ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Tuesday, August 5, 2008

അല്ലാഹുവിന്റെ ആകാശം!

ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .

ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)


ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!


ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്]


സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.

“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)

അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം.

33 comments:

കൊട്ടുകാരന്‍ said...

ഏഴു തട്ടായി പരത്തി വിരിച്ച ഭൂമി; അത്ര തന്നെ തട്ടുള്ള ആകാശപ്പന്തല്‍ . പതിനാലാം തട്ടിന്‍പുറത്ത് ഒരു എട്ടുകാലിസിംഹാസനത്തില്‍ ഞെളിഞ്ഞിരിക്കുന്ന അല്ലാഹു! രാത്രി മൂന്നു മണിയോടെ മൂപ്പര്‍ ഒന്നാംനിലയിലേക്കിറങ്ങും. ഭൂമിയില്‍ ആരൊക്കെയാണു തനിക്കായി ഉറക്കിളച്ചു പ്രാര്‍ത്ഥിക്കുന്നതെന്നറിയാന്‍ ! പതിനാലാം തട്ടിലേക്ക് പ്രാര്‍ത്ഥനയൊന്നും കേള്‍‍ക്കില്ലല്ലോ. അതൊരുപാട് മേലെയല്ലേ? ഭൂമിയില്‍ നേരം വെളുത്താല്‍ മൂപ്പര്‍ മാളികപ്പുറത്തേക്കു തന്നെ മടങ്ങും.
അല്ല ജബ്ബാര്‍മാഷേ! ഇതൊക്കെ തെറ്റാണെന്നു പറയാന്‍ ങ്ങളെ കയ്യിലെന്താ തെളിവുള്ളേ? ഒക്കെ പടച്ചുണ്ടാക്ക്യേ പടച്ചോന്‍ പറഞ്ഞതങ്ങ് ബിസ്വസിച്ചാ പോരേ ങ്ങക്ക്? ഭൂമി പരന്നതാ ന്ന് പടച്ചോന്‍ പറഞ്ഞാ പിന്നെ അത് ഉരുട്ടാന്‍ നടക്കണ പഹയന്മാരും ങ്ങളെ മാതിരി ത്തന്നയല്ലേ? ഹല്ല!!

അനില്‍@ബ്ലോഗ് said...

മാഷേ,
ഫോട്ടൊ ഒന്നുകൂടി വലുതാക്കിയിട്ടാല്‍ എല്ലാവര്‍ക്കും സൂക്ഷിച്ചു വക്കാം.(തമാശയാണേ)
സ്ഥിരമായി വായിക്കുന്നുണ്ടു.ദൈവം നേരിട്ടു ദൂദന്‍ വഴി അവതരിപ്പിച്ച ഗ്രന്ധത്തിന്റെ കുറെ പരിഭാഷകള്‍ എന്റെ കൈവശമുണ്ടു.ഒരു താരതമ്യ പഠനം നടത്താമല്ലൊ.

സി. കെ. ബാബു said...

“അവിശ്വാസികളുടെ” രചനകളിലെ അക്ഷരത്തെറ്റു് അരിച്ചുപെറുക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു ചെറിയ അംശം ശ്രദ്ധ മാത്രം മതി ഇത്തരം പൊരുത്തക്കേടുകള്‍ തിരിച്ചറിയാന്‍. പക്ഷേ, കാണാന്‍ ആഗ്രഹിക്കുന്നതു് കാണാനേ മനുഷ്യനു് കഴിയൂ. വായിക്കുന്ന കാര്യങ്ങള്‍ ദൈവവചനങ്ങളാണെന്നു് കരുതുന്നവര്‍ക്കു് അവയിലെ‍ തെറ്റുകള്‍ കാണാന്‍ ‍കഴിയില്ല. ഏതു് മതത്തിലും ഇതുതന്നെ അവസ്ഥ. “എരിവു്” കൂടിയും കുറഞ്ഞും ഇരിക്കുമെന്നേയുള്ളു. ദൈവികമായതിനാല്‍ അവയില്‍ തെറ്റുകള്‍ ഉണ്ടു് എന്നതു് അവര്‍ ആരംഭം മുതലേ categorically നിഷേധിക്കുന്നു. തന്മൂലം ആരു് എത്ര ബുദ്ധിമുട്ടിയാലും അതു് അവര്‍ക്കു് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുകയില്ല. അതു് മനസ്സിലാവണമെങ്കില്‍ അവര്‍ സ്വയം തീരുമാനിക്കണം. അതിനുള്ള തന്റേടം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ആദ്യം മുതലേ കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കിയേനെ. ഇത്തരം കാര്യങ്ങള്‍ ഒരു മറുചോദ്യവുമില്ലാതെ വിശ്വസിച്ചാല്‍ മാത്രമേ അവര്‍ അവര്‍ക്കായി സൃഷ്ടിച്ച ലോകത്തിനും, ആ ലോകത്തില്‍ അവര്‍ക്കും നിലനില്‍ക്കാന്‍ കഴിയുകയുള്ളു. നിരുപാധികമായ വിശ്വാസത്താല്‍ താങ്ങിനിര്‍ത്താത്ത ഒരു സ്വതന്ത്രലോകം അവര്‍ക്കില്ല, അതവര്‍ ആഗ്രഹിക്കുന്നുമില്ല. കാരണം, അതിനവര്‍ വളര്‍ന്നിട്ടില്ല. വിശ്വാസം എന്നൊന്നു് ഇല്ലാതായാല്‍ തകര്‍ന്നുവീഴുന്ന ഒരു ചീട്ടുകൊട്ടാരമാണു് അവര്‍ പണിതുയര്‍ത്തിയിരിക്കുന്ന തെറ്റിദ്ധാരണകളുടെ ലോകം. സ്വയം ചിന്തിക്കാതെ, പണ്ടു് ആരോ ചൂണ്ടിക്കാണിച്ച വഴിയേ പോവുക എന്നതു് വളരെ എളുപ്പമാണല്ലോ. അവരുടെ വഴി ശരിയല്ല എന്നു് പറയാനുള്ള യോഗ്യതപോലും മറ്റാര്‍ക്കുമില്ല എന്ന തിരുത്താനാവാത്ത നിലപാടുമൂലം അവരെ സ്വയം ചിന്തിപ്പിക്കാന്‍ ശ്രമിക്കുന്നവന്റെ നേരെ അവര്‍ വാളെടുക്കുന്നു. മറ്റുള്ളവര്‍ പറയുന്നതു് എന്തെന്നു് മനസ്സിലാക്കിയിട്ടല്ല പലപ്പോഴും അവര്‍ വാദിക്കുന്നതുപോലും. പക്ഷേ അതു് അവര്‍ക്കു് മനസ്സിലാവില്ല, മനസ്സിലാവണമെന്നുമില്ല.

“ദൈവം” യേശുവിനെ ജനിപ്പിച്ചതു് യഹൂദരുടെ ഇടയിലായിരുന്നെങ്കിലും ക്രിസ്തുമതം വളര്‍ന്നു് പന്തലിച്ചതു് ഇത്തിരി സാമ്പത്തികശേഷി ഒക്കെ ഉണ്ടായിരുന്ന യൂറോപ്പിലായിരുന്നല്ലോ. ഇന്നു് സഭ അവിടെ പള്ളിയിലേക്കു് ആളുകളെ ആകര്‍ഷിക്കാന്‍ പബ്ലിസിറ്റി മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുകയാണു്! അതാണു് സാക്ഷാല്‍ “ദൈവപുത്രന്റെ” മതത്തിന്റെ യൂറോപ്പിലെ സ്ഥിതി.

അതില്‍നിന്നും ഒന്നേ പഠിക്കാനുള്ളു: മനുഷ്യനു് ബോധം ഉണ്ടായാല്‍ ആദ്യം നശിക്കുന്നതു് അവന്റെ മതമായിരിക്കും.

സന്തോഷ് said...

ജബ്ബാര്‍ മാഷെ..താങ്കളുടെ ബ്ലൊഗിനെ പറ്റി കടുത്ത വിശ്വാസികളായ സുഹ്രുത്തുക്കളൊടു പറഞ്ഞപ്പോള്‍ ചോദിക്കാന്‍ ഏല്പിച്ചതാണ്: ഫറോവയുടെ ഭൌതിക ശരീരം ഭാവിയില്‍ കണ്ടെടുക്കപ്പെടുമെന്ന് പ്രവചനം കുറാനിലുണ്ടൊ? അതുപോലെ വിരലടയാളത്തിന്റെ കാര്യവും?

Anonymous said...

അനിലേ...
മതങ്ങള്‍ ഒക്കെ ഇങനെ തന്നെ...ഹിന്ദു മതം ഏറ്റുത്തു നോക്കെ..ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തര മതം..
ദൈവ കഥാപാത്രങ്ങള്‍ തന്നെ പാര പണിയുന്നു. നല്ല രാജാവായ മഹാബലിയെ ചവിട്ടിത്തഴ്തിയും ദൈവം. യുധിഷ്ടരനെ ചതിച്ചു കൊല്ലാന്‍ ഐഡിയ പറഞു കൊടുത്തതും ദൈവം. ഓരോ കഥകളും വിശ്വാസയോഗ്യമല്ല. എത്ര എത്ര ദൈവങ്ങള്‍. ഓം നമശ്ശിവായ സീരിയല്‍ കണ്ടാല്‍ ശിവന്‍ ആണ് വലിയവന്‍. ശ്രീക്ര്ഷ്ണന്‍ കണ്ടാല്‍ വിഷ്ണു ആണ് വലിയവന്‍. ആകെ മൊത്തം ചതിയും , കള്ളക്കളികളും. കൊടുങ്ങളല്ലൂര്‍ ഭരണിയില്‍ ദേവിക്ക് തെറിപ്പാട്ട് പാടുന്നു. ആചാരമാണത്. കുംഭമേളയില്‍ സ്വാമിമാര്‍ തുണിയുരിഞ്ഞ് നടക്കുന്നു. ഇതോക്കെ എന്തിന്റെ ബേസിസില്‍ ആണ്. ദൈവങ്ങളുടെ തന്നെ എത്ര എത്ര ചതി പ്രയോഗങ്ങള്‍. അഞ്ച് പേര്‍ക്ക് കൂടി ഒരു ഭാര്യ, അവര്‍ക്ക് കൂട്ടിനോ ദൈവവും?????? ഒരമ്മക്ക് നൂറ്റൊന്ന് മക്കള്‍ , നൂറ്റൊന്ന് ഇറച്ചി കഷ്ണങ്ങള്‍ കുടത്തിലാക്കി വെച്ചിട്ട് കള്‍ട്ടിവേറ്റ് ചെയ്ത് മക്കള്‍. സൂര്യനു ഭാര്യ, ചന്ദ്രനും ഭാര്യയും കുട്ടികളും അമ്മായിഅമ്മയും, വായുവിന് മക്കള്‍. ഒരുപാട് എഴുതാന്‍ ഉണ്ട്. ഇതെല്ലെ സഹോദരാ മഹഭാരതം. മനുഷ്യന്മാര്‍ക്ക് അയിത്തം. മനുഷ്യന്മാരില്‍ തെന്നെ കാസ്റ്റ്, പല വിഭാഗങ്ങള്‍. തൊട്ടുകൂടാഴ്മ. ശിഷ്യന് വേണ്ടി മറ്റൊരു ശിഷ്യന്റെ വിരല്‍ അറ്റു വാങുക. ആണ്‍ ദൈവത്തിനും ആണ്‍ ദൈവത്തിനും മകന്‍, ദൈവത്തിന് ഭാര്യയും മക്കളും. ഇതൊക്കെ എന്താ??? ദൈവത്തിന് പതിനായിരം ഭാര്യമാര്‍...??????
ഹ ഹ ഹ ഹ........ എന്റെമ്മോ...കഷ്ടം.

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

........

അജ്ഞാതന്‍||sib said...

അജ്ഞാതന്‍ said...
പ്രിയ ജബ്ബാര്‍ മാഷെ,

ഖുര്‍ ആനിലെ പ്രപഞ്ച രഹസ്യങ്ങള്‍ തെറ്റാണന്നു തെളിയിക്കുന്ന താങ്കളുടെ കൈയിലുള്ള ശരിയായ രഹസ്യങ്ങള്‍ എന്തെല്ലാമാണന്ന് അറിയാന്‍ താത്പര്യം ഉണ്ട്...

ഖുര്‍ ആനിലെ സകല പ്രപഞ്ച രഹസ്യങ്ങളും തെറ്റായികൊള്ളട്ടെ...പ്രപഞ്ചത്തിന്റെയും ജീവന്റെയും രഹസ്യത്തെ കുറിച്ചു താങ്കള്‍ക്കു എന്തൊക്കെ അറിയാം?അതൊന്നു വ്യകതമാക്കുക...

ea jabbar said...
പ്രിയ അജ്ഞാതന്‍!
എനിക്കതേപ്പറ്റി വലിയ പിടിപാടില്ല.
ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങള്‍ ഞാന്‍ മുന്‍ പോസ്റ്റില്‍ ഇട്ടിരുന്നു.
അതിന്റെ വെളിച്ചത്തിലാണു വിമര്‍ശനം . ഭൂമി ഉരുണ്ടിട്ടാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അല്ലാഹുവിന് അതു പോലും മനസ്സിലാക്കാന്‍ കഴിയാതെ പോയി! അത്രയും എനിക്ക് അറിയാം!!

***********************************
അജ്ഞാതന്‍ said...
മാഷെ ..
“ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)“

ഇതില്‍ എവിടെയാണ് ഭൂമി പരന്നതാണ് എന്നു പറഞ്ഞിരുക്കുന്നത്?

ജബ്ബാറു മാഷിനു മറുപടി ഇല്ല!!!!

ഇതിനു കൂടി മറുപടി പറയുക

ഖുര്‍ ആനിലെ പ്രപഞ്ച രഹസ്യങ്ങള്‍ തെറ്റാണന്നു പറയണമെങ്കില്‍ ശരിയായ പ്രപഞ്ച രഹസ്യം താങ്കള്‍ക്കു അറിഞ്ഞിരിക്കണം...അത് അറിയാത്ത താങ്കള്‍ എങ്ങനെ ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണന്നു പറയും?


എന്തിനോട് ഉപമപ്പെടുത്തിയാണ് ഖുര്‍ ആനിലെ കാര്യങ്ങള്‍ തെറ്റാണന്നു മാഷ് പറയുന്നത്?

വീണ്ടും ജബ്ബാറു മാഷിനു മറുപടി ഇല്ല!!!!

അജ്ഞാതന്‍ || ajnjaathan said...
ആറാം നൂറ്റാണ്ടിലെ അറബികളെ വിട്..ജബ്ബാര്‍ മാഷിനു ഈ വിഷയത്തെ കുറിച്ചു എന്തറിയാം....ഖുര്‍ ആനിനെ കളിയാക്കുക എന്നോഴിച്ചു മറ്റെന്തെങ്കിലും മാഷിനറിയുമോ?

ശാസ്ത്രത്തെ പറ്റി വലിയ പിടിപ്പാടില്ല..എന്നാ ഖുര്‍ ആനിലെ തെറ്റെന്നു പറയുന്ന കാര്യങ്ങള്‍ നേരാവണം ചൂണ്ടിക്കാണിക്കുക അതും ഇല്ല...

“പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവിരുദ്ധമായ വിഡ്ഡിത്തങ്ങള്‍ ഖുര്‍ ആനില്‍ നിരവധിയുണ്ടെന്നു തെളിയിക്കാന്‍ തയ്യാര്‍ !“

വെറുതെ വെല്ലു വിളിച്ചാ പോരാ...ഖുര്‍ ആനില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണന്നു വ്യക്തമായ തെളിവുമായി പറ...മാഷിന്റെ തോന്നലുകള്‍ പോരാ..തെളിവു വേണം..ശാസ്ത്രം അത് പൂര്‍ണ്ണമായും തെളിയിക്കുകയും വേണം...

#മനുഷ്യന്‍ പരിണാമ സിദ്ധാന്ത പ്രകാരം ഉണ്ടായതാണന്നു മാഷ് വിശ്വസിക്കുന്നുണ്ടോ?

##രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ‍ഭാവിയില്‍ ഇതേ മനുഷ്യന്‍ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?

#എന്തില്‍ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യന്‍ ഉണ്ടായിരികുന്നത്?

ഇനി ഇതിനൊന്നും ഉത്തരമില്ലെങ്കില്‍ അതു പറയുക....അല്ലാതെ ഉരുണ്ടു കളിക്കരുത്..

വയസ്സായില്ലെ മാഷെ...പറയുന്ന വിഷയത്തെ പറ്റി എന്തെങ്കിലും അറിഞ്ഞിട്ടു പറയുക...വെറുതെ സ്വയം പരിഹാസനാകാതെ...

ഈ ബ്ലോഗ്ഗുകള്‍ വായിച്ചിട്ടു ആരെങ്കിലും ഖുര്‍ ആനെ തള്ളി പറയും എന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ അതും വിശ്വസിച്ചൂ അവിടെ ഇരിക്കുകയെ ഉള്ളൂ....

ഖുര്‍ ആനില്‍ പറഞ്ഞതൊക്കെ തെറ്റാണന്നു മാത്രം മാഷിനറിയാം!! എന്നാ‍ല്‍ പിന്നെ എന്താണ് ശരി എന്നു ചോദിച്ചാ..കഷ്ടം...നിങ്ങളാണോ ഇസ്ലാം വിശ്വസിക്കളെ ഇരുട്ടില്‍ നിന്നും കര കയറ്റാന്‍ വന്നത്??

എന്തായാലും താങ്കള്‍ക്കു നന്ദി ഉണ്ട്...മാഷ് ഒരോ പൊട്ടത്തരങ്ങള്‍ പോസ്റ്റാക്കി ഇടുമ്പോള്‍ അതില്‍ വരുന്ന കമന്റുകളില്‍ നിന്നും പലതും പഠിക്കാന്‍ പറ്റുന്നുണ്ട്...സമയം കിട്ടുമ്പോള്‍ മാ‍ഷിന്റെ പഴയ പോസ്റ്റുകളിലെ കമന്റുകള്‍ വായിക്കലാണു ഇപ്പോഴത്തെ പണി...താങ്കളുടെ പോസ്റ്റുകള്‍ കൊണ്ട് വലിയ പ്രയോജനങ്ങള്‍ ഇല്ലെങ്കിലും അതിലെ കമന്റുകള്‍ വളരെ ഉപകാര പ്രദമാണ്..

ഇതു പോലെയുള്ള വിഷയങ്ങളുമായി വീണ്ടും വരിക...


വീണ്ടും ജബ്ബാറു മാഷിനു മറുപടി ഇല്ല!!!!


വീണ്ടും ഈ വഴി വന്നപ്പോള്‍ ഇതാ പുതിയ പോസ്റ്റ്.....ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ പഴയ പോസ്റ്റിന്റെ കൂടെ കുഴിച്ചിട്ടു മാഷ് വീണ്ടൂം അന്ധകാരത്തില്‍ കഴിയുന്ന ജനങ്ങളെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു.....

അജ്ഞാതന്‍||sib said...

ഇതിനെങ്കിലും ഒരു മറുപടി കൊടിക്കെന്റെ മാഷെ!!

സന്തോഷ് said...
ജബ്ബാര്‍ മാഷെ..താങ്കളുടെ ബ്ലൊഗിനെ പറ്റി കടുത്ത വിശ്വാസികളായ സുഹ്രുത്തുക്കളൊടു പറഞ്ഞപ്പോള്‍ ചോദിക്കാന്‍ ഏല്പിച്ചതാണ്: ഫറോവയുടെ ഭൌതിക ശരീരം ഭാവിയില്‍ കണ്ടെടുക്കപ്പെടുമെന്ന് പ്രവചനം കുറാനിലുണ്ടൊ? അതുപോലെ വിരലടയാളത്തിന്റെ കാര്യവും?

ea jabbar said...

ജബ്ബാറു മാഷിനു മറുപടി ഇല്ല!!!!

ഇതിനു കൂടി മറുപടി പറയുക

ഖുര്‍ ആനിലെ പ്രപഞ്ച രഹസ്യങ്ങള്‍ തെറ്റാണന്നു പറയണമെങ്കില്‍ ശരിയായ പ്രപഞ്ച രഹസ്യം താങ്കള്‍ക്കു അറിഞ്ഞിരിക്കണം...അത് അറിയാത്ത താങ്കള്‍ എങ്ങനെ ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണന്നു പറയും?


എന്തിനോട് ഉപമപ്പെടുത്തിയാണ് ഖുര്‍ ആനിലെ കാര്യങ്ങള്‍ തെറ്റാണന്നു മാഷ് പറയുന്നത്?

പ്രിയ അജ്ഞാതന്‍ !
ഞാന്‍ എനിക്കു ബോധ്യപ്പെട്ട ചില ശാസ്ത്ര സത്യങ്ങളുടെ വെളിച്ചത്തിലാണ് ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയുന്നത്. ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നതേയുള്ളു. ഇനിയും ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. അതിലൊക്കെ നിങ്ങള്‍ക്കുള്ള മറുപടികളും ഉണ്ടായിരിക്കും. എല്ലാം ഒരു ക്രമത്തില്‍ പറഞ്ഞു പോകാനുദ്ദേശിക്കുന്നതുകൊണ്ടാ‍ണ് വിഷയം മാറി ചര്‍ച്ച ചെയ്യാതെ പോകുന്നത്.
ഇനി അജ്ഞാതനുള്ള മറുപടി പറയാം.
ചന്ദ്രന്‍ ഒരു വെളിച്ചമാണെന്നാണല്ലോ ‘അല്ലാഹു’ പറയുന്നത്. അതു തെറ്റാണെന്ന് എനിക്കു നേരിട്ടു ബോധ്യപ്പെട്ട കാര്യമാണ്. ചന്ദ്രന്റെ ഉപരിതലത്തിലെ പാറയും ,അതില്‍ ഉള്‍ക്കകള്‍ വീണുണ്ടായ കുഴികളുമൊക്കെ വ്യക്തമായി കാണാവുന്ന ടെലസ്കോപ്പ് ഇവിടെയുണ്ട്. വന്നാല്‍ അജ്ഞാതനും അതു കാണിച്ചു തരാം. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി കല്ലു പെറുക്കി വന്നതിന്റെയൊക്കെ വീഡിയോ ച്ത്രങ്ങളും എന്റെ കയ്യിലുണ്ട്. കുട്ടികളെ‍ അതൊക്കെ കാണിച്ചാണു പഠിപ്പിക്കുന്നത്. ആറാം നൂറ്റാണ്ടിലെ അറബികള്‍ അംബിളിമാമനെ വെറുമൊരു വെളിച്ചമായി കണക്കാക്കിയതിലല്‍ഭുതമില്ല. പക്ഷേ ആകാശത്തിരിക്കുന്ന അല്ലാഹുവും അങ്ങനെയൊക്കെയാണു പറയുന്നതെങ്കില്‍ പിന്നെ നാം എന്താണു മനസ്സിലാക്കേണ്ടത്?
മുന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചപോലെ മനുഷ്യന്റെ ബീജം പുറപ്പെടുന്നത് മുതുകില്‍ നിന്നാണെന്ന ഖുര്‍ ആനിലെ പ്രസ്താവനയും തെറ്റാണെന്നതിന് എനിക്കു നേരിട്ടനുഭവമുള്ള തെളിവുകളുണ്ട്. വേണമെങ്കില്‍ അതും വിവരിച്ചു തരാം.
ഭൂമി വിരിച്ചു പരത്തി എന്നൊക്കെ ദൈവം ആകാശത്തിരുന്നു പറയുംപോള്‍ ഭൂമി പരന്നതല്ലാതെ ഉരുണ്ടതാകുന്നതെങ്ങനെ?
കാര്‍പ്പെറ്റ് വിരിച്ചു , പായ വിരിച്ചു എന്നൊക്കെ പറയാറുണ്ട്. പന്തു വിരിച്ചു. മത്തങ്ങ വിരിച്ചു എന്നൊന്നും ആരും ഇതു വരെ പറഞ്ഞു ‍കേട്ടിട്ടില്ല!

ea jabbar said...

വിരലടയാളവും ഫറോവയുമൊക്കെ വഴിയേ വിശദീകരിക്കുന്നുണ്ട്. കാത്തിരിക്കുക.

ഖുര്‍ ആനിലെ ഭൂമിയെ എങ്ങനെയാണ് ഉരുട്ടിയതെന്നും വൃഷണം എങ്ങനെയാണു മുതുകിലെത്തിയതെന്നും ഞാന്‍ വിശദീകരിച്ചിരുന്നുവല്ലോ. അതേ പോലുള്ള അഭ്യാസങ്ങള്‍ തന്നെയാണതൊക്കെ!

അജ്ഞാതന്‍ || sib said...

ജബ്ബാര്‍ മാ‍ഷെ...

“ചന്ദ്രന്‍ ഒരു വെളിച്ചമാണെന്നാണല്ലോ ‘അല്ലാഹു’ പറയുന്നത്. അതു തെറ്റാണെന്ന് എനിക്കു നേരിട്ടു ബോധ്യപ്പെട്ട കാര്യമാണ്. “

താങ്കള്‍ക്കു നേരിട്ടു ബോധ്യപ്പെട്ടോ!!!?രാത്രി ചന്ദ്രന്‍ തരുന്നത് വെളിച്ചം തന്നെയല്ലെ മാഷെ?താങ്കല്‍ക്കു മനസ്സിലായത് ഒന്നു വ്യക്തമാക്കി പറയാമോ?

“ചന്ദ്രന്റെ ഉപരിതലത്തിലെ പാറയും ,അതില്‍ ഉള്‍ക്കകള്‍ വീണുണ്ടായ കുഴികളുമൊക്കെ വ്യക്തമായി കാണാവുന്ന ടെലസ്കോപ്പ് ഇവിടെയുണ്ട്. വന്നാല്‍ അജ്ഞാതനും അതു കാണിച്ചു തരാം. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി കല്ലു പെറുക്കി വന്നതിന്റെയൊക്കെ വീഡിയോ ച്ത്രങ്ങളും എന്റെ കയ്യിലുണ്ട്. കുട്ടികളെ‍ അതൊക്കെ കാണിച്ചാണു പഠിപ്പിക്കുന്നത്. .“

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടിലെന്നും ചന്ദ്രനില്‍ എന്നു പറഞ്ഞു എടുത്ത ഫോട്ടോകള്‍ വേറും തട്ടിപ്പാണെന്നും പറഞ്ഞ ഒരു വീഡീയോ ഞാന്‍ കണ്ടിട്ടിണ്ട് മാഷെ...മാഷ് പറയുന്ന പോലെ വെറുതെ പറയുന്നതല്ല...വ്യക്തമായ കാരണ സഹിതം അതില്‍ പറഞ്ഞിട്ടുണ്ട്...ആ വീഡിയോ കിട്ടിയാല്‍ ഞാന്‍ അപ്ലോഡ് ചെയ്തു കാണിച്ചു തരാം.

പിന്നെ മാഷ് കുട്ടികളെ പഠിപ്പിക്കുന്ന കാര്യം..പാവം ആ കുട്ടികള്‍ അത്രയെ എനിക്കു പറയാന്‍ പറ്റൂ

അജ്ഞാതന്‍ || sib said...

മാഷെ ഇവിടെ നോക്കിയാല്‍ ചന്ദ്രനില്‍ പോയില്ല എന്നു പറയുന്നതിലെ കാരണങ്ങള്‍ കാണാം.പിന്നെ ഈ പോസ്റ്റില്‍ നമ്മള്‍ സംസാരിക്കുന്നത് ചന്ദ്രനില്‍ പോയതിനെ കുറിച്ചല്ലല്ലോ...പിന്നെ മാഷിനു അറിയാമെന്നു പറഞ്ഞ ശാസ്ത്ര സത്യങ്ങള്‍..പൂര്‍ണ്ണമായും തെളിഞ്ഞ ഏതു സത്യമാണു പ്രപഞ്ചത്തിന്റെ ഉത്പത്തിയെ കുറിച്ചു മാഷിനറിയുന്നത്?മറുപടി പ്രതീക്ഷിക്കുന്നു

ea jabbar said...

ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു എന്നു പറയുന്ന ‘അല്ലാഹു’ ഒരു ദൈവമല്ല എന്നാണു ഞാന്‍ പറയുന്നത്. ഉല്‍പ്പത്തിയെക്കുറിച്ച് എനിക്കറിയില്ല.

അജ്ഞാതന്‍ || sib said...

#മനുഷ്യന്‍ പരിണാമ സിദ്ധാന്ത പ്രകാരം ഉണ്ടായതാണന്നു മാഷ് വിശ്വസിക്കുന്നുണ്ടോ?

##രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ‍ഭാവിയില്‍ ഇതേ മനുഷ്യന്‍ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?

#എന്തില്‍ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യന്‍ ഉണ്ടായിരികുന്നത്?

അജ്ഞാതന്‍ || sib said...

ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു എന്നു പറയുന്ന ‘അല്ലാഹു’ ഒരു ദൈവമല്ല എന്നാണു ഞാന്‍ പറയുന്നത്.

അതിനു കാരണമാണ് ഞാന്‍ ചോദിച്ചത്..

ea jabbar said...

ഖുര്‍ ആനിലെ ഉല്‍പ്പത്തിക്കഥകള്‍ പഴയ ബാബിലോണിയന്‍ ,ഗ്രീക്ക് നാടോടിക്കഥകള്‍ മാത്രമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.
ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞു തരാന്‍ വിവരമില്ലാത്ത അള്ളാഹുവെങ്ങനെ പ്രപഞ്ചോല്‍പ്പത്തി പറഞ്ഞു തരും!

ea jabbar said...

മൂന്നാം ക്ലാസിലെ കിട്ടിയോടു ചോദിച്ചാല്‍ മതിയാകും . ഉത്തരം കിട്ടും.

അജ്ഞാതന്‍ || sib said...

ea jabbar said...
ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു എന്നു പറയുന്ന ‘അല്ലാഹു’ ഒരു ദൈവമല്ല എന്നാണു ഞാന്‍ പറയുന്നത്. ഉല്‍പ്പത്തിയെക്കുറിച്ച് എനിക്കറിയില്ല.

ഉത്പത്തിയെ കുറിച്ചു അറിയില്ലെങ്കില്‍ പിന്നെയെന്തിനു മാഷ് ഖുര്‍ ആ‍നില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണന്നു പറയുന്നത്?ശരി അറിഞ്ഞിട്ടല്ലെ ശാസ്ത്രത്തില്‍ പോലും പഴയ കാര്യങ്ങള്‍ തെറ്റാണന്നു പറഞ്ഞിട്ടുള്ളൂ....

ea jabbar said...

പരിണാമത്തെകുറിച്ച് സൂരജിന്റെയും മറ്റും ബ്ലോഗുകളില്‍ നീണ്ട ചര്‍ച്ച ഉണ്ടായിരുന്നു. ഞാന്‍ ആ വിഷയം ചര്‍ച്ചക്കിട്ടിട്ടില്ല.

അജ്ഞാതന്‍ || sib said...

“ഖുര്‍ ആനിലെ ഉല്‍പ്പത്തിക്കഥകള്‍ പഴയ ബാബിലോണിയന്‍ ,ഗ്രീക്ക് നാടോടിക്കഥകള്‍ മാത്രമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.
ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞു തരാന്‍ വിവരമില്ലാത്ത അള്ളാഹുവെങ്ങനെ പ്രപഞ്ചോല്‍പ്പത്തി പറഞ്ഞു തരും!“

സമ്മതിക്കുന്നു ...ഖുര്‍ ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പഴയ ബാബിലോണിയന്‍ ,ഗ്രീക്ക് നാടോടിക്കഥകള്‍ ആണെന്നു തന്നെ വച്ചോ...അപ്പോ അവര്‍ക്കെങ്ങനെ അത്തരം അറിവുകള്‍ കിട്ടി?

അജ്ഞാതന്‍ || sib said...

ea jabbar said...
പരിണാമത്തെകുറിച്ച് സൂരജിന്റെയും മറ്റും ബ്ലോഗുകളില്‍ നീണ്ട ചര്‍ച്ച ഉണ്ടായിരുന്നു. ഞാന്‍ ആ വിഷയം ചര്‍ച്ചക്കിട്ടിട്ടില്ല.


ആ ബ്ലോഗുകള്‍ പോയി വായിച്ചു നോക്കിക്കോ...അവര്‍ അവസാനം എങ്ങനെയാണു തടിയൂരിയതെന്നു കാണാം

ea jabbar said...

ചന്ദ്രന്‍ വെളിച്ചമാണെന്നു പറയുന്ന ഖുര്‍ ആന്‍ മണ്ടത്തരമാണെന്നു മനസ്സിലാക്കാന്‍ പ്രപഞ്ചം മുഴുവന്‍ കലക്കിക്കുടിക്കേണ്ടതുണ്ടോ സുഹൃത്തേ?
ദൈവത്തിന്റെ കിതാബില്‍ ഒരു തെറ്റുണ്ടായാല്‍ തന്നെ അതു ദൈവത്തിന്റേതല്ല എന്നു മനസ്സിലാക്കിക്കൂടേ?

അജ്ഞാതന്‍ || sib said...

പ്രിയ ജബ്ബാര്‍ മാഷെ...

“ചന്ദ്രന്‍ വെളിച്ചമാണെന്നു പറയുന്ന ഖുര്‍ ആന്‍ മണ്ടത്തരമാണെന്നു മനസ്സിലാക്കാന്‍ പ്രപഞ്ചം മുഴുവന്‍ കലക്കിക്കുടിക്കേണ്ടതുണ്ടോ സുഹൃത്തേ“

എനിക്കു മനസ്സിലായില്ല...താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?ചന്ദ്രന്‍ തരുന്നത് പ്രകാശം തന്നെയല്ലെ? താങ്കള്‍ പ്രതിപാദിക്കുന്ന ഖുര്‍ ആനിലെ ആ വരികള്‍ ഒന്നു പറയാമോ?

അജ്ഞാതന്‍ || sib said...

മാ‍ഷെ ചോദിച്ച ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരങ്ങള്‍ താ..വെറുതെ കിടന്നു ഉരുളാതെ...ഞാന്‍ ചോദിക്കുന്നതിലെ പലതും താങ്കള്‍ ഒഴിവാക്കുന്നു

ea jabbar said...

അപ്പോ അവര്‍ക്കെങ്ങനെ അത്തരം അറിവുകള്‍ കിട്ടി?


ഭാവനകളും നിഗമനങ്ങളും അന്നത്തെ അറിവുകളുമെല്ലാം കലര്‍ന്നുണ്ടാകുന്നതാണു കഥകള്‍.

അജ്ഞാതന്‍ || sib said...

ചോദ്യങ്ങള്‍ എല്ലാം കൂടി ഒരിക്കല്‍ കൂടി പറയുന്നു

#ഖുര്‍ ആനിലെ പ്രപഞ്ച രഹസ്യങ്ങള്‍ തെറ്റാണന്നു പറയണമെങ്കില്‍ ശരിയായ പ്രപഞ്ച രഹസ്യം താങ്കള്‍ക്കു അറിഞ്ഞിരിക്കണം...അത് അറിയാത്ത താങ്കള്‍ എങ്ങനെ ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണന്നു പറയും?

#എന്തിനോട് ഉപമപ്പെടുത്തിയാണ് ഖുര്‍ ആനിലെ കാര്യങ്ങള്‍ തെറ്റാണന്നു മാഷ് പറയുന്നത്

#മനുഷ്യന്‍ പരിണാമ സിദ്ധാന്ത പ്രകാരം ഉണ്ടായതാണന്നു മാഷ് വിശ്വസിക്കുന്നുണ്ടോ?

##രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ‍ഭാവിയില്‍ ഇതേ മനുഷ്യന്‍ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?

#എന്തില്‍ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യന്‍ ഉണ്ടായിരികുന്നത്?

#ഖുര്‍ ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പഴയ ബാബിലോണിയന്‍ ,ഗ്രീക്ക് നാടോടിക്കഥകള്‍ ആണെന്നു തന്നെ വച്ചോ...അപ്പോ അവര്‍ക്കെങ്ങനെ അത്തരം അറിവുകള്‍ കിട്ടി?

ചോദ്യങ്ങള്‍ ചോദിച്ച പോലെ ഉത്തരങ്ങള്‍ പറയുക

ea jabbar said...

പുതിയ പോസ്റ്റൊന്നുകൂടി വായിക്ക്. അതിലുണ്ട് വിശദമായി. പോസ്റ്റ് വായിക്കാന്‍ ക്ഷമയില്ലെങ്കില്‍ കമന്റിട്ട് വെറുതെയെന്തിനു സമയം മെനക്കെടുത്തണം?

അജ്ഞാതന്‍ || sib said...

ea jabbar said...
അപ്പോ അവര്‍ക്കെങ്ങനെ അത്തരം അറിവുകള്‍ കിട്ടി?


ഭാവനകളും നിഗമനങ്ങളും അന്നത്തെ അറിവുകളുമെല്ലാം കലര്‍ന്നുണ്ടാകുന്നതാണു കഥകള്‍.


ഹ ഹ ഹ..വലിയ തമാശ... അപ്പോ പണ്ടു പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഭാവനയില്‍ നിന്നാണോ?ശാസ്ത്രം കണ്ടു പിടിക്കുന്നതിനു മുന്‍പു തന്നെ ഭൂമി ഉരുണ്ടതാണെന്നു ..അതു പോലെ പല തിയറങ്ങളും..അതൊക്കെ ഭാവനയാണല്ലെ?ഒരു സംശയം..മാഷ് എത്രാം ക്ലാസിലെ കുട്ടികളെയാണ് പഠിപ്പിക്കുന്നത്?

അജ്ഞാതന്‍ || sib said...

പോസ്റ്റൊക്കെ വായിച്ചു മാഷെ...മാഷിന്റെ അറിവു കുറച്ചു എനിക്കും പകര്‍ന്നു താ...എനിക്കും വീവരം വയ്ക്കട്ടെ..ശാസ്ത്രത്തിനു പോലും അറിയാത്ത വലിയ കാര്യങ്ങള്‍ല്ലെ മാഷ് പോസ്റ്റാക്കുന്നത്

അജ്ഞാതന്‍ || sib said...

ea jabbar said...
"ഭാവനകളും നിഗമനങ്ങളും അന്നത്തെ അറിവുകളുമെല്ലാം കലര്‍ന്നുണ്ടാകുന്നതാണു കഥകള്‍"

ഇന്നത്തെ പല ശാസ്ത്ര വസ്തുതകളും ഭാവനകളും നിഗമനങ്ങളും അല്ലെ?അപ്പോള്‍ അതൊക്കെ വെറും കഥകള്‍ ആണോ?

ഒ ടോ :ഇങ്ങനെ പോയാ മാഷെ നിങ്ങള്‍ക്കു വല്ല അവാര്‍ഡും ലഭിക്കും..ആയിരക്കണക്കിനു മനുഷ്യര്‍ക്കും കുട്ടികള്‍ക്കും അറിവു പകര്‍ന്നു കൊടുത്തതിനു ;))

onlooker said...

Chetto,
Ebade Marupadi. Quran says there are 7 layers in the sky and the last layor is decorated by stars.
And you says it is wrong.

You claims, what allah mentioned is wrong. And you claims it is based on the knowkedge of science. Could you please sent us the link that authentically confirms the limit of the sky. nchangalkkum onnu bayeekeernnu.

Alla mashe, eee stars ulla maanathinte limitenkilum ingale sastrathinu kandathan pattiyyo...

നബിവചനം said...

നബിവചനം

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും.
അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ, ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
സദ്വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍, മറിച്ച് കോപത്തെ ജയിക്കുന്നവനാണ്‌.
കോപം വന്നാല്‍ മൌനം പാലിക്കുക.
നിങ്ങള്‍ ആളുകള്‍ക്ക് സഹായം ചെയ്യുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്.
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്.
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
മദ്യം മ്ലേച്ഛവൃത്തിയുടെ മാതാവാകുന്നു.
കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ഉണ്ടാക്കുന്നതിതനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

sarfuddeen said...

ഖുര്‍-ആന്‍ പരിഭാഷ നൂറാവര്‍ത്തി വായിച്ചത് കൊണ്ട് മാത്രം ...ഖുര്‍-ആന്‍ മനസ്സിലാക്കാന്‍ കഴിയില്ല മാഷെ !! ഇറങ്ങിയ സാഹചര്യങ്ങളും ചുറ്റുപാടുകളും ..വിശധമായ് പഠിച്ചാലെ...ആശയങ്ങള്‍ മനസ്സിലാവു..മറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്കാന് ഖുര്‍-ആന്‍ മാര്‍ഗ നിര്‍ദേശം നല്‍കുന്നത് ..... സന്മാര്‍ഗ്ഗം എന്നുള്ളത് " ദൈവികേച്ച ഉള്ളവര്കെ സാധ്യമാവൂ?