ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Thursday, August 28, 2008

തേനീച്ച ശാസ്ത്രം ഖുര്‍ ആനില്‍

പഴം തിന്നുന്ന തേനീച്ച


തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-


وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ
“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)

അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?
തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്‍കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്. അതു കണ്ടെത്തി വേര്‍തിരിച്ചെടുക്കാനും അവയില്‍ മാറ്റങ്ങള്‍ വരുത്താനുമൊക്കെയുള്ള സാങ്കേതിക വിദ്യകള്‍ ജൈവ സാങ്കേതിക ശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും , ജീവ ലോകത്തെ എല്ലാ ‘അല്‍ഭുതങ്ങളും’ അല്ലാഹുവിന്റെ ‘ബോധന’മാണെന്നു പറയാന്‍ മാത്രമേ മതത്തിനു സാധ്യമാകുന്നുള്ളു.
തേനീച്ച എല്ലാ തരം പഴങ്ങളും തിന്നുന്നു എന്ന പ്രസ്താവന മുഹമ്മദിന്റെ ധാരണക്കുറവുകൊണ്ട് സംഭവിച്ചാതാകാം. തേനീച്ചകള്‍ ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലുമൊക്കെ വന്നിരിക്കുന്നത് അദ്ദേഹം കണ്ടിരിക്കും. തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.


തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി. പണ്ടു മുതലേ ആളുകള്‍ അതൊരു ഔഷധമെന്ന നിലയില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നതു നേരു തന്നെ. പക്ഷെ, പ്രപഞ്ചസ്രഷ്ടാവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവം വെളിപാടു മുഖേന സ്ഥിരീകരിക്കാന്‍ മാത്രം ഔഷധവീര്യമൊന്നും തേനിനുണ്ടെന്നു തോന്നുന്നില്ല. തേന്‍ സേവിച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണ സുഖം പ്രാപിക്കുന്ന ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉള്ളതായി വൈദ്യശാസ്ത്രം തെളിയിക്കുന്നില്ല. ഏഴാം ശതകത്തിലെ സാധാരണക്കാരായ അറബികളുടെ ധാരണകള്‍ക്കുപരിയായി ശാസ്ത്രീയമായ ഒരറിവും ഇവിടെ ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നില്ല എന്നു ചുരുക്കം. എന്നാല്‍ ഈ കുറവു നികത്തിക്കൊണ്ട് നമ്മുടെ ഗവേഷണക്കാരായ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ അല്‍ഭുതകരമായ വേറെ കുറെ ശാസ്ത്ര രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായും കണ്ടെത്തിയിരിക്കുന്നുവത്രേ!


കൂടുണ്ടാക്കിക്കൊള്ളുക എന്നു തേനീച്ചയ്ക്കു വഹ്യ് നല്‍കി എന്നു പറഞ്ഞേടത്ത് أَنِ ٱتَّخِذِي ‘അനിത്തഹ്ദീ’[നീ ഉണ്ടാക്കിക്കൊള്ളുക] എന്ന പദം സ്ത്രീ ലിംഗത്തിലാണുപയോഗിച്ചിട്ടുള്ളത് എന്നും , കൂടുണ്ടാക്കുന്നതും തേന്‍ ശേഖരിക്കുന്നതും പെണ്ണീച്ചകളാണെന്ന, അടുത്തകാലത്തു മാത്രം കണ്ടെത്തിയ രഹസ്യം അല്ലാഹുവിനറിയാമായിരുന്നതിനാലാണിങ്ങനെ പ്രയോഗിച്ചതെന്നുമൊക്കെയാണു പറയുന്നത്.


ഇത് അറബി ഭാഷയുടെ വ്യാകരണത്തെ സംബന്ധിച്ചും മറ്റും വേണ്ടത്ര ധാരണയില്ലത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പാഴ് വേല മാത്രമാണ്. അറബിയില്‍ നഹ് ല് എന്ന വാക്ക് സ്ത്രീലിംഗപദമായാണു കണക്കാക്കപ്പെടുന്നത്. ഈച്ച പെണ്ണായാലും ആണായാലും നഹ് ല്‍ സ്ത്രീ ലിംഗപദം തന്നെ എന്നര്‍ത്ഥം. സ്ത്രീ ലിംഗപദത്തെ തുടര്‍ന്നു വരുന്ന ക്രിയയും സ്ത്രീലിംഗത്തിലുപയോഗിക്കുക എന്നതാണു പൊതു ശൈലി. കൂടുണ്ടാക്കുന്നത് ആണീച്ചയായാലും പദപ്രയോഗം അനിത്തഹ്ദീ എന്നു തന്നെയായിരിക്കും. [തഫ്സീര്‍ ഖുര്‍തുബി യില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്]

ആദ്യം ഇക്കൂട്ടര്‍ ഇവിടെ വേറൊരു വ്യാകരണപ്രശ്നമാണു പൊക്കിക്കൊണ്ടു വന്നിരുന്നത്. “അവയുടെ വയറുകളില്‍നിന്നു വരുന്ന പാനീയം” എന്നു പറഞ്ഞേടത്ത് بُطُونِهَا  ‘ബുതൂനിഹാ’ എന്നു പ്രയോഗിച്ചതില്‍ ശാസ്ത്രമുണ്ട് എന്നായിരുന്നു വാദം. വയറുകള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണം ഒരീച്ചയ്ക്കു തന്നെ ഒന്നിലധികം വയറുകളുള്ളതിനാലാണ് , അതു ശാസ്ത്രം തെളിയിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു കസര്‍ത്ത്. ഈച്ചകള്‍ എന്നു ബഹുവചനത്തില്‍ പറയുമ്പോള്‍ വയറുകള്‍ എന്നു പറയുന്നതുപോലെ ഖുര്‍ ആനില്‍ പലേടത്തും പ്രയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വാദം ഇപ്പോള്‍ പറയുന്നില്ല.

ഈ വാദമനുസരിച്ച് നബിയുടെ ഭാര്യമാര്‍ക്ക് രണ്ടിലേറെ ഹൃദയങ്ങളുണ്ടായിരുന്നു എന്നും പറയേണ്ടി വരും! ഇതാ നോക്കൂ:-


إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ
“നിങ്ങളിരുവരും പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)നബിയുടെ ഭാര്യമാരായിരുന്ന ഹഫ്സയും ആയിഷയും തമ്മില്‍ വഴക്കും തല്ലും നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ ചക്കൊളോത്തിപ്പോരിലിടപെട്ടു കൊണ്ട് അല്ലാഹു ഈ വെളിപാടിറക്കിയത്. ഇതില്‍ രണ്ടു പേരുടെ ഹൃദയങ്ങള്‍ എന്നു സൂചിപ്പിക്കാന്‍ قُلُوبُكُمَا ‘ഖുലൂബുകുമാ’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടിലേറെ ഹൃദയങ്ങളുണ്ടെങ്കിലേ അറബിയില്‍ ഈ വാക്കു പ്രയോഗിക്കൂ. രണ്ടാള്‍ക്കും ഓരോ ഹൃദയമേ ഉള്ളുവെങ്കില്‍ ‘ഖല്‍ബകുമാ’ എന്നേ പറയാവൂ. ഇതു ഖുര്‍ ആനിലെ അനേകം വ്യാകരണത്തെറ്റുകളിലൊന്നു മാത്രം.

ഇപ്രകാരം ഭാഷാപ്രയോഗങ്ങളെയൊക്കെ വ്യാഖ്യാനിച്ച് അല്‍ഭുതം മെനഞ്ഞെടുക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു തന്നെ ഒരാളല്ല അനേകം പേരാണെന്നും തെളിയിക്കാന്‍ പ്രയാസമില്ല. !. ഇതാ മറ്റൊരു ഉദാഹരണം:-


حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)ഇവിടെ رَبِّ ٱرْجِعُون “റബ്ബിര്‍ജി ഊന്‍ ”എന്നു ബഹുവചനത്തില്‍ പ്രയോഗിച്ചതിനാല്‍ റബ്ബ് ഒരാളല്ല; അനവധി പേരാണെന്നു വരുന്നു. പൂജകബഹുവചനം കൊണ്ട് അല്ലാഹുവിനെ ആദരിക്കുന്ന പതിവും അറബി ഭാഷയിലില്ലെന്നാണു തോന്നുന്നത്. ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്.


അടുത്തത് - പരാഗണം; പിന്നെ പക്ഷിശാസ്ത്രം!

11 comments:

ea jabbar said...

“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)

മനുഷ്യര്‍ ഭൂമിയില്‍ പിറവി കൊള്ളുന്നതിനും മുമ്പ് തേനീച്ചകള്‍ ഇവിടെ കൂടു കൂട്ടി ജീവിച്ചിരുന്നു. ആ തേനീച്ചകളോട് മനുഷ്യര്‍ ഉയരത്തിലുണ്ടാക്കുന്ന കെട്ടിടങ്ങളില്‍ നിങ്ങള്‍ കൂടുണ്ടാക്കിക്കോ എന്നു അല്ലാഹു ‘ബോധനം’ നല്‍കി പോലും !

ea jabbar said...

മനുഷ്യര്‍ ഉയരത്തില്‍ കെട്ടിയുയര്‍ത്തി പാര്‍ക്കാന്‍ തുടങ്ങിയിട്ട് ഏറിയാല്‍ ഒരു 5000 കൊല്ലമായിക്കാണും . അതിനു മുമ്പും തേനീച്ച ഉയരത്തില്‍ കൂടുണ്ടാക്കിയിരുന്നു!

PIN said...

good informations..
keep it up... all the best...

ea jabbar said...

റംസാന്‍ ആരംഭിക്കുകയായി.

മലപ്പുറം “തീറ്റമഹോത്സവ”ത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.!
മാര്‍ക്കറ്റുകളില്‍ വില കൂടിയ ആഹാരവസ്തുക്കള്‍ നിറഞ്ഞു.
പഴങ്ങളും പച്ചക്കറികളും പിന്നെ ലോഡ് കണക്കിനു കോഴികളും ആടുകളും പോത്തുകളും വന്നെത്തി.
അറേബ്യന്‍ നാടുകളില്‍ നിന്നും ടണ്‍ കണക്കിനു കാരക്കയും ഇറക്കിക്കഴിഞ്ഞു.
ഇനി ‘മാസം’ കാണുകയേ വേണ്ടൂ! ഉത്സവം ആരംഭിക്കാന്‍ .

ചില മതസംഘടനകള്‍ കഴിഞ്ഞ നോമ്പിന്റെ തുടക്കത്തില്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടത് നോമ്പു പ്രമാണിച്ച് പാചകവാതകത്തിന്റെ സബ്സിഡിയും കോട്ടയും വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. ടി വി ചാനലുകള്‍ ഇക്കാലമായാല്‍ പ്രധാനസ്പെഷ്യല്‍ പരിപാടിയായി കോഴി പൊരിക്കലും മീന്‍ വറുക്കലും ബിരിയാണി വെക്കലുമൊക്കെ കാണിക്കാന്‍ തുടങ്ങും. പത്രങ്ങളിലും വിഭവങ്ങളുടെ വൈവിധ്യവും പുതുമയുമൊക്കെ വാര്‍ത്തയാകും.

ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ നോംബിന്റെ ശാസ്ത്രീയതയുമായി രംഗത്തു വരും.

അര്‍ദ്ധരാത്രി പോലും മനുഷ്യരെ കിടത്തിയുറക്കാതെ ഉച്ചഭാഷിണി വെച്ചു മതപ്രസംഗവും ഖുര്‍ ആന്‍ ഓത്തും കൊണ്‍ടു ശബ്ദമുഖരിതമാക്കും .
ഹോട്ടലുകളെല്ലാം അടച്ചു പൂട്ടി യാത്രക്കാരെയും തൊഴിലാളികളെയും പട്ടിണിയാക്കും. വല്ലവരും ചായക്കടയോ ഹോട്ടലോ തുറന്നു വെച്ചാല്‍ ഇസ്ലാമിക സദാചാരപ്പട അതടിച്ചു പൊളിക്കും. .. അങ്ങനെ പറയാനൊരുപാടുണ്ട് ഇവിടെത്തെ നോമ്പു വിശേഷങ്ങള്‍ !

കഴിഞ്ഞ സീസണില്‍ ബ്ലോഗിലിട്ട ഒരു പോസ്റ്റ് താല്‍പ്പര്യമുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി വായിക്കാം:----

നോമ്പിന്റെ ശാസ്ത്രീയത

രാവുണ്ണി said...

സലാം!

Anonymous said...

ജബ്ബാര്‍ മാഷേ.. താങ്കളുടെ ബ്ലോഗിനെ (വായിച്ചപ്പോള്‍ എനിക്കു തോന്നി)കുറിച്ച് ഈ ലക്കം സ്നേഹസംവാദം മാസീകയില്‍ ഉണ്ട്..ഇതാ ലിങ്ക് വായിച്ച് നോക്കൂ..
ഇവിടെ അമര്‍ത്തൂ..

mayavi said...

നബിയുടെ ഭാര്യമാരുടെ ചക്കളത്തിപ്പൊരിലുവരെ ഇടപെടുന്ന പടച്ചോന്‍ ആഫ്രിക്കയിലെ നരഭോജികള്ക്കിടയിലേക്കൊരു നബിയെ അയക്കാന്‍ നേരംകിട്ടിയില്ലായിരുന്നു....ഇന്ത്യയിലെന്ത നബിയില്ലാഞ്ഞതെന്ന് ചോദിക്കുമ്ബോ ക്രിഷ്ണനും രാമനുമൊക്കെ നബിമാരായിരുന്നിരിക്കാമെന്നും ഹിന്ദുക്കളവരെ ഹൈജാക്ക് ചെയ്തുവെന്നുമാണ്.പറയാര്‍ ആതെ അവരു തന്നെ ചിലപ്പോ പറയും ജനിച്ചതിന്ന് യാതൊരു തെളിവുമില്ലാത്ത ക്രിഷ്ണനും രാമനുമൊക്കെ സങ്കല്പ്പങ്ങളാണെന്ന്...ഹ ഹ ഹ

ea jabbar said...

സ്നേഹസംവാദം മാസികയിലെ മറുപടികള്‍ വായിച്ചു ഷഫീലേ.
അതില്‍ പുതുതായി ഒരു മറുപടിയും കണ്ടില്ല. പണ്ടേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തിരിച്ചും വളച്ചും പിന്നെയും ആവര്‍ത്തിച്ചു കാണുന്നു എന്നു മാത്രം. യുക്തിവാദികള്‍ക്കെതിരെ അതില്‍ നിരത്തിയിരിക്കുന്ന വിമര്‍ശനങ്ങളെല്ലാം ബാലിശമായ ആവര്‍ത്തനങ്ങള്‍ മാത്രം . എന്റെ മുന്‍ പോസ്റ്റുകളില്‍ യുക്തവും വ്യക്തവുമായ മറുപടികള്‍ ഉണ്ട്. ഓരോ ആരോപണത്തിനും അക്കമിട്ട മറുപടികള്‍ ഞാന്‍ വീണ്ടും നലകുന്നതാണ്.


ഭ്രൂണശാസ്ത്രം വിശദീകരിച്ചതു വായിച്ചപ്പോള്‍ സഹതാപം തോന്നി. ഒരു ദൈവത്തിന്റെ ഗതികേട് !
വൃഷണത്തില്‍ നിന്നാണു ശുക്ലം തെറിച്ചു വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നും , അതു തെറ്റാണെന്നും ശുക്ലം മുതുകെല്ലിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നു തന്നെയാണു പുറപ്പെടുന്നതെന്നും വിശദീകരിച്ചുകൊണ്ട് അല്ലാഹുവിനെ രക്ഷിക്കാനുള്ള ശ്രമമാണ് ലേഖകന്‍ നടത്തിയിരിക്കുന്നത്. ഈ വിശദീകരണം സത്യത്തില്‍ എന്റെ വിമര്‍ശനത്തിനു ഒരിക്കല്‍ കൂടി അടിവര ചാര്‍ത്തുകയാണു ചെയ്യുന്നത്. വൃഷണം മുതുകിലെത്തിക്കാനുള്ള ശ്രമം വേണ്ടത്ര ഫലിക്കുന്നില്ല എന്നതിനാലാണു ശുക്ലഗ്രന്ധിയും സെമിനല്‍ വെസിക്കിളുമൊക്കെ മുതുകിലേക്കു വലിച്ചു നീട്ടാന്‍ ശ്രമിക്കുന്നത്. ശുക്ലം വരുന്നത് മുതുകില്‍നിന്നാണെന്നു തെളിയിച്ചാലും അല്ലാഹുവിന്റെ പ്രസ്താവന വിഡ്ഢിത്തം തന്നെ. ശുക്ലം കട്ട പിടിച്ചല്ല കുഞ്ഞുണ്ടാകുന്നത്. വൃഷണത്തില്‍ ഉല്പാദിപ്പിക്കുന്ന ബീജത്തെ അണ്ഡത്തിലെത്തിക്കാനുള്ള ഒരു സഞ്ചാരമാധ്യമം മാത്രമാണു ശുക്ലം. അതു മുതുകില്‍നിന്നു പുറപ്പെട്ടതുകൊണ്ടു മാത്രം അല്ലാഹുവിന്റെ വിവരക്കേടിനു പരിഹാരമാകില്ല. ബീജവും അണ്ഡവും യോജിച്ചാണു ഭ്രൂണമുണ്ടാകുന്നതെന്ന് അല്ലാഹുവിനറിയുമായിരുന്നില്ല എന്നതാണു വാസ്തവം. മുതുകില്‍ നിന്നു തെറിച്ചു വരുന്ന ശുക്ലം കട്ട പിടിച്ചു കുട്ടിയുണ്ടാകുന്നു എന്നാണു ഖുര്‍ ആനില്‍ പറയുന്നത്. അതു തെറ്റാണ് എന്നാണു ഞാന്‍ പറഞ്ഞത്.
ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ വൃഷണം ഭ്രൂണത്തിന്റെ മുതുകിനടുത്തായിരുന്നു കാണപ്പെട്ടിരുന്നത് എന്നു തെളിയിച്ചതുകൊണ്ടും പ്രശ്നം പരിഹരിക്കാനാവുകയില്ല. ഭ്രൂണം ഒരു കോശത്തില്‍നിന്നാണു വളര്‍ന്നു വികസിക്കുന്നത്. ആ ഘട്ടത്തില്‍ വൃഷണം മാത്രമല്ല തലയും കാലുമൊക്കെ ആ കോശത്തിലടങ്ങിയിരുന്നു. അതിനാല്‍ ശുക്ലം തലയില്‍നിന്നു പുറപ്പെടുന്നു എന്നോ കാലിന്നടിയില്‍നിന്നു വരുന്നു എന്നോ അല്ലാഹുവിന്റെ കിതാബില്‍ പറഞ്ഞിരുന്നെങ്കിലും അതും ശാസ്ത്രീയമായേനെ. ഇങ്ങനെയൊക്കെ അഭ്യാസങ്ങള്‍ കാണിച്ചാല്‍ ഏതസംബന്ധവും നമുക്ക് ശാസ്ത്രസത്യമാക്കാം. അതു തന്നെയായിരുന്നു ഞാനും വിശദീകരിക്കാന്‍ ശ്രമിച്ചത്.

കൊട്ടുകാരന്‍ said...

shafeel said...
ജബ്ബാര്‍ മാഷേ.. താങ്കളുടെ ബ്ലോഗിനെ (വായിച്ചപ്പോള്‍ എനിക്കു തോന്നി)കുറിച്ച് ഈ ലക്കം സ്നേഹസംവാദം മാസീകയില്‍ ഉണ്ട്..ഇതാ ലിങ്ക് വായിച്ച് നോക്കൂ..
ഇവിടെ അമര്‍ത്തൂ..

നിച്ച് ഒഫ് ട്രൂതുകാരുടെ തനിനിറം മനസ്സിലാക്കാന്‍
ഈ അനുഭവക്കുറിപ്പൊന്നു വായിച്ചു നോക്കൂ!

കൊട്ടുകാരന്‍ said...

എം എം അക്ബര്‍ ഒഴിഞ്ഞു മാറുന്നു!

യുക്തിവാദം ചക്രശ്വാസം വലിക്കുന്നു എന്നു കളിയാക്കുന്ന നിച്ച് ഒഫ് ട്രൂത്തുകാരന്‍ യുക്തിവാദികളില്‍നിന്നുമൊഴിഞ്ഞു മാറിയതിന്റെ നാറ്റക്കഥ കൂടി നാട്ടുകാര്‍ അറിയണം. മുജാഹിദുകാരായ സാധാരണക്കാര്‍ യുക്തിവാദികളെ സംവാദത്തിനു വെല്ലു വിളിക്കുക പതിവായിരുന്നു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് യുക്തിവാദികള്‍ പലപ്പോഴും തയ്യാറായി വരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ എന്തെക്കിലും ഞഞ പിഞ്ഞ പറഞ്ഞ് ഈ വിഭാഗം ഒഴിഞ്ഞു മാറുകയാണു പതിവ്. നിരവധി തെളിവുകള്‍ എനിക്കറിയാം.
ഒരനുഭവമാണു ഞാന്‍ ആദ്യം പറഞ്ഞത്. നിലംബൂരില്‍ യുക്തിവാദികള്‍ ഇടക്കിടെ സെമിനാറും ചര്‍ച്ചയും നടത്താറുണ്ട്. ഇതെല്ലാം കേട്ട് വിറളിയെടുത്ത മതക്കാര്‍ പലതവണ അക്ബറിനെയും കൂട്ടരെയും സംവാദത്തിനു കൊണ്ടു വരാന്‍ ശ്രമം നടത്തിയെങ്കിലും അക്ബറ് തയ്യാറായില്ല. എന്നാല്‍ അക്കാര്യം അവര്‍ യുക്തിവാദികളുടെ മുന്‍പില്‍ മറച്ചു വെക്കുകയും വെല്ലുവിളി തുടരുകയും ചെയ്തു. അതു മനസ്സിലാക്കിയ യുക്തിവാദികള്‍ അക്ബറിനെ നിലംബൂരില്‍ വെച്ചു കയ്യോടെ പിടിച്ചു സംവാദത്തിനു ക്ഷണിച്ചു. പല ഒഴിവുകഴിവും പറഞ്ഞുകൊണ്ട് അക്ബര്‍ കുതറി മാറി. ആദ്യം പറഞ്ഞത് “എനിക്കു മൂന്നു കൊല്ലത്തേക്കു ബുക്കിങാണ്‍” എന്നായിരുന്നു , എങ്കില്‍ മൂന്നുകൊല്ലം കഴിഞ്ഞുള്ള ഒരു ഡെയ്റ്റു മതി എന്നു യുക്തിവാദികള്‍ പറഞ്ഞു. അപ്പോള്‍ “ഞാന്‍ ഗള്‍ഫ് പര്യടനത്തിലായിരിക്കും “ എന്നൊക്കെ പറഞ്ഞു. ഒഴിവുണ്ടാകുന്ന സമയത്തു മതി എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അടവു മാറ്റി. ജബ്ബാറിനെപ്പോലുള്ളവര്‍ പ്രകോപനമുണ്ടാക്കു. ആളുകളെ നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാണു പിന്നെ പറഞ്ഞ ന്യായം. യുക്തിവാദികള്‍ മറ്റൊരു നിര്‍ദ്ദേശം വെച്ചു. ആള്‍ക്കൂട്ടം വേണ്ട, അടച്ച മുറിയിലാകാം. അതു വീഡിയോയില്‍ പകര്‍ത്താം. അപ്പോള്‍ പ്രകോപനത്തിന്റെ പ്രശ്നമില്ലല്ലോ. ഈ നിര്‍ദ്ദേശം കേട്ടതോടെ അള മുട്ടിയ അക്ബറ് കാര്യം തുറന്നു പറഞ്ഞു “ യുക്തിവാദികള്‍ക്കു മൈലേജുണ്ടാക്കുന്ന ഒരു പരിപാടിക്കും താല്‍പ്പര്യമില്ല” ഇതാറ്യിരുന്നു ഒടുവിലത്തെ വാദം .
സംവാദം നടന്നാല്‍ മൈലേജ് യുക്തിവാദികള്‍ക്കു തന്നെയാകുമെന്ന് അദഹത്തിനുറപ്പുണ്ട് എന്നു വ്യക്തം.
എങ്കില്‍ പിന്നെ ഈ ഗീര്‍വ്വാണങ്ങളൊക്കെ നിര്‍ത്തി വേറെ പണിക്കു പോയിക്ക്കൂടേ ഈ കൂട്ടര്‍ക്ക്?

ea jabbar said...

അധികവായനക്ക് ഇതും കൂടി