കാലഹരണപ്പെട്ട കാലഗണന!
ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.
എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !
അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാവാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്‍ണയത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:
“നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല. “(9:37)
വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:
إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ
“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)
ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !
ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!
ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!
അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍
ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാലത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്.
മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന്‍ അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന്‍ അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)
പ്രവാചകന്റെ വിശദീകരണം കൂടി കാണുക:
ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”
മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്‍ക്കാന്‍ പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.
ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാ പരിശുദ്ധന്‍ . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്.
ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന്‍ പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.
സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.:
وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)
അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.
മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)
‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?
മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:
“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”
ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്.
أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന്‍ മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)
ഖാഫ് മല!
قۤ وَٱلْقُرْآنِ ٱلْمَجِيدِ
“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)
ഈ സൂക്തത്തിനു വിശദീകരണം നല്‍കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു ആകാശത്തിനു ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”
ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!
Friday, August 15, 2008
Subscribe to:
Post Comments (Atom)
6 comments:
“താന്‍ നിലനില്‍ക്കുന്നില്ല എന്നതാണു് ദൈവത്തിന്റെ ഒരേയൊരു ക്ഷമാപണം.” - Stendhal.
മാഷ്,
ഇതൊരു കണ്‍ഫ്യൂഷനുണ്ടാക്കുന്ന സമീപനമണെന്നു തോന്നുന്നു. ദൈവസങ്കല്‍പ്പത്തെയാണു അപ്പോള്‍ ഇവിടെ എതിര്‍ക്കുന്നതു, അങ്ങിനെയല്ലെ?
കാലഗണനകള്‍ എല്ലാ മതാടിസ്ഥാനത്തിലും നടക്കുന്നുണ്ടല്ലൊ, ഖൂറാന്‍ മാത്രമല്ല, ബൈബിള്‍, ഹിന്ദുമതഗ്രന്ധങ്ങള്‍ ഇവയെല്ലാം ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടു.തങ്ങള്‍ക്കു വ്യാഖ്യാനിക്കാനാവത്ത എല്ലാ പ്രതിഭാസങ്ങളേയും അവര്‍ ദൈവങ്ങളുമായി ബന്ധപ്പെടുത്തി. പര്‍വതങ്ങള്‍, സമുദ്രം, അഗ്നി, ഇടി, മിന്നല്‍ , ഇവയെല്ല്ലാം ദേവന്മാരും ദേവതകളുമായി.രാഹു സൂര്യനെ വിഴുങ്ങുന്നതു സൂര്യഗ്രഹണമായി. ഇത്തരം നിരവധി ചിന്താഗതികള്‍ നിലനില്‍ക്കുന്ന കാലത്താണല്ലൊ ഇസ്ലാം മതത്തിന്റെ ഉല്‍ഭവം.തീര്‍ച്ചയായും ആളുകള്‍ ഇതിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വഴി തെറ്റിപ്പോകാതിരിക്കാന്‍ ഒരു മുങ്കരുതല്‍ എന്ന നിലയില്‍, പറയുന്ന കാര്യങ്ങള്‍ക്കു ഒരു ആധികാരികത കൈവരിക്കാനായി ഖുറാന്റെ കര്‍ത്താക്കള്‍ ദൈവത്തിനെ തന്നെ കൂട്ടു പിടിച്ചതാണെന്നു സാമാന്യ യുക്തിക്കു ബോധ്യമാകും. പക്ഷെ ഇവിടെ മാഷ് (അല്ലെങ്കില്‍ മാഷെപ്പൊലെയുള്ള പ്രവര്‍ത്തകര്‍ )ആരെയാണു ബോധ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതു? ആരോണൊ നാം ലക്ഷ്യം വക്കുന്ന ജനസമൂഹം ഇത്തരം ബോധവല്‍ക്കരണത്തില്‍ നിന്നും പുറം തിരിഞ്ഞിരിക്കുനു.അധവാ അവര്‍ അതിനു നിര്‍ബന്ധിതരാവുന്നു. താങ്കളുടെ പുസ്തകങ്ങള്‍ ആരാണു വായിക്കുന്നതു? താങ്കളുടെ സമാന ചിന്താഗതിക്കാരായ ആളുകള്‍ മാത്രം !!
പിന്നെയെങ്ങിനെ ഒരു സമൂഹത്തിനെ നാം ഉയര്‍ത്തിക്കൊണ്ടു വരും?
പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ക്കു നേരെ വാതില്‍ കൊട്ടിയടച്ചവര്‍ക്കുള്ളില്‍ നിന്നു മാത്രമെ ഇതു സാധ്യമാകൂ എന്നാണു എന്റെ വിശ്വാസം. അതിനു ഒരു ചേകന്നൂര്‍ രീതിയിലാരുണ്ടാകും ഇനി ? (എല്ലാ കാര്യങ്ങളിലും മൌലവിയുടെ കാഴചപ്പാടിനോടു യോജിക്കുന്നില്ലെങ്കില്‍ കൂടിയും)
ഒഫാണെങ്കില്‍ ക്ഷമിക്കുക, ഒരു വെല്ലുവിളി ഏറ്റവും മഹത്തയ ഗ്രന്ധം പമ്മന്റെ ചട്ടക്കാരിയാണെന്ന് ഞാന്‍ പറയുന്നു. അല്ല ഖുര്‍ ആന്‍ അണെങ്കില്‍ തെളിയിക്ക്.
അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും....ഹദീസിലും.
ഖുർ ആൻ മുസ്ലീം സമുദായതിന്റെ പിന്നോക്കാവഥക്കു പ്രധാനകാരണം ആണെന്നു ഞാൻ കരുതുന്നില്ല. അങ്ങിനെയായിരുന്നെങ്കിൽ എട്ടു മുതൽ പതിമ്മൂ നൂറ്റാണ്ടുകാലം ഈ പശ്ചാചത്തലതിൽ ആണല്ലൊ അറബികൾ നേട്ടം ഉണ്ടാക്കിയതു. എന്നാൽ ഖുർ അൻ അതിൽ എത്രത്ത്തോളം
സ്വാധീനം ചെലുത്തിയിട്ടുണ്ടു എന്നു വിലയിരുത്തേണ്ടതാണു.
എന്റെ ഒരു വിയോജനക്കുറിപ്പു് ഇവിടെ.
താങ്കള്‍ ഇതു വരെ പറഞ്ഞിട്ടുള്ളതില്‍ ഇതിനു മാത്രമേ എനിക്കു വിയോജിപ്പുള്ളൂ എന്നും പറയാന്‍ ആഗ്രഹിക്കുന്നു.
Post a Comment