ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Friday, August 7, 2009

മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?

അല്ലാഹുവിന്റെ സ്വര്‍ഗ്ഗം!

مَّثَلُ ٱلْجَنَّةِ ٱلَّتِي وُعِدَ ٱلْمُتَّقُونَ فِيهَآ أَنْهَارٌ مِّن مَّآءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِي ٱلنَّارِ وَسُقُواْ مَآءً حَمِيماً فَقَطَّعَ أَمْعَآءَهُمْ

സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. 47;15


A similitude, a description, of the Garden promised to the God-fearing: [the Garden] that is shared equally by all those who enter it (this first clause is the subject, of which the predicate [follows:]) therein are rivers of unstaling water (read āsin or asin, similar [in form] to dārib, ‘striker’, and hadhir, ‘cautious’), that is to say, one that does not change, in contrast to the water of this world, which may change due to some factor; and rivers of milk unchanging in flavour, in contrast to the milk of this world, on account of its issuing from udders, and rivers of wine delicious to the drinkers, in contrast to the wine of this world, which is distasteful to drink; and [also] rivers of purified honey, in contrast to the honey of this world, which when it issues out of the bellies of bees becomes mixed with wax and other elements; and there will be for them therein, varieties [of], every fruit and forgiveness from their Lord, for He is pleased with them, in addition to His beneficence towards them in the way mentioned, in contrast to one who is a master of servants in this world, who while being kind to them may at the same time be wrathful with them. [Is such a one] like him who abides in the Fire? (ka-man huwa khālidun fī’l-nāri, the predicate of an implied subject, which is a-man huwa fī hādha’l-na‘īm, ‘Is one who is amidst such bliss [as him who abides in the Fire]?’). And they will be given to drink boiling water which rips apart their bowels, that is, their entrails, so that these will be excreted from their rears. (Am‘ā’, ‘bowels’, is the plural of mi‘an, its alif being derived from the yā’ of their saying mi‘yān [as an alternative singular to mi‘an]) [.ജലാലൈന്‍ ]

وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ
തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌. 55:46
(But for him who feareth the standing before his Lord) but he who fears standing before his Lord upon being on the verge of committing a transgression and thus desists from it (there are two Gardens) the Garden of Eden and the Firdaws.

فِيهِمَا عَيْنَانِ تَجْرِيَانِ
അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌. 55:50

فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ
അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌. 55:52
In both of them, of every fruit (fākiha) of [the fruits of] this world — or [it, fākiha, means] all those things in which one delights (yutafakkahu bihi) — there are two kinds, two varieties, one juicy, one dried, and those which in this world are bitter, like colocynth, will be sweet [therein].

مُتَّكِئِينَ عَلَى فُرُشٍ بَطَآئِنُهَا مِنْ إِسْتَبْرَقٍ وَجَنَى ٱلْجَنَّتَيْنِ دَانٍ അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട്‌ നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട്‌ തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.55:54
[They will be] reclining (muttaki’īna is a circumstantial qualifier operated by an omitted [verb], that is to say, yatana‘‘amūna, they will enjoy bliss [while reclining]’) upon couches lined with [heavy] silk brocade, (istabraq) thick or coarse silk, the outer lining being of fine silk (sundus). And the fruits of both gardens will be near, so that it may be reached by the one standing up, the one sitting down or the one lying down.

فِيهِنَّ قَاصِرَاتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ
അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56
In them, in the two gardens and what they comprise of upper chambers and palaces, are maidens of restrained glances, [restricting] their eyes to those spouses of theirs from among [either] the men or the jinn who are reclining, [maidens] who have not been touched, [who] have not been deflowered — and these [maidens] are [either] houris or women of this world who [will] have been created [anew], by any man or jinn before them.

كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ
അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. 55:58
It is as though they are rubies, in their purity, and pearls, in their fairness.

وَمِن دُونِهِمَا جَنَّتَانِഅവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌. 55:62
مُدْهَآمَّتَانِ
കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍ 55:64

فِيهِمَا عَيْنَانِ نَضَّاخَتَانِ
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌. 55:66

فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ
അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌. 55:68

فِيهِنَّ خَيْرَاتٌ حِسَانٌ
അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. 55:70

حُورٌ مَّقْصُورَاتٌ فِي ٱلْخِيَامِ
കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! 55:72
Houris, secluded in pavilions.

That is, kept in seclusion (maḥbūsāt) in pavilions. It was related from Muḥammad b. Sawwār, on the authority of his chain of transmission, that Abū Mūsā al-Ash'arī (rḍ) related that the Prophet (ṣ) said, 'Verily the believer will have in Paradise a pavilion made of white pearl, thirty miles in length, in which there are many inhabitants but they do not see one another.

لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ
അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:74

مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ
പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍. 55:76

وَٱلسَّابِقُونَ ٱلسَّابِقُونَ
أُوْلَـٰئِكَ ٱلْمُقَرَّبُونَ
فِي جَنَّاتِ ٱلنَّعِيمِ
ثُلَّةٌ مِّنَ ٱلأَوَّلِينَ
وَقَلِيلٌ مِّنَ ٱلآخِرِينَ
عَلَىٰ سُرُرٍ مَّوْضُونَةٍ
مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
لاَّ يُصَدَّعُونَ عَنْهَا وَلاَ يُنزِفُونَ
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
وَحُورٌ عِينٌ
كَأَمْثَالِ ٱللُّؤْلُؤِ ٱلْمَكْنُونِ
----
فِي سِدْرٍ مَّخْضُودٍ
وَطَلْحٍ مَّنضُودٍ
وَظِلٍّ مَّمْدُودٍ
وَمَآءٍ مَّسْكُوبٍ
وَفَاكِهَةٍ كَثِيرَةٍ
لاَّ مَقْطُوعَةٍ وَلاَ مَمْنُوعَةٍ
وَفُرُشٍ مَّرْفُوعَةٍ
إِنَّآ أَنشَأْنَاهُنَّ إِنشَآءً
فَجَعَلْنَاهُنَّ أَبْكَاراً
عُرُباً أَتْرَاباً

( സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും ) മുന്നേറിയവര്‍ ( പരലോകത്തും ) മുന്നോക്കക്കാര്‍ തന്നെ.
 അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
 പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ഒരു വിഭാഗവും
പില്‍ക്കാലക്കാരില്‍ നിന്ന്‌ കുറച്ചു പേരുമത്രെ ഇവര്‍.
സ്വര്‍ണനൂലുകൊണ്ട്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
(There wait on them) for service (immortal youths) servants; it is also said that these are the children of the disbelievers who are made servants for the people of Paradise. Another way of reading this verse is (There wait on them youths, and they are immortal): i.e. they will never die nor leave the Garden.

കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്‌.

The youth will go round (With bowls and ewers and a cup from a pure spring) of pure running wine

അതു ( കുടിക്കുക ) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, തലകറക്കം ബാധിക്കുകയോ ഇല്ല.
wherefrom they suffer no headache nor any stupefaction (read yanzafūna or yanzifūna, [respectively derived] from nazafa or anzafa al-shāribu, ‘the drinker became inebriated’), in other words, they do not get a headache from it nor do they lose their senses, in contrast to [the case with] the wine of this world; [ജലാലൈന്‍ ]
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട്‌ (അവര്‍ ചുറ്റി നടക്കും.)
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
and houris, maidens with intensely black eyes [set] against the whiteness [of their irises], with wide eyes (‘īn: the ‘ayn here is inflected with a kasra instead of a damma because it [the kasra] better harmonises with the yā’; the singular is ‘aynā’, similar [in pattern] to hamrā’; a variant reading [for wa-hūrun ‘īn] has the genitive case wa-hūrin ‘īn)
( ചിപ്പികളില്‍ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
 മുള്ളിലാത്ത ഇലന്തമരം,
അടുക്കടുക്കായി കുലകളുള്ള വാഴ,
വിശാലമായ തണല്‍,
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
ധാരാളം പഴവര്‍ഗങ്ങള്‍,
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
തീര്‍ച്ചയായും അവരെ ( സ്വര്‍ഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.

Verily We have created them with an [unmediated] creation, namely, the wide-eyed houris, [We created them] without the process of birth,
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
and made them virgins, immaculate — every time their spouses enter them they find them virgins, nor is there any pain [of defloration] —
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37
Lovers) to their husbands and flirtatious with them, (friends) all with the same age, i.e. 33 years of age,

قُطُوفُهَا دَانِيَةٌ
അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.69:23
whose clusters, whose fruits, are in easy reach, nearby, reached [easily] by one who may be standing, or sitting or reclining.

كُلُواْ وَٱشْرَبُواْ هَنِيئَاً بِمَآ أَسْلَفْتُمْ فِي ٱلأَيَّامِ ٱلْخَالِيَةِ
കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടും. )63:24

وَجَزَ
مُّتَّكِئِينَ فِيهَا عَلَىٰ ٱلأَرَائِكِ لاَ يَرَوْنَ فِيهَا شَمْساً وَلاَ زَمْهَرِيراً
وَدَانِيَةً عَلَيْهِمْ ظِلاَلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلاً
وَيُطَافُ عَلَيْهِمْ بِآنِيَةٍ مِّن فِضَّةٍ وَأَكْوابٍ كَانَتْ هُمْ بِمَا صَبَرُواْ جَنَّةً وَحَرِيراًقَوَارِيرَاْا
قَوَارِيرَاْ مِن فِضَّةٍ قَدَّرُوهَا تَقْدِيراً
وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً
عَيْناً فِيهَا تُسَمَّىٰ سَلْسَبِيلاً
وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤاً مَّنثُوراً


അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്‌.
അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല.
ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ ( പരിചാരകന്‍മാര്‍ ) ചുറ്റി നടക്കുന്നതാണ്‌.
വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക്‌ ( പാത്രങ്ങള്‍ക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും.
ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.
അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.
(There) in the Garden (are they watered with a cup) of wine (whereof the mixture is of Zanjabil,
അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും.76:12-19
There wait on them youths of immortal youths) in Paradise who never die or are taken out of it; it is also said this means: youths wearing beautiful garments, (whom, when you see) O Muhammad, (thou wouldst take for scattered pearls) because of their brightness; and it is also said this means: because of their scatteredness.

عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوۤاْ أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَاباً طَهُوراً
അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌.
…Their Lord will give them a pure drink.

Sahl said:

God has informed His servants of the impurity (najāsa) of intoxicating drinks (khumūr) in this world. This is why He differentiated between that which is pure and purifying (ṭ Āhir wa ṭ uhūr), [namely], the wines of Paradise, and the wines of this world in their impurity. The wines of this world are sullied and they sully the one who drinks them with sins (āthām), whereas the wines of Paradise are purifying and purify the one who drinks them from every blemish (danas), thereby making him acceptable for the Holy Assembly (majlis al-quds) and the Glorious Spectacle (mashhad al-'izz).

[Once] while Sahl was performing the prayer of darkness ('atma), he recited God's words, Exalted is He: Their Lord will give them a pure drink. Then he began moving his mouth as if he was sucking something. When he finished his prayer he was asked, 'Do you drink during the prayer?' To which he answered:

By God, if I had not experienced its taste when I recited it as if I was drinking it, I would not have acted so. [Tafsir al-Tustari]


لَـٰكِنِ ٱلَّذِينَ ٱتَّقَواْ رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِي مِن تَحْتِهَا ٱلأَنْهَارُ وَعْدَ ٱللَّهِ لاَ يُخْلِفُ ٱللَّهُ ٱلْمِيعَادَ
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചവരാരോ അവര്‍ക്കാണ്‌ മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.39:2

(But those who keep their duty to their Lord) those who believe in Allah's divine Oneness, i.e. Abu Bakr and his believing brothers, (for them are lofty halls) they have canopies (with lofty hails above them) raised above them, (built (for them), beneath which) beneath its houses and trees (rivers) of wine, water, honey and milk (flow. (It is) a promise of Allah. Allah faileth not His promise) to the believers.

فِيهَا سُرُرٌ مَّرْفُوعَةٌ
وَأَكْوَابٌ مَّوْضُوعَةٌ
وَنَمَارِقُ مَصْفُوفَةٌ
وَزَرَابِيُّ مَبْثُوثَةٌ
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
അണിയായി വെക്കപ്പെട്ട തലയണകളും,
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌. 88:13-16

إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤاً وَلِبَاسُهُمْ فِيهَا حَرِيرٌ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്‌. പട്ടായിരിക്കും അവര്‍ക്ക്‌ അവിടെയുള്ള വസ്ത്രം.22:23

(Lo! Allah will cause those who believe) in Muhammad (pbuh) and in the Qur'an (and do good works) acts of obedience between themselves and their Lord (to enter Gardens beneath which) beneath their trees and habitations (rivers) of wine, water, honey and milk (flow, wherein they will be allowed) to wear in Paradise (armlets of gold, and pearls, and their raiment therein) in Paradise (will be silk) whose quality is beyond description

لاَّ يَسْمَعُونَ فِيهَا لَغْواً إِلاَّ سَلاَماً وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيّاً
സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്‌.19:62

(They hear therein) in Paradise (no idle talk) false oath, (but only Peace) but they greet one another to honour each other; (and therein they have food) their food in Paradise (for morn and evening) in the measure of the morning and evening of this worldly life.

هُمْ وَأَزْوَاجُهُمْ فِي ظِلاَلٍ عَلَى ٱلأَرَآئِكِ مُتَّكِئُونَ
لَهُمْ فِيهَا فَاكِهَةٌ وَلَهُمْ مَّا يَدَّعُونَ

അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.
അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക്‌ തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌. 36:56,57

وَكَوَاعِبَ أَتْرَاباً
وَكَأْساً دِهَاقاً

തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. 78:33
And maidens for companions) who are all of the same age: 33 years of age,
and buxom maidens…

He said:

Young and attractive concubines, atrāb means of equal age.
നിറഞ്ഞ പാനപാത്രങ്ങളും. 78:34
and a brimming cup, wine filling the vessels in which it is in; in sūrat al-Qitāl [it is said], and rivers of wine [Q. 47:15].

لاَ يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِّنْهَا بِمُخْرَجِينَ
അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. 15:48


സ്വര്‍ഗ്ഗത്തിലെ സുഖഭോഗങ്ങളെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുള്ള ഏതാനും വിവരണങ്ങള്‍ കൂടി കാണുക:

“പതിനലാം രാവിലെ പൂര്‍ണചന്ദ്രന്റേതായിരിക്കും ഒന്നാമതായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ രൂപം. അവരവിടെ തുപ്പുകയോ മൂക്കു ചീറ്റുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ഇല്ല. അവരുടെ പാത്രങ്ങള്‍ സ്വര്‍ണത്തിന്റേതായിരിക്കും. ചീര്‍പ്പുകള്‍ സ്വര്‍ണത്തിന്റേതും വെള്ളിയുടേതുമായിരിക്കും. സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്ന കുറ്റികളില്‍ അവര്‍ ഊദ് ആണു പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയര്‍പ്പിന്റെ മണം. അവരിലോരോരുത്തര്‍ക്കും ഈരണ്ടു ഭാര്യമാര്‍ വീതം ഉണ്ടായിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ തുടയുടെ ഉള്ളിലെ മജ്ജ പോലും പുറത്തു കാണും. ...അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. അവര്‍ മൂക്കു പിഴിഞ്ഞൊഴിക്കുകയില്ല. ...
എഴുപതിനായിരം പേര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ...
സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. ഒരു യാത്രക്കാരന്‍ നൂറു കൊല്ലം സഞ്ചരിച്ചാലും അതിന്റെ തണല്‍ അവസാനിക്കുകയില്ല. ..” [ബുഖാരി]

“...സ്വര്‍ഗ്ഗക്കാര്‍ തിന്നുകയും കുടിക്കുകയും സംഭോഗം ചെയ്യുകയും ചെയ്യും. ഒരു പുരുഷനു 100 പുരുഷന്മാരുടെ ലൈംഗിക ശക്തിയുണ്ടാകും. .. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമെങ്കിലും മലമൂത്രവിസര്‍ജ്ജനം നടത്തേണ്ട ആവശ്യം നേരിടുകയില്ല. വയര്‍ കാലിയാക്കാന്‍ വിയര്‍പ്പു മതിയാകും. കസ്തൂരിയുടെ മണമുള്ള വിയര്‍പ്പാണു പുറത്തു വരുക....” [അഹ്മദ്, നസാഇ]

“സ്വര്‍ഗ്ഗവാസികള്‍ ലൈംഗികബന്ധം പുലര്‍ത്തും. എന്നാല്‍ ലൈംഗികാവയവം തളരുകയോ കാമവികാരം നിലയ്ക്കുകയോ പുരുഷനു ശുക്ലമോ, സ്ത്രീക്കു മദജലമോ ആര്‍ത്തവമൊ സ്രവിക്കുകയുമില്ല....”[തിര്‍മുദി, ഥബ് റാനി]

സ്വര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരാള്‍ക്കു പോലും ഇഹലോകത്തെ ഭാര്യമാര്‍ക്കു പുറമെ 72 ഭാര്യമാര്‍ വീതം ഉണ്ടാകും. ..
രണ്ടു ഭാര്യമാര്‍ ആദം സന്തതികളില്‍ പെട്ടവരും 72 പേര്‍ അല്ലാഹു ആ ലോകത്തേക്കായി പ്രത്യേകം സൃഷ്ടിച്ചവരും...[ഫത് ഹുല്‍ ബാരി]

ദീനിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തില്‍ മരിച്ചവരും പരിക്കേറവരും അവരുടെ രക്തക്കറയോടെത്തന്നെയാണു സ്വര്‍ഗ്ഗത്തിലെത്തുക. പക്ഷെ അവരുടെ ചോരക്കും കസ്തൂരിയുടെ മണമായിരിക്കും. വിചാരണയൊന്നും കൂടാതെ അവരെ നേരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുകയാണു ചെയ്യുക. മയ്യിത്തു കുളിപ്പിക്കുകപോലും വേണ്ട.
സ്വര്‍ഗ്ഗത്തിലെ ഏറ്റവും സുന്ദരിയായ ഹൂറി ആര്‍ക്കുള്ളതാണെന്നും നബി പറഞ്ഞുവെച്ചിട്ടുണ്ട്. സംശയിക്കേണ്ട ! ദത്തു പുത്രനായ സെയ്ദിനള്ളതാണ്! കാര്യം മനസ്സിലായില്ലേ? അതാണു മുഹമ്മദ്!

ഉമ്മുസലമയുടെ സംശയം!
...ഉമ്മുസലമ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ , ഇഹലോകത്ത് ഒരു സ്ത്രീ ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താവായി സ്വീകരിച്ചു ജീവിച്ചിട്ടുണ്ടാകും. സ്വര്‍ഗ്ഗത്തില്‍ ആ ഭര്‍ത്താക്കന്മാരെല്ലാം ഉണ്ടാവുകയും ചെയ്യും. എങ്കില്‍ ആരായിരിക്കും അവിടെ അവളുടെ ഭര്‍ത്താവ്? നബി അരുളി: “ഉമ്മു സലമാ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ അതില്‍ നിന്നും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കും.” [അത്തര്‍ഗീബു വത്തര്‍ഹീബ്]

അവസാനത്തെ ഭര്‍ത്താവായിരിക്കും എന്നു വേറെ ഹദീസിലും പറയുന്നുണ്ട്!

ഏതായാലും സ്ത്രീക്ക് അവിടെ ഒരു മുഴുവന്‍ ഭര്‍ത്താവിനെയെങ്കിലും കിട്ടാന്‍ സാധ്യതയില്ല. 74 ഭാര്യയുള്ള ഒരാളുടെ കൂടെ 74ല്‍ ഒരുവള്‍ മാത്രമായി കഴിഞ്ഞു കൂടേണ്ടിവരും. !

ഒരു മതപണ്ഡിതന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതുകൂടി കാണുക:
“ചിലയാളുകള്‍ ചോദിക്കാറുണ്ട്. ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ ലഭിക്കുമെങ്കില്‍ ഒരു സ്ത്രീക്ക് എത്ര ഭര്‍ത്താക്കന്മാരെ ലഭിക്കും? ഈ ചോദ്യം തിര്‍ത്തും അസംബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ പുരുഷന് ഒന്നില്‍ കുടുതല്‍ ഭാര്യമാരുണ്ടാകുന്നത് അനുഗ്രഹമാണ്. അതേ സമയം അന്തസ്സുള്ള മാന്യയാറ്യ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒന്നിലധികം ഭര്‍ത്താക്കന്മാരുണ്ടാവുക എന്നത് അപമാനകരവുമാണ്. മാന്യയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ബഹു ഭര്‍തൃത്വം ഇഹലോകത്ത് അപമാനകരമാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും അത് അപമാനകരം തന്നെ. സ്വര്‍ഗ്ഗീയ വനിതകളെ ഖുര്‍ ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് “ദൃഷ്ടികള്‍ താഴ്ത്തുന്നവര്‍” എന്നാണ്. ഭര്‍ത്താവല്ലാത്തവരുടെ നേരെ ദൃഷ്ടി അയക്കുന്നതില്‍നിന്നും സ്വമേധയാ വിട്ടു നില്‍ക്കുന്നവരാണവര്‍ .ഭര്‍ത്താക്കന്മാരില്‍നിന്നു തന്നെ പൂര്‍ണ്ണ സംതൃപ്തി അവര്‍ക്കു ലഭിക്കും. പിന്നെന്താണവര്‍ക്ക് മറ്റൊരു ഭര്‍ത്താവിന്റെ ആവശ്യം? പാശ്ചാത്യ ലോകത്തെ പരിഷ്കൃത വനിതകളെപ്പോലെ അഴിഞ്ഞാടി നടക്കുന്നവരല്ല സ്വര്‍ഗ്ഗീയ വനിതകള്‍ എന്നോര്‍ക്കുക.”[മരണശേഷം എന്തു സംഭവിക്കുന്നു? - അഹമ്മദ് ഫൈസി. പേ.220]

അപ്പൊ സ്വര്‍ഗ്ഗത്തിലും ഒരു ആണിന് ഒരു ഹൂറിയില്‍നിന്നും പൂര്‍ണ്ണ സംതൃപ്തി ലഭിക്കില്ല. ഒരുപാടെണ്ണത്തിനെയും കൊണ്ട് കുത്തഴിഞ്ഞു നരങ്ങിയാലേ പൂര്‍ണ്ണ സംതൃപ്തി കിട്ടൂ! പെണ്ണിന് ഒരു പുയ്യാപ്ലേന്റെ 74 ല്‍ ഒരു കഷണം മാത്രം മതി പൂര്‍ണ സംതൃപ്തി കിട്ടും ഏത്?!!!

ആറാം നൂറ്റാണ്ടില്‍ മുഹമ്മദിനോടൊപ്പം അറേബ്യാ മരുഭൂമിയില്‍ ജീവിച്ചിരുന്ന പ്രാകൃതരും മൃഗതുല്യരുമായിരുന്ന നാടോടി അറബികള്‍ക്ക് അത്യാവശ്യം വേണ്ട വിഭവങ്ങളൊക്കെ അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗത്തിലുണ്ടെന്നതു ശരി . ദിവസത്തില്‍ ഒരു നേരം പോലും വയറു നിറയെ ആഹാരം കിട്ടാതെ അലഞ്ഞു നടന്നിരുന്നവര്‍ക്ക് നിത്യവും രാവിലെയും വൈകുന്നേരവും [രണ്ടു നേരം] ഭക്ഷണം കിട്ടുന്ന സ്വര്‍ഗ്ഗം അത്യാകര്‍ഷകമായ ഒരു ഇടം തന്നെ. ഒരു മരുപ്പച്ച കാണാന്‍ അനേകം നാഴിക കൊടും വെയിലത്തു നടന്നു നീങ്ങേണ്ടിയിരുന്ന അറബിക്ക് 100 കൊല്ലം നടന്നാലും തീരാത്ത തണലുള്ള മരം മനം കുളിര്‍പ്പിക്കുന്ന പ്രതീക്ഷയാണ്‍. ഒരു തോല്‍പ്പാത്രം വെള്ളം കൊള്ളയടിക്കാന്‍ യുദ്ധം ചെയ്തിരുന്ന ആ മരുനിവാസികള്‍ക്ക് കുളിരരുവികളും പാല്‍പ്പുഴയും തേനരുവിയും മദ്യമൊഴുകുന്ന പുഴയുമൊക്കെ ഉള്ള ഒരു തോട്ടം ,അവരുടെ സ്വപ്ന സാഫല്യത്തിന്റെ അങ്ങേ അറ്റമാണെന്നതില്‍ സംശയമില്ല. മുള്ളു നിറഞ്ഞ ഈത്തപ്പന യില്‍ വലിഞ്ഞു കേറി കഷ്ടപ്പെട്ട് അതു പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന അറബികളോട് ഇരുന്നും കിടന്നും കൈ നീട്ടിയാല്‍ കയ്യിലേക്കു ചാഞ്ഞു വരുന്ന പഴങ്ങളെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ക്കതു കൌതുകകരമായ ഒരനുഭവമാകും തീര്‍ച്ച. വാറ്റു ചാരായമുണ്ടാക്കി കുടിച്ചു ശീലിച്ചവര്‍ക്ക് ചങ്കില്‍ കുത്താത്ത തലവേദനയില്ലാത്ത ശുദ്ധമായ വീഞ്ഞ് ഒരു പ്രതീക്ഷ തന്നെ.
മുല തുറിച്ചുന്തി നില്‍ക്കുന്ന വെളുത്ത സുന്ദരികളും പളുങ്കു മണികള്‍ പോലുള്ള ബാലകന്മാരുമൊക്കെ അറബി ജീവിതത്തിലെ പ്രധാനവിഭവങ്ങളായിരുന്നുവല്ലോ
ഊദും കസ്തൂരിയും അവര്‍ക്ക് പരിചിതമായ സുഗന്ധവസ്തുക്കള്‍ . കാടയിറച്ചിയും മീനിന്റെ കരളും അറബികളുടെ ഇഷ്ടഭോജ്യങ്ങള്‍ തന്നെ.
അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗം അക്കാലത്തെ കാട്ടറബികളെ മാത്രം ഉദ്ദേശിച്ചു സംവിധാനം ചെയ്യപ്പെട്ടതാണെങ്കില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു സ്ഥലം തന്നെ! എന്നാല്‍ പ്രപഞ്ചമുണ്ടാക്കും മുമ്പേ സര്‍വ്വപ്രപഞ്ച നാഥനായ ദൈവം ലോകമാകമാനമുള്ള സര്‍വ്വകാലമനുഷ്യര്‍ക്കുമായി ഒരുക്കി വെച്ച കാര്യമാണീ പറയുന്നതെങ്കില്‍ ഇത്രയും ദരിദ്രമായ -വരണ്ട-ഒരിടം വേറെ യില്ല എന്നു പറയേണ്ടി വരും. മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഒരു ദൈവം കാണുന്നത് ഇങ്ങനെയൊരു നാലാം കിട വ്യഭിചാരശാലയിളേക്കുള്ള സീസണ്‍ ടിക്കറ്റ് കരസ്ഥമാക്കുക എന്നതാണെങ്കില്‍ ഈ ദൈവത്തെ കുറിച്ചും അദ്ദേഹത്തിന്റെ പൊതു നിലവാരത്തെക്കുറിച്ചും നമുക്ക് സഹതപിക്കേണ്ടി വരും.

റഷ്യയിലും ഫിന്‍ലന്റിലുമൊക്കെ കൊടും തണുപ്പു സഹിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ നരകമായിരിക്കും സ്വര്‍ഗീയാനുഭവമായി തോന്നുക. തീ കായാന്‍ പറ്റിയ സ്ഥലം. വനാന്തരവാസികളായ മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ ആ ഇമ്മിണി വല്യ മരം ഒട്ടും കൌതുകമുണ്ടാക്കാനിടയില്ല. നദീതീരങ്ങളില്‍ വര്‍ഷം തോറും വെള്ളപ്പൊക്കദുരിതം അനുഭവിച്ചു കഴിയുന്നവരോട് അരുവിയുടെ പോരിശ പറഞ്ഞാല്‍ അവര്‍ക്കത് ഒട്ടും ആകര്‍ഷകമായിരിക്കുകയില്ല.
നമ്മുടെ ചന്ദനത്തൈലത്തിനു മുമ്പില്‍ അല്ലാഹുവിന്റെ ഊദും അത്തറും ഒന്നുമല്ല. നല്ല മുല്ലപ്പൂവിന്റെ മണം അല്ലാഹുവിന്റെ കസ്തൂരിയെക്കാള്‍ എത്ര ഭേദം. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം ഭക്ഷിക്കാന്‍ കിട്ടുന്നത് മീനിന്റെ കരളിന്റെ തുടുത്ത കഷ്ണമായിരിക്കുമെന്ന പ്രസ്താവം വായിച്ചാല്‍ വെജിറ്റേറിയന്‍ ശീലിച്ച ഒരാള്‍ക്ക് ഓക്കാനമായിരിക്കും വരുക!
ശാരീരികവും മൃഗീയവുമായ ഭോഗങ്ങള്‍ക്കുപരി മനുഷ്യന്റെ ജീവിതാസ്വാദനത്തിനു തന്നെ സര്‍ഗ്ഗാത്മകവും കലാപരവും ആത്മീയവുമായ എന്തെന്തു മാനങ്ങള്‍ ഉണ്ട്. അതൊന്നും ഈ വരണ്ട സ്വര്‍ഗ്ഗത്തില്‍ ഇല്ല. സംഗീതം, നൃത്തം , വൈവിധ്യമാര്‍ന്ന കലാവിഷ്കാരങ്ങള്‍ , വിനോദങ്ങള്‍ , കളികള്‍ ..അങ്ങനെ എന്തെല്ലാമുണ്ട്. ഇതൊന്നും ഈ ദൈവത്തിന്റെ സൌന്ദര്യശാസ്ത്രത്തില്‍ ഇല്ലാതെ പോയതെന്തേ?

ആത്മാവിന്റെ പൂര്‍ണതയും മോക്ഷവുമൊക്കെ ജീവിത ലക്ഷ്യമായി അവതരിപ്പിക്കുന്ന എത്രയെത്ര ആത്മീയദര്‍ശനങ്ങള്‍ ലോകത്തുണ്ട്. അതിന്റെയൊക്കെ നാലയലത്തു പോലും എത്തി നോക്കാന്‍ ഈ പരമദരിദ്രമായ ജീവിതദര്‍ശനത്തിനു യോഗ്യതയുണ്ടോ? മുഹമ്മദ് ഒരു സമര്‍ത്ഥനായ യോദ്ധാവും കഴിവുറ്റ ഒരു സംഘാടകനുമൊക്കെയായിരുന്നു. പക്ഷെ ഒരു തത്വചിന്തകന്‍ -ദാര്‍ശനികന്‍ - എന്ന നിലയില്‍ അദ്ദേഹം വെറുമൊരു വട്ടപ്പൂജ്യമാണെന്ന കാര്യം സാക്ഷ്യപ്പെടുത്താന്‍ ഈ സ്വര്‍ഗ്ഗവിവരണം തന്നെ ധാരാളം മതി. അദ്ദേഹത്തിന്റെ ദൈവവും മരുഭൂമിയിലെ കൊടും വറുതി ബാധിച്ച ഒരു പരമദരിദ്രനായതും സ്വാഭാവികം മാത്രം!