ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Thursday, October 11, 2007

കഴുത്തറുക്കലാണോ ആരാധന?

കിരാതരുടെ ആരാധനാമൂര്‍ത്തികളായ മിക്ക ദൈവങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ട അനുഷ്ഠാനം നരബലി തന്നെയായിരുന്നു. മനു‍ഷ്യര്‍ക്കു ദൈവസന്നിധിയില്‍ സമര്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും പുണ്യമേറിയ ത്യാഗാര്‍പ്പണമായി സെമിറ്റിക് മതങ്ങളും വാഴ്തിപ്പാടുന്നത് മനുഷ്യക്കുരുതി തന്നെയാണെന്നത് യാദൃച്ഛികമല്ല. അബ്രഹാമിന്റെ പുത്രബലിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വെളിപാടുകള്‍ ഖുര്‍ ആനിലും ബൈബിളിലും ഏതാണ്ട് ഒരേ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. (ബലി നല്‍കാന്‍ കൊണ്ടുപോയത് ഇസ് ഹാകിനെയെന്നു ക്രിസ്ത്യാനികളും ഇസ്മായിലിനെയെന്നു മുസ്ലിങ്ങളും തര്‍ക്കിക്കുന്നുണ്ടെന്ന വ്യത്യാസമേയുള്ളു.)

ഇബ്രാഹീമിനു നാം സഹനശീലനായ ഒരു പുത്രന്റെ സുവാര്‍ത്ത നല്‍കി. ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രായമായപ്പോള്‍ ഇബ്രാഹീം മകനോടു പറഞ്ഞു: `മകനേ നിന്നെ അറുക്കാന്‍ എനിക്കു സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ അഭിപ്രായമെന്ത്?`
മകന്‍ പരഞ്ഞു.: `പിതാവേ, കല്‍പ്പിക്കപ്പെട്ടതു ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ ക്ഷമാശിലരില്‍പ്പെട്ട ഒരുവനായി അങ്ങേക്കു കാണാം.` അങ്ങനെ ഇരുവരും ദൈവത്തിനു കീഴടങ്ങിക്കൊണ്ട് ,ഇബ്രാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു.:`ഓ ഇബ്രാഹീം ! താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു...ഇതൊരു പരീക്ഷണം തന്നെ. നാം മഹത്തായ ഒരു ബലി മൃഗത്തെ ആ ബാലനു പകരം തെണ്ടം നല്‍കി
.”[37:100-107]

ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് അറേബ്യയില്‍ നരബലി അസാധാരണമല്ലാത്ത ഒരു അനുഷ്ഠാനമായിരുന്നു. ദൈവങ്ങള്‍ക്കായി നേര്‍ച്ചകള്‍ നേരുന്നവര്‍ ഉദ്ദിഷ്ട ഫലം ലഭിച്ചു കഴിഞ്ഞാല്‍ എത്ര കടുത്ത ത്യാഗവും ചെയ്യാന്‍ തയ്യാറായിരുന്നു. പ്രവാചകനായ മുഹമ്മെദിന്റെ പിതാവു തന്നെ ഒരു നേര്‍ച്ചക്കുരുതിയില്‍നിന്ന് തലനാരിഴക്കാണു രക്ഷപ്പെട്ടത് എന്നു ചരിത്രം പറയുന്നു.


നരബലിയില്‍നിന്നു മൃഗബലിയിലേക്കുള്ള ഒരു പരിണാമദശയിലായിരുന്നു സെമിറ്റിക് മതങ്ങളുടെ ആവിര്‍ഭാവം എന്നനുമാനിക്കാവുന്ന ധാരാളം തെളിവുകളുണ്ട്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മൂഡവിശ്വാസികളായ അപരിഷ്കൃതജനതയെക്കൊണ്ട് ഇത്തരം അത്യാചാരങ്ങള്‍ ചെയ്യിച്ചത്. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത` സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ആചാരം നരബലിയാണെങ്കിലും അതൊരു നിര്‍ബന്ധ അനുഷ്ഠാനമാക്കിയില്ല എന്നത് ആശ്വാസകരം തന്നെ! എങ്കിലും മൃഗബലി ഏറെ പുണ്യമുള്ള ചടങ്ങുകളിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹജ്ജിനോടനുബന്ധിച്ച് മിണ്ടാപ്രാണികളുടെ കൂട്ടക്കുരുതിയാണു നടത്തപ്പെടുന്നത്. ഒരു തീര്‍ത്ഥാടകന്‍ ഒരു ആടിനെ അല്ലെങ്കില്‍ ഏഴു പേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ എന്ന കണക്കിനാണു ബലികര്‍മ്മം നടത്തേണ്ടത്. 25 ലക്ഷത്തോളം പേര്‍ ആണ്ടു തോറും ഹജ്ജിനെത്തുന്നു എന്നാണു പറയപ്പെടുന്നത്. ഓരോ തീര്‍ത്ഥാടകനും ഏതാണ്ട് 4000 രൂപക്കു തുല്യമായ സംഖ്യ നല്‍കണം. മൊത്തം 1000കോടിയീളം രൂപ ഈ ഇനത്തില്‍ സൌദി സ്ര്ക്കാരിനു കിട്ടുന്നു. ദശലക്ഷക്കണക്കിനു മൃഗങ്ങളെയാണിപ്രകാരം കൂട്ടക്കശാപ്പിനിരയാക്കുന്നത്. അവയുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ കൂട്ടിയിട്ട് ഉണക്കി നശിപ്പിക്കുകയാണു ചെയ്തുകൊണ്ടിരുന്നത്. അടുത്ത കാലത്ത് ഫഹദ് രാജാവിന്റെ ഭരണകാലത്താണ് ഈ ബലിമാംസത്തില്‍നിന്നും അല്പഭാഗം സംസ്കരിച്ച് ആഫ്രിക്കയിലേക്കും മറ്റും എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടായത്. എന്നിട്ടും മാംസത്തിന്റെ പകുതിയിലേറെ നശിപ്പിക്കേണ്ടി വരുന്നുവെന്നാണു പത്രവാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത്.

പരിഷ്കൃതലോകം ഉപേക്ഷിച്ചു കഴിഞ്ഞതും ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചതുമായ ജന്തുബലി ഇസ്ലാമില്‍ ഇന്നും തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ അതിനും ഒരു ഞൊണ്ടിന്യായം കണ്ടെത്തി.! ബലി നടത്തുന്നത് പോഷകാഹാരവിതരണം ലക്ഷ്യമാക്കിയാണ് എന്നതാണു ന്യായം. ബലിമാംസം ഭക്ഷിക്കാമെന്നതു ശരിതന്നെ. പ്രാകൃത ജനവിഭാഗങ്ങളും തങ്ങളുടെ ദൈവങ്ങള്‍ക്കായി കുരുതി ചെയ്ത ജീവികളെ ഭക്ഷിച്ചിരുന്നു. എന്നാല്‍ ബലി നടത്തുന്നത് ഭക്ഷണത്തിനല്ല. ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ഒരനുഷ്ഠാനം എന്ന നിലക്കാണ്.
 ഖുര്‍ ആന്‍ പ്രസ്താവിക്കുന്നു:

എല്ലാ സമുദായങ്ങള്‍ക്കും അവര്‍ക്ക് അവന്‍ നല്‍കിയതില്‍നിന്ന് കന്നുകാലികളുടെ മേല്‍ അവര്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യാന്‍ വേണ്ടി നാം ഓരോ കര്‍മ്മാനുഷ്ഠാനങ്ങല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.”[22:34]

ബലിയൊട്ടകങ്ങളെയാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ വരിവരിയായി നിര്‍ത്തി അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യുവീന്‍ . അങ്ങനെ അവയുടെ ഉദരപാര്‍ശ്വങ്ങള്‍ നിലം പതിച്ചാല്‍ അവയില്‍നിന്നു തിന്നുകയും തിന്നാന്‍ കൊതിച്ചു വരുന്നവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ ”[22:36]

പാഗന്‍ അറബികള്‍ അവരുടെ ഗോത്രദൈവങ്ങള്‍ക്കായി അനുഷ്ഠിച്ചിരുന്ന കിരാതമായ ആചാരങ്ങള്‍ എപ്രകാരമാണ് ഇസ്ലാം സ്വന്തമാക്കിയത് എന്ന്, ഈ ഖുര്‍ ആന്‍ സൂക്തത്തിനു വ്യാഖ്യാനക്കുറിപ്പെഴുതവെ മൌദൂദി തന്നെ തുറന്നു പറയുന്നതു കാണുക:
ഈ സൂക്തത്തില്‍നിന്നു രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന് മൃഗബലി എല്ലാ ദൈവീക ശരീഅത്തുകളിലും ആരാധനാ സമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു. മനുഷ്യന്‍ ഏതെല്ലാം രൂപങ്ങളില്‍ അല്ലാഹുവേതരന്മാര്‍ക്ക് അടിമപ്പെടുന്നുവോ ആ രൂപങ്ങളെല്ലാം അല്ലാഹുവേതരര്‍ക്കു വിലക്കുകയും അല്ലാഹുവിനു മാത്രമായി അനുഷ്ഠിക്കുകയും ചെയ്യേണ്ടത് ഇബാദത്തുകളിലെ തവ്ഹീദിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍പ്പെട്ടതത്രേ. ഉദാഹരണമായി മനുഷ്യന്‍ അല്ലാഹുവേതരന്മാര്‍ക്കു തല കുനിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്നു. ദൈവീക ശരീഅത്തുകള്‍ അവ അല്ലാഹുവിനു മാത്രം ചെയ്യുന്ന കര്‍മ്മങ്ങളായി നിശ്ചയിച്ചു. മനുഷ്യന്‍ അല്ലാഹുവേതര ശക്തികളുടെ മുന്മ്പില്‍ സാമ്പത്തിക നേര്‍ച്ചകള്‍ സമര്‍പ്പിച്ചിരുന്നു.ദൈവീക ശരീഅത്തുകള്‍ അതെല്ലാം വിലക്കുകയും സകാത്തും സദഖയും അല്ലാഹുവിനു മാത്രമായിരിക്കേണ്ടത് നിര്‍ബ്ബന്ധമാണെന്നു വിധിക്കുകയും ചെയ്തു. മനുഷ്യന്‍ നിരവധി മിഥ്യാദൈവങ്ങളുടെ ആസ്ഥാനങ്ങളെ വിശുദ്ധമന്ദിരങ്ങളും പുണ്യഗേഹങ്ങളുമായി ഗണിച്ചിരുന്നു. ദൈവീക ശരീഅത്തുകള്‍ ചില പ്രത്യേക സ്ഥാനങ്ങളെ പുണ്യസ്ഥലങ്ങളും ദൈവിക മന്ദിരങ്ങളുമായി നിശ്ചയിക്കുകയും അവിടെ തീര്‍ഥാടനം നടത്താനും പ്രദക്ഷിണം ചെയ്യാനും കല്‍പ്പിക്കുകയും ചെയ്തു. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ വ്രതമനുഷ്ഠിച്ചിരുന്നു. ദൈവിക ശരീഅത്തുകള്‍ വ്രതാനുഷ്ടാനവും അല്ലാഹുവിനു വേണ്ടി മാത്രമാക്കി. ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്കു വേണ്ടി മൃഗബലിയും നടത്തിയിരുന്നു. ദൈവീക ശരീഅത്തുകള്‍ അതും അല്ലാഹുവല്ലാത്തവര്‍ക്കു വിലക്കുകയും അല്ലാഹുവിനു വേണ്ടി നിര്‍ബ്ബന്ധമാക്കുകയും ചെയ്തു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

മുഹമ്മദ് ജനിക്കുന്നതിനും 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഹിംസാത്മകമായ ദുരാചാരത്തിനെതിരെ അഹിംസയുടെ മതവും കൊണ്ടു വന്ന ശ്രീബുദ്ധനെക്കുറിച്ചോ ബുദ്ധമതതത്വങ്ങളെക്കുറിച്ചോ ഒന്നും ഈ അല്ലാഹു കേട്ടിട്ടേ ഇല്ല!! എല്ലാ മതങ്ങളിലും ബലിയുണ്ടെന്നാണ് അറേബ്യയുടെ ഠ വട്ടം മാത്രം കണ്ടിട്ടുള്ള ഈ സര്‍വ്വജ്ഞാനി പറയുന്നത്!!

ജാഹിലിയ്യാ മുശ്രിക്കുകളുടെ ഗോത്ര മര്യാദകളെയും പെരുമാറ്റച്ചട്ടങ്ങളെയും പവിത്രവല്‍ക്കരിച്ചുകൊണ്ടുള്ള മറ്റൊരു വെളിപാടു നോക്കുക;
സത്യവിശ്വാസികളേ, അല്ലാഹുവിന്റെ ചിഹ്ന്നങ്ങളേയും ആദരണീയ മാസങ്ങളേയും , ബലിക്കായി കൊണ്ടുപോകുന്ന മൃഗത്തെയും അതിന്റെ കഴുത്തില്‍ കെട്ടിയ അടയാളങ്ങളേയും അല്ലാഹുവിന്റെ അനുഗ്രഹം തേടി പുണ്യഭവനത്തിലേക്കു പോകുന്നവരേയും നിങ്ങള്‍ അനാദരിക്കരുത്.”[5:3]

ഇതിന്റെ വ്യാഖ്യാനം കൂടി കാണുക;
സത്യവിശ്വാസികള്‍ അനാദരിക്കുവാന്‍ പാടില്ലാത്ത അഥവാ അവര്‍ പവിത്രമായി കരുതി ആദരിച്ചു പോരേണ്ടുന്ന-അഞ്ചു കാര്യങ്ങളെയാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തു കാട്ടിയിരിക്കുന്നത്. ...ഹജ്ജ് ഉമ്ര കര്‍മ്മങ്ങളോടും ,മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യമെന്നു സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കാം. അതാതില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളും ആദരവുകളും ലംഘിക്കാതെ അതിന്റെ പവിത്രത സൂക്ഷിക്കല്‍ നിര്‍ബ്ബന്ധമാണ്....ഹറാമായ മാസം ദുല്‍ഖാ്ദ, ദുല്‍ഹിജ്ജ,മുഹറം,റജബ് എന്നിവയാണ്. ...ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അക്കാലത്തു യുദ്ധം നടത്തുന്നത് അതിനെ അനാദരിക്കലായിരിക്കും....ബലി കര്‍മ്മത്തിനായി കാ്ബയുടെ അടുത്തേക്കു കൊണ്ടുപോകുന്ന മൃഗങ്ങളും അവയുടെ പ്രത്യേക അടയാളങ്ങളായിക്കൊണ്ട് അവയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കളും -കാ്ബയുടെ അടുക്കലേക്കു ബലിമൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരിപ്പോ മരത്തൊലിയോ ഒരടയാളമായി കെട്ടിത്തൂക്കുന്ന പതിവ് മുന്‍ കാലത്തുണ്ടായിരുന്നു. ഹജ്ജിനും ഉമ്രക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കലും പതിവുണ്ടായിരുന്നു..-അന്യരുടെ കയ്യേറ്റത്തില്‍നിന്നും അനാദരവില്‍നിന്നും സുരക്ഷിതത്വം ലഭിക്കുകയായിരിക്കും ഇതിന്റെ ഉദ്ദേശ്യം....മേല്പറഞ്ഞ അഞ്ചു കാര്യങ്ങളും ഏറെക്കുറെ മുശ്രിക്കുകളും അംഗീകരിച്ചു വന്നിരുന്നു. ആ നല്ല കാര്യങ്ങള്‍ മുസ്ലിംങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നു വെച്ച് അവയെ അവഗണിച്ചുകൂടാ....”(ഖുര്‍ ആന്‍ വിവരണം, അമാനിമൌലവി)

കൊല്ലത്തില്‍ നാലു മാസം കൊള്ള ചെയ്യരുത് എന്നത് അക്കാലത്തെ അറബികളുടെ ഒരു ഗോത്ര മര്യാദയായിരുന്നു. കൊള്ളയും പിടിച്ചുപറിയും കുലത്തൊഴിലാക്കിയിരുന്ന ഗോത്രക്കാര്‍ പോലും ഈ മര്യാദകള്‍ കൃത്യമായി പാലിച്ചിരുന്നു. തീര്‍ഥാടനകാലം സമാധാനകാലവും മറ്റു മാസങ്ങള്‍ യുദ്ധകാലവുമായി കണക്കാക്കിയിരുന്ന ആ പ്രാകൃത സമൂഹത്തിന്റെ നിയമങ്ങല്‍ ഒരു ദൈവം ഏറ്റു പിടിക്കാന്‍ പോയതെന്തിനാണെന്നു മനസ്സിലാകുന്നില്ല.? ഇക്കാലത്ത് കൊള്ളയും യുദ്ധവും നാലുമാസം നിഷിദ്ധവും എട്ടു മാസം അനുവദനീയവും എന്നാരും പറയുകയില്ലല്ലോ!!

ആദ്യം പിറക്കുന്ന കുഞ്ഞിനെ ബലിയറുക്കുന്ന പതിവും അറബികള്‍ക്കുണ്ടായിരുന്നു. പിന്നീടതിനു പകരം മൃഗബലിയും `മുടി കളയലും` നടത്തുന്ന ആചാരം വന്നു. നരബലിയുടെ തുടര്‍ ശേഷിപ്പായ ഈ ആചാരം ഇന്നും മുസ്ലിങ്ങള്‍ അനുഷ്ഠിച്ചു വരുന്നുണ്ട്.

ഒട്ടകത്തെ ബലിയറുക്കേണ്ടതെങ്ങനെയെന്ന് മൌദൂദി തന്റെ തഫ്ഹീമില്‍ വിവരിക്കുന്നുണ്ട്:
ഒട്ടകങ്ങളെ നിറുത്തിയാണ് ബലി നടത്തുക എന്നതു പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു കാല്‍ ബന്ധിച്ച ശേഷം തൊണ്ടയില്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് അതിശക്തിയായി കുത്തുന്നു. ആ മുറിവിലൂടെ രക്തം ചീറ്റി ഒഴുകുന്നു. രക്തം ഒഴുകിക്കഴിയുന്നതോടെ അതു നിലത്തു വീഴുന്നു.”

ഹജ്ജില്‍ പങ്കു കൊള്ളുന്നവര്‍ മാത്രമല്ല മൃഗക്കുരുതി ചെയ്യേണ്ടത്.
കഴിവുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും അവര്‍ എവിടെയായിരുന്നലും ബാധകമായ ഒരു വിധിയാണിത്. ജന്തുക്കളെ അധീനപ്പെടുത്തിത്തന്നതിന് അല്ലാഹുവിന് ശുക്ര് ചെയ്യുക്യും വന്ദിക്കുകയും താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരോട് പങ്കു ചേരുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത മുസ്ലിങ്ങള്‍ ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയെങ്കിലും വേണം. തിരുമേനി അരുളിയിട്ടുണ്ട്:“കഴിവുണ്ടായിട്ടും ബലികര്‍മ്മം നടത്താത്തവന്‍ നമ്മുടെ ഈദ് ഗാഹിലേക്ക് അടുക്കരുത്.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

സ്വന്തം സൃഷ്ടികളായ മിണ്ടാപ്രാണികളുടെ കഴുത്ത് കുത്തിക്കീറുന്നതും ചോര തെറിച്ചവ പിടഞ്ഞു വീഴുമ്പോള്‍ തന്റെ നാമം പ്രകീര്‍ത്തിക്കുന്നതും കണ്ട് പുളകം കൊള്ളുന്ന ഈ `ദൈവം ` കിരാതമനുഷ്യരുടെ ഭാവനയില്‍ ജന്മം കൊണ്ട ഒരു പ്രാകൃതസങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?ഹജ്ജിന്റെ പേരില്‍ നടക്കുന്ന ക്രൂരവും മനുഷ്യസംസ്കാരത്തിനു യോജിക്കാത്തതുമായ ഈ അത്യാചാരം നിര്‍ത്തുന്നതിനെക്കുറിച്ചും പകരം ആ പണം കൊണ്ട് വല്ല ഭക്ഷ്യധാന്യങ്ങളും വാങ്ങി ആഫ്രിക്കയിലെയും മറ്റും പട്ടിണിപ്പാവങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ചും മുസ്ലിം സമൂഹത്തിലെ ചിന്താശീലരായ നല്ല മനുഷ്യര്‍ പോലും ആലോചിക്കാത്തത് അതിശയകരം തന്നെ.!!!! ആറാം നൂറ്റാണ്ടിലെ ഒരപരിഷ്കൃത ഗോത്രജനതയുടെ വിശ്വാസങ്ങളും ഹീനാചാരങ്ങളുമായി എത്ര കാലം ഈ സമൂഹത്തിന് ഇനിയും മുന്നോട്ടു പോകാനാവും??? ആരാധനയ്ക്ക് അല്‍പ്പം കൂടി നെറിയും നന്മയുമുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലേ?
ചിന്താശേഷി പൂര്‍ണ്ണമായും മരവിച്ചിട്ടില്ലാത്ത വല്ലവരും ഉണ്ടെങ്കില്‍ ചിന്തിക്കുക!!!

19 comments:

മുക്കുവന്‍ said...

"പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മൂഡവിശ്വാസികളായ അപരിഷ്കൃതജനതയെക്കൊണ്ട് ഇത്തരം അത്യാചാരങ്ങള്‍ ചെയ്യിച്ചത്. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത` സ്ഥാപിക്കാന്‍ ശ്രമിക്കുന്നു"

excellent article.

കൊട്ടുകാരന്‍ said...

ഡും ഡും ഡൂം...
ഹോട്ടലില്‍ കയറി ബീഫ് ഫ്രൈ തിന്നുന്ന മാഷേ...
ചിക്കന്‍ ഫ്രൈ തിന്നുന്ന മാഷേ..

കൊട്ടുകാരന് ഇതൊന്നും വായ്ച്ചിട്ട് ഒന്നും മനസ്സിലാവിണില്ല..

കൊട്ടുകാരന്‍ നാട്ടുകാരെ തബല കൊട്ടിയും ഫ്ലൂട്ട് വായിച്ചും നടക്കട്ടെ..

ചര്‍ച്ച തുടര്‍ന്നോളൂ..

കൊട്ടുകാരന്‍ said...

കൊട്ടുകാരന്റെ കയ്യില്‍ തകരപ്പാട്ടയും തബലയും ഉണ്ട്. അറിവിന്റെ സംഗീതം നുകരാന്‍ വരുന്നവര്‍ക്കായി കൊട്ടുകാരന്‍ തബലയില്‍ താളം പിടിക്കും. വിളവു നശിപ്പിക്കാന്‍ വരുന്ന ക്ഷുദ്രജീവികളെ തപ്പു കൊട്ടി ഓടിക്കാനും മടിയില്ല കൊട്ടുകാരന്.

എന്റെ പേരില്‍ വേറൊരു ബ്ലോഗ് തുടങ്ങി അല്ലെ. എന്തിനാ സുഹൃത്തേ ഈ പാര പണി.

ജബ്ബാര്‍ മാഷേ നിങ്ങള്‍ ചര്‍ച്ച തുടങ്ങിക്കോളൂ..

ഈ മാതിരി തറവേല ഇവരേ ചെയ്യൂ..

-ഒറിജിനല്‍ കൊട്ടുകാരന്‍.

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,
അധ്യായം 22 ലെ 34 മുതല്‍ 37 വരെയുള്ള സുക്തങ്ങള്‍ ഒരേ വിഷയമല്ലെ മഷെ.

22-34 ഓരോ സമുദായത്തിനും നാം ഓരോ ആരാധനാരീതി നിശ്ചയിച്ചിട്ടുണ്ട്‌, അവര്‍ക്ക്‌ നല്‍കിയ കന്നുകാലികളില്‍ അവന്റെ നാമം ഉച്ചരിച്ച്‌ ബലിയറുക്കുന്നതിനത്രെ അത്‌. നിങ്ങളുടെ ദൈവം ഏക ദൈവമാകുന്നു. അതിനാല്‍ അവനു മാത്രം നിങ്ങള്‍ കീഴ്‌പെടുക.(പ്രവാചകരേ,)വിനയം കാണിക്കുന്നവരെ സന്തോഷ വാര്‍ത്തയറിയിക്കുക.

35 അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും തങ്ങള്‍ക്ക്‌ പിണഞ്ഞ വിപത്തുകളെപ്പറ്റി ക്ഷമിക്കുന്നവരും നമസ്കാരം നിലനിര്‍ത്തുന്നവരും നാം നല്‍കിയതില്‍നിന്ന്‌ ചെലവഴിക്കുന്നവരുമത്രെ അവര്‍.

36. ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ ഗുണമുണ്ട്‌. അതിനാല്‍, അവയെ അണിയണിയായി നിര്‍ത്തി അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ (ബലിയര്‍പ്പിക്കുക). അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും ഉള്ളതുകൊണ്ട്‌ തൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ട്‌ വരുന്നവനും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. അപ്രകാരം നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ നാം അവയെ നിങ്ങള്‍ക്ക്‌ കീഴ്‌പെടുത്തിത്തന്നിരിക്കുന്നു.

37. അവയുടെ മാംസമോ രക്തങ്ങളോ ഒരിക്കലും അല്ലാഹുവിങ്കല്‍ എത്തുകയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴപെടുത്തിത്തന്നിരിക്കുന്നു, അവന്‍ നിങ്ങള്‍ക്ക്‌ മാര്‍ഗ ദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിന്‌. (നബിയേ), സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.

ബലികര്‍മ്മം ഇസ്ലാമില്‍ ഒരു നിര്‍ബന്ധകര്‍മ്മമല്ല. കഴിവുള്ളവനോട്‌, ബലിയറുത്ത്‌ വിതരണം ചെയ്യുവാന്‍ അനുശാസിക്കുന്നു എന്ന് മാത്രം.

ഹജ്ജിന്റെ കര്‍മ്മമായ ബലിയറുക്കലിന്‌ ശേഷം മാംസം ഉപയോഗശുന്യമാക്കി കളയുന്നു എന്ന പരാതിയില്‍ ഇപ്പോള്‍ കഴമ്പില്ല, വര്‍ഷങ്ങളായി, ഈ മാംസം വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ പൂര്‍ണമായും വിതരണം ചെയ്യുന്നുണ്ട്‌.

അത്യധുനിക സംവിധാനത്തോടെയുള്ള അതിവിപുലമായ അറവുശാലകള്‍ മീനയില്‍ ദുല്‍ഹജ്ജ്‌ 10-ലെ ബലികര്‍മ്മത്തിന്‌വേണ്ടി മാത്രം സജ്ജികരിച്ചിരിക്കുന്നത്‌ കണ്ടില്ലെന്ന് നടിച്ച്‌, വായനക്കരെ തെറ്റിധരിപ്പിക്കല്ലെ മാഷെ. ഒട്ടകത്തെ വരിവരിയായി നിര്‍ത്തി, മൂര്‍ച്ചയുള്ള അമ്പുകള്‍കൊണ്ട്‌ കുത്തി കൊലപ്പെടുത്തുകയാണ്‌ എന്നത്‌, സ്ഥിരമായി നിങ്ങള്‍ എഴുന്നള്ളിക്കുന്ന പൊള്ളയായ വാദം മാത്രമാണെന്ന്, ചുരുങ്ങിയത്‌ സൗദിയില്‍ ജീവിക്കുന്നവര്‍ക്കെങ്കിലും മനസ്സിലാവും എന്ന് മറക്കരുത്‌. (ഇത്‌ നമ്മുടെ വിഷയമല്ല, അല്ലെ)

ഈ ഉത്തരങ്ങളൊന്നും നിങ്ങളെ തൃപ്തിപ്പെടുത്തില്ലെന്നറിയാം, ഈ വിഷയികമായി ഇതില്‍ കൂടുതല്‍ വിവരണങ്ങളില്ല. അല്ലാഹുവിന്റെ കല്‍പ്പന നിറവേറ്റുന്നു എന്ന് മാത്രമാണ്‌ ഉത്തരം. ബലിയറുക്കുന്നതിലെ ആന്തരാര്‍ഥം മനുഷ്യന്റെ അറിവിനപ്പുറമാവാം. ജാഹിലിയ കാലത്ത്‌ തുടങ്ങിയതാണ്‌ നമസ്ക്കാരവും നോമ്പും. നിര്‍ബന്ധിത കര്‍മ്മമായ ഇവയോന്നും എന്തിന്‌ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അതീന്ത്രിയ രഹസ്യങ്ങള്‍ക്കുത്തരം മനുഷ്യന്‌ അക്ജ്ഞതമാണ്‌.

കൊട്ടുക്കാരനോട്‌,
നിങ്ങളുടെ വിശ്വാസത്തെ ചോദ്യചെയ്യുവാന്‍ ഞാന്‍ മുതിര്‍ന്നിട്ടില്ല, അതിന്‌ തുനിയുന്നുമില്ല. അതിനപ്പുറം ഞാന്‍ എന്തെങ്കിലും ചെയ്തു എന്ന് വിളിച്ച്‌ പറയുന്നത്‌ തെറ്റിധാരണമൂലമാണ്‌. ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗ്‌ അറബ്‌ നാടുകളില്‍ മുഴുവന്‍ ബാന്‍ ചെയ്തു എന്നത്‌ ശരിയല്ല, കുറഞ്ഞ പക്ഷം എറ്റവും കൂടുതല്‍ സെന്‍സര്‍ നിയമങ്ങളുള്ള സൗദിയില്‍ നിന്നാണ്‌ ഞാന്‍ ഇപ്പോഴും ഇതെഴുതുന്നത്‌ എന്നത്‌ തന്നെ നിങ്ങളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നില്ലെ. ബലിശമായ നിങ്ങളുടെ അരോപണങ്ങള്‍ക്ക്‌ മറുപടി പറയുന്നില്ല. യജ്‌മാനനില്ലാത്ത ഭയം ദൃത്യനെന്തിന്‌?.

MPA said...

Dear Abdul Ali,
Was the Quran of today in existence at the time of Prophet Mohammed's death? If so where was it ?

Can any body tell me how to post in Malayalam in this blog. The above posting in Malayalam in ML-TTkarthika font is given below.

{]nb AÐp Aen,

apl½Zv \_n acnç kab¯v Cs¯ Jpdm³ \nehnep ­mbnêìthm?. D­mbnêìsh¦n AsXhnsSbmbnêì?

അബ്ദുല്‍ അലി said...

അന്വേഷകന്‍,

ഇതാ ലിങ്ക്‌.

ഖുര്‍ആന്‍ ക്രോഡീകരിച്ചതാര്‌?

മലയാളത്തില്‍ ബ്ലോഗാന്‍ ഇവിടെ

MPA said...

Dear Abdul Ali,

I an studying blogging in Malayalam.

Your post was very much helpful to answer my question. On the basis of the first link, I have come to the conclusion that the Quran of today was NOT in existence at the time of Prophet Mohammed's death.

The above in ML-TTKarthika font is given below.

{]nb AÐp Aen,

aebmf¯n _vtfmKv sN¿pXv Rm³ ]Tn¨p sIm­ncnçì.

\n§fpsS ædn¸v Fs³d tNmZy¯n\v D¯cw In«m³ hfsc klmbn¨p. BZys¯ en¦ns³d ASnØm\¯n apl½Zv \_n acnç kab¯v Cs¯ Jpdm³ \nehnep­mbnênà F \nKa\¯n Rm³ F¯n..

അബ്ദുല്‍ അലി said...

ഖുര്‍ആന്‍ ഇന്നും അന്നും ഇതെ രൂപത്തില്‍ തന്നെയാണ്‌ ഉണ്ടായിരുന്നത്‌. പക്ഷെ, നബിയുടെ കാലത്ത്‌ ഖുര്‍ആന്‍ പുസ്തക രൂപത്തിലായിരുന്നില്ല എന്ന്‌ മാത്രം.

അനവധി മലയാളം എഡിറ്റിങ്ങ്‌ പ്രോഗ്രമുകള്‍ ഇന്ന് നിലവിലുണ്ട്‌. അത്‌ ഡൗണ്‍ലോഡ്‌ ചെയ്യുകയോ, ഓണ്‍ലൈന്‍ കീബോര്‍ഡ്‌ ഉപയോഗിക്കുകയോ ചെയ്യാം.

സംശയങ്ങള്‍ തീര്‍ത്ത്‌ തരുവാന്‍, മലയാള ബ്ലോഗിന്റെ കുലപതിമാരായ ഒട്ടനവധി മഹാ പ്രതിഭകള്‍, എന്ത്‌ സംശയങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരവുമായി ഇവിടെ കറങ്ങിതിരിഞ്ഞ്‌കൊണ്ടിരിക്കുന്നുണ്ട്‌. സ്വയം ഒരു ബ്ലോഗ്‌ നിര്‍മ്മിച്ച്‌, സംശയങ്ങള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക.

ea jabbar said...

സൌദിയിലും യു എ ഇ യിലും മറ്റും എന്റെ ബ്ലോഗുകള്‍ ബ്ലോക്കു ചെയ്തതായും വായിക്കാന്‍ കിട്ടാത്തതായും ചില സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ട്.
അബ്ദുല്‍ അലി കമന്റിടുന്നു എന്നതുകൊണ്ട് മാത്രം അതു ശരിയല്ലെന്നു കരുതാനാവുന്നില്ല. ആ രാജ്യങ്ങളില്‍നിന്നുള്ള മറ്റു കമന്റുകളൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ. അബ്ദുല്‍ അലിയുടെ പ്രത്യേകം തെളിവു കൂടി വായിച്ചപ്പോള്‍ സംശയം ഒന്നുകൂടി ബലപ്പെട്ടു.

ea jabbar said...

മക്കയിലെ ബലിമാംസം മുഴുവനും ഭക്ഷ്യ് യോഗ്യമാക്കി അയക്കുന്നു എന്ന അവകാശവാദം ശരിയല്ലെന്ന് മാധ്യമം പത്രത്തില്‍ തന്നെ അതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍ തെളിയിക്കുന്നുണ്ട്.
പ്രാകൃതവും മനുഷ്യത്വഹീനവുമായ ഇത്തരം ആചാരങ്ങളെ ന്യായീകരിക്കേണ്ട ഗതികേടിലാണിക്കാലത്തും മതവക്താക്കള്‍! shame!!

MPA said...

പ്രിയ അബ്ദുൽ അലി ,

മലയാളത്തിൽ കുറിപ്പുകൾ തയ്യാറാക്കാൻ നിങ്ങൾ തന്ന കണ്ണികൾ വളരെ പ്രയോജനപ്പെട്ടു. വളരെ നന്ദി. ഖുറാൻ ദൈവിക ഗ്രന്ഥമോ എന്ന ബ്ളോഗാണ് ഈ വിഷയം കൈകര്യം ചെയ്യാൻ കൂടുതൽ ഉചിതമെന്നു തോന്നുന്നു. അതുകൊണ്ട് തുടർന്നുള്ള കുറിപ്പുകൾ അങ്ങോട്ട് മാറ്റുന്നു.

Sameer Thikkodi said...

ജബ്ബാറിക്കാ‍.... ഒന്നു പറഞ്ഞോട്ടെ... താങ്കള്‍ക്ക് ഇത്തരം ബ്ലോഗിലൂടെ ഏതെങ്കിലും തരത്തില്‍ മാനസിക സൌഖ്യം ലഭിക്കുന്നുവെങ്കില്‍ അത് താങ്കളുടെ സ്വാര്‍ഥത അല്ലാതെ മറ്റൊന്നല്ല. പക്ഷെ താങ്കള്‍ എഴുതുന്ന വിഡ്ഡിത്തരങ്ങള്‍ മലയാളത്തിലെ ഈ ബ്ലോഗ് വായിക്കാന്‍ ഇടയായ എന്നെ പോലെയുള്ള മുസ്ലിംകള്‍ക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്നു. താങ്കളുറ്റെ സ്വാതന്ത്ര്യം അനുവദിക്കുന്നതോടൊപ്പം താന്മൂലം ഉണ്ടായേക്കാവുന്ന ഇത്തരം പ്രയസങ്ങളെ താങ്കള്‍ കണക്കിലെടുജ്ജുമെന്നു വിശ്വസിക്കുന്നു.

“ചെകുത്താന്മാരുടെ ശര്‍റില്‍ നിന്ന് സത്യ വിശ്വാസികളെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ... അല്ലെങ്കിലും സത്യവിശ്വാസികളെ ഇത്തരം ചെകുത്താന്മാര്‍ക്ക് വഴിപിഴപ്പിക്കുവാന്‍ സാധ്യമല്ല....”

നാഥന്‍ നന്നാക്കട്ടെ...

(ഇത്തരം ഒന്നല്ല അരായിരം കണ്ടും കേട്ടും ജബ്ബാര്‍ക്ക മടുത്തിട്ടുണ്ടാവും ല്ലേ?... എന്നാ‍ലും സ്നേഹം കൊണ്ടാണു.. ട്ടോ....)

anzar thevalakkara said...

ea jabbar said...
സൌദിയിലും യു എ ഇ യിലും മറ്റും എന്റെ ബ്ലോഗുകള്‍ ബ്ലോക്കു ചെയ്തതായും വായിക്കാന്‍ കിട്ടാത്തതായും ചില സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ട്.
അബ്ദുല്‍ അലി കമന്റിടുന്നു എന്നതുകൊണ്ട് മാത്രം അതു ശരിയല്ലെന്നു കരുതാനാവുന്നില്ല. ആ രാജ്യങ്ങളില്‍നിന്നുള്ള മറ്റു കമന്റുകളൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ. അബ്ദുല്‍ അലിയുടെ പ്രത്യേകം തെളിവു കൂടി വായിച്ചപ്പോള്‍ സംശയം ഒന്നുകൂടി ബലപ്പെട്ടു.


മി;ജബ്ബാര്‍
ദയവായി ഞാന്‍ ഒരു വലിയ ആളാണെന്ന ഭാവം നിര്‍ത്തു.താങ്കളുടെ ബ്ലോഗ് സൌദിയില്‍ നിരോധിച്ചിട്ടില്ല.നിരോധിക്കണമെങ്കില്‍ അല്‍പ സ്വല്പം യോഗ്യത യൊക്കെ ബ്ലോഗിനും അതിന്റെ ബ്ലോഗറിനും ഉണ്ടായിരിക്കണം എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ ബ്ലോഗ് നിരോധിക്കാന്‍ തക്കവന്നമുള്ള യോഗ്യതയൊന്നും ഈ ബ്ലോഗിന് ഇല്ല.
ദയവായി പൊട്ട ക്കിണട്ടിലെ തവളയവരുത്,തവളയെ സംബന്ധിച്ച് കിണര്‍ മാത്രമാണ് ലോകം ,പക്ഷെ സത്യമതല്ലലോ/
ഞാന്‍ സൌദിയിലെ ഹായിലില്‍ നിന്നാണ് ഇതെഴുതുന്നത്.സംശയം ഉള്ളവര്‍ക്ക് ഏത് രീതിയിലും പരിശോധിക്കാം.
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

anzar
post box nu-32
al-khatha
hail
ksa

mob;00966559402903
aadil.anzar@gmail.com
anzar.karunagapally@yahoo.in
my blog
http://anzar-thevalakkara.blogspot.com

samadmayyeri said...

മനുഷ്യനുവേണ്ടി പ്രതികരണശേഷി നമുക്കു മനസിലാക്കാന്‍ സാധിക്കാത്ത ജീവനുള്ള പച്ചമരങ്ങളെ വെട്ടിനുറുക്കുന്നത്‌ ക്രൂരതയല്ലേ?. (സസ്യങ്ങള്‍ക്ക്‌ പ്രതികരണശേഷിയുണ്ടെന്ന് ഖുര്‍ആനും മുഹമ്മ്ദ്‌ നബിയും ഇപ്പോള്‍ ശാസ്ത്രവും പറയുന്നു.)

കോടിക്കണക്കിനു മത്സ്യങ്ങളെ പിടിച്ചുതിന്നുകയും മറ്റു ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതും ക്രൂരമല്ലേ?.

ബലികര്‍മത്തിന്റെ ഉദ്ധ്യേശം ഖുര്‍ആന്‍ പറയുന്നത്‌ കാണുക "അവയുടെ മാംസമോ രക്തങ്ങളോ ഒരിക്കലും അല്ലാഹുവിങ്കല്‍ എത്തുകയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴപെടുത്തിത്തന്നിരിക്കുന്നു, അവന്‍ നിങ്ങള്‍ക്ക്‌ മാര്‍ഗ ദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിന്‌. (നബിയേ), സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.''

CKLatheef said...

ea Jabbar said..

'അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ആചാരം നരബലിയാണെങ്കിലും അതൊരു നിര്‍ബന്ധ അനുഷ്ഠാനമാക്കിയില്ല എന്നത് ആശ്വാസകരം തന്നെ!'

മാഷെ.. ഏതായാലും ഇത്രയും വലിയ അസംബന്ധങ്ങള്‍ പുതിയ പോസ്റ്റുകളില്‍ കാണുന്നില്ല. അത്രയും സമാധാനിക്കട്ടേ...

mohamed iqbal said...

I am from ksa.no any restriction here your blog.

iqbalkadampuzha

PAINTER said...

islam prakritham

PAINTER said...

some coments is cheep

ea jabbar said...

Ea Jabbar “ഹിന്ദു മതത്തിലെ അസമത്വങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരിലുള്ള പ്രതികരണമെന്ന നിലക്കാണല്ലോ ബുദ്ധമതം രംഗത്തു വന്നത്. ശ്രീ ബുദ്ധന്റെ അഹിംസാ സിദ്ധാന്തത്ത്നു പശ്ചാതലമായി വര്‍ത്തിച്ചത് അക്കാലത്തെ ക്രൂരമായ മൃഗബലിയായിരുന്നു. കോസാമ്പി അന്നത്തെ അവസ്ഥയെ ഇങ്ങനെ അനാവരണം ചെയ്യുന്നു: ‘ബുദ്ധഭഗവാന് ശ്രാവസ്തിയില്‍ താമസിച്ചിരുന്ന കാലത്ത് പൃസനനദി എന്ന കോസലരാജാവ് ഒരു മഹായജ്ഞം ആരംഭിച്ചു. അതില്‍ 500 കാളക്കുട്ടികളും 500 പശുക്കുട്ടികളും 500 ആടുകളും ബലിക്കായി യൂപത്തില്‍ ബന്ധിക്കപ്പെട്ടിരുന്നു .’ അക്കാലത്തെ അതിക്രൂരമായ അനീതിയും അസമത്വവുമാണ് ശ്രീബുദ്ധനു അനേകം അനുയായികളെ ഉണ്ടാക്കിക്കൊടുത്തത്. ...” സ്നേഹിച്ചു കൊല്ലുന്ന സവര്‍ണതന്ത്രം എന്ന ലേഖനത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയത്. മാധ്യമം 24-4-94.
2 minutes ago · Like
Ea Jabbar ‎2600 കൊല്ലം മുമ്പ് ഒരു യജ്ഞത്തില്‍ 500 കാളകളെ ബലിക്കു കെട്ടിയിട്ടത് അതിക്രൂരമായ അത്യാചാരമായിരുന്നു എന്നു തിരിച്ചറിയുന്ന കാരക്കുന്ന് ശൈഖിന്‍ 15 ലക്ഷം ഒട്ടകങ്ങളെയും ആടുകളെയും മക്കയില്‍ 21 ആം നൂറ്റാണ്ടിലും കൂട്ട ബലി നടത്തുന്നതു മഹാ പുണ്യവും ത്യാഗവും !!!