്‌ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന്‌ സിദ്ധിച്ചിട്ടുണ്ട്‌. തെറ്റോ ശരിയോ ആയ ഏത്‌ വഴിക്ക്‌ പോവാനുദ്ദേശിക്കുന്നുവോ അതിനുള്ള സൗകര്യം ദൈവം അവന്‌ ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൗകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന്‌ സമ്മതവും സൗകര്യവും നല്‍കുന്നു. അതാണ്‌ വേണ്ടുകയുടെ ശരിയായ സാരം. രണ്ടിലൊന്ന്‌ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‌കിയിരിക്കെ തെറ്റായത്‌ തെരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനുത്തരവാദികള്‍ മനുഷ്യന്‍ മാത്രമാണ്‌.

ea jabbar said...

“ജാബിര്‍ പറയുന്നു.....തിരുമേനി അരുളി: അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്.എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിരുന്നില്ല. ഒരു മാസം യാത്ര ചെയ്യേണ്ട ത്ര ദൂരമുള്ള പ്രദേശത്തു താമസിക്കുന്നവര്‍ക്കു പോലും എന്നെ കുറിച്ച് ഭയം ജനിപ്പിച്ച് അല്ലാഹു എന്നെ സഹായിച്ചു....യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എന്നെ അനുവദിച്ചു. എനിക്കു മുമ്പ് ആര്‍ക്കും അത് ഹലാലാക്കി ക്കൊടുത്തിട്ടില്ല.”[ബുഖാരി -217 സി എന്‍ ]
നബിയും അല്ലാഹുവും കൊള്ളക്കാരായിരുന്നുവെന്നു വ്യക്തമാക്കുന്ന നിരവധി രേഖകളിലൊന്നു മാത്രം!!

ea jabbar said...

ഈ സംവാദം ജയിക്കാനും തോല്‍ക്കാനുമുള്ള ഫുട്ബോള്‍ മത്സരമല്ല. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ ഒരു വേദിയില്‍ ഒത്തു ചേര്‍ന്ന് സ്നേഹപൂര്‍വ്വം ചിന്തകള്‍ പങ്കു വെക്കുക എന്നതായിരിക്കണം ഒരു ജനാധിപത്യ സമൂഹത്തിന്റെ ഉന്നത സംസ്കാരത്തില്‍,സംവാദങ്ങള്‍ക്കുള്ള സ്ഥാനം.
ജമാ അത്തെ ഇസ്ലാമിക്കാര്‍ തുടങ്ങിവെച്ചതും ഇപ്പോള്‍ എം എം അക്ബറും കൂട്ടരും തുടര്‍ന്നു പോകുന്നതുമായ സംവാദങ്ങള്‍ കണ്ടും കേട്ടും ശീലിച്ചതുകൊണ്ടായിരിക്കാം സംവാദം എന്നു കേള്‍ക്കുമ്പോള്‍ ജയവും തോല്‍ വിയുമൊക്കെ മനസ്സിലേക്കെത്തുന്നത്.
അത്തരം സംവാദങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ആരോഗ്യകരമല്ല എന്ന് തിരിച്ചറിഞ്ഞതിനാലായിരിക്കുമല്ലോ ജമാ അത്തുകാര്‍ അതു നിര്‍ത്തിയത്.
ഞാന്‍ എന്റെ പതിനേഴാം വയസ്സിലാണ് ആദ്യമായി ഖുര്‍ ആന്‍ അര്‍ഥമറിഞ്ഞ് വായിച്ചത്. അതോടെ എന്റെ മതവിശ്വാസം നഷ്ടപ്പെടുകയാണുണ്ടായത്. മറ്റൊരു ബാഹ്യപ്രേരണക്കും ഒരു സാധ്യതയുമില്ലാത്ത ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണു ഞാന്‍ ജനിച്ചു വളര്‍ന്നത്. ഖുര്‍ ആന്റെ ഉള്ളടക്കം എന്റെ ചിന്തയില്‍ ഉ‍ളവാക്കിയ സംശയങ്ങള്‍ക്കുത്തരം തേടിയുള്ള അന്യേഷണങ്ങള്‍ എന്നെ എത്തിച്ചത് ഇവിടെയാണ്‍. ദൈവമുണ്ടോ എന്ന ചോദ്യത്തെക്കാള്‍ എന്റെ ചിന്തയെ അസ്വസ്ഥമാക്കിയത് ഖുര്‍ ആന്‍ പോലൊരു ഗ്രന്ഥം രചിക്കാന്‍ മാത്രം അല്പജ്ഞാനിയാണോ ദൈവം? എന്ന ചോദ്യമാണ്‍. ഖുര്‍ ആന്‍ രചിച്ചത് ദൈവമല്ല എന്ന് ഇന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
അല്പം യുക്തിബോധമുള്ള ആരുടെ മുമ്പിലും അതു തെളിയിക്കാനും പ്രയാസമില്ല. പക്ഷേ സ്വന്തം ബുദ്ധിശക്തിയെ ഏതെങ്കിലും അന്ധമായ വിശ്വാസത്തിനു പണയം വെച്ചു കഴിഞ്ഞവര്‍ക്കു ഒന്നും ബോധ്യപ്പെടുമെന്നു ഞാന്‍ കരുതുന്നുമില്ല. അവര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഠ വട്ടത്തിനുപുറത്തു കടന്ന് സത്യത്തിന്റെ കാറ്റും വെളിച്ചവും ആസ്വദിക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ടുപോയി എന്നേ പറയാന്‍ കഴിയൂ.
ദൈവം തീര്‍ത്തും മറ്റൊരു വിഷയമാണ്. ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ഖുര്‍ ആനെ അവഗണിക്കുകയല്ല; മറിച്ച് ഖുര്‍ ആന്‍ എഴുതിയത് ദൈവമല്ല എന്നു ബോധ്യപ്പെട്ടതോടെ ദൈവത്തെ മറ്റിടങ്ങളിലും അന്യേഷിക്കാന്‍ തുടങ്ങുകയാണുണ്ടായത്. എന്റെ ചിന്തയെയും ജീവിതത്തെയും വെളിച്ചമുള്ളേടത്തേക്കു വഴി തിരിച്ചു വിടാന്‍ പരോക്ഷമായി സഹായിച്ച ഖുര്‍ ആനിനോട് സത്യത്തില്‍ എനിക്കു നന്ദിയുണ്ട്!

ea jabbar said...

വിശന്നു പൊരിയുന്ന ഒരാള്‍ ഭക്ഷണം ചോദിക്കുന്നു. ദയാലുവായ വീട്ടുകാരന്‍ ഒരു പാത്രത്തില്‍ ചോറും മറ്റൊരു പാത്രത്തില്‍ കുറച്ചു സാമ്പാറും വിളമ്പിക്കൊടുക്കുന്നു. പക്ഷെ അയാള്‍ക്കു ഒരു കുരുട്ടു ബുദ്ധി തോന്നി. കുറച്ച് ഫുരുഡാന്‍ എടുത്ത് സാമ്പാറിലിട്ടു. ആര്‍ത്തിയോടെ അതു കഴിച്ചു അവിടെ വീണ് ആ പാവം മരിക്കുന്നു. സാമ്പാറില്‍ വല്ല വിഷവും ചേര്‍ത്തിട്ടുണ്ടോ എന്നു പരിശോധിക്കാതെ ഭക്ഷണം തിന്ന ആ പാവത്തെ യാണോ “പരമകാരുണ്യവാനും നീതിമാനുമായ“ ആ‍ അന്നദാതാവിനെയാണോ നാം കുറ്റപ്പെടുത്തേണ്ടത്?
“ലിമന്‍ ശാ അ മിങ്കും അന്‍ യസ്തകീം, വമാ തശാഊന ഇല്ലാ അന്‍ യശാ അല്ലാഹ് റബ്ബില്‍ ആലമീന്‍“
[നിങ്ങള്‍ക്കു വേണമെങ്കില്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കാം ;പക്ഷെ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല]
ദൈവേഛ നമ്മുടെ ഇഛയെത്തന്നെ ഇപ്രകാരം നിയന്ത്രിക്കുന്നുവെങ്കില്‍ നമ്മുടെ പ്രവൃത്തികള്‍ക്ക് ആ ദൈവമല്ലാതെ മറ്റാരാണുത്തരവാദി?
പിശാചിനെ സൃഷ്ടിക്കാന്‍ ദൈവത്തെ പ്രേരിപ്പിച്ചത് ഏതു പെരും പിശാചാണ്?

Unknown said...

ഞാന്‍ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ട്

വെറും ഉദാഹരണം മാത്രം , ഒന്നും കരുതരുത്.
ചോദ്യം:

താങ്കളുടെ വളരെ പ്രിയപ്പെട്ട ആരേയെങ്കിലും ചില അക്രമികള്‍ ബലാത്സംഘം ചെയ്തൂ കൊല്ലുകയോ അല്ലേല്‍ വെട്ടി കൊല്ലുകയോ ചെയ്ത് എന്നു കരുതുക. കോടതി കുറ്റവാളികളെ , തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിട്ടു എന്നും കരുതുക.

അപ്പോള്‍ താങ്കള്‍ക്ക് നീതി കിട്ടിയോ. താങ്കള്‍ എന്തു ചെയ്യും?? എന്തായിരിക്കും താങ്കളുടെ പ്രതികരണം?? സുപ്രീം കോടതിയും കൈ വിട്ടാല്‍ താങ്കള്‍ എന്തു ചെയ്യും??

ഒരു ദൈവ വിശ്വാസിക്ക് , ഈ സാഹചര്യത്തില്‍ പരലോകത്തെങ്കിലും നീതി ലഭിക്കും. ആ കുറ്റവാളിക്ക് പരലോകത്ത് ദൈവത്തിന്റെ കോടതിയില്‍ ശിക്ഷ ലഭിക്കും. അങനെയെങ്കിലും അയാള്‍ക്ക് സമാധാനിക്കം. താങ്കള്‍ എന്തു ചെയ്യും??

പ്രതികാരം ചെയ്യാന്‍ താങ്കളുടെ പ്രത്യയ ശാസ്ത്രം സമ്മതിക്കില്ലല്ലോ?? താങ്കള്‍ അവരെ വിളിച്ച് ഉമ്മ കൊടുക്കുമോ. താങ്കളുടെ അടുത്ത് നടന്ന കൃഷ്ണപ്രിയ വധക്കേസില്‍ , ആ പാവം കുട്ടിയുടെ പിതാവ് ചെയ്ത പോലെ താങ്കള്‍ പ്രതികരിക്കുമോ. ആ പിതാവ് ചെയ്തത് തെറ്റാണ്, കാരണം ആ പ്രതിയെ കോടതി ശിക്ഷിച്ചിരുന്നു. ആ പ്രതിയെ ശിക്ഷിച്ചില്ല എങ്കില്‍ താങ്കളുടെ ഭാഷയുല്‍ ആ പിതാവ് ചെയ്തത് ശരിയാണോ??

അഞ്ച് വയസ്സു കാരിയെയും , എഴുപത് കഴിഞ വൃദ്ദകളെയും ബലാത്സംഘം ചെയ്ത് കൊന്നവര്‍ ഇന്ന് കയ്യും വീശി നടക്കുന്നു.

ദൈവം എല്ലാം കാണുന്നു.

ea jabbar said...

എല്ലാം അല്ലാഹു തന്നെ തീരുമാനിച്ചതല്ലേ?
നമുക്ക് അല്ലാഹുവിനെ ശിക്ഷിക്കാം!

Unknown said...

എല്ലാം അല്ലാഹു തന്നെ തീരുമാനിച്ചതല്ലേ?
നമുക്ക് അല്ലാഹുവിനെ ശിക്ഷിക്കാം!


അതിന് നിങ്ങളുടെ വാദ പ്രകാരം അല്ലാഹു ഇല്ലല്ലോ?
അപ്പോള്‍ ഏങ്ങ്നെ ശിക്ഷിക്കും???

അതോ ഉണ്ടോ?

Unknown said...
This comment has been removed by the author.
അയനിക്കാടെന്‍ കാറ്റ് said...

ഇസ്ലാമിന്‍റെ എക്കാലത്തെയും വലിയ ശത്രുവായിരുന്ന അബൂലഹബിന്റെ അവസാനം എങ്ങേനെയുന്നു ഖുര്‍ആന്‍ വിവരിച്ചതിങ്ങേനെയാണ്

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ﴿٢﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ﴿٥﴾

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
 (1-5) അബൂലഹബിന്റെ കൈകള്‍ രണ്ടും ഒടിഞ്ഞുപോയി. അവന്‍ നശിച്ചു.1 അവന്റെ സമ്പത്തും നേട്ടങ്ങളും യാതൊരുപകാരവും ചെയ്തില്ല.2 തീര്‍ച്ചയായും ജ്വാലകളുയരുന്ന നരകത്തില്‍ അവന്‍ എരിയുന്നതാകുന്നു. (ഒപ്പം) അവന്റെ ഏഷണിക്കാരിയായ3 പെണ്ണും.4 അവളുടെ കഴുത്തില്‍ പനനാരുകൊണ്ടൊരു വടമുണ്ടാകും.


മാഷിനോളം അറിവും ബുധിയോന്നുമില്ലാത്ത ഒരു വായനക്കാരനാണ് ഞാന്‍ .ദൈവത്തെയും ഇസ്ലാമിനെയുമോകെ ഒരുപടെതിര്‍ക്കുന്ന മാഷിന് ദൈവം തന്നെ രക്ഷയെകട്ടെ എന്നൊരു പ്രാര്‍ത്ഥന മാത്രം .

niyas said...

i agree with jabbar mash. and i will be thankful to him for his effort to wipe away superstitious beleif from society