മക്കയിലെ ജനങ്ങള്‍ മുഹമ്മദിന്റെ തൌഹീദും പ്രവാചകത്വവും സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു വ്യക്തമായതോടെ അല്ലാഹുവിന് അവരോടുള്ള വൈരാഗ്യവും കോപവും ഇരട്ടിച്ചു. ഖുറൈശിപ്രമാണിമാരായ എതിരാളികളെ പേരെടുത്തു പറഞ്ഞ് ശകാരിക്കാന്‍ തുടങ്ങി ഈ ദൈവം!
ഒരിക്കല്‍ മക്കയിലെ ഒരു കുന്നിന്‍ മുകളില്‍ കയറി നിന്നുകൊണ്ട് മുഹമ്മദ് അപായ സൂചനയുടെ ശബ്ദം മുഴക്കി ആളുകളെ വിളിച്ചു കൂട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അദ്ദേഹം തന്റെ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. ഇതു കേട്ടതോടെ അവര്‍ പിറുപിറുത്തുകൊണ്ട് പിന്തിരിഞ്ഞു പോയി. മുഹമ്മദിന്റെ പിതൃവ്യനായ അബൂലഹബ് നബിയെ ശപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞുവത്രേ:“ മ്മുഹമ്മദേ നിനക്കു നാശം ;ഇതിനാണോ നീ മനുഷ്യനെ മെനക്കെടുത്തിയത്?” ഉരുളക്കുപ്പേരിയെന്നോണം അല്ലാഹുവിന്റെ ശാപവചനങ്ങള്‍ ഇങ്ങനെ വെളിപ്പെട്ടു:-
“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]
മറ്റൊരു ധാഢ്യനും പ്രമാണിയുമായിരുന്നു വലീദ്. ധാരാളം സ്വത്തും മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ കൂടെ ലഭിച്ചാല്‍ ഖുറൈശികളെ മൊത്തം കൂടെ കൊണ്ടു വരാന്‍ എളുപ്പമാകുമെന്ന് മുഹമ്മദ് മനക്കോട്ട കെട്ടിയിരുന്നു. പക്ഷെ അയാള്‍ തന്റെ പരമ്പരാഗത വിശ്വാസങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മുഹമ്മദിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും കളിയാക്കുന്നതില്‍ വലീദും മുന്‍പന്തിയിലുണ്ടായിരുന്നു. ഇതും അല്ലാഹുവിനെ വല്ലാതെ പ്രകോപിതനാക്കി:
“കുത്തുവാക്കു പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും-
നല്ല കാര്യത്തിനു തടസ്സക്കാരനും അതിക്രമിയും മഹാപാപിയും-
അതിനു പുറമേ ക്രൂരനും തന്തയില്ലാത്തവനും-
അവന്‍ സ്വത്തും മക്കളുമുള്ളവനായതിനാല്‍!
അവനു നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും:
പൂര്‍വികരുടെ കെട്ടുകഥകളാണവ എന്ന്.
താമസിയാതെ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും.”[68:11-16]
സ്വന്തം സൃഷ്ടിയായ ഒരു മനുഷ്യപ്പുഴുവിനെ-അതും താന്‍ തന്നെ ബോധപൂര്‍വ്വം വഴി പിഴപ്പിക്കുകയും തന്റെ ദൂതനു ശത്രുവായി നിയോഗിക്കുകയും ചെയ്ത ഒരാളെ- ജാര സന്തതി എന്നും മറ്റും അധിക്ഷേപിക്കുന്നത് കാരുണ്യവാനും മഹാതന്ത്രജ്ഞ്ഞനും മറ്റും മറ്റുമായ ഒരു ദൈവത്തിന്റെ നിലവാരത്തിനു യോജിച്ചതാണോ? ഒരു ദൈവത്തിന് ഇത്രക്കു തരം താഴാന്‍ ആവുമോ? ഈ വലീദിന്റെ മൂക്കിന് അല്പം നീളം കൂടുതലുണ്ടായിരുന്നുവത്രേ.“ തുമ്പിക്കയ്യിനടയാളം വെക്കാന്‍“ അതാണു കാരണം! സ്വന്തം സൃഷ്ടിയുടെ ശരീര വൈകല്യം നോക്കി പരിഹസിക്കുന്ന സ്രഷ്ടാവോ! ചിരിക്കാനും ചിന്തിക്കാനും വക തരുന്ന ഒരു കഥാപാത്രം തന്നെ!!
ഈ ഖുറൈശി നേതാവിനെ കുറിച്ച് ഖുര്‍ ആനില്‍ വേറെയും നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. ഇയാള്‍ മുഹമ്മദിന്റെ നിരന്തരമായ പ്രേരണ മൂലം ഒരിക്കല്‍ ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവത്രേ. അനുയായികള്‍ അതില്‍ അസംതൃപ്തി പ്രകടിപ്പിച്ചപ്പോല്‍ താന്‍ പരലോക ശിക്ഷയെ ഭയപ്പെടുന്നു എന്ന് ഇദ്ദേഹം പറഞ്ഞുപോലും. ഒരു നിശ്ചിത സംഖ്യ തരുന്ന പക്ഷം ആ ശിക്ഷ ഞാന്‍ ഏറ്റെടുക്കാമെന്ന് ഒരുവന്‍ പ്രഖ്യാപിക്കുകയും വലീദ് അതു സമ്മതിച്ച് ഇസ്ലാമില്‍നിന്നു പിന്മാറുകയും ചെയ്തുവെന്നാണു കഥ. പിന്നീട് കരാര്‍പ്രകാരമുള്ള സംഖ്യ മുഴുവന്‍ കൊടുത്തു തീര്‍ക്കാതെ കൂട്ടുകാരനെ ഇയാള്‍ വഞ്ചിച്ചു.
ഈ സംഭവങ്ങളെല്ലാം പ്രവാചകന്റെ കാതിലും എത്തിയതോടെ ഏഴാം മാനത്തു നിന്നും അല്ലാഹുവിന്റെ വെളിപാടുകള്‍ ഇപ്രകാരം പറന്നെത്തി:
“ഞാന്‍ തനിച്ചു സൃഷ്ടിച്ച ആ വ്യക്തിയെ എനിക്കു വിട്ടു തന്നേക്കൂ. ഞാനവനു സമ്ര്ദ്ധമായി സമ്പത്തേകി. അവനോടൊപ്പം സന്നദ്ധരായി നിലകൊള്ളുന്ന പുത്രന്മാരെ നല്‍കി. അവനെ നേതാവാക്കി. ഇനിയും ഞാന്‍ അവനു വര്‍ധ്ധിപ്പിക്കണമെന്നവന്‍ മോഹിക്കുന്നു. ഇല്ല ; അവന്‍ നമ്മുടെ സൂക്തങ്ങള്‍ക്കു വൈരിയാകുന്നു. അടുത്തുതന്നെ ഞാനവനൊരു ക്ലേശകരമായ പ്രൊമോഷന്‍ കൊടുക്കുന്നുണ്ട്. അവന്‍ ആലോചിച്ചു ചിലതു ചെയ്യാനും നിശ്ചയിച്ചിരുന്നു. അപ്പോള്‍ അവന്റെ മേല്‍ ദൈവശാപം ഭവിച്ചു. എന്തൊരു കാര്യമാണവന്‍ ചെയ്യാന്‍ ശ്രമിച്ചത്? പിന്നെ അവന്‍ ആളുകളെ നോക്കി. എന്നിട്ടു നെറ്റി ചുളിക്കുകയും മുഖം കോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞു നിഷേധിച്ചു. എന്നിട്ടവന്‍ ജല്പിച്ചു; ഇത് പരമ്പരാഗതമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യവചനം മാത്രം. അടുത്തു തന്നെ ഞാനവനെ നരകക്കുണ്ടില്‍തള്ളുന്നുണ്ട്. ആ നരകമെന്തെന്നു നിനക്കറിയില്ലേ! അത് ഒന്നിനെയും ശേഷിപ്പിക്കുകയില്ല. ചര്‍മ്മം കരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മേല്‍ 19 കാവല്‍ക്കാരുണ്ട്.”[74:11-30]
ഈ മഹാ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടി സ്ഥിതി സംഹാരകനായ ഈശ്വരന്‍ ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം ഒരു ഖുറൈശിപ്രമാണിയുടെ സമ്പത്തിലും സന്താനസൌഭാഗ്യത്തിലും അസൂയ പൂണ്ട് അയാളുടെ പിന്നാലെ ശാപവാക്കുകളും ചൊരിഞ്ഞു നടക്കുകയായിരുന്നു എന്നു നാം വിശ്വസിക്കണോ?.എല്ലാ പ്രവാചകന്മാര്‍ക്കും നാട്ടുപ്രമാണികളായ ശത്രുക്കളെ നിയോഗിക്കുന്നത് “നാം” തന്നെയാണെന്നു പ്രഖ്യാപിക്കുന്ന ഒരു ദൈവം എന്തിനീ പാഴ് വേലക്കൊക്കെ മുതിരണം?
നരകത്തിനു 19 കാവല്‍ക്കാരാണെന്ന വാദത്തെയും അറബികള്‍ കളിയാക്കി. ഇത്രയേറെ മനുഷ്യരെ പാര്‍പ്പിക്കാനുള്ള നരകത്തിനു വെറും 19 കാവല്‍ക്കാരോ? എന്നതായിരുന്നു പരിഹാസം. തടിമാടനായ ഒരുത്തന്‍ പറഞ്ഞത് “18 എണ്ണത്തിനെ ഞാന്‍ ഒറ്റക്കു നേരിട്ടോളാം; മറ്റേതിനെ നിങ്ങളും നോക്കിക്കോ’“ എന്നായിരുന്നു. ഇതിനും മറുപടിയുണ്ടായി:
“നാം ഈ വിധം നരകത്തിനു കാവലാളാക്കിയിരിക്കുന്നത് മലക്കുകളെയാണ്. അവരുടെ എണ്ണം നിഷേധികള്‍ക്കുള്ള പരീക്ഷണമാകുന്നു. വേദം ലഭിച്ചവര്‍ക്കു ബോധ്യമാകാനും അവര്‍ ശങ്കിക്കാതിരിക്കാനും, മനസ്സിനു ദീനം പിടിച്ചവരും അവിശ്വാസികളും അല്ലാഹു ഈ വചനം കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്നു ചോദിക്കാനും. ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവന്‍ ഉദ്ദേശിച്ചവരെ അവന്‍ സന്മാര്‍ഗ്ഗത്തിലുമാക്കുന്നു.”[74:31]
ഉത്തരം മുട്ടുന്നേടത്തെല്ലാം `തലയിലെഴുത്തു` തന്നെ മുട്ടുശാന്തി!
മനുഷ്യന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ ദൈവങ്ങളെല്ലാം മനുഷ്യനോളം ചെറുതായിപ്പോയതു സ്വാഭാവികമാണ്‍. മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ക്ക് ആ മതങ്ങളുണ്ടായ കാലഘട്ടത്തിന്റെ പരിമിതികള്‍ കൂടിയുണ്ടാവുക എന്നതും സ്വാഭാവികം. മുഹമ്മദിന്റെ ഭാവനാലോകത്തു ജീവിച്ചിരുന്ന അല്ലാഹു ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ നാടോടി അറബിയുടെ നിലവാരം മാത്രമുള്ള ദൈവമായതിന്റെ മനശ്ശാസ്ത്രപരമായ കാരണവും മറ്റൊന്നല്ല!
പരിപൂര്‍ണനും സര്‍വ്വശക്തനുമായ ഒരു ദൈവം കോപാകുലനായി പുലഭ്യം പറയുക എന്നാല്‍ ആ ദൈവത്തിന് , ആരോപിക്കപ്പെടുന്ന പോലുള്ള ഒരു ക്വാളിറ്റിയും ഇല്ല എന്നല്ലേ അര്‍ഥം? ഉദ്ദേശിക്കുന്നതെന്തും ഞൊടിയിടകൊണ്ടു സാധ്യമാകുന്ന മഹാശക്തന് ഒരു നിസ്സാര മനുഷ്യനെ തന്റെ ദീനില്‍ ചേര്‍ക്കാന്‍ ഇത്രയൊക്കെ പെടാപ്പാടു പെട്ടിട്ടും സാധ്യമായില്ല എന്നും അതേതുടര്‍ന്ന് അദ്ദേഹത്തിനു ദേഷ്യം വന്നു തെറിവിളിച്ചു എന്നുമൊക്കെ എങ്ങനെ നാം വിശ്വസിക്കും?????
“കഷ്ടം മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ “ എന്നു കവി ചങ്ങമ്പുഴ പാടിയതെത്ര ശരി!!
Wednesday, October 3, 2007
Subscribe to:
Post Comments (Atom)
26 comments:
എവിടുന്ന് കിട്ടി ഈ വ്യഖ്യാനങ്ങളും, അര്‍ഥങ്ങളും.
pls continue.. nalla khuran paaTham
എവിടെ നിന്നാണ് എന്ന ചോദ്യത്തില്‍ അര്‍ത്ഥമില്ല... ഇതെല്ലാം ശരിയാണോ എന്നതാണ് വായനക്കാര്‍ക്ക് അറിയേണ്ടത്. ഈ പറഞ്ഞ സന്ദര്‍ഭങ്ങളില്‍ ആണൊ ഈ ആയത്തുകള്‍ ഉണ്ടായത്?... അല്ലെങ്കില്‍ അബ്ദുള്‍ അലി ആ സന്ദര്‍ഭങ്ങള്‍ വിവരിച്ചാല്‍ കൊള്ളാം...
ന്യായധിപന്,
ആരു പറഞ്ഞു ഇതൊന്നും വായിചിട്ടില്ല എന്ന്.ഞാനും ഒരു ഹിന്ദു തെന്നെയാടോ..
ആകെ അബദ്ദമാണ് ഇതിലെ കാര്യങ്ങള്‍..
ഹിന്ദുമത ഗ്രന്ഥങ്ങളെ പൊതുവേ രണ്ടായി തിരിക്കാം. 1) ശ്രുതികള്‍ 2) സ്മൃതികള്‍.
വേദസംഹിതകള്‍: വേദമെന്ന പദത്തിന് അറിവ് വിദ്യ എന്നോക്കെയാണ് അര്‍ത്ഥം. വേദങ്ങള്‍ അപൌരുഷേയങ്ങളാണെന്നാണ് വിശ്വസം. അഥവാ മനുഷ്യനാല്‍ രചിക്കപ്പെടാത്തതും ദിവ്യമായ അന്തശ്ചോദനയാല്‍ കണ്ടെത്തപ്പെടണമെന്നര്‍ഥം. പരമപുരുഷനായ യജ്ഞഭഗവാനില്‍ നിന്ന് വേദം ഉല്പന്നമായി എന്നാണ് rigvedam 10അം മണ്ടലം 90 സൂക്തത്തില്‍ പറയുന്നത്. വേദത്തിലെ എല്ലാ മന്ത്രങ്ങളും ഇന്ന് ഉള്ള മന്ത്രങ്ങള്‍ തന്നെയാണ് വേദമെന്ന് വ്യഖ്യാനിച്ച്ച് സംതൃപ്ത്രാവുകയാണ് ഹൈന്ദവ പണ്ഡിതന്മാര്‍. സാധുശീലന്‍ കെ. പര്‍മെശ്വരന്‍പിള്ള എഴുതുന്നു അസംഖ്യ വൈവേദ: അനാദിയായ വേദം സംഖ്യ മന്ത്രങ്ങളോട് കൂടിയുള്ളതാണ്. ഇപ്പോള്‍ ഉപലബധ്മായ മന്ത്ര സമൂഹങ്ങള്‍ പരിമിതമാണേങ്കിലും അതു തെന്നെയാണ് വേദം . (ഭാരതവിജ്ഞാനകോശം വല്യം 2 പേജ് 731)
വേദം പല പ്രാവിശ്യങ്ങളിലായി നഷടപെട്ടാതായും ഗൃഷിമാരില്‍ പലരും അതിനെ വീണ്ടെടുക്കുന്നതുമായുള്ള അനേകം പ്രസതാവന പൌരാണിക ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.
വേദങളുടെ അനുബന്ധമായാണ് ഉപനിഷത്തുകള്‍ അറിയപ്പെടുന്നുവെങ്കിലും അവ ഓരോന്നും പരിശോധിച്ചാല്‍ അവ സ്വതന്ത്ര കൃതികളായാണ് നമുക്കനുഭവപ്പെടുക. അവയും വേദങളും തമ്മില്‍ കാര്യമായ ബന്ധങ്ങളില്ല. ഉപനിഷത്തുകള്‍ എത്ര എണ്ണം എന്നതിനും അഭിപ്രായ വിത്യാസങ്ങളുന്റ്. 200, അല്ല 2000 ആണ് എന്നു, അതല്ല 108 എണ്ണമെല്ലെ ഉള്ളൂ എന്നു അഭിപ്രായ വിത്യാസമുണ്ട്.
ബൊംബെ നിര്‍ണ്ണയ സാഗര പ്രസ്സ് പ്രസിധ്ധപ്പെടുത്തിയ ഈശാദിവിംശോത്തരശതോപനിഷത്തുകളെ ആധാരമാക്കി 108 ഉപനിഷത്തുകളെ അഞ്ച് വാല്യങ്ങളായി ഉപനിഷ്ദ്ദീപ്തി എന്ന പേരില്‍ മലയാളത്തില്‍ പ്രസിധ്ധപ്പെടുത്തിയിട്ടുണ്ട്.
S.R goyal: A Religious history of ancient india, vol ll page 40, യില്‍ പറയുന്നത് ആയിരത്തെട്ട് ഉപനിഷതുക്കളും ഉണ്ട് എന്നാണ്. ഉപനിഷത്തുകളില്‍ തന്നെ തിരുത്തലുകള്‍ നടന്നതിനു തെളിവുകളും ഉണ്ട്.
ദൈവാസ്തിത്ത്വത്തെക്കുറിച്ച് വ്യക്തവും സംശയരഹിതവുമായ ധാരണയുണ്ടാക്കുന്ന ഒന്നും തന്നെ ഉപനിഷത്തുകളിലില്ല. ഉപനിഷത്തുകളിലൂടെ തെളിഞ്ഞ് വരുന്നത് അനേഷണം മാത്രമാണ്. പരസ്പര വിരുദ്ദമായ ബ്രഹ്മഞാന ചര്‍ച്ചകള്‍ അതില്‍ കാണാം.
ഇനി സ്മൃതികള്‍ എടുക്കുകയാണെങ്കില്‍ അതില്‍ ജാതിചിന്ത കാണാം. സ്മൃതികള്‍ പൊതുവേ ബ്രാഹ്മണാധിപത്യത്തെയും അവര്‍ണ്ണപീഡനത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വിഡ്ഡിയായലും വിദ്വാനായലും ബ്രാഹ്മണന്‍ ഈശ്വരതുല്യന്‍ ആണ്. (നാരദ സ്മൃതി). ബ്രാഹ്മണന്‍ ദുര്‍മാര്‍ഗിയാണെങ്കിലും പൂജ്യനാണ്. ശൂദ്രനാകട്ടെ ജിതേന്ദ്രിയായലും പൂജ്യനല്ല.
എന്ന് പരാശ്സ്മൃതിയും പ്രഖ്യാപിക്കുന്നു.
ശൂദ്രന്റെ കയ്യില്‍ സ്വത്ത് വന്നാല്‍ അത് പിഠിച്ചെടുക്കാനുള്ള അവകാശം ബ്രാഹ്മണനുണ്ടെന്ന് മനുസ്മൃതി പറയുന്നു.
സാമൂഹിക പ്രശ്നങ്ങളിലും ബ്രഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും വ്യത്സ്ത വിധികളാണ്
സ്മൃതികള്‍ കല്പിക്കുന്നത്.
താഴ്ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരാള്‍ ഉയര്‍ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരുവനെ കയ്യേറ്റം ചെയ്താല്‍, ഏത് അവയവം കൊണ്ടാണ് അവന്‍ അത് ചെയ്തത്, ആ അവയവം മുറിച്ച് മാറ്റണം. ചവിട്ടിയാല്‍ കാല്‍ മുറിച്ച് മാറ്റണം. ഇതാണ് മനുസ്മൃതീയിലെ സാമൂഹിക ശിക്ഷരീതി ( മനുസ്മൃതി - 8:279-283)
ന്യായധിപാ ജബ്ബാറിന്റെയും, അബ്ദുല്‍ അലിയുടെയും സംവാദ്ങ്ങള്‍ വായിക്കാന്‍ ഒരു രസമുണ്ട്. രണ്ട് പേര്‍ക്കും ആ വിഷയങ്ങളില്‍ അറിവുണ്ട്. താങ്കള്‍ ദയവു ചെയ്ത് ഒന്ന് മിണ്ടാതിരിക്കൂ.. വെറുതെ കിടന്നു ചിലക്കാതെ ഇവിടുന്നൊന്നു പോയി തരുമോ.. ഞാനും നിര്‍ത്താം. താങ്കള്‍ നിര്‍ത്തുകയാണങ്കില്‍ .
Surah 114. Mankind
1. Say: I seek refuge with the Lord and Cherisher of Mankind,
2. The King (or Ruler) of Mankind,
3. The Allah (for judge) of Mankind,-
4. From the mischief of the Whisperer (of Evil), who withdraws (after his whisper),-
5. (The same) who whispers into the hearts of Mankind,-
6. Among Jinns and among men.
Holy Quran-Chapter 114
68:11] A slanderer, a backbiter.
[68:12] Forbidder of charity, a transgressor, a sinner.
[68:13] Unappreciative, and greedy.
[68:14] Even though he possessed enough money and children.
[68:15] When our revelations are recited to him, he says, "Tales from the past!"
[68:16] We will mark his face.
where is bastard here??
you are interpreting according to your idea only?? there is no arabic word for 'thanthayillaathavan' there .. just write the arabic word of thanthayillaathavan in that quran.
ഈ അര്‍ഥവും വ്യാഖ്യാനവും ആധികാരികമായ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍നിന്നു തന്നെയാണു കിട്ടിയത്.
ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ള അര്‍ഥം അറബി പദങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ്‍. ഒരു പക്ഷെ ശരിയായ അര്‍ഥം എഴുതാനുള്ള വിഷമം മൂലം നേര്‍പ്പിച്ച് എഴുതിയതായിരിക്കും.
68-13:- “ഉതുല്ലി ബ അദ ദാലിക സനീം” {അതു കൂടതെ ക്രൂരനും തന്തയില്ലാത്തവനും]
സിനാ-വ്യഭിചാരം.
സനീം-വ്യഭിചാരത്താല്‍ ജനിച്ചവന്‍ .
68-16:- “സനസിമുഹു അലല്‍ ഖുര്‍തൂം.” [വഴിയേ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും]
ഖുര്‍തൂം-തുമ്പിക്കൈ. not face.
തട്ടുകാരാ,,,,,, തന്റെ ഭാഷ നല്ലതാണ്. ഹിന്ദു തന്നെയാടോ എന്ന് പറയാന്‍ നാണമില്ലേ?.... ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ ഹിന്ദു ആകുന്നതെങ്ങനെ??
പിന്നെ ഇവിടെ ഞാന്‍ എഴുതണമോ വേണ്ടയോO എന്നു പറയേണ്ടത് ഈ ബ്ലോഗിന്റെ ഉടമയാണ്..അല്ലാതെ ഒരു തട്ടുകടക്കാരന്‍ അല്ല.
എല്ലാം പഠിച്ചിട്ടെ ചോദ്യം ചോദിക്കാന്‍ പാടുള്ളു എങ്കില്‍ പിന്നെ ആരു ചോദ്യം ചോദിക്കും? എല്ലാം തികഞ്ഞവര്‍ പിന്നെ ചോദ്യം ചോദിക്കേണ്ട കാര്യം ഇല്ലല്ലോ? ഖുറന്‍ വായിച്ചപ്പോള്‍ എനിക്കുണ്ടായ സംശയങ്ങളാണിതൊക്കെ. ഇതൊക്കെ തന്നെയാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നതും എന്നെനിക്ക് തോന്നി..ഇല്ലെങ്കില്‍ ബ്ലോഗ് ഉടമസ്ഥന്‍ പറയട്ടെ.
പ്രവാചകന് മക്കയില്‍ തന്റെ ദൗത്യപ്രചാരണം ആരംഭിച്ചതോടെ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ അദ്ദേഹത്തിനെതിരെ ഉപദ്രവങ്ങളഴിച്ച് വിട്ടു. നബിയെ ഉപദ്രവിച്ചവരില്‍ പ്രധാന വ്യക്തികളാണ് അബ്ദുല്‍ ഉസ്സ എന്ന അബൂലഹബും അയാളുടെ ഭാര്യ ഉമ്മു ജമീല എന്ന അര്‍വയും. പ്രവാചകന്റെ പിതൃവ്യനാണ് അബൂലഹബ്. ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ച ഒരേയൊരു പ്രവാചക വിരുദ്ധനാണ് അബൂലഹബ്. പ്രവാചകന് അയാള്‍ വരുത്തിവെച്ച ഉപദ്രവങ്ങള്‍ക്ക് കണക്കില്ല. രണ്ട് പേരും അയല്വാസികളായിരുന്നു. ഒരു ചുമരിന്റെ വ്യത്യാസം മാത്രമേ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളു. പ്രവാചകനെ ഉപദ്രവിക്കാന്‍ കിട്ടിയ അവസരങ്ങള്‍ മുഴുവന്‍ അയാള്‍ ശരിക്കും ഉപയോഗപ്പെടുത്തിയിരുന്നു. പ്രവാചകന്‍ നമസ്കരിക്കുമ്പോള്‍ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാല ചാര്‍ത്തുകയും ഭക്ഷണം പാകം ചെയ്യുമ്പോള്‍ അതിലേക്ക് മാലിന്യങ്ങള്‍ എറിയുകയും നാട്ടുകാരോടും, വിദ്ദൂരദേശത്ത്‌നിന്നും വരുന്ന കച്ചവട സംഘത്തോടും നബിയെപ്പറ്റി കളവ് പറയുകയും, അദ്ദേഹത്തില്‍ നിന്നും ആളുകളെ തെറ്റിക്കുകയും ചെയ്യുമായിരുന്നു. പല സന്ദര്‍ഭങ്ങളിലും ദേഹോപദ്രവത്തിനും അയാള്‍ തുനിഞ്ഞിരുന്നു. ഒരിക്കല്‍ അയാള്‍ പ്രവാചകന്റെ മുഖത്ത് തുപ്പുകപോലും ചെയ്യുകയുണ്ടായി.
അയാളുടെ ഭാര്യ ഉമ്മുജമീല്‍ പ്രവാചകന്റെ വീട്ടുവാതില്‍ക്കലും, നബി നടക്കുന്ന വഴിയിലും മുള്ള് വിതറുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അപവാദം പ്രചരിപ്പിക്കല്‍ അവരുടെ പതിവായിരുന്നു. പ്രവാചകനെ എതിര്‍ക്കാന്‍ സ്വന്തം മാല വില്‍ക്കാന്‍പോലും തയാറായ സ്ത്രീയാണവര്‍.
പ്രവാചകന്റെ രണ്ട് പുത്രിമാരെ അബൂലഹബിന്റെ പുത്രന്മാരായീരുന്നു വിവാഹം കഴിച്ചിരുന്നത്. ഒരിക്കല്‍ തന്റെ പുത്രന്മാരെ വിളിച്ച് അബൂലഹബ് പറഞ്ഞു "നിങ്ങള്‍ മുഹമ്മദിന്റെ മക്കളെ വിവാഹമോചനം ചെയ്യുന്നില്ലെങ്കില്‍ എനിക്ക് നിങ്ങളെ തള്ളിപറയേണ്ടി വരും, എന്റെ സ്വത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതുമല്ല". അത്‌കേട്ട് അവര്‍ രണ്ട് പേരും തങ്ങളുടെ ഭാര്യമാരുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയുണ്ടായി.
പ്രവാചകന്റെ ഒന്നമത്തെ മകന്‍ ഇബ്‌റാഹിം നേരത്തെ മരണമടഞ്ഞിരുന്നു. രണ്ടാമത്തെ പുത്രന്‍ അബ്ദുള്ളയും കൂടി മരണമടഞ്ഞപ്പോള്‍, അബൂലഹബ് സന്തോഷിക്കുകയും, മുഹമ്മദ് ഇതോടെ വേരറ്റവനായിരിക്കുന്നു എന്ന് പറഞ്ഞ് ആഹ്‌ളാദിച്ചു നടക്കുകയും ചെയ്തു.
മക്കപ്രമാണിമാര്‍ പ്രവാചകനെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാചകജീവിതത്തിലെ പ്രധാന സംഭവമാണല്ലോ, അബൂലഹബ് മുന്‍കൈയെടുത്തുണ്ടാക്കിയ സംഭവമായിരുന്നു അത്.
ഇങ്ങനെ പ്രവാചകനും അദ്ദേഹത്തിന്റെ ദൗത്യത്തിനുമെതിരെ ശക്തമായ ഉപദ്രവം അഴിച്ചുവിട്ട ഘട്ടത്തിലാണ് അയാളെ ശപിച്ചുകൊണ്ട് ഈ അദ്ധ്യായം അവതരിച്ചത്. അഞ്ച് സൂക്തങ്ങളുള്ള ഈ അദ്ധ്യായത്തില്‍ അബൂലഹബിന്റെ ഭാവിയെ സംബന്ധിച്ച പ്രവചനവും തുടര്‍ന്നുണ്ടായ അനുഭവങ്ങളും വിവരിക്കുന്നുണ്ട്.
1. അബൂലഹബിന്റെ ഇരുകരങ്ങളും നശിക്കട്ടെ: അവന്‍ നശിച്ചു.
2. അവന്റെ ധനമോ സമ്പാദ്യമോ അവന് ഉപകാരപ്പെടില്ല.
3. തീര്‍ച്ചയായും ജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ കടന്ന് ഏരിയുന്നതാകുന്നു.
4. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും.
5. അവളുടെ കഴുത്തില്‍ ഈത്തപ്പനനാരുകൊണ്ടുള്ള ഒരു കയറുമുണ്ടായിരിക്കും.
അബൂലഹബിന്റെ നാശപ്രവചനമാണ് ഈ അദ്ധ്യയത്തിന്റെ പ്രമേയം. പ്രവാചകനെയും മുസ്ലിംകളെയും നശിപ്പിക്കാന്‍ അവരുടെശത്രുക്കള്‍ നടത്തിയ പ്രഥമയുദ്ധമായിരുന്നു ബദ്‌ര്‍ യുദ്ധം. പ്രസ്തുത യുദ്ധത്തിന്റെ സൂത്രധാരന്‍ അബൂലഹബായിരുന്നു. സൈന്യം മുസ്ലിം സൈന്യത്തോട് ഏറ്റുമുട്ടി തോറ്റതറിഞ്ഞ അയാള്‍ അപമാനിതനായി. മോഹഭംഗത്തിലകപ്പെട്ട അയാള്‍ അധികം താമസിയാതെ മരണമടയുകയാണുണ്ടായത്. മരണമാകട്ടെ, അതിദാരുണവുമായിരുന്നു. അയാളുടെ ശരീരമാസകലം വൃത്തികെട്ട വൃണങ്ങളെക്കൊണ്ട് നിറഞ്ഞു. ഭാര്യയും മക്കളും നാട്ടുകാരും ഒരുപോലെ അയാളുടെ അടുത്തേക്ക് ചെല്ലാന്‍ മടിച്ചു. ആ അവസ്ഥയില്‍ മരണമടഞ്ഞ അയാളുടെ ശവം ആരും തിരിഞ്ഞുനോക്കനില്ലതെ കിടന്നുനാറി. ഒടുവില്‍ ഏതോ അടിമകളെ വിളിച്ച്‌വരുത്തി ആ ശവത്തിനു മീതെ മണ്ണിട്ടു മൂടുകയാണ് പിന്നീട് അവര്‍ ചെയ്തത്. അയാളുടെ ഈ നാശത്തെയാണ് ഈ സുക്തങ്ങള്‍ സൂചിപ്പിക്കുനത്.
അബൂലഹബിന്റെ മക്കള്‍, അയാള്‍ എതിര്‍ത്തിരുന്ന പ്രവാചകന്റെ സത്യസന്ധരായ അനുയായികളായി മാറി എന്നതാണ് ഏറെ വേദനാജനകം. അയാളുടെ അന്ത്യകാലത്ത് അയാളുടെ ഭാര്യയും മക്കളും സമ്പത്തും അയാള്‍ക്ക് അശേഷം ഉപകരിച്ചില്ല. അതാണ് രണ്ടാം വചനം സൂചിപ്പിക്കുന്നത്.
പ്രവാചകനെ കുറിച്ച് അപവാദം പറഞ്ഞുനടക്കുകയായിരുന്ന ഉമ്മുജമീലിനെക്കുറിച്ച പ്രതിപാദനവും ഇവിടെ കാണാം. ഏഷണിയുടെ തിക്തഫലവുമായി ബന്ധപ്പെട്ട ആലങ്കാരിക പ്രയോഗമാണ് ഇവിടെ ഉപയോഗിച്ചത്. വിറക് ചുമക്കുക എന്നത് സ്വന്തം നരകശിക്ഷ സ്വയമായി തയാറാക്കുക എന്നോ, ഏഷണിക്കാരിയെന്നോ അര്‍ഥമാണെന്ന് വ്യഖ്യതാക്കള്‍ പറഞ്ഞിട്ടുള്ളത്.
മാഷെ,
അങയുടെ ബ്ലൊഗുകള് വായിക്കുമ്പോള് കുരുടന്മാര് ആനയെ വര്ണ്ണൈക്കുന്നതായിട്ടാണ് തോന്നാറുള്ളത്,ഒരുപക്ഷെ ഒരിക്കലും നടക്കാത്ത ഒരു സ്വപ്ന്ത്തിന്റെ പൂര്ത്തീകരണത്തിനു വെണ്ടിയായത് കോണ്ടുള്ള വ്യഗ്രത കോണ്ടായിരിക്കാം.എവിടെനിന്നാണ് ഈ വ്യാഖാനങള് കിട്ടി എന്നത് കൂടെ പറയുകയണെങ്കില് യുക്തിവാദി സംഘം ഖുര്ആന് വ്യഖ്യാനം ഇറ്ക്കിയിട്ടില്ല എന്നും അതില്നിന്നു ക്ക്വാട്ട് ചെയ്തതല്ല എന്നും മനസ്സിലാക്കാം.മുഹമ്മദ് നബി(സ) മക്കയിലെ പ്രമുഖ ഗോത്രമായ ഖുറൈശ് ഗോത്രത്തിലാണ് പിറന്നത് എന്ന ബാല പാഠം അറിയുമായിരിക്കും.40 വയസ്സുവരെ നബി?(സ) നേരെ ഉയര്ന്നിരുന്ന വാളുകളെ തടുക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന ആളുകള് ഏക ദൈവവിശ്വാസത്തിലേക്ക് ജനങളേ ക്ഷണിചത്കോണ്ട് മാത്രം എതിരാവൗകയാണ് ചെയ്തത്, ഇതില് പ്രമുഖനായിരുന്നു അബൂ ലഹബ്.മരിച്ചതിനു ശേഷമുള്ള അയാളുടെ അവസ്ഥയെയാണ് ര്‍ആനികപരാമര്‍ഷം.ആസൂക്തങള്‍ അതേപടിപകര്‍ത്തുന്നതിനുള്ള തന്റേടം ക്കാമായിരുന്നു.
അതിനുപകര്‍ം അതില്‍ കൈകടത്തി മോഷം വാക്കുകള്‍കോണ്ട് ദുര്‌വ്യഖ്യനിക്കുകയും ചെയ്തത് വിമര്‍ശിക്കപെടേണ്ടതുണ്ട്.അങനെ ചെയ്തതിന്റെ യുക്തി നിലനില്പ്പ് തന്നെയാകാം or അത് മനുവേട്ടനെയോ മറ്റുപലരെയൊ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞേക്കാം എല്ലവരെയും എല്ലാകാലത്തും വിഢിയാകാന്‍ കഴിയില്ല എന്നത് രാജേട്ടന്റെ കമന്റിലൂടെ മാഷിനു മനസിലായിക്കാണും അല്ലെ?!
മാഷിന്റെ പോസ്റ്റിലെ ആദ്യഭാഗത്തിന്റെ വ്യിഖ്യാനം:-
അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു,
അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
അവന്റെ ധനമോ അവന്‍ സമ്പാദിചു വെച്ചതോ അവന് ഉപകാരപ്പെട്ടില്ല
തീജ്ജ്വലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ് വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യയും
അവളുടെ കഴുത്തില്‍ ഈത്തപനനാരുകോണ്ടുള്ള ഒരു കയറുമുണ്ടായിരിക്കും.
ഖുര്‍ആന്‍ (chapter -111)
അബൂലഹബിന്റെ മരണാനന്തരശേഷമുള്ള അവസ്ഥയെ ഭീഷണിയായി സ്ഥാപിക്കാന്‍ ശ്രമിക്കുകയും വീടുകളില്‍ വിളിക്കുന്ന (?) കെട്ട്യോള് എന്ന (മാഷെ മലയളത്തില്‍ ഇങനെയൊരു പദം ഉണ്ടോ????) ഭാര്യ എന്നതിനുപകരം ഉപയോഗിച്ച് അഭംഗിവരുത്തുകയുമാണ്‍ ചെയ്തത്
മറ്റുള്ളതിത് പൊളിച്ചെഴുതാന്‍ സമയമില്ല മാഷെ പിന്നിടാവാം
( iam working in dxb and using net from my office time so iam not able to spend more time for this .i will give u proper explanation for remaining things.i request to you to Continue this misdeeds.)
ഈ ബ്ലൊഗുകള്‍ വായിക്കാന്‍ തുടങിയതിനുശേഷം ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്മ്പോള്‍ എന്റെ വിശ്വസ്ം വര്‍ദ്ധിക്കുന്നു especially ദൈവനിഷേധികള്‍ക്കുള്ള മറുപടികള്‍ കാണുമ്മ്പോള്‍..
ജബ്ബാര്‍ മാഷെ,
തികച്ചും വ്യക്തിപരമായി ഒരുത്തരം തരട്ടെ. വ്യസനിക്കരുത്.
നിങ്ങള്‍ മുസ്ലിമായിരുന്നു എന്നും, പിതാവും മാതാവും മുസ്ലിമായിരുന്നെന്നും കരുതുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ പ്രവാചകനെ പിന്‍പറ്റുകയും ചെയ്ത മാതാപിതാക്കളുടെ പുത്രന്‍.
അവര്‍ നിങ്ങളെ സ്നേഹത്തോടെയല്ലെ വളര്‍ത്തിയത്. 17 വയസ്സ് വരെ നിങ്ങളെ സംരക്ഷിച്ചത്, നിങ്ങള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കിയത്. കഷ്ടതയും പ്രയാസങ്ങളും അവര്‍ സഹിച്ചില്ലെ, നിങ്ങള്‍ക്ക് ഭക്ഷണം തന്നില്ലെ (ആണല്ലോ, അല്ലെങ്കിലും ആണെന്ന് സങ്കല്‍പ്പിക്കുക).
അവര്‍ നല്‍കിയ എല്ലാസുഖസൗകര്യങ്ങളും അങ്ങ് ഉപയോഗപ്പെടുത്തി. ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ പറയുന്നു. നിങ്ങള്‍ എന്റെ മതാപിതാക്കളാണോ?, നിങ്ങള്‍ എന്നെ വളര്‍ത്തി വലുതാക്കുവാന്‍ എങ്ങിനെയാണ് കഷ്ടപ്പെട്ടത്?. വിദ്യാഭ്യാസം എന്റെ ഗുരുനാഥന്മാര്‍ തന്നതല്ലെ. ഭക്ഷണം ഞാന്‍ വാരി കഴിച്ചതല്ലെ. അങ്ങനെ നൂറ് കുട്ടം ചോദ്യങ്ങള്‍. പക്ഷെ അവരെ എറ്റവും തളര്‍ത്തിയത്, അവര്‍ ഏറെ സ്നേഹിക്കുന്ന മറ്റോരാളെ അങ്ങ് ഉപദ്രവിച്ചപ്പോഴാണ്.
ഇവിടെ നിങ്ങളുടെ മാതാപിതാക്കന്മാര്‍ക്ക് രണ്ട് കാര്യങ്ങള്‍ ചയ്യം.
1. വെട്ടോന്ന് തുണ്ടം രണ്ട്, ഇങ്ങനെ ഒരു മകന്‍ ജനിച്ചില്ലെന്ന് കരുതി അവനെ വകവരുത്തുക.
2. നമ്മുടെ മോനല്ലെ, ക്ഷമിക്കാം എന്ന് പറയുന്നതോടോപ്പം, തല്‍ക്കാലം ദേഷ്യം തീര്‍ക്കാന്‍ രണ്ട് പെട തന്ന്, നാല് ചീത്ത പറഞ്ഞ്, അങ്ങനെ അങ്ങനെ....
ഇവിടെ കാരുണ്യത്തിന്റെ പ്രശ്നമുണ്ട്. പിതാവിന്റെ കരുണയെ ആശ്രയിച്ചിരിക്കും പ്രതിവിധി.
മനസ്സിലായി എന്ന് കരുതുന്നു.
ഏന്നാല്‍ അബൂലഹബിന്റെ കാര്യത്തില്‍ വളരെ വ്യക്തമാണ്, അവനെ നശിപ്പിക്കുവാന്‍ ശക്തിയുള്ള അല്ലാഹു അങ്ങനെ ചെയ്യാതിരുന്നത്, വരും തലമുറക്ക് പാഠമാക്കുവാന്‍ വേണ്ടിയാവണം.
(അറിയുന്നവന്‍ അല്ലാഹു മാത്രം)
"ക്രൂരന്‍, ഇതിനൊക്കെപ്പുറമെ ജാരസന്തതിയും" എന്നല്ലെ ശരിയായ മലയാളം പരിഭാഷ. 68-13.
74-30. അതിന്റെ (മേല്‍നോട്ടത്തിന്) പത്തൊമ്പത് പേരുണ്ട്.
74-31 നരകത്തീന്റെ (മേല്‍നോട്ടക്കാരായ) ആള്‍ക്കരെ നാം മലക്കുകളല്ലാതെ ആ
ക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വാസികള്‍ക്ക് ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല.(അതെ), വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃള്‍മായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്ക് വിശ്വാസം വര്‍ദ്ധിക്കുവാനും വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു. ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും അവിശ്വാസികളും പറയുവാന്‍ വേണ്ടിയുമാകുന്നു. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ ആരും അറിയുന്നില്ല. ഇത് മനുഷ്യര്‍ക്ക് ഒരു സ്മരണ (അഥവാ ഉപദേശം) അല്ലാതെ മറ്റൊന്നും അല്ലതാനും.
ഉത്തരം വേണോ മാഷെ?
ജബ്ബാര്‍ താങ്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ദയവു ചെയ്ത് ഖൂറാനെ വ്യാഖ്യാനിക്കാന്‍ ഉപയോഗിക്കരുത്.
കെട്ട്യോള്‍, തന്തയില്ലാത്തവന്‍ എന്നീ വാക്കുകള്‍ എഴുതിയത് കൊണ്ട് തന്നെ ഇയാളുടെ സ്റ്റാന്‍ഡാര്‍ഡ് മനസ്സിലായി. ആ പാവം മേല്‍മുറി യു.പി സ്കൂള്‍ കുട്ടികളുടെ കഷ്ടകാലം. ഇയാളെ പ്പോലുള്ള സംസകാരമില്ലാത്ത ഭാഷാര്‍ത്ഥം നലകുന്ന അധ്യാപഹയന്‍ അല്ലെ.
കഷ്ടം.
പ്രിയ സുഹൃത്തുക്കളേ ,ഖുര്‍ ആനിലെ പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തോട് യോജിക്കുന്ന മലയാള പദങ്ങളാണു ഞാന്‍ പ്രയോഗിച്ചത്. അതിനെക്കാള്‍ നിക്ര്ഷ്ടമായ പദങ്ങളാണവ. ഹമ്മാലതല്‍ ഹതബ് എന്ന വാക്ക് ആ കാലത്ത് സ്ത്രീകളെ ചീത്ത വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വൃത്തികെട്ട വാക്കായിരുന്നു. സനീം എന്നൊക്കെ ഒരു ദൈവം തന്റെ സ്ര്ഷ്ടിയായ മനുഷ്യനെ വിളിച്ചു എന്ന് വിശ്വസിക്കാന്‍ എങ്ങനെ കഴിയുന്നു നിങ്ങള്‍ക്ക്???
മുഹമ്മെദ് നബിയുടെ പ്രതിയോഗികളെ ചീത്ത പറയാന്‍ അല്ലാഹു ഉപയോഗിച്ച അറബി പദങ്ങള്‍ക്കു സമാനമായ മലയാളവാക്കുകള്‍ കോണ്ടു ഭാഷാന്തരം ചെയ്യുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. അത് എന്റെ നിലവാരത്തെയല്ല അല്ലാഹുവിന്റെ നിലവാരത്തെയാണു കാണിക്കുന്നത്. ജാര സന്തതി എന്നാക്കി മാറ്റിയാല്‍ ആ വാക്കിലെ വൃത്തികേട് മാറുമോ? എങ്കില്‍ അങ്ങനെ വായിചോളൂ.
അല്ലാഹുവിന്റെ അല്ല ജബ്ബാറിന്റെ സംസ്കാരത്തെ തന്നെയാണ് ആ പരിഭാഷകള്‍ സൂചിപ്പിക്കുന്നു. ലോകത്തുള്ള ഒരു പരിഭാഷയിലും കാണാത്ത് ഭാഷ.
അബൂലഹബും ഭാര്യയും വലീദ്ബ്നു മുഗീറയുമൊക്കെ നബിയെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് എന്നതു ശരിതന്നെ. നബിക്ക് അവരോട് തീര്‍ത്താല്‍ തീരാത്ത പകയുമുണ്ടായിരുന്നിരിക്കാം. ദേഷ്യം സഹിക്ക വയ്യാതായപ്പോള്‍ അദ്ദേഹം അവരെ ശകാരിച്ചിട്ടുമുണ്ടാകാം. അതിലൊന്നും എനിക്കൊരു സംശയമോ പരാതിയോ ഇല്ല. എന്റെ ചോദ്യം ഇതാണ്‍. ഈ മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവും നാഥനുമായ ഒരു സര്‍വ്വേശ്വരന്‍ തന്റെ നിസ്സാര സൃഷ്ടികള്‍ക്കു മുന്‍പില്‍ ഇത്രക്കു തരം താഴുമെന്ന് നമ്മള്‍ എങ്ങനെ വിശ്വസിക്കും? ഒരു ദൈവത്തെ ഈ നിലവാരത്തില്‍ കാണാന്‍ നമുക്കെങ്ങനെ സാധിക്കും?
ഇതെല്ലാം ഉരുവിട്ടത് മുഹമ്മദിന്റെ നാവിലൂടെയും അദ്ദേഹത്തിന്റെ ഭാഷയിലൂടെയുമാകുമ്പോള്‍ അവിടെ ദൈവത്തിന്റെ പങ്കെന്താണെന്നു സാമാന്യ യുക്തിയുള്ളവര്‍ക്ക് ആലോചിച്ചാല്‍ മനസ്സിലാകേണ്ടതല്ലേ?
ദൈവം എന്ന ഒരു നല്ല സങ്കല്‍പ്പത്തെ നമുക്ക് കുറേക്കൂടി വലുതായി കാണാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്?
ഈ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അല്ലാഹു ഇനിയും ഒരുപാടു ചെറുതാകുന്നതു നിങ്ങള്‍ക്ക് കാണാം. ഇപ്പോള്‍ നമ്മള്‍ മക്കയിലല്ലേ. മദീനയിലെത്തുന്നതോടെ അല്ലാഹുവിന്റെ അവസ്ഥ ഇതിലും ദയനീയമായിരിക്കും.!
സുഹൃത്ത് യാത്രക്കാരന്‍ . ഇത് ഞാന്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷയല്ല. എവിടെയും ഇങ്ങനെയുള്ള ഭാഷ പ്രയോഗിക്കാറില്ല. ഞാന്‍ മനസ്സിലാക്കിയതു പറയാം. ആറാം നൂറ്റാണ്ടിലെ പ്രാകൃതരായ അറബികള്‍ വഴക്കടിക്കുമ്പോള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞിരുന്ന സാഹിത്യമായിരിക്കും ഇത്. പ്രപഞ്ചം സൃഷ്ടിക്കും മുമ്പ് തയ്യാറാക്കി വെച്ച `ലൌഹുല്‍ മഹ്ഫൂളില്‍` അല്ലാഹു രേഖപ്പെടുത്തിയ മഹാസാഹിത്യം ഇതൊക്കെയാണെന്നു വിശ്വസിക്കാന്‍ എന്റെ സാമാന്യ യുക്തി അനുവദിക്കാത്തതിനാല്‍ ഞാന്‍ ഇതിന്റെ കര്‍തൃത്വത്തില്‍നിന്നും അല്ലാഹുവിനെ ഒഴിവാക്കുന്നു എന്നു മാത്രം.
മുഹമ്മദ് എന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ വൈകാരിക സംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തു വന്നു എന്നതാണു പരമാര്‍ഥം.ഞാന്‍ അങ്ങനെ വിശ്വസിച്ചോട്ടെ?
"മുഹമ്മദ് എന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ വൈകാരിക സംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തു വന്നു എന്നതാണു പരമാര്‍ഥം."
ഈ വാക്കുകള്‍ക്ക് താങ്കള്‍ വിവരിച്ചതിലും വലിയ അര്‍ഥം ഉണ്ടെന്ന് തോന്നുന്നു. ഒരു ഗോത്രവര്‍ഗഗ സംസ്കാരത്തെ വിശ്വസിപ്പിക്കുവാന്‍ ഇതൊക്കെ വളരെ അധികം തന്നെ.പക്ഷെ ഇന്നത്തെ നിലയില്‍ ചിന്തിക്കുമ്പോള്‍ എങ്ങിനെ കഴിയുന്നു . ഒരു ദൈവത്തിന്‍റ ഭാഷയില്‍ മുഹമ്മദ് ഖുറാനിലൂടെ പറയാന്‍ ശ്രമിച്ചതെല്ലാം തനിക്കുവേണ്ടിയായിരുന്നു എന്ന് വ്യക്ത്മാക്കുന്ന് വിവിധ സാന്ദര്‍ഭങ്ങള്‍ ആ പുസ്തകത്തില്‍ തന്നെ വളരെയധികം ഉണ്ട്.വിധവാ വിവാഹം, ഒന്നിലധികം ഭാരൃമാര്‍ , സ്വന്തം വളര്‍ത്തുപുത്രന്‍റ ഭാരൃയെ പരിഗ്രഹം ചെയ്യുന്നിടം വരെ
ചര്‍ച്ച വ്യക്തികളിലേക്കു തിരിയാതെ....
ഖുര്‍ആനിലൂടെ മുന്നോട്ടു പോവട്ടെ.
satyam paranchal manushyan oru viddyanu allengil enganeyanu oruvanu islamile allaye nyayeekarikkan pattunnathe
Impressed by the blog.
Unusual courage. This generation needs more people like you.All the best.
“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]
മുകളില്‍ കോപി ചെയ്തത് ജബ്ബാറിന്റെ പോസ്റ്റില്‍ നിന്ന്
ദൈവം അബുലഹബിനെ ശപിച്ചു അദ്ധ്യായം ഇറക്കി എങ്കില്‍ അത് ഭുമിയില്‍ വച്ച് തന്നെ ബോധ്യമാവുകയും ചെയ്തിരുന്നു,
അബുലഹബ് മരിച്ചിട്ട് മറവു ചെയ്യാന്‍ പോലും ആളെ കിട്ടാതെ മൂന്നു ദിവസം അവിടെ തന്നെ കിടക്കുകയും അവസാനം ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ അവിടെ ഒരു കുഴിയുണ്ടാക്കി അതിലേക്കു കമ്പെടുത്ത് തള്ളിയിട്ടു മരവുചെയ്യ്കയും ചെയ്തു . അത്രക്ക് ഭയാനകമായ രോഗം പിടിപെട്ടു ചീഞ്ഞു നാറിയാണ് അയാള്‍ മരിച്ചത്
Post a Comment