അറബികളുടെ ദൈവങ്ങള്‍ വ്യാജന്മാരാണെന്നും ദൈവം ഒന്നേയുള്ളുവെന്നും മക്കാമുശ്രിക്കുകളെ ബോധ്യപ്പെടുത്താന്‍ മുഹമ്മദിനു കഴിഞ്ഞില്ല.
ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ എന്താണു കുഴപ്പം എന്നവര്‍ക്കു വിശദീകരിച്ചുകൊടുത്തതും `അല്ലാഹു` തന്നെയായിരുന്നു.:-
“ആകാശഭൂമികളില്‍ അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതു രണ്ടും നശിച്ചു പോകുമായിരുന്നു.”[21:22]
“അല്ലാഹു സന്താനോല്പാദനം നടത്തിയിട്ടില്ല. അവനോടൊപ്പം വേറെ ഇലാഹുകളുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോരുത്തരും സൃഷ്ടിച്ചതും കൊണ്ട് അവര്‍ വേറെപ്പോവുകയും തമ്മില്‍ അടിപിടി കൂടുകയും ചെയ്യുമായിരുന്നു.”[23:91]
വേറെ ദൈവങ്ങളുണ്ടായാല്‍ അവര്‍ തന്റെ സിംഹാസനം കൈക്കലാക്കാന്‍ ശ്രമിക്കുമെന്ന വേവലാതിയുമുണ്ട് അല്ലാഹുവിന്.! [17:42]
ഒരു ഗോത്രത്തിനു രണ്ടു തലവന്മാരുണ്ടായാല്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടാകുമെന്നറിയാവുന്ന അന്നത്തെ അറബികള്‍ക്ക് ഈ വിശദീകരണം തൃപ്തികരം തന്നെയായിരുന്നു. പക്ഷെ അതു മുഹമ്മദ് സ്വന്തം നിലക്കു പറയുന്നതിനു പകരം `അല്ലാഹു`വിനെക്കൊണ്ട് പറയിച്ചത് പാവം അല്ലാഹുവിനെ കൊച്ചാക്കലായിപ്പോയി.!
അസൂയയും കുശുമ്പും വെടിഞ്ഞ് പരസ്പര സഹകരണത്തോടെ ചുമതലകള്‍ പങ്കു വെക്കാനുള്ള ജനാധിപത്യബോധവും അല്പം വിശാലമനസ്കതയും ഉണ്ടെങ്കില്‍ ഭൂമിയിലും ആകാശത്തും രണ്ടു ദൈവങ്ങള്‍ ഭരണം നടത്തുന്നതുകൊണ്ട് കുഴപ്പമൊന്നും സംഭവിക്കുകയില്ല. കൂടുതല്‍ സൌകര്യമായിരിക്കുകയും ചെയ്യും. ഒരു മലക്കിന് അല്ലാഹുവിന്റെ അര്‍ശ്[സിംഹാസനം] വരെ പോകണമെങ്കില്‍ 50000 വര്‍ഷം യാത്ര ചെയ്യണം.[70:4]
ഇത്രയും ദൂരം മലക്കുകളെ ഓടിക്കുന്നതിനെക്കാള്‍ നല്ലത് ഭൂമിയിലെ കാര്യങ്ങളെങ്കിലും മറ്റൊരു ദൈവത്തെ ഏല്‍പ്പിക്കുന്നതായിരിക്കുമല്ലോ!
മറ്റു ദൈവങ്ങളെ ആരാധിക്കുന്നതൊഴികെ ഏതു വന്‍ കുറ്റവും അല്ലാഹു പൊറുക്കും. പക്ഷെ ആരാധന പങ്കുവെക്കാന്‍ മറ്റൊരുത്തന് വരുന്നത് അല്ലാഹുവിനു സഹിക്കാനാവില്ല.
“നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്....അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]
അസൂയയുടെ ആഴം നോക്കണേ! വിവരമില്ലത്ത മനുഷ്യര്‍ ആരാധിച്ചു പോയി എന്ന കുറ്റത്തിന് നിരപരാധികളായ ഈ വസ്തുക്കളെ നരകത്തിലെ നിത്യവാസികളാക്കി ശിക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു ദൈവത്തിന്റെ മാനസികാവസ്ഥ പരിതാപകരം തന്നെ! യേശുവും ചില മലക്കുകളുമൊക്കെ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ ആരാധിക്കപ്പെട്ടിട്ടുണ്ട്. അവരെയും നരകത്തിലിടുമോ എന്ന് മുശ് രിക്കുകള്‍ ചോദിച്ചപ്പോള്‍ അബദ്ധം മനസ്സിലാക്കിയ അല്ലാഹു അവ്ര്ക്കു പ്രത്യേകം ഇളവു നല്‍കുകയുണ്ടായത്രേ!
മുസ്ലിംങ്ങള്‍ ഇത്രയധികം അസഹിഷ്ണുക്കളും അന്യമത വിരോധികളുമാകാന് കാരണം തൌഹീദിലുള്ള ഈ കടും പിടുത്തമാണെന്നു തോന്നുന്നു. ഒരു ബഹു മതസമൂഹത്തിനു തീരെ യോജിച്ചതല്ല ഈ ഇടുങ്ങിയ സിദ്ധാന്തം. ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കും യുക്തിക്കും പിടി കൊടുക്കാതെ ഒളിച്ചുകളി നടത്തുന്ന ഒരു ദൈവം ആരാധനയുടെ കാര്യത്തില്‍ അല്പം വിശാലമനസ്കത കാണിച്ചിരുന്നെങ്കില്‍ ഈ ലോകം ഇന്നത്തേതിലും എത്രയോ ശാന്തിയും സമാധാനവും നിറഞ്ഞതാകുമായിരുന്നു.
അല്ലാഹുവല്ലാതെ വേറെ ദൈവങ്ങളില്ല എന്നത് അല്ലാഹുവല്ലാത്ത ദൈവമില്ല എന്നു മാറ്റി വ്യാഖ്യാനിച്ചാല്‍ അന്യരുടെ വിശ്വാസങ്ങളെയും ആരാധനാരീതികളെയും അംഗീകരിക്കാന്‍ പ്രയാസം വരില്ല. നിഷ്കളങ്കനായ ഒരു ഭക്തന് അയാളുടെ ബുദ്ധിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നു കോണ്ട് ദൈവത്തെ ധ്യാനിക്കുകയും, ഈശ്വരാ എന്നോ ഗുരുവായൂരപ്പാ എന്നോ വിളിച്ചു പ്രാര്ഥികകയും ചെയ്യുമ്പോള്‍ ,അയാള്‍ എന്നെയല്ല വിളിക്കുന്നത് എന്ന മട്ടില്‍ മുഖം തിരിച്ച് നില്ക്കുന്നതിനു പകരം ആ നിരപരാധികളുടെ വിളിയും അര്‍ച്ചനയും തന്റെ സ്വന്തം അക്കൌണ്ടില്‍ വരവു വെക്കാനുള്ള ഹൃദയവിശാലത കാണിക്കുകയല്ലേ നീതിമാനായ ഒരു ദൈവം ചെയ്യേണ്ടത്? അറബിയില്‍ വിളിച്ചാലേ താന്‍ ശ്രദ്ധിക്കൂ; എന്നും മക്കയുടെ നേരെ തിരിഞ്ഞു നിന്നില്ലെങ്കില്‍ നരകത്തിലിട്ടു കത്തിക്കുമെന്നുമൊക്കെ പറയുന്ന ഒരു ദൈവം എത്രമാത്രം ചെറുതാണെന്നാലോചിച്ചു നോക്കൂ.
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര ദൈവത്തെയും മുറുക്കിപ്പിടിച്ചുകൊണ്ട് ഇനിയും അധികകാലം മുന്നോട്ടു പോകാന്‍ കഴിയുകയില്ലെന്ന യാഥാര്‍ഥ്യം നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ചിന്തയിലും വിശ്വാസങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകാത്തതാണ് ഇന്നു കാണുന്ന ജീര്‍ണതകള്‍ക്കു കാരണം എന്നു പറയാനാണു ശ്രമിച്ചത്. സ്വതന്ത്രചിന്തയിലൂടെ മാത്രമേ മനുഷ്യനു പുരോഗതിയും നന്മയും കൈവരിക്കാനാകൂ. ദൈവങ്ങളും മതങ്ങളും അതിനു തടസ്സമായിക്കൂടാ.
Thursday, October 4, 2007
Subscribe to:
Post Comments (Atom)
14 comments:
മാഷെ,
രണ്ട് ദൈവമുണ്ടെങ്കില്‍ നശിച്ച്പോവുമായിരുന്നു എന്നതിന് എറ്റവും വലിയ തെളിവ് യുക്തിവാദ സംഘം തന്നെയല്ലെ. എന്ത് കൊണ്ട് നിങ്ങള്‍ക്ക് രണ്ട് പ്രസിഡന്റില്ല. നിങ്ങളുടെ സ്കുളില്‍ എന്ത്കൊണ്ട് രണ്ട് പ്രധാനധ്യപകരില്ല. അധികാരം രണ്ടു പേര് കൈകാര്യം ചെയ്യുന്നത് അപത്താണെന്ന് മാത്രമേ ഈ വരികള്കൊണ്ടാര്ഥമുള്ളു.
21: 22. അല്ലാഹു അല്ലാത്ത ദൈവങ്ങള്‍ അവ രണ്ടിലും(ആകാശഭൂമികളില്‍) ഉണ്ടായിരു ന്നെങ്കില്‍ അത് രണ്ടും കുഴപ്പമുള്ളതാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു എത്ര പരിശുദ്ധന്.
70: 1. സംഭവിക്കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ച് ഒരു ചോദ്യകര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുന്നു.
2. (അത്) സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്നവരാരുമില്ല.
3. ഉന്നതങ്ങളിലേക്ക് കയറിപ്പോകുന്ന വഴികളുടെ ഉടമയായ അല്ലാഹുവിങ്കല്‍ നിന്നുള്ളതത്രെ അത്.
4. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍, മലക്കുകളും പരിശുദ്ധാത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.
5. എന്നാല്‍ (പ്രവാചകരേ,) നീ ക്ഷമിച്ചിരിക്കുക. ഭംഗിയായ ക്ഷമ.
അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിവസത്തിന്റെ വിശദീകരണം മതിയോ?
ദാരിദ്യ്രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.
നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു
അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.
17 അധ്യായത്തിലുള്ള ഈ വരികളെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്. ??
suhruthay ningal smudram swapnam kanunna oru kinttile meenanennu thonnunnu. sookhikkuka muslinghalellam prabudharalla.
മനുഷ്യന്റെ എല്ലാ പരിമിതികളും ദൈവത്തിനുമുണ്ടോ?
മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചപ്പോള്‍ വന്നു ചേര്‍ന്ന വൈകൃതം അല്ലേ ഇതെല്ലാം.? അസൂയ, കോപം,നിരാശ ,ഇതൊക്കെ പരിപൂര്‍ണനായ ദൈവത്തിനുണ്ടാകുമോ?
സുഹ്രുത്തേ,
നിങ്ങളുടെ ഈ ബ്ലോഗ് കണ്ടിട്ട് എനിക്ക് അല്‍ഭുതം ആണുണ്ടായത്. മുസ്ളീം സമുദായ അംഗങ്ങള്‍ക്കിടയിലും ഇത്ര ഉയര്‍ന്ന ചിന്താശേഷിയുളളവര് ഉണ്ടായതില്‍ . കൂടുതലും വളരെ യാഥാസ്തിതികമായി ചിന്തിക്കുന്നവരാണ്. അവര്‍ക്ക് വിമര്ശനമേ ശരണമുള്ളൂ.
ഇതു ദയവായി നില നിര്‍ത്തുക, വളരെപ്പേര്‍ നിങ്ങളുടെ കൂടെയുണ്ട്.
Analytical and critical approach to any concept or ideology should be encouraged, no matter what it postulates or claims. I respect your critical thinking. But one word of caution; please try to keep it in an intellectual level, without falling into mere provocation and ridiculing. I guess that is not your intention. I believe you are strong enough to withstand the temptation of doing so while facing provoking and substandard comments.
Jabbar Bai,
adipidi koodunna daivangal kalakkerikkyunu.pacha yadhaarthyam.
Pkashe Jabbar ezhuthiya sathyam ella mathangaludeyum nagna sathyamanu.
Daivam enna sakthiye anubavicharinjavar churukkam.
avar paranja reethiyum,athinte aanthararthavum,avar ethu thuryavasthayilanu pravachanagal nadatheethennum manassilakkathe avarude mozhikale kaalathinum,swartha thalparythinum, dhanathinum, praoudikkyum vendi upayogikkapedunnu .
ennum ithanu charithra sathyam.
Lokathu ettavum adikam himsa nadannitullathu daivathinte perilanu.
athinu uttaravadi nammal thanne.
ella pravachakanmarum athu kondu faliure aayi ennu venenkil vyakhayinikkam.
Karanam ella mathangalum degenerated ayirikkyunu.
Daivam/ Allah ennula principle enthanennu ariyana varekkyum allenkil athinulla prayathnamenkilum thudangunnathu varekkyum, manushya manassukalkku shanti kittanulla oru sadhyathayilla.
Innu kanunna bheethiyum, himsayum vairagyavum maaranamenkil nammal swayam antharmukhi akendiyikkyunu.
'Karathalamalakam' poley sathyam ettavum aduthundenkilum angottu thirinju nokkan arum menkkedarillya.
Athondu ethra pravachakanmar vannalum manushya manassinte chalanangale adakkan kazhiyillya.
Athinnayi swayam oru uyirthezhunnelpinnayi ellavarum sremikkendiyirikkyunu.
malayalathil ezhuthi undakkan samayallya. sorry.
onnu koodi parayan vittu poi.
swanthamaaya anubhavangillathe oru karyathe kurichu uhichu parenathu seriyalla.athu pala andhaviswasangalkkum idayakkum.
Easwaran allenkil Daivam enna principle -athine patti chilarokke aadikarikamayi ezhuthi kandu
enathnavarude vyakthiparamaaaya anubhavam...athu verum pusthaka vyakhyanam maathram.ramayanavum geetayum Bible um vayichu kath parena poley.
satymenthanennariyathe athine patti vyakhanichu kandappol kashtam thonni.
iniyum ethra kaalam..ingane..
മാഷെ,
ഹ ഹ ഹ, എന്ത് പറ്റി?, ഒരു ഹെഡ്മാസ്റ്റര്, ഒരു ഓഫിസര്‍, ഒരു ഡയറക്ടര്‍.....അങ്ങനെ ഒടുവില്‍ ഒരു സുപ്രീം അതോറിറ്റി, അതാണ് ഞാനും പറഞ്ഞത്, എകനായ അല്ലാഹു. തിരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നവനുമായ ദൈവം.
മനുഷ്യന്റെ എല്ലാ പരിമിതികളും ദൈവത്തിനുമുണ്ടോ?
മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചപ്പോള്‍ വന്നു ചേര്‍ന്ന വൈകൃതം അല്ലേ ഇതെല്ലാം.? അസൂയ, കോപം,നിരാശ ,ഇതൊക്കെ പരിപൂര്‍ണനായ ദൈവത്തിനുണ്ടാകുമോ?
'am not an athiest. but I dont believe that one God is greater than others!
God is a concept were he can do what ever you cant do. the things what cant do today may not be the same after few centuries!
so may be Quran/bible etc.. should change it accordingly :) or dont mention specific things :)
The Vatican and Islam
Ever since the time of Pope Constantine, Rome has sought to control the freedom-loving Arabs or children of Ishmael. They have always blocked Rome's attempt to expand south into the Continent of Africa. Beginning around the year 600 A.D., they used a false prophet named Mohammad to steal the Bible from the Arabs . . . and replace it with the Koran.
Mohammed and his wife Kadijah.
Mohammed was 25 years old when he married the 40 year old Kadijah. Kadijah was a Roman Catholic and a wealthy widow. She left her money to the "church" and retired to a convent. While there, her superior sent her back out into the world and told her to find a handsome, charismatic man with leadership ability. She found Mohammad and married him.
Sister Kadijah as a NUN.
Mohammad in the Cave.
After his marriage, Mohammad retired to a cave and began to see visions. His wife had a Roman Catholic cousin named Maraquah. Maraquah began to interpret the visions for Mohammed. He gave a very prominent place to the Virgin Mary in the visions which eventually ended up as the Moslem holy book or the Koran.
Mohammad had his visions in a cave.
The Vatican and Fatima.
The connecting link between the Vatican and Islam is Fatima. Mohammad's only surviving daughter was called FATIMAH. In the Koran, she is called the most holy woman in paradise next to the Virgin Mary. When the Moslem armies occupied Portugal, they named a little town there after her.
വിശ്വാസം നല്ലതാണ് ...അന്ധവിശ്വാസം നല്ലതല്ല ..പിന്നെ എന്റെ ദൈവം മാത്രംമാണ് സത്യം എന്ന് വിശ്വസിക്കുന്നതും അപക്വം തന്നെ ..ദൈവം ഒരു വിശ്വാസം മാത്രമായാല്‍ പോലും ചിയ സന്നിഗ്ധ ഘട്ടങ്ങളില്‍ മാനസ്സിക സംഘര്‍ഷങ്ങള്‍ ഇറക്കിവക്കാന്‍ പറ്റിയ ഇടം തന്നെയാണ് ...പിന്നെ ദൈവം ഉണ്ടെന്ന ചിന്തയാല്‍ പാപം ചെയ്യുന്നത് കുറഞ്ഞു കിട്ടും (കൊടിയ പാപങ്ങള്‍ ചെയ്തിട്ട് ദൈവത്തിനോട് മാപ്പപെക്ഷിക്കുന്നവരാണ് കൂടുതല്‍ ഭക്തന്മാരും )
@അബ്ദുല്‍ അലി
നമ്മുടെ വിമാനം കണ്ടു പിടിച്ചത് രണ്ടു സഹോദരന് മാര്‍ ആയിരുന്നു ...പിന്നെ ചന്ദ്രയാന്‍ അയച്ചത് മാധവന് നായര്‍ ഒറ്റക്കല്ല
chile manushyarude kannukalum kathukalum allah seel vechirikkunnu.thankal tharkkikkan mathram quran vayikkalle.vardhakyathil ninnum ,maranathil ninnum thankalkk thankale rakshapeduthan sadikkumo.
Post a Comment