ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Sunday, April 13, 2008

കൊലപാതകത്തിനു പ്രതികാരം ചെയ്യുക!

അറേബ്യയില്‍ ആറാം ശതകത്തിലെ നാടോടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്കൃതവും വിചിത്രവുമായ ഒട്ടേറെ ഗോത്രാചാരങ്ങള്‍ ദൈവത്തിന്റെ അവസാനത്തെ സദാചാരപ്പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖുര്‍ ആനില്‍ സ്ഥാനം പിടിച്ചിട്ടുള്ളതായി കാണാം.
ഒരുദാഹരണം ഇതാ കാണുക:-
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ ‘വിലനിലവാരം’ പരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-
“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
“ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

20 comments:

പാമരന്‍ said...

വായിച്ചു മാഷെ. ഇനി എതിരഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു..

ajsal said...

“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”

സ്വതന്ത്രന്‍ കൊന്നാല്‍ സ്വതന്ത്രനെ കൊല്ലുക. അല്ലാതെ അവരുടെ കുടുംബത്തെ പൂര്‍ണ്ണമായും കൊല്ലരുത്. അടിമയാണ് കൊന്നതെങ്കില്‍ അടിമയെ മാത്രം കൊല്ലുക. അല്ലാതെ അവന്റെ യജമാനനെ കൊല്ലരുത്. സ്ത്രീയാണ് കൊലയാളിയെങ്കില്‍ ആ സ്ത്രീയെ കൊല്ലുക. അവരുടെ കുട്ടികളെയും വംശത്തെയും കെല്ലരുത്.

ഇങ്ങനെയല്ലേ അതിന്റെ അര്‍ത്ഥം.
ഖുര്‍ഹാന്‍ ഒരു ഒറ്റ ദിവസം കൊണ്ട് അന്നത്തെ ജനങ്ങളില്‍ മാറ്റം വരുത്തുകയാണോ ചെയ്തത്. അല്ലല്ലോ. എന്നും എന്തിന്നും യുദ്ധം മാത്രം ചെയ്ത ഒരു കൂട്ടര്‍. ആരെങ്കിലും ഒരു ഗേത്രത്തില്‍ മരണപ്പെട്ടാല്‍ കൊന്ന ഗോത്രകാരന്റെ ഗോത്രത്തെ യുദ്ധത്തിലൂടെ കൊന്നൊടുക്കുക.
മദ്യവും യുദ്ധവുമായിരുന്നു ആ സമൂഹത്തിന്റെ മുഖമുദ്ര..
ഇതേ കാര്യം തന്നെയല്ലേ മദ്യത്തിന്റെ കാര്യത്തിലും ഖുര്‍ഹാന്‍ ചെയ്തത്ത്. ഒറ്റ അടിക്ക് മദ്യം പാടില്ല എന്ന് പറഞ്ഞില്ല. ആദ്യം മദ്യം കുടിച്ച് നമസ്കരിക്കരുത് എന്ന് പറഞ്ഞു. പിന്നെ അടുത്തത്. അങ്ങനെ അങ്ങനെ ബോധവല്‍കരിച്ചാണ് ആ സമൂഹത്തെ കെട്ടിപടുത്തത്.


പിന്നെ ഒരു ഭരണത്തില്‍ അവരുടെ നിയമങ്ങള്‍ പാലിക്കുക എന്നത് മുസിലിങ്ങള്‍ക്ക് നിര്‍ബന്ധവുമാണ്(അവരുടെ വിശ്വാസം ഒഴികെ) ..

പിന്നെ താങ്കള്‍ എഴുതുക. ഞാനോ താങ്കളോ ദൈവത്തില്‍ വിശ്വസിച്ച് എന്ന് കരുതി ദൈവത്തിന്ന് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഇനി വിശ്വസിച്ചില്ലങ്കിലും അത് തന്നെ. അത് പോലെ തന്നെ എഴുത്തും..
(ഇത് ഒറ്റ രീഡിങ്ങില്‍ എഴുതിയതാണ്. എന്നോ ഒരു ഖുര്‍ഹാന്‍ ക്ലാസില്‍ ഗുരു പറഞ്ഞതിന്റെ ഓര്‍മയില്‍. അതായത് വചനത്തിന്റെ മുമ്പിലുള്ളതും പിന്നിലുള്ളതുമായ വചനങ്ങള്‍ ഒന്നും നോക്കാന്‍ കഴിയാതെ. എത്രമാത്രം അടര്ത്തിയെടുത്തതാണ് എന്നറിയാതെ. പിന്നെ ജബ്ബാര്‍ മാഷേ പോലെ വലിയ അറിവും ഇല്ല. ഒരു കുട്ടിയാണ്. മാഷേ ഒരു ബുക്ക് വായിച്ചിരുന്നു.(ഖുര്‍ഹാനും ശാസ്ത്രീയ സത്യങ്ങളും -അതാണ് വിഷയം) ഫ്രണ്ട് ബ്ലോക് നോക്കുമ്പോള്‍ കണ്ടതാണ് ഇത്.ഫസ്റ്റ് കമന്റും അത് കൊണ്ട് അപാകതകളുണ്ടെങ്കില്‍ ക്ഷമിക്കുക. )

ea jabbar said...

കൊന്നവനെ കൊല്ലുന്ന കാര്യമല്ല സുഹൃത്തേ ഇവിടെ പറയുന്നത്. കൊല്ലപ്പെട്ടത് സ്ത്രീയാണെങ്കില്‍ പ്രതികാരക്കൊല ഒരു സ്ത്രീയെ ആയിരിക്കണം എന്നാണ്. തഫ്സീറുകളിലെല്ലാം അങ്ങനെയാണു വിശദീകരണം. ആധുനിക വ്യാഖ്യാതാക്കള്‍ ഇക്കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതാണു യാഥാര്‍ത്ഥ്യം. എന്റെ പോസ്റ്റിലെ ഉദ്ധരണികള്‍ ഒരിക്കല്‍ കൂടി വായിച്ചു നോക്കുക.

കൊട്ടുകാരന്‍ said...

ഇതിനെക്കുറിച്ച് ഞാന്‍ മുന്‍പ് ചില മതപണ്ഡിതന്മാരോട് ചോദിച്ചിരുന്നു. അവര്‍ പറഞ്ഞ ന്യായം ഇങ്ങനെ:- അപ്പോഴേ അവര്‍ക്ക് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമം മനസ്സിലാകൂ

ea jabbar said...

കൊലയാളിക്ക്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമം മനസ്സിലാക്കിക്കൊടുക്കാന്‍ നിരപരാധികളായ മറ്റുള്ളവരെ പ്രതികാരക്കൊല ചെയ്യണമെന്ന് നേരും നെറിയുമുള്ള ഒരു ദൈവം നിര്‍ദ്ദേശിക്കുമോ?

കൊട്ടുകാരന്‍ said...

ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയാണെങ്കില്‍ ആ ദൈവത്തിനു ആറാം നൂറ്റാണ്ടിലെ ഒരു കാട്ടറബിയുടെ സംസ്കാരവും നീതിബോധവും മാത്രമേയുള്ളു എന്നു കരുതേണ്ടി വരും!

Unknown said...

ചോദ്യം: എന്തു കൊണ്ടു്‌ ഖുറാനില്‍ വിശ്വസിക്കുന്നു?
ഉത്തരം: അത് അല്ലാഹു നേരിട്ടയച്ചു തന്നതാണ്.
ചോദ്യം: എന്നാരു പറഞ്ഞു?
ഉത്തരം: എന്ന് ഖുറാനില്‍ പറയുന്നുണ്ട്.

എന്താ മാഷേ ഇത്?

Unknown said...

അറിഞ്ഞോ അറിയാതെയോ ശ്രീ. ജബ്ബാര്‍ സ്വയം തെറ്റിദ്ധരിക്കുകയുമ്, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

വിഷയത്തില്‍ ഉന്നയിച്ച വാക്യത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്‌. "കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്‍റെ സഹോദരന്‍റെ പക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും"

പ്രതിക്രിയ ചെയ്യുന്നതിനു വേണ്ടി, കൊലപാതകിയുടെ കുടുംബത്തെയും ഗോത്രത്തെയും മൊത്തമായി അക്രമിക്കുന്ന ഒരു സമൂഹത്തിനിടയിലേക്കാണ്‌ ഖുര്‍ആന്‍ ഇറങ്ങുന്നത്. (അന്നു മാത്രമല്ല, ഇന്നും മനുഷ്യന്റെ പ്രക്രിതം അതു തന്നെയാണ്‌. കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളായാലും, അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന ആക്രമങ്ങളായാലും നമുക്കീ സ്വഭാവം കാണാവുന്നതാണ്‌). വിഷയത്തില്‍ ഉന്നയിച്ച വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്, ആരാണോ (സ്‌ത്രീ, അടിമ, പുരുഷന്‍ ) കൊലപാതകം ചെയ്തത്, അയാള്‍ മാത്രമേ ശിക്ഷിക്കപ്പെടാവൂ എന്നാണ്. അല്ലാതെ, കൊന്നവന്റെ ഭാര്യയെ പോയി കൊല്ലണം എന്നല്ല. അതു പോലെ, കൊല്ലപ്പെട്ടവന്റെ ഏറ്റവും അടുത്ത ബന്ധു കൊലപാതകം ചെയ്‌തവനു മാപ്പു നല്‍കുകയാണെങ്കില്, അയാളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കേണ്ടതാണ് എന്നും പ്രസ്‌തുത വാക്യത്തില്‍ പറയുന്നു.

പൊതുവായി മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, ഖുര്‍ആനിന്റെ വിശദീകരണമാണ്‌ പ്രവാചകചര്യകളും അദ്ദേഹത്തിന്റെ പാഠങ്ങളും (ഹദീസ്). ഖുര്‍ആനും ഹദീസും ചേരുമ്പോഴാണ്‍ ഇസ്‌ലാം പൂര്‍ണ്ണമാകുന്നത്. കൂടാതെ, ഇസ്‌ലാമില്‍ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ആ രാജ്യത്തെ ഭരണകൂടത്തിനു മാത്രമേ അധികാരമുള്ളൂ. വ്യക്തികള്‍ക്ക് അതിനു അധികാരമില്ല. ശിക്ഷ നടപ്പാക്കണമെങ്കില്‍ അതിനു മതിയായ സാക്ഷികളും തെളിവുകളും ആവശ്യമാണ്.

ഇതേ ഖുര്‍ആന്‍ തന്നെ വേറൊരിടത്ത് പറയുന്നത് കാണുക. "മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു". ഈ ഒരൊറ്റ വാക്യം മതി, ഇസ്‌ലാം മനുഷ്യ ജീവനു എത്ര മാത്രം വില കല്‍പിക്കുന്നു എന്നത്.

ഒരു കൊലപാതകിക്ക് വധശിക്ഷ എന്നത് ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ശിക്ഷാസമ്പ്രദായമാണ്. കൊലപാതകി ശിക്ഷിക്കപ്പെടാതെ പോയാല്, പിന്നെ അവിടെ എന്തു നീതിയാണുള്ളത്?

ഖുര്‍ആനില്‍ ക്രിമിനല്‍ നിയമങ്ങളും യുദ്ധത്തില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമൊക്കെ പറയുന്നതിനു മുമ്പ് ഇറങ്ങിയ സൂക്തങ്ങള്‍ മനുഷ്യനെ ധാര്‍മികമായി സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടവയാണ്‌. മദ്യം, വ്യഭിചാരം എന്നിവയുടെ നിരോധനവും, മാതാപിതാക്കള്‍, ഗുരുനാഥര്‍, അയല്‍വാസികള്‍, എന്നിങ്ങനെ ജീവിതത്തിന്റെ സമഗ്രമേഖലകളിലും മനുഷ്യന്‍ എങനെ പെരുമാറണമെന്നും ജീവിക്കണമെന്നും പഠിപ്പിക്കുന്ന വാക്യന്ന്ഗളും ഇതിന്റെ ഉദാഅഹരണങ്ങള്‍ മാത്രം.

സമ്പൂര്‍ണ്ണമായ ഒന്നിനെ സമ്പൂര്‍ണ്ണമായി വായിക്കുന്നില്ല എന്നതാണ് നമ്മളിലെ ഏറ്റവും വലിയ പ്രശ്‌നം. 114 അദ്ധ്യായങ്ങളും ആയിരക്കണക്കിനു വാക്യങ്ങളുമുള്ള ഖുര്‍ആനിന്റെ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ ആവശ്യമുള്ളത് മാത്രം എടുത്ത് ഉദ്ധരിക്കുമ്പോഴാണ്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉദിക്കുന്നത്.

ea jabbar said...

വിഷയത്തില്‍ ഉന്നയിച്ച വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്, ആരാണോ (സ്‌ത്രീ, അടിമ, പുരുഷന്‍ ) കൊലപാതകം ചെയ്തത്, അയാള്‍ മാത്രമേ ശിക്ഷിക്കപ്പെടാവൂ എന്നാണ്.

അങ്ങനെയല്ല സുഹൃത്തേ . കൊല്ലപെട്ടത് സ്ത്രീയാണെങ്കില്‍ പകരം സ്ത്രീയെ മാത്രം കൊല്ലുക എന്നു തന്നെയാണ്. സംശയമുണ്ടെങ്കില്‍ ആധികാരികതയുള്ള ഏതെങ്കിലും തഫ്സീര്‍ എടുത്ത് ഒന്നു വായിച്ചു നോക്കുക. താങ്കള്‍ നല്‍കിയ അര്‍ഥം തെറ്റാണ്. തെറ്റിദ്ധരിപ്പിക്കാനാണ്.

ea jabbar said...

يـأَيُّهَا الَّذِينَ ءَامَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالاٍّنثَى بِالاٍّنْثَى فَمَنْ عُفِىَ لَهُ مِنْ أَخِيهِ شَىْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـنٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ ]
]   179وَلَكُمْ فِي الْقِصَاصِ حَيَوةٌ يأُولِي الالْبَـبِ لَعَلَّكُمْ تَتَّقُونَ-]


YUSUFALI: O ye who believe! The law of equality is prescribed to you in cases of murder: the free for the free, the slave for the slave, the woman for the woman. But if any remission is made by the brother of the slain, then grant any reasonable demand, and compensate him with handsome gratitude. This is a concession and a Mercy from your Lord. After this whoever exceeds the limits shall be in grave penalty.

PICKTHAL: O ye who believe! Retaliation is prescribed for you in the matter of the murdered; the freeman for the freeman, and the slave for the slave, and the female for the female. And for him who is forgiven somewhat by his (injured) brother, prosecution according to usage and payment unto him in kindness. This is an alleviation and a mercy from your Lord. He who transgresseth after this will have a painful doom.

SHAKIR: O you who believe! retaliation is prescribed for you in the matter of the slain, the free for the free, and the slave for the slave, and the female for the female, but if any remission is made to any one by his (aggrieved) brother, then prosecution (for the bloodwit) should be made according to usage, and payment should be made to him in a good manner; this is an alleviation from your Lord and a mercy; so whoever exceeds the limit after this he shall have a painful chastisement.

ഖ്വിസാസ് എന്ന വാക്കിന് പ്രതികാരക്രിയ[retaliation] എന്നാണര്‍ത്ഥം. ആധുനിക വ്യാഖ്യാതാക്കള്‍ കാര്യം മറച്ചു പിടിക്കാനായി അര്‍ത്ഥം മാറ്റി വളച്ചൊടിക്കുകയാണ്.
 

ea jabbar said...

കൊലയ്ക്കു നഷ്ടപരിഹാരം കൊടുക്കുന്നതിന്റെ ഇസ്ലാമിക വിധി അറിയണ്ടേ?
സൌദിയില്‍ അതിന്റെ കണക്ക് ഇപ്രകാരം:-
മുസ്ലിം പുരുഷന്‍= 100000 റിയാല്‍
മുസ്ലിം സ്ത്രീ= 50000 റിയാല്‍
ക്രിസ്ത്യന്‍/ജൂതന്‍ പുരുഷന്‍=50000 റിയാല്‍
ക്രിസ്ത്യന്‍/ജൂത സ്ത്രീ=25000 റിയാല്‍
മറ്റുള്ളവര്‍= 6667 റിയാല്‍
മനുഷ്യാവകാശത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്ന മത/മതേതര പ്രസ്ഥാനക്കാരാരും ഇത്തരം അനീതികള്‍ക്കെതിരെ മിണ്ടിക്കേട്ടിട്ടില്ല!

Unknown said...

സെന്‍സസിന്റെ ഉറവിടം വെളിപ്പെടുത്തിയാല്‍ കൊള്ളാം :)

ea jabbar said...

{ يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ }


(O ye who believe! Retaliation is prescribed for you in the matter of the murdered…) [2:178]. Said al-Sha‘bi: “Fighting took place between two Arab tribes. One tribe had more power than the other and, therefore, they said: ‘For every slave of ours that you kill, we will kill a free man of yours, and for every woman of ours a man of yours’. And then this verse was revealed”.









Asbab Al-Nuzul by Al-Wahidi , trans. Mokrane Guezzou

Unknown said...

ഇതു തന്നെയാണു ഞാനും പറഞ്ഞത്. അന്നത്തെ അറബികളുടെ ഇടയിലും ഇന്നത്തെ ലോകത്തും നിലനില്‍ക്കുന്ന ഒരു കാടന്‍ അക്രമ മുറ ഇങ്ങനെയായിരുന്നു. ഒരു വിഭാഗത്തിലെ ഒരു നേതാവു മറ്റൊരു വിഭാഗത്തിലെ ഒരു സാധാരണക്കാരനാല്‍ കൊല്ലപ്പെട്ടാല്‍, കൊല്ലപ്പെട്ട വിഭാഗം കൊലപാതകിയെ ഒഴിവാക്കിക്കൊണ്ട് മറുവിഭാഗത്തിലെ നേതാവിനെ കൊല്ലാന്‍ നടക്കുന്നു. അതിനേക്കാല്‍ കൂടുതല്‍, മറുവിഭാഗത്തിനു കൂടുതല്‍ നഷ്‌ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്ക്കുന്നു. അപ്പോഴാണു ഈ ഖുര്‍ആന്‍ സൂക്തം ഇറങ്ങുന്നത്. 'സ്ത്രീയാണെങ്കില്‍ ആ സ്‌ത്രീയെ കൊല്ലുക, അടിമയാണെങ്കില്‍ ആ അടിമയെ കൊല്ലുക". അതായതു കൊല ചെയ്‌തയാളെ മാത്രം ശിക്ഷിക്കുക. കൊല ചെയ്‌തയാള്‍ ശിക്ഷിക്കണമെന്നത് ഒരു സമാന്യനീതിയാണെന്നിരിക്കെ പോലുമ്, ഖുര്‍ആന്‍ അതേ സൂക്തത്തില്‍ വിട്ടുവീഴ്‌ചക്കു സാധ്യത നല്‍കുന്നു. കൊല ചെയ്യപ്പെട്ടയാളുടെ ബന്ധു മാപ്പു നല്‍കുകയാണെകില്‍ കൊല ചെയ്‌തയാളെ ശിക്ഷിക്കാന്‍ ഭരണാധികാരിക്കു അധികാരമില്ല. (ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത വായിച്ചില്ലേ? കുവൈറ്റില്‍ കൊലക്കുറ്റത്തിനു വധശിക്ഷ കാത്തുനിന്ന ആലപ്പുഴ സ്വദേശി സിമിലിനു കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു കൊടുത്തതു കാരണം, വധശിക്ഷ ഒഴിവാക്കി.)

അതു പോലെ, ഖുര്‍ആനില്‍ ഒരു പാടു സ്ഥലങ്ങളില്‍ വിട്ടുവീഴ്‌ചക്കും ക്ഷമയ്‌ക്കും ആഹ്വാനം ചെയ്യുന്നുണ്ട്. ജീവന്‍ അന്യായമായി ഹനിക്കരുതെന്നും ആഹ്വാനം ചെയ്യുന്നു. ഖുര്‍ആനിലെ മറ്റൊരു വാക്യം ഇങ്ങനെയാണ്: "അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്‌."

അതു പോലെ, ഞാന്‍ ആദ്യം സൂചിപ്പിച്ച കാര്യമ്. ഖുര്‍ആന്റെ വിശദീകരണത്തിനു പ്രവാചക ചര്യയാണു പ്രമാണം. പ്രവാചകന്റെ ഭരണകാലത്തോ, അല്ലെങ്കില്‍ അദ്ദേഹത്തിനു ശേഷമുള്ള നാലു പ്രമുഖ ഭരണാധികാരികളുടെ കാലത്തോ താങ്കള്‍ പറഞ്ഞ പ്രകാരമുള്ള ഒരു ശിക്ഷാനടപടി ഉണ്ടായതായി എന്റെ അറിവിലില്ല. താങ്കളുടെ അറിവിലുണ്ടോ??? താങ്കള്‍ പറഞ്ഞതു പോലെയാണു ഈ സൂക്തത്തിന്റെ വിശദീകരണമെങ്കില്, അതു ആദ്യം നടപ്പിലാക്കേണ്ടതു ഇസ്‌ലാമിക ഭരണാധികാരികളായിരിക്കണമല്ലോ.

ആധികാരികമായ തഫ്‌സീറുകളില്‍ എനിക്കു ഇങ്ങനെയാണു കാണാന്‍ സാധിച്ചത്. താങ്കള്‍ക്ക് ഏതു തഫ്‌സീറില്‍ നിന്നാണു താങ്കള്‍ നല്‍കിയതു പോലുള്ള ഒരു വിശദീകരണം ലഭിച്ചതു? താങ്കള്‍ ഖുര്‍ആന്‍ ആത്മാര്‍ത്ഥമായി വായിക്കൂ. അല്ലാതെ, അവിടെ നിന്നും ഇവിടെ നിന്നും ഒന്നോ രണ്ടോ സൂക്തങ്ങള്‍ മാത്രം അടര്ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തരുത്. ഖുര്‍ആനില്‍ ആറായിരത്തിലധികം സൂക്തങ്ങളുണ്ട്.

ea jabbar said...

ഡ്രിസീല്‍ കരുതുന്നതുപോലെയാണു ഞാനും ആദ്യം മനസ്സിലാക്കിയിരുന്നത്. കൊലയാളിയെ ശിക്ഷിക്കുന്ന കാര്യമാണീതെന്ന്.പക്ഷെ അമാനി മൌലവിയുടെ തഫ്സീറില്‍[ഞാന്‍ പോസ്റ്റില്‍ ഉദ്ധരിച്ചത് കണ്ടിരിക്കുമല്ലോ]അതു വായിച്ച ശേഷമാണു തബ് രിയുടെയും മറ്റും വ്യാഖ്യാനങ്ങള്‍ നോക്കിയത്. വാഖിദിയുടെ വിശദീകരണം വായിച്ചില്ലേ? കൊല്ലപ്പെട്ട വരുടെ ആള്‍ക്കാര്‍ പകരം പ്രതികാരക്കൊല ചെയ്യുന്ന കാര്യമാണിവിടെ പറയുന്നത്. കൊലയാളിക്കു നല്‍കേണ്ട ശിക്ഷയല്ല വിഷയം.ഈ വിഷയത്തില്‍ കടുത്ത ആശയക്കുഴപ്പം പണ്ഡിതര്‍ക്കിടയില്‍തന്നെയുണ്ടെന്ന് അമാനിമൌലവി സമ്മതിക്കുന്നുമുണ്ട്.
ഇതൊന്നും എന്റെ മാത്രം ആരോപണമോ അഭിപ്രായമോ അല്ല സുഹൃത്തേ

ea jabbar said...

ഖുര്‍ ആനില്‍നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നു എന്ന വിമര്‍ശനത്തിനു ഞാന്‍ മുന്‍ പോസ്റ്റുകളില്‍ മറുപടി പറഞ്ഞിരുന്നു. അടര്‍ത്താതെ ഉദ്ധരിക്കാന്‍ പറ്റിയ ഒരു വാക്യവും ഖുര്‍ ആനിലില്ല. തൊട്ടടുത്ത വാക്യങ്ങള്‍ തമ്മില്പോലും ഒരു ബന്ധവുമില്ലാതെ വാരിക്കൂട്ടി തുന്നിയുണ്ടാക്കിയ ഒരു പുസ്തകമാണു ഖുര്‍ ആന്‍! ഒരധ്യായത്തില്‍ ഒരു വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന ഒന്നാണെങ്കില്‍ താങ്കളുടെ ആരോപണം നിലനില്‍ക്കും. പക്ഷേ ഖുര്‍ ആനില്‍ നിന്നും നിങ്ങള്‍ വിശ്വാസികളും ആവശ്യാനുസരണം അടര്‍ത്തുക തന്നെയാണു ചെയ്യുന്നത്. അതല്ലാതെ നിവൃത്തിയില്ല.

ea jabbar said...

ഈ വിമര്‍ശനം ഞാന്‍ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വളരെ മുന്‍പു തന്നെ ഉന്നയിച്ചിരുന്നു. കേരളത്തിലെ മഹാ പണ്ഡിതന്മാരൊന്നും ഇതുവരെ മറുപടി പറഞ്ഞതായി കണ്ടില്ല. ഇന്നലെ മാതൃഭൂമി പത്രത്തില്‍ എന്റെ സുഹൃത്ത് മുഹമ്മദ് പാറയ്ക്കല്‍ ഈ പ്രശ്നം പ്രതികരണക്കോളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മറുപടി വരുമോ എന്നു കാത്തിരുന്നു കാണാം.

കല|kala said...

താങ്കളുടെ about me യില്‍ എഴുതിയേക്കുന്നതു അമ്പലങ്ങളിലും പള്ളികളിലും കൊത്തിവയ്കേണ്ട്താണു..
താമസിച്ചു പോയി ഈ ബ്ലൊഗ് കാണാന്‍.
നല്ലതു നല്ലതു നല്ലതു.. :)

Anonymous said...
This comment has been removed by the author.
Anonymous said...

Sorry MR.

I THINK I AM JUST WASTING MY TIME BY READING YOUR BLOGS ,