ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Tuesday, October 2, 2007

മോഷ്ടിച്ച ആശയങ്ങള്‍ !

മര്‍വായ്ക്കു സമീപം താമസിച്ചിരുന്ന റോമാക്കാരനായ ഒരു ക്രിസ്ത്യാനിയായിരുന്നു ജബര്‍ .ബനുല്‍ ഹര്‍ളമിയുടെ അടിമയായ ഇയാള്‍ ഒരു കൊല്ലപ്പണിക്കാരനായിരുന്നു. മുഹമ്മദ് കൂടെക്കൂടെ ഇയാളെ സന്ദര്‍ശിക്കുകയും ക്രിസ്തീയ വേദങ്ങളിലെ വിവരങ്ങള്‍ അന്യേഷിച്ചറിയുകയും ചെയ്തിരുന്നു. ദിവ്യസന്ദേശങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ ഈ ക്രിസ്ത്യന്‍ യുവാവിനെ ,മുഹമ്മദിനെ പരിഹസിച്ചിരുന്ന അറബികള്‍ “പരിശുദ്ധാത്മാവ്” എന്നാണ് വിളിച്ചിരുന്നത്. പൂര്‍വ്വ വേദങ്ങളില്‍നിന്നും ഇപ്രകാരം ആശയചോരണം നടത്തുന്നതിന്റെ പേരില്‍ നബിയെ പരിഹസിച്ചവര്‍ക്ക് അല്ലാഹു നല്‍കിയ മറുപടി നോക്കൂ:

അദ്ദേഹത്തിനിതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത് ഒരു മനുഷ്യന്‍ തന്നെയാണ് എന്നവര്‍ പറയുന്നത് നിശ്ചയമായും നാം അറിയുന്നുണ്ട്. എന്നാല്‍ അവര്‍ ഏതൊരാളെ കുറിച്ചാണോ പറയുന്നത്, അയാളുടെ ഭാഷ അറബിയല്ല. ഈ ഖുര്‍ ആനാകട്ടെ വ്യക്തമായ അറബി ഭാഷയും.”[16:103]

റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന്‍ ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വ്ഡ്ഡിത്തം പറയുമോ?

വെളിപാടുകളുടെ ഉറവിടം മക്കക്കാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നുവെന്ന് അവരുടെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നു.

അവിശ്വാസികള്‍ പറയുന്നു: `ഇത് ഒരു നുണയല്ലാതെ മറ്റൊന്നുമല്ല. അവന്‍ അതു കെട്ടിയുണ്ടാക്കുകയാണ്‍. മറ്റു ചിലര്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ അക്രമവും വ്യാജവുമായി വന്നിരിക്കുകയാണ്.
അവര്‍ പറയുന്നു: `പൂര്‍വികന്മാരുടെ കെട്ടുകഥകളാണിത്. അവന്‍ അത് എഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ രാവിലെയും വൈകുന്നേരവും അത് വായിച്ചു കേള്‍പ്പിക്കപ്പെടുന്നു.`
പറയുക: `ആകാശങ്ങളിലും ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന്‍ അത് അവതരിപ്പിച്ചിരിക്കുകയാണ്. അവന്‍‍ പൊറുക്കുന്നവനും കരുണാനിധിയുമാണ്
.’[25:4-6]
വ്യഖ്യാനം കാണുക:

“വേദക്കാരായ ചിലര്‍ തൌറാത്തു വായിക്കലും അതിലെ കഥകള്‍ വായിക്കലും പതിവുണ്ടായിരുന്നു. അവര്‍ നബിയില്‍ വിശ്വസിച്ച ശേഷം ,നബിയും അവരും തമ്മിലുള്ള ബന്ധത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ‍ നള്രുബ്നു ഹര്‍ഥ് ഈവാദം ഉന്നയിച്ചത്. ...”[അമാനി മൌലവി]

ദൈവത്തിന്റെ മറുപടികള്‍ എത്ര ദുര്‍ബലമാണെന്നു നോക്കൂ!

26 comments:

ഗുപ്തന്‍ said...

Good effort Mr Jabbar. Recently there were blogs from some muslim pockets on the Super-human wisdom in never-again-attainable dimension coming down throgh Muhammed in 23 years.

The literary history of the Quranic text and plain common sensical reading will show that 70 percent of the whole Quran can be traced back to Aramaic traditions of the Bible (formulated/wrtiten over 1200 years)and the rest to a (often non-sensical) radicalization of the different versions of Hammurabic code existant in the Middle East centuries before the time of Muhammed. It is high time that someone speaks sense !!

Unknown said...

ഒരു ചര്‍ച്ച കഴിഞ്ഞിട്ട് പോരെ മാഷേ
അടുത്ത ചര്‍ച്ച. അതോ ഉത്തരം മുട്ടിയതു കൊണ്ടോ????

Unknown said...

ഒരു സിമ്പിള്‍ ചോദ്യം.

ക്രിസ്തീയ പുരോഹ്തന്റെ കഥകള്‍ ആണെങ്കില്‍, എന്തുകൊണ്ട് ക്രൂശികരണം , ഉയര്‍ത്തെഴുന്നേല്പ് എന്നിവയില്‍ തര്‍ക്കം ഉണ്ടായി.

ക്രിസ്ത്യാനിയായ ജബറ്രിന്റെ പിതാവായ യേശുവിന്റെ കഥ മാത്രം പ്രവാചകന്‍ മാറ്റിയോ?

താങ്കള്‍ക്ക് ഇത്ര ബുദ്ധിയില്ലാതായോ??

കൊട്ടുകാരന്‍ said...

എല്ലാ ജന സമൂഹങ്ങള്‍ക്കും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്.പക്ഷെ അറേബ്യയിലും പരിസരദേശങ്ങളിലും പ്രചരിച്ച കതകള്‍‍ മാത്രമേ ഖുരാനില്‍
കാണുന്നുള്ളൂ. ഉദാഹരണത്തിനു ഇന്ത്യയിലെ മഹാഭാരതമോ രാമായണമോ അതിലെ ക്ഥാപാത്രങ്ങളോ ഒന്നുംഖുരാനില്‍ പരാമര്‍ശിക്കപ്പെടുന്നില്ല.
അരേബ്യയില്‍ കേട്ടു പരിചയമുള്ള കഥകള്‍ പറയാന്‍ മലക്കിന്റെയു ദൈവത്തിന്റെയും ആവശ്യമില്ലല്ലോ. അതു നബിക്കു സ്വന്തമായി പറയാമല്ലോ.

Unknown said...

കൊട്ടുകാരന്‍,

പ്രവാചകന്‍ പറഞ്ഞത് കഥകളല്ല ചരിത്രമാണ്. ചരിത്ര പുസ്തകങ്ങള്‍ എടുത്ത് വായ്ച്ച് നോക്കൂ. ഫറോവയും മറ്റുമൊക്കെ ഈജിപ്തില്‍ പോയി നോക്കിയാല്‍ കാണാം. ആദ് സമുദായം, സമൂദ് ഗോത്രം, ചാവ് കടല്‍, സീനാ പര്‍വ്വതം ..തുടങ്ങി ഖുര്‍‌ആനില്‍ പറഞ്ഞ ചരിത്ര സംഭവങ്ങള്‍ക്കൊക്കെ തെളിവുകള്‍ ഉണ്ട്. wikipedia.org ഒക്കെ ഒന്ന് എടുത്ത് നോക്കൂ..

ഇതൊക്കെ അറബികള്‍ക്ക് അറിയുന്ന കഥകളാണ് എന്ന് ആരാണ് താങ്ക്ലോട് പറഞ്ഞത് ??

ഈ പറഞ്ഞ ചരിത്രങ്ങളത്രയും ജൂത-ക്രിസ്ത്യാനികളുടെ വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതും, അവര്‍ക്കറിയാവുന്നതും, എന്നാല്‍ മക്കയിലെ അറബികള്‍ക്ക്‌ അജ്ഞാതമായതുമായ ചരിത്രമാണ്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒക്കെ ഒന്നു നല്ലപോലെ വായിച്ചിട്ട് പോരെ സഹോദരാ അഭിപ്രായം പറയുന്നത്.

എല്ലാ ജന സമൂഹങ്ങള്‍ക്കും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്.ഖുര്‍‌ആന്‍ അത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ ചിരപുരാതനമായ ഒരു സംസ്കാരം നിലനിന്നിരുന്ന പ്രദേശമെന്ന നിലക്ക് ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവണം. ആ പ്രവാചകന്മാരില്‍ ചിലര്‍ക്ക് വേദഗ്രന്ഥങ്ങളും നല്‍കിയിരിക്കണം. ഈ പ്രവാചകന്മാരെയോ വേദഗ്രന്ഥങ്ങളെയോ ഇകഴ്ത്തുവാനോ അവമതിക്കുകയോ ചെയ്യാന്‍ മുസ്ലിമിന് പാടില്ല. പ്രവാചകന്‍ മാര്‍ക്കിടയില്‍ വിവേചനം കല്പിക്കുന്നതിനെതിരെ ഖുര്‍‌ആന്‍ ശക്തമായി താക്കീത് നല്‍കുന്നുണ്ട് (4:150). അപ്പോള്‍ ഇന്ത്യയിലേക്ക് വന്ന പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ . അവരെയും അവര്‍ക്ക് അവതരിക്കപെട്ട വേദഗ്രന്ഥങ്ങളെയും ഖുറാന്‍ ആദരിക്കുന്നു അംഗീകരിക്കുന്നു.

എന്നാല്‍ ഇന്നു നിലനില്‍ക്കുന്ന ശ്രുതി ഗ്രന്ഥങ്ങളിലേതെങ്കിലും (വേദസംഹിതകള്‍, ബ്രഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍) പടച്ചതമ്പുരാന്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളാണെന്ന് പറയാന്‍ കഴിയുമോ? ഇവ ദൈവത്തില്‍ നിന്ന് ശ്രവിക്കപ്പെട്ടതിനാലാണ് ശ്രുതിയെന്ന് വിളിക്കുന്നതെന്നാണ് വിശ്വാസം.

ദൈവത്തിങ്കല്‍നിന്ന് മനുഷ്യര്‍ക്ക് പ്രത്യേകമായ സന്ദേശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുവെന്ന വിശ്വാസം ഹിന്ദുമത വിശ്വാസൈകള്‍ക്കിടയില്‍ നില നിന്നിരുന്നുവെന്ന് ശ്രുതി സങ്കല്പം വ്യക്തമാക്കുന്നു. നടേ പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം ശ്രുതികളായി വ്യവഹരിക്കപ്പെടുന്നുന്റെങ്കിലും അവയില്‍ ഏതെല്ലാം പ്രാമാണികമാണെന്ന കാര്യത്തില്‍ അഭിപ്രായന്തരങ്ങളുണ്ട്. ആര്യസാമ്രാജ്യ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതി നാല് വേദസംഹിതകള്‍ മാത്രമാണ് അപ്രമാദിത്വമുള്ളതെന്ന് വാദിക്കുമ്പോള്‍ സ്വാമി വിവേകാനെന്ദനെ പോലുള്ളവര്‍ ഉപനിഷത്തുകള്‍ക്കാണ് പ്രഥമ പ്രാധാന്യം നല്‍കുന്നത്.

അടിസ്ഥാന ശ്രുതിഗ്രന്ഥങ്ങള്‍ക്കുപോലും തെറ്റുപറ്റാമെന്ന് അഭിപ്രായപെട്ട ഹിന്ധുമത പണ്ഡിതന്മാരുണ്ട്. വേദങ്ങള്‍ തെറ്റു പറ്റാത്തവയോ സര്‍വ്വതും ഉള്‍ക്കൊള്ളുന്നവയോ അല്ല (Indian Religions page 22),എന്ന ഡോ.രാധകൃഷ്ണന്റെ വീക്ഷണവും വേദങ്ങളില്‍ യുക്തിയുമായി പൊരുത്തപ്പെടുന്നിടത്തോളം ഭാഗങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു. വേദങ്ങളിലെ ചില ഭാഗങ്ങള്‍ പ്രഥമ ദൃഷ്ടിയില്‍ പരസ്പര വിരുദ്ധങ്ങളാണ്. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം വാല്യം-4, പുറം 55) എന്ന സ്വാമി വിവേകാനന്ദന്റെ നിലപാടും വേദങ്ങള്‍ നൂറുശതമാനം ദൈവിക വചനങ്ങാളാണുള്‍കൊള്ളുന്നെന്ന വാദഗതിയുടേ മുനയോടിക്കാന്‍ പോന്നതാണ്.

പോതുവേ പറാഞാല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ക്കുറിച്ച വ്യക്തമായ ചിത്രം നല്‍കുന്ന ഗ്രനഥങ്ങളാണ് ശ്രുതികള്‍. ഇന്ത്യയിലേക്ക് നിയുക്തരായ പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ആശയങ്ങളുടെ ശകലങ്ങള്‍ ഇവയില്‍ കാണാനാവുമായിരിക്കണം, എന്നാല്‍, ഇവ പൂര്‍ണ്ണമായും ദൈവികമാണേന്ന വാദം അടിസ്ഥാന രഹിതമാണ്.

രാമായണവും മഹാഭാരതയും എവിടേയും ചരിത്ര സംഭവങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. മിത്തായാണ് കണക്കാക്കുന്നത്.

ഖുര്‍‌ആനില്‍ പറഞ്ഞവക്ക് ചരിത്ര പിന്‍ബലമുണ്ട്.

ഖുര്‍‌ആന്‍ ഒരു കഥാപുസ്തകമല്ല എന്ന് താങ്കള്‍ മനസ്സിലാക്കണം. ചരിത്രപരാമര്‍ശങ്ങള്‍ ഉണ്ട്. മനുഷ്യന്റെ വിജയമണ് ഖുര്‍‌ആന്റെ പ്രമേയം. മനുഷ്യരോടാണ് ഖുര്‍‌ആന്‍ സംസാരിക്കുന്നത്. ഇഹലോക ജീവിതത്തിന്റെ നശ്വരത്യെയും ഇവിടുത്തെ സുഖഭോഗങ്ങള്‍ക്ക് പിന്നില്‍ ഓടി ജീവിതം തുലക്കുന്നതിന്റെ അര്‍ഥമില്ലായ്മയെ ക്കുറിച്ചും അത് അവനോട് സംസാരിക്കുന്നു.

Anonymous said...

സിന്ധു നദീതടത്തിലും, മോഹന്‍‌ജദാരോ ഹാരപ്പാ തുടങ്ങിയ ഇടങ്ങളിലെയും, അതുപോലെ നമ്മുടെ മുസ്‌രിസില്‍ പോലും ഖനനം നടത്തിയാല്‍ പലതും കണ്ടെടുക്കാം. മുസ്‌രിസ് പട്ടണം ഇങ്ങനെ ദൈവം കാറ്റോ വെള്ളമോ ഉപയോഗിച്ച് മൂടിക്കളഞ്ഞതാണോ? ആണെങ്കില്‍ അറബിനാട്ടില്‍ അല്ലാത്തതിനാല്‍ ആണോ ദൈവം അത് ഖുറാനില്‍ പറയാതിരുന്നത്?...അപ്പോള്‍ അറബി നാട്ടില്‍ മാത്രമേ ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തികളും കേന്ദ്രീകരിക്കുകയുള്ളോ?....

ഭാരതത്തിലുണ്ടായിരുന്ന പുരാതന സംസ്കാരത്തെ പറ്റിയൊന്നും ഖുറാനില്‍ പറയാഞ്ഞതെന്താ? നമ്മൂടെ നാട്ടില്‍ ഒന്നും ദൈവം പ്രവാചകന്മാരെ അയച്ചില്ലേ? ഏറ്റവും കൂ‍ടുതല്‍ ബഹുദൈവ വിശ്വാസികള്‍ ഉള്ളതും ഉണ്ടായിരുന്നതും ഭാരതത്തില്‍ അല്ലേ? അപ്പോള്‍ ന്യായമായും നബി ഇന്ത്യയില്‍ അല്ലേ ജനിക്കേണ്ടിയിരുന്നത്?

എന്താണ് ഇതിനുള്ള ഉത്തരം?

Anonymous said...

ക്രിസ്ത്യന്‍ ജൂത സമുദായങ്ങളിലെ ഗ്രന്ഥങ്ങളില്‍ ഉള്ള ചരിത്രം ഒക്കെ ഖുറാനില്‍ എഴുതിയ ദൈവം എന്തു കൊണ്ട് ഭാരതത്തിലെയോ കിഴക്കനേഷ്യയിലേയോ ഗ്രന്ഥങ്ങളിലെ ചരിത്രങ്ങള്‍ എഴുതിയില്ല?

ഇസ്ലാമിനു മുന്‍പേ ഉണ്ടായ ബുദ്ധമതത്തെ പറ്റി ഒന്നും പറയാതിരുന്നതെന്തേ? ബുദ്ധമതം അറേബ്യയിലേക്ക് പ്രചരിച്ചിരുന്നു എങ്കില്‍ ഖുറാന്‍ ചരിത്രം പക്ഷേ മറ്റൊന്നാകുമായിരുന്നു. ആയത്തുകളുടെ എണ്ണം കൂടിയേനെ.

ഹിന്ദു മതത്തിലേ ഗ്രന്ധങ്ങള്‍ ഒന്നും ദൈവം എഴുതിയതല്ല എന്ന് വിവരമുള്ള ഹിന്ദു പണ്ഡിതന്മാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് എന്റെ സുഹൃത്ത് സമര്‍ത്ഥിച്ച് കണ്ടു. ശരിയാണ്.. അതാണ് വിവരമുള്ളവര്‍ ചെയ്യുന്നത്. വിശ്വാസങ്ങളിലും പ്രമാണങ്ങളിലും തെറ്റുണ്ടെങ്കില്‍ അത് അംഗീകരിക്കണം. അല്ലാതെ കേട്ടതും വായിക്കുന്നതും എല്ലാം (അത് ഏത് ഗ്രന്ഥമായാലും) ശരിയാണെന്ന് കടും‌‌പിടുത്തം പിടിക്കരുത്. അതാണ് എന്റെ മുസ്ലിം സുഹൃത്തുക്കള്‍ക്കൂം പണ്ഡിതന്മാര്‍ക്കും പറ്റുന്ന തെറ്റ്.
(ദൈവം പറഞ്ഞതാണെന്ന് എല്ലാ ആയത്തുകളിലും നബി പറഞ്ഞില്ലായിരുന്നു എങ്കില്‍ എത്ര മുസ്ലീങ്ങള്‍ ഖുറാന്‍ അംഗീകരിച്ചേനെ? ആത്മാര്‍ത്ഥമായീ ചിന്തിക്കൂ...)

അബ്ദുല്‍ അലി said...

ഖുര്‍ആനില്‍ പലയിടങ്ങളിലായി, ലോകത്താകമാനമുള്ള മനുഷ്യരോടായി, ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്ത്വവുമുള്ള ഒരു ഗ്രന്ഥം രചിച്ചുകൊണ്ടുവരുവാന്‍ വെല്ലുവിളിച്ചിട്ടുണ്ട്‌. ലോകത്തിലെ ഏതുഭാഷയിലായാലും കൊള്ളാം.

1438 വര്‍ഷമായിട്ടും, അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ജൂതന്മാരും, അറബ്‌ ലോകത്തെ കൃസ്തുമതക്കാരും കഠിനപരിശ്രമം നടത്തിയിട്ടും ഈ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു.

പൂര്‍വ്വവേദങ്ങള്‍ പഠിച്ച ഒരു റോമന്‍ അടിമ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ എറ്റുപറയുകയാണ്‌ മുഹമ്മദ്‌ നബി(സ) ചെയ്യുന്നതെന്ന് ജല്‍പിച്ചവര്‍ക്കുള്ള മറുപടിയാണിത്‌. അറബിസാഹിത്യകാരന്മാരെ വെല്ലുവിളിക്കുന്ന ഒരു മഹദ്‌ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു റോമന്‍ അടിമയുടെ വായില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞാല്‍ സാമന്യബുദ്ധിയുള്ള ആര്‍ക്കും അത്‌ അംഗീകരിക്കാനാവില്ല.

മറ്റോന്ന്, നബിവചനങ്ങളും (ഹദീസ്‌) ഖുര്‍ആന്‍ സുക്തങ്ങളും തമ്മില്‍ പ്രകടമായ അന്തരം (ഭാഷപരമായി) എവ്വര്‍ക്കും ദൃശ്യമാണ്‌, ഖുര്‍ആനിലെ ഒരു സുക്തം പോലും പ്രവാചകന്റെ വചനങ്ങള്‍ക്ക്‌ സമമാണെന്ന് ഇന്ന് വരെ അറബിഭാഷയെക്കുറിച്ച്‌ പഠിച്ചവരാരും പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെ ഖുര്‍ആന്‍ പ്രവാചകന്റെ വാക്കുകളാവും.

ഖുര്‍ആന്‍ വചനങ്ങള്‍ കെട്ട്‌കഥ മാത്രമാണെന്ന് പറയുന്ന ജബ്ബാര്‍ ഭായി, 1400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മാത്രം, ആധുനിക യന്ത്രങ്ങളുടെയും, ശാസ്ത്ര പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട പല ശാസ്ത്ര തത്ത്വങ്ങളും, ഭ്രൂണത്തിന്റെ വളര്‍ച്ചയും, പര്‍വ്വതങ്ങളുടെ ഘടനയും, പ്രപഞ്ചത്തിന്റെ നിലനില്‍പ്പുമൊക്കെ നബിക്കാര്‌ പറഞ്ഞ്‌കൊടുത്തു?. ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്ന അനേകം പ്രപഞ്ച രഹസ്യങ്ങള്‍ നബിക്കറിയിച്ച്‌ കൊടുത്തതാര്‌?.

അന്നദി മുതല്‍ അനന്തതവരെയുള്ള അഖിലാണ്ഡത്തെയുള്‍ക്കൊള്ളുന്ന അതിവിപുലമായ ഒരു വിഷയസമുച്ചയത്തെക്കുറിച്ചാണ്‌ വിശുദ്ധ ഖുര്‍ആന്‍ ചര്‍ച്ചചെയ്യുന്നത്‌. പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചും അതിന്റെ ആരംഭത്തെയും പരിണാമത്തെയുംകുറിച്ചും ഘടനയെയും സംവിധാനത്തെയും കുറിച്ചും ഈ ഗ്രന്ഥം സംസാരിക്കുന്നു.

Anonymous said...

ഇതിലും നല്ലതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഭഗവദ്ഗീതയും ക്രിസ്തീയമായ ബൈബിളൂം ഒക്കെ ഇതിലും നന്നായി ചരിത്രത്തെയും, മനുഷ്യന്‍ അനുഷ്ടിക്കേണ്ട ചര്യകളെ കുറിച്ചും ഒക്കെ പറയുന്നുണ്ടല്ലോ.... പിന്നെന്തിനു ഇങ്ങനെ ഒരു വെല്ലുവിളിയുടെ ആവ്വശ്യം? ഖുറാ‍നാണ് ഏറ്റവും ഉത്തമമായ പുസ്തകം എന്ന് മുസ്ലീങ്ങള്‍ അല്ലാതെ ആരെങ്കിലും പറയുന്നുണ്ടോ?... ഇതില്‍ ഉള്ളത് മറ്റ് പലയിടത്തും കാ‍ണാം പക്ഷേ ഇതിലില്ലാത്തത് വേറെ എവിടെയും കാണില്ല്ല എന്നാണ് ഒരു പ്രമുഖ ഹിന്ദു ഗ്രന്ഥത്തില്‍ പറയുന്നത്. ((പക്ഷെ അതില്‍ വെല്ലുവിളി ഒന്നും ഇല്ല്ല))

Unknown said...

പ്രിയപ്പെട്ട ജബ്ബാര്‍ മാഷ്,

മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കട്ടെ. നന്‍മ ചെയ്യാനും തിന്‍മ ചെയ്യാതിരിക്കാനും ഒരാള്‍ക്ക് ദൈവവിശ്വാസം ആവശ്യമില്ലെങ്കില്‍ അയാള്‍ കേമന്‍ തന്നെ. പക്ഷെ, ഭൂരിപക്ഷം ശരാശരി മനുഷ്യരെയും സ്വര്‍ഗം കാണിച്ചു മയക്കിയും നരകം കാണിച്ചു പേടിപ്പിച്ചുമേ വരുതിക്കു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ.ആ രീതിയില്‍ ചിന്തിച്ചാല്‍ മതവിശ്വാസം അപകടകരമല്ല.

പക്ഷേ, പ്രതിഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുന്നവന്‍ തന്നെ കേമന്‍ എന്നു മനസ്സിലാ‍ക്കുവാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.

ചര്‍ച്ഛയില്‍ പങ്കെടുക്കുന്ന വിശ്വാസികളോടൊരു കാര്യം. മതസഹിഷ്ണുത എന്നത് ഹിന്ദുവിന് മുസ്ലിമിനോടും ക്രിസ്ത്യാനിയോടും (എല്ലാവര്‍ക്കും നേരെ തിരിച്ചും) എന്നത്, അവിശാസികളോടും കൂടി വേണം. കാരണം അവര്‍ അവിശ്വാസികളായത് മനുഷ്യനന്മയില്‍ അമിതമായ വിശ്വാസമുള്ളതു കൊണ്ടാണ്.

ചര്‍ച്ചകള്‍ നടക്കട്ടെ.

ea jabbar said...

പ്രപഞ്ച സ്രഷ്ടാവായ ദൈവം സൃഷ്ടികളായ പാവം മനുഷ്യരെ സാഹിത്യരചനാമത്സരത്തിനു വെല്ലു വിളിച്ചു പോലും!
ഈ മത്സരത്തിലാരാണാവോ റഫറിയാവുക?

കൊട്ടുകാരന്‍ said...

ബൈബിള്‍ കഥകളും മദ്ധ്യേഷ്യന്‍ ചരിത്രവും അറ‍ബികള്‍ക്കും മുഹമ്മദ്നബിക്കും അറിയില്ലായിരുന്നു എന്ന് ആരാണു താങ്കളോട് പറഞ്ഞത്.?
രമായണവും മഹാഭാരതവുമൊക്കെ കാലഹരണപ്പെട്ടതു കൊണ്ടാണു ഖുര്‍ ആനില്‍ പരാമര്‍ശിക്കാതിരുന്നത് എന്ന വിവരം അല്ലാഹു താങ്കളെ പ്രത്യേകം വിളിച്ച് അറിയിച്ചോ? അങ്ങ്നെയെങ്കില്‍ മാറ്റിത്തിരുത്തിയതും കാലഹരണപ്പെട്ടതുമായ യഹൂദ ക്രൈസ്തവ ചരിത്രവും കഥകളും പത്തും പതിനാറും വട്ടം ഖുരാനില്‍ ആവര്‍ത്തിക്കുന്നതെന്തിനാ?
അറബികള്‍ക്കന്നു കേട്ടു പരിചയമില്ലാത്ത ഒരു കാര്യവും ഖുറാനിലില്ല എന്നതല്ലേ സത്യം? ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു കൊടുക്കാനറിയാത്ത അല്ലാഹു ഭ്രൂണ ശാസ്ത്രം പറഞ്ഞു എന്നോ?

Radheyan said...

അബ്ദുല്‍ അലി said...
"ഖുര്‍ആനില്‍ പലയിടങ്ങളിലായി, ലോകത്താകമാനമുള്ള മനുഷ്യരോടായി, ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്ത്വവുമുള്ള ഒരു ഗ്രന്ഥം രചിച്ചുകൊണ്ടുവരുവാന്‍ വെല്ലുവിളിച്ചിട്ടുണ്ട്‌. ലോകത്തിലെ ഏതുഭാഷയിലായാലും കൊള്ളാം."

ഭദ്രതയും ഗാംഭീര്യവും മഹത്വവും കേവലം ആപേക്ഷികവും വൈയക്തികവുമായ സംഗതിയല്ലേ.

പാത്രവൈവിധ്യം കൊണ്ടും സൂത്രധാരന്റെ ഇടപെടല്‍ കൊണ്ടും വൈകാരികതയുടെ ചുഴിമലരികള്‍ കൊണ്ടും ഇന്നും അല്‍ഭുതമാണ് മഹാഭാരതം.(രാമായണത്തിന് ഒരു പൈങ്കിളി ടച്ചുണ്ട്,ക്രൌഞ്ചമിഥുനങ്ങളുടെ വിരഹത്തില്‍ നിന്ന് പ്രചോദിതമായത് കൊണ്ടാവാം.)പക്ഷെ എന്റെ ഈ നിരീക്ഷണം ഒരു ആധികാരിക പ്രസ്താവമായോ ശാസ്ത്ര സത്യമായോ പറയാന്‍ കഴിയുമോ.

ചിലര്‍ക്ക് 100 years of solitude ആവാം ശ്രേഷ്ഠം,ചിലര്‍ക്ക് മാക്ബത്താവം,ചിലര്‍ക്ക് രഘുവംശമാകാം,ചിലര്ക്ക് ബൈബിളിലെ ഉത്തമഗീതങ്ങളാവാം,‍ചിലര്‍ക്ക് നളിനി ജമീലയുടെ ആത്മകഥയാകാം.ഇവയില്‍ ഞാനിഷ്ടപ്പെടുന്നത് ശ്രേഷ്ഠമെന്നത് ഓരോരുത്തര്‍ക്കും തോന്നമെന്നാലാതെ,ലോകാവസാനം വരെ അത് ബോധ്യപ്പെടുത്താന്‍ സാധിക്കുകയില്ല.

ലോകത്ത് ഇനി അടുത്ത 10 വര്‍ഷത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ ഏതെന്ന് ഏതെങ്കിലും ഗ്രന്ഥങ്ങള്‍ നോക്കി ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ?വെല്ലുവിളി ഒന്നുമല്ല,സത്യം അറിയാം,പിന്നെ ഇപ്പോഴെ പേറ്റന്റ് എടുക്കാം എന്ന ഉദ്ദേശം മാത്രമേ ഉള്ളൂ.

അബ്ദുല്‍ അലി said...

ജബ്ബാര്‍ മഷെ, സ്രഷ്ടവായ ദൈവത്തെ അംഗികരിക്കാത്ത സൃഷ്ടിയോട്‌ പിന്നെ എന്തുത്തരം പറയണം.

ന്യായാധിപന്‍, ശാസ്ത്രം ഖുര്‍ആനില്‍ എന്ന വിഷയം എന്റെ ബ്ലൊഗില്‍.

കൊട്ടുകാരന്‍, നിങ്ങള്‍ക്ക്‌ ഖുര്‍ആനിനെകുറിച്ച്‌ അറിവുണ്ടോ അന്നറിയില്ല, ഇല്ലെങ്കില്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഭാഷയല്ല അങ്ങയുടെത്‌, പരസ്പര ബഹുമാനത്തോടെ മാത്രം കാര്യങ്ങള്‍ പങ്ക്‌വെക്കുവാന്‍ അഗ്രഹിക്കുന്നവനാണ്‌ ഞാന്‍. വെല്ലുവിളി നടത്തി, ഉത്തരത്തില്‍ ചോദ്യം കയറ്റി, എന്നെ തളര്‍ത്തമെന്ന വ്യമോഹം അര്‍ഥശൂന്യമാണ്‌.

സത്യം പറയട്ടെ, ഇവിടെ ഞാന്‍ പറഞ്ഞ ഉത്തരങ്ങള്‍ ഏറെയും, 1400 വര്‍ഷം മുന്‍പ്‌ നബി, മക്ക മുസ്‌രിക്കുകളോട്‌ പറഞ്ഞത്‌ തന്നെയാണ്‌. എന്റെ മുന്നില്‍ കാണുന്ന ശാസ്ത്രതത്ത്വങ്ങള്‍കൂടി കുട്ടിച്ചേര്‍ത്ത്‌ അത്‌ ഇന്നത്തെ ചോദ്യത്തിനുള്ള ഉത്തരമാക്കി എന്നത്‌ മാത്രമാണ്‌ ഞാന്‍ ചെയ്തത്‌.

ഒരുകാര്യം തിര്‍ത്ത്‌ പറയുവാനുണ്ട്‌. നിങ്ങളെ ആരെയും മുസ്ലിമാക്കുക എന്നത്‌ എന്റെ ലക്ഷ്യമല്ല, എന്റെ ഉദേശമല്ല. നിങ്ങള്‍ മുസ്ലിമായാലും അമുസ്ലിമായാലും എനിക്ക്‌ എന്റെ പാപത്തിന്റെ ഭാരം ചുമന്നാല്‍ മതി എന്ന് പുര്‍ണവിശ്വാസമുള്ള ഒരടിമയാണ്‌ ഞാന്‍.

ജബ്ബാര്‍മാഷെ, ഖുര്‍ആന്‍ വായിച്ച്‌ പഠിച്ച അങ്ങനെപോലെയുള്ളവര്‍ ഇത്തരം ചെറിയ ചോദ്യങ്ങള്‍ക്ക്‌ പിന്നലെ പോവാതെ, ഖുര്‍ആന്റെ ആഗാധതയില്‍ മുങ്ങി തപ്പി, വലിയ വലിയ സംശയങ്ങളും, പുതിയ ചോദ്യങ്ങളുമായി വരൂ, അപ്പോഴാണ്‌ എനിക്കും ഉത്തരം തേടി, മുങ്ങാംകുഴിയിട്ട്‌ ഇതില്‍ നീന്തിതുടിക്കുവാന്‍ കഴിയൂ.

ഞാനോരു ചോദ്യം ചോദിക്കട്ടെ, ഉത്തരം തരാമോ?.
നിങ്ങള്‍ ആരാണ്‌?,
നിങ്ങളുടെ ജീവിതലക്ഷ്യമെന്ത്‌?,
എവിടുന്ന് വരുന്നു?,
എങ്ങോട്ട്‌ പോവുന്നു?.

ഉത്തരം ഈ ലോകത്ത്‌ ജീവിക്കുന്ന സമധാന പ്രേമിയായ.... എന്നോക്കെയാണെങ്കില്‍, ചെവി കേള്‍ക്കാത്താ, കണ്ണ്‍ കാണാത്താ, സംസാര ശേഷിയില്ലാത്താ,.... അങ്ങനെയുള്ളവര്‍ക്കും ഈ ലക്ഷ്യം തന്നെയല്ലെ. വിശധമായി എന്റെ ബ്ലോഗില്‍.... ഇന്‍സാ അല്ലാ.

vimathan said...

"ഖുര്‍ആനില്‍ പലയിടങ്ങളിലായി, ലോകത്താകമാനമുള്ള മനുഷ്യരോടായി, ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്ത്വവുമുള്ള ഒരു ഗ്രന്ഥം രചിച്ചുകൊണ്ടുവരുവാന്‍ വെല്ലുവിളിച്ചിട്ടുണ്ട്‌. ലോകത്തിലെ ഏതുഭാഷയിലായാലും കൊള്ളാം."

ജബ്ബാര്‍ മാഷ് പറഞ്ഞത് പോലെ സാഹിത്യ രചനാ മത്സരത്തീന് മനുഷ്യനെ വെല്ലുവിളിക്കുന്ന ഒരു ദൈവം ദൈവമാണോ?

തട്ടുകാരന്‍ said...

മഹാഭാരതവും രാമായണവും ഒക്കെ ദൈവീക വചനമാണെന്ന് സ്വയം അവകാശപ്പെടുന്നില്ല.

അതിലെ കഥകള്‍ ഒക്കെ തന്നെ ഒന്നു വായിച്ചു നോക്കൂ. ദൈവ കഥാപാത്രങ്ങള്‍ തന്നെ പാര പണിയുന്നു. നല്ല രാജാവായ മഹാബലിയെ ചവിട്ടിത്തഴ്തിയും ദൈവം. യുധിഷ്ടരനെ ചതിച്ചു കൊല്ലാന്‍ ഐഡിയ പറഞു കൊടുത്തതും ദൈവം. ഓരോ കഥകളും വിശ്വാസയോഗ്യമല്ല. എത്ര എത്ര ദൈവങ്ങള്‍. ഓം നമശ്ശിവായ സീരിയല്‍ കണ്ടാല്‍ ശിവന്‍ ആണ് വലിയവന്‍. ശ്രീക്ര്ഷ്ണന്‍ കണ്ടാല്‍ വിഷ്ണു ആണ് വലിയവന്‍. ആകെ മൊത്തം ചതിയും , കള്ളക്കളികളും. കൊടുങ്ങളല്ലൂര്‍ ഭരണിയില്‍ ദേവിക്ക് തെറിപ്പാട്ട് പാടുന്നു. ആചാരമാണത്. കുംഭമേളയില്‍ സ്വാമിമാര്‍ തുണിയുരിഞ്ഞ് നടക്കുന്നു. ഇതോക്കെ എന്തിന്റെ ബേസിസില്‍ ആണ്. ദൈവങ്ങളുടെ തന്നെ എത്ര എത്ര ചതി പ്രയോഗങ്ങള്‍. അഞ്ച് പേര്‍ക്ക് കൂടി ഒരു ഭാര്യ, അവര്‍ക്ക് കൂട്ടിനോ ദൈവവും?????? ഒരമ്മക്ക് നൂറ്റൊന്ന് മക്കള്‍ , നൂറ്റൊന്ന് ഇറച്ചി കഷ്ണങ്ങള്‍ കുടത്തിലാക്കി വെച്ചിട്ട് കള്‍ട്ടിവേറ്റ് ചെയ്ത് മക്കള്‍. സൂര്യനു ഭാര്യ, ചന്ദ്രനും ഭാര്യയും കുട്ടികളും അമ്മായിഅമ്മയും, വായുവിന് മക്കള്‍. ഒരുപാട് എഴുതാന്‍ ഉണ്ട്. ഇതെല്ലെ സഹോദരാ മഹഭാരതം. മനുഷ്യന്മാര്‍ക്ക് അയിത്തം. മനുഷ്യന്മാരില്‍ തെന്നെ കാസ്റ്റ്, പല വിഭാഗങ്ങള്‍. തൊട്ടുകൂടാഴ്മ. ശിഷ്യന് വേണ്ടി മറ്റൊരു ശിഷ്യന്റെ വിരല്‍ അറ്റു വാങുക. ആണ്‍ ദൈവത്തിനും ആണ്‍ ദൈവത്തിനും മകന്‍, ദൈവത്തിന് ഭാര്യയും മക്കളും. ഇതൊക്കെ എന്താ??? ദൈവത്തിന് പതിനായിരം ഭാര്യമാര്‍...??????

കൊട്ടുകാരാ.. ആദ്യം സ്വന്തം മതത്തെ പറ്റി ഒന്നു വായിച്ചിട്ട് വാ..എന്നിട്ട് പോരെ ഈ ചര്‍ച്ച.

Anonymous said...

തട്ടുകാരന്‍ എന്ന പേരില്‍ എഴുതിയ മാന്യനായ ‘മുസ്ലിം’ സുഹൃത്തെ.. (ക്ഷമിക്കണം..) രാമായണവും മഹാഭാരതവും ഹിന്ദുത്വത്തിന്റെ ആധികാരിക ഗ്രന്ഥങ്ങള്‍ അല്ല... അതിന് കുറെ ഉപനിഷത്, വേദങ്ങള്‍,മനുസ്‌മൃതി, തുടങ്ങിയവയും ഒരു പരിധി വരെ ഭഗവത്ഗീ‍തയും പഠിക്കണം... പക്ഷെ അതിലും വന്നിരിക്കുന്ന തെറ്റ് വിവരമുള്ള ഹിന്ദുക്കള്‍ തിരുത്തൂവാന്‍ തയ്യാ‍റാണ്. പക്ഷെ ഖുറാനില്‍ പറഞ്ഞിരിക്കുന്ന തെറ്റുകള്‍ തിരുത്താ‍ന്‍ ആര്‍ക്കും കഴിയില്ല. അത് തെറ്റാണെന്ന് പറയുന്നവന്റെ തല എടുക്കാന്‍ ആണ് ശരിയത് നിയമം അനുശാസിക്കുന്നത് അല്ലെ??...

ഇവിടെ ഞാന്‍ നേരത്തെയും ചോദിച്ചു,ഇപ്പോഴും ആവര്‍ത്തിക്കുന്നു...

“തട്ടുകാരാ....” പറയൂ‍ ഉത്തരം..

മുസ്‌രിസ് പട്ടണം ഇങ്ങനെ ദൈവം കാറ്റോ വെള്ളമോ ഉപയോഗിച്ച് മൂടിക്കളഞ്ഞതാണോ? ആണെങ്കില്‍ അറബിനാട്ടില്‍ അല്ലാത്തതിനാല്‍ ആണോ ദൈവം അത് ഖുറാനില്‍ പറയാതിരുന്നത്?...അപ്പോള്‍ അറബി നാട്ടില്‍ മാത്രമേ ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തികളും കേന്ദ്രീകരിക്കുകയുള്ളോ?....

ഭാരതത്തിലുണ്ടായിരുന്ന പുരാതന സംസ്കാരത്തെ പറ്റിയൊന്നും ഖുറാനില്‍ പറയാഞ്ഞതെന്താ? നമ്മൂടെ നാട്ടില്‍ ഒന്നും ദൈവം പ്രവാചകന്മാരെ അയച്ചില്ലേ? ഏറ്റവും കൂ‍ടുതല്‍ ബഹുദൈവ വിശ്വാസികള്‍ ഉള്ളതും ഉണ്ടായിരുന്നതും ഭാരതത്തില്‍ അല്ലേ? അപ്പോള്‍ ന്യായമായും നബി ഇന്ത്യയില്‍ അല്ലേ ജനിക്കേണ്ടിയിരുന്നത്?

എന്താണ് ഇതിനുള്ള ഉത്തരം?

തട്ടുകാരന്‍ said...

അതിലെ കഥകള്‍ ഒക്കെ തന്നെ ഒന്നു വായിച്ചു നോക്കൂ. ദൈവ കഥാപാത്രങ്ങള്‍ തന്നെ പാര പണിയുന്നു. നല്ല രാജാവായ മഹാബലിയെ ചവിട്ടിത്തഴ്തിയും ദൈവം. യുധിഷ്ടരനെ ചതിച്ചു കൊല്ലാന്‍ ഐഡിയ പറഞു കൊടുത്തതും ദൈവം. ഓരോ കഥകളും വിശ്വാസയോഗ്യമല്ല. എത്ര എത്ര ദൈവങ്ങള്‍. ഓം നമശ്ശിവായ സീരിയല്‍ കണ്ടാല്‍ ശിവന്‍ ആണ് വലിയവന്‍. ശ്രീക്ര്ഷ്ണന്‍ കണ്ടാല്‍ വിഷ്ണു ആണ് വലിയവന്‍. ആകെ മൊത്തം ചതിയും , കള്ളക്കളികളും. കൊടുങ്ങളല്ലൂര്‍ ഭരണിയില്‍ ദേവിക്ക് തെറിപ്പാട്ട് പാടുന്നു. ആചാരമാണത്. കുംഭമേളയില്‍ സ്വാമിമാര്‍ തുണിയുരിഞ്ഞ് നടക്കുന്നു. ഇതോക്കെ എന്തിന്റെ ബേസിസില്‍ ആണ്. ദൈവങ്ങളുടെ തന്നെ എത്ര എത്ര ചതി പ്രയോഗങ്ങള്‍. അഞ്ച് പേര്‍ക്ക് കൂടി ഒരു ഭാര്യ, അവര്‍ക്ക് കൂട്ടിനോ ദൈവവും?????? ഒരമ്മക്ക് നൂറ്റൊന്ന് മക്കള്‍ , നൂറ്റൊന്ന് ഇറച്ചി കഷ്ണങ്ങള്‍ കുടത്തിലാക്കി വെച്ചിട്ട് കള്‍ട്ടിവേറ്റ് ചെയ്ത് മക്കള്‍. സൂര്യനു ഭാര്യ, ചന്ദ്രനും ഭാര്യയും കുട്ടികളും അമ്മായിഅമ്മയും, വായുവിന് മക്കള്‍. ഒരുപാട് എഴുതാന്‍ ഉണ്ട്. ഇതെല്ലെ സഹോദരാ മഹഭാരതം. മനുഷ്യന്മാര്‍ക്ക് അയിത്തം. മനുഷ്യന്മാരില്‍ തെന്നെ കാസ്റ്റ്, പല വിഭാഗങ്ങള്‍. തൊട്ടുകൂടാഴ്മ. ശിഷ്യന് വേണ്ടി മറ്റൊരു ശിഷ്യന്റെ വിരല്‍ അറ്റു വാങുക. ആണ്‍ ദൈവത്തിനും ആണ്‍ ദൈവത്തിനും മകന്‍, ദൈവത്തിന് ഭാര്യയും മക്കളും. ഇതൊക്കെ എന്താ??? ദൈവത്തിന് പതിനായിരം ഭാര്യമാര്‍...??????

ഇതില്‍ ഏതാണ് താങ്കള്‍ തിരുത്തിയിരിക്കുന്നത്??? നാണമില്ലെ മനുഷ്യാ ഇതിനോക്കെ അനുകൂലിച്ച് വാദിക്കാന്‍?? ഞാനും ഒരു ഹിന്ദു തന്നെയാണ്. പക്ഷെ ഏക ദൈവവിശ്വസി. ഒരു മതത്തിന്റെയും ആവിശ്യം ഇല്ല. ഒരൊറ്റ ദൈവം. മതം എന്ന ഒരു സാധനത്തിന്റെ ആവിശ്യം ഇല്ല

തട്ടുകാരന്‍ said...

ആരു പറഞ്ഞെടോ ഇതൊന്നും വായിചിട്ടില്ല എന്ന്.

ഹിന്ദുമത ഗ്രന്ഥങ്ങളെ പൊതുവേ രണ്ടായി തിരിക്കാം. 1) ശ്രുതികള്‍ 2) സ്മൃതികള്‍.

വേദസംഹിതകള്‍: വേദമെന്ന പദത്തിന് അറിവ് വിദ്യ എന്നോക്കെയാണ് അര്‍ത്ഥം. വേദങ്ങള്‍ അപൌരുഷേയങ്ങളാണെന്നാണ് വിശ്വസം. അഥവാ മനുഷ്യനാല്‍ രചിക്കപ്പെടാത്തതും ദിവ്യമായ അന്തശ്ചോദനയാല്‍ കണ്ടെത്തപ്പെടണമെന്നര്‍ഥം. പരമപുരുഷനായ യജ്ഞഭഗവാനില്‍ നിന്ന് വേദം ഉല്പന്നമായി എന്നാണ് rigvedam 10അം മണ്ടലം 90 സൂക്തത്തില്‍ പറയുന്നത്. വേദത്തിലെ എല്ലാ മന്ത്രങ്ങളും ഇന്ന് ഉള്ള മന്ത്രങ്ങള്‍ തന്നെയാണ് വേദമെന്ന് വ്യഖ്യാനിച്ച്ച് സംതൃപ്ത്രാവുകയാണ് ഹൈന്ദവ പണ്ഡിതന്മാര്‍. സാധുശീലന്‍ കെ. പര്‍മെശ്വരന്‍പിള്ള എഴുതുന്നു അസംഖ്യ വൈവേദ: അനാദിയായ വേദം സംഖ്യ മന്ത്രങ്ങളോട് കൂടിയുള്ളതാണ്. ഇപ്പോള്‍ ഉപലബധ്മായ മന്ത്ര സമൂഹങ്ങള്‍ പരിമിതമാണേങ്കിലും അതു തെന്നെയാണ് വേദം . (ഭാരതവിജ്ഞാനകോശം വല്യം 2 പേജ് 731)

വേദം പല പ്രാവിശ്യങ്ങളിലായി നഷടപെട്ടാതായും ഗൃഷിമാരില്‍ പലരും അതിനെ വീണ്ടെടുക്കുന്നതുമായുള്ള അനേകം പ്രസതാവന പൌരാണിക ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

വേദങളുടെ അനുബന്ധമായാണ് ഉപനിഷത്തുകള്‍ അറിയപ്പെടുന്നുവെങ്കിലും അവ ഓരോന്നും പരിശോധിച്ചാല്‍ അവ സ്വതന്ത്ര കൃതികളായാണ് നമുക്കനുഭവപ്പെടുക. അവയും വേദങളും തമ്മില്‍ കാര്യമായ ബന്ധങ്ങളില്ല. ഉപനിഷത്തുകള്‍ എത്ര എണ്ണം എന്നതിനും അഭിപ്രായ വിത്യാസങ്ങളുന്റ്. 200, അല്ല 2000 ആണ് എന്നു, അതല്ല 108 എണ്ണമെല്ലെ ഉള്ളൂ എന്നു അഭിപ്രായ വിത്യാസമുണ്ട്.

ബൊംബെ നിര്‍ണ്ണയ സാഗര പ്രസ്സ് പ്രസിധ്ധപ്പെടുത്തിയ ഈശാദിവിംശോത്തരശതോപനിഷത്തുകളെ ആധാരമാക്കി 108 ഉപനിഷത്തുകളെ അഞ്ച് വാല്യങ്ങളായി ഉപനിഷ്ദ്ദീപ്തി എന്ന പേരില്‍ മലയാളത്തില്‍ പ്രസിധ്ധപ്പെടുത്തിയിട്ടുണ്ട്.

S.R goyal: A Religious history of ancient india, vol ll page 40, യില്‍ പറയുന്നത് ആയിരത്തെട്ട് ഉപനിഷതുക്കളും ഉണ്ട് എന്നാണ്. ഉപനിഷത്തുകളില്‍ തന്നെ തിരുത്തലുകള്‍ നടന്നതിനു തെളിവുകളും ഉണ്ട്.
ദൈവാസ്തിത്ത്വത്തെക്കുറിച്ച് വ്യക്തവും സംശയരഹിതവുമായ ധാരണയുണ്ടാക്കുന്ന ഒന്നും തന്നെ ഉപനിഷത്തുകളിലില്ല. ഉപനിഷത്തുകളിലൂടെ തെളിഞ്ഞ് വരുന്നത് അനേഷണം മാത്രമാണ്. പരസ്പര വിരുദ്ദമായ ബ്രഹ്മഞാന ചര്‍ച്ചകള്‍ അതില്‍ കാണാം.

ഇനി സ്മൃതികള്‍ എടുക്കുകയാണെങ്കില്‍ അതില്‍ ജാതിചിന്ത കാണാം. സ്മൃതികള്‍ പൊതുവേ ബ്രാഹ്മണാധിപത്യത്തെയും അവര്‍ണ്ണപീഡനത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വിഡ്ഡിയായലും വിദ്വാനായലും ബ്രാഹ്മണന്‍ ഈശ്വരതുല്യന്‍ ആണ്. (നാരദ സ്മൃതി). ബ്രാഹ്മണന്‍ ദുര്‍മാര്‍ഗിയാണെങ്കിലും പൂജ്യനാണ്. ശൂദ്രനാകട്ടെ ജിതേന്ദ്രിയായലും പൂജ്യനല്ല.
എന്ന് പരാശ്സ്മൃതിയും പ്രഖ്യാപിക്കുന്നു.
ശൂദ്രന്റെ കയ്യില്‍ സ്വത്ത് വന്നാല്‍ അത് പിഠിച്ചെടുക്കാനുള്ള അവകാശം ബ്രാഹ്മണനുണ്ടെന്ന് മനുസ്മൃതി പറയുന്നു.
സാമൂഹിക പ്രശ്നങ്ങളിലും ബ്രഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും വ്യത്സ്ത വിധികളാണ്
സ്മൃതികള്‍ കല്പിക്കുന്നത്.
താഴ്ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരാള്‍ ഉയര്‍ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരുവനെ കയ്യേറ്റം ചെയ്താല്‍, ഏത് അവയവം കൊണ്ടാണ് അവന്‍ അത് ചെയ്തത്, ആ അവയവം മുറിച്ച് മാറ്റണം. ചവിട്ടിയാല്‍ കാല്‍ മുറിച്ച് മാറ്റണം. ഇതാണ് മനുസ്മൃതീയിലെ സാമൂഹിക ശിക്ഷരീതി ( മനുസ്മൃതി - 8:279-283)

Anonymous said...

സുഹൃത്തേ,,,മമ്മു പറഞ്ഞ കാര്യമാണ് ഞാന്‍ ഇവിടെ പറഞ്ഞത് ..അല്ലാതെ ഹിന്ദു മതത്തേ ന്യായീ‍കരിച്ചതല്ല... ഹിന്ദുമതത്തിലെ ദൈവങ്ങള്‍ ഒന്നും ദൈവങ്ങളെ അല്ല എന്ന് അറിയാനുള്ള സാമാന്യ ബോധം ഉള്ള ഒരു ആളാണ് ഞാനും..

ഇവിടെ അതല്ല വിവരിച്ചിരിക്കുന്നത്.ദൈവം പറഞ്ഞത് എന്ന് പറഞ്ഞ ഖുറാനിലെ വാക്യങ്ങളെ പറ്റിയാണ്.

പിന്നെ വിവരമുള്ളവര്‍ എന്ന് പറഞ്ഞത് തട്ടൂകാരനെ പറ്റിയോ എന്നെ പറ്റിയോ അല്ല. മമ്മു പറഞ്ഞവാക്യം കാണൂ..”“അടിസ്ഥാന ശ്രുതിഗ്രന്ഥങ്ങള്‍ക്കുപോലും തെറ്റുപറ്റാമെന്ന് അഭിപ്രായപെട്ട ഹിന്ധുമത പണ്ഡിതന്മാരുണ്ട്. വേദങ്ങള്‍ തെറ്റു പറ്റാത്തവയോ സര്‍വ്വതും ഉള്‍ക്കൊള്ളുന്നവയോ അല്ല (Indian Religions page 22),എന്ന ഡോ.രാധകൃഷ്ണന്റെ വീക്ഷണവും വേദങ്ങളില്‍ യുക്തിയുമായി പൊരുത്തപ്പെടുന്നിടത്തോളം ഭാഗങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു. വേദങ്ങളിലെ ചില ഭാഗങ്ങള്‍ പ്രഥമ ദൃഷ്ടിയില്‍ പരസ്പര വിരുദ്ധങ്ങളാണ്. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം വാല്യം-4, പുറം 55) എന്ന സ്വാമി വിവേകാനന്ദന്റെ നിലപാടും വേദങ്ങള്‍ നൂറുശതമാനം ദൈവിക വചനങ്ങാളാണുള്‍കൊള്ളുന്നെന്ന വാദഗതിയുടേ മുനയോടിക്കാന്‍ പോന്നതാണ്.” ഇവരെയാണ് വിവരമുള്ളവര്‍ എന്ന് ഞാന്‍ പറഞ്ഞത്.

Ralminov റാല്‍മിനോവ് said...

ഇദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കുമ്പോള്‍ എനിക്കു് മനസ്സിലായതിതാണു്. ഇദ്ദേഹം യുക്തിവാദത്തിനാശ്രയിക്കുന്നതു് ഖുര്‍ആനിലെ മുശ്​രിക്കുകളുടെ വാദങ്ങളാണു്. പ്രവാചകന്‍ എത്ര പറഞ്ഞിട്ടും അദ്ദേഹത്തിന്റെ വല്ലിപ്പ പോലും വിശ്വസിച്ചിട്ടില്ല. പിന്നെയാണോ ജബ്ബാര്‍ ! തനിക്കുള്ള ബുദ്ധിയും ശക്തിയും തന്റെ മാത്രം കഴിവാണെന്നഹങ്കരിക്കുന്നവരുടെ സംഘത്തിലെ ഒരാള്‍ !
ചന്ദ്രനെ കൈക്കുമ്പിളിലാക്കിക്കാണിച്ചുകൊടുത്തിട്ടും വിശ്വാസം വരുന്നില്ല.

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,
ഖുര്‍ആന്റെ അമാനുഷികത അതിന്റെ ഭാഷാചാതുര്യാവും സാഹിത്യമൂല്യവും മാത്രം പരിഗണിച്ചുകൊണ്ടാണെന്നാണ്‌ പൊതുവെ ആളുകള്‍ മനസ്സിലാക്കുന്നത്‌. ഖുര്‍ആന്റെ അദ്ദ്വിതീയതയും നിസ്തുലതയും സ്ഥപിക്കുന്നതിന്ന് ഭാഷാഭംഗിയ്ക്കുപരിയായ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ട്‌. എന്നാല്‍ മനുഷ്യബുദ്ധിക്ക്‌ അത്തരം ഒരു ഗ്രന്ഥം നിര്‍മ്മിക്കുക അസാധ്യമാണെന്നാ ഖുര്‍ആന്റെ വാദത്തിന്‌ അടിസ്ഥനം അതിലെ പ്രമേയങ്ങളും അദ്ധ്യാപനങ്ങളുമാണ്‌. അമാനുഷികതയുടെ വിവിധ വശങ്ങളും, അത്‌ ദൈവീക കൃതിയാണെന്നതിനും മനുഷ്യന്‌ അത്തരമൊരു കൃതി രചിക്കുക അസാധ്യമാണെന്നതിനുള്ള ധാരാളം തെളിവുകള്‍ നിരത്തിയിട്ടും അവിശ്വസിച്ചവരോടാണ്‌ ഈ വെല്ലുവിളി.

ഖുര്‍ആന്റെ അവതരണകാലത്തെ സ്ഥിതിവിശേഷം സ്വഛമായ അറബിസാഹിത്യത്തിന്റെ അവാച്യമായ കലാചിത്രം ആസ്വദിച്ചിരുന്ന ഒരു സമൂഹത്തിന്റെ അത്മാവിലേക്ക്‌ തുളച്ചുകയറുന്ന മാസ്മരികതയായിരുന്നു അക്കാലത്ത്‌ ഖുര്‍ആന്റെ അമാനുഷികത.

അറബികള്‍ സാഹിത്യസൂക്തങ്ങള്‍ക്കു മുന്നില്‍ സാഷ്ടാംഗം നമിച്ചിരുന്നു. വിഗ്രഹങ്ങളുടെ അടിമകളാകും മുമ്പേ അവര്‍ സാഹിത്ത്യത്തിന്റെ അടിമകളായിരുന്നു.

അറബിസാഹിത്യകലയിലെ മുടിചൂടാമന്നനായ വലീദിനുചുറ്റും ഖുര്‍ആനെ അധിക്ഷേപിക്കാനായി ഒരുപറ്റം ആളുകള്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞ വചനങ്ങള്‍ ശ്രദ്ധേയമാണ്‌.
"ഞാന്‍ കേട്ട ഈ വചനങ്ങള്‍ മനുഷ്യനിര്‍മിതമല്ല. ജിന്നുകളുടെ വചനങ്ങളല്ല. അതിന്‌ വല്ലാത്ത മാധുര്യമുണ്ട്‌. എന്തൊരു സൗന്ദര്യമാണതിന്‌. അതിന്റെ അടിവേരുകള്‍ സുദൃഢവും ശാഖകള്‍ ഫലദായകവുമാണ്‌. ഇക്കാര്യത്തില്‍ നിങ്ങളെന്തുപറഞ്ഞാലും അത്‌ മിഥ്യയായിരിക്കും." ഖുര്‍ആന്റെ വാഗ്വിലാസവും മാസ്മരികത്യും അദ്ദേഹത്തെ പിടിച്ചുലക്കുകതന്നെ ചെയ്തു.

ആയിരം നാക്കുകളില്‍ സംസാരിക്കാന്‍ കഴിവുള്ള കുപ്രസിദ്ധനായ ദുര്‍മന്ത്രവാദിയായിരുന്നു ഉത്ത്‌ബത്തുബ്‌നു റബീആ. പ്രവാചകനില്‍നിന്ന് ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍കേട്ട അദ്ദേഹം പറഞ്ഞു.

"എന്റെ ജീവിതത്തില്‍ മുമ്പൊരിക്കലും കേള്‍ക്കാത്ത ചില കാര്യങ്ങള്‍ ഞാന്‍ കേട്ടു. അതു മാരണ വിദ്യയല്ല, ആഭിചാരക്രിയയല്ല. ദുര്‍മന്ത്രവാദവുമല്ല. എന്റെ ഖുറൈശികളെ, ഞാന്‍ പറയുന്നത്‌ കേള്‍ക്കുക. മുഹമ്മദിനെ അവന്റെ വഴിക്ക്‌ വിട്ടേക്കൂ, ഞാന്‍ കുറെ വാക്കുകള്‍ കേട്ടു, കാലം കനകംപോലെ സൂക്ഷിക്കാന്‍പോകുന്ന ചില വാക്കുകള്‍. നാളെ ആ വാക്കുകള്‍ നിങ്ങളുടെ മനസ്സുകളിലും പ്രസാദമായി പ്രസരിക്കും. നാം പ്രചരിപ്പിച്ചുവരുന്നതുപോലെ നുണയും അസത്യവുമല്ലത്‌, ഹൃദയഹാരിയായ പവിത്ര വചസ്സുകളാണവ. മറക്കാനാവാത്ത മാധുര്യമതിനുണ്ട്‌. അവ എന്റെ മനസ്സിനെ ഇപ്പോഴും വിരുന്നുട്ടുന്നു."

ഇവരോടാണ്‌, ഖുര്‍ആന്‍ മനുഷ്യനിര്‍മ്മിതമാണെന്ന് പ്രചരിപ്പിച്ച, ഇവരോടാണ്‌ വെല്ലുവിളി.

മായാവി.. said...

അറബിസാഹിത്യകലയിലെ മുടിചൂടാമന്നനായ വലീദിനുചു000ഒത്തുകൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞ വചനങ്ങള്‍ ശ്രദ്ധേയമാണ്‌.
"ഞാന്‍ കേട്ട ഈ വചനങ്ങള്‍ മനുഷ്യനിര്‍മിതമല്ല. ജിന്നുകളുടെ വചനങ്ങളല്ല. അതിന്‌ വല്ലാത്ത മാധുര്യമുണ്ട്‌. എന്തൊരു സൗന്ദര്യമാണതിന്‌. അതിന്റെ ............ചെയ്തു.

ആയിരം നാക്കുകളില്‍ സംസാരിക്കാന്‍ കഴിവുള്ള കുപ്രസിദ്ധനായ ദുര്‍മന്ത്രവാദിയായിരുന്നു ഉത്ത്‌ബത്തുബ്‌നു റബീആ. പ്രവാചകനില്‍നിന്ന് ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍കേട്ട അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ അലി said...
"എന്റെ ജീവിതത്തില്‍ മുമ്പൊരിക്കലും കേള്‍ക്കാത്ത ചില കാര്യങ്ങള്‍............നുണയും അസത്യവുമല്ലത്‌, ഹൃദയഹാരിയായ പവിത്ര വചസ്സുകളാണവ. മറക്കാനാവാത്ത മാധുര്യമതിനുണ്ട്‌. അവ എന്റെ മനസ്സിനെ ഇപ്പോഴും വിരുന്നുട്ടുന്നു."

....ഇതൊക്കെ മുസ്ലിംങ്ങള്‍ എഴുതിയ ചരിത്രത്തിലല്ലെ, മുശ്രിക്കുകളുടെ മറുവാദം എവിടെ? ന്യായാധിപന്‍ പറഞ്ഞത് കുറെക്കലമായി ഞനും പലരോട് ചോദിച്ചപ്പൊ എല്ലാറ്ക്കും ചില മുട്ട് ന്യായങ്ങളാണ്, ദൈവത്തെ ചോദ്യം ചെയ്യരുതെന്ന് കുരാനില്‍ തന്നെ എഴുതിയിട്ടുണ്ട് എന്നൊക്കെ!!!ഹ ഹ ഹ

anzar thevalakkara said...

mayavi said...
....ഇതൊക്കെ മുസ്ലിംങ്ങള്‍ എഴുതിയ ചരിത്രത്തിലല്ലെ,


പ്രിയ മായാവി
ഇസ്ലാമിനെ വിമര്‍ശിക്കാനുള്ള വകയൊക്കെ കിട്ടുന്നത് ഇതേ മുസ്ലിംകള്‍ എഴുതിയ ഗ്രന്ഥത്തില്‍ നിന്നല്ലേ..?ഇതു ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ജബ്ബാറും മായാവിയും കുട്ടൂസനും ലുട്ടപിയും ,ഡിങ്കനും,ഉപയോഗിക്കും എന്ന് വിചാരിച്ചു അതിനെയൊക്കെ മുസ്ലിംകള്‍ നീകം ചെയ്തിട്ടില്ലല്ലോ.

ന്യായാധിപന്‍ said...
ഭാരതത്തിലുണ്ടായിരുന്ന പുരാതന സംസ്കാരത്തെ പറ്റിയൊന്നും ഖുറാനില്‍ പറയാഞ്ഞതെന്താ? നമ്മൂടെ നാട്ടില്‍ ഒന്നും ദൈവം പ്രവാചകന്മാരെ അയച്ചില്ലേ?


ന്യായധിപാ...
ലക്ഷകണക്കിന് പ്രവാചകന്മാര്‍ ലോകത്തിലെ സര്‍വ്വ സമൂഹങ്ങളിലേക്കും കടന്നു വന്നിട്ടുന്ടന്നു ഇസ്ലാം പറയുന്നു.എന്നാല്‍ അതില്‍ കേവലം ഇരുപതില്‍ പരം പേരുടെ പേരുകള്‍ മാത്രമെ ഖുര്‍ ആനില്‍ പരാമര്ശിക്കുന്നുല്ലു‌.അതില്‍ തന്നെ ചിലര്‍ ഏത് സമൂഹങ്ങളിലെക്കാന് അഥവാ ഇന്ത്യയിലെക്കാണോ,ചിനയിലെക്കാണോ അറേബ്യയിലെക്കാണോ എന്നൊന്നും വിശദീകരിച്ചിട്ടില്ല,,,

താങ്കളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍.

ഹിന്ദു ധര്‍മ്മത്തിലെ ചില ഗ്രന്ഥങ്ങള്‍ അവസാനം വരാനിരിക്കുന്ന ഒരു പ്രവാചകന്റെ കാര്യം പ്രവചിക്കുന്നതായി കാണാം .. അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ എന്‍റെ ബ്ലോഗില്‍ വിശദീകരിക്കുന്നുണ്ട് ..

http://anzar-thevalakkara.blogspot.com


അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

Jamshi said...

ജബ്ബാർ ഒരു കാര്യം മനസ്സിലാക്കുക.
താങ്കളുടെ ജീവിതാവതിയും ഒരിക്കൽ വന്നെത്തും.
ആ ദിവസം നിങ്ങൾ നിഷേധിച്ചു തള്ളുന്നതൊക്കെയും നിങ്ങൾക്ക് വെളിവാകും.....

sajan jcb said...

ഖുര്‍ആനില്‍ പലയിടങ്ങളിലായി, ലോകത്താകമാനമുള്ള മനുഷ്യരോടായി, ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്ത്വവുമുള്ള ഒരു ഗ്രന്ഥം രചിച്ചുകൊണ്ടുവരുവാന്‍ വെല്ലുവിളിച്ചിട്ടുണ്ട്‌. ലോകത്തിലെ ഏതുഭാഷയിലായാലും കൊള്ളാം.

1438 വര്‍ഷമായിട്ടും, അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ജൂതന്മാരും, അറബ്‌ ലോകത്തെ കൃസ്തുമതക്കാരും കഠിനപരിശ്രമം നടത്തിയിട്ടും ഈ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു.


ഖുര്‍ ആനില്‍ തന്നെ അതിനുള്ള മറുപടി ഉണ്ടായിട്ടും ജൂതന്മാര്‍ എന്ത് പോങ്ങമാര്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്.

മികച്ച പുസ്തകം ഏത്? ഖുര്‍ ആനോ മോസ്സസ്സിന് കൊടുത്ത പുസ്തകമോ?

ഖുര്‍ ആന്‍ ശുദ്ധമായ അറബിയില്‍ ആണോ?